കൊച്ചി…..
റൂമിലെ തുറന്നിട്ട ബാൽക്കണിയിലൂടെ വെയിൽ മുഖത്ത് അടിച്ചപ്പോൾ ആണ് പ്രിയ കണ്ണ് തുറന്നത്…എന്നാൽ പിന്നെയും മടിച്ചുകൊണ്ട് കിടന്നപ്പോൾ പെട്ടെന്നു ആണ് അവളുടെ പുതപ്പ് ഒരാൾ വലിച്ചു എടുത്തത്
“ശ്യേ…പുതപ്പ് താ…”
അവൾ കിടന്നു കൊണ്ട് പറഞ്ഞു നോക്കി..
“എഴുന്നേൽക്കെടി…. ഓഫീസിൽ പോകണ്ടേ…എത്ര നേരായി..”
അത് കേട്ടതും പ്രിയ എഴുനേറ്റു അവളെ ഒന്ന് നോക്കി
“എന്താ ഗൗരിച്ചേച്ചി…സമയം അത്ര ഒക്കെ ആയോ “
അത് കേട്ടതും ഗൗരി അവളുടെ തലയിൽ ഒന്ന് കൊട്ടി..
“വാടി…സമയം കളയാതെ”
അത് പറഞ്ഞു ഗൗരി പുറത്തേക് നടന്നു…ഗൗരി നെ മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് പ്രിയ ബാത്‌റൂമിലേക്കും….
——————-
ഓഫീസിലേക്ക് കയറുന്ന സമയം അവിടെ അത്യാവശ്യം കുറച്ചു ആൾകാർ ഉണ്ടായിരുന്നു….പ്രിയ അത് നോക്കി നിന്നെങ്കിലും ഗൗരി അതൊന്നും കാര്യമാക്കാതെ നേരെ അവളുടെ സീറ്റിൽ ഇരുന്നു വർക്ക് തുടങ്ങി
ഇതേ സമയം പ്രിയ അവളുടെ സീറ്റിലേക്കും ഇരുന്നു
ഓഫീസിൽ വന്നാൽ സിസ്റ്റത്തിന് മുന്നിൽ നിന്നും ഗൗരി അനങ്ങുന്നത് തന്നെ കാണുന്നത് കുറവാണ്…അവിടെ തന്നെ അവൾക് കുറച്ചു ഫ്രണ്ട്‌സ് ആണ് ഉള്ളത്.. എന്നാൽ വെറും പാവം ആയിരുന്നു അവൾ…
അവിടെ ഉള്ളവർക്കു എല്ലാം അവളെ വലിയ കാര്യവും ആയിരുന്നു…
അങ്ങനെ ഇരുന്ന് വർക്ക് ചെയുമ്പോൾ ആണ് ശ്യാമ അവളുടെ അടുതെക് വരുന്നത്..
“മോളെ ഗൗരി…സർ വിളിക്കുന്നുണ്ട്…. “
പെട്ടെന്നു ആണ് ഗൗരി തല ഉയർത്തി നോക്കിയത്..
“ഹാ ശ്യാമ ചേച്ചിയോ…സുഖം അല്ലെ.. “
“ആഹ് സുഖാണ് മോളെ.. മോൾ വേഗം ചെല്ല് സർ നെ അറിയാലോ…”
അത് കേട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റു അകത്തേക്കു നടന്നു
ക്യാബിൻ തുറന്നു അകത്തേക്കു കയറി
“ഗുഡ് മോർണിംഗ് സർ…. “
അത് കേട്ടപ്പോൾ ആണ് അയാൾ തല ഉയർത്തി നോക്കിയത്…കിരൺ….
“ഹാ…ഗൗരി ഇരിക്കേടോ….”
അത് കേട്ടപ്പോൾ അവൾ അവിടെ ഇരുന്നു..
“എന്താ സർ വിളിപ്പിച്ചത്…. “
“ഹാ അതൊന്നും ഇല്ല…കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി വിളിച്ചതാണ്…..”
അത് കേട്ട് അവൾ അയാളെ ഒന്ന് നോക്കി
“ഗൗരി ഡിവോഴ്സ്ഡ് ആണല്ലേ…. “
അവൾ എന്നാൽ അതിനു ഒരു മറുപടി കൊടുത്തില്ല…എന്നാൽ അവളുടെ കണ്ണുകൾ നിറഞ്ഞ തുടങ്ങിയിരുന്നു…
“ഗൗരിടെ ഹസ്ബൻഡ്…മിസ്റ്റർ…ശ്യാം…ആളും ഗൗരിയുടെ ചേട്ടനും ഇന്നലെ വന്നിരുന്നു…ഗൗരിക്ക് തിരിച്ചു പോകാൻ ശ്രമിച്ചുടെ…”
അത് കേട്ടപ്പോൾ അവൾ അയാളെ ഒന്ന് നോക്കി
“സർ…എന്റെ പേർസണൽ കാര്യം ഞാൻ നോക്കിക്കോളാം…സർ ബുദ്ധിമുട്ടണം എന്നില്ല…”
അത് പറഞ്ഞു എഴുന്നേറ്റപ്പോൾ അയാൾ അവളെ ഒന്ന് നോക്കി
“ഗൗരി…പുതിയ മാനേജ്മെന്റ് വന്നാലും ഞാൻ ഇവിടെ തന്നെ ഉണ്ടാകും…പക്ഷെ ഗൗരി വേണോ വേണ്ടയോ എന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്…ഗൗരി പൊക്കോ.. നന്നായി ആലോചിചൊളു…”
അവൾ അത് കേട്ടെങ്കിലും ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി നടന്നു…അവൾ നേരെ ചെന്നത് റസ്റ്റ് റൂമിൽ ആയിരുന്നു.. അവിടെ വാഷ്ബാസിനിൽ ചെന്നു മുഖം നന്നായി കഴുകിയ ശേഷം അവൾ പിന്നെയും വർക്കിൽ തിരിച്ചു കയറി…എന്നാൽ മനസ്സ് ആകെ കൈവിട്ട് പോയത് പോലെ ആയിരുന്നു….
രാത്രി പ്രിയ റൂമിലേക്കു വന്നപ്പോൾ കാണുന്നത് ബാൽക്കണിൽ നിലതിരുന്ന് പുറത്തേക് കായൽ നോക്കി ഇരിക്കുന്ന ഗൗരിയെ ആയിരുന്നു.. അവൾ ഗൗരിയുടെ അടുത്തിരുന്നു
“എന്താ ഗൗരി ചേച്ചി…ഇവിടെ ഒറ്റയ്ക്കു….എന്തെങ്കിലും പ്രശ്നമുണ്ടോ “
അത് കേട്ടപ്പോൾ ഗൗരി ഒന്ന് ചിരിച്ചു
“എനിക്ക് എപ്പോഴും പ്രശ്നങ്ങൾ മാത്രമല്ലെ ഉള്ളു പ്രിയേ…”
അത് കേട്ടപ്പോൾ പ്രിയ വല്ലാതെ ആയി…അവൾ ഒന്നും മിണ്ടാതെ ഗൗരിയെ ചേർത്ത് പിടിച്ചപ്പോൾ ഗൗരി അവളുടെ നെഞ്ചിൽ തല വച്ചിരുന്നു
അവൾ പോലും അറിയാതെ കണ്ണിൽ നിന്നും വെള്ളം ഒഴുകികൊണ്ടിരുന്നു…അതിനൊക്കെ മൂക സാക്ഷി ആയി പ്രിയ അവളെ ആശ്വസിപ്പിച്ചു ആ രാത്രി ആ ബാൽക്കണിൽ ഇരുന്നു…ഗൗരിയെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് പ്രിയക്ക് അറിയില്ലായിരുന്നു….
മുംബൈ
കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് റാം ഒന്ന് കണ്ണ് തുറന്നത്.. അവൻ ഒന്ന് എഴുനേറ്റു നോക്കി ശേഷം പിന്നെയും ബെഡിലേക് തന്നെ വീണു
എന്നാൽ പിന്നെയും ആ ബെൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നു…
“ശ്യേ…. ഏതവൻ ആണ് ഈ നേരത്ത്.. ഉറക്കം കളയാൻ ആയിട്ട്.. “
അതും പറഞ്ഞു അവൻ ഇട്ട അതെ ബോക്സറിൽ തന്നെ എഴുനേറ്റു നടന്നു ഹാളിലേക്…അവന്റെ ഭാര്യ അനു അതെ ബെഡിൽ തന്നെ ഒന്നും അറിയാതെ നല്ല ഉറക്കത്തിൽ ആണ്
ഉറക്കച്ചടവിൽ ഡോർ തുറന്ന റാം ഒന്ന് നോക്കി…പെട്ടെന്നു മുന്നിൽ ഉള്ള ആളെ കണ്ടതും അവന്റെ മുഖത്ത് ഒരു ചിരി വന്നിരുന്നു.. എന്നാലും അത് പെട്ടെന്നു തന്നെ അവൻ പുച്ഛത്തിലേക്ക് മാറ്റി
“ആഹ്ഹ ഊരുതെണ്ടി എത്തിയോ..”
“ആരാടാ നിന്റെ ഊരുതെണ്ടി…”
അതും പറഞ്ഞു പെട്ടെന്നാണ് റാം നെ aa ഹാൾ ലേക്ക് അവൻ തള്ളിയത്.. പെട്ടെന്നു തന്നെ അവൻ അകത്തേക്ക് കയറി ആ ഡോർ അടച്ചു എന്നിട്ട് റാം നെ നോക്കി ചിരിച്ചു
രാമും ചിരിച്ചു
“പിന്നെ ലീവും എടുത്തു 2 മാസം ഒരു വിവരവും ഇല്ലാതെ എവിടെയോ പോയി കിടന്ന നിന്നെ ഊരുതെണ്ടി എന്നല്ലാതെ എന്താ വിളിക്കണ്ടേ.. തെണ്ടി”
അതിന് ഒരു ചിരി മാത്രം ആണ് അവൻ രാമിന് മറുപടി ആയി കൊടുത്തത്.. അവൻ നേരെ ചെന്ന് അവിടെയുള്ള സോഫയിലേക്ക് ചാടി ഇരുന്നു ബാഗ് സൈഡിൽ വച്ചു അതിലേക് തല ചെയ്ച്ചു ഒന്ന് കണ്ണടച്ചുകൊണ്ട്
ആദിത്യദേവ്….. ആദി………
എന്നാൽ ഇതേ ടൈം റാം ആ ക്ലോക്കിലെക് ഒന്ന് നോക്കി…സമയം 6 മണി ആകാൻ പോകുന്നതേ ഉള്ളു..
“എടാ തെണ്ടി…നിനക്ക് നിന്റെ വീട്ടിൽ ചെന്ന് കേറിയ പോരെ.. എന്റെ ഉറക്കവും കളഞ്ഞു “
അത് കേട്ട് ആദി കണ്ണ് തുറന്നു അവനെ ഒന്ന് നോക്കി ചിരിച്ചു
“ഓഹ് ഭാര്യയെ കെട്ടിപിടിച്ചു ഉറങ്ങാൻ പറ്റാത്തതിന്റെ സങ്കടം…നടക്കട്ടെ നടക്കട്ടെ.. “
അത് കേട്ടതും റാം അവന്റെ മുന്നിൽ ആയി വന്നിരുന്നു..
“ഡാ ഡാ പയ്യെ പറ…അനു കേട്ടാൽ കൊല്ലും “
“പിന്നെ എന്റെ പെങ്ങൾ അല്ലെ…എന്നെ ഒന്നും ചെയ്യില്ല.. “
അത് കേട്ട് രാമും ചിരിച്ചു
“അല്ല…ഇത്തവണ എവടെ ആയിരുന്നു യാത്ര…ഇന്ത്യക്ക് പുറത്തോ അകത്തോ.. “
അത് കേട്ട് ആദി അവനെ ഒന്ന് നോക്കി
“അല്ല…. സർ എവടെ പോയാലും പിന്നാലെ വരാൻ പാടില്ല എന്നല്ലേ ഉത്തരവ് “
ആ നോട്ടം കണ്ട് ബാക്കി എന്നാ പോലെ റാം പറഞ്ഞു
“ഏയ് ജസ്റ്റ് മണാലി….കസോൾ…പിന്നെ വരുന്ന വഴി…. “
അത് പറഞ്ഞു അവൻ ആ ബാഗിൽ നിന്ന് ഒരു കുപ്പി മെല്ലെ പൊക്കി കാണിച്ചു ചിരിച്ചു
“ഹാ ഇത് ഞാൻ പ്രതീക്ഷിച്ചതാണ്…എന്നാലും മോൻ വീട്ടിൽ കൊണ്ട് പോയി വച്ചോ ഞാൻ അങ്ങോട്ട് രാത്രി വന്നോളാം…ഇവിടെ വച്ചല്ലേ…എന്റെ കൊലപാതകം നടക്കും “
അത് കേട്ട് ആദി ഒന്ന് ചിരിച്ചു റൂം ഡോർ നു നേരെ നോക്കി.. ശേഷം അവനേം…
“അയ്യടാ…എല്ലാം എന്തായാലും എന്റെ വീട്ടിൽ തന്നെ കാണും…അപ്പൊ രാത്രി അങ്ങ് വന്ന മതി…”
“അല്ല പിന്നെ എന്തിനാ നീ ഇങ്ങോട്ട് വന്നേ…അങ്ങ് നേരെ പോയാൽ പോരെ…”
അതിനു ആദി ഒന്ന് ചിരിച്ചു
“എന്റെ വണ്ടി എടുക്കണ്ടേ എനിക്ക്.. അവനെ വിട്ട് ഞാൻ പോകുമോ…നീ കീ
എടുക്ക്…. എന്നിട്ട് വേഗം പോകണം “
“എവിടേം പോണില്ല…”
പെട്ടെന്ന് ആ സൗണ്ട് കേട്ടതും അവർ രണ്ട് പേരും ആ സൗണ്ട് വന്ന ഭാഗത്തേക്ക് നോക്കി…അനു…അനുരാധ…
“ആഹ് ഇതാരാ…ഇത്ര നേരത്തെ ഒക്കെ എഴുന്നേൽക്കുവോ.. “
ആദി അത് പറഞ്ഞതും അനു ചവിട്ടി തുള്ളി അവനു നേരെ വന്നു അവന്റെ സൈഡിൽ ആയി കയറി ഇരുന്നു
“ആഹ് എഴുന്നേൽക്കും…എവടെ പോയി കിടക്കുവായിരുന്നു…ഇവനോട് ചോദിച്ച പറയുവേം ഇല്ല…”
അത് കേട്ട് റാം അവരെ നോക്കി
“ഇവനോ.. ഞാൻ നിന്റെ ഭർത്താവ് ആണ് കുരിപ്പേ..”
“എന്ത് ഭർത്താവ് ആയാലും ഞാൻ ഇങ്ങനെ തന്നെ പറയും…”
അവർ തമ്മിൽ ഉള്ള അടി കേട്ട് ആദി ചിരിച്ചു…
പിന്നെ അധിക നേരം അവിടെ അവൻ നിന്നില്ല…ആ വീടിന്റെ പിന്നിലെ ഗാരേജിൽ തന്നെ അവന്റെ കാർ ഉണ്ടായിരുന്നു….
അവൻ അവന്റെ കാറിൽ ഒന്ന് തൊട്ട് നോക്കി..
“നീ ഇപ്പോ കേറി വരും എന്ന് ഐഡിയ ഇല്ലാത്തത് കൊണ്ട് രണ്ട് ദിവസം മുൻപ് ഫുൾ സർവീസ് ചെയ്തു വച്ചതാണ്…”
പിന്നിൽ ഉള്ള റാം അത് പറഞ്ഞതും ആദി അവനെ നോക്കി ചിരിച്ചു
“താങ്ക്സ് മച്ചാ “
“പോടാ മൈരേ…അവന്റെ താങ്ക്സ്.. ആഹ് പിന്നെ റസ്റ്റ് എടുക്കാൻ ഒന്നും നിക്കണ്ട…ശേഖർ സർ വന്നിട്ടുണ്ട് “
അത് കേട്ടതും അവൻ രാമിനെ ഒന്ന് നോക്കി…
“സാറോ…ആഹ് വരാം…ഞാൻ ഇല്ലാത്ത ടൈം എന്തൊക്കെ നടന്നു എന്ന് അവിടെ എത്തിയാൽ അല്ലെ അറിയൂ…”
അത് പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ആ കാറിലേക്ക് കയറി…
അവൻ പെട്ടെന്ന് തന്നെ വണ്ടി എടുത്തു അവന്റെ വീട്ടിലേക്കു വിട്ടു…അവന്റെ സ്വന്തം പോർഷേ കയെന്നെ കാറിൽ…
—————
വീട് തുറന്നപ്പോൾ തന്നെ അവൻ മുഴുവൻ ആയി ഒന്ന് നോക്കി…എപ്പഴും ഒരു സ്ത്രീ വന്നു വൃത്തി ആക്കി പോകുന്നത് കൊണ്ട് വീട് അപ്പോഴും നല്ല വൃത്തിയിൽ തന്നെയാണ്….
അവൻ അങ്ങനെ ആദ്യം നടന്നു ചെന്നത് അവിടെ തന്നെ അവൻ സെറ്റപ്പ് ചെയ്തിട്ടില്ല പ്രൈവറ്റ് ബാറിൽ ആയിരുന്നു…അവന്റെ ബാഗിലെ കുപ്പി ഒക്കെ അവൻ അവിടെ വച്ച ശേഷം അവൻ നേരെ ഫ്രഷ് ആകാൻ ആയി പോയി…
ഫ്രഷ് ആയ അവൻ നേരെ വന്നു അവന്റെ അലമാരയിൽ നിന്നും ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റ്സും ധരിച്ചു…ഒപ്പം ഒരു കോട്ടും….
രാവിലെ ഇപ്പോഴത്തെയും പോലെ കറക്റ്റ് സമയത്ത് തന്നെ ആദി ഓഫീസിൽ എത്തിയിരുന്നു…ആദിയെ കണ്ട് എല്ലാവരും നോക്കി…എപ്പോ തിരിച്ചു എത്തി എന്നാ കൗതുകവും ഒപ്പം ഇന്ന് മുതൽ പട്ടി പണി പിന്നേം എടുക്കണം എന്നാ ചിന്തയും ആണ് എല്ലാവർക്കും
അവൻ എന്നാൽ അവന്റെ കേബിനിൽ പോകുന്നതിനു മുന്നേ തന്നെ നേരെ കേറി ചെന്നത് MD റൂമിലേക്കു ആയിരുന്നു…
അവിടെ ഉള്ള സോഫയിൽ ഇരുന്നു ഫയൽ നോക്കികൊണ്ട് ഇരുന്ന ശേഖർ അപ്പോഴാണ് ആദിയെ കണ്ടത്..ആദി നേരെ ചെന്ന് ആളുടെ കാലിൽ തൊട്ട് തലയിൽ വച്ചു
അയാൾ അപ്പൊ തന്നെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു..
“എന്താ ആദി.. ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് ഇതൊന്നും വേണ്ട എന്ന്..”
അതിന് ആദി ഒന്ന് ചിരിച്ചു
“താൻ ഇവിടെ ഇരിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “
അത് കേട്ടതും ആദി അയാളുടെ സൈഡിൽ ആയി ഇരുന്നു
“ഇനി പെട്ടെന്നു ഇങ്ങനെ ഒരു യാത്ര ഉണ്ടാകുമോ “
“ഏയ് ഇല്ല സർ…ഇനി എന്തായാലും ഇവിടെ ഉണ്ടാകും…”
“മ്മ്മ് നന്നായി…താൻ പോയത് കൊണ്ട് അധികം ഒന്നും അറിഞ്ഞു കണ്ടില്ലല്ലോ അല്ലെ…പറയാം…താൻ ഈ KVN ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ..”
“ഹാ സർ കേട്ടിട്ടുണ്ട്…”
“ഹാ…ആ കമ്പനിടെ മേജർ ഷെയർസ് നമ്മൾ വാങ്ങിച്ചു കഴിഞ്ഞ മാസം…പിന്നെ അറിയാലോ നമ്മുടെ മാനേജ്മെന്റ് മുഴുവൻ ആയി ഏറ്റെടുക്കാൻ പോകുവാണ്…അത് കൊണ്ട്…ഞാൻ എന്താ പറഞ്ഞു വരുന്നത് എന്റെ ആദിക്ക് മനസ്സിലായോ “
അയാൾ അവനെ നോക്കി ഒന്ന് ചോദിച്ചു…
ആദി അപ്പോൾ അയാളെ ഒന്ന് നോക്കി
“സർ.. ഞാൻ…ഇപ്പൊ ഈ സമയത്ത്.. “
“എന്താടോ…എനിക്ക് അറിയാം തനിക് ഈ ഓഫിസ് എത്ര വലുതാണെന്ന് ഒക്കെ.. പക്ഷെ താൻ അവിടെ പോയാലെ എന്തെങ്കിലും നേരെ നടക്കു…പിന്നെ നാട്ടിൽ പോകാനുള്ള മടി ഒക്കെ എനിക്ക് അറിയാം…പക്ഷെ വേറെ വഴി ഇല്ലെടോ..”
അത് കേട്ട് ആദി കുറച്ചു നേരം താഴേക്ക് തന്നെ നോക്കി ഇരുന്നു…ശേഷം അയാളെ നോക്കി
“സർ പറഞ്ഞ ഒരു കാര്യം എനിക്ക് ചെയ്യാതെ ഇരിക്കാൻ ആകുമെന്ന് തോന്നുന്നുണ്ടോ…ഞാൻ പോകാം.. “
അത് പറഞ്ഞു ചിരിച്ചു
ആയാലും അപ്പോൾ ചിരിച്ചു അവനെ നോക്കി
“മ്മ്മ് പിന്നെ…. താൻ ഇപ്പൊ ഓക്കേ അല്ലെ.. “
അത് കേട്ടപ്പോൾ അവൻ അയാളെ ഒന്ന് നോക്കി.. എന്നാൽ ആ കണ്ണിൽ…അത് പകയാണോ…. നിസ്സഹായത ആണോ…ഒന്നും മനസ്സിലായില്ല
അയാൾ അപ്പൊ അവന്റെ തോളിൽ ഒന്ന് തട്ടി അവിടെ നിന്നും ഇറങ്ങി പോയി…ആദി ആ സോഫയിൽ തന്നെ ഇരുന്നു പലതും ആലോചിച്ചു കൊണ്ട്..
————————–
ആദിയുടെ വീട്ടിൽ…
ആ വീടിന്റെ പിന്നിലായ് ഉള്ള പൂൾ ഏരിയയുടെ സൈഡിൽ ആയി ഒരു ഏരിയ…അവിടെ ഉള്ള ടേബിളിൽ തന്നെ ഒരു പൊട്ടിച്ച കുപ്പി ഇരിക്കുന്നുണ്ട്…അവിടെ തന്നെ സൈഡിൽ ആയി ഉള്ള കസേരകളിൽ ആയി ആദിയും രാമും ഇരിക്കുന്നുണ്ട്…
അപ്പോഴാണ് അവിടേക്ക് ഒരു കുപ്പിയും എടുത്തു വരുന്ന ഹരിയെ റാം കണ്ടത്…..റാം അപ്പോ ആദിയെ നോക്കി..
“ഇവന് നീ അപ്പൊ 2 മാസം ലീവ് ഒകെ കൊടുത്തു വിട്ടിട്ട് ശമ്പളം ഒക്കെ കൊടുത്തോ.. “
എന്തോ ചിന്തയിൽ ആയിരുന്ന ആദി അപ്പൊ രാമിനെ ഒന്ന് നോക്കി
“ മ്മ്മ്.. പിന്നില്ലാതെ…കൂടെ ഇവനെങ്കിലും ഇല്ലേ.. പിന്നെ ഇവനേം പോകുമ്പോ കൂട്ടണോ എന്ന് ചിന്തിച്ചതാണ് “
“എന്നിട്ട് എന്ത് പറ്റി “
“അതോ..അങ്ങനെ ചെയ്താൽ ശരി ആകില്ല “
അത് പറഞ്ഞു ചിരിച്ചു
“മ്മ്മ്.. എന്നാലും സ്വന്തം വണ്ടി ആരുടേലും കൊടുക്കാത്ത നിനക്ക് തന്നെ കറക്റ്റ് ആയി എങ്ങനെ ആണ് ശേഖർ സർ ഡ്രൈവർനെ തന്നതെന്ന ഞാൻ ആലോചിക്കുന്നേ “
അതിന് ആദി ഒന്ന് ചിരിച്ചു
“സാരില്ല…ഞാൻ ഒറ്റയ്ക്കു ആകില്ലല്ലോ.. പിന്നെ ഒറ്റയ്ക്കു ആയാലും എനിക്ക് ശീലം ആയില്ലേ “
അത് പറഞ്ഞു അവൻ ആ ഗ്ലാസ് ഒറ്റവലിക്ക് കുടിച്ചു അവിടെ വച്ച ശേഷം അവിടെ നിന്ന് എഴുനേറ്റു പോയി.. റാം അപ്പോൾ ഒന്നും മിണ്ടിയില്ല അത് നോക്കി നിന്നു…
അപ്പോഴാണ് ഹരി രാമിന്റെ അടുത്തേക് വന്നത്
“സർ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…”
അത് കേട്ടപ്പോൾ റാം അവനെ നോക്കി
“എന്താടാ…”
“അതൊന്നും ഇല്ല…ആദി സർ നോട് ചോദിച്ചാൽ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ പേടി റാം സർ നോട് ചോദിച്ച ഉത്തരം കിട്ടിയില്ലെങ്കിലും എന്നെ ഒന്നും ചെയ്യില്ലല്ലോ.. “
അത് കേട്ട് റാം. ചിരിച്ചു…
“മ്മ്മ് ചോദിക്ക് “
“ആദി സർ.. ആ ചേച്ചിയുടെ കാര്യം ഒക്കെ വിട്ടോ “
അത് കേട്ടപ്പോൾ റാം അവനെ ഒന്ന് നോക്കി
“എന്താടാ അങ്ങനെ ചോദിച്ചേ..”
“ഏയ് ഒന്നുമില്ല.. പണ്ട് ഞാൻ വന്നപ്പോൾ ഉള്ളത് പോലെയേ അല്ല സർ ഇപ്പോ.. എന്തൊക്കെയോ ഒരു മാറ്റം “
അത് കേട്ട് റാം പുറത്തേക് ഒന്ന് നോക്കി ഇരുന്നു…
“മ്മ്മ് പണ്ടത്തെ ആദി ആയിട്ട് അവൻ ഇത് വരെ തിരിച്ചു വന്നിട്ടില്ല…ഇപ്പോഴാണ് കുറച്ചു എങ്കിലും മാറ്റം വന്നത്…അവനു അവളെ മറക്കാൻ പറ്റില്ലെടാ..അവന്റെ ഗൗരിയെ അവൻ എന്റെ മറക്കും…”
അത് കേട്ടപ്പോ ഹരിയും തല താഴ്ത്തി
“മ്മ്മ് എന്നാലും ഇത്രേം നാൾ ആയി ടീസർ അല്ലാതെ കഥ ഫുൾ നിങ്ങൾ പറഞ്ഞു തന്നിട്ടില്ലല്ലോ..എല്ലാം ഊഹിച്ചു എടുക്കുക അത് തന്നെ വിധി “
അതിന് റാം ഒന്ന് ചിരിച്ചു
“മ്മ്മ് നീ എല്ലാം പയേ അറിഞ്ഞോളും.”
അത് പറഞ്ഞു റാം ആ ഗ്ലാസ് ഫുൾ കുടിച്ചു
ഇതേ സമയം മുകളിൽ തന്നെ റൂമിൽ ആയിരുന്നു ആദി…കയ്യിലെ സിഗേരറ്റിൽ നിന്നും ഇപ്പഴും പുക വരുന്നുണ്ട്..
എന്നാൽ അവന്റെ നോട്ടം മുഴുവൻ ആ ചുമരിലെ ഫോട്ടോയിൽ ആയിരുന്നു…അവന്റെ ഗൗരിയുടെ ഫോട്ടോ.. ആ ചുമരിൽ മുഴുവൻ അവന്റെ ഗൗരിയുടെ ചിത്രം ആയിരുന്നു…
അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു….
തുടരും…..
ഒരു തുടക്കം മാത്രമാണ്… എല്ലാരുടെയും സപ്പോർട്ട് വേണം… ആദിയുടെയും ഗൗരിയുടെയും ജീവിതത്തിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുവാണ്
നിങ്ങളുടെ അഭിപ്രായം അതെ പോലെ തന്നെ കമന്റ് ആയി പറയാം… നിങ്ങൾ തരുന്ന പ്രോത്സാഹനം മാത്രം ആണ് ഈ കഥ തുടർന്നു എഴുതാൻ എനിക്ക് ആവേശം തരുന്നത്… അത് ലൈക് ആയും കമന്റ് ആയും നിങ്ങൾ തരും എന്ന് പ്രതീക്ഷിക്കുന്നു
എന്ന് നിങ്ങളുടെ സ്വന്തം