ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 11

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 11
Bahrainakkare Oru Nilavundayirunnu Part 11 | Previous Parts

മാസങ്ങൾ ആരേയും പേടിക്കാതെ ഓടിയൊളിക്കുന്നതിനിടയിലാണ് അന്നവൾ പതിവ് തെറ്റിക്കാതെ അവളുടെ വീട്ടിലേക്ക് കുറച്ചു ദിവസം നിൽക്കാനാണെന്നും പറഞ്ഞ് വീണ്ടും പോയത്.
ജോലിയിലായിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു അന്നെനിക്ക്. അറബിയോടൊപ്പം യാത്ര ചെയ്യുമ്പോൾ ഫോൺ വരുന്നത് അറബിക്കിഷ്ട്ടപെട്ടില്ലെങ്കിലോ എന്നൊരു ഭയം കാരണമാണ് അങ്ങനെ ഓഫ് ചെയ്ത് വെക്കൽ . അറബി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനല്ല
ായിരുന്നുവെങ്കിലും ആ മനുഷ്യനോടുള്ള എന്റെ കടപ്പാടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അതുകൊണ്ട് തന്നെ എനിക്കാ ജോലിയോടും ആ മനുഷ്യനോടും വല്ലാത്ത ആത്മാർത്ഥതയും ബഹുമാനവുമായിരുന്നു .
ഭയം കേറി കൂടിയ മനസ്സും, ജീവച്ഛമായി മാറിയ ഒരു ശരീരവുമായി നടന്നിരുന്ന എനിക്ക് ശക്തി പകരാൻ കെൽപ്പുള്ള ഒരു വാർത്ത കേട്ട ദിവസമായിരുന്നു അന്ന്.
പതിവുപോലെ ഉച്ചക്ക് അറബിയുമായി ജോലി സ്ഥലത്ത് നിന്നും മടങ്ങിയെത്തി
റൂമിൽ ചെന്ന് മൊബൈൽ ഓൺ ചെയ്തപ്പോഴാണ് വീട്ടിൽ നിന്നും ഉമ്മയും, ഉപ്പയുമൊക്കെ കാൾ ചെയ്തിട്ടുണ്ടെന്നുള്ള ഓഫ്ലൈൻ മെസേജ് വരുന്നത്. രണ്ടുപേരും വിളിക്കണമെന്നുണ്ടെങ്കിൽ എന്തെങ്കിലും അത്യാവശ്യം കാണും എന്ന് മനസ്സിലാക്കി ഞാനപ്പോൾ തന്നെ ഫോണെടുത്ത് ഉമ്മാക്ക് വിളിച്ചു.
ഫോൺ അറ്റൻഡ് ചെയ്ത ഉമ്മയോട് സലാമൊക്കെ പറഞ്ഞ് ” ഉമ്മാ ഇങ്ങളി ങ്ങോട്ട് വിളിച്ചിരുന്നോ.. ? എന്താ പ്രത്യേകിച്ച് ..?”
എന്ന് ചോദിച്ചപ്പോൾ ഉമ്മ പതിവില്ലാതെ വിശേഷങ്ങൾ പറയുന്നതിന് മുൻപായി എന്റെ മനസ്സ് തണുപ്പിക്കാൻ ശ്രമിച്ചത് ഞാനറിഞ്ഞു . അതിനായി കുടുംബത്തിലെ ആരുടെയോ ഒരു കഥയും പറഞ്ഞു തന്നു. എന്നിട്ട് ഉമ്മ തുടർന്ന് പറഞ്ഞു ” അനൂ ഉമ്മാന്റെ കുട്ടിക്ക് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ കേട്ട് വിഷമം ഒന്നും ഉണ്ടാവരുത് ട്ടോ .. നമ്മളെ സാജിന്റെ ഉമ്മ ഇന്ന് രാവിലെ ഇങ്ങോട്ട് വിളിച്ചിരുന്നു. അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി കാര്യം ചോദിച്ചപ്പോഴാണ് അവൾക്കെന്തോ അസ്വസ്ഥത രണ്ടീസായി ഉണ്ടായിരുന്നെന്നും കൂടിയപ്പോൾ ഡോക്ടറെ കാണിച്ച് സ്കാൻ ചെയ്തപ്പോൾ ഗർഭം അലസി പോയിട്ടുണ്ടെന്നും ഡി ആൻഡ് സി ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയുന്നത് . അപ്പോഴാ നിനക്ക് ഞങ്ങൾ വിളിച്ചെ .. നീ ജോലിയിലാണെന്ന് അറിയാർന്നു… എല്ലാം കഴിഞ്ഞു ഓളെ റൂമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അനു ഇതൊന്നും ആലോചിച്ച് അവിടെയിരുന്ന് വിഷമിക്കരുത് ട്ടോ പടച്ചോന്റെ പരീക്ഷണം ആണെന്ന് കരുതി ന്റെ കുട്ടി സമാധാനിക്കണം .. സമയം ആയിട്ടുണ്ടാവില്ല ന്റെ കുട്ടിക്കൊരു കുഞ്ഞിക്കാല് കാണാൻ ” എന്ന് ഉമ്മ ശബ്ദമിടറി പറഞ്ഞതും പിന്നീടെന്താണ് പറയേണ്ടത് ചോദിക്കേണ്ടത് എന്നറിയാതെ ” ഉമ്മാ ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന്” പറഞ്ഞ് ഫോൺ വെച്ച് പെട്ടെന്ന് സുജൂദിലേക്ക് വീണു.
സുജൂദിലങ്ങനെ കിടന്ന്
അടക്കിപ്പിടിച്ച് കരഞ്ഞപ്പോൾ സമാധാനിപ്പിക്കാൻ വേണ്ടി
നിറഞ്ഞ കണ്ണുകളിൽ നിന്നും കണ്ണീര് നിലത്തേക്കൊലിച്ച് കൊണ്ടിരുന്നു.
എന്റെ കുഞ്ഞിനെയല്ല അവൾ ഗർഭം ധരിച്ചിരിക്കുന്നത് എന്ന് ആരോടും പറയാൻ കഴിയാതെ നടന്നും ഉള്ളുരുകി കരഞ്ഞും തീർന്ന നാളുകളിലെ എന്റെ അവസ്ഥ കണ്ട് കൂടുതൽ തളർത്തി ബേജാറാക്കാതെ ആ ദുഖങ്ങളുടെ വലിയൊരു ഭാരം ഞാൻ പോലും പ്രതീക്ഷിക്കാത്ത രീതിയിൽ കുറച്ച് തന്ന എന്റെ നാഥനോട് പറഞ്ഞാൽ തീരാത്ത നന്ദിയോടെ ആ നിലത്ത് നെറ്റി വെച്ച് ശുക്രോതി കിടക്കുമ്പോൾ വീണ്ടും ഞാൻ ചിലതൊക്കെ ചെയ്യേണ്ടതുണ്ടെന്ന് മനസ്സോർമ്മിപ്പിച്ചു.

മനസ്സിന്റെ അവശത മറന്ന്
പെട്ടെഴുന്നെഴുന്നേറ്റ് ഉമ്മാക്ക് വീണ്ടും ഫോൺ വിളിച്ച് സങ്കടമൊന്നും ഇല്ലെന്നറിയിക്കാൻ കുറച്ച് നേരം സംസാരിച്ചിരുന്നു കാരണം കാണാക്കടലുകൾക്കപ്പുറത്ത് മകന്റെ മനസ്സിലെ കാര്യങ്ങളറിയാത്ത എന്റുമ്മ തന്റെ കുട്ടി സങ്കടപ്പെട്ടിരി
ക്കുകയാവും എന്ന് ചിന്തിച്ചിരുന്ന് കണ്ണീരൊഴുക്കുന്നത് എനിക്കോർക്കാൻ കൂടി കഴിയില്ലായിരുന്നു.
ഇടക്ക് ഉമ്മ ഓർമ്മിപ്പിച്ചു ” അനൂ നീ അവളെ ഒന്ന് വിളിക്ക് ഇപ്പോഴൊക്കെ നിന്റെ വാക്കുകൾ അവള്ക്കും ഒരാശ്വാസം നൽകും” എന്ന് പറഞ്ഞപ്പോൾ ഇഷ്ടമില്ലാതെയാണ
െങ്കിലും ഞാനവൾക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു . അവൾ കൂടുതലായി ഒന്നും സംസാരിച്ചില്ല. ഹോസ്പിറ്റലിൽ ആയത് കൊണ്ടാവണം കൂടുതൽ ദേഷ്യം പിടിപ്പിക്കുന്ന വാക്കുകളൊന്നും അന്നവൾ പറഞ്ഞില്ല. ഞാൻ ചോദിക്കുന്നതിന് രസമില്ലാതെയും, വെറുപ്പോടെയും മൂളുക മാത്രം ചെയ്ത് അവൾ എന്റെ ഫോൺ കട്ട് ചെയ്യാൻ ശ്രമിക്കുകയാണന്ന് തോന്നിയതോടെ ഞാൻ ഫോൺ വെച്ചു. അതായിരുന്നു എനിക്കും ഇഷ്ട്ടം.
ഗർഭം അലസിപ്പോകാനുള്ള കാരണങ്ങളോ, സങ്കടമോ ഞാൻ ചോദിച്ചില്ല ഒരുപക്ഷെ വാപ്പയും, മോളും അറിഞ്ഞു കൊണ്ടെന്തെങ്കില
ും ചെയ്തതായിരിക്കാം കാരണം ആ ഗർഭം ഞാൻ കാരണമല്ലന്ന് എന്നേക്കാൾ അറിയുന്നത് അവർക്കാണല്ലോ..
മരുഭൂമിയിലെ ദിവസങ്ങൾ കാലത്തിന്റെ മാറ്റങ്ങൾക്ക് വേണ്ടി പെട്ടെന്ന് വഴി മാറി കൊടുത്തു കൊണ്ടിരുന്നു.ത്വലാഖ് ചൊല്ലുവാൻ മനസ്സ് പറഞ്ഞിട്ടും അതിനൊന്നും കഴിയാത്തവനായി വിധിയുടെ പരിഹാസങ്ങളെല്ലാ
ം തലകുനിച്ച് സഹിച്ചും അനുഭവിച്ചും ഞാനങ്ങനെ ജീവിച്ചു.
ഭർത്താവാണെന്നുള്ളത് കൊണ്ട് മാത്രം ചില മാസങ്ങളിൽ ഒന്നോ രണ്ടോ വട്ടം അവളെ വിളിച്ചു നോക്കി. ചിലപ്പോൾ വിളിക്കാതെയും മാസങ്ങൾ കടന്നു പോയിട്ടുണ്ട്. എന്ത് ചെയ്യാൻ വീടിന്റെ ചോർച്ച മാറ്റുവാൻ ഗതിയില്ലാത്തവൻ ചോരുന്ന മഴയെ നോക്കി കവിത എഴുതിയത് പോലെയായിരുന്നു ഞാനും വേദന തിന്ന് ചിരിക്കാൻ അന്നും ശ്രമിച്ചു കൊണ്ടിരുന്നു.
കിനാവ് കാണാൻ തുടങ്ങിയ കാലത്ത്
ഭാര്യ എന്ന രണ്ടക്ഷരത്തിന് ഞാൻ നൽകാൻ എടുത്ത് വെച്ച ബഹുമാനം, കെട്ടുന്ന പെണ്ണിന് വേണ്ടി കൊല്ലങ്ങളോളം ഞാനൊരുകൂട്ടി വെച്ച സ്നേഹങ്ങൾ, കൂടെയൊരു പെണ്ണ് വന്നാൽ എന്റെ എല്ലാ വിഷമങ്ങളിലും അവളുണ്ടാകുമെന്ന് പറഞ്ഞു പറ്റിച്ച പകൽകിനാവുകൾ, എന്റെ കിനാവിലെ ഹൂറിയായ റൈഹാനത്തിനോട് പോലും പറയാത്ത, അവളെ പോലും കാണിക്കാത്ത പ്രണയ മന്ത്രങ്ങളൂതി കോർത്ത ഇഷ്ടത്തിന്റെ രത്നമാലകൾ.. എല്ലാം നൂല് പൊട്ടി ചിതറിയിട്ടും വീണ്ടും സഹനത്തിന്റെ കിതാബിലെ ഖിസ്സകൾ പാടിയിരുന്ന് കോർത്ത് വെച്ച് അവയെല്ലാം ഊദ് മണക്കുന്ന ഈ ഖൽബിന്റെ അവസാനത്തെ അറയിൽ ഞാനിന്നും സൂക്ഷിച്ച് വെച്ച് കാത്തിരിക്കുന്നു. ആരാണ് ഇനി വരാണുള്ളതെന്നറിയാതെ, ആരും വരില്ലെന്നറിയാതെ…
സ്വപ്നങ്ങൾ കൊണ്ട് പണക്കാരനായിരുന്