അരവിന്ദനയനം – 1

ഓർമ്മകൾക്കപ്പുറം എന്ന കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനം കണ്ടിട്ട് ആണ് ഈ ഒരു കഥ കൂടെ പോസ്റ്റ്‌ ചെയ്യാനുള്ള ധൈര്യം വന്നത്. ഓർമ്മകൾക്കപ്പുറം പോലെ തന്നെ ഇതും ഞാൻ ആൾറെഡി ഒരിടത്ത് പബ്ലിഷ് ചെയ്ത കഥ ആണ് അത്കൊണ്ട് തന്നെ ഇതിലും കമ്പി ഉണ്ടാവില്ല. നിങ്ങളുടെ കൂടെ ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ട് ഇവിടേം പോസ്റ്റ്‌ ചെയ്യുവാണ്.
ഇത് ഒരു സാധാരണ ലവ് സ്റ്റോറി ആണ്. ഞാൻ എഴുതിയ ആദ്യത്തെ ലവ് സ്റ്റോറി. ഞാൻ നേരത്തെ പറഞ്ഞപോലെ തന്നെ എനിക്ക് റൊമാൻസ് അങ്ങനെ വഴങ്ങാത്ത ഒരു ഏരിയ ആണ്. ബട്ട്‌ എന്നാലും ശ്രമിച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു. നല്ല രീതിയിൽ ഉള്ള വിമർശനങ്ങളും ഉണ്ടാവണം എന്നാലേ ഇനി എഴുതുമ്പോ ആ പോരായ്മ ഒക്കെ പരിഹരിക്കാൻ പറ്റു. ഫുൾ എഴുതി കഴിഞ്ഞ ഒരു കഥ ആണ് ഇത്. എന്നാലും 2-3 പാർട്ട്‌ ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. വേറൊന്നും കൊണ്ടല്ല മോശമാണെങ്കിൽ പിന്നെ ഇടേണ്ടല്ലോ, അത്കൊണ്ടാണ്.

വീണ്ടും പറയുവാണ് കമ്പി ഇല്ലാത്ത കഥ ആണ്. ആ ഒരു സെൻസിൽ വായിക്കുക.

-32B

*********************

“ഹെന്റ ദൈവമേ ഈ ചെർക്കൻ ഇതുവരെ എണീറ്റില്ലേ മണി 11 ആയല്ലോ. സൂര്യൻ വന്നു മൂട്ടിൽ വെയിൽ അടിച്ചാൽ പോലും എണീക്കില്ല എന്ന് വെച്ച എന്ത് ചെയ്യാനാ. ഡാ അസത്തെ എണീറ്റു പോടാ.”
അമ്മയുടെ കൈ വന്നു മുതുകിൽ പതിയുന്നു ഞാൻ മെല്ലെ കണ്ണ് തുറക്കുന്നു.

ഈ മേല്പറഞ്ഞ സംഭാഷണത്തിന്റെയും അവസാനം കിട്ടിയ തല്ലിന്റെയും പിൻബലത്തിൽ ആണ് വർഷങ്ങളായി എന്റെ ഒരു ദിവസം തുടങ്ങുന്നത്.

ഞാൻ അരവിന്ദ്, വയസ് 28. എറണാകുളത്തു ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി വർക്ക്‌ ചെയ്യുന്നു. പ്രത്യേകിച്ച് വല്യ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു ഒഴുക്കിന് അങ്ങ് ജീവിക്കുന്നു.

ഡെയിലി വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരമേ ഓഫീസിലേക്ക് ഉള്ളു. ഹാ പിന്നെ സെയിൽസ് ജോബ് ആയകൊണ്ട് ഫുൾ ടൈം കറക്കം ആവും.

ഉച്ചതിരിഞ്ഞു ഒരു 3 മണി വരെ പണി എടുക്കുക അത് കഴിഞ്ഞു നേരെ വീട്ടിലോട്ടു ഓടുക. കൃത്യം 5 മണിക്ക് ഫുട്ബോൾ കളിക്കാൻ പാടത്തു പിള്ളേർ വരും. ഇത്ര വയസായിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവരുടെ കൂടെ കളിക്കുന്ന ഒരുത്തൻ ആ നാട്ടിൽ ഞാൻ മാത്രെ ഉണ്ടാവു.
ടാർഗറ്റ് തികയാതെ വരുമ്പോൾ മാസാവസാനം വാലിനു തീ പിടിച്ച പോലെ ഓടി നടന്നു പണി എടുത്തു എങ്ങനേലും ഒക്കെ ടാർഗറ്റ് അചീവ് ചെയ്യുക. ഇതാണ് എല്ലാ മാസവും നടക്കുന്ന കലാപരിപാടി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: അനു സിതാര – 2
കൂടെ പഠിച്ചവരും കളിച്ചവരും ജോലി ചെയ്‌തവരും ഒക്കെ പെണ്ണുകെട്ടി പോയി തുടങ്ങി എന്നിട്ടും എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റം ഒന്നും ഉണ്ടായില്ല. അതെങ്ങനാ എന്നെ കെട്ടിക്കണം എന്നൊരു ചിന്ത വീട്ടുകാർക്കും ഇല്ല. അത്കൊണ്ട് തന്നെ ഞാൻ ഈ പന്തും ഉരുട്ടി നടക്കുന്നു.

ഈ കഥ തുടങ്ങുന്നത് അവിടെ നിന്നാണ്, ഒരു കല്യാണപ്പിറ്റേന്ന്.
എന്റെ കട്ട ചങ്കുകളിൽ അവസാനത്തെ ആളായ അർജുന്റെ കല്യാണം ആയിരുന്നു അന്ന്. കല്യാണം ഞങ്ങൾ എല്ലാരും കൂടി കൊഴുപ്പിച്ചു. എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു കേറിയപ്പോൾ മണി 12 കഴിഞ്ഞു. രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണത്തിൽ ഞാൻ കിടന്ന വഴി തന്നെ ഉറങ്ങിപ്പോയി.

പിറ്റേ ദിവസം അവധി ആയതിനാൽ ലേറ്റ് ആയിട്ടാണ് എഴുന്നേറ്റത്. തണുത്ത ചായ പല്ലുപോലും തേക്കാതെ ഒറ്റവലിക്ക് കുടിച്ചിട്ട് പത്രം നിവർത്തി നോക്കികൊണ്ട് ഇരുന്ന സമയത്തു ആണ് എന്റെ ടീം മേറ്റ്സ് (പാടത്തെ ഫുട്ബോൾ ടീം) എന്നെ കാണാൻ വന്നത്.

സാധാരണ അമ്മയെ പേടിച്ചു ഇവർ ആരും ഈ വഴി വരാറില്ല. അമ്മ കണ്ടാൽ എല്ലാത്തിനേം കണ്ടം വഴി ഓടിച്ചു ഫുട്ബാൾ എടുത്തു അടുപ്പിൽ വെച്ച് ആ തീ കൊണ്ട് ചോറും കറിയും വെക്കും. ആദ്യം ഓടിക്കുന്നത് എന്നെ ആയിരിക്കും.

3 പേർ മാത്രം മുറ്റത്തേക്കു വന്നു ബാക്കി ഉള്ള പടകൾ ഗേറ്റിനു വെളിയിൽ നിന്നും എത്തിവലിഞ്ഞു നോക്കുന്നുണ്ട്.

“അരവിന്ദേട്ടാ ഇന്ന്‌ വൈകിട്ട് മാച്ച് വെച്ചിട്ടുണ്ട്, വരണത് നല്ല കിടിലം ടീം ആണ്, ഫ്രണ്ട്സ് ക്ലബ്‌ മായിത്തറ. ചേട്ടൻ വരണം എങ്ങനേലും.”

കളിയുടെ കാര്യത്തിൽ ഞാൻ പണ്ടുമുതലേ നോ പറയാറില്ല. പോരാത്തതിന് അവന്മാർ അവിടെ അധികം നേരം നിന്നു അത് അമ്മ കണ്ടാൽ ഇന്നത്തെ ദിവസം ഫുൾ ഞാൻ ചീത്ത കേക്കും. അത്കൊണ്ട് തന്നെ വരാം എന്ന് പറഞ്ഞു അവരെ മടക്കി അയച്ചു. എന്നിട്ട് ഞാൻ വീണ്ടും പത്രത്തിൽ തല പൂഴ്ത്തി.

“അർജുനെ വിളിച്ചു ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ഉണ്ടെന്നു ചോയ്ച്ചാലോ..?, അല്ലേ വേണ്ട പിന്നെ വിളിക്കാം ഇപ്പൊ തിരക്കാവും.” അങ്ങനെ ഓരോന്ന് ഓർത്ത് ഇരിക്കണ നേരം അമ്മ വന്നു തലയ്ക്കു ഒരു കൊട്ടും തന്നു 2 വഴക്കും പറഞ്ഞു പോയി.

സത്യം പറഞ്ഞാൽ ഞങ്ങൾ ആൺപിള്ളേർക്കു ഡെയിലി അമ്മേടെ കയ്യിൽ നിന്നു ഓരോന്ന് വാങ്ങിയില്ലേൽ ആകെ ഒരു സമാധാനകേട് ആണ് എന്താണോ എന്തോ…
ഞാൻ എഴുന്നേറ്റു അന്നത്തെ കാര്യപരിപാടികളിലേക്ക് കടന്നു. ഉച്ചവരെ പുറത്ത് തെണ്ടി നടന്നിട്ട് കഴിക്കാൻ സമയം ആയപ്പോൾ തന്നെ വീട്ടിൽ ഹാജർ വെച്ചു. കഴിച്ച് കഴിഞ്ഞു ഒന്ന് കിടന്നതേ ഓർമ്മയുള്ളൂ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് കണ്ണ് തുറന്നത്.

Kambikathakal: ഫെടോം ലവ് സ്റ്റോറി – 2
പരിചയം ഇല്ലാത്ത ഒരു നമ്പർ..
“ഹലോ ചേട്ടാ അഭിഷേക് ആണ്, കളി തൊടങ്ങാറായി ചേട്ടൻ എവിടാ? വേഗം വാ.”

“ആഹ് ഞാൻ ദേ എത്തി നീ എല്ലാം റെഡി ആക്കിക്കോ.”
സമയം നോക്കിയപ്പോൾ 4 മണി ആവാറായി, ശോ ഇത്ര നേരം ഉറങ്ങിയോ.
ഞാൻ നേരെ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി ജേർസി, ഷൂ മുതലായ സാധനസാമഗ്രികൾ എല്ലാം എടുത്തു അമ്മേടെ കണ്ണിൽ പെടാതെ ഓടി പാടത്തു എത്തി.

കളി ഒരുവിധം ജയിക്കാനായി, അപ്പോഴേക്കും എന്റെ അയലത്തെ വീട്ടിലെ ഒരു കാന്താരി ഒരുത്തി ഉണ്ട് ആമി, എന്റെ എല്ലാ കുരുത്തക്കേടും അമ്മയുടെ കാതിൽ എത്തിക്കുന്നത് ഇവൾ ആണ്.
അവൾ ഓടി വന്നു പറഞ്ഞു
“അരവിന്ദേട്ടാ ഏട്ടനെ അമ്മ വിളിക്കുന്നു അത്യാവശ്യം ആയിട്ട് ചെല്ലാൻ പറഞ്ഞു”

“ആഹ് ഇപ്പൊ പോവാം ഈ കളി ഇപ്പൊ തീരും. നീ അമ്മയോട് ചെന്ന് പറ.”
ഞാൻ അവളെ പറഞ്ഞു വിടാൻ നോക്കി.

“ഏട്ടൻ ചെന്നില്ലേ അമ്മ ഇങ്ങോട്ട് വരുമെന്ന് പറയാൻ പറഞ്ഞു.”

“ങേ…” ഞാൻ ഒന്ന് ഞെട്ടി. ഇതെന്താ ഇപ്പൊ ഇത്ര അത്യാവശ്യം. ആഹ് പോയിനോക്കാം. ഞാൻ പിള്ളേർ സെറ്റിനോട് പറഞ്ഞിട്ട് ഒരുത്തനെ സബ് ഇറക്കിട്ടു അവിടെ നിന്നു വീട്ടിലേക്കു അവളേം കൂട്ടി നടന്നു.

“എന്താടി കാര്യം എന്താ ഇത്ര അത്യാവശ്യം? റേഷൻ കടയിൽ വല്ലതും പോവാൻ ആണോ? ” ഞാൻ ചോദിച്ചു.

“പിന്നെ അതൊന്നും ആവില്ല ഇത് വേറെ എന്തോ പ്രശ്നം ആണ് സത്യം പറ വല്ലതും ഒപ്പിച്ചോ?” അവളുടെ ചോദ്യം കേട്ട് എന്റെ നെഞ്ച് ഒന്ന് കാളി.

“ദൈവമേ വല്ല സിഗരറ്റ് കുറ്റി വല്ലതും കിട്ടികാണുവോ കയ്യിൽ. വല്ലപ്പോഴും കൂടി ഒന്ന് പുകയ്ക്കും എന്നല്ലാതെ ഇത് ഞാൻ അങ്ങനെ സ്ഥിരം ഉപയോഗിക്കാറില്ല.”

ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ഒരു പുതിയ കാർ കിടക്കുന്നു.

“ഇതാരാ ഇപ്പൊ പുതിയ കാറിൽ ഒക്കെ വരാൻ മാത്രം?”

ഞാൻ പതിയെ ഗേറ്റിനു മോളിൽ കൂടി ഒന്ന് എത്തിനോക്കി. നോക്കുമ്പോ അമ്മ എളിയിൽ കയ്യും കുത്തി മുറ്റത്തോട്ട് നോക്കി നിൽക്കുന്നുണ്ട്. മുഖത്ത് വല്യ കലിപ്പ് ഭാവം ഒന്നും ഇല്ല, ആശ്വാസം…

ഞാൻ പരിസരം വീക്ഷിക്കുന്നതിനിടയ്ക്ക് ആമി ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് നടന്നു.

“ഹോ.. ഈ പെണ്ണിനെ കൊണ്ട്…” പഠിക്കുന്നത് ഏഴാം ക്ലാസ്സിൽ ആണെങ്കിലും അവളുടെ നാക്ക് ഡിഗ്രിക്ക് ആണ് പഠിക്കുന്നെ.
വേറെ വഴി ഇല്ലാതെ ഞാനും അവളെ അനുഗമിച്ചു.
ഏതോ ഗസ്റ്റ് വന്ന ലക്ഷണം ഉണ്ട്. ഞാൻ കുട്ടിനിക്കറും ഇട്ടു വിയർത്തൊലിച്ചു മുറ്റത്തേക്കു കയറിയപ്പഴേ അമ്മേടെ മുഖം മാറി.

“എന്ത് കോലമാടാ ഇത് മനുഷ്യനെ നാണംകെടുത്താൻ ആയിട്ട് തുണീം കോണാനും ഇല്ലാണ്ട് വന്നോളും പോയി മുണ്ട് എടുത്തു ഉടുത്തു വാ” അമ്മയുടെ വർത്തമാനം കേട്ട് ആമി നിന്നു ചിരിക്കാൻ തുടങ്ങി.

Kambikathakal: ഷീമ ആന്റി
അപ്പോഴാണ് അകത്തു ഇരിക്കുന്ന ആളെ ഞാൻ കണ്ടത്. അർജുൻ.
“ഓ അപ്പൊ ഇവൻ ആണോ പുതിയ കാറും കൊണ്ട് വന്നത്, ഇതിനാണോ എന്റമ്മേ ഇത്ര ബിൽഡ് അപ്പ്‌ കൊടുത്തത്. ഇവൻ ആദ്യായിട്ടാണോ ഇവിടെ വരണത് അവൻ എപ്പഴും ഇവിടെ തന്നെ അല്ലേ.”

“ആഹ് പണ്ടത്തെ പോലെ അല്ല ഇപ്പൊ അവനിപ്പോ കുടുംബോം പ്രാരാബ്ദം ഒക്കെ ആയി ഇനി അവനെ അവന്റെ വഴിക്ക് വിടാൻ നോക്ക്.” അമ്മ കലിപ്പിൽ തന്നെ ആണ്.

അർജുൻ പുറത്തേക്കു ഇറങ്ങി അവന്റെ പിന്നിലായി സഹധർമിണി നിഷയും.

പെട്ടെന്നാണ് എനിക്ക് എന്റെ കോലത്തെ കുറിച്ച് ഒരു ബോധം വന്നത്. വിയർത്തു കുളിച്ചു ഒരു കുട്ടി നിക്കറും ബനിയനും ഇട്ടാണ് നിൽപ്പ്.

നിഷയെ കണ്ടതും ഞാൻ ആമിയെ എന്റെ മുന്നിലേക്ക് വലിച്ചിട്ടു അവളുടെ മറയിൽ നിന്നു.

എല്ലാർക്കും ചിരി പൊട്ടി, എന്നാൽ അമ്മയ്ക്ക് ദേഷ്യം ആണ് വന്നത്, ഇന്നെന്റെ കാര്യം പോക്കാ.

ഞാൻ അവനോടു ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് നേരെ ഓടി ബാത്‌റൂമിൽ കേറി ഒരു കാക്ക കുളി കുളിച്ചിട്ടു ഇറങ്ങി.

പിന്നെ കുറെ നേരം ഇരുന്നു കത്തി വെച്ചു. നിഷ പെട്ടന്ന് തന്നെ ഞാനും അമ്മയും ആമിയും ആയി കമ്പനി ആയി. ഇടയ്ക്ക് എപ്പോഴോ ഞാൻ അമ്മയെ ശ്രദ്ധിച്ചപ്പോൾ അമ്മ നിഷയും ആമിയും സംസാരിക്കുന്നത് നോക്കി ഇരിക്കുന്നു. ഇതെന്താപ്പാ ഇപ്പൊ ഇങ്ങനെ നോക്കാൻ മാത്രം. ഞാൻ അമ്മയെ നോക്കി കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു.
അമ്മ ഒന്നും മിണ്ടാതെ ഒരു നെടുവീർപ്പ് ഇട്ട് ഭക്ഷണം എടുക്കാം എന്ന് പറഞ്ഞ് അകത്തേക്ക് പോയി. അത് കേട്ട് നിഷയും കൂടെ പോയി. അവൾക്ക് പുറകെ വാല് പോലെ ആമിയും.

ഭക്ഷണം കഴിഞ്ഞു പോകാൻ നേരം അമ്മ നിഷയെ ചേർത്ത് നിർത്തി നെറുകയിൽ തലോടി. “നന്നായി വരും, ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരണം മോള് കേട്ടോ. ഇനിയിപ്പോ ഇവൻ കൂടെ ഇല്ലെങ്കിലും വരണം. സ്വന്തം വീടായി കണ്ടാൽ മതി.”
“ശെരിയമ്മേ ഇടയ്ക്കു വരാം ഞാൻ.” അവരുടെ നിപ്പും ഭാവോം ഒക്കെ കണ്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അന്ധം വിട്ട് നിന്നു.
“എടി കാന്താരി ഏച്ചി ഇറങ്ങട്ടെ ഇനി വരുമ്പോ കാണാട്ടോ..” നിഷ ആമിയെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.
“ഇത്ര പെട്ടെന്ന് ഇവരെല്ലാം അത്രക്ക് അറ്റാച്ഡ് ആയോ…? കൊള്ളാല്ലോ…” ഞാൻ അത് മനസ്സിൽ ചിന്തിച്ചതേ ഉള്ളു പുറത്ത് പറഞ്ഞില്ല.

അവർ ഇറങ്ങിയപ്പോ തന്നെ ആമിയുടെ അമ്മ വിനയേച്ചി അവളെ തിരക്കി വന്നു. അമ്മയും വിനയേച്ചിയും ഓരോന്ന് പറഞ്ഞു മിറ്റത്തു തന്നെ നിന്നു. ഞാൻ ആമിക്ക് ഒരു ഗുഡ് നെറ്റും പറഞ്ഞു അകത്തേക്ക് പോന്നു.

ഉറക്കം വരാണ്ട് ഫോണിൽ തോണ്ടി കളിക്കണ സമയത്തു ആണ് അമ്മ റൂമിലേക്ക്‌ വന്നത്.

“എന്ത് നല്ല കുട്ടി അല്ലേ..?”
“ങേ..? കുട്ട്യോ..ഏത് കുട്ടി?”
“ഹ നമ്മടെ നിഷേട കാര്യാ പറഞ്ഞേ അർജുന്റെ ഭാഗ്യം ആണ്.”
“ഓ എന്ത്… നല്ല കമ്പനി ആണ് എന്തായാലും എനിക്ക് വേറൊന്നും തോന്നില്ല.” ഞാൻ ഫോണിൽ നോക്കികൊണ്ട്‌ തന്നെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഓ നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതി. അല്ലേലും നല്ലത് നായക്ക് പിടിക്കില്ല എന്നൊരു ചൊല്ലൊണ്ട് എന്റെ പൊന്നുമോൻ കേട്ടിട്ടൊണ്ടോ..?” അമ്മ ടെറർ ആയി, ഇനി നമ്മൾ വല്ലതും പറയാൻ നിന്നാൽ കയ്യിൽ കിട്ടണത് വെച്ച് അടിക്കും. അതോണ്ട് ഞാൻ ഫോൺ മാറ്റി വെച്ചു.
“ആഹ് തരക്കേടില്ല നല്ല കുട്ടി ഒക്കെ തന്നെ. അല്ല അമ്മ അവളെ തന്നെ നോക്കി ഇരിക്കണ കണ്ടല്ലോ എന്താ കാര്യം.” നേരെ അമ്മയുടെ മടിയിലേക്ക് കിടന്നിട്ടു വിഷയം മാറ്റാൻ ആയി ചോദിച്ചു. അല്ലേലും മടിയിൽ കിടക്കുന്ന മകനെ അമ്മമാർ അങ്ങനെ തല്ലില്ല.

അമ്മ ഒരു നിമിഷത്തേക്ക് ഒന്ന് സൈലന്റ് ആയി. എന്നിട്ട് പതിയെ എന്റെ തലമുടിയിൽ വിരൽ ഓടിച്ചു.
“തല മുഴുവൻ അഴുക്ക് ആണ്, കുളിക്കുമ്പോൾ ആ താളി ഇട്ടു കുളിച്ചൂടെ. രാവിലെ മുതൽ ഒള്ള പാടത്തും പറമ്പിലും ഒക്കെ കളിച്ചു നടന്നിട്ട് അവിടെ ഒള്ള അഴുക്കു മുഴുവൻ തലേ ചൊമന്നോണ്ട് നടക്കുവാ അസത്ത്‌.”
ആഹാ ഇങ്ങനെ മടിയിൽ കിടന്നു ചീത്ത കേക്കാൻ എന്ത് സുഖം…
“ഡാ ഞാൻ ഒരു കാര്യം പറയട്ടെ നീ എടുത്തു ചാടി ഒന്നും പറയണ്ട ആലോചിച്ചു പറയണം.”
അമ്മക്ക് എന്തോ കാര്യായിട്ട് പറയാൻ ഉണ്ടല്ലോ സാദാരണ ഇങ്ങനെ ഒന്നും അല്ല ആൾടെ കാര്യം പറച്ചിൽ തുറന്നടിച്ചു അങ്ങ് പറയും. ഇതിപ്പോ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തു.

“ഡാ നീ കേട്ടോ ഞാൻ പറഞ്ഞത്.” അമ്മ എന്റെ മുടിയിൽ പിടിച്ചു വലിച്ചു.
“ആ…. വേദനിക്കുന്നു പിടിവിട് ഞാൻ കേക്കുന്നുണ്ട് പറഞ്ഞോ. ഉഫ്… മുടി വലിച്ചു പറിച്ചു എടുത്തല്ലോ”

“ഡാ അതെ നിനക്ക് പ്രായം എത്ര ആയെന്നു വല്ല ബോധം ഉണ്ടോ..? നിന്റെ കൂടെ പഠിച്ചതല്ലേ അർജുനും അവനെ കണ്ടോ ഒരു പക്വത ഒക്കെ വന്നു. നീ ഇപ്പഴും ഈ ഇത്തിരിപ്പോന്ന പിള്ളേർടെ കൂടെ പന്തും ഉരുട്ടി പാടം ഉഴുതു നടക്കുന്നു.” അമ്മ ഒന്ന് പറഞ്ഞു നിർത്തി.

കാര്യം എന്താന്ന് എനിക്ക് ഏകദേശം പിടികിട്ടി, കല്യാണം. പക്ഷെ ഞാൻ അനങ്ങിയില്ല. സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ചിന്ത എനിക്ക് ഇതുവരെ തോന്നിട്ടില്ല. സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ ഒന്ന് രണ്ടു പേരോട് ഇഷ്ടം തോന്നിയിരുന്നു. എന്നാൽ അവർക്ക് നമ്മളെ ഇഷ്ടവണ്ടേ…
ചിലർ ഉണ്ട് പുറകെ നടന്നു പുറകെ നടന്നു പല പല അടവുകൾ എടുത്ത് അവരെ കൊണ്ട് എങ്ങനേലും ഇഷ്ടാണ് എന്ന് പറയിക്കും. അമ്മ വളർത്തിയ മകൻ ആയകൊണ്ട് ആവണം എനിക്കെന്തോ അങ്ങനെ ചെയ്യാൻ തോന്നിട്ടില്ല.

Kambikathakal: ഒരു ടീച്ചറുടെ വിലാപം – 2
“നീ എന്താ ആലോചിക്കണേ?” എന്റെ കിടപ്പ് കണ്ട് അമ്മ ചോദിച്ചു.
“ഒന്നുല്ല… അമ്മ പറഞ്ഞു വരണത് എന്താന്ന് എനിക്ക് മനസിലായി. എനിക്ക് അതിനു ഉള്ള പ്രായം ഒന്നും ആയില്ലല്ലോ പതുക്കെ മതിയെന്നേ ആരെങ്കിലും ഒക്കെ പെണ്ണ് കെട്ടി എന്നുവെച്ചു ഞാനും കെട്ടണോ.? നമക്ക് നമ്മൾ മാത്രം പോരെ അമ്മേ..?
“അത് മനസിലാവണം എങ്കിൽ നീ ഒരു അച്ഛൻ ആവണം, സ്വന്തം മക്കൾ ഇങ്ങനെ കെട്ടാതെ നിക്കണത് ഏത് അച്ഛനമ്മ മാർക്കാടാ സഹിക്കാൻ പറ്റുന്നത്.
ഇന്ന്‌ ആ കൊച്ചിനെ കണ്ടപ്പോ മുതൽ ആണ് ഞാനും കെട്ടുപ്രായം കഴിഞ്ഞ ഒരുത്തന്റെ അമ്മയാണല്ലോ എന്ന ബോധം വന്നത്. ഇതിനുമുൻപും നിന്റെ കൂട്ടുകാരുടെ കല്യാണം കഴിഞ്ഞിട്ടുണ്ട് പക്ഷെ അപ്പൊ ഒന്നും എനിക്ക് അങ്ങനെ തോന്നിയില്ല. എന്നാൽ ഇന്ന്‌ നിഷേടെ കളീം ചിരീം ഒക്കെ കണ്ടപ്പോ….”

എന്റെ തല മടിയിൽ നിന്നും ഇറക്കി വെച്ച് അമ്മ എഴുനേറ്റു. ഞാനും എന്ത് പറയണം എന്നൊരു അവസ്ഥയിൽ ആയിരുന്നു. ഇതിനു മുൻപ് എന്നോട് അമ്മ ഇങ്ങനെ ഒന്നും സംസാരിച്ചിട്ടേ ഇല്ല. ഞാൻ എഴുനേറ്റു കട്ടിലിൽ തന്നെ ഇരുന്നു.

അമ്മ എന്റെ വലിച്ചുവാരി ഇട്ടേക്കുന്ന ഡ്രസ്സ്‌ ഒക്കെ മടക്കിവെക്കാൻ തുടങ്ങി.
“ഞാൻ ഒരുപാട് ആഗ്രഹിച്ചതാ ഒരു മോളെ.. എന്നാൽ എനിക്ക് അങ്ങനെ ഒരു ഭാഗ്യം ദൈവം തന്നില്ല. ചിലർക്ക് പെൺകുട്ടി ജനിച്ചാൽ അവർക്ക് ഭയങ്കര നിരാശ ആണ്, എന്നാൽ എനിക്ക്…. മോളെ എനിക്ക് ദൈവം തന്നില്ല ആ നഷ്ടം ഒരു മരുമോളിൽ കൂടി എനിക്ക് നികത്തണം. ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ആലോചിച്ചു ഒരു തീരുമാനം പറ.”
എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. അല്ലേലും ഞാൻ എന്ത് പറയാൻ ആണ്. അമ്മ പറയുന്നത് കാര്യം അല്ലേ.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“നിനക്ക് നാളെ എന്താ കഴിക്കാൻ വേണ്ടേ?” വീണ്ടും അമ്മയുടെ ശബ്ദം..
“എന്തായാലും മതി.” ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. സാദാരണ എന്ത് ഉണ്ടാക്കിയാലും രാവിലെ അതിന്റെ പേരിൽ ഒരു അടി ഉണ്ടാക്കിയിട്ടേ ഞങ്ങൾ പിരിയാറുള്ളു.
ചിന്തിച്ചു ചിന്തിച്ചു എപ്പഴോ ഉറങ്ങിപ്പോയി.
************
രാവിലെ നേരത്തെ തന്നെ എഴുനേറ്റു. നേരെ അടുക്കളയിലേക്കു പോയി. സാദാരണ ഭക്ഷണം കഴിക്കാൻ മാത്രം ആണ് ആ വഴി പോണത്. എത്ര വലിയ ഡൈനിങ്ങ് ഹാൾ ഉണ്ടേലും അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു ശീലം ആയിപോയി.

“ങേ…ഇന്ന്‌ കാക്ക മലന്നു പറക്കും. ഇതാരാ ഈ കൊച്ചു വെളുപ്പാൻകാലത്തു വന്നേക്കണേ..?” ആമി ആണ്. ഇവൾ രാവിലെ തന്നെ ഇങ് വന്നോ.
“ഓ.. മാഡം രാവിലെ തന്നെ എത്തിയോ അമ്മേടെ സമാദാനം കളയാൻ.”

Kambikathakal: ഹൈമചേച്ചി – 2
“പോടാ അവൾ ഉള്ളതാ എനിക്കൊരു സമാദാനം. നീയൊക്കെ രാവിലെ ഇറങ്ങി പോയ പിന്നെ എപ്പഴാ വന്നു കേറണത് വീട്ടിൽ. അത്ര നേരം എന്റെ ആമി കുഞ്ഞാണ് എനിക്ക് കൂട്ട്.”

“ഓ ഒരാമി കുഞ്ഞ്…അമ്മേ ദേ ഇവളീ പുട്ടിനു ചിരകി വെച്ചേക്കണ തേങ്ങ മുഴുവൻ തിന്നു തീർക്കും ഒന്നു നോക്കിക്കോ” ഞാൻ അവള്ടെ തലയിൽ ഒരു കൊട്ടും കൊടുത്തു ബ്രഷും എടുത്തു പുറത്തേക്കു നടന്നു.

കഴിക്കാൻ ഇരുന്നപ്പോ വീണ്ടും അമ്മ കല്യാണക്കാര്യം എടുത്തിട്ടു.
“ഡാ നീ എന്ത് തീരുമാനിച്ചു? ആ ബ്രോക്കറോട് വരാൻ പറയട്ടെ?”

“ങേ… അരവിന്ദേട്ടന്റെ കല്യാണം ഉറപ്പിച്ചോ വല്യമ്മേ?” ആമിക്ക് വിശ്വാസം വന്നില്ല. അവളുടെ കുഞ്ഞിക്കണ്ണു തള്ളി പുറത്തേക്കു വന്നു.
“ഉറപ്പിക്കാൻ ഇവൻ സമ്മതിക്കണ്ടേ മോളെ ഞാൻ കൊറേ പറഞ്ഞു ഇനി നീ പറഞ്ഞു സമ്മതിപ്പിക്ക്.”
“അരവിന്ദേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്…. സമ്മതിക്കു, എനിക്ക് ഏട്ടന്റെ കല്യാണത്തിന് ചെത്തി പൊളിച്ചു നടക്കണം തലയിൽ കൊറേ മുല്ലപ്പൂ ഒക്കെ വെച്ച് പുതിയ ഉടുപ്പൊക്കെ ഇട്ട്, പിന്നെ എന്റെ കൂട്ടുകാരേം വിളിക്കണേ.”
“നീ അവിടം വരെ ഒക്കെ എത്തിയോ, ഇവിടെ പെണ്ണുപോലും കണ്ട് തൊടങ്ങില്ല നീ അതിനിടയിൽ കല്യാണം വരെ എത്തിയോ.” ഞാൻ അവളെ എരിവ് കേറ്റാനായി പറഞ്ഞു.
“അതിനിപ്പോ എന്താ നമ്മക്ക് പോയി പെണ്ണ് കാണാല്ലോ ബ്രോക്കറോട് വരാൻ പറഞ്ഞാൽ പോരെ?”
“അങ്ങനെ പറഞ്ഞു കൊടുക്ക്‌ മോളെ” അമ്മ ആമിടെ നെറുകിൽ ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.
“നമ്മക്കാ?? നീ എന്തിനാ വരണേ എനിക്കല്ലേ പെണ്ണുകാണണ്ടെ അല്ലാണ്ട് നിനക്കണോ?”
“അയ്യടാ അങ്ങനെ ഇപ്പൊ മോൻ സുഗിക്കണ്ട എനിക്കും കൂടി കണ്ട് ഇഷ്ടപെടണ പെണ്ണിനെ കെട്ടിയ മതി അല്ലേ ഞാൻ കച്ചറ ആക്കും കണ്ടോ… ഹും..”
“ഓ മതി അടിവെച്ചത്…. ഡാ ഞാൻ എന്തായാലും ആ ബ്രോക്കറോട് പറയാൻ പോകുവാ എനിക്ക് മടുത്തു നിനക്ക് ഇങ്ങനെ വെച്ച് വിളമ്പി, ഇനി വേണേൽ ഒരുത്തിയെ കെട്ടിക്കൊണ്ട് വാ. ഹല്ല പിന്നെ.. ”
അമ്മ എന്റെ തലയിൽ ഒരു കിഴുക്കും തന്നിട്ട് അടുക്കളയിലേക്ക് പോയി.
ഇതെല്ലാം കണ്ട് ആമി വാ പൊത്തി ചിരിച്ചു.
“മതിയെടി ഇരുന്നു ഇളിച്ചത് കഴിച്ച് കഴിഞ്ഞില്ലേ എണീറ്റു പൊക്കൂടെ.”
“നീ പോടാ…”
“ഡീ..ഡീ.. എന്താ വിളിച്ചേ?” ഞാൻ കൈ ഓങ്ങിയതും അവൾ പാത്രവും എടുത്ത് ഇറങ്ങി ഓടി. പെണ്ണിന്റെ ഒരു കാര്യം വൈകിട്ട് വരും അപ്പൊ പിടിച്ചോളാം.
**********************

വൈകുന്നേരം വന്നപ്പോ ഞാൻ കാണുന്നത് ബ്രോക്കർ കുഞ്ഞപ്പൻ ചേട്ടനെ ആണ്, ആൾ ചായ ഊതി ഊതി കുടിക്കുന്നു. ഓ അപ്പൊ അമ്മ രണ്ടും കൽപ്പിച്ചാണ്. എന്നാ പിന്നെ ഞാനും അങ്ങ് സമ്മതിച്ചേക്കാം. പക്ഷെ അങ്ങനെ പെട്ടെന്ന് സമ്മതിച്ചു കൊടുത്താൽ എന്റെ ഇമേജ് എന്താവും. തല്ക്കാലം ഒരു മൗനസമ്മതം കൊടുക്കാം.

എന്നെ കണ്ടതും കുഞ്ഞപ്പൻ ചേട്ടൻ വെളുക്കെ ഒന്ന് ചിരിച്ചു.
“അമ്മ എല്ലാം പറഞ്ഞു, മോൻ വെഷമിക്കണ്ട കേട്ടോ നല്ല പൂവമ്പഴം പോലത്തെ കൊച്ചുങ്ങളെ ഈ കുഞ്ഞപ്പൻ ചേട്ടൻ കാണിച്ചു തരാം.”

Kambikathakal: പ്രൊഫെസർ സാധന – 1
“പൂവമ്പഴോം ഏത്തപ്പഴോം ഒന്നും വേണ്ട ചേട്ടാ ഇവനെ ഒന്ന് നിലയ്ക്ക് നിർത്താൻ പറ്റിയ ഒരെണ്ണം മതി, ഇവന്റെയൊക്കെ പൊറകേ പോയി ഞാൻ മടുത്തു.” അമ്മ ഒരു പാത്രത്തിൽ മിച്ചറും ആയി പുറത്തേക്കു വന്നു. കൂടെ ഒരു ഗ്ലാസിൽ ചായ എടുത്തു ആമിയും.

“ആഹാ മാഡം ഇവിടെ ഉണ്ടാരുന്നോ.. ഇങ് വന്നേ ചോയ്ക്കട്ടെ.” ഞാൻ അവളെ പിടിക്കാനായി കൈ നീട്ടി. അവളത് മുൻകൂട്ടി മനസിലാക്കി നേരെ അമ്മേടെ പിന്നിൽ ഒളിച്ചിട്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു.

“ദേ ഇതാണ് ഇവിടുത്തെ പ്രശ്നം, ഈ കുഞ്ഞു പിള്ളേർടെ കൂടെ അടി കൂടുക, പന്ത് ഉരുട്ടി നടക്കുക പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.” അമ്മ കുഞ്ഞപ്പൻ ചേട്ടനോട് എന്റെ സ്വഭാവഗുണങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി. ഇനി ഇവിടെ ഇരിക്കുന്നത് പന്തികേട് ആണ്. ഞാൻ അകത്തേക്ക് വലിഞ്ഞു.

ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ അമ്മേം ആമിം കൂടി ഏതോ കൊറേ പെണ്ണുങ്ങളുടെ ഫോട്ടോയും കൊണ്ട് വന്നു എനിക്ക് ഇരുവശത്തും ഇരുന്നു.
“ദേ നോക്ക് ഏട്ടാ ആ ബ്രോക്കർ മാമൻ തന്നതാ. ഈ ചേച്ചി എങ്ങനൊണ്ട് എനിക്ക് ഇഷ്ടായി.” ആമി ഒരു ഫോട്ടോ എടുത്തു കാണിച്ചു. ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ ഇടംകണ്ണിട്ട് ഫോട്ടോയിൽ നോക്കി.
“ഓ ഇത്ര ജാഡ കാണിക്കല്ലേ മോനേ ഞാൻ കണ്ട് ഒളിഞ്ഞു നോക്കണത്. വേണേൽ മരിയാദക്ക് നോക്കിക്കോ.” ഈ പെണ്ണ് എന്നെ നാറ്റിക്കും. അമ്മയും ഓരോ ഫോട്ടോ എടുത്തു നോക്കുന്നുണ്ട്. എന്നാ പിന്നെ ഞാനും ഒരെണ്ണം എടുത്തേക്കാം.
എല്ലാം നോക്കി അതിൽ നിന്നു ഒരു 4 എണ്ണം അവർ രണ്ടുപേരും കൂടി സെലക്ട്‌ ചെയ്തു വെച്ചു.
പിന്നീട് ഉള്ള ശനി ഞായർ ദിവസങ്ങൾ പെണ്ണുകാണലിന്റെ ആയിരുന്നു. ഏതെങ്കിലും ദിവസം നേരത്തെ വന്നാൽ അന്നും പെണ്ണുകാണാൻ കൊണ്ടുപോകും. ആകെ പെട്ടു. കളിക്കാൻ പോയിട്ട് ഇപ്പൊ 2 ആഴ്ച ആവുന്നു, എനിക്ക് അതിൽ ആണ് സങ്കടം.
ഓരോ പെണ്ണിന്റെ അടുത്ത് ചെന്ന് എന്താ ചോദിക്കണ്ടത് എന്നൊക്കെ പോകുമ്പോൾ ഓർത്തു പോകും, എന്നാൽ ആളെ ഒറ്റയ്ക്ക് കിട്ടുമ്പോ ഇതൊക്കെ ഞാൻ മറക്കും. ഒടുക്കം ഞാനും മടുത്തു തുടങ്ങി എല്ലാം ഒരു പേരിനു പോയി കണ്ടു.
അവസാനം പെണ്ണുകാണാൻ ഒന്നും ഇല്ലാത്ത ഒരു ഞായറാഴ്ച കിട്ടി. ഹോ ആശ്വാസം… ഇന്നെങ്കിലും ഒന്ന് കളിക്കാൻ പോകാല്ലോ. അങ്ങനെ വിചാരിച്ചു ഇരിക്കുമ്പോ ആണ് അടുത്ത കുരിശ്. ഏതോ തുമ്മിയാൽ തെറിച്ച ബന്ധത്തിൽ ഉള്ളൊരു കല്യാണത്തിന് അമ്മയേം കൂട്ടി പോണം പോലും. ശോ.. ഇന്നും കളി പോയത് തന്നെ. ഞാൻ ഒഴിഞ്ഞു മാറാൻ കൊറേ നോക്കി പക്ഷെ എന്റെ കള്ളക്കളി ആമി പുഷ്പം പോലെ പൊളിച്ചു കയ്യിൽ തന്നു.

“വല്യമ്മേ ഞാനും വരട്ടെ കല്യാണത്തിന്?”
“അതിനെന്താ മോള് പോയി ആ ചുവപ്പ് പാവാടേം ബ്ലൗസും ഇട്ട് വാ. പോണ വഴി നമക്ക് മുല്ലപ്പൂ എവിടുന്നേലും വാങ്ങാം.”

ഞാൻ മനസില്ലാ മനസ്സോടെ വണ്ടി ഇറക്കി. നോക്കുമ്പോ ദാ മുന്നിൽ ആമി. മൊത്തം ഒരു ചുവപ്പ് മയം.
“അല്ല നീ ഇതെങ്ങോട്ടാ വല്ല പാർട്ടി ഘോഷയാത്ര ഒണ്ടോ ഇന്ന്‌.”
“ദേ അരവിന്ദേട്ടാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ, ഞാനും ഉണ്ട് കല്യാണത്തിന്.”
“നീയോ… നിന്നോട് ആരാ പറഞ്ഞേ വരാൻ.?”
“എന്നോട് വല്യമ്മ പറഞ്ഞു പോന്നോളാൻ ഇനിയെന്താ അറിയണ്ടേ, ഏട്ടൻ നിന്നു ഡയലോഗ് അടിക്കാതെ വണ്ടി എടുത്തേ. അഹ് പിന്നെ പോണ വഴി എനിക്ക് കൊറച്ചു മുല്ലപ്പൂ വാങ്ങി തരണം.” ചെല സമയത്തു ഇവളുടെ വർത്താനം കേട്ടാൽ ഇവളാണ് എന്റെ അമ്മ എന്ന് തോന്നും. കാന്താരി.

ബൈക്കിൽ ട്രിപ്പിൾ വെച്ച് പോയി പോലീസ് പിടിക്കണ്ടിരുന്നാ മതിയായിരുന്നു. ശേ.. ഇന്നത്തെ കളി പോയത് തന്നെ. ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോഴേക്കും അമ്മയും വീടൊക്കെ പൂട്ടി എത്തി.

“പോവാം… കേറു മോളെ വല്യമ്മ ബാക്കിൽ ഇരിക്കാം മോള് നടുക്ക് ഇരുന്നോ.”

“കൊറച്ചൂടെ അങ്ങോട്ട്‌ കേറി ഇരിക്ക് ഏട്ടാ വല്യമ്മക്കും ഇരിക്കണം.”
യാത്രയിൽ ഉടനീളം ആമിയുടെ പല പല കഥകൾ കേട്ട് പോയത്കൊണ്ട് തീരെ ബോർ അടിച്ചില്ല. പിന്നെ ഇടയ്ക്ക് അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാനും എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ട് ഇരുന്നു. വഴിയിൽ കണ്ട ഒരു കടയിൽ നിന്നും മുല്ലപ്പൂവും വാങ്ങി.
ആരുടെ കല്യാണം ആണെന്ന് പോലും ഞാൻ തിരക്കിയില്ല. അവിടെ എത്തിയതും അമ്മ ആൾകൂട്ടത്തിൽ കൂടി ഞാനും ആമിയും പോസ്റ്റ്‌ ആയി പന്തലിന്റെ ഒരു മൂലയ്ക്ക് ഇരുന്നു കത്തി വെക്കാൻ തുടങ്ങി. കെട്ടു കഴിഞ്ഞതും എല്ലാ മലയാളികളെയും പോലെ ഞങ്ങൾ ഓടി പോയി കഴിക്കാൻ ഇരുന്നു.
അവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ 3 മണി കഴിഞ്ഞു. നേരത്തെ ഇറങ്ങാമായിരുന്നു. അമ്മ എന്നെ വീട്ടുകാർക്കൊക്കെ പരിചയപെടുത്തി കൊടുക്കാൻ നിന്നതാ ഇത്രേം ലേറ്റ് ആയത്. സദ്യ കഴിച്ച ക്ഷീണം കാരണം എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. അവസാനം ഞാൻ പിടിച്ചു വലിച്ചെന്ന പോലെയാണ് കൊണ്ടുവന്നത്.

“നിനക്ക് എന്താ കൊറച്ചു നേരം കൂടെ അവിടെ നിന്നാൽ. എല്ലാരേം മരിയാദയ്ക്ക് ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല പോത്ത്‌.”

“എന്റമ്മേ എനിക്കാണേൽ ഉറക്കം വന്നിട്ട് വയ്യ എങ്ങനേലും വീട്ടിൽ പോയി ഒന്ന് കിടന്നാൽ മതി.”
ആമി എന്റെ മുതുകിൽ ചാരി പാതി മയക്കത്തിൽ ആയി. അവൾ വീഴാതിരിക്കാൻ അമ്മ അവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. ചെറിയൊരു റോഡ്, റോഡിനു ഇരുവശവും നെൽപ്പാടം. അതിനു നടുവിലൂടെ ആണിപ്പോൾ വണ്ടി പോകുന്നത്. ശെരിക്കും നല്ല സുഖമുള്ള കാഴ്ച തന്നെ ഞാൻ ആമിയെ വിളിച്ചുണർത്തി. അവളും അത് കണ്ട് രസിച്ചു ഇരുന്നു. ഈ റോഡിൽ നിന്ന് മെയിൻ റോഡിൽ കേറുന്നതിന്റെ സൈഡിൽ ആയി കൊറേ പിള്ളേർ ഫുട്ബോൾ കളിക്കുന്നുണ്ട്.
ഞങ്ങൾ മെയിൻ റോഡിലേക്കു കേറാൻ പോയപ്പോൾ ആണ് അത് സംഭവിച്ചത്, ഒരു ഫുട്ബാൾ പാഞ്ഞു വന്നു എന്റെ വണ്ടിയുടെ മിററിൽ തട്ടി. അതിനു പുറകെ “അയ്യോ…” എന്നൊരു കിളി നാദവും.
വണ്ടി ബാലൻസ് തെറ്റി, ഞാൻ പാടത്തേക്ക് വീഴാതിരിക്കാൻ മാക്സിമം നോക്കി, കാൽ കുത്തി എന്റെ ബാലൻസ് പോയി ഞാൻ നേരെ തെറിച്ചു പോയി പാടത്തേക്ക്. എന്നാൽ അമ്മയും ആമിയും ബൈക്കിന്റെ കൂടെ തന്നെ വീണതെ ഉള്ളു റോഡിൽ. ഞാൻ നേരെ ചെന്ന് ചെളിയിൽ വീണു. ആരൊക്കെയോ ഓടുന്ന ശബ്ദം കേക്കാം. ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നത് റോഡിന്റെ സൈഡിൽ ഇട്ട വലിയ കല്ലിൽ ഇരിക്കുന്ന അമ്മയെ ആണ്, അമ്മേടെ കാൽ ഒരു പെണ്ണിന്റെ മടിയിൽ ആണ്, ആമി അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. എന്നാൽ അമ്മ ഞാൻ വീണിടത്തേക് ആണ് നോക്കുന്നത്.
ഞാൻ വേഗം ഓടി അങ്ങോട്ട്‌ ചെന്നു. അമ്മയുടെ കാൽ തിരുമുന്ന പെണ്ണ് കൊറേ സോറി ഒക്കെ പറയുന്നുണ്ട്. അപ്പോഴാണ് കാര്യം മനസിലായത്, ഇവൾ അടിച്ച അടി ആണ് ഞങ്ങളെ ഈ പരുവത്തിൽ ആക്കിയത്. എനിക്ക് ആകെ കലിപ്പ് ആയി. ഞാൻ എന്തൊക്കെയോ ആ പെണ്ണിനോട് ദേഷ്യപ്പെട്ടു സംസാരിച്ചു. അത് ഒന്നും മിണ്ടാതെ നിന്ന് കേൾക്കുന്നുണ്ട്. രംഗം കുറച്ചൊന്നു ശാന്തമായപ്പോൾ ഞാൻ അമ്മയെ പിടിച്ചു എഴുനേപ്പിക്കാൻ നോക്കി. അത് കണ്ട് ആ പെണ്ണും വന്നു സഹായിച്ചു. ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി, അവൾ എന്റെ മുഖത്ത് നോക്കാതെ തന്നെ അമ്മയെ താങ്ങി പിടിച്ചു. എന്റെ ദേഹത്ത് മുഴുവൻ ചെളി ആയത്കൊണ്ട് ഞാനും അത് എതിർക്കാൻ പോയില്ല. ആമി അപ്പോഴേക്കും തെറിച്ചു പോയ പേഴ്സ് മൊബൈൽ ഒക്കെ പെറുക്കി എടുത്തു വന്നു.

Kambikathakal: പ്രണയമന്താരം – 19
“അമ്മേ നടക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.”
“ഇല്ലടാ, വീണപ്പോ കാൽ വണ്ടിയിൽ ഒന്നിടിച്ചു അതിന്റെ വേദന ആണ് നടക്കാൻ പ്രശ്നം ഒന്നുല്ല, ആദ്യത്തെ ആ മരവിപ്പ് മാത്രേ ഉള്ളു. ആമിമോൾക് എന്തെങ്കിലും പറ്റിയോ മോളെ?”
“എനിക്ക് കൊഴപ്പോന്നും ഇല്ല വല്യമ്മേ ഞാൻ ഓക്കേ ആണ്.”
“നിനക്ക് വല്ലതും പറ്റിയോ?”
“ആഹ് എനിക്ക് പറ്റിയതാ ഈ കാണുന്നതൊക്കെ.” ഞാൻ കൈ രണ്ടും അകത്തി നിന്നു. എന്റെ നിപ്പ് കണ്ട് അമ്മയും ആമിയും ചിരിക്കാൻ തുടങ്ങി. എന്നാൽ ആ പെണ്ണ് മാത്രം അമ്മയുടെ കൈ മുറുകെ പിടിച്ചു നിന്നു.

“സാരമില്ല മോളെ, ഞങ്ങക്ക് ഒന്നും ഇല്ല മോള് പേടിക്കണ്ട.”
“എന്ത് ഒന്നുല്ലന്നു, വല്ലതും പറ്റിയിരുന്നേൽ എന്തായേനെ.” ഞാൻ വീണ്ടും ആ പെണ്ണിനോട് തട്ടി കേറി.
“ഡാ ഒന്ന് നിർത്തിക്കെ, എനിക്ക് ഒന്നുല്ലന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാ ആ കുട്ടിനെ സങ്കടപെടുത്തുന്നെ. നീയൊക്കെ എത്രവട്ടം നമ്മടെ അവിടെ റോഡിൽ കൂടി പോണ ആൾക്കാരുടെ മേത്തു പന്ത് അടിച്ചു കൊള്ളിച്ചേക്കുന്നു അപ്പൊ ഇല്ലാത്ത ദണ്ണം എന്തിനാ ഇപ്പൊ.” അമ്മ എന്നോട് ചൂടായപ്പോ ഞാൻ പിന്നെ ഒന്നും മിണ്ടില്ല. ഞാൻ നേരെ പോയി ബൈക്ക് പൊക്കി എടുത്തു.
അപ്പോഴും ആ പെണ്ണ് ഹോസ്പിറ്റലിൽ പോണോ നടക്കാവോ എന്നൊക്കെ അമ്മയോട് ചോദിക്കുന്നുണ്ട്.

അപ്പോഴാണ് ആമി പറഞ്ഞത് അവളുടെ കാലിൽ ചെറിയൊരു മുറിവ് ആയിട്ടുണ്ട് എന്ന്. ഞാൻ പോയി അത് നോക്കി, അത്ര വലിയ മുറിവല്ല റോഡിൽ ഉരഞ്ഞു തൊലി പോയത് ആണ്. അമ്മയുടെ കൈ പിടിച്ചു ആ പെണ്ണും അങ്ങോട്ട്‌ വന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എന്റെ വീട് ദാ ആ കാണുന്നതാ അങ്ങോട്ട്‌ വാ മരുന്ന് വെച്ചിട്ട് പോവാം.” അവൾ പറഞ്ഞത് കേട്ടു എനിക്ക് പിന്നേം ദേഷ്യം വന്നു ഞാൻ പക്ഷെ ഒന്നും മിണ്ടിയില്ല.
“അത് സാരമില്ലേച്ചി എനിക്ക് അങ്ങനെ വേദന ഒന്നുല്ല.” ആമി പറഞ്ഞു. എന്നാലും ആ പെണ്ണ് പിന്നേം പിന്നേം നിർബന്ധിച്ചു. അവസാനം അമ്മേം ആമിം അവളുടെ കൂടെ ആ വീട്ടിലേക്കു നടന്നു.

കുറച്ചു നടന്നിട്ട് അമ്മ തിരിഞ്ഞു നോക്കി.

“ഡാ നീ വരുന്നില്ലേ..?”

“ഞാനെങ്ങും ഇല്ല നിങ്ങൾ പോയിട്ട് വാ.” എനിക്ക് ആകെ കലിപ്പ് കേറി.

“ആ വരണില്ലെങ്കി അവിടെ നിക്ക് ഹല്ല പിന്നെ.”

അമ്മ അതും പറഞ്ഞു ആ പെണ്ണിന്റെ കൈ പിടിച്ചു പിന്നേം നടന്നു. ഞാൻ ബൈക്കിന്റെ കേട്പാട് നോക്കി അവിടെ നിന്നു.

“ഈ ചെളിയും വെച്ച് എങ്ങനാ വീട് വരെ പോണത്, വീട്ടിൽ വന്നു അറ്റ്ലീസ്റ്റ് ഇതൊക്കെ ഒന്ന് കഴുകിട്ടു പോവാല്ലോ.” ആ ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. വീണ്ടും ആ പെണ്ണ്. ഇവൾ എന്റെ വായിൽ ഇരിക്കണത് കേട്ടിട്ടേ പോകു. ഞാൻ അവളോട്‌ വീണ്ടും ചൂടാവാൻ ഒരുങ്ങി അപ്പോഴേക്കും അമ്മയുടെ വിളി വന്നു.

Kambikathakal: എന്‍റെ കുണ്ടന്‍റെ അമ്മ
“ഡാ!!!” ആ ഒരു വിളിയിൽ എല്ലാം ഉണ്ടായിരുന്നു. ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല. ആ പെണ്ണിന്റെ പിന്നാലെ നടന്നു. അവൾ ഓടി ചെന്ന് വീണ്ടും അമ്മയുടെ കൈ പിടിച്ചു. ആമി മുന്നിൽ നടന്നു. ഞാൻ ഏറ്റവും പിന്നിലും.

നടക്കുന്ന വഴി ഞാൻ ഒന്ന് ചുറ്റും നോക്കി, മാവിന്റെ മറവിലും കുറ്റി ചെടിയുടെ മറവിലും ഒക്കെ ആയി ഇവളുടെ ബാക്കി ടീം മെംബേർസ് ഒളിഞ്ഞിരിക്കുന്നു. എല്ലാരും കൂടി ഇവളെ ഇട്ടിട്ടു ഓടിയത് ആവണം. ആ ദേഷ്യത്തിന് ഇടയിലും എനിക്ക് ചെറിയ ചിരി വന്നു.