സാമ്രാട്ട് Part 6

പ്രിയപ്പെട്ട കൂട്ടുകാരെ കഷിഞ ലക്കത്തിൽ ഞാൻ വിട്ടുപോയ ഭാഗങ്ങൾ അപ്ഡേറ്റ് ചെയ്തി
വീണ്ടും പബ്ലിഷ് ചെയ്തിരുന്നു അതുകൊണ്ടു ആ ലക്കം ഒരുപ്രാവശ്യം കൂടെ വായിക്കുക
വായിക്കുക

രണ്ടു ഭാഗങ്ങളാണ് അതിൽ ഉള്ളത്

ഒന്ന് – നാഗ കുല ചരിത്രം

രണ്ടു – വ്യാപാരി ഒരു യുവതിയെ കിരാതൻ മാരിൽ നിന്നും രക്ഷിക്കുന്നത് .

പിന്നെ എനിക്ക് ഒരുപാട് ലൈക് തന്ന് പ്രോത്സാഹിക്കണം … ലൈക് ഇല്ലെങ്കിൽ എഴുതാൻ ഒരു
സുഖവും ഇല്ല . പിന്നെ കമെന്റുകൾ കുറച്ചേ ഞാൻ കഥയിൽ ചേർക്കാൻ തുടങ്ങിയിട്ടുണ്ട് .

സാമ്രാട്ട് ൭

*****കോകില രാജ്യത്തിന്റെ ചരിത്രം ***

…. ചാന്ത്രോത് മനയിലെ വടക്കിനി ……

സാധാരയിൽ നിന്നും വ്യത്യസ്തമായ വിസ്താരമുള്ള മുറി ആയിരുന്നു അത്.തച്ചു ശാസ്ത്രം
അനുസരിച്ചു സാദാരണ ഉപയോഗത്തിനുള്ള മുറികൾ 3:4 അനുപാതത്തിൽ ആയിരിക്കും.ഈ മുറി
ഏതാണ്ട് സമചതുരത്തിൽ ആയിരുന്നു. ആ മുറിയുടെ 3ചുമരുകൾ മുഴുവൻ കൃഷ്ണന്റ
കുട്ടിക്കാലത്തെ ചെയ്തികളും. ഒരുചുമരിൽ ദുർഗാ ദേവിയുടെ വർണ്ണ ഛായാചിതൃങ്ങളും
വരച്ചതായിരുന്നു.ചിതൃങ്ങളെല്ലാം തന്നെ കടുത്ത വർണത്തിൽ ഉള്ളതായിരുന്നു.

മുറിയുടെ മദ്യത്തിൽ വളരെ വലിയ വിളക്ക് കത്തിയിരുന്നു അതിന്റ മുകളിൽ നിന്ന്
എണ്ണയൊഴിക്കാൻ ഉള്ള ചോർപ്പ് ഉണ്ടായിരുന്നു,അതിനോട് ചേർന്ന കുടപോലെ വായു പുറത്തേക്ക്
പോകാൻ ഉള്ള സൗകര്യമുണ്ടായിരുന്നു.വിളക്കിന്റെ നാലു ദിക്കും സ്പടികം കൊണ്ട്
ഭദ്രാമായി അടച്ചിരുന്നു. വിളക്കിന്റെ താഴ്ഭാഗത്തുനിന്നും വായു ഉള്ളിൽ പ്രവേശിക്കാൻ
ഉള്ള സംവിധാനം ഉണ്ടായിരുന്നു. ആ വിളക്കിന്റെ നിർമ്മിതി പ്റകാരം ഒരു കൊടും
കാറ്റിൽപോലും അത് അണക്കാൻ പറ്റില്ല എന്ന്‌ വ്യക്തം. മച്ചിൽ നിന്നും
തൂക്കിയിട്ടിരുന്ന ആ വിളക്കിനു താഴെ അഞ്ചു വലിയ ലോഹപടികൾ ഉണ്ടായിരുന്നു. വിളക്കിലെ
തിരികൾ എല്ലാം ഒരനക്കവുമില്ലാതെ നന്നായി പ്രകാശിച്ചിരുന്നു.

ദേവി ചിതൃആംവരച്ച ചുമരിൽ ചിതതൃത്തിന്റെ രണ്ട് വശത്തുമായി ചുമരിൽ രാജകിയമായ പതാക
വിടർത്തി കുഞ്ഞാണികളാൽ തറച്ചിരുന്നു.ഒറ്റ നോട്ടത്തിൽ അവ പാറുന്ന കൊടിക്കൂറ പോലെയേ
തോന്നുന്നതായിരുന്നു . കൊടിയിലെ രാജകിയ ചിഹ്നം കണ്ടിട്ടില്ലാത്ത തടിച്ചു കുറുകിയ
ഒരു പക്ഷിയുതായിരുന്നു.

ചുമരിനോട് ചേർന്ന് ഒരു പ്രത്യേകതരം കസേര അത്‌ ഓടിലോ പിച്ചളയിലോ ഉണ്ടാക്കിയതുപോലെ
തോന്നിച്ചു മറ്റു കസേരകൾ പീഠം പോലെ ഉള്ളവയായിരുന്നു. അവ ആറു എണ്ണം ഉണ്ടായിരുന്നു
ഒരു വശത്തു മൂന്നെണ്ണം വീതം കൃത്യമായി അകലത്തിൽ ക്രമീകരിച്ചിരുന്നു. ഇതിൽ ഒരു
പീഠത്തിനു മറ്റെല്ലാത്തിലും അല്പം ഉയരക്കൂടുതൽ ഉണ്ടായിരുന്നു.
കൃഷ്ണകുമാരൻ മുറിയിലുള്ള മറ്റു ആറു വിളക്കുകൾ കുടി തെളിച്ചു. ഇപ്പോൾ മുറിയിൽ
7വിളക്കുകളും 7ഇരിപ്പിടങ്ങളും മാത്രം.

അമ്മേ….

എനിക്കെല്ലാം ഒരു കടങ്കഥ പോലേ തോനുന്നു അമ്മേ…..

സരസ്വതി പാർവ്വതി അമ്മയോട് പറഞ്ഞു.

റാണി സരസ്വതി…..

എനിക്കത് മനസിലാകും എന്തെന്നാൽ ഞാനും ഒരുനാൾ ഇങ്ങനെ നിന്നിട്ടുണ്ട് …..

ഇനി രണ്ട് ചടങ്ങുകൾ മാത്രം, അതിനുശേഷം ഞാൻ എല്ലാം വിശദമായി പറഞ്ഞു തരാം…….

അതുവരെ കൃഷ്ണനെയും,എന്നെയും അനുസരിച്ചാലും……

(ഞാൻ എപോഴെങങ്കിലും അമ്മയെ അനുസരിക്കാതിരിന്നിട്ടുണ്ടോ…….അമ്മേ ?എന്നപോലെ സരസ്വതി
പാർവതി അമ്മയെ നോക്കി.)

കൃഷ്ണൻ അപ്പോൾ അങ്ങോട്ടുവന്നു അമ്മേ…….

ആദ്യം സദസ്സ് …..

പിന്നെ നാമസ്‌തികം…..

സദസിന് മുൻപ് വിഭൂഷണം……..

പാർവ്വതി അമ്മ ഉടനെ തന്നെ,ലക്ഷ്മിയെയും,നീലിമയേയും വിളിച്ചു അതിനുശേഷം അവർ
നാലുപേരും ചേർന്ന്.
നടുമുറിയുടെ തെക്കുള്ള ഇരുട്ട് മുറിയെലേക്ക് കൊണ്ടുപോയി,അവിടെ ദീപം തെളിച്ചു വലിയ
താക്കോലെടുത്തു ഭിത്തിയിൽ കൈകൊണ്ടു പരതി അതിനു ശേഷം താക്കോൽ ഭിത്തിയിലേക്ക് അമർത്തി
തിരിച്ചു.അതുനുശേഷം വാതലിന് തൊട്ടുള്ള പലകയിൽ പിടിച്ചു വലിച്ചു. സരസ്വതിയെയും
ലക്ഷ്മിയെയും നീലിമയേയും അമ്പരപ്പിച്ചുകൊണ്ട് അപ്പോൾ ഭിത്തിയിൽ നിന്നു ഒരു വാതിൽ
തുറക്കപ്പെട്ടു.അതിൽ നിന്നും വലിയ മരം കൊണ്ടുള്ള പെട്ടിയിൽ പാർവ്വതി അമ്മ പിടിച്ചു
അപ്പോഴേക്കും നീലിമയും,ലക്ഷ്മിയും അവരെ സഹായിക്കാനെത്തി.പിന്നെ ചെറിയ ഔരു പെട്ടി
കൂടി പാർവ്വതി അമ്മ പൊറത്തെടുത്തു.

അതിനുശേഷം ഇങ്ങനെ പറഞ്ഞു,റാണി വസ്ത്രത്തിൽ തൊടരുത്.ഇവർ രണ്ടും അത് റാണിക്ക്
അണിയിച്ചു തരും,ഇതിൽ മുന്ന് ചേലകളാണ് ഉള്ളത്.ഇതിൽ ഏതു വേണം എന്ന്‌ മാത്രം റാണിക്ക്
തീരുമാനിക്കാം. എന്ന്‌ പറഞ്ഞു വലിയ പെട്ടി തുറന്നു.

വിളക്കിന്റെ വെളിച്ചത്തിൽ ചേലകൾ വെട്ടിത്തിളങ്ങി ഒപ്പം നീലിമയുടെയും ലക്ഷ്മിയുടെയും
സരസ്വതിയുടെയും കണ്ണുകളും.അതൃയ്ക്ക് ശോഭയുള്ള പട്ടിലും സ്വര്ണത്തിലും നിർമിച്ച
ചേലകൾ,ഒന്ന് മരതക നിരത്തിലുള്ളത്,ഒന്ന് ഇന്ദ്രനീലത്തിൽ ഇനിയൊന്നു ചുമന്നു മാണിക്യം
പോലെ.

നീലിമ എട്ടതിക്കു എതാണിഷ്ടപ്പെട്ടതു പച്ച വർണ്ണമല്ലേ?….എന്ന്‌ സരസ്വതി
ചോദിച്ചു.നീലിമ അതേ എന്ന്‌ തലയാട്ടി. ലക്ഷ്മി ഇടതിക്കു നീല വർണ്ണം അല്ലേ
ഇഷ്ടപെട്ടത്? എന്ന്‌ അവൾ ചോദിച്ചപ്പോൾ അതേ എന്ന് അവരും തലയാട്ടി.
അമ്മേ കോകില രാജ്യത്തിന്റ തമ്പുരാട്ടിക്ക് ഒരാഗ്രഹം ഉണ്ട്‌ അത്‌ നീലിമ ഏടത്തി പച്ച
ചേലയും,ലക്ഷ്മിയേടത്തി നീല ചേലയും ഉടുത്തുതിനുശേഷം ഞാൻ മൂന്നാമത്തെ ചേല ഉടുക്കാം
എന്നതാണ്.

പാർവതി അമ്മ ഇത് പ്രതീക്ഷിച്ചതു പോലെ മന്ദസ്മിതം പൊഴിച്ചു.ഏട്ടത്തിമാർ രണ്ടും
സരാസവതിയെ കിട്ടിപിടിച്ചു,വരുടെ കണ്ണുകൾ ഈറനായി.

പാർവ്വതി അമ്മ റാണിയെ ഒരുക്കുവാൻ ഏൽപിച്ചശേഷം വടക്കിനിയിലേക്ക് പോയി. അവിടെ
യഥാക്കറമം കൃഷ്ണൻ രാജേന്ദ്രൻ ഒടുവിലായി നാഥൻ എന്നിവർ വലതു ഭാഗത്തുള്ള
ഇരിപ്പിടങ്ങളിൽ ആസനസ്ഥരായിരുന്നു.പാർവ്വതി അമ്മ ഇടത് ഭാഗത്തുള്ള കുറച്ചു ഉയർന്ന
ഇരിപ്പിടത്തിൽ ഇരുന്നു, അവിടെ ഉണ്ടയിരുന്ന രണ്ട് ഇരിപ്പിടങ്ങൾ കാലി ആയിരുന്നു.

കുറച്ചുനേരത്തിന്ള്ളിൽ,പത്മ അവിടെ വന്ന് തമ്പുരാട്ടി എഴുനുള്ളുന്നു എന്നുപറഞ്ഞു
തിരിച്ചുപോയി. ഉടനെ എല്ലാവരും എഴുന്നേറ്റു നിന്നു. വാതിൽ തുറന്നു ഉള്ളിൽ വന്ന
മൂന്നപേരെയും കണ്ടാൽ 3ദേവിമാർ ഒന്നിച്ചുവന്നപോലെ തോന്നിച്ചു. ലക്ഷ്മി സ്രസ്വാതിയുടെ
ഇടതും നീലിമ വലുതും കൈ പിടിച്ചിരുന്നു.പത്മ ചേലയുടെ നീളമുള്ള മുന്താണി നിലത്തിഴയാതെ
കൈയില്പിടിച്ചു പിന്നാലെ വന്നു.

അവർ സരസ്വയെ വലിയ ഇരിപ്പിടത്തിലേക്ക് ആനയിചിരുത്തി, പത്മ രാമച്ച വിശറി കൈൽ പിടിച്ചു
ഇരുപ്പിടത്തിനു പിന്നിൽ ഇടതുഭാഗത്തു നിന്നു.
സരസ്വതി ഇരിപ്പിടത്തിൽ ഇരുന്നശേഷം ഇടതുകാൽ മടക്കി ഇരിപ്പിടത്തിൽ വച്ച് വലതുകാൽ താഴെ
വച്ചിരുന്ന കൊച്ചു പീഠത്തിൽ വച്ച്.തന്റെ നേരേ ഉള്ള വലിയ തൂക്കുവിളക്കിലേക്ക് നോക്കി
മുഖം അല്പം മുകളിലേക്ക് ചരിച്ചു ആരെയും ശ്രദ്ധിക്കാതെ ഇരുന്നു.ആ ഒറ്റയിരുപ്പിന്റ
രാജകിയപ്രൗഢിയിൽ സദസിൽ ഇരുന്നവർ എല്ലാവരും (എല്ലാവരും സരസ്വതിയിലും മുതിർന്നവർ
ആയിരുന്നു ) എഴുനേറ്റ് കൈകൂപ്പി (കൈ കൂപ്പി പോയി എന്നുവേണം പറയാൻ ).

കൃഷ്ണൻ എഴുന്നേറ്റു നിന്ന്
കാലം സദസ്സ് ആരംഭിക്കഉന്നതിനു അനുയോജ്യം ………എന്ന് പറഞ്ഞു(എന്ന് ഉണർത്തിച്ചു
എന്നുവേണം പറയാൻ ).

സരസ്വതി അനങ്ങാതെ ഇരുന്നു തന്റെ വലതു വശത്തുള്ള കാലിയായ പീഠങ്ങളിലേക്ക്
നോകികെയ്‌സേഷം വീണ്ടും തൂക്കുവിളക്കിലേക്ക് തന്നെ നോക്കി ഇരുന്നതിനാൽ.

പാർവ്വതി അമ്മ എഴുനേറ്റു

രാജ മാതാവായ ഞാൻ…… റാണി സരസ്വതി തമ്പുരാട്ടിയുടെ സമക്ഷം സദസിനെ അഭിമുഘപെടുത്തുവാൻ
ആഗ്രഹിക്കുന്നു.
റാണി പൂർണ സദസ്സ് ആഗ്രഹിക്കുന്നു എന്ന് നമുക്ക് മനസിലായതിനാൽ
വിമർശകന്റെയും,ഉപദേശകന്റെയും ഇരിപ്പിടങ്ങളിൽ യഥാക്രമം നീലിമയും,ലക്ഷ്മിയും
അസ്‌നസ്ഥ്രായാലും.

ഒഴിഞ്ഞിരുന്ന രണ്ട് ഇരിപ്പിടങ്ങളിൽ ആദ്യം നീലിമയും പിന്നെ ലക്ഷ്മിയും ഇരുന്നു.
ഒരു ചെറു പുഞ്ചിരി സരസ്വതിയുടെ ചുണ്ടിൽ വന്നു മാഞ്ഞുവോ.

ഏതങ്കിലും അത്യാവശ്യം ഘട്ടങ്ങളിൽ റാണിക്ക് നമ്മുടെ ഉപദേശം ആവസ്യമെങ്കിൽ
സ്വീകരിക്കാവുന്നതാണ്.കോകില രാജ്യത്തിന്റെ ഉയർച്ചക്കും വളർച്ചക്കും സർവോപരി
ഐശ്വര്യത്തിനും ആയി ഞാൻ എന്നും നിലകൊള്ളുന്നതായിരിക്കും എന്ന് ഈ രാജസദസിൽ ഞാൻ
ഉണർത്തിക്കുന്നു. ഇതൃയും പറഞ്ഞു പാർവ്വതി അമ്മ തന്റെ ഇരിപ്പിടത്തിൽ അമർന്നു.

കൃഷ്ണൻ എന്ന കൃഷ്ണകുമാരൻ എഴുന്നേറ്റു കൈ കൂപ്പിയ ശേഷം ഇങ്ങനെ ഉണർത്തിച്ചു.

കോകില രാജ്യത്തിന്റെ ഗുരുസ്ഥാനത്തിൽ ഞാൻ എന്ന കൃഷ്ണകുമാരൻ
അമർന്നിരിക്കുന്നു,രാജ്യത്തിന്റെ ഐശ്വര്യം സമൃദ്ധി,ശതൃക്കളുടെ
ഉപജാപം,മന്ത്രീകം,ജ്യോതിഷം എന്നിവയും ഉപദേശകന്റെ കൂടെ നാം ശ്രദ്ധിക്കുന്നു.

അടുത്ത് രാജേന്ദ്രൻ എഴുന്നേറ്റു നിന്ന് രാജ്യരക്ഷ, രാജരക്ഷ, ക്ഷേമം എന്നിവ
നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന്‌ ഉണർത്തിച്ചശേഷം തന്റെ ഇരിപ്പിടത്തിൽ ഇരുന്നു.

നാഥൻ എഴുനേറ്റു രാജ്യത്തിന്റെ സമ്പത്,ശക്തി വർധനം,സൗഹൃദ വർധനം ,എതിരാളികളുടെ ബലം
പ്രവർത്തി ചാരപ്രവര്തികൾ എന്നിവ എന്നുടെ കടമയാകുന്നു.

ഞാൻ രാജ്യോഉപദേശകനായ ഗോവിന്ദൻ ആശാരിയുടെ ഇരിപ്പിടത്തെ പ്രദിനിദാനം
ചെയ്യുന്നു.എന്ന്‌ ലക്ഷ്മി ഉണർത്തിച്ചു.

ഞാൻ രാജ്യ വിമര്ശകനെ പ്രദിനിതാനം ചെയ്യുന്നു എന്ന്‌ മാത്രം പറഞ്ഞു നീലിമയും
ഇരുന്നു.

സരസ്വതിക്ക് ഏതാണ്ട് ഒരു രൂപം സദസ്സിനെപ്പറ്റി മനസിലായി.അവൾ മുരടനക്കി ആരെയും
നോക്കാതെ തന്റെ മുന്നിലെ വലിയ നിലവിളക്കിനെ നോക്കി ഇങ്ങനെ മൊഴിഞ്ഞു.

റാണി സരസ്വതി എന്ന നാം…….

രാജ്യ അഭിവൃദ്ധിക്കും…… ഐശ്വര്യത്തിനും…. നമ്മുടെ പ്രജകൾക്കുമായി എന്നും
നിലകൊള്ളും….. നമുക്ക് രാജ്യവും… കുടുംബവും….. പ്രജകളും… എന്നും ഒരുപോലെ
ആയിരിക്കും…..

നമുക്ക് ഔപച്ചരിതകളിൽ താല്പര്യം ഇല്ലാത്തതിനാൽ എന്നിൽ മുതിർന്നവർ എന്നെ റാണി എന്ന്
വിളിക്കുന്നതിൽ നമുക്ക് തൽപ്സിര്യം ഇല്ല ആയതിനാൽ നമ്മെ പേരെടുത്തു വിളിച്ചാലും,
ഇതിനെ കോകിലരാജ്യത്തിന്റെ റാണിയായ നമ്മുടെ ആദ്യത്തെ കൽപനയായി കണ്ടാലും.

സദസ്സിലെ മറ്റാറുപേരും റാണിയുടെ ആദ്യ കല്പനയെ ഹർഷാരവത്തോടെ സ്വീകരിച്ചു.

നമുക്ക്….. കോകില രാജ്യത്തെ കുറിച്ച് ആദ്യം അറിയണം, അതിനുശേഷം ഭാവി കാര്യങ്ങളെ
കുറിച്ച് സംസാരിക്കാം…..

അതുപോലെ ഗോവിന്ദനാശാരിയെ നമുക്ക് ഉടനെ കാണണമെന്നും താൽപര്യം ഉണ്ട്.

മറ്റെന്തെങ്കിലും ഇപ്പോൾ നാം അറിയേണ്ടതായിട്ടുണ്ടോ ? .

ഈ സമയമത്രയും സരസ്വതി വിളക്കിൽ തന്നെ ആയിരുന്നു തന്റെ ദൃഷ്‌ടി പതിപ്പിച്ചിരുന്നത്.

ഉടനെ കൃഷ്ണകുമാരൻ എഴുനേറ്റു നിന്ന് ഇങ്ങനെ പറഞ്ഞു.

റാണി സ്വരസ്വതി……

കോകില രാജ്യത്തിൻറെ ഐശ്വര്യം ആയ കെടാവിളക്കിൽ എണ്ണ ഒഴിച്ചാലും……..

സാരസ്വാതി ലോഹപ്പടികൾ ഒന്നൊന്നായി കയറി(അവൾ വിളക്കിന്റെ പ്രാക്സ്സത്തിൽ വെട്ടി
തിളങ്ങി, അവൾ ഓരോ പടി കയറുമ്പോളും ഉരുണ്ട പാറക്കല്ലുകളിൽ കാലുവച്ചു കയറുന്ന ഒരു ഒരു
സിംഹത്തെ പോലെതോന്നിച്ചു ) കെടാവിളക്കിൽ എള്ളെണ്ണ പകർന്നു പ്രാർത്ഥിച്ചു. അവളുടെ
കാൺപുരികങ്ങൾ അൽപം മുകളിലേക്ക് നീണ്ടപോലെ വളരെഗൗരവം നിറഞ്ഞ ചിന്താശക്തിയുള്ള
മഹതിയെപ്പോലെ അവൾ ഒരുനിമിഷം പ്രാർത്ഥിച്ചു.

കൃഷ്ണൻ ഇനി നമസ്‌തികം എന്ന ചടങ്ങാണ് ഉള്ളത് റാണി …..

ഇനി നമുക്ക് എല്ലാചടങ്ങും ചരിത്രം അറിഞ്ഞതിനുശേഷം മാത്രം……

എന്ന്‌ പറഞ്ഞതിനുശേഷം സരസ്വതി മുൻപേ മുറിവിട്ടിറങ്ങി പിറകെ പത്മയും.

കൃഷ്ണൻ പാർവതി അമ്മയെ നോക്കി അവൻ അൽപം വിഷ്ണനായിത്തോന്നിച്ചു.

അമ്മേ നമസ്‌തികം…….. എന്ന്‌ പാർവതി അമ്മയോടു പറഞ്ഞു.

റാണി പറഞ്ഞതാണ് ശരി… ..

എന്ന് പറഞ്ഞ് പാർവ്വതി അമ്മയും മുറിവിട്ടിറങ്ങി.

പിന്നെ മറ്റെല്ലാവരും യഥാക്രമം,കൃഷ്ണൻ,നാഥൻ,.രാജേദ്രൻ പിന്നെ കോകിലയും ലക്ഷ്മിയും.

അമ്മയെ കണ്ടോടി എത്തിയ അമ്മുവും അപ്പുവും,അമ്മയുടെ വേഷവിധാനം കണ്ട് അമ്പരന്നു
എന്നിട്ട് ഇപ്പോൾ അമ്മയെകണ്ടാൽ ചിത്രത്തിലുള്ള ദേവിയെ പോലുണ്ട് എന്നുപറഞ്ഞു. അവൾ
അപ്പുവിനെ തന്റെ കയ്യിൽ തൂക്കി എടുത്ത് അപ്പോൾ അവരെ കണ്ടാലോ എന്ന്‌ ചോദിച്ചു?.

അങ്ങോട്ടുവരുന്ന ലക്ഷ്മിയെയും കോകിലേക്കും നേരേ ചൂണ്ടി, ഹായ് എന്തുരസമാ അവരെക്കാണാൻ
എന്ന്‌ പറഞ്ഞു അമ്മു കോകില അമ്മക്ക് നേരേ ഓടി,അപ്പു ലക്ഷ്മി അമ്മയുടെ കയ്യിലേക്ക്
ചാടിക്കയറി കവിളിൽ മുത്തി.

നിങ്ങൾ വസ്ത്രം മാറിവരിക അതിനുള്ളിൽ ഭക്ഷണം ഞാൻ എടുത്തുവെക്കാം…..

എന്ന്‌ പറഞ്ഞു പാർവ്വതി അമ്മ അടുക്കളയിലേക്ക് പോയി.

കുട്ടികൾ നാലും പദ്മയും അവിടുത്തെ ഔ പചാരുകതക്ക് അയവു വരുത്തിയ പോലെ. ലക്ഷ്മിയുടെ
മക്കളായ ഗോകുലും സന്ദീപും ചിറ്റപ്പന്റ് പിന്നാലെയാണ്.രാജേന്ദ്രന്റെ കൈകളും,
ഉറച്ചമസിലുകളും അവർക്ക് എപ്പോഴും കൗതുകമാണ്. രാജേന്ദ്രനും എല്ലാ കുട്ടികളെയും വലിയ
ഇഷ്ടമാണ്.

അപ്പുവും അമ്മുവും കൃഷ്ണൻ വല്യച്ഛന്റെ കൂടെയാണ്. അവർക്ക് വല്യച്ഛന്റെ വലിയ
രുദ്രാക്ഷവും,നീളമുള്ള കുറിയും വലിയച്ഛൻ പറയുന്ന കഥകളും വളരെ ഇഷ്ടമാണ്.

നാഥൻ കുട്ടികളെ ഇഷ്ടമാണെങ്കിലും അവരുടെ കൂടെ കളിയ്ക്കാൻ കൂടാറില്ല. അതിനുള്ളിൽ
അന്തർ ജനങ്ങൾ കൈത്തറി സാരി ഉടുത്തു പൂമുഘത്തെത്തി,ലക്ഷ്മി അമ്മയുടെ അഭിപ്രായപ്രകാരം
എല്ലാവരും പൂമുഖത്തെ തിണ്ണയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തിരുമാനിച്ചു.

വേഗം ഭക്ഷണം കഴിച്ചാൽ ഇന്ന് ഞാൻ എല്ലാവർക്കും ഒരു രാജാവിന്റയും, രാജ
കുടുംബത്തിന്റെയും കഥ പറയാം.കുട്ടികൾ എല്ലാം ഭക്ഷണം വേഗതന്നെ കഴിക്കാൻ തുടങ്ങി.

നാഥനും,രാജേന്ദ്രനും,കൃഷ്ണനും ഭാവി കാര്യങ്ങൾ സംസാരിക്കാൻ അവസരം ഉണ്ട്‌ അതിനുശേഷം
വീണ്ടും വടക്കിനിയിൽ ഒത്തുകൂടാം.

ഭക്ഷണത്തിനു ശേഷം നാഥനും,വളരെയധികം വലിപ്പമുള്ള ഒരു കറിവെപ്പായിരുന്നു അത് അത്രയും
വലിയ കറിവെപ്പുകൾ വിരളം യിരിക്കും കറിവേപ്പിലയുടെ മണം അവിടെ കുറേശേ പരന്നിരുന്നു.

കട്ടിയുള്ള പുന്നക്കാ എണ്ണയിൽ കൈ വവിരൽ കൊണ്ടു കുത്തി വിളക്കിത്തിരി വെച്ചു
രാജേന്ദ്രൻ വിളക്ക് കത്തിച്ചു. ഇത്തരം വിളക്കുകൾ അപൂർവമാണ്. ഈ എണ്ണ ഖര രൂപത്തിൽ
ആയതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്. പിന്നെ പുകക്കു ഒരു പ്രത്യക മണമാണ് കൂടാതെ
വെളിച്ചം അതികം പടരില്ല.

ആ വെളിച്ചത്തിൽ മുന്ന് മുഖങ്ങൾ മാത്രം വരാന്തയിൽ നിന്നും കാണാം. സബ്‍ദം താഴ്ത്തി
അവർ എന്തോക്കെയോ സംസാരിക്കുന്നു. നാഥൻ ഇപ്പോൾ എഴുന്നേറ്റു മാറ്റുരണ്ടുപേരെയും
ചുറ്റി കൊണ്ടാണ് സംസാരിക്കുന്നത്.

സരസ്വതി അല്പം അക്ഷമയായി തോന്നിച്ചു, അവളുടെ കണ്ണുകളിൽ ആകാംഷയും ജിജ്ഞാസയും
നിറഞ്ഞിരിക്കുന്നു ,മുഖത്തെ വികാരവേലിയേറ്റങ്ങൾ മറക്കാനായി അവൾ കണ്ണടച്ചിരുന്നു.
സന്ദീപും അപ്പുവും പാർവ്വതി അമ്മയുടെ മടിയിൽ ഇരുന്ന് കുസൃതി കാണിക്കുന്നു. അവർ
രണ്ടും സമപ്രായക്കാരുംകമ്പിസ്റ്റോറീസ്.കോ0 ഇണപിരിയാത്ത കൂട്ടുകാരും ആണ്‌. ഗോകുൽ
അമ്മുവിന്റെ കവിളിൽ നുള്ളി പിടിച്ചു മുഖത്തിന്റെ ആകാരം മാറ്റി ചിരിക്കുന്നു അവളും
കുടുകുടെ ചിരിക്കുന്നുണ്ട്,അവൾക്കു ഗോകുൽ അണ്ണനെ വലിയ ഇഷ്ടമാണ്. ഗോകുലിന്
പദമായേക്കാൾ ഇഷ്ടം അനിയത്തിയോടാണ്.

പദമ സാരസ്വാതിയുടെ പൊന്നോമനയാണ് അവൾ കുഞമ്മയുടെ മുടിയിൽ ആണ്‌ വികൃതി
കാട്ടുക.സരസ്വതി ദേഷ്യം കാണിക്കുമെങ്കിലും രണ്ട് പേരും ഒന്നിച്ചാൽ ചിരി അല്ലാതെ
മറ്റൊന്നും കേൾക്കാറില്ല. ലക്ഷ്മിക്കും നീലിമാക്കും ഇതിൽ കുറച്ച് അസൂയ ഉണ്ട്
എന്നുവേണം പറയാൻ.നീലിമക്കാണെങ്കിൽ കുട്ടികളെ ജീവനാണ് പക്ഷെ കുട്ടികൾ കുടുതലും
സരസ്വതിയുടെയോ ലക്ഷ്മിയുടെയോ കൂടെയാണ് കളിക്കുക.

സരസ്വതിയുടെ അക്ഷമത മനസിലാക്കിയ അവളുടെ തലമുടിയിൽ തഴുകി തന്റെ മടിയിൽ കിടത്തി .
ലക്ഷ്മിയുടെ കൈകൾ സ്പർശിച്ചാൽ അവൾ വേറേലോകെത്തെത്തും എന്തെന്നാൽ ലക്ഷ്മി എന്നും
അവൾക്കമ്മയാണ് ചേച്ചിയാണ് മറ്റെന്തെല്ലാമോ ആണ് . അവൾ ഒരുകൊച്ചുകുട്ടിയെപോലെ
ലക്ഷ്മിയുടെ മടിയിലേക്കു കിടന്നു.

പാർവതി അമ്മ തന്റെ വെറ്റിലച്ചെല്ലം തുറന്നു വെറ്റിലയെടുത്തു ഞെട്ടി കളഞ്ഞു
അതുനുശേഷം ചുണ്ണാമ്പു തേച്ചു, അടക്ക എടുത്തു തലയ്ക്കു മൂന്നുവട്ടം ഉഴിഞ്ഞു പിന്നെ
മധുര പൂകല എടുത്തും വെറ്റില മടക്കി ചുരുട്ടിഅപ്പൂട്ടി അമ്മുമ്മക്ക് ഇതൊന്നു ഇടിച്ചു
താ…. എന്ന് കുട്ടികളൊട് ഈണത്തിൽ പറഞ്ഞു.

ഇപ്പോൾ ലക്ഷ്മിക്ക് ശരിക്കും അക്ഷമയായി

അമ്മെ ….. ഒന്നുപറയുന്നുണ്ടോ……?

എന്ന് സ്വല്പം നീരസത്തോടെ പറഞ്ഞു .

പാർവതി അമ്മ ലക്ഷ്മിയെ നോക്കി ചിരിച്ചു. അപ്പോഴേക്കും കുട്ടികൾ നാലും ചെറിയ
കുഴവിയും ചെറിയ ഉരലും എടുത്തു അമ്മുമ്മയുടെ മുറിക്കാൻ പിടിക്കാനായി പോയി.

അപ്പൊൾ പാർവതി അമ്മ ഇങ്ങനെ പറഞ്ഞു.

” മക്കളെ ഞാൻ പറയുന്നത് ഒരു കഥയല്ല മറിച്ചു ഒരു ചരിതൃമാണ് ….

കോകില രാജ കുടുംബത്തിന്റെ ചരിതൃരം…..

കൊടും ചതിയിൽ നശിക്കപ്പെട്ട ഒരു രാജ കുടുംബത്തിന്റെ കഥ……..

അകാല ബന്ധനത്തിൽ കഴിയുന്ന മഹാരാജാവിന്റെ കഥ….. പി

ന്നെ രാജ പരമ്പരയെ രക്ഷിക്കാനായി എല്ലാം വിട്ടെറിഞ്ഞോടിയ റാണി… അല്ല രാജ കുമാരിയുടെ
കഥ…

അതിലെല്ലാം ഉപരി തങ്ങളുടെ രക്ഷകൻ വന്നു ചേരും എന്ന്‌ വിശ്വസിച്ചു ജീവൻ പണയം വെച്ച്
പടയൊരുക്കുന്ന പ്രജകളുടെ കഥ…..”

അപ്പോഴേക്കും കുട്ടികൾ ഇടിച്ചു ചുവപ്പിച്ച മുറുക്കാനുമായി പാർവതി അമ്മയുടെ
അടുത്തെത്തി.

അമ്മുമ്മേ മുറുക്കാൻ……..ഗോകുലം. അപ്പുവും മത്സരിച് മുറുക്കാൻ അമ്മുമ്മക്കു
കൊടുത്തു. അപ്പോഴേക്കും പദ്മ കോളാമ്പി അമ്മുമ്മയുടെ മറക്കാസേരക്കടുത്ത
കൊണ്ടുവന്നുവെച്ചു.

പാർവ്വതി അമ്മ തന്റെ മരക്കസേരയിൽ ചാരി ഇരുന്ന് അൽപനേരം എന്തോ ആലോചിക്കുന്നത് പോലെ.

പെട്ടെന്ന് സരസ്വതി എഴുനേറ്റു അടുക്കളയിൽ പോയി ഒരു മൺ കൂജയിൽ വെള്ളവുമായി വന്നു.
പാർവ്വതി അമ്മയുടെ ഇടതു വശത്തു വച്ചു, അവൾ അത് ഇടത് വശത്തു വെക്കാൻ കാരണം, നമ്മുടെ
വലത് കൈ മനസിനേക്കാൾ അൽപം വേഗം സഞ്ചരിക്കുന്നു എന്നുള്ളതാണ് അതിനാൽ പെട്ടന്ന് കൈ
തട്ടി വെള്ളം മറിയാനുള്ള അവസരം കൂടുതലാണ്. പ്രത്യകിച്ചു പാര്വ്വതി അമ്മ കഥ
പറയുമ്പോൾ കുറേ അഭിനയവും ഉണ്ട് എന്നുള്ളത് ഞാൻ പറയേണ്ടതില്ലല്ലോ.

അവൾ എന്നും അങ്ങനെയാണ് എല്ലാ കാര്യത്തിലും വളരെ കൃത്യതയാണ്,അത് പട്ടാള ചിട്ടയല്ല
മറിച്ചു കർത്തവ്യബോധം ആണ്‌,ഇങ്ങനെ യുള്ള കൊച്ചുകാര്യങ്ങളാണ് അവളെ മറ്റുള്ളവരിൽ
നിന്ന് വ്യത്യസ്തയാക്കുന്നത്.

അവൾ കൂജ നിലത്തുവെച്ചു നിവർന്നപ്പോൾ പാർവ്വതി അമ്മ അവളുടെ തോളിൽ പിടിച്ചു നെറ്റിയിൽ
ഉമ്മ കൊടുത്തു.

അപ്പോഴേക്കും പദ്മ അമ്മുമ്മ കുഞ്ഞമ്മക്ക് ഉമ്മകൊടുത്തു അപ്പൊ എനിക്കും വേണം…..

എന്ന്‌ പറഞ്ഞു പാർവ്വതി അമ്മയുടെ മുന്നിൽ വന്നു നിന്നു.

അപ്പോഴേക്കും എനിക്കും…….

എന്ന്‌ പറഞ്ഞു അമ്മുവും, പിന്നാലെ കുട്ടിപട്ടാളവും.

ഇനിയിപ്പം ഞങ്ങൾക്കുംക്കൂടി എന്ന്‌ പറഞ്ഞു ലക്ഷ്മിയും നീലിമയും കൂടേ ക്കൂടി.

അപ്പോഴേക്കും എല്ലാവരും ചിരിച്ചു,പാർവ്വതി അമ്മയുടെ കൺ കോണിൽ ഒരു തുള്ളി കണ്ണുനീർ
ഉരുണ്ടുകൂടിയോ.

പാർവ്വതി അമ്മ കഥയുടെ…. അല്ല……. ചരിത്രത്തിന്റ കെട്ടഴിക്കാൻ പോകുകയാണ് .

********************************************

പണ്ട്… പണ്ട്… വളരെ പണ്ട്…. കോകിലരാജ്യത്തിനും മുൻപ്…….അരണ്യപുരം എന്ന ഒരു രാജ്യം
ഉണ്ടായിരുന്നു……

വരൂ നമുക്ക് അരണ്യ പുരത്തേക്കും കാലചക്രത്തിനും പിന്നിലേക്ക് പോകാം……..

രാജാധിരാജ…… രാജ മാർത്താണ്ഡ വീര ശൂര വീരഭദ്ര “രാജാ മഹാദേവ ഷിപ്ര സിംഹ രാജാ ”

നീണാൾ വാഴട്ടെ… നീണാൾ വാഴട്ടെ……

രാജ മഹാദേവ രാജ….മഹാനായ ഒരു വിരാട് വംശജനായ രാജാവായിരുന്നു. നോക്കിലും വാക്കിലും
പ്രവർത്തിയിലും ആഢ്യനായ മഹാരാജാവ് എന്ന പേരിലും പ്രജകൾക്കായി രാജ്യം ഭരിക്കുന്ന
മഹാത്മാവ് എന്ന പേരിലും അദ്ദേഹം മഹാപ്രസിദ്ധനായിതീർന്നു.

അദ്ദേഹത്തിന്റെ കീഴിൽ ആരണ്യപുരത്തിന്റ വിസ്തൃതി ഒരു യുദ്ധവും ഇല്ലാതെതന്നെ
വർധിച്ചു.പല രാജാക്കന്മാരും തങ്ങൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള
നാട്ടുരാജ്യങ്ങൾ ആരണ്യപുരത്തിനു കൈമാറി അങ്ങനെ കാപാലീശ്വര കോവിലുനു ചുറ്റുമുള്ള
കാപാലീശ്വര പുരം വിരാട് രാജാവിന് സ്വന്തമായി.

മുന്ന് ഭാഗവും മലകളാൽ ചുറ്റപെട്ടതിനാലും വളരെ ഉയരം കൂടിയ പ്രദേശം ആയതിനാലും തന്ത്ര
പ്രധാന മുള്ള പ്രദേശമായി ഇതിനെ കണക്കാക്കപെട്ടു ആയതിനാൽ ഈ പ്രദേശം നേരിട്ട്
കൈകാര്യം ചെയ്യാൻ തന്റെ പടനായക് രിൽ ഒരാളായ ശ്രീധരൻ മഹാപിള്ളയെ ഏൽപിച്ചു.

കർക്കശക്കാരനായ മഹാ പിള്ള നല്ല രാജഭക്തിയുള്ള യോദ്ധാവ് ആയിരുന്നു അയാൾ പല
പരിഷ്‌കാരങ്ങൾ വരുത്തിയെങ്കിലും കാപാലീശ്വരപുരം എന്നും അഭിവൃദ്ധിപ്പെടാതെ
തുടർന്നു.ഇത് മഹാ പിള്ളക്കും രാജാവിനും ഒരുപോലെ ഒരുവിമ്മിഷ്ടമായി മനസിൽ നില കൊണ്ടു.

കപ്ലിപുരത്തെ ജനങ്ങൾ വിരാട് മഹാരാജാവിന്റെ കീഴിൽ തങ്ങൾ അഭി വൃദ്ധിപ്പെടും എന്ന്‌
ഉറച്ചുവിശസിച്ചു ആകയാൽ അവർക്കുള്ള വിഷമങ്ങൾ അവർ താൽക്കാലികം എന്ന് നിനച്ചു നാളുകൾ
തള്ളി നീക്കി.

അങ്ങനെ ഇരിക്കെ മഹാ പിള്ളക്ക് ഒരു വിവരം ലഭിച്ചു അത് എന്തെന്നാൽ കാപാലീശ്വരൻ
കോവിലിന് ബഹുകേമമായ ഒരു ഉത്സവ ദിവസം ഉണ്ട് എന്നായിരുന്നു.ഇത് അധികം ആർക്കും
അറിയാത്ത സത്യ മായിരുന്നു. ഈ ദിവസത്തെ പറ്റി അറിയുന്ന ഹിജഡകൾ അന്നേ ദിവസം അവിടെ
അര്ധരാത്രിവരെ നൃത്തം ചെയത ശേഷം,ഉടനെ തന്നെ താവളം ശുദ്ധമാകുമായിരുന്നു. അതിന് കാരണം
അന്നേ ദിവസം കപാലീശ്വരൻ വന്ന് അവിടെ ഉഗ്രതാണ്ഡവം ആടാറുണ്ടായിരുന്നു എന്നതാണ്. ഈ
സമയത്ത് ദേവഗണങ്ങളും ,ഉപദേവതകളും,ഭൂത ഗഞങ്ങളും നാഗങ്ങളും വിശേഷ പൂജയിൽ ആരതി വാങ്ങാൻ
എത്താറുണ്ടായിരുന്നു.

കാപാലീശ്വരന്റ പ്രീതിക്കായി ശ്രാവണ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച്ചയായ മഹത്
ദിനത്തിൽ വലിയൊരുല്സവവും പൂജയും തന്നെ മഹാ പിള്ള ഏർപ്പാടാക്കി.

പക്ഷെ പല കാര്യങ്ങളും മഹാ പിള്ളക്കും കൂട്ടർക്കും അറിവില്ലായിരുന്നു. ഇത്
മനസിലാക്കിയ ശൃംഗേരി എന്ന് അർദ്ധനാരി മഹാപിള്ളയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എല്ലാവരെയും ഒരുപോലെ കാണുന്ന യോദ്ധാവായിരുന്ന മഹാപിള്ള ശൃംഗേരിയോട് ഭയപ്പെടേണ്ട
തില്ലെന്നും നിങ്ങളുടെ നൃത്തത്തിന് ഭംഗം വരില്ലെന്നും പരമ്പരഗതമായ ചടങ്ങുകൾക്ക്
മാറ്റം വരുത്താതെ തന്നെ പൂജയും ഉത്സവവും നടത്തുമെന്നും അറിയിച്ചു.

ആർദരാത്രിക്കുശേഷം അവിടെ അന്നേ ദിവസം നിൽക്കുന്നത് ആപത്താണെന്നു ശൃംഗേരി
പറഞ്ഞെങ്കിലും മഹാ പിള്ള അതിനെ അത്ര കാര്യമാക്കിയില്ല അതിനുള്ള യഥാർത്ഥ കാരണം എല്ലാ
കാപാലീശ്വര നിവാസികളും ഗംഭീരമായ ഉത്സവ വാർത്ത വളരെസന്തോഷത്തോടെയാണ് എതിരേറ്റത്
എന്നതായിരുന്നു.

മഹാ പിള്ള ഉടനെ തന്നെ ഇങ്ങനെ ഒരു ഉത്സവം ശ്രാവണ മാസത്തിലേ തിങ്കളാഷ്‌ച്ച ചെയ്യാൻ
ഉദ്ദേശിക്കുന്നത് “രാജ മഹാദേവ ഷിപ്ര സിംഹ രാജ” യേ അറിയികാനായി ദൂതൻ വഴി സന്ദേശം
അയക്കുകയും ചെയ്തു.

രാജാവിന് മഹാദേവ പ്രീതികുള്ള ഉത്സവത്തിൽ ആദിയായ സന്തോഷം തോന്നുകയും മഹാ പിള്ളയുടെ
ഉചിതമായ പ്രവർത്തിയിൽ അതി പ്രീതിയും ജനിച്ചു .അതിൽ കൂടുതൽ സവയം എന്തു തീരുമാനവും
എടുക്കാനുള്ള അനുമതി കൊടുത്തിട്ടും തന്നോടു അഭിപ്രായം അരാഞ്ഞതിൽ സന്തൊഷവും
തോന്നി,ഉടൻ തന്നെ അനുമതി സന്ദേശവും അയക്കുകയും ഉണ്ടായി.
പക്ഷെ ഇതറിഞ്ഞ കൊട്ടാര വിദൂഷകനായ മുരളീധര ഗുരുക്കൾ മഹാദേവ കാര്യമായതിനാൽ
ദൈവപ്രശ്നവു,സ്വർണ്ണപ്രശനം നിർബന്ധമാണെന്ന് ഉപദേശിച്ചു.

പ്രത്യേകിച്ചും കാപാലി പുറത്തേക്കുറിച്ചുള്ള അറിവുകൾ പരിമിതമായതിനാൽ ദേവപ്രശ്‍നം
ചെയത് ഈശ്വരന്റ അഭിവാഞ്ജ് എന്തെന്ന് അറിയാതെ ഉത്സവം നടത്തുന്ന തീരുമാനം ഒരിക്കലും
തന്നാൽ അനുവദികനിവില്ലെന്നു തീർത്തു പറഞ്ഞു.

രാജ ഭരണത്തിൽ രാജാവിന്റെ തീരുമാനം അവസാന വാക്ക് ആണ് എങ്കിലും. രാജ മഹാ ദേവ രാജ
തന്റെ ഉപദേശകരെയും, മറ്റ് എല്ലാ തസ്തികകളിലുള്ളവരെയും അങ്ങേയറ്റം
അംഗീകരിച്ചിരുന്നു. ആയതിനാൽ വിദൂഷകനായ ഗുരുക്കളുടെ വാക്കുകളെ
തിരസ്കരിക്കാനായില്ല.പക്ഷെ തന്റെ തീരുമാനം ഉടനെ അറിയിച്ചതിനാൽ മനസില്ലാമാനസോടെ
ദേവപ്രശ്നത്തിന് മഹാരാജാവ് സമ്മതം മൂളിയത്.

മുരളീധര ഗുരുക്കൾ തികഞ്ഞ ഈശ്വര വിശ്വാസിയും അതിലേറേ രാജ ഭക്തനും
ആയിരുന്നു.അദ്ദേഹത്തിന്റെ രാജഭക്തി നന്നായി അറിയുന്ന രാജാവ്, പിന്നിട് ഗുരുക്കളെ
വിളിച്ചു താൻ വിദൂഷകനോട് അലോചിക്കാതെ ഉത്സവനുമതി സന്ദേശം അയച്ചതിൽ കുണ്ഠിതം രേഖ
പെടുതുകയും ചെയ്തു.

തുടർന്നു സ്സ്വർണ്ണ പ്രശനം നടത്തുന്നതിന് മുന്നോടിയായി ഉത്സവദിനം മനസിൽ ദ്യാനിച്ചു
പ്രശ്നകർത്താവ് തെളിച്ച നിലവിളക്കിൻ തിരി ചെറുപൊട്ടലോടെയാണ് കത്തിയത്.തുടർന്നെടുത്ത
വെറ്റിലകൾ എല്ലാം ഇരട്ടകളും ആയിരുന്നു.പ്രശ്ന രംഭം തന്നെ ചെറിയ വിഷമതകൾ കണ്ടതിനാൽ
കൊട്ടാരം ജ്യോതിഷർ ആയ പേരാലുംമൂട്ടിൽ വലിയ ചാന്നാർ പ്രശനം തുടരേണ്ടെന്നും തൽക്കാലം
ഉത്‌സവം നിർത്താമെന്നുംമറ്റൊരു ശുഭമുഹൂർത്തം തിരഞ്ഞെടുത്തു ഉത്സവദിനം
നിശ്ചയിക്കാമെന്നും രാജ മഹാദേവ രാജ ഷിപ്ര സിഹ തിരുമനസ്സിനെ അറിയിച്ചു.

രാജാവ് ഉടനെ തന്നെ വിഷണ്ണനായി, ദൂത് തയ്യാറാക്കി ദൂതനെ കപ്ലിശ്വരപുര ത്തേക്ക്
അയച്ചു. കാപാലീസ്വാരപുരത്തേക്ക് പുറപെട്ടത് സിങ്കൻ പണ്ടാരം എന്ന ദൂദൻ ആയിരുന്നു.
സിങ്കൻ പണ്ടാരം രാജ്യത്തെ ഏറ്റവും നല്ല ദൂതനും ഒരു വിദഗ്ദനായ ചാരാനും കൂടി
ആയിരുന്നു. അദ്ദേഹം ഏത് സാഹസിഹമായ യാതൃ ചെയ്യുന്നതിൽ ഉത്തമനുംയിരുന്നു.

ദൂതൻ മാർക്കു രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിന് സാദാരണയായി ഒരു തരത്തിലുള്ള ഭീഷണിയും
മറ്റുമുള്ള രാജാക്കന്മാരിൽ നിന്നോ ജനങ്ങളിൽ നിന്നോ ഉണ്ടയിരുന്നില്ല അതിനാൽ അവർക്ക്
യദേഷ്ടം സഞ്ചരിക്കാനുള്ള സ്വാതത്ര്യം ഉണ്ടായിരുന്നു. പക്ഷേ ദൂതന്മാർ ഒരു കാരണവശാലും
മറ്റു രാജ്യങ്ങളുടെ ആഭ്യന്തര അനാആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നത്
എഴുതപ്പെടാത്ത നിയമം ആയിരുന്നു.

ആരണ്യപുരമഹാരാജ്യത്തുനിന്നും ക്പാലിപുരത്തേക്ക് രണ്ട് മാർഗങ്ങൾ അന്നുണ്ടായിരുന്നത്
ഒന്ന് പുഴയും പർവ്വ്തനിരകളും താണ്ടിയുള്ള ദുഷ്കരമായ പാതയും രണ്ടാമത്തേത് അയൽ
രാജ്യമായ ചന്നപ്പട്ടണ മഹാരാജ്യത്തിലൂടെ ഉള്ള ദീർഘ ദൂര മുള്ള ഊടുവഴിയും.

ആദ്യത്തെ വഴി ദുഷ്കരമാകാനുള്ള പ്രധാന കാരണം പർവത നിരയിൽ നിന്നും ഉത്ഭവിച്ചു
ആരണ്യപുരത്തിലൂടെ ഒഴുകുന്ന പാഞ്ചാലി അമ്മൻ എന്ന മഹാനദി ആയിരുന്നു. പാഞ്ചാലി അമ്മൻ
ആറ് ചെറിയ മഞ്ഞു വീഴ്ചയിൽ പോലും പെട്ടന്ന് കര കവിഞ്ഞു ഒഴുകുകയും ദിശ മാറുകയും
ചെയ്യുമായിരുന്ന ഒരു നദി ആയിരുന്നു .

പാഞ്ചാലി അമ്മന്റെ പെട്ടെന്നുള്ള മാറ്റം എന്നും ഒരു പ്രശ്നമായതിനാൽ മഹാരാജാവ്
വലിയൊരു തൂക്കുപാലം പണിയാകുവാൻ തീരുമാനിച്ചതും അതിനാലാണ്. അങ്ങനെ തൂകുപലവന്നാൽ
അനായാസമായി ആരണ്യ പുരത്തു നിന്നും കാപാലീശ്വരനിൽ എത്താൻ എളുപ്പമാകും.

സിംഗം പണ്ടാരം ദീർഘ ദൂരമായ വഴി തിരഞ്ഞെടുത്തു എന്തെന്നാൽ പണ്ടാരം ഒരു നല്ല കുതിര
സവാരിക്കാരൻ ആയിരുന്നു അദ്ദേഹത്തിന് ഒരു ദിവസം കൊണ്ട് കാപാലീശ്വരപുരത്തെത്താൻ
കഴിയും എന്നുറപ്പായിരുന്നു അത്‌ കൂടാതെ ശ്രാവണ മാസം അടുത്തുവരികയാൽ എപ്പോഴാണ്
മഞ്ഞുവീഴ്ച്ച ഉണ്ടാകുക എന്ന്‌ പറയാൻ പറ്റാതായതിനാൽ വഞ്ചിയിൽ നദി കുറുകെ കടക്കാൻ
ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

സിംഗം വേഗം തന്നെ തന്റെ കുതിരയെ ഒരുക്കി സന്ദേശം കുഴലിലാക്കി ഭദ്രമായി തന്റെ
സഞ്ചിയിൽ വച്ച്.രാജ്യത്തിന്റെ ശഘു പതാക കുതിരയുടെ ഇരിപ്പുടത്തിലുള്ള ദണ്ഡിൽ കെട്ടി
പിന്നെ തന്റെ പടച്ചട്ടയും അതിന് മുകളിൽ ദൂതന്റെ വേഷവും ധരിച്ചു കുതിരയെ
ചെന്നപ്പട്ടണത്തിലേക്കുള്ള വീഥിയിലൂടെ അതിവേഗം പായിച്ചു.

**********************************************

ഈ സമയം……കാപാലീശ്വര പുരം

രാജാവിന്റെ മറുപടി ഉടനെ ലഭിച്ചതിൽ ശ്രീധരൻ മഹാ പിള്ള അതിയായി സന്തോഷിച്ചു ഉടനെ
തന്നെ ഉത്സവം ഗംഭീരമാക്കാൻ ഉള്ള നടപടി ആരംഭിച്ചു. മഹാ പിള്ള തന്റെ എല്ലാ
സംഘടനാപരമായ പാടവവും പുറത്തെടുത്തു ഉത്സവനടത്തിനായുള്ള ആളുകളെ കൂട്ടി ഉത്സവകുട്ടം
രൂപികരിച്ചു.

ആദ്യം തന്നെ കൊടിമരപൂജ ആരംഭിച്ചു, ബൃഹത് ശുദ്ധികലശം ചെയ്തു. പൂജക്കായി
12കുലത്തിലെയും ആചാര്യൻമാരെയും ക്ഷണിച്ചു. ഓരോ ദിവസതിക്കുള്ള പൂജ കാർമികത്വം
എറ്റെടുക്കാൻ അഭ്യർത്ഥിച്ചു.
മഹാ പിള്ളയുടെ പ്രവർത്തനങ്ങൾ അതിസൂഷ്മമായിരുന്നു ഒന്നിനും ഒരു കുറവുണ്ടാകാൻ ആ
യോദ്ധാവ് തയ്യാറല്ലായിരുന്നു ആചാര്യൻ മാരെ ക്ഷണിച്ചതുപോലും വളരെ രസ്‌കരമായാണ്.

12ദുതൻ മാരെ അമൃത കാലത്ത് തന്റെ മനയിൽ നിന്നും ഒരുമിച്ചയാക്കുകയും അവരോട് ആചാര
അമിട്ട് ആകാശത്തു കാണുമ്പോൾ ഉടനെ തന്നെ ക്ഷണം ആചാര്യന്മാർക്ക് കൈമാറാനും
നിർദേശിച്ചു. അങ്ങനെ എല്ലാ ആചാര്യൻ മാർക്കും ഒരേസമയം ക്ഷണം അയക്കുകയും ക്ഷണം
കൈമാറുകയും ചെയ്തു.

അമ്മുമ്മേ ഒരു സംശയം………

പത്മയുടെ ചോദ്യം എല്ലാവരുടെയും രസച്ചരട് മുറിച്ചു .

ഈ പെണ്ണ്………

ലക്ഷ്‌മി പത്മയുടെ നേരേ കണ്ണുരുട്ടി.

അമ്മുമ്മേ നോക്ക്…….. അമ്മ എന്നെ പെണ്ണേന്നു വിളിക്കുന്നു.

എനിക്ക് പേരുണ്ട്…… ഇല്ലെങ്കിൽ മോളേന്നുവിളിച്ചൂടെ…….

അവൾ അമ്മയുടെ നേരേ മുഖം വീർപ്പിച്ചു.

എന്നിട്ട് അമ്മുമ്മയുടെ തിരിഞ്ഞു ചോദ്യം ഇങ്ങനെ ചോദിച്ചു

എല്ലാ കുലത്തിലും ആചാര്യന്മാരോ ……..?

സുന്ദരി…..

പാർവ്വതി അമ്മ അവളെ വിളിച്ചു.

അവളുടെ മുഖം തുടുത്തു ഒരു ചെറിയ ചിരിയോടെ പാർവ്വതി അമ്മ കഥ തിടർന്നു.

ആ കാലഘട്ടത്തിൽ എല്ലാ കുലങ്ങളും ഒരുപോലെ ആദരിക്കപ്പെട്ടിരുന്നു,ഉച്ച നീച ത്ത ങ്ങൾ
ഉണ്ടയിരുന്നില്ല. അറിവായിരുന്നു എല്ലാത്തിനും മേലെയുള്ള അളവുകോൽ.

ബ്രാഹ്മണനായ അഗ്നിഹോത്രി പോലും പറയ കുലക്കരനായ പാക്കനാരുടെ കീഴിൽ പൂജ
ചെയ്തിട്ടുണ്ട് എന്നത് അമ്മുമ്മ മുന്നേ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളതല്ലേ?.

13ദിനത്തേക്കുള്ള കാര്യപരിപാടികളാണ് മഹാപിള്ള തയ്യാറാക്കിയത്. ഒരു കലത്തിന്റെ
പൂജയും തേവാരവും ഒരുദിവസം കൂടെ കലാപരിപാടികളും.

13ആം ദിനം ഹിജഡകൾക്കും അങ്ങനെയാണ് മഹാപിള്ള തീരുമാനിച്ചത്.പക്ഷെ പല കുല പ്രമുഖരും
13ആം ദിനം തങ്ങൾക്കുവേണം എന്ന്‌ ആഗ്രഹിച്ചു. അവർ അവരുടെ ആഗ്രഹം ശ്രീധരൻ മഹാപിള്ളയെ
അറിയിക്കുകയും ചെയ്തു.

തികച്ചും മാന്യനായ മഹാപിള്ള തന്റെ തീരുമാനം മാറ്റാനും ഒരുനറുക്കെടിപ്പിലൂടെ
കൂലങ്ങളുടെ പൂജ ദിവസങ്ങൾ തീരുമാനിക്കാമെന്നും ഏറ്റു. അങ്ങനെ താൻ തന്നെ
എല്ലാവരുടെയും സമക്ഷം നറുക്കെടുത്തു.

നറുക്കെടുപ്പിൽ 13ആം ദിനം ലഭിച്ചത് പുള്ളുവ കുലജാതർക്കാണ് മറ്റെല്ലാ കുലക്കാരും
പുള്ളുവ ആചാര്യനായ നല്ലനന്തന പുള്ളുവരെ വാഴ്‌ത്തി ഉത്സവത്തിന്റെ 13ആം ദിനത്തിൽ
വേണ്ട എന്ത്‌ സഹായവും ആവശ്യപ്പെടാം എന്ന് ഏറ്റു. ശൃംഗേരി മാത്രം നിരുത്സാഹ ആയി അതിൽ
കൂടുതൽ ഭയ ചികിതയും ആയി കാണപെട്ടു.

തികഞ്ഞ ശിവ ഭക്തനായ നല്ലനന്ത പുള്ളുവർക്ക് ഇതിൽ വലിയ ഭാഗ്യം വരാനില്ല എന്ന്
തിരിച്ചറിഞ്ഞു തന്റെ കുല ത്തിലെ സകലരെയും വിളിച്ചു ചേർത്ത് 13ആം നാളുള്ള
മഹാഉത്സവത്തിനു രൂപ രേഖ തയാറാക്കി.

മഹാ പിള്ള എല്ലാ തട്ടുകളിലും ഉള്ളവരെ അവരവരുടെ തനതു ശൈലികളിലുള്ള കലാപരിപാടികൾ 13
ദിവസത്തിൽ ഉൾകൊള്ളിച്ചു.അവരവരുടെ ഈശ്വരാ പൂജാ രീതികളും പല ദിവസങ്ങളിലും പല
സമയങ്ങളിലും ക്രമീകരിച്ചു.
പൂജിക്കാവശ്യമുള്ള ദ്രവ്യങ്ങൾ എല്ലാം തന്നെ പട്ടണത്തിൽ നിന്നെത്തിക്കാനായ് വലിയ കാള
വണ്ടികളും, കേട്ടുവള്ളങ്ങളും ഏർപ്പാടാക്കി.

*********************************************

ഇതേ സമയം…….

സിംഗം പണ്ടാരം തന്റെ കറുത്ത കുതിരപ്പുറത്തു തനിക്കറിയാവുന്ന ഇടവഴികളിലൂടെ അതിവേഗം
കാപാലിപ്പുരത്തേക്കുള്ള യാത്രയിലാണ്.അദ്ദേഹം ആരണ്യപുര മഹാരാജ്യം താണ്ടി
ചെന്നപ്പട്ടണ രാജ്യത്തിലേക്ക് പ്രവേശിച്ചു.ഇനി പാടശേഖരത്തിലൂടെ മുന്നോട്ടു പോകണം
അതിനു ശേഷം ഈ പ്രദേശം പാഞ്ജലിയമ്മൻ നദിക്ക് സമാന്തരമാണ്.പുഴയിൽ നിന്നും
ധുരമുള്ളതിനാൽ ഈ പ്രദേശത്തു നദിയുടെ രൗദ്രത എത്തിചേരാറില്ല പക്ഷെ യഥേഷ്ടം ജലം
ഉള്ളതിനാൽ നെൽകൃഷിക്ക് വളരെ അനുയോജ്യമായ കാലാവസ്ഥയാണ് അതിനാൽ ഇവിടെ നിന്നും
നനരാജ്യങ്ങളിലേക്ക് നെല്ല് അയക്കപെടുന്നു. നെല്ല് നന്നായി വളരുന്നതുകൊണ്ട് ഈ
പ്രദേശത്തെ നെൽപ്പെട്ടി എന്നറിയപ്പെടുന്നു.

ഇവിടെ യാത്ര വളരെ എളുപ്പമാണ്,ഇടക്ക് ഇടക്ക് ചതുപ്പുകൾ ഉണ്ടെങ്കിലും കണ്മഷി എന്ന്‌
പണ്ടാരം വിളിക്കുന്ന തന്റെ പ്രിയപ്പെട്ട പെൺ കുതിരക്ക് ഇത് ഒരു പ്രശനം
ആയിരുന്നില്ല. കണ്ണുനീരുപോലെ വെള്ളം ഒഴുകുന്ന ഒരു തോടിനു സമീപം പണ്ടാരം കുതിരയെ
നിർത്തി.

ആദ്യം തന്നെ കൺ മഷിയെ വെള്ളത്തിൽ ഇറക്കി വെള്ളം കുടിക്കാനായി കാൺമഷിയുടെ കുഞ്ചി
രോമങ്ങളിൽ പിടിച്ചു കുനിച്ചു കണ്മഷി വെള്ളത്തിൽ മുട്ടൊപ്പം ഇറങ്ങി,വെള്ളം അല്പം
കലങ്ങി അവൾ തന്റെ മുൻകാലുകൾ കൊണ്ട് വെള്ളത്തിൽ മാന്തി ഇത് വെള്ളം അല്പം കൂടി
കലക്കി. സിംഗം പണ്ടാരം കൺമഷിയുടെ മുൻ തോളിലെ പേശികളിൽ പതിയെ അടിച്ചു അവൾ
പണ്ടാരത്തിന്റ കയ്യിൽ ചെല്ലാമായി കടിച്ചു പിന്നെ നക്കി.വെള്ളം കുടിച്ച ശേഷം കുതിര
കരയിലേക്ക് കയറി ഇളം പുല്ലു മേഞ്ഞു. ഉഷ്ണം ഉണ്ടായിരുന്നതിനാൽ സിംഗം പണ്ടാരം ഒരു
ചെറിയ കുളിതന്നെ നടത്തി അതുനു ശേഷം കൈയിൽ വെള്ളം കോരികുടിച്ചു പിന്നെ കരയിൽ കയറി
തന്റെ സഞ്ചിയിൽ കരുതിയ മുതിര പുഴുങ്ങിയത് എടുത്ത് തേങ്ങ ചിരകി ഉണക്കി
പൊടിച്ചതും,മുളം കമ്പിൽ കരുതിയ തേനു മൊഴിച്ചു കുഴച്ചു പിന്നെ വേഗം തന്നെ കഴിക്കാൻ
തുടങ്ങി.

മുതിര ഏറ്റവും അതികം ജീവകവും പോഷകവും അടങ്ങിയ ഭക്ഷ്ണമാണ് അത് കൊണ്ട് വളരെ കുറച്ച്
കഴിച്ചാൽ വളരെ കട്ടിയുള്ള ജോലികൾ പോലും കൂടുതൽ നേരം ചെയ്യാൻ സാധിക്കും. പിന്നെ
തേങ്ങ പോടീ സമീഹ്ര്തമായ ഭക്ഷണം ആണ്‌ അത്‌ വളരെ പെട്ടന്ന് ദഹിക്കാൻ സഹായിക്കും
കൂടാതെ രുചിയും, കാരണം ഉമിനീരിനാൽ ദഹിക്കുന്ന ഒരുഭക്ഷണമാണ് തേങ്ങ തേനിന്റെ കാര്യം
പിന്നെ പറയേണ്ടതില്ലല്ലോ.

അപ്പോഴേക്കും കണ്മഷി അയാളുടെ പിന്നിൽ എത്തി തോളിൽ തലവെച്ചു നിന്നു. അയാൾ അവളെ
ഗൗനിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്മഷി അയാളുടെ കാതിൽ ശക്തിയായി
നിശ്വസിച്ചു അയാളുടെ കാതിൽ ഒരുചുഴലിക്കറ്റ് അടിച്ചപോലെ അയാൾക്ക്‌ തോന്നി ഉടനെ ഒരു
ഉരുള അയാൾ അവൾക്ക് കൊടുത്തു.പിന്നെ ഇലയിൽ നിന്നും കുതിരയും അയാളും ഒന്നിച്ചു
കഴിച്ചു.

ശേഷിച്ച വാട്ടിയ വാഴ ഇലയും തിന്നിട്ട് കൺ മഷി തല പൊക്കി അയാളെ നോക്കി പിന്നെ
സവാരിക്ക് താൻ തയ്യാറാണ് എന്ന പോലെ മുതുകു ഇളക്കി അതിന് ശേഷം കരി പോലെ കറുത്ത അവൾ
സാവധാനം മുൻപോട്ട് ഓടി അയാൾ അവളുടെ ഇടതു വശം ചേർന്ന് ഓടി.

കുറച്ച് ഓടിയ കുതിര വേഗം കൂട്ടിയപ്പോൾ അവളുടെ കുഞ്ചിരോമത്തിലും കടിഞ്ഞാണും ചേർത്ത്
പിടിച്ചു അയാൾ വിദക്തമായി ആറടിയിൽ കൂടുതൽ പൊക്കമുള്ള ആ കുതിരയുടെ പുറത്തേക്ക്
ചാടിക്കയറി.പിന്നെ കൺമഷി അതിവേഗത്തിൽ പാഞ്ഞു.

അയാൾ അവളുടെ കടിഞ്ഞാൺ പരമാവധി അയച്ചു അവൾക്ക് അതിനുള്ള മൗനാനുവാദം കൊടുത്തു.
വിശാലമായ പാടശേഖരം കഴിയാൻ രണ്ടര നാഴികയിൽ കൂടുതൽ വേണമെന്നതിനാൽ കുതിര പുറത്ത് കൈ
പിണച്ചു കഴുത്തിൽ തലവെച്ചു മയങ്ങാൻ സിംഗം പണ്ടാരം തീരുമാനിച്ചു. ഇത് മനസിലാക്കിയ
കൺമഷി തന്റെ തല പരമാവധി അനക്കാതെ വേഗം കുറക്കാതെ തന്നെ പാഞ്ഞുകൊണ്ടിരുന്നു.

ഉദ്ദേശം രണ്ടര നാഴിക ആയപ്പോൾ കണ്മഷി ചിനച്ചു പണ്ടാരം കണ്ണുതുറന്നു ചുറ്റും നോക്കി
വഴി തിട്ടപ്പെടുത്തി കുതിരയുടെ വേഗം കുറച്ച് മുൻപോട്ട് പോയി ഇനി ഉള്ളത് ചന്ന പട്ടണ
വീഥി പിന്നെ ചെന്നപ്പട്ടണത്തിലെ കനക വീഥി എന്ന ചന്തയാണ്.

ഈ വീഥി പേര് പോലെ പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്നു കനക വീഥിയിലെ കാഴ്ചകൾ വളരെ
രസകരമാണ്, പല രാജ്യങ്ങളിൽ നിന്നും ഉള്ള വ്യാവരികൾ ഇവിടെ കച്ചവടത്തിന് എത്താറുണ്ട്
അതിനാൽ തിരക്ക് കൂടുതലായിരിക്കും അതുകൊണ്ട് കനകാവീഥിയിൽക്കുടെ സഅവദാനം വേണം
പോകുവാൻ.

തിരക്ക് കുടുതലായതുകൊണ്ട് സിംഗം കനക വീഥി ഒഴുവാക്കി ചെറിയ വീഥി എന്ന
പുഷ്പചന്തയിലൂടെ ആണ്‌ പോകാൻ തീരുമാനിച്ചത്. നല്ല സുഗന്ധമുള്ള പൂക്കൾ വിൽക്കാൻ
വചിരിക്കുന്നതിനാൽ വളരെ മനോഹരണവും സുന്ദരവുമായ വീഥിയിലൂടെ കൺമഷി സന്തോഷത്തോടെ
മുൻപോട്ട് പോയി.

ചെറിയ വീഥി കഴിഞ്ഞാൽ ഉടനെ ഉദ്ദേശം രണ്ട് നാഴിക കുത്തനെയുള്ള കുന്നുകളിലൂടെയാണ്
യാത്ര അതുക്കഴിഞ്ഞാൽ മുന്ന് നാഴികയിൽ ചെന്നപ്പട്ടണത്തിന്റെ അതിർത്തി കഴിഞ്ഞു
ആരണ്യപുര രാജ്യത്തിലെ കാപാലി പൂരത്തിന്റെ തൊട്ടടുത്ത പ്രദേശമായ സുന്ദരിഗ്രാമം ആണ്
അതുകഴിഞ്ഞാൽ കാപാലി പുരത്തിന്റ കവാടമാണ്.

സാധാരണ ഗതിയിൽ ചെന്നപ്പട്ടണ വീഥിയിൽ കച്ചവടം ബഹുകേമമാണ് വ്യാപാരികൾക്ക് നല്ല
സംരക്ഷണമാണ് ഉള്ളത് ആകയാൽ വ്യാപാരികൾ സന്തോഷത്തോടെ കച്ചവടം ചെയ്തു മടങ്ങുക.

അങ്ങനെ കുതിരപ്പുറത്തു പോകുമ്പോൾ ആണ് അസാധാരമായി എന്തോ ഒന്ന് പണ്ടാരത്തിന്റ കണ്ണിൽ
പെട്ടത് ഒരു സാധു സ്ത്രീയും അവരുടെ ഭർത്താവും കുറച്ച് താമര പൂക്കളും, നീലമ്പലുകളും
ജെല്ക്. വിൽക്കാനായി വന്നിരിക്കുന്നു. ഒറ്റനോട്ടത്തിൽ തന്നെ പാവങ്ങളാണെന്നും
അഷ്ടിക്ക് വകയില്ലാത്തവരാണെന്നും പണ്ടാരത്തിനു അനസിലായി. പക്ഷെ അവരെ
വില്പനക്കനുവദിക്കാതെ ഒരഅതികായൻ തള്ളുന്നു. ആ സ്ത്രി കൈകൂപ്പി എന്തോ പറയുന്നു.
പക്ഷെ അയ്യാൾ നീലാമ്പൽ വലിച്ചെറിയുന്നു. പാവം സ്ത്രി തലക്ക് കൈകൊണ്ട് അടിച്ചു താഴെ
കുത്തിയിരിക്കുന്നു.

ഇത്രയും സിംഗം പണ്ടാരം വ്യകതമായിത്തന്നെ കണ്ടു അപ്പോഴേക്കും കണ്മഷി കുറേ
മുന്നിലേക്ക് എത്തിയിരുന്നു ആകാഴ്ച സിംഗം പണ്ടാരത്തിന്റെ മനസിലിലേക്ക് വീണ്ടും
ഓടിയെത്തി.

അബലരായ ആകളുകളെ ഉപദ്രവിക്കുന്നതും ചൂഷണം ചെയ്യുന്നതും സിംഗം പണ്ടാരത്തിന്
അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അബലകളായ സ്ത്രീകളെ ഉപദ്രവിക്കുന്നത് ഒരു
യോദ്ധാവ് ആയ അയാൾക്ക്‌ ഒരു കാരണവശാലും സ്വീകാര്യവും അല്ലായിരുന്നു.

കുറച്ചുകൂടെ മുൻപോട്ട് പോയ സിംഗം കുതിരയുടെ കടിഞ്ഞാൺ വലിച്ചു മുറുക്കി, ഒരു
ചിനപ്പോടെ കൺ മഷി നിന്നു അവൾ തന്റെ കഴുത്തുകുടഞ്ഞു കടിഞ്ഞാൺ അയക്കാൻ അനുവദിച്ചു.

സിംഗം തന്റെ കയ്യിലെ ദൂത് ഉറപ്പിച്ച കുഴലിലേക്ക് നോക്കി.പിന്നെ താൻ
അണിഞ്ഞിരിക്കുന്ന ദൂതന്റെ വസ്ത്രത്തിലേക്കും. ഒരുനിമിഷം വീണ്ടും ആലോചിച്ചപ്പോൾ
കൈകൂപ്പി യാചിക്കുന്ന സ്ത്രീയേ ഓർമ്മ വന്ന പണ്ടാരം കോപം കൊണ്ടുവിറചു. തന്റെ മുന്നിൽ
അബലയും അഷ്ടിക്ക് വകയില്ലാത്തതുമായ സ്ത്രീ അപമാനിക്കപ്പെടുന്നു.

സിംഗം വേഗം തന്നെ പല കാര്യങ്ങൾ കണക്ക് കൂട്ടി,ഏറിയാൽ അര നാഴിക വൈകും അത്‌
കണ്മഷിക്കു പുല്ലാണ് അവൾ പറക്കും, എനിക്ക് മുൻപിൽ ഇങ്ങനെ ഒരനീധി അതും
വ്യാപാരകേന്ദ്രമായ ചെന്ന പട്ടണത്തിൽ അതുകൂടാതെ ഇവിടെ അഷ്ടിക്ക് വകയില്ലാത്ത
പാവങ്ങളോട്.

ഇല്ല…..

ആവില്ല…….

ഇത് താൻ അനുവദിക്കില്ല….

തന്റെ ദൂതന്റെ മേൽ വസ്ത്രം ഊരി അയ്യാൾ തന്റെ സഞ്ചിയിലാക്കി. പിന്നെ ദൂത് ഇട്ട കുഴൽ
സഞ്ചിയിലാക്കി അതിനു ശേഷം കുതിരയെ തിരിച്ചു ചെറിയ വീഥിയിലൂടെ തിരികെ ഓടിച്ചു.
അയ്യാൾ ചുറ്റുപാടെല്ലാം നിരീക്ഷിചു കൊണ്ട് പി നോട്ടുപോയി.

അപ്പോൾ അതാ ആ സ്ത്രിയും ഭർത്താവും കൈ പിടിച്ചു നടന്നുവരുന്നു, സ്ത്രീയുടെ കണ്ണുനീർ
ഉണങ്ങിയിട്ടില്ല, ഭർത്താവ് അവളെ ചേർത്ത് പിടിച്ചിരിക്കുന്നു അയാൾക്ക് നടക്കാൻ
ബുദ്ധിമുട്ട് ഉണ്ട് പാവങ്ങൾ. അവളുടെ കയ്യിൽ അടക്കി പിടിച്ച നീല ആമ്പലുകളിൽ മണ്ണ്
പുരണ്ടിരിക്കുന്നു,ചിലത് ഒടിഞ്ഞിരിക്കുന്നു,താമര ഇതളുകൾ പലതും അടർന്നു
പോയിരിക്കുന്നു പക്ഷെ അവൾ അതിൽ മുറുകെ പിടിച്ചിരിക്കുന്നു നെഞ്ചോട് ചേർത്ത്.

സിംഗം അവരുടെ അടുത്തിറങ്ങി ഇങ്ങനെ പറഞ്ഞു്.

അമ്മേ…..(എല്ലാ സ്ത്രീകളെയും, കൊച്ചു പെൺകുട്ടികളെ പ്പോലുംബഹുമാനത്തോടെ വിളി
ക്കുന്നത്. എന്തെന്നാൽ എല്ലാ സ്ത്രീയും അമ്മയാണ് )

നല്ല ഭംഗിയുള്ള പൂക്കൾ, ഇവ എനിക്ക് തരുമോ……..
ആ സ്ത്രിക്ക് വിശ്വാസം വരാതെ അയാളെ നോക്കി. പിന്നെ അവർ ഇങ്ങനെ പറഞ്ഞു

അങ്ങ് എനിക്ക് 1വെള്ളി നാണയം തന്ന് എല്ലാം എടുത്തോളൂ…….

അത്‌ കേട്ടു സിംഗം പണ്ടാരം ഇങ്ങനെ പറഞ്ഞു

അമ്മ…… ഈ പൂക്കളുടെ വില വളരെ വലുതാണ് പക്ഷെ എന്റെ കയ്യിൽ ഇപ്പോൾ 11വെള്ളി നാണയങ്ങൾ
മാത്രമാണുള്ളത് ആയതിനാൽ ഇത് വാങ്ങി എനിക്ക് ആ പൂക്കൾ നൽകിയാലും.

അയാൾ തന്റെ കയ്യിലെ വെള്ളി നാണയങ്ങൾ അവരുടെ ഉള്ളംകൈയിൽ വച്ചശേഷം അവരുടെ വിരലുകൾ
മടക്കി(ആചാര പ്രകാരം ഇങ്ങനെ നിൽകിയ പണം തിരികെ കൊടുക്കാൻ ആവില്ല ). ആ സ്ത്രീയുടെ
കണ്ണുകൾ തിളങ്ങി എങ്കിലും അര്ഹത പെട്ടതിൽ കൂടുതൽ പണം തന്റെ കയ്യിൽ വന്നതിന്റെ വിഷമം
അവരുടെ മുഖത്തുണ്ടായിരുന്നു.

സിംഗം പണ്ടാരം ആ പൂക്കൾ അടുത്തുള്ള വിനായക തറയിൽ സമർപ്പിച്ചു തൊഴുതു തിരിഞ്ഞപ്പോൾ.
വീണ്ടും അതാ അയാൾ അവിടെ സ്ത്രീയുടെ ഭര്ത്താവ് താഴെ മണ്ണിൽ കിടക്കുന്നു, അവളുടെ
കയ്യിൽ അയാൾ ബലമായി പിടിച്ചുതുറക്കുന്നു.

വിടെടാ അവരെ…..സിംഗം പണ്ടാരം അലറി കൊണ്ട് അങ്ങോട്ട് ഓടി അടുത്തു.

കയ്യിൽ പിടിച്ചിരിക്കുന്ന ആൾ കൈവിട്ട് സിംഗത്തിനു നേരേ തിരിഞ്ഞു ഒരു സംഘട്ടനത്തിനു
തയ്യാറായി. അയാൾ ഒത്ത ഒരു യുവാവ് ആയിരുന്നു കൊമ്പൻ മീശ വലിയ മാംസപേശികൾ വെളുത്ത
നിറം കണ്ണിൽ രൗദ്രഭാവം.

അയാൾ കളരിചുവടിൽ തന്റെ ഇടതുകാൽ ചരിച്ചു വലതുകാൽ നേരേ വച്ച് ഇടതു കൈ തടയാനും വലതുകൈ
ആക്രമണത്തിനും ശരിയാക്കി. പണ്ടാരത്തിന്റ വരവിൽ നിന്നും കയ്യാലുള്ള ആക്രമണമാണ്
അയ്യാൾ പ്രധീക്ഷിച്ചത് എന്നാൽ ആയോധനകലയിലെ പണ്ടാരത്തിന്റെ മികവ് എതിരാളിക്ക്
മനസിലാക്കാൻ കഴിയുന്നതിലും വലുതായിരുന്നു.
പണ്ടാരം കൈ പിന്നോട്ടാഞ്ഞു അടിക്കാനെന്ന പോലെ പാഞ്ഞടുത്തു നാലു വരേ ദൂരെ
എത്തിയപ്പോൾ മലക്കം മറിഞ്ഞു തന്റെ കലാൽ എതിരാളിയുടെ കഴുത്തിൽ വെട്ടി ചക്രം പോലെ
കറങ്ങി കാലിൽ നിന്നു.

അപ്രതീക്ഷ അകാരമാണത്തിൽ എതിരാളി താഴെ വീണു തനിക്കു എന്താണ് സംഭവിക്കാതെ എന്ന്‌
അയാൾക്ക് മനസിലായില്ല,കഴുത്തിൽ അതിയായ വേദന കണ്ണിൽ നിന്നും പൊന്നീച്ച പാറി, കാതിൽ
ഒരു മൂളക്കം മാത്രം. അയാൾ കുറച്ചു നേരത്തിനു ശേഷം എണീറ്റിരുന്നു പിന്നെ ദേഷ്യത്തോടെ
പണ്ടാരത്തെ നോക്കി.

പണ്ടാരം അയാളെ നോക്കി ഇങ്ങനെ പറഞ്ഞു അബലരെയും സ്ത്രീകളെയും ആക്രമിക്കുന്നത്
പരുഷലക്ഷണമല്ല അതിനാൽ നീ മാപ്പ് അർഹിക്കുന്നില്ല.

അയാൾ പെട്ടെന്ന് ചാടി എഴുന്നേറ്റു,അയാൾ തനിക്കേറ്റ അടിയേക്കാൾ അയാളെ ദേഷ്യം
പിടിപ്പിച്ചത് അവിടെ കൂടിയാവുരുടെ അവജ്ഞയോടെ ഉള്ള ചിരിയാണ്.പക്ഷെ അയാൾ പെട്ടെന്ന്
ദീർഘമായി ശ്വാസവലിച്ചു ദേഷ്യത്തെ മയപ്പെടുത്തി പിന്നെ. തന്റെ വലതുകാലിൽ ഞെരിഞ്
അമർന്നു തലയില്ക്കുള്ള രക്ത ഓട്ടം തുഹാരിതപ്പെടുത്തിട എന്നിട്ട് കണ്ണടച്ച്
പിന്നോട്ടു വലിഞ്ഞു നിവർന്നു ഇപ്പോൾ അയാൾ അക്രമിക്കാനാണോ തടുക്കാൻ ആണോ നിൽക്കുന്നത്
എന്ന് ആർക്കും മനസിലാകില്ല.

സിംഗം പണ്ടാരം അയാൾക്ക് ചുറ്റും ഇടതുകാൽ പിന്നോട്ട് വച്ച് വലതുകാൽ സമാന്തരമായി
വച്ചു കളരി ചുവടിൽ നീരിക്ഷിച്ചുകൊണ്ട് ചുറ്റും നീങ്ങി. ഇപ്പോൾ എതിരാളിക്ക്
പണ്ടാരത്തെ ചുറ്റി നോക്കണ്ടതിനാൽ എതിരാളിയുടെ ചുവടിൽ തുലന ശക്തി കുറഞ്ഞു.

ഞൊടിയിടയിൽ എതിരാളിയുടെ കാലിനിടയിലൂടെ പണ്ടാരം പാഞ്ഞു എതിരാളിയെ പണ്ടാരം
തോളിലുയർത്തി എതിരാളിയുടെ തോൾ പ്പൽകയെ തന്റെ കാല്മുട്ടിലെക്ക് ശക്തമായി ഇടിച്ചു.
അയ്യാളുടെ കൈ തോളിൽ നിന്നും ഇളകി ഊർന്നു അയാൾ അലറിക്കരഞ്ഞു.

പണ്ടാരം അയാളുടെ കൈപിടിച്ചു തിരിച്ചിട്ട് ഇങ്ങനെ പറഞ്ഞു.ഇനി നിന്റെ കൈ ഒരു സ്ത്രീ
യുടെ നേരേ ഉയർത്തരുത് എന്ന്‌ പറഞ് അയാളുടെ കയ്യ്മുട്ടിൽ തന്റെ കൈകൊണ്ട് വെട്ടി
അയാളുടെ ബോധം നഷ്ടപ്പെട്ടു.

അപ്പോഴേക്കും അയാളുടെ ശിങ്കിടികൾ അവിടെ എത്തിയിരുന്നു അജാനബാഹുവായ അയ്യാളെ
നിഷ്പ്രയാസം കീശടക്കിയത് കണ്ട് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവർ മിഴിച്ചു
നിന്നു.

കൂടിയിരുന്നവർ കയ്യടിച്ചു ,അതൊന്നും ശ്രദ്ധിക്കാതെ സിംഗം കുതിരപുറത്ത് കയറി വളരെ
സാവധാനം അവിടെനിന്നും ഓടിച്ചുപോയി പക്ഷെ ഇതിനിടയിൽ തന്റെ സഞ്ചിയിൽനിന്നും വളരെ
മൃദുവായ വസ്ത്രം ഊർന്നു വീണുപോയതു അറിയാതെ.

സിംഗം പണ്ടാരം പിന്നെ വേഗത കൂട്ടി കുറച്ച് മാറി കുതിരയെ നിറുത്തി തന്റെ സഞ്ചിയിൽ
നിന്നും വസ്ത്രം എടുത്തു ധരിക്കാൻ നോക്കിയപ്പോൾ ആണ്‌ തന്റെ ദൂത വേഷം സഞ്ചിയിൽ
കാണാനില്ല എന്ന സത്യം അയാൾ അറിഞ്ഞത് .

****************************************

കുറച്ച് സമയം മുൻപ്

ശിങ്കിടികളിലൊരാൾ വേഗം ബോധരഹിതന്റെ മുഖത്തു വെള്ളം തളിച്ചു അയ്യാൾ വേദയോടെ
കണ്ണുതുറന്നു.അവൻ ഇവിടുത്തുകാരനല്ല വിടര്തവനെ നമ്മുടെ എല്ലാ ശക്തിയും ഉപയോഗിക്കുക.
ഇത്രയും പറഞ്ഞു അയ്യാൾ വേദനയിൽ പുളഞ്ഞു തന്റെ നുറുങ്ങിയ കൈ അനക്കാൻ ശ്രമിച്ച അയ്യാൾ
വീണ്ടും ബോധരഹിതനായി.

ശിങ്കിടികൾ നാലുഭാഗത്തേക്കും പാഞ്ഞു അയ്യാൾ വേദവർണ്ണൻ എന്ന കനകവീഥിയുടെ പരിരക്ഷക
പടയാളികളുടെ നേതാവ് ആയിരുന്നു. അയ്യാൾ പതിവായി വേഷം മാറി ഊര് ചുറ്റുന്ന
പതിവുണ്ടായിരുന്നു. അഹങ്കാരി ആയതിനാൽ പലരോടും അയ്യാൾ ശണ്ട്ക്ക് പോകുന്നത്
പതിവായിരുന്നു. വലിയ യോദ്ധാവായതിനാലാണ് അയ്യാളെ ആരും എതിർക്കാതിരുന്നത് മാത്രമല്ല
അയാളുടെ വീഥിയിലെ പിടിപാട് കാരണം അയാളെ എതിർക്കുക എന്നത് കഷ്ടമായിരുന്നു.
അങ്ങനെയുള്ള ഒരാളെയാണ് പണ്ടാരം നന്നായി സൽക്കരിച്ചത്.

അയ്യാളുടെ ശിങ്കിടികൾ ഉടൻ തന്നെ സന്ദേശങ്ങൾ നാന ഭാഗത്തേക്കും പായിച്ചു സന്ദേശം
ഇങ്ങനെ ആയിരുന്നു .

“കനക വീഥിയിൽ അതിക്രമിച്ചു കടന്നു പടയാളികളുടെ നേതാവിനെ ഒരു കാരണവും ഇല്ലാതെ
അക്രമിച് കൊള്ളചെയ്തിരിക്കുന്നു. ആക്രമി കാഴ്ച്ചയിൽ ആജാനുബാഹുവും കളരി മർമ്മ കലയും
അറിയുന്ന ആളാണ് അയ്യാൾ കറുത്ത കുതിരയിലാണ് യാത്ര ചെയ്യുന്നത് ”

ചന്ന പട്ടണത്തിൽ ദൂതുകൾ വളരെ വേഗമാണ് കൈമാറ്റം ചെയ്യപ്പെടുക അതിനുള്ള കാരണം ചന്ന
പട്ടണത്തിന്റെ ഭൂപ്രകൃതിയാണ്.

ചന്ന പട്ടണത്തിന്റ ഭൂരി ഭാഗവും കുന്നുകൾ നിറഞ്ഞ തട്ടുകളായ പ്രദേശമംന് പിന്നെ ദാരാളം
നദികളും ചെങ്കുത്തായി ഒഴുകുന്നവയാണ്. ഈ പ്രതേകത അവരെ വളരെ വേഗം സന്ദേശം അയക്കാൻ
സഹായിക്കുന്നു.

എങ്ങനെ എന്നാൽ വളരെ അത്യാവശ്യം ഉള്ള സന്ദേശം അയക്കേണ്ടപ്പോൾ അവർ അവരുടെ കോട്ടയിൽ
വളരെപൊക്കമുള്ള നെരിപ്പോടിൽ തീ ഇടുന്നു, ഇത് വളരെ ദൂരെനിന്നും പോലും കാണാൻ പറ്റും
ഇത് കണ്ടാൽ ഉടൻ മലമുകളിലുള്ള ആഴികളിൽ തീ ഇടുന്നു ഇത് വളരെ ദൂരെ ഉള്ള മലകളിലും
കുന്നിൻ മുകളിൽ നിന്നും കാണാൻ കഴിയും.

അപ്പോൾത്തന്നെ അവർ തങ്ങളുടെ അഴികൾ കത്തിക്കുകയും സന്ദേയതിനായി ജാഗരൂകരായി കാത്തു
നിൽക്കുകയും ചെയ്യും.

സന്ദേശം അയക്കുന്നത് അതിലും തന്ത്ര പരമായാണ്.ഒരേ സമയം പലസന്ദേശങ്ങൾ ഉണ്ടാക്കുന്നു
അതിനുശേഷം മലമുകളിലേക്കുള്ളത് തീ അമ്പുകൾ (തീ കത്തിച്ച അമ്പുകൾ പ്രത്യേകം
സജ്ജീകരിച്ച യന്ത്രങ്ങളിൽ നിന്നും തൊടുക്കുന്ന്നു ).വാഴ പിണ്ടിയിൽ നിന്നും ഉള്ള
നൂലിൽ തീർത്ത കത്താത്ത തുണികളിൽ സന്ദേശം ഈ അമ്പുകളിൽ കെട്ടി അയയ്ക്കും ഇവ മലമുകളിലെ
കാവലാളുകൾ വീണ്ടെടുത്ത് വീണ്ടും അമ്പുകളിൽ മുകളിലേക്ക് അയക്കും അങ്ങനെ
വളരെപ്പെട്ടന്ന് ആയാസം ഇല്ലാതെ സന്ദേശം മലമുകളിൽ എത്തിക്കുന്നു.

താഴെക്കും സമനിലയിലേക്കും ഉള്ള സന്ദേശം നദികളിലൂടെ ആരക്കിട്ടുറപ്പിച്ച കുഴലുകളിൽ
പുഴയിലൂടെ ഒഴുക്കുന്നു.
സന്ദേശം നദിയിൽ ഇട്ടശേഷം കെട്ടിനിർത്തിയ വെള്ളക്കെട്ട് തുറന്ന് വിടുന്നു. ഇത്
സന്ദേശത്തെ വളരെവേഗം തന്നെ എത്തേണ്ട ഇടത്തെഎത്തിക്കുന്നു.

സന്ദേശം അയക്കാൻ പുഴകളും മലകളും ഉപയോഗിക്കുന്നതിനാൽ എപ്പോഴും ഒരുപാട് സൈനീകരരാണ്
പുഴ കളും മലകളും കാക്കുന്നത് ഒരു സന്ദേശം നഷ്ടപ്പെട്ടാലും മറ്റ്‌ സന്ദേശങ്ങൾ
വേഗംതന്നെ ലക്ഷ്യസ്ഥാനം കാണും.

സന്ദേശങ്ങൾ പ്രത്യേകസ്ഥലങ്ങളിൽ നിന്നു മാത്രമെ എടുക്കാറുള്ളു ഇങ്ങനെ യുള്ള
സ്ഥലങ്ങളിൽ നിന്നും വേഗതന്നെ പട്ടണത്തിലെ കാര്യാലയങ്ങളിൽ എത്തിക്കാനും തീരുമാനം
എടുക്കാനും സഹായിക്കുന്നു.

ഇതിനുള്ളിൽ തന്നെ കനക വീഥി പരിരക്ഷകരിൽ ഒരാൾക്ക് ആരണ്യപുരത്തെ ദൂതന്റെ വസ്ത്രം
വഴിയിൽ നിന്നു കിട്ടി. നടക്കാൻ പോകുന്ന പൂരത്തെ പറ്റി പറയണോ?.

എങ്ങനെയാണ് ദൂതന്റെ വേഷം വഴിയരുകിൽ ഉപേക്ഷിക്കപ്പട്ടത്……..?

അരനായപുരത്തെ ദൂതന്റെ വേഷത്തിൽ ആരാണ് ചെന്നപട്ടണത്തിൽ എത്തിയത്………?

എന്തിന് ദൂതന്റെ വേഷത്തിൽ ഒരാൾ ചെന്നപ്പട്ടണത്തിൽ എത്തി…….?

എത്തിയ ആൾ എവിടെ………?

ചന്ന പട്ടണത്തിലെ ചെറിയ വീഥിയിൽ വീണ്ടും ദൂതുകൾ പിറന്നു ഇപ്പോൾ സിംഗം പണ്ടാരം ഒരു
പിടികിട്ടാപ്പുള്ളിയും ചെന്നപ്പട്ടണത്തെ കൊള്ളയടിക്കാൻ വന്നവനൊ ചാരനോ ആയി മാറി.

കനക വീഥി യിലേക്കും, ചെറിവീഥിയിലേക്കും നിമിഷങ്ങൾ ക്കുള്ളിൽ ചെന്നപ്പട്ടണത്തിലെ
കാവൽക്കാർ പലയിടത്തുനിന്നും നിന്നും കുതിക്കുന്നു.

********************************************

കനക വീഥിയിലെ കോട്ടയിലെ ഉയർന്ന ഗോപുരത്തിലെ നെരിപ്പോടിൽ ആഴി എരിഞ്ഞതും
മലമുകളിലേക്ക് അഗ്നി ശരങ്ങൾ ഉയരുന്നതും കണ്ടപ്പോഴേ സിംഗം പണ്ടാരം കാര്യങ്ങളുടെ
കിടപ്പ് മനസിലാക്കിയിരുന്നു.

പെട്ടന്ന് തന്നെ താൻ എന്തെങ്കിലും ചെയ്യണം എന്ന്‌ മനസിലാക്കിയ പണ്ടാരം,താൻ
ധരിച്ചിരിക്കുന്ന വസത്രം അന്ഗ്നിക്കിരയാക്കി,സാദാരണ വസ്ത്രം ധരിച്ചു.പിന്നെ തന്റെ
കയ്യിൽ കരുതിയ വെളുത്ത ചായം കുതിരയുടെ നെറ്റിയിൽ തേച്ചു വലിയ വെളുത്ത പൊട്ടക്കി
മാറ്റി പിന്നെ പിന്കാലിനുമുകളിലായി വെളുത്ത ചായം തേച്ചു.

പിന്നെ ചെറിയ പട്ടണത്തിലേക്ക് കുതിരയെ തിരിച്ചു, പിന്നെ അടുത്തുകണ്ട തുണിക്കടയിൽ
കയറി തന്റെ മാല കൊടുത്തു തുണിത്തരങ്ങൾ വാങ്ങി പാണ്ടം കെട്ടി കുതിരപ്പുറത്തു വച്ചു
സാവധാനം ഒന്നും സംഭവിക്കാത്തപോലെ നീങ്ങി.

ഇനി ചന്ന പട്ടണത്തിന്റെ അതിർത്തി കടന്ന് കാപാലി പുറത്തേക്കു പോകുന്നത്
കഷ്ടമായിരിക്കും എന്ന് സിംഗം പണ്ടാരം ഇതിനോടകം ഉറപ്പിച്ചിരുന്നു.ഇനിയുള്ള ഒരേ മാർഗം
മുഴുവൻ ദൂരവും പിന്നിലേയ്ക്ക് പോയി പാഞ്ചാലി അമ്മൻ പുഴ കടക്കുക എന്നുള്ളതാണ്.

എന്തെന്നാൽ നല്ല കുതിര സവാരിക്കാരനായതിനാൽ സമതലത്തിലേക്ക് അയച്ചിരിക്കുന്നു ദൂത്
എടുത്ത് തീരുമാനം ഇടുമ്പോഴേക്കും അതിർത്തി കടക്കാം എന്ന ആത്മവിശ്വാസം സിംഗം
പണ്ടാരത്തിനുണ്ടായിരുന്നു. ഒരേ ഒരു കാര്യം തിരിച്ചു പോകുമ്പോൾ ആർക്കും ഒരു സംശയവും
ഉണ്ടാകാതെ തന്നെ പോകണം എന്ന്‌ മാത്രം.

ഒരു തുണി കച്ചവടക്കാരനെ പോലെ സിംഗം പണ്ടാരം കുതിരയെ ഓടിച്ചു ചെറിയപ്പട്ടണ വീഥിയിലെ
കടകളിൽ കയറി ഇറങ്ങി മുൻപോട്ടു നീങ്ങി അവിടെ തടിച്ചു കൂടിയ ഒരു പട്ടാളക്കാരനും ഒരു
വിധ സംശയവും ഇല്ലാതെ.

ഇതിനിടയിൽ സഘട്ടനആം നടന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു കച്ചവടക്കാരാണ് സിങ്കത്തെ
മനസിലായി അയ്യാൾ സിങ്കത്തെ തന്റെ കടയിലേക്ക് വിളിച്ചു അവിടുത്തെ സ്ഥിതികൾ പറഞ്ഞു
കൊടുക്കുകയും, താങ്കൾ ചെയ്തത് വളരെ നന്നായി എന്നറിയിക്കുകയും ചെയ്തു.

അതിൽ നിന്നും സിംഗം ഒരു കാര്യം കുടി മനസിലാക്കി കച്ചവടക്കാർക്കും നാട്ടുകാർക്കും
വേദവർണ്ണനിൽ അത്ര താല്പര്യം ഇല്ല എന്നതു.

ഒരു രാജ സേവകനാകയാൽ കാവലാളുകൾക്കു ഉത്തരവ് നിറവേറ്റേണ്ടതിനാൽ തന്നെ അവർ
വേട്ടയാടുമെന്ന സത്യം സിംഗം മനസിലാക്കി. അത് മത്രമല്ല കച്ചവടക്കാരനിൽ നിന്നും വ്യാജ
ദൂത് കളാണ് അയക്കപെട്ടതെന്നും സിംഗം മനസിലാക്കി. കച്ചവടക്കാരനിൽ നിന്ന്നും തനിക്കു
ഒരു കഴുതയെ വേണം എന്നും തന്റെ കുതിരയെ ചെറിയ പട്ടണ വേദിയുടെ തുടക്കത്തിൽ എത്തിച്ചു
തരണം എന്നും സിംഗം അഭ്യർത്ഥിച്ചു.

ഇതിൻ പ്രകാരം കഴുത പുറത്തു തുണിവെച്ചു സിംഗം പട്ടണ വീഥി താണ്ടി പുറത്ത്
എത്തുന്നതിനു മുൻപേ തന്നെ കണ്മഷിയെ വ്യാപാരി പട്ടണത്തിന്റെ വെളിയിൽ
എത്തിച്ചിരുന്നു.

തന്റെ കയ്യിലുണ്ടായിരുന്ന തുണി ഭാണ്ഡം വ്യാപാരിക്കു പാരിദോഷമായി കൊടുത്തു സിംഗം
അവിടെനിന്നും കുതിരപ്പുറത്തു കയറി യാത്ര തുടർന്ന്. തന്റെ തിടുക്കം ആർക്കും
മനസിലാകാതെ ഇരിക്കാൻ കുറച്ചു ദൂരം സാവധാനആം യാതൃ ചെയ്യാൻ സിംഗം തീരുമാനിച്ചു.

ഇതിനിടയിൽ കനക വീടതിയിലെ അതി കെങ്കേമനായ ദ്വാരപാലകനായ ഗോപലഗുരുസാവാമി കുറച്ചു സമയം
മുൻപ്പുറത്തേക്ക് പോയ കഴുത തിരിച്ചു വരുന്നത് മനസിലാക്കി ഉടൻ തന്നെ കാവൽക്കാരെ
വിവരം അറിയിച്ച ശേഷം ഉടൻ തന്നെ വ്യാപാരിയെ പിടികൂടി.

ഒരുസംഗം കാവൽക്കാർ ഉത്തരവ് അനുസരിച്ചു സിംഗം പോയ്‌വഴിയെ കുതിച്ചു. വ്യാപാരി പറഞ്ഞ
കാര്യങ്ങൾ അറിഞ്ഞപ്പോൾ ഗോപലഗുരുസ്വാമിക്ക് കാര്യത്തിന്റെ കിടപ്പു മനസിലാകുകയും ഉടൻ
തന്നെ ചെന്നപ്പട്ടണത്തിലെ രാജാവിന് യഥാർത്ഥത്തിലുള്ള ദൂത് അയക്കുകയും ചെയ്തു.

കാവൽക്കാർ ബുദ്ധിപൂർവം കറുത്ത കുതിരകളെ തിരഞ്ഞെടുത്തതിനാൽ തന്റെ പിന്നാലെ വരുന്നു
അപകടം സിംഗത്തിനു കിട്ടിയില്ല പക്ഷെ കണ്മഷിക്കു കുറതിരകൾ പാഞ്ഞു വരുന്ന തതിന്റെ
പ്രകമ്പനം തന്റെ കുളമ്പുകളീലൂടെ മനസിലാക്കാൻ കഴിഞ്ഞു.

അവൾ തന്റെ വേഗത കൂട്ടി.

അപകടം മണത്ത സിംഗം. കടിഞ്ഞാൺ അയച്ചു കണ്മഷിയുടെ പുറത്തേക്കു പറ്റിപിടിച്ചു
കിടന്നു.ഇപ്പോൾ കണ്മഷി പായുകയല്ല പറക്കുകയാണ്.

അതിവേഗം തന്നെ തിരിച്ചു ആരണ്യപുരത്തേക്ക് കയറാം എന്ന് സിംഗം തിരിച്ചറിഞ്ഞു.

പക്ഷെ വിധി മറ്റൊന്നായിരുന്നു ദൂരെ ഒരു കൂട്ടം കവൽക്കാർ ഇരുട്ടിൽ
മറഞ്ഞിരിക്കുന്നതറിയാതെ ഇരുട്ടിലൂടെ സിംഗം പണ്ടാരം അപകടത്തിലേക്ക് പാഞ്ഞടുക്കുക
ആയിരുന്നു.

ചെന്നപ്പട്ടണത്തിലെ കാവൽക്കാർ രാജ്യത്തിന്റെ പുറത്തേക്കുള്ള വഴികളിൽ വഴിയിൽ ചെറിയ
കിടങ്ങുണ്ടാക്കി അതിനുചുറ്റും കാവൽ നിൽക്കുക ആയിരുന്നു.

ആ സമയത്താണ് അതിവേഗം കുതിര മണ്ണ് മെതിച്ചു അതിവേഗം പഞ്ഞുവരുന്നത് “എലികൾ”
എന്നുവിളിപ്പേരിൽ അറിയപ്പെടുന്ന മണ്ണിൽ ചെവിവെച്ചു ദുരെ നിന്നും പുറപ്പെടുന്ന ശബ്ദം
തരംഗങ്ങൾ തിരിച്ചറിഞ്ഞു പോരിനുള്ള നിർദേശം കൊടുക്കുന്നവർ അതിവേഗം പാഞ്ഞുവരുന്ന
കുതിരയെയും,ദൂരെ നിന്നും പാഞ്ഞുവരുന്ന ഒരുപറ്റം കുതിരകളെ പറ്റിയും കാവൽ ക്കാരുടെ
തലവനെ അറിയിച്ചത്.

ഉടൻ തന്നെ അവർ പോരിന് തയ്യാറായി കിടങ്ങിൽ വല വിരിച്ചു അതിനുശേഷം

കാവലാളുകൾ കുന്തം പിടിച്ചു കിടങ്ങിനു പിന്നിൽ ഒളിച്ചു. അവരുടെ നേതാവും മറ്റു മുന്ന്
പേരും കിടങ്ങിനുമുന്നിലേക്ക് എത്തിച്ചേരുന്നവഴിക്കു 50വാര മാറി ഇരുട്ടിൽ ഒളിച്ചു.

സിംഗം പണ്ടാരം ഉദ്ദേശം 300വരെ എത്തിയപ്പോൾ എലി ഓടിവന്നു എല്ലാവരെയും അറീയച്ചശേഷം
തന്റെ കുന്തം എടുത്ത് എല്ലാവർക്കും പിന്നിൽ ഒളിച്ചു.

ഇതൊന്നുമറിയാതെ സിംഗവും കണ്മഷിയും അതിവേഗം കിടങ്ങിനടുത്തെത്തി പെട്ടെന്ന് തന്റെ
വഴിയിൽ ഉള്ള വായു സഞ്ചാരവിത്യാസം കൺമഷി തിരിച്ചറിഞ്ഞു.

അവൾ അതിവേഗം തന്നെ നിൽക്കാതെ വെട്ടി തിരിഞ്ഞു ഇടത്തേക്ക് ഓടി.

സിംഗം വീണ്ടും തന്റെ കുതിരയുടെ സമയോചിതമായ മികവിൽ തത്കാലം രക്ഷപെട്ടു, പക്ഷെ തലവനും
മാറ്റുരണ്ട്‍ കൂട്ടാളികളും പെട്ടെന്ന് തന്നെ പ്രവർത്തിച്ചു.തലവൻ എറിഞ്ഞ കുന്തം
കണ്മഷിയുടെ പിന്തുടയിൽ തുളഞ്ഞു കയറി.കണ്മഷി വേദനയാൽ അതിശക്തിയായി ചിനച്ചു തന്റെ
പിന്കാലുകൾ കുടഞ്ഞു.പക്ഷെ അവൾ ഓട്ടം നൃത്തിയില്ല പക്ഷെ പെട്ടെന്ന് ഉണ്ടായ ചട്ടത്തിൽ
സിംഗം ഒരുഭാഗത്തേക്കു പിടിവിട്ട് തൂങ്ങി.അതിനാൽ യജമാനനെ വിട്ടോടാനാകാതെ കണ്മഷി
വിഷമിച്ചു ആ തക്കത്തിന് മറ്റു കാവൽക്കാർ കണ്മഷിക്കു നേരേ കുന്തം എറിഞ്ഞു.

കണ്മഷി വേദനയാൽ ചിനച്ചു.

അവളുടെ ചിനപ്പ് സിംഗാപണ്ടാരത്തിന്റ കരളിലാണ് തറച്ചത് അയാൾ അങ്ങനെ കിടന്ന് തന്നെ
തന്റെ വാളൂരി നിവര്ന്ന് ഓടിവന്ന നേതാവിന്റെ കൈ പൂളി. പിന്നെ പിന്നാലെ ഓടിയെത്തിയ
ഒരു കാവൽക്കാരന്റെ തോളിൽ കുത്തി.

കുതിരക്കു മുറിവേറ്റതിനാൽ തനിക്കു പിടിച്ചു നില്ക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതിനാൽ
ആ യോധവ് അവിടെ നിന്നും പലായനം ചെയ്യാൻ തീരുമാനിച്ചു, അതിനുമുന്നെ തന്നെ കൺമഷി അവിടെ
നിന്നും ഓടാൻ തുടങ്ങിയിരുന്നു.

അവൾ തന്റെ യജമാനന്റെ രക്ഷക്കായി അതി വേഗം തന്നെ ഓടി, എന്നാൽ കുറച്ച് സമയത്തിനുള്ളിൽ
തന്റെ പിൻ തുടയിലേറ്റ മുറിവ് ആഴമുള്ളതിനാൽ അവൾ ഏന്തിവലിയാൻ തുടങ്ങി.

ഇതിനുള്ളിൽ കോവേറിക്കഴുതപ്പുറത്തു എലിയും കൂട്ടരും കാണ്മാഴിയിടടുത്തു കൊണ്ടേ
ഇരുന്നു. ഇതിനിടക്ക് പലതവണ കുതിര പുറത്തുനിന്നു ഇറങ്ങി കുതിരയെ നോക്കാൻ പണ്ടാരം
ശ്രമിച്ചെങ്കിലും കണ്മഷി നിൽക്കാതെ ഓടി.

പിന്നെ പിന്നെ അവൾ മുടന്തി മുടന്തി നടന്നു,സിംഗം തന്റെ കയ്യിലെ തുണി കൊണ്ട് അവളുടെ
മുറിവൊപ്പി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ സുഗന്ധദുർഗ എന്ന നദിയുടെ
അടുത്തെത്തിയിരുന്നു.

പെട്ടന്ന് കുന്തങ്ങൾ അവർക്ക് നേരേ പാഞ്ഞു വന്നു,ഭാഗ്യത്തിന് അവരുടെ മേൽ അവ
പതിച്ചില്ല, സിംഗം താഴെകിടന്ന കുന്തം എടുത്ത് പൊരുതി ആരെയും കൊല്ലാൻ
ആഗ്രഹമില്ലാത്തതിനാൽ അയാൾ അവരുടെ കയ്യിലും കാലിലും മുറിവുകൾ ഉണ്ടാക്കി താഴെ
വീണുകിടക്കുന്ന എലിയോടും കൂട്ടരോടും ഇങ്ങനെ പറഞ്ഞു,

ഞാൻ ആക്രമിച്ചത് ഒരു നികൃഷ്ഠനെ ആണ്‌ അല്ലാതെ എനിക്ക് വേറൊന്നിലും പങ്കില്ല………

അയ്യാൾ ഓടിനടന്നു പച്ചിലകൾ പറിച്ചു മാറുന്നുണ്ടാക്കി കുതിരയുടെ മുറിവിൽ അമക്കി
പിടിച്ചു കണ്മഷി അയ്യാളെ ദയനീയമായി നോക്കി.

അയ്യാൾ അവളുടെ മുന്നിൽ വന്നു അവളുടെ തലയിൽ കെട്ടിപിടിച്ചു.

ആ കുതിരയുടെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ അടർന്നുവീണു.

അപ്പോഴേക്കും കുതിരപ്പുറത്തു 3കാവലാളുകൾ പാഞ്ഞുവന്നു, അവർ സിങ്കത്തെ വളഞ്ഞു അവർ
അയ്യാളെ ആക്രമിച്ചു എലി എന്തോ വിളിച്ചു പറഞ്ഞെങ്കിലും അത്‌ കേൾക്കാതെ അവർ ആക്രമണം
തുടർന്നു, മറ്റു ഗത്യന്തരം ഇല്ലാതെ സിംഗം തന്റെ വാളെടുത്തു തടയൽ നിർത്തി
ആക്രമിക്കാൻ തുടങ്ങി. ഇതിനുള്ളിൽ സിങ്കത്തിന്റെ പുറത്ത് ഒരാൾ അഞ്ഞു കുത്തി സിംഗം
അലറി കണ്മഷി ചാടി എഴുന്നേറ്റു അവൾ അക്രമികളെ തടഞ്ഞു.

സിംഗം അവളുടെ കുഞ്ചിരോമങ്ങളിൽ എങ്ങനെയോ പിടിച്ചു അവൾ അയ്യാളെ വാലുചുകൊണ്ട്
ഇരുട്ടിലേക്കോടി പിന്നാലെ കാവൽകാരും. ഒടുവിൽ തന്റെ യജമാനന്റെ രക്ഷക്കായി അവൾ
നെഞ്ചും തല്ലി സുഗന്ധദുർഗ നദിയിലേക്കു ചാടി. തന്റെ ദൂതിൽ മുറുകെ പിടിച്ചുകൊണ്ടു
സിംഗം പണ്ടാരം എന്ന യോദ്ധാവും.

**********************************************