കർവാചൗത്

“ഞാൻ റെഡി ആയി ശ്രീയേട്ടാ,പോകാം”

“ഹലോ.. ഏയ് വേഗം ഓഫീസിൽ എത്തണമെന്നോ..ദേ ഇറങ്ങി..” ബൈക്ക് കീയും എടുത്തു ശ്രീ കടന്നുകളഞ്ഞു..

“പിന്നേയ് ഞായറാഴ്ച അല്ലെ ഓഫീസ്..എടാ ഹരികുട്ടാ നീ വാടാ ഏട്ടത്തിടെ കൂടെ”

“ഐയോ ഇപ്പോഴാ ഓർത്തെ കംമ്പയിൻ സ്‌റ്റഡി ഉണ്ട്..ഞാൻ ഇറങ്ങുവാ അമ്മെ”

ചേട്ടന്റെയും അനിയന്റെയും ജീവൻ കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടവും മരുമകളുടെ മുഖത്തെശുണ്ഠിയും കണ്ടു അമ്മക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല

“കൊള്ളാം അമ്മയും അവരുടെ സെറ്റ് ആണ് അല്ലെ”

“ഹഹ എന്റെ അമ്മു ഷോപ്പിംഗ് എന്ന് കേട്ടാൽ രണ്ടുപേരും ഓടും എന്ന് ഇത്രയും കാലമായിട്ടു നിനക്ക്മനസിലായില്ലേ..നീ വിഷമിക്കാതെ ഞാൻ ദേ സാരി മാറീട്ടു ഇപ്പോ വരാം”

അങ്ങനെ നാല് മണിക്കൂറത്തെ തുണിക്കടകളിൽ ഉള്ള അംഗം വെട്ടൽ കഴിഞ്ഞു കൈനിറയെ പൊതിയുമായി അമ്മയും മകളും വീട്ടിൽ എത്തിയപ്പോഴേക്കും ശ്രീയും ഹരിയും വീട്ടിൽ എത്തിയിരുന്നു.ഹരി അവരുടെകൈയിലെ പൊതികളും വാച്ചിലെ സമയവും നോക്കി ചെറു ചിരിയോടെ ശ്രീയുടെ മുഖത്തേക്ക് നോക്കി..ആനോട്ടത്തിനു ഒരു അർത്ഥമേ ഉണ്ടായിരുന്നുള്ളു ”ചേട്ടാ നമ്മൾ രക്ഷപെട്ടൂല്ലേ എന്ന് “..പക്ഷെ അമ്മുവിന്റെമുഖത്തെ കാർമേഘം കണ്ടു “ഉവ്വാ ആര് രക്ഷപെട്ടു എന്നാ..ഇന്ന് എന്റെ കാര്യം പോക്കാ മോനെ” എന്നഭാവത്തിൽ ശ്രീയും..

അത്താഴം ഒക്കെ കഴിഞ്ഞു മുറിയിൽ ചെന്ന ശ്രീയെ തിരിഞ്ഞുപോലും നോക്കാതെ അമ്മു കിടന്നു.

“ഡി”

“എടി അമ്മു വിളി കേൾക്കാൻ മേലെ നിനക്ക്”

“ഹമ്”

“എന്ത് ഹമ് “

“ഒന്നുല്യാ “

“നീ എന്ത് വാങ്ങാനാ പോയെ “

“അറിഞ്ഞിട്ടെന്തിനാ..ഞായറാഴ്ചയും ഓഫീസ് ഉള്ള പാർട്ടി അല്ലെ “

“എന്റെ അമ്മു നിങ്ങൾ ഈ പെണ്ണുങ്ങളുടെ കൂടെ തുണി കടയിൽ കേറിയാൽ ഉള്ള അവസ്ഥയെ കുറിച്ച് ഒരുപുസ്തകം എഴുതിയാ അത് ഇങ്ങനെ കണ്ഠം കണ്ഠമായി കിടക്കും..അത് അറിഞ്ഞോണ്ട് ആരേലും വരുമോ “

“ഓഹ്”

“ഹ പിണങ്ങാതെടി പെണ്ണെ..എന്താ എന്റെ മോള് വാങ്ങിയത്..ഏട്ടനെ കാണിക്കെടാ..”

“വേണേൽ പോയി നോക്കു..എനിക്ക് ഉറക്കം വരുന്നു..ഗുഡ്‌നൈറ്റ്”

“ഏറ്റില്ല..എന്നാലും പോയി നോക്കിയേക്കാം ഇല്ലേൽ ഇനി അതും പറഞ്ഞായിരിക്കും അടുത്ത അംഗം..”

ശ്രീ പതുക്കെ എഴുനേൽറ്റു പൊതി തുറന്നു നോക്കി..നല്ല കടും ചുവപ്പു കളർ ഒരു സാരി..

“ഏയ് സാരിയോ നമ്മുടെ കല്യാണത്തിന് അല്ലാതെ നീ സാരി ഉടുത്തു ഞാൻ കണ്ടിട്ടില്ലല്ലോ..ഇതെന്താടി..”

“ഡി അമ്മു നിന്നോടാ..ഉറങ്ങിയോ പെണ്ണെ..”

അമ്മുവിന്റെ അടുത്ത് എത്തി തിരക്കി

“അതെങ്ങനെയാ നാല് മണിക്കൂർ അംഗം വെട്ടിയതിന്റെ ക്ഷീണം കാണുല്ലോ”

ചൂടോടെയുള്ള മറുപിടി ലഭിക്കാത്തതിനാൽ അമ്മു ഉറങ്ങിയെന്നു ഉറപ്പുവന്ന ശ്രീ അവളുടെ മുടിയിഴകളിൽതലോടിക്കൊണ്ട് പറഞ്ഞു “പാവം പൊട്ടി പെണ്ണ് ”

****

“ആഹാ എന്റെ അമ്മുകുട്ടൻ ഇന്ന് നേരത്തെ റെഡി ആയല്ലോ..ഇന്നലെ വാങ്ങിയ സാരി എന്താ ഉടുക്കാഞ്ഞേ”ഇന്നലത്തെ വഴക്കു തീർന്നോ എന്ന് അറിയാൻ ശ്രീ ഒരു നമ്പർ ഇട്ടു നോക്കി.

മൈൻഡ് പോലും ചെയ്യാതെ അമ്മു ബാഗും എടുത്തു മുറിയിൽ നിന്നും പോയി.

“ഈശ്വര കൈവിട്ടുപോയോ” എന്ന ആത്മഗതത്തോടെ ശ്രീയും പുറകെ പോയി.

അമ്മു പ്രാതൽ കഴിച്ചില്ല എന്ന് മനസിലാക്കിയ ശ്രീ “ഡി കഴിച്ചിട്ടു പോകൂ” എന്ന് പറഞ്ഞിട്ടും അത് ഒന്നുംകൂട്ടാക്കാതെ അവൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

“അമ്മെ അവൾക്കിതെന്താ..ആഹാരം പോലും കഴിക്കാതെ പോകുന്നെ..”

“ശ്രീമോനെ നീ കഴിക്കു ..അമ്മു ഓഫീസിൽ നിന്നും കഴിച്ചോളും”

മനസില്ലാമനസോടെ ഹരിയുമായി ഇരുന്നു പ്രാതൽ കഴിച്ചു എന്ന് വരുത്തി ശ്രീ ഓഫീസിലേക്ക് പോയി

“ഭക്ഷണത്തിനോട് ദേഷ്യം കാട്ടാൻ മാത്രം എന്ത് കുറ്റമാണ് താൻ ചെയ്തത് “ ശ്രീ ഒരു നൂറു വട്ടം അത് മനസ്സിൽഉരുവിട്ട് കൊണ്ടിരുന്നു.അവർക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ സ്ഥിരമായിരുനെങ്കിലും അന്തിമയങ്ങുംമുമ്പ് എല്ലാം തീർക്കുമായിരുന്നു ..ശ്രീയുടെ അസ്വസ്ഥത കൂടി കൂടി വന്നു ഒടുവിൽ ലഞ്ച് ടൈം ഇൽഅമ്മുവിനെ ഫോൺ ചെയ്തു

“ഡി നീ കഴിച്ചോ”

“ആഹ് ശ്രീയേട്ടൻ കഴിച്ചില്ലേ”

“ഇല്ല കഴിക്കാൻ പോവാ”

“കൊള്ളാം കഴിച്ചിട്ടു വിളിച്ച പോരാരുന്നോ “

“ഏയ് ഇവൾ വഴക്കിട്ടു പോയതാ എന്നുള്ളതൊക്കെ ഇത്ര പെട്ടന്നു മറന്നോ” ശ്രീ മനസ്സിൽ ഓർത്തു

“എന്താ ഒന്നും മിണ്ടാതെ “

“ഒന്നുമില്ലെടി,എന്നാ ശരി വൈകിട്ടു കാണാം “

“ഓക്കേ ബൈ “

ഫോൺ കട്ട് ചെയ്തു അമ്മുവിന്റെ പിണക്കം മാറിയ സന്തോഷത്തിൽ ശ്രീ സുഹൃത്തുക്കളോടൊപ്പം ലഞ്ച്കഴിക്കാൻ എടുത്തു വെച്ചു

“ഹേ സീന,രാഖി കഴിക്കാൻ വരുന്നില്ലേ “ശ്രീ തിരക്കി

“ഇല്ല ശ്രീ ഇന്ന് കർവാചൗത് അല്ലെ “

“ഏയ് കർവാചൗതോ അതെന്താ “ ശ്രീയുടെ സുഹൃത്തായ അരുൺ തിരക്കി

“എടാ അത് ഉത്തരേന്ത്യക്കാരുടെ ഒരു ആചാരമാ.. ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടി ഭാര്യ വൃതംനോക്കും..ചന്ദ്രൻ ഉദിച്ച ശേഷം തന്റെ നല്ലപാതിയുടെ മുഖം നോക്കി വൃതം മുറിക്കും..ഹിന്ദി ഫിലിമ്സിൽഒക്കെ കണ്ടിട്ടില്ലെ ചുവപ്പു സാരി ഒക്കെ ഉടുത്തു.. “ശ്രീ പറഞ്ഞു നിർത്തി എന്തോ ചിന്തയിൽ ആഴ്ന്നു

“അതൊക്കെ നമ്മടെ പ്രിയതമ ഒരു ദിവസം പോയിട്ടു ഒരു നേരം കഴിക്കാതിരിക്കാൻ അവളെ കിട്ടില്ല” അരുൺപറഞ്ഞു

കൂട്ടചിരിയുടെ ഇടയിൽ പെട്ടന്ന് ശ്രീ ലഞ്ച് ബോക്സ് അടച്ചു വെച്ചു ഹാഫ് ഡേ ലീവും എടുത്തു വീട്ടിലേക്കുതിരിച്ചു

****

വളരെ ക്ഷിണിതയായി വീട്ടിൽ എത്തിയ അമ്മുവിനെ കാത്തു ‘അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു

“ആഹ് മോള് വന്നോ..വയ്യാണ്ടായോ കുട്ടിയെ..ഞാൻ പറഞ്ഞതല്ലേ ഇന്നു ഓഫീസിൽ പോകണ്ടാന്നു “

“ഓഹ് സാരമില്ലമ്മേ..കുറച്ചു വർക്ക് ഉണ്ടായിരുന്നു “

“മോളെ എനിക്ക് ഇതിന്റെ രീതികൾ വലിയ പിടുത്തമോനും ഇല്ലെന്നു അറിയാല്ലോ പിന്നെ മോള് പറഞ്ഞത്വെച്ചു ശരിയാകിട്ടുണ്ട്”

“എന്തിനാ അമ്മെ ഞാൻ വന്നിട്ടു ചെയ്യുമായിരുന്നലോ “

“ആഹ് ഉവ്വ്..മോള് പോയി കുളിച്ചു റെഡി ആയിട്ടു വാ സന്ധ്യ മയങ്ങി തുടങ്ങി”

“ശരി അമ്മെ”

കുളി കഴിഞ്ഞു തലേ ദിവസം വാങ്ങിയ ചുവപ്പു സാരിയും ഉടുത്തു അവൾ അമ്മയുടെ മുമ്പിൽ എത്തി

“എന്താ മോളെ ഇങ്ങനെ ആണോ സാരി ഉടുക്കുന്നെ വാ ഞാൻ ശരിയാക്കിത്തരാം “

“ഹമ് ഇപ്പോ കൊള്ളാം കേട്ടോ എന്നാൽ വാ ടെറസിലേക്കു പോകാം “

“അല്ല ശ്രീയേട്ടൻ വന്നില്ലാലോ അമ്മെ..അല്ലെങ്കിൽ ഈ സമയത്തിന് മുമ്പ് എത്തുന്ന ആളാ..ഫോൺ വിളിച്ചിട്ടുംകിട്ടുന്നില്ല “

“അവൻ വരും..മോള് വാ..”

ഫോണും എടുത്തു ശ്രീ സമയത്തിന് എത്തിയില്ലെങ്കിലോ എന്നുള്ള ആവലാതിയോടെ ടെറസിലേക്കു നടന്നഅമ്മു ശ്രീയെയും ഹരിയേയും മനോഹരമായി അലങ്കരിച്ച ടെറസും കണ്ടു അത്ഭുതപ്പെട്ടു

“ശ്രീയേട്ടാ..”

“എന്തെ എന്നോട് പറഞ്ഞില്ലെങ്കിൽ ഞാൻ അറിയില്ല എന്ന് കരുതിയോ”

ഉള്ളിലെ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ശബ്ദമിടറി അമ്മു പറഞ്ഞു “അത് പിന്നെ ഞാൻ..”

“ചേട്ടത്തി ഡെക്കറേഷൻ മുഴുവൻ ഞാൻ ചെയ്തതാ എങ്ങനെയുണ്ട് “

“സംസാരം ഒക്കെ പിന്നെ ആകാം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നിൽകുവാപാവം..ചന്ദ്രനുദികരായി..താലം എടുത്തു വെയ്ക്കു” അമ്മ പറഞ്ഞു.

“ഓഹ് ഇല്ലമ്മേ ഇന്ന് ചന്ദ്രനുദിക്കാൻ വൈകും ..എന്നുവെച്ചാ ആയിരകണക്കിന് സ്ത്രീകൾ പുള്ളിയെകാത്തിരിക്കുമ്പോൾ ലേശം വെയിറ്റ് ഒക്കെ ഇടില്ലേ “ ഹരി തമാശയായി പറഞ്ഞു..

അധികം വൈകാതെ തന്നെ ആയിരകണക്കിന് സ്ത്രീകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചന്ദ്രൻതെളിഞ്ഞു നിന്നു.

ചന്ദ്രനെ കണ്ടു ശ്രീയിലേക്കു തിരിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

ഒരുക്കിവെച്ചിരുന്ന ചെറിയ കുടത്തിലെ വെള്ളം അമ്മുവിന് ശ്രീ നൽകി..ശേഷം താലത്തിൽ വെച്ചിരുന്നമധുരവും നൽകി അമ്മുവിൻറെ വൃതം മുറിച്ചു.”ഹരികുട്ടാ നീ താഴേക്ക് ഒന്ന് വന്നേ..ഒരു കാര്യം ഉണ്ട് “ എന്ന്പറഞ്ഞു ‘അമ്മ താഴേക്ക് നടന്നു

“ഓഹ് അങ്ങനെ..ആയിക്കോട്ടെ..ഭയ്യാ ഭാഭി ക്കു ഇടയിൽ കട്ടുറുമ്പു ആകുന്നില്ല ഞാൻ “

“ഭയ്യാ യോ ഓടെടാ…”

ശ്രീ ഹരിയുടെ പുറകെ എത്തും മുമ്പ് അവൻ താഴേക്ക് ഓടി.

തിരിച്ചു നടന്നു അമ്മുവിനോടായി തിരക്കി “ശരി ഇനി പറ എന്താ കർവാചൗത് വൃതം എടുക്കുന്ന കാര്യംഎന്നോട് പറയാഞ്ഞത്..തന്റെ കൂടെ എനിക്കും എടുക്കാമായിരുന്നല്ലോ..അതല്ലെടോ രസം..”

“അതുകൊണ്ടു തന്നെയാ പറയാഞ്ഞേ..എന്റെ ശ്രീയേട്ടന് പട്ടിണി കിടക്കാൻ ഒന്നും പറ്റില്ല എന്ന് എനിക്ക്അറിയില്ലെ..ഞാൻ എടുക്കുന്നു എന്ന് അറിഞ്ഞാൽ എന്റെ കൂടെ എടുക്കാൻ വാശി കാണിക്കുമെന്ന്അറിയാം..അപ്പോൾ പിന്നെ ഒരു വഴിയേ കണ്ടോളു പിണക്കം അഭിനയിച്ചു നടക്കുക അല്ലെങ്കിൽ അറിയാതെഞാൻ പറഞ്ഞു പോയേനെ ശ്രീയേട്ടാ ”

“അപ്പോൾ ഷോപ്പിംഗ് നു വരാത്തതിന് അല്ലാരുന്നു എന്റെ പെണ്ണ് പിണങ്ങിയത്”

“ഏയ് അല്ല അതില്ലെങ്കിൽ വേറെ കാരണം കണ്ടുപിടിച്ചു പിണങ്ങി നടന്നേനെ “