വില്ലൻ – Part 11

പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ അഡാപ്റ്റേഷൻ ഇതിലുണ്ട്……….മനസ്സിലായവർ
ക്ഷമിക്കുക………..അല്ലാത്തവർ ആസ്വദിക്കുക………….സീനുകൾ അത്രയ്ക്കും അനുയോജ്യമായ വേറെ
സീക്വൻസ് കണ്ടെത്താതോണ്ടത് ഉപയോഗിച്ചതാണ്…………….

എല്ലാവരും അഭിപ്രായം നൽകുക………….

Villain 11 Begin……

സമർ ഉറക്കത്തിലേക്ക് വീണു…………

ഒരു തരം നിർവൃതിയോടെ……….

സൂര്യൻ ഉദിച്ചു വന്നു……….

സൂര്യന്റെ കിരണങ്ങൾ ജനൽപാളികളിൽ വന്ന് തറച്ചു……….

സമറിന്റെ ഫോൺ ശബ്‌ദിച്ചു…………

സമർ ഉണർന്നു…………

കൺതുറന്നു……….

ചുറ്റുംനോക്കി…………

ഷാഹി തന്റെ അടുത്ത് തന്നെയുണ്ട്…………..

ഉറക്കത്തിൽ എപ്പോഴോ അവൾ സമറിനോട് ചേർന്നിരുന്നു………..അവളുടെ കൈ സമറിന്റെ നെഞ്ചിൽ
പതിഞ്ഞിരുന്നു…………

ശാന്തമായി ഉറങ്ങുന്ന ഷാഹിയെ സമർ നോക്കി…………..

ഉറക്കമെഴുന്നേൽക്കുന്നത് ഒരു പുഞ്ചിരിയോടെ ആകുന്നത് നല്ലതാണെന്ന്
കേട്ടിട്ടുണ്ട്……………

ഉറക്കമെഴുന്നേൽക്കുമ്പോൾ കാണുന്നത് ഷാഹിയെയാണ് കാണുന്നതെങ്കിൽ പുഞ്ചിരിക്കാൻ സ്വയം
മനസ്സിനോട് പറയേണ്ട കാര്യമില്ല…………ആ കൃത്യം മനസ്സ് നമ്മുടെ അനുവാദം പോലും
ചോദിക്കാതെ ചെയ്തോളും…………

ഫോണിന്റെ ശബ്ദമാണ് സമറിനെ ഷാഹിയെ നോക്കിനിൽക്കുന്നതിൽ നിന്ന്
പിന്തിരിപ്പിച്ചത്………..

സമർ പതിയെ അവളുടെ കൈ നെഞ്ചിൽ നിന്നെടുത്തു………..എന്നിട്ട് ബെഡിൽ വെച്ചു………..

അവളുടെ തല ഒന്ന് തഴുകിക്കൊണ്ട് സമർ ഫോൺ കൈനീട്ടി എടുത്തു…………

കുഞ്ഞുട്ടൻ…………

സമർ ബെഡിൽ നിന്ന് എണീറ്റു പുറത്തേക്ക് നടന്നു……………

“പറ…………”…………കാൾ എടുത്തിട്ട് സമർ പറഞ്ഞു………….

“ഇനി ഒരാൾ കൂടി………….”………..കുഞ്ഞുട്ടൻ പറഞ്ഞു………….

“അതെ……………”…………സമർ പറഞ്ഞു…………..

“അതിനുശേഷം…………”………….കുഞ്ഞുട്ടൻ ചോദിച്ചു…………..

ഒരു നിമിഷം നിശബ്ദമായി രണ്ടുപേരും………….

“മിഥിലാപുരി…………”…………സമർ പറഞ്ഞു……………

കുഞ്ഞുട്ടന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു………….

സമറിന്റെ ചുണ്ടിലും…………..

“ഷാഹി……..?……….”………..കുഞ്ഞുട്ടൻ ചോദിച്ചു………….

“പറയണം………….”………….സമർ പറഞ്ഞു………….

“ഹ്മ്…………പറയണം……….”………..കുഞ്ഞുട്ടനും ശരി വെച്ചു……………

ഫോൺ കട്ടായി…………..

ഫോൺ വെക്കുമ്പോൾ രണ്ടുപേരും ഒരു മാനസികാവസ്ഥയിലായിരുന്നു…………..

മനസ്സ് പറയുന്നതിനേക്കാൾ ഉപരി ഒരു ഉറപ്പിന് ചിലപ്പോൾ വാക്കുകൾ പറയുന്നത്
കേൾക്കേണ്ടി വരും………….

ഒരു ഉറപ്പിന് വേണ്ടി…………

സമർ തിരിച്ചു ബെഡിലേക്ക് ചെന്നു………..

ഷാഹി ഉണർന്നിരുന്നു………..

“ഗുഡ് മോർണിംഗ്…………”……..

“ഗുഡ് മോർണിംഗ്………….”……….

സമർ ബെഡിലേക്ക് വീണു………..

“ഇനിയും ഉറങ്ങാണോ…………”………ഷാഹി ചോദിച്ചു………….

“ആണെങ്കി………..”………..വലത്തേ കണ്ണിന്റെ പുരികം മാത്രം ഉയർത്തിക്കൊണ്ട് ചോദിച്ചു…………..

“മീറ്റിംഗ് ഉള്ളതല്ലേ……….പ്രിപ്പയർ ചെയ്യണ്ടേ…………”………….ഷാഹി ചോദിച്ചു…………….

“മീറ്റിംഗ് ഒക്കെ ഇന്നലെ രാത്രി തീർന്നില്ലേ………..”………..സമർ പിറുപിറുത്തു…………..

“എന്ത്…………”………..ഷാഹി മനസ്സിലാകാതെ ചോദിച്ചു……………..

“ഒന്നുമില്ലെടോ…………പ്രിപ്പയർ ആകുക ഒന്നും വേണ്ട………..ഒരു മണിക്കൂറിന്റെ
കാര്യമുള്ളൂ………..”…………സമർ പറഞ്ഞു…………..

“അല്ല……….ഇയാൾക്കെന്താ ബിസിനെസ്സ്…………”……….ഷാഹി സമറിനോട് ചോദിച്ചു……………

സമർ ഷാഹിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു…………..

“പറ…………..”………….ഷാഹി ചിണുങ്ങി……………

“എക്സ്പോർട്ടിങ് ബിസിനെസ്സ് ആണ്…………”……….സമർ പറഞ്ഞു…………..

“എന്താ എക്സ്പോർട്ടിങ് ചെയ്യുന്നേ………….”………..ഷാഹി ചോദിച്ചു………….

“പ്രധാനമായും ബിസ്കറ്റ് ആണ്……… എല്ലാമുണ്ട്………..”………..സമർ ഒരു ചിരിയോടെ പറഞ്ഞു……………

“ബിസ്കറ്റോ…………”………..ഷാഹിയുടെ സംശയം തീർന്നില്ല…………..

സമർ ബെഡിൽ നിന്നെഴുന്നേറ്റു………….

“ആ ബിസ്കറ്റ് തന്നെ…………..ഒന്ന് സമാധാനമായി കിടക്കാനും സമ്മതിക്കരുത്
ട്ടോ…………..”……….സമർ അതും പറഞ്ഞു ബാത്റൂമിലേക്ക് നടന്നു………….

സമർ ആ പറഞ്ഞത് ഷാഹിയെ വേദനിപ്പിച്ചിരുന്നു…………..

അവൾ അവിടെ ഇരുന്നു…………

അവളുടെ കണ്ണുകൾ നിറഞ്ഞു…………

സമർ ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴും ഷാഹി അതേ ഇരുപ്പ് തന്നെ
ഇരിക്കുന്നുണ്ട്…………

“എന്തുപറ്റി………….”………..സമർ ചോദിച്ചു…………..

“ഒന്നുമില്ല………..”………..ഷാഹി അതും പറഞ്ഞു ബാത്റൂമിലേക്ക് നടന്നു………….പക്ഷെ ഷാഹിയുടെ
വാക്കുകൾ ഇടറിയിരുന്നു……………

സമർ അത് ശ്രദ്ധിച്ചു…………

ഷാഹി ബാത്റൂമിലേക്ക് പോകുന്ന വഴിയിൽ അവളുടെ കയ്യിൽ സമർ പിടിച്ചു……………

“വിട്……………..”……….ഷാഹി പറഞ്ഞു………….

സമർ ഷാഹിയെ ഒരു ചുമറിലേക്ക് ചേർത്തുനിർത്തി…………..

സമർ ഷാഹിയുടെ കണ്ണുകളിലേക്ക് നോക്കി………….

അവളും മടിച്ചു മടിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി……………

അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഷാഹിയുടെ കണ്ണുകൾ പിന്നെയും നിറയാൻ
തുടങ്ങി…………….

സമർ ഇതുകണ്ടതും അവളുടെ കയ്യിൽ നിന്ന് കയ്യെടുത്തിട്ട് അവളുടെ കണ്ണുകൾ തുടച്ചു…………..

ഷാഹി ചാരിനിന്ന് സമറിനെ നോക്കി…………

തുടച്ചുകഴിഞ്ഞതും ഷാഹി കണ്ണുകൾ താഴ്ത്തി…………

സമർ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി……………

അവരുടെ രണ്ടുപേരുടെയും മുഖം തൊട്ടടുത്ത് ആയിരുന്നു………….

പരസ്പരം ശ്വാസം വിടുന്നത് പോലും അവർക്ക് അറിയാമായിരുന്നു………….

സമർ അവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാനാവാതെ നോക്കി നിന്നു………….

ഷാഹിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു…………..

സമർ തുടച്ചതിന് ശേഷം അവളുടെ കണ്ണുകൾ പിന്നെ നിറഞ്ഞില്ല………..

“സോറി…………”………..ചെറുതായി കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തന്നെ സമർ
പറഞ്ഞു……………

ഷാഹി പെട്ടെന്ന് എന്തോ പറയാൻ വായ തുറന്നു…………..

സമർ പെട്ടെന്ന് കൈകൾ അവളുടെ ചുണ്ടിൽ വച്ചു…………..

അവൾ മിണ്ടാതിരുന്നു…………..

“ഷാഹി…………..”……….സമർ അവളെ വിളിച്ചു………….

ഷാഹി സമറിന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ അവനെ തന്നെ നോക്കിനിന്നു…………..

“നീയെനിക്ക് എത്രമാത്രം സന്തോഷം നൽകുന്നുണ്ടെന്നറിയാമോ………….”………….സമർ അവളോട്
ചോദിച്ചു………….

ഷാഹി ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു………….

“ഒരുപാട്………..ഒരുപാട്…………..ഒരുപാട് സ്നേഹം നീ എനിക്ക് നൽകുന്നുണ്ട്…………..”…………….സമർ
പറഞ്ഞു…………….

“നിന്റെയൊരു സാന്നിധ്യം പോലും എന്നെ എത്ര സന്തോഷവാനാക്കുന്നുണ്ടെന്നോ……….ദാ ഈ
നിമിഷം………….എന്റെ അരികിൽ…………എന്റെ തൊട്ടടുത്ത്………….എന്റെ കണ്ണിലേക്ക് നോക്കി നീ
നിൽക്കുന്ന ഈ നിമിഷം പോലും ഞാൻ വളരെ
സന്തോഷവാനാണ്………….മറ്റെന്തിനേക്കാളും……………”………….സമർ തുടർന്നു…………..

ഷാഹിയുടെ മുഖത്ത് സന്തോഷം വന്നു നിറഞ്ഞു……………

“എന്നെ ഇങ്ങനെ സന്തോഷിപ്പിക്കാൻ നീ തന്നെ ഒള്ളു…………നീ എന്നെ ദേഷ്യപ്പെടുത്തുന്ന ഓരോ
നിമിഷവും എനിക്ക് വളരെ ഇഷ്ടമാണ്………….എന്നെ ദേഷ്യപ്പെടുത്താൻ എന്നെ വെറുപ്പിക്കാൻ
എന്നെ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാൻ നീ ഉണ്ടല്ലോ എന്ന ഇഷ്ടം…………..ആ ഇഷ്ടം
എനിക്ക് ഭയങ്കര സന്തോഷമാണ് പെണ്ണെ നൽകുന്നത്………….നീ അത്
മനസ്സിലാക്ക്…………….”……………സമർ ഷാഹിയുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു…………….

ഷാഹി ചിരിച്ചു തുടങ്ങി………….

“നീ എന്നോട് കുറുമ്പ് കാണിക്കുമ്പോ ഞാൻ തിരിച്ചും കാണിക്കണ്ടേ……….എനിക്ക് കുരുമ്പ്
കാണിക്കാൻ നീയല്ലേ ഒള്ളൂ…………. അപ്പൊ ഞാൻ കുറുമ്പ് കാണിക്കുമ്പോൾ
കണ്ണീരുമൊലിപ്പിച്ചു നിൽക്കുവാണോ വേണ്ടത്…………”………..ഷാഹിയുടെ നിറയാത്ത കണ്ണുകളുടെ
താഴെ വിരലോടിച്ചുകൊണ്ട് സമർ ചോദിച്ചു……………

അവൾ ചിരിച്ചുകൊണ്ട് സമറിനെ നോക്കി നിന്നു……………

“എന്തായാലും എന്റെ കള്ളകുറുമ്പി വെറുതെ സങ്കടപ്പെട്ടതല്ലേ…………തൽക്കാലം ഇത്
പിടിച്ചോ………….”………..സമർ ഷാഹിയെ കൈകളിൽ വാരിയെടുത്തു………… എന്നിട്ട് അവളുടെ കവിളിൽ
ഒരു ഉമ്മ കൊടുത്തു………….

അവൾ അത്ഭുതത്തോടെ അവനെ നോക്കി നിന്നു………….

“നിലത്തിറക്ക്………….”………….ഷാഹി സമറിനോട് പറഞ്ഞു………….

സമർ ഷാഹിയെ എടുത്തുകൊണ്ട് ബാത്റൂമിലേക്ക് നടന്നു…………..

അവളെ ബാത്റൂമിൽ ഇറക്കി………..

അവൾ അവനെ നാണത്തോടെ നോക്കി…………

“ആ മുഖം ഒക്കെ നല്ലപോലെ കഴുകി ഹാപ്പി ആയി വന്നോളണം…………. ഇല്ലെങ്കി എന്റേൽ നിന്ന്
നല്ല അടി കിട്ടും………..വേഗം വാ……..”………..സമർ ഷാഹിയോട് അത്രയും പറഞ്ഞിട്ട്
പുറത്തേക്കിറങ്ങി……….

ഷാഹിയുടെ സങ്കടം ഒക്കെ എവിടെയോ പോയി ഒളിച്ചിരുന്നു…………

അവൾ ഹാപ്പിയായി…………

അവന്റെ ഓരോ വാക്കുകളും അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി…………

അവളെ അത് പുളകം കൊള്ളിച്ചു………….

സന്തോഷിപ്പിച്ചു………….

ആനന്ദിപ്പിച്ചു…………..

അവനോടുള്ള അവളുടെ പ്രണയത്തെ ദൃഢമാക്കി…………..

ആ ദിവസം ഒരു മണിക്കൂർ ഷാഹിയെ റൂമിലാക്കി സമർ പുറത്തേക്ക് പോയി……………

മീറ്റിങ്ങിന് പോയതാണെന്ന് അവളെ തെറ്റിദ്ധരിപ്പിക്കാൻ………………..

സമർ ആ ഒരു മണിക്കൂർ പുറത്തൊക്കെ ചുറ്റിയടിച്ചു ………….

അവൻ കാമിനി ഡിസ്കോ ബാറിന്റെ അവിടേക്ക് ഒന്ന് പോയി നോക്കി…………..

അവിടെ മുഴുവൻ പോലീസുകാരും ജനങ്ങളും ആയിരുന്നു…………..

സമർ ഒരാളോട് അവിടെ എന്താ പ്രശ്നം ഒന്ന് ചോദിച്ചു………….

“ആ റൗഡി സുബ്ബണ്ണനെ ഏതോ ഗ്യാങ് പണിഞ്ഞതാണ്………….നല്ല പണിയാണ് കിട്ടിയത്……….ആ ബാർ
ഒക്കെ മൊത്തം പൊളിഞ്ഞു കിടക്കാണ്…………..എന്തായാലും പണി കൊടുത്ത ടീം നല്ലപോലെ അറിഞ്ഞു
കൊടുത്തിട്ടുണ്ട്…………….”…………..അയാൾ സമറിനോട് പറഞ്ഞു…………..

സമറിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു………

സമർ അവിടെ നിന്ന് തിരിച്ചു റൂമിലേക്കെത്തി……………

ഷാഹി ഡ്രസ്സ് ഒക്കെ എടുത്തുവെക്കുകയായിരുന്നു………………

“എല്ലാം എടുത്തുവെച്ചോ………….”…………….സമർ അവളോട് ചോദിച്ചു…………..

“കുറച്ചെണ്ണം കൂടി…………..”………….ഷാഹി പറഞ്ഞു…………..

സമർ ബാൽക്കണിയിലേക്കിറങ്ങി…………….

സിഗരറ്റ് കത്തിച്ചു……………

സിഗരറ്റ് ചുണ്ടത്ത് വെച്ച് ഒരു പുക വലിച്ചതെ ഒള്ളൂ അപ്പോഴേക്കും ഷാഹി ചാടിവീണു
സിഗരറ്റ് ചുണ്ടിൽ നിന്നെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു……………

ഞാൻ ആ കുരുപ്പിനെ(ഷാഹി) നോക്കി…………..

ഞാൻ നോക്കുമ്പോൾ ഷാഹിയുണ്ട് പോരിന് വന്ന കാളയെപോലെ കാൽ നിലത്ത് ഉരച്ച് കണ്ണിൽ
രൗദ്രഭാവവും ആയി നിൽക്കുന്നു…………….

സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് ആ നിൽപ്പ് കണ്ടിട്ട് വന്നത്…………..

കഷ്ടകാലത്തിന് ഒന്ന് ചിരിച്ചതാ……….എടുത്ത പുക വായിലൂടെ പുറത്തേക്ക് വന്നു………….

ഷാഹിയുടെ ദേഷ്യം കൂടി…………….

അവൾ എന്റെ മേലേക്ക് പറന്നു വീണു……………..

ഞാൻ അവളെയും കൊണ്ട് നിലത്തേക്ക് വീണു…………..

വീണുകിടന്ന എന്റെ കയ്യിൽ ആ കുരിപ്പ് ഒരൊന്നൊന്നര കടി തന്നു…………….

വേദനിച്ചിട്ട് ഞാൻ കിടന്നകിടപ്പിൽ ഒന്ന് ചാടി…………….

ചാട്ടം കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ഷാഹി അപ്പോഴും എന്നെ രൗദ്രഭാവത്തോടെ
നോക്കിനിൽക്കുന്നുണ്ട്………………

“നിനക്ക് പ്രാന്താണോ പെണ്ണെ………….”………..ഞാൻ അവളോട് ചോദിച്ചു…………….

“ആ എനിക്ക് പ്രാന്ത് തന്നെയാ…………ഞാൻ എത്രതവണ പറഞ്ഞു സിഗരറ്റ്
വലിക്കരുതെന്ന്……………”…………..ഷാഹി പറഞ്ഞു…………..

“ഒരു സിഗരറ്റ് വലിച്ചതിനാണോ കുരുപ്പേ നീ ഇപ്പൊ ഇത്രയും പരാക്രമം
കാട്ടിയത്………….”…………ഞാൻ അവളോട് ചോദിച്ചു…………….

“ആ…………ഇനി വലിച്ചാൽ ഇനിയും കിട്ടും കടി…………..”………….അവൾ മുൻവരിയിലെ പല്ലുകൾ
കാണിച്ചുകൊണ്ട് പറഞ്ഞിട്ട് എഴുന്നേറ്റു…………….

“ഇത് പട്ടിയുടെ ജന്മം വല്ലതുമാണോ………….”…………….ഞാൻ പിറുപിറുത്തു……………

“എന്തെങ്കിലും പറഞ്ഞോ………….”…………ഉള്ളിലേക്ക് പോകാനൊരുങ്ങിയ ഷാഹി തിരിഞ്ഞുകൊണ്ട്
ചോദിച്ചു……………..

“ഒന്നൂല്ലോയ്………….”…………ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു…………..

അവൾ ഉള്ളിലേക്ക് പോയി…………

ഞാൻ കൈ ഉഴിഞ്ഞുകൊണ്ട് എഴുന്നേറ്റു………….

കയ്യിലേക്ക് നോക്കിയപ്പോൾ അവളുടെ പല്ലിന്റെ പാടുകൾ തിണർത്തു
കിടക്കുന്നുണ്ട്‌……………….

എനിക്ക് അത് കണ്ട് ചിരി വന്നു………….

വല്ലാത്ത ഒരു സാധനം തന്നെ…………….

ഞാൻ കൈ ഉഴിഞ്ഞുകൊണ്ട് ഉള്ളിലേക്ക് ചെന്നു………….

ഞാൻ കൈ ഉഴിഞ്ഞു വരുന്നത് ഷാഹി കണ്ടു…………

“എല്ലാം കഴിഞ്ഞു………..ഇനി പോകാം…………..”…………ഷാഹി എന്നോട് പറഞ്ഞു…………….

ഞാൻ തലയാട്ടി……………

“നീ പോയി ഡ്രസ്സ് മാറി വാ………….”………..ഞാൻ അവളോട് പറഞ്ഞു…………..

അവൾ ഡ്രെസ്സുമെടുത്ത് ഉള്ളിലേക്ക് കയറി………….

ഞാൻ കുറച്ചുനേരം അവിടെ ഇരുന്നു…………..

അതിന് ശേഷം ബാത്റൂമിലേക്ക് പോയി………………

ഞാൻ മുഖം ഒന്ന് കഴുകി………..മുഖത്ത് വെള്ളം തട്ടിയപ്പോൾ ഒരു സുഖം………….

ഞാൻ രണ്ടുമൂന്ന് തവണ മുഖം കഴുകിയതിന് ശേഷം ടാപ്പ് പൂട്ടി………….

പെട്ടെന്ന് എന്റെ കയ്യിന്മേൽ ഒരു തണുപ്പ് അനുഭവപ്പെട്ടത് പോലെ തോന്നി……………..

ഞാൻ എന്റെ കയ്യിലേക്ക് നോക്കി…………..

ഷാഹി എന്റെ കയ്യിൽ കടി കിട്ടിയ ഭാഗത്ത് ചുംബിക്കുന്നു………..

അവളുടെ ചുംബനത്തിന്റെ തണുപ്പാണ് എന്റെ കയ്യിൽ അനുഭവപ്പെട്ടത്…………..

ഞാൻ അവളെ തന്നെ നോക്കി നിന്നു……………

“അത് നല്ലതല്ലാത്തോണ്ടല്ലേ…………….”……………അവൾ എന്നെ നോക്കി ചിണുങ്ങി…………….

ആ നിമിഷം…………..

അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർക്കാൻ അല്ലാതെ വേറെ ഒരു കാര്യവും എനിക്ക്
തോന്നിയില്ല…………..

അവൾ എന്നെ കീഴടക്കി……….

പക്ഷെ എന്തോ ഞാൻ കണ്ട്രോൾ ചെയ്തു നിന്നു……………

ഞാൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റി………….അല്ലെങ്കി എന്റെ കണ്ട്രോൾ
പോകും…………അവളെ ഞാൻ കെട്ടിപ്പിടിച്ചു ചുംബിച്ചുപോകും…………..

ഞാൻ വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി……………..

അവൾ എന്നോട് ചേർന്നു നിന്നു…………..

“പിണങ്ങിയോ…………”…………അവൾ എന്റെ കവിളിൽ പിടിച്ചു ചോദിച്ചു…………..

അവൾ ചെയ്യുന്നതെല്ലാം എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു…………..

“സോറി………….”………….ഞാൻ അവളോട് പറഞ്ഞു……………..

“സോറി പറയേണ്ടത് ഞാനല്ലേ…………”…………ഷാഹി എന്നോട് ചോദിച്ചു……………

ഞാൻ അവളെ നോക്കി…………..

അവൾ എന്നെയും…………

“അല്ല…………ഞാനാണ്…………..ഇടയ്ക്ക് ഇങ്ങനെ ഓരോന്ന് കിട്ടണം എന്നാലേ ഇതൊക്കെ നിർത്താൻ
സാധിക്കൂ…………”………….ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു………….

ഞാൻ ചിരിച്ചുകണ്ടപ്പോൾ ഷാഹിയുടെ മുഖത്ത് ആശ്വാസം പടർന്നു…………

അവളും ചിരിച്ചു………….

“പോകണ്ടേ……………”……………..ഞാൻ അവളോട് ചോദിച്ചു……………

“ഹ്മ്…………..”…………..അവൾ തലയാട്ടി…………….

ഞങ്ങൾ ബാഗെടുത്ത് റൂമിൽ നിന്നിറങ്ങി…………

റൂം വൊക്കേറ്റ് ചെയ്തു…………..

പോരുന്ന വഴി റിസപ്‌ഷനിസ്റ്റ് മോറന് ഒരു വളിച്ച ചിരി കൊടുക്കാനും മറന്നില്ല…………….

ഞങ്ങൾ ജീപ്പിൽ കയറി………….

യാത്ര തുടങ്ങി…………….

ഷാഹിയുടെ നാട്ടിലേക്ക്……………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നിരഞ്ജന ദാസ് ഓഫീസ്…………..

“ഈ കേസ് മൂവ് ആകുന്നു തന്നെ ഇല്ലല്ലോ ബാലഗോപാൽ……………..”……………നിരഞ്ജന ബാലഗോപാലിനോട്
ചോദിച്ചു……………

ബാലഗോപാൽ മറുപടി ഒന്നും പറഞ്ഞില്ല………….

അവന്റെ മൗനം അവളുടെ ചോദ്യത്തെ ശരി വെച്ചു…………..

“ഈ നാട്ടിലെ മൂപ്പന്മാർക്കും വയസ്സന്മാർക്കും ഒന്നും പറയാൻ സാധിക്കില്ല…………ഒന്നുകിൽ
അവർക്ക് അറിയില്ല………….അല്ലെങ്കിൽ അവർക്ക് പറയാൻ ഭയമാണ്……………..”………………നിരഞ്ജന
പറഞ്ഞു……………..

ബാലഗോപാൽ മൗനത്തിൽ തന്നെ………….

“അവർക്ക് ആകെ അറിയുന്ന കാര്യം ഒന്ന് മാത്രെമേ ഒള്ളൂ……………”………..നിരഞ്ജന പറഞ്ഞു
നിർത്തി……………

ബാലഗോപാൽ ചോദ്യഭാവത്തോടെ നിരഞ്ജനയുടെ മുഖത്തേക്ക് നോക്കി………….

“അവരെല്ലാവരും ചെകുത്താന്മാരാണെന്ന കാര്യം…………….”………….നിരഞ്ജന പറഞ്ഞു…………..

ബാലഗോപാൽ കേട്ടുനിന്നു………….

അവരുടെ ഇടയിൽ ഒരു നിശബ്ദത മുളച്ചു വന്നു…………

പക്ഷെ ആ നിശ്ശബ്ദതയ്ക്ക് അധികം ആയുസ്സില്ലായിരുന്നു……….

ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു………..

നിരഞ്ജനയും ബാലഗോപാലും അങ്ങോട്ടേക്ക് നോക്കി…………..

വാതിൽ തുറന്നുകൊണ്ട് ബാലഗോപാലിന്റെ അസിസ്റ്റന്റ് എസ് ഐ രാജീവ് ഉള്ളിലേക്ക്
വന്നു………….

അവൻ ബാലഗോപാലിനെ നോക്കി………….

ബാലഗോപാൽ അവനെയും…………

“സാർ………….സാർ അന്വേഷിക്കാൻ പറഞ്ഞ രീതിയിലുള്ള ഒരു കൊലപാതകം കൂടി റിപ്പോർട്ട്
ചെയ്തിട്ടുണ്ട്………….”…………..രാജീവ് കിതച്ചുകൊണ്ട് പറഞ്ഞു…………

ബാലഗോപാലിന്റെയും നിരഞ്ജനയുടെയും കണ്ണുകൾ വികസിച്ചു……………

“എവിടെ…….”……………രാജീവിന് മറുപടി കൊടുത്തത് പക്ഷെ നിരഞ്ജനയായിരുന്നു………………

“കേരളത്തിൽ…………..കൊച്ചിയിൽ…………..”…………….രാജീവ് മറുപടി കൊടുത്തു………….

“എന്നാണ് ഇത് നടന്നത്………….”………..ബാലഗോപാൽ ചോദിച്ചു…………

“ഇന്നലെ………….”……….രാജീവ് പറഞ്ഞു…………..

“ബാലഗോപാൽ………വി ആർ ഗോയിങ് റ്റു കൊച്ചി…………..ഇന്ന് തന്നെ…………അതിനുള്ള
തയ്യാറെടുപ്പുകൾ പെട്ടെന്നാവട്ടെ………….”……………നിരഞ്ജന ബാലഗോപാലിനോട് കൽപ്പിച്ചു……………

തിരിഞ്ഞുനടന്ന രാജീവ് പെട്ടെന്ന് തിരിഞ്ഞുനോക്കി…………..

“ഒരു ശുഭവാർത്ത കൂടെയുണ്ട്………………”…………..രാജീവ് അവരെ നോക്കി പറഞ്ഞു………..

നിരഞ്ജനയും ബാലഗോപാലും അവനെ നോക്കി…………….

“സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഇരുപത്തിയാറുപേരിൽ രണ്ടുപേർക്ക് ഇപ്പോഴും
ജീവനുണ്ട്…………”……………..രാജീവ് പറഞ്ഞു…………..

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും കണ്ണുകളിൽ പ്രതീക്ഷകളുടെ നാളങ്ങൾ കത്തി…………….

പക്ഷെ ബാക്കി ഇരുപത്തിനാലുപേർ……………..

അതോർത്തപ്പോൾ അവരിൽ ഭയത്തിന്റെ നാളങ്ങളും കടന്നുവന്നു…………

മിഷൻ ഡെവിൾ ടീം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അന്ന് തന്നെ പുറപ്പെട്ടു……………..

ചെകുത്താനെ അന്വേഷിച്ച്…………..☠️

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഷാഹിയുടെ നാട്ടിലേക്കുള്ള യാത്രയിൽ അവൾ ഭയങ്കര ഹാപ്പിയായിരുന്നു……………

അല്ലെങ്കിലും കോളേജിൽ ചേർന്ന് കുറച്ചുനാൾ വീട്ടിൽ നിന്ന് വിട്ടുനിന്നിട്ട്
വീട്ടിലേക്കുള്ള ആദ്യത്തെ തിരിച്ചുപോക്ക് അതിന്റെയൊരു ഫീൽ വേറെ തന്നെയാണ്……………….

ആ യാത്രയിൽ വീട്ടിൽ ഒന്ന് പെട്ടെന്ന് എത്തികിട്ടിയാൽ മതി എന്ന് തോന്നും………….

വീട്ടുകാരെ എത്രയും പെട്ടെന്ന് കാണാൻ തോന്നും………….

പിന്നെ പ്രത്യേകിച്ച് ഭക്ഷണം…………

എത്ര നല്ല നാട്ടിൽ പോയാലും വീട്ടിലെ ഭക്ഷണത്തിന്റെ അത്ര രുചി വേറെ എവിടെയും
കിട്ടില്ല……………….

ഷാഹി വളരെ എനർജറ്റിക് ആയിരുന്നു…………….

അവൾ സമറിനോട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു……………….

നാട്ടിലെ ഓരോ വിശേഷങ്ങളും അവൾ അവനോട് പറഞ്ഞുകൊണ്ടിരുന്നു…………………

നാട്ടിൽ ഉത്സവം തുടങ്ങിയ സമയത്ത് ലീവ് വന്നത് ഭാഗ്യമായി………..നാട്ടിലെ ഉത്സവം
നഷ്ടപ്പെടുമോ എന്ന് നല്ല പേടിയുണ്ടായിരുന്നു……..പടച്ചോൻ കണ്ടറിഞ്ഞു കറക്ട് സമയത്ത്
തന്നെ ലീവ് തന്നു…………..

ഷാഹിയുടെ വായയ്ക്ക് ഒരു അടക്കവും ഇല്ലായിരുന്നു………………

പിന്നെ നാട്ടിലെ ഉത്സവങ്ങളുടെ ചരിത്രമായി…………..

പത്തുദിവസം നീളുന്ന ഉത്സവം………….

ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും മതിമറന്നു ആസ്വദിക്കുന്ന ദിനങ്ങൾ……………

ഉത്സവനാളുകളിലെ പകൽ നേരത്തെ കാഴ്ചയും വിവിധ മത്സരങ്ങളും രാത്രികളിലെ കലാപരിപാടികളും
എല്ലാം അവളുടെ ചുണ്ടിൽ ഉരുത്തിരിഞ്ഞു വന്നു…………….

അവൾ ഉത്സവത്തിന്റെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും വാചാലയായി……………..

സമർ ഇതെല്ലാം കേട്ടിരുന്നു…………..

സമർ അവളുടെ വാക്കുകളെക്കാൾ അവളുടെ സന്തോഷത്തെ ആസ്വദിച്ചിരുന്നു…………….

ഇത്തവണ ആകെ ഒരു തവണയെ വണ്ടി നിർത്തേണ്ട ആവശ്യം വന്നുള്ളൂ………….

അത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു…………….

ഉച്ചയ്ക്ക് ഭക്ഷണം ഒരു ഹോട്ടലിൽ നിന്ന് കഴിച്ചതിനുശേഷം യാത്ര

തുടർന്നു…………….

അവളുടെ നാടിന് ഒരു പത്തിരുപത് കിലോ മീറ്ററിന് അടുത്ത് ഞങ്ങൾ അപ്പോൾ
എത്തിയിരുന്നു……………

അവളുടെ ധൃതി കണ്ടതുകൊണ്ട് തന്നെ സമർ എവിടെയും വണ്ടി നിർത്തിയില്ല………………

അവളുടെ നാട് എത്താറായതും ഷാഹിയുടെ ഉത്സാഹം വർധിച്ചു…………….

നഗരങ്ങളിൽ നിന്നും വളരെ ഒഴിഞ്ഞുമാറി ഒരു നാട്ടിൻപുറമാണ് അവളുടെ നാട് എന്ന് എനിക്ക്
അവളുടെ നാട് എത്താനായതോടെ മനസ്സിലായി………………..

അവളുടെ നാട് എത്താനായതോടെ റോഡിൽ വണ്ടികൾ ഒന്നും അധികം കാണാനില്ലാതായി…………..

തിരക്ക് പിടിച്ച അന്തരീക്ഷം ഒഴിഞ്ഞുപോയി…………..

കടകളുടെയും ആളുകളുടെയും ശബ്ദം ഇല്ലാണ്ടായി…………….

പൊടി നിറഞ്ഞ അന്തരീക്ഷം മാറി…………

പകരം…………

ശാന്തമായ അന്തരീക്ഷം…………..

കിളികളുടെയും മരങ്ങളിൽ വന്നിടിക്കുന്ന കാറ്റിന്റെയും പേരറിയാത്ത ജീവികളുടെയും ശബ്ദം
എന്നിലേക്കെത്തി………….. ഒപ്പം ഷാഹിയുടെ സംസാരത്തിന്റെ ശബ്ദവും ഉണ്ട്………….

ചുറ്റും മരങ്ങൾ………..റോഡിനിരുവശവും പച്ചയിൽ പുതഞ്ഞു നിൽക്കുന്ന പ്രകൃതി…………

പൊടി മാറി എനിക്ക് ശുദ്ധമായ വായു കിട്ടാൻ തുടങ്ങി……….വളരെ ശുദ്ധമായ വായു…………

ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ കാരണമാണെന്ന് തോന്നുന്നു ഒരു പ്രത്യേക തരം എന്നിലേക്ക്
വരാൻ തുടങ്ങി……………..

എന്തോ എന്റെ മനസ്സ് വളരെ റീഫ്രഷ് ആയപോലെ തോന്നി……………

ആ അന്തരീക്ഷം എനിക്ക് കാരണമറിയാത്ത സന്തോഷം നൽകി…………….

“ഇത് കൊറ്റൂർ…………അടുത്തത്…………”…………..ഷാഹി എന്നോട് പറഞ്ഞു………….

ഞാൻ ആ അന്തരീക്ഷം ആസ്വദിക്കുന്നതിൽ നിന്ന് തിരികെ വന്നു……………

ഞാൻ മൂളിക്കൊടുത്തു…………….

“അടുത്തത്…………?……….”…………അവൾ എന്നോട് ചോദിച്ചു……………

“പറ………..എനിക്കെങ്ങനെ അറിയാനാ……………”……………ഞാൻ പറഞ്ഞു……………..

“സ്റ്റോപ്പ്……………”………..ഷാഹി വണ്ടി നിർത്താൻ പറഞ്ഞു……………

ഞാൻ വണ്ടി നിർത്തി……………

“അങ്ങോട്ട് നോക്ക്………….”………….അവൾ ഇടത്തെ സൈഡിലുള്ള ഒരു ബോർഡിലേക്ക് കൈചൂണ്ടി………….

ഞാൻ അങ്ങോട്ട് നോക്കി……………

“രാമപുരത്തേക്ക് സ്വാഗതം……….”……..

മരത്തടികൊണ്ടുണ്ടാക്കിയ ഒരു ബോർഡിൽ ഞാൻ എഴുതിവെച്ചിരിക്കുന്നത് വായിച്ചു…………..

ഞാൻ ഷാഹിയെ നോക്കി………….

“രാമപുരം………….എന്റെ നാട്………..”……….ഷാഹി ചിരിച്ചുകൊണ്ടും അഭിമാനത്തോടെയും
പറഞ്ഞു…………..

ഞാൻ പുഞ്ചിരിച്ചു…………….

ഞാൻ വണ്ടിയെടുത്തു………….

രാമപുരത്തേക്ക് ഞാൻ പ്രവേശിച്ചു…………….

പച്ചപ്പു വിരിച്ച് സുന്ദരിയായ നെല്‍പാടങ്ങളും………..അവക്കു അഴകേകി തലങ്ങും വിലങ്ങും
ഓടുന്ന വരമ്പുകളും……… തലയുയര്‍ത്തിനില്‍ക്കുന്ന കേരവൃക്ഷങ്ങളും എല്ലാം എനിക്ക്
മനോഹരമായ കാഴ്ച നൽകി……………..

നീണ്ടുനിൽക്കുന്ന ആ നെൽപ്പാടങ്ങൾക്ക് അങ്ങേ അറ്റത്തായി കണ്ണുച്ചുവപ്പിച്ചു
നിൽക്കുന്ന സൂര്യനെ ഞാൻ കണ്ടു…………….

സമയം വൈകുന്നേരമായി എന്ന് എനിക്ക് അപ്പോഴാണ് ബോധ്യം വന്നത്……………….

ആ മനോഹരമായ ഗ്രാമത്തിലൂടെ ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു……………

ഗ്രൗണ്ടുകളിൽ ഫുട്ബോൾ കളിക്കുന്നവരെ ഞാൻ കണ്ടു…………..

കളി കണ്ടാസ്വദിക്കുന്ന മുതിർന്നവരെ ഞാൻ കണ്ടു…………….

വായുവിൽ തലകറക്കി കുളങ്ങളിലേക്ക് വീഴുന്നവരെ ഞാൻ കണ്ടു………..

അലക്കാനുള്ള തുണികളുമായി പുഴ ലക്ഷ്യം വെച്ചുപോകുന്ന പെണ്ണുങ്ങളെ ഞാൻ കണ്ടു…………..

ആൽത്തറയിൽ കുശലം പറഞ്ഞിരിക്കുന്ന വൃദ്ധരെ ഞാൻ കണ്ടു………..

സമാധാനം………….

എത്ര ശാന്തമാണിവിടെ……………

“ആ ആൽത്തറയിൽ എത്തുമ്പോൾ പെട്ടെന്ന് വണ്ടി നിർത്തണം
ട്ടോ………..”……………കുറച്ചുമുന്നെയുള്ള ആൽത്തറ ചൂണ്ടിക്കൊണ്ട് ഷാഹി പറഞ്ഞു…………….

ഞാൻ തലകുലുക്കി…………..

അവൾ പറഞ്ഞപോലെ ആ ആൽത്തറ എത്തിയപ്പോൾ ഞാൻ പെട്ടെന്ന് വണ്ടി നിർത്തി……………

പൊടി പറത്തിക്കൊണ്ട് വണ്ടി നിന്നു…………..

ആൽത്തറയിൽ പത്രവും വായിച്ചിരിക്കുന്ന ഒരു വൃദ്ധൻ പത്രത്തിൽ നിന്ന് തലപൊക്കി ഞങ്ങളെ
നോക്കി…………..

“രാമേട്ടോ…………..”……….ഷാഹി വിളിച്ചു…………..

അയാൾ വിളികേട്ട ഭാഗത്തേക്ക് നോക്കി…………..

ഷാഹിയെ കണ്ട് അയാളുടെ മുഖം പ്രസന്നമാകുന്നത് ഞാൻ കണ്ടു…………..

“ഹഹാ………ഇതാര് ഷാഹികുട്ടിയോ…………..”…………..അയാൾ ഷാഹിയോട് ചോദിച്ചു………….

ഷാഹി ജീപ്പിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് നടന്നു…………..

“ആ………….അപ്പൊ എന്നെ മറന്നിട്ടില്ല അല്ലെ രാമേട്ടാ………….”…………ഷാഹി അയാളുടെ
അടുത്തെത്തി പറഞ്ഞു………….

“എന്റെ ഷാഹികുട്ടിയെ മറക്കാനോ……….എന്റെ ഭാര്യയെ മറന്നാലും ഷാഹികുട്ടിയെ ഞാൻ മറക്കും
എന്ന് തോന്നുന്നുണ്ടോ………”………….അയാൾ ഷാഹിയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു……………

ഷാഹി അതുകേട്ട് ചിരിച്ചു……………..

“ഹാ………..അങ്ങനെ ആയാൽ നന്ന്…………”………..ഷാഹി കപട ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു…………………

“ഉവ്വേയ്…………..”…………അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…………

“അല്ലാ……മോൾ എന്നാ വന്നത്……………”…………..അയാൾ ഷാഹിയോട് ചോദിച്ചു……………

“ഞാൻ വരുന്ന വഴിയാണ് രാമേട്ടാ……………”……………..ഷാഹി പറഞ്ഞു……………

“ഓഹോ…………ആരാണത്……………”………….രാമേട്ടൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു……………

“അത് സമർ……..എന്റെ ഒപ്പം പഠിക്കുന്ന ആളാണ്………….നമ്മുടെ നാട് ഒക്കെ കാണാൻ
വന്നതാണ്…………….”……….ഷാഹി രാമേട്ടനോട് പറഞ്ഞു……..

“ആഹാ…………വെൽക്കം റ്റു രാമപുരം മോനേ……………..”…………….രാമേട്ടൻ എന്നെ നോക്കിക്കൊണ്ട്
പറഞ്ഞു………….

“താങ്ക്സ്……………”………….ഞാൻ മറുപടി കൊടുത്തു…………….

“ഷാഹിമോളെ………….നമ്മളെ കൂട്ടർ തന്നെ അല്ലെ………….മലയാളി തന്നെ
അല്ലെ…………..”…………..രാമേട്ടൻ ഷാഹിയോട് ചോദിച്ചു…………….

പക്ഷെ അതിന് മറുപടി കൊടുത്തത് ഞാനായിരുന്നു……………

“നല്ല അസ്സൽ മലയാളി തന്നെയാണ് രാമേട്ടാ…………”…………..ഞാൻ പറഞ്ഞു……………

“ഹഹാ………അതാണ്…………”………….രാമേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….

ഷാഹിയും ചിരിച്ചു…………..

“എന്നാ രാമേട്ടാ………..ഞാൻ പോവട്ടെ……………”……….ഷാഹി രാമേട്ടനോട് യാത്ര പറഞ്ഞു…………..

“മോളെ…………..ഉത്സവമാണ്………….നീന്റെ ഫ്രണ്ടിനെയും കൂട്ടി ഇറങ്ങണം
കേട്ടോ…………..”………….രാമേട്ടൻ പറഞ്ഞു………….

“ശരി രാമേട്ടാ…………..”…………ഷാഹി വന്ന് ജീപ്പിൽ കയറി………….

ഞാൻ രാമേട്ടന് കൈ കാണിച്ചു…………..രാമേട്ടൻ തിരിച്ചും…………….

ഞാൻ വണ്ടിയെടുത്തു…………….

വണ്ടി തരിശാക്കി ഇട്ടിരിക്കുന്ന വയലുകൾക്ക് സമീപമായി സഞ്ചരിച്ചു……………..

“ദേ നോക്ക്……………ഇവിടെയാണ് രാത്രിയിലെ കലാപരിപാടികൾ അരങ്ങേറുക…………….”……………ഷാഹി
എനിക്ക് ചൂണ്ടി കാണിച്ചു തന്നു……………

ഞാൻ അങ്ങോട്ടേക്ക് നോക്കി…………….

അവിടെ കലാപരിപാടികൾക്ക് വേണ്ടിയുള്ള സ്റ്റേജ് തയ്യാറാക്കുന്നത് ഞാൻ കണ്ടു……………

ആ വയലിനപ്പുറം ഒരു മൺപാതയാണ്…………..അല്ലെങ്കിലും ഇവിടെ റോഡുകളെക്കാൾ കൂടുതൽ മൺപാതകൾ
ആണ്…………..

വയലിനപ്പുറം ഉള്ള മൺപാത വയലിന് കുറച്ചു ഉയരത്തിലാണ്…………..ആ മൺപാതയിലൂടെ കുറെ ആളുകൾ
എന്തോ ചുമന്നു പോകുന്നത് ഞാൻ കണ്ടു………………

“അതെന്താ………….”………….ഞാൻ ഷാഹിയോട് അവിടേക്ക് ചൂണ്ടി ചോദിച്ചു……………

ഷാഹി അങ്ങോട്ടേക്ക് നോക്കി………….

“അത് വിഗ്രഹങ്ങളാണ്…………..ഉത്സവം നടക്കുന്ന അമ്പലം അടുത്ത് തന്നെയാണ്………….ആ
മൺപാതയിലൂടെ കുറച്ച് നടന്നാൽ മതി………….ഉത്സവത്തിന് വേണ്ടിയാണ് വിഗ്രഹങ്ങൾ
അമ്പലത്തിലേക്ക് കൊണ്ട്‌ പോകുന്നത്…………….”…………ഷാഹി പറഞ്ഞു……………

ഞാൻ അവൾക്ക് മൂളിക്കൊടുത്തു………….

വരിവരിയായി ആളുകൾ വിഗ്രഹങ്ങൾ തൂക്കി അമ്പലത്തിലേക്ക് കൊണ്ടുപോകുന്നത് എനിക്ക്
പുതുമയുള്ള കാഴ്ചയായിരുന്നു…………..

വണ്ടി വയൽ കടന്നു കുതിച്ചു………….

ഒരു അഞ്ചുമിനിറ്റ് യാത്ര കൂടി………………

ഷാഹി അവളുടെ വീട് എനിക്ക് ദൂരെ നിന്ന് കാണിച്ചു തന്നു………….

ഒരു ചെറിയ ഇരുനില വീട്………..അതിന് അടുത്ത് തന്നെ വേറെ ഒരു വീടുണ്ട്………….പിന്നെയുള്ള
വീടുകൾ ഒക്കെ കുറച്ചു ദൂരം പാലിച്ചാണ് നിൽക്കുന്നത്……………

വീടിന് പിന്നിൽ കൃഷി സ്ഥലമാണ്……….വാഴയും നെല്ലും ആയി പലതുമുണ്ട്…………..

ഞാൻ വണ്ടി അവളുടെ വീടിന്റെ ചെറിയ മുറ്റത്തേക്ക് കയറ്റി………..

വണ്ടിയുടെ ശബ്ദം കേട്ട് ആണെന്ന് തോന്നുന്നു ഒരു സ്ത്രീ വാതിൽ തുറന്ന് പുറത്തേക്ക്
വന്നു………….

ഷാഹിയുടെ അമ്മയാണെന്ന് തോന്നുന്നു……………

തോന്നലല്ല………….. അമ്മ തന്നെയാണ്…………..

ഷാഹി അമ്മാ എന്ന് വിളിച്ചുകൊണ്ട് അമ്മയുടെ അടുത്തേക്ക് പാഞ്ഞു…………..

അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു…………പിന്നെ സ്നേഹപ്രകടനമായി……………

ഞാൻ ജീപ്പിൽ നിന്നിറങ്ങി……………

അമ്മ എന്നെ നോക്കി…………..

ആദ്യനോട്ടം സന്തോഷത്തോടെ ആയിരുന്നെങ്കിലും അത് പെട്ടെന്ന് മാഞ്ഞു…………..

ഞാൻ അത് ശ്രദ്ധിച്ചു………….

അമ്മയുടെ മുഖത്തെ സന്തോഷം മാഞ്ഞു…………പകരം വേറെ എന്തോ ഒരു ഭാവം തെളിഞ്ഞു വന്നു……………

“അമ്മേ…………. ഇതാണ് ഞാൻ പറഞ്ഞ കൂട്ടുകാരൻ……………പേര് സമർ……………”………….ഷാഹി എന്നെ അവളുടെ
അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു……………..

അമ്മ എനിക്ക് നേരെ ഒന്ന് ചിരിച്ചെന്ന് വരുത്തി………….

“പിന്നെ ഇത് എന്റെ അമ്മ………….എന്റെ സ്വന്തം ലക്ഷ്മിക്കുട്ടി…………..”…………അമ്മയെ
കെട്ടിപ്പിടിച്ചുകൊണ്ട് ഷാഹി പറഞ്ഞു…………..

ഞാൻ അമ്മയെ നോക്കി ചിരിച്ചു……………പക്ഷെ അത് ഏറ്റുവാങ്ങാൻ അമ്മ
ഒരുക്കമല്ലായിരുന്നു……………..

പെട്ടെന്ന് ഒരു ഓട്ടോറിക്ഷ വന്ന ശബ്ദം ഞാൻ കേട്ടു……………

ഞാൻ തിരിഞ്ഞുനോക്കി……………..

“ഇത്താത്താ…………….”……………എന്ന് വിളിച്ചുകൊണ്ട് ഒരു ചെറുക്കൻ ഷാഹിയുടെ അടുത്തേക്ക്
ചെന്നു……………..

ഷാഹി അവനെ കെട്ടിപ്പിടിച്ചു…………..

ഓട്ടോ ഡ്രൈവറും ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു…………….

“സമർ………….ഇതാണ് എന്റെ മുത്ത്…………….ഷാഹിദ് എന്നൊക്കെയാ പേര്……………പക്ഷെ എല്ലാവരും
വിളിക്കുന്നത് മുത്തെ എന്നാണ്……………”…………ഷാഹി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ
എന്റെ നേരെ നിർത്തിക്കൊണ്ട് പറഞ്ഞു…………..

അവൻ എന്നെ കണ്ടു നാണിച്ചു തലതാഴ്ത്തി…………….

“അയ്…………..അവന്റെ ഒരു നാണം………….അങ്ങോട്ട് നോക്ക്…………….”…………ഷാഹി അവന്റെ കവിളിൽ
പിടിച്ചുകൊണ്ട് എന്റെ നേരെ നോക്കിപ്പിച്ചു…………..

“ഇത് സമർ…………..എന്റെ ഒപ്പം പഠിക്കുന്നതാ…………..”…..ഷാഹി പറഞ്ഞു………..

അവൻ എന്നെ നോക്കിച്ചിരിച്ചു…………..ഞാനും…………..

“ഞാൻ അസൈൻ……………”…………..ഓട്ടോ ഡ്രൈവർ എന്റെ നേരെ

കൈനീട്ടി……………..

“സമർ……….ഇത് അസൈനാക്ക……………ഞങ്ങളെ അയൽവാസിയാണ്………….ഞങ്ങൾക്ക് വലിയ സഹായമാണ്
അസൈനാക്ക……………ദാ ആ കാണുന്നത് അസൈനാക്കാന്റെ വീടാണ്…………….”………….ഷാഹി എന്നോട്
പറഞ്ഞു……………

ഞാൻ തിരിഞ്ഞു അസൈൻ നീട്ടിയ കയ്യിൽ പിടിച്ചു……………

“സമർ…………..”…………..ഞാൻ പറഞ്ഞു……………

“കിടിലൻ പേരാണല്ലോ……………”…………..അസൈൻ പറഞ്ഞു…………….

“കിടിലൻ ആളുമാണ് അസൈനാക്ക…………….”……………ഷാഹിയാണ് അത് പറഞ്ഞത്……………

ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു……………

വീടിന്റെ സൈഡിൽകൂടി ഒരു താത്തയും മകളും വരുന്നത് ഞാൻ കണ്ടു………………

മകൾക്ക് ഷാഹിയുടെ ഏറെക്കുറെ പ്രായമുണ്ട്……………

“ഹാ…………ഇത് മ്മളെ ബീവി……………നഫീസ……….അത് മ്മളെ മോൾ………….ആസിയ……………….”………..അവരെ നോക്കി
അസൈനാക്ക പറഞ്ഞു………….

അവർ എന്നെ നോക്കി……………

ഞാൻ ഒരു പുഞ്ചിരിയോടെ അവരെയും…………….

“ഇവരെ ഇങ്ങനെ പുറത്ത് നിർത്താതെ ഉള്ളിലേക്ക് കയറ്റ് ലക്ഷ്മി…………….”…………നഫീസ
ലക്ഷ്മിയമ്മയോട് പറഞ്ഞു……………..

ഞങ്ങൾ ഉള്ളിലേക്ക് നടന്നു…………….

ഞാൻ ബാഗും എടുത്ത് ഉള്ളിലേക്ക് കയറി……………

ഇരുനില ഉണ്ടെന്ന് തന്നെയേ ഒള്ളു……..ചെറിയ വീട്…………

താഴെ രണ്ട് ബെഡ്‌റൂം………അടുക്കള……….ഹാൾ…………..

മുകളിൽ രണ്ടുറൂം മാത്രം……..ചെറിയ ഒരു ബാൽക്കണിയുണ്ട്………….

ചുമർ തേച്ചിട്ട് ഒള്ളു………പുറത്തു മാത്രം പെയിന്റ് അടിച്ചിട്ടുണ്ട്…………പക്ഷെ നല്ല
വൃത്തിയുണ്ട്………….ഷാഹിക്ക് ഇത്രയ്ക്കും വൃത്തി കിട്ടിയത് അവളുടെ അമ്മയിൽ
നിന്നാണെന്ന് മനസ്സിലായി……………..

ഞാൻ അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു………..ബാഗ് അരികിൽ വെച്ചു………….

“സൗകര്യങ്ങൾ ഒക്കെ കുറച്ചു കുറവാണ് ട്ടോ…………….”………..ഷാഹി എന്റെ അടുത്ത് വന്ന് പതിയെ
പറഞ്ഞു………….

“ഓകെയാണ്…………… നോ പ്രോബ്ലം…………..”……….ഞാൻ അവൾക്ക് മറുപടി കൊടുത്തു…………

അത് കേട്ടപ്പോൾ അവളിൽ ഒരു ആശ്വാസം ഞാൻ കണ്ടു…………..

ഞാൻ ചുറ്റും നോക്കി………….

ഹാളിൽ ടീവിയുണ്ട്……….. ഒരു ചെറിയ തീൻമേശയും അതിന് ചുറ്റും കുറച്ചു കസേരകളും…………….

മുത്തും നഫീസയും ആസിയയും എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ട്…………….

അസൈൻ അപ്പോൾ തന്നെ പോയി………….ഞങ്ങൾ വരുന്നത് പ്രമാണിച്ചു കോഴി വാങ്ങാൻ വേണ്ടി ഷാഹിദ്
അസൈന്റെ വണ്ടി പിടിച്ചതാണ്………..അസൈൻ തിരികെ ഓടാൻ പോയി…………….

ഞാൻ അവർക്ക് നേരെ പുഞ്ചിരിച്ചു……………ഞാൻ മുത്തിനെ അടുത്തേക്ക് വിളിച്ചു………….

അവൻ എന്റെ അടുത്ത് കസേരയിൽ വന്നിരുന്നു……………

ഞാൻ എന്റെ ബാഗിൽ നിന്നും കുറച്ചു ചോക്ലേറ്സ് എടുത്ത് മുത്തിന് കൊടുത്തു…………….

അവന് സന്തോഷമായി………….

“എല്ലാവര്ക്കും കൊടുക്ക് ട്ടോ…………..”………..ഞാൻ പറഞ്ഞു…………….

അവൻ ചിരിച്ചുകൊണ്ട് തലയാട്ടി…………..

അവൻ ചോക്ലേറ്റ്‌സ് എല്ലാവർക്കും കൊടുത്തു………………

അപ്പോഴേക്കും കുടിക്കാൻ വെള്ളവുമായി ലക്ഷ്മിയമ്മ വന്നു…………….

ലക്ഷ്മിയമ്മ എനിക്ക് ഗ്ലാസിൽ വെള്ളം നീട്ടി……………..

ഞാൻ ആ കൈകളിലേക്ക് നോക്കി…………..വിറ…………ലക്ഷ്മിയമ്മയുടെ കൈകൾ
വിറയ്ക്കുന്നുണ്ടായിരുന്നു………………..

എനിക്കെന്തോ പോലെ തോന്നി……………

ഞാൻ പെട്ടെന്ന് തന്നെ ഗ്ലാസ് വാങ്ങി…………..ലക്ഷ്മിയമ്മ എല്ലാവർക്കും വെള്ളം
കൊടുത്തതിന് ശേഷം അടുക്കളയിലേക്ക് പോയി……………

ഞാൻ ഗ്ലാസ്സിലുള്ള വെള്ളം കുടിച്ച് ഗ്ലാസ് ടീപ്പോയിൽ വെച്ചു………………

ഷാഹി എന്റെ അടുത്തേക്ക് വന്നു…………..

“മുകളിലാണ് റൂം………….വാ………….”……………ഷാഹി എന്നോട് പറഞ്ഞു…………..

“കുറേ ദൂരം യാത്ര ചെയ്തു വന്നതല്ലേ…………പോയി ഒന്ന് ഫ്രഷായിക്കോ…………..”……………നഫീസ അത്
ഏറ്റുപിടിച്ചു……………

നഫീസയും ആസിയയും വീട്ടിലേക്ക് പോയി………….

മുത്ത് കളിക്കാൻ പോയി………..

ഞാൻ ബാഗും എടുത്ത് മുകളിലേക്ക് നടന്നു……………മുന്നിൽ ഷാഹിയും…………..

രണ്ടാം നിലയിൽ എത്തി വലത്തേ ഭാഗത്തുള്ള റൂം എനിക്ക് ഷാഹി കാണിച്ചു തന്നു…………….

“അതാണ് ഇയാളുടെ റൂം…………ഇത് എന്റെ റൂം..(അവൾ ഇടത്തേക്ക് ചൂണ്ടിക്കൊണ്ട്)………പോയി
ഒന്ന് ഫ്രഷാക്…………..നല്ല ക്ഷീണം കാണും……………”………….അതും പറഞ്ഞ് ഷാഹി അവളുടെ
റൂമിലേക്ക് കയറിപ്പോയി…………….

ഞാൻ എന്റെ റൂമിലേക്ക് നടന്നു………….

വാതിൽ ചാരിയിട്ടുള്ളയിരുന്നു…………..

ഞാൻ വാതിൽ തള്ളി തുറന്നു ഉള്ളിൽ കയറി…………..

ഞാൻ റൂമിന് ചുറ്റും നോക്കി………….

ഒരു കട്ടിൽ,കിടക്ക,ഒരു ചെറിയ മേശ റൂമിന് മൂലയ്ക്കായി………… പിന്നെ ബാത്രൂം…………….

ഞാൻ ബാഗ് കിടക്കയിൽ കൊണ്ടുപോയി വെച്ചു……………..

“സമർ അലി ഖുറേഷി………….”……….

എന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടു…………..

ഞാൻ തിരിഞ്ഞുനോക്കി…………..

വാതിൽക്കൽ ലക്ഷ്മിയമ്മ…………….

ലക്ഷ്മിയമ്മയുടെ മുഖം രൗദ്രമായിരുന്നു……………ലക്ഷ്മിയമ്മ ഉള്ളിലേക്ക് വന്നു…………….

ഞാൻ ലക്ഷ്മിയമ്മയെ തന്നെ നോക്കി നിന്നു…………….

“നിന്റെ മുഴുവൻ പേര് എനിക്ക് എങ്ങനെ അറിയാം എന്നാണോ നീ
ആലോചിക്കുന്നത്………….”………….ലക്ഷ്മിയമ്മ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു…………….

ഞാൻ ഒന്നും പറയാതെ ലക്ഷ്മിയമ്മയെ നോക്കിനിന്നു……………..

“നിന്നെ അറിയുന്നവർക്ക് നിന്നെ മനസ്സിലാക്കാൻ നിന്നെ മുഴുവൻ കാണണം
എന്നില്ല……………നിന്റെ കണ്ണുകൾ തന്നെ ധാരാളം…………..അവൾ……………..”……………ലക്ഷ്മിയമ്മ
പറഞ്ഞു…………….

എന്റെയുള്ളിലൂടെ ഒരു കൊള്ളിയാൻ പോയി……………ഒരു തീ…………….

ലക്ഷ്മിയമ്മ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു……………

ഒരു മൗനത്തിന് ശേഷം…………….

“ഷാഹിക്ക് ഇതുവരെ അറിയില്ല അല്ലേ………….”…………ലക്ഷ്മിയമ്മ എന്നോട് ചോദിച്ചു……………..

ഞാൻ ഇല്ലായെന്ന് തലയാട്ടി………………

“ഞങ്ങൾ പാവങ്ങളാണ്…………..ആരും സഹായിക്കാൻ ഇല്ലാത്തവരാണ്…………ഉപദ്രവിക്കരുത്…………..അവൾ
ഒന്നും ഒരിക്കലും അറിയരുത്……………”……………ലക്ഷ്മിയമ്മ എന്നോട് കൈകൂപ്പി…………….

എനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു…………..പക്ഷെ ഞാൻ എന്തോ പറയാനായി വാ
തുറക്കുന്നതിന് മുൻപ് തന്നെ ലക്ഷ്മിയമ്മ തിരിഞ്ഞു എന്റെ റൂമിൽ നിന്ന് പോയി…………….

ഞാൻ ലക്ഷ്മിയമ്മ പോയ വഴി തന്നെ നോക്കി നിന്നു……………

അതിനുശേഷം ഡ്രസ്സ് എടുത്ത് കുളിമുറിയിൽ കയറി……………

ഷവർ ഓണാക്കി……………ഞാൻ അതിനടിയിൽ തന്നെ നിന്നു……………..

വെള്ളം എന്നെ നനച്ചുകൊണ്ടിരുന്നു പക്ഷെ എന്റെ ശരീരത്തിന്റെ ചൂടിന് അപ്പോഴും ഒരു
കുറവും ഇല്ലായിരുന്നു……………..

ലക്ഷ്മിയമ്മ പറഞ്ഞത് ശരിയല്ലേ……………

ഞാൻ അവർക്ക് ആപത്തെ കൊണ്ടുവരികയൊള്ളു…………………

എന്റെ സാന്നിധ്യം അവർക്ക് ഒരു ഉപദ്രവം മാത്രമേ ആകുകയൊള്ളൂ……………

പിന്നെന്തിന്……………

എന്റെ മാത്രം താല്പര്യം………..

എന്റെ സ്വാർത്ഥതാല്പര്യം…………..

കുറച്ചുനാളത്തെ എന്റെ സന്തോഷത്തിന് വേണ്ടി ഞാൻ ഒരു കുടുംബത്തെ മുഴുവൻ
ആപത്തിലാക്കുന്നു…………

പക്ഷെ എനിക്കിതില്ലാതെ പറ്റുമോ…………

എന്നെക്കൊണ്ട് ഇനി അതിന് സാധിക്കുമോ………….

അറിയില്ല…………..അതിന് മാത്രം എനിക്ക് ഉത്തരമില്ല……………..

ഞാൻ ഓരോന്ന് ആലോചിച്ച് ആ ഷവറിന് കീഴെ നിന്നു……………..

“അലൂയ്………………”…………..ഷാഹിയുടെ വിളി ഞാൻ കേട്ടു……………

അപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും തിരികെ വന്നത്……………

പക്ഷെ അവളുടെ വിളി എന്നെ വേറെ ചിന്തകളിലേക്ക് കൊണ്ടുപോയി…………..

ഞാൻ അവളിൽ നിന്ന് അകലുന്നതല്ലേ അവൾക്ക് നല്ലത്…………

അവളുടെ ജീവന് ഞാൻ എന്നും ഭീഷണിയാണ്………….

അവൾക്ക് ഞാൻ ആപത്താണ്……………

പക്ഷെ സമറിന് ഷാഹിയെ അകറ്റാൻ സാധിക്കുമോ…………

ഒരു പക്ഷെ സമറിന് അത് സാധിച്ചാലും മനുവിന് അത് സാധിക്കുമോ……………

മനുവിന് അവന്റെ കുഞ്ചുണ്ണൂലിയെ അകറ്റാൻ സാധിക്കുമോ…………..

“ഹലോയ്…………..ഇനിയും കഴിഞ്ഞില്ലേ…………….”……………..ഷാഹി പിന്നെയും ചോദിച്ചു…………..

“അഞ്ചു മിനിറ്റ്………………”………….ഞാൻ പറഞ്ഞു…………..

തൽക്കാലം ഞാൻ ചിന്തകൾക്ക് വിട കൊടുത്തു………….പക്ഷെ ഇത്രയും നേരത്തെ ചിന്തകൾ എന്റെ
മുഖത്തെ സന്തോഷം മായ്ച്ചിരുന്നു…………….

ഞാൻ പെട്ടെന്ന് കുളിച്ച് ഡ്രസ്സ് മാറി ഇറങ്ങി……………

ഷാഹി റൂമിൽ തന്നെയുണ്ടായിരുന്നു……………….

ഞാൻ അവളെ നോക്കി ഒരു കപടച്ചിരി ചിരിച്ചതിന് ശേഷം അവൾക്ക് മുഖം കൊടുത്തില്ല……………

അവൾ എന്റെ മുഖം കണ്ടാൽ അവൾക്ക് പെട്ടെന്ന് മനസ്സിലാകും…………..

അതുകൊണ്ട് തന്നെ ഞാൻ ടർക്കി കൊണ്ട് തല തുടച്ച് മുഖം അവളിൽ നിന്ന് മറച്ചു………….

“ഇപ്പൊ ക്ഷീണമൊക്കെ പോയോ …………”…………ഷാഹി എന്നോട് ചോദിച്ചു…………..

“ഹാ…………….”………….മുഖം കൊടുക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു……………..

“ബാംഗ്ലൂരിലെ പോലെ അല്ല………..നല്ല വെള്ളമാണ്………….പെട്ടെന്ന് ഒരു ഫ്രഷ്നസ് നമുക്ക്
തോന്നും………….”…………ഷാഹി പറഞ്ഞു…………..

“ഹ്മ്…………….”…………..ഞാൻ മൂളിക്കൊടുത്തു…………..

“നമുക്ക് നാട് കാണാൻ നാളെ പോകാം ട്ടോ………..”………….ഷാഹി പറഞ്ഞു…………..

“ഹ്മ്……………..”………….

“ഉത്സവം തുടങ്ങിയിട്ട് രണ്ടു ദിവസമായി……………..”……………

“ഓ…………….”…………….

“ഉത്സവത്തിന് തുടക്കദിവസങ്ങളിൽ പകൽ നല്ല മത്സരങ്ങൾ ഉണ്ടാകും………..കോൽ
പയറ്റ്,കബഡി,ഗുസ്തി,ഓട്ടമത്സരം, കലം തല്ലിപ്പൊട്ടിക്കൽ അങ്ങനെ അങ്ങനെ……….”………….ഷാഹി
പറഞ്ഞു…………..

“ഹ്മ്……………”……………

“രാത്രി ഉത്സവപ്പറമ്പിലൂടെ നടക്കുന്നത് നല്ല രസാണ്…………..”………….

“ഹ്മ്…………..”……………

“പക്ഷെ ഇന്ന് അത്രയും ദൂരം യാത്ര ചെയ്തതിന്റെ ക്ഷീണം കാണും………..പിന്നെ കലാപരിപാടികൾ
ഒക്കെ അവസാനത്തെ ദിനങ്ങളിലെ രാത്രികളിൽ ആകും………..”…………ഷാഹി പറഞ്ഞു…………

“ഹ്മ്…………..”………..ഞാൻ പിന്നെയും മൂളി……….

“ഇയാൾക്കെന്താ പറ്റിയെ…………”………….ഷാഹി എന്നോട് ചോദിച്ചു……………

“ഒന്നുമില്ല…………”…………..ഞാൻ മറുപടി കൊടുത്തു…………….

“അല്ല…….എന്തോ പറ്റിയിട്ടുണ്ട്…………..”…………..അവൾ വീണ്ടും ചോദിച്ചു…………..

“എന്ത് പറ്റാൻ…………..ഒന്നുമില്ല……………”…………ഞാൻ അവളുടെ മുഖത്ത് നോക്കാതെ മറുപടി
കൊടുത്തു……………..

അവൾ എന്റെ അടുക്കലേക്ക് വന്നു………….

ഞാൻ കണ്ട ഭാവം നടിച്ചില്ല……………

അവൾ പെട്ടെന്ന് ഞാൻ തലതുടച്ചുകൊണ്ട് നിന്നിരുന്ന ടർക്കി പിടിച്ചുവാങ്ങി……………..

“താനെന്താ കാണിക്കുന്നെ………..”……………..ഞാൻ അവളോട് ചോദിച്ചു……………

“എന്റെ മുഖത്തേക്ക് നോക്ക്………..”………….അവൾ എന്നോട് പറഞ്ഞു…………..

പക്ഷെ ഞാൻ നോക്കിയില്ല…………..ഞാൻ ജനലിലേക്ക് നോക്കി…………….

അവൾ എന്റെ മുഖത്ത് കൈവെച്ചു……………

ഞാൻ കൈ തട്ടിമാറ്റി…………..

അവൾ എന്നിലേക്ക് കൂടുതൽ ചേർന്ന് നിന്നിട്ട് എന്റെ ഇരുകവിളിലും അവൾ അവളുടെ കൈകൾ
വെച്ചു………….