ജീവിതമാകുന്ന ബോട്ട് – Part 11

അർജ്ജുവിൻ്റെ ഫ്ലാറ്റിൽ:

“ഡാ അർജ്ജു, നിനക്ക് എന്താ പറ്റിയത്. കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. നീ ക്ലാസ്സിൽ ആരുടെ അടുത്തും സംസാരിക്കുന്നില്ല. ആ സുമേഷും ടോണയിമൊക്കെ പല പ്രാവിശ്യം നിൻ്റെ അടുത്ത് സംസാരിക്കാൻ വന്നപ്പോളും നീ ഒഴുവായി. “

“ഒന്നുമില്ലെടാ”

“ഇത് തന്നെ പ്രശനം. ആര് എന്തു ചോദിച്ചാലും ഒറ്റ വാക്കിൽ ഉത്തരം.

എല്ലാവന്മാരും എൻ്റെ അടുത്ത് വന്നാണ് നിനക്ക് എന്തു പറ്റി എന്ന് ചോദിക്കുന്നത്. നീ ആ അന്നയെ നോക്ക് അവള് പാട്ടും പാടിയാണ് നടക്കുന്നത്.”

“അവൾ എന്തെങ്കിലും കാണിക്കട്ടെ. അതൊന്നും എനിക്ക് പ്രശ്നമല്ല.”

“ശരി സമ്മതിച്ചു പക്ഷേ നമ്മൾ അല്ലെങ്കിൽ വേണ്ട നീ നിൻ്റെ കൂട്ടുകാരുടെ അടുത്ത് നടന്ന കാര്യങ്ങൾ പറയണം. എന്തിനാണ് വല്ലവരും പടുത്തു വിടുന്ന നുണ കഥകൾ വിശ്വസിക്കേണ്ടത്, നമുക്ക് നടന്ന സംഭവങ്ങൾ അങ്ങ് പറയാം. “

“അതൊന്നും ശരിയാകില്ല”

“അതൊക്കെ ശരിയാക്കാം, ദീപുവിനെ സസ്പെൻഷൻ കിട്ടിയതോടെ കാര്യങ്ങൾ ഒക്കെ അവർക്ക് മനസ്സിലായിട്ടുണ്ട്. പിന്നെ കീർത്തനയുടെ കാര്യമൊക്കെ ജെന്നിയോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പെണ്ണുങ്ങൾ എല്ലാം അറിഞ്ഞിട്ടുണ്ടാകും. “

“പിന്നെ പെണ്ണുങ്ങൾ എന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല.”
“നീ അത് വിട് നമ്മുടെ കൂട്ടുകാരുടെ നീയായിട്ട് കാര്യങ്ങൾ പറഞ്ഞാൽ അവർക്ക് സന്തോഷമാകും. എല്ലാം മറന്ന് അടിച്ചു പൊളിക്കാനല്ലേ നമ്മൾ കോളേജിൽ ചേർന്നത് തന്നെ. ഇപ്പൊ ഒരാഴ്ച്ചയായിട്ട് അവാർഡ് പടം പോലെയായിട്ടുണ്ട്”

“ഡാ സംഭവിച്ചത് എന്താണ് എന്ന് എനിക്ക് പറയണമെന്നുണ്ട്. പക്ഷേ കൂടുതൽ ചോദ്യങ്ങൾ ഉയരില്ലേ

പിന്നെ ജീവയെയും കൂട്ടരെയും കുറിച്ച് എന്തു പറയും. “

“അതിന് അവരെ ആരും കണ്ടിട്ടില്ല. അകെ കണ്ടത് ഒരു G wagon ബെൻസും പിന്നെ ഒരു ഇന്നോവയും. ഗോവ മുതൽ നടന്ന സംഭവങ്ങളിൽ ആ ഭാഗം മാത്രം നമ്മൾ വെള്ളം ചേർക്കുന്നു. നിൻ്റെ രക്ഷക്ക് ഞാൻ എൻ്റെ അങ്കിളിനെ വിളിച്ചു പറഞ്ഞപ്പോൾ അയച്ച ആളക്കാരാണ്. ഇങ്ങനെ ജെന്നിയുടെ അടുത്തു ഞാൻ തള്ളി. അവൾ വിശ്വസിച്ചിട്ടുണ്ട്.”
“ജെന്നിയല്ല ബാക്കി ഉള്ളവർ ആ മാത്യു പണ്ട് പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ല പിന്നെ അന്ന് ബസ്സിന്‌ മുൻപിൽ വട്ടം വെച്ചപ്പോൾ എന്നെ അല്ലെ അരുൺ സാർ വിളിച്ചത്.”

“ഒന്ന് പോടാ, ആണുങ്ങളിൽ പകുതി പേർ ട്രവേലെറിൽ ആയിരുന്നു. പിന്നെ ഉണ്ടായിരുന്നവർ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോളാണ് കണ്ടതിനെ പറ്റി ഡീറ്റൈൽഡ് ആയി ഓർക്കാനൊന്നും പോകുന്നില്ല. പിന്നെ ഞാനും ആ സമയത്തു എഴുന്നേറ്റ് നിൻ്റെ അടുത്തു വന്നിരുന്നു.”

“അതു ശരിയാ നിൻ്റെ പേടിച്ച മുഖം എനിക്ക് ഓർമ്മയുണ്ട്. “

“പേടി ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷേ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.”

“ഞാൻ ചുമ്മാ പറഞ്ഞതാ. “

“അപ്പൊ ശനിയാഴ്ച്ച, അന്നത്തെ പോലെ ഉച്ചക്ക് പാർട്ടി.”

“OK . പക്ഷേ ജീവയോട് ഒന്ന് സൂചിപ്പിക്കേണ്ട. “

“അതിൻ്റെ ആവിശ്യമൊന്നുമില്ല കഴിഞ്ഞ തവണ നമ്മൾ കൂടിയതല്ലേ, അന്ന് പുള്ളി സമ്മതിച്ചതല്ലേ.”

ഓ ശരി.

“നീ തന്നെ എല്ലാവരെയും നേരിട്ട് ക്ഷണിച്ചെരെ”

“നാളെ ക്ലാസ്സിൽ ചെല്ലുമ്പോൾ ഞാൻ പറഞ്ഞോളാം. നിനക്ക് വേറെ ആരെയെങ്കിലും കൂടുതൽ വിളിക്കണോ?”

“ജെന്നിയെ വിളിച്ചാലോ? അല്ലെങ്കിൽ വേണ്ട അവൾ വരില്ല. “

“ആ ബേസ്റ്റ.”

“നീ ചിരിക്കേണ്ട. ആ ടോണിക്ക് പ്രീതിയെ സെറ്റ് ആയിട്ടുണ്ട്. പിന്നെ സുമേഷിനും വിളിച്ചാൽ വരാൻ രണ്ട് മൂന്ന് പേരൊക്ക ഉണ്ട്. അസൂയ വരുന്നുണ്ടെങ്കിൽ നീ വേണേ അന്നയെ വിളിച്ചോ. “

“ഡാ നീ എൻ്റെ കൈയിൽ നിന്ന് വാങ്ങും. “

“ഞാൻ വെറുതെ പറഞ്ഞതാ. വെള്ളമടി പാർട്ടിക്കാണോ പെണ്ണുങ്ങൾ. മനഃസമാദാനമായി ഒന്ന് കൂടിയിട്ട് എത്ര നാളായി.”

“വെള്ളത്തിൻ്റെ കാര്യം പറഞ്ഞപ്പോളാ നീ പോയി വാങ്ങേണ്ടി വരും. “

“അതൊക്കെ ഞാൻ ചെയ്തോളാം. പിന്നെ മറ്റേ ബാച്ചിൽ നിന്ന് ലിജോയെ വിളിക്കുന്നുണ്ട്. “

“അതിനെന്താ ഹോസ്റ്റലിൽ നമ്മളുടെ കമ്പനി അല്ലായിരുന്നോ.”

“അർജ്ജു അരുൺ സാർ ഇന്ന് പെട്ടന്ന് പോണ കണ്ടല്ലോ. മുഖം ഒക്കെ വല്ലാണ്ടിരുന്നു. നിന്നോട് വല്ലതും പറഞ്ഞായിരുന്നു. വൈകിട്ട് എസ്കോർട്ടും ഉണ്ടായിരുന്നെങ്കിലും ദീപക്കിനെ കണ്ടില്ല.”

“അറിയില്ലെടാ എന്തെങ്കിലും എമർജൻസി കാണും, നാളെ ഏതോ സിങ് വരുമെന്നാണ് മെസ്സേജ് ഉണ്ട്. “
“ഡാ നമുക്ക് തന്നെ വണ്ടി ഓടിച്ചാൽ മതി. കാര്യം ദീപക്ക് കമ്പനിയാണെങ്കിലും പുള്ളിക്കാരൻ കൂടെയുള്ളപ്പോൾ എന്തോ പോലെ. അവരെ ഒക്കെ ഡ്രൈവർ ആക്കിയത് പോലെ.”

“ഞാനും അത് വിചാരിച്ചതാണ് ജീവിയുടെ അടുത്തു പറയണം.”

“ഡാ ഉറക്കം വരുന്നു അപ്പൊ goodnight”

“ഇത്ര നേരത്തായോ നീ റൂം മാറി കിടന്നത് തന്നെ ലവളുമായിട്ട് സൊള്ളാനല്ലേ. “

രാഹുൽ മറുപടിയൊന്നും പറഞ്ഞില്ല. ഒന്നിളിച്ചു കാണിച്ചു

പിറ്റേ ദിവസം രാവിലെ ഇറങ്ങിയപ്പോൾ തന്നെ പുതിയ ആൾ നിൽക്കുന്നുണ്ട് 6.6 height ഉള്ള ഒരു പഞ്ചാബി സിങ്.

ഞാൻ സുകബീർ കരൺ സിങ് (ഹിന്ദിയിൽ)

അർജ്ജുവും രാഹുലും പരിചയപ്പെട്ടു. പൊക്കം കാരണം പുള്ളിക്ക് കാറിൽ ഇരിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. എങ്കിലും ഡ്രൈവിംഗ് സൂപ്പർ ആയിരുന്നു. മൊബൈലിൽ മാപ്പ് തുറന്നു വെച്ചിട്ടുണ്ട്. എങ്കിലും അതിൽ കാര്യമായി നോക്കുന്നൊന്നുമില്ല. ഇന്നോവ പിന്തുടർന്നാണ് പോകുന്നത്.

വലിയ സംസാരമൊന്നുമില്ല. പതിവ് പോലെ കോളേജിലേക്ക്.

******

അന്ന കോളേജിലേക്ക് ഓട്ടോയിൽ വരുമ്പോളാണ് അത് ശ്രദ്ധിച്ചത്. അർജ്ജുവിൻ്റെ കാറിൽ നിന്ന് ആറടി പൊക്കമുള്ള സിംഗ് ഇറങ്ങുന്നു. അതേ സമയം തന്നെ രാഹുൽ ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറുന്നു.

ഇവന്മാർ ബോഡി ഗാർഡിനെ ഒക്കെ വെച്ചോ എന്നായി അന്നയുടെ ചിന്ത.

ക്ലാസ്സിൽ അർജ്ജു പതിവിലും ഹാപ്പി ആയിരുന്നു. സുമേഷ്, ടോണി, മാത്യു രമേഷ്, പോൾ, ജിതിൻ പിന്നെ A ബാച്ചിൽ നിന്ന് ലിജോ എല്ലാവരെയും ശനിയാഴ്ചത്തെ പാർട്ടിയിലേക്ക് വിളിച്ചു. സുമേഷിനും പോളിനും ഒക്കെ ചെറിയ നീരസം ഉണ്ടായിരുന്നു എങ്കിലും കാര്യങ്ങൾ ഒക്കെ നാളെ പറയാം എന്ന് പറഞ്ഞപ്പോൾ ഹാപ്പിയായി.

അർജ്ജുവിൽ അന്നുണ്ടായ മാറ്റം അന്നയടക്കം എല്ലാവരും ശ്രദ്ധിച്ചിരുന്നു.

അവൻ പെട്ടന്ന് തന്നെ എല്ലാവരുമായി വീണ്ടും കമ്പനിയായിക്കുന്നു പെണ്ണുങ്ങളിൽ പകുതി പേർ ഇപ്പോൾ മുഖത്തു പോലും നോക്കാറില്ല. ബാക്കി ഉള്ളവർ ചിരിച്ചു കാണിക്കുന്നുണ്ട് ആവിശ്യത്തിന് സംസാരിക്കും, ആകെ തൻ്റെ അടുത്തു ആത്മാർത്ഥമായി സംസാരിക്കുന്നത് അനുപമയും സുമേഷും പോളും മാത്രമാണ് . പാറു ചേച്ചി പറഞ്ഞത് പോലെ തന്നെയായി. അർജ്ജു കിളി പോയി നടക്കുകയാണ് പറഞ്ഞപ്പോൾ തന്നെ അതൊക്കെ ഒരാഴ്ച്ചത്തേക്കേ കാണു എന്ന് പാറു ചേച്ചി പ്രവചിച്ചതാണ്. നഷ്‌ടം എനിക്കായിരിക്കുമെന്നും.
സംഭവം ശരിയാണ്. പെണ്ണെന്ന നിലയിൽ മാനനഷ്ടം, കുടുംബക്കാർ എതിരായി അപ്പച്ചി പിണങ്ങി. കൂട്ടുകാരും പോയി കോളേജ് ഹോസ്റ്റലിൽ നിന്ന് പ്രൈവറ്റ് ഹോസ്റ്റലിലേക്ക് മാറിയതിൻ്റെ ബുദ്ധിമുട്ടുകൾ വേറെ. എല്ലാ ദിവസവും ഓട്ടോക്കാരുമായി പൈസയെ ചൊല്ലി തർക്കം. ക്ലാസ്സ് കഴിഞ്ഞു തിരിച്ചു പോകാൻ അതിലും ബുദ്ധിമുട്ട്. two wheeler ഓടിക്കാൻ അറിയില്ല. അല്ലെങ്കിലും കാശ് എടുത്തു ചിലവാക്കിയാൽ അടുത്ത സെമസ്റ്റർ ഫീസ് അടക്കാൻ ബുദ്ധിമുട്ടും. എന്തായാലും തോക്കാൻ പാടില്ല. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം. പഠിച്ചു ഒരു ജോലി കണ്ടെത്തണം. ബാക്കി ഒക്കെ അന്നേരം

ക്ലാസ്സ് കഴിഞ്ഞതും അന്ന പതിവ് പോലെ ഹോസ്റ്റലിലേക്ക് ചെന്നു രണ്ടു ദിവസത്തേക്ക് ഒറ്റക്കാണ്. ബാങ്കിൽ നിന്ന് പാറു ചേച്ചി നാട്ടിൽ പോയി, നാളെ രാവിലെ സ്റ്റീഫനെ കൂട്ടി ഷോപ്പിങ്ങിന് പോകണം. അന്ന ഓരോന്നാലോചിച്ചിരുന്നു.

ക്ലാസ്സ് കഴിഞ്ഞ അർജ്ജുവും രാഹുലും കാറുമായി കോളേജിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ സിങ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ഇന്നോവയും രാഹുൽ ഡ്രൈവർ സീറ്റിൽ നിന്ന് മാറി പുറകിലേക്ക് കയറി. പക്ഷേ രണ്ടു പേരും ബെവ്‌കോ സൂപ്പർമാർകെറ്റിൽ പോകണമെന്ന് ആവിശ്യപെട്ടിട്ട സിങ് കൂട്ടാക്കിയില്ല. അവസാനം സാധനം വാങ്ങാനായി രാഹുൽ ഫ്ലാറ്റിൽ ചെന്നിട്ട് ഒരു ഓട്ടോ വിളിച്ചു പോയി

ശനിയാഴ്ച്ച പതിനൊന്ന് മണിയോടെ എല്ലാവരും ഫ്ലാറ്റിലേക്ക് എത്തി. ബാലക്കണിയിൽ പേപ്പർ വിരിച്ചിരുന്നു പരിപാടി തുടങ്ങി. കഴിഞ്ഞ തവണത്തെ പോലെ ഫോറിൻ ബ്രാൻഡ് ഒന്നുമില്ല. മൂന്ന് ബകാർഡി വോഡ്‌ക. പിന്നെ മണി ചേട്ടൻ വക ചിക്കൻ ലിവറും ബീഫ് ഫ്രൈയുമാണ് ടച്ചിങ്സ്. മണിചേട്ടന് ഇനി റെസ്റ് കൊടുക്കാമെന്ന് തീരുമാനിച്ചു. അതു കൊണ്ട് കുറച്ചു കഴിയുമ്പോൾ ഫുഡ് swiggy ചെയ്യണം.

എല്ലാവരും സന്തോഷത്തിലാണ് കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു കൂടൽ. ഓരോ പെഗ്‌ അടിച്ചു കഴിഞ്ഞപ്പോളേക്കും കഥകൾ ഒക്കെ പറഞ്ഞു തുടങ്ങി. ക്ലാസ്സിലെ പെണ്ണുങ്ങൾ മുതൽ പല കാര്യവും സംസാര വിഷയമാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. എല്ലാവന്മാരും കുറച്ചു പറ്റായിട്ടുണ്ട്

എല്ലാവർക്കും എൻ്റെ വായിൽ നിന്ന് ഗോവയിൽ നടന്ന കാര്യങ്ങൾ അറിയാൻ കാത്തു നിൽക്കുകയാണ്. രാഹുൽ പല പ്രാവിശ്യം മുഖത്തു നോക്കുന്നുണ്ട്.
അവസാനം ഞാൻ ഗോവയിൽ വെച്ചുണ്ടായ സംഭവങ്ങൾ ചുരുക്കി അങ്ങ് പറഞ്ഞു.

സുമേഷിനും ടോണിക്കും പറഞ്ഞ കാര്യങ്ങൾ മുഴുവൻ അങ്ങോട്ട് ദഹിച്ചിട്ടില്ല. പക്ഷേ രമേഷ് കാര്യങ്ങൾ ശരി വെച്ചതോടെ എല്ലാവർക്കും വിശ്വാസമായി.

അത് കഴിഞ്ഞപ്പോൾ കോളേജിൽ വന്ന ബെൻസ് ഇന്നോവയിലെയും ആൾക്കാരെ പറ്റി അറിയണമെന്നായി

പ്രൊട്ടക്ഷന് വന്ന ആൾക്കാർ രാഹുലിൻ്റെ അച്ഛൻ്റെ സുഹൃത്ത അയച്ചതാണ് എന്ന് നുണ മാത്യുവും രമേഷും ഒഴികെയുള്ളവർ ഏറെ കുറെ വിശ്വസിച്ചിട്ടുണ്ട്. ചോദ്യങ്ങൾ മുഴുവൻ സുമേഷ് വക ആണ്. കൂട്ടത്തിൽ ടോണി വകയുമുണ്ട്.

“എന്നാലും അർജ്ജു അന്ന് രാത്രിയിൽ അന്ന നിൻ്റെ വണ്ടിയിൽ എന്തിനാണ് ചാടി കയറിയത്? അതും അവളുടെ അപ്പച്ചിയുടെ കൂടെ പോകാതെ?”( സുമേഷ്)

“ആ ആർക്കറിയാം. പിന്നെ എൻ്റെ ഒപ്പം മാത്രമല്ലല്ലോ. രാഹുലും ഉണ്ടായിരുന്നില്ലേ.”

“പിന്നെ രാഹുലും ജെന്നിയും ലൈൻ ആണെന്ന് അവൾക്കറിയാം.“ (ടോണി)

“അതിന് ?”

“നിങ്ങൾ എങ്ങോട്ടാണ് പോയത്?” (മാത്യു)

“വേറെ എവിടേക്ക് ജേക്കബ് അച്ചായൻ്റെ കുമളിയിലെ എസ്‌റ്റേറ്റിലേക്ക് ഇവൻ്റെ ലോക്കൽ ഗാർഡിയൻ” (രാഹുൽ)

“അടിപൊളി എസ്‌റ്റേറ്റ് ആണോ? നമുക്ക് ഒരു ദിവസം ട്രിപ്പ് അടിച്ചാലോ.”

പോൾ ആണ് ചോദിച്ചത്. വിഷയം മാറിയതിൽ എനിക്ക് ആശ്വാസമായി

ജേക്കബ് അച്ചായനോട് ചോദിച്ചിട്ടു തീരുമാനിക്കാം. പുള്ളി എന്തായാലും സമ്മതിക്കും.

എന്നാലും ദീപുവും കീർത്തനയും കൂടി ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്ന് കരുതിയില്ല. കാണാൻ നല്ല ശാലീന സുന്ദരി. സ്വഭാവം യക്ഷിയുടെയും. നീ ദീപുവിൻ്റെ ഒപ്പം എങ്ങനെ കൂട്ടായി.

ടോണി രമേഷിനോടാണ് ചോദിച്ചത്

കാര്യം ഞങ്ങൾ കുറെ അലമ്പോക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഈ വക ചെറ്റത്തരം അവൻ ആദ്യമായിട്ട് കാണിക്കുന്നത്. അതും ഒരു പെണ്ണിൻ്റെ മാനം കളയുന്ന പരിപാടി.

അത് ശരിയാ അന്നയുടെ ഭാവി പോയി. (സുമേഷ്)

പിന്നെ അവളുടെ അപ്പൻ കുര്യൻ്റെ കൈയിൽ പൂത്ത കാശുണ്ട്. ഏതെങ്കിലും ഒരുത്തൻ കാശു വാങ്ങി കെട്ടിക്കോളും. പിന്നെ നല്ല സ്മാർട്ട് പെണ്ണല്ലേ. (പോൾ)

അന്നയെ കുറിച്ചാണ് സംസാരം. ഞാൻ അഭിപ്രായം പറയാൻ പോയില്ല.

എന്തായാലും ഇത്രക്കും വേണ്ടായിരുന്നു. കുറച്ചഹങ്കാരം ഉണ്ടായിരുന്നെങ്കിലും അവള് ശരിക്കും പാവമാടാ” (സുമേഷ്)
കുറച്ചൊന്നുമല്ല നല്ല പോലെ ഉണ്ടായിരുന്നു. അന്ന് അർജ്ജു പണി കൊടുത്തപ്പോളാണ് ലവൾ അടങ്ങിയത്. (രമേഷ് )

“ആ ദീപു എങ്ങാനും തിരിച്ചു വന്നാൽ ഞങ്ങൾ അവൻ്റെ മേത്തു കൈ വെക്കും അന്നേരം തടയാൻ വന്നേക്കരുത്.” (പോൾ )

രമേഷ് കൈ കൂപ്പി.

“അവൻ വരാനൊന്നും പോകുന്നില്ല. സസ്പെന്ഷൻ എന്തായാലും ഡിസ്മിസ്സൽ ആകും. ഉറപ്പാണ്. ” (മാത്യു )

“അവനിപ്പോൾ എവിടെയാ വല്ല വിവരവുമുണ്ടോ?” (ടോണി)

“ആൾ ബാംഗ്ലൂർ ഉണ്ട്. എന്നെ ഒരു വട്ടം വിളിച്ചിരുന്നു വേറെ ഒരു കോമൺ ഫ്രണ്ടിൻൻ്റെ അടുത്താണ്. വീട്ടുകാരുടെ കാര്യമാണ് കഷ്ടം. അന്നയുടെ കൊച്ചച്ചൻ അവനെ അന്വേഷിച്ചു ചെന്നിരുന്നു.” (രമേഷ് )

“അവനിട്ട് മാത്രമല്ല അവൾക്കിട്ടും കൊടുക്കണം. ആ കീർത്തന. “ (ജിതിൻ)

“ഇവനൊന്ന് അയഞ്ഞാൽ ആ ഡയറക്ടർ തള്ള അവളെ തിരിച്ചു കൊണ്ടുവരും. ഞാനും അത് തന്നെയാ പറഞ്ഞത്. അവള് വന്നിട്ട് അവൾക്കിട്ട് പണി കൊടുക്കണം.” (രാഹുൽ )

“കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ലവൾ ഇവിനിട്ട് പണിതത്.” (ടോണി)

“എന്തൊക്കെ പറഞ്ഞാലും നീയും അന്നയും നല്ല മാച്ച് ആണ്.” (സുമേഷ്)

അവൻ എന്നെ നോക്കിയാണ് പറഞ്ഞത്

“ഡാ എൻ്റെ കൈയിൽ നിന്ന് നീ വാങ്ങും. “

“അല്ല ഞാൻ height ആണ് ഉദേശിച്ചത്.”

സുമേഷ് ഇളിച്ചു കാണിച്ചു

“എന്തായാലും നിങ്ങൾ രണ്ട് പേരും സൂക്ഷിക്കണം. അവളുടെ അപ്പൻ പണി തരാൻ ചാൻസ് ഉണ്ട്.” (മാത്യു )

“എന്തിന്? അവൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് മാറിയില്ലേ. പിന്നെ അവളുടെ ആളുകൾ ദീപുവിനെ തിരക്കി ചെന്നെല്ലോ. അവർക്ക് കാര്യം മനസ്സിലായി കാണും” (രാഹുൽ)

“സത്യം പറ അന്ന് നിങ്ങളുടെ ഒപ്പം പോന്ന അവളെ നിങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ.” (ലിജോ )

“അതൊന്നുമില്ല അവൾ തന്നെ പോയതാണ്” (രാഹുൽ)

“എന്നാലും അവൾ എന്തിനായിരിക്കും നിങ്ങളുടെ ഒപ്പം ചാടി കയറി പോയത്? ഞാൻ കുറെ പ്രാവിശ്യം നേരിട്ട് ചോദിച്ചതാണ്. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് ഇനി നിന്നോട് വല്ല ഫീലിങ്ങ്സ് ഉണ്ടോ” (സുമേഷ്)
ഞാൻ വീണ്ടും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ intercom ൽ കാൾ വന്നു. സെക്യൂരിറ്റി ആയിരിക്കും. അസോസിയേഷനിലെ കിളവന്മാരായിരിക്കും. ഇത്രെയും ബാച്ചലേഴ്‌സ് കയറി വന്നതിൻ്റെ ചൊറി ആയിരിക്കണം. എല്ലാവന്മാരും കൂടി കുറച്ചു ഒച്ച കൂടുതലാണ്. അതും ബാൽക്കണിയിലിരുന്ന് രാഹുലാണ് എഴുന്നേറ്റ് പോയി ഫോൺ എടുത്തത്. അവൻ്റെ മുഖ ഭാവം മാറി. മുഖമാകെ ഇരുണ്ടു കടന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്. അവൻ എന്നെ ഒന്ന് നോക്കി.

“ആരാടാ? ആ ചൊറിയാൻ ചെറിയാൻ ആണോ ?”

അവൻ ഒന്നും മിണ്ടിയില്ല.

“ഞാൻ ഇപ്പോൾ വരാം.”

എല്ലാവരും എന്താണ് സംഭവം എന്ന രീതിയിൽ പരസ്‌പരം നോക്കുന്നുണ്ട്.

“ഡാ ഞാനും വരുന്നു. “

“നീ ഇവിടെ ഇരുന്നാൽ മതി. “

അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങി. രാഹുൽ വാതിലിനടുത്തേക്ക് നീങ്ങി പിന്നാലെ ഞാനും. അവൻ വാതിൽ തുറന്നതും ഞാൻ ഞെട്ടി. എല്ലാവരും ഞെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

അവൾ നിൽക്കുന്നു അന്ന. ബാക്കിൽ വലിയ ഒരു ബാഗ് ഉണ്ട്. പിന്നെ ഒരു ട്രോളി suitcase ഉം ലാപ്ടോപ്പ് ബാഗും. അവളുടെ പിന്നിലായി ഗേറ്റിൽ നിൽക്കുന്ന രണ്ട് സെക്യൂരിറ്റി.

ഞങ്ങളെ എല്ലാവരെയും കണ്ടിട്ട് അവളും ഒന്ന് ഞെട്ടി. എങ്കിലും അവൾ വിദഗ്ദ്ധമായി അത് മറച്ചു പിടിച്ചു.

“നീ എന്താ ഇവിടെ? “

രാഹുൽ കലിപ്പിലായി ചോദിച്ചു .

അവൻ്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല

“ഹാ എല്ലാവരുമുണ്ടല്ലോ. പാർട്ടിയാണല്ലേ.

ഈ സെക്യൂരിറ്റി ചേട്ടന്മാരോട് ഞാൻ ഇങ്ങോട്ട് വന്നതാണന്ന് ഒന്ന് പറഞ്ഞേരെ.“

“സാർ ഗേറ്റിൽ തടയാൻ ശ്രമിച്ചതാണ്. പക്ഷേ പോലീസ് സ്റ്റേഷനിൽ കയറ്റുമെന്ന് പറഞ്ഞു ഭീക്ഷിണി പെടുത്തിയിട്ട് ഇങ്ങോട്ട് കയറി പൊന്നു.”

സെക്യൂരിറ്റിക്കാരൻ ദയനീയമായി പറഞ്ഞു.

അപ്പോഴേക്കും ലിഫ്റ്റ് തുറന്നു നാലു പേർ കൂടി വന്നു. രണ്ടു പേർ ജീവിയുടെ ആൾക്കാരാണ് സിങ്ങും പിന്നെ വേറെ ഒരു ചേട്ടനും. അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. മൂന്നാമത്തെ ആൾ കെയർ ടേക്കർ. പിന്നെ അസോസിയേഷൻ സെക്രട്ടറി കുരിയൻ കഴുവേലി. ചൊറിയൻ ചെറിയാന് ഒപ്പം കിട പിടിക്കുന്ന പുരാവസ്‌തു.
” ബാച്ചില്ലേഴ്സ് താമസിക്കുന്നിടത്തു പെണ്ണുങ്ങൾക്ക് എന്താണ് കാര്യം. ഈ വക മറ്റേ പരിപാടി ഒന്നും ഇവിടെ സമ്മതിക്കില്ല . മാന്യന്മാർ താമസിക്കുന്ന സ്ഥലമാണ്. മര്യാദക്ക് പോയില്ലെങ്കിൽ ഞങ്ങൾ പോലീസിനെ വിളിക്കും”

കുര്യൻ കത്തിക്കയറുകയാണ്. 6.6 അടിയുള്ള സിങ് അങ്ങേരുടെ ഒപ്പം ഇത് ചോദ്യം ചെയ്യാൻ വന്നു എന്നാണ് അയാൾ വിചാരിച്ചിരിക്കുന്നത് എന്ന് തോന്നും.

മുൻപിൽ നിൽക്കുന്ന രാഹുൽ പൊട്ടി തെറിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിനു മുൻപ് അന്ന വക കിട്ടി.

“താൻ ഏതാടോ കിളവ. മറ്റേ പരിപാടി നടത്തുന്നത് തൻ്റെ വീട്ടിലിരിക്കുന്നവൾ. പിന്നെ പോലീസിനെ വിളിക്കണേൽ വിളിക്ക്. പക്ഷേ കൊണ്ടുപോകുന്നത് തന്നെയായിരിക്കും. എൻ്റെ അപ്പച്ചിയാണ് സിറ്റി പോലീസ് കമ്മിഷണർ. സംശയം വല്ലതുമുണ്ടെങ്കിൽ ഇവരോട് ചോദിച്ചാൽ മതി”

ആളൊന്ന് ഞെട്ടി. സഹായത്തിനായി അയാൾ സിങിനെ നോക്കി. പിന്നെ കെയർടേക്കറിനെയും ആരും ഒന്നും മിണ്ടുന്നില്ല അപ്പോഴേക്കും സെക്യൂരിറ്റി അയാളുടെ ചെവിയിൽ എന്തോ പറഞ്ഞു. അന്ന് കമ്മിഷണർ വന്ന കാര്യമായിരിക്കണം അതോടെ അയാൾ ഒന്ന് ചുമന്നു തുടുത്തു. ഒന്നും മിണ്ടാതെ പോയി. പിന്നാലെ കെയർ ടേക്കറും സെക്യൂരിറ്റിയും വാല് പോലെ പോയി.

സിങ്ങും കൂടെയുള്ള ആളും പാറ പോലെ നിൽക്കുന്നുണ്ട്. അവരുടെ മുഖത്തൊരു അമ്പരപ്പുണ്ട്

“ഭായിജാൻ ഹം ബഡേ ദോസ്ത് ഹേ. കോയി ഗത്രാ നഹി ഹേ. “

അന്ന പുഞ്ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

രാഹുലാണെങ്കിൽ കിളി പോയി നിൽക്കുകയാണ്.

സിങ് എന്തോ പറയാൻ വന്നപ്പോഴേക്കും അവരോട് പൊക്കോളാൻ ഞാൻ കണ്ണു കൊണ്ട് കാണിച്ചു. അതോടെ അവരും പോയി.

ജീവിയുടെ ആൾക്കാരെ ഇവൾ അറിയേണ്ട

അടുത്ത നിമിഷം രാഹുലിൻ്റെ തടഞ്ഞു വെച്ച കൈയിനടിയിലൂടെ അന്ന ഫ്ലാറ്റിലേക്ക് കയറി. suitcase വെളിയിൽ ഉപേക്ഷിച്ചു.

ഞാനടക്കം എല്ലാവരും അന്ധാളിച്ചു നിൽക്കുകയാണ്. സാധാരണ അവളെ കാണുമ്പോൾ ഇരച്ചു വരാറുള്ള ദേഷ്യം ഇല്ല. ഒരു മരവിച്ച അവസ്ഥ.

“ഹായ്. ”

എൻ്റെ പിന്നിൽ നിൽക്കുന്ന എല്ലാവരെയും കൈ വീശി കാണിച്ചു.

“ഇതെന്താടാ കരടിയോ? എന്താണ് രമേഷ്, ഒരു പെൺ കുട്ടി വന്നാൽ ഷർട്ടൊന്നും ഇടാതെ ഇങ്ങനെ നിൽക്കുകയാണോ?”
രമേഷ് ഷർട്ട് എടുത്തിടാൻ ബാൽക്കണിയിലേക്ക് ഓടി.

വെള്ളമടിക്കുമ്പോൾ രമേഷിൻ്റെ പണി ആണ് ഡ്രസ്സ് ഊരിയിട്ട് ഇരിക്കുക എന്നത്. രണ്ട് പെഗ് കൂടി കഴിഞ്ഞിരുന്നേൽ അവൻ ഷെഡ്‌ഡി പുറത്താണ് ഇരിക്കാറു.

“അർജ്ജു എനിക്ക് തന്നോട് മാത്രമായി ഒരു കാര്യം സംസാരിക്കാനുണ്ട്.”

അതും പറഞ്ഞവൾ ആദ്യം കാണുന്ന ബെഡ് റൂമിലേക്ക് പോയി. എൻ്റെ റൂമിലേക്ക് തന്നെ. വാതിലടച്ചില്ല

എല്ലാവരും എന്നെയാണ് നോക്കുന്നത്. അവന്മാർ അത് വരെ അടിച്ചതൊക്കെ ഇറങ്ങി പോയി എന്ന് കണ്ടാൽ അറിയാം.

“എടാ നീ അവളെ പിടിച്ചു പുറത്താക്കാനോ. അതോ ഞാൻ വേണോ?”

രാഹുൽ ചീറി.

അവൻ്റെ ശബ്‌ദം കേട്ട് മണി ചേട്ടനും ഓടി വന്നു.

അവൻ്റെ അടുത്ത് ഒന്നും മിണ്ടാൻ നിന്നില്ല നേരെ റൂമിലോട്ട് ചെന്നു. അവൾ ബാഗൊക്കെ താഴെ ഇറക്കി വെച്ച് കട്ടിലിൽ ഇരിക്കുകയാണ്. കറുത്ത ജീൻസും ഒരു മെറൂൺ ഷിർട്ടുമാണ് വേഷം

കണ്ണിൽ ഒരു തിളക്കമുണ്ട്. രണ്ടും കൽപ്പിച്ചാണ് അവളുടെ വരവ്.

“വാതിലടക്കാമോ അർജ്ജു.”

“വാതിലൊന്നും അടക്കുന്നില്ല. നീ പെട്ടിയും കിടക്കയുമൊക്കെ എടുത്ത് എന്തിനാണ് ഇങ്ങോട്ട് കെട്ടി എടുത്തത്?

ഞാൻ അൽപ്പം ഉച്ചത്തിൽ തന്നെ ചോദിച്ചു.

അവൾ ഒന്ന് ചിരിച്ചു കാണിച്ചു.

“കിടക്കയൊന്നും എടുത്തിട്ടില്ല. ഇവിടെ നല്ല ബെഡ് ഉണ്ടല്ലോ. “

“സുമേഷേ സുമേഷേ” അവൾ ഉച്ചത്തിൽ വിളിച്ചു. സുമേഷ് ഓടി വാതിലിനടുക്കൽ എത്തി. ആദ്യം എന്നെ നോക്കി പിന്നെ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

“ഡാ നീ എൻ്റെ പെട്ടി ഒന്ന് ഹാളിലേക്ക് എടുത്ത് വെക്കുമോ, പ്ളീസ്ഡാ ഡാ”

അവൻ അതേ സ്പീഡിൽ പോയി.

“നീ ഇപ്പോൾ എന്തിനാണ് ഇങ്ങോട്ട് വന്നത്”

ഈ തവണ ഞാൻ പതുക്കെയാണ് ചോദിച്ചത്.

“നിങ്ങൾ എന്തു കളി കളിച്ചാണ് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. എന്നോട് ദേഷ്യമുണ്ടെങ്കിൽ ഇങ്ങനെ ചെയ്യാമോ? ഒന്നുമില്ലെങ്കിൽ ഞാൻ ഒരു പെണ്ണല്ലേ. അതും വീട്ടുകാർ പടി അടച്ചു പിണ്ഡം വെച്ച പെണ്ണ്. ”

അവളുടെ ശബ്ദം ഉച്ചത്തിലായി. പുറത്തുള്ളവർ കേൾക്കാൻ വേണ്ടിയാണ് അവളുടെ ഡയലോഗ്. അതും വോയ്‌സ് ഒക്കെ നല്ല പോലെ മോഡുലേറ്റ ചെയ്‌ത്‌ കരയുന്ന പോലെ.
പിന്നാലെ അവൾ ശബ്‌ദം കുറച്ചു എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് കെഞ്ചി പറഞ്ഞു

“നീയല്ല എന്നെ ഹോസ്റ്റലിൽ നിന്നിറക്കിയത് എന്ന് അറിയാം, എങ്കിലും അർജ്ജു പ്ളീസ് കോഴ്‌സ് കഴിയുന്നത് വരെ ഞാൻ ഇവിടെ താമസിച്ചോട്ടെ. ഇവിടെയാകുമ്പോൾ ഞാൻ എൻ്റെ പപ്പയുടെയും കൊച്ചാപ്പയുടെയും അടുത്ത് നിന്ന് സേഫ് ആണ്. പ്ലീസ് ഞാൻ ഇവിടെ താമസിച്ചോട്ടെ ”

“അതൊന്നും നടക്കണ കാര്യമല്ല. നീ ഒരു പെണ്ണ് ഞങ്ങൾ രണ്ട് bachelors നിനക്ക് തന്നയാണ് മോശപ്പേരു.”

ഞാനവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി.

“ഇതിൽ കൂടുതൽ എന്തു മോശമാകാൻ”

അവൾ പിറുപിറുത്തു.

“നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല. നീ വേറെ എവിടെയെങ്കിലും പോ. നിൻ്റെ അപ്പച്ചി ഇല്ലേ സിറ്റി പോലീസ് കമ്മിഷണർ. അതുമല്ലെങ്കിൽ നിൻ്റെ അനിയനില്ലേ സ്റ്റീഫൻ. അവരുടെ ഒപ്പം പോയി താമസിക്ക്.”

“അർജ്ജു അവിടെ ഒന്നും ഞാൻ സേഫ് അല്ല. എനിക്ക് ഇഷ്ടമില്ലാത്ത കല്യാണം അവർ നടത്തും.”

അപ്പോൾ അതാണ് കാര്യം. എങ്കിലും എനിക്കങ്ങോട്ട് വിശ്വാസമായില്ല.

“പ്ളീസ് ഒക്കെ പറയുന്നുണ്ടെങ്കിലും അവൾ കട്ടിലിൽ തന്നെ ഇരുന്നോണ്ടാണ് സംസാരം. പിന്നെ വന്നപ്പോൾ ഉള്ള ഭാവം തന്നെ കണ്ണിലെ ആ തിളക്കം അപ്പോഴും ഉണ്ട്. ഇത് വേറെ എന്തോ കളിയാണ്. “

“നിന്നോട് എത്ര പ്രാവിശ്യം പറയണം. “

അവൾ പോകാനെന്ന പോലെ എഴുന്നേറ്റു. താഴെ നിന്ന് ബാഗുമെടുത്തു.

“എന്നാൽ ശരി ഞാൻ അപ്പച്ചിയുടെ അടുത്തക്ക് തന്നെ പോയേക്കാം ശിവ. നിതിനോടും പറഞ്ഞേരെ. ഞാൻ അറിഞ്ഞിടത്തോളം ആൾമാറാട്ടം ഒക്കെ IPC പ്രകാരം വലിയ കുറ്റമാണ്. “

വീണ്ടും എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു

അവളുടെ വാക്കുകൾ കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഉറപ്പായിട്ടും അവൾ അത് കണ്ട് കാണണം. കാരണം അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.

ഇവൾ ഇത് എങ്ങനെയാണ് അറിഞ്ഞത്? വേറെ ആർക്കൊക്കെ അറിയാം? യഥാർത്ഥ ഐഡൻറിറ്റി പുറത്തറിഞ്ഞാൽ ഇവിടെ തുടരാൻ വിശ്വ അനുവദിക്കില്ല. ഒരു നിമിഷ നേരത്തേക്ക് ഞാൻ മരവിച്ചു പോയി.

ഞാൻ നോക്കുമ്പോൾ എൻ്റെ മുഖത്തു തന്നെ അവൾ നോക്കി നിൽക്കുകയാണ്. എൻ്റെ മനസ്സ് വായിച്ചെടുക്കാനുള്ള ശ്രമമാണോ?

ഇനി അവൾ ഒരു ബ്ലഫ് അടിച്ചതാണോ?

“ഏതു ശിവ ഏത് നിതിൻ ? നീ ആരുടെ കാര്യമാണ് പറയുന്നത്?”

കാര്യമൊന്നുമില്ലെങ്കിലും എൻ്റെ വായിൽ നിന്ന് അതാണ് വന്നത്.

“ശിവ രാജശേഖരൻ, അധവ സൈക്കോ ശിവ, വീട് പൂനെ, എഞ്ചിനീയറിംഗ് പഠിച്ചത് ബാംഗ്ലൂർ, പെങ്ങളുടെ പേര് അഞ്ജലി. “

അപ്പോഴേക്കും ശബ്‌ദം പുറത്തേക്ക് കേൾക്കാത്ത കാരണമാണ് എന്ന് തോന്നുന്നുന്നു. എല്ലാവരും വാതിലിൻ്റെ അടുത്ത് വന്ന് നോക്കുന്നുണ്ട്.

ഇനി എന്തെങ്കിലും പറഞ്ഞാൽ എല്ലാവരും കേൾക്കും.

അവൾ ഒന്നും മിണ്ടാതെ ബാഗുമെടുത്തു ലിവിങ് റൂമിലേക്ക് ഇറങ്ങി. ഒരു കൂസലുമില്ലാതെ നേരെ പോയി suitcase കൾ എടുത്തു.

“അർജ്ജു ഏതാണ് എൻ്റെ മുറി?”

“ഡീ… ഇവിടെ പൊറുതി തുടങ്ങാമെന്ന് കരുതേണ്ട.”

രാഹുൽ കണ്ട്രോൾ പോയി അലറി. മാത്യ അവൻ അക്രമാസക്തനായാൽ തടയാൻ റെഡിയായാണ് നിൽക്കുന്നത്

ഞാൻ വേഗം അവൻ്റെ അടുത്തേക്ക് ചെന്ന് ചെവിയിൽ പറഞ്ഞു

“ഡാ ഇപ്പോൾ വേണ്ട. അവൾ ചില കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്”

അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി, എന്നിട്ടവളെയും

“എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം.”

എല്ലാവരെയും കാണിക്കാൻ വേണ്ടിയുള്ള അഭിനയം കുറ്റം പറയരുതല്ലോ ഉഗ്രൻ പെർഫോമൻസ് .

അപ്പോളാണ് കാളിങ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല എല്ലാവരും അന്ധാളിച്ചു നിൽക്കുകയാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ പോയി വാതിൽ തുറന്നു.

“ഫുഡ് ആണ്.” അവൻ അവിടന്ന് വിളിച്ചു നടന്നു

നേരത്തെ ഓർഡർ ചെയ്‌ത ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ്ക്രീമും.

അന്ന പെട്ടിയും ഉരുട്ടികൊണ്ട് മണി ചേട്ടൻ്റെ അടുത്തേക്ക് ചെന്നു.

“മണി ചേട്ടൻ അല്ലേ. കഴിഞ്ഞയാഴ്ച്ച ഇവിടെ വന്ന സ്റ്റീഫൻ്റെ ചേച്ചിയാണ്. ഇവരുടെ ക്ലാസ് മേറ്റ് ആണ്. “

അവൾ സ്വയം പരിചയപ്പെടുത്തി.

മണി ചേട്ടൻ ഒരു വളിച്ച ചിരി പാസാക്കി.

“ചേട്ടാ ഇവിടെ കാലിയായി കിടക്കുന്ന റൂം ഒന്ന് കാണിച്ചു തരാമോ. “

മണി ചേട്ടൻ ഒന്ന്എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും മണി ചേട്ടൻ അവളുടെ കൈയിൽ നിന്ന് ബാഗ്‌ വാങ്ങി. കാലിയായി കിടന്ന റൂമിലേക്ക് നടന്നു.

“ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് ഇപ്പോൾ വരാം. നല്ല വിശപ്പുണ്ട്. എനിക്കും കൂടി ഫുഡ് ബാക്കി വെക്കേണേ.”

പോകുന്ന വഴി എല്ലാവരോടുമായി അവളുടെ ഒരു ഡയലോഗ്.

മണി ചേട്ടൻ ബാഗ് വെച്ചിട്ട് പുറത്തേക്കിറങ്ങിയതും വാതിൽ അടഞ്ഞു. പുള്ളി പോളിൻ്റെ അടുത്ത് നിന്ന് ഫുഡ് പാക്കറ്റ്കൾ വാങ്ങി കൊണ്ട് അടുക്കളയിലേക്ക് പോയി.

രാഹുൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്.

“ഇതിപ്പോ ഇവിടെ എന്താ ഉണ്ടായേ” രമേഷിൻ്റെ വക ഊള ഡയലോഗ്.

ആർക്കും വലിയ മിണ്ടാട്ടമൊന്നുമില്ല. എല്ലാവരും ഒന്ന് പോയിരുന്നെങ്കിൽ രാഹുലിൻ്റെ അടുത്ത് കാര്യങ്ങൾ പറയാമായിരുന്നു.

ഞാൻ പതുക്കെ റൂമിലോട്ട് പോയി. രാഹുൽ പിന്നാലെ വരുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല.

രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും അവൻ വന്നില്ല. റൂമിൽ നിന്ന് ഞാൻ വന്നപ്പോളേക്കും എല്ലാവരും നല്ല പോളിംഗ് ആണ്. ഡൈനിങ്ങ് ടേബിളിൽ കറക്റ്റ് 8 പേർക്കിരിക്കാനുള്ള സീറ്റ് അതിൽ എല്ലാവരും ഇരുന്നു കഴിഞ്ഞു. ഞാൻ മാത്രം പുറത്തു. അല്ലെങ്കിലും കഴിക്കാനുള്ള മൂഡ് ഒക്കെ പോയി. രാഹുൽ ആണെങ്കിൽ വാശിക്ക് എല്ലാവരെയും തീറ്റിക്കുന്നുണ്ട. ഫുഡെല്ലാം കഴിച്ചു തീർത്തു അന്നയെ പട്ടിണിക്കിടനാണോ ആവൊ.

അപ്പോളാണ് അന്ന റൂമിൽ നിന്നിറങ്ങി വന്നത്. കുളിച്ചു ഫ്രഷായിട്ടുണ്ട്. ഒരു ഫുൾ length സ്കർട്ടും ടീഷർട്ടുമാണ് വേഷം. തലയിൽ നിന്ന് വെള്ളമൊക്ക T ഷർട്ടിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.

എന്നെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചിട്ട് കഴിക്കുന്നവന്മാരുടെ അടുത്തേക്ക് നീങ്ങി

“ഹാ വീട്ടിൽ ആകെയുള്ള പെണ്ണ് എത്തുന്നതിൻ്റെ മുൻപ് നിങ്ങളൊക്കെ തീറ്റ തുടങ്ങിയോ? നിങ്ങളൊക്കെ എന്തു ഫ്രണ്ട്സാണ് “

നേരെ ചെന്ന് കഴിക്കാനുള്ളത് ഒരു പ്ലേറ്റലേക്ക് എടുത്തു.

“അർജ്ജു കഴിക്കാൻ വരുന്നില്ലേ.”

എൻ്റെ വീട്ടിൽ വന്നിട്ട് എന്നെ ക്ഷണിക്കുന്നു പുന്നാര മോൾ. എനിക്കങ്ങോട്ട് ചൊറിഞ്ഞു കയറി വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ അവള് ചിലപ്പോൾ എല്ലാം വിളിച്ചു കൂകും
ഫ്രൈഡ് റൈസും ചില്ലി ചിക്കനും പിന്നെ ബീഫും പ്ലേറ്റിലേക്കെടു ത്തിട്ടു. നേരേ രമേഷിൻ്റെ അടുത്തേക്ക് ചെന്നു

“ഡാ കരടി. നീ അപ്പുറത്തു സോഫയിൽ പോയിരിക്ക എനിക്ക് ടേബിളിൽ വെച്ച് കഴിച്ചില്ലേൽ ശരിയാകില്ല ”

അപ്പുറത്തിരുന്ന് സുമേഷും ടോണിയും ജിതിനും ഒക്കെ ചിരിച്ചു. അതോടെ രമേഷ് പതുക്കെ പ്ലേറ്റ് എടുത്തോണ്ട് എൻ്റെ അടുത്തേക്ക് .

ഇരിപ്പിടം കിട്ടിയതും അവൾ കഴിക്കാൻ തുടങ്ങി. ആസ്വദിച്ചാണ് കഴിപ്പ്. സുമേഷിൻ്റെയും പോളിൻ്റെയും അടുത്തു ഓരോ കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നുണ്ട അവർ തിരിച്ചും. രാഹുൽ അവളെയും എന്നെയും മാറി മാറി കലിപ്പിച്ചു നോക്കുന്നുണ്ട്. പക്ഷേ അവൾ കണ്ട ഭാവം കാണിക്കുന്നില്ല.

ഇടക്ക് വെച്ച് മണി ചേട്ടനോട് ബീഫ് അടിപൊളിയാണ് എന്ന് അന്നാ വിളിച്ചു പറഞ്ഞു.

അതോടെ രാഹുൽ കഴിക്കൽ അവസാനിപ്പിച്ചു എഴുന്നേറ്റ് നേരെ അവൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു.

ബാക്കി ഉള്ളവർ (മാത്യു ഒഴികെ ) അവളുടെ അടുത്തു ഓരോന്നൊക്കെ സംസാരിക്കുന്നുണ്ട്.അവള് പറയുന്ന തമാശക്ക് അവളൊഴികെ ബാക്കി ഉള്ളവർ എൻ്റെ റിയാക്ഷൻ എന്താണ് എന്നറിയാൻ ഇടകണ്ണിട്ട് നോക്കുന്നുണ്ട്. കാര്യം

ഞാൻ പതുക്കെ മെയിൻ ബാൽക്കണിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ മാത്യു എൻ്റെ അടുത്തേക്ക് വന്നു.

“ഡാ എന്താ പ്രശനം?”

“കറക്റ്റ് അറിയില്ല. അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഞങ്ങളാണ് അതു ചെയ്‌തത് എന്ന് പറഞ്ഞാണ് ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നത്.”

“ഇനി ഇപ്പൊ എന്താ ചെയ്യുക ?”

“നിൻ്റെ പരിചയത്തിൽ വല്ല ഹോസ്റ്റലും. അല്ലെങ്കിൽ വേണ്ട നീ എല്ലാവരെയും കൂട്ടി ഇറങ്ങു. ഞാൻ തന്നെ സോൾവ് ചെയ്തോളാം.”

അപ്പോഴേക്കും എല്ലാവരും ലിവിങ്ങ് റൂമിലേക്ക് എത്തി. എല്ലാവന്മാരുടെയും കൈയിൽ ഐസ്ക്രീം ഉണ്ട്. അന്നയുടെ കൈയിൽ രണ്ട് ബൗൾ. എൻ്റെ നേരെ ഒരെണ്ണം നീട്ടി

“അർജ്ജു ലഞ്ച് കഴിച്ചില്ലലോ ഐസ്ക്രീം എങ്കിലും കഴിക്കു. “

സുമേഷും പോളും കിണിച്ചുകൊണ്ടിരിക്കുന്നുണ്ട്.

“ഞാൻ വാങ്ങുന്നില്ല എന്ന് കണ്ടതും അവൾ അത് മാത്യുന് നേരെ നീട്ടി. “

അവൻ അതും വാങ്ങി സോഫയിൽ പോയിരുന്നു. അവൾ എൻ്റെ അടുത്ത് തന്നെ നിൽക്കുകയാണ്.
“എല്ലാവരും വേഗം കഴിക്കു. നമുക്കിറങ്ങാം. ഫിനാഷ്യൽ അക്കൗണ്ടിംഗ് assignement ചെയാനുള്ളതല്ലേ.” (മാത്യു)

ഞാൻ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല അവൻ എല്ലാവരോടുമായി പറഞ്ഞു.

“എന്തിനാ നേരത്തെ പോകുന്നത്. മണി ചേട്ടൻ എല്ലാവർക്കുമായി പഴം പൊരി ഉണ്ടാക്കി തരാം എന്നേറ്റിട്ടുണ്ട്. “

ദാ വന്നു അവളുടെ പാരാ

“അത് ശരിയാ ബാക്കി ഉള്ള ബീഫും കൂട്ടി ഒരു പിടി പിടിക്കാം.” (ലിജോ)

പഴം പൊരിയും ബീഫും അപാര കോമ്പിനേഷൻ ആണ്. കുറെ നാളായി കഴിക്കണം എന്ന് വിചാരിക്കുന്നു” (സുമേഷ് )

ഡാ അത് ബീഫ് റോസ്റ്റ് കൂട്ടി ആണ്. ഗ്രേവി ഒക്കെ വേണം (രമേഷ്)

നാളെ ഞയറാഴ്ച്ച ഫ്രീ ആണെല്ലോ നാളെ ചെയ്‌ത്‌ തീർക്കാം (ജിതിൻ)

അപ്പൊ ആ കാര്യത്തിൽ തീരുമാനമായി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഞാൻ പതുക്കെ എൻ്റെ റൂമിലേക്ക് വലിഞ്ഞു.

എന്നാലും അവൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു. ഇനി ജേക്കബ് അച്ചായൻ പറഞ്ഞു കാണുമോ? അതിനു വഴിയില്ല സൈക്കോ ശിവ എന്ന കോളേജിലെ ഇരട്ട പേരൊക്ക അറിഞ്ഞ സ്ഥിതിക്ക് അത് എന്തായാലും ജേക്കബ് അച്ചായൻ ആകില്ല. പോരാത്തതിന് അഞ്ജലിയുടെ പേരും പറഞ്ഞിരിക്കുന്നു.

ജീവിയെ അല്ലെങ്കിൽ അരുൺ സാറിന് വിളിക്കണം. പക്ഷേ എൻ്റെ ഐഡന്റിറ്റി അറിഞ്ഞു എന്ന് വിശ്വ അറിഞ്ഞാൽ. അകെ പ്രശ്നമായെല്ലോ.

അവസാനം ഒരു തീരുമാനത്തിൽ എത്തി. ആദ്യം അരുൺ സാറിനെ വിളിക്കാം. പുള്ളി ബീന മിസ്സിനെ വിളിച്ചു എന്തെങ്കിലും വഴി കണ്ടെത്തിക്കോളും.

“എന്താ അർജ്ജു എന്തെങ്കിലും എമർജൻസി ഉണ്ടോ? ഇല്ലെങ്കിൽ ഞാൻ പിന്നെ വിളിക്കാം.”

പുള്ളിയുടെ ശബ്‌ദം ഒക്കെ വല്ലാണ്ടിരിക്കുന്നു

“ഉണ്ട് സാർ,അതാണ് അത്യാവിശ്യമായി വിളിച്ചത്. “

“അന്ന അവളുടെ പെട്ടിയുമൊക്കെ എടുത്തു ഞങ്ങൾ താമസിക്കുന്ന ഫ്ളാറ്റിൽ എത്തിയിട്ടുണ്ട്. അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി പോലും. “

കുറച്ചു നേരത്തേക്ക് അപ്പുറത്തു നിന്ന് ശബ്ദമൊന്നും കേട്ടില്ല.

“പുറത്താക്കി എന്നത് ബീന മിസ്സ് പറഞ്ഞായിരുന്നു. മിസ്സ് എത്തിയപ്പോളേക്കും അന്ന അപ്പച്ചിയുടെ അടുത്തേക്ക് പോയി എന്നാണല്ലോ പറഞ്ഞത്.“

“എന്നാൽ അന്ന ഇങ്ങോട്ടാണ് വന്നിട്ടുള്ളത്.”
ഞാൻ ബീന മിസ്സിനെ വിളിച്ചു സംസാരിച്ചിട്ട് ഇപ്പോൾ വിളിക്കാം.

സാറിന് നല്ല ദേഷ്യം വന്നിട്ടുണ്ട് എന്ന് ശബ്ദത്തിൽ നിന്ന് തന്നെ വ്യക്തം.

ഫോൺ കട്ടായതും ഞാൻ ബെഡിലേക്ക് കിടന്നു.

ഫോൺ വീണ്ടും ബെല്ലടിച്ചു. ഈ തവണ രാഹുൽ ആണ് വിളിക്കുന്നത്.

“നീ എവിടെയാണ് ?”

“ഞാൻ ഇവിടെ എൻ്റെ റൂമിൽ.”

“ബാക്കി ഉള്ളവരോ?”

“ഐസ്ക്രീം കഴിച്ചുകൊണ്ട് പുറത്തിരിക്കുന്നുണ്ട്.”

“അവൾ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത്?”

“അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. മിക്കവാറും അവളുടെ തന്ത കളിച്ചതായിരിക്കും. അല്ലെങ്കിൽ കമ്മിഷണർ. പോകാൻ വേറെ സ്ഥലമില്ല പോലും. പിന്നെ അവളെ ബലമായി പിടിച്ചു കെട്ടിക്കുമെന്ന് ഒക്കെ പറയുന്നുണ്ട്. “

“അതിന് ഇങ്ങോട്ടാണോ കെട്ടി എടുക്കുന്നത്. വേറെ എവിടെയെങ്കിലും പോയിക്കൂടെ. നീ എന്താ പഴം വിഴുങ്ങിയ പോലെ നിന്നത്. കഴുത്തിന് പിടിച്ചു പുറത്താക്കേണ്ട അവളെ. “

“അത് മാത്രമല്ല പ്രശ്‍നം. ഞാൻ ശിവയാണെന്നും നീ നിതിൻ ആണെന്നും കാര്യം അവളെങ്ങനെയോ അറിഞ്ഞിട്ടുണ്ട്. എല്ലാവരെയും അറിയിക്കുമെന്നാണ് അവളുടെ ഭീക്ഷിണി. “

“അയ്യോ അവളിതൊക്കെ എങ്ങനെ അറിഞ്ഞു. ഇനി ജേക്കബ് അച്ചായൻ വല്ലതും പറഞ്ഞു കാണുമോ.”

“അച്ചായൻ ഒന്നുമല്ല. ബാംഗ്ലൂർ എഞ്ചിനീറിങ് അടക്കം എല്ലാം തത്ത പറയുന്ന പോലെ അങ്ങ് പറഞ്ഞു.”

“ഇനി ബാംഗ്ലൂരിൽ നിന്നുമായിരിക്കുമോ?”

“അല്ലെന്ന് തോന്നുന്നു അഞ്ജലിയുടെ പേരും പറഞ്ഞു. “

“ഇത് പ്രശ്നമാകുമെല്ലോ. നീ ജീവിയെ വിളിച്ചു പറഞ്ഞോ?”

“ജീവിയെ വിളിച്ചില്ല അരുൺ സാറിനെ വിളിച്ചു. അവൾ വന്ന കാര്യം പറഞ്ഞു. പക്ഷേ നമ്മുടെ ഐഡന്റിറ്റി അവളറിഞ്ഞു എന്ന കാര്യം പറഞ്ഞില്ല. “

“അത് നന്നായി നിൻ്റെ ചേട്ടനറിഞ്ഞാൽ അതോടെ തീർന്നു ഞാനും ജെന്നിയുമായി ഒന്ന് സെറ്റായി വന്നതേയുള്ളു. “

“പോടാ പന്നി അതിനിടയിലാ അവൻ്റെ ഒരു പ്രേമം”

“നീ ഇതൊന്നും ജെന്നിയുടെ അടുത്ത് എഴുന്നെളളിക്കാൻ നിൽക്കേണ്ട. അരുൺ സാർ ഇന്ന് തന്നെ സോൾവ് ചെയ്‌താൽ ആരുമറിയാതെ നോക്കാം.”

“ഡാ അവള് വന്ന കാര്യം ഞാൻ ആൾറെഡി പറഞ്ഞു പോയി. ജെന്നി പറഞ്ഞിട്ടാണ് നിന്നെ വിളിച്ചത് തന്നെ.”

“അതും എഴുന്നെള്ളിച്ചോ. “
“അരുൺ സാർ എന്താ പറഞ്ഞത്?”

“ഒന്നും പറഞ്ഞില്ല.”

“അരുൺ സാർ എവിടെയാണ് എന്ന് നീ ചോദിച്ചോ?”

“ഇല്ലെടാ അന്നേരം അതൊന്നും ചോദിച്ചില്ല. പുള്ളി വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ ചോദിക്കാം.

അതൊക്കെ പോട്ടെ നീ ഭയങ്കര ഷോ ആയിരുന്നെല്ലോ അതും എൻ്റെ അടുത്ത്. “

“ഡാ സോറിഡാ പെട്ടന്ന് അവളെ കണ്ടപ്പോൾ കൈയിൽ നിന്ന് പോയി. പിന്നെ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ.”

“ഉവ്വ്.”

“ഡാ ഇതിപ്പോ എങ്ങനെയാ സോൾവ് ചെയ്യുക.

“നീ ഒരു പണി ചെയ്യ്‌ റൂമിൽ നിന്നിറങ്ങു. അവൾ പഴം പൊരി തീറ്റിക്കാൻ എല്ലാവരെയും പിടിച്ചു നിർത്തിയിട്ടുണ്ട്. ഞാൻ അരുൺ സാർ വിളിക്കുമോ എന്ന് നോക്കട്ടെ. “

അവൻ ഫോൺ വെച്ചതും ഞാൻ ഇതെങ്ങനെ സോൾവ് ചെയ്യുമെന്നാലോചിച്ചു കിടന്നു .

ഏതാനും മണിക്കൂറുകൾ മുൻപ് അന്നയുടെ ഹോസ്റ്റലിൽ :

രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ തന്നെ റെഡിയായ നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. പക്ഷേ സ്റ്റീഫനെ കാണാനില്ല. അവൻ്റെ ഒപ്പം പോയി മസാല ദോശ കഴിക്കാം എന്ന് വിചാരിച്ചതാണ്. ഈ ചെക്കൻ ഇത് എവിടെ പോയി കിടക്കുകയാണ്.

ഫോൺ വിളിക്കാൻ പോയപ്പോളേക്കും അവൻ്റെ കാൾ ഇങ്ങോട്ട് എത്തി “ചേച്ചി പുറത്തോട്ട് വാ, ഞാൻ ഗേറ്റിനടുത്തുണ്ട്. “

ചീത്ത വിളിക്കാൻ ചെന്നതാണ്. അവൻ ഇളിച്ചോണ്ടിരിക്കുന്നുണ്ട്.

ഹെൽമെറ്റ് ഒപ്പിക്കാൻ കൂട്ടുകാരൻ്റെ അടുത്ത് പോകേണ്ടി വന്നു അതാണ് വൈകിയത്. അവൻ ഒരു ഹെൽമെറ്റ് എൻ്റെ നേരെ നീട്ടി

നേരെ ആര്യാസിലോട്ട് അവിടന്ന് മസാല ദോശ ഒക്കെ കഴിച്ചു വേണ്ടതൊക്കെ വാങ്ങി ഹോസ്റ്റലിലേക്ക് തിരിച്ചു എത്തി. നോട്ട്സ് കമ്പ്ലീറ്റ് ആക്കാനുണ്ട് എന്ന് പറഞ്ഞ അവൻ വേഗം തന്നെ പോയി.

തിരിച്ചു ഹോസ്റ്റലിലേക്ക് കയറിയതും വാർഡൻ മേരി ടീച്ചറും ഒരു സൊസൈറ്റി ലേഡിയും വരാന്തയിലെ കസേരയിലായി ഇരിക്കുന്നുണ്ട്. താഴെയായി എൻ്റെ രണ്ടു suitcase ഉം ബാഗും ഇരിക്കുന്നുണ്ട്. എന്നെ കണ്ടതും മേരി ടീച്ചർ എഴുന്നേറ്റു. സൊസൈറ്റി ആന്റിയുടെ മുഖത്തു സീരിയസ് ഭാവമാണ്. സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമാണ് വേഷം. മേക്കപ്പ് ഒക്കെ വലിച്ചു കയറ്റി. നെറ്റിയുടെ നടുക്ക് വലിയ പൊട്ടും. അവരുടെ മുഖമൊക്കെ വല്ലാതെയ്യിട്ടുണ്ട്.
ഞാൻ സ്റ്റെല്ല റോയ്. ഈ ഹോസ്റ്റലിൻ്റെ ഓണർ ആണ്. അന്നക്ക് ഇവിടെ ഇനി തുടർന്ന് താമസിക്കാൻ പറ്റില്ല. ഇത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആണ് ഇവിടെ സ്റ്റുഡൻസിനെ താമസിപ്പിക്കുന്നത് റൂൾസിന് എതിരാണ്.

ബുക്‌സും ഡ്രെസ്സുമൊക്കെ പാക്ക് ചെയ്‌തിട്ടുണ്ട്‌. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കം മുഴുവൻ തുകക്കുമുള്ള ചെക്ക് ഇതാ.”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ഞാൻ അഡ്മിഷൻ എടുത്തപ്പോളൊന്നും ഈ റൂൾസ് ഒന്നും പറഞ്ഞില്ലല്ലോ. പിന്നെ ഇവിടെ വേറെ രണ്ടു സ്റ്റുഡന്റ്സും ഉണ്ടല്ലോ. അങ്ങനെ തോന്നുമ്പോൾ ഇറങ്ങാനൊന്നും പറ്റില്ല,”

അതിന് അവർ മറുപടിയൊന്നും പറഞ്ഞില്ല. സെക്യൂരിറ്റിയെ വിളിച്ചു. ഗേറ്റിലെ സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു. വീക്കെൻഡ് ആയ കാരണം മിക്കവരും വീട്ടിൽ പോയേക്കുകയാണ്. ഒന്ന് രണ്ടു പേർ വന്ന് എത്തി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

മേരി ടീച്ചറുടെ മുഖത്തു വിഷമം ഉണ്ട്

“ടീച്ചർ ആരോട് ചോദിച്ചിട്ടാണ് ഈ കൊച്ചിന് അഡ്മിഷൻ കൊടുത്തത്. ഇവളെ പറഞ്ഞു വിട്ടില്ലെങ്കിൽ ടീച്ചറുടെ ജോലി പോകും. എന്നെ ശരിക്കും അറിയാമെല്ലോ.”

“എൻ്റെ അപ്പച്ചിയാണ് ഇവിടത്തെ സിറ്റി പോലീസ് കമ്മിഷണർ.”

ഒരു ആവേശത്തിൽ പറഞ്ഞു പോയതാണ്.

“ലെന മാഡം അല്ലേ മോൾ അവിടെ പോയി താമസിച്ചോളൂ. “

അപ്പോൾ അതാണ് സംഭവം അപ്പച്ചിയുടെ കളി ആണ്. അന്ന് കൂടെ ചെല്ലാത്തതിന് പകരം തന്ന പണി ചുമ്മാതല്ല പുട്ടി പേടിക്കാത്തത്. എന്തു വന്നാലും അങ്ങോട്ട് പോകില്ല.

ഇവിടെ താമസിക്കണമെന്നുണ്ടെങ്കിൽ ആ പൂട്ടിഭൂതത്തെ തള്ളി മറച്ചിടേണ്ടി വരും എന്നിട്ട് റൂമിൽ കയറി സമരം ചെയ്യേണ്ടി വരും. സമരം ചെയ്തിരുന്നാൽ പറ്റില്ലല്ലോ ക്ലാസ്സിൽ പോകേണ്ടെ

“അന്നാ, ഞാൻ ബീനയെ വിളിച്ചിട്ടുണ്ട്. ബീന പെട്ടന്ന് എത്താമെന്ന് പറഞ്ഞിട്ടുണ്ട്. ”

മേരി ടീച്ചർ ആണ് പറഞ്ഞത്.

ബീന മിസ്സു വന്നിട്ട് കാര്യമൊന്നുമില്ല. സ്റ്റീഫനെ വിളിച്ചാൽ അവൻ നേരെ അപ്പച്ചിയുടെ അടുത്തേക്ക് കൂട്ടി കൊണ്ട് പോകും.

ഇനി ഹെല്പ് ചെയ്യാൻ സാധിക്കുന്നത് ജേക്കബ് അങ്കിളാണ്. പക്ഷേ വിളിക്കാൻ ഫോൺ നമ്പർ അറിയില്ല. അന്ന് വാങ്ങാൻ മറന്നു പോയെല്ലോ. ഇനി ഒരു വഴിയേയുള്ളു അർജ്ജുവിൻ്റെ ഫ്ലാറ്റിലേക്ക് പോകാം അവൻ്റെ ലോക്കൽ ഗാർഡിയൻ അല്ലേ അവൻ്റെ അടുത്തു നിന്ന് അച്ചായനെ വിളിക്കാം.
പോകുന്നതിന് മുൻപ് പൂട്ടി ഭൂതത്തിനും അവളെ ഇങ്ങോട്ട് അയച്ച അപ്പച്ചിക്കും ഒരു പണി കൊടുക്കണം.

“മേരി ആന്റി ഞാൻ അപ്പച്ചിയുടെ അടുത്തേക്ക് പോകുകയാണ് ബീന മിസ്സിനോട് തിരിച്ചു പോയിക്കോളാൻ പറഞ്ഞേരെ. “

പൂട്ടി ഭൂതത്തെ ഒന്ന് പുച്ഛിച്ചിട്ട് പുറത്തോട്ടിറങ്ങി ഒരു യൂബർ ബുക്ക് ചെയ്‌തു. നല്ല ഒരു ഡ്രൈവർ ചേട്ടൻ. പെട്ടിയൊക്ക എടുത്തു ഡിക്കിയിലേക്ക് വെച്ചു തന്നു നേരെ മറൈൻഡ്രൈവിലെ ഫ്ലാറ്റിലേക്ക്.

പോകുന്ന വഴി സ്റ്റീഫനെ വിളിച്ചു.

“സ്റ്റീഫാ അർജ്ജു ഒക്കെ താമസിക്കുന്ന ഫ്ളാറ്റിൻ്റെ നമ്പർ ഒന്ന് മെസ്സേജ് പറയാമോ”

“എന്തിനാ ചേച്ചി?”

“ഇവിടെ ഹോസ്റ്റലിലെ ഒരു ചേച്ചിയുടെ റിലേറ്റീവ് അവിടെ ഫ്ലാറ്റിൽ താമസിക്കുന്നുണ്ട്. അവരെ കുറിച്ചുള്ള ഒരു കാര്യം അന്വേഷിക്കാനാണ്.”

“ചേച്ചി അതൊന്നും വിട്ടില്ലേ. എന്തായാലും ഞാൻ ഫ്ലാറ്റ് നമ്പർ അയച്ചേക്കാം. “

അവന് ഇഷ്ടപ്പെട്ടില്ല. എന്നാലും ഫ്ലാറ്റ് നമ്പർ അയച്ചിട്ടുണ്ട്.

ഇനി സെക്യൂരിറ്റിയെ മറി കിടക്കുകയെന്നതാണ് അടുത്ത കടമ്പ. സ്റ്റീഫൻ പറഞ്ഞതു വെച്ച് ഗേറ്റിൽ തന്നെ തടയും.

ശനിയാഴ്ച്ച ആയതു കൊണ്ട് നല്ല ട്രാഫിക്ക് ഉണ്ട്. ഡ്രൈവർ ചേട്ടൻ്റെ അടുത്ത് ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചു ഫ്ലാറ്റിലേക്ക് എത്തി.

ചേട്ടാ മാക്സിമം അകത്തോട്ട് കയറ്റി നിർത്തിക്കോ.

ഗേറ്റിനടുത്തു boom barrier ഒക്കെ ഉണ്ട് ഡ്രൈവർ വണ്ടി നിർത്തിയതും ഒരു സെക്യൂരിറ്റിക്കാരൻ ഓടി വന്നു.

മാഡം ഏത് ഫ്ളാറ്റിലേക്കാണ്. ഞാൻ ഫ്ലാറ്റ് നമ്പർ പറഞ്ഞതും അവരെന്നെ ഒന്ന് നോക്കി. ഗസ്റ്റ് ആണോ അയാൾ മൊബൈലിൽ ആപ്പ് . അപ്പോഴേക്കും ഭാഗ്യത്തിന് ഫ്ലാറ്റിലുള്ള ആരുടെയോ കാർ പുറകിലായി വന്നു.

വണ്ടി അവിടെ പാർക്ക് ചെയ്തോളൂ.

ഗസ്റ്റ് പാർക്കിംഗ് ചൂണ്ടി കാണിച്ചു സെക്യൂരിറ്റി പറഞ്ഞു.

ഡ്രൈവർ ചേട്ടൻ കാര് മുൻപോട്ട് എടുത്തു.

“ചേട്ടാ അങ്ങോട്ടല്ല നേരെ ആ ടൗറിനു താഴേക്ക്. വേഗം എടുത്തോ. “

നടുക്ക് കാണുന്ന ടവർ എത്തിയപ്പോൾ ഞാൻ കാർ നിർത്താൻ പറഞ്ഞു.

ആദ്യം ഒന്നന്ധാളിച്ച സെക്യൂരിറ്റി പിന്നാലെ ഓടി വന്നു.

“ഇവിടെ നിർത്തിക്കോ. എന്നിട്ട് വേഗം എൻ്റെ പെട്ടി എടുത്തു താ. “
പുള്ളി ചാടി suitcase എടുത്തപ്പോഴേക്കും സെക്യൂരിറ്റി ഓടി എത്തി. സെക്യൂരിറ്റി അയാളെ ചീത്ത വിളിക്കുന്നുണ്ട്.

ഞാൻ വേഗം തന്നെ കുറച്ചു കാശ് എടുത്തു ചേട്ടൻ്റെ കൈയിലേക്ക് കൊടുത്തു ഒരു താങ്ക്‌സും പറഞ്ഞു.

പുള്ളിക്കാരൻ ചിരിച്ചു കാണിച്ചിട്ട് വേഗം കാറുമെടുത്തോണ്ട് പോയി.

അപ്പോഴേക്കും രണ്ടാമത്തെ സെക്യൂരിറ്റിയും എത്തി.

“പെർമിഷൻ തരാതെ അകത്തോട്ട് വിടാൻ പറ്റില്ല. “

ഞാൻ മറുപടിയൊന്നും പറയാതെ നേരെ കണ്ട ടൗറിൻ്റെ ലോബിയിലേക്ക് നടന്നു. സെക്യൂരിറ്റിക്കാർ പിന്നാലെയുണ്ട്.

“മാഡം വിസിറ്റർ അപ്പ്രൂവൽ കിട്ടിയിട്ടില്ല. ഇൻറ്റർകോമിൽ വിളിച്ചു കൺഫേം ചെയ്യാതെ കടത്തി വിടാൻ സാധിക്കില്ല. മാഡം ഒന്ന് വെയിറ്റ് ചെയ്യണം. “

ഞാൻ ആദ്യ ടൗറിൽ ലോബ്ബിയിൽ ഉള്ള നെയിം ബോർഡിൽ നോക്കി. ഈ ടവർ അല്ല. ട്രോളി suitcase മായി റാംപിലൂടെ പുറത്തേക്കിറങ്ങി. suitcase പുറത്തു ബാഗുമായി കഷ്ടപ്പെട്ടാണ് നടക്കുന്നത്. അതിനിടയിൽ സെക്യൂരിറ്റിക്കാർ ചെവിയിൽ കിടന്നു മൂളുന്നു. ദേഷ്യം വരുന്നുണ്ടെങ്കിലും. സെക്യൂരിറ്റി മുൻപിൽ ഒന്നും മിണ്ടാതെ അടുത്ത ടവറിൻ്റെ ലോബിയിലേക്ക് നടന്നു.

ഈ തവണ കറക്റ്റാണ്. ടോപ് ഫ്ലോർ സിംഗിൾ ഫ്ലാറ്റ്. tapasee exports. ലിഫ്റ്റിനടുത്തേക്ക് നീങ്ങിയതും സെക്യൂരിറ്റിക്കാരൻ മുൻപിൽ കയറി തടഞ്ഞു.

പെർമിഷൻ ഇല്ലാതെ പോകാൻ പറ്റില്ല. വേറെ ഗത്യന്തരമില്ലാത്തത് കൊണ്ട് അയാളെ പറ്റുന്ന പോലെയൊക്കെ ഭീക്ഷിണി പെടുത്തി. അയാൾ ഒന്ന് അയഞ്ഞതും ലിഫ്റ്റിൽ ചാടി കയറി. പിന്നാലെ അവരും. ലിഫ്റ്റിലെ intercom ഉപയോഗിച്ചു ഒരുവൻ ആരെയോ വിളിച്ചു. എന്തെങ്കിലും കാണിക്കട്ടെ അർജ്ജുവിനും രാഹുലിനും ഒരു പണിയിരിക്കട്ടെ. ടോപ് ഫ്ലോർ എത്തിയപ്പോൾ ചാടിയിറങ്ങി. വലിയ ലോബിയാണ് രണ്ടു സൈക്കിൾ ഒക്കെ ഇരിക്കുന്നുണ്ട് .

പുറത്തു കുറെപേരുടെ ചെരുപ്പുകളും കിടക്കുന്നുണ്ട്. ഗസ്റ്റുകൾ ഉണ്ടെന്ന് തോന്നുന്നു.

ആരായാലും കുഴപ്പമില്ല . അർജ്ജുവിനെ ഒന്ന് വട്ട് കളിപ്പിച്ചിട്ട് ജേക്കബ് അങ്കിളിനെ വിളിക്കാം.

ലിഫ്റ്റിൽ കയറിയതിൽ പിന്നെ സെക്യൂരിറ്റിക്കാരുടെ ബഹളമൊന്നുമില്ല. ഇനി അർജ്ജു എങ്ങനെങ്കിലും പുറത്താക്കാൻ പറയുമോ.

രണ്ടും കൽപ്പിച്ചു ഞാൻ കാളിങ് ബെല്ലടിച്ചു.

വാതിൽ തുറന്നതും ഞാൻ ഒന്ന് ഞെട്ടി. മുൻപിൽ രാഹുൽ കലിപ്പ് മോഡിൽ. അവൻ്റെ പിന്നിലായി അർജ്ജു അവരുടെ പിന്നിലായി സുമേഷ് ടോണി പോൾ മാത്യു ജിതിൻ രമേഷ് മെയിൻ ടീമെല്ലാം ഉണ്ട്. പാർട്ടി ആണ്
രാഹുലൊഴികെ എല്ലാവരുടെയും മുഖത്തു അമ്പരപ്പുണ്ട്. എന്നാൽ രാഹുൽ കലിപ്പിലാണ്. സാധാരണ അർജ്ജു ആണ് എന്നെ കാണുമ്പോൾ കത്തി നിൽക്കാറ്.

സെക്യൂരിറ്റിക്കാർ പരാതി പറഞ്ഞപ്പോളേക്കും ലിഫ്റ്റിൽ നിന്ന് നാലു പേർ ഇറങ്ങി വന്നു. അൽപ്പം പ്രായമായ അങ്കിളും പിന്നെ ഒരു മധ്യവയസ്കനും. പിന്നിൽ അന്ന് കണ്ട ആജാനബാഹു സിങ്ങും വേറെ ഒരാളും.

വന്നപ്പോൾ തന്നെ അങ്കിളിൻ്റെ അല്ലെങ്കിൽ വേണ്ട ആ കിളവൻ്റെ സഭ്യതയില്ലാത്ത വർത്തമാനം തുടങ്ങി. വേറെ ഒന്നുമല്ല മോറൽ പൊലീസിങ് എന്ന കൃമി കടി. രാഹുൽ അയാളോട് വാ അടക്കാൻ പറയുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. പിന്നെ ഒന്നും നോക്കിയില്ല ഞാൻ തന്നെ ആ യജ്‌ഞം ഏറ്റെടുത്തു. അയാൾ കിട്ടിയത് വാങ്ങി കൊണ്ട് പോയി. കൂടെ സെക്യൂരിറ്റിക്കാരും.

അർജ്ജു കണ്ണുകൊണ്ട് ആംഗ്യം കാണിച്ചതോടെ സിങ്ങും കൂടെയുള്ള ആളും പോയി. അപ്പോൾ അത് രണ്ടും അർജ്ജുവിൻ്റെ ആൾക്കാരാണ്. പ്രൈവറ്റ് സെക്യൂരിറ്റി ആയിരിക്കണം.

പക്ഷേ ഇപ്പോൾ വിഷയമതല്ല രാഹുൽ വാതിൽ കൊട്ടി അടക്കുന്നതിന് മുൻപേ അകത്തു കയറി പറ്റണം. ഒന്നും നോക്കിയില്ല എന്നെ തടഞ്ഞു നിർത്തിയിരിക്കുന്ന അവൻ്റെ തടഞ്ഞു പിടിച്ച കൈയ്യിന് താഴെക്കൂടെ അകത്തോട്ട് കയറി. എല്ലാവരും അന്ധാളിച്ചു നിൽപ്പുണ്ട്.

വെള്ളമടി പാർട്ടി ആണ്. രമേഷ് ഷർട്ട് ഇടാതെ നിൽക്കുന്നുണ്ട്. രംഗം ഒന്ന് തണുപ്പിക്കാനായി അവനിട്ട് ഒരു കൊട്ട് കൊടുത്തു.

ഇത്രയും പേരുണ്ടായിരുന്നത് ഒരുതരത്തിൽ നന്നായി. കഴുത്തിന് പിടിച്ചു പുറത്താക്കില്ല.

അകത്തോട്ട് കയറിയതും ഫ്ലാറ്റ് കണ്ട് ഞാൻ ഞെട്ടി പോയി. contemporary സ്റ്റൈലിൽ ഒരു അടിപൊളി ഫ്ലാറ്റ്. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്.

“അർജ്ജു എനിക്ക് തന്നോട് മാത്രമായി ഒരു കാര്യം സംസാരിക്കാനുണ്ട്.”

ഞാൻ ആദ്യം കണ്ട ബെഡ്റൂമിലേക്ക് പോയി.

രാഹുൽ അവിടെ കിടന്ന് ചീറുന്നുണ്ട്. അവൻ്റെ ശബ്‌ദം കേട്ട് പ്രായമായ ഒരു ചേട്ടൻ വന്നു. അതായിരിക്കണം സ്റ്റീഫൻ പറഞ്ഞ മണി ചേട്ടൻ.

സുമേഷിനെ വിളിച്ചു പുറത്തിരിക്കുന്ന suitcase അകത്തേക്ക് എടുക്കാൻ റിക്വസ്റ്റ് ചെയ്‌തു. പുള്ളി ചങ്കു ദോസ്ത് അല്ലേ അവൻ ഹെൽപ് ചെയ്യും

ജേക്കബ് അങ്കിളിനെ വിളിക്കണം. പക്ഷേ ഇപ്പോൾ വിളിച്ചാൽ തന്നെ പുള്ളി കുമിളിയിൽ നിന്ന് എത്താൻ എന്തായാലും വൈകും. പോരാത്തതിന് പെട്ടന്ന് ഒരു താമസ സ്ഥലം ഒപ്പിക്കാൻ പുള്ളിക്ക് സാധിക്കണമെന്നില്ല. അത് വരെ ഇവിടെ എങ്ങനെയെങ്ങങ്കിലും പിടിച്ചു നിൽക്കണം. ബുദ്ധി ഉപയോഗിക്കേണ്ട സമയമാണ്. അതു കൊണ്ട് തുറുപ്പ് ചീട്ട് ഇറക്കിക്കിയേക്കാം ഒത്താൽ ഒത്തു. ഇല്ലേൽ ഇല്ല ഒക്കും. കർത്താവേ കാത്തുകൊള്ളണമേ
അർജ്ജു റൂമിലേക്ക് വന്നതും പ്രൈവസി കിട്ടാൻ വാതിലടക്കാൻ അർജ്ജുവിനോട് ആവിശ്യപ്പെട്ട്. അവൻ കൂട്ടാക്കിയില്ല. എങ്കിലും സാദാരണ കാണിക്കാറുള്ള ദേഷ്യമില്ല. ഞാൻ വന്നതിൻ്റെ ഷോക്കിൽ തന്നെയാണ്.

ആദ്യം എല്ലാവരും കേൾക്കുവാനായി രണ്ട് ഡയലോഗ്. എൻ്റെ ഷോ കണ്ട് അവൻ ദേഷ്യപ്പെട്ടില്ല . കഴിയുന്ന രീതിയിൽ എന്നെ പറഞ്ഞു മനസിലാക്കാൻ ആണ് ശ്രമിക്കുന്നത്. അവൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്. പക്ഷേ എനിക്ക് ഇപ്പോൾ ശരിയും തെറ്റുമൊന്നും നോക്കാൻ സാധിക്കില്ല. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം

ഒന്നും നോക്കിയില്ല ace കാർഡ് തന്നെ ഇറക്കി.

അർജ്ജുവിൻ്റെ യഥാർത്ഥ പേര് പറഞ്ഞപ്പോൾ തന്നെ അവൻ ഞെട്ടി. അതോടെ സംഭവം ഏറ്റു എന്ന് മനസ്സിലായി.

ആൾമാറാട്ടത്തിന് കേസ് വരുമെന്നൊക്കെ തള്ളി.

ദയനീയമായി അവൻ ഒന്ന് തടയിടാൻ ശ്രമിച്ചു. അത് വരെ അന്വേഷിച്ച അറിഞ്ഞ കാര്യങ്ങളടക്കം അടക്കം എല്ലാം കൂടി അങ്ങ് പറഞ്ഞു. അതോടെ ഗ്രേറ്റ് അർജ്ജുൻ അല്ല ശിവ ഫ്ലാറ്റ്. അവൻ്റെ മുഖത്തു കേസ് വരുമെന്ന് പറഞ്ഞതിലുള്ള പേടിയൊന്നുമല്ല, പക്ഷേ ഒരു നിസഹായത. മറച്ചു പിടിച്ച കാര്യങ്ങൾ പുറത്തായതിൽ ഉള്ള വിഷമം.

എല്ലാവരും പുറത്തു നിന്ന് എത്തി നോക്കുന്നുണ്ട്. ഞാൻ പുറത്തേക്കിറങ്ങി

സംഗതി ഏറ്റിട്ടുണ്ട് തത്കാലം രക്ഷപെട്ടു എന്ന് തോന്നുന്നു

ഞാൻ ബാഗും എടുത്തു റൂമിനു പുറത്തേക്കിറങ്ങി. സുമേഷ് suitcase അകത്തേക്ക് എടുത്തു വെച്ചിട്ടുണ്ട്. എല്ലാവരെയും കേൾപ്പിക്കാനായി ഒരു ഡയലോഗ് അടിച്ചു. അതോടെ രാഹുലിൻ്റെ സകല കണ്ട്രോളും പോയി. എന്നെ തല്ലാതിരിക്കാൻ മാത്യു ശ്രമിക്കുന്നുണ്ട്.

be cool Anna, be cool

അർജ്ജു എന്തോ പോയി നേരേ ചെവിയിൽ പറഞ്ഞതോടെ അവൻ ഒന്ന് അടങ്ങി. എല്ലാവരും എന്നെ തന്നെയാണ് നോക്കുന്നത്.

“എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം.”
കറക്റ്റ് സമയത്തു കാളിംഗ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല. ഇനി അസോസിയേഷൻ കാരാണോ. നേരത്തെ പെരട്ട കിളവനിട്ട് നല്ല ഡോസ് കൊടുത്തതാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ പോയി ഡോർ തുറന്നു.

ഭാഗ്യം അവന്മാർ ഓർഡർ ചെയ്‌ത ഫുഡ് ആണ്.

നേരെ മണി ചേട്ടൻ്റെ അടുത്ത് ചെന്ന് സ്റ്റീഫൻ്റെ അനിയൻ ആണെന്ന് പറഞ്ഞു പരിചയപ്പെട്ടു ഒഴിഞ്ഞു കിടക്കുന്ന ഒരു റൂം കാണിച്ചു തരാൻ പറഞ്ഞു. പുള്ളി അർജ്ജുവിനെ ഒന്ന് നോക്കി എന്നിട്ട് എൻ്റെ കൈയിലെ ബാഗ് വാങ്ങി കൊണ്ട് ഒരു റൂമിലേക്ക് നടന്നു. പിന്നാലെ ഞാനും. എല്ലാവന്മാരോടുമായി ഞാൻ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു.

വാതിലടച്ചു കുറ്റിയിട്ടു കഴിഞ്ഞപ്പോളാണ് നേരാവണ്ണം ശ്വാസമെടുത്തത്.

ഗുഡ് ജോബ് അന്ന.

ചവിട്ടി പുറത്താക്കുമെന്ന് കരുതിയതാണ് എന്തായാലും അതുണ്ടായില്ല. ഒരുപക്ഷേ ബാക്കി ഉള്ളവരൊക്കെ അവിടെ ഉള്ളത് കൊണ്ടായിരിക്കും. എല്ലാവന്മാരെയും മാക്സിമം പിടിച്ചു നിർത്തണം. ഇരുട്ടായാൽ പിന്നെ എന്നെ പുറത്താക്കില്ലയിരിക്കും.

ഞാൻ റൂമൊന്ന് നോക്കി. നല്ല അടിപൊളി റൂമാണ്. ഒരു ബാൽക്കണി ഒക്കെ ഉണ്ട്. കായൽ വ്യൂ ആണ്. പിന്നെ ഒരു ഡ്രസിങ് റൂം. അലമാരകൾ മിക്കതും കാലിയാണ്. ഒരു കള്ളിയിൽ കുറച്ചു ബെഡ്ഷീറ്റ് ഒക്കെ ഉണ്ട്. പിന്നെ കുറച്ചു ബുക്കുകൾ.

ഒരു ഭിത്തിയിൽ ഒരു ഫുൾ സൈസ് mirror ഉണ്ട്. ഞാൻ എൻ്റെ കോലം കുറച്ചു നേരം നോക്കി നിന്നു. ആകെ കോലം കേട്ടിരിക്കുന്നു. താമസിക്കാൻ ഉള്ള സ്ഥലം ഇല്ലാതായിരിക്കുന്നു ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് എന്തു വന്നാലും അപ്പച്ചിയുടെ അടുത്തേക്കില്ല. എന്തായാലും തോറ്റു പിന്മാറുന്ന പ്രശ്നമായില്ല.

ഫോൺ എടുത്തു നോക്കിയപ്പോൾ പാറു ചേച്ചിയുടെ കാൾ വന്ന് കിടക്കുന്നുണ്ട്. ഫോൺ വിളിച്ചു ഒരു റിലേറ്റീവിൻ്റെ വീട്ടിലാണ് എന്ന് ഒരു നുണ പറഞ്ഞു. അല്ലെങ്കിൽ പുള്ളിക്കാരി ടെൻഷൻ അടിക്കും.

കുളിച്ചു ഫ്രഷായി ചെന്നപ്പോളേക്കും എല്ലാവന്മാരും ഫുഡ് അടി തുടങ്ങിയിട്ടുണ്ട്. ഡൈനിങ്ങ് ടേബിളിൽ സീറ്റില്ല. അർജ്ജു കഴിക്കുന്നില്ല എന്ന് തോന്നുന്നു. രമേഷിനെ എഴുന്നേൽപ്പിച്ചു വിട്ടു ഒരു സീറ്റ് സ്വന്തമാക്കി. ടെൻഷൻ ഉണ്ടെങ്കിലും പുറത്തു കാണിക്കാതെ കഴിക്കാൻ തുടങ്ങി.
ബീഫന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു മണി ചേട്ടൻ ഉണ്ടാക്കിയതാണ് എന്നറിഞ്ഞപ്പോൾ ഞാൻ അടിപൊളിയാണ് എന്ന് പറഞ്ഞതും രാഹുൽ കഴിപ്പ് മതിയാക്കി പോയി വാതിലടച്ചു. ഫുഡ് ടേസ്റ്റള്ളത് കൊണ്ടാണോ എന്നറിയില്ല ആരും അവനെ വിളിക്കാനൊന്നും പോയില്ല.

ഞങ്ങൾ ഓരോ വളിപ്പ് ഒക്കെ പറഞ്ഞിരുന്നു. കുറച്ചു നേരം നോക്കി നിന്നതിനു ശേഷം അർജ്ജു ബാല്കണിയിലേക്ക് പോയി.

കഴിച്ച പാത്രം കഴുകി വെക്കാൻ ചെന്നപ്പോൾ മണി ചേട്ടനോട് കുറച്ചു നേരം സംസാരിച്ചു. വൈകിട്ട് പഴം പൊരി കഴിക്കുമോ എന്ന് പുള്ളി ചോദിച്ചപ്പോൾ എല്ലാവരെയും പിടിച്ചു നിർത്താനുള്ള വഴി തെളിഞ്ഞു.

എല്ലാവരും ഐസ്ക്രീം കഴിക്കൽ തുടങ്ങി. അർജ്ജു ഒന്നും കഴിച്ചിട്ടില്ലല്ലോ എന്നോർത്തു ഐസ്ക്രീമുമായി അവൻ്റെ അടുത്തേക്ക് നീങ്ങി.

മാത്യവിൻ്റെ അടുത്ത് എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്. മിക്കവാറും എല്ലാവരെയും പറഞ്ഞു വിടാനുള്ള തത്രപ്പാടിലാണ് അവൻ. ഐസ്ക്രീം നീട്ടിയെങ്കിലും അവൻ വാങ്ങിയില്ല. വേണ്ടെങ്കിൽ വേണ്ട ഞാൻ ഐസ്ക്രീം മാത്യുവിന് കൊടുത്തു.

അവൻ പറഞ്ഞിട്ടായിരിക്കണം മാത്യു ഐസ്ക്രീം കഴിച്ച ഉടനെ പോകാം എന്നായി. ആ നീക്കത്തെ ഞാൻ പഴം പൊരി ഇട്ട് വെട്ടി.

അതിൻ്റെ ഇഷ്ടകേടിലാണ് എന്ന് തോന്നുന്നു അർജ്ജു അവൻ്റെ റൂമിലേക്ക് പോയി.

ഇപ്പോൾ ഫ്ലാറ്റിൻ്റെ യഥാർത്ഥ അവകാശികൾ രണ്ടും ഓരോ റൂമിലായി വാതിലടച്ചിട്ടിരിക്കുന്നു. ബാക്കി ഉള്ളവർ കത്തി വെച്ചിരിക്കുന്നു

ഞങ്ങൾ അവിടെ ഓരോ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. മറ്റേ ബാച്ചിലെ ലിജോയെ ആദ്യമായി ആണ് പരിചയപ്പെടുന്നത് തമാശ ഒക്കെയായി സമയം നീങ്ങി. ഇടക്ക് സുമേഷും പോളും കൂടി ഹോസ്റ്റലിൽ നിന്ന് എങ്ങനെ പുറത്തായി എന്ന കാര്യമൊക്കെ അറിയാൻ ഒരു ശ്രമം നടത്തി.

അഞ്ചരയോടെ പഴം പൊരി വന്നപ്പോളേക്കും എൻ്റെ മരണ മണി മുഴങ്ങാനുള്ള സമയമായി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി. എങ്കിലും പിടിച്ചു നിൽക്കണം.

എല്ലാവരും പോകാനുള്ള സമയമായപ്പോൾ റൂമിൽ കയറി വാതിലടച്ചാലോ എന്നായി ആലോചന. അല്ലെങ്കിൽ വേണ്ട നേരിടുക തന്നെ.

അവന്മാർ പോയി വിളിച്ചപ്പോൾ രണ്ടും റൂമിൽ നിന്നിറങ്ങി വന്നു. രാഹുലിൻ്റെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്. അർജ്ജുവിൻ്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല.
പതിവ് ബൈ പറച്ചിലൊക്കെ കഴിഞ്ഞു എല്ലാവന്മാരും ഇറങ്ങി. ഞാൻ മൊബൈലും കുത്തി അവിടെ സോഫയിൽ ഇരുന്നു

****

എല്ലാവരും ഇറങ്ങി കഴിഞ്ഞപ്പോൾ അന്നയുടെ മുഖത്തു ചെറിയ ഒരു പേടി കണ്ടു. മൊബൈൽ നോക്കി കൊണ്ട് ഇരിക്കികയാണ്. രാഹുൽ എന്നെ വലിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു.

“ഡാ, ഇനി ഇപ്പോൾ എന്താണ് ചെയുക?”

“ഒന്നും ചെയ്യാനില്ല. ഈ രാത്രി അവളെ ഇറക്കി വിടാൻ സാധിക്കില്ല. നാളെ നോക്കാം.”

“അരുൺ സാർ വിളിച്ചായിരുന്നോ?”

“ഇല്ല ഞാൻ വീണ്ടും വിളിച്ചിരുന്നു. പുള്ളി ബീന മിസ്സ് വഴി ശ്രമിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. കാര്യങ്ങൾ അറിഞ്ഞിട്ടുള്ള അവളുടെ ബ്ലാക്‌മെയ്‌ലിംഗ് ആണെന്ന് പറഞ്ഞാൽ ഇവിടത്തെ പൊറുതി അവസാനിപ്പിക്കേണ്ടി വരും.”

“എന്നാലും അവൾ എങ്ങനെ ഇതൊക്കെ കണ്ടു പിടിച്ചു?”

“അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട എങ്ങനെയെങ്കിലും അവളെ ഇവിടന്ന് തഞ്ചത്തിൽ പുറത്താക്കണം. “

“നമുക്ക് ജേക്കബ് അച്ചായനെ ഒന്ന് വിളിച്ചാലോ?”

“ശരിയാ പുള്ളി ഹെൽപ്പ് ചെയ്യുമായിരിക്കും,”

അർജ്ജു വേഗം തന്നെ ജേക്കബ് അച്ചായനെ ഫോൺ വിളിച്ചു.

“ഹലോ അച്ചായാ “

“അന്ന കൊച്ചു അവിടെ എത്തിയല്ലേ?”

അച്ചായൻ അറിഞ്ഞായിരുന്നോ.

“അറിഞ്ഞു. ജീവ വിളിച്ചിരുന്നു. അവർ കുറച്ചു തിരക്കിലാണ് എന്നെയാണ് ഇത് സോൾവ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത്. “

“അച്ചായൻ്റെ പരിചയത്തിൽ വല്ല ഹോസ്റ്റലും. നാളത്തേക്ക് ശരിയാക്കി കൊടുക്കാൻ പറ്റുമോ?”

“പെട്ടന്ന് നടക്കുമെന്ന് തോന്നുന്നില്ല. നീ ഒരു പണി ചെയ്യ് ഫോൺ അവളുടെ കൈയിൽ കൊടുക്ക്. ഞാൻ ഒന്ന് സംസാരിക്കട്ടെ.”

ഞാനും രാഹുലും റൂമിൽ നിന്ന് വെളിയിലേക്ക് വന്നു.

“അന്നാ ജേക്കബ് അച്ചായൻ ആണ്. ഒന്ന് സംസാരിക്കണമെന്ന്. “

എൻറെ ഫോണും വാങ്ങിക്കൊണ്ട് അവൾ റൂമിലേക്ക് പോയി വാതിലടച്ചു.

“ഹലോ അന്നക്കുട്ടി.”

“ഹലോ അങ്കിൾ.”

“എന്തു പറ്റി ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയോ.”

“അപ്പച്ചി കളിച്ചതാണ് എന്ന് തോന്നുന്നു. എനിക്ക് അങ്കിൾ കോളേജിനടത്തായിട്ട് സേഫ് ആയിട്ട് താമസിക്കാൻ ഒരു സ്ഥലം ഏർപ്പാടാക്കി തരണം. അപ്പച്ചി വിചാരിച്ചാൽ എന്നെ പുറത്താക്കാൻ പറ്റാത്ത ഒരിടം.”
“മോൾക്ക് പോകാൻ വേറെ സ്ഥലമൊന്നുമില്ലേ. ബന്ധുക്കൾ അങ്ങനെ വല്ലവരും.”

“ഇല്ല ജേക്കബ് അങ്കിൾ. ആർക്കും പപ്പയെ എതിർക്കാനുള്ള ധൈര്യം ഒന്നുമില്ല”

“എന്നാൽ പിന്നെ മോള് തത്കാലം അവിടെ തന്നെ താമസിക്ക്. ഞാൻ അവന്മാരുടെ പറഞ്ഞോളാം.”

“താങ്ക്യൂ അങ്കിൾ.”

“നീ ഫോൺ അവൻ്റെ കൈയിൽ കൊടുക്ക്. “

അവൾ പുറത്തേക്കിറങ്ങി ഫോൺ എൻ്റെ കൈയിൽ തന്നു

“അർജ്ജു ഞാൻ ഇത് സോൾവ് ചെയ്‌തു തരുന്ന വരെ അവൾ അവിടെ നിൽക്കട്ടെ. നിങ്ങൾ രണ്ട് പേരും വഴക്കൊന്നും ഉണ്ടാക്കരുത്.”

അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു.

അന്ന ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്ക് പോയി വാതിലടച്ചു.

രാഹുൽ ഒന്നും ഫോണുമെടുത്തു ജെന്നിയെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിലേക്ക് പോയി.

ഇപ്പോൾ തന്നെ രണ്ട് ഹോസ്റ്റലിലും സംഭവം കാട്ടു തീ പോലെ പടർന്നിട്ടുണ്ടാകും. ഇവൾ മനുഷ്യൻ്റെ മാനം കളയും. ഈ നശൂലത്തെ എങ്ങനെയെങ്കിലും ഒഴുവാക്കണം.

ത്രിശൂൽ ഓപ്പറേഷണൽ ഓഫീസ്, ബാംഗ്ലൂർ:

ഓഫീസ് എന്നൊന്നും പറയാൻ സാധിക്കില്ല. ഒരു വീട്. ത്രിശൂൽ ബാംഗ്ലൂർ ടെക്ക് ടീം അവിടെ നിന്നാണ് ഓപ്പറേറ്റ് ചെയുന്നത്. ജീവ ഓപ്പറേഷൻ ഹെഡ് ചെയുന്നത് അവിടെ നിന്നാണ്.

ചെന്നൈയിൽ suspect 1 ഹിറ്റായിട്ടുണ്ട്. താരമണി സ്റ്റേഷനിലാണ്.

ലോക്കൽ പോലീസ് IB ഇറക്കിയ റെഡ് കോർണർ നോട്ടീസിൽ നിന്ന് ആണ് identify ചെയ്തിരിക്കുന്നത്.

ആൾ ചെന്നൈ സെൻട്രലിലേക്ക് പോകുകയാണ്. ലോക്കൽ പോലീസ്കാരൻ കൂടെ ട്രാവൽ ചെയുന്നുണ്ട്. Q ബ്രാഞ്ച് ടീം അറസ്റ്റ് ചെയ്യും.

ജീവ വേഗം തന്നെ ചെന്നൈ ടീമിനെ വിളിച്ചു.

ഉദയ് ബാംഗ്ലൂർ suspect താരമണി സ്റ്റേഷനിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുന്നുണ്ട് ഇടക്കിറങ്ങാൻ ചാൻസുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് അറസ്റ്റ് ചെയ്താൽ ഉടനെ തന്നെ IB credentials ഉപയോഗിച്ചു ആളെ കസ്റ്റഡിയിൽ എടുക്കണം.

നാലു പേരടങ്ങിയ ഉദയും ടീമും ചെന്നൈ സെൻട്രലിലേക്ക് കുതിച്ചു. അവിടെ എത്തിപ്പോൾ തന്നെ രണ്ടു പേർ ഇറങ്ങി. അറസ്റ്റ് വാച്ച് ചെയ്താൽ മതി. ഞങ്ങൾ തൊട്ടു മുൻപുള്ള സ്റ്റേഷനിലേക്ക് പോകുകയാണ്.
അതേ സമയം ഇതൊന്നും അറിയാതെ ആദീൽ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.

ബാംഗ്ലൂരിൽ നിന്ന് എത്തിയ ഉടനെ തന്നെ ഒരു ലോഡ്ജിൽ റൂം എടുത്തു ഫ്രഷ് ആയി. അടുത്തുള്ള ഒരു സലൂണിൽ പോയി മുടി പറ്റ വെട്ടി.

പിന്നെ അടുത്തുള്ള ഒരു കഫെയിൽ പോയി ചിദംബരത്തിൻ്റെ ഒരു മെയിൽ id യിൽ നേരിട്ട് കാണണം എന്നാവശ്യപ്പെട്ടു മെയിൽ അയച്ചു. പിറ്റേ ദിവസവും അതേ സമയം ചെന്ന് മെയിൽ ചെക്ക് ചെയ്‌തു മറുപടിയൊന്നുമില്ല.

രണ്ടാം ദിവസവും മറുപടി ലഭിക്കാതെ ആയതോടെ ആദീൽ നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു. സലീം തന്നെ കൈവിട്ടതായി ആദിലിന് തോന്നി. മാത്രമല്ല ഇത്രയും നാൾ തൻ്റെ കൂടെ ഉണ്ടായിരുന്ന ജാഫർ മരിച്ചു വീണിട്ടും ഒരു ആശ്വസിപ്പിക്കൽ കൂടി സലീം ഭായിയുടെ വായിൽ നിന്ന് വീണില്ല. ബാഗിൽ അത്യാവശ്യം ക്യാഷ് ഉണ്ട്. നാട്ടിൽ പോയി എന്തെങ്കിലും കച്ചവടം തുടങ്ങണം.

അവൻ താമസിക്കുന്ന സ്ഥലത്തു നിന്ന് ലോക്കൽ സബർബൻ ട്രെയിൻ കയറി പോകുമ്പോളാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു ലോക്കൽ പോലീസ് കാരൻ തിരിച്ചറിഞ്ഞത്. കാരണം അന്നാണ് അവൻ്റെ ഫോട്ടോ സ്റ്റേഷനുകളിലേക്ക് എത്തിയത്. ആൾ ഉടനെ വിളിച്ചറിയിച്ചതനുസരിച്ചു സ്പെഷ്യൽ ബ്രാഞ്ച് സംഘം അവനെ പിടിക്കുന്നതിനായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ട്രെയിനിൽ നിന്നിറങ്ങി നടന്നപ്പോളാണ് അദീലിനെ അവർ വളഞ്ഞത്. കത്തി എടുക്കാൻ ശ്രമിച്ചപ്പോളേക്കും Q ബ്രാഞ്ചുകാർ അവനെ കീഴ്‌പ്പെടുത്തി. നേരെ അവരുടെ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൊണ്ട് പോയി.

ഉദയും ടീമും IB credentials കാണിച്ചു കസ്റ്റഡിയിലെടുക്കാൻ എടുക്കാൻ ശ്രമിച്ചെങ്കിലും കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറൻറ് ഉണ്ടെങ്കിലേ കൈമാറു എന്നായി Q ബ്രാഞ്ച് SP.

ഉദയ് കുറെ തർക്കിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല.

വിലപ്പെട്ട സമയം നഷ്ടപെടുന്നതിൽ ജീവ ദേഷ്യത്തിലായിരുന്നു. ഇൻറ്റർ ഡിപാർട്മെൻ്റെ കോൺഫ്ലിക്റ്റ് കാരണം തീവ്രവാദികൾ രക്ഷപെടുന്നു.

ഉള്ളാൽ, മംഗലാപുരം

ഹൈദരബാദിനാണ് പോകുന്നത് എന്ന് പറഞ്ഞ സലീം പോയത് നേരെ കോഴിക്കോടിനാണ്. അവിടന്ന് മറ്റൊരു ബസിൽ മംഗലാപുരത്തേക്കും. അവിടെ ഉള്ളാൾ എന്ന സ്ഥലത്തു പ്രബീൻ എന്ന ഒരു കള്ളക്കടത്തുകാരൻ ഉണ്ട്. പുറമെ ഫിഷിങ് ബോട്ട് മുതലാളിയാണ്.പക്ഷേ കാശുണ്ടക്കാൻ എന്തു ചെറ്റത്തരവും ചെയുന്ന ഒരുത്തൻ. മുൻപ് ദുബായിൽ നിന്ന് തീവൃവാദ പ്രവർത്തനങ്ങൾക്ക് വ്യാജ നോട്ട് ഈ പ്രബീൻ വഴി ഇറക്കിയിട്ടുണ്ട്. അവൻ്റെ അടുത്ത് ചെന്നാൽ satellite phone സംഘടിപ്പിക്കാം. മാത്രമല്ല ഷെയ്ഖ് പിടിക്കപ്പെട്ട ശേഷമുള്ള പുതിയ ഹവാല network ഇനെ കുറിച്ചറിയേണ്ടതുണ്ട്.
തുടരും….

0cookie-checkജീവിതമാകുന്ന ബോട്ട് – Part 11

  • എന്റെ കസിൻസ് – Part 14

  • എന്റെ കസിൻസ് – Part 13

  • എന്റെ കസിൻസ് – Part 12