അനാമിക [ജഗന്‍]

സുഹൂര്‍ത്തുക്കളെ … ഞാന്‍ ആദ്യം ആയി എഴുതുന്നതു ആണ് ..ഒരു ചെറിയ പ്രണയ നോവല്‍ .. ആദ്യം ആയി എഴുതുന്നതു കൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടാകാം ..അതേ പോലെ പല ഇടത്തും ലാഗ് തോന്നാം ..ചില ഇടങ്ങളില്‍ സ്പീഡ് കൂടിയത് ആയും തോന്നാം …എല്ലാം ക്ഷെമിക്കുക , അതേ പോലെ നിങ്ങളുടെ അഭിപ്രായം കമെന്റ്ല ആയി അറിയിക്കുക്ക …ഇഷ്ടം ആയാല്‍ ആ ഹൃദയ ചിന്നതില്‍ ഒന്നു തൊടുക …ഇഷ്ടം ആയില്ലേ ഉറപ്പായും പറയുക .. തെറ്റുകള്‍ തിരുത്തി അടുത്ത ഭാഗം താരന്‍ ശ്രമിക്കാം . ഈ കൃതി എഴുതാന്‍ സഹായിച്ച സര്വേതശ്വരനോടും , ഗുരുക്കന്മാ്രോടും നന്ദി … ഈ കഥ എഴുതാന്‍ ഇന്സ്പിരറേഷന്‍ ആയ ഹര്ഷുന്‍ ചേട്ടന്‍ , നന്ദന്‍ ചേട്ടന്‍ , ആദി അതേ പോലെ ഒരുപാട് എഴുത്ത്കാര്ക്ക് എന്റെക നന്ദി … അപരാജിതന്‍ കുടുംബം ആണ് എഴുതാന്‍ ആകും എന്നു അഥമവിശ്വാസം തന്നെ …ഓരോ കുടുംബാങ്ങത്തിനും എന്‍റെ നന്ദി ……..
*********************************

ഇന്ന് കൊണ്ട് ജീവിതത്തില്‍ കുറെ കാലം ആയി ഉണ്ടായ യാത്നാകള്ക്ക് വിരാമം ആകും . എത്ര നാള്‍ ആയി ഈ അലച്ചില്‍ തുടങ്ങിട്ട്, എങ്കിലും കഴിഞ്ഞത് ഒക്കെ ജീവിതത്തിലെ ഏറ്റവും നല്ല സമയം കൂടെ ആയിരുന്നു . അതിലേക് എപ്പോളോ ഒരു കാരി നിഴല്‍ വന്നു വീണു . എല്ലാം ആലോചിച്ചു കൊണ്ട് ഞാന്‍ ഒരു നെടുവീര്പ്പി ട്ടു . ജാലകത്തിലൂടെ അരിച്ച് വരുന്ന സിന്ദൂര ശോഭ റൂമിലെ മങ്ങിയ വെള്ള നിറത്തില്‍ ഉള്ള ചായം കൂടുതല്‍ മനോഹരം ആകി . റൂമില്‍ വലതു കോര്ണതറില്‍ ആയുള്ള മേശയുടെ മുകളില്‍ ആയി ഞാന്‍ റോലെക്സ് വാച്ച് അഴിച്ചു വച്ച് , മേശവലിപ്പ് തുറന്നു അതില്‍ നിന്നും എന്റെ ഡെയറി പുറത്തു എടുത്തു . അതില്‍ അവളുടെ പുഞ്ചിരി നോക്കി നിന്നപ്പോള്‍ ഹൃദയം ഒന്നു പിടച്ചു . അവളുടെ ആ വലിയ ഇടതൂര്ന്നറ കണ്പീപലികള്‍ ഉള്ള കരീം കൂവള മിഴിയിലേക്ക് ഫോട്ടോ ആണേലും നോക്കാന്‍ ആകുന്നില്ല . എന്നും ഞാന്‍ അടിയറവ് പറഞ്ഞിരുന്നത് ആ നോട്ടത്തിന് മുന്നില്‍ ആയിരുന്നു . അവളോടു തനിക്ക് ഉണ്ടായത് പ്രണയം മാത്രം ആയിരുന്നോ , ഒരു തരം ആഘാതം ആയ ആരാധന ആയിരുന്നു അവളോടു , എന്റെന ദേവി ….

ഡെയറി തിരികെ മേശവലിപ്പില്‍ വച്ച് ഞാന്‍ ജലകത്തിന്റെ അടുത്തേക്ക് നീങ്ങി , കണ്ണു എത്താ ദൂരത്തോളം പടര്ന്ന്ട കിടകുന്ന പാടം . വരംബുകള്‍ കെട്ടി ചെറിയ കളങ്ങള്‍ ആയി തിരിച്ചു നെല്ലും എള്ളും മറ്റ് കൃഷി ചെയുന്നു . ഇടക്ക് ചെറിയ പച്ചക്കറി കൃഷിയും . ഒത്ത നടുവിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം റൂമില്‍ ഇരുന്നു കേള്ക്കാം . അകലെ ചക്രവാളത്തില്‍ സൂര്യ ഭവാന്‍ ഒരു ചുവന്ന പോട്ട് പോലെ കാണപ്പെടുന്നു . ആകാശം ചുവന്ന ചായം പൂശി നില്കു ന്നു . കിളികള്‍ കൂട് അണയാന്‍ കൂട്ടത്തോടെ പറകുന്നു . അരുവിയിലെ വെള്ളം സ്വര്ണം. പോലെ തിളങ്ങുന്നു . ആകെ ഒരു റൊമാന്റിെക് മൂഡ് . അവള്‍ അടുത്തു ഉണ്ടായിരുന്നേല്‍ ആ ആ പനിനീര്‍ ദളങ്ങള്‍ പോലെ ഉള്ള ചുവന്ന അല്ലികള്‍ കവര്ന്നു എടുത്തെനെ . അല്പം സാഹിത്യം ആകുന്നുണ്ടോ ?… എയ് …പ്രണയം തന്നെ അല്ലേ എന്നും സാഹിത്യം ആയിട്ട് ഉള്ളതും ..അപ്പോ കുഴപ്പം ഇല്ല …
ഞാന്‍ മെല്ലെ വന്നു കട്ടിലില്‍ കിടന്നു…പഴയ ഓരോ കാര്യവും മനസ്സിലേക്ക് ഓടി എത്തി .എല്ലാം തുടങ്ങിയത് +2 വിന് ശേഷം ആയിരുന്നു . അതിനു മുന്പ് ഞാന്‍ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ…