ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട്‌

ഇടവമാസ സന്ധ്യയിൽ പെയ്തിറങ്ങുന്ന മഴ ആ പഴയ തറവാടിനെ തണുപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലനാളുകളായി ആ തറവാട് ചൂടുപിടിച്ച തിരക്കുകളിലായിരുന്നു. ഇന്ന് തിരക്കുകൾ തീർത്തു തറവാട്ട് മുറ്റത്തു നിന്നും അവസാന വണ്ടിയും ചെളി തെറിപ്പിച്ചു കടന്നു പോയിരിക്കുന്നു .

മുല്ല പൂക്കളുടെ ഗന്ധം നിറഞ്ഞ ആ മുറിയിൽ പുറത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുകയാണ് ഉണ്ണി. അയാൾ എന്തോ വലിയ ആലോചനയിലാണ് വളഞ്ഞു ക്രാസികൾ ഉള്ള ജനലിലൂടെ അടിച്ചു കയറിയ കാറ്റിൽ മനോഹരമായ കിടക്കയിൽ നിരത്തിയിട്ടിരുന്ന മുല്ലപ്പൂക്കൾ പറന്നു തറയിൽ വീഴുന്നുണ്ട്. അയാൾ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല.

ചാരിയിട്ട വാതിലിൽ മുട്ടുന്നത് കേട്ടു ഉണ്ണി തിരിഞ്ഞു നോക്കിയതു. അതേ മായ, കയ്യിൽ പാൽ ഗ്ലാസുമായി സെറ്റ് മുണ്ട് ധരിച്ചു മുല്ലപ്പൂ ചൂടി അകത്തേക്കു വന്നു. വാതിൽ ചേർത്തടക്കുമ്പോൾ അവൾ ഒരു കള്ളനോട്ടം അയാളെ നോക്കി..

ഉണ്ണി അവളെ കൗതുകത്തോടെ നോക്കി മായാ നാണത്തോടെ കണ്ണുകൾ വെട്ടിച്ചു..
അയാൾ കട്ടിലിൽ ഇരുന്നു അവളെ അടുത്തേക്ക് വിളിച്ചിരുത്തി. പാൽ ഗ്ലാസ് കാലിയായ ശേഷം അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി അവൾ ഏതോ അനുഭൂതിയിൽ ലയിക്കുന്ന പോലെ തോന്നി. അയാൾ അവളെ ചേർത്തു പുണർന്നു. അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു ജനലിലൂടെ വന്ന കുളിർക്കാറ്റ്‌ അവരേ കുളിരണിയിച്ചു.. അവൻ അവളിൽ ചുംബനങ്ങൾ നിറച്ചു .. നിമിഷങ്ങൾ കഴിയവേ അവൻ പറഞ്ഞു ഉറങ്ങാം..

അവൾ തലകുലുക്കി സമ്മതിച്ചു .
അവളുടെ മനസിൽ നിറഞ്ഞു പെയ്യുന്ന മഴയും അതിന്റെ കുളിരും അവന്റെ ചുംബനത്താൽ ചൂടുപിടിച്ച ചിന്തകളുമായിരുന്നു..പ്രതീക്ഷകളുടെയും കാലങ്ങളായി സൂക്ഷിച്ച സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും തുടി കൊട്ടലനായി അവളുടെ മനസ്സ് തുടിച്ചു തുടങ്ങിയിരിക്കുന്നു.

അയാൾ

“ലൈറ്റ് നിറുത്തട്ടെ”

അവൾ ഒന്നു ചിരിച്ചു

മുറിയിലെ ഇരുട്ടിലേക്ക് വഴിയരികിലെ പോസ്റ്റിൽ നിന്നും ഇലകൾക്കിടയിലൂടെ ഇടക്കിടക്കു എത്തി നോക്കുന്ന നിയോണ് പ്രകാശം പോലും വേണ്ടായിരുന്നു എന്നു അവൾക്കു തോന്നി..

വെളിച്ചം അണഞ്ഞിട്ടും നിമിഷങ്ങൾ കൊഴിഞ്ഞു. അയാൾ വന്നില്ല അവൾ മെല്ലെ എഴുന്നേറ്റു ലൈറ് തെളിച്ചു. അവൾ ഞെട്ടി പരിഭ്രമിച്ചു.

അയാൾ ആ മുറിയുടെ അങ്ങേവശത്തു ചേർത്തിട്ടിരുന്ന ചെറിയ കട്ടിലിൽ കിടക്കുന്നു. അവൾ പരിഭ്രമത്തോടെ അയാളെ നോക്കി അയാൾ ഒന്നു ചിരിച്ചു.

“മായാ എന്റെയൊപ്പം ആരെങ്കിലും കിടന്നാൽ എനിക്ക് ഉറങ്ങാൻ കഴിയില്ല..അതാ….ഞാൻ…”

പുറത്തു മഴ മാറിയിരുന്നു എങ്ങു നിന്നോ ഒരു ഇടിമുഴക്കം കേട്ടു അതു അവളുടെ ഹൃദയ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു. അവൾ ലൈറ്റ് നിറുത്തി കട്ടിലിൽ ഇരുന്നു കണ്ണുകൾ നിറഞ്ഞു.. തേങ്ങലുകൾ അമർത്താൻ തുടങ്ങുമ്പോൾ വീണ്ടും മഴ ശോകമായി പാടി തുടങ്ങിയപ്പോലെ അവൾക്കു തോന്നി..

ആദ്യരാത്രി കഴിഞ്ഞുണരുമ്പോളും താൻ ഇപ്പോളും കന്യകയാണ് എന്ന ചിന്ത അവളെ വേട്ടയാടി.ഉണ്ണി ഉണർന്നിട്ടില്ല.

മായാ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ പറഞ്ഞു
“അവൻ ചെറുപ്പം മുതൽ അങ്ങനെയാണ് താമസിച്ചേ ഉണരൂ.. മോളു പോയികുളിച്ചു വരു “.

ആദ്യമായി ആ അടുക്കളയിൽ കയറി .കുഞ്ഞു നാത്തൂൻ അവളെ കൗതുകത്തോടെ നോക്കി കണ്ടു ചിരിച്ചു.മായയുടെ ചിരി മാഞ്ഞു കഴിഞ്ഞിരിക്കുന്നു..

ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു അയാൾ വേറെ കട്ടിലിൽ തന്നെ ഉറങ്ങി. അവളുടെ വീട്ടിലും ബന്ധു വീട്ടിലും ഓകെ വിരുന്നു പോകുമ്പോൾ അയാളുടെ ഉറക്കം പുതപ്പ് വിരിച്ചു തറയിലയിരുന്നു…

അവസാനം മായാ സങ്കടം സഹിക്കവയ്യാതെ ഉണ്ണിയുടെ അമ്മയോട് കാര്യം പറഞ്ഞു.. അവർ ശരിക്കും ഞെട്ടി. ഇപ്പോൾ ഒരു മാസമായിട്ടു ഇങ്ങാനാണ് എന്ന സത്യം അറിഞ്ഞപ്പോൾ..

അമ്മയോട്‌ പറഞ്ഞതു അയാൾ അറിഞ്ഞു.

“നമ്മുടെ കിടപ്പ് മുറിയിലെ കാര്യങ്ങൾ എല്ലാരോടും പറഞ്ഞു നടന്നേക്കല്ലു ” താക്കിതു നൽകി

മറ്റെപ്പോഴും ബന്ധുക്കളുടെയും അവളുടെ കൂട്ടുകാരികളുടെയുമൊക്കെ മുന്നിൽ അയാൾ ഉത്തമ ഭർത്തവയിരുന്നു. .അയാൾക്കു നല്ല സ്നേഹവും ഉണ്ടായിരുന്നു .കൊണ്ടു നടക്കുന്നതും വലിയ കാര്യമായിട്ടായിരുന്നു. ഒരിക്കൽ അവൾ അയാളോട് ഒരു ഡോക്‌ടറെ കാണുന്നതിനെ കുറിച്ചു സംസാരിച്ചപ്പോൾ അയാൾ ഇത്രയും നാൾ കാണാത്ത അത്രയും രോഷാകുലനായി…

അവൾ കരഞ്ഞു പറഞ്ഞു അവസാനം ദൂരെ പട്ടണത്തിലുള്ള ഡോക്ടറെ കാണാം എന്നു സമ്മതിച്ചു. അവളുടെ മനസും ശാന്തമായി കുറച്ചു.. അമ്മയാകാനുള്ള ആഗ്രഹത്തിനു പ്രതീക്ഷയിട്ടു തുടങ്ങുന്നു

പട്ടണത്തിലെ ഏറ്റവും പ്രകത്ഭനായ സയ്ക്യാട്രിസ്റ്റ്‌ ഡോക്ടർ അലക്സ് അവരോട് സംസാരിച്ചു. മായയോട് പുറത്തു നിൽക്കാൻ അവശ്യപ്പെട്ടു.

ഡോക്ടർ ഉണ്ണിയെ ഹിപ്പനോട്ടീസിസ് ചെയ്യുന്നു. ഡോക്ടറുടെ ചോദ്യങ്ങളിലൂടെ ഉണ്ണിയുടെ ബാല്യത്തിലേക്കു എത്തുന്ന അവിടുത്തെ ഒരു സംഭവം..ഡോക്ടറുടെ നെറ്റിയിൽ ചുളിവ് വീഴ്ത്തി..

ഉണ്ണിയുടെ അച്ഛന്റെ കൂട്ടുകാരൻ ഒരിക്കൽ വീട്ടിൽ വരുകയും അംഗസഖ്യാ കൂടുതലായതിനാൽ ഒരു രാത്രി അയാൾ ഉറങ്ങിയത് ഉണ്ണിയോടൊപ്പമാണ്.ഉറക്കത്തിന്റെ ഏതൊ യാമങ്ങളിൽ ഉണ്ണിയെ അയാൾ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു അന്ന് അയാളുടേ കൈവെട്ടിച്ചു ഇറങ്ങി മാറി ഉറങ്ങിയത് ഒരു ചാരു ബെഞ്ചിലായിരുന്നു… അന്ന് മുതൽ അയാളുടെ അടുത്തു ആരും കിടക്കുന്നത് അയാൾ ഇഷ്ടപ്പെട്ടില്ല…

ഉപബോധമനസിൽ കയറി കൂടിയ ആ ചിന്തകളെ ഡോക്ടർ പറഞ്ഞു മാറ്റുന്നു..കുറച്ചു മരുന്നുകൾ കൊടുത്തു….

മായക്കൊപ്പം തിരിച്ചു പോരുമ്പോൾ അവളുടെ ചോദിച്ചു

“ഇപ്പോൾ എന്തു തോന്നുന്നു “

അയാൾ

“മനസിന്റെ എന്തോ ഭാരം കുറഞ്ഞപ്പോലേ”

തണുപ്പ് നിറഞ്ഞ രാത്രികളിൽ അവൾ അയാളുടെ ആലിംഖനം കൊതിച്ചു കിടന്നു .പക്ഷെ അയാൾ അവളിലേക്ക് അടുത്തു തുടങ്ങിയില്ല.

വീണ്ടും ഡോക്ടറെ കണ്ടു മരുന്നുകൾ കഴിച്ചു കൗണ്സലിങ്ങുകൾ തുടർന്നു. അന്നൊരിക്കൽ ആശുപത്രിയിൽ നിന്നു മടങ്ങി വീട്ടിലേക്കു എത്തുമ്പോൾ ആ സന്ധ്യയിൽ ശക്തമായ മഴയായിരുന്നു. ബസ് ഇറങ്ങി ഒരു കുടയിൽ നടക്കുമ്പോൾ അയാളുടെ കൈകൾ പതിവിനു വിരുദ്ധമായി അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചിരുന്നു. അവൾ അത് ആസ്വദിക്കുകയായിരുന്നു ഇതു വരെ ലഭിക്കാത്ത ഒരു കരുതൽ പോലെ എന്തോ..

വീട്ടിലെത്തി ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ ലൈറ്റ് നിറുത്തട്ടേ എന്നു ചോദിച്ചപ്പോൾ അവൾ സന്തോഷത്തോടെ സമ്മതിച്ചു. വഴി വക്കിൽ നിന്നും എത്തി നോക്കുന്ന നിയോണ് പ്രകാശത്തിൽ അവൾ കണ്ടു അയാൾ അവളുടെ അടുത്തു കിടക്കുന്നത്. അവളുടെ മനസു നിർവികാരമായി ചെമ്പട കൊട്ടി .പുറത്തു നിന്നും ഉയർന്നു കേട്ട വലിയ ഇടിമുഴക്കത്തോടൊപ്പം അയാൾ അവളെ ചേർത്തു പുണർന്നു.. അലറി പെയ്ത മഴക്കൊപ്പം അവരുടെ നിശ്വാസങ്ങൾ ഒന്നായി ഉയർന്നു താഴ്ന്നു തുടങ്ങിയിരുന്നു.

അയാളുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറിയിരുന്നു. രാവിലെ അതിന്റെ സന്തോഷം കൂടുതൽ പ്രകടമായതു മായയുടെ മുഖത്തായിരുന്നു..

അന്ന് ഒരു ചിങ്ങമാസം പുലരിയിൽ ആശുപത്രി മുറിയിൽ ഉണ്ണിയും മായയും വളരെ സന്തോഷത്തിലാണ് കാരണം അവരുടെ രണ്ടു പേരുടെയും കൈകളിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ അപ്പുവും അമ്മുവും ആണ് ഇരട്ട കുട്ടികൾ….