കിളിക്കൂട് Part 9

കൈ വേദന കൊണ്ട് എനിക്ക് കിടക്കാൻ സാധിച്ചില്ല. എഴുന്നേറ്റ് ചുവരിൽ ചാരി തലയിൽ കയ്യും വെച്ച് ഇരിപ്പായി. ഇനിയെങ്ങനെ നേരം വെളുപ്പിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ. വാതിൽക്കൽ ആ ഭദ്രകാളി കിടപ്പുണ്ട്, ഉറക്കം ആണോ അതോ എത് ഭാവത്തിൽ ആണാവോ കിടപ്പ്. ദേവിയായൊ ഭദ്രകാളി ആയോ ഏതു ഭാവമാണ് ആവോ. അല്ല ഞാൻ ഇനി എന്തിനാണ് ഇതൊക്കെ ആലോചിക്കുന്നത്.ആളുടെ ചുണ്ടിലെ മുറിവിന് കുറവുണ്ട്. അതുതന്നെ മഹാഭാഗ്യം. നല്ല രീതിയിൽ പറഞ്ഞ് ആശംസകൾ നേർന്ന്, ഇങ്ങിനെ ഒരു സീൻ മനസ്സിൽ വന്നപ്പോൾ സജീവ് വടകര എഴുതിയ ‘യാത്രാമൊഴി’ എന്ന കവിതയുടെ ശകലം ഓർമ്മയിൽ വരുന്നു ‘വിടരാതടർന്നൊരെൻ പ്രണയമൊട്ടെ…… വിതുമ്പി തളരാതെ യാത്രയാവു…… കനൽപോലെ യെരിയുമെൻ ഓർമ്മകൾ നോവിൻ്റെ കഥകളിയാടുന്നൊരീവേളയിൽ അനുരാഗസന്ധ്യകൾ പൂക്കില്ലൊരിക്കലും എന്നെന്നിലാരൊ നിലവിളിക്കെ നിന്നെപ്പിരിയുവാൻ വയ്യെനിക്കെങ്കിലും കരൾ നൊന്തു കേഴുന്നു കൂട്ടുകാരി…….. അധരം വിതുമ്പാതെ മിഴികൾ തുളുമ്പാതെ യാത്രയാകു …. സഖീ യാത്രയാകു… മായ്ക്കുവാനാകാത്ത നിനവുകൾ പലതുമീ നെഞ്ചോടു ചേർത്തു ഞാൻ തേങ്ങിക്കരഞ്ഞിടാം…… ഈ ശിഷ്ടജീവിതം നിനക്കായ് പെയ്തിടാം ദിനരാത്രികളിൽ നാം കണ്ട സ്വപ്നങ്ങളും പ്രണയവും ഇനി നമുക്കെല്ലാം മറക്കാം സഖി……’ ഈ വരികൾ എത്രത്തോളം അർത്ഥവത്താണ് എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്. കയ്യിലെ വേദന തലയുടെ മുകളിൽ വെച്ചപ്പോൾ കുറഞ്ഞതുകൊണ്ട് ഓർമ വന്നതാണ് ഈ വരികളും കാര്യങ്ങളും. വേദന എടുക്കുകയാണെങ്കിൽ ഇതൊന്നും ഓർമയിൽ പോലും വരില്ല. എൻറെ കൈ മുറിച്ചു എത്ര സുന്ദരം ആയിട്ടാണ് കിടന്നുറങ്ങുന്നത്. എനിക്കാണെങ്കിൽ രണ്ടുദിവസമായി നിദ്രാവിഹീനങ്ങളായ രാത്രികൾ. ഉറങ്ങട്ടെ വേദനയും വിഷമവും ദുഃഖങ്ങളും ഇല്ലാത്തവർക്ക് അല്ലേ സുഖമായി ഉറങ്ങാൻ പറ്റൂ. ഒഎൻവി കുറുപ്പ് സാർ പറഞ്ഞ ശാർങ്ഗകപ്പക്ഷികൾ എന്ന കവിതയിലെ വരികളാണ് പിന്നീട് എനിക്ക് ഓർമ്മ വന്നത്. ‘എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങൾ

എന്നേക്കുമായി അസ്തമിച്ചു പോയി’ ഞാൻ എല്ലാം പറഞ്ഞ് ശാന്തമായി അവളെ ആശംസിച്ചു വിടും എന്നു പറയുമ്പോൾ, എൻറെ മനസ്സ് നുറുങ്ങുകയാണ്. സ്നേഹം എന്നാൽ മറ്റൊരാളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എന്തും ത്യജിക്കാനുള്ള മനോഭാവമാണ്. അതിന് എൻറെ മനസ്സിനെ പാകപ്പെടുത്തി കഴിഞ്ഞു. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കണ്ണുകളെ നിദ്ര മാടിവിളിച്ചു. ഞാൻ തലയണകൾ എടുത്ത് കട്ടിലിൻ്റെ തലക്കൽ ചുവരിനെ മൂലയ്ക്ക് വെച്ച് ചാരിയിരുന്ന് ഉറങ്ങി. നേരം നല്ലവണ്ണം പുലർന്നതിനുശേഷമാണ് ഞാൻ ഉണർന്നത്. എഴുന്നേറ്റ് സിറ്റൗട്ടിൽ പോയി ഇരുന്നു.

ഇന്ന് ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ ചൊല്ലേണ്ടതാണ്. കുറച്ചുനേരം അവിടെ ഇരുന്നിട്ട് പ്രഭാത കൃത്യങ്ങൾ നിർവഹിക്കാൻ പോയി. അതു കഴിഞ്ഞു വന്ന് ഗേറ്റിനടുത്ത് പോയി നിൽപ്പായി. പരിചയക്കാർ ആരെങ്കിലും ടൗണിലേക്ക് പോകുന്നുണ്ടെങ്കിൽ, ഒരു ഓട്ടോ വരാൻ പറയണം. അങ്ങനെ നിൽക്കുമ്പോൾ ഒരു പരിചയക്കാരൻ പോകുന്നതു കണ്ടു. വിവരം തിരക്കിയപ്പോൾ ആള് ജംഗ്ഷൻ വരെ പോകുന്നുണ്ട്. അയാളോട് വിവരം പറഞ്ഞു വിട്ടു. ഞാൻ തിരിച്ചു വന്ന് ഡ്രസ്സ് ചെയ്യാൻ തുടങ്ങി. എഴുന്നേറ്റ് അമ്മൂമ്മയെയും കക്ഷിയെയും കണ്ടില്ല. കക്ഷി ഇപ്പോൾ എൻറെ മുമ്പിൽ തന്നെ വരാറില്ല. അമ്മ എവിടെ പോയി? ആരോട് ചോദിക്കാൻ. ചായയോ ഭക്ഷണമോ കിട്ടിയില്ല. ഡ്രസ്സ് മാറി ഞാൻ ഗേറ്റിനടുത്ത് എത്തി. ഞാൻ ആശുപത്രിയിൽ പോകുന്ന വിവരം ആരെയെങ്കിലും പറഞ്ഞ് അറിയിക്കണമല്ലോ. അല്ലെങ്കിൽ എന്നെ കാണാതെ ആയാൽ അമ്മൂമ്മ വിഷമിക്കും. ഓട്ടോ വരുമ്പോഴേക്കും അമ്മൂമ്മയെ കണ്ടാൽ മതിയായിരുന്നു. അമ്മൂമ്മ ഇവിടെയെങ്ങും ഇല്ല എന്ന് തോന്നുന്നു. ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഏതായാലും കക്ഷി കോഡ് നല്ലരീതിയിൽ പറഞ്ഞു അവസാനിപ്പിച്ചു പോകാം. അമ്മൂമ്മ ഇല്ലാത്തതിനാൽ നല്ല സൗകര്യമായി സംസാരിക്കാം. ഓട്ടോ വരുമ്പോഴേക്കും പറഞ്ഞു തീർക്കണം. ഞാൻ പതിയെ അകത്തേക്ക് കടന്നു. കിളിയെ നോക്കി, അടുക്കളയിൽ എന്തോ അടുപ്പിൽ വെച്ചിട്ട് അടുക്കള പടിയിൽ ഇരിപ്പുണ്ട്. ഞാൻ അടുത്തേക്ക് ചെന്നു എൻറെ പാദസ്പർശം കേട്ടിട്ടാവണം എഴുന്നേറ്റു. ഞാൻ:- അമ്മുമ്മ എന്തിയേ? മറുപടിയില്ല. സംസാരത്തിന് തുടക്കമിടാൻ വേണ്ടിയാണ് അമ്മുമ്മയെ ചോദിച്ചത്. ഞാൻ :- എന്തു പറയണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ല. എന്നാലും പറയാതിരുന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ടാണ്. എന്നോട് ഇത്രത്തോളം ദേഷ്യവും വെറുപ്പും ഉണ്ടെന്ന് ആ കത്തി പ്രയോഗത്തിൽ തന്നെ എനിക്ക് മനസ്സിലായി. എന്താണ് കാരണമെന്ന് ചോദിക്കുന്നില്ല. അത് എന്തുമാകട്ടെ. വെറുക്കണമെങ്കിൽ എന്തെങ്കിലും കാരണം ഇല്ലാതിരിക്കില്ല. അതിനെക്കുറിച്ച് ഞാൻ ചോദിക്കുന്നുമില്ല. വെറുക്കപ്പെടുന്ന ഒരാൾ എന്തു പറഞ്ഞിട്ടും കാര്യവുമില്ല. വളച്ചുകെട്ടില്ലാതെ ഞാൻ കാര്യത്തിലേക്ക് കടക്കാം. ഇനി ഒരിക്കലും ഒരു ശല്യക്കാരൻ ആയി മാറില്ല. അന്ന് ആ കൈ മുറിഞ്ഞ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലാത്തതായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിലും എത്തിക്കാൻ പാടില്ലാത്തതായിരുന്നു. എൻറെ തെറ്റാണ്. അതുകൊണ്ടാണല്ലോ ഇവിടെ വന്നു വിട്ടുപോയത്. അതിനു ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി ഞാൻ എന്ത് അഭിസംബോധന ചെയ്തു വിളിക്കാൻ? പേര് തന്നെ വിളിക്കാം. കിളിക്ക് നല്ലതുവരുന്നതിന് എനിക്ക് സന്തോഷമേയുള്ളൂ. അതിന് ഒരു തടസ്സമായി നിൽക്കില്ല. നിങ്ങൾ അവിടെ പോയി വന്നതിന് ശേഷം കണ്ടപ്പോൾ

കാണിച്ച് വിദ്വേഷം ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു. പക്ഷേ ആ കാണിച്ചതൊക്കെ നാടകമായിരുന്നു എന്നാണ് ഞാൻ കരുതിയത്, ഞാൻ ഒരു വിഡ്ഢി. ആ വിഡ്ഢിത്തത്തിൻറെ പരിണിത ഫലം വീണ്ടും വന്ന് ദേ ഈ സീൻ ഉണ്ടാക്കി ( കൈ കാണിച്ച് ). അത് പാടില്ലായിരുന്നു. വന്നതൊക്കെ വന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല. എല്ലാത്തിനും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അടുത്ത് തന്നെ ഇവിടെനിന്നും പോകും. ഇനി എന്നെങ്കിലുമൊക്കെ എവിടെ വെച്ചെങ്കിലും നമുക്ക് കാണാം. ഇപ്പോൾ അമ്മൂമ്മ ഇല്ലാത്തതുകൊണ്ടാണ് ഇത്രയൊക്കെ പറഞ്ഞത്. ഒരു കാര്യം കിളിക്ക് എന്നോട് ചെയ്യാമായിരുന്നു. ഈ കത്തി പ്രയോഗത്തിനു പകരം, കിളിക്ക് അയാളെ ഇഷ്ടമാണെന്നും ഇനിമേലിൽ കാണാനോ സംസാരിക്കാനോ വരരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് മനസ്സിലാകുമായിരുന്നു. ഇതിൽ കൂടുതലായി എനിക്കൊന്നും പറയാനില്ല. എനിക്ക് വിരോധമൊന്നുമില്ല കിളിക്ക് നല്ലത് വരുന്നതിന് എനിക്ക് സന്തോഷമെയുള്ളു. അമ്മൂമ്മ വരുമ്പോൾ ആശുപത്രിയിൽ കൈ ഡ്രസ്സ് ചെയ്യാൻ പോയി എന്ന് പറഞ്ഞാൽ മതി. ഞാൻ ഇതൊക്കെ പറയുമ്പോൾ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായിരുന്നില്ല. പറഞ്ഞവസാനിപ്പിച്ചു നോക്കുമ്പോൾ എന്നെ നിർജീവമായി ഒന്നു നോക്കി. ഇത്രയും പറഞ്ഞ് ഞാൻ ഗേറ്റിനടുത്ത് പോയി. ഓട്ടോയും നോക്കി നിന്നു, 15 മിനിറ്റ് ഉള്ളിൽ ഓട്ടോ എത്തി ഞാൻ അതിൽ കയറി പോയി. ആശുപത്രിയിലെത്തി കൈ ഡ്രസ്സ് ചെയ്യാൻ വേണ്ടി അടിച്ചപ്പോൾ, ഡ്രസ്സ് ചെയ്തിരുന്ന കോട്ടൻ മുഴുവൻ രക്തം ആയിരുന്നു. അത് കണ്ടപ്പോൾ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി, നേഴ്സിനോട് പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന കട്ടിലിൽ കിടന്നോളാൻ പറഞ്ഞു. അവർ എന്നോട് ” കൂടെ ആരും വന്നിട്ടില്ലേ ” എന്ന് ചോദിച്ചു. കട്ടിലിൽ കിടന്നു തന്നെ അവർ ഡ്രസ്സ് ചെയ്തു. കുറച്ചു നേരം കിടന്നതിനുശേഷം എഴുന്നേൽക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ചോദിച്ചു: “തലകറക്കം ഒക്കെ മാറിയോ? ശ്രദ്ധിക്കണം മുറിവുണങ്ങാൻ കുറച്ചു ദിവസം പിടിക്കും. അങ്ങനെയല്ലേ ആ മുറിവ്. പരമാവധി കൈ അനക്കാതെ സൂക്ഷിക്കുക കൈ നനയുകയുമരുത്. ഇനി രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാൽമതി. ദിവസവും ഈ കെട്ട് അഴിച്ചു മാറ്റി മരുന്ന് വെച്ച് കോട്ടൻ കൊണ്ട് കെട്ടണം. അത് സ്വന്തമായി ചെയ്യുകയോ അതോ വീട്ടിൽ ആരെക്കൊണ്ടെങ്കിലും ചെയ്താലും മതി. മരുന്നും ഡ്രസ്സ് ചെയ്യാനുള്ള തുണിയും ഡിസ്പെൻസറി യിൽ നിന്നും തരും.” ഞാൻ ശരി എന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി. ഹോസ്പിറ്റലിന് മുൻപിൽ ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോ വിളിച്ച് വീട്ടിലെത്തി. അമ്മുമ്മ സിറ്റൗട്ടിൽ എന്നെയും പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു. വന്നയുടനെ അമ്മൂമ്മ എന്നോട് ദേഷ്യപ്പെട്ടു. അമ്മുമ്മ :- നീ എന്തിനാടാ ഒറ്റയ്ക്ക് പോയത്. ആശുപത്രിയിൽ പോകുന്ന കാര്യം നീ നേരത്തെ പറയാതിരുന്നതെന്ത്? ഞാൻ :- അമ്മൂമ്മ എവിടെ പോയിരുന്നു. നമ്മുടെ നിൽക്കുമ്പോൾ അല്ലേ അവർ പറഞ്ഞത് ഒരുദിവസം കഴിയുമ്പോൾ വരണം എന്ന്. രാവിലെ എഴുന്നേറ്റ് അമ്മൂമ്മയെ നോക്കിയപ്പോൾ കണ്ടില്ല. പിന്നെ ഡ്രസ്സ് ചെയ്യാൻ അല്ലേ അതിനിപ്പോൾ ആള് വേണമെന്നില്ല. അമ്മൂമ്മ :- നിനക്ക് ആ പെങ്കൊച്ചിനെ എങ്കിലും വിളിച്ചു പോകാമായിരുന്നില്ലേ?

ഞാൻ :- അതിന് ഇതു വലിയ ആനക്കാര്യം ഒന്നുമല്ല. കൈയ്യിലെ കെട്ടഴിച്ച മാറ്റി വേറൊന്നു കെട്ടണം. അമ്മൂമ്മ :- നീ ഇന്നലെ പകൽ മുഴുവൻ കാണിച്ചത് ഞാൻ കണ്ടതാണ്. ആ നീ ഇന്ന് പോകുന്ന വഴി എവിടെയെങ്കിലും തലകറങ്ങിവീണു എങ്കിലൊ. ഞാൻ:- ഇന്നലെ വൈകുന്നേരം ആയപ്പോൾ തന്നെ ഞാൻ OK ആയില്ലേ അമ്മുമ്മേ. അധികം നിന്ന് തർക്കിക്കാതെ എനിക്ക് ചായ എടുത്ത് താ. ഞാൻ ഒന്നും കഴിക്കാതെയാണ് പോയത് വാ…. ഇതും പറഞ്ഞ് അമ്മുമ്മയെ വട്ടം പിടിച്ച് ഞാൻ അകത്തേക്ക് കൊണ്ടുപോയി. അമ്മുമ്മ :- നേരം എത്രയായി എന്ന് കരുതിയ നീ ചായ ചോദിക്കുന്നത്. ഞാൻ:- എത്രയായാലും എനിക്ക് ചായ വേണം ഭയങ്കര വിശപ്പ്. ഞാൻ അമ്മയുടെ കയ്യിൽ നിന്നും ഒരു ചായ മാത്രം മേടിച്ചു കുടിച്ചു. നേരെ ഗേറ്റിന് അടുത്തേക്ക് നടന്നു. ഇനി എൻറെ അടുത്ത പ്രതീക്ഷ പോസ്റ്റുമാനെ ആണ്. അയാൾ ഇന്നു അപ്പോയ്മെൻറ ഓർഡർ കൊണ്ടുവരും എന്നുള്ള ഒരു പ്രതീക്ഷ. കുറച്ചുനേരം നിന്നപ്പോൾ പോസ്റ്റുമാൻ തിരിച്ചു പോകുന്നത് കണ്ടു. അതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി. ഇത്രയൊക്കെ പറഞ്ഞിട്ടും കിളി ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനർത്ഥം എന്നോട് കാണിച്ചിരുന്നതെല്ലാം വെറുതെ ഒരു പോളിഷ് ആയിരുന്നു. പലപ്പോഴും മുഖാമുഖം കണ്ടിരുന്നെങ്കിലും ഒന്നും മിണ്ടിയില്ല. എന് ചിന്ത അടുത്തത് രാത്രിയിൽ എങ്ങനെ കഴിച്ചുകൂട്ടും എന്നുള്ളതായിരുന്നു. രാത്രി ആകുമ്പോൾ വേദന കൂടും. വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിലേക്ക് പോകുന്ന വഴി, അടുക്കളയിൽ നിന്നും വരുന്ന കിളിയെ മുട്ടാതെ ഒഴിഞ്ഞ് മറികടക്കവേ മുറിഞ്ഞ കൈ അടുക്കള വാതിലിൻ്റെ കട്ടിളയിൽ തട്ടി. വേദന എടുത്തതിനാൽ അയ്യോ എന്ന് കരഞ്ഞ് മറ്റേ കൈകൊണ്ട് മുറിവിന് അടുത്തു പിടിച്ചു. നല്ല ശക്തിയിലുള്ള ഇടി ആയതിനാൽ മുറിവ് കെട്ടിയിരുന്ന കോട്ടനിൽ രക്തത്തിൻറെ ഈർപ്പം തെളിഞ്ഞു വരുന്നത് കണ്ടു. അതോടെ എൻറെ ദാഹം പമ്പകടന്നു, ഞാനുടൻ മുറിയിൽ പോയി കട്ടിലിൽ കിടന്നു. കുറച്ചു നേരം കൊണ്ട് മുറിവിൻ്റെ ഭാഗം കോട്ടനിൽ മുഴുവൻ രക്ത കറയായി. അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. വൈകുന്നേരം ചായ കുടിക്കാൻ അമ്മൂമ്മ വിളിച്ചപ്പോഴാണ് ഉണരുന്നത്.സമയം നോക്കുമ്പോൾ 4:30. കൈയിലെ രക്തം വലിഞ്ഞിട്ടുണ്ട്. ചായ കുടിക്കാൻ ഞങ്ങൾ മൂന്നുപേരും ഇരിക്കുമ്പോൾ അമ്മുമ്മ കൈ കണ്ടിട്ട്, അമ്മൂമ്മ:- എന്തുപറ്റി മോനെ നിൻറെ കൈയിലെ കെട്ടിൽ മുഴുവൻ ചോരയാണല്ലൊ? ഞാൻ :- അതു മരുന്നാണ്. അമ്മുമ്മ :- രാവിലെ ഒന്നും കണ്ടില്ലല്ലോ? ഞാൻ:- അത് വിയർത്തതിൻ്റെയാണ്. ഇതൊക്കെ പറയുമ്പോൾ കിളി എന്നെ നോക്കുന്നുണ്ട്. ഈ തട്ടിയതിൻ്റെ വേദനയും കൂടി രാത്രിയിൽ അനുഭവപ്പെടും. ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ ചായ കുടിക്കുന്നതിനിടയി

അമ്മൂമ്മ :- ഞാനൊന്നു സുബ്രഹ്മണ്യൻ്റെ വീട് വരെ പോയിട്ട് വരട്ടെ, കുറച്ചുദിവസമായി അങ്ങോട്ട് പോയിട്ട്. ഞാൻ:- ഞാനും വരാം. ഒന്ന് നടക്കുന്നത് നല്ലതാ. അമ്മുമ്മ :- വേണ്ട. നീ ഇവിടെ ഇരുന്നാൽ മതി. നിന്നെ കൊണ്ടുപോയി വഴിയിൽ വല്ല തലകറങ്ങി വീണാൽ എനിക്ക് വയ്യ. ഞാൻ:- അതൊക്കെ മാറി അമ്മുമ്മേ ഞാനും വരാം. അമ്മുമ്മ :- വേണ്ട എന്നല്ലേ പറഞ്ഞേ. അതും അല്ല ഈ പെൺകൊച്ച് ഒറ്റക്കാവും. പിന്നീട് പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി അതുകൊണ്ട് ഞാൻ മിണ്ടിയില്ല. ഇതും പറഞ്ഞ് അമ്മുമ്മ പോയി. ഞാൻ പുറത്തേക്കിറങ്ങി ഗേറ്റിനടുത്ത് ചെടിച്ചട്ടികൾ വെക്കാൻ തൂണുകൾ പോലെ അധികം പൊക്കമില്ലാതെ കെട്ടിയിരിക്കുന്നതിൽ പോയി ഇരുന്നു. അകത്തിരുന്ന് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകണ്ടല്ലോ എന്ന് കരുതി. റോഡിലൂടെ പോയ ഒന്ന് രണ്ട് പരിചയക്കാർ എൻറെ കൈ കണ്ടു വിവരം തിരക്കി. ഞാൻ ‘മരത്തിൻറെ കൊമ്പ് വെട്ടിയപ്പോൾ കൊണ്ടതാണ്’ എന്ന് പറഞ്ഞു. അമ്മൂമ്മ വരുന്നതുവരെ അവിടെ ഇരുന്നു. അമ്മുമ്മ വന്നപ്പോൾ ഞങ്ങൾ രണ്ടു പേരും അകത്തേക്ക് കയറി അന്നേരം സന്ധ്യയായി. ക്ഷീണം അങ്ങ് വിട്ടു മാറാത്തത് കൊണ്ടും കുറെ നേരമായുള്ള അവിടെ ഇരിക്കുന്നതും കൊണ്ട് ഒന്നു കിടക്കണം എന്ന് തോന്നി. ഞാൻ മുറിയിൽ കയറി കിടന്നു. രാത്രിയിൽ ഭക്ഷണം കഴിക്കാൻ അമ്മുമ്മ വന്നു വിളിച്ചു. ഭക്ഷണം കഴിക്കാൻ മൂന്നു പേരും ഒരുമിച്ച് ആണ് ഇരുന്നത്. കയ്യിന് ചെറിയ വേദന തുടങ്ങിയിരുന്നു അമ്മൂമ്മയ്ക്ക് അറിയാം എത്രയും പെട്ടെന്ന് അപ്പോയ്മെൻറ് ലെറ്റർ വരുമെന്ന് അതുകൊണ്ട് അമ്മുമ്മ :- നിനക്ക് ആ കടലാസ് കിട്ടിയാൽ, എവിടെയായിരിക്കും ജോലി. ഞാൻ:- മിക്കവാറും തിരുവനന്തപുരം ആയിരിക്കും അമ്മൂമ്മെ. അമ്മൂമ്മ :- പോയാൽ അപ്പോൾ എന്ന് തിരിച്ചുവരും? ഞാൻ :- ഇടക്കൊക്കെ വരാൻ നോക്കാം. എന്തായാലും കിളിയുടെ കല്യാണത്തിന് ഞാൻ എത്തും. അമ്മുമ്മ :- എവിടെ വരെ ആയി കല്യാണാലോചനകൾ? കിളി ഒന്നും പറയാത്തതുകൊണ്ട് ഞാൻ :- ഏകദേശം അത് സെറ്റ് ആയിട്ട് ഉണ്ടെന്നു തോന്നുന്നു. കിളി എൻറെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. അമ്മൂമ്മ :- എങ്ങനെയുണ്ട്? കൊള്ളാവുന്ന അവരാണെന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. പ്രദീപിൻ്റെ അളിയൻ അല്ലേ? പ്രദീപിൻ്റെ കല്യാണത്തിന് കണ്ടതാണ് ചെക്കനെ, ഇപ്പോൾ നല്ല ചുറ്റുപാടിൽ ആണ് എന്ന് പ്രദീപ് പറഞ്ഞായിരുന്നു. അതിനും കിളി ഒന്നും പറഞ്ഞില്ല. ഞാൻ:- പിന്നെ നല്ല കാശുകാരൻ അല്ലേ. രണ്ടോമൂന്നോ കാർ. ഏതായാലും കിളി രക്ഷപ്പെട്ടു. ഇടക്ക് വല്ലപ്പോഴും വായ്പ വാങ്ങാമല്ലോ….. അത് പറഞ്ഞപ്പോഴും ആ ഉണ്ടക്കണ്ണുകൾ തുറിച്ച് എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ആ കാശ് കാരൻ്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ കണ്ണ് വെക്കുകയാണോ എന്ന് തോന്നിയതുകൊണ്ട് തുറിച്ചുനോക്കുന്നതായിരിക്കും. അമ്മുമ്മ :- എന്നേക്കാണ് മോളെ കല്യാണം ? അവർ വല്ലതും പറഞ്ഞോ?

കിളി ഒരക്ഷരം മിണ്ടുന്നില്ല. വീണ്ടും അമ്മൂമ്മ :- ഒന്ന് രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുമോ? ഒന്നിനും മറുപടിയില്ല ഞാൻ :- പെട്ടെന്ന് ഉണ്ടാവുമായിരിക്കും. ഉത്സവത്തിന് പോയി ചുറ്റുപാടൊക്കെ കണ്ടു ഇഷ്ടപ്പെട്ടു വന്നിരിക്കുകയല്ലേ. അതു കൂടി കേട്ടതോടെ എന്നെ അതിരൂക്ഷമായി നോക്കി കൊണ്ട് ഭക്ഷണം നിർത്തി ചാടിതുള്ളി പോയി. അമ്മൂമ്മ :- ഈ പെങ്കൊച്ച് എന്തിനാണ് ദേഷ്യപ്പെട്ടു പോകുന്നത്. ഞാൻ:- നമ്മൾ കിളിയുടെ ചെക്കനെ പറഞ്ഞ കണ്ണ് ഇടുകയല്ലെ, അത് പിടിക്കാത്തതു കൊണ്ടായിരിക്കും. നിർത്താം. അതുമല്ല അമ്മുമ്മേ, നമ്മൾ കിളിയെ ഇവിടെ പിടിച്ചു നിർത്തിയിരിക്കുന്നത് ആ വീട്ടുകാർക്കും ചെക്കനും പിടിച്ചില്ലെങ്കിലൊ. അതുകൊണ്ട് അമ്മുമ്മ നാളെത്തന്നെ കിളിയെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. എൻറെ കൈയല്ലെ മുറിഞ്ഞത് അതൊന്നും കുഴപ്പമില്ല അതൊക്കെ മാറിക്കോളും. അമ്മുമ്മ പറഞ്ഞതു കൊണ്ട് അവർക്കും കിളിക്കും എതിർത്തു പറയാൻ പറ്റാത്തതു കൊണ്ടായിരിക്കും ഇവിടെ നിർത്തിയത്. ഇതു പറഞ്ഞു കഴിഞ്ഞതും അടുക്കളയിൽ പാത്രം ഒന്ന് താഴെ ശക്തിയായി വീണു എന്നല്ല എറിഞ്ഞു അതാണ് സത്യം. ഞാൻ:- കണ്ടോ ഞാൻ പറഞ്ഞത് ശരിയാണ്. അതിൻറെ സിംബലാണ് അടുക്കളയിൽ കേട്ടത്. അമ്മൂമ്മയോട് എതിർക്കാൻ പറ്റാത്തതിൻറെ അടയാളം. അമ്മൂമ്മ :- ശരി, ശരി. ഞാൻ ആ പെങ്കൊച്ച് നോട് ചോദിക്കട്ടെ. നീ എഴുന്നേറ്റ് പോ. ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി, നമ്മുടെ തറവാടിനെ അടുത്തുള്ള ചന്ദ്രൻറെ മകൻറെ പുര വാസ്തുവൽ ആണ് നാളെ. നിനക്ക് പോകാൻ പറ്റില്ലല്ലോ, ബസ്സിനെ ഈ കൈയും പിടിച്ച് എങ്ങനെ പോകും. അതുമല്ല ക്ഷീണവും മാറിയിട്ടില്ല. ആരെങ്കിലും പോകാതിരിക്കാനും പറ്റില്ല. ഞാൻ പോയിട്ട് വരാം, 11:30 നും 12 നും ഇടയിലാണ് സമയം. കുറച്ചുദൂരം ഉണ്ടല്ലോ അതുകൊണ്ട് രാവിലെ തന്നെ പോകും. നീ ഇപ്പോൾ വൈകി ആണല്ലോ എഴുന്നേൽക്കുന്നത് അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. രാവിലെ എന്നെ കാണാതാകുമ്പോൾ അന്വേഷിക്കേണ്ട ഞാൻ പോയിട്ടുണ്ടാവും. ഞാൻ:- അമ്മൂമ്മ പോവുമ്പോൾ കിളിയെ കൂടി കൂട്ടിക്കോ അപ്പോൾ നിങ്ങൾ രണ്ടുപേർക്കും കൂടി പോയിട്ട് വരാമല്ലോ? അമ്മൂമ്മ :- നിൻ്റെ ചായയുടെ കാര്യവും, ഉച്ചക്കത്തെ കാര്യവും എന്ത് ചെയ്യും. ഞാൻ :- അതൊന്നും കുഴപ്പമില്ല. അല്ലെങ്കിൽ രാവിലെ ചായ ഉണ്ടാക്കി വെച്ചേക്ക് ഉച്ചക്കും അത് തന്നെ മതി. തറവാടിന് അടുത്തു പോകുന്നതല്ലേ അപ്പോൾ തറവാട്ടിൽ കയറി വരാം, അവർ ഇങ്ങോട്ടും വരുന്നില്ല നമ്മൾ അങ്ങോട്ട് പോകുന്നതും കുറവാണ്. അതുകൊണ്ട് നിങ്ങൾ രണ്ടുപേരും അവിടെ കേറി ഇങ്ങോട്ട് വരുന്ന വഴി കിളിയെ വീട്ടിലാക്കി വൈകിട്ടോടെ ഇങ്ങോട്ട് എത്തിയാൽ മതി. പിന്നെ ഇന്ന് കിളിയെ താഴെ കിടത്തണ്ട, അമ്മുമ്മയുടെ കൂടെ കട്ടിലിൽ കിടക്കട്ടെ.എനിക്ക് കുഴപ്പമൊന്നുമില്ല. ഞാൻ എഴുന്നേറ്റ് വായും മുഖവും കഴുകി മുറിയിലേക്ക് പോയി കിടന്നു. കൈ വേദന തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ അവിടെ തന്നെ കിടന്നു. താഴെ വാതിൽക്കൽ കിളിയെ കിടത്തണ്ട എന്ന് അമ്മുമ്മയോട് പറഞ്ഞതാണല്ലോ, അപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് കാണിക്കണം. അതിനാൽ ഞാൻ

കണ്ണടച്ചു ഉറങ്ങുന്നത് പോലെ നടിച്ചു കിടന്നു. അടുക്കളയിൽ സംസാരം കേൾക്കാം അമ്മൂമ്മ :- മോളെ, മോൾക്ക് വീട്ടിൽ പോണൊ? മറുപടിയില്ലാഞ്ഞിട്ടൊ ശബ്ദം കുറവായതുകൊണ്ടൊ ഞാൻ കേട്ടില്ല. അമ്മുമ്മ :- അവന് കുഴപ്പമൊന്നുമില്ല എന്ന് പറയുന്നു. മോള് ഇന്നു മുതൽ എൻറെ കൂടെ കിടന്നൊ. അതിനും ഞാൻ ശബ്ദമൊന്നും കേട്ടില്ല. ഇവരൊക്കെ കടന്നിട്ട് വേണം എനിക്ക് എഴുന്നേറ്റിരിക്കാൻ. കാരണം കൈ വേദന കൂടി. പകലത്തെ ആ തട്ടൽ കൂടി ആയപ്പോൾ ആദ്യത്തെ ദിവസത്തെ വേദന തന്നെ ഇന്നും. ശരിക്കുപറഞ്ഞാൽ കോട്ടൻ അഴിച്ചു കളഞ്ഞ് മരുന്നു വെച്ച് മാറ്റി കെട്ടേണ്ടതാണ്. പക്ഷേ എങ്ങനെ കെട്ടാൻ? ഒരാളുടെ സഹായമില്ലാതെ ഒരു കൈകൊണ്ട് കെട്ടൽ നടക്കില്ലല്ലോ. അങ്ങനെ അവർ കിടക്കാൻ കാത്തുനിന്നു, എന്നിട്ട് വേണം എനിക്ക് എഴുന്നേറ്റ് തലയിൽ കയ്യും വെച്ച് ചാരിയിരുന്നു ഉറങ്ങാൻ. ഇപ്പോൾ അങ്ങനെയാണല്ലോ രണ്ടുദിവസമായി ഉറങ്ങുന്നത്. ഞാൻ വേദനയും കടിച്ചുപിടിച്ച് കണ്ണടച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കിടക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി തോന്നി. അവർ അവരുടെ മുറിയിൽ കയറി വാതിലടച്ച് കിടന്നാൽ, എനിക്കും എന്നെ എങ്ങനെ വേണമെങ്കിലും കിടക്കുകയോ എഴുന്നേറ്റിരുന്ന് തലയിൽ കയ്യും വെച്ച് നടക്കുകയോ കിടക്കുകയോ ചെയ്യാം. മറ്റുള്ളവർക്ക് ശല്യം ആവുകയില്ല. നിവർന്നു കിടന്നാൽ ഉറങ്ങിയിട്ടില്ല എന്ന് തോന്നേണ്ട എന്നുകരുതി, പുറംതിരിഞ്ഞ് ചുവരിനോട് ഫെയ്സ് ചെയ്താണ് കിടന്നിരുന്നത്. അതുകൊണ്ട് ആരൊക്കെ എവിടെയൊക്കെ കിടന്നു എന്ന് അറിയാൻ പറ്റിയില്ല. എല്ലാവരും കിടന്നു എന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു രണ്ടുദിവസമായി ചെയ്യുന്ന പ്രവർത്തി ചെയ്തു ചാരിയിരുന്നു. അടുക്കളയിൽ നിന്നുള്ള പ്രകാശത്തിൽ അതാ ഒരാൾ വാതിൽക്കൽ കിടക്കുന്നു. സമാധാനത്തോടു കൂടി എഴുന്നേറ്റ് ഇരിക്കുകയോ നടക്കുകയോ ചെയ്യാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. വേദന സഹിച്ച് വീണ്ടും കിടന്നു. ഞാൻ അമ്മയോട് പറഞ്ഞതാണ് കിളിയെ ഇവിടെ കിടത്തണ്ടയെന്ന്, എന്നിട്ടും. തലയിൽ കയ്യും വെച്ച് ഒന്നു നടന്നു ഇരുന്നോ കിടന്നു സമയം കളയാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. എത്രനേരമെന്നുവച്ചാൽ ഇരിക്കും, ഒന്നു നടന്നാൽ അത്രയും സമയം പോകും. ഇപ്പോൾ അതിന് കഴിയില്ലല്ലോ. വേദന സഹിക്കാൻ പാടില്ലാതെ ആയപ്പോൾ തലയിൽ കൈ വച്ചത് എഴുന്നേറ്റിരുന്നു. ഞാനെന്ത് അപരാധം ചെയ്തിട്ടാണാവോ, ആദ്യം കത്തിയെടുത്ത് വീശി കൈ മുറിച്ചു. അന്നു ഞാൻ കണ്ടതാണ് ആ മുഖഭാവം, എന്തൊരു ശൗര്യമായിരുന്നു ആ മുഖത്ത്. ഞാൻ ധൈര്യത്തോടെ നിന്നെങ്കിലും, അന്ന് പേടി തോന്നിയിരുന്നു. ഇത്രയും ക്രൂരമായി പ്രവർത്തിക്കണമെങ്കിൽ എന്തായിരിക്കും ആ മനസ്സിൽ. അത് എന്തുമാകട്ടെ എന്നെ അകറ്റിക്കോട്ടെ. എന്നാലും ഒരു ഉപകാരവും ഇല്ലെങ്കിലും വട്ടം വന്ന് കിടക്കുന്നതെന്തിന്. ആദ്യ ദിവസം ഞാൻ അനുഭവിച്ച വിഷമങ്ങൾ ഒക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. ബാത്റൂമിന് പുറത്ത് ഞാൻ വീണു കിടന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ല. ഇതൊക്കെ എന്നോടുള്ള വെറുപ്പും ദേഷ്യവും അകൽച്ചയും കൊണ്ടാണെന്ന് വിചാരിക്കാം. പിന്നെ എന്തിന് വട്ടം വന്നു കിടക്കുന്നു? എനിക്ക് വേദന എടുത്തിട്ടു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. പറഞ്ഞിട്ടെന്ത് കാര്യം സഹിക്കുക തന്നെ. അമ്മൂമ്മ വീട്ടിൽ പോകുന്ന കാര്യം

പറഞ്ഞിട്ട് എന്തായി തീരുമാനം. നാളെയെങ്കിലും പോസ്റ്റുമാൻ അപ്പോയ്മെൻറ് ഓർഡർ കൊണ്ടു വന്നാൽ മതിയായിരുന്നു. ഇവിടെ നിന്നും എത്രയും പെട്ടെന്ന് പോകണം. എനിക്ക് ഇവിടെ നിൽക്കും തോറും നഷ്ടബോധം കൂടിക്കൂടി വരുന്നു. അതൊന്നു പുറത്തുകാണിക്കാൻ കൂടി വയ്യാത്ത അവസ്ഥ. ഞാൻ അങ്ങനെയൊക്കെ കിളിയോട് പറഞ്ഞെങ്കിലും, എൻറെ മനസ്സ് നീറി പുകയുകയായിരുന്നു. എന്നെ വേണ്ടാത്തവൾക്ക് ഞാനൊരിക്കലും ഒരു തടസ്സമായി നിൽക്കരുത്. കയ്യ് അങ്ങനെ വച്ചിരുന്നതിനാൽ, വേദനയ്ക്ക് കുറവുണ്ടായിരുന്നു. അതിനാൽ പതിയെ കൺപോളകൾ അടഞ്ഞു തുടങ്ങി. ഉണരുമ്പോൾ മുറിഞ്ഞ കൈ ഒരു തലയണയുടെ മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. ചുവരിൻറെ മൂലയിലാണ് ചാരി ഇരുന്നത് എങ്കിലും, ഞാൻ വെച്ചത് കൂടാതെ വേറെ രണ്ടു തലയണ കൂടി കംഫർട്ട് ആയി വെച്ചിട്ടുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് സമയം നോക്കുമ്പോൾ 9 മണി. ഇത്രയും വൈകിയോ, ഇന്നല്ലേ പുരവാസ്തുവലി ന് പോകുന്നു എന്ന് അമ്മ പറഞ്ഞത്. ഇവർ രണ്ടുപേരും പോയിട്ട് എന്നെ വിളിക്കാഞ്ഞത് എന്ത്? വാതിലൊക്കെ തുറന്നു കിടക്കുകയാണല്ലോ? ഇങ്ങനെ ആലോചിച്ച് പ്രഭാതകൃത്യങ്ങൾ ക്കായി ഫ്രണ്ടിലെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഇടതു കൈകൊണ്ട് ബ്രഷ് ചെയ്തു വീടിനു പുറകിലേക്ക് നടക്കുമ്പോൾ, അപ്പുറത്ത് ആളനക്കം അനുഭവപ്പെട്ടു. ഞാൻ ആലോചിച്ചു ‘ അമ്മൂമ്മ ഇതുവരെ പോയില്ലേ’. ബ്രഷ് ചെയ്തു കഴിഞ്ഞാൽ ഞാൻ അടുക്കള വശത്തുകൂടി അകത്തേക്ക് കയറുമ്പോൾ അതാ നിൽക്കുന്നു ജഗജില്ലി. ഞാൻ ഒന്നും പറയാതെ ബ്രഷ് കൊണ്ട് വച്ച് നേരെ സിറ്റൗട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ കസേരയിൽ ന്യൂസ് പേപ്പർ നോക്കി അങ്ങനെ ഇരുന്നു. എൻറെ ഇന്നത്തെ കാര്യം പോക്കാണ്. ഒറ്റക്ക് ആയിരുന്നെങ്കിൽ അടുക്കളയിൽ കയറി കഴിക്കാൻ എന്തെങ്കിലുമുണ്ടോ എന്നു നോക്കാമായിരുന്നു. അമ്മൂമ്മ വരുന്നതുവരെ ഇന്ന് ഞാൻ പട്ടിണിയാണ്. ആ കാര്യത്തിൽ തീരുമാനമായി. ഒന്ന് ഒന്നര മണിക്കൂർ അങ്ങനെ ഇരുന്നിട്ടും അകത്തുനിന്നും ഒരു പ്രതികരണവും ഇല്ല. ദൈവമേ ഇത് അമ്മൂമ്മയുടെ കൂടെ പോയിരുന്നെങ്കിൽ എൻറെ ഭക്ഷണം എങ്ങനെയെങ്കിലും നടന്നേനെ. ഏകദേശം പത്തര കഴിഞ്ഞപ്പോൾ പോസ്റ്റുമാൻ ഗേറ്റിനടുത്ത് ബെൽ അടിക്കുന്നത് കേട്ടു. സന്തോഷത്താൽ ഞാൻ ഓടിച്ചെന്നു. പോസ്റ്റുമാൻ ഒരു രജിസ്ട്രേഡ് കത്ത് എനിക്ക് തന്നു ഒപ്പിട്ടു മേടിച്ചു. ഞാൻ ധൃതിയിൽ അത് പൊട്ടിച്ചു നോക്കി. സൈക്കിളിൻറെ ബെല്ല് കേട്ട് ഞാൻ കിടക്കുന്ന മുറിയുടെ ജനലിൽ കൂടി ഉണ്ടക്കണ്ണി നോക്കുന്നത് ഞാൻ കണ്ടു. ആ അപ്പോയ്മെൻറ് ഓർഡർ കണ്ട് എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി രണ്ടു തുള്ളി അതിൽ വീണു. കണ്ണുകൾ തുടച്ച് ഞാൻ സിറ്റൗട്ടിൽ പോയി കണ്ണടച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം. അല്ലെങ്കിൽ റിപ്പോർട്ട് ചെയ്ത് 30 ദിവസം കൂടി നീട്ടി ചോദിക്കാം. എനിക്ക് ഈ ഒരു അവസ്ഥയിൽ അങ്ങനെയൊരു മനോഭാവമെ ഇല്ല. എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകണം, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും ഒരുമിച്ച് തരുന്ന നിമിഷം. ഞാൻ മധുസൂദനൻ നായർ മാഷിൻറെ ഇരുളിൻ മഹാനിദ്രയിൽ നിന്നും എന്ന് തുടങ്ങുന്ന കവിതയിലെ ഏതാനും വരികൾ എനിക്ക് ഓർമ്മ വന്നു. ‘ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലി തന്നു ….. എൻ്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മശീഖരത്തിൽ ഒരു കൂട് തന്നു നിൻ്റെ ഹൃദയത്തിൽ ഞാനെൻ്റെ ഹൃദയം കൊരുത്തിരിക്കുന്നു നിന്നിൽ അഭയം തെരഞ്ഞു പോകുന്നു

അടരുവാൻവയ്യ നിൻ ഹൃദയത്തിൽനിന്നെനിക്കത് സ്വർഗ്ഗം വിളിച്ചാലും ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ വീണ് പൊലിയുമ്പോഴാണെൻ്റ സ്വർഗ്ഗം…….. നിന്നിലടിയുന്നതെ നിത്യസത്യം .. …’ കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് ഞാൻ അകത്തേക്ക് ചെന്നു. കിളിയെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. ഞാൻ ചെല്ലുമ്പോൾ കിളി അടുക്കളയിൽ പണിയിലായിരുന്നു. അമ്മൂമ്മ ഇല്ലാത്തതിനാൽ സൗകര്യത്തിനു സംസാരിക്കാം. അടുത്തേക്ക് ചെല്ലാതെ ഹാളിൻ്റെ വാതിൽക്കൽ നിന്നു. ഞാൻ:- കിളിക്ക് സന്തോഷമുള്ള വാർത്തയല്ല, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും കലർന്ന വാർത്തയാണ്. എൻ്റെ ജോലി ശരിയായിട്ടുണ്ട്. ഞാൻ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകും. ഇന്നലെ പറഞ്ഞതൊന്നും വലിയ കാര്യമായി എടുക്കേണ്ട ഞാൻ തമാശക്ക് പറഞ്ഞതാണ്. നിങ്ങളുടെ സന്തോഷ ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും ഇനി കടന്നു വരില്ല. എനിക്കറിയാം, ഞാൻ ഇനിയെങ്ങാനും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കരി നിഴലായി എങ്ങാനും നിന്നാലോ എന്ന് കിളിക്ക് പേടിയുണ്ട്. ഇല്ല. ഇനി എന്നിൽ നിന്നും അങ്ങനെ ഒരു അവിവേകം ഉണ്ടാകില്ല. ഞാനായിട്ട് ഒരിക്കലും കിളിയെ ദുഃഖിപ്പിക്കില്ല. ഞാൻ ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരാതിരിക്കാൻ പരമാവധി ശ്രമിക്കും. കിളിയുടെ കല്യാണത്തിന് പോലും ഞാൻ വരാതിരിക്കാൻ ശ്രമിക്കാം. എനിക്ക് കിളിയെ ഒരിക്കലും മറക്കാൻ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് ഞാൻ ഈ നാട്ടിലേക്ക് വരില്ല എന്ന് തന്നെ തീരുമാനിച്ചിരിക്കുന്നത്. എന്ന് കരുതി എനിക്ക് കിളിയോട് യാതൊരുവിധത്തിലുള്ള ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കറിയാം കിളി ഇവിടെ പെട്ടു കിടക്കുകയാണെന്ന്. അതുകൊണ്ടുതന്നെ ഞാൻ രണ്ടുദിവസത്തിനുള്ളിൽ ഇവിടെനിന്നും പോകും. രണ്ടാഴ്ചയ്ക്കുള്ളിൽ എനിക്ക് ഒരു റിപ്പോർട്ട് ചെയ്താൽ മതി. എന്നാലും ഇങ്ങനെ ഒരു അവസ്ഥയിൽ ഈ ഒരു കണ്ടീഷനിൽ ഞാൻ ഇവിടെ നിൽക്കാൻ ഇരിക്കുന്നതാണ് നല്ലത്. ഞാനിവിടെ നിൽക്കുന്നത് കൊണ്ട് കിളിക്ക് 2 വിഷമങ്ങൾ ഉണ്ട്. ഒന്ന് എന്നെ കാണുമ്പോഴുള്ള വിഷമം മറ്റൊന്ന് ഞാനിവിടെ നിൽക്കുന്നതുകൊണ്ട് അമ്മുമ്മ കിളിയെ പിടിച്ചു നിർത്തിയിരിക്കുന്നത്. അതുകൊണ്ട് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഞാൻ നാളെയോ മറ്റന്നാളോ ഇവിടെനിന്നും പോകുന്നതാണ് അതുകൊണ്ട് അഡ്വാൻസായി നിങ്ങളുടെ സന്തോഷ പൂർണ്ണമായ വിവാഹജീവിതത്തിന് ആശംസകൾ അർപ്പിക്കുന്നു…… എൻറെ പ്രത്യേക അന്വേഷണം അദ്ദേഹത്തിനുള്ള പറഞ്ഞേക്കുക. ഇനി നമ്മൾ തമ്മിൽ കാണാതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നതായിരിക്കും. എനിക്ക് ഒരാൾ ഓടുകൂടി യാത്ര പറയാനുണ്ടായിരുന്നു. പ്രകാശനോട് അതിന് ഞാൻ നിൽക്കുന്നില്ല കിളി തന്നെ പറഞ്ഞേക്കുക……. ഇനി നമ്മൾ തമ്മിൽ കാണാത്ത സ്ഥിതിക്ക് ഒരു കാര്യം കൂടി പറഞ്ഞേക്കാം. എനിക്ക് അന്നും ഇന്നും കിളിയെ ഇഷ്ടമാണ്…….. ഒരുപാട് ഇഷ്ടമാണ്. ഇത് പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവുകയില്ല. എന്ന് കരുതി ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയില്ല. ഇത് സത്യമാണ്. OK HAPPY married life. ഇത്രയും ഒരുകണക്കിന് പറഞ്ഞൊപ്പിച്ചെങ്കിലും ഞാൻ പെട്ടെന്ന് പൊട്ടി കരയുമെന്ന് തോന്നിയപ്പോൾ, ഞാൻ മുറിയിലേക്ക് ഓടിക്കയറി വാതിൽ ചാരി കട്ടിലിൽ കയറി കമിഴ്ന്നു തലയിണയിൽ മുഖമമർത്തി കിടന്നു. ഞാൻ അത്രയൊക്കെ പറഞ്ഞിട്ടും കിളി എന്താണോ ചെയ്തുകൊണ്ടിരുന്നത് അത് തുടർന്നുകൊണ്ടിരുന്നു. ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. ഇത്രയൊക്കെ ആലോചിച്ച് അപ്പോഴേക്കും ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഇവളുടെ മനസ്സിൽ എന്നോട് ഇത്രയും വിദ്വേഷമോ? ആ കിടപ്പിനിടയിൽ കൈ കട്ടിലിൻറെ