അരവിന്ദനയനം – 4

റൂമിൽ ചെന്ന് കേറിയതും ഫോൺ എടുത്തു നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ നയനയുടെ 4 മിസ്കാൾ. കട്ടിലിലേക്ക് കേറി ഇയർഫോൺ കുത്തി നയനയുടെ നമ്പർ ഡയൽ ചെയ്തു. എന്റെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ അവൾ എടുത്തു. “ഇതെവിടാരുന്നു? എന്തായി കാര്യങ്ങൾ? അമ്മ സമ്മതിച്ചോ? നാളെ എപ്പോ വരാനാ പ്ലാൻ?” ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ നയന ഒറ്റശ്വാസത്തിൽ നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു. “എന്താവാൻ… സംഗതി ഓക്കെ ആണ്. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു. പക്ഷെ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ പറഞ്ഞില്ല. അതോർത്തു എനിക്കിപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു.” “ങേ.. ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞില്ലേ? പിന്നെ ഇയാൾ എന്താ പറഞ്ഞത്? ഇതൊന്നും പറയാതെ അമ്മ എങ്ങനെ സമ്മതിച്ചു?” നയനയ്ക്ക് ആകെ കൺഫ്യൂഷൻ ആയി. “ഹ പറയട്ടെ. നീ തോക്കിൽ കേറി വെടിവെക്കാതെ. ഞാൻ എല്ലാം തുറന്ന് പറയാം എന്ന് തന്നെ ആണ് കരുതിയത് പക്ഷേ ഇനിയിപ്പോ എന്തെങ്കിലും ഒരു കാര്യത്തിന് അമ്മക്ക് ഈ ബന്ധം ഇഷ്ടമില്ല എന്ന് പറഞ്ഞാൽ ചെലപ്പോൾ എനിക്ക് ഈ ഒറ്റ രാത്രികൊണ്ട് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ ചെലപ്പോ ബുദ്ധിമുട്ട് ആവും. അങ്ങനെ വന്നാൽ നാളെ എനിക്ക് പകരം നിന്നെ കാണാൻ വരുന്നത് നിന്റെ അച്ഛൻ കണ്ടുവെച്ച ടീം ആവും. അഥവാ നമ്മടെ കഷ്ടകാലത്തിനു അതെങ്ങാനും വാക്കാൽ ഉറപ്പിച്ചാൽ പിന്നെ അതിൽ നിന്നൊക്കെ ഊരുന്നത് വല്യ ബുദ്ധിമുട്ട് ആവും. അത്കൊണ്ട് ഞാൻ ആമിയെക്കൊണ്ട് അമ്മയോട് പറയിച്ചു എനിക്ക് വേണ്ടി നിന്നെ ആലോചിച്ചാലോ എന്ന്.” ഞാൻ ഒന്ന് പറഞ്ഞു നിർത്തി. “അയ്യോ.. എന്നിട്ട്? ഇത് ഇനി എങ്ങാനും അമ്മ സത്യം അറിഞ്ഞാൽ അമ്മക്ക് വിഷമം ആവില്ലേ അരവിന്ദേട്ടാ? ഞാനും ഇതിനൊക്കെ കൂട്ട് നിന്നു എന്നറിഞ്ഞാൽ അമ്മക്ക് എന്നോട് ദേഷ്യം തോന്നില്ലേ..?” നയനയുടെ ശബ്ദത്തിൽ നിരാശയും ഭയവും കലർന്നിരുന്നു. “നീ ടെൻഷൻ അടിക്കണ്ട, നമ്മടെ ആദ്യത്തെ ഉദ്ദേശം നാളെ അച്ഛൻ കണ്ടുവെച്ച ആളുകൾ നിന്നെ കാണാൻ വരുന്നതിനു മുന്നേ തന്നെ ഇത് വന്ന് ഉറപ്പിക്കണം. അത്‌ കഴിഞ്ഞാൽ നമുക്ക് പതുക്കെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അമ്മക്ക് എന്തായാലും മനസ്സിലാവും. മാത്രമല്ല നിന്നെപ്പറ്റി പറയുമ്പോൾ അമ്മക്ക് നൂറു നാവാണ്.” അരവിന്ദ് പറഞ്ഞത് കേട്ട് നയനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “മം.. നാളെ അപ്പൊ എപ്പഴാ വരുന്നേ? എനിക്കെന്തോ ടെൻഷൻ പോലെ, എല്ലാം എങ്ങനേലും ഒന്ന് നടന്നു കിട്ടിയാൽ മതിയാരുന്നു.” “അല്ല ടെൻഷൻ ഒക്കെ അവിടെ നിക്കട്ടെ. നീ വീട്ടിൽ പറഞ്ഞോ?” “ഞാനോ..? ഞാൻ എന്ത് പറയാൻ? വെറുതെ ഓടി പോയി എനിക്ക് ഇയാളെ ഇഷ്ടാണ് എന്നങ് പറയാൻ പറ്റുവോ?” “പിന്നെന്താ പറഞ്ഞാൽ. അപ്പൊ നീ ഒരു സൂചന പോലും വീട്ടിൽ കൊടുത്തില്ലേ കഴുതേ? ഇവളെ കൊണ്ട് തോറ്റല്ലോ…” ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “ദേ മിണ്ടരുത്… എത്ര നേരായി ഞാൻ വിളിക്കുന്നു. ആ ഫോണിൽ നോക്ക് എത്ര മിസ്സ്‌കാൾ വന്നു എന്ന് പോരാത്തേന് ഫോണിലും വാട്സാപ്പിലും ഒക്കെ തുരു തുരാ മെസ്സേജും വിട്ടിട്ടുണ്ട്. അരവിന്ദേട്ടൻ നാളെ വരുവോ ഇല്ലയോ എന്നറിയാതെ ഞാൻ അച്ഛനോട് എന്താ പറയണ്ടേ.” “ശേ.. ഫോൺ റൂമിൽ ആരുന്നു. ഞാനും ആമിയും കൂടെ അമ്മയോട് ഇത് പറഞ്ഞോണ്ട് ഇരിക്കുവാരുന്നു അതാ കാണാഞ്ഞേ. സോറി. അപ്പൊ നാളെ ഞങ്ങൾ വരുമ്പഴേ അച്ഛൻ ഇത് അറിയൂ അല്ലേ.” “മം അതെ. അരവിന്ദേട്ടൻ ടെൻഷൻ ആവണ്ട അച്ഛൻ ഇത് സമ്മതിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. അന്ന് എന്നെ ഇവിടെ കൊണ്ട്വന്നു ആക്കിയില്ലേ അന്ന് തന്നെ എന്നോട് അച്ഛൻ അരവിന്ദേട്ടനെ പറ്റിയും അമ്മയെ പറ്റിയും ഒക്കെ കൊറേ ചോദിച്ചു. ഇവിടേം അരവിന്ദേട്ടന് നല്ല മതിപ്പ് ആണ്. പിന്നെ ഞാൻ ഇവിടെ ഇല്ലേ. എന്റെ ഭാഗത്ത്‌ നിന്നും ഒരു പോസിറ്റീവ് റിപ്ലൈ ഉണ്ടായാൽ എന്തായാലും അച്ഛൻ ഇതിനു സമ്മതിക്കും എനിക്ക് ഉറപ്പാണ്.” “ഒക്കെ… എല്ലാം നല്ലതിന് എന്ന് തന്നെ കരുതാം. ഞങ്ങൾ ഒരു 10-11 മണി ആവുമ്പോൾ എത്തും. പെണ്ണ് ചോദിക്കാൻ വരുന്നത് പോലെ ആവില്ല വെറുതെ ഒരു വിസിറ്റിനു വന്ന പോലെ. പിന്നെ പതിയെ കാര്യങ്ങളിലേക് കടക്കാം പോരെ?” “മം.. മതി. ശ്ശോ… എത്ര പെട്ടന്നാ അല്ലേ. വൈകിട്ട് പ്രൊപ്പോസ് ചെയ്യുന്നു പിറ്റേന്ന് കല്യാണം ഉറപ്പിക്കുന്നു. സോ ഫാസ്റ്റ്.” നയനക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി. “ഇത് വെറും ഫാസ്റ്റ് അല്ല ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആണ്. പ്രേമിച്ചു നടക്കാൻ തീരെ സമയം കിട്ടിയില്ല. അതാ എനിക്ക് സങ്കടം. നമുക്ക് എൻഗേജ്മെന്റ് കഴിഞ്ഞ് ഒരു 6 മാസം ഒക്കെ കഴിഞ്ഞു കല്യാണം വെക്കാം അതാകുമ്പോൾ പ്രേമിക്കാൻ ടൈം കിട്ടും.” “അയ്യട… എടൊ മനുഷ്യാ പ്രേമിക്കാൻ ആദ്യം വേണ്ടത് അത്‌ നേരെ ചൊവ്വെ മുഖത്ത് പറയാൻ ഉള്ള മനസ്സാണ്. എന്റെ ജീവിതത്തിൽ ഇത്രേം വൃത്തികെട്ട പ്രൊപോസൽ എനിക്ക് കിട്ടീട്ടില്ല. എന്തൊക്കെ ആണ് പറഞ്ഞത് എന്ന് വല്ല ഓർമ്മ ഉണ്ടോ? ഗോൾ കീപ്പർ ആവാൻ വരുന്നോ എന്നോ. അയ്യേ…. വെറുതെ അല്ല ഇത്രനാളും ആരും തിരിഞ്ഞു നോക്കാഞ്ഞത്.” നയന പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ അസ്ഥാനത്തു ഉള്ള ഡയലോഗ് കേട്ട് അരവിന്ദിനും ചിരി പൊട്ടി. “ഓ.. നമ്മക്ക് വല്യ എക്സ്പീരിയൻസ് ഒന്നും ഇല്ലടെയ്. നിനക്ക് അപ്പൊ കൊറേ പ്രൊപ്പോസൽ കിട്ടിട്ടുണ്ട് അല്ലേ.” “പിന്നല്ല… എന്റെ ഈ ഗ്ലാമർ കണ്ടാൽ അറിഞ്ഞുടെ. ഞാനെ കോളേജിൽ ബ്യൂട്ടി ക്വീൻ ആയിരുന്നു അറിയാവോ.” നയന ചിരിച്ചുകൊണ്ട് പറഞ്ഞു. “പിന്നെ കോപ്പാണ്. ഒരു ‘പൂട്ടികൂൻ’ വന്നേക്കുന്നു. മതിയെടി തള്ളിയത്. അത്കൊണ്ട് ഇപ്പൊ എന്താ ഇത്രേം കഴിവും സൗന്ദര്യവും സർവോപരി സല്ഗുണ സമ്പന്നൻ ആയ എന്നെ കിട്ടിയില്ലേ.” “മം… അത്‌ എന്റെ വിധി. അതെ നേരം കൊറേ ആയി. കിടന്നു ഉറങ്ങാൻ നോക്ക് നാളെ നേരത്തും കാലത്തും ഒക്കെ എഴുനേറ്റു വന്നേക്കണം. പിന്നെ മുണ്ട് ഉടുത്താൽ മതി പാന്റ് ഇട്ടാൽ ഒരു ഓഞ്ഞ ലുക് ആണ്. പിന്നെ ആ ഡാർക്ക്‌ ബ്ലു ഷർട്ട്‌ ഇല്ലേ.. അതിട്ടാൽ മതി. വല്ലതും കേക്കുന്നുണ്ടോ പറയണത്.” “എന്റെ പൊന്നോ കെട്ടു. പെണ്ണ് കാണാൻ വരണേനു മുന്നേ തന്നെ വൻ ഭരിക്കൽ ആണല്ലോ നീ ഇക്കണക്കിനു കെട്ടുകഴിഞ്ഞാൽ എന്താവും.” “ഓ.. കൊറച്ചു വൃത്തി ആയിക്കോട്ടെ എന്ന് വെച്ച് പറഞ്ഞതാ. ഞാൻ പറഞ്ഞത് പോലെ വന്നില്ലേൽ നാളത്തെ ചായയിൽ ഞാൻ ഉപ്പിട്ട് തരും പറഞ്ഞേക്കാം.” “ആ… നോക്കട്ടെ. ആ ഷർട്ട്‌ ഒക്കെ എവിടാണോ എന്തോ.” “ആഹ് അതെല്ലാം പോയി തപ്പി എടുക്ക് ആദ്യം എന്നിട്ട് ഉറങ്ങിയാൽ മതി.” “വോ ശെരി മൊതലാളി…” “എന്നാ പിന്നെ ശെരി… വെക്കട്ടെ?” നയന ഒരു കുസൃതി ചിരിയോടെ ചോദിച്ചു “വെക്കണോ…കൊറച്ചു നേരം കൂടി സംസാരിച്ചിട്ട് വെക്കാം.” “അയ്യട.. എന്താ ഇത്ര സംസാരിക്കാൻ.” “ഒന്നുല്ല ചുമ്മാ…” “അതെ വേറൊന്നും അല്ല നാളെ നമ്മുടെ ജീവിതത്തിലെ തന്നെ വളരെ വിലപ്പെട്ട ഒരു ദിവസം അല്ലേ. അരവിന്ദേട്ടൻ നല്ലോണം റസ്റ്റ്‌ എടുക്ക്. നാളെ തെളിഞ്ഞ മനസ്സോടെയും മുഖത്തോടെയും ആത്മവിശ്വത്തോടെയും വേണം വരാൻ. അതുകൊണ്ടാ പറഞ്ഞത്.” അവൾ പറഞ്ഞത് കാര്യം ആണെന്ന് അരവിന്ദിനും തോന്നി. “മം നേരാണ്. എന്നാ പിന്നെ അങ്ങനെ ആവട്ടെ കിടന്നു ഉറങ്ങിയേക്കാം.” “മം…” ഒന്ന് രണ്ട് നിമിഷത്തേക്ക് നയനയുടെ ശബ്ദം ഒന്നും കേട്ടില്ല. “ഹലോ… വെച്ചിട്ട് പോയ?” “അരവിന്ദേട്ടാ… ഐ ലവ് യൂ… ഉംമ്മമ്മ….” പറഞ്ഞു കഴിഞ്ഞതും നയന ഫോൺ കട്ടാക്കിയതും ഒരുമിച്ചായിരുന്നു. ജീവിതത്തിൽ ആദ്യമായി കിട്ടിയ ഒരുമ്മയുടെ തരിപ്പിൽ അരവിന്ദ് കട്ടിലിലേക്ക് വീണുപോയി. കുറച്ച് സമയം എടുത്തു ആ ഉമ്മയുടെ കെട്ടെറങ്ങാൻ. അരവിന്ദ് ഒരു തലയണ എടുത്തു കെട്ടിപ്പിടിച്ചു കിടന്നു. പതിയെ ഉറക്കത്തിലേക്ക് വീണു. നാളത്തെ പുലരി സ്വപ്നംകണ്ടുകൊണ്ട്. ******************** 6 മണി കഴിഞ്ഞപ്പോൾ തന്നെ എഴുനേറ്റു. എന്തോ അറിയാതെ എഴുന്നേറ്റു പോയി. ഇതിനു മുന്നേ ഇങ്ങനെ എഴുന്നേറ്റിട്ടുള്ളത് കോളേജിൽ നിന്ന് ടൂർ പോണ ദിവസം ആണ്. പതുക്കെ അടുക്കളയിലേക്ക് നടന്നു. ഞാൻ വിചാരിച്ച പോലെ തന്നെ ആമി അടുക്കളയിൽ ഹാജരായിട്ടുണ്ട്. “ഹല്ല ഇതാരാ ഈ കൊച്ചുവെളുപ്പാൻകാലത്തു… എന്താ ഇത്ര രാവിലേ തന്നെ? ഓ ഞാൻ അത്‌ മറന്നു ഇന്ന് പെണ്ണുകാണൽ ഉണ്ടല്ലേ.” എന്നെ കണ്ടതും ഒരു കള്ള ചിരിയോടെ ആമി പറഞ്ഞു. “നിനക്ക് കൊറച്ചുനേരം നിന്റെ വീട്ടിൽ നിന്നുടെ, ആ പാവം വിനയേച്ചി അവിടെ ഒറ്റക്ക് ഉള്ള ജോലി എല്ലാം എടുക്കണം. നിനക്ക് എന്താ ഒന്ന് സഹായിച്ചാൽ. എപ്പ നോക്കിയാലും അമ്മേടെ വാലിൽ തൂങ്ങി ഈ നടപ്പ് ആണ്.” ഞാൻ അവളെ ചൊടിപ്പിക്കാൻ ആയി പറഞ്ഞു. പക്ഷേ ചൊടിച്ചത് അമ്മയാണ്. “ഡാ… എന്റെ കൊച്ചിനെ വല്ലതും പറഞ്ഞാൽ തിളച്ച ചായ എടുത്തു ഞാൻ തലവഴി ഒഴിക്കും പറഞ്ഞേക്കാം. അവൾ ഉള്ളത്കൊണ്ട് ആണ് എനിക്ക് ഒരു ആശ്വാസം. നീ ഒക്കെ തിന്നാൻ നേരം കേറി വരണത് അല്ലാതെ ഇവിടുത്തെ വല്ല കാര്യങ്ങൾ അന്വേഷിക്കാറുണ്ടോ?” അമ്മ ആമിയുടെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് എന്നോട് തട്ടിക്കയറി. വേണ്ടിയിരുന്നില്ല…. ഇന്നത്തെ ദിവസം ഞാൻ ഇതിന് മറുപടി പറയാൻ നിന്നാൽ ചെലപ്പോ ഇന്നത്തെ പ്ലാൻ ഒക്കെ വെള്ളത്തിൽ ആവും. ഞാൻ അമ്മേടെ കയ്യിൽ നിന്ന് ചായയും വാങ്ങി ഫോണും എടുത്ത് നേരെ സിറ്റ് ഔട്ടിലേക്ക് വിട്ടു. പത്രം വായിച്ചു ഇരിക്കുമ്പോൾ പതിവ് പോലെ നയനയുടെ ഗുഡ്മോർണിംഗ് മെസ്സേജ് എത്തി. വീണ്ടും ഒരുവട്ടം കൂടി എല്ലാം പറഞ്ഞു ഉറപ്പിച്ചു. ഞങ്ങൾ രണ്ട് പേർക്കും ടെൻഷൻ ഉണ്ടായിരുന്നു. “എപ്പഴാ വല്യമ്മേ നിങ്ങൾ പോണത്?” അടുക്കളയിൽ നിന്ന് ആമിയുടെ ചോദ്യം എന്റെ കാതിൽ പതിഞ്ഞു. ഞാൻ പെട്ടന്ന് തന്നെ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി. എത്ര അടികൂടിയാലും ആമിക്ക് എന്റെ കാര്യത്തിൽ ഒക്കെ ഭയങ്കര ശ്രദ്ധ ആണ് അല്ലെങ്കിൽ അവൾ തന്നെ മുൻകൈ എടുത്തു ഇത് അമ്മയോട് ചോദിക്കില്ലലോ. “പോവാം മോളെ ആദ്യം ഇവിടുത്തെ പണികൾ ഒക്കെ ഒന്ന് ഒതുക്കട്ടെ. നീ പോയി അവനോട് നേരത്തും കാലത്തും ഒക്കെ ഒരുങ്ങി നിക്കാൻ പറ.” അമ്മ അത്‌ പറഞ്ഞതും ആമി സിറ്റ് ഔട്ടിലേക്ക് നടന്നു. “ആ പിന്നേ… അവന്റടുത്തു പോയി രണ്ടും കൂടെ അടി ഉണ്ടാക്കരുത്. രണ്ടിനേം ഞാൻ ഓടിക്കും പറഞ്ഞേക്കാം.” അമ്മ അടുക്കളയിൽ നിന്ന് ആമിയോട് വിളിച്ചു പറഞ്ഞു. അവൾ വരുന്നത് കണ്ടതും ഞാൻ ഒന്നും അറിയാത്ത പോലെ പത്രത്തിൽ തന്നെ നോക്കി ഇരുന്നു. അവൾ വന്നു എന്നെ തന്നെ നോക്കി നിന്നു. ഞാൻ മൈൻഡ് ആക്കാൻ പോയില്ല. കുറച്ചു നേരം കഴിഞ്ഞും ആൾടെ അനക്കം ഒന്നുല്ല. ഞാൻ പതിയെ തല പൊക്കി നോക്കി. എളിയിൽ കയ്യും കുത്തി എന്നെ നോക്കി നിക്കുന്ന ആമിയെ ആണ് കണ്ടത്. “മം..? എന്താണ്?” “എന്ത്?” “നീ എന്താ ഈ നോക്കി നിക്കണേ?” “ഞാൻ ഏട്ടന്റെ ആക്ടിങ് കണ്ട് അങ്ങനെ മതിമറന്നു നിക്കുവാരുന്നു.” “ആക്റ്റിംഗോ?? എന്തോന്ന് ആക്ടിങ്? ” “ദേ ദേ അധികം അങ്ങ് നല്ല പിള്ള ചമയല്ലേ. എനിക്കറിയാം ഏട്ടൻ ഞാനും വല്യമ്മയും സംസാരിക്കുന്നത് ഒളിഞ്ഞു കേട്ടില്ലേ സത്യം പറ.” “പിന്നേ… എനിക്ക് അതല്ലേ ജോലി. നിങ്ങൾ അതിന് നാസ റോക്കറ്റ് വിടണ കാര്യം ഒന്നുമല്ലലോ ചർച്ച ചെയ്യണത്. നിങ്ങളുടെ പരദൂഷണം ഞാൻ എന്തിനാ ഒളിഞ്ഞു കേക്കണേ?” “ഓഹോ… അഹങ്കാരം… ഒരു പെണ്ണിനെ കിട്ടിയപ്പോൾ നമ്മളോട് ഒക്കെ പുച്ഛം അല്ലേ… ശെരിയാക്കി തരാം. വല്യമ്മേ ഈ അരവിന്ദേട്ടൻ……..” ഞാൻ ഇരുന്നിടത്തു നിന്ന് തുള്ളി പോയി അവളുടെ പറച്ചിൽ കേട്ട്. വേഗം ചാടി എഴുനേറ്റു അവളുടെ വാ പൊത്തി. “എന്റെ പൊന്നേ ചതിക്കരുത്. നീ എന്റെ ശവം കണ്ടേ അടങ്ങു അല്ലേ.” “ആഹ് ഈ പേടി എപ്പഴും വേണം. കേട്ടല്ലോ. പിന്ന ഇത്ര ജാഡ ഒന്നും വേണ്ട അതും കുറക്കണം.” “ഓ ശെരി ഇനി എല്ലാം നീ പറയുംപോലെ പോരെ.” എന്റെ ഒരു ഗതികേട്. “മം.. ഞാൻ എന്തിനാ ഇപ്പൊ വന്നെന്നു പ്രത്യേകം പറയണ്ടല്ലോ എല്ലാം ഒളിഞ്ഞു കേട്ടില്ലേ. അപ്പൊ പിന്നേ വേഗം ചെന്ന് കുളിച്ചു റെഡി ആയിക്കോ. ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചിട്ട് പോ ഞാൻ തേച്ചു തരാം.” എന്റെ മറുപടി കാക്കാതെ അവൾ വീണ്ടും അടുക്കളയിലേക്ക് പോയി. എനിക്ക് പലപ്പോഴും ഇവളുടെ സ്വഭാവം മനസ്സിലാവാറില്ല. ചെലപ്പോൾ തോന്നും ഇവളാണ് എന്റെ അമ്മ എന്ന്. അത്പോലെ എന്നെ ഭരിക്കാൻ വരും. ചില സമയം അമ്മയേക്കാൾ ഡെയ്ഞ്ചർ ആമിയാണ്. പല കാര്യങ്ങൾക്കും എന്നെ അമ്മയുടെ മുന്നിൽ ഒറ്റിക്കൊടുത്തു എന്നെ ചീത്ത കേൾപ്പിക്കുന്നത് ഇവളുടെ ഹോബി ആണ്. എന്നാൽ അതെ ഇവൾ തന്നെ ആണ് ആ പ്രശ്നത്തിൽ നിന്നൊക്കെ അമ്മയുടെ കയ്യിൽ നിന്ന് എന്നെ പുല്ലുപോലെ ഊരിയെടുക്കുന്നത്. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൾ… അതാണ് ആമി. സൈക്കോ ആണോ എന്നാണ് ഇപ്പൊ എന്റെ സംശയം. *********** സമയം കഴിഞ്ഞു പോകുംതോറും എനിക്ക് ചെറിയൊരു ടെൻഷൻ വന്നു തുടങ്ങി. പോകുന്ന കാര്യത്തെ പറ്റി അമ്മ ഒന്നും പറയുന്നുമില്ല. അമ്മ ഇങ്ങനൊരു കാര്യമേ ഇല്ല എന്ന രീതിയിൽ അടുക്കളയിൽ ഒരേ പണിയിൽ ആണ്. ഒരു എട്ടര വരെ ഞാൻ വെയിറ്റ് ചെയ്തു. അത്‌ കഴിഞ്ഞു പതുക്കെ എഴുന്നേറ്റു ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ എത്തി. എന്നെ കണ്ടപ്പഴേ ആമിക്ക് കാര്യം മനസിലായി. അമ്മ സാമ്പാർ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. “ആമിമോളെ ഇതിന്റെ ഉപ്പൊന്നു നോക്കിക്കേ.” അമ്മ ആമിയുടെ നേരെ സാമ്പാറിന്റെ തവി നീട്ടികൊണ്ട് തിരിഞ്ഞപ്പോൾ ആണ് എന്നെ കണ്ടത്. “ദേ ഇപ്പ റെഡിയാവും. നീ ആ പ്ലേറ്റ് എടുത്ത് ആ ഇഡലി എടുക്ക്. ഞാൻ ഈ സാമ്പാറിന് ഒന്ന് വറ കൊടുത്തോട്ടെ എന്നിട്ട് തരാം.” പാവം ഞാൻ വിശന്നിട്ടു വന്നതാണെന്ന് കരുതിക്കാണും. ആമി ചിരി അടക്കി പിടിച്ചു ഇരുന്നു. അവസാനം ഞാൻ രണ്ടും കല്പിച്ചു ചോദിച്ചു. “അല്ലമ്മേ നമ്മൾ ഇന്ന് പോകുന്നുണ്ടോ? ” “എവിടെ? ” അമ്മ എന്നെ ഒന്ന് നോക്കി. എന്റെ നെഞ്ച് കത്തി. അമ്മക്ക് അൽഷിമേഴ്‌സ് വല്ലതും ഉണ്ടോ ദൈവമേ. “ഹ ഇന്നലെ അല്ലേ അമ്മ പറഞ്ഞത് ഇന്ന് പെണ്ണ് കാണാൻ പോണം എന്ന് മറ്റേ പെണ്ണിനെ. എന്താരുന്നു അതിന്റെ പേര് വിനയയോ നിമിഷയോ അങ്ങനെ എന്തോ അല്ലേ?” എന്റെ അതി ബുദ്ധിപരമായ നീക്കം കണ്ട് ആമിയുടെ കണ്ണ് തള്ളി പോയി. “ഓ വിനയേം രമണീം ഒന്നുമല്ല. നയന. അതാണ് പേര്.” അമ്മ എന്നെ തിരുത്തികൊണ്ട് പറഞ്ഞു. “ആഹ് നയന എങ്കിൽ നയന. ഇന്ന്‌ പോകുന്നുണ്ടോ?” ഞാൻ ദുർബലമായി ചോദിച്ചു. എന്റെ നെഞ്ചിന്റെ ഇടി എന്റെ കാതിൽ കേക്കാൻ പറ്റുന്നുണ്ടാരുന്നു. “പിന്നെ പോകണ്ടേ. എന്തായാലും അത്‌ കൂടി നോക്കിക്കളയാം. ആദ്യം നീ ഇത് എടുത്തു കഴിക്കാൻ നോക്ക് അപ്പോഴേക്കും ഞാൻ കുളിച്ചു വരാം. ആമിമോളെ മോളും എടുത്തു കഴിക്കാൻ നോക്ക്. മോള് വരുന്നില്ലേ?” “ഞാൻ ഇല്ല വല്യമ്മേ, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുള്ളത് അല്ലേ. എനിക്ക് ശെരിക്കും ഇഷ്ടായി. ഇവർ തമ്മിൽ നല്ല ചേർച്ച ആണ്. പിന്നെ ഇത് നടക്കും എന്നാണ് എനിക്ക് തോന്നണേ. അത്കൊണ്ട് നിങ്ങൾ പോയിട്ട് വാ.” ആമി എന്നെ ഒന്ന് നോക്കി അർത്ഥം വെച്ച് പറഞ്ഞു. “ഹാ… ഇതെങ്കിലും നടന്നാൽ മതിയാരുന്നു. ഇതിപ്പോ എത്രാമത്തെ പെണ്ണുകാണൽ ആണ്.” അമ്മ ഒരു ദീർഘനിശ്വാസം എടുത്തു. എന്റെ കല്യാണം നടക്കാത്തതിൽ അമ്മക്ക് നല്ല വിഷമം ഉണ്ട്. അത്‌ പിന്നെ എല്ലാ അമ്മമാർക്കും കാണുമല്ലോ. അമ്മയുടെ ആ മറുപടി കേട്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്. അപ്പൊ എന്തായാലും ഇന്ന് പോകും എന്ന് ഉറപ്പായി. പകുതി ടെൻഷൻ അങ്ങനെ തീർന്നു. ഇനിയുള്ളത് നയനയുടെ അച്ഛന്റെ സമ്മതം വാങ്ങുക എന്നത് ആണ്. സാദാരണ രീതിയിൽ ആയിരുന്നേൽ പ്രശ്നം ഇല്ലായിരുന്നു പക്ഷെ ഇന്ന് അവളുടെ അച്ഛൻ കണ്ടുവെച്ച ആൾക്കാർ വരും അതാണ് ഒരു തടസ്സം. പക്ഷേ സ്വന്തം മകളുടെ മനസ്സറിയുന്ന ഒരു അച്ഛൻ ആണ് നയനയുടേത്. ആ ഒരു ഉറപ്പ് തന്നെ ആയിരുന്നു എന്റെ മനസ്സിന്റെ ധൈര്യം. ഞാനും ആമിയും ഇഡ്ഡലി കഴിച്ച് കഴിഞ്ഞപ്പോഴേക്കും അമ്മ കുളിച്ചിട്ട് എത്തി. “നീ ഇതുവരെ റെഡി ആയില്ലേ. വേഗാവട്ടെ. ഉച്ചക്ക് മുന്നേ പോയി വരണം. വെയിൽ കൂടിയാൽ പിന്നേ പോക്ക് വൈകിട്ട് ആക്കണ്ടി വരും.” അമ്മ പറഞ്ഞത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി. “അയ്യോ വൈകിട്ട് പറ്റില്ല. വൈകിട്ട് എനിക്ക് കളി ഒണ്ട്.” ഞാൻ പെട്ടന്ന് അമ്മ ആ ആലോചനയിൽ നിന്ന് പിന്മാറാനായി പറഞ്ഞു. റൂമിലേക്കു കേറാൻ നിന്ന അമ്മ ഒന്ന് തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി. “എന്റെ ഒരു വിധി. ഇമ്മാതിരി പോത്തുകൾക്ക് ഒക്കെ പെണ്ണ് നോക്കുന്ന എന്നെ പറഞ്ഞാൽ മതി. ശെരിക്കും ഞാൻ ആ പെണ്ണിനോട് ചെയ്യന്നത് ചതി ആണ്. നിന്നെ ഒക്കെ ആ കൊച്ച് എങ്ങനെ സഹിക്കുവോ എന്തോ.” “മം… അവൾടെ സ്വഭാവം വെച്ച് അവൾ ഇവിടെ വന്ന് ഇവിടുത്തെ പിള്ളേർടെ കൂടെ പുതിയ ടീം ഉണ്ടാക്കും. എന്നിട്ട് എനിക്ക് എതിരെ കളിക്കും. അത്‌ അമ്മക്ക് അറിയില്ലല്ലോ.” ഞാൻ മനസ്സിൽ പറഞ്ഞു. *************** അധികം വൈകാതെ തന്നെ ഞങ്ങൾ റെഡി ആയി. ആമി എന്റെ ഡ്രസ്സ്‌ ഒക്കെ നല്ല വടി പോലെ തേച്ചു വെച്ചിട്ടുണ്ടാരുന്നു. കൊള്ളാം നന്നായിട്ടുണ്ട്. പക്ഷെ അത്‌ അവളോട്‌ പറഞ്ഞാൽ പിന്നെ ചെലപ്പോൾ ചെയ്തു തരില്ല. ഇറങ്ങുന്നതിനു തൊട്ട് മുൻപ് ഞാൻ നയനയ്ക്ക് മെസ്സേജ് അയച്ചു. അവൾ ഓൺലൈൻ ഇല്ലാത്തത്കൊണ്ട് ഒരു മിസ്സ്‌കാളും കൊടുത്തു. ആമിക്ക് ടാറ്റാ കൊടുത്തു അമ്മ വന്ന് വണ്ടിയിൽ കയറി. അവൾ അമ്മ കാണാതെ എന്റടുത്തു വന്ന് ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞിട്ട് പോയി. പിന്നെ താമസിച്ചില്ല ഞാൻ വേഗം വണ്ടി എടുത്തു. “അമ്മേ ഇന്നലെ ആമി പറഞ്ഞത് പോലെ വേണം ഒക്കെ ചെയ്യാൻ. അഥവാ ഇനി ആ പെണ്ണിന്റെ കല്യാണം വല്ലതും ഉറപ്പിച്ചിട്ടുണ്ടേൽ നമ്മൾ വെറുതെ നാറാൻ നിക്കണ്ട അതാ.” പോണ വഴി അമ്മയോട് പ്രത്യേകം പറഞ്ഞു “ഡാ ഞാനേ നിന്റമ്മ ആണ്. അത്കൊണ്ട് കള്ളത്തരം ചെയ്യാൻ നീ എന്നെ പഠിപ്പിക്കണ്ട. എന്താ വേണ്ടത് എന്ന് വെച്ചാൽ ഞാൻ ചെയ്തോളാം പൊന്നുമോൻ കൂടെ ഒന്ന് വന്നാൽ മതി.” അമ്മയുടെ മാസ്സ് റിപ്ലൈ കേട്ട് ഞാൻ ഒന്ന് പ്ലിങ്ങിപോയി. “ഓ അവിടേം എനിക്ക് കുറ്റം അല്ലേ.” “നീ ചെലക്കാണ്ട് വണ്ടി ഓടിക്കാൻ നോക്ക് ഞാൻ അവിടെ ചെന്ന് എന്താ പറയണ്ടേ എന്നൊന്ന് ആലോചിക്കട്ടെ.” അമ്മ പറഞ്ഞത് കേട്ട് എനിക്ക് എന്തോ സങ്കടം തോന്നി. ഇങ്ങനെ ഉള്ള അമ്മയോട് ആണല്ലോ ഞാൻ ഈ കള്ളമൊക്കെ പറഞ്ഞു കൂട്ടികൊണ്ട് പോണത്. ഇപ്പൊ എനിക്ക് ഉറപ്പായി അമ്മ എന്തായാലും ഈ കല്യാണത്തിന് സമ്മതിച്ചേനെ എന്ന്. സത്യം തുറന്നു പറയാൻ എന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുന്നുണ്ടാരുന്നു. പക്ഷേ സമയം ശെരിയല്ല. കാരണം നയനയുടെ വീടെത്താൻ ഇനി അധികം സമയം ഇല്ല. ഇപ്പൊ പറഞ്ഞു ഒരു സീൻ ആക്കണ്ട എന്ന് കരുതി. പത്തുമിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ അവളുടെ വീടിന്റെ മുന്നിൽ എത്തി. വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ജനലിന്റെ കർട്ടൻ മാറ്റി രണ്ട് ഉണ്ട കണ്ണുകൾ പുറത്ത് കണ്ടു. ഒരു നിമിഷം അതൊന്നു വിടർന്നു ചിമ്മി അടഞ്ഞു. ശേഷം കർട്ടൻ ഇട്ടു. എനിക്ക് ചിരി വന്നു. പാവം അവൾക്കും ടെൻഷൻ ഉണ്ട്. അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി ഗേറ്റ് തുറക്കാൻ പോയതും മുറ്റത്തു നിന്ന് നയനയുടെ അച്ഛൻ ഓടി വന്നു. “അല്ല ഇതാരൊക്കെയാ…വാ വാ കേറി വാ.” അച്ഛന്റെ ഞങ്ങളെ അപ്രതീക്ഷിതമായി കണ്ടതിന്റെ എല്ലാ സന്തോഷവും കാണാൻ ഉണ്ടായിരുന്നു. “ഓർമ്മയുണ്ടോ ഞങ്ങളെ ഒക്കെ?” “പിന്നെ മറക്കാൻ പറ്റുവോ..? ഇടയ്ക്ക് ഞാൻ മോളോട് പറയും നിങ്ങളുടെ കാര്യം. അന്ന് മോൻ ഇവളെ കൊണ്ടുവന്നു ആക്കിയ ശേഷം പിന്നൊരു വിവരവും ഇല്ലായിരുന്നു. ഞാൻ ആണെങ്കിൽ അന്ന് മോന്റെ നമ്പർ സേവ് ചെയ്യാനും മറന്നു. എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് വാ അകത്തേക്ക് ഇരിക്കാം. മോളേ… ഇതാരാ വന്നേക്കണേ എന്ന് നോക്കിയേ.” അച്ഛൻ അകത്തേക്ക് കേറികൊണ്ട് വിളിച്ചു പറഞ്ഞു. “ദാ വരുന്നൂ….” വാതിലിന്റെ മറയിൽ നിന്നും എന്റെ പെണ്ണിന്റെ കിളിനാദം. വിളി കേട്ട് ഒരു 5 സെക്കന്റ്‌ കഴിഞ്ഞാണ് ആള് പ്രത്യക്ഷപ്പെട്ടത്. ഉഫ്…. ആക്റ്റിംഗിൽ ഇവൾ എനിക്ക് ഒരു വെല്ലുവിളി ആകും എന്നെനിക്ക് മനസ്സിലായി. അഭിനയത്തിൽ സ്വാഭാവികത കൊണ്ടുവരാൻ ആയിരുന്നു ആ 5 സെക്കന്റ്‌ കഴിഞ്ഞുള്ള പ്രത്യക്ഷപ്പെടൽ. എന്നാൽ അവളെ കണ്ടതും ഞാൻ നോക്കി നിന്ന് പോയി. സ്വർണ്ണ കസവിന്റെ സെറ്റ് സാരി ഉടുത്തു നെറ്റിയിൽ ചന്ദന കുറി അണിഞ്ഞു മുടിയിൽ മുല്ലപ്പൂ വെച്ചൊരു നാടൻ പെൺകൊടി. സാരിയുടുത്ത പെൺകുട്ടികൾക്കു ഒരു പ്രത്യേക ചന്തം ആണ്. കൂടെ ഇതുപോലൊരു ഒരു മൂക്കുത്തി കൂടെ ഉണ്ടങ്കിൽ പൊളിച്ചു.