‘സർ എനിക്ക് തിരിച്ചു പോകാൻ സമയമായി… ‘

‘അത് ഒരു കൊലപാതകമാണ്… കേട്ടോ….’

ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു… ഫോൺ

എടുത്ത് സമയം നോക്കി 3:45…

റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ

ഓഫീസ് ടേബിൾ പോയിരുന്നു…

അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി…2-3

ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്…

മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 ദിവസം മുന്നത്തെ

ഒരു കോളം വാർത്ത അയാൾ വായിച്ചു…

‘യുവാവിനെ വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…’

റഫീക്ക് മേശപ്പുറത്ത് നിന്നും തന്റെ കേസ് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കി…

Crime No 2406/19

ജോബിൻ ജോൺ

നെല്ലിക്കാട്ടിൽ

കട്ടപ്പന

വയസ്സ് 26

Height 5’8″

Weight 72 Kg

നെല്ലിക്കാട്ടിൽ ജോൺ അവറാച്ചന്റെ മകൻ ജോബിൻ ജോൺ വയസ്സ് 26, ടിയാൻ എറണാകുളം ജില്ലയിൽ

തേവരക്ക് അടുത്ത House No 24/06 വാടകക്ക് താമസിച്ചു വരുകയായിരുന്നു കഴിഞ്ഞ 6

മാസമായി.. ടിയാൻ ഇടപ്പള്ളിക്ക് അടുത്ത് Max Information Solutions എന്ന കമ്പനിയിലെ

ജോലിക്കാരനാണ്.. മേൽപറഞ്ഞ ആളിനെ 24/12/19 അയാൾ താമസിച്ചു വരുന്ന വീട്ടിൽ മരിച്ച

നിലയിൽ കണ്ടെത്തി……

റഫീക്ക് ഫയലിൽ ഉള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എടുത്തു നോക്കി…

മരണകാരണം ഉയർന്ന രക്തസമ്മർദം മൂലം തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയതും അതിനോട്

അനുബന്ധിച്ചു വന്ന ഹാർട്ട്‌ അറ്റാക്ക്……

റഫീക്ക് തന്റെ ചിന്തകളെ സ്വതന്ത്രമാക്കി.. ആ പയ്യൻ..

അയാൾ മരിച്ചു കിടന്ന സ്ഥലം.. ഒന്നിലും ഒരു അസ്വാഭാവികത ഇല്ല..ഒരു കൊലപാതകം

നടന്നതിന്റെ ഒരു ലക്ഷണം പോലുമില്ല.. ഫോറൻസിക് ടീം അരിച്ചുപെറുക്കി നോക്കിയിട്ടും ആ

പയ്യന്റെ അല്ലാതെ സ്ട്രോങ്ങ്‌ ആയ മറ്റ് ഒരു ഫിംഗർ പ്രിന്റുമില്ല..അമിതമായ സ്ട്രെസ്

കാരണം ഉണ്ടാകാവുന്ന പ്രഷർ വേരിയേഷൻ അതിന്റെ ഭാഗമായി തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ

പൊട്ടി.. ആഫ്റ്റർ എഫക്ട് ആയി ഒരു ഹാർട്ട്‌ അറ്റാക്ക്… ഇവിടെ ഒന്നും ഒരു

പ്രശ്നവുമില്ല.. എല്ലാവരും ഇത് ഒരു സ്വാഭാവികമായ മരണം എന്ന് ഉറപ്പിച്ചു…പക്ഷെ

എന്തുകൊണ്ട് താൻ മാത്രം ഇപ്പോഴും ഇത് ഒരു കൊലപാതകം ആണെന്ന് ഉറപ്പിച്ചു പറയുന്നു…

റഫീക്ക് തന്റെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങി.. 2 ദിവസമായി ആ പയ്യന്റെ മരണവും

ആരുടെയോ ഒരു അശരീരി മാത്രമാണ് സ്വപ്നം കാണുന്നത് അത് ഒരിക്കലും ഒരു കരണമാകില്ലലോ

റഫീക്ക് തന്റെ നിഗമനങ്ങളെ വീണ്ടും വീണ്ടും ചികഞ്ഞു കൊണ്ടിരുന്നു….

റഫീഖിന്റെ ഭാര്യ മെഹറുന്നിസ അയാൾക്കുള്ള കാപ്പിയുമായി ടേബിൾ മുന്നിൽ ഉള്ള കസേരയിൽ

വന്നിരുന്നു റഫീക്കിന് അഭിമുഖമായി.. റഫീഖിന്റെ നേരെ കപ്പ്‌ നീട്ടികൊണ്ട് അവൾ കാര്യം

തിരക്കി അയാൾ മേശപ്പുറത്ത് നിന്നും ആ പത്ര കട്ടിങ് അവൾക്ക് നേരെ നീട്ടി… അവൾ

കൗതുകത്തോടെ പത്രം വാങ്ങി വായിച്ചു…

അയാൾ ആകാംഷയോടെ അവളുടെ മറുപടിക്കായി കാതോർത്തു…

പത്രം വായിച്ച ശേഷം ഒന്ന് ആലോചിച്ചു അവൾ മുഖമുയർത്തി അയാളോട് പറഞ്ഞു..

‘ഇക്ക നിങ്ങളുടെ സംശയം ശരിയാണ് ഇത് ഒരു കൊലപാതകമാണ്……’

റഫീക്ക് അത്ഭുദത്തോടെ ഭാര്യയുടെ മുഖത്തേക്ക് നോക്കി….

മുഖത്ത് ഭാവവ്യത്യാസങ്ങൾ ഒന്നുമില്ലാതെ മെഹറുന്നിസ പറഞ്ഞു തുടങ്ങി…

‘ഇക്ക നിങ്ങൾ പറഞ്ഞില്ലേ ഈ കേസിൽ അസ്വാഭികമായി ഒന്നുമില്ലായിരുന്നു എന്ന്…. അത്

തന്നെയല്ലേ ഈ കേസിലെ അസ്വാഭാവികത…..

ഈ പത്രത്തിൽ പറഞ്ഞിരിക്കുന്ന പോലെ ഇത്ര നിറ്റായിട്ട് ഒരു മരണം നടക്കുമോ…..’

അവൾ ടേബിളിൽ വലിച്ചുവാരി കിടന്നിരുന്ന പേപ്പറുകൾക്ക് ഇടയിൽ നിന്നും കേസ് ഫയൽ

എടുത്തു…

പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അവൾ പലതവണ വായിക്കുന്നത് അയാൾ കണ്ടു… അപ്പോഴും അവൾ

പറഞ്ഞ വാക്കുകൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു…

ശരിയാണ് ആ ക്രൈം സീനിൽ എല്ലാം സ്വാഭാവികമായിരുന്നു…

As she said Neat and Clean…

നമ്മുടെ നാട്ടിൽ ഒരു മരണം സ്വാഭാവികമായാൽ അവിടെ എല്ലാം ഒക്കെ.. എന്തെങ്കിലും ദുരൂഹത

ഉണ്ടായാൽ മാത്രം ഒരു സ്പെഷ്യൽ അറ്റെൻഷൻ…

ഒരു അതി ബുദ്ധിമാനായ കൊലപാതകിക്ക് ഒരു നല്ല ക്രൈം സീനും ഉണ്ടാക്കാൻ കഴിയും എന്ന

തോന്നൽ അപ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ കൂടി കടന്നുപോയത്ത്….

‘ഇക്ക… ‘

അവൾ റഫീഖിനെ ചിന്തകളിൽ നിന്നും തട്ടി വിളിച്ചു…

‘ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നിങ്ങൾ ശരിക്കും പഠിച്ചിരുന്നോ…

ഈ വരികൾക്ക് ഇടയിലൂടെ പോയി നോക്കിയിരുന്നോ… I think no….!!. ‘

ശരിയാണ് ക്യാഷുൽ ആയി പ്രധാനപെട്ട ഭാഗങ്ങൾ വായിച്ചു നോക്കിയിരുന്നത് അല്ലാതെ അയാൾ

അതിന് അത്രമേൽ പ്രാധാന്യം കൊടുത്തിരുന്നില്ല….

‘ഇക്ക ഈ മരണം നടന്ന സമയവും നടക്കാൻ ഉണ്ടായ കാരണവും തമ്മിൽ ഒരു പൊരുത്തമില്ലായിമ… ‘

മരണം നടന്ന സമയവും സംഭവങ്ങളും റഫീക്ക് ഉള്ളിൽ ആലോചിച്ചു എടുത്തു….

മരണം നടന്നത് ഏതാണ്ട് 10മണിയോട് അടുപ്പിച്ചാണ്…. ഭക്ഷണം കഴിച്ചുകഴിഞ്ഞു

കൂട്ടുകാരുടെ ചാറ്റിങ് ചെയ്തിട്ടുമുണ്ട്….

അങ്ങനെ അവസ്ഥയിൽ ഉള്ള ഒരാൾക്ക് പെട്ടന്ന് എങ്ങനെ ബ്രയിനിൽ ഇന്റെര്ണല് ബ്ലീഡിങ്

ഉണ്ടാകും… !

മഹറുന്നിസ ഫയൽ ടേബിളിൽ വെച്ച് ഒരു കവിൾ കാപ്പി കുടിച്ചുകൊണ്ട് റഫീക്കിനോടായി

പറഞ്ഞു..

‘ഇക്ക ഒരു മനുഷ്യന്റെ സാധാരണ BP എന്നുപറയുന്നത് 120-80 ആണ്.. ബ്രയിനിൽ ഞരമ്പുകൾ

പൊട്ടി അത് മരണ കാരണം ആകണമെങ്കിൽ ഒരുപക്ഷെ BP 300ന് മുകളിൽ ഷൗട്ട് ആയിട്ടുണ്ടാകും…

അങ്ങനെ ഉള്ള ഒരാൾ തീർച്ചയായും അതിന്റ സിംപറ്റംസ്‌ അയാളുടെ മുറിയിൽ

കാണാച്ചിട്ടുണ്ടാകണം…

എന്റെ അടുത്ത് വരുന്ന രോഗികൾ അവരുടെ പ്രഷർ ഒരൽപ്പം ഉയരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന

പ്രേശ്നങ്ങൾ വളരെ സിവിയർ ആണ്… അങ്ങനെ ഉള്ളപ്പോൾ ഇയാളും അത് കാട്ടിയിട്ടുണ്ടാകും…’

ഇത്രയും പറഞ്ഞു അവർ കപ്പ്‌ എടുത്ത് പോകാനാനായി തുടങ്ങി… അവസാനത്തെ കവിൾ കാപ്പിയും

വായിലാക്കി റഫീക്ക് കപ്പ്‌ അവൾക്ക് നേരെ നീട്ടി…

അയാളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു…അവൾക്ക് മുഖം കൊടുക്കാതെ തന്റെ ഡയറിയിൽ

അയാൾ എന്തൊക്കെ തിരക്കിട്ടു കുറിക്കുന്നത് അവൾ കണ്ടു…

റഫീക്ക് ഫയലും ഡയറിയും എല്ലാം കയ്യിൽ എടുത്ത് പുറത്തു കിടന്ന വണ്ടിയിൽ വെച്ച്

ഭാര്യയോട് പോലും പറയാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു…

അവൾ അടുക്കളയിൽ നിന്നും ഓടി വാതിൽക്കൽ വന്ന് പുറത്തേക്ക് എത്തി നോക്കി…

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു……

ചിന്തകളുടെ മൂടുപടലം ഭേദിക്കാൻ പറ്റാതെ റഫീക്ക് ആകെ തകർന്നു… തനിക്ക് തോന്നിയ ചെറിയ

ചെറിയ സംശയങ്ങളെ മെഹറുന്നിസ പങ്കുവെച്ച ആശയങ്ങൾ കൂടി കലർന്നപ്പോൾ മൊത്തത്തിൽ

അയാൾക്ക് ഒരു അവയെക്തത…

റഫീക്ക് വീണ്ടും വീണ്ടും തന്റെ സംശയങ്ങളെ മനസ്സിലിട്ട് തലങ്ങും വിലങ്ങും

ചിന്തിച്ചുകൊണ്ടിരുന്നു… പക്ഷെ ആ ചിന്തികളെ ലഘൂകരിക്കുന്ന ഒന്നും അയാൾക്ക്

വണ്ടി നിർത്തി… ഗേറ്റിൽ ഹൌസ് നമ്പർ നോക്കി..

House No 24/06

റഫീക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കി…ഒരു പഴയ വീടാണ്…

ഒരുപക്ഷെ ഇതൊരു കൊലപാതകമാണെങ്കിൽ അതിലേക്ക് വിരൽ ചൂണ്ടുന്ന ഏതെങ്കിലും എവിടെ ഈ

വീട്ടിൽ നിന്നും തനിക്ക് കിട്ടും എന്ന് അയാൾക്കു ഉറപ്പായിരുന്നു….

മാസം 30, 000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഒരു ചെറുപ്പക്കാരൻ എന്തിനാണ് എറണാകുളം

പോലെയൊരു നഗരത്തിൽ ഇത്രയും വാടകയുള്ള ഒരു വീട് എടുത്ത് ഒറ്റക്ക് താമസിക്കുന്നത്

എന്തിനാകും…. അയാൾക്ക് ഇവിടെ കൂട്ടുകാർ ആരുമില്ലേ….

അയാൾ എന്തിനാ ഒറ്റക്ക്……

അയാൾ ഒരു നിഘൂടതയാണ്…

എവിടെ നിന്നെ ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ഉള്ളിൽ പതിഞ്ഞു..

അയാൾ വീടിന്റെ ചുറ്റും നോക്കി… പുറത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന ചെരുപ്പുകൾ കണ്ട്

അയാൾ വാതിലിൽ തട്ടി….

2-3 മിനിറ്റ് കഴിഞ്ഞു ഏതാണ്ട് 50ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന്

വാതിൽ തുറന്നു..

പുറത്ത് കിടക്കുന്ന ജീപ്പ് അവർ കണ്ടെന്നു തോന്നി…മുഖവരയുടെ ആവശ്യം ഒന്നും വേണ്ടി

വന്നില്ല…

‘എന്താ സാറേ പ്രശ്നം…’

‘ഞാൻ റഫീക്ക് ഇവിടെ ഒരു മരണം നടന്നിരുന്നു… അതിന്റെ അന്വേഷണം….’

പറഞ്ഞു അവസാനിപ്പിന്നുന്നതിനു മുന്നേ ഏതാണ്ട് 25 അടുത്ത് പ്രായം വരുന്ന ഒരു

പെൺകുട്ടി അവിടേക്ക് വന്നു…

‘എന്റെ മകളാണ്…ശ്രീപ്രിയ..’

ഞാൻ എന്റെ വരവിനെ പറ്റി അവരോട് പറഞ്ഞു.. ആ പയ്യൻ മരിച്ചുകിടന്ന മുറി കണ്ട് എല്ലാം

ഒന്നുകൂടെ ഒന്ന് തിരക്കാനായിരുന്നു എന്റെ ലക്ഷ്യം….

അവൾ വീടിന്റെ അകത്തെ ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി..

‘നിങ്ങൾ എത്ര നാളായി ഇവിടെ…’

‘2 അല്ല 3… ആ പെൺകുട്ടി മറുപടി പറഞ്ഞു…’

‘ ഇവിടെ നടന്ന കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ.. എന്നിട്ടും ഇങ്ങനെ ഒരു വീട്ടിൽ….’

‘ ഞങ്ങൾ ഒക്കെ പാവങ്ങളാണ് സാറേ… ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് കൊണ്ട് ആരും വീട്

എടുക്കാൻ തയ്യാറായില്ല.. സാധാരണയിൽ നിന്നും ഒരുപാട് വാടക കുറച്ചു ഞങ്ങൾക്ക് തന്നു…

അതുകൊണ്ട്….’

ആ പെൺകുട്ടി മുറി തുറന്ന് തന്നു… അതിന്റെ ഉള്ളിൽ ഒഴിഞ്ഞ കട്ടിൽ അല്ലാതെ

ഒന്നുമില്ലായിരുന്നു… അയാൾ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി…

‘ഞങ്ങൾ ഇവിടെ വന്ന ദിവസം ആരൊക്കെ ഇവിടെ വന്ന് സാധങ്ങൾ എല്ലാം വാരി കൊണ്ടുപോയി… ‘

അയാളുടെ മുഖം നിരാശകൊണ്ട് നിറഞ്ഞു എങ്കിലും അയാൾ ആ മുറി ഒന്ന് അരിച്ചുപെറുക്കി….

പെട്ടന്ന് അയാളുടെ ശ്രദ്ധ എന്തിലോ പതിയാൻ തുടങ്ങിയ സമയം അയാളുടെ ഫോൺ റിങ് ചെയ്തു…

പെട്ടന്ന് അയാളിൽ എന്തോ ഒരു ആകാംഷയും ഭയവും എല്ലാം ഒരുമിച്ച് വന്നു….

വീട്ടിൽ ഉള്ളവരോട് ഒന്നും പറയാൻ നിൽക്കാതെ അയാൾ അവിടെ നിന്നും ഓടി ഇറങ്ങി…. അയാൾ

ആകെ വിയർത്തിരുന്നു… മുഖത്ത് നിരാശ നിറഞ്ഞിരുന്നു… വീട്ടുകാർക്ക് നേരെ ദയനീയമായ ഒരു

നോട്ടം നൽകിയിട്ട് അയാൾ വണ്ടിയിൽ കയറി…

അയാൾ തന്റെ വണ്ടി എടുത്ത് തിരിച്ചു പോകാൻ ഇറങ്ങി…ആ പെൺകുട്ടി ഗേറ്റിൽ അയാൾ

പോകുന്നതും നോക്കി നിന്നു..

അവളുടെ മുഖത്ത് ഒരു ചിരി എവിടെ നിന്നോ വന്നു…..

മുറിയിൽ കണ്ട കാഴ്ചകളെ അയാൾ ഒന്നുകൂടെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ ഇടയിൽ

തനിക്ക് വന്ന ഫോൺ കാൾ അയാളെ വേട്ടയാടാൻ തുടങ്ങിയിരുന്നു…..

അയാളുടെ ഊഹങ്ങളും നിഗമനങ്ങളും എവിടെയോ തെറ്റി പോകുന്നതായി

തോന്നിത്തുടങ്ങിയിരുന്നു…..

ഇപ്പോൾ അന്വേഷിക്കുന്ന കേസിൽ എത്രത്തോളം മുന്നോട്ട് പോയാലും താൻ ഇതിൽ പരാജയപെട്ടു

പോകും എന്ന ചിന്ത അയാളിൽ കടന്നുകൂടിയിരുന്നു….

അയാൾ ഒറ്റക്കായിരുന്നു…. മറുവശത്ത് ആരാണ് എന്ന് പോലും അറിയാത്ത ഒരു കൊലയാളി….

എവിടേക്കോ പോകാൻ തിരിഞ്ഞ റഫീക്ക് വണ്ടി തന്റെ വീട്ടിലേക്ക് വിട്ടു….

ഒരു പക്ഷെ മെഹറുന്നിസയെ പോലെ ഒരു സൈക്കോളജിസ്റ്റിനു തന്നെ ഈ മിസ്റ്ററി ഒരുപരിധി വരെ

സോൾവ് ചെയ്യാൻ സഹായിക്കും എന്ന് അയാൾ തന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു

തുടങ്ങിയിരുന്നു….

പെട്ടന്ന് ഉണ്ടാകുന്ന പ്രഷർ വേരിയഷൻ അല്ലെ അയാളെ പ്രകോപിതൻ ആകുന്നത് നേരെ മറിച് ഇത്

ഒരു ഗ്രാജുല് പ്രോസസ്സ് ആയിരുന്നെങ്കിൽ… പതിയെ പതിയെ….

പെട്ടന്നാണ് ഓഫീസിൽ നിന്നും അനീഷ്‌ അയാളെ വിളിച്ചു… ആ പയ്യന്റെ ഡീറ്റൈൽ

പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എത്തിയിരിക്കുന്നു….

വീട്ടിലേക്ക് പോകാൻ തുടങ്ങിയ അയാൾ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി തന്റെ വണ്ടി

പായിച്ചു… അയാളുടെ രക്തയോട്ടത്തിന്റെ വേഗത വർധിച്ചു….

താൻ സംശയിക്കുന്നപോലെ ഒന്നുമില്ലെങ്കിൽ…. അത് ഒരു സാധാരണ മരണമാണെങ്കിൽ…..

ഇങ്ങനെ ഒരുപാട് ചിന്തകൾ അയാളുടെ ഉള്ളിൽകൂടി കടന്നുപോയി….