ദേവേട്ടന്റെ ചീക്കുട്ടി – 2





“””””””””””ദേവേട്ടാ….”””””””””””



“”””””””””മ്മ്……””””””””””””



“””””””””””എഴുന്നേറ്റേ, ഇപ്പോ തന്നെ വൈകി, എല്ലാരും എഴുന്നേറ്റൂന്നാ തോന്നണേ എന്റെ മഹാദേവാ കാത്തോണേ……””””””””””‘



അവളുടെ ശബ്ദം കാതിൽ വീഴുമ്പോഴാണ് എനിക്കും കഴിഞ്ഞ രാത്രിയെ പറ്റി ഓർമ വീണത്. പിന്നെ ഒന്നും ആലോചിക്കാതെ ചാടി പിടഞ്ഞ് എഴുന്നേറ്റു. ഫോണിൽ സമയം നോക്കുമ്പോ നാല് മണിയാവുന്നതേ ഉള്ളൂ.



“””””””””””അഞ്ചു മണി കൂടിയായിട്ടില്ലല്ലോ ചീക്കുട്ടി….?? നീ വെറുതെ എന്നെ കൂടെ പേടിപ്പിച്ചു……!!”””””””””””



“””””””””””എന്നെ അത്രേടം വരെയൊന്ന് ആക്കി തായോ ദേവേട്ടാ. എന്നിട്ടേട്ടൻ വന്ന് കിടന്നോ….”””””””””””



“”””””””””ആക്കി തരാടി. ഇപ്പൊ എഴുന്നേറ്റത് അല്ലേയുള്ളൂ കുറച്ച് നേരമിരുന്നോട്ടെ….!!””””””””



“””””””””””എല്ലാരും എഴുന്നേറ്റ് കാണൂട്ടോ, കളിക്കാണ്ട് വായേട്ടാ….!!””””””””””””



“”””””””””എന്റെ പെണ്ണേ, സമയം നാല് മണി. ഈ നേരത്ത് അവരാരും എഴുന്നേൽക്കില്ല. ആറ് മണി., അതാണ് എല്ലാവർക്കുമുള്ള സമയം. നമ്മക്ക് കുറച്ചൂടെ കിടന്നിട്ട് ഒരു മണിക്കൂറൂടെ കഴിഞ്ഞിട്ട് എഴുന്നേറ്റ് പോവാം. വായോ…”””””””””



“”””””””””ഏട്ടനെല്ലാം തമാശയാ, എന്റെ പേടി എനിക്കെയറിയൂ…..!!”””””””””””



“”””””””””ശ്ശോ, വാവേ ഒരു പത്ത് മിനിറ്റ്., പത്തേ പത്ത് മിനിറ്റ് കിടന്നിട്ട് പോവാം, വാ…”””””””””””



“”””””””””ഇല്ലേട്ടാ, ഉറങ്ങി പൊയ്ക്കഴിഞ്ഞാൽ അത് ശെരിയാവില്ല. ഒരു കാര്യം ചെയ്യ് ഏട്ടൻ കിടന്നോ, ഞാൻ പൊക്കോളാം…..!!”””””””””’””



“”””””””””””വേണ്ട വേണ്ട ഞാൻ തന്നെ കൊണ്ടാക്കി തരാം. വാ……”””””””””””



ചിരിയോടെ അവളെന്റെ കൈയിൽ കൈകോർത്തു.



“””””””””””ഇങ്ങനൊരു പേടിത്തൂറി പെണ്ണ്…..!!””””””‘”””’



അവളെ കളിയാക്കി പറഞ്ഞ് ഞാൻ കുറ്റിയിട്ട വാതില് തുറക്കാനാഞ്ഞു. എന്നാ തുറന്നില്ല….!!



“””””””””””ചീക്കുട്ടി……”””””””””



“””””””””””””ഓഹ്….??””””””””””



“”””””””””ഇപ്പൊ തന്നെ പോണോന്ന് നിർബന്ധമാണോടി പെണ്ണേ നിനക്ക്…??”””””””””



“”””””””””പേടിയായിട്ടല്ലേ….?? ഇല്ലായിരുന്നേ എത്ര നേരം വേണോ ഞാനെന്റെ ദേവട്ടനൊപ്പം ഇരിക്കില്ലായിരുന്നോ…..??”””””””””””



“”””””””””അപ്പൊ പോവാല്ലേ…..??””””””””””



“”””””””””പോവാം…..!!”””””””””””



“””””””””””ചീക്കുട്ടിക്ക് പഴേ പോലൊന്നും എന്റെ കാര്യത്തിൽ ശ്രദ്ധയൊന്നുമില്ല…..!!””””””””””



പിണക്കം നടിച്ച് ഞാൻ കുറ്റി തുറന്നു.



“””””””””””””എന്തായീ പറേണെ…..?? ഞാൻ ജീവിച്ചിരിക്കുന്നതേ ഏട്ടന് വേണ്ടിട്ടാ. ആ എനിക്ക് എന്റേട്ടന്റെ കാര്യത്തിൽ ശ്രദ്ധ കുറവുണ്ടാവോ…..??””””””””””””



“”””””””””””അതൊക്കെ എനിക്കറിയാം എന്നാലും നിനക്ക് പഴേ പോലെ ഒരു ശ്രദ്ധയുമില്ല….!!””””””””””



“””””””””””അതെന്താ അങ്ങനെ തോന്നാൻ…?? ഞാൻ വല്ലതും മറന്നുപ്പോയോ….??”””””””””””



“”””””””””അഹ് മറന്നുപ്പോയി കാണും. ഞാനാണേ ഇന്നലെ പറഞ്ഞതുമില്ല. ഇതൊക്കെ ഓർത്ത് ചെയ്യേണ്ടത് അല്ലേയെന്റെ ചീക്കുട്ടിയെ….??”””””””””



“”””””””””ഏട്ടൻ പറയ്യ്, ഞാൻ സത്യായിട്ടും മറന്നുപ്പോയതാ. എന്തായേട്ടാ…??””””””””””



“”””””””””ഇത്രേം നേരായിട്ടും കിട്ടേണ്ടത് കിട്ടിയില്ല…..!!””””””””””



ചുണ്ടിൽ നിറഞ്ഞ വില്ലൻ ചിരിയോടെ ഞാൻ ചുണ്ടും കൂർപ്പിച്ച് അവളുടെ അടുത്തേക്ക് ചെന്നു. കാര്യം മനസ്സിലാക്കിയത് പോലെ നാണത്തോടെ അവൾ പിന്നോട്ടും…….



“””””””””””വേണ്ടാ…..””””””””””””



കൊഞ്ചി കുഴഞ്ഞവൾ പിന്നോക്കം നിങ്ങുമ്പോ ഞാനെന്റെ ബനിയനും ഊരി മാറ്റി വയറിലൂടെ കൈ ചുറ്റി അവളെ എന്നിലേക്ക് ചേർത്തു.



“””””””””””ഒരുമ്മ., ഒരേയൊരുമ്മ. കഴിഞ്ഞ ആറ് മാസമായി പെണ്ണേ ശെരിക്കും ഞാൻ പട്ടിണി കിടക്കാൻ തുടങ്ങീട്ട്…..!!”””””””””



അവളുടെ മുഖത്തേക്ക് ചുണ്ട് അടുപ്പിക്കുന്തോറും അവൾ തല പിന്നോക്കം വലിക്കാൻ തുടങ്ങി.



“”””””””””അയ്യേ വേണ്ടേട്ടാ, പല്ല് കൂടി തേച്ചിട്ടില്ല. ശ്ശോ പോടുന്ന്…..””””””””””



“”””””””””അതിപ്പോ ഞാനും പല്ലൊന്നും തേച്ചിട്ടില്ല. ഒന്ന് തന്നേടി പെണ്ണേ ഇങ്ങോട്ട്.””””””””””



“”””””””””ശെരി ശെരി തരാം. പക്ഷെ കൂടുതല് നേരോന്നും ഇല്ലാ. പെട്ടന്ന് തന്നെ ഞാൻ മാറ്റും…..!!”””””””””””



“”””””””””അഹ് ശെരി……!!””””””””’”””



അവളുമീ കാണിച്ച എതിർപ്പൊക്കെ ഉള്ളൂ. എന്റെ പെണ്ണിനും അതിയായി ആഗ്രഹമൊക്കെയുണ്ട്. ഒന്ന് മുത്തി പിൻവലിച്ചാ പവിഴച്ചുണ്ടുകളെ വിട്ട് കൊടുക്കാതെ ഞാനെന്റെ അധരങ്ങൾക്കുള്ളിൽ ആക്കിയിരുന്നു. ഒന്ന് ഞെട്ടി കുതറിയ എന്റെ പെണ്ണിനെ കൂടുതൽ ചേർത്ത് നിർത്തി ആവേശത്തോടെ ഞാനാ അധരങ്ങളെ നുണഞ്ഞു കൊണ്ടേയിരുന്നു. മാറാത്ത കൊതി മാറുവോളം……!!



“”””””””””പോ വൃത്തിക്കെട്ടാതെ, പല്ല് പോലും തേച്ചതല്ല….!!”””””””””””



എങ്ങനെയൊക്കെയോ എന്റെ ചീക്കുട്ടി എന്നെ തള്ളി മാറ്റി., പിന്നെ പരിഭവം…..!!



“”””””””””പല്ല് തേച്ചില്ലേലും നാറ്റമൊന്നും ഇല്ലെന്റെ പെണ്ണേ……””””””””””



“”””””””””””ഛീ, ഇതൊക്കെ എവിടുന്ന് പഠിച്ചിട്ട് വരുന്നോ എന്റെ മഹാദേവാ….??””””””””



വീണ്ടും ചുമ്പിക്കാൻ ആഞ്ഞയെന്നെ പിടിച്ച് കെട്ടി അവൾ കൈലാസനാഥനോട് തിരക്കി.



“””””””””””പിന്നെ മൂപ്പര് ഇതും അന്വേഷിച്ചോണ്ടല്ലേ നടപ്പ്…..!! ഇബട ബാടി….””””””””””



ചിരിയോടെ ഞാൻ അവളുടെ വയറ്റിലൂടെ ചുറ്റിപ്പിടിച്ച് ആ കഴുത്തിലേക്ക് മുഖം അടുപ്പിക്കുമ്പോ അവൾ നിന്ന കാലിലൊന്ന് പൊങ്ങി താണു.



“”””””””””””ദേവേട്ടാ, എന്റെ പൊന്നല്ലേ ഉമ്മ ഞാനെത്ര വേണോ തരാം. നേരമിനിയും ഒരുപാട് കിടക്കല്ലേ….?? ഇപ്പൊ എന്നെ കൊണ്ടാക്കി താ……!! ദേവികാമ്മയെങ്ങാനും എണിച്ചാൽ ഓർക്കാൻ കൂടി വയ്യേട്ടാ…””””””””””””



കഴുത്തിൽ നിന്നും മുഖം മാറ്റി ഞാനാ വലം കൈയിലേക്ക് എന്റെ മുഖം ചേർത്തു. ആ വേദന പോലുമറന്ന് ഇത്രേം നേരം എന്റെ ചീക്കുട്ടി എനിക്കായിട്ട് നിന്നു തന്നു, പാവാ എന്റെ പെണ്ണ്. ആ ഉള്ളം കൈയിൽ മുഖമമർത്തി, ആ വേദനയിലും തണുപ്പേകാൻ ഞാൻ നോവിക്കാതെ അമർത്തി ചുംബിച്ചു. ഒപ്പം ഒരു തുള്ളി കണ്ണുനീരും.



“””””””””””വാ…..””””””””””””


അവളുടെ ഇടത് കൈയെയും ചേർത്ത് പിടിച്ച് ഞാൻ നടന്നു. ആരും ഉണർന്നിട്ടൊന്നുമില്ല. എന്നാലും പേടിച്ചിട്ട് അവളുടെ ഹൃദയമിടിപ്പ് പോലും എനിക്ക് കേക്കാമായിരുന്നു.



“””””””””””ദേവേട്ടാ ഉറക്കം കളയണ്ട, പോയി കിടന്നോ…..”””””””””””



ഉള്ളിലേക്ക് കയറുമ്പോ അവൾ പറഞ്ഞു. അതിന് ചിരിച്ച് കാട്ടി, ഞാൻ തിരിഞ്ഞ് നടന്നു.



“”””””””””””ദേവേട്ടാ…..”””””””””””



പിന്നിൽ നിന്നും വന്നവളെന്നെ കെട്ടിപ്പിടിക്കുമ്പോ ആ കൈകളിൽ പിടിച്ച് കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ് നോക്കി.



“”””””””””””പിണങ്ങി പോവാ….??””””””””””



“”””””””””നിന്നോട് ഞാൻ പിണങ്ങോടി പെണ്ണേ…..??””””””””””””



“””””””””””എത്രവേണോ എന്നെ ഉമ്മ വച്ചോ കുളിച്ച് വൃത്തിയായി സമയം കിട്ടുമ്പോഴൊക്കെ ഏട്ടന്റെ അടുത്തേക്ക് വരാം……!!”””’””””””””



“”””””””””””അയ്യേ ഇതെന്തൊക്കെയാ ഈ പറേണെ…..?? പോ, ചെല്ല് ചെല്ല്…..””””””””””””



മിഴികൾ നിറയുമെന്ന് മനസ്സ് പറഞ്ഞപ്പോ തന്നെ ഞാൻ ചിരിയോടെ അവളെ അകത്തേക്ക് കേറ്റി. പിന്നീട് ഞാനും നടന്നു. ഇപ്പോഴും ആ കണ്ണുകൾ എന്നിൽ തന്നാവും…..!!



ഊരി എറിഞ്ഞ ബനിയനും എടുത്തിട്ട്, ഫോണും പേഴ്സും എടുത്ത് നടക്കാനിറങ്ങി. ഇന്ന് കൊറേ നേരത്തെയാണ്. ഇരുട്ട് നിറഞ്ഞ വഴിയിലൂടെ കുറേ നേരമങ്ങനെ…..!!



“””””””””””നീയീ രാവിലെയിത് എവിട പോയതായിരുന്നു…..??”””””””””””



“”””””””””ഞാനൊന്ന് നടക്കാൻ പോയതാ.”””””””””””



വീട്ട് പടിക്കൽ കേറുമ്പോ തന്നെ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുവായിരുന്ന അച്ഛൻ തിരക്കി. അതിനുള്ള മറുപടിയും കൊടുത്ത് തിരിയുമ്പോ കാണുന്നത് നിലം തുടച്ച് വൃത്തിയാക്കുന്ന എന്റെ ചീക്കുട്ടിയേയാണ്. തളർന്ന് അവശയായിട്ടും അത് കൂസാതെ അവൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. കാഴ്ച മാറ്റാൻ ആവുന്നോളം ശ്രമിക്കുന്നുണ്ട്., എന്നാൽ കഴിയുന്നില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ മറച്ച് പിടിച്ച് തല വെട്ടിച്ച് മാറ്റുമ്പോ കാണുന്നത് അവളെയാണ്, എന്റെ ചീക്കുട്ടിയെ കൊല്ലാകൊല ചെയ്യുന്ന കൂട്ടത്തിലെ പ്രധാനി, ഏട്ടന്റെ ഭാര്യ എന്നുള്ള ഒറ്റ അഡ്രസ്സിന്റെ പുറത്താ അവളിന്നും ഉയിരോടെ ഇരിക്കുന്നത് പോലും.



“”””””””””””ടി പെണ്ണേ, എന്റെ വണ്ടി കഴുകി ഇടാൻ പറഞ്ഞിട്ട് ചെയ്തായിരുന്നോ….??”””””””””””



അതേ കൊലച്ചിരി ആണ് അവളുടെ മുഖത്ത്.



“””””””””””അത് ഏട്ടത്തി, ദേവികാമ്മ പറഞ്ഞു തറ തുടക്കാൻ, അതാ ഞാൻ. ഇത് കഴിഞ്ഞുടൻ ഞാൻ വണ്ടി കഴുകിക്കോളാം…!!””””””””””””



“”””””””””””ഏഴ് മണിക്ക് എനിക്കും ഏട്ടനും ഒന്നുരണ്ടിടത്ത് പോവാനുണ്ട്., അതിന് മുന്നേ എല്ലാം ചെയ്ത് ഇട്ടേക്കണം…..!! കേട്ടോടി…….”””””””””””



അവളുടെ അലർച്ച അവിടെ മുഴങ്ങുമ്പോ എനിക്കെന്റെ നിയന്ത്രണം മൊത്തത്തിൽ ചോർന്ന് പോവുവായിരുന്നു. എന്നാലും പിടിച്ച് നിന്നു. ആദ്യത്തെ പാഠം ക്ഷേമ……!!



“”””””””””നിങ്ങള് ഈ അതിരാവിലെ എങ്ങോട്ടാ മോളെ……??””””””””””



അവളുടെ തന്തക്ക് വയ്ക്കരി ഇടാൻ….!!



“”””””””””ഇന്ന് ചെക്കപ്പുള്ളതാ. അപ്പൊ ഹോസ്പിറ്റലിൽ പോണം….!!”””””””””



“””””””””””””ഓഹ് ഞാൻ അതങ്ങ് മറന്നു. പോയെന്തേലും കഴിക്ക്. എന്നിട്ട് പോയ് വാ…..!!”””””””””””



സംഭാഷണം കഴിഞ്ഞ് അച്ഛൻ വീണ്ടും പത്രത്തിലേക്കും, അവള് അടുക്കളയിലേക്കും തിരിഞ്ഞു……



മനസ്സ് കല്ലാക്കി എന്റെ ചീക്കുട്ടിയെയും താണ്ടി ഞാൻ മുറിയിലേക്ക് കേറി. ദേഷ്യം മുഴുവൻ ചുമരിന്മേൽ തീർക്കുമ്പോ വേദനയോ ചോരമയമോ ഞാനറിഞ്ഞിരുന്നില്ല. വെറി, വെറി മാത്രമായിരുന്നു വീട്ടുകാരോട്…….!!



………. ❤️❤️………..



“””””””””””ചീക്കുട്ടി…..”””””””””””



“””””””””””മ്മ്…….””””””””””””



“”””””””””ചീക്കുട്ടിയെ…..””””””””””



“”””””””””പറയെന്റെ ദേവേട്ടാ….””””””””””



“””””””””””കണ്ണ് തുറക്കെടി പെണ്ണേ…..”””””””””



“””””””””””ഏട്ടാ കുറച്ച് നേരോടെ…., എനിക്കുറക്കം തെളിഞ്ഞിട്ടില്ല…..!!””””””””””



“”””””””””ഇങ്ങനെയുറങ്ങിയാ വല്ല അസുഖവും വരും പെണ്ണേ…..””””””””””



“”””””””””ഓഹ് ഒരസുഖവും വരൂലാ…..!!”‘”””””””‘””



“””””””””””എന്നാലെന്റെ മോളിവിടെ കിടക്ക്, ഏട്ടൻ പോയി ചായ ഇട്ടോണ്ട് വരാ…!!””””””””””



അവളെയൊന്നൂടെ നന്നായി പുതപ്പിച്ച് ഇന്നലെയൂരി എറിഞ്ഞ ബോക്സറും എടുത്തിട്ട് ഞാൻ അടുക്കളയിലേക്ക് നടന്നു. ചായക്ക് വെള്ളം വക്കുമ്പഴാണ് പുറത്ത് കാളിങ് ബെൽ കേക്കുന്നെ. തീ കുറച്ച് വച്ച് ഞാൻ ചെന്ന് വാതിൽ തുറന്നു.



“”””””””””ദേവാ…..”””””””””



“”””””””””ടാ നീ….??””””””””””



കൂടെപ്പിറപ്പൊക്കെ ആണ്. എന്നാ തന്തയില്ലായ്മ കാണിച്ച അന്ന്, ആ ദിവസം അതൊക്കെ മറന്നതാ ഞാൻ. എല്ലാരോടും ഞാൻ ക്ഷെമിച്ചു. പക്ഷെ ഇവൻ……



“””””””””””നിന്നോട് എന്റെ കണ്മുന്നിൽ വന്ന് പോവരുതെന്ന് പറഞ്ഞതല്ലേ ടാ ഞാൻ….??””””””””””



“””””””””””””ദേവാ ഞാൻ പറേണത് ഒന്ന് കേക്ക് നീ……””””””””””””



“””””””””””നിനക്കിനീം എന്ത് നുണയാടാ പറയാനുള്ളേ…..?? ഇനീം നിന്റെ പിഴച്ച നാവ് കൊണ്ട് എന്തേലും ഉരിയാടിയാൽ അറുത്ത് മാറ്റും ഞാൻ….!!””””””””



“””””””””””ദേവാ, ഞാൻ ചെയ്തത് കൊടും പാപം തന്നെയാ. നിനക്ക് തല്ലാനും കൊല്ലാനുമുള്ള ദേഷ്യം എന്നോടുണ്ട്, ഞാൻ നിന്ന് തരാം എന്തിനും. പക്ഷെ ഇത്രേം നാള് കഴിഞ്ഞ് നിന്നെ ഞാൻ കാണാൻ വന്നിട്ടുണ്ടേ അത് ഒരു കാര്യം അറിയിക്കാനാടാ. അതൊന്ന് കേൾക്കാനുള്ള മനസ്സേലും നീയൊന്ന് കാട്ടടാ…….!!””””””””””””



“”””””””””””എന്താടാ….?? എന്താ, ഇത്രേം നാള് കഴിഞ്ഞ് നിനക്കെന്നെ അറിയിക്കാനുള്ള ആ കാര്യം….?? നിന്റെ പെൺമ്പറന്നോത്തി ചത്തോ…..??”””””””””””



“””””””””””പോയി ദേവാ……, അവളല്ല., അമ്മ. അമ്മ പോയി ദേവാ…..!!”””‘”””””””



എന്നെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു. ദേഷ്യം ആ നിമിഷം എന്നുള്ളിലെ ദേഷ്യം മൊത്തം വെറും മരവിപ്പായി അവസാനിച്ചു.



“”””””””””ടാ….”””””””””””



“”””””””””ദേവാ. വയ്യാതെ കിടന്നപ്പോ എപ്പഴും പറയുമായിരുന്നു ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണെന്ന്. നിന്നെ പറ്റിയെന്നും പറയും. ശ്രീദേവിയേയും നിന്നേം അവസാനമായിട്ട് ഒന്ന് കാണണോന്ന് ഉണ്ടായിരുന്നു അത് നടന്നില്ല. ദേവാ, അമ്മ ഉറങ്ങണ മണ്ണ് കാണാനേലും നിങ്ങള് വരണം. അത് കഴിഞ്ഞ് നീയെന്നെ തല്ലുവേ കൊല്ലുവേ ചെയ്യടാ….!!””””””””


തൊഴുകൈകളോടെ, കണ്ണുനീരോടെ എന്നെ വിട്ട് മാറി അവൻ എന്റെ മുന്നിൽ അപേക്ഷിക്കുമ്പോ മറുപടി എന്താ പറേണേന്ന് കൂടി കേക്കാതെ അവൻ പിന്തിരിഞ്ഞ് നടന്നിരുന്നു. എന്നാൽ ഗേറ്റ്‌ കഴിഞ്ഞവൻ എന്നെ തിരിഞ്ഞ് നോക്കി ആ കണ്ണുകൾ ഇന്ന് മാപ്പിരക്കുന്നുണ്ട്, ചെയ്ത് പോയ തെറ്റിനെയോർത്ത്.



അമ്മ., ഞാനാരോടൊപ്പം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കണം എന്നാഗ്രഹിച്ചോ, ആ ആളിന്ന് ഭൂമിയിലില്ല.



മരവിച്ച ശരീരത്തിൽ ജീവനുണ്ട് എന്ന് തെളിയിക്കാൻ ഒരിറ്റ് കണ്ണുനീര് തുള്ളിയുതിർന്നു. അതിനേം തുടച്ച് നീക്കി ഞാനകത്തേക്ക് കേറി. ചീക്കുട്ടി ഉണരുമോ എന്ന് ഭയന്നിരുന്നു ഞാൻ അത്രക്കായിരുന്നു ബഹളം. എന്നാലവളിതൊന്നുമറിയാതെ ചുണ്ടിൽ ഒളിപ്പിച്ച് വച്ച ചിരിയുമായി മയങ്ങുവാണ്…..!!



“”””””””””ചീക്കുട്ടി……””””””””””””



“”””‘””””””മ്മ് ദേവേട്ടാ ഞാൻ എണീക്കാൻ പോയതാ, അപ്പഴാ ഏട്ടൻ വന്നേ. സത്യായിട്ടും……!!”””””””””””



അവളതീവ സന്തോഷവതിയാണ് ഇപ്പൊ. പക്ഷെ എത്ര നേരത്തേക്ക്…..??



“””””””””””കള്ളം പറഞ്ഞാൽ ഏട്ടന് മനസ്സിലാവും വാവേ…..!!””””””””””



“””””””””””കള്ളാല്ലേട്ടാ, സത്യാ പറേണെ., ഞാനിങ്ങനെ എഴുന്നേൽക്കാൻ നടുയെടുത്തതാ…..!!”””””””””””



“”””””””””മ്മ്, എന്നിട്ടെന്താ നടു പൊങ്ങിയില്ലേ….??”””””””””””



“””””””””””പൊക്കും മുന്നേ ഏട്ടൻ വന്നില്ലേ….??””””””””””



കള്ളത്തരം ഒളിപ്പിച്ച മുഖവും. കുറുമ്പ് ചിരിയും. ദിനംപ്രതിയുള്ള എന്റെ കാഴ്ച തന്നെയാണ്.



“””””””””””മ്മ് ചായ കുടിക്ക്…..!! ചൂടുണ്ടേ നോക്കി…….”””””””””



“”””””””””””ദേവേട്ടാ…..”””””””””””



ദേവീ ഞാനെങ്ങനെ ഇവളോട് പറയും….??



“””””””””””ഓയ് ദേവേട്ടാ…..??””””””””””



“”””””””””മ്മ് എന്താ ചീക്കുട്ടി…..??””””””””””



“”””””””””””എന്തായെന്റെ ഏട്ടന് പറ്റിയെ….?? സാധാരണ എപ്പഴും ചീക്കുട്ടിയെ, ചീക്കുട്ടിയെന്ന് വിളിച്ച് എപ്പോഴും എന്റെ കൂടെ തന്നെയുണ്ടാവും. ഇതിപ്പോ നോക്കിയേ…, എന്റേട്ടന് എന്തോ വിഷമം തട്ടിട്ടുണ്ട് ഉറപ്പാ….!!””””””””””



“””””””””നീയെന്താ പെണ്ണേ ഈ പറേണെ….?? ഞാൻ നിന്റെ കൂടെ തന്നെയില്ലേ….??””””””””



“””””””””””ശരീരം കൂടെ തന്നുണ്ട് ദേവേട്ടാ, പക്ഷെയാ മനസ്സ് വേറെവിടെയോവ….!! എന്താണേലും എന്നോട് പറ ദേവേട്ടാ. ഇങ്ങനെ മനസ്സിൽ തന്നെ വക്കല്ലേ.””””””””””



“”””””””””ചായ കുടിക്ക് പറയാം…..!!”””””””””””



ഊതിയൂതി കുടിക്കുന്നതിനൊപ്പം അവളെന്നെ അടിക്കടി നോക്കുന്നുമുണ്ടായിരുന്നു.



“””””””””””ചീക്കുട്ടി…..??”””””””””””



“””””””””””ഓ…..”””””””””””



“””””””””””ജീവിതത്തില് എന്റെ ചീക്കുട്ടി, ഏറ്റവും കൂടുതല് പേടിച്ചിരുന്നത് ആരായാ…??”””””””””””



“”””””””””അതിപ്പോ, ദേവികാമ്മയെ തന്നെയാ. പേടിയെന്ന് പറഞ്ഞാൽ ഭയങ്കര പേടിയാ ഏട്ടാ എനിക്ക്. ഇടക്കൊക്കെ ഞാൻ ദുസ്വപ്നം പോലും കാണാറുണ്ട്. എന്റെ കൊരവള്ളി അമർത്തി എന്നെ കൊല്ലാൻ നോക്കുന്ന ദേവികാമ്മയെ…..!!”””””””””””



“”””””””””ചീക്കുട്ടി ആർക്കേലും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടോ…..??””””””””””



“””””””””””എന്തിനായേട്ടാ ഇങ്ങനെയൊക്കെ ചോദിക്കണേ….?? എന്റെ ദുഷ്ട്ട മനസ്സൊന്നുമല്ല., ഞാൻ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഏട്ടന് വേണ്ടിട്ട് കൂടുതലായും. അത് എങ്ങനെ തെളിയിക്കണം എന്നെനിക്ക് അറിഞ്ഞൂടാ…!!””””””””””



“”””””””””വിഷമായോ ടി….??””””””””””



“”””‘””””””””മ്മ്., എന്തിനാ അങ്ങനെയൊക്കെ ചോദിക്കാൻ പോയെ…..?? അല്ലേലും ചീക്കുട്ടിയെ വിഷമിപ്പിക്കാൻ ദേവേട്ടന് വല്യ ഇഷ്ട്ടാല്ലേ…..??”””””””””””



“””””””””””നിന്നെ വിഷമിപ്പിക്കാൻ അറിയാതെ പോലും ഞാനൊന്നും പറഞ്ഞിട്ടില്ല. ഈ പറഞ്ഞത് നിനക്ക് വിഷമായെന്ന് മനസ്സിലായി. ഏട്ടനോട് ക്ഷെമിക്ക്….!!”””””””””””



“”””””””””””എന്തിനാ എന്റെ പൊന്നെട്ടാ ക്ഷെമയൊക്കെ ചോദിക്കണേ….?? അപ്പൊ കൂടുതല് ചീക്കുട്ടിക്ക് വിഷമം ആവത്തല്ലേ ഉള്ളൂ…..??”””””””””””



“””””””””””ശെരി. ശെരി, പറയ്യ് വേറാർക്കൊക്കെ വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്…..??”””””””””””



“”””””””””””എനിക്കൊഴികേ ഞാനല്ലെവർക്ക് വേണ്ടിയും പ്രാർത്ഥിച്ചിട്ടുണ്ട്…..!!”””””””””””



“”””””””””””അമ്മക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടോ….?? നീ ഭയക്കുന്ന ദേവികാമ്മക്ക് വേണ്ടി…..??””””””””””””



“””””””””””പിന്നില്ലാതെ…..?? എത്രയൊക്കെ എന്നെ വേദനിപ്പിച്ചാലും, കൊല്ലാകൊല ചെയ്താലും, എന്റെ പെറ്റമ്മയോടൊപ്പം ഞാൻ ചിലവഴിച്ചതിനെക്കാൾ കൂടുതൽ കാലം ദേവികാമ്മയുടെ കൂടെയല്ലായിരുന്നോ…..?? ഇത്രേം കാലവും അമ്മാന്ന് കൂട്ടി തന്നെയാ ഞാൻ വിളിച്ചേ. അത് തിരുത്താനും എന്നോടാരും ഇതേ വരെ പറഞ്ഞിട്ടില്ല. മണ്ണടിഞ്ഞ് പോയ എന്റമ്മക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറന്നാലും ഞാൻ ദേവികാമ്മക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കാത്തേയില്ല. പിന്നെ ഏട്ടത്തിക്ക് ഒരു കുഞ്ഞുണ്ടാവൻ പ്രാർത്ഥിക്കാറുണ്ട്, രാജാച്ഛൻ ഇനിയുമൊരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാറുണ്ട്. ധീരവ് ഏട്ടന് നല്ല ബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കാറുണ്ട്. അങ്ങനെ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കും ഞാൻ മുടങ്ങാതെ……!!”””””””””””



കണ്ണുനീരോടെ, സന്തോഷത്തോടെ ഞാനവളെ ചേർത്ത് പിടിച്ച് ചുംബിച്ചു.



“”””””””””എന്തിനാ ഏട്ടാ കരയണേ…..??””””””””””



“”””””””””കരഞ്ഞതല്ലടാ, ഞാൻ നന്ദി പറയുവായിരുന്നു, നിന്റെ മഹാദേവനോട്. ചുറ്റുമുള്ളവരെ, ശത്രുക്കളോ മിത്രങ്ങളോയെന്ന് വകതിരിവില്ലാതെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തന്നതിന്….!!”””””””””””



“”””””””””ഞാനും ഓരോ നിമിഷവും നന്ദി പറയുവാ, ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിക്കാത്ത എന്റെ ദേവേട്ടനെ തന്നതിന്….!!”””””””””””



“”””””””””””ചീക്കുട്ടി., നമ്മക്കൊരിടം വരെ പോവാം…..??””””””””””



“”””””””””എവിടെക്കായേട്ടാ…..??”””””””””””



“””””””””””””അതൊക്കെ പറയാം., നീ ഇറങ്ങ്…….””””””””””



“””””””””കഷ്ട്ടോണ്ട് ഏട്ടാ, പറയ്യ് എങ്ങോട്ടാണെന്ന്……!!”””””””””””



“”””””””””വീട്ടിലേക്ക്……!!”””””””””””



“”””””””””ഏഹ് ശെരിക്കും….??””””””””””



“””””””””””അഹ് ശെരിക്കും…..!! പേടിയുണ്ടോ പെണ്ണേ നിനക്കിപ്പോ……??”””””””””””



“”””””””””” ഉണ്ടോന്ന് ചോദിച്ചാ ഉണ്ടേട്ടാ. എന്നാലും എല്ലാരേം കാണാനാ തോന്നണേ., സന്തോഷായി. പക്ഷെ അതേസമയം പേടിയും. എന്നെ കണ്ടാ ദേവികാമ്മ വലിച്ച് കീറും, ഉറപ്പാത്….!!”””””””””””


“”””””””””അമ്മയിനി ഒന്നും ചെയ്യില്ലെടി., നീ വേഗം പോയി ഒരുങ്ങ്…..!!”””””‘””‘”””



“”””””””””””മ്മ്. അതേ ദേവേട്ടാ, ഒന്നിച്ച് കുളിക്കാം……??”””””””””””



നാണത്തോടെ തന്റെ നഗ്നത മറക്കാൻ എന്നാ വണ്ണം എന്റെയൊരു ഷർട്ടും ഇട്ട് എഴുന്നേറ്റ് നിന്നവൾ കുണുങ്ങി.



“”””””””’”””ഇന്ന് വേണ്ട. ഇനിയൊരു ദിവസം….!!””””””””””””



“””””””””””ഇപ്പോഴും ഉള്ളിലെന്തോ ഉണ്ട് ഏട്ടന്റെ, എനിക്കറിയാം. എന്നോടൊന്നും പറയില്ലല്ലോ,”””””””””””



പിണക്കം ഭാവിച്ച് അവൾ മുറിക്കകത്തെ തന്നെ ബാത്‌റൂമിലേക്ക് കേറി. എങ്ങനെ പറയാനാ നിന്നെ ദ്രോഹിച്ചിരുന്ന, നീ അമ്മയായി കാണുന്ന, സ്വപ്നത്തിൽ വന്ന് കൊല്ലാൻ നോക്കുന്ന, നിന്റെ ദേവികാമ്മ എന്ന എന്റെ അമ്മ മരിച്ച് മണ്ണടിഞ്ഞു പോയീന്നുള്ള സത്യം…..??



“””””””””എന്റെ ചീക്കുട്ടി ഇതൊക്കെ നിനക്ക് തന്നെ അങ്ങ് ചെയ്യാവുന്നതല്ലേ ഉള്ളൂ….??”””””””””



കീറാത്ത, പഴകാത്ത നല്ലൊരു ദാവണി ചുറ്റി ഐശ്വര്യവതിയായി എന്റെ പെണ്ണ്, എന്റെ ദേവീ. കൈയിൽ സിന്ദൂരചെപ്പുമായി എന്റെയടുത്ത് വന്നു.



“”””””””””””ഞാൻ ചെയ്യില്ല., ഇതെനിക്കെന്റെ ദേവേട്ടൻ തന്നെ ഇട്ട് തരണം….!!””””””””””



ഒരു വർഷമാകുന്നു., ഇന്നലെ വരെ ഞാൻ തന്നാണ് രാവിലെയുള്ള കുളി കഴിഞ്ഞാൽ അവൾക്ക് സിന്ദൂരം ഇട്ട് കൊടുക്കുന്നത്. ഈ ചെറിയ കാര്യം പോലും അവൾക്ക് എത്രത്തോളം സന്തോഷം നൽകുന്നുണ്ടെന്ന് എനിക്കറിയാം. അതിനാൽ തന്നെ ഇന്നും, നാളെയും, കണ്ണടയും വരെയും ഞാൻ അത് ചെയ്യും. അവളുടെ ചെറിയതും വലിയതുമായ എല്ലാ ആഗ്രഹങ്ങളും സന്തോഷങ്ങളും ഞാൻ നടത്തിക്കൊടുക്കും…..!!



“””””””””””ഞാൻ പറഞ്ഞൂന്നേയുള്ളേ, രാഞ്ജി ഷെമിച്ചാലും അടിയൻ തന്നെ ഇട്ട് തരാം….!!”””””””””””



ചിരിയോടെ പറഞ്ഞ് ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ രേഖയിൽ ചാർത്തി. ഒരർത്ഥത്തിൽ ഞാനിപ്പോ സന്തോഷിക്കുന്നുണ്ട്, ചിരിക്കുന്നുണ്ട് അത് അവൾക്ക് വേണ്ടിയാ., ചീക്കുട്ടിക്ക് വേണ്ടി….!!



“”””””””””എങ്ങനാ ഏട്ടാ പോണേ….??””””””””””



“””””””””””ട്രെയിനില്…..!!””””””””””””



“””””””””””നമ്മള് എപ്പം അവിടെയെത്തും….??””””””””



“””””””””””ഇരുട്ടും മുന്നേ എത്തും…..!!”””””””””””



“”””””””””””മ്മ്., ദേവേട്ടാ ഒരു കൂട്ടം ചോദിക്കട്ടെ…??””””””””””



“””””””””””അഹ് ചോദിക്ക്……”””””””””””



“”””””””””ഇത്രേം നാളും എതിർക്കുവായിരുന്ന ഏട്ടന്റെ മനസ്സ് എന്താ പെട്ടന്ന് മാറാൻ കാരണം……??””””””””””””



“””””””””””അത് എനിക്കറിയില്ല., നമ്മക്ക് പുറത്തൂന്ന് കഴിക്കാമേ. എന്നാ പോവാം….??”””””””””””



“””””””””””അഹ് പോവാം…….!!”””””””””””””



കൈയിൽ തൂങ്ങിയവൾ എന്നോടൊപ്പം നടന്നു. വാതിലും പൂട്ടി ബൈക്കെടുത്തു.



“”””””””””””ട്രെയിനിലാ പോണെന്ന് പറഞ്ഞിട്ട്…..??”””””””””



“””””””””””ട്രെയ്നിൽ തന്നാ പോണേ. സ്റ്റേഷൻ വരെ നടക്കണ്ടല്ലോ….?? കേറ്…..”””””””””””



“””””””””””പയ്യെ പോണേ ഏട്ടാ…..””””””””””””



എന്റെ തോളിൽ താങ്ങി അവളിരുന്നു. പിന്നെ വയറിലൂടെ കൈയും ചുറ്റി തോളിലേക്ക് താടി അടുപ്പിച്ച് വച്ചു.



“”””””””””””പോവാം…..??””””””””””””



“””””””””””അഹ് പോവാം…….!!”””””””””””



പരമാവധി വേഗത കുറച്ച് നീങ്ങി. തളർത്തി കളയുന്ന സങ്കടവും പേറി……!!



……….❤️❤️…………



“””””””””ദേവേട്ടാ……””””””””””



കിടന്ന പാടെ എപ്പോഴോ ഞാൻ പോലുമറിയാതെ മയങ്ങി പോയിരുന്നു. അവൾ, ചീക്കുട്ടി വന്നെന്നെ തട്ടി വിളിക്കുമ്പഴാണ് ഞാൻ കണ്ണ് തുറക്കുന്നത്. കുളിച്ച് കുറി തൊട്ട മുഖത്ത് മൊത്തം വിയർപ്പ് കണങ്ങൾ. നന്നേ അണക്കുന്നുണ്ടായിരുന്നു അവൾ.



“””””””””എന്നോട് ക്ഷെമിക്ക് വാവേ, കണ്ട് നിക്കാനല്ലാതെ എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല. എന്റെ മുന്നില് നീ ഇങ്ങനെ നരകിക്കുന്നത് കാണാൻ വയ്യെനിക്ക്. പലയാവർത്തി വിളിച്ചതല്ലേ ഞാൻ….?? ഇപ്പോഴും വിളിക്കുവാ വാ പെണ്ണേ നമ്മക്ക് എങ്ങോട്ടേലും പോയി ജീവിക്കാടി……!!”””””””””



അവളുടെ കൈയെടുത്ത് നെറ്റിയിൽ മുട്ടിച്ച് ഞാൻ കണ്ണുനീരോടെ പറഞ്ഞു.



“””””””””എന്നോടിങ്ങനെയൊന്നും പറയല്ലേയേട്ടാ, ചീക്കുട്ടിക്ക് ഇതൊക്കെ കേക്കുമ്പോ സഹിക്കണില്ല. എനിക്കിവിടെ ഒരു കുറവും ഇല്ലല്ലോ…?? കിടക്കാൻ സ്ഥലം, ഉടുക്കാൻ തുണി, കഴിക്കാൻ ആഹാരവും, പിന്നെ ചെയ്യാനൊരുപാട് ജോലികളും. അതിലൊക്കെ എനിക്ക് സന്തോഷേ ഉള്ളേട്ടാ…..!!”””””””””



“”””””””””എങ്ങനാടാ നിനക്കിതൊക്കെ പറയാൻ പറ്റണേ…..??””””””””””



“”””””””””കരയല്ലേ ഏട്ടാ, ഏട്ടനിങ്ങനെ കരയണത് കാണാൻ പറ്റണില്ല. നല്ലേട്ടനല്ലേ കരച്ചില് നിർത്തേട്ടാ……!!””””””””””



എന്റെ കഴുത്തിലൂടെ കൈ ചുറ്റി അവൾ മാറോട് ചേർക്കുമ്പോ പാവം അവളും അടക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു.



“””””””””””ചീക്കുട്ടി, ഇതെന്താ പെണ്ണേ ഇപ്പൊ നീയായോ കരച്ചില്……??”””””””””””



“””””””””””ഏട്ടനല്ലേ എന്നേം കരയിപ്പിച്ചേ…..??””””””””””



“””””””””ഞാനോ…..?? ഞാനെന്റെ സങ്കടം കൊണ്ട് കരഞ്ഞു പോയതാ. പെണ്ണേ, നിന്റെ എല്ലാ ദുരിതവും തീരും. ഞാൻ നിന്നെ കെട്ടാൻ പോവാ……!!””””””””””



“””””””””””ഏഹ് ശെരിക്കും……??””””””””””



നിറഞ്ഞ് നിന്ന കണ്ണുകൾ പോലും ഒപ്പാതെ അത്ഭുതം കൂറിയവൾ തിരക്കി. അപ്പോഴും എന്റെ മുഖം വിയർപ്പിന്റെ ഗന്ധം നിറഞ്ഞ് നിന്ന അവളുടെ മാറിൽ തന്നായിരുന്നു.



“””””””””ഏട്ടനും കരയുന്നില്ല, ഇനിയെന്റെ പെണ്ണും കരയണ്ട……!!””””””””””



അവളിൽ നിന്നും വിട്ട് മാറി ആ കണ്ണുകൾ ഒപ്പി ഞാൻ പറഞ്ഞു.



“””””””””എവിടെപ്പോയി എല്ലാരും….??””””””””””



“”””””””””ഏട്ടത്തിയും ഏട്ടനും രാവിലെ ആശൂത്രീയിൽ പോയി, ഒന്നും പറയാതെ ദേ ഇപ്പൊ ദേവികാമ്മേം രാജാച്ഛനും എങ്ങോട്ടോ ഇറങ്ങിപ്പോയി. അതാ പേടിയുണ്ടേലും ഞാൻ ഏട്ടനെ കാണാൻ വന്നേ……??”””””””””””

“”””””””””എന്നെ കാണാൻ എന്തിനാ പേടിക്കണേ…..??”””””””””



“””””””””അയ്യോ ഏട്ടനേയല്ല പേടി. ജോലി കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് എന്നെ കേറ്റത്തില്ല. ഏട്ടനും അറിയാവുന്നതല്ലേ അത്. പണ്ട് തൊട്ടേ അതാ നിയമം….!! അതും തെറ്റിച്ചാ ഞാനിപ്പോ വന്നേ. ആരേലും കണ്ടാ പിന്നത് മതി വല്യ പ്രശ്നാവാൻ.”””””””””””



“””””””””ആ നിയമൊക്കെ മാറും. നീ എന്റെ ഭാര്യയാകുമ്പോ……!!”””””””””‘


“””””””””ഇല്ലേട്ടാ, അങ്ങനെ നടന്നാ എന്നേം ഏട്ടനേം പുറത്താക്കും, ഉറപ്പാത്. അങ്ങനെയാണേ നമ്മള് എവിടെ പോവും ഏട്ടാ….?? ഇവിടം വിട്ട് എങ്ങോട്ടേക്കും ഞാൻ വരില്ല…….!!””””””””””



ഓരോ കുരുക്കുകൾ മാറ്റാൻ ശ്രമിക്കുന്തോറും അത് കൂടുതൽ മുറുകുവാണ്.



“””””””””നമ്മള് ഇവിടെ തന്നെ ജീവിക്കും ചീക്കുട്ടി. നിന്റെ മഹാദേവൻ നമ്മുടെ കൂടെ തന്നുണ്ട്.”””””””””



“””””””””മ്മ്, ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട്….!!””””””””‘



“”””””””എന്ത്……??”””””””””



“”””””””ദേവേട്ടന്റെ ഭാര്യയായി ഇനിയുള്ള കാലമത്രയും ജീവിക്കാൻ…..!!”””””””””



“””””””””എല്ലാം നടക്കും പെണ്ണേ ഉടനെ…..!!””””””””””



അതും പറഞ്ഞ് അവളുടെ കഴുത്തിലേക്ക് ഞാൻ മുഖമടുപ്പിച്ചു.



“””””””‘ഛീ അപ്പടി അഴുക്കും വിയർപ്പുമാ. മാറിക്കെയേട്ടാ……”””””””””



എന്റെ പ്രവർത്തി ഇഷ്ടപ്പെടാത്തത് പോലെ അവൾ എതിർപ്പ് കാണിച്ചു.



“”””””””ഈ അഴുക്കും വിയർപ്പും എന്റെ ചീക്കുട്ടിയുടേത് അല്ലേ….?? അതെനിക്ക് ഒരുപാട് ഇഷ്ട്ടാ. പിന്നെ നേരത്തെ എന്റെ മുഖം പിടിച്ച് വച്ചതും ഇതേ അഴുക്കും വിയർപ്പും നിറഞ്ഞിടത്താ….!!””””””



“”””””””അതേട്ടന്റെ സങ്കടം മാറാൻ വേണ്ടി, അപ്പൊ അങ്ങനെ ചെയ്യാൻ തോന്നി അതാ…..!!”””””””””



“”””””””””എന്നാലേ എനിക്കിപ്പഴും സങ്കടോന്നും മാറീട്ടില്ലാട്ടോ…….!!”””””””””



“””””””””സ്സ് ഏട്ടാ വേണ്ട……!!””””””””””



കഴുത്തിൽ നിന്നും മാറിലേക്ക് മുഖമടുക്കുമ്പോ അവൾ കുണുങ്ങി.



“”””””””””ശെരി വേണ്ടേ വേണ്ടാ…..!!”””””””””



എന്തിനും നിന്ന് തരുന്നൊരു പാവം. എതിർപ്പ് പ്രകടിപ്പിക്കും എങ്കിൽ പോലും അവൾക്കും പൂർണ സമ്മതം തന്നായിരുന്നു എന്തിനും…….!!



“””””””””വൃത്തികെട്ട വേലെ കാണിക്കൂ….!!””””””””””



നാണത്തോടെ പറഞ്ഞവൾ കിടക്കയിൽ നിന്നുമെഴുന്നേറ്റു. എന്നാ അവളുടെ ഇടത് കൈയിൽ പിടിച്ച് ഞാൻ എന്നിലേക്ക് ചേർത്തു, പിന്നീട് കട്ടിലിലേക്ക് ചരിഞ്ഞു.



“””””””””””എന്താ മോന്റെ ഉദ്ദേശം….??”””””””””



“””””””””ഉദ്ദേശം പലത് ഉണ്ട്. ഇപ്പൊ എനിക്കെന്റെ ചീക്കുട്ടിയേം കെട്ടിപ്പിടിച്ച് കുറച്ച് നേരം കിടക്കണം. ബാക്കിയൊക്കെ പിന്നേ…..!!”””””””



“”””””””ശ്ശോ എത്ര പറഞ്ഞാലും തലേ കേറില്ല. വിട്ടേ എന്നെ, എപ്പഴാ ആരാ വരണേന്ന് മഹാദേവന് മാത്രാറിയാം…!!”””””””



കുറുകെ പിടിച്ചിരുന്ന എന്റെ കൈയും എടുത്ത് മാറ്റി, അവൾ വീണ്ടും എഴുന്നേറ്റു.



“”””””””””കൊതി കൊണ്ടല്ലേടി പെണ്ണെ…??”””””””””



“””””””””മോന് അത്രക്ക് കൊതിയാണേ അങ്ങോട്ടേക്ക് വന്നാ മതീട്ടോ….!!””””””””



എന്റെ മൂക്കിൽ പിച്ചി പറഞ്ഞവൾ എന്നെ തന്നെ നോക്കുമ്പോ ഞാനും എഴുന്നേറ്റു, അവളുടെ കൈ കോർത്ത് തന്നെ നടന്നു എന്റെ പ്രാണന്റെ കൂടെ അവളുടെ സ്വർഗ്ഗത്തിലേക്ക്……..!!



“””””””””ഞാനേ വേഗം പോയി കുളിച്ചിട്ട് വരാം. ഇവിടിരിക്കണേ, എന്നിട്ട് കെട്ടിപ്പിടിക്കേ മുത്തം വക്കേ എന്താച്ചാ ആയിക്കോ……!!””””””””””



മറിയുടുക്കാനുള്ള തുണി എടുക്കുന്നതിനൊപ്പം അവൾ പറഞ്ഞു.



“”””””””””രാവിലെ കുളിച്ചില്ലായിരുന്നോ….??”””””””””



“”””””””””കുളിച്ചു, കുളിക്കേം ചെയ്തു, ആത്രയിൽ വിളക്കും വച്ചു. സാധാരണ ജോലിയൊക്കെ കഴിഞ്ഞ് വൈകിട്ട് ഒന്നൂടെ കുളിച്ച് വിളക്കും വച്ചിട്ടാ വന്ന് കിടക്കണേ. ഇന്നിപ്പോ ഏട്ടന് വേണ്ടിട്ടാ നേരത്തെ ആക്കണേ……!!””””””””””



തിരിഞ്ഞ് നോക്കി അവളതും പറഞ്ഞ് കുളക്കടവിലേക്ക് നടന്നു.



“””””””””ഞാനും വരട്ടെ…..??”””””””””



പുറത്തേക്കിറങ്ങിയതും ഞാൻ വിളിച്ച് ചോദിച്ചു.



“””””””””””ഇപ്പൊ വേണ്ട, കല്യാണം കഴിഞ്ഞിട്ട് ആവാം…….!!”””””””””””



എന്നെ നോക്കാതെ പറഞ്ഞവൾ ചിരിയോടെ തന്റെ പാദസരവും കിലുക്കി ഓടിയകന്നു…….!!



സങ്കടങ്ങൾ ഏറെയുണ്ട് അവളെയോർത്ത്. പക്ഷെ അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ സന്തോഷിക്കുവാണ്. അതേ പോൽ തന്നാണ് എന്റെ ചീക്കുട്ടിക്കും. ഞങ്ങളെ തമ്മിൽ പിരിക്കല്ലേ എന്റെ മഹാദേവാ. ഒരു കുറവും കൊടുക്കാതെ നിധി പോലെ ഞാനവളെ നോക്കിക്കോളാം. അവളുടെ കഷ്പ്പാടുകളും വേദനകളും എന്നെന്നേക്കുമായി അകറ്റേണമേ………



തൊഴുകൈകളോടെ ചുമരിന്മേൽ തറച്ച് കിടന്ന ഭഗവാനെ നോക്കി കണ്ണുനീരോടെ ഞാനപേക്ഷിച്ചു. ഇനി ഭഗവാനാൽ മാത്രേ ഒരു തീരുമാനം, നേരായ വഴി കാട്ടി തരാൻ സാധിക്കൂ. ചെറുപ്രായത്തിൽ മരിച്ചു പോയ അവളുടെ അമ്മക്ക് കൊടുത്ത വാക്ക് ഇതേ വരെ നിറവേറ്റാൻ എനിക്കായിട്ടില്ല, ചീക്കുട്ടിക്ക് കൊടുത്ത വാക്കെങ്കിലും എനിക്ക് നിറവേറ്റണം.



എന്റെ പ്രാണനായുള്ള പ്രാർത്ഥനകളും നേരാത്ത നേർച്ചകളുമൊക്കെയായി ഞാനിരുന്നു.



“”””””””””പകൽകിനാവ് കാണുവാ….??”””””””””



ചിരിയോടെ ഞാൻ നോക്കി, എന്നലാ ചിരിക്കും ആയുസ്സ് കുറവായിരുന്നു. കുളി കഴിഞ്ഞ് വന്നവൾ ഇട്ടിരിക്കുന്ന വേഷം കണ്ട് സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. തുടഭാഗം കീറിയൊരു പാവാടയും, മാറിടത്തിന്റെ അവിടവിടായി പൊത്ത വീണ ബ്ലൗസും. ആരാ ആ കാഴ്ച കണ്ട് സഹിക്കാ…??



“”””””””””എന്തിനാ പെണ്ണേ ഇങ്ങനോരോന്ന് കാട്ടി വെറുതെ എന്നെ സങ്കടപ്പെടുത്തണേ…..??”””””””””””



ബ്ലൗസിലും പാവാടയിലും തൊട്ട് ഞാൻ ചോദിച്ചു. അതിനും പ്രതീക്ഷിച്ച ചിരി തന്നായിരുന്നു മറുപടി കിട്ടിയത്.



“””””””””എന്റേട്ടാ, ചെറിയ കീറൽ ഉണ്ടെന്നേ ഉള്ളൂ അല്ലാതെ ഞാൻ നോക്കിട്ട് വേറൊരു പ്രശ്നവും ഈ തുണിക്ക് കാണാനില്ല. ഇതിനിയും ഓടും കൊറേ കൊല്ലം കൂടെ.””””””””””



അറിവോടെ വല്യ വായിൽ അവൾ പറഞ്ഞ കേട്ടപ്പോ സത്യത്തിൽ ദേഷ്യം തന്നായിരുന്നു തോന്നിയിരുന്നത്. എന്നലവളോട് ദേഷ്യം കാട്ടാൻ മാത്രം എന്റെ മനസ്സിന് ബലം പോരായിരുന്നു.



“””””””””ഞാനിന്നലെ വാങ്ങി തന്നതിൽ തൊട്ട് പോലും നോക്കിലല്ലേ….??”””””””””””



വേദനയോടെ ഞാൻ ചോദിച്ചു.



“””””””””ആര് പറഞ്ഞു…..?? ഇന്ന് രാവിലെ ജോലിയൊക്കെ ഒതുങ്ങിയ പാടെ ഞാനെല്ലാം എടുത്ത് നോക്കിയായിരുന്നു. എല്ലാമെനിക്ക് ഒത്തിരി ഇഷ്ട്ടവുമായി. മുത്ത് വച്ച ആ നീല ചുരിതാർ ഇല്ലേ അതാ കൂടുതൽ ഇഷ്ട്ടായെ. കൊറേ തുണികള് ഉണ്ടല്ലോ കണ്ടപ്പോ കണ്ണ് തന്നെ മഞ്ഞളിച്ച് പോയേട്ടാ…..!!”””””””””



ഉത്സത്തോടെ അതിലുപരി നിറഞ്ഞ സന്തോഷത്തോടെ ചിരിയോടെ അവളത് പറയുമ്പോ, അന്നേരം എനിക്കും വല്യ സന്തോഷം തോന്നി.


“”””””””””പക്ഷെ അതൊന്നും ഇടാനുള്ള ഭാഗ്യം ചീക്കുട്ടിക്ക് ഇല്ലല്ലോ…..??””””””””””



നേരത്തെ കണ്ട ഉത്സാഹവും, സന്തോഷവും കണ്ടില്ല പക്ഷെ അതേ ചിരിയോടെയാണ് അവളത് പറഞ്ഞത്. കുറച്ച് മുന്നേ സന്തോഷിച്ചിരുന്ന ഞാൻ പോലും നിരാശനായി പോയ നിമിഷം……!!



“””””””””ഞാനതിട്ട് ആരേലും കണ്ടാൽ പിന്നത് മതി അടുത്ത പ്രശ്നത്തിന്. കൊറേ ചോദ്യങ്ങളും ഉണ്ടാവും. അവസാനം ഏട്ടനും കരയേണ്ടി വരും. അത് വേണ്ട. ഞാൻ സൂക്ഷിച്ചോളാം, നെഞ്ചിൽ ചേർത്ത് വച്ച് സൂക്ഷിച്ചോളം എന്നേലും ഏട്ടൻ എന്നെ താലി ചാർത്തുമ്പോ, ഞാനേട്ടന്റെ ഭാര്യയാവുന്ന നിമിഷം ഞാനിതെല്ലാം ഉപയോഗിക്കും., അപ്പൊ ആരും ചോദിക്കില്ലല്ലോ ആരാ വാങ്ങി തന്നേന്നൊന്നും. അങ്ങനെ ചോദിച്ചാൽ തന്നെ ഞാൻ പറയും, എന്റെ ഭർത്താവ് വാങ്ങി തന്നതാണെന്ന്…….!!””””””””””



പറഞ്ഞ് കഴിഞ്ഞതും ഞാനവളെ എന്നിലേക്ക് വലിച്ച് ചേർത്തിരുന്നു.



“””””””””ഏട്ടാ……??””””””””””



“””””””””മ്മ്……””””””””””



“”””””””””വിഷമായോ……??”””””””””



“””””””””മ്മ്……!!””””””””””



“””””””””പോട്ടേട്ടാ, നമ്മടെ അവസ്ഥ അതല്ലേ……??””””””””””



ശെരിയാ, അവസ്ഥ അതാണ്. ഒരു താലി ചരടാൽ അത് മാറ്റാൻ കഴിയുമെന്ന് തന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ പരീക്ഷണങ്ങൾ ഏറെ……!!



“””””””””””അതേ എന്റെ കല്ലുമുട്ടായി കിട്ടിയില്ല……!!””””””””””



എന്നിൽ നിന്നും മാറാതെ തന്നെ, എന്റെ വിഷമം മാറ്റാൻ അവൾ കുറുമ്പോടെ തിരക്കി.



“”””””””””എന്റെ ബാഗിലുണ്ട്. അത് മാത്രാല്ലാ, വേറെയും ഒരു സമ്മാനം ചീക്കുട്ടിക്കായിട്ട് ദേവേട്ടൻ വച്ചിട്ടുണ്ട്……!!”””””‘””””



“””””””””അതെന്താ വേറെ സമ്മാനം….??””””””””””



“””””””””ഇന്ന് രാത്രി കാണിച്ച് തരാട്ടോ…..!! കല്ല് മുട്ടായി ഞാനിപ്പോ എടുത്തിട്ട് വരാം…..!!””””””””””



“”””””””””പോവല്ലേ പോവല്ലേ, അതും രാത്രി മതി……!!””””””””””



അവളെ മാറ്റാൻ ശ്രമിക്കുമ്പോ കൂടുതൽ ഇഴുകി ചേരുവായിരുന്നു പെണ്ണ്.



“”””””””ഇപ്പൊ ഏട്ടന്റെ വിഷമമൊക്കെ മാറിയോ……??”””””””””



“”””””””അതങ്ങനെ മാറോടി പെണ്ണേ….??””””””””



“””””””””””അതൊക്കെ മാറിക്കോളും എന്റേട്ടാ……!! വാ നമ്മക്കവിടെ ഇരിക്കാം….”””””””””



എന്നിൽ നിന്നുമാറി അകത്ത് കേറി അവളിരുന്നു.



“””””””””വായോ, ഇവിടിരിക്ക്…..!!””””””””””



കൈ നീട്ടി വിളിക്കുമ്പോ ഞാനും കൂടെ, അവളെ ചേർന്നിരുന്നു. ഏറെ നേരം ഒന്നും മിണ്ടാതെ എന്റെ തോളിൽ ചാഞ്ഞവൾ ഇരുന്നു. ഞാനുമൊന്നും മിണ്ടിയിരുന്നില്ല. പക്ഷെ പരസ്പരം രണ്ടാളുടെയും ഹൃദയങ്ങൾ ബാക്കിയായത് എന്തോ പറയുന്നുണ്ടായിരുന്നു.



“”””””””””കിടന്നോ…….””””””””””



ചിരിയോടെ തന്നവൾ എന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ തലയിൽ ചുംബിച്ച് ഞാനും കുറച്ച് നേരം തലക്ക് മീതെ തല വച്ച് കിടന്നു.



“”””””””””ടീ ശ്രീദേവി…….”””””””””””



പുറത്ത് നിന്ന് കേട്ട അലർച്ചയിൽ എന്റെ മടിയിൽ കിടന്നെന്റെ പെണ്ണ് ഞെട്ടി എഴുന്നേറ്റു. അത് വരെയും ഒന്നുമറിയാതെ സന്തോഷത്തോടെ കണ്ട മുഖത്ത് പെട്ടന്ന് പേടി നിറയാൻ തുടങ്ങി…..!!



“”””””””””മഹാദേവാ, ഏട്ടത്തി…..!!””””””””””



“””””””””പോവാൻ പറ, ഒരു കൂട്ടത്തി…!!”””””””””



“”””””””അങ്ങനെയൊന്നും പറയാതേട്ടാ, ഞാനങ്ങോട്ട് ചെല്ലട്ടെ. ജോലിയെന്തേലും കാണും…..!!””””””””””



അതും പറഞ്ഞവൾ എഴുന്നേറ്റ് ഓടുവായിരുന്നു വെളിയിലേക്ക്. അവൾ പോയി കഴിഞ്ഞ് ഞാനുമെഴുന്നേറ്റു ചെന്നു.



“”””””””””നീ എവിടെപ്പോയതാടാ…..??”””””””””



എന്നെ കണ്ടതും മൂപ്പുലാത്തി അധികാരം കാണിക്കാൻ തുടങ്ങി.



“””””””””ഞാനെനിക്ക് തോന്നുന്നിടത്ത് പോകും. അതാരേം ബോധിപ്പിക്കേണ്ട ആവശ്യം ഇപ്പൊയെനിക്കില്ല……!!”””””””””



മറുപടി കൊടുക്കുമ്പോഴും കണ്ണുകൾ തിരഞ്ഞത് ചീക്കുട്ടിയെയാണ്.





“””””””””മ്മ് മ്മ്മ്………..”””””””””



അകത്തേക്ക് കേറുമ്പോ അടുക്കള ഭാഗത്ത് നിന്ന് ഒരു മൂളല് കേട്ടൂ.



“”””””””””ചീക്കുട്ടി…….”””””””””””



വിളിച്ച് കൊണ്ട് ഞാൻ അടുക്കളയിലേക്ക് ഓടി.



“”””””””””വിട്, വിടെട്ടാ എന്നെ….. ദേവേട്ടാ……”””””””””””



അടുക്കള വാതിലിൻ വെളിയിൽ നിക്കുമ്പോ ഞാൻ കേട്ട ശബ്ദം.



“”””””””””ചീക്കുട്ടി……””””””””””



വാതിൽ അകത്തൂന്ന് പൂട്ടിയിരിക്കുവാണ്.



“””””””””””ചീക്കുട്ടി മോളെ, വാതില് തുറക്കെടി…….””””””””””



“””””””””””ദേവേട്ടാ……”””””””””””



പലയാവർത്തി കൊട്ടുമ്പോഴും അകത്ത് നിന്ന് കേട്ടത് എന്നെ വിളിച്ച് കരയുന്ന എന്റെ പെണ്ണിന്റെ ശബ്ദം മാത്രമാണ്……!! പിന്നെയൊട്ടും തന്നാലോചിക്കാതെ രണ്ട് മൂന്ന് വട്ടം കൊണ്ട് വാതിലും തള്ളി തുറന്ന് ഞാൻ അകത്തേക്ക് കേറി. ബാലൻസ് തെറ്റി നിലത്തേക്ക് വിഴുമ്പോ കണ്ണ് പോയത് ഞെട്ടി നിക്കുന്ന ഏട്ടനിലേക്കും, അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്ന എന്റെ ചീക്കുട്ടിയിലേക്കുമാണ്. രണ്ട് വശത്തേക്കും കീറി മാറിയ ബ്ലൗസിന് വെളിയിൽ തന്റെ നഗ്നത അവളാൽ കഴിയും വിതം മറച്ചു പിടിക്കുന്നുമുണ്ട്, ചങ്ക് തകർന്ന് പോയാ കാഴ്ച കണ്ട്.



“””””””””””ദേവേട്ടാ……”””””””””””



എങ്ങനൊക്കെയോ അവനേം തള്ളി മാറ്റി നിലത്ത് നിന്നെഴുന്നേറ്റ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ആർത്തലച്ച് കരയാൻ തുടങ്ങി.



“”””””””””ദേവേട്ടാ, ന്നേ യേട്ട…., ൻ……”””””””””



അടർന്നു പോകുന്ന വാക്കുകൾ പറഞ്ഞ് അവൾ എങ്ങലടിച്ച് കരയാൻ തുടങ്ങി. എന്നെ അള്ളി പിടിച്ച് കരയുവായിരുന്ന ചീക്കുട്ടിയെ പോലും തള്ളി മാറ്റി ഞാനവന് നേരെ കുതിച്ചു.



“””””””””””പൊലയാടി മോനെ……”””””””””



മുഷ്ട്ടി ചുരുട്ടി അവന്റെ ചെകിട് കലക്കെ ഒരു പഞ്ചു് കൊടുത്തു. ഒന്നാടി നിന്നവന്റെ മുഖത്തിന്‌ തുരുത്തുരാ പഞ്ചു് ചെയ്തുകൊണ്ടേയിരുന്നു. മുഖം ചോരയിൽ നിറയുമ്പോഴും അവന്റെ കരച്ചിൽ കേക്കുമ്പോഴും എന്റെ കാതിലോ കണ്ണിലോ ദയ തോന്നിയിരുന്നില്ല. അവനെയടിക്കുന്ന ഓരോ അടിയിലും ഞാൻ കേട്ടത് എന്റെ ചീക്കുട്ടീടെ ശബ്ദമാണ്, ഞാൻ കണ്ടത് എന്റെ ചീക്കുട്ടീടെ കണ്ണുനീര് ആണ്.



“”””””””””ടാ വിടെടാ എന്റേട്ടനെ…….!!””””””””””‘



അവന്റെ ഷർട്ടിൽ വലിച്ച് ഇടിക്കാനായുമ്പോ എന്റെയാ കൈയിൽ കേറി പിടിച്ചവന്റെ ഭാര്യ അലറി.



“””””””””””മാറി നിക്കെടി നായിന്റെ മോളെ…..!!”””””””””””
അവളോടും തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു, അവളെ തള്ളി കളഞ്ഞ് അവൾക്കിട്ടും കൊടുത്തു ഒരെണ്ണം. അതോടെ ഭയന്നവൾ പിന്നോക്കം നീങ്ങി. വീണ്ടും അവനിലേക്ക് തിരിയുമ്പോ കാലിലാരോ പിടിച്ചു. അതുമവൾ തന്നാവും എന്ന് കരുതി നിലത്തേക്ക് ഞാൻ നോക്കുമ്പോ



“””””””””””വേണ്ടെട്ടാ, ചീക്കുട്ടിയെ ഓർത്തേലും മതിയാക്കേട്ടാ. ഇനിയും തല്ലിയാ ചേട്ടൻ ചത്തുപോവും…..!!””””””””””



കാലിൽ വീണ് കേണ് അപേക്ഷിക്കുന്ന എന്റെ ചീക്കുട്ടീടെ വാക്കുകളും തള്ളി ഞാൻ അവനെ ഇടിക്കാനഞ്ഞു. പേടിച്ചിട്ടവൻ കണ്ണുകൾ ഇറുക്കെ അടിച്ചിരുന്നു. പക്ഷെ എനിക്കതിനാവുന്നില്ല. എന്റെ ചീക്കുട്ടി എന്നോട് അപേക്ഷിക്കുവാണ്. പാടില്ല., അവളുടെ വാക്കുകൾ കേട്ടിട്ടേ ഉള്ളൂ ഇതുവരെ.



“”””””””””ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ കൊന്ന് കളയും ഞാൻ നായേ……!!””””””””””””



അവന്റെ മുഖത്ത് നോക്കി മാറാത്ത ദേഷ്യവും കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു. നിലത്തെന്റെ കാലേ വീണ് തേങ്ങുവായിരുന്ന ചീക്കുട്ടീടെ തോളിൽ താങ്ങി ഞാനെഴുന്നേൽപ്പിച്ചു.



“””””””””””വാടാ……”””””””””””



അവളേം പൊതിഞ്ഞ് പിടിച്ച് ഞാൻ നടന്നു, എന്റെ മുറിയിലേക്ക്……!!



വാതിലും അടച്ച് ഞാനവളെ കട്ടിലിലിരുത്തി കൂടെ ഞാനും, എന്റെ മുഖത്ത് നോക്കി വിതുമ്പുവായിരുന്ന അവൾ എന്നെ വരിഞ്ഞ് മുറുക്കി പിന്നീട് ഒരു പൊട്ടിക്കരച്ചിൽ തന്നായിരുന്നു.



“”””””””””കരയാതെ……””””””””””



“””””””””ഞാനെന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ടാളല്ലേ ഏട്ടാ…….?? എന്നിട്ടും….., എന്നിട്ടും എന്നെ…….””””””””””



ഇട്ടിരുന്ന ബനിയനിൽ മുറുകെ പിടിച്ചവൾ ഓരോന്ന് പറഞ്ഞ് കരയുമ്പോ, എന്ത് പറഞ്ഞെന്റെ ചീക്കുട്ടിയെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.



“”””””””””ഏട്ടാ……”””””””””””



എത്രയോ നേരം അവൾ കരഞ്ഞു. ഉള്ളിലെ സങ്കടം കണ്ണുനീരിനാൽ മാറുമെങ്കിൽ മാറിക്കോട്ടെ എന്ന് ഞാനും കരുതി.



“””””””””എന്താടാ…..??”””””””””



“”””””””””ഏട്ടൻ പറഞ്ഞ പോലെ നമ്മക്കെങ്ങോട്ടേലും പോവാ. എനിക്ക് പേടിയാ ഇവിടെ നിക്കാൻ. ന്നേ ല്ലാരും ചേർന്ന് കൊല്ലും. ഇങ്ങനെ വേദനിപ്പിച്ച് കൊല്ലും. നിക്ക്….., പേടിയാ ഏട്ടാ നമ്മക്ക് പോവാ. അമ്മ എന്നോട് ക്ഷേമിച്ചോളും. പോവാ ഏട്ടാ നമ്മക്ക് പോവാ……”””””””””””



“”””””””പോവാം വാവേ, നമ്മക്ക് പോവാം…..!!”””””””””



“””””””””എനിക്ക് പേടിയാ. എല്ലാരും ചേർന്നെന്നെ കൊല്ലും, പോവാം ഇവിടുന്ന് എങ്ങോട്ടേലും പോവാ ഏട്ടാ. എന്നേ കൊല്ലുമെട്ടാ. ചൂട് വെള്ളത്തിൽ എന്റെ കൈ മുക്കും. എരിവുള്ള ചൂട് കറി എന്റെ മേത്തൊഴിക്കും. കണ്ണില് മൊളക് പൊടിയിടും. ഇസ്തിരി പെട്ടി ചൂടാക്കി അതും മേത്ത് വക്കും. കരയാനെ എനിക്ക് നേരവുള്ളൂ ഇവിടെ, ഇത്രേം കാലം എല്ലാം സഹിച്ച് ജീവിച്ചതേ ഏട്ടന് വേണ്ടിട്ടാ….. നമ്മക്ക് പോവാം ഏട്ടാ ഇല്ലേ ഓരോരുത്തരായി ഓരോ രീതിയില് എന്നെയിങ്ങനെ ഉപദ്രവിച്ച് കൊന്നോണ്ടേയിരിക്കും…….!!”””””””””



മനസ്സ് തളർന്ന് അവളോരോന്ന് പറയുമ്പോ, അതെല്ലാം എന്റെ ചീക്കുട്ടി അനുഭവിച്ചതാന്ന് എനിക്ക് മനസ്സിലായിരുന്നു. കഴിഞ്ഞത് ഓർത്ത്‌ കരഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ ഇനിയെന്ത് കാര്യം…..?? എന്നാലും കേട്ടതെല്ലാം കാതിനുള്ളിൽ തന്നെ കിടന്നിങ്ങനെ പ്രതിഫലിക്കുവാ. ഉള്ളം പൊള്ളിയടരുമ്പോഴും ഒന്നും ചെയ്യാനാവാതേ ഞാൻ കൂടുതൽ ചേർത്ത് പിടിക്കുവായിരുന്നു അവളെ……!!



“”””””””””ചീക്കുട്ടി….,”””””””””””



കരച്ചില് മാറി എങ്ങലടി കേട്ടപ്പോ അവളുടെ മുഖമുയർത്തി ഞാൻ വിറയലോടെ വിളിച്ചു. എന്റെയാ വിളി കേട്ടിട്ട് അടഞ്ഞു പോയ കണ്ണുകൾ അവൾ തുറന്നു. ഒരുതുള്ളി കണ്ണുനീര് പുറത്തേക്ക് വീഴുന്നതും കരഞ്ഞ് കലങ്ങി ചുവപ്പ് അടിച്ച കണ്ണുകളും കണ്ടെന്റെ ചങ്ക് പിടഞ്ഞുപ്പോയി.



“””””””””വേണ്ടടാ, ഇനിയൊരു നിമിഷം നമ്മക്ക് ഇവിടെ നിക്കണ്ട, പോവാം ചീക്കുട്ടി എങ്ങോട്ടേലും നമ്മക്ക് പോവാം. വായോ….””””””””””



ഞാൻ എഴുന്നേൽക്കുമ്പോ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചവളും എഴുന്നേറ്റു. അവളേം ചേർത്ത് വട്ടം പിടിച്ച് എന്റെ ബാഗും എടുത്ത് തോളിലിട്ട് ഒന്നും എടുക്കാനില്ലാത്തത് കൊണ്ട് തന്നെ വാതിലും തുറന്ന് വീടിന് പുറത്തേക്കിറങ്ങി. ഒച്ചയും അനക്കവുമൊന്നും കേക്കാനില്ല, ജീവനും കൊണ്ടോടി കാണും. അവളെ ചേർത്ത് ഞാൻ കുടിലിലേക്ക് നടന്നു. എടുക്കേണ്ടത് ഒക്കെയെടുത്തെന്റെ ബാഗിലാക്കി.



“”””””””””ഏട്ടാ എനിക്കൊന്ന് കുളിക്കണം……!!””””””””””



എന്റെ മറുപടിക്ക് കൂടി കാക്കാതെ എന്നെ വിട്ട് മാറിയവൾ ഒരു മൂലക്കിരുന്ന പെട്ടിയിൽ നിന്നും തുണിയും തോർത്തും എടുത്ത് പുറത്തേക്കിറങ്ങി.



കുളിച്ച് വേഷം മാറി വന്നവളെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു. അവളുടുത്ത സാരി, അതവളുടെ അമ്മയുടേതാ. ഒരുനിമിഷം മുന്നിൽ കണ്ടത് പോലും ഞാനാ അമ്മയെയാ, സ്നേഹിക്കാൻ മാത്രാറിയാവുന്ന ലക്ഷ്മിയമ്മയേ…….!!



“””””””””ഏട്ടാ, ചീക്കുട്ടിക്കൊരു ആഗ്രഹോണ്ട്…, നടത്തി തരോ….??”””””””””



“”””””””എന്താ വാവേ……??””””””””””



“”””””””””അമ്മേ അടക്കം ചെയ്തേക്കുന്ന മണ്ണില് വച്ച് ഏട്ടനെന്നെ താലി ചാർത്തണം. അതും അമ്മയുടെ കഴുത്തിൽ അച്ഛൻ കെട്ടി കൊടുത്ത ഈ ചരടാൽ…..!!”””””””””



മുറുക്കി പിടിച്ചിരുന്ന കൈ എനിക്ക് നേരെ നിവർത്തുമ്പോ അതിനുള്ളിൽ ഞാൻ കണ്ടു, ലക്ഷിയമ്മയുടെ കഴുത്തിൽ കിടന്ന അതേ കറുത്ത ചരടിലെ താലി. നിറയുന്ന കണ്ണുകളും വിറക്കുന്ന കൈകളുമായി ആ അമൂല്യ നിധി ഞാൻ കയ്യിലെടുത്തു.



“””””””””വാ ഏട്ടാ…….”””””””””””



എന്റെ കൈയും പിടിച്ചവൾ മുന്നോട്ട് നടന്നു. ആ നടത്തം ചെന്നവസാനിച്ചത്, അവിടെയാണ്, അമ്മയുടെ അസ്ഥിത്തറക്ക് മുന്നിൽ. ദീപം തെളിച്ച് വച്ചിട്ടുണ്ട്. അണയാതെ പ്രഭയോടെ അത് കത്തുന്നു.



“”””””””””ഇങ്ങനൊന്നും അല്ലാന്ന് അറിയാം, പക്ഷെ ഇതെന്റെ അമ്മക്ക് വേണ്ടിട്ടാ. അത് കഴിഞ്ഞ് ഏട്ടന്റെ ഇഷ്ട്ടം എവിടാന്ന് വച്ചാ നടത്താം, എങ്ങനെ വേണോ നടത്താം….””””‘”””””””



കൈകൾ കൂപ്പി എന്നെ നോക്കി അവളത് പറയുമ്പോ, മറുപടി പോലും കൊടുക്കാതെ ആ അസ്ഥിത്തറക്ക് മുന്നിൽ, അണയാത്ത ആ ദീപത്തിന് മുന്നിൽ കൈയിലിരുന്ന ചരട് ഞാനെന്റെ ചീക്കുട്ടിയുടെ കഴുത്തിൽ ചാർത്തി, ഉള്ളുരുകി മഹാദേവന് നന്ദിയും പറയുന്നുണ്ടായിരുന്നു, അതെ സമയം ഒരുപാട് പ്രാർത്ഥനകൾ വേറെയും…..!! ആ സന്തോഷ നിമിഷം ഞങ്ങളുടെ മിഴികൾ ഒരേപോലെ ഈറനായി. അത് സന്തോഷം കൊണ്ടാണോ അതോ മറ്റെന്തേലും കൊണ്ടാണോ അറിയില്ല. എന്നായിപ്പോ എന്റെ പെണ്ണിന്റെ മുഖത്ത് നിഴലിച്ച് കിടക്കുന്നുണ്ട്, ഒരു ചിരി…….!!


“”””””””””ഇനിയൊരു നിമിഷം പോലും നമ്മക്കിവിടെ നിക്കണ്ട ചീക്കുട്ടി. നിന്റെ മഹാദേവന്റെയും അമ്മയുടേയുമൊക്കെ ഫോട്ടോ ഞാനെടുത്ത് ബാഗിലാക്കി വച്ചിട്ടുണ്ട്. നമ്മക്ക് എവിടേക്കേലും പോയി സുഖായിട്ട് ജീവിക്കാം വാ…….””””””””””””



അവളുടെ കൈയും പിടിച്ച് തിരിയുമ്പോ കാണുന്നത് കൊല്ലാനുള്ള പക, അതുമല്ലെങ്കിൽ പച്ചക്ക് കത്തിച്ച് ചാമ്പലാക്കാനുള്ള തീ., കണ്ണുകളിൽ അത് മാത്രമാണ്. എന്റെ അച്ഛൻ. ഈ രാജ്യത്തിന്റെ ഉടയോൻ. അച്ഛന് പിന്നാലെ തന്നെ ഒരേ ഭാവത്തോടെ ഞങ്ങളെ നോക്കി പല്ല് ഞെരിക്കുന്ന ബാക്കിയുള്ളോര്., ആ കൂട്ടത്തിൽ അവൻ മാത്രമില്ലന്നുള്ളത് ഞാൻ ശ്രദ്ധിച്ചു.



“””””””””””തെരുവ് കൂത്തിച്ചിക്ക് ഉണ്ടായവനെ…….??”””””””””””



കിട്ടിയ തല്ലിനെക്കാൾ വേദനിച്ചത്, തന്തപ്പടിയുടെ വായിന്ന് വീണത് കേട്ടാണ് ….!!



“””””””””എടി കൂത്തിച്ചി, അന്നം തന്ന കൈയ്ക്ക് തന്നെ നീ കൊത്തി. അവൾക്ക് വേഴ്ച നടത്താൻ എന്റെ മോനെ കിട്ടിയുള്ളൂ. കൊന്ന് കുഴിച്ച് മൂടും രണ്ടിനേം.”””””””””””



“”””””””ടാ നായെ, തന്തയുടെ പേര് കളയാൻ ഉണ്ടായവൻ……!!”””””””””



കൊരച്ചോണ്ടിരുന്ന അച്ഛനേം തള്ളി മാറ്റി അമ്മ മുൻപിൽ വന്ന് ചാടിത്തുള്ളി. പിന്നീട് അച്ഛൻ അടിച്ച അതേ ഭാഗത്ത് തന്നമ്മയും അടിച്ചു.



“”””””””””നീ അമ്മ അമ്മാന്ന് വിളിച്ചതിന്റെ അർഥം ഇതായിരുന്നല്ലേടി…..??””””””””””



പാവം, എന്റെ പെണ്ണ്, അവൾ ഭയപ്പാടോടെ, കണ്ണുനീരോടെ എന്നേം മുറുകെ പിടിച്ച് നിക്കുവാണ്. അച്ഛനുമമ്മയും അവളെ പറഞ്ഞ വാക്കുകൾ കേട്ട് ഒന്നും ചെയ്യാൻ കഴിയാതെ ഉള്ളം നോന്ത് നിക്കുമ്പോഴാണ്….



“””””””””””ഈ അവരതിച്ചിക്ക് വേണ്ടി നീ എന്റെ ഏട്ടനെ തല്ലി ഹോസ്പിറ്റലിൽ ആക്കി, തടയാൻ വന്ന എന്നേം നീ അടിച്ചു. ഈ പെഴച്ചവളെ ഞാൻ…..””””””””””



അച്ഛനും അമ്മയും കഴിഞ്ഞു. ഇപ്പോ അവളാണ്., ഏട്ടത്തിയമ്മ. നേരത്തത്തെ പേടി ആ മുഖത്ത് ഇപ്പോഴും ഉണ്ട്, എന്നിരുന്നാലും അച്ഛനും അമ്മയും ഉണ്ട് എന്ന ധൈര്യത്തിലായിരുന്നു അവൾ. അച്ഛൻ പറഞ്ഞതും, അമ്മ പറഞ്ഞതുമൊക്കെ കേട്ടു, പക്ഷെ ഇന്നലെ കേറി വന്ന് ഭരണം തുടങ്ങിയ ഇവള്…….



“””””””””എന്താടി മയിരേ വിളിച്ചേ…..??””””””””



കൊരവള്ളിക്ക് പിടിച്ച് അവളെ പൊക്കി നിർത്തുമ്പോ, ശ്വാസം പോലും കിട്ടാതെ അവൾ എന്റെ കൈകൾക്കുള്ളിൽ കിടന്ന് പിടഞ്ഞു. അച്ഛനുമമ്മയും ആവോളം എന്നെ എതിർക്കുന്നുണ്ട്. ശ്വാസം മുട്ടി ചാകട്ടെന്ന് തന്നെ കരുതിയതാണ്., പിന്നെ കഷ്ട്ടക്കാലത്തിന് അവളെങ്ങാനും ചത്താ ജയിലിൽ പോയി കിടക്കേണ്ടി വരും, പിന്നെയാരാ എന്റെ ചീക്കുട്ടിയോടൊപ്പം ജീവിക്കാ…..?? അതോർത്തപ്പോ ദേഷ്യം പോലും ഞാൻ മറന്നു.



“””””””””നിന്റെ ഏട്ടനെന്ന് പറേണെ പൊലയാടിയോട് പറഞ്ഞേക്ക് ഇനി എന്റെ കണ്മുന്നിൽ കണ്ട് കഴിഞ്ഞാൽ അവനെ കൊന്ന് കളയോന്ന്……!!”””””””””””



പിടി വിട്ട് ഞാൻ അവളോട് ചീറി.



“””””””””ഒരു വേലക്കാരിക്ക് വേണ്ടി അവൻ അവന്റെ ചേട്ടനെ കൊല്ലും പോലും. ഈ കണക്കിന് ഇവൾക്ക് വേണ്ടി നീ ഞങ്ങളേം കൊല്ലില്ലാന്ന് എന്താ ഉറപ്പ്…..!!””””””””””



“””””””””അച്ഛാ, ഇവളെന്റെ പെണ്ണാ. പണ്ട് തൊട്ടേ മനസ്സിൽ കൊണ്ട് നടന്ന ഈ ദേവന്റെ പെണ്ണ്. മൂത്ത മോന് കാമം മൂത്തപ്പോ ഇവളെ കിട്ടിയുള്ളൂ അവന്റെ കഴപ്പ് തീർക്കാൻ. ഞാനപ്പോ ചെന്നില്ലായിരുന്നേ എന്റെ ചീക്കുട്ടി…., ഇവളിപ്പോ എന്റെ ഭാര്യാ…..!!”””””””””



“””””””””എന്നാ ഭാര്യയും ഭർത്താവും കൂടെ കേട്ടോ, നിന്റെയൊന്നും കഴപ്പ് ഈ വീട്ടിൽ നടക്കില്ല…..!!””””””””””



“”””””””””അതിനാർക്ക് വേണോഡോ തന്തേ താൻ കെട്ടിപ്പൊക്കിയാ ഈ തറവാട്…..?? ഞങ്ങള് പോവാ, ഇനി ആര് പെറ്റാലും ചത്താലും ഈ നശിച്ചിടത്തേക്ക് ഇല്ല. വാ ചീക്കുട്ടി……!!”””””””””””



എല്ലാരേം ഒന്ന് നോക്കി, ഉള്ള ദേഷ്യമൊക്കെയും നിയന്ത്രിച്ചു വച്ചു. അവളുടെ കൈയും പിടിച്ച് എല്ലാം മറന്ന് ഒരു പുതു ജീവിതം തുടങ്ങാനായി ട്രെയിൻ കേറി. മാമന്റെ വീട്ടിൽ മനഃപൂർവം പോവാത്തതാ, കാരണം ഓർമ്മകൾ അവിടെ നിന്നാലും വേട്ടയാടും. അത് വേണ്ട. സീറ്റ് കണ്ടെത്തി അവിടിരുന്നു. എന്റെ പെണ്ണിന്റെ മുഖമാകെ നിരാശയിലാണ്. കണ്ടിട്ട് സഹിക്കുന്നില്ല. എന്റെ വലത് കൈയിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് തല ചായ്ച്ച് അവളിരുന്നു. കാവലായി എന്റെ കൈകളുള്ളപ്പോൾ എന്റെ പെണ്ണിനിനി ഒരാപത്തും ഉണ്ടാവില്ല. അവളിനി അനുഭവിക്കാൻ പോവുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആയിരിക്കും.



“””””””””””എണ്ണാച്ച് ബ്രദർ അപ്പിടിയെ മൂഞ്ചിയിലെ രത്ത കറയായിറുക്കെ….””””””””



സൂക്ഷിച്ച് നോക്കി കൊണ്ട് മുന്നിലിരിക്കുന്ന തമിഴ് പയ്യൻ തിരക്കി.



“”””””””””ഒണ്ണുമേയില്ല ബ്രദർ. ചിന്നതാ ഒരു ഗലാട്ടാ…..!!””””””””””



“””””””””””ഒക്കെ താനേ…….??”””””””””





“””””””””ഒക്കെ താൻ……!!”””””””””””



എന്റെ ചീക്കുട്ടി ഇപ്പോ നല്ല മയക്കത്തിലാ. പാവം, ഉറങ്ങിക്കോട്ടെന്ന് ഞാനും കരുതി. രണ്ട് സ്റ്റേഷൻ വരെ ആ പയ്യൻ എനിക്ക് നല്ലൊരു കമ്പനി തന്നിരുന്നു. പിന്നീട് അവനും പോയി.



“”””””””””വടേ വടേ വടേ വടേ വടേ….”””””””””



നീട്ടി വിളിച്ച് വരുന്ന കച്ചോടക്കാരന്റെ ശബ്ദം കേട്ടാണ് എന്റെ തോളിൽ നിന്നുമവൾ തല പൊക്കി നോക്കുന്നേ.



“”””””””””വാങ്ങി തരട്ടെ…..??””””””””””



“””””””””മ്മ്……”””””””””””



രണ്ട് പേപ്പർ പ്ളേയിറ്റ് വാങ്ങി പൈസയും കൊടുത്ത് ഞാൻ, ഒരു പ്ളേയിറ്റ് സീറ്റിലും വച്ച് മറ്റൊന്ന് ചീക്കുട്ടീടെ കൈയിലും കൊടുത്തു. ബലം കൊടുത്ത് പിച്ച് എടുക്കുമ്പോ അവൾ വേദനയാൽ കൈ പിന്നോക്കം വലിച്ചു.



“”””””””””ഇങ്ങ് താ വാവേ…..”””””””””‘



സങ്കടത്തോടെ ഞാനത് കൈയിൽ വാങ്ങി. പിച്ച് പിച്ച് ഞാനവൾക്ക് വായിൽ വച്ച് കൊടുത്തു. അതെല്ലാം കഴിക്കുമ്പോഴും അവളുടെ മനസ്സ് വേറെവിടെയോ ആയിരുന്നു.



“”””””””””ചീക്കുട്ടി……””””””””””



എന്നലാ വിളി പോലുമവൾ കേട്ടിരുന്നില്ല. എന്റെ കൂടെയിരിക്കുമ്പോഴും ഞാൻ പിച്ച് കൊടുക്കുന്നത് കഴിക്കുമ്പോഴും അവളുടെ മനസ്സ് തകർന്ന് പോയിരുന്നു. അത്രക്കല്ലായിരുന്നോ നടന്നത്.



“””””””””ചീക്കുട്ടിയെ……??””””””””””



“””””””””ഏട്ടാ……??”””””””””””



“”””””””””ഇങ്ങനെ വിഷമിക്കാതെ വാവേ, ഒന്നും മറക്കാൻ പറ്റുന്നത് അല്ലാന്ന് ഏട്ടനറിയാം, എന്നാ എന്റെ പൊന്ന് അതൊന്നും ഓർക്കണ്ട. ഒരു ദുസ്വപ്നമായി കരുതിയാൽ മതി. സന്തോഷത്തോടേം സമാധാനത്തോടേം ഇനിയുള്ള നാള് നമ്മക്ക് ജീവിക്കണോടാ…..!!””””””””””

നിറഞ്ഞ് വന്ന കണ്ണുനീരോടെ അവളെന്നെ നോക്കി.



“””””””””ഇനിയീ മിഴികള് നിറയാൻ ഏട്ടൻ സമ്മതിക്കില്ല……!!””””””””””‘



അവളുടെ കണ്ണുനീര് തുള്ളികൾ തുടച്ച് മാറ്റുമ്പോ അവൾ വീണ്ടും എന്റെ തോളിലേക്ക് മുഖം ചേർത്തിരുന്നു.



“””””””””ഇതൂടെ പിച്ച് തരട്ടെ…..??””””””””””



സീറ്റിൽ വച്ചിരുന്ന രണ്ടാമത്തെ പ്ളേയിറ്റ് കൈയിലെടുത്ത് ഞാൻ ചോദിച്ചു. മങ്ങിയൊരു ചിരിയോടെ അവൾ ഇരുന്ന ഇരുപ്പിൽ തന്നെ വാ തുറന്നു., ഓരോന്നായി പിച്ച് കൊടുത്തു, ഒരു പൊടി കുഞ്ഞിന് എന്നപോലെ.



ശൂളം വിളിയോട് കൂടി സ്റ്റേഷനിൽ വണ്ടിയിരച്ച് നിന്നു. മയങ്ങുവായിരുന്ന ചീക്കുട്ടിയേം ഉണർത്തി അവളുടെ കൈയും പിടിച്ച് ഞാൻ നടന്നു, എവിടെക്കാന്ന് അറിയില്ലേലും ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ, ഒരുനല്ല ജീവിതം……!!





…………❤️❤️…………..



“””””””””””വടേ വടേ വടേ വടേ”””””””””””””



നീട്ടി വിളിച്ച് വരുന്ന കച്ചവടക്കാരൻ ഇത് മൂന്നാം തവണയാണ്.



“”””””””””ഒന്നൂടെ……””””””””””””



എന്നെ തോണ്ടി കൊതിയോടവൾ കുണുങ്ങുമ്പോ എതിര് പറയാതെ ചിരിയോടെ തന്നെ ഒരു പ്ളേയിറ്റ് കൂടി ഞാനവൾക്ക് വാങ്ങി കൊടുത്തു.



“”””””””””നല്ലേട്ടൻ…..”””””””””””



കൈയിൽ കിട്ടിയപ്പോ സന്തോഷത്തോടെ അവൾ പറഞ്ഞു., ഇങ്ങനൊരു കൊതിച്ചി. ഒരു നുള്ള് പിച്ച് ചട്ണിയിൽ മുക്കി എന്റെ വായിലേക്ക് വച്ച് തരുമ്പോ ഞാനും കഴിച്ചിരുന്നു. പിന്നെ തീരുവോളം അങ്ങനെ തന്നായിരുന്നു.



ശൂളം വിളിയോട് കൂടി സ്റ്റേഷനിൽ വണ്ടിയിരച്ച് നിന്നു. ഇത്തവണ മയങ്ങുവായിരുന്ന എന്നെ തട്ടിവിളിക്കുന്നതേ എന്റെ ചീക്കുട്ടിയാണ്. കൈയിൽ കൈകോർത്ത് നടന്നു. സ്റ്റേഷന് വെളിയിൽ തന്നെ ഓട്ടോ സ്റ്റാൻഡ് ഉണ്ട്. കുറച്ചൂടെ നടന്നാൽ ബസ്സ് കിട്ടുമെങ്കിലും, ചീക്കുട്ടിക്ക് ബസ്സ് പറ്റില്ല. അതിനാൽ ഓട്ടോയിൽ കേറി.



പോകെ പോകെ വേഗത കൂടാൻ തുടങ്ങി. എന്റെ ഹൃദയമിടിപ്പും. ഇത്രേം നേരവും എന്നിലെ സങ്കടം ചീക്കുട്ടിയിൽ നിന്നുമൊളിപ്പിക്കാൻ വേണ്ടി പുറമെ ചിരിച്ച എനിക്ക് ഇപ്പൊ സ്ഥലം അടുക്കുന്തോറും കണ്ണുകൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരുന്നു. ഈശ്വരാ., അപ്പോഴും പുറത്തെ കാഴ്ചകൾ കണ്ട് ആസ്വദിക്കുവാണ് അവൾ. അതൂടെ കണ്ടതും പരിസരം മറന്ന് കരയാൻ തോന്നി. തളർത്തി കളയല്ലേ എന്റെ മഹാദേവാ…….!!



“”””””””””ഏട്ടാ ഇപ്പൊ പേടി വല്ലാതെ കൂടുവാ. ഹൃദയമിടിപ്പ് കേട്ടോ…..??”””””””””



ആദ്യത്തെ വളവ് തിരിയുമ്പോ അവളെന്നോട് പറഞ്ഞു. എന്നാലത് കേക്കാനല്ലാതെ മറുപടി ഒരക്ഷരം മിണ്ടാൻ എനിക്ക് പറ്റിയില്ല.



“””””””””ഏട്ടനും പേടിയുണ്ടോ…..?? നല്ലപോലെ ഇടിക്കുവാണല്ലോ….??”””””””””



എന്റെ നെഞ്ചിൽ തടവി അവളതൂടെ കൂട്ടിച്ചേർത്തു.



“”””””””””പേടിക്കണ്ടേട്ടാ മഹാദേവനില്ലേ, എല്ലാം നോക്കിക്കോളാം…..!!””””””””””



രണ്ടാമത്തെ വളവും തിരിഞ്ഞു. വണ്ടികളുടെ കൂട്ടവും പോസ്റ്റിലും മറ്റും കണ്ട ട്യൂബുകളുടെ എണ്ണവും കരിങ്കോടിയും മനസ്സ് കൈവിട്ട് പോവുവാണ്.



“”””””””””ചേട്ടാ ഇവിടെ നിർത്ത്…..!!”””””””””



പെട്ടന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.



“”””””””””വാ ഇറങ്ങ് ചീക്കുട്ടി…..””””””””””””



ഓട്ടോ കാശും കൊടുത്ത് അവളുടെ കൈകളിൽ എന്റെ വിറക്കുന്ന കൈകളാൽ പിടിച്ച് ഞാൻ നടന്നു



“”””””””””ഏട്ടാ ദേവികാമ്മാ……””””””””””



ഒരു അലറി കരച്ചിലായിരുന്നു ഞാൻ കേട്ടത്., പോസ്റ്റിൽ ഒട്ടിച്ചിരുന്ന ആദരാഞ്ജലികൾ പതിപ്പിച്ച ആ ഫോട്ടോ കണ്ട് ആർത്തലച്ച് കരഞ്ഞു കൊണ്ടവൾ ഓടുവായിരുന്നു. പിന്നാലെ ചത്ത മനസ്സോടെ ഞാനും……!!



ഗേയിറ്റിന് അകത്തേക്ക് കേറാതെ പുറത്ത് തന്നെ നിക്കുവാണ് അവൾ…..!!



“”””””””””എനിക്ക്, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം ഏട്ടാ, എന്റെ ദേവികാമ്മയെ ഒരു നോക്ക് എനിക്ക് കാണണം ഏട്ടാ….”””””””



ഏറെ നാൾക്ക് ശേഷം എന്റെ ചീക്കുട്ടീടെ പ്രാണൻ വെടിഞ്ഞുള്ള കരച്ചിൽ ഞാൻ കേട്ടു. എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്.



“”””””‘””””വാ……”””””””””””



കണ്ണുനീരോടെ അവളുടെ കൈ പിടിച്ച് ഞാൻ അകത്തേക്ക് കേറി.



പിൻവശത്ത് ചെല്ലനായി മനസ്സ് മന്ത്രിക്കും പോലെ., അങ്ങോട്ടേക്ക് നടന്നു. കാണുന്ന കാഴ്ച സത്യമാകരുതേ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു ഞാൻ. പക്ഷെ കണ്ണിന് നേരെ കണ്ടത് എന്റമ്മയേ അടക്കിയ മണ്ണാണ്.



“””””””””””അമ്മാ…..””””””””””””



ഞാൻ ചേർത്തു പിടിച്ചിരുന്ന എന്റെ ചീക്കുട്ടി എന്നേം തള്ളി കളഞ്ഞ് അടക്കം ചെയ്താ മണ്ണിൽ വീണ് പൊട്ടി കരയുവാണ്. കണ്ണുകൾ വാർന്നോഴുകിയത് ആ കാഴ്ച കണ്ടോ ആ അവസ്ഥ കണ്ടോ, അറിയില്ല. നിറഞ്ഞു വരുന്ന കണ്ണുകൾ ഒപ്പുമ്പോ തോളിൽ തട്ടിയ കരസ്പർശം ഏറ്റാണ് ഞാൻ തിരിഞ്ഞ് നോക്കുന്നത്.



“”””””””””മോളേം വിളിച്ചോണ്ട് വാടാ അകത്തേക്ക്…….!!”””””””””””



അച്ഛന്റെ കണ്ണുകളും അന്നാദ്യമായി ഞാൻ നിറഞ്ഞു കണ്ടു. അതൊളിപ്പിക്കാനോ അത്രേം പറഞ്ഞ് പുള്ളി തിരിഞ്ഞ് നടന്നിരുന്നു.



“””””””””””ചീക്കുട്ടി വാ…….”””””””””””



അമ്മയെ അടക്കിയ ആ മണ്ണിൽ കിടന്ന് വാവിട്ട് കരയുന്ന എന്റെ പൊന്നിന്റെ തോളിൽ പിടിച്ച് ഞാൻ എഴുന്നേൽപ്പിച്ചു.



“””””””””ഏട്ടാ ന്റമ്മാ…..”””””””””



എന്റെ നെഞ്ചിൽ മുഖം ചേർത്തവൾ തേങ്ങുമ്പോ, കൂടെ കരയാൻ അല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു. ഉമ്മറത്ത് തന്നെ അച്ഛനും ഏട്ടനും അവന്റെ ഭാര്യയുമൊക്കേയുണ്ട്. എല്ലാരും ചെയ്ത തെറ്റിന് മാപ്പിരക്കുന്നു ആ കണ്ണുകളിലൂടെ.



ചീക്കുട്ടിയെ ചേർത്ത് പിടിച്ച രണ്ട് കരങ്ങൾ ഞാൻ കണ്ടു, അവളോടൊപ്പം കരയാനും അവളെ ആശ്വസിപ്പിക്കാനും ഇന്നവളെ അക്ഷരം തെറ്റിക്കാതെ വിളിക്കാം, ഏട്ടത്തി……!!



എന്നെയും ആശ്വസിപ്പിക്കാൻ വന്നൂ., അവൻ, എന്റെ കൂടെപ്പിറപ്പ്. എത്രയോ വല്യ തെറ്റ് തന്നാ അവൻ ചെയ്തേ, മാപ്പ് അർഹിക്കാത്ത തെറ്റ്. ഇന്നും അതെന്റെയുള്ളിൽ കിടന്ന് നീറുവാ. പക്ഷെ ഇപ്പോ അവനെന്നെ കെട്ടിപ്പുണരുമ്പോ, എന്റെ തലയിലും മേത്തും തട്ടി തലോടി ആശ്വസിപ്പിക്കുമ്പോ പഴേതോർത്ത് ദേഷ്യപ്പെടാനല്ല, മറിച്ച് അവന്റെ ചുമലിൽ എന്റേട്ടന്റെ ചുമലിൽ കരഞ്ഞ് തീർക്കാനാണ് ഞാനാ നേരം ആഗ്രഹിച്ചത്…..!!



“”””””””””എന്നോട് പൊറുക്കടാ ദേവാ…. കൂട്ടുകാര് തന്ന ലഹരി അതെന്റെ തലച്ചോറിനെ തിന്നിരുന്നു, എന്റെ കൂടെപ്പിറപ്പിനോടാ ഞാൻ…..?? ദൈവം പൊറുക്കൂലാ പക്ഷെ നീയും ശ്രീദേവിയും എനിക്ക് മാപ്പ് തരണം…..!!””””””””””


കാതോരം വന്നവൻ കേഴുമ്പോ, എന്റെ കണ്ണുനീരിന്റെ ആക്കാം കൂടിയത് അല്ലാതെ കുറഞ്ഞില്ല. അവനെ മുറുകെ പുണർന്ന് കരയുമ്പോ, കണ്ണുനീരിനാൽ നിറഞ്ഞ കണ്ണുകളിൽ തെളിഞ്ഞത് മായായോ യാഥാർഥ്യമോ, അറിയില്ല. പക്ഷെ അച്ഛന്റെ തോളിലൂടെ കൈയിട്ട് ഞങ്ങളെ നോക്കി കണ്ണുനീരോടെ ചിരിക്കുന്ന അമ്മയെ കാണാൻ പറ്റി. ഒരു അപൂർവ ദൃശ്യം കണക്കെ……..!!





!!……….❤️ തുടരും ❤️………!!





You ❤️ the story plz Touch the ❤️