വർഷങ്ങൾക്ക് മുൻപ് ഒരു രാത്രി …………………………………………………… സെക്കന്റ്ഷോ കഴിഞ്ഞു മടങ്ങുക ആയിരുന്നു സി. ഐ തോമസും കുടുംബവും. ഭാര്യ ലിസിയും രണ്ടുവയസുള്ള മകൻ ജോർജും നാലുവയസുള്ള മകൾ ജെനിക്കും ഒപ്പം അയാൾ ആളൊഴിഞ്ഞ വഴിയിൽ കൂടെ ജീപ്പ് ഒട്ടിച്ചു പോകുകയാണ്.
” നിങ്ങളോട് ഞാൻ പറഞ്ഞതാ ഫസ്റ്റ്ഷോക്ക് പോകാം എന്ന്….. അപ്പോൾ നിങ്ങൾക്ക് ഒടുക്കത്തെ ഡ്യൂട്ടി……. നാളെ രാവിലെ എന്ത് ഉണ്ടാക്കുമോ എന്തോ…… ഒന്നും റെഡി ആക്കി വെച്ചിട്ടില്ല “
” നീ ഒന്ന് മിണ്ടാതിരിക്ക് നല്ലൊരു ദിവസം ആയിട്ട് മൂഡ് കളയാതെ “
” ഇപ്പോൾ ഞാൻ ആയോ മൂഡ് കളയുന്നത്. നിങ്ങൾ അല്ലെ പറഞ്ഞ സമയത്ത് വരാത്തത്….. സിനിമ കഴിഞ്ഞു ചെറിയ ഒരു ഷോപ്പിങ് നടത്താം എന്ന് വിചാരിച്ചതാ…… നാളെ രാവിലെ നിങ്ങൾ പട്ടിണിയിരിക്കും “
” ആ അത് സാരമില്ല “
” ഡാഡിക്ക് സാരമില്ലങ്ങി എനിക്ക് സരമൊണ്ട് എനിക്ക് വയ്യ പട്ടിണി കിടക്കാൻ “
” എടി കാന്താരി നീയും മമ്മീടെ കൂടെ കൂടിയോ “
അങ്ങനെ അവർ കുടുംബകാര്യങ്ങളും മറ്റും പറഞ്ഞു കൊണ്ട് വരുകയായിരുന്നു. ഒരു വളവു തിരിഞ്ഞപ്പോൾ. പെട്ടെന്ന് മറ്റൊരു വണ്ടിയുടെ വെളിച്ചം കണ്ണിൽ അടിച്ചു അയാൾ വണ്ടി വെട്ടിച്ചു നിർത്തി. ഇതാണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുൻപേ തോമസിനെ ആരോ ജിപ്പിൽ നിന്നും പിടിചിറക്കി. അയാൾക്ക് മുന്നിൽ ഉണ്ടായിരുന്ന ഒരാൾ തോമസിനെ തോക്ക് കാണിച്ചു നിർത്തി.
” ഞങ്ങളെ മനസ്സിലായോ സാറെ? “
മുന്നിൽ തോക്കുമായി നിന്നആൾ ചോദിച്ചു. ജിപ്പിന്റെ വെളിച്ചത്തിൽ അയാളുടെ മുഖം തോമസ് കണ്ടു.
” തന്നെ ഈ നാട്ടിൽ ആർക്കാ അറിയാത്തത് നടേശാ “
” അപ്പോൾ ഒരു മുഖവരയുടെ ആവിശ്യം ഇല്ല എന്നാലും എനിക്ക് സാറിനോട് ചിലത് പറയാൻ ഉണ്ട്…… എനിക്ക് ഒരു അനിയൻ ഉണ്ട് സതീശൻ…. അവൻ ഇപ്പോൾ ജയിലിൽ ആണ്…. ഞാൻ അല്ലറ ചില്ലറ തരികിട പരിപാടികൾ ചെയ്യുമെങ്കിലും അവനെ ഞാൻ അതിൽ ഒന്നും കുട്ടിയിരുന്നില്ല……… അവൻ തെറ്റ് ഒന്നും
ചെയ്യാതെ ജയിലിൽ കിടക്കുന്നത്…… അത് ശെരി ആണോ…. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എന്നല്ലേ “
“തെറ്റിന് കൂട്ടുനിന്നാലും ഒരാളെ കുറ്റവാളി ആയി കണക്കാക്കും……. പിന്നെ അത് തനിക്ക് വെച്ച കെണി ആയിരുന്നു അവൻ അതിൽ വന്നു പെട്ടതാ……. തന്നെയും ഞങ്ങൾ ഉടനെ കുടുക്കും “
” അറിയാം അത് അറിഞ്ഞോണ്ട് ആണല്ലോ സാറിനെ അങ്ങ് തട്ടികളയാം എന്ന് തീരുമാനിച്ചത്…….. പക്ഷെ ഒരു തെറ്റും ചെയ്യാത്ത എന്റെ അനിയനെ പ്രതിയാക്കിയതിനു സാറിന് വേറെ ഒരു ശിക്ഷ കൂടി തരുന്നുണ്ട് “
നടേശാന്റെ കൂടെ ഉണ്ടായിരുന്നവർ ജീപ്പിൽ ഉണ്ടായിരുന്ന തോമസിന്റെ ഭാര്യയെയും മക്കളെയും പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു.
നടേശൻ തോമസിന് നേരെ തോക്ക് ചുണ്ടികൊണ്ട് തന്നെ മുന്നിലോട്ട് നടന്നു അയാളുടെ മകനെ കയ്യിൽ എടുത്തു.
” എന്റെ മോനെ വീട്…… മോനേ “
” പെങ്ങളെ ഇവനെ ഞാൻ ഒന്നും ചെയ്യില്ല …. എനിക്ക് സാറിനോട് മാത്രം ആണ് വിരോധം “
നടേശൻ നടന്ന് മുനിലോട്ട് വന്നിട്ട് തോമസിനോട് പറഞ്ഞു..
” സാറെ സാറിനെ ഞാൻ കൊല്ലും എന്നിട്ട് സാറിന്റെ മോനെ ഞാൻ കൊണ്ടു പോകും…… അവൻ ഞങ്ങളുടെ കൂടെ ഒരു കുറ്റവാളി ആയി വളരും….. പിന്നെ സാറിന്റെ മകളെ……. അല്ലെങ്കിൽ വേണ്ട ചെറിയ കുട്ടി അല്ലെ കുറച്ചു കൂടെ വളന്നിട്ട് ഞാൻ അവളേം കൊണ്ട് പോകും എന്നിട്ട് നല്ല വിലക്ക് വിൽക്കും “
” എടൊ തന്നെ ഞാൻ “
തോമസ് നടേശാന്റെ കയ്യിൽ കയറി പിടിച്ചു തോക്ക് കൈകലക്കി. ജോർജിനെ കയ്യിൽ വാങ്ങി എന്നിട്ട് അയാളെ ചവിട്ടി താഴെ ഇട്ടു പക്ഷെ അപ്പോയെക്കും തോമസിന്റെ തലക്ക് പിന്നിൽ അടിയേറ്റു അയാൾ നിലത്ത് വീണു.
” രവി താൻ ഇത് ഇവിടെ പോയി കിടക്കുക ആയിരുന്നു ഇവനെ അങ്ങ് തീർത്തേക്ക് “
അടികൊണ്ട് നിലത്തു കിടന്ന തോമസിനെ രവി പിടിച്ചു എണീപ്പിച്ചു. തോമസ് അയാളെ തട്ടി മാറ്റി ലിസിയെ പിടിച്ചു വെച്ചിരുന്നവനെ ഇടിച്ചിട്ടു.
” ലിസി നീ മക്കളെയും കൊണ്ട് പൊക്കോ “
ലിസി ജെനിയും ആയി അവിടെ നിന്ന് ഓടി. തോമസ് നടേശാനെയും കുട്ടരെയും നേരിടാൻ ഒരുങ്ങി.
ജെനി ലിസിയുടെ തോളിൽ കിടന്നു കരയുന്നുണ്ട്. ലിസി ജനിയെ മാറോട് ചേർത്തുകൊണ്ട് ഓടുന്നതിനിടക്ക് രണ്ട് വെടി ഒച്ചക്കെട്ടു..
“ട്ടോ “
” ട്ടോ “
“ആആാാ ആഹ് “
ശബ്ദം കെട്ട് ഒരുനിമിഷം ലിസി ഒന്ന് നിന്നു. പക്ഷെ അവൾക്ക് അറിയാമായിരുന്നു അവളുടെ ഭർത്താവിന്റെ നിലവിളി ആണ് താൻ കേട്ടത് എന്ന്. അവൾ പൂർവധികം വേഗത്തിൽ മകളെയും കൊണ്ട് ഓടി…
അവൾ ഓടി അവളുടെ സഹോദരന്റെ വീട്ടിൽ ആണ് അഭയം തേടിയത്. പിറ്റേന്ന് തോമസിന്റെ ബോഡി കണ്ടെടുത്തു.
തന്റെ ഭർത്താവിന്റെ മരണത്തിനു നിതി ലഭിക്കാനും മകനെ കണ്ടെത്താനും ലിസി കേസ് നടത്തി. നടേശാന്റെ ഭിഷണി ഭയന്നു ലിസിയുടെ സഹോദരൻ അവളെ അവിടെ നിന്നും ഇറക്കി വിട്ടു. അവിടെ നിന്നും തെരുവിലേക്ക് ഇറങ്ങുമ്പോഴും ലിസി തളർന്നില്ല ….. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു ഒരു കുട്ടിയുടെ ആഴുകി തുടങ്ങിയ ശരീരം നഗരത്തിന്റ മറ്റൊരു ഭാഗത്തുനിന്നും കിട്ടി. അത് ജോർജിന്റെത് ആണെന്ന് പോലീസുകാർ വിധി എഴുതി.
ഭർത്താവും മകനും നഷ്ട്ടപെട്ട ലിസി തന്റെ മകൾക്ക് വേണ്ടി പിന്നീടുള്ള കലം കഴിഞ്ഞു കുഞ്ഞ് ജെനിയുടെ ഉള്ളിലും അന്ന് രാത്രിയിൽ ഉണ്ടായ കനൽ കെടാതെ കിടപ്പുണ്ടായിരുന്നു. അവൾ അച്ഛനെയും അനിയനെയും കൊന്നവരെ കൊല്ലാൻ അപ്പോഴേ തയ്യേറെടുപ്പ് തുടങ്ങിയിരുന്നു.
ലിസിക്ക് ഒരു കൂട്ടുകാരി വഴി സ്ഥിര വരുമാനം ഉള്ള ഒരു ജോലി ശെരിയായി അത് അൽപം ദുരെ ആയിരുന്നു.അവർ ആ നാട്ടിൽ നിന്നും മറി നിൽക്കാൻ തീരുമാനിച്ചു
പഠിക്കാൻ മിടുക്കി ആയിരുന്ന ജെനി തിരഞ്ഞെടുത്തത് അച്ഛന്റെ അതെ പാത ആയിരുന്നു. മകളെ നല്ല നിലയിൽ ആക്കാൻ കഷ്ടപ്പെട്ട ലിസി അവൾ ഡ്യൂട്ടിയിൽ കേറും മുൻപ് തന്നെ ഈ ലോകത്ത് നിന്നും വിട്ടുപോയി.
ഇന്ന് ജെനി ഒരു പോലീസുകാരിയാണ്. രണ്ട് വർഷത്തെ കാത്തിരിന് ഒടുവിൽ അവൾ ആഗ്രഹിച്ച സ്റ്റേഷനിലേക്ക് അവൾക്ക് സ്ഥാലം മാറ്റം കിട്ടി നടേശാന്റെ തട്ടകത്തിൽ
……————————————-……..
സ്റ്റേഷനിൽ എസ് ഐ ആയി ചാർജ് എടുത്ത ജെനി അവിടെ ഉണ്ടയിടുന്ന പോലീസുകാരെ ഒരേറുതരെ ആയി പരിജയ പെട്ടു. തന്റെ ചെയറിൽ ഇരുന്ന ജെനി പിന്നീട് നോക്കിയത് നടേശനും ആയി ബന്ധം പെറ്റ കേസുകൾ ഉണ്ടോ എന്ന് ആണ്. അവൾക്ക് നിരാശ ആയിരുന്നു ഭലം.
” മേഡത്തിന് താമസിക്കാൻ ഇവിടെ അടുത്ത് തന്നെ ഒരു വീട് ശെരി അക്കിട്ടുണ്ട് നമുക്ക് അങ്ങോട്ട് ഒന്ന് പോയി നോക്കിയിട്ട് വരാം….. എന്തെങ്കിലും സൗകര്യ കുറവ് ഉണ്ടെങ്കിൽ വേറെ നോക്കാം അല്ലോ “
ഹെഡ് കോൺസ്റ്റബിൾ രാജൻ പറഞ്ഞത് കേട്ടാണ് ജെനി ചിന്തകളിൽ നിന്നും ഉണർന്നത്.
” അതിന്റ ഒന്നും ആവിശ്യമില്ല. സി ഐ സാർ എപ്പോ വരും “
” പുള്ളി വരുന്നതും പോവുന്നതും ഒന്നും ആർക്കും പറയാൻ
പറ്റില്ല…………ഇങ്ങോട്ടേക്ക് വരാറില്ല എന്ന് പറയുന്നതാവും ശെരി………. മേഡം വരൂ ഞാൻ വീട് കാണിച്ചു തരാം “
ജെനി അയാൾക്കൊപ്പം വീട്ടിലെക്ക് ഇറങ്ങി.സ്റ്റേഷനിൽ നിന്നും അധിക ദുരം ഉണ്ടായിരുന്നില്ല. ഒരു ചെറിയ വീട് എങ്കിലും എല്ലാ സൗകരങ്ങളും ഉണ്ടായിരുന്നു.
വീട്ടിൽ സാധനങ്ങളും മറ്റും വെച്ച ശേഷം.രാജൻ പറഞ്ഞു.
“മേഡം റസ്റ്റ് എടുത്തോളൂ. നാളെ രാവിലെ ഞാൻ ജീപ്പുമായി വരാം “
ആ വീട്ടിൽ തന്റെ സാധനങ്ങൾ ഒക്കെ ഒരുക്കുന്ന കുട്ടത്തിൽ തന്റെ അച്ഛന്റെയും അമ്മയുടെയും ഫ്രെയിം ചെയ്ത ഫോട്ടോ കൂടി അവൾ അവിടെ തൂക്കി. അവർ തന്റെ കൂടെ ഇല്ലാത്തതിന്റെ വിഷമം അവളുടെ കണ്ണിൽ കൂടി ഒലിച്ചിറങ്ങി.
പിറ്റേന്ന് രാവിലെ രാജൻ ജീപ്പുമായി വന്നു. അവൾ അയാൾക്കൊപ്പം സ്റ്റേഷനിലേക്ക് തിരിച്ചു.
” രാജൻ എപ്പോ എത്ര വർഷമായി ഇവിടെ “
” ഞാൻ വന്നിട്ട് ഇപ്പോൾ 5 വർഷം ആയി…. മിക്കവാറും ഇതായിരിക്കും എന്റെ ലാസ്റ്റ് സ്റ്റേഷൻ….. റിട്ടയർ അടുത്ത് വരുന്നു”
” ഫാമിലി ഒക്കെ “
” നാട്ടില……. ആദ്യം ഒക്കെ എന്റെ കൂടെ കോർട്ടേഴ്സിൽ ആയിരുന്നു അവരും പിന്നീട് എന്റെ സ്ഥാലമാറ്റങ്ങൾ മക്കളുടെ പഠിപ്പിനും മറ്റും പ്രശ്നം ആയപ്പോൾ അവരെ അവളുടെ വീട്ടിൽ ആക്കി……… പിന്നെ ഉള്ളത് പറയാമല്ലോ ഈ നാട്ടിൽ ഫാമിലിയെയും കൊണ്ട് താമസിക്കാൻ പറ്റില്ല “
” അത്ര കുഴപ്പം പിടിച്ച നാട് ആണോ ഇത് “
” നാടിനും നാട്ടുകാർക്കും കുഴപ്പം ഒന്നും ഇല്ല…….. നടേശാനും അവന്റെ ആളുകളുടെയും ശല്ല്യം കാരണം ജീവിക്കാൻ പറ്റില്ല “
നടേശാന്റെ പേരുകേട്ടപ്പോൾ ചോര തിളച്ചെങ്കിലും അത് ഉള്ളിൽ ഒതുക്കി അവൾ ചോദിച്ചു
” ആരാ ഈ നടേശൻ “
” ചെകുത്താൻ ആണ് മേഡം “
അത് പറഞ്ഞു കൊണ്ട് രാജൻ വണ്ടി നിർത്തി.
വണ്ടിക്കുമുന്നിൽ നടുറോട്ടിൽ ഒരു ബൈക്ക് ഇരുപ്പുണ്ട്.
” മേഡം നോക്ക് ആ കടയിൽ നിന്ന് പ്രശ്നം ഉണ്ടാക്കുന്നവനാണ് അച്ചു നടേശാന്റെ വലം കൈ ആയ രവിയുടെ വളർത്തു മകൻ….. ഇവൻ ആണ് ഇപ്പോൾ നടേശാന് വേണ്ടി പിരിവിന് ഇറങ്ങുന്നത് “
ജെനി നോക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഒരു വയസായ ആളുടെ കഴുത്തിനു കുത്തിപിടിച്ചുകൊണ്ട് അവിടെ നിന്നവരെ ഭിഷണി പെടുത്തുന്നുണ്ട്. അത് കണ്ട് ജെനി ജീപ്പിൽ നിന്നും ഇറങ്ങി. അവന്റെ അടുത്തേക്ക് നടന്നു. അവന്റെ തോളിൽ പിടിച്ചു തനിക്ക് നേരെ നിർത്തിക്കൊണ്ട് അവന്റെ മുഖത്തു അടിച്ചു.
” നടുറോട്ടിൽ നിന്നു പോക്കിരിതരം കാണിക്കുന്നോ കേറട ജപ്പിൽ “
ജെനി ആക്രോഷിച്ചു.
അടികിട്ടിയ അച്ചു കവിളിൽ പിടിച്ചു കൊണ്ട് ചുറ്റും നോക്കി. തന്നെ പേടിയോടെ നോക്കിയവരുടെ മുന്നിൽ വെച്ചു അടികിട്ടിയ ദേഷ്യത്തിൽ ജെനിയെക്കുത്തിനുപിടിച്ചു. പക്ഷെ അവളുടെ മുഖം തന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നതായി അവനു തോന്നി. അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കുവാൻ അവനെ കൊണ്ടായില്ല. ഈ സമയംകൊണ്ട് ജെനി അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ജീപ്പിൽ കയറ്റി.
” രാജൻ വണ്ടി എടുക്ക് “
രാജൻ ഒരു ഞെട്ടലോടെ ഇതെല്ലാം കണ്ടു നിൽക്കുക ആണ്. അയാളുടെ കൈകൾ വിറക്കുണ്ടായിരുന്നു. അയാൾ ഒരു പതട്ടത്തോടെ വണ്ടിയിൽ കയറി.
സ്റ്റേഷനിൽ വണ്ടി നിർത്തി അച്ചുവിനെയും കൊണ്ട് സ്റ്റേഷനിലേക്ക് കയറുന്ന ജെനിയെ എല്ലാവരും
അതിശയത്തോടെ നോക്കി നിൽപ്പുണ്ട്.ചിലർക്ക് ഭയവും. അച്ചുവിനെ ലോക്കപ്പിൽ ആക്കി തന്റെ ചെയറിൽ ഇരുന്ന ജെനിയെ കാണാൻ അവിടെ ഉണ്ടായിരുന്ന പോലീസുകാർ അവിടേക്ക് വന്നു.
“മേഡം എന്ത് പണിയ ഈ കാണിച്ചത്….. ഇവനെ ഉടൻ പറഞ്ഞു വീട്ടിലെങ്കിൽ പ്രശ്നം ആണ് “
” എന്ത് പ്രശ്നം നാട്ടിൽ ക്രമസമാദാനം നശിപ്പിക്കുന്നവരെ പിടിച്ചു അകത്ത് ഇടലല്ലേ പോലീസിന്റെ പണി “
” ഇവൻ നടേശാന്റെ ആളാണ് “
” അതിന് “
ഇതേസമയം ലോക്കപ്പിൽ കിടക്കുന്ന അച്ചുവിന് സ്ഥാലകാല ബോധം വന്നിട്ടുണ്ടായിരുന്നില്ല. ജെനിയുടെ മുഖവും അവളുടെ കൈകൾ പതിഞ്ഞ കവിളും അവൻ തടകികൊണ്ട് നിൽക്കുകയാണ്.
സ്റ്റേഷനിലെ ഫോൺ ശബ്ധിച്ചു.
ജെനി ഫോൺ എടുത്തു.
” ഹാലോ “
” ഞാൻ ജേക്കബ് ആണ് താൻ എസ് ഐ ആയിട്ടുള്ള സ്റ്റേഷനിൽ സി ഐ ആയിട്ടു വർക്ക് ചെയ്യുന്നു”
” സർ “
” തനിക്ക് മനസിലാക്കാൻ വേണ്ടിയാ ഞാൻ എന്നെ പരിചയ പെടുത്തിയത്……. എന്നോട് ചോദിക്കാതെ താൻ ഒറ്റക്ക് ഓരോ മണ്ടത്തരങ്ങൾ ചെയ്താൽ അതിന്റെ ഭാവിഷത്ത് അനുഭവിക്കേണ്ടത് ഞങ്ങൾ കൂടെ ആണ് ……. നീ പിടിച്ചു ലോക്കപ്പിൽ ഇട്ടിരിക്കുന്നവനെ ഉടനെ പറഞ്ഞു വിടണം “
” ശെരി സാർ “
ഫോൺ കട്ട് ചെയ്ത ജെനിയെ നോക്കി പോലീസുകാർ ചിരിക്കുന്നതായിരുന്നു.
” രാജൻ അവനെ അങ്ങ് തുറന്നു വിട്ടേക്ക് “
സ്റ്റേഷനിൽ നിന്നും പോകുന്നതിനു മുൻപ് അച്ചു ജെനിയെ കുറച്ചു നേരം നോക്കി നിന്നു മുൻപ് ആരോടും തോന്നാത്ത എന്തോ ഒന്ന് അവളോട് അവനു തോന്നി. അവനു അത് എന്താ എന്ന് മനസിലായില്ല . സ്വയം ചിരിച്ചു കൊണ്ട് അവൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി.
അച്ചു തന്നെ നോക്കുന്നതും മറ്റും ജെനിയും ശ്രെദ്ധിക്കുണ്ടായിരുന്നു. അവൾക്കും അവന്റെ മുഖം എവിടെയോ കണ്ടിട്ട് ഉള്ളതായി തോന്നി. എന്തോ ഒരു ആകർഷണം അവന്റെ മുഖത്ത് ഉള്ളത് പോലെ. അവൾ ഒരുനിമിഷം ആലോചിച്ച ശേഷം മറ്റ് ജോലികളിലേക്ക് തിരിഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷന് മുന്നിൽ ഒരു വലിയ കാര്യം വന്നു നിന്നു. കാറിൽ നിന്നും ഒരാൾ ഇറങ്ങി സ്റ്റേഷനിലേക്ക് കയറി. പോലീസുകാർ അയാളെ കണ്ടു പേടിച്ച് മറി നിൽപ്പുണ്ട്. ജെനിയുടെ മുറിയേലേക്ക് ആണ് അയാൾ കയറിയത്. ജെനിക്ക് അയാളെ ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. നടേശൻ
” എസ് ഐ ജെനി തോമസ്… അല്ലെ ഞാൻ നടേശൻ എന്നെ മേഡത്തിന് അറിയില്ലായിരിക്കും….. അതുകൊണ്ടാണല്ലോ എന്റെ ആളിനെ അറസ്റ്റ് ചെയ്തത്……. അതിൽ വലിയ കാര്യം ഒന്നും ഇല്ല വിവരമില്ലായ്മ….. അത് സംഭവിക്കും…… പക്ഷെ വർഷങ്ങൾക്ക് ശേഷം ആണ് എന്റെ ആളിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് വരുന്നത്… അതിപ്പോൾ അറിഞ്ഞു കൊണ്ടായാലും അല്ലെങ്കിലും.. എന്തോ മേഡത്തിനെ നേരിൽ കാണണം എന്ന് തോന്നി……..എനിക്ക് ആളുകളെ കൊന്നും ഭിഷണി പെടുത്തിയും മടുത്തു അത് കൊണ്ടാണ് അത് ചെയ്യാൻ ആളുകളെ വെച്ചിരിക്കുന്നത് … എനിക്ക് മേഡത്തിനെ ഇഷ്ട്ടപെട്ടു…… എനിക്ക് മേഡത്തിനെ എതിർപക്ഷത് കാണാൻ താല്പര്യം ഇല്ല എന്റെ കൂടെ നിന്നാൽ മേഡത്തിന് ഗുണമേ ഉണ്ടാകു “
ഇത്രയും പറഞ്ഞു കൊണ്ട് അയാൾ ജെനിക്ക് മുന്നിലേക്ക് കൈ നീട്ടി. അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും എല്ലാം ഉള്ളിൽ ഒതുക്കി അവൾ അവിടെ നിന്നു.
അവൾ ഒട്ടും പ്രേതിക്ഷിക്കാതെ ഉള്ള കുടിക്കാഴ്ച ആയിരുന്നു അത്…. ഇത്ര പെട്ടെന്ന് നടേശനെ നേരിൽകാണാൻ പറ്റും എന്ന് ജെനി വിചാരിച്ചിരുന്നില്ല. അയാളെ നേരിട്ട് എതിർക്കുന്നതിനെകൾ കൂടെ നിന്നു തെളിവുകൾ ശേഖരിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്ന ശേഷം അയാൾക്കുള്ള ശിക്ഷ വിധിക്കാൻ അവൾ തരുമാനിച്ചു.
ജെനി ചിരിച്ചുകൊണ്ട് നടേശാന്റെ കൈ പിടിച്ചു.
” അപ്പോൾ നമുക്ക് കാണാം ജെനി മേഡം….. ഇതാ എന്റെ കാർഡ് …. ഇതിൽ എന്റെ ഫോൺ നമ്പർ ഉണ്ട് അതികം ആർക്കും ഞാൻ ഇത് കൊടുക്കാറില്ല “
ജെനി ഒന്ന് ചിരിച്ചതല്ലാതെ അയാളോട് ഒന്നും മിണ്ടിയില്ല.
നടേശൻ സ്റ്റേഷനിൽ നിന്നു പോയപ്പോൾ ആണ് മറ്റ് പോലീസ്‌കാരുടെ ശ്വാസം നേരെ വീണത്.
ജെനി തന്റെ പുതിയ പദ്ദതികൾ ആലോചിച്ചു തുടങ്ങി.
സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ അച്ചുവിന്റെ അവസ്ഥ അത്ര നല്ലത് ആയിരുന്നില്ല. തന്നെ പേടിയോടെ നോക്കിയിരുന്ന ആളുകൾ തന്റെ പുറകിൽ ചിരിക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അവന്റെ കൂട്ടുകാരും അവനെ കളിയാക്കി.
” ഡേയ് നോക്കെടാ ആരാ വരുന്നത് എന്ന്…. അച്ചു ദി കിങ് ഓഫ് സ്ട്രീറ്റ്സ്……. പക്ഷെ പാവം ഒരു പെണ്ണിന്റെ മുന്നിൽ തോറ്റുപോയി “
അച്ചു അതൊന്നും ശ്രെദ്ധിക്കാതെ നടന്നു നീങ്ങി. അവനു തനിക്ക് ഏതാ സംഭവിച്ചത് എന്ന് അവനു മനസിലായില്ല. പക്ഷെ തന്റെ വഴയ പ്രദപം തിരിച്ചെടുക്കാൻ ആ എസ് ഐ എന്തെങ്കിലും ചെയ്തേ പറ്റു…. പക്ഷെ ആശാൻ അവളെ കണ്ടത് അതിൽ നിന്നും അവനെ പിന്തിരിപ്പിച്ചു. അച്ചു പിന്നെയും പല സ്ഥാലത്തും വെച്ചു ജെനിയെ കണ്ടു അവരുടെ കണ്ണുകൾ പരസ്പരം പലപ്രവിശ്യം ഉടക്കി. അവളോട് അടങ്ങാത്ത ദേഷ്യം ഉണ്ടെങ്കിലും അവളെ എന്തെങ്കിലും ചയ്യാൻ അവന്റെ മനസ്സ് അനുവദിച്ചില്ല.
ജെനിയെ കാണുമ്പോൾ എന്തുകൊണ്ടോ അവനും അവളുടെ പുറകെ അറിയാതെ പോവുക പതിവ് ആയി.
ജെനി നടേശൻ ഒരുക്കുന്ന പാർട്ടികളിലും മറ്റും നിറസാനിധ്യം ആയി മാറിയിരുന്നു. പാർട്ടികളിൽ വെച്ചു അവൾ നടേശാന്റെ ആളുകളോട് സൗഹൃദം പങ്കുവെച്ചു. നടേശാന് എതിരായ തെളിവുകൾ ശേഖരിച്ചു. പക്ഷെ അതെല്ലാം അച്ചു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.
ഒരു ദിവസം രാത്രി ജെനിയുടെ ഫോൺ റിങ് ചെയ്തു. പരിജയം ഇല്ലാത്ത നാമ്പർ കണ്ട് ജെനി ഒരുനിമിഷം ആലോചിച്ച ശേഷം ഫോൺ എടുത്തു.
” ഹാലോ ഞാൻ അച്ചു എന്നെ മനസിലായി കാണും എന്ന് വിശ്വസിക്കുന്നു. ഞാൻ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടുണ്ട് അതൊന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കുമോ “
അച്ചു അതു പറഞ്ഞിട്ട് ഫോൺ വെച്ചു. ജെനി മെസ്സേജ് നോക്കി. അതിൽ താനും നടേശാന്റ ഗാങ്ലെ പല ക്രിമിനൽസും ആയി നിൽക്കുന്ന ഫോട്ടോ ആയിരുന്നു.
അത് കണ്ടിട്ട് അവൾ അച്ചു വിളിച്ച നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
” ഞാൻ ഫോട്ടോ കണ്ടു എന്താ തനിക്ക് പറയാൻ ഉള്ളത് “
” ഓഹോ…. അത് കണ്ടിട്ട് തനിക്ക് ഒന്നും തോന്നില്ലേ…… ഞാൻ വിചാരിച്ചു അത് ഷെയർ ചെയ്ത് തന്റെ ജോലി കളയിക്കാം എന്ന്…. ആശാൻ നിന്നെ സേവ് ചെയ്യും എന്നുള്ള വിശ്വാസം കൊണ്ടാണ് നിനക്ക് പേടി തോന്നത്തത് എങ്കിൽ….നിനക്ക് അറിയാതെ ഒരു കാര്യം ഞാൻ പറയാം ആശാൻ പോലീസുകാരെ ആവിശ്യം ഇല്ലാതെ സഹായിക്കാറില്ല. നിന്നെ കൊണ്ട് ആശാന് ഒരു ഉപയോഗവും ഇല്ല……….. പിന്നെ അതു പോരെങ്കിൽ ഞാൻ ദ അടുത്ത മെസ്സേജ് അയച്ചിട്ടുണ്ട് നോക്കിയിട്ട് തിരിച്ചു വിളിക്ക് “
അത്രയും പറഞ്ഞു അച്ചു വീണ്ടും ഫോൺ കട്ട് ചെയ്തു.
ജെനി മെസ്സേജ് നോക്കി. അതിൽ താൻ ഒറ്റക്ക് ഉള്ള ഫോട്ടോ ആണ് പക്ഷെ അത് താൻ നടേശാന്റെ ഒരു രഹസ്യ മീറ്റിങ് ഒളിഞ്ഞുനിന്ന് റെക്കോർഡ് ചെയ്യുന്നത് ആയിരുന്നു. ജെനിയുടെ ഉള്ള് ഒന്ന് കാളി
ജെനി അച്ചുവിനെ തിരിച്ചു വിളിച്ചു.
” തനിക്ക് എന്താ വേണ്ടത് “
” ഇത് ഇടക്ക് ഇടക്ക് നടക്കാറുള്ളതാ… ഞങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ആരെങ്കിലും വരും അവരെ ഞങ്ങൾ കണ്ടുപിടിച്ചു കൊല്ലും…. എനിക്കും ബോർ അടിച്ചു തുടങ്ങി…………….. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് നീ നാളെ കടൽ തിരത്തുള്ള ആ പഴയ കെട്ടിടത്തിൽ വരണം….. ഞാൻ അവിടെ കാണും “
ജെനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
എന്താലും നാളെ അച്ചുവിനെ കാണാൻ തന്നെ അവൾ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ജെനി കടൽ തിരത്തു എത്തുമ്പോൾ അവിടം വിജനം ആയിരുന്നു. അവൾ ആ ബിൽഡിങ് ഉള്ളിൽ കടന്നു.അകത്ത് അച്ചു ഉണ്ടായിരുന്നു. ജെനിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് വന്നു.
ജെനി കയ്യിൽ കരുതിയിരുന്ന തോക്ക് അവന്റെ നേർക്ക് ചുണ്ടി.എന്നിട്ട് ചുറ്റും നോക്കി
” തനിക്ക് എന്താ വേണ്ടത് “
” എനിക്ക് എന്താ വേണ്ടത് എന്ന് എന്നോട് ചോദിക്കുന്ന ആദ്യത്തെ ആള് ആണ് താൻ… തോക്ക് തഴ്ത്ത് എനിക്ക് കുറച്ചു സംസാരിച്ചാൽ മാത്രം മതി “
മുന്നോട്ട് നടന്ന അച്ചുവിന് ജെനി വീണ്ടും മുന്നറിയിപ്പ് നൽകി.
” ഹാൻഡ്‌സ് അപ്പ് “
” അവളുടെ ഒരു ഹാൻഡ്‌സ് അപ്പ് “
അച്ചു പെട്ടെന്ന് വെട്ടിതിരിഞ്ഞു കൊണ്ട് ജെനിയുടെ തോക്ക് കൈകലക്കി. എന്നിട്ട് അവളുടെ നേരെ ചുണ്ടി. അവിടെ അനങ്ങാതെ നിന്നിരുന്ന ജെനിയുടെ നെറ്റിയിൽ അവൻ തോക്ക് ചേർത്തു. പതിയെ അത് തയെക്ക് കൊണ്ടുവന്നു. അവളുടെ കവിളിൽ കുടി ചുണ്ടുകളിൽ നിന്നു. അവൻ അവളുടെ ചുണ്ടുകളിൽ തോക്ക് ചേർത്ത് കളിച്ചു കൊണ്ടിരുന്നു. അവന്റെ തോക്ക് കഴുത്ത് കയിഞ്ഞു തഴെക്ക് നിങ്ങുമ്പോൾ അവൾ വെട്ടി മറി.
” ഓക്കേ കൂൾ…….. ഇന്നാ തനിക്ക് വേണ്ടത് ഇത് അല്ലെ…….ഇന്നാ “
അച്ചു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിന്റെ സിം ഊരിമാറ്റി. എന്നിട്ട് ഫോൺ അവളുടെ അടുത്ത് കൊടുത്തു.ജെനി അത് വാങ്ങി സംശയത്തോടെ അച്ചുവിനെ നോക്കി.
” ഈ ഫോൺ കൊണ്ട ഞാൻ ആ പിക് ഒക്കെ എടുത്തത് വേറെ എവിടെയും സേവ് ചെയ്തിട്ടില്ല “
” തനിക്ക് എന്താ വേണ്ടത് “
” എനിക്ക് എന്റെ അച്ഛനും അമ്മയും ആരെന്നു അറിയില്ല. വളർന്നത് നടേശാന്റെ കുട്ടാളി ആയ രവിയുടെ വെപ്പട്ടിയുടെ കുടി ആണ്….. കുറച്ചു കയിഞ്ഞു എന്നെ അവിടെന്ന് ഇങ്ങോട്ട് കൊണ്ടുവന്നു…. കുഞ്ഞുനലിൽ രവി എനിക്ക് കുറച്ചു ആഹാരം വാങ്ങി തന്നിട്ട് ഉണ്ട് ഇന്നലത്തെ വേറെ ഒരു ബന്ധവും
ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു… വകതിരിവ് ഉണ്ടായപ്പോൾ ഞാൻ സ്വന്തം കാര്യം നോക്കി ജീവിക്കാൻ തുടങ്ങി. ഇതിനിടക്ക് പല പണിയും ചെയ്തിട്ട് ഉണ്ട്. ഇപ്പോൾ ഞാൻ നടേശാന്റ കുടി ആണ്…… എനിക്ക് ഇഷ്ട്ടം തോന്നിയ പെൺകുട്ടികളെ എല്ലാം ഞാൻ എന്റെ ബെഡ്‌റുമിൽ എത്തിച്ചിട്ടുണ്ട്…….. പക്ഷെ എനിക്ക് തന്നോട് തോന്നുന്നത് എന്താണെന്ന് പറയാൻ അറിയില്ല………. ഇവിടെ എനിക്ക് ആരും ഇല്ല. ഒരു അപകടം ഉണ്ടായാൽ കുടി നിൽക്കും എന്ന് കരുതിയ കുട്ടുകാർ പോലും നീ എന്നെ അടിച്ചത് ഒരു മറയാക്കി എന്നെ പുറകിൽ നിന്നും കുത്തി. എന്റെ സ്ഥാനം തട്ടി എടുത്തു.. ഞാൻ ഇവിടെന്ന് പോയാലോന്നു ആലോചിക്കുവാ….. നീ എന്റെ കുടി ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു……. ഈ പണി ഒക്കെ നിർത്തി ഒരു നല്ല ജീവിതം നയിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്……. എന്തോ നിന്നോട് ഇതൊക്കെ
പറയണം എന്ന് തോന്നി അത് കൊണ്ട ഇങ്ങോട്ട് വിളിപ്പിച്ചത്…….. പിന്നെ എനിക്ക് തന്നോട് ഇഷ്ടം ഉണ്ടായൊണ്ട് പറയുകയാ…. നിന്റെ സ്‌പൈ പരുപാടി ഒന്നും ഇവിടെ നടക്കില്ല… അഥവ നീ വിജയിച്ചു പുറത്ത് പോയാലും കോടതിയിൽ തെളിവ് ഒക്കെ മാറും “
” എനിക്ക് അയാളെ കോടതിയിൽ എത്തിക്കണ്ട കൊന്നാൽ മതി “
” ഓഹോ……. വേറെ കഥ പറഞ്ഞു തുടങ്ങല്ലേ….. പോലീസ് കാരെ വിശ്വസിക്കാൻ കൊള്ളില്ല…… അത് എനിക്ക് അറിയാം എന്നാലും എന്റെ മനസ്സിൽ ഉള്ളത് പറയണം എന്ന് തോന്നി അത് കൊണ്ട് വന്നതാ…… നീ ഒരേ കഥ പറഞ്ഞു എന്നെ കുടെ നിർത്തി പണിയാൻ ആണോ പ്ലാൻ “
” എനിക്ക് തന്നോട് കള്ളം പറയേണ്ട കാര്യം ഇല്ല……. എനിക്കും തന്നോട് എന്തോ ഒരു അടുപ്പം തോന്നി അത് കൊണ്ട നീ ഇപ്പോൾ ജീവിച്ചിരിക്കുന്നത്…. അല്ലെങ്കിൽ എന്റെ രഹസ്യം മനസിലാക്കിയ നിന്നെ ഇവിടെ വന്നപ്പോയെ കൊന്നു തള്ളിയേനെ “
” ആളെ വീട് മേഡം…… എനിക്ക് അറിയാം എനിക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന അടുപ്പം ആണ് നിങ്ങളും ആയി ഉള്ളത് എന്ന്…… അന്നും പറഞ്ഞു എന്നെ ഉണ്ടാക്കാൻ വരണ്ട “
അച്ചു അവിടെ നിന്നും പോകാൻ തുടങ്ങി. ജെനി അവന്റെ കയ്യിൽ പിടിച്ചു.
” താൻ എന്റെ കുടെ ഒന്ന് വന്നേ “
ജെനി അച്ചുവിനെയും കൊണ്ട് അവൾ താമസിക്കുന്ന വീട്ടിൽ എത്തി. എന്നിട്ട് ഫിത്തിയിൽ തുക്കിയിട്ടുള്ള അവരുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി പറഞ്ഞു.
” ഇതാണ് എന്റെ അച്ഛനും അമ്മയും. അച്ഛൻ പോലീസിൽ ആയിരുന്നു. തന്റെ നടേശൻ ആശാൻ ആണ് കൊന്നത്. എനിക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അവനെയും അയാൾ വെറുതെ വിട്ടില്ല… പിന്നെ എന്റെ മമ്മിയെ കൊല്ലാതെ കൊന്നു എന്നെ അനാഥ ആക്കിയത് അയാൾ ആണ്”
” ഇതിൽ ഇവിടെ തന്റെ അനിയന്റെ ഫോട്ടോ “
” അച്ഛനും അവനും മരിച്ച ശേഷം ഞങ്ങൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ ആയിരുന്നു. അവിടെന്ന് ഇറങ്ങേണ്ടി വന്നപ്പോൾ ഫോട്ടോ എല്ലാം നഷ്ടമായി…. അച്ഛന്റെ ഫോട്ടോ കിട്ടിയത് പത്രത്തിൽ നിന്നാണ് “
” നടേശൻ ആണ് തന്റെ അച്ഛനെ കൊന്നത് എന്ന് എങ്ങനെ മനസിലായി “
” ആ രാത്രി ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് നടേശാനും നിന്റെ വളർത്തച്ഛൻ രവിയും കുടെ ആണ് എന്റെ അച്ഛനെയും അനിയനെയും കൊന്നത്…….. അച്ഛനെ കൊന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ആണ് ഞാൻ പോലീസ് ആയത്….. ഡിപ്പാർട്മെന്റിൽ കേറിയത്തിന് ശേഷം ആണ് ഈ കാക്കിക്ക് മുഷിഞ്ഞ തുണിയുടെ വില മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞത്…. എന്റെ ലക്ഷ്യം നടന്നാൽ അന്ന് ഞാൻ ഈ കക്കിയിൽ നിന്നും ഇറങ്ങും “
” എടൊ തന്റെ അച്ഛനെയും അമ്മയെയും എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു കേട്ടോ “
” നീ കണ്ടു കാണാൻ ഒരു ചാൻസും ഇല്ല അച്ഛൻ ഒരു പക്ഷെ നീ ജനിക്കും മുൻപ് മരിച്ചിട്ടുണ്ടാകും…. പിന്നെ അമ്മ ഈ സ്ഥാലത്തേക്ക് വന്നിട്ടില്ല “
” താൻ പറഞ്ഞത് സത്യം ആണെങ്കിൽ തന്റെ കുടെ ഞാനും ഉണ്ടാകും…….. ഇപ്പോൾ ഞാൻ പോട്ടേ എനിക്ക് വേറെ ഒരു പണി കൂടി ചെയ്യാൻ ഉണ്ട് “