പ്രണയിച്ചവൾ 11

മണാലി.
സൂര്യന്‍റെ ചുംബനം കാത്ത് കിടക്കുന്ന മഞ്ഞുമൂടിയ താഴ്വാരമാണ് മണാലി.
ആകാശത്തിന്റെ അതിരിന് പ്രണയത്തിന്‍റെ പച്ച നിറം കൊടുത്തുകൊണ്ട് കൊടുമുടികള്‍ നിറയെ
പോപ്ലാര്‍ മരങ്ങളും ബിര്‍ച്ചുകളും സാല്‍ മരങ്ങളും.

അനന്തതയുടെ രാജഗോപുരങ്ങള്‍ പോലെ മഞ്ഞുമൂടിയ മലാന പര്‍വ്വതങ്ങള്‍ക്ക് കീഴെ
കുട്ടികളുടെ സംഘം മഞ്ഞുവാരി എറിഞ്ഞും സല്ലപിച്ചും തിമര്‍ക്കുമ്പോള്‍ ദീര്‍ഘൂപിയായ
ഒരു സാല്‍മരത്തിന്റെ ചുവട്ടില്‍ മുഖാമുഖം നോക്കിയിരിക്കുകയായിരുന്നു ജോയലും
ഗായത്രിയും.

മാര്‍ഹി തടാകത്തിലേക്ക് മഞ്ഞിന്‍പാളികളെ തുളച്ച് കടന്നുവരുന്ന ഇളം വെയില്‍ ചെറു
തിരകളെ ഇളക്കുന്നത് കണ്ട് അവള്‍ അവനോട് പറഞ്ഞു.

“ഇവിടെ നിന്നു പോകണോ ജോയല്‍?”

“പിന്നെ പോകാതെ? ഇവിടെ സ്ഥിരം താമസിക്കാനാ മാഡത്തിന്‍റെ പ്ലാന്‍?”

“എന്തിന്? എന്തിനാ ഇവിടുന്ന് പോകുന്നെ?”

“അത് ശരി!”

അവന്‍ അവളുടെ തലയില്‍ പതിയെ ഒരടി കൊടുത്തു.

“ക്ലാസ് അറ്റണ്ട് ചെയ്യേണ്ടേ? പഠിക്കണ്ടേ? എക്സാം എഴുതേണ്ടേ? നല്ല ടോപ്പ് ഉദ്യോഗം
കിട്ടേണ്ടെ? എന്നാലല്ലേ എനിക്ക് നിന്നെ ധൈര്യത്തോടെ കെട്ടാന്‍ പറ്റൂ!”

“ഛീ!”

അവള്‍ അവന്‍റെ തോളില്‍ അടിച്ചു.

“മണാലിയാ ഇത്! ഇത്രേം റൊമാന്റിക് ആയ ഒരു സെറ്റിങ്ങില്‍ ഇരുന്നോണ്ട് ഇതുപോലെ
അണ്‍റൊമാന്‍റ്റിക് ആയ കാര്യങ്ങള്‍ ആണോ പറയുന്നേ?”

“അണ്‍റൊമാന്‍റ്റിക്? എന്ത് അണ്‍റൊമാന്‍റ്റിക്?”

“പഠനം, ക്ലാസ്, എക്സാം …”

അവള്‍ പറഞ്ഞു.

ജോയല്‍ അവളെ കണ്ണുരുട്ടി കാണിച്ചു.

“റൊമാന്റിക് എന്നുവെച്ചാല്‍ ..മണാലി …ഞാന്‍ ..എന്‍റെ ജോ ..നമ്മുടെ ലവ്…ജോ എന്നെ
പിടിക്കുന്നത് ..എനിക്ക് ഉമ്മ തരുന്നത് …”

അവള്‍ അവന്‍റെ തോളിലേക്ക് മുഖം ചായിച്ചു.

“ഞാനങ്ങും തിരിച്ച് പോകുന്നില്ല!”

അവന്‍റെ കൈ പിടിച്ച് അവന്‍റെ തോളില്‍ മുഖം ചേര്‍ത്ത് അവള്‍ പറഞ്ഞു.

“തിരിച്ചു പോകുന്നില്ലന്നോ? പോകണ്ട് പിന്നെ? എന്താ അങ്ങനെ പറയാന്‍?”

“അവിടെ മൊത്തം മതിലുകള്‍ അല്ലെ ജോയല്‍?”

അവള്‍ ചോദിച്ചു.

“മതിലുകളോ?”

ജോയലിന് മനസ്സിലായില്ല.

“കോളേജ് ഒക്കെ ആകുമ്പോള്‍ മതില്‍ ഒക്കെ വേണ്ടേ? അതിനിപ്പം എന്നാ കുഴപ്പം?”

“ഒഹ്! ഇങ്ങനെ ഒരു മണ്ടൂസ്!”

അവന്‍ വീണ്ടും അവളുടെ തോളില്‍ അടിച്ചു.

“ആ മതില്‍ അല്ല ജോ! ശരിക്കുള്ള മതില്‍. മതത്തിന്റെ, പണത്തിന്റെ, പദവിയുടെ, വലിപ്പ
ചെറുപ്പത്തിന്‍റെ …..ഇവിടെ അതൊന്നും ഇല്ല …. നീലാകാശം…മഞ്ഞുമൂടിയ മലകള്‍ ….
തടാകത്തിന്റെ ഗ്ലാസ് സര്‍ഫെസ് ഞാന്‍ ..എന്‍റെ അടുത്ത് ജോ …. സൊ ഐ വാണാ ബി ഹിയര്‍…”

“വൌ!!”

ജോയല്‍ അവളുടെ തലമുടിയില്‍ തഴുകി.

“സൂപ്പര്‍ കവിതയാണല്ലോ!”

“ജോ അടുത്തുള്ളപ്പോള്‍ കവിത ഒരു ശീലമാണ് എന്‍റെ ഭാഷയ്ക്ക്…”

അവളുടെ തരള മിഴികള്‍ അവന്‍റെ കണ്ണുകളില്‍ തഴുകി നോക്കി.

“…..ഞാന്‍ പുഞ്ചിരിക്കുന്നത് ഈ ചുണ്ടുകള്‍ കൊണ്ട്….”

അവള്‍ അവന്‍റെ അധരത്തില്‍ തൊട്ടു.

“….ഒഴുകുന്നത് ഈ ഹൃദയത്തിരകള്‍ക്ക് മേലെ….”

അവള്‍ അവന്‍റെ നെഞ്ചില്‍ സ്പര്‍ശിച്ചു.

“…പറക്കാന്‍ ഞാന്‍ ചിറകുകള്‍ വിരിയ്ക്കുന്നത് ഈ ശ്വാസത്തിന്റെ കാറ്റില്‍….”

അവള്‍ അവന്‍റെ മൂക്കില്‍ തൊട്ടു.

“..മരിക്കുന്നത് ഇങ്ങനെ എന്‍റെ അടുത്ത് ഇല്ലാതെ വരുമ്പോള്‍….”

അവന്‍റെ ഹൃദയം ഒന്ന് പിടഞ്ഞു.
അവന്‍ അവളുടെ ചുണ്ടത്ത് വിരല്‍ തൊട്ട് അവളുടെ സംസാരം തടഞ്ഞു.

“ഗായത്രി…”

“പേടിച്ചോ?”

“ഇല്ല, പക്ഷെ…”

“എപ്പഴും എന്‍റെ കൂടെ ഉണ്ടായാല്‍ മതി, ജോ…”

“അത് ഉണ്ട്..പക്ഷെ നീ ഇങ്ങനെയൊന്നും..”

ആകാശത്ത് നീല നിറമുള്ള സൈബീരിയന്‍ ഫ്ലെമിങ്ഗോപ്പക്ഷികള്‍ ഒഴുകിപ്പറക്കാന്‍ തുടങ്ങി.
വിടര്‍ന്നു പന്തലിച്ച സാല്‍മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കപ്പുറത്ത് നിന്ന് അവ
കൂട്ടമായി മലാന പര്‍വ്വത നിരകള്‍ക്കപ്പുറത്തേക്ക് പറന്നുയരുകയാണ്…

“ഓര്‍ണിത്തോളജി അറിയാമോ?”

ജോ പക്ഷികളെ താല്‍പ്പര്യത്തോടെ നോക്കുന്നത് കണ്ട് അവള്‍ ചോദിച്ചു.

“അങ്ങനെയൊന്നുമില്ല, അല്‍പ്പം,”

“ജോയുടെ നോട്ടത്തില്‍ അല്‍പ്പം …എന്തോ പന്തികേട് പോലെ തോന്നുന്നു..”

“മമ്മാടെ മമ്മി ഒരു ക്ലയര്‍വോയന്റ്റ് ആണ് … ഞങ്ങള് അമ്മാമ്മ എന്നാ വിളിക്കാറ് ….
ടാരോ കാര്‍ഡ്സ് ഒക്കെ നോക്കി ഭാവിയൊക്കെ പറയുന്ന ആള്‍ … എന്നുവെച്ചാല്‍ പ്രോഫഷണല്‍
ആയിട്ടൊന്നുമല്ല .. ഒരു ഹോബി പോലെ …. ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് … പ്രേമിക്കുന്ന
പെണ്ണും ചെറുക്കനും ആദ്യമായി ഒരുമിച്ച് ഒരിടത്ത് ഇരിക്കുമ്പം ഫ്ലെമിങ്ഗോ പക്ഷികള്‍
വന്നാല്‍ അത് അത്ര നല്ലതല്ല എന്ന്..”

“ആ പക്ഷീടെ പേര് ഫ്ലെമിങ്ഗോന്നാ?”

അവള്‍ ചോദിച്ചു.

“അതെ…”

“പേടിപ്പിക്കല്ലേ ജോ!”

“ശ്യെ! നീയിത്ര സില്ലിയാകല്ലേ!”

ഗായത്രി എഴുന്നേറ്റു.

“വാ…”

അവള്‍ അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“തണുത്ത കാറ്റ്…ഹാവൂ..ജോ കമോണ്‍ ..നമുക്ക് ഈ മഞ്ഞിലൂടെ നടക്കാം!”

അപ്പോള്‍ മലാന പാര്‍വ്വതങ്ങള്‍ക്കപ്പുറത്ത് നിന്നും വെള്ളിനിറമുള്ള വലിയ ചിറകുകള്‍
വീശി മറ്റൊരു കൂട്ടം പക്ഷികളെ കാണായി.

“വൌ!!”

ജോയുടെ മുഖം ആഹ്ലാദത്താല്‍ വീര്‍പ്പ് മുട്ടി.

“എന്താ?”

അവന്‍റെ മുഖത്ത് നിറഞ്ഞു തുളുമ്പുന്ന സന്തോഷം കണ്ട് അവള്‍ തിരക്കി.

“വാര്‍ബിള്‍!”

അവന്‍ ഒച്ചയിട്ടു.

“അ പക്ഷീടെ പേരാ?”

“ആ ഗായത്രി…അത് ..അതിനെ കാണുന്നത് ഓസ്‌പീഷ്യസാണ്…”

“എന്നുവെച്ചാല്‍?”

“അമ്മാമ പറഞ്ഞത് വാര്‍ബിള്‍ പക്ഷികളെ കണ്ടാല്‍ കാണുന്നവര്‍ കല്യാണം കഴിക്കാത്ത ആണ്
പെണ്ണും ആണേല്‍ അവരെത്ര അകന്നാലും പിന്നേം ഒരുമിക്കൂന്നാ!”

ഗായത്രി അവനെ രൂക്ഷമായി നോക്കി.

“അത് ശരി!”

അവള്‍ ഒച്ചയിട്ടു.

“ആ ഫ്ലെമിങ്ഗോ പക്ഷീടെ കാര്യത്തില്‍ ഞാന്‍ പേടിച്ചപ്പോള്‍ എന്നെ സില്ലി എന്ന്
വിളിച്ച ആളാ! എന്നിട്ടാണ്!”

അവന്‍ ഉറക്കെ ചിരിച്ചു.

“അത് സാഡായ കാര്യത്തിന്…ഇത് ഹാപ്പിയായ കാര്യത്തിന്…!”

മഞ്ഞിന്‍റെ തൂവലുകള്‍ ഇടയ്ക്കിടെ അടര്‍ന്ന് വീണുകൊണ്ടിരിക്കുമ്പോള്‍ അവര്‍
മലഞ്ചെരിവിലൂടെ, സാല്‍മരങ്ങള്‍ക്കിടയിലൂടെ നടന്നു.
പെട്ടെന്നവള്‍ തിരിഞ്ഞു നിന്നു.
അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“എന്താ?”

അവന്‍റെ തോളുകളില്‍ ഇരുകൈകളും ചേര്‍ത്ത് അവള്‍ ചേര്‍ന്നു നിന്നപ്പോള്‍ ജോയല്‍
ചോദിച്ചു.

“എനിക്ക് ജോയുടെ കണ്ണുകള്‍ ഇങ്ങനെ അടുത്ത് ചേര്‍ന്ന് നിന്ന് കാണണം എന്ന് തോന്നി…”

അവന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ ഇളംചൂടുള ലാവ പടര്‍ന്നു നിറഞ്ഞു.

“എന്‍റെ ആകാശത്തെ വര്‍ണ്ണക്കടലാക്കുന്ന മഴവില്ലാണ് ഈ കണ്ണുകള്‍…”

അവളുടെ ശ്വാസം അവന്‍റെ മുഖത്ത് തൊട്ടു.

“ചൂടില്‍ പൊള്ളുന്ന എന്‍റെ ചുണ്ടത്ത് മഞ്ഞുകൊണ്ടുള്ള മുത്തം തരാനാണ് ഈ കണ്ണുകള്‍…”

അവള്‍ അല്‍പ്പം കൂടി അവനിലേക്ക് അടുത്തു.

“എന്‍റെ മെയ്യെല്ലാം ഉറഞ്ഞു തണുക്കുമ്പോള്‍ കനലുകൊണ്ടുള്ള കയ്യായി എന്നെ
ചുറ്റിവരിയാനുള്ളതാണ് ഈ കണ്ണുകള്‍,”

അവന്‍റെ ചുണ്ടുകള്‍ അവന്‍റെ കണ്ണുകളെ തൊട്ടു.

അവന്‍റെ നെഞ്ച് അവളുടെ ത്രസിച്ച് മുഴുത്ത മാറിടത്തില്‍ അമര്‍ന്നു.

നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു ശ്യാമശില്‍പ്പമാണ് മലാന പര്‍വ്വതം.
അതിന്മേല്‍ പോപ്ലാറുകളും ബിര്‍ച്ചുകളും മഞ്ഞണിഞ്ഞ് ഇളം വെയിലിനെ പ്രണയിച്ച്
നില്‍ക്കുമ്പോള്‍ ഗായത്രിയുടെ യൌവ്വനം മുറ്റിയ ശരീരത്തിന്‍റെ മദം നിറഞ്ഞ സുഗന്ധം
അവന്‍റെ നെഞ്ചിനെ അമര്‍ത്തി.

“കിസ്സ്‌ മീ….”

ആത്മാവിനെ ഉണര്‍ത്തുന്ന ഹൃദയ മര്‍മ്മരം.

വാക്കുകള്‍ നിറയെ അനുരാഗ നക്ഷത്രത്തിന്‍റെ ഇളം ചൂടുള്ള പ്രകാശം.

പ്രണയത്തിന്‍റെ പര്‍ണ്ണശാലയില്‍ തന്‍റെ ഗന്ധര്‍വ്വനെയോര്‍ത്ത് തപസ്സ് ചെയ്യുന്ന രാജ
സുന്ദരി ചുംബനത്തിന് വേണ്ടി വിതുമ്പുകയാണ്.

ജോയലിന്റെ ചുണ്ടുകള്‍ അവളുടെ കണ്‍പോളകളില്‍ അമര്‍ന്നു.

“അഹല്യ ഞാന്‍….നീ ദേവപാദം…”

അവള്‍ മന്ത്രിച്ചു.

ശിശിര സൂര്യന്‍ അനഘമായ പാര്‍വ്വതശിലയെ പുണരുമ്പോള്‍, വാര്‍ബിള്‍ പക്ഷികള്‍
മഞ്ഞിന്‍റെ ഒഴുക്കില്‍ കുറുകിപ്പറക്കുമ്പോള്‍, മണാലിയുടെ മഞ്ഞിന്‍പരപ്പില്‍
ഇളവെയില്‍ നഖപ്പാടുകള്‍ വീഴ്ത്തുമ്പോള്‍ ഗായത്രിയുടെ കൈകള്‍ അവന്‍റെ ദേഹത്തെ
ചുറ്റിവരിഞ്ഞു.

അപ്പോള്‍ ജോയലിന്റെ ചുണ്ടുകള്‍ അവളുടെ കവിളിനെ അമര്‍ത്തിയിരുന്നു.

“ഇവിടെ….”

ഗായത്രി അവന്‍റെ മുഖം പിടിച്ച് തന്‍റെ അധരത്തിലേക്ക് നീക്കി.

കാമ മഞ്ജരി പൂത്ത് തളിര്‍ക്കുകയാണ് അവളുടെ അധരത്തില്‍.

അത് സുഗന്ധം വമിപ്പിക്കുന്നു.
ജോയല്‍ ചുണ്ടുകള്‍ അവളുടെ അധരത്തില്‍ അമര്‍ത്തി.

“ആഅഹ്ഹ…ജോ ..എന്‍ ..എന്‍റെ …ജോ..”

അതി താപം നിറഞ്ഞ സീല്‍ക്കാരം.

“ഇനിയും…എനിക്ക് ….”

അവന്‍റെ മുഖം പിടിച്ച് വീണ്ടും അധരത്തില്‍ അമര്‍ത്തിവെച്ച് അവള്‍
മര്‍മ്മരമുതിര്‍ത്തു.

സൂര്യന്‍റെ തളിരിളം കൈകള്‍ സാല്‍മരങ്ങളുടെ താരണിച്ചില്ലകള്‍ക്കിടയിലൂടെ അവരേ
പൊതിയുകയാണ്….

“ജോയല്‍….”

വാര്‍ബിള്‍ പക്ഷികള്‍ മഞ്ഞിന്‍ പാളിയെ അവരുടെ കുറുകല്‍ കൊണ്ട് തപിപ്പിക്കാന്‍
ശ്രമിക്കുമ്പോള്‍ ഗായത്രി ജോയലിന്റെ മുഖം താഴേക്ക് നിരക്കി.

തന്‍റെ കഴുത്തിന്‍റെ മൃദുലതയില്‍ അവന്‍റെ ചുണ്ടുകള്‍ അമര്‍ന്ന് പതിഞ്ഞപ്പോള്‍
ദേഹമാകെ ചൂടുള്ള നനവ് പടര്‍ന്നു.

അപ്പോള്‍ അവള്‍ അരക്കെട്ട് അവന്‍റെ അരക്കെട്ടിനോട് ചേര്‍ത്ത് അമര്‍ത്തി.

“ജോയല്‍…എന്‍റെ …എന്‍റെ ജോയല്‍…”

ശരീരത്തിന്‍റെ വിസ്മിത രഹസ്യങ്ങളിലേക്ക് പുരുഷന്‍റെ കാഠിന്യം ആദ്യമായി
ചേര്‍ന്നമര്‍ന്ന നിമിഷം ഗായത്രി വികാരവിക്ഷോഭം കൊണ്ട് തളര്‍ന്നു.

അതിന്‍റെ തള്ളിച്ചയില്‍ അവള്‍ അവന്‍റെ മുഖം തന്‍റെ ത്രസിച്ച് വിതുമ്പുന്ന
മാറിടത്തിലേക്ക് നിരക്കി.

“ഇവിടെ … ഉമ്മ …ജോയല്‍ …ഇവിടെ …എനിക്ക് അആഹഹ…”

അവന്‍റെ ചുണ്ടുകള്‍ അവളുടെ മാറിലെ വെണ്‍പിറാവുകളെ ചിറകടിച്ചു ഉയര്‍ത്തി.

ഗായത്രി മുഖത്ത് പിടിച്ച് അവന്‍റെ ചുണ്ടുകളെ തന്‍റെ മാറില്‍ വീണ്ടും വീണ്ടും
ചേര്‍ത്ത് അമര്‍ത്തി.

“ജോയല്‍…”

ജീവിതത്തില്‍ അറിഞ്ഞ ഏറ്റവും വലിയ സുഖത്തിന്റെ ലഹരിയില്‍ അവള്‍ വിളിച്ചു.

“എനിക്ക് …എനിക്ക് കിടക്കണം…ഞാന്‍ …”

മഞ്ഞിന്‍റെ ഇലഞ്ഞി മാലയ്ക്ക് മേല്‍ തളിരിളം പീലിപോലെ തഴുകുകയാണ് ഇളവെയില്‍.

അപ്പോള്‍ കാമം പരിമളം പോലെ ശരീരത്തില്‍ ആലേപനം ചെയ്ത് ഗായത്രി അവനെ വരിഞ്ഞുകെട്ടി.

സാല്‍ മരച്ചുവട്ടില്‍ മഞ്ഞില്‍ക്കുതിര്‍ന്ന ഇളംപുല്ലിന് മേല്‍ ജോയല്‍ ഗായത്രിയെ
ചായ്ച്ച് കിടത്തി.

മരത്തിന്‍റെ ഇലചാര്‍ത്തില്‍ വാര്‍ബിളുകള്‍ കൊക്കുരുമ്മുകയായിരുന്നു അപ്പോള്‍.
മണാലിയില്‍ ശിശിരത്തിലെ പൂവെയില്‍ നിറയുകയും….

************************************************************

ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി ഓഫീസ്.

ഗവണ്മെന്റിന്റെ പുതിയ ടെലെക്കോം പോളിസിയെക്കുറിച്ചുള്ള എഡിറ്റോറിയല്‍ മുഴുവനാക്കി
പ്രിന്‍റിംഗ് ഡിവിഷനിലേക്ക് സെന്‍ഡ് ചെയ്ത് കഴിഞ്ഞ് കോഫി മെഷീനെ
സമീപിക്കുകയായിരുന്നു ബെന്നറ്റ്‌ ഫ്രാങ്ക്.

“സാര്‍,”

കമ്പയിലിംഗ് സെക്ഷനിലെ സെന്തില്‍ രാമകൃഷ്ണന്‍ വാതില്‍ക്കല്‍ വന്ന് അദ്ദേഹത്തേ
വിളിച്ചു.

“ആ, സെന്തില്‍?”

കപ്പിലേക്ക് കോഫി പകര്‍ന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.

“ഒരു വിസിറ്റര്‍ ഉണ്ട്…”

അവന്‍ പറഞ്ഞു.

“സാറിന്‍റെ ലോബിയില്‍…”

“ഓക്ക…ആരാ സെന്തില്‍?”

“എം പി തോമസ്‌ പാലക്കാടന്‍!”

ബെന്നറ്റ്‌ ഫ്രാങ്ക് നെറ്റി ചുളിച്ചു.

“അയാളോട് വരാന്‍ പറയൂ!”

സെന്തില്‍ പോയി.

അദ്ദേഹം കോഫിയുമായി ഡെസ്ക്കിലേക്ക് വന്നപ്പോഴേക്കും വാതില്‍ക്കല്‍ ദീര്‍ഘകായനായ ഒരു
മനുഷ്യന്‍ കടന്നു വന്നു.

ബെന്നറ്റ്‌ ഫ്രാങ്ക് മുഖമുയര്‍ത്തി അയാളെ നോക്കി.

“തോമസ്‌ പാലക്കാടന്‍!”

അദ്ദേഹം മന്ത്രിച്ചു.

“വരണം!”

അദ്ദേഹം പറഞ്ഞു. എം പി തോമസ്‌ പാലക്കാടന്‍ അകത്തേക്ക് കടന്നു.

“ഇരിക്കൂ!”

അദ്ദേഹം മേശക്കപ്പുറത്തെ കസേരയിലേക്ക് ചൂണ്ടിപ്പറഞ്ഞു.
അയാള്‍ ചുറ്റുപാടും ഒന്ന് പരിശോധിച്ച് കസേരയിലേക്ക് നോക്കി.

“എന്താ?”

അയാളുടെ പരിഭ്രമം ശ്രദ്ധിച്ച് അദ്ദേഹം ചോദിച്ചു.

“അല്ല പറയാനുള്ള കാര്യം അല്‍പ്പം കോണ്‍ഫിഡെന്‍ഷ്യല്‍ ആണ്..അതുകൊണ്ട്….”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചെന്നു വരുത്തി.

“ഞാന്‍ …ആ കതക് ഒന്നടച്ചേക്കട്ടെ?”

അയാള്‍ വാതില്‍ക്കലേക്ക് നോക്കി.
ബെന്നറ്റ്‌ ചിരിച്ചുകൊണ്ട് തലകുലുക്കി.
അയാള്‍ പെട്ടെന്ന് ചെന്ന് ഡോര്‍ അടച്ചു.

“പറയൂ…”

അയാള്‍ തിരികെ വന്ന് ഇരിപ്പിടത്തില്‍ ഇരുന്നപ്പോള്‍ അദ്ദേഹം ചോദിച്ചു.

“സര്‍ ഞാന്‍ വന്നത് മിനിസ്റ്റര്‍ പദ്മനാഭന്‍ തമ്പിയുടെ ഒരു കാര്യം
സംസാരിക്കനാനാണ്…”

“അത് എനിക്ക് മനസിലായി…”

അയാള്‍ ഒന്ന് സംശയിച്ചു.

“സത്യത്തില്‍ മിനിസ്റ്റര്‍ എന്നെ അയച്ചതല്ല..ഞാന്‍…”

“മിനിസ്റ്റര്‍ നിങ്ങളെ അയച്ചതല്ല, നിങ്ങള്‍ സ്വന്തം ഇഷ്ട്ടപ്രകാരം വന്നതാണ് എന്നും
മനസ്സിലായി…കാര്യം പറഞ്ഞാല്‍ മതി…!”

അദേഹത്തിന്‍റെ സ്വരഹത്തില്‍ അല്‍പ്പം പാരുഷ്യം കടന്നുവന്നു.

“സാറിന്‍റെ കൈയ്യില്‍ ഒരു ഡോസിയര്‍ ഉണ്ട്…അതിലെ ഡോക്യുമെന്റ്സ് ഒക്കെ സാര്‍ പബ്ലിഷ്
ചെയ്യുകയാണ് എന്ന് കേട്ടു…”

“ബഹുമാനപ്പെട്ട മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്…”

ബെന്നറ്റ്‌ നിവര്‍ന്നിരുന്നു.

“വളരെ സിമ്പിള്‍ ആയ ഒരു കാര്യമാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ ജോലി. ജേര്‍ണലിസ്റ്റ്
എന്നാല്‍ ജേര്‍ണലിസം ചെയ്യുന്ന ആളാണ്‌. ജേര്‍ണലിസം റിപ്പോര്‍ട്ടിംഗ് ആണ്.
കണ്ടെത്തിയ, സത്യമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട വസ്തുതകള്‍
റിപ്പോര്‍ട്ട് ചെയ്യലാണ് ഒരു ജേര്‍ണലിസ്റ്റിന്‍റെ ജോലി …”

“പക്ഷെ അത് പബ്ലിഷ്ഡ് ആയാല്‍ പദ്മനാഭന്‍ തമ്പി സര്‍ പിന്നെ ഉണ്ടാവില്ല. ജയിലില്‍
പോകേണ്ടി വരും!”

“അയാള്‍ ഡീലില്‍ നിന്നു പിന്മാറിയാല്‍ മതി. അയാള്‍ക്കെതിരെ കേസുണ്ടാവില്ല…”

“സാര്‍…”

വീണ്ടും ചുറ്റും നോക്കി പാര്‍ലമെന്‍റ്റ് അംഗം അനുനയ സ്വരത്തില്‍ പറഞ്ഞു.

“ഒരു ഓഫര്‍ ഉണ്ട്,”

“എത്രയാ?”

അദ്ദേഹം പുഞ്ചിരിയോടെ ചോദിച്ചു.

അദ്ധേഹത്തിന്റെ പുഞ്ചിരി കണ്ടപ്പോള്‍ തോമസ്‌ പാലക്കാടന് ആത്മവിശ്വാസം വര്‍ധിച്ചു.

“ഹണ്‍ഡ്രഡ് സി,”

തോമസ്‌ പാലക്കാടന്‍ ആവേശത്തോടെ പറഞ്ഞു.

“നൂറു കോടി!”

അദ്ദേഹം ചിരിച്ചു.

പിന്നെ ഒന്ന് നിവര്‍ന്നിരുന്നു.

“അതിനര്‍ത്ഥം തെറ്റ് ചെയ്യുന്നു എന്ന് മന്ത്രിക്ക് ബോധ്യമുണ്ട് എന്നല്ലേ?”

“അതിപ്പം സാര്‍!”

അയാള്‍ തല ചൊറിഞ്ഞു.

“അതിപ്പം ഇതിപ്പം എന്നല്ല പറയേണ്ടത്. ഞാന്‍ ക്ലിയര്‍ ആയി ഒന്നുകൂടി ചോദിക്കാം.
നിയമവിരുദ്ധമായി ചൈനീസ് ടെലക്കോം കമ്പനി ടയാങ്ങുമായി പന്ത്രണ്ട് ലക്ഷം കോടിയുടെ
ഇടപാട് ഉണ്ടാകാന്‍ പോകുന്നു എന്നത് നേരുതന്നെയല്ലേ?”

“അതെ!”

“അതില്‍ കമ്മീഷന്‍ മാത്രം അന്‍പതിനായിരം കൊടിയല്ലേ പദ്മനാഭന്‍ തമ്പിയ്ക്ക്
കിട്ടാന്‍ പോകുന്നത്?”

“അതെ!”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചു.

“എനിക്കിപ്പോള്‍ നാലപ്പത്തി ഏഴ് വയസ്സുണ്ട്!”

അദ്ദേഹം തുടര്‍ന്നു.

“അത്യാഗ്രഹം മൂത്ത് ഇനി ഒരു നാല്‍പ്പത് വര്‍ഷം കൂടി ജീവിച്ചേക്കാം. മദ്യപാനം ,
പുകവലി, ഒന്നും ശീലമില്ലാത്തത് കൊണ്ട് ശരീരം അധികം ഡാമേജ് ആയിട്ടില്ല എന്ന
അഹങ്കാരത്തില്‍ ആണിത് പറയുന്നത്…”

ഒന്ന് നിര്‍ത്തി അദ്ദേഹം അയാളെ നോക്കി.
ബെന്നറ്റ്‌ ഫ്രാങ്ക് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അയാള്‍ക്ക് മനസ്സിലായില്ല.

“ഇപ്പോള്‍ എത്രയൊക്കെ ആര്‍ഭാടം കാണിച്ച് ജീവിച്ചിട്ടും എനിക്ക് അന്‍പതിനായിരം
രൂപയേക്കാള്‍ കൂടുതല്‍ ചിലവാകുന്നില്ല ഒരുമാസം”

അദ്ദേഹം തുടര്‍ന്നു.

“എന്നുവെച്ചാല്‍ ഒരു എന്‍റെ ചിലവ് എന്ന് പറയുന്നത് ഏകദേശം ആറുലക്ഷം രൂപ ആ
കാല്‍ക്കുലേഷനില്‍ മുമ്പോട്ട്‌ പോയാല്‍ ഇനി എനിക്ക് ഏകദേശം രണ്ടരക്കോടി
അല്ലെങ്കില്‍ കൂടിപ്പോയാല്‍ മൂന്ന്‍ കോടി രൂപ മതി അടുത്ത നാല്‍പ്പത് വര്‍ഷക്കാലം
ജീവിക്കാന്‍….അപ്പോള്‍ എന്ത് ചെയ്യും ഞാന്‍ ഈ നൂറു കോടി കൊണ്ട്…?”

പരിഹസിക്കുകയാണ് അദ്ദേഹം തന്നെ എന്ന് അപ്പോഴാണ് തോമസ്‌ പാലക്കാടന് മനസ്സിലായത്.

“എനിക്ക് കിട്ടുന്ന ശമ്പളം ഏകദേശം രണ്ടു ലക്ഷമാണ് ഇപ്പോള്‍…”

അദ്ദേഹം തുടര്‍ന്നു.

“ഏകദേശം അത്രതന്നെയുണ്ട് എന്‍റെ ഭാര്യയ്ക്കും. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ്
അംഗത്തിന് ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ?”

തോമസ്‌ പാലക്കാടന്‍ ഒരു ഇളിഭ്യച്ചിരി ചിരിച്ചു.

“ഇപ്പോള്‍ തന്നെ മുകേഷ് അംബാനിയേക്കാള്‍ അഹങ്കാരമുണ്ട് എനിക്ക്…”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചു.

“ഇനി നൂറു കോടി കൂടി കിട്ടിക്കഴിഞ്ഞാല്‍ ആ അഹങ്കാരമിത്തിരി കൂടും എന്നതല്ലാതെ
മറ്റെന്തെങ്കിലും പ്രയോജനവുമുണ്ട് എന്നെനിക്ക് തോന്നുന്നില്ല…”

അദ്ദേഹം എഴുന്നേറ്റു.

“തോമസിന് മറ്റെന്തെങ്കിലും പറയാനുണ്ടോ?”

അയാളും എഴുന്നേറ്റു.

“എനിക്ക് ഒരു എഡിറ്റോറിയല്‍ മീറ്റിംഗ് ഉണ്ട്. മാനേജിംഗ് എഡിറ്റര്‍ ഒക്കെ
പങ്കെടുക്കുന്നതാണ്,”

“സാര്‍, പത്മനാഭന്‍ തമ്പിയുടെ പൊസിഷന്‍ അറിയാമല്ലോ!”

തോമസ്‌ പാലക്കാടന്റെ സ്വരം മാറി.

“ടെലക്കോം മിനിസ്റ്റര്‍ അല്ലെ?”

അദ്ദേഹം ചോദിച്ചു.

“പോര്‍ട്ട്‌ഫോളിയോ ചേഞ്ച് ആയോ ഇതിനിടയില്‍?”

“ഇത്രയൊക്കെ പരിഹസിക്കുമ്പോള്‍ അദ്ധേഹത്തിന്റെ പൊസിഷന്‍ സാറിനെപ്പോലെയുള്ള
ഒരാള്‍ക്ക് ചെയ്യുന്ന ദോഷമേന്താണ് എന്നുകൂടി ഒന്നോര്‍ക്കണം!”

“നാളെ മുതല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഓരോന്നായി ആ സ്റ്റോറി വന്നുതുടങ്ങുമ്പോള്‍
ഏത് പൊസിഷന്‍ വെച്ചാണ്‌ അയാള്‍ എനിക്ക് ദോഷമുണ്ടാക്കുന്നത് എന്ന് തനിക്കറിയാമോ?”

തോമസ്‌ പാലക്കടന്റെ മുഖം വിഷണ്ണമായി.
]തുടരും[