തുളസിദളം – 7

ഫ്രണ്ട്‌സ്… കുറച്ച് നാളായി കണ്ടിട്ട്… തിരക്കായിരുന്നു… കിട്ടിയ ഗ്യാപ്പിൽ തട്ടി കൂട്ടിയതാണ്… ഒരുപാട് തെറ്റ് കുറ്റങ്ങൾ ഉണ്ടാകും, അക്ഷരതെറ്റ് ഉണ്ടാകും, തിരുത്തി വായിക്കുക, ഇതൊരു കഥ മാത്രമാണ് അപ്പൊ യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത പല കാര്യങ്ങളും കഥയിലുണ്ടാകും, അതിന്റെതായ രീതിയിൽ കാണുക.

വായിച്ചിട്ട് ❤️ വാരിയിടുക, കമന്റ്‌ മറക്കരുത്….

ഒരുപാട് സ്നേഹം… ❤️ഉത്സവത്തോടനുബന്ധിച്ചു തറവാട്ടിലെ മിക്കവരും ഷോപ്പിംഗിംനും മറ്റും പോകാൻ തയ്യാറെടുക്കുകയായിരുന്നു, നളിനി സീതലക്ഷ്മിയേയും കൂടെ കൂട്ടി,

വിശ്വനാഥനും മാധവനും പുറത്തേക്കെവിടെയോ പോയിരുന്നു, രുദ്രും ഭൈരവും കണ്ണനെയും കുഞ്ഞിയെയും കൊണ്ട് പുറത്ത് പോയിരുന്നു,

“ഇന്നാണ് ഏറ്റവും പറ്റിയ അവസരം, ഇവിടുള്ള ഒട്ടു മിക്കവരും ഷോപ്പിംഗിനായി പോകും, പിന്നെയാ സർവെൻറ്, അവർ ഉച്ച കഴിഞ്ഞേ വരുള്ളൂ എന്ന് ഇന്നലെ പറയുന്ന കേട്ടു, അപ്പൊ ഇതുപോലൊരു അവസരം ഇനി കിട്ടില്ല…”

ശ്രീജേഷ് കാവ്യയോട് പറഞ്ഞു

“ദേ, ശ്രീയേട്ടാ… കുഴപ്പൊന്നും ഉണ്ടാക്കരുത്, ഇത് തീക്കളിയാ… അവക്കെന്തേലും സംഭവിച്ചാ ഞാനുൾപ്പെടെ എല്ലാരും കുടുങ്ങും… പറഞ്ഞേക്കാം…”

അവൾ ഭീതിയോടെ പറഞ്ഞു

“നീ പേടിക്കണ്ട… കാര്യം കഴിഞ്ഞാൽ അവളുടെ കുറച്ച് വീഡിയോസ് ഞാനെടുത്തുവയ്ക്കും, അവളെപ്പോലെയുള്ള ഒരു പെണ്ണിന് അത് മതി… പിന്നീടവൾ ഞാൻ പറയുന്നതെല്ലാം അനുസരിക്കും അല്ലെങ്കിൽ സ്വയം ഒടുങ്ങും…”

അവൻ വല്ലാത്ത ഭാവത്തിൽ പറഞ്ഞു,

അവന്റെ മുഖഭാവം കണ്ട് കാവ്യയ്ക്ക് പേടി തോന്നി, അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

••❀••

രാവിലെ മുതൽ വൃന്ദയ്ക്ക് എന്തെന്നില്ലാത്ത ഒരു ടെൻഷൻ ഉള്ളിൽ നിറഞ്ഞിരുന്നു, എന്തോ ആപത്ത് വരുന്നത് പോലെ,

പത്തുമണിയോട്കൂടി തറവാട്ടിലുള്ള മിക്കവരും ഉത്സവത്തിനായുള്ള ഷോപ്പിംഗിനായി ഇറങ്ങി,

വൃന്ദ അടുക്കളയിൽ നിൽക്കുമ്പോൾ കാവ്യ അവളെ വിളിച്ചു

“ഡീ… എനിക്ക് കുറച്ച് ചൂടുവെള്ളം വേണം കുടിക്കാൻ…. എന്റെ മുറിയിലേക്ക് കൊണ്ട് വച്ചേക്ക്…”

അവൾ അധികാരത്തോടെ പറഞ്ഞു,

വൃന്ദ പതിയെ തലയാട്ടി

കുറച്ച് കഴിഞ്ഞ് ഒരു ജഗ്ഗിൽ വെള്ളവുമായി വൃന്ദ കോണിപ്പടി കേറി കാവ്യയുടെ മുറിയിലേക്ക് നടന്നു, രണ്ടാം നിലയിൽ ഏറ്റവും അവസാനത്തെ മുറിയായിരുന്നു കാവ്യയുടേത്,

വൃന്ദ മുറിക്കകത്ത് കയറി ചുറ്റും നോക്കി, കാവ്യയെ അവിടൊന്നും കാണാനില്ലായിരുന്നു, പെട്ടന്നാണ് പിന്നിലെ വാതിലടഞ്ഞത്, വൃന്ദ ഞെട്ടി അവിടേക്ക് നോക്കി, ചുണ്ടിലൊരു വഷളൻ ചിരിയുമായി വാതിലിൽ ചാരി അവളെത്തന്നെ നോക്കി നിൽക്കുന്ന ശ്രീജേഷ്,

വൃന്ദ കിടുങ്ങിപ്പോയി,

“Oh… finally…”

അവൻ കയ്യടിച്ചുകൊണ്ട് പറഞ്ഞു, വൃന്ദ പേടിച്ച് വിറച്ചു

“എന്താ മോളേ പേടിയാണോ ചേട്ടനെ… മോളുടെ എല്ലാപ്പേടിയും ഞങ്ങൾ ഇന്ന് തീർത്തു തരില്ലേ…??”

ഒരു വൃത്തികെട്ട ചിരിയോടെ അവനത് പറയുമ്പോഴേക്കും, ബാത്‌റൂമിന്റെ വാതിൽ തുറന്ന് അർജ്ജുനും ആരോഹും നിവിനും ഇറങ്ങി വന്നു, എല്ലാവരുടെയും നടുവിൽ വൃന്ദ ഞെട്ടിത്തരിച്ചു വിറച്ചു നിന്നു

“എന്നെയൊന്നും ചെയ്യരുത്…”

വൃന്ദ പേടിച്ച് വിറച്ചുകൊണ്ട് അവരുടെ മുന്നിൽ കൈകൂപ്പി…

“ഹ… അങ്ങനെ പറയാമോ…?? എത്ര നാളത്തെ ആഗ്രഹണെന്ന് അറിയോ…. നിന്റെ പേടിച്ചരണ്ട ഭാവം പോലും നിന്നോടുള്ള കൊതിയെനിക്ക് കൂട്ടുന്നെ ഉള്ളു…. നിനക്കറിയോ ഒരുപാട് പെൺപിള്ളേര് എന്റെ ജീവിതത്തിലൂടെ കടന്ന് പോയിട്ടുണ്ട്, അവരെയെല്ലാം ഞാൻ നന്നായി ആസ്വദിച്ചിട്ടുമുണ്ട്… പക്ഷേ എനിക്ക് സ്വന്തമാക്കണമെന്ന് തോന്നിയത് നിന്നെ മാത്രമാണ്….”

വൃന്ദ പേടിച്ചരണ്ട് പേടിയോടെ അവനെ നോക്കി നിന്നു

“അതെന്താ കാര്യമെന്നറിയോ… എന്റൊപ്പം വന്നിട്ടുള്ളവരിൽ ഭൂരിഭാഗം പേരും വന്നത് എന്റെ പണം കണ്ടിട്ടാണ്, അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് നീ, ഒരു പക്ഷേ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ലവൾ…. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി…. ജീവിതകാലം മുഴുവൻ നിന്നെ എന്റേതാക്കണമെന്ന് എനിക്കുണ്ട്, പക്ഷേ ശ്രീജേഷിന്റെ ലക്ഷ്യങ്ങൾ വലുതാണ്, നിന്നെ കൂടെ കൂട്ടിയാൽ അത് നടക്കില്ല, അപ്പൊ എന്താ ചെയ്യാ, ഇന്ന് നിന്നെ പരമാവധി ഉപയോഗിക്കുക, കൂടെ ഇവരും…. അല്ലേടാ…”

അവൻ കൂടെയുള്ളവരോട് ചോദിച്ചു

“പിന്നല്ലാതെ… ഞങ്ങൾ എത്ര വർഷമായിട്ട് കൊതിച്ച് നടക്കുന്നന്നെന്നറിയോ…?”

നിവിൻ പറഞ്ഞു

വൃന്ദ പേടിയോടെ തേങ്ങികരഞ്ഞു, അവൾക്കറിയാമായിരുന്നു താൻ എത്ര ഉറക്കെ വിളിച്ചാലും ഇന്ന് ആരും തന്നെ രക്ഷിക്കാൻ വരില്ലെന്ന്, തന്റെ അവസാനം ഇന്നാണെന്ന് അവൾക്ക് തോന്നി,

ശ്രീജേഷ് പതിയെ അവൾക്കരികിലേക്ക് നടന്നു വൃന്ദ പേടിച്ചരണ്ട് ചുമരിൽ തട്ടി നിന്നു,

ശ്രീജേഷ് അവളുടെ ധാവണിയിൽ കൈ വച്ചു, പിന്നീട് അവൻ ഒരു വികടചിരിയോടെ അത് പതിയെ വലിച്ചു, വൃന്ദ ആ ധാവണിയിൽ രണ്ട് കൈകൊണ്ടും മുറുകെ പിടിച്ചുകൊണ്ടു അലമുറയിട്ട് കരഞ്ഞു,

അവളുടെ കരച്ചിൽ ശ്രീജേഷ് നല്ലപോലെ ആസ്വദിക്കുന്നുണ്ടായിരുന്നു, അവൻ ആ ഹാഫ് സാരി ശക്തിയിൽ വലിച്ചഴിച്ചെടുത്തു, ആ വലിയുടെ ശക്തിയിൽ വൃന്ദ തെറിച്ച് താഴേക്ക് വീണു, പിന്നീടവൾ തന്റെ കൈകൾകൊണ്ട് മാറ് മറച്ചു അലറികരഞ്ഞുകൊണ്ട് ഒരു മൂലയിലേക്കിരുന്നു,

അവിടെയുണ്ടായിരുന്നവർ അവളെ നോക്കി ചുണ്ട് നനച്ചു,

ശ്രീജേഷ് കണ്ണടച്ചുകൊണ്ട് അവളുടെ ഹാഫ് സാരി മൂക്കിലെക്കടുപ്പിച്ചു,

അതിന്റെ ഗന്ധം ഒരുന്മാദിയെപ്പോലെ മുകളിലേക്ക് വലിച്ചു, പിന്നീടവൻ കണ്ണ് തുറന്ന് ആ ദാവണി അർജുന്റെ കയ്യിൽ കൊടുത്തു

“നിങ്ങളൊന്നു പുറത്തേക്ക് നിൽക്ക്, ഞങ്ങൾക്കല്പം സംസാരിക്കാനുണ്ട്…”

ശ്രീജേഷ് വൃന്ദയെ നോക്കി മറ്റുള്ളവരോട് പറഞ്ഞു

മറ്റുള്ളവർ പതിയെ പുറത്തേക്ക് നടന്നു

“ചേട്ടാ… തീർത്തുകളയല്ലേ… ഞങ്ങൾക്കും സംസാരിക്കാനുള്ളതാ…”

ആരോഹ് അവനോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി…

അവർ ആ വാതിൽ പുറത്തുനിന്നും കുറ്റിയിട്ടു, പിന്നീട് ഒരു സ്റ്റൂൾ നീക്കിയിട്ട് അവളുടെ മുന്നിലേക്കിരുന്നു

വൃന്ദ പേടിച്ചരണ്ട് ഒന്ന് മിണ്ടാൻ പോലും വയ്യാതെ മുട്ടുകാൽ ദേഹത്തേക്ക് ചേർത്തുവച്ച് പേടിയോടെ അവനെ നോക്കിയിരുന്നു,

“അപ്പൊ ഞാൻ പറഞ്ഞു വന്നത്… ഞാൻ ഒരുത്തിക്ക് വേണ്ടിയും ഇത്രേം കാത്തിരുന്നിട്ടില്ല… അപ്പൊ മനസ്സിലായല്ലോ നീയെനിക്ക് എന്ത്മാത്രം സ്പെഷ്യൽ ആണെന്ന്… അതുകൊണ്ട് ഇന്ന് എന്നെ ഒന്ന് സന്തോഷിപ്പിക്ക്… ഇതൊന്നും ആരും അറിയില്ല, അത് ഞാൻ ഗ്യാരന്റി…”

അവൻ ചിരിയോടെ അവളെനോക്കി പറഞ്ഞു,

വൃന്ദ മുട്ടിൽ മുഖം പൂഴ്ത്തി കരഞ്ഞുകൊണ്ടിരുന്നു

“അപ്പൊ അനുസരിക്കില്ല… പിന്നെന്താ ചെയ്യാ…”
അവൻ എഴുന്നേറ്റ് അവളുടെ തലയിൽ പതിയെ തലോടി, അവൾ തേങ്ങിക്കൊണ്ട് ഒന്നുകൂടി ചുരുണ്ടുകൂടി,

ശ്രീജേഷ് അവളെ കൈകളിൽ പിടിച്ച് പൊക്കിയെടുത്ത് ചുമരിലേക്ക് ചേർത്തു, അവൾ അവനെ ചെറുത്ത് നിൽക്കാൻ പരമാവധി ശ്രമിച്ചു, അവന്റെ കയ്യിൽകിടന്ന് അവൾ കുതറി, ഇപ്പോൾ താൻ ധൈര്യം കാണിച്ചില്ലെങ്കിൽ ഇതോടെ തന്റെ അവസാനമാണെന്നവൾ ഉറപ്പിച്ചു,

വൾ അവനെ ശക്തിയായി പിടിച്ചു തള്ളി അവൾ വാതിലിനടുത്തേക്കോടി, വാതിലിൽ കൈ മുറുക്കിയിടിച്ചുകൊണ്ട് നിലവിളിച്ചു,

അവളുടെ തള്ളലിൽ പിറകിലേക്ക് മലർന്നു വീണ ശ്രീജേഷിന്റെ കൈ മേശമേലിടിച്ചു ചോര വരുന്നുണ്ടായിരുന്നു, വേദനകൊണ്ടവൻ ഒരു നിമിഷം കണ്ണുകളടച്ചു പിന്നീട് എഴുന്നേറ്റ് വൃന്ദക്കരികിലേക്ക് ചെന്ന് അവളെ തിരിച്ച് നിർത്തി അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു,

വൃന്ദ അടികൊണ്ട് നിലത്തേക്ക് വീണു, അവളുടെ മൂക്കിൽനിന്നും ചോര ഒലിച്ചിറങ്ങി, തലയ്ക്ക് ഒരു മന്ദത അനുഭവപ്പെട്ടു, ഒരു നിമിഷം അവൾക്ക് തല കറങ്ങിയെങ്കിലും അവൾ പെട്ടെന്ന് എഴുന്നേറ്റ് മേശമേലിരിക്കുന്ന സ്ഫടിക ജഗ്ഗ്‌ കയ്യിലെടുത്ത് അവന് നേരെ ചൂണ്ടി,

“അടുത്തേക്ക് വരരുത്, വന്ന ഞാൻ കൊല്ലും…”

അവൾ അലറി

അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു

“കൊന്നിട്ട്… നീ ജയിലിൽ പോവോ…? അപ്പൊ നീ നിന്റെ കൂടെ പൊതിഞ്ഞ് നിർത്തുന്ന നിന്റനിയൻ…? അവനെയെന്ത് ചെയ്യും…? അവനെ എന്റെ വീട്ടുകാര് വെറുതെ വിടൂന്ന് തോന്നുന്നുണ്ടോ…? നിന്നെ കിട്ടാത്ത ദേഷ്യത്തിന് അവർ അവനെക്കൊല്ലും…”

അവൻ പുച്ഛത്തോടെ പറഞ്ഞു

വൃന്ദയുടെ കൈകൾ ഒരു നിമിഷം വിറച്ചു ആ നിമിഷം നോക്കി നിന്ന ശ്രീജേഷ് അവളുടെ കയ്യിൽനിന്നും ജഗ്ഗ്‌ തട്ടിത്തെറുപ്പിച്ച്, അവളുടെ രണ്ടു കൈകളും പുറകിലേക്ക് ചേർത്ത് പിടിച്ച് അവളെ അവനോട് ചേർത്തു,

അവൻ പതിയെ മുഖം കുനിച്ച് അവളുടെ മുടിയിലേക്ക് മുഖം അടുപ്പിച്ചു, ആ മുടിയിലെ മതിപ്പിക്കുന്ന കാച്ചെണ്ണ മണം അവൻ മുകളിലേക്ക് വലിച്ചെടുത്തു, അപ്പോഴും വൃന്ദ അവന്റെ പിടുത്തത്തിൽ കുതറുന്നുണ്ടായിരുന്നു,

“ഈ മണമുണ്ടല്ലോ… അതാണെന്നെ പ്രാന്ത് പിടിപ്പിക്കുന്നത്,”

അവൻ അവളുടെ മുഖത്തേക്ക് വിരലോടിച്ചു, മുഖത്ത് പുഴുക്കൾ ഈഴയുന്നത് പോലെയാണ് അവൾക്ക് തോന്നിയത്…

ശ്രീജേഷ് അവളെ ഇരു കയ്യിലും കോരിയെടുത്ത് കട്ടിലിലേക്കിട്ടു, പിന്നീട് അവനും അവളുടെ മേലേക്കമർന്നു….

••❀••

കുട്ടികളോടൊപ്പം നിൽക്കുമ്പോഴും രുദ്രിന് ഒരു വേവലാതി തോന്നി, തന്റെ ഇടനെഞ്ചിൽ പച്ചക്കുത്തിയിരിക്കുന്ന തൃശൂലം വല്ലാതെ തുടിച്ചു, ഒരാപത്ത് എന്നപോലെ,

അവന്റെയുള്ളിൽ അപ്പോൾ അവൻ മുൻപ് കണ്ട സ്വപ്‌നങ്ങൾ ഒരു ചലച്ചിത്രമെന്നവണ്ണം ഓടിക്കൊണ്ടിരുന്നു

“ഡാ… നമുക്ക് തിരികെ പോകാം, എനിക്കെന്തോ ഒരസ്വസ്ഥത പോലെ…”

രുദ്ര് നെഞ്ചിൽ കൈ വച്ച് ഭൈരവിനോട് പറഞ്ഞു

“എന്താ…? എന്ത് പറ്റി…? നിനക്ക് നേരത്തെ കുഴപ്പൊന്നുമില്ലാരുന്നല്ലോ…”

ഭൈരവ് ചോദിച്ചു

“വാ നമുക്ക് തിരികെപ്പോവാം, എന്തോ ഒരസ്വസ്ഥത പോലെ…”

അവൻ പറഞ്ഞു

ഭൈരവ് അവനെ സൂക്ഷിച്ചു നോക്കി

“മ്… പോവാം…”

ഭൈരവ് കുട്ടികളെ വിളിച്ചു

“അപ്പൊ ബീച്ചിൽ പോകാന്ന് പറഞ്ഞിട്ട്…?”

കണ്ണൻ ചോദിച്ചു

“പിന്നൊരിക്കലാകാം… ഇപ്പൊ നമുക്ക് പോകാം… അവിടെ ഉണ്ണിയേച്ചി ഒറ്റയ്‌ക്കെയുള്ളു…”

ഭൈരവ് പറഞ്ഞു

അവസാന വാചകം കേട്ടതും രുദ്രിന്റെ നെഞ്ചിടുപ്പ് ഉച്ചത്തിലായി…

വൃന്ദയ്‌ക്കെന്തോ ആപത്ത് വരുന്നപോലെ അവന് തോന്നി, അവൻ പെട്ടെന്ന് ഭൈരവിനെ ഒന്ന് നോക്കി കുട്ടികളെ കയ്യിൽ പിടിച്ച് കാറിനടുത്തേക്ക് ഓടി, അവന്റെ ആ പ്രവർത്തിയിൽ എല്ലാരും ഒന്ന് ഞെട്ടി,

“എന്താടാ…? എന്താ കാര്യം…?”

ഭൈരവ് അമ്പരപ്പോടെ ചോദിച്ചു

“എടാ… എന്റെ ഉണ്ണിക്ക് എന്തോ അപകടം സംഭവിക്കുന്ന പോലെ ഒരു തോന്നൽ… എനിക്കെത്രേം പെട്ടെന്ന് അവളുടെ അടുത്തെത്തണം…”

രുദ്ര് വെപ്രാളത്തോടെ പറഞ്ഞു

ഭൈരവ് പിന്നൊന്നും മിണ്ടാതെ അവന് പിന്നാലെ നടന്നു

അവരുടെ കാറ് ദേവടത്തേക്ക് കുതിച്ചു പാഞ്ഞു,

ദേവടത്തെത്തി ബ്രേക്ക്‌ ചെയ്ത് രുദ്ര് അകത്തേക്ക് ഓടി

അടുക്കളയിലും മറ്റെല്ലായിടത്തും അവളെ തിരഞ്ഞു, എവിടെയും അവളെ കാണാഞ്ഞിട്ട് അവന്റെ ദേഹം തളരുന്നപോലെ ഇരുന്നു

“ഡാ… നീ പേടിക്കാതെ… അവളിവിടെയെവിടെയെങ്കിലും ഉണ്ടാകും നമുക്ക് നോക്കാം…”

അപ്പോഴേക്കും കണ്ണൻ കരഞ്ഞു തുടങ്ങിയിരുന്നു,

“കരയല്ലേ കണ്ണേട്ടാ… ഉണ്ണിയേച്ചിക്ക് ഒന്നും വരില്ല…”

കുഞ്ഞി അവനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു

“മോൻ പേടിക്കണ്ട ഉണ്ണിയേച്ചി ഇവിടെ തന്നെ കാണും… മോൻ കുഞ്ഞിയേം കൂട്ടി മുറിയിലേക്ക് പൊയ്ക്കോ…”

ഭൈരവ് അവരെ മുറിയിലേക്ക് പറഞ്ഞുവിട്ടു, പതിയെ രുദ്രിന്റെ തോളിൽ തൊട്ടു

“അവൾക്കെന്തേലും പറ്റി കാണുമോടാ…”

രുദ്ര് ചോദിച്ചു

അതിന് ഭൈരവ് മറുപടി പറയും മുൻപേ കാവ്യ ഓടിക്കിത്തച്ച് അവരുടെ അടുത്തെത്തി

അവരെക്കണ്ട അവളൊന്ന് ഞെട്ടി, അവളുടെ മുഖത്തെ പരിഭ്രമം അവർ ശ്രദ്ധിച്ചു

“താൻ ഉണ്ണിയെ കണ്ടോ…?”

ഭൈരവ് അവളുടെ മുഖത്ത് തന്നെ നോക്കികൊണ്ട് ചോദിച്ചു

“ഇ… ഇല്ല… ഞാ… ഞാൻ കണ്ടില്ല…”

അവൾ വിക്കി വിക്കിക്കൊണ്ട് പറഞ്ഞു

“ഇവിടിപ്പോ വേറാരുണ്ട്…?”

ഭൈരവ് ചോദിച്ചു

രുദ്ര് അവളുടെ ഭാവങ്ങൾ സസൂഷ്മം ശ്രദ്ധിച്ചുകൊണ്ടിരുന്നു

“ഇവിടെല്ലാരും ഷോപ്പിംഗിന് പോയി, ഇപ്പൊ ഞാൻ മാത്രേ ഉള്ളു…”

അവൾ പറഞ്ഞുകൊണ്ട് കഴുത്തിലെയും നെറ്റിയിലെയും വിയർപ്പ് തുടച്ചു

“അപ്പൊ നീ ഉണ്ണിയെ കണ്ടില്ല…?”

ഭൈരവ് തറപ്പിച്ചു ചോദിച്ചു

“ഇല്ല… ഞാൻ.. ഞാൻ കണ്ടില്ല…”

അവൾ പറഞ്ഞു

“പിന്നെങ്ങനെ അവളുടെ നെറ്റിയിലെ പൊട്ട് നിന്റെ കഴുത്തിൽ വന്നു…?”

ഭൈരവ് ചോദിച്ചു

അത് കേട്ട് പെട്ടെന്ന് കാവ്യ വെപ്രാളത്തോടെ തന്റെ കഴുത്ത് അമർത്തിത്തുടച്ചു

പിന്നീടാണ് അവൾക്ക് അബദ്ധം മനസ്സിലായത്

രുദ്ര് ചാടിയെഴുന്നേറ്റ് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു

“സത്യം പറയടി പൊലയാടിമോളെ… എവിടെയവൾ…?”

രുദ്ര് അലറി, അതുകേട്ട് അവൾ പേടിച്ച് വിറച്ചു

“എനി… എനിക്കറിയില്ല….”

അവൾ വിക്കിക്കൊണ്ട് പറഞ്ഞു

രുദ്ര് അവളുടെ കവിളിൽ ആഞ്ഞടിച്ചു

“ഛീ… പറയടി… എന്റെ ഉണ്ണിയെവിടെന്ന്…?”

അവളുടെ തല പെരുത്ത് പോയി

താഴേക്ക് വീണ അവളെ അവൻ മുടിക്കുത്തിൽ പിടിച്ച് വലിച്ചെടുത്തു വീണ്ടും തല്ലി, ഒടുവിൽ അവൾ വല്ലാതെ തളർന്നു, വീണ്ടും തല്ലാൻ ഓങ്ങിയ രുദ്രിനെ അവൾ തളർച്ചയോടെ തൊഴുതു അതിനുശേഷം മുകളിലേക്ക് വിരൽ ചൂണ്ടി

രുദ്ര് അവളെ വിട്ട് മുകളിലത്തെ നിലയിലേക്ക് ഓടി,

അവർ മുകളിലേക്ക് ഓടിചെല്ലുമ്പോൾ അർജ്ജുനും രോഹനും നിവിനും വരാന്തയിൽ സിഗററ്റ് പുകച്ചുകൊണ്ട് നിൽക്കുകയായിരുന്നു, പെട്ടെന്ന് രുദ്രിനെയും ഭൈരവിനെയും കണ്ട് അവർ മുഖത്തെ രക്തം വാർന്നപോലെ പേടിച്ച് വിറച്ച് അവരെ നോക്കി,
രുദ്രിന്റെ നോട്ടം വൃന്ദയുടെ ഹാഫ് സാരി അരയിലൂടെ ചുറ്റികെട്ടി നിൽക്കുന്ന അർജ്ജുനിലായിരുന്നു,

രുദ്രിന്റെ കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്ന് ആർക്കും പേടിതോന്നുന്ന തരത്തിലായിരുന്നു,

അവൻ ഓടി അവരുടെ അടുത്തേക് ചെന്ന് അർജ്ജുന് മുഖമടച്ചു ഒന്ന് കൊടുത്തു

“എവിടെടാ ഉണ്ണി…”

അവന്റെ അലർച്ച ആ വീടിനെ പിടിച്ച് കുലുക്കി

അതേ സമയം ഭൈരവ് അടച്ചിട്ടിരിക്കുന്ന എല്ലാ മുറികളിലും തട്ടിവിളിക്കുന്നുണ്ടായിരുന്നു

താഴെ വീണ അർജ്ജുന്റെ വയറ്റിൽ രുദ്ര് ആഞ്ഞു തൊഴിച്ചു, അവൻ വേദനകൊണ്ട് പുളഞ്ഞു ശ്വാസമെടുക്കാനാവാതെ പുളഞ്ഞു, രുദ്ര് തന്റെ ദേഷ്യമെല്ലാം അവനോട് തീർത്തു, അവന്റെ ബോധം മറഞ്ഞിട്ടും അവനെ ആഞ്ഞു തൊഴിച്ചുകൊണ്ടിരുന്നു,

പിന്നീട് ഇതെല്ലാം കണ്ട് പേടിച്ച് വിറച്ച് ഒന്നനങ്ങാൻ പോലും വയ്യാതെ നിന്ന ആരോഹിനെയും നിവിനെയും കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു, ആ സമയം അവന് പത്ത് ആൾക്കാരുടെ ശക്തിയാണെന്ന് അവർക്ക് തോന്നി,

അവർ പതിയെ കാവ്യയുടെ റൂമിലേക്ക് വിരൽചൂണ്ടി,

ദേഷ്യമടക്കാൻ വയ്യാതെ അവന്മാരെ രുദ്ര് ഭൈരവിന്റെ മുന്നിലേക്ക് തൂക്കിയെറിഞ്ഞു,

“കൊല്ലരുത്, മരിച്ചാൽ മതിയെന്ന് ഇവന്മാർക്ക് തോന്നണം…”

രുദ്ര് ഭൈരവിനോട് പറഞ്ഞു

“അത് ഞാനേറ്റു…”

ഭൈരവ് നിവിനെ പൊക്കിയെടുത്ത് തല ശക്തിയായി ചുമരിലേക്കിടിച്ചു, അവൻ അലറി വിളിച്ചു,

രുദ്ര് അവർ പറഞ്ഞ മുറിയിലേക്ക് പാഞ്ഞു

••❀••

തന്നിലേക്കമർന്ന ശ്രീജേഷിനെ വൃന്ദ സർവ ശക്തിയും കൊണ്ട് തടഞ്ഞുകൊണ്ടിരുന്നു, അവന്റെ കരുത്തിന് മുന്നിൽ അവൾ തളർന്നു തുടങ്ങിയിരുന്നു, എങ്കിലും അവൾ അവനെ തള്ളി താഴെക്കിട്ട് ഓടി താഴെക്കിടന്ന ജെഗ്ഗ് കയ്യിലെടുത്ത് അവനെ പ്രതിരോധിക്കാൻ എന്നവണ്ണം മുന്നിലേക്ക് നീട്ടിപ്പിടിച്ചു നിന്നു,

ശ്രീജേഷ് അത് കണ്ട് ചുണ്ടിലൊരു ചിരിയുമായി അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിച്ച് അവളുടെ അടുത്തേക്ക് നടന്നു,

പേടിയില്ലാതെ അവൾക്കരികിലേക്ക് ചെന്ന് അവളെ പിടിക്കാൻ നോക്കിയ ശ്രീജേഷിനെ വൃന്ദ ആ ജഗ്ഗ്‌ കൊണ്ട് അവന്റെ തലയിലേക്ക് ആഞ്ഞടിച്ചു,

അങ്ങനെയൊരു ആക്രമണം പ്രതീക്ഷിക്കാഞ്ഞ ശ്രീജേഷ് ഒരു നിമിഷം തല പൊത്തിക്കൊണ്ട് നിന്നു, അവന്റെ കയ്യിൽ ചോരയുടെ നനവറിഞ്ഞു,

വർധിച്ച ദേഷ്യത്തോടെ അവൻ അവളെ പിടിച്ച് കട്ടിലിലേക്കേറിഞ്ഞു, ശ്രീജേഷ് വൃന്ദക്കരികിലേക്ക് നടന്നു,

പെട്ടെന്ന് വലിയ ശബ്ദത്തോടെ വാതിൽ തകർന്നു വീണു, അവർ ഞെട്ടി വാതിലിലേക്ക് നോക്കി, ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി, അവരെ നോക്കി നിൽക്കുന്ന രുദ്ര്…

ശ്രീജേഷിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപേ പാഞ്ഞു വന്ന രുദ്ര് അവന്റെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ചിരുന്നു, വയറും പൊത്തി നിലത്തേക്ക് വീണ അവനെ അവിടെയുണ്ടായിരുന്ന മരകസേര കൊണ്ട് നിർത്താതെ ആഞ്ഞു പ്രഹരിച്ചു, ആ മരകസേര ഒടിഞ്ഞു നുറുങ്ങും വരെ രുദ്ര് ശ്രീജേഷിനെ തല്ലി, ശ്രീജേഷ് അലറി വിളിച്ചു, പിന്നീട് അത് ചെറിയ ഞരക്കങ്ങൾ മാത്രമായി, പിന്നെ ശ്രീജേഷിന്റെ അനക്കമൊന്നും ഇല്ലാതായപ്പോൾ അവനെ തൊഴിച്ചു മുറിയുടെ പുറത്തേക്കെറിഞ്ഞു, ഒരു പഴന്തുണിക്കെട്ട് പോലെ അവൻ ആ മുറിയുടെ വെളിയിൽ വീണ് കിടന്നു,

“ഇവൾ… എന്റെയാടാ… ഈ രുദ്രിന്റെ… എന്റെ ജീവൻ… എന്റെ ദേഹത്തിനും മനസ്സിനും ഒരേ ഒരവകാശി… ഇവളുടെ മുടിനാരിൽ പോലും ആരെങ്കിലും തൊട്ടാൽ ആ കൈ ഞാൻ വെട്ടും… ഓർത്തോ എല്ലാവരും…”

രുദ്ര് അലറി വിളിച്ചുപറഞ്ഞു, പിന്നീട് വൃന്ദയ്‌ക്കരികിലായി ചെന്നു അവളെ വേവലാതിയോടെ പതിയെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു,

“ഉണ്ണി… ഒന്നും പറ്റിയില്ലല്ലോ… മോള് വിഷമിക്കണ്ടാട്ടോ… ഒരുത്തനും നിന്നെ ഒന്നും ചെയ്യില്ല… ഞാനുള്ളപ്പോ…”

സമനില തെറ്റിയപോലെ വെപ്രാളത്തിൽ അവളുടെ മുഖത്തും ചുണ്ടിലും പറ്റിയ മുറിവുകളിൽ തലോടിക്കൊണ്ട് രുദ്ര് പറഞ്ഞുകൊണ്ടിരുന്നു,

അവൾ അവനെ ഒരു നിമിഷം മുഖത്തേക്ക് നോക്കി നിന്നു, പിന്നീട് അവളുടെ തോളിലെ അവന്റെ കൈകൾ തട്ടിമാറ്റി അവനെ ഇറുകെ പുണർന്നു, കാറ്റ് പോലും കടക്കാൻ ഇടമില്ലാത്തപോലെ…

“എന്നെ വിട്ടു പോവല്ലേ… ഞാൻ… എനിക്ക്… വേറാരുമില്ല… എന്നെ വിട്ടു പോവല്ലേ…”

അവൾ സമനില തെറ്റിയ പോലെ പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിൽ തലവച്ച് വിമ്മി കരഞ്ഞു, ഒരു നിമിഷം അവനും അവളെ ആഞ്ഞു പുൽകി, അവളുടെ നെറുകയിൽ മുത്തി… ഇന്നുവരെ അനുഭവിച്ചിട്ടുള്ളതിൽ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് താനെന്ന് വൃന്ദ തിരിച്ചറിഞ്ഞു, തന്റെ പേടിയും വിഷമങ്ങളുമെല്ലാം അവന്റെ നെഞ്ചിൽ അലിഞ്ഞില്ലാതാകുന്നത് അവളറിഞ്ഞു,

“ഇല്ല പെണ്ണേ… നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല… എന്റെ ശ്വാസം നിലക്കുന്നവരെ വരെ ഞാനുണ്ടാകും… നീയെന്റേതാ… എന്റെ മാത്രം…”

രുദ്ര് അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.

അപ്പോഴേക്കും ഭൈരവ് കയറി വന്നു,

അവരെകണ്ട് ഒന്ന് അമ്പരന്നെങ്കിലും, അവൻ ഒന്ന് പുഞ്ചിരിച്ചു, അവൻ തന്റെ കയ്യിലുള്ള വൃന്ദയുടെ ദാവണി രുദ്രിന്റെ തോളിലേക്കിട്ട് പുറത്തേക്ക് നടന്നു,

അവരൊന്നും അറിയുന്നുണ്ടായില്ല, അവർ അവരുടെ മാത്രം ലോകത്ത് ആയിരുന്നു

അവളുടെ പിടുത്തം അയഞ്ഞപ്പോൾ രുദ്ര് അവളെ ചേർത്ത് പിടിച്ചെങ്കിലും അവൾ ബോധം മറഞ്ഞു അവന്റെ കൈകളിലേക്ക് വീണിരുന്നു,

“ഉണ്ണി… മോളേ…”

രുദ്ര് അവളെ വേവലാതിയോടെ വിളിച്ചു, അതുകേട്ട് ഭൈരവ് മുറിയിലേക്ക് ഓടി പാഞ്ഞുവന്നു,

“എന്താടാ…?”

ഭൈരവ് വേവലാതിയോടെ ചോദിച്ചു

“എടാ… ഉണ്ണി… ഇവൾക്ക് ബോധമില്ലടാ…”

രുദ്ര് അവളെ പിടിച്ചു കുലിക്കിക്കൊണ്ട് പറഞ്ഞു, ഭൈരവ് അവളെ നോക്കി

“പേടിക്കണ്ട… ഈ സംഭവിച്ചതിന്റെ ഷോക്കാണ്… നീയിവളെ റൂമിലേക്ക് കൊണ്ട് പോയി മുഖത്ത് കുറച്ച് വെള്ളം തളിക്ക്, അപ്പൊ ശരിയാവും…”

അവൻ പറഞ്ഞു

അത് കേട്ട് അവൻ അവളെ കൈകളിലെടുത്ത് പതിയെ സ്റ്റെപ്പിറങ്ങി അവളുടെ മുറിയിൽ കട്ടിലിൽ കിടത്തി, അപ്പോഴും അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുക്കി പിടിച്ചിരുന്നു,

“എന്നെ വിട്ട് പോകല്ലേ… ന്റെ കാവിലമ്മ… കൊണ്ടൊ..ന്നതാ.. എന്റെ രാജകുമാരനെ…”

അവൾ പതിയെ കുഴയുന്ന സ്വരത്തിൽ അല്പ ബോധത്തോടെ പറഞ്ഞുകൊണ്ടിരുന്നു,

അവൻ കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്ത് കുടഞ്ഞു

വൃന്ദ പതിയെ കണ്ണുകൾ തുറന്നു, രുദ്രിനെ നോക്കി, പിന്നെ വിതുമ്പിക്കരയാൻ തുടങ്ങി, അതുകണ്ട് രുദ്ര് അവളെ കട്ടിലിൽ നിന്നും ഉയർത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു, അവൾ അവനെ ചുറ്റിപ്പിടിച്ചു, അവളുടെ കണ്ണുനീർ കൊണ്ട് അവന്റെ നെഞ്ച് കുതിർന്നു,

എപ്പോഴോ അവളുടെ ഏങ്ങലടങ്ങിയിരുന്നു, അവനിൽ ചേർന്ന് ഇരുന്ന അവളെ രുദ്ര് പതിയെ അടർത്തി മാറ്റാൻ നോക്കി, അതേ വേഗത്തിൽ അവൾ അവനെ മുറുകെ പുണർന്നു,
“ഉണ്ണിക്കുട്ടാ…”

അവളുടെ നെറുകയ് മുകർന്നുകൊണ്ട് അവൻ ആർദ്രമായി അവളെ വിളിച്ചു

“മ്…”

അവൾ പതിയെ മൂളി

“ചെല്ല്… പോയി ഒന്ന് ഫ്രഷായി വേഷം മാറ്…”

അവൻ സ്നേഹത്തോടെ പറഞ്ഞു

“മ്ഹ്…”

ഇല്ലെന്ന് തലയാട്ടി അവളൊന്നുകൂടി അവനിലേക്ക് ചേർന്നു

“നിക്ക് അറിയാം, ഞാനിപ്പോ വിട്ടാ, പിന്നേം എന്നോട് പിണങ്ങും, ഞാൻ ആ മുഖത്ത് നോക്കി ചിരിച്ചാൽ പോലും ന്നോട് ചിരിക്കില്ല… ന്റെ മുഖത്ത് നോക്കുകപോലുല്ല… ന്നെ ഇഷ്ട്ടല്ലാത്തോണ്ടല്ലേ…??”

അവൾ തേങ്ങലോടെ അതേസമയം പരിഭവത്തോടെയും കുറുമ്പോടെയും ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവനോട് പറഞ്ഞു,

അവളിലെ ആ ഭാവം ആദ്യമായി കാണുകയായിരുന്ന രുദ്ര്, ഒരു നിമിഷം ഇഷ്ടത്തോടെ അവളെ നോക്കി നിന്നു, അവന്റെ അവഗണന അവളെ എന്ത് മാത്രം വിഷമിപ്പിച്ചുവെന്ന് അവൻ ചിന്തിച്ചു,

“നീയല്ലേ പെണ്ണേ, എന്നോട് പിണങ്ങിയത്… ഞാനെന്റെ മനസ്സ് അങ്ങനെതന്നെ നിനക്ക് തുറന്ന് തന്നതല്ലേ…? എന്നിട്ടും നിന്റെ മനസ്സിലുള്ളത് പൂട്ടി വച്ചിട്ട് എന്നോട് പിണങ്ങിയത് നീയല്ലേ…”

അവൻ അവളോട് ചോദിച്ചു

അതിന് മറുപടിയായി അവൾ അവന്റെ ഷർട്ടിൽ ഒന്ന് മുറുകെ പിടിച്ചു,

ഇന്നത്തെ സംഭവം അവളെ വല്ലാതെ ഉലച്ചിരുന്നു,

“ത്തിരി നേരം എന്റടുത്തിരിക്കോ…?”

അവൾ ചോദിച്ചു

“മ്…”

അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മകൊടുത്തുകൊണ്ട് രുദ്ര് മൂളി,

അവനെ മുറുകെ പിടിച്ചു കണ്ണടച്ച് അവൾ പതിയെ മയങ്ങി, രുദ്ര് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു, അവളുടെ മൂക്കുത്തി തിളങ്ങിയിരുന്നു, അവൻ അതിൽ നോക്കി കുറച്ചുനേരം ഇരുന്നു പിന്നീട് അവളെ പുതപ്പിച്ച് വാതിൽ ചാരി പുറത്തേക്കിറങ്ങി,

കാവ്യ പുറത്ത് മുട്ടുകാലിൽ മുഖം പൂഴ്ത്തി അവിടെയിരിക്കുന്നുണ്ടായിരുന്നു, രുദ്ര് അവളുടെ അടുത്തെത്തി, മുടിക്കുത്തിൽ പിടിച്ച് പൊക്കിയെടുത്തു, അവൾ വേദനയോടെയും ഭയത്തോടെയും അവനെ നോക്കി,

“നീയൊരു പെണ്ണായിപ്പോയി അല്ലെങ്കിൽ മുകളിൽ കിടക്കുന്നവന്മാരുടെ അവസ്ഥയായെനെ നിനക്കും, മനസ്സിലായോടി…”

രുദ്ര് അലറി

അവൾ പേടിച്ചു തലയാട്ടി

“പിന്നെ… ഇവിടെയൊന്നും നടന്നിട്ടില്ല, ആരെങ്കിലും ചോദിച്ചാൽ അവന്മാർ പരസ്പരം തല്ലുകൂടി, അത്രേയുള്ളൂ, പിടിച്ച് മാറ്റാൻ ചെന്ന നിനക്കും തല്ലുകിട്ടി… മനസ്സിലായോടി…”

അവൻ പറഞ്ഞു, അവൾ കരഞ്ഞുകൊണ്ട് തലയാട്ടി,

അവളുടെ ഇരുപ്പ് കണ്ട് ഭൈരവിന് സഹതാപം തോന്നി, ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലേ, അവന്റെയോക്കെ ട്രാപ്പിൽ വീണുപോയതാകാം…

അവൻ അവളുടെ അടുത്ത് ചെന്ന് അവളെ നോക്കി

“നീയുമൊരു പെണ്ണല്ലേ… എങ്ങനാടി അവളോട് ഇത് ചെയ്യാൻ തോന്നിയത്, ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു സാധുവല്ലേ അവൾ… അതൊക്കെപ്പറഞ്ഞാൽ നിനക്കൊക്കെയെങ്ങനെ മനസ്സിലാവാനാ, അല്ലേ…? എന്തിനും ഏതിനും പണം… പിന്നീട് സ്വാതന്ത്ര്യം എന്ന പേരിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം… നിനക്കൊന്നും ഒരിക്കലും മനസ്സിലാവില്ല വിഷമം പറഞ്ഞ് കരയാൻ പോലും ആരുമില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ… നിന്റെയൊക്കെ ആജ്ഞ അനുസരിച്ചു എല്ലാം ചെയ്ത് തരുന്നില്ലേ…? ഇതൊരു അവസരമായി നന്നാവാൻ നോക്ക്…”

അവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു കസേരയിലിരുത്തിയിട്ട് അടുക്കളയിൽ നിന്നും ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അവൾക്ക് കൊടുത്തുകൊണ്ട് പതിയെ പറഞ്ഞ് അവൻ മുകളിലേക്ക് നടന്നു

കാവ്യ ഒരു നിമിഷം അവനെ മുഖമുയർത്തി നോക്കിയിരുന്നു, പിന്നീട് വിതുമ്പിക്കരഞ്ഞു….

മുകളിലെത്തിയ രുദ്ര് അവിടെ ആകമാനം നോക്കി, ശ്രീജേഷിനൊഴിച്ച് ബാക്കിയെല്ലാത്തിനും ബോധമുണ്ടായിരുന്നു, കൈകൾക്കും കാലുകൾക്കുമെല്ലാം നല്ല പരിക്കുണ്ടായിരുന്നു, അവർ വേദനകൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു,

രുദ്ര് അവരുടെ മുന്നിലെത്തി പുച്ഛത്തോടെ ചിരിച്ചു

“അപ്പൊ അനിയന്മാർക്ക് കാര്യം മനസ്സിലായല്ലോ… അവൾ എന്റെ പെണ്ണാണ്… ഇനിയവളുടെ മുഖത്തേക്ക് വേണ്ടാത്തൊരു നോട്ടം നോക്കിയാൽ, ആ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും, മനസ്സിലായോടാ… (അവരെ ആകമാനം ഒന്ന് നോക്കിയിട്ട്) നിനക്കൊക്കെ ഭാഗ്യമുണ്ട് സാധാരണ ഇവന്റെ കയ്യീന്ന് കിട്ടിയാ, ഏഴിന്റന്നേ കണ്ണ് തുറക്കൂ…”

അവൻ അടുത്തേക്ക് ചെന്ന ഭൈരവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ അനിയന്മാർ ഇതങ്ങു മറന്നേക്കണം, എന്നിട്ട് ആര് ചോദിച്ചാലും തമ്മിൽ തല്ല് കൂടിയെന്നേ പറയാവൂ… മാറ്റി പറയാനാണെങ്കിൽ ഞാൻ ഒന്നൂടെ നിങ്ങളെ കാണും…പിന്നെ ശുഭം…”

ഭൈരവ് കണ്ണ് കൂർപ്പിച്ചു പറഞ്ഞു,

അവന്റെ മുഖ ഭാവം കണ്ട് അവർ പേടിയോടെ തലയാട്ടി,

രുദ്രും ഭൈരവും കൂടി ഒരു ആംബുലൻസ് വിളിച്ച് അവരെയെല്ലാം ഹോസ്പിറ്റലിൽ എത്തിച്ചു, അപ്പോഴേക്കും ലത വന്നതുകൊണ്ട് കുട്ടികളെയും വൃന്ദയെയും അവരെയെല്പിച്ച്, രുദ്രും ഭൈരവും കാറിൽ ആശുപത്രിയിൽ ചെന്നു

അവർ തന്നെ ഷോപ്പിംഗിന് പോയവരെ വിളിച്ച് കാര്യംപറഞ്ഞു, എല്ലാവരും കരഞ്ഞുവിളിച്ചു ഹോസ്പിറ്റലിൽ എത്തി,

രുദ്രും ഭൈരവും പറഞ്ഞപോലെ തന്നെ കാവ്യയും മറ്റുള്ളവരും അവരോട് പറഞ്ഞു, എല്ലാവരും പരുക്ക് പറ്റി കിടക്കുന്നതിനാൽ കൂടുതൽ ചോദ്യങ്ങളുണ്ടായില്ല,

അർജുനും ആരോഹിനും നിവിനും ശരീരത്തിൽ മൂന്നോ അതിൽ കൂടുതലോ പൊട്ടലും ഒടിവുകളുമുണ്ടായിരുന്നു, ശ്രീജേഷിന് ബോധം വന്നെങ്കിലും നട്ടെല്ലിനേറ്റ പ്രഹരം അല്പം കുഴപ്പമാണെന്നും അരയ്ക്ക് താഴേക്ക് തളർന്നുപോയെന്നും, നല്ല ട്രീറ്റ്മെന്റ് കൊണ്ട് ഇമ്പ്രൂവ്മെന്റ് ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതി, പിന്നീട് കൂടുതൽ ചികിത്സക്കായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ തീരുമാനമായി,

••❀••

കാവിൽ വിളക്ക് വയ്ച്ച് തിരിയുമ്പോൾ, കാക്കാത്തിയമ്മ അവിടെയുണ്ടായിരുന്നു, അവരെക്കണ്ട വൃന്ദ ഓടിച്ചെന്ന് അവരെക്കെട്ടിപ്പിടിച്ചു കരഞ്ഞു, കണ്ണനും ഒപ്പമുണ്ടായിരുന്നു,

“കരയാതെ മോളേ, പോട്ടെ സാരോല്ല… മോക്ക് അപകടമൊന്നും വന്നില്ലല്ലോ… അതിനുമുന്നേ മോളുടെ രാജകുമാരൻ എത്തിയില്ലേ…”

അവർ അവളെ അശ്വസിപ്പിക്കുമ്പോലെ പറഞ്ഞു,

“കാക്കാത്തിയമ്മ എങ്ങനറിഞ്ഞു…?”

അവളൊരു മറുചോദ്യം ചോദിച്ചു

അതിനു കാക്കാത്തിയമ്മ ഒന്ന് ചിരിച്ചു

“ഞാനറിയാത്തതായി എന്തെങ്കിലുമുണ്ടോ…?”

അവർ പറഞ്ഞു

വൃന്ദ മനസ്സിലാകാത്തപോലെ അവരെ നോക്കി

“ഞാനൊരു നാടോടിയല്ലേ…? അപ്പൊ ഈ നാട്ടിലെ എല്ലാ കാര്യങ്ങളും ഞാനറിയും, ഇവിടുത്തെ കാര്യം കുറച്ചൊക്കെ കേട്ടു, കുറച്ച് ഞാൻ ഊഹിച്ചു…”

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,

“അപ്പൊ രുദ്രേട്ടനാണോ ഉണ്ണിയേച്ചീടെ രാജകുമാരൻ…”

എല്ലാം കേട്ട് നിന്ന കണ്ണൻ ചോദിച്ചു,

“മോനെന്ത് തോന്നുന്നു…?”

കാക്കാത്തിയമ്മ ചോദിച്ചു

“രുദ്രേട്ടൻ നല്ലതാ… എന്നോടും ഉണ്ണിയേച്ചീയോടും നല്ല സ്നേഹാ… കാണാനും സൂപ്പറാ… ഉണ്ണിയേച്ചിക്ക് ചേരുന്ന രാജകുമാരൻ…”
കണ്ണൻ തിളങ്ങുന്ന കണ്ണുകളോടെ ആവേശത്തോടെ പറഞ്ഞു,

അത് കണ്ട് വൃന്ദയുടെയും മനസ്സ് നിറഞ്ഞു, അവളുടെ മുഖം ചുവന്നു, അവൾക്കപ്പോൾ രുദ്രിനെ കാണാൻ തോന്നി,

അന്ന് വീട്ടിലെത്തിയിട്ടും രുദ്രിനെ തിരഞ്ഞെങ്കിലും കാണാൻ പറ്റിയില്ല, പിന്നീടാരോ പറഞ്ഞുകേട്ടു പുറത്ത് പോയി എന്ന്, അവനെ കാണാൻ അവൾക്ക് വല്ലാതെ കൊതിയായി…

••❀••

പിറ്റേന്ന് നല്ല ഉത്സാഹത്തിലാണ് വൃന്ദ ഉറക്കമുണർന്നത്, ജോലികളെല്ലാം ചുണ്ടിലെ പുഞ്ചിരിയോടെ ചുറുചുറുക്കോടെ ചെയ്യുന്നവളെ കൺകെ ലത കൗതുകത്തോടെ നോക്കി, അവളിലെ ആ ഭാവങ്ങൾ ലതയ്ക്ക് പുതിയതായിരുന്നു,

ഇന്നലെ പിന്നെ രുദ്രിനെ കാണാൻ അവൾക്ക് കഴിഞ്ഞില്ല, അപ്പോഴാണ് സീതലക്ഷ്മി അവിടേക്ക് വന്നത്,

“മോളേ ഗ്രീൻ റ്റി രുദ്രിനും ചായ ഭൈരവിനും കൊടുക്കോ…? ഞാനൊന്ന് ചേച്ചിക്കൊപ്പം ക്ഷേത്രത്തിൽ പോയി വരാം… പിന്നെ കുഞ്ഞി ഉറക്കമാ ഒന്ന് നോക്കിക്കോളണെ…”

സീതാലക്ഷ്മി പറഞ്ഞു

അതുകേട്ട് വൃന്ദയുടെ കണ്ണുകൾ തിളങ്ങി, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നപോലെയായി, അവൾ പതിയെ തലകുലുക്കിയിട്ട് ചായ ട്രെയിൽ വച്ച് പതിയെ രുദ്രിന്റെ മുറിയിലേക്ക് നടന്നു,

ഡോറിൽ മുട്ടുമ്പോൾ ഭൈരവ് വന്ന് വാതിൽ തുറന്നു,

“ആഹാ… ഇന്ന് ഉണ്ണിമോളാണോ ചായ കൊണ്ടൊന്നത്… നല്ല കണി…”

അവൻ ചിരിച്ചുകൊണ്ട് ചായക്കപ്പ് എടുത്തുകൊണ്ടു പറഞ്ഞു,

വൃന്ദ നിറഞ്ഞൊരു ചിരി നൽകി,

അവൾ മുറിക്കകത്തേക്ക് എത്തിവലിഞ്ഞു നോക്കുന്ന വൃന്ദയെകണ്ട ഭൈരവ് പതിയെ പുഞ്ചിരിച്ചു,

“എന്താ മോളെന്തെങ്കിലും ഇതിനുള്ളിൽ വച്ച് മറന്നോ…?? എന്തോ തിരയുന്നപോലെ നോക്കുന്നു…”

ഒരു കുസൃതിചിരിയോടെ അവൻ ചോദിച്ചു,

അത് കേട്ട് അവളൊന്ന് ചമ്മി

“ഏയ്‌… ഇല്ലേട്ടാ… കുഞ്ഞീടേട്ടൻ… ഗ്രീൻ റ്റി…”

അവൾ നിന്ന് വിക്കി

“മ്.. മ്.. മനസ്സിലായി… അവൻ രാവിലെ ഓടാൻ പോയി… ഇപ്പൊ വരും… മോളത് ആ മേശയുടെ മുകളിൽ വച്ചേരെ…”

ഭൈരവ് പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് നടന്നു,

വൃന്ദ ചായയുമായി മുറിക്കുള്ളിലേക്ക് കയറി,

അവൾ ചുറ്റുമോന്ന് നോക്കി, അവൾ ചായ മേശപ്പുറത്തു വച്ചിട്ട്, അവൾ മേശയുടെ മുകളിലിരുന്ന പുസ്തകങ്ങളും മറ്റു സാധനങ്ങളും നന്നായി അടുക്കിവച്ചു, കട്ടിൽ കുടഞ്ഞു വിരിച്ചു, അവിടെയും ഇവിടെയുമായി കിടന്ന രുദ്രിന്റെയും ഭൈരവിന്റെയും വസ്ത്രങ്ങൾ നന്നായി ഹാങ്കറിൽ തൂക്കി,

അപ്പോഴാണ് രുദ്ര് ഇന്നലെയിട്ടിരുന്ന ഷർട്ട്‌ ഹാങ്കറിൽ കണ്ടത്, അവൾ അത് കയ്യിലെടുത്തു, പിന്നീട് തന്റെ. മൂക്കിലേക്കടുപ്പിച്ചു, കണ്ണടച്ച് നിന്ന് അവളുടെ ഏറ്റവും പ്രീയപ്പെട്ട ഗന്ധത്തെ ആസ്വദിച്ചുനിന്നു,

അപ്പോൾ ജോഗിങ് കഴിഞ്ഞ് വാതിൽക്കലെത്തിയ രുദ്ര് അതെല്ലാം നോക്കി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി, അവളെ നോക്കി കൈകെട്ടി നിന്നു,

വൃന്ദ പിന്നീട് അതുമായി കണ്ണാടിക്ക് മുന്നിലേക്ക് നടന്നു, ആ ഷർട്ട്‌ ധരിച്ചു, അവളുടെ മുട്ടിന് മുകളിൽ വരെ എത്തുന്നതായിരുന്നു ഷർട്ട്‌,

കണ്ണാടിക്കുമുന്നിൽ നിന്ന് ചാഞ്ഞും ചരിഞ്ഞുമൊക്കെ ഭംഗി നോക്കി,പിന്നീട് ഷർട്ടിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചു,

“വൃന്ദ എന്റെയാടാ… എന്റെ മാത്രം… അവളുടെ മുടിനാരിൽ പോലും ആരെങ്കിലും തൊട്ടാൽ ആ കൈ ഞാൻ വെട്ടും… ഓർത്തോ എല്ലാവരും…”

തലേ ദിവസം രുദ്ര് പറഞ്ഞ വാക്കുകൾ അവൾ രുദ്രിന്റെ ഭാവത്തിൽ കണ്ണാടിയിൽ നോക്കി അഭിനയിച്ച് പറഞ്ഞു, എന്നിട്ട് കണ്ണാടിയിൽ നോക്കി നാണിച്ച് ചിരിച്ചു,

പെട്ടന്നാണ് കണ്ണാടിയിലൂടെ അവളെ നോക്കി കൈകെട്ടി ചുമരിൽ ചാരിനിൽക്കുന്ന രുദ്രിനെ കണ്ടത്, അവളൊന്ന് ഞെട്ടി തിരിഞ്ഞ് അവനെനോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു,

രുദ്ര് വാതിൽ ചാരി പതിയെ അവൾക്കരികിലേക്ക് നടന്നു, വൃന്ദയ്ക്ക് അവനെ ഒരുനോക്ക് കാണാനുള്ള കൊതിയും പെട്ടെന്ന് അവൻ മുന്നിൽ വന്നപ്പോഴുള്ള ഞെട്ടലും കാരണം അവന്റെ ആ നീലക്കണ്ണുകളിൽ തന്നെ നോക്കി, അനങ്ങാൻ പോലും പറ്റാതെ, ആ കണ്ണുകളിൽ കുടുങ്ങി നിന്നു,

രുദ്ര് ഒരു വിരൽപാടകലെ അവളുടെ മുന്നിൽ എത്തിനിന്നു, അവളുടെ മൂക്കുത്തിയിൽ തിളങ്ങുന്ന ചുവന്ന കല്ലിന്റെ തിളക്കം ഒരു നിമിഷം നോക്കി നിന്നുപോയി,

അവൻ പതിയെ അവന്റെ മുഖത്തേക്ക് കണ്ണുകളിൽ നിറയേ പ്രണയവും പേറി ഇമവെട്ടാതെ നോക്കി നിൽക്കുന്ന വൃന്ദയുടെ മുഖത്തേക്ക് പതിയെ ഊതി, അവൾ കണ്ണ് ചിമ്മി ബോധത്തിലേക്ക് വന്നു, താൻ അവനെ നോക്കി നിൽക്കുകയായിരുന്നു എന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്,

“മാറ് ഞാൻ പോട്ടേ…”

നാണത്തോടെ പറഞ്ഞ് പുറത്തേക്കോടാൻ നോക്കിയ അവളെ രുദ്ര് കയ്യിൽ പിടിച്ചു അവനഭിമുഖമായി നിർത്തി, അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ അവനോട് അടുപ്പിച്ചു, ഹാഫ് സാരിക്കിടയിലൂടെ നഗ്നമായ വയറിന്റെ ഭാഗത്തു അവന്റെ വിരലുകൾ ഇഴഞ്ഞപ്പോൾ അവളൊന്ന് ഞെട്ടി, അവൾ അറിയാതെ കാൽ വിരലുകളിൽ ഒന്ന് പൊങ്ങി, കണ്ണെടുക്കാതെ അവന്റെ കണ്ണുകളിൽ നോക്കി നിന്നു,

“ഉണ്ണിക്കുട്ടാ…”

അവൻ ആർദ്രമായി അവളെ വിളിച്ചു,

കുനിഞ്ഞുപോയ അവളുടെ മുഖം അവൻ വിരലുകൾക്കൊണ്ട് ഉയർത്തി, മുന്നിലേക്ക് വീണുകിടക്കുന്ന മുടി നാരുകൾ അവൻ പതിയെ ഒതുക്കി വച്ചുകൊടുത്തു, അവന്റെ സ്പർശം പോലും അവളിൽ ഒരു കോരിതരിപ്പുണ്ടാക്കി, അവളുടെ ദേഹത്തെ രോമങ്ങൾ എഴുന്നേറ്റു, അവൾ അറിയാതെ കണ്ണടച്ചു, രുദ്ര് അവളുടെ കവിളിൽ നിലിച്ചു കിടക്കുന്ന വിരൽപാടിൽ പതിയെ തലോടി, അവൾ വേദനകൊണ്ട് എരിവ് വലിച്ചു,

“വേദനയുണ്ടോ ഉണ്ണിക്കുട്ടാ…”

അവൻ വിഷമത്തോടെ ചോദിച്ചു

“ഉണ്ടായിരുന്നു… ഇപ്പൊ പോയി…”

അവൾ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഇരുന്ന രുദ്രിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പതിയെ പറഞ്ഞു, അവൻ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു കവിളിൽ പതിയെ ചുംബിച്ചു, അവളുടെ ദേഹമാസകലം കോരിത്തരിച്ചു, അവൾ പതിയെ തന്റെ കണ്ണുകൾ പൂട്ടി,

പിന്നീട് ഒരു കുസൃതി ചിരിയോടെ അവളുടെ കഴുത്തിൽ അവന്റെ ചൂണ്ടുവിരൽ വച്ചു പതിയെ താഴെക്കോടിച്ചു, വൃന്ദ കണ്ണടച്ചു നിന്നു ഉമിനീരിറക്കി, ഉമിനീരിറക്കുമ്പോൾ ചലിക്കുന്ന ആ തൊണ്ടക്കുഴിയിൽ അവൻ കൗതുകത്തോടെ നോക്കി, രുദ്ര് അവൾ ധരിച്ചിരുന്ന അവന്റെ ഷർട്ടിന്റെ ബട്ടനുകൾ പതിയെ അടർത്തി മാറ്റി, അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു, ബട്ടൺ അഴിക്കുമ്പോൾ അവളിൽ ഏൽക്കുന്ന അവന്റെ ചെറിയ വിരൽ സ്പർശം അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു, അവൾ തന്റെ കൈകൾ അവളുടെ പാവാടയിൽ ഇറുകെ പിടിച്ചു, അവൾ അപ്പോഴും കണ്ണടച്ച് പിടിച്ചിരുന്നു, ഷർട്ട്‌ പൂർണമായും അഴിച്ച് മാറ്റി അത് അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു, ഒരു കുസൃതിചിരിയോടെ അവളെ നോക്കി

“ഇതും ഇട്ടോണ്ട് പോയാലെ… എല്ലാർക്കും കാര്യം മനസ്സിലാകും… നമുക്ക് കുറച്ചുനാൾ പ്രേമിക്കണ്ടേ…ആരുമറിയാതെ…?”
അവൻ കുസൃതിയോടെ അവളോട് ചോദിച്ചു, അവൾ അവനിൽനിന്നും കുതറി മാറി പുറത്തേക്കൊടി, വാതിലിൽ വന്ന് നിന്നിട്ട് അവനെ തിരിഞ്ഞു നോക്കി നാണത്തോടെ ചിരിച്ചു, പിന്നീട് പുറത്തേക്കോടി…

അവളുടെ ആ നോട്ടവും ഭാവവും അവനിൽ പ്രണയം നിറച്ചു,

അവൾ ചിരിച്ചുകൊണ്ട് ഓടി ചെന്ന് നിന്നത് ഭൈരവിന്റെ മുന്നിലാണ്, പെട്ടെന്നവൾ പിടിച്ചു നിർത്തിയപോലെ നിന്നു, ഭൈരവ് ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ചു നെറ്റി ചുളിച്ച് അവളെ നോക്കി, അവൾ പുഞ്ചിരിയോടെ തല താഴ്ത്തി, പിന്നീട് അവനെകടന്ന് കുഞ്ഞിയുടെ മുറിയിലേക്ക് നടന്നു,

വൃന്ദ ചെല്ലുമ്പോൾ കുഞ്ഞി ഉറക്കമായിരുന്നു, വൃന്ദ അവളെ ഒന്ന് നോക്കിയിട്ട് പുറത്തുപോയി ചൂല് കൊണ്ട് വന്ന് അവിടെയെല്ലാം അടിച്ചുവാരി, കർട്ടൻ എല്ലാം തുറന്നിട്ടു,

അപ്പോഴേക്കും കുഞ്ഞി ഉണർന്നു, കണ്ണ് തിരുമി നോക്കിയത് വൃന്ദയെയാണ്,

“ഗുഡ് മോർണിംഗ് ഉണ്ണിയേച്ചി…”

കുഞ്ഞി ഉറക്കച്ചടവോടെ പറഞ്ഞു,

“ആ… കുഞ്ഞിപ്പെണ്ണ് ഉണർന്നോ…”

അവൾ കുഞ്ഞിക്കരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു

കുഞ്ഞി അവളെ നോക്കി ചിരിച്ചു, പിന്നീട് രണ്ട് കയ്യും മുകളിലേക്കുയർത്തി

“എന്നെ എടുക്കോ… ഉണ്ണിയേച്ചി…”

കുഞ്ഞി പറഞ്ഞു

“പിന്നെന്താ…”

വൃന്ദ അവളെ എടുത്ത് തോളിലേക്കിട്ടു,

“കുഞ്ഞിക്ക് ഒരു ഭാരോം ഇല്ലല്ലോ…”

അവൾ കളിയാക്കി പറഞ്ഞുകൊണ്ട് ബാത്റൂമിനടുത്തേക്ക് നടന്നു, കുഞ്ഞിയുടെ ബ്രഷിൽ പേസ്റ്റ് തേച്ചു കൊടുത്തു

“പോയി ഫ്രഷ് ആയി വാ, ഉണ്ണിയേച്ചി ചായ തരാം…”

വൃന്ദ കുഞ്ഞിയോട് പറഞ്ഞു

“കണ്ണേട്ടൻ എവിടെ ഉണ്ണിയേച്ചി…?”

“കണ്ണേട്ടൻ ഉണർന്നിട്ടില്ല, കുഴിമടിയൻ…”

വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു

കുഞ്ഞി ഫ്രഷായി വരുമ്പോൾ വൃന്ദ അവിടെത്തന്നെയുണ്ടായിരുന്നു, അവൾ കുഞ്ഞിയെ വസ്ത്രം മാറ്റി, മുടി കെട്ടിവച്ച് പുറത്തേക്ക് നടന്നു, വൃന്ദയുടെ കയ്യും പിടിച്ചു വരുന്ന കുഞ്ഞിയെ കണ്ട്, ഉമ്മറത്തുണ്ടായിരുന്ന ഭൈരവ് ചിരിച്ചു,

തറവാട്ടിലെ മിക്കവരും അവിടെയുണ്ടായിരുന്നു, വൃന്ദ അവരോട് ഇടപെടുന്നതൊന്നും ആർക്കും ദഹിക്കുന്നുണ്ടായിരുന്നില്ല,

ഓരോരുത്തരും ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് പറഞ്ഞു

“ജാതകദോഷമുള്ള പെണ്ണാ, തൊടുന്നിടം മുടിക്കുന്നവൾ, ആ പെണ്ണിനോട് കൂടുതൽ അടുക്കണ്ട… പിന്നീട് ദുഖിക്കേണ്ടിവരും, പറഞ്ഞില്ലാന്ന് വേണ്ട…”

സീതലക്ഷ്മിയോട് ആരോ പറഞ്ഞു,

അവൾ അതൊന്നും കാര്യമാക്കിയില്ല

ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, രുദ്രും വൃന്ദയും തറവാട്ടിൽ ആരുമറിയാതെ പ്രേമിച്ചു നടന്നു,

ഒറ്റയ്ക്കുള്ള കൂടിക്കാഴച കുറവായിരുന്നു എങ്കിലും, രുദ്രിനെ കാണുമ്പോൾ തിളങ്ങുന്ന വൃന്ദയുടെ കണ്ണുകളും, പരിഭ്രമത്താൽ പിടക്കുന്ന കൺപീലികളും രുദ്രിന് അത്രമേൽ പ്രീയപ്പെട്ടതായിരുന്നു,

ഭൈരവ് കിച്ചയ്ക്ക് ഫോണിൽ മെസേജ് അയച്ച് നടക്കുന്നു, കിച്ച അവന് ഇതുവരെ പിടികൊടുത്തിട്ടില്ല, എന്നാലും ഭൈരവ് കട്ടക്ക് നിക്കുന്നുണ്ട്, അതിനിടയിൽ വൃന്ദയുടെ അനുവാദത്തോടെ വേണുവിന്റെ യെസ്ടി ഭൈരവ് കൊണ്ടുപോയി നന്നാക്കി സർവീസ് ചെയ്ത് സുന്ദരക്കുട്ടപ്പനാക്കി, ഇപ്പൊ ഭൈരവ് അതിലാണ് കറക്കം, കൂടെ മിക്കപ്പോഴും കുഞ്ഞിയും കണ്ണനും പിറകിലുണ്ടാകും,

കാവിലമ്മ കണ്ണന് കൂടെ കളിക്കാനും നിഴലുപോലെ കൂടെ നടക്കാനും കുഞ്ഞിയെ കൊടുത്തു, കണ്ണനിപ്പോ പഴകിയതും നരച്ചതുമായ വസ്ത്രങ്ങൾ മാറ്റി പുതിയ വസ്ത്രങ്ങൾ ഇട്ടു തുടങ്ങി, മറ്റുള്ള കുട്ടികൾ അവരോട് കൂട്ടുകൂടാൻ വന്നെങ്കിലും കുഞ്ഞി ആരെയും കണ്ണനോട് മിണ്ടാൻ പോലും അനുവദിച്ചില്ല,

“ന്റെ കണ്ണേട്ടനാ… കണ്ണേട്ടന് കൂട്ടുകൂടാൻ ഞാനുണ്ട്, വേറെ ആരും വേണ്ട…”

കുഞ്ഞി അവനോട് ചേർന്ന് അവനെ ചുട്ടിപ്പിടിച്ചു അവരോട് പറഞ്ഞു

കുട്ടൂസന് തറവാട്ട് മുറ്റത്ത് പ്രവേശനം അനുവദിച്ചു, മറ്റുള്ളവർക്ക് അതൊരു മുറുമുറുപ്പ് ആയിരുന്നുവെങ്കിലും, കുഞ്ഞിയെയും കണ്ണനെയും രക്ഷിക്കാൻ കുട്ടൂസൻ കാണിച്ച പരിശ്രമവും സ്നേഹവും… രുദ്രും വിശ്വനാഥനും ഭൈരവും മാധവനുമൊക്കെ കട്ടക്ക് പറഞ്ഞത് കൊണ്ട് മുറുമുറുപ്പ് ഇല്ലാതായി, അങ്ങനെ കണ്ണനും കുഞ്ഞിയും എവിടേക്ക് പോയാലും കുട്ടൂസൻ കൂടെ നടക്കും, അതുകൊണ്ട് ഭൈരവ് അവരെ ബോബനും മോളിയുമെന്നാണ് വിളിക്കുന്നത്,

ഒരു ദിവസം രാത്രി അത്താഴം കഴിഞ്ഞ് കൈ കഴുകാൻ ചെന്ന രുദ്രിന്റെ മുന്നിൽ വൃന്ദ ചെന്നുപെട്ടു, കൈ കഴുകി തിരിഞ്ഞ രുദ്ര് കൈ തുടക്കാൻ ടവൽ നോക്കിയിട്ടും കാണാത്തത് കണ്ട് വൃന്ദ ചുറ്റും ആരുമില്ലെന്ന് ഉറപ്പിച്ചിട്ട്, തന്റെ സാരിയുടെ തുമ്പ് അവന് നേരെ നീട്ടി, അവനൊരു പുഞ്ചിരിയോടെ അതുകൊണ്ട് മുഖം തുടച്ചു, അവളുടെ മുഖത്തേക്ക് പ്രേമത്തോടെ നോക്കി, അത് കണ്ട് അതുകണ്ട വൃന്ദയുടെ മുഖം നാണം കൊണ്ട് ചുവന്ന് താണു, രുദ്ര് പതിയെ വിരലുകൊണ്ട് അതുയർത്തി,

“ഉണ്ണിക്കുട്ടാ… ഇന്നെല്ലാവരും ഉറങ്ങിയിട്ട് കുളക്കടവിലേക്ക് വരോ…?”

രുദ്ര് പതിയെ ചോദിച്ചു

അവൾ ഞെട്ടി അവന്റെ മുഖത്ത് നോക്കി

“പൊയ്ക്കോ അവിടുന്ന്… ഞാൻ വരില്ല… ആരെങ്കിലും കണ്ടാ… എന്റെ കാവിലമ്മേ…”

അവൾ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു

“ഏയ്‌… ആരും കാണില്ലന്നെ… എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്…”

അവൻ പതിയെ പറഞ്ഞു

“ഞാൻ വരില്ല…”

“അതൊക്കെ ഉണ്ണിക്കുട്ടന്റെ ഇഷ്ടം… ഞാനെന്തായാലും കാത്തിരിക്കും…”

അവൻ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവളെക്കടന്ന് പോയി

“സത്യായിട്ടും ഞാൻ വരില്ല…”

അവൾ പിറകിൽ നിന്നും പതിയെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു

“വരണ്ടന്നേ… അത് ഉണ്ണിക്കുട്ടന്റെ ഇഷ്ടം…”

അവൻ നടന്ന് മറഞ്ഞു

വൃന്ദ തന്റെ വിരലുകടിച്ച് ആലോചനയോടെ നിന്നു

“ഇല്ല.. ഞാൻ പോവില്ല…”

അവൾ കുറുമ്പോടെ ആത്മഗതിച്ചു,

രാത്രി ഏറെ നേരമായിട്ടും വൃന്ദയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, എന്തോ ഒരു വേവലാതി അവളുടെ ഉള്ളിൽ മുളപൊട്ടിയിരുന്നു,

“ന്റെ കാവിലമ്മേ, ആളിപ്പോ വന്നിട്ടുണ്ടാവോ…? എന്താ ഇപ്പൊ ചെയ്യാ… ആളിനെ പേടിയുണ്ടായിട്ടല്ല, ആരെങ്കിലും കണ്ടാ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല… ഒന്ന് പോയി നോക്കാം, എന്തോ പറയാനുണ്ടന്നല്ലേ പറഞ്ഞത്, അതെന്താണെന്ന് കേട്ടിട്ട് ഓടിയിങ്ങ് പോരാം… ശ്ശോ… കയ്യും കാലും വിറച്ചിട്ട് വയ്യ…”

അവൾ ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു, പിന്നീടെന്തോ ആലോചിച്ചപോലെ, തൊട്ടടുത്ത് ഉറങ്ങികിടക്കുന്ന കണ്ണനെ ഒന്ന് നോക്കി അവൾ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി…

ഓരോ അടിയും വയ്ക്കുമ്പോൾ അവൾ പേടിയോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, എങ്ങനെയോ കുളപ്പുരയ്ക്ക് മുന്നിലെത്തി, പരിഭ്രമത്താൽ വിയർത്ത മുഖം സാരിത്തുമ്പ് കൊണ്ട് തുടച്ചു, പതിയെ അകത്തേക്ക് നോക്കി, ആള് അവിടെ കുളത്തിലേക്ക് നോക്കിയിരിപ്പുണ്ട്, അവൾ പതിയെ അകത്തേക്ക് കയറി, രുദ്ര് അവളെ തലതിരിച്ചു നോക്കി, അവന്റെ നീല കണ്ണുകൾ വിടർന്നു അതിനൊപ്പം ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,
പേടിച്ച് വിറച്ചു കൊച്ച് കുട്ടികളുടെ നിഷ്കളങ്കതയോടെ നിൽക്കുന്ന വൃന്ദയെ കണ്ട അവനുള്ളിൽ പ്രണയം അലയടിച്ചു,

“വാ… ഇവിടെ വന്നിരിക്ക്…”

രുദ്ര് കുളപ്പടവിൽ അവന്റെ അടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു,

വൃന്ദ പേടിയോടെ പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു,

“വേണ്ട, എന്താ പറയാനുള്ളത്, വേം പറ…. ഞാൻ പൊയ്ക്കോട്ടേ…”

വൃന്ദ വെപ്രാളത്തോടെ പറഞ്ഞു,

“അത്ര പേടിയാണെങ്കിൽ തിരിച്ച് പൊയ്ക്കോ…”

അവളുടെ പേടിയും വെപ്രാളവും കണ്ട് അവൻ കലിപ്പോടെ തിരിഞ്ഞിരുന്നു,

അത് കണ്ട വൃന്ദ സ്നേഹത്തോടെ അവന്റെ മുഖത്തേക്ക് നോക്കി, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,

‘എന്ത് മാജിക്കാണ് ഈ മനുഷ്യൻ എന്നോട് കാണിക്കുന്നത്, ഈ മനുഷ്യന്റെ അടുത്ത് നിൽക്കുമ്പോൾ, അല്ലെങ്കിൽ സംസാരിക്കുമ്പോൾ, ഒരുപാട് നാള് പരിചയമുള്ള, തനിക്ക് ഏറ്റവും അടുപ്പമുള്ള, എന്തിനും സ്വാതന്ത്ര്യമുള്ള ഒരാളായാണ് അനുഭവപ്പെടുന്നത്, മറ്റാരോടും തോന്നാത്ത ഒരു വികാരം ഈ മനുഷ്യനോട് തനിക്ക് തോന്നുന്നു, ഈ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ ആ പഴയ കുറുമ്പുകളും, ചെറിയ വാശികളും, എല്ലാം താനറിയാതെ പുറത്തേക്ക് വന്നുപോകുന്നു, തനിക്കത്രമേൽ പ്രീയപ്പെട്ടവനാണ് ഇതെന്ന് തോന്നിപോകുന്നു, തന്റെ സങ്കടങ്ങളും, ദുഖങ്ങളുമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാൻ ഈയൊരു സാമീപ്യം മാത്രം മതി, അന്ന് തന്നെ അങ്ങനൊരു സാഹചര്യത്തിൽ പോലും ആ നെഞ്ചിന്റെ സ്പന്ദനത്തിൽ, ആ താളത്തിൽ തന്റെ എല്ലാ വിഷമങ്ങളും അലിഞ്ഞില്ലാതായത് താൻ അറിഞ്ഞതാണ്… അതേ… വൃന്ദയ്ക്ക് സ്നേഹിക്കാൻ… വൃന്ദയുടെ ദോഷങ്ങളെല്ലാം മാറ്റാൻ… വൃന്ദയ്ക്ക് അലിഞ്ഞുതീരാൻ, അവൾക്ക് അവളെ തന്നെ സമർപ്പിക്കാൻ… കാവിലമ്മ കൊണ്ട് വന്നതാണ് രുദ്രിനെ, വൃന്ദയുടെ മാത്രം രാജകുമാരൻ…’

അവൾ മനസ്സിലാലോചിച്ചുകൊണ്ട് പുഞ്ചിരിയോടെ അവനരികിലേക്ക് നടന്ന്, അവനരികിൽ ഇരുന്നു,

വൃന്ദ കുളത്തിലേക്ക് നോക്കിയിരുന്നു, പതിയെ പുഞ്ചിരിയോടെ അവൾ മിഴികൾ അവന് നേരെ പായിച്ചു,

“പിണങ്ങിയോ…? മ്…?”

അവൾ ചെറിയ കുറുമ്പോടെ രുദ്രിനോട് ചോദിച്ചു

“ഞാൻ പിണങ്ങിയാലും ഇല്ലെങ്കിലും നിനക്കെന്താ…?”

അവൻ കലിപ്പോടെ ചോദിച്ചു

“പിന്നെ എനിക്കല്ലാതെ…?? ഈ മുഖം വാടിയാൽ, എന്റെ നെഞ്ചല്ലേ പിടയുന്നേ…”

അവൾ പുഞ്ചിരിയോടെ പറഞ്ഞു

അത് കേട്ട് ഒരു നിമിഷം അവന്റെ മുഖം പ്രകാശിച്ചെങ്കിലും, പെട്ടെന്ന് തന്നെ അവൻ ഭാവം മാറ്റി,

“പിന്നെന്തിനാ… നീയിപ്പോ തിരികെ പോകാൻ നിന്നത്… എന്നെ പേടിയുള്ളതുകൊണ്ടല്ലേ…?”

അവൻ കലിപ്പോടെ ചോദിച്ചു,

അത് കേട്ട് അവൾ അവനെ നോക്കി പുഞ്ചിരിച്ചു

“അങ്ങനെയാണോ വിചാരിച്ചേ…? ഞാനെന്തിനാ കുഞ്ഞീടേട്ടനെ പേടിക്കുന്നെ…? ഇത് എന്റെ സ്വന്തമല്ലേ… എനിക്കായി പിറന്നവൻ, ഇന്നീ നിമിഷം എന്നെ തന്നെ സമർപ്പിക്കാൻ പോലും തയ്യാറാണ് ഞാൻ… അത്രയ്ക്ക് വിശ്വാസമാ എനിക്കീയാളിനെ…”

അവൾ അതും പറഞ്ഞ് അവന്റെ കയ്യിലൂടെ കൈ ചുറ്റി അവന്റെ തോളിൽ തലചായ്ച്ചു

രുദ്ര് ഒരു നിമിഷം അവളുടെ പക്വതയോടെയുള്ള സംസാരം കേട്ടിരുന്നു, അവളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്ന രുദ്രിനെ കണ്ട് അവൾ പുരികമുയർത്തി എന്താ എന്ന് ചോദിച്ചു,

“ഞാൻ ഉണ്ണിക്കുട്ടനെ ആദ്യം കണ്ടപ്പോ ഉള്ള ഭാവം ഓർമിക്കുകയായിരുന്നു…”

അവൻ ചിരിയോടെ പറഞ്ഞു

അത് കേട്ട് അവൾ മുഖം വീർപ്പിച്ചു

“ഭൂമിക്ക് നോവാതെ നടക്കുന്ന, എന്നെ കണ്ടാൽ ആ നിമിഷം തല താഴ്ത്തും, ഞാൻ അടുത്തോട്ടു വന്നാൽ ആ നെഞ്ച് മിടിക്കുന്നത് എനിക്ക് കേൾക്കാം, എന്നോടുള്ള ഇഷ്ടം മനസ്സിൽ വച്ച് അങ്ങനൊന്നുമില്ല എന്ന് നടിക്കാൻ പെടാപ്പാട് പെടുന്ന… എന്നാൽ ആ കണ്ണുകൾ സത്യം പറയുന്നത് എനിക്ക് കാണാം… പക്ഷെ ഇപ്പോൾ എന്റെ ഉണ്ണിക്കുട്ടൻ നല്ല സ്മാർട്ട്‌ ആയി,”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

അവളും പതിയെ പുഞ്ചിരിച്ചു,

“എനിക്ക് പണ്ടുമുതലേ അറിയാവുന്ന ഒരാളായാ തോന്നുന്നേ…. എനിക്കെന്തും പറയാൻ കഴിയുന്ന, എന്തും കാണിക്കാൻ കഴിയുന്ന എന്റെ രാജകുമാരൻ…”

വൃന്ദ നാണത്തോടെ പറഞ്ഞുകൊണ്ട് അവന്റെ കയ്യിൽ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു, എത്ര നേരം അവിടെയിരുന്നു എന്നറിയില്ല അവർ ഒരുപാട് സംസാരിച്ചു, അവരെക്കുറിച്ച്… അവരുടെ പ്രീയപ്പെട്ടവരെക്കുറിച്ച്…. കൂട്ടുകാരെക്കുറിച്ച്… അവരുടെ സ്വപ്നങ്ങളെക്കുറിച്ച്… ഈ ആകാശത്തിനുകീഴിൽ ഉള്ള എല്ലാത്തിനെക്കുറിച്ചും, അവൻ പറയുന്നത് അവന്റെ തോളിൽ ചാരിയിരുന്നു അവൾ ഒരു കൊച്ച് കുഞ്ഞിന്റെ കൗതുകത്തോടെ അവൾ കേട്ടിരുന്നു, രുദ്ര് അവളെ ചേർത്തുപിടിച്ച് അവളെക്കുറിച്ചെല്ലാം അറിഞ്ഞു,

മണിക്കൂറുകൾ കഴിഞ്ഞിരുന്നു അവർ വന്നിട്ട്, അപ്പോഴേക്കും ഒന്നടർന്നുമാറാൻ പോലുമാകാതെ മനസ്സുകൊണ്ട് അവർ വല്ലാതെ അടുത്തിരുന്നു, ഒരിക്കലും പിരിയാൻ കഴിയാത്തവണ്ണം പ്രണയത്തിന്റെ ഇഴകൾ കൊണ്ട് അവരെ ബന്ധിച്ചിരുന്നു,

രുദ്ര് ആദ്യമായി വൃന്ദയുടെ കുറുമ്പുകളും മനസ്സ് നിറഞ്ഞുള്ള ചിരികളും, ചിരിക്കുമ്പോൾ പുറത്തുവരുന്ന കണ്ണിലെ കുറുമ്പുകളും ഒക്കെ കാണുകയായിരുന്നു,

“ഉണ്ണിക്കുട്ടാ… പോകണ്ടേ…? സമയം ഒരുപാടായി…”

ആ യാമങ്ങൾക്കൊടുവിൽ രുദ്ര് അവളുടെ കാതോരം ചോദിച്ചു

“മ്ച്ച്… വേണ്ട…”

അവൾ കുറുമ്പോടെ അവനെ ചേർന്നിരുന്നുകൊണ്ട് പറഞ്ഞു

“നമുക്ക് ഇനീം വരാന്നേ… ഇപ്പൊ പോകാം…”

രുദ്ര് പറഞ്ഞു

“എനിക്ക് പോകാൻ തോന്നുന്നില്ല…”

അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു

“അത് കുഴപ്പൊല്ല… ഇനി ഇതുപോലെ കാണുന്നവരെ എന്നെ ഓർമ്മിക്കാൻ ഞാനൊരു സമ്മാനം തന്നാൽ പോരേ…?”

അവൻ കുസൃതിയോടെ ചോദിച്ചു

“എന്ത് സമ്മാനം…?”

അവൾ പിടഞ്ഞുമാറി നെറ്റി ചുളുക്കി അവനെ നോക്കികൊണ്ട് ചോദിച്ചു

“അത് തരുമ്പോ അറിയാലോ…”

അവൻ വല്ലാത്ത ഭാവത്തിൽ ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു,

കാര്യം മനസ്സിലായ അവൾ വെപ്രാളത്തോടെ എഴുന്നേൽക്കാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ മടിയിലേക്കിട്ടു, അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവൻ അവളെ ചേർത്തുപിടിച്ചു…

“ദേ… വേണ്ടാട്ടോ… ഞാനിപ്പോ നിലവിളിക്കും…”

അവൾ നാണത്തോടെ പറഞ്ഞു

രുദ്ര് പുഞ്ചിരിച്ചുകൊണ്ട് പതിയെ തന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ തൊട്ട് വേണ്ട എന്ന് തലയാട്ടി, അപ്പോഴേക്കും വൃന്ദ ഒന്നടങ്ങി അവന്റെ നീലക്കണ്ണുകളിലേക്ക് നോക്കി പിന്നീട് അതിൽ കുരുങ്ങി ഇരുന്നു,

രുദ്ര് അവളുടെ മുഖത്തേക്ക് ചെറു പുഞ്ചിരിയോടെ നോക്കി,

‘ഭംഗിയുള്ള വലിയ കണ്ണുകൾ, നിലവിൽ അവ തിളങ്ങുന്നുണ്ട്, നല്ല ആകൃതിയൊത്ത മൂക്ക് ആ മൂക്കിൻതുമ്പ് എപ്പോഴും ചെറിയ ചുവപ്പാണ്, ചുവന്ന എണ്ണമയം തോന്നിക്കുന്ന ഒരു പാട് പോലുമില്ലാത്ത തുടുത്ത കവിളുകൾ, ആകൃതിയൊത്ത പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ, അവൾ ചുണ്ടുകൾ തമ്മിലമർത്തുമ്പോൾ അവ ചുവന്ന് വരും, കാതിൽ കിടക്കുന്ന പുതിയ ജിമിക്കി അവളുടെ കാതുകൾക്ക് വല്ലാത്തൊരു ഭംഗി കൊടുത്തു, നല്ല നീണ്ട വെളുത്ത കഴുത്തിൽ നീലഞരമ്പുകൾ തെളിഞ്ഞു കാണാം, വിടർത്തിയിട്ട സമൃദ്ധമായ മുടിയിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം ചുറ്റും വ്യാപിക്കുന്നു, രുദ്രിന് തന്നെ തന്നെ നഷ്ടമാകുമെന്ന് തോന്നി…”
രുദ്ര് തന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റിയൊന്നുഴിഞ്ഞു, അവൾ പതിയെ കണ്ണുകളടച്ചു, അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു

“ഇത് ഞാൻ എടുത്തോട്ടെ…?”

അവളുടെ നെറ്റിയിൽ തൊട്ടുകൊണ്ട് അവൻ ആർദ്രമായി ചോദിച്ചു

“മ്…”

വൃന്ദ ആ നിമിഷം ഒരു വാക്കുപോലും സംസാരിക്കാൻ പറ്റാതെ കാറ്റുപോലെ ഒന്ന് മൂളി

രുദ്ര് അവളുടെ നെറുകയിൽ പതിയെ ചുംബിച്ചു

അവൾ ഒരു ദീർഘശ്വാസമെടുത്തു

പതിയെ അവന്റെ വിരലുകൾ അവളുടെ മൂക്കിലേക്കിറക്കി

“ഇതോ…?”

“മ്…”

അവൾ മൂളി

അവൻ അവളുടെ മൂക്കിൽ തന്റെ മൂക്കുകൊണ്ട് ഉരസ്സി പിന്നീട് പതിയെ കടിച്ചു,

അവന്റെ വിരലുകൾ അവളുടെ കാതിൽ തഴുകി, അവന്റെ ചുണ്ടുകളും പല്ലുകളും പതിയെ നേർത്ത് ചെവിക്കുടകളെ തഴുകി, അവളുടെ കയ്യുടെ പിടുത്തം ഒന്നുകൂടി മുറുകി, അവൻ പതിയെ ആ ജിമ്മിയടക്കം വായിലാക്കി നുണഞ്ഞു,

“സ്സ്…”

അവൾ അവനെ മുറുകെ പിടിച്ചുകൊണ്ടു തേങ്ങി

അവന്റെ ചുണ്ടുകൾ പതിയെ അവളുടെ രണ്ടു കണ്ണുകളിലും മുദ്ര പതിപ്പിച്ചു, വൃന്ദ കണ്ണടച്ചിരുന്നുകൊണ്ട് അവ സ്വീകരിച്ചു,

അവന്റെ ചുണ്ടുകൾ ആ മുഖമാകെ ഓടി നടന്നു, അവളുടെ കവിളുകളിൽ പതിയെ ചുണ്ടിഴച്ചപ്പോൾ അവൾ അവനെ ഇറുകെ പിടിച്ചു,

“ഇതെനിക്ക് തരോ…”

അവളുടെ ചുണ്ടുകളിൽ അവന്റെ ചൂണ്ടു വിരൽകൊണ്ട് ചിത്രം വരച്ചുകൊണ്ട് അവളോട് ചോദിച്ചു

“മ്…”

അവൾ വിവശതയോടെ പറഞ്ഞു

രുദ്ര് അവളുടെ ചുണ്ടുകളിൽ പതിയെ ചുംബിച്ചു പിന്നീട് ആ ചുവന്ന രക്തം തോട്ടെടുക്കാവുന്ന കീഴ്ച്ചുണ്ട് പതിയെ നുണഞ്ഞു, അവൾ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി ആ ചുംബനത്തിന്റെ തീവ്രതയിൽ അലിഞ്ഞു നിന്നു, അവളുടെ മാറിടം അവന്റെ നെഞ്ചിൽ അമർന്നു,

പതിയെ ചുംബിച്ചു തുടങ്ങിയെങ്കിലും പിന്നീട് വേഗവും ഭാവവും മാറി എല്ലാം മറന്ന് തീവ്രതയോടെ മുന്നേറി, അവൻ അൽപ്പം തളർന്നപ്പോൾ അവൾ അതേറ്റെടുത്തു, ആവേശത്തോടെ അവന്റെ ചുണ്ടുകൾ നുകർന്നു, ശ്വാസം പോലുമെടുക്കാതെ, അവർ ചുംബിച്ചു കൊണ്ടിരുന്നു, ശ്വാസം വിലങ്ങിയ നിമിഷം അവർ അകന്ന് മാറി ശ്വാസം വലിച്ചെടുത്തു,

രുദ്ര് തന്റെ ചുണ്ടും മൂക്കും അവളുടെ വെളുത്ത് അഴകൊത്ത കഴുത്തിലേക്ക് ചേർത്തു, അവളിലെ അവന്റെ പ്രീയപ്പെട്ട ഗന്ധം വലിച്ചെടുത്ത് ആ കഴുത്തിൽ അവന്റെ ചുണ്ടുകൾ ഇഴച്ചു, പതിയെ ചുംബിച്ചു, അവളിലെ പെണ്ണിനേ പതിയെ അവനുണർത്തിതുടങ്ങിയിരുന്നു,

“ആഹ്… സ്സ്…”

അവളിൽനിന്നും സിൽക്കാരങ്ങൾ പുറത്തു വന്നു തുടങ്ങി, അവളുടെ ഇടത് മാറിലേക്ക് നീങ്ങിയ അവന്റെ വിരലുകളെ ആ നിമിഷങ്ങളിലെവിടേയോ ഉണർന്ന വിവേകം അവളുടെ വിരലുകൾ മുറുകെപ്പിടിച്ചു തടഞ്ഞു, അവൾ പതിയെ കണ്ണുകൾ തുറന്നു, അവൻ അവളുടെ കഴുത്തിൽ നിന്നും തലയുയർത്തി അവളെ നോക്കി,

അവൾ പുഞ്ചിരിയോടെ വേണ്ടയെന്ന് തലയാട്ടി, അപ്പോഴാണ് താൻ എന്താണ് ചെയ്യാൻ പോയത് എന്ന ബോധം അവനുണ്ടായത്, അവൻ അവളെ പതിയെ ഉയർത്തി പടിയിലേക്കിരുത്തി, അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി, അവൾ മുഖം താഴ്ത്തിയിരുന്നു,

രുദ്രിന് ഒരു കുറ്റബോധം തോന്നി, താനും മറ്റവന്മാരെപോലെ അവളുടെ ശരീരം കൊതിച്ച് നടക്കുന്നവനാണോ എന്ന് അവൾക്ക് തോന്നിയോ എന്ന് അവന്റെ മനസ്സ് ആരാഞ്ഞു, അപ്പോഴും അവൾ മുഖം കുനിച്ചു തന്നെയിരുന്നു, അവന് അവളോട് ഒന്നും മിണ്ടാൻപോലുമായില്ല

രുദ്ര് വല്ലാത്ത ഭാവത്തോടെ എഴുന്നേറ്റ് കുളത്തിലേക്കിറങ്ങി കൈകുമ്പിളിൽ വെള്ളം എടുത്ത് പലവട്ടം അവന്റെ മുഖത്തേക്കൊഴിച്ചു,

ഇതെല്ലാം നോക്കി നെറ്റി ചുളിച്ചിരുന്ന വൃന്ദക്കരികിലേക്കായി അവൻ വന്നു, അവളുടെ കൈകൾ തന്റെ കയ്യിലെക്കെടുത്ത് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി, അവന്റെ കണ്ണുകളിൽ നീർമുത്ത് തിളങ്ങി, അത് കണ്ട വൃന്ദ വെപ്രാളത്തോടെ അവനെ നോക്കി

“സോറി… ഞാൻ ചെയ്തത് തെറ്റാണ്… നിന്റെ അനുവാദമില്ലാതെ നിന്റെ ദേഹത്ത് തൊടാൻ പാടില്ലായിരുന്നു, അതിന് നീയെന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കും, എന്നെ തല്ലിക്കോ, നിന്റെ ദേഷ്യം മാറുന്നവരെ,”

അവൻ അവളുടെ കൈകൾ അവന്റെ കവിളിൽ വച്ചുകൊണ്ട് പറഞ്ഞു,

അവൾ അവനെയൊന്ന് നോക്കി, കണ്ണടച്ച് അവളുടെ തല്ല് പ്രതീക്ഷിച്ചിരിക്കുന്ന രുദ്രിനടുത്തേക്ക് അവളൊന്നാഞ്ഞു, പിന്നീട് അവന്റെ കവിളിൽ പതിയെ കടിച്ചു,

അവൻ പതിയെ കണ്ണുകൾ തുറന്നു അവളെ നോക്കി,

അവൾ അവനെ നോക്കി പുഞ്ചിരിച്ചു,

“സോറി ഉണ്ണിക്കുട്ടാ… ഞാനറിയാതെ… ശ്ശേ… മറ്റൊന്നും കരുതല്ലേ… ആ നിമിഷം… നിന്റനുവാദമില്ലാതെ… ഞാൻ… എന്റെ കൈവിട്ടുപോയോണ്ടാ… സോറി…”

അവൻ വാക്കുകൾ പെറുക്കികൂട്ടി പറഞ്ഞു

വൃന്ദ അവനിൽ നിന്നും മാറി അവന്റെ ചുണ്ടുകൾ അവളുടെ കൈകൊണ്ട് തടഞ്ഞു, പിന്നീട് അവന്റെ നെറ്റിയിൽ പതിയെ മുത്തി,

“വേണ്ട… ഒന്നും പറയണ്ട… കുഞ്ഞീടേട്ടന് ഒരു കാര്യറിയോ… എന്നിൽ എല്ലാ അവകാശവും ഉള്ള ആള് തന്നെയാ എന്നെ തൊട്ടത്… അങ്ങനെ തന്നെയാ ഞാൻ വിശ്വസിക്കുന്നത്… മാത്രോല്ല ഞാനും അപ്പൊ അതാഗ്രഹിച്ചു…”

അവൾ അവസാന വാചകം അല്പം നാണത്തോടെ പറഞ്ഞു

അതുകേട്ട രുദ്രിന്റെ മുഖം തെളിഞ്ഞു

“എന്നാലും…”

രുദ്ര് വീണ്ടും പറഞ്ഞു

“ഒരെന്നാലുമില്ല… പൊയ്ക്കോ പോയി കിടന്നുറങ്ങിക്കോ, ഞാനും പോവാ… അല്ലെങ്കി… എന്നെ ഒന്നവിടംവരെ ആക്കോ…?”

അവൾ ചോദിച്ചു, അതിനവൻ പുഞ്ചിരിച്ചുകൊണ്ടെഴുന്നേറ്റു, എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി, അവന്റെ കൈ പിടിച്ച് അവൾ എഴുന്നേറ്റു, അവനെ ചേർന്ന് പുറത്തേക്ക് പോയി,

വൃന്ദയെ മുറിയിലാക്കി അവനും പോയിക്കിടന്നു, കഴിഞ്ഞുപോയ നിമിഷങ്ങളിലെ ഓർമകളെ താലോലിച്ചുകൊണ്ട് ആ തറവാട്ടിൽ രണ്ടുപേർ പതിയെ ഉറക്കത്തിലേക്ക് വീണു.

••❀••

ശില്പയ്ക്ക് വിശ്വനാഥനും കുടുംബവും വൃന്ദയ്ക്ക് നൽകുന്ന സ്വാതന്ത്ര്യം അത്രയ്ക്ക് രസിക്കുന്നില്ലായിരുന്നു, ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരോട് ഒട്ടാൻ നോക്കിയെങ്കിലും വൃന്ദയോട് കാണിക്കുന്ന സ്നേഹം ശില്പയോട് അവർ കാണിക്കുന്നില്ലെന്ന് അവൾക്ക് തോന്നി, അത് വൃന്ദയോടുള്ള അവളുടെ ദേഷ്യം ഇരട്ടിയാക്കി, പഴയപോലെ അവളെ ദ്രോഹിക്കാൻ ശില്പയ്ക്ക് പറ്റുന്നുണ്ടായില്ല, എല്ലാ ദേഷ്യവും ഉള്ളിലടക്കി അവൾ ഒരവസരത്തിനായി കാത്തിരുന്നു,

ഇപ്പൊ ശില്പയ്ക്ക് നന്ദനോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല, അവൻ വിളിക്കുമ്പോൾ ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ട് എന്തേലും മുട്ടാപ്പോക്ക് പറഞ്ഞ് കാൾ കട്ട്‌ ചെയ്യും, രുദ്രിനെ എങ്ങനെയെങ്കിലും വശത്താക്കാനുള്ള വഴി അവളാന്വേഷിച്ചു നടന്നു,

രാവിലേ ജോഗിങ് കഴിഞ്ഞ് രുദ്ര് മുറിയിലേക്ക് പോകുന്നത് കണ്ട ശില്പ ആ മുറിയിലേക്ക് കയറി, രുദ്രിനെ ആ മുറിയിലെങ്ങും കാണാൻ കഴിഞ്ഞില്ല, ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൻ കുളിക്കുകയാണെന്ന് അവളുറപ്പിച്ചു, അവളാ മുറിയിൽ മൊത്തത്തിൽ ഒന്ന് നിരീക്ഷിച്ചു, കൂട്ടത്തിൽ അവൻ ജോഗിങ്ങിന് പോയി വന്നപ്പോൾ ഇട്ടിരുന്ന റ്റി ഷർട്ട്‌ കട്ടിലിൽ കിടക്കുന്നത് അവൾ കണ്ടു, അവൾ ആ കട്ടിലിൽ ഇരുന്ന് ആ റ്റി ഷർട്ട്‌ കയ്യിലെടുത്തു പിന്നീട് അത് ഒരു വല്ലാത്ത ഭാവത്തോടെ തന്റെ മുഖത്തേക്കടുപ്പിച്ചു, അവന്റെ വിയർപ്പിന്റെ ഗന്ധം അവൾ മുകളിലേക്ക് വലിച്ചു, അവൾ ഒരു നിർവൃത്തിയില്ലെന്നവണ്ണം കണ്ണടച്ച് ചുണ്ട് കടിച്ച് ആ റ്റി ഷർട്ട്‌ നെഞ്ചോട്ടുടുപ്പിച്ചു, പെട്ടെന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നോക്കുമ്പോൾ വൃന്ദ അവളെ വല്ലാത്ത ഭാവത്തോടെ ഉടുനോക്കി നിൽക്കുന്നുണ്ട്, അവളുടെ കയ്യിലുണ്ടായിരുന്ന ചായക്കപ്പ് താഴെ വീണ് പൊട്ടിക്കിടപ്പുണ്ട്, ആദ്യമൊന്ന് പതറിയെങ്കിലും ശില്പ മുഖത്ത് സാദാരണ ഭാവം വരുത്തി
“നീയെന്താടി ഇവിടെ…?”

അവൾ വൃന്ദയോട് ദേഷ്യത്തോടെ ചോദിച്ചു,

“ഞാൻ… ഞാൻ… ചായ… കു… കുഞ്ഞീടേട്ടന്…”

വൃന്ദ പരിഭ്രമത്തോടെ പറഞ്ഞു,

“നശൂലം പിടിച്ചവൾ… എല്ലാം തറയിലിട്ട് പൊട്ടിച്ചിട്ട്… പോയി വേറെ കൊണ്ടു വാ… എന്നിട്ട് ഇവിടെയെല്ലാം ക്ലീൻ ചെയ്യ്…”

ശില്പ ആജ്ഞാപിച്ചു,

വൃന്ദ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി, വൃന്ദ പുറത്തു കാണിച്ചില്ലെങ്കിലും ഉള്ളിൽ ദേഷ്യം പുകയുന്നുണ്ടായിരുന്നു, രുദ്രിന്റെ മുറിയിൽ വച്ച് കണ്ടത് അവൾക്ക് അടങ്ങാത്ത ദേഷ്യമുണ്ടാക്കി, അടുക്കളയിൽ ചെന്ന വൃന്ദ പെട്ടെന്ന്തന്നെ ഗ്രീൻ ടീ ഉണ്ടാക്കാൻ സോസ്പാനിൽ വെള്ളം അടുപ്പിൽ വച്ചു, വീർപ്പിച്ച മുഖവുമായി നിൽക്കുന്ന വൃന്ദയെ ലത ആശ്ചര്യത്തോടെ നോക്കി, അവളുടെ ആ ഭാവം ലത ആദ്യമായി കാണുകയായിരുന്നു, അപ്പോഴാണ് ഉറക്കമുണർന്ന് കണ്ണനും കൂടെ വാലുപോലെ കുഞ്ഞിയും അടുക്കളയിലേക്ക് വന്നത്, കുഞ്ഞിയുടെ അഴിഞ്ഞുകിടക്കുന്ന മുടി വൃന്ദ ഒരക്ഷരം പോലും മിണ്ടാതെ കുഞ്ഞിയുടെ കയ്യിലിരുന്ന ഹെയർ ബൺ വച്ച് കെട്ടിക്കൊടുത്തു,

“ഉണ്ണിയേച്ചി എനിക്ക് ചായ…”

കണ്ണൻ വൃന്ദയോട് ചോദിച്ചു, അവൾ വീർപ്പിച്ച മുഖത്തോടെത്തന്നെ ചായ എടുത്ത് അവന് മുന്നിൽ വച്ചു, അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന കണ്ണനെ കണ്ട് അവൾ കണ്ണ് കൂർപ്പിച്ചു

“എന്താടാ നോക്കുന്നെ…??”

അവൾ കലിപ്പോടെ ചോദിച്ചു

“മ്.. ചും…”

അവൻ ചുമൽ കൂച്ചി

പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അടുക്കള സ്ലാബിൽ ചാരി ആലോചിച്ച് നിൽക്കുന്ന വൃന്ദയെ നോക്കി

“ദേ… ഉണ്ണിയേച്ചി വെള്ളം തിളച്ചു…”

കുഞ്ഞി വിളിച്ചുപറഞ്ഞത് കേട്ട് എന്തോ ആലോചനയോടെ ആ വെള്ളംഎടുത്ത് അരി ഊറ്റുന്നതുപോലെ കിച്ചൺ സിങ്കിലേക്ക് ഒഴിച്ചു, അത് കണ്ട് ലത അന്തംവിട്ട് അവളെ നോക്കി

“ഈ കുട്ടിക്കെന്താ… എന്താ ഈ കാണിക്കുന്നേ…?”

ലത അമ്പരപ്പോടെ ചോദിച്ചു

അപ്പോഴാണ് താൻ ചെയ്യുന്നത് വൃന്ദയ്ക്ക് ബോധ്യം വന്നത്, അവൾ ചമ്മലോടെ അവരെ നോക്കി വീണ്ടും വെള്ളം തിളപ്പിച്ച്‌ ഗ്രീൻ ടീ റെഡിയാക്കി രുദ്രിന്റെ മുറിയിലേക്ക് ചെന്നു, ചെല്ലുമ്പോൾ ശില്പ രുദ്രിന്റെ ബെഡിൽ ചാരി ഇരുന്ന് അവളുടെ ഫോണിൽ കുത്തുന്നുണ്ട്, രുദ്ര് കുളിച്ചിറങ്ങിയിട്ടില്ല, ചായയുമായി വന്ന വൃന്ദയേക്കണ്ട ശില്പ പതിയെ എഴുന്നേറ്റു,

“മ്… ആ ചായയിങ്ങ് തന്നിട്ട് ഇവിടെ ക്ലീൻ ചെയ്യ്….”

അവൾ ആജ്ഞാപിച്ചു,

വൃന്ദ ഒന്ന് മടിച്ചെങ്കിലും ആ കപ്പ്‌ അവളുടെ കയ്യിൽ കൊടുത്തിട്ട് പുറത്തേക്ക് പോയി മോപ്പ് കൊണ്ട് വന്ന് അവിടെ ക്‌ളീൻ ചെയ്യാൻ തുടങ്ങുമ്പോൾ രുദ്ര് കുളിച്ചിട്ട് ഇറങ്ങി വന്നു, ഒരു ത്രീ ഫോർത്ത് മാത്രമാണ് വേഷം, അവന്റെ ദേഹത്ത് ഇപ്പോഴും വെള്ളം പറ്റിയിരുന്നു, റൂമിൽ ശില്പയേക്കണ്ട് രുദ്ര് ഒന്ന് പകച്ചു,

“എന്താ… ശില്പ…?”

അവൻ അവളോട് ചോദിച്ചു

അവനെത്തന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി നിന്ന ശില്പ ഒന്ന് ഞെട്ടി,

“അത്… രുദ്രേട്ടന് ചായ… ചായ തരാൻ…”

അവൾ പറഞ്ഞൊപ്പിച്ചു

രുദ്ര് ചിരിച്ചുകൊണ്ട് ചായ വാങ്ങി,

“രുദ്രേട്ടൻ എന്താ കുളിച്ചിട്ട് തല തുടച്ചില്ലേ… തല മുഴുവൻ നനഞ്ഞിരിക്കുന്നു…?”

ശില്പ അധികാരത്തോടെ അവനോട് ചേർന്ന് നിന്ന് അവന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു, രുദ്രിന് അസ്വസ്ഥത തോന്നി അവൻ കബ്ബോർഡിൽ നിന്ന് ഒരു റ്റി ഷർട്ട്‌ എടുത്ത് ധരിച്ചു, അവൻ കൂടുതലൊന്നും പറഞ്ഞില്ല,

ശിൽപയുടെ അവനോട് ചേർന്നുള്ള നിൽപ്പും സംസാരവും വൃന്ദയ്ക്ക് തീരെ ഇഷ്ടപെടുന്നില്ലായിരുന്നു, അവളുടെ മുഖം വീർത്തു, അവൾ ഒന്ന് ചുമച്ചു, അപ്പോഴാണ് രുദ്ര് വൃന്ദയെ കാണുന്നത്, അവന്റെ മുഖം ഒന്ന് തിളങ്ങി എന്നാൽ അടുത്ത നിമിഷം ആ മുഖമൊന്ന് കുറുകി, അവൻ കലിപ്പോടെ അവളെ നോക്കി, അവന്റെ നോട്ടം കണ്ട് വൃന്ദ ഒന്ന് ഞെട്ടി

“നീയെന്താ ഇവിടെ ചെയ്യുന്നേ…?”

അവൻ ഗൗരവത്തിൽ ചോദിച്ചു,

“ഞാ… ഞാൻ വൃത്തിയാക്കാൻ…”

അവന്റെ മുഖം കണ്ട് അവൾ പേടിയോടെ പറഞ്ഞു,

“അതിന് നീയാരാ ഇവിടുത്തെ വേലക്കാരിയോ…?”

അവൻ ശബ്ദമുയർത്തി

വൃന്ദ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു

“വൃന്ദ… തന്നോടാണ് ചോദിച്ചത്…?”

രുദ്ര് ശബ്ദമുയർത്തി

അതുകേട്ട് വൃന്ദ ഒന്ന് ഞെട്ടി

“അല്ല…”

അവൾ പതിയെ പറഞ്ഞു

അപ്പോഴേക്കും ഭൈരവ് അവിടേക്ക് വന്നു

“എന്താ…? എന്താ പ്രശ്നം…? എന്താ ഉണ്ണിമോളേ…?”

അവൻ വൃന്ദയോട് ചോദിച്ചു

“അല്ല, ഇവളിവിടെത്തെ വേലക്കാരിയാണോയെന്ന് ചോദിക്കയായിരുന്നു…”

രുദ്ര് പറഞ്ഞു

അപ്പോഴാണ് വൃന്ദ ചൂലും പിടിച്ച് നിൽക്കുന്നത് ഭൈരവ് ശ്രദ്ധിച്ചത്

“ഉണ്ണിമോളോട് ഇവിടുത്തെ ജോലികളൊന്നും ചെയ്യണ്ടാന്ന് അമ്മ പറഞ്ഞത് മറന്നുപോയോ…?”

അപ്പോഴും അവൾ മിണ്ടാതെ തലകുനിച്ചു നിന്നു

“താൻ പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി പാസ്സായതല്ലേ…? പിന്നെന്താ പിന്നീട് പഠിക്കാൻ പോകാഞ്ഞത്…?”

രുദ്ര് ചോദിച്ചു

“അവളോട് ഞങ്ങളെല്ലാം പറഞ്ഞതാ രുദ്രേട്ടാ… പക്ഷേ അവൾക്ക് പോകാൻ വയ്യാന്നു പറഞ്ഞു…”

ശില്പ ഇടക്ക് കയറിപ്പറഞ്ഞു

“അതെന്താ…? അല്ലെങ്കിൽ താനീ ശില്പയെ നോക്ക്… എന്ത് നന്നായി പഠിക്കുന്നു, കാണാനും മിടുക്കിയാ… പെൺപിള്ളേരായാൽ ശില്പയെപ്പോലെ വേണം…”

രുദ്ര് ശില്പയെ നോക്കി പറഞ്ഞു, അത് കേട്ടതും ശിൽപയുടെ മുഖം പ്രകാശിച്ചു,

ഭൈരവ് അമ്പരപ്പോടെ രുദ്രിനെ നോക്കിയതും രുദ്ര് ആരും കാണാതെ അവനെ കണ്ണടച്ചു കാണിച്ചു, അത് കണ്ട് അവന് കാര്യം മനസ്സിലായി

“ശരിയാ… ശില്പയ്ക്ക് പഠിപ്പും സൗന്ദര്യവും എല്ലാം കിട്ടിയിട്ടുണ്ട്…”

ഭൈരവ് പിൻതാങ്ങി, അതോടെയായപ്പോൾ ശില്പ നിലത്തൊന്നുമല്ലായിരുന്നു

“ശില്പ…. താൻ തന്നെ മുൻകയ്യെടുത്തു ഈ കുട്ടിയെ ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സിന് ചേർക്കണം, അതുപോലെ ഒന്ന് രണ്ട് മാസം കഴിഞ്ഞാൽ കോളേജ് തുറക്കുമ്പോൾ ഇവളെ ചേർക്കുകയും വേണം…”

രുദ്ര് ശില്പയോട് പറഞ്ഞു, അത് അവൾക്കത്ര ഇഷ്ടപ്പെട്ടില്ലങ്കിലും രുദ്രിനെ പിണക്കണ്ടായെന്ന് കരുതി അവൾ സമ്മതിച്ചു

“അല്ലെങ്കിൽ നാളെത്തന്നെ റെഡിയായി നിന്നോ, ഞങ്ങൾക്ക് നാളെ ഒരിടം വരെ പോണം, ആ വഴിക്ക് കംപ്യൂട്ടർ കോഴ്‌സിന് ചേർത്തിട്ട്, തിരികെ ഉണ്ണിമോൾക്ക് കിച്ചയുടെ കൂടെ വരാം… ഞാൻ കിച്ചയെ വിളിച്ച് പറഞ്ഞോളാം…”

ഭൈരവ് പറഞ്ഞു, രുദ്ര് അവനെയൊന്ന് ഇരുത്തി നോക്കി

‘അതിനിടയിൽക്കൂടെ…’ എന്ന ഭാവത്തിൽ, അതിന് ഭൈരവ് ഒരു വളിച്ച ചിരി ചിരിച്ചു

“മ്… പൊയ്ക്കോ… എന്നിട്ട് ഇത് ക്ലീൻ ചെയ്യാൻ ആരെങ്കിലും അയക്ക്…”

രുദ്ര് വൃന്ദയെ നോക്കിപ്പറഞ്ഞു

“എന്തിന്…? ഇത് ഞാൻ ചെയ്തോളാം…”

ശില്പ വൃന്ദയുടെ കയ്യിൽ നിന്നും മോപ് വാങ്ങിക്കൊണ്ട് പറഞ്ഞു

“How simple you are…”

രുദ്ര് ശില്പയെ നോക്കി പറഞ്ഞു

അത് കേട്ട് ശിൽപയുടെ കണ്ണുകൾ വിടർന്നു, വേണമെങ്കിൽ ഈ തറവാട് മുഴുവൻ അടിച്ചു വാരിയിടാം എന്നാ ഭാവത്തിൽ ശില്പ നിന്ന് ചിരിച്ചു, ശിൽപയുടെ മുഖഭാവം കണ്ട് ഭൈരവ് പൊട്ടിവന്ന ചിരി കടിച്ച് പിടിച്ചു
“കണ്ട് പഠിക്ക്, പെൺപിള്ളേരായാൽ ഇങ്ങനെ വേണം…”

രുദ്ര് വൃന്ദയെ നോക്കി പറഞ്ഞു, അവളുടെ മുഖം വീർത്തു വന്നു, അത് കണ്ട് രുദ്ര് മേൽച്ചുണ്ട് കടിച്ച് ചിരിയടക്കി, വൃന്ദ കടുപ്പിച്ച നോട്ടം ഭൈരവിനും രുദ്രിനും നൽകിക്കൊണ്ട് പതിയെ പുറത്തേക്ക് പോയി,

വളരെ ഉത്സാഹത്തിൽ അവിടം ക്ലീൻ ചെയ്യുന്ന ശില്പയേക്കണ്ടു രുദ്രും ഭൈരവും ഊറിചിരിച്ചു.

വീർപ്പിച്ചു കെട്ടിയ മുഖവുമായി അടുക്കളയിലെത്തി സ്ലാബിൽ ചാരി നിന്നു,

“എന്താ ഉണ്ണിയേച്ചി… എന്ത് പറ്റി…”

കണ്ണൻ ചോദിച്ചു

“കുന്തം… അവനന്വേഷിക്കാൻ വന്നിരിക്കുന്നു…”

വൃന്ദ കണ്ണനോട് ചീറി

“ഈ ഉണ്ണിയേച്ചിക്കെന്താ…? എന്തിനാ എന്നോട് ചാടിക്കടിക്കാൻ വരുന്നേ…??”

“പോടാ അപ്രത്തേക്ക്…”

അവൾ വീണ്ടും അവനോട് ദേഷ്യപ്പെട്ടു

“വാ കുഞ്ഞി, അത് അവിടെ മോന്തേം വീർപ്പിച്ചിരിക്കട്ടെ… എനിക്കെന്താ…?”

കണ്ണൻ വൃന്ദയെ നോക്കിപ്പറഞ്ഞിട്ട്, കുഞ്ഞിയുടെ കൈ പിടിച്ച് പുറത്തേക്ക് പോയി

ശില്പ പോയപ്പോൾ ഭൈരവ് രുദ്രിനടുത്തേക്ക് വന്ന് അവന്റെ മുഖത്തേക്ക് നോക്കി

“എന്താ നിന്റെ ഉദ്ദേശം…?”

ഭൈരവ് ചോദിച്ചു

അതുകേട്ട് രുദ്ര് ഒന്ന് ചിരിച്ചു

“എന്റെ പെണ്ണിന് അവൾക്ക് നഷ്ടപെട്ടത്, അതിൽ തിരികെ കൊടുക്കാൻ പറ്റുന്നവയെല്ലാം തിരികെ കൊടുക്കണം… അത്രേയുള്ളൂ…”

രുദ്ര് പറഞ്ഞു

“അതിനെന്തിനാ ഉണ്ണിമോളേ വഴക്ക് പറയുന്നത്…?”

“വഴക്ക് പറഞ്ഞതല്ല… ഇതൊരു പഴയ നാടൻ പ്രയോഗമാ.. കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കൽ…”

“എന്ന് വച്ചാ…”

“എന്ന് വച്ചാൽ… ഉണ്ണിയുടെ സന്തോഷങ്ങളും സ്വപ്നങ്ങളും തട്ടിപ്പറിച്ചവർ തന്നെ അതെല്ലാം തിരികെ കൊടുക്കും… നീ നോക്കിക്കോ…? അതിന്റെ സാമ്പിൾ ഡോസാണ് ഇപ്പൊക്കണ്ടത്…”

രുദ്ര് പറഞ്ഞുകൊണ്ട് ഒന്ന് ചിരിച്ചു.

❀•••••••••••••••❀••••••••••••••❀

കയ്യിൽ ഒരു കപ്പ്‌ കോഫിയുമായി തറവാട് മുറ്റത്തിരിക്കുന്ന വിശ്വനാഥന്റെ അരികിലേക്ക് രാജേന്ദ്രൻ വന്നു നിന്നു

“എന്താ അളിയാ ഒറ്റക്കിരുന്നാലോചിക്കുന്നത്…?”

രാജേന്ദ്രൻ ചോദിച്ചു

“ഒന്നുമില്ല അളിയനിരിക്ക്…”

മുന്നിലുള്ള കസേര ചൂണ്ടികാണിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു

ഒരു പുഞ്ചിരിയോടെ രാജേന്ദ്രൻ കസേരയിലിരുന്നു

“അളിയനെന്താ ചിന്തിച്ചിരുന്നേ…?”

രാജേന്ദ്രൻ വീണ്ടും ചോദിച്ചു

“അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല… പഴയ കാര്യങ്ങൾ, ഓരോന്നാലോചിച്ചതാ…”

“എന്താ കാര്യം…?”

“പണ്ട് ചെയ്യാത്ത തെറ്റിന്… ഈ മാവിൽ കെട്ടിയിട്ടാ അച്ഛനെന്നെ തല്ലിയത്…”

മുറ്റത്തെ വലിയ മാവ് കാണിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു

“അന്ന് മനസ്സ് വല്ലാതെ നൊന്തുപോയി… അന്ന് രാത്രി ഈ വീടിന്റെപടിയിറങ്ങിയതാ… ഇപ്പൊ ഇവിടെത്തന്നെ തിരികെയെത്തി… അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരുന്നുപോയി….”

വിശ്വനാഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“അതൊക്കെപോട്ടെ… അളിയനെന്തൊ ബിസിനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് നളിനി പറഞ്ഞു…?

വിശ്വനാഥൻ ചോദിച്ചു

“മ്.. ഈയിടെയായി ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലളിയാ… മൊത്തെത്തിൽ ലോസ് ആണ്… കൂടാതെ വല്ലാത്ത ഫിനാൻഷ്യൽ പ്രോബ്ലെവുമുണ്ട്…”

രാജേന്ദ്രൻ മുഖത്ത് ദയനീയത വരുത്തി പറഞ്ഞു

“അളിയന് എന്നെയൊന്നു സഹായിക്കാൻ പറ്റോ…?”

രാജേന്ദ്രൻ മുഖവുരയില്ലാതെ ചോദിച്ചു

വിശ്വനാഥൻ നെറ്റി ചുളിച്ച് അയാളെ നോക്കി

“അളിയന്റെ കമ്പനിയിലൊരു ചെറിയ ശതമാനം പാർട്ണർഷിപ്… അങ്ങനെയാകുമ്പോൾ എനിക്ക് കടക്കാരെയെല്ലാം കുറച്ച് നാളത്തേക്ക് ഒന്ന് പിടിച്ച് നിർത്താം…”

അയാൾ പറഞ്ഞുകൊണ്ട് കണ്ണ് ചുരുക്കി വിശ്വനാഥനെ നോക്കി

വിശ്വനാഥൻ ഒന്നാലോചിച്ചു ശേഷം രാജേന്ദ്രനെ നോക്കി

“ഞാനൊന്ന് ആലോചിക്കട്ടെ അളിയാ… എന്നിട്ട് പറയാം…”

“മ്… മതിയളിയാ ആലോചിച്ച് പറഞ്ഞാൽ മതി… അളിയന് ഉപയോഗമേ എന്നെക്കൊണ്ട് ഉണ്ടാകൂ… അല്ലാതെ മറ്റുചിലരെപോലെ യാതൊരു ഉപയോഗവുമില്ലാതെ, അളിയനെ ചുറ്റിപറ്റി നിൽക്കില്ല…”

അവസാന വാചകം കേട്ട് വിശ്വനാഥൻ ഒന്ന് ചിരിച്ചു, എന്നിട്ട് എഴുന്നേറ്റ് അകത്തേക്ക് പോയി

“ഞാനൊന്ന് അകത്ത് കേറിക്കോട്ടെ അളിയാ പിന്നെ ബാക്കി എല്ലാം ഞാൻ തീരുമാനിക്കും പോലെ…”

അയാൾ ഗൂഢമായി ചിരിച്ചു

❀•••••••••••••••❀••••••••••••••❀

കിച്ചയുടെ കോളേജിന് മുന്നിൽ നേവി ബ്ലൂ കളർ ജീൻസും വെള്ള നിറത്തിലുള്ള ഷർട്ടും ഒരു കറുത്ത ക്യാഷ്‌വൽ ഷൂവുമിട്ട് കണ്ണിൽ ഒരു rayban കൂളിംഗ് ഗ്ലാസും വച്ച് യെസ്ടിക്ക് മുകളിൽ ഇരുന്ന് മൊബൈൽ നോക്കുകയാണ് ഭൈരവ്, കോളേജ് വിട്ട് കുട്ടികളെല്ലാം പുറത്തേക്ക് വന്ന് തുടങ്ങി, അവൻ മുഖമുയർത്തി കൂട്ടത്തിൽ ആരെയോ തിരഞ്ഞു

“നോക്കെടി ഒരു ചുള്ളൻ ചേട്ടൻ… എന്താ ലുക്ക്‌…”

കിച്ചയുടെ കൂട്ടുകാരിമാരിൽ ഒരാൾ ഭൈരവിനെ ചൂണ്ടി പറയുമ്പോളാണ് കിച്ച അവനെ കാണുന്നത്, ഒരു നിമിഷം അവൾ അവനെ കണ്ണെടുക്കാതെ നോക്കി… പിന്നീട് ചുണ്ടിലൊരു പുഞ്ചിരിയുമായി മുന്നോട്ട് നടന്നു…

“ആ… ഇതാണ് ഞാൻ പറഞ്ഞ മൊതല്…”

കിച്ച അവരോടായി പറഞ്ഞു

“ആണോ… ഇതാണോ ഭൈരവ് ചേട്ടൻ, നിന്റെ സെലെക്ഷൻ പൊളിച്ചു, ഈശ്വരാ എനിക്ക് നിന്നോട് അസൂയ തോന്നുന്നടി…”

ആക്കൂട്ടത്തിൽ മാളവിക പറഞ്ഞു, കിച്ച അവളെ കൂർപ്പിച്ചു നോക്കിയിട്ട് മുന്നോട്ട് നടന്നു, കിച്ചയെക്കണ്ടു അവന്റെ മുഖം വിടർന്നു, അവൻ അവളെ നോക്കി നിന്നു,

കിച്ചയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞെങ്കിലും അത് മറച്ച് ഗൗരവത്തിൽ അവനെക്കടന്ന് മുന്നോട്ട് പോകാൻ തുടങ്ങി

“ഹലോ… മിസ് ഉണ്ണിയാർച്ച…”

ഭൈരവ് അവളെ വിളിച്ചു

“മ്… എന്ത് വേണം…?”

അവൾ ഗൗരവത്തിൽ ചോദിച്ചു

അപ്പോഴേക്കും അവളുടെ കൂട്ടുകാരികൾ അവനടുത്തെത്തിയിരുന്നു,

“ഹലോ… ഭൈരവേട്ടാ…”

ഓരോരുത്തരായി അവനോട് സംസാരിക്കാൻ തുടങ്ങി, അത് കണ്ട് കുശുമ്പ് കുത്തി കിച്ച അവരെ നോക്കി നിന്നു,

“നിങ്ങൾക്കെല്ലാം എന്നെ എങ്ങനറിയാം….?”

അവൻ ചോദിച്ചു

“നല്ല ചോദ്യം… ഇവിടെ കുറച്ച് നാളുകളായി ഭൈരവ പുരാണം കേട്ട് നടക്കുകയാ ഞങ്ങള്…”

അവർ കിച്ചയെ നോക്കികൊണ്ട് പറഞ്ഞു, അതുകേട്ട് ഭൈരവ് അശ്ചര്യത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി,

“എന്താ എന്നെപ്പറ്റി ഈ ഉണ്ണിയാർച്ച പറയുന്നത്…?”

കിച്ചയെ നോക്കികൊണ്ട് ചോദിച്ചു

“ദേ… നിങ്ങള് വരുന്നുണ്ടോ…?”

പെട്ടെന്ന് കിച്ച ഇടക്ക് കയറിപ്പറഞ്ഞു

“നിക്കടി…. നിന്റെ ഭൈരവേട്ടനെ ഞങ്ങളൊന്നു പരിചയപ്പെടട്ടെ..”

കൂട്ടത്തിൽ വേദ പറഞ്ഞു, പിന്നീട് അവർ അവനെയും കൂട്ടി അടുത്തുള്ള കോഫിഷോപ്പിലേക്ക് നടന്നു, എല്ലാപേർക്കും കോഫിയും ജ്യൂസും ഓക്കേ പറഞ്ഞ്, എല്ലാവരും അവനോട് സംസാരിക്കാൻ തുടങ്ങി, കിച്ച മാത്രം മുഖം വീർപ്പിച്ച് അവരെ നോക്കിയിരുന്നു,

“ഇനി പറ എന്താ ഈ ഉണ്ണിയാർച്ച എന്നെപ്പറ്റി പറയുന്നത്…”

അവൻ അവരോട് ചോദിച്ചു

“എന്താ പറയാത്തത്… ഞങ്ങളുടെ കൃഷ്ണകുട്ടിയുടെ മനസ്സിൽ ഇടിച്ചു കേറിയിരിക്കയല്ലേ ഭൈരവേട്ടൻ…”
“ആണോ…?”

അവൻ അശ്ചര്യത്തോടെ ചോദിച്ചു

“അല്ല…”

കിച്ച പെട്ടെന്ന് കലിപ്പോടെ പറഞ്ഞു

“അല്ലേ…??”

അവളുടെ കൂട്ടുകാരികൾ ചോദിച്ചു

“അല്ല…”

അവൾ വീണ്ടും പറഞ്ഞു

“ഹോ… രക്ഷപ്പെട്ടു… നിന്റെ ഭൈരവേട്ടനാണെന്ന് വിചാരിച്ച് ഞാൻ വിഷമിച്ചിരിക്കയായിരുന്നു… താങ്ക്യൂ മുത്തേ…”

മാളവിക കിച്ചയുടെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു

“ഭൈരവേട്ടാ എന്റെ പേര് മാളവിക… ഇഷ്ടമുള്ളവർ മാളൂന്ന് വിളിക്കും, അവൾക്ക് താത്പര്യമില്ലാത്ത സ്ഥിതിക്ക് ചേട്ടന് വേണേ എന്നെ പ്രേമിച്ചോ…”

ഭൈരവിനെ നോക്കി പറഞ്ഞത് കേട്ട് അവനൊന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കിയപ്പോ മാളവിക കണ്ണടച്ചു കാണിച്ചു, അത് കണ്ട് ഭൈരവ് ഒന്ന് ചിരിച്ചു

“അത് ശരിയാ… മാളു… അതൊരു മികച്ച തീരുമാനമായിരിക്കും…”

ബാക്കിയുള്ള കൂട്ടുകാരികളും ഊറിചിരിച്ചുകൊണ്ട് പിൻതാങ്ങി..

“ശരിയാ…. മാളവിക കാണാനും മിടുക്കിയാ…”

ഭൈരവ് ചിരി കടിച്ച് പിടിച്ച് പറഞ്ഞു

അത് കേട്ടതും കിച്ച ദേഷ്യത്തോടെ ബാഗ് കൊണ്ട് ഭൈരവിനെ ഒരടി കൊടുത്തിട്ട് ചാടിത്തുള്ളി വെളിയിലേക്കിറങ്ങി പോയി, അത് കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു

“പിറകെ വിട്ടോ ഭൈരവേട്ടാ… കുശുമ്പ് കുത്തിയ പോയേക്കുന്നെ, പല്ലും നഖോം തിരിച്ചു കിട്ടിയാ ഭാഗ്യം… ആറ്റം ബോംബാ ആ പോയ സാധനം…”

മാളവിക ചിരിച്ചുകൊണ്ട് ഭൈരവിനോട് പറഞ്ഞു, ഭൈരവ് ചിരിച്ചുകൊണ്ട് കിച്ചയ്ക്ക് പിറകെ പോയി

കിച്ച പോയി നിന്നത് ബസ് സ്റ്റോപ്പിന് പുറകിലുള്ള പുതുതായി നിർമിക്കുന്ന കടകൾക്ക് മുന്നിലാണ്, ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം വീർത്തിരുന്നു,

“ഹലോ… ഉണ്ണിയാർച്ചേ…”

ഭൈരവ് പതിയെ വിളിച്ചു

അവൾ മിണ്ടിയില്ല

“ഹ… ഇങ്ങോട്ട് നോക്ക് പെണ്ണേ…”

“എന്ത് വേണം…?”

അവൾ കലിപ്പോടെ ചോദിച്ചു

“ഒരു കാര്യം വേണമായിരുന്നു… സമയമാകട്ടെ അപ്പൊ ചോദിക്കാം…”

“പോയി അവളുമാരോട് ചോദിക്ക്…”

“അത് പറ്റില്ല… അതെന്റെ പെണ്ണിന് മാത്രേ തരാൻ പറ്റു…”

അത് കേട്ട് അവൾക്ക് ചിരി വന്നു … ചിരിയടക്കാൻ വേണ്ടി നാക്ക് കൊണ്ട് കവിളിൽ കുത്തി നെല്ലിക്ക വരുത്തി

“ഈ കവിളിലേ നെല്ലിക്ക എനിക്ക് തരോ… പ്ലീസ്…”

അവൻ കൊച്ച് കുട്ടികളെപ്പോലെ ചോദിച്ചു

“ഓ… ഒരു തമാശക്കാരൻ വന്നിരിക്കുന്നു… ഇനിയേതെങ്കിലും പെൺപിള്ളേരെ നോക്കുന്ന കണ്ടാൽ… എന്റെ തനിക്കൊണം കാണും പറഞ്ഞേക്കാം…”

“ഓ… ഉത്തരവ്… പക്ഷേ എന്നെക്കെട്ടി പത്തു പിള്ളേരെ പെറ്റ് തന്നേക്കണം…”

“ആ… ആലോചിക്കാം…”

“അത് മതി… അതുകേട്ടാ മതി…”

കുറച്ച് നേരം രണ്ടുപേരും മിണ്ടിയില്ല,

“നല്ല സുന്ദരിയായിട്ടുണ്ട്…”

അവൻ പറഞ്ഞു

“ഭൈരവേട്ടനും കിടു ലുക്ക്‌…”

ഭൈരവ് ഒന്ന് ഞെട്ടി

“എന്താ വിളിച്ചേ…?”

“എന്താ കൊള്ളില്ലേ…?”

“ഒന്നൂടെ വിളിച്ചേ…”

“ഭൈരവേട്ടൻ…”

അവൾ നാണത്താൽ നിന്നാടി

“എന്റെ ഭൈരവസാമി… ഉണ്ണിയാർച്ചക്ക് നാണോ…”

അവൾ മിണ്ടാതെ തലകുനിച്ച് നിന്നു

“മതി നാണിച്ചത്… വാ പോകാം…”

അവൻ ചിരിച്ചോണ്ട് പറഞ്ഞു

അവർ തിരിച്ച് കോഫീഷോപ്പിലെത്തുമ്പോൾ എല്ലാവരും കിച്ചയെ കളിയാക്കി, ആ കളിയാക്കലൊന്നും അവൾക്കേറ്റില്ല എന്ന് മാത്രമല്ല അവൾ കുറച്ചുകൂടെ ഭൈരവിനെ ചേർന്ന് നിന്നു,

തിരികെ ഭൈരവാണ് അവളെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്, അതിനിടയിൽ വൃന്ദയുടെ അഡ്മിഷന്റെ കാര്യവും അവളോട് പറഞ്ഞു…

❀•••••••••••••••❀••••••••••••••❀

വൃന്ദ അന്ന് മുഴുവൻ രുദ്രിനെ കാണുമ്പോൾ മുഖവും വീർപ്പിച്ചു നടന്നു, അന്ന് കാവിൽ വിളക്ക് വയ്ക്കാൻ വൃന്ദ ഒറ്റയ്ക്കാണ് പോയത്, കാവിന് ചുറ്റും വൃത്തിയാക്കി നിൽക്കുമ്പോൾ ആരോ പിറകിൽ നിന്നും അവളെ ചേർത്ത് പിടിച്ചു, അവളൊന്ന് ഞെട്ടിയെങ്കിലും അവളേറെ ഇഷ്ടപെടുന്ന സുഗന്ധം കൊണ്ട് തന്നെ പിറകിൽ ആരാണെന്ന് അവൾക്ക് മനസ്സിലായിരുന്നു, അവൾ ആ പിടി വിടുവിക്കാൻ വേണ്ടി കുതറി

“വിട്… മര്യാദക്ക് വിട്ടോ… ഇല്ലേ ഞാനൊച്ചയുണ്ടാക്കും…”

അവൾ കലിപ്പോടെ പറഞ്ഞു

“അടങ്ങി നിക്കടി പെണ്ണേ…”

അവൻ അവളെ അവനഭിമുഖമാക്കി ഒന്നുകൂടി ചേർത്തു പിടിച്ചു

“എന്നെ തൊടണ്ട… എന്നെക്കാൾ കാണാൻ സുന്ദരിയായ വേറെ ആളുണ്ടല്ലോ… അവിടെപ്പോയി തൊട്ടാ മതി…”

അവൾ കുതറിക്കൊണ്ട് പറഞ്ഞു

“എന്റെ ഉണ്ണിക്കുട്ടനെക്കാൾ സുന്ദരി… അതാരാ…?”

രുദ്ര് ആലോചിക്കുന്നപോലെ പറഞ്ഞു

“സുഖിപ്പിക്കണ്ട… എന്നെ വഴക്ക് പറഞ്ഞില്ലേ ഇന്ന്… എനിക്കെത്ര വെഷമം ആയന്നറിയോ…?”

രുദ്ര് ഒരു നിമിഷം അവളെ നോക്കി

“അതിന് സോറി പറയാൻ എത്ര പ്രാവശ്യം ഞാൻ വന്നു, അപ്പോഴെല്ലാം മുഖം വീർപ്പിച്ച് നടന്നതാരാ…?”

അവളൊന്നും മിണ്ടാതെ അവന്റെ കയ്യിൽ നിന്നും കുതറി മാറി ഒന്നും മിണ്ടാതെ കാവിലെ കൽവിളക്കുകളിൽ ദീപം പകർന്നു, പിന്നീട് അവൾ കൈ കൂപ്പി നിന്നു, തിരിഞ്ഞു നോക്കുമ്പോൾ അവളെത്തന്നെ നോക്കി കൈ മാറിൽ പിണച്ചുകെട്ടി പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രിനെയാണ് കണ്ടത്,

വൃന്ദ പെട്ടെന്ന് തന്നെ അവനരികിലേക്ക് വന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ച് കാവിന് മുന്നിൽ കൊണ്ട് വന്നു നിർത്തി കൈകൾ കൂപ്പി പ്രാത്ഥിക്കാൻ അവനോട് ആംഗ്യം കാണിച്ചു, രുദ്ര് പുഞ്ചിരിയോടെ കണ്ണടച്ച് കാവിലേക്ക് കൈ കൂപ്പി നിന്നു, അത് കണ്ട് വൃന്ദ ഒന്ന് പുഞ്ചിരിച്ച് അവളും കണ്ണടച്ചു പ്രാർത്ഥിച്ചു നിന്നു…

“എന്റെ കാവിലമ്മേ… എന്റെ വലതു ഭാഗത്ത്‌ നിൽക്കുന്ന ഈ മൊതലിനെ താലികെട്ടി സ്വന്തമാക്കാൻ പെട്ടെന്ന് കഴിയണേ… എന്റെ പ്രേമം മുഴുവൻ പകുത്തു നൽകി അവളോട് ഇണ ചേർന്ന് എന്റെ കുഞ്ഞുങ്ങളെ കണ്ട്, അവരോടൊപ്പം ഒരു നൂറ് കൊല്ലം കഴിയാൻ കഴിയണേ…”

രുദ്ര് തെല്ലുറക്കെ പ്രാർത്ഥിച്ചു, അത് കേട്ട് വൃന്ദ പൊട്ടിച്ചിരിച്ചു അവളുടെ ചിരി കണ്ട് അവനും ചിരിച്ചു

“കാവിന് മുന്നിൽ വന്ന് വൃത്തികേട് പറയുന്നോ…?”

വൃന്ദ ചിരിച്ചുകൊണ്ട് അവന്റെ വയറിൽ കുത്തി,

പിന്നീട് പോകാൻ തിരിഞ്ഞപ്പോൾ രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി,

“അങ്ങനെ പോകാതെ… എനിക്ക് തരാനുള്ളത് തന്നിട്ട് പോ…”

അവളെ ചേർത്ത് പിടിച്ച് പറഞ്ഞു

“രാവിലേ പുകഴ്ത്തിയവളോട് ചോദിക്ക്…”

അവനിൽ നിന്നും കുതറി മാറിക്കൊണ്ട് പറഞ്ഞു

“ചോദിക്കട്ടെ…? അതുപോലെ നിന്നോട് ചെയ്തതെല്ലാം അവളോട് ചെയ്യട്ടെ…?”

അവൻ ഒരു കുസൃതിചിരിയോടെ ചോദിച്ചു

ഒരു നിമിഷം വൃന്ദ നിന്നു, അവളുടെ മുഖം കുനിഞ്ഞു, കണ്ണുകളിൽ നീർമുത്തു പൊടിഞ്ഞു,

അവളുടെ അനക്കം കാണാഞ്ഞിട്ട് രുദ്ര് അവളുടെ മുന്നിൽ വന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ കരയുന്ന കണ്ട് അവന് വേദന തോന്നി, പെട്ടെന്ന് അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു,

“അയ്യേ ഇത്രേ ഉള്ളോ എന്റെ ഉണ്ണിക്കുട്ടൻ…? ഞാൻ വിചാരിച്ചു ഉണ്ണിക്കുട്ടൻ പണ്ടത്തേക്കാളും മാറിയെന്ന്… ശേ… മോശം.. മോശം…”

അവൻ അവളെ കളിയാക്കി പറഞ്ഞു

അവളൊന്നുകൂടി അവനോട് ചേർന്ന് അവനെ മുറുകെ പിടിച്ച് തേങ്ങി
“കുഞ്ഞിടെട്ടൻ വേറൊരു പെണ്ണിനോട് ചേർന്ന് നിൽക്കുന്നതു എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല… എന്റെ ചങ്ക് പൊടിയുന്നപോലാ… അതോണ്ട് ഇനിയിങ്ങനെ എന്നോട് പറയരുത്…”

അവൾ പറഞ്ഞു

അതിന് മറുപടിയായി അവളുടെ നെറുകയിൽ മുത്തി

“അതേ… നേരത്തെ ചോദിച്ചത് തന്നില്ല…”

കുറച്ച് സമയത്തിന് ശേഷം അവൻ അവളോട് പറഞ്ഞു

അതിന് മറുപടിയായി ഒന്ന് കുറുകിക്കൊണ്ട് അവനോട് ചേർന്നു നിന്നു,

അവൻ അവളുടെ മുഖം കയ്യിലെടുത്ത് പ്രണയത്തോടെ അവളെ നോക്കി, അവൾ നാണം കൊണ്ട് കണ്ണുകൾ താഴ്ത്തി അവൻ മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ പതിയെ മുത്തി, പിന്നീട് ചുണ്ടുകൾ കൊണ്ട് അവളുടെ കീഴ്ച്ചുണ്ട് പതിയെ നുകർന്നു, വൃന്ദ തന്റെ പ്രിയന്റെ പ്രണയത്തിൽ ലയിച്ചു അവനോടൊട്ടി നിന്നു, അവന്റെ ചുംബനങ്ങൾക്ക് ദൃഡതയും വേഗവും കൈ വരുമ്പോൾ, കാവിലെ ദീപങ്ങൾ അത് നോക്കി പരസ്പരം കളി പറഞ്ഞു, ഒരു കുഞ്ഞുകാറ്റ് ആലിലകളെ തഴുകുമ്പോൾ ആലിലകൾ കാറ്റിനോട് അവരുടെ പ്രണയകഥ പറഞ്ഞു….🚩(7)

(കഥ തുടരും…)