അവൾ എന്റെ മുഖം കോരിയെടുത്തു…………..
“എന്നെ നോക്ക്………..”………..അവൾ പിന്നെയും പറഞ്ഞു……………
ഞാൻ കണ്ണുകൾ അവളുടെ മുഖത്തേക്ക് കൊണ്ടുപോകാൻ വിമുഖത കാണിച്ചു………….
അവൾ മുഖം എന്റെ മുഖത്തിന് വളരെ അടുപ്പിച്ചു……………
“എന്റെ കണ്ണിലേക്ക് നോക്ക്……………”……………അവൾ പിന്നെയും പറഞ്ഞു……………
അവൾ പറഞ്ഞപ്പോൾ അവളുടെ ശ്വാസം എന്റെ മുഖത്ത് വന്നിടിച്ചു……………
അവൾ കൈകൾ കൊണ്ട് എന്റെ മുഖം അവളുടെ മുഖത്തിന് നേരെ പിടിച്ചു…………….
ഞാൻ അവളെ നോക്കി……………
അവളുടെ മനോഹരമാർന്ന മുഖം എന്റെ കണ്ണിൽ വെളിവായി……………
എന്റെ കണ്ണ് അവളുടെ കണ്ണിലേക്ക് നോക്കി………….
എന്റെയും അവളുടെയും കണ്ണുകൾ പരസ്പരം ഇണ ചേർന്നു……………
എനിക്ക് അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ സാധിച്ചില്ല………….
അവൾക്കും………….
കുറച്ചുനേരത്തെ പരസ്പര നോട്ടത്തിന് ശേഷം അവളുടെ ചുണ്ടുകൾ മന്ത്രിച്ചു……………
“എന്താ പറ്റിയെ…………”………….
“ഒന്നുമില്ല………….”……..ഞാൻ പറഞ്ഞു………….
“പിന്നെന്താ ഈ മുഖം വാടിയിരിക്കുന്നെ……………”………..അവൾ ചോദിച്ചു…………..
“ചിലപ്പോൾ കുറേ ദൂരം യാത്ര ചെയ്തു വന്നതുകൊണ്ടാകും………….”…………ഞാൻ അപ്പോൾ തോന്നിയ ഒരു
കള്ളം പറഞ്ഞു………………
“ആണോ…………..”…………അവൾ സംശയത്തോടെ ചോദിച്ചു…………..
“ഹമ്……….. അതെ………..”………..ഞാൻ പറഞ്ഞു…………….
“ഉറപ്പായിട്ടും………..?..”…………….അവൾ പിന്നെയും ചോദിച്ചു……………
“ഉറപ്പായിട്ടും………….”…………ഞാൻ പിന്നെയും പറഞ്ഞു………….
“എന്നാ ഒന്ന് കിടന്നോ……….ക്ഷീണം മാറിക്കോളും…………..ഞാൻ ഭക്ഷണം റെഡി ആകുമ്പോൾ
വിളിക്കാം…………..”………….അവൾ പറഞ്ഞു…………….
ഞാൻ അതിന് മൂളിക്കൊടുത്തു……………
അവൾ എന്നിൽ നിന്ന് അകന്നു…………
ഞാൻ കട്ടിലിലേക്ക് ഇരുന്നു………….
“ഞാൻ അടുക്കളയിൽ കയറട്ടെ…………ഇയാൾ കിടന്നോ…………..”………….അവൾ പറഞ്ഞിട്ട് താഴേക്ക്
പോയി…………..
ഞാൻ കിടന്നു……………പക്ഷെ ഉറക്കം എന്നെ പെട്ടെന്ന് അനുഗ്രഹിച്ചില്ല…………..
ചിന്തകൾ പിന്നെയും എന്റെ ഉള്ളിലേക്ക് കടന്നുവന്നു……………
ലക്ഷ്മിയമ്മ പറഞ്ഞത്………….
ഷാഹി എന്നോട് കാണിക്കുന്ന സ്നേഹം……………
ഞാൻ ആഗ്രഹിക്കുന്ന അവളിൽ നിന്ന് അനുഭവിക്കുന്ന സ്നേഹം……………
എല്ലാം എന്നെ ശരിക്കും കുഴക്കി……………
ഒരു ഉത്തരം കിട്ടാതിരുന്ന എന്റെ മനസ്സിനെ രക്ഷിക്കാൻ നിദ്രാദേവി എത്തി…………….ഞാൻ
ഉറക്കത്തിലേക്ക് വീണു…………….
പക്ഷെ നിദ്രദേവിയുടെ രക്ഷപ്പെടുത്തലിൽ നിന്നും സമറിന്റെ മനസ്സിനെ വേറെ ഒരാൾ
കൊത്തിയെടുത്തു………………
അവന് വളരെ വേണ്ടപ്പെട്ട വേറെ ഒരാൾ…………….
ഉറക്കത്തിലേക്ക് വീണ സമറിന്റെ കണ്ണുകൾ ധ്രുതഗതിയിൽ ചലിക്കാൻ തുടങ്ങി……………..
ഇരുട്ട്…………….
അന്ധകാരം………….
കറുപ്പ് നിറഞ്ഞ അവന്റെ കാഴ്ചയ്ക്കുള്ളിലൂടെ പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി……………
വെളുത്തവര പോലെയുള്ള കൊള്ളിയാൻ പോകുന്നത് സമർ സസൂക്ഷ്മം ശ്രദ്ധിച്ചു……………..
പെട്ടെന്ന് അവനും ആ കൊള്ളിയാന്റെ പിന്നാലെ ചലിക്കാൻ തുടങ്ങി……………
സമർ അതിന്റെ പിന്നാലെ പാഞ്ഞുകൊണ്ടേ ഇരുന്നു…………….
പെട്ടെന്ന് കൊള്ളിയാൻ നിന്നു……………..
സമർ അതിനടുത്തേക്ക് പെട്ടെന്ന് ഓടി………….
സമർ കൊള്ളിയാന്റെ അടുത്തെത്താനായതും അത് പൊട്ടിത്തെറിച്ചു……………
പ്രകാശകിരണങ്ങൾ സമറിന്റെ മേലിലേക്ക് വീണു…………..
അത് അവന്റെ ശരീരത്തിൽ ആഴ്ന്നിറങ്ങി………….
കൊള്ളിയാൻ പൊട്ടിത്തെറിച്ച ആഘാതത്തിൽ സമർ പിന്നിലേക്ക് പറന്നു…………..
സമറിന്റെ ബോധം നഷ്ടമായി…………..
സമർ എവിടെയോ ചെന്ന് വീഴുന്നത് സമർ അവന്റെ അബോധാവസ്ഥയിൽ അറിഞ്ഞു……………
ഇരുട്ട് അവന്റെ കണ്ണുകളെ പിന്നെയും മൂടി……………
ഇരുട്ട്…………….
ഇരുട്ട് തന്നെ……………
ചുവപ്പ്……………
ചോരച്ചുവപ്പ്………..
സമർ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു……………
അവന്റെ കണ്ണിനുമുന്നിൽ ചുവപ്പ് നിറഞ്ഞുനിന്നു…………..
ചോരച്ചുവപ്പ്……………
കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ അവൻ കണ്ണുകൾ തുറന്നു………….
പ്രകാശം അവന്റെ കണ്ണുകളിലേക്ക് കുത്തിക്കയറി…………..അവൻ കണ്ണുകൾ അടച്ചു……………
പിന്നെ തുറന്നു…………..
വെളിച്ചത്തോട് അവന്റെ കണ്ണ് പൊരുത്തപ്പെട്ടു…………….
സമർ ചുറ്റും നോക്കി…………..
താനിതെവിടെയാണ്………………..
സമറിന് എവിടെയാ കിടക്കുന്നത് എന്ന് മനസ്സിലായില്ല……………..
അവൻ പിന്നെയും കണ്ണുതുറന്ന് ചുറ്റും നോക്കി…………….
ചുറ്റും നിരനിരയായി നിൽക്കുന്ന ആളുകളെ സമർ കണ്ടു………..
അവർ എന്നെ തന്നെ നോക്കുന്നു……………
ഞാൻ തലപൊക്കി…………അത് അവരിൽ ആവേശം തീർത്തു………………..
ഞാൻ നിലത്തേക്ക് നോക്കി………………..
ചളി……….ചളിയിലാണോ ഞാൻ കിടന്നത്……………
ഞാൻ എണീറ്റ് ചുറ്റും നോക്കി……………..
വയൽ………..ഒരു വലിയ കണ്ടം……………. അവിടെയാണ് ഞാൻ നിൽക്കുന്നത്………………
ആ വയൽ കണ്ടത്തിന് ചുറ്റുമായി ആളുകൾ……………
അവരാരും എന്റെ അടുത്തേക്ക് വരുന്നില്ല………..പക്ഷെ എന്നെ തന്നെ
നോക്കിനിൽക്കുന്നു……………
ഞാൻ ആ കണ്ടത്തിലേക്ക് കാഴ്ച തിരിച്ചു…………..
കുറേ പേർ ചളിയിൽ അങ്ങിങ്ങായി വീണുകിടക്കുന്നു…………….
ഞാൻ അവരെ തന്നെ നോക്കി ആ കണ്ടത്തിലൂടെ നടക്കാൻ തുടങ്ങി…………….
ഞാൻ എല്ലാവരെയും നോക്കിക്കൊണ്ട് നടന്നു…………..
അവർ ആരും വെറുതെ വീണുകിടക്കുകയല്ല…………..അവരുടെ എല്ലാവരുടെയും ശരീരത്തിൽ ചോര നിറഞ്ഞു
നിൽക്കുന്നു………….
ആരുടെയൊക്കെയോ കരുത്തിനും വീരത്തിനും ഇരയായി വീണുകിടക്കുന്നവരാണവർ………………
ഞാൻ എന്റെ കൈകളിലേക്ക് നോക്കി…………..എന്റെ കയ്യിലാകമാനം ചോര………….മുഷ്ടിയിൽ നിന്ന്
ചോരത്തുള്ളികൾ വീഴുന്നു……………
ഞാനാണോ ഇവരെയെല്ലാം വീഴ്ത്തിയത്……………
ഞാനാണോ അത്…………..
ഞാൻ സംശയത്തിലാണ്ടു…………….
പെട്ടെന്ന് അവിടെ ദൂരെ ഒരാൾ വീണുകിടക്കുന്നത് ഞാൻ കണ്ടു……………
ആ ഡ്രസ്സ് എനിക്ക് പരിചിതമാണല്ലോ…………..
അത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…………..
ഞാൻ അയാളുടെ അടുത്തേക്ക് നടന്നു…………..
ഒരു നീല ചുരിദാർ…………..
ആ ഡ്രസ്സ്………….അത് ഞാൻ……………അത് ഞാൻ ഷാഹിക്ക് വാങ്ങി കൊടുത്തതല്ലേ…………….
അവൾ വേണ്ടാ വേണ്ടാ എന്ന് വാശിപിടിച്ചിട്ടും ഞാൻ അവൾക്ക് വാങ്ങി കൊടുത്ത ഡ്രെസ്
അല്ലെ അത്…………….
ഞാൻ അങ്ങോട്ടേക്ക് ഓടി……………..
എന്റെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ വീഴാൻ തുടങ്ങി…………..
ഞാൻ കരയുവാണോ………….. അതെ…………ഞാൻ കരയാണ്……………..
ഞാൻ അവളുടെ അടുത്ത് എത്താനായി……………പെട്ടെന്ന് എന്തിലോ എന്റെ കാലിടിച്ച് ഞാൻ അവളുടെ
അടുത്തേക്ക് വീണു…………..
എന്റെ മുഖത്തേക്ക് ചെളി തെറിച്ചു…………ഞാൻ എന്റെ കൈകൾ കൊണ്ട് അത് തുടച്ചിട്ട് അവളുടെ
അടുത്തേക്ക് ഇഴഞ്ഞു……………
ഞാൻ അവളുടെ അടുത്തെത്തി………….
അവൾ തല ചെളിയിലേക്ക് കമഴ്ത്തി ആണ് കിടന്നിരുന്നത്…………ഞാൻ അവളുടെ അടുത്ത്
മുട്ടുകുത്തി ഇരുന്നു………….
അത് ഷാഹിയാകരുതെ…………ഞാൻ സത്യസന്ധമായി ആഗ്രഹിച്ചു…………..
ഞാൻ പതിയെ അവളുടെ തല പൊക്കി…………
“ഷാഹി ആകല്ലേ…….. വേറെ ആരെങ്കിലും ആവേണമേ……….”……….അവളുടെ തല ഉയർത്തുമ്പോളും മുഖം
എന്റെ നേരെ തിരിക്കുമ്പോളും ഞാൻ മന്ത്രം പോലെ ഇത് പറഞ്ഞുകൊണ്ടിരുന്നു………………
എനിക്കറിയാമായിരുന്നു അത് ഷാഹിയാണെന്ന്…………… പക്ഷെ നമ്മൾ ദൈവത്തിന്റെ ഒരു
അവസാനനിമിഷത്തെ ഒരു അത്ഭുതം അല്ലെങ്കി മാജിക് പ്രതീക്ഷിക്കില്ലേ…………..ഞാൻ
അതിനുവേണ്ടി ദൈവത്തോട് കേണു……………..
ഞാൻ അവളുടെ മുഖം എന്റെ നേരെ തിരിച്ചു……………
ഷാഹി……………എന്റെ ഷാഹി………………അവൾ തന്നെയാണത്………..എന്റെ ഷാഹി തന്നെയായിരുന്നു
അത്……………..
ദൈവം എങ്ങനെ ചെകുത്താനെ സഹായിക്കാനാ……………
ദൈവം എന്നെ കൈവിട്ടു……………
ഷാഹിയെ എന്നിൽ നിന്നും അവൻ പറിച്ചെടുത്തു……………
ഞാൻ അവളെ കുലുക്കി വിളിച്ചു…………….അവളിൽ അനക്കമില്ല…………..
ഞാൻ എത്ര വിളിച്ചിട്ടും അവൾ കണ്ണുതുറക്കാൻ കൂട്ടാക്കിയില്ല…………..അവൾ എന്നോട് വാശി
കാണിക്കാണോ……………
“അവൾ നിന്നോട് വാശി കാണിക്കുന്നതല്ല………….. അവൾ മരിച്ചിരിക്കുന്നു…………നിന്നെക്കാൾ
അവൾക്ക് യോജിക്കുന്നത് മരണമാണ്………..”……………..എന്നോടൊരാൾ പറഞ്ഞു……………..
ആ ശബ്ദം……………ആ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ……………
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി……………
ആ രൂപം…………ആ കറുത്ത രൂപം……………..
ആ രൂപം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി……………..
ആ കറുത്ത രൂപം എന്നെ കളിയാക്കി ചിരിച്ചു………………
“ഹഹഹ…………പോർവീരൻ……………..ചെകുത്താന്റെ സന്തതി………….എന്നിട്ടും നിനക്ക് നിന്റെ പെണ്ണിനെ
രക്ഷിക്കാൻ സാധിച്ചില്ല……………ഹഹ………….”……………ആ രൂപം എന്നോട് അട്ടഹസിച്ചുകൊണ്ട്
പറഞ്ഞു…………..
ഞാൻ ഷാഹിയെ എന്റെ മാറോട് ചേർത്തു…………. ഞാൻ അവളെ ഇറുകെ കെട്ടിപ്പിടിച്ചു…………….
“ഷാഹി………..എണീക്ക്…………… നിന്റെ മനുവാണ്
വിളിക്കുന്നത്……………എണീക്ക്……………കണ്ണുതുറക്ക്…………..പ്ളീസ്………കണ്ണുതുറക്ക്……………”…………ഞാൻ
ഷാഹിയെ വിളിച്ചു……………..
“അവൾ എണീക്കില്ല…………. നിന്റെ വിളി അവൾ ഇനി കേൾക്കില്ല………….നീ വലിയ ചെകുത്താന്റെ
സന്തതിയായിരിക്കാം പക്ഷെ നീ കളിച്ചത് ദൈവത്തിന്റെ വിധിയോടാണ്……………. ആ വിധിയെ
തിരുത്തിയെഴുതാൻ നിനക്കാവില്ല……………”……………….കറുത്തരൂപം പറഞ്ഞു…………..
എന്റെയുള്ളിൽ നിന്ന് വന്ന കണ്ണീർത്തുള്ളികൾ അവളുടെ മുഖത്തെ നനച്ചു…………….എന്റെ
കണ്ണീർ അവളുടെ മുഖത്ത് പറ്റിപ്പിടിച്ചു………….
“ഈ മരണം………….അതിന് കാരണം നീയാണ്………..നീ മാത്രം………..നിന്റെ
സാന്നിധ്യം……….അതാണ് അവളെ മരണത്തിലേക്ക് നയിച്ചത്…………..നീയാണ് ഇവളുടെ മരണത്തിന്
കാരണം……………വിധി………….ഹഹഹ………….വിധി…………..ഹഹഹ………..”……………..ആ രൂപം
അട്ടഹസിച്ചുകൊണ്ടിരുന്നു……………..
“ഇവളെ ഞാൻ കൊണ്ടുപോവുകയാണ് സമർ……………..കുഞ്ചുണ്ണൂലിക്ക് മനു
അനുയോജ്യനല്ല…………….അവൾക്ക് അനുയോജ്യൻ മരണമാണ്……………അത് അവൾ വരിച്ചുകഴിഞ്ഞു……………ഇനി
എന്റെ ഊഴം…………..”……………അതും പറഞ്ഞു ആ രൂപം ഷാഹിയുടെ അടുത്തേക്ക് വന്നു…………..
ഞാൻ അയാളെ തട്ടിമാറ്റാൻ ശ്രമിച്ചു…………….പക്ഷെ എന്നെക്കൊണ്ട് അതിന്
സാധിക്കുന്നില്ല……………
ആ രൂപം ഷാഹിയെ എന്നിൽ നിന്ന് പിടിച്ചകത്തി……………
“ഷാഹി…………..പ്ളീസ്…………എന്നെ വിട്ടുപോകരുത്…………. ഷാഹി പ്ളീസ്……………”…………..പക്ഷെ
അവൾക്ക് അതൊന്നും കേൾക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അവൾ……………
ആ കറുത്ത രൂപം അവളെയും കൊണ്ട് പറന്നകന്നു……………
ഞാൻ അലറിക്കരഞ്ഞു…………….
പെട്ടെന്ന് എന്റെ മുഖത്ത് എന്തോ വന്ന് വീണു……………ഞാൻ കണ്ണുകൾ തുറന്നു…………..
കണ്മുന്നിൽ ഷാഹി…………….
അവൾ എന്റെ കവിളിൽ ഒന്നടിച്ചു…………അവൾ എന്നെ കുലുക്കിവിളിച്ചു……………
“എണീക്ക് സമർ…………എന്തൊരു ഉറക്കം ആണ്…………. ചോറ് തിന്നണ്ടേ…………….”………….അവൾ എന്നെ
കുലുക്കി കൊണ്ട് പറഞ്ഞു……………..
ഞാൻ കണ്ണ് തുറന്നത് അവൾ കണ്ടു…………
അവൾ എന്റെ മുഖം കോരിയെടുത്തു…………..ഞാനറിയാതെ എണീറ്റ് പോയി……………..
“എന്തൊരു ഉറക്കമാടോ………….ആരെങ്കിലും എടുത്തോണ്ട് പോയാലും ഒന്നും
അറിയില്ലല്ലോ………….”……………അവൾ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു…………..
ഞാൻ അവളെ കണ്മിഴിച്ചു നോക്കി……………എനിക്ക് എന്താ സംഭവിച്ചത് ഒന്നും
മനസ്സിലായില്ല…………….അതെല്ലാം സ്വപ്നമായിരുന്നോ……………….
എന്റെ അവസ്ഥ കണ്ടിട്ട് ഷാഹി എന്റെ നെറ്റിയിൽ കൈവെച്ചുനോക്കി……………….
“എന്തുപറ്റി…………….”……………അവൾ ചോദിച്ചു…………….
“ഒന്നുമില്ല……………”………………ഞാൻ പറഞ്ഞു…………..
എന്റെ ശബ്ദം കേട്ടതും അവൾക്ക് ആശ്വാസമായി…………….
“മുഖവും കയ്യും കഴുകി വാ………….ഭക്ഷണം കഴിക്കാം……………”…………അവൾ പറഞ്ഞു…………..
“..ഹ്മ്…………..”………….ഞാൻ മൂളി………….
അവൾ എന്നെ ഉന്തി ബാത്റൂമിലേക്ക് വിട്ടു…………
ഞാൻ കണ്ണാടിയിലേക്ക് നോക്കി…………..
ആ സ്വപ്നത്തിന്റെ കെട്ട് ഇനിയും എന്നെ വിട്ട് പോയിട്ടില്ലായിരുന്നു…………………….
ഇതെന്താ ഇങ്ങനെ…………….ഒരേ പോലെയുള്ള സ്വപ്നം…………….ആ കറുത്ത രൂപം…………..ആരാണത്……………..
ആരാണെങ്കിലും അതിന് എന്നെ തളർത്താൻ സാധിക്കുന്നുണ്ട്…………..അത്
അനുവദിച്ചുകൂടാ……………പക്ഷെ എനിക്കെന്ത് ചെയ്യാനാകും……………….
ഓരോന്ന് ആലോചിച്ചുകൊണ്ട് സമർ മുഖം കഴുകി………….
എന്നിട്ട് ഷാഹിയോടൊപ്പം താഴേക്ക് പോയി…………..
താഴെ എത്തിയതും ഷാഹി അടുക്കളയിലേക്ക് പോയി………….ഭക്ഷണം എടുത്ത് വെക്കാനും മറ്റും
അമ്മയെ സഹായിക്കാനായി…………….
മുത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു……………
മുത്ത് ഒരു കൊഞ്ചികുട്ടിയാണ്………….ഒരു പാവം നിഷ്കളങ്കൻ………അമ്മ പറയുന്നതെല്ലാം
മറുവാക്കില്ലാതെ അനുസരിക്കും……….ഒരു പാവം പയ്യൻ…………പുതിയ ആളുകളെ കാണുമ്പോൾ അവന്
ഒരുതരം നാണമാണ്………….
ഞാൻ ആദ്യം അവനോട് ഓരോന്ന് ചോദിച്ചപ്പോൾ അവൻ നാണത്തോടെയാണ് മറുപടി തന്നതെങ്കിലും
പരിചയമായി കഴിഞ്ഞപ്പോൾ അവൻ ഫോമിലായി…………..ഇടയ്ക്ക് ഷാഹിയുടെ സ്വഭാവം പോലെ
തോന്നിപ്പിച്ചു അവൻ…………..പക്ഷെ അവനെ ഷാഹിയിലെ വ്യത്യസ്തനാക്കുന്നത് ആ സ്റ്റാർട്ടിങ്
ട്രെബ്ൾ ആണ്……………..
അവൻ പയ്യെ പയ്യെ എന്നോട് നല്ല കമ്പനി ആയി…………ഞങ്ങൾ ഷാഹിയും അമ്മയും ഭക്ഷണം കഴിക്കാൻ
വിളിക്കുന്നത് വരെ സംസാരിച്ചുകൊണ്ടിരുന്നു…………….
ഭക്ഷണത്തിന് വിളിച്ചപ്പോൾ ഞാനും മുത്തും കൂടി കൈ കഴുകി കസേരയിൽ വന്നിരുന്നു…………….
ഞങ്ങളുടെ വരവ് പ്രമാണിച്ചുണ്ടാക്കിയ ചൂടൻ കോഴിക്കറിയും നാടൻ ചോറും ഞങ്ങളുടെ
മുന്നിലേക്ക് വന്നു…………
എല്ലാം വിളമ്പിയതിന് ശേഷം അമ്മയും വന്നിരുന്നു കഴിക്കാൻ………….
കഴിക്കുമ്പോൾ ഒന്നും സംസാരിക്കാൻ പാടില്ല എന്നാണ് പക്ഷെ ഞങ്ങൾ വാതോരാതെ
സംസാരിച്ചുകൊണ്ടിരുന്നു…………….
ആദ്യം എന്നോട് നാടിനെക്കുറിച്ചും ഉത്സവത്തിനെക്കുറിച്ചും ഒക്കെ പറഞ്ഞു
തുടങ്ങി………..പിന്നെ പിന്നെ കോളേജ്,പഠിത്തം,ബാംഗ്ലൂർ,ഞങ്ങളുടെ വരവ് അങ്ങനെ അങ്ങനെ പല
പല വിഷയങ്ങൾ മാറിമാറി വന്നു…………
അമ്മ മൗനം പാലിച്ചു……….പലപ്പോഴും എന്തെങ്കിലും പറയുമ്പോൾ പുഞ്ചിരിക്കുക മാത്രമേ
അമ്മ ചെയ്തുള്ളൂ………………
അമ്മയുടെ പ്രവൃത്തി എന്നിലും മൗനം പടർത്തി……………അത് അമ്മയ്ക്ക് മനസിലാകുക തന്നെ
ചെയ്തു…………
ഞാൻ പെട്ടെന്ന് ഭക്ഷണം കഴിച്ചു എണീറ്റു………… അധികം വൈകാതെ അവരും………….
ഞാൻ മുകളിലേക്ക് നടന്നു………..എന്റെ കൂടെ മുത്തും പോന്നു………..
ഞാനും അവനും കൂടെ ബാൽക്കണിയിൽ പോയി നിന്നു…………..
“മുത്തേ………..ഞാൻ ഒരു സിഗരറ്റ് വലിക്കട്ടെ…………..നിനക്ക് പ്രശ്നം
ഒന്നുമില്ലല്ലോ………….”…………..ഞാൻ മുത്തിനോട് ചോദിച്ചു…………….
“ഇക്ക ധൈര്യമായി വലിച്ചോ………….”………….മുത്ത് പറഞ്ഞു…………..
അമ്മയുടെ പെരുമാറ്റവും ആ വൃത്തികെട്ട സ്വപ്നവും എന്നെ
അസ്വസ്ഥനാക്കിയിരുന്നു……………അതിൽ നിന്ന് ഒരു മുക്തി അത്യാവശ്യമായിരുന്നു………………
ഞാൻ സിഗരറ്റ് കത്തിച്ചു വലിച്ചു……………പുക ഊതി വിട്ടുകൊണ്ടിരുന്നു……………
“ഇക്കാ…………….”………….മുത്തിന്റെ വിളി………….അതൊരു സുഖമില്ലാത്ത വിളിയാണല്ലോ……………
ഞാൻ തിരിഞ്ഞുനോക്കി………………
ഷാഹി……………
കണ്ണിൽ രൗദ്രഭാവവുമായി ദേഷ്യം പിടിച്ചു എന്നെ നോക്കിനിൽക്കുന്നുണ്ട്………………..
ഞാൻ പെട്ടെന്ന് തന്നെ സിഗരറ്റ് വലിച്ചെറിഞ്ഞു എന്നിട്ട് അവളെ നോക്കി
ചിരിച്ചു……………..
അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല………….മുത്ത് എന്റെ കാട്ടിക്കൂട്ടൽ കണ്ട്
ചിരിച്ചു…………….
ഷാഹി പെട്ടെന്ന് തിരിഞ്ഞു റൂമിലേക്ക് പോയി വാതിൽ ശക്തിയിലടച്ചു…………….
“പണി പാളിയല്ലോ മുത്തേ………….”…………ഞാൻ അവനെ നോക്കി തലയിൽ
കൈവെച്ചുകൊണ്ട് പറഞ്ഞു…………..
അവന് അപ്പോഴും ചിരി തന്നെ…………..
ഞാൻ മെല്ലെ അവളുടെ റൂമിലേക്ക് നടന്നു…………പിന്നാലെ മുത്തും……………
ഞാൻ മെല്ലെ അവളുടെ റൂമിന്റെ വാതിൽ ഒന്ന് തള്ളിനോക്കി………… ഭാഗ്യം………..ദേഷ്യത്തിൽ
പോയപ്പോൾ വാതിലിന്റെ കൊളുത്തിടാൻ അവൾ മറന്നിട്ടുണ്ട്…………..
ഞാൻ മെല്ലെ വാതിൽ തുറന്ന് അകത്തുകയറി…………പിന്നാലെ മുത്തും…………
ഞാൻ ഉള്ളിലേക്ക് നോക്കി…………ഷാഹി ബെഡിൽ കിടക്കുന്നുണ്ട്…………..
ഞാൻ റൂമിൽ കയറിയത് പുള്ളി അറിഞ്ഞിട്ടുണ്ട്………. പക്ഷെ അവളിൽ നിന്ന് ഒരു അനക്കവും ഞാൻ
കണ്ടില്ല…………….
“എന്താ ചെയ്യാ…………”…………ഞാൻ ആംഗ്യഭാഷയിൽ മുത്തിനോട് ചോദിച്ചു……………
അവൻ കൈമലർത്തി കാണിച്ചു തന്നു………….
ദുഷ്ടാ…………ഞാൻ അവനെ പതിയെ വിളിച്ചു……………അവൻ അതുകേട്ട് കുലുങ്ങി ചിരിച്ചു…………….
ഞാൻ അവനോട് ശബ്ദമുണ്ടാക്കല്ലേ എന്ന് പറഞ്ഞു…………..അവൻ സൈലന്റായി……………
ഞാൻ മെല്ലെ അവളുടെ കിടക്കയിൽ ഇരുന്നു………..ബെഡ് ചെറുതായി ഒന്ന് കുലുങ്ങി………….
ഷാഹി അറിയുന്നുണ്ട് ഞാൻ റൂമിൽ വന്നതും അവളുടെ ബെഡിൽ ഇരുന്നതുമൊക്കെ…………പക്ഷെ അവളിൽ
നിന്ന് ഒരു റിയാക്ഷനുമില്ലാത്തത് എന്റെ പേടി കൂട്ടി………….
സിഗരറ്റ് ഒന്ന് ചുണ്ടിൽ വെച്ചതിന് എന്റെ കൈയിൽ കടിച്ച ആളാണ്…………അപ്പോ നോക്കിയും
കണ്ടും അടുക്കുന്നതാ നല്ലത്……………
അവൾ ബെഡിൽ കമിഴ്ന്നു കിടക്കാണ്……….. അവളുടെ കാലിന്റെ വെളുത്ത അടിഭാഗം ഞാൻ
കണ്ടു…………..
ഒരു വെള്ളകളറുള്ള പാദസരം അവളുടെ കാലിൽ കിടക്കുന്നുണ്ട്………….അത് അവളുടെ കാലിന്റെ
ഭംഗി കൂട്ടി…………..
ഞാൻ പതിയെ അവളുടെ കാലിന്റെ അടുത്തേക്ക് വന്നു…………അവളുടെ കാലിന്റെ ഭംഗി
ആസ്വദിച്ചു……………
മുത്ത് കൂടെയുള്ളത് കൊണ്ട് ഞാൻ അധികം ആസ്വദിക്കാൻ നിന്നില്ല……………
പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…………
ഞാൻ മെല്ലെ എന്റെ ഒന്നുരണ്ട് വിരലുകൾ കൊണ്ട് അവളുടെ കാലിന്റെ അടിയിൽ
ഇക്കിളിയാക്കി……………..
അവൾ പെട്ടെന്ന് ഇക്കിളിപൂണ്ട് പൊന്തിച്ചാടി…………..
അവൾ എന്റെ നേരെ തിരിഞ്ഞു…………
“അടങ്ങിയിരിക്ക്………….”…………..അവൾ എന്നോട് ഗൗരവത്തോടെ പറഞ്ഞു………….
അത് കണ്ടപ്പോ എനിക്ക് വാശികൂടി………….
ഞാൻ പിന്നെയും അവളെ ഇക്കിളിയാക്കി………..അവൾ പിന്നെയും കുലുങ്ങി…………..
അവളുടെ മുഖത്ത് ചിരി വന്നുമാഞ്ഞു…………….
“അടങ്ങിയിരിക്കാനാ പറഞ്ഞത്…………..”…………..പിന്നെയും ഗൗരവം……………
ഞാൻ ഇക്കിളിയാക്കാൻ കൈനീട്ടി……………അവൾ എന്റെ കയ്യിൽ പിടിച്ചു………….
ആഹാ അത്രയ്ക്കായോ…………..
ഞാൻ മുത്തിനോട് ഷാഹിയെ പിടിക്കാൻ പറഞ്ഞു………….
അവൻ പെട്ടെന്ന് വന്ന് ഷാഹിയെ പിടിച്ചു…………അവൾ കുതറി…………..ഞാൻ വിട്ടില്ല…………..
അവളുടെ കൈ ഞാൻ മുത്തിന് പിടിക്കാൻ കൊടുത്തിട്ട് ഞാൻ അവളുടെ രണ്ടുകാലും പിടിച്ചിട്ട്
അവളുടെ മുഖത്ത് നോക്കി ചിരിച്ചു………….
“സമർ………..വേണ്ടാട്ടോ……………..”………….അവൾ എന്നോട് കെഞ്ചി………….
ഞാൻ ചിരിച്ചുകൊണ്ട് തന്നെ പിന്നെയും അവളെ ഇക്കിളിയാക്കി…………..
അവൾ ഇളകി ചിരിച്ചു……………….
ഞാനും മുത്തും അതുകണ്ട് ചിരിച്ചു……………
ഞാൻ പിന്നെയും പിന്നെയും ഇക്കിളിയാക്കി…………അവൾ ഇക്കിളി സഹിക്കാനാവാതെ
ചിരിച്ചുകൊണ്ടിരുന്നു………………..
അവസാനം അവൾ തോൽവി സമ്മതിച്ചു…………….
ഞാനും മുത്തും അവളെ വിട്ടു…………..
അവൾ ചിരിയടക്കിക്കൊണ്ട് എണീറ്റു………….ഞാൻ അവളെ തന്നെ നോക്കി നിന്നു……………..
പെട്ടെന്ന് അവൾ എന്റെ കയ്യിൽ ഒരു നുള്ള് തന്നു…………….
“എത്ര തവണ പറഞ്ഞാലും കേൾക്കരുത് ട്ടോ…………..”…………..അവൾ എന്നോട് പറഞ്ഞു……………
ഞാൻ അവൾക്ക് ഇളിച്ചുകാട്ടി കൊടുത്തു…………..
ഒരു കപട ദേഷ്യഭാവം കാണിച്ചിട്ട് അവൾ മുത്തിന് നേരെ തിരിഞ്ഞു……………..
“പുതിയ ആൾക്കാര് വന്നപ്പോ നിനക്ക് ഇത്താനെ പറ്റാണ്ടായി ല്ലേ……………..”………….എന്നും
പറഞ്ഞു ഷാഹി മുത്തിനെ ഇക്കിളിയാക്കി……………..ഞാനും അതിൽ പങ്കു ചേർന്നു…………..
മുത്ത് കുണുങ്ങി ചിരിച്ചു…………..
പിന്നെ പരസ്പരം ഇക്കിളിയാക്കൽ ആയി…………
ഇക്കിളിയാക്കി ഇക്കിളിയാക്കി കുഴങ്ങിയപ്പോൾ എല്ലാരും ഒന്നടങ്ങി……………..
പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു കുറേ നേരം…………..അർധരാത്രി വരെ…………….
പിന്നെ ഞാൻ റൂമിലേക്ക് പോയി കിടന്നു…………..മുത്ത് ഷാഹിയുടെ കൂടെയും………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
“ഹലോ മാഡം, ഞാൻ ACP സജീവ്…………….ഞാനാണ് ഈ കേസ് ഹാൻഡിൽ
ചെയ്യുന്നത്………………”……………നിരഞ്ജനയ്ക്ക് നേരെ കൈ നീട്ടി കൊണ്ട് സജീവ് പറഞ്ഞു…………….
“ഹലോ മിസ്റ്റർ ACP, ഐ ആം നിരഞ്ജന ദാസ് IPS…………..”…………….കൈ തിരിച്ചുകൊടുത്തുകൊണ്ട്
നിരഞ്ജന പറഞ്ഞു…………..
മിഷൻ ഡെവിൾ ടീം അർദ്ധരാത്രിയോട് തന്നെ കൊച്ചിയിൽ എത്തിയിരുന്നു…………….
രാവിലെ ഹോസ്പിറ്റലിൽ കിടക്കുന്ന ആളുകളെ കാണാൻ അസൗകര്യമുള്ളത് കൊണ്ട് മർഡറുകൾ നടന്ന
ലൊക്കേഷൻ കാണാൻ ഇറങ്ങുകയായിരുന്നു നിരഞ്ജനയും ടീമും………………അതിനുവേണ്ടി അവരെ
എസ്കോർട്ട് ചെയ്യാനാണ് സജീവ് വന്നത്………………
“സജീവ്…………പ്ളീസ് ഗിവ് മി എ മിനുട്ട്…………”…………….നിരഞ്ജന സജീവിനോട് പറഞ്ഞു……………….
“ഓക്കേ മാഡം…………”………….സജീവ് പറഞ്ഞു……………..
നിരഞ്ജന ഉള്ളിലേക്ക് കയറി……………
മിഷൻ ഡെവിൾ ടീമിനെ വിളിച്ചുനിർത്തി………………
“നമ്മൾ ഇവിടെ എന്തിനാ വന്നത് എന്ന് ഇവിടെയുള്ളവർ അറിയാൻ പാടില്ല…………..ഡിജിപി തന്ന
പ്രത്യേക നിർദേശം ആണിത്…………….ഇവരുടെ മുന്നിൽ ഇതൊരു ഗ്യാങ് വാറാണ്……………. നമ്മൾക്കും
അത് തന്നെ……………നമ്മൾ ഇങ്ങനെയുള്ള ഗ്യാങ് ഫൈറ്റുകൾ ഒക്കെ അന്വേഷിക്കുന്ന ഒരു
സീക്രട്ട് ടീം……………….ഓക്കേ……………”………………നിരഞ്ജന അവരോട് ചോദിച്ചു……………..
“ഓക്കേ മാഡം…………..”…………അവർ ഒന്നിച്ചു പറഞ്ഞു……………
“ദെൻ കം ഓൺ……………”……….
മിഷൻ ഡെവിൾ ടീം ഇറങ്ങി ACP സജീവിനൊപ്പം…………..
സജീവ് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും കയറിയ വണ്ടിയിലാണ് കയറിയത്……………..
“സുബ്ബയ്യ എന്ന് വിളിക്കുന്ന സുബ്ബരാമൻ എന്നയാളുടെ കാമിനി ഡിസ്കോ ബാറിലാണ് ഈ സംഭവം
നടന്നത്……………….”……………സജീവ് പറഞ്ഞുതുടങ്ങി……………..
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും സജീവിന്റെ വാക്കുകൾക്ക് കാതോർത്തു………………
“ഈ സുബ്ബയ്യ എന്ന് പറയുന്ന ആൾ ഒരു ഗുണ്ടാനേതാവ് ആണ്…………….”……………സജീവ് പറഞ്ഞു………….
“ഇയാളുടെ ആക്ടിവിറ്റീസ് എന്തൊക്കെയാണ്………………..”…………നിരഞ്ജന ഇടയിൽ കയറി
ചോദിച്ചു……………
“ഫിനാൻസ്,ഗുണ്ടകളെ വിട്ട് പേടിപ്പിച്ച് പണം വാങ്ങുക മുഖ്യമായും പുതിയ കട, ബിൽഡിങ്
ഒക്കെ തുടങ്ങുന്നവർക്ക് എതിരെയാണ് ഇങ്ങനെയുള്ള പ്രവൃത്തികൾ, സുബ്ബയ്യക്ക് പണം
നൽകാതെ പുതിയ എന്തെങ്കിലും കാര്യം ചെയ്യാൻ അവർ അനുവദിക്കില്ല………പിന്നെ കാമിനി
ഡിസ്കോ ബാറിന്റെ മറവിൽ മയക്കുമരുന്ന്,ILLEGAL ഡ്രഗ്സ് എന്നിവയുടെ വിതരണമെല്ലാം
നടക്കുന്നുണ്ട്………………”…………….സജീവ് പറഞ്ഞു……………
നിരഞ്ജന മനസ്സിലായത് പോലെ തലയാട്ടി…………..
“മൊത്തം ഇരുപത്തിനാല് പേരാണ് മരിച്ചത്………….രണ്ടുപേർ ഐസിയു വിൽ ആണിപ്പോഴും………….പക്ഷെ
അവരുടെ കാര്യത്തിലും അധികം ഹോപ് ഒന്നും വേണ്ട എന്നാണ് ഡോക്ടർമാർ
പറയുന്നത്…………”………….സജീവ് പറഞ്ഞു…………
അതുകേട്ട് നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി………………
“പണി കൊടുത്ത ഗ്യാങ് ഏതാണെന്ന് ഇതുവരെ ഐഡന്റിഫൈ ചെയ്യാൻ സാധിച്ചിട്ടില്ല……………സാധാരണ
ഇങ്ങനെയുള്ള ഗ്യാങ് വാറിൽ രണ്ടുടീമിലെയും ആളുകൾ മരണസ്ഥലത്ത് ഉണ്ടാകും……………പക്ഷെ
വിരോധാഭാസം എന്തെന്നാൽ ഇപ്പോൾ മരിച്ച ഇരുപത്തിനാല് പേരും മരിക്കാൻ കിടക്കുന്ന
രണ്ടുപേരും ഒരേ ഗ്യാങ് ആണ്………….. അതായത് സുബ്ബയ്യയുടെ ഗ്യാങ്…………….”……………..സജീവ്
അവരോട് പറഞ്ഞു………………..
നിരഞ്ജനയും ടീമും പ്രതീക്ഷിച്ച കാര്യങ്ങളാണ് സജീവ് പറഞ്ഞതെങ്കിലും ഒരു ഭീതിയോടെ അവർ
അത് കേട്ടിരുന്നു………………
“ഇനിയിപ്പോ പണി കൊടുത്ത ടീമിലെ ആളുകൾ അവിടെ മരിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന്
അവരെ എടുത്ത് കൊണ്ടുപോയതാകും എന്ന ഒരു പൊസിബിലിറ്റി കരുതി ഞങ്ങൾ അവിടെ നിന്ന്
കളക്റ്റ് ചെയ്ത ബ്ലഡ് വെച്ചിട്ട് ബ്ലഡ് ടെസ്റ്റ് നടത്തി നോക്കി……………..പക്ഷെ അവരുടെ
അല്ലാത്ത ഒരൊറ്റ ബ്ലഡ് പോലും ഞങ്ങൾക്ക് കണ്ടെത്താനായില്ല…………….അത് സത്യം പറഞ്ഞാൽ
ഞങ്ങൾക്ക് അത്ഭുതമായിരുന്നു…………………”………….സജീവ് പറഞ്ഞു…………..
അപ്പോഴേക്കും വണ്ടി കാമിനി ഡിസ്കോ ബാറിന് മുന്നിലെത്തി……………
അവർ പുറത്തിറങ്ങി…………..
നിരഞ്ജനയ്ക്ക് സജീവ് കാമിനി ഡിസ്കോ ബാർ ചൂണ്ടി കാണിച്ചുകൊടുത്തു………………
നിരഞ്ജന ബാറിന് നേരെ നോക്കി……………..
പ്രത്യക്ഷത്തിൽ ഒരു കുഴപ്പവും നിരഞ്ജനയ്ക്ക് തോന്നിയില്ല…………..പക്ഷെ ഇരുപത്തിനാല്
പേർ മരിച്ച ഇടമാണെന്ന് അവൾക്ക് നേരത്തെ അറിയാവുന്നത് കൊണ്ട് മാത്രം അവൾക്ക് ആ
ബാറിന് കുഴപ്പം തോന്നി……………..
മുന്നിൽ നിന്ന് കാണുമ്പോൾ ബാറിൽ ഒരു വലിയ സംഘട്ടനം നടന്നതായോ കുറേ പേർ മരിച്ചതായോ
തോന്നില്ല………….കാരണം മുന്നിൽ ഒരു ഗ്ലാസ്സോ അല്ലെങ്കി ജനലോ പൊട്ടിയിട്ടില്ല………… ഒരു
പ്രശ്നവും നടന്നിട്ടില്ല എന്നേ തോന്നൂ……………..നിരഞ്ജനയ്ക്ക് സമറിനോട് മതിപ്പ്
തോന്നി……………..കരുത്തൻ മാത്രമല്ല അവൻ ബുദ്ധിമാനും കൂടിയാണ്……………….
രാവിലെ ആയതുകൊണ്ട് റോഡിൽ തിരക്ക് കുറവായിരുന്നു……………..
അവർ റോഡ് മുറിച്ചുകടന്നു കാമിനി ബാറിന് മുന്നിലെത്തി……………..
പോലീസ് അവിടം എല്ലാം സീൽ ചെയ്തിരുന്നു…………..
സജീവ് സീൽ ചെയ്തത് ഇളക്കാതെ കടന്നുവരാൻ ആവശ്യപ്പെട്ടു…………..
സജീവ് നേരെ ചെന്ന് മുന്നിലത്തെ ഡോർ തുറന്നു………….ബാക്കിയുള്ളവർ സീൽ ഒന്നും ഇളക്കാതെ
ഡോറിന് മുന്നിലെത്തി……………..
സജീവ് വാതിൽ തുറന്ന് ഉള്ളിൽ കയറി……………പിന്നാലെ ബാക്കിയുള്ളവരും……………….
ഉള്ളിലെ കാഴ്ച നിരഞ്ജനയെ അക്ഷരാർത്ഥത്തിൽ പേടിപ്പെടുത്തി…………..നിരഞ്ജനയെ മാത്രമല്ല
ബാക്കിയുള്ളവരെയും…………………
ആ ബാർ ഇഞ്ചപ്പരുവം ആക്കിയിരുന്നു സമർ…………..ഒരു ചുമരോ അല്ലെങ്കിൽ ഒരു ഷെൽഫോ പൊളിയാതെ
ഇല്ല……………..ജനൽ ചില്ലുകൾ പൊട്ടാത്ത ഏകഭാഗം ബാറിന് മുൻവശം
മാത്രമായിരുന്നു……………ബാക്കിയുള്ള എല്ലാ ജനലുകളും അതിന്റെ ചില്ലുകളും എന്തിനേറെ ജനൽ
കമ്പികൾ വരെ പൊളിഞ്ഞു കിടന്നിരുന്നു………………
സീലിംഗ് റൂഫിംഗ് ഒക്കെ ഒരു ഭൂകമ്പം വന്നപോലെ പൊളിഞ്ഞുകിടക്കുന്നു………………
മരിച്ചുകിടക്കുന്നവരുടെ മാർക്കിങ് എല്ലായിടത്തും മാർക്ക് ചെയ്തിരുന്നു…………..
മിക്കവാറും എല്ലായിടത്തും ഒന്നോ രണ്ടോ പേരുടെ മാർക്കിങ് ഉണ്ട്…………ഒരു സ്ഥലവും സമർ
ഒഴിവാക്കിയിട്ടില്ല…………ബെസ്റ്റ്……………
മദ്യകുപ്പികൾ വെച്ച ഷെൽഫിന് നേരെ നടുവിലായി കെട്ടിടത്തിന് മുകളിൽ ഡമ്മി വെക്കുന്ന
പോലത്തെ ഒരു മാർക്കിങ് കണ്ട് നിരഞ്ജനയ്ക്ക് അക്ഷരാർത്ഥത്തിൽ ചിരി വന്നു……………..
“ചെകുത്താന്റെ വിളയാട്ടം ല്ലേ………….”…………….അടുത്തേക്ക് വന്ന ബാലഗോപാലിനോട് നിരഞ്ജന
ചോദിച്ചു………………
ബാലഗോപാൽ അതിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു……………..
“എന്റെ ലൈഫിൽ ഇത്രയും അധഃപതിച്ച ഒരു മർഡർ ലൊക്കേഷൻ ഇതാദ്യമാണ്…………..ഹി ഈസ്
ഇമ്പോസിബിൾ………………”…………..നിരഞ്ജന സമറിനെ ശരിക്കും പ്രകീർത്തിച്ചു…………….
“AND HIGHLY INFLAMMABLE TOO…………..”…………..ബാലഗോപാൽ നിരഞ്ജനയുടെ വാക്കുകൾ
പൂർത്തിയാക്കി……………….
💕💕💕💕💕💕💕💕💕💕💕💕💕💕💕
സമറും ഷാഹിയും ജീപ്പിൽ സഞ്ചരിച്ചു കൊണ്ടിരുന്നു………………
“ഇന്ന് എന്ത് മത്സരം ആണോ ആവോ……………..”…………..ഷാഹി പറഞ്ഞു……………..
സമർ അതുകേട്ട് അവളെ നോക്കി…………………
ഷാഹി ഒരു ഇറുകിയ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്……………..അതിൽ അവളുടെ മുഴുപ്പ് എല്ലാം
എടുത്തുകാട്ടുന്നുണ്ടായിരുന്നു……………….
സമർ പെട്ടെന്ന് അവിടെ നിന്ന് ശ്രദ്ധ മാറ്റി മുന്നോട്ട് നോക്കി……………
അവളുടെ ഗ്രാമത്തിലെ ഓരോ ഇടവും മനോഹാരിത
നിറഞ്ഞതായിരുന്നു…………..എല്ലായിടവും പച്ചപ്പ്………..ഒരു പ്രത്യേക തരം തണുപ്പും
ചുറ്റുംകൂടി നിൽക്കുന്ന മരങ്ങളും സമറിന് ഒരു വേറിട്ട അനുഭൂതി നൽകി………………
ഷാഹി സമറിന് വഴി പറഞ്ഞുകൊടുത്തു…………..സമർ അതിനനുസരിച്ച് വണ്ടി
ഓടിച്ചുകൊണ്ടിരുന്നു…………………….
മൺവഴികളായിരുന്നു അവിടെ അധികവും………..ടാറിട്ട റോഡുകൾ പ്രധാനമായും ആ ഗ്രാമത്തിൽ
നിന്ന് പുറത്തേക്കുള്ള പാതകളിലോ അല്ലെങ്കിൽ റബ്ബർ എസ്റ്റേറ്റുകളിലേക്കുള്ള വഴികളിൽ
മാത്രമായിരുന്നു ഉണ്ടായിരുന്നത്………………
“അതാ അങ്ങോട്ട്………….”………….ഷാഹി പറഞ്ഞു……………..
സമർ അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി…………….
പുഴയ്ക്ക് അടുത്തായി കുറേ ആളുകൾ കൂടി നിൽക്കുന്നത് സമർ കണ്ടു…………..വളരെ മനോഹരമായ
സ്ഥലം…………….
സമർ അങ്ങോട്ട് വണ്ടി ഓടിച്ചു……………….
അടുത്തെത്തുന്തോറും കാഴ്ച കൂടുതൽ വ്യക്തമായി……………..
ഒരു തുണി കൊണ്ട് കണ്ണ് മൂടി കെട്ടിയ ആൾ ഉയരത്തിൽ കെട്ടിയിരിക്കുന്നു കലം
അടിച്ചുവീഴ്ത്താൻ ശ്രമിക്കുന്നത് സമർ കണ്ടു……………ആളുകൾ ചുറ്റും കൂടി നിന്ന് അയാളെ
പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു……………..
“ആഹാ…………കലം തല്ലിപ്പൊട്ടിക്കൽ ആണല്ലോ…………….”…………..ഷാഹി അതുകണ്ടിട്ട് ഉത്സാഹത്തോടെ
പറഞ്ഞു……………..
അവർ അതിനടുത്തെത്തി………………..
എല്ലാവരും അവരെ നോക്കി……………ആ ജീപ്പ് അവർക്ക് പുതിയ ഒരു കാഴ്ചയായിരുന്നു……………
സമർ ജീപ്പ് മത്സരം നടക്കുന്നതിന് കുറച്ചടുത്തായി പാർക്ക് ചെയ്തു…………………
എല്ലാവരും അവരെ തന്നെ നോക്കി നിന്നു…………അവരുടെ ശ്രദ്ധ കുറച്ചുനേരത്തേക്ക് എങ്കിലും
മത്സരത്തിൽ നിന്ന് മാറി…………….
ജീപ്പിൽ നിന്ന് ഷാഹി പുറത്തേക്കിറങ്ങിയപ്പോൾ അവരിൽ ഒരു ചിരി വിടർന്നു……………ഷാഹിയുടെ
രണ്ടുമൂന്ന് കൂട്ടുകാരികൾ അവളുടെ അടുത്തേക്ക് ചെന്നു……………..
സമർ വണ്ടിയിൽ നിന്നിറങ്ങി…………..
അവനെ ആളുകൾ അത്ഭുതത്തോടെ നോക്കിനിന്നു……………ഇതാരപ്പാ ഈ ചുള്ളൻ എന്ന
ഭാവത്തിൽ…………….പെണ്ണുങ്ങൾ അവന്റെ സൗന്ദര്യത്തിൽ വീണു………….അവനെ കണ്ണിമയ്ക്കാതെ
സ്ത്രീകൾ നോക്കിനിന്നു……………..ഷാഹിയുടെ അടുത്തേക്ക് ഓടിവന്ന കൂട്ടുകാരികൾക്ക് പോലും
ഒരു നിമിഷം സമറിൽ നിന്ന് കണ്ണെടുക്കാൻ സാധിച്ചില്ല………………….
സമർ ചുറ്റും നോക്കി……………..ആളുകൾ മത്സരത്തിന്റെ അവിടെ ചുറ്റും കൂടി
നിൽക്കുന്നു……………കുറച്ചപ്പുറത്തായി ചെറിയ പിള്ളേർ ഫുട്ബോൾ കളിക്കുന്നു…………….
സമർ ഷാഹിയുടെ അടുത്തേക്ക് നോക്കി…………….അവളുടെ അടുത്തേക്ക് വന്ന കൂട്ടുകാരികളെ
കണ്ടു……………….
അവനെ ആളുകൾ ശ്രദ്ധിക്കുന്നതും പെണ്ണുങ്ങൾ എല്ലാം അവനെ കണ്ണിമയ്ക്കാതെ നോക്കുന്നതും
തന്റെ കൂട്ടുകാരികൾ തന്നെ അവനെ എല്ലാം മറന്ന് നോക്കിനിൽക്കുന്നതും ഒക്കെ ഷാഹി
ശ്രദ്ധിച്ചിരുന്നു…………….അത് അവളിൽ ഒരു അഭിമാനം സൃഷ്ടിച്ചു…………………
സമർ ഷാഹിയുടെ അടുത്തേക്ക് വന്നു……………….
അവളുടെ കൂട്ടുകാരികൾ എല്ലാം അവനെ അന്തം വിട്ട് നോക്കിനിന്നു………………
“ഇത് സമർ………….”…………..ഷാഹി അവനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു………………
സമർ അവരെ നോക്കി പുഞ്ചിരിച്ചു……………..
ആ പുഞ്ചിരിയിൽ തന്നെ ഷാഹിയുടെ കൂട്ടുകാരികളുടെ testosterone ന്റെ അളവ് ക്രമാതീതമായി
വർധിച്ചു………………
അവർ അവന് കൈ കൊടുത്തു…………..അവൻ അത്
സ്വീകരിച്ചു………….ബലിഷ്ടമായ ആ സുന്ദരൻ ചെക്കന്റെ കൈകൾ അവർ ഓരോരുത്തരും ആസ്വദിച്ചു
പിടിച്ചു……………..
ഓരോ കൂട്ടുകാരിയും സമറിന് കൈകൊടുക്കുമ്പോഴും ഷാഹിയുടെ മുഖത്ത് ആശങ്കയും കുശുമ്പും
വർധിച്ചു……………അതിനേക്കാൾ കഷ്ടമായിരുന്നു ഇതെല്ലാം കണ്ടുകൊണ്ട് നിന്ന പെണ്ണുങ്ങളുടെ
അവസ്ഥ……………….
പെട്ടെന്ന് ഒരാൾ മത്സരസ്ഥലത്തിന്റെ അടുത്ത് നിന്നും അവരുടെ അടുത്തേക്ക്
വന്നു…………………ഒരു സുമുഖനായ യുവാവ്…………..മുണ്ടും ഷർട്ടും ആണ് വേഷം………..
ഷാഹി അയാളെ ഒരു ചിരിയോടെ നോക്കിനിന്നു…………….
“ഷാഹി……….സുഖമല്ലേ…………….”……………..അയാൾ ഷാഹിയോട് ചോദിച്ചു………………..
“സുഖം തന്നെ സന്തോഷേട്ടാ……………”…………..ഷാഹി മറുപടി നൽകി………………
വന്നയാളുടെ പേര് സന്തോഷ് ആണെന്ന് സമറിന് മനസ്സിലായി………………
“നീയെന്നാ വന്നത്……………”…………..സന്തോഷ് ചോദിച്ചു……………..
“ഇന്നലെ വൈകുന്നേരം……………”…………….ഷാഹി മറുപടി നൽകി………………
“ആരാപ്പാ ഇത്……………”………….സമറിനെ നോക്കിക്കൊണ്ട് സന്തോഷ് ഷാഹിയോട് ചോദിച്ചു……………….
“ഇത് സമർ…………..എന്റെ ഒപ്പം പഠിക്കുന്നതാ……………..നമ്മളുടെ നാട് ഒക്കെ കാണാൻ വേണ്ടി
വന്നതാ………………സമർ ഇത് സന്തോഷേട്ടൻ……………ഇവിടുത്തെ മെയിൻ ആണ്……………”…………….ഷാഹി
ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു……………..
“നല്ല കിടിലൻ പേരാണല്ലോ…………..”…………..അതും പറഞ്ഞുകൊണ്ട് സന്തോഷ് സമറിന് നേരെ കൈ
നീട്ടി……………..
സമർ ഒരു പുഞ്ചിരിയോടെ ആ കൈ സ്വീകരിച്ചു………………
“ഷാഹി……………ഒന്ന് കലം തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കുന്നില്ലേ……………..”…………….സന്തോഷ്
തിരിഞ്ഞിട്ട് ഷാഹിയോട് ചോദിച്ചു……………..
“തീർച്ചയായും…………….”…………….ഷാഹി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു……………..
“എന്നാ വാ……………”………….സന്തോഷ് മത്സരം നടക്കുന്ന അവിടേക്ക് തിരിച്ചു നടന്നു……………..
ഷാഹിയും സമറും അങ്ങോട്ടേക്ക് നടന്നു…………ഒപ്പം സമറിനെ വായ്നോക്കിക്കൊണ്ട് ഷാഹിയുടെ
കൂട്ടുകാരികളും…………….
അപ്പോഴേക്കും അത് വരെ മത്സരിച്ചിരുന്ന ആളുടെ സമയം കഴിഞ്ഞിരുന്നു…………….അയാൾക്ക് കലം
തല്ലിപ്പൊട്ടിക്കാൻ സാധിച്ചില്ല……………
ഷാഹി ആ മത്സരം എങ്ങനെയാണെന്ന് സമറിന് പറഞ്ഞുകൊടുത്തു…………………..
“മത്സരിക്കാൻ പോകുന്ന ആളുടെ കയ്യിൽ ഒരു വടിയും കൊടുത്തിട്ട് അയാളുടെ കണ്ണ് മൂടി
കെട്ടിയിട്ട് അയാളെ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തിരിച്ചിട്ട് ഉയരത്തിൽ
കെട്ടിയിരിക്കുന്ന കലം വടി കൊണ്ട് തല്ലിപ്പൊട്ടിക്കാൻ വേണ്ടി വിടും…………..ഈ കലം ഒരു
കയറിൽ ഒരാൾക്ക് നിയന്ത്രിക്കാൻ പറ്റുന്ന രീതിയിലാണ് കെട്ടുക…………മത്സരിക്കുന്ന ആൾ
അടുത്തെത്തുമ്പോൾ അയാൾ ആ കലം ഉയർത്തിയും താഴ്ത്തിയും മത്സരാർതിയെ വട്ടം
കറക്കും………….കലം പൊട്ടിച്ചാൽ അയാൾ വിജയിക്കും……….പിന്നെ കുറച്ചു സമയം കൊടുക്കും
പിന്നെ പുറത്തുള്ള ഒരാൾക്കും പറഞ്ഞുകൊടുക്കാൻ പാടില്ല…………..വേണമെങ്കിൽ
കബളിപ്പിക്കാം………………”…………….ഷാഹി സമറിന് കളി എന്താണെന്ന് മനസ്സിലാക്കി കൊടുത്തു……………
അപ്പോഴേക്കും ഷാഹിയെ സന്തോഷ് വിളിച്ചു……………
അവൾ മത്സരിക്കാൻ പോയി……………..
സമർ അവളെ നോക്കിനിന്നു…………..
അവർ ഒരു തോർത്തുമുണ്ട് കൊണ്ട് ഷാഹിയുടെ കണ്ണ് മൂടികെട്ടി…………….അതിന് ശേഷം അവളെ
ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും കറക്കിയിട്ട് ഷാഹിയെ കലം തല്ലാൻ വേണ്ടി വിട്ടു………………
ചുറ്റുമുള്ളവർ ആർത്തുവിളിച്ചു………….അവളെ ഓരോന്ന് പറഞ്ഞു കബളിപ്പിച്ചു…………….
എങ്ങനെയൊക്കെയോ അവൾ ആ കലത്തിന് തൊട്ടുതാഴെ എത്തി…………..അവൾ കലത്തിന് താഴെ ആണെന്ന്
അവൾക്ക് മറ്റുള്ളവരുടെ ആർപ്പുവിളികളിൽ നിന്ന് മനസ്സിലായി……………..
അവൾ ചാടി കലത്തെ അടിക്കാൻ തുടങ്ങി…………പക്ഷെ കലത്തിൽ വടി കൊണ്ടില്ല…………..അവളുടെ ഓരോ
ചാട്ടത്തിനും അവളുടെ മാറിടം തുളുമ്പി…………..വളരെ ഇറുകിയ ചുരിദാറിട്ടത് കാരണം അത്
വളരെ നന്നായി എല്ലാവര്ക്കും കാണുന്നുണ്ടായിരുന്നു……………….എല്ലാവരും അവിടേക്ക്
നോക്കി………………
സമറിന് ഇത് മനസ്സിലായി…………..എല്ലാവരും അവളുടെ മാറിലേക്കും മറ്റും നോക്കുന്നത് അവനിൽ
ദേഷ്യം പടർത്തി…………..അവന്റെ കണ്ണുകളിൽ തീ കത്തി……………..എങ്ങനെയെങ്കിലും അവൾ കലം
പെട്ടെന്ന് തല്ലിപൊട്ടിക്കണേ എന്ന് അവൻ പ്രാർത്ഥിച്ചു……………
പക്ഷെ അതുണ്ടായില്ല………….വൈകുന്ന ഓരോ നിമിഷവും അവനിൽ ദേഷ്യം
കത്തിപടർന്നുകൊണ്ടിരുന്നു………………..
ഒടുവിൽ കുറച്ചു നേരത്തിന് ശേഷം ഷാഹി തോറ്റു പിൻവാങ്ങി……………..
അവളുടെ മൂടിക്കെട്ടിയ കെട്ട് അഴിച്ചു…………..ഷാഹി തോറ്റതിന്റെ ചമ്മലോടെ സമറിന്
അടുത്തേക്ക് വന്നു……………..
സമർ എങ്ങനെയോ ദേഷ്യം കൺട്രോൾ ചെയ്തു നിന്നു………………
മുഖം താഴ്ത്തി വന്നതുകൊണ്ട് സമറിന്റെ ഭാവം ഷാഹി കണ്ടില്ല…………….
പെട്ടെന്ന് സന്തോഷ് അവരുടെ അടുത്തേക്ക് വന്നു……………
“അയ്യേ…………..എന്താ നീ കാട്ടിയത്……………”………….സന്തോഷ് ഷാഹിയെ കളിയാക്കി…………….
ഷാഹി നാണിച്ചു തലതാഴ്ത്തി നിന്നു…………..
“തന്റെ ഫ്രണ്ട് ന് ഒരു അവസരം കൊടുത്താലോ…………..”…………..സന്തോഷ് ചോദിച്ചു……………….
ഷാഹി ഓക്കേ പറഞ്ഞു……………പക്ഷെ സമർ പിൻവാങ്ങി………….ഷാഹി അവനെ കുറേ
നിർബന്ധിച്ചു………………സമർ ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു………………
“എടൊ തനിക്ക് ഒറ്റയടിക്ക് പൊട്ടിക്കാനൊന്നും പറ്റില്ല എന്ന്
ഞങ്ങൾക്കറിയാം…………..പിന്നെ ഒന്ന് ട്രൈ ചെയ്ത് നോക്ക്…………..ചിലപ്പോൾ ഒരു നൂറാമത്തെ
അടിയിലെങ്കിലും കൊണ്ടാലോ അല്ലെ ഷാഹി……………”…………..സന്തോഷ് ചിരിച്ചുകൊണ്ട് ഷാഹിയോട്
പറഞ്ഞു…………..ഷാഹിയും ചിരിച്ചു………………
അതുകേട്ട് ഞാൻ(സമർ) അവനെ ഒന്ന് നോക്കി……………അവന് ഞാൻ ഒരു പുഞ്ചിരി
സമ്മാനിച്ചു……………….
“ഓക്കേ………………”…………..ഞാൻ സമ്മതം മൂളി………..
ഞാൻ അവന്റെ പിന്നാലെ മത്സരകളത്തിലേക്ക് നടന്നു……………..
ഞാൻ ചുറ്റും നോക്കി………….എല്ലാവരും എന്നെ നോക്കുന്നുണ്ട്…………..ഞാൻ ഉയരത്തിൽ
കെട്ടിയിരിക്കുന്ന കലത്തിലേക്ക് നോക്കി……………..
നീട്ടി കെട്ടിയിരിക്കുന്ന ഒരു കയറിന് കുറുകെയാണ് കലത്തിന്റെ കയർ
കിടക്കുന്നത്……………..കലത്തിന്റെ കയർ കിണറ്റിൽ നിന്ന് വെള്ളം കോരുന്ന പോലെയാണ്
ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്……………..
സന്തോഷ് എന്നെ വിളിച്ചു…………ഞാൻ അവന്റെ അടുത്തേക്ക് നടന്നു……………
അവൻ തോർത്തുമുണ്ട് റെഡിയാക്കിക്കൊണ്ട് എന്റെ മുന്നിൽ വന്നു നിന്നു……………….
“ഷാഹി ഫ്രണ്ട് തന്നെയാണോ അതോ ലൈൻ വല്ലതുമാണോ…………..”……………അവൻ എന്നോട് ചോദിച്ചു………………
ഞാൻ മറുപടി കൊടുത്തില്ല…………..അതിനേക്കാൾ ഉപരി ആ ചോദ്യവും അവൻ ചോദിച്ച രീതിയും
എനിക്കിഷ്ടമായില്ല……………
അല്ലെങ്കി തന്നെ പൊട്ടാനായി നിൽക്കുന്ന ഒരു അഗ്നിപർവ്വതമായിരുന്നു സമർ
അപ്പോൾ………..അതിലേക്ക് അവൻ തീക്കട്ടകൾ എടുത്ത് എറിയാൻ തുടങ്ങി……………..ഇനി
വരുന്നിടത്ത് വെച്ച് തന്നെ കാണേണ്ടി വരും……………
ഞാൻ അവനെ തന്നെ നോക്കി നിന്നു………….
“നാടൊക്കെ കാണുന്നതിൽ ഒന്നും കുഴപ്പമില്ല…………..റൊമാൻസിനൊക്കെ നിന്ന് ഒരു റൊമാന്റിക്
ഹീറോ ആവാൻ നിൽക്കണ്ടാ………………..”………………..സന്തോഷ് എന്നോട് പറഞ്ഞു…………..ഭീഷണി……………..
എന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു…………….
“ഞാൻ ഒരു ആക്ഷൻ ഹീറോയാണ്………… ഇവിടെ എന്തും പോവും…………അതിപ്പോ റൊമാൻസായാലും ആക്ഷൻ
ആയാലും………….”…………..എന്റെ മുഷ്ടി ചുരുട്ടി അവന് കാണിച്ചുകൊടുത്തുകൊണ്ട് ഞാൻ
പറഞ്ഞു………………..
അവൻ ഒന്ന് വൈകൃതമായി ചിരിച്ചു……………..
“അപ്പൊ നോക്കല്ലേ…………..”………..സന്തോഷ് എന്നോട് ചോദിച്ചു……………….
ഞാൻ തിരിഞ്ഞു കലത്തിന് നേരെ നോക്കി…………….
ഞാൻ നിൽക്കുന്ന അവിടെ നിന്നും ഒരു പത്തടി ദൂരമുണ്ട് കലത്തിന് താഴേക്ക്………………
എന്റെ ഇടത്തെ തോളിന് നേരെയാണിപ്പോൾ കലത്തിന്റെ ദിശ…………..
“ഹ്മ്………….”…………ഞാൻ സന്തോഷിനെ നോക്കിക്കൊണ്ട് മൂളി……………
അവൻ വന്ന് എന്റെ കണ്ണ് മൂടികെട്ടി………..എന്റെ കണ്ണിൽ ഇരുട്ട് നിറഞ്ഞു………………
കണ്ണ് മൂടികെട്ടിയതിന് ശേഷം എന്നെ അവൻ കറക്കാൻ തുടങ്ങി………….ഞാൻ ഓരോ കറക്കലും
ശ്രദ്ധിച്ചു നിന്നു………….
ആദ്യം വലത്തോട്ട്………….പിന്നെ ഒരു മുഴുവൻ കറക്കൽ പിന്നെ ഇടത്തോട്ട്……………പിന്നെയും
ഇടത്തോട്ട്…………പിന്നെ വലത്തോട്ട്…………..പിന്നെ വലത്തോട്ട്…………….
അവൻ എന്നെ വിട്ടു……………
ഓരോ കറക്കൽ കറക്കുമ്പോഴും ഞാൻ ഉള്ളിൽ ആ കറക്കിയ ദിശയുടെ എതിർ ദിശ
മന്ത്രിക്കുന്നുണ്ടായിരുന്നു………………….
വലത്തോട്ട് കറക്കിയപ്പോൾ ഇടത്തോട്ട്…….മുഴുവൻ കറക്കലിന് അവിടം തന്നെ………..പിന്നെ
രണ്ട് തവണ തുടർച്ചയായി ഇടത്തോട്ട് കറക്കിയപ്പോൾ വലത്തോട്ടെന്ന് രണ്ട് പ്രാവശ്യം ഞാൻ
മനസ്സിൽ പറഞ്ഞു…………..പിന്നത്തെ വലത്തോട്ടുള്ള രണ്ട് കറക്കലിന് ഇടത്തോട്ടെന്നും……………
മനസ്സിൽ പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തെടുത്തു ഓർഡറായി…………..
ഇടത്തോട്ട് അവിടംതന്നെ വലത്തോട്ട് വലത്തോട്ട് ഇടത്തോട്ട് ഇടത്തോട്ട്…………….
എന്നെ അവൻ വിട്ടതും ആളുകൾ ഒച്ചയുണ്ടാക്കാൻ
തുടങ്ങിയിരുന്നു…………….ഞാൻ അനങ്ങാതെ നിൽക്കുന്നത് കണ്ടപ്പോൾ അനങ്ങെടാ എന്ന്
പറഞ്ഞുള്ള ആക്രോശങ്ങളും ഞാൻ കേട്ടു……………പക്ഷെ എന്റെ ശ്രദ്ധ അവരിൽ
അല്ലായിരുന്നു…………….