കല്യാണം – 11

അമ്മ ഞങ്ങളെ യാത്രയാക്കി.. തിരിച്ചു വരുന്നു വഴി അവൾ നല്ല സങ്കടത്തിൽ ആരുന്നു…ഞങ്ങൾ ഒന്നും മിണ്ടിയായത്തെ ഇല്ല… പെട്ടന്ന് എനിക്ക് ഒരു കാൾ വന്നു.. ഞാൻ വണ്ടി സൈഡിൽ നിർത്തി…ആ കോൾ എടുത്തു. “ ഹലോ…” എന്റെ കമ്പനിയിൽ നിന്നും ആരുന്നു കാൾ.. ഞാൻ സംസാരിച്ച ശേഷം കാൾ കട്ട്‌ ചെയ്തു..ഞാൻ സംസാരിക്കുന്നതും ശ്രെദ്ധിച്ചു ഇരിക്കുവാരുന്നു നീതു.. പക്ഷെ ആ കോൾ എനിക്ക് അത്ര സുഖം ഉള്ളത് ആരുന്നില്ല…ഞാൻ ഫോൺ പോക്കറ്റിൽ ഇട്ടു വണ്ടി മുൻപോട്ടേക്ക് എടുത്തു.. എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് ആവണം നീതു എന്നോട് കാര്യം ഒന്നും തിരക്കിയില്ല.. വണ്ടി മെല്ലെ ചുരം ഇറങ്ങി തുടങ്ങി…അവളുടെ മുഖത്തെ സങ്കടം മാറി.. കാഴ്ചകൾ കണ്ടു ഇരുപ്പായി.. “ എന്തിനാ ഇങ്ങനെ ദേഷ്യത്തിൽ ഇരിക്കുന്നെ…” അവൾ മെല്ലെ ചോദിച്ചു..ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. “ ആരാ ഫോണിൽ വിളിച്ചേ…” ആ ചോദ്യം എനിക്ക് ഇഷ്ടമാവാതെ അവളെ ദേഷ്യത്തോടെ നോക്കി. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “ അല്ല ഫോൺ വന്നെന്നു ശേഷം ആണ് മുഖം മാറിയെ.. അതുകൊണ്ട് ചോദിച്ചേയ.. “ “ നീ എന്തിനാ എന്റെ മുഖത്തു നോക്കി ഇരിക്കുന്നെ..“ ഞാൻ മനസ്സിൽ ഓർത്തു.. “അത് ഓഫീസിൽ നിന്ന വിളിച്ചേ..” അവളെ നോക്കാതെ ഞാൻ പറഞ്ഞു.. “ എന്നിട്ട്…എന്താ മുഖം വല്ലാതെ ഇരിക്കുന്നെ..” അവൾ ഒരു അത്ഭുതത്തോടെ ചോദിച്ചു… “ എനിക്ക് ട്രാൻസ്ഫർ.. കൊച്ചിയിലോട്ട്…കോപ്പ് ഇവിടുന്ന് ഒന്ന് പോയി മനസ്സമാധാനത്തോടെ ജീവിക്കാം എന്ന് വിചാരിച്ചാൽ നടന്നില്ല…മടുത്തു എല്ലാരുടേം മുന്നിൽ അഭിനയിച്ചു..“ ഞാൻ സ്റ്റീറിങ്ങിൽ കൈ ഇടിച്ചു പറഞ്ഞു… അവൾ പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു.ഞങ്ങൾ പിന്നെ വീട് എത്തുന്ന വരെ മിണ്ടിയാതെ ഇല്ല.. വീട്ടിൽ ചെന്നിട്ട് അമ്മയും അച്ഛനും അവളോട്‌ വിശേഷം തിരക്കി നിന്നു.. ഞാൻ അവർക്ക് മുഖം കൊടുക്കാതെ റൂമിൽ പോയി ഫ്രഷ് ആയി.. “ഇനി എന്ത്‌ ചെയ്യും…വേറെ വെല്ല ജോലി നോക്കിയാലോ.. “ ഞാൻ മനസ്സിൽ വിചാരിച്ചു ഇരുന്നു.. “ഡാ…” അച്ഛൻ വിളി കേട്ടാണ് ആലോചനയിൽ നിന്നും എണിറ്റെ.അച്ഛനും അമ്മയും അവളും കൂടെ അടുത്തേക്ക് വന്നു. “ അത് എന്തയാലും നന്നായി.. “ ഞാൻ : എന്ത്‌..? “ നിനക്ക് ട്രാൻസ്ഫർ കിട്ടിയത്…ഇനി കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുത്താൽ.. മോൾക്കും അവിടെ നികുവേം ചെയാം…വെറുത എന്തിനാ ആ കൊച്ചിനെ ഹോസ്റ്റലിൽ വിടുന്നെ…” “ ഒഹ്…തന്തപ്പടിയുടെ ബുദ്ധി വിമാനം തന്നെ… “ Kambikathakal: എന്റെ ദയ അമ്മായി – 1 ഞാൻ മനസ്സിൽ ഓർത്തു മിണ്ടാതെ നിന്നു. അമ്മ ഇതെല്ലാം കേട്ട് അവളുടെ കൈയിൽ പിടിച്ചു എന്നെ നോക്കി ചിരിച്ചു.. എല്ലാം നടന്ന പോലെ തന്നെ..എന്ന് മനസ്സിൽ ആലോചിച്ചു മുഖത്തു പുച്ഛഭാവത്തിൽ ചിരിച്ചു.. “നീ എന്തായാലും അവിടെ നല്ല ഒരു ഫ്ലാറ്റ് നോക്ക്..” അച്ഛൻ എന്റെ തോളിൽ കൈ വെച്ചു പറഞ്ഞിട്ട് തിരികെ നടന്നു.. അമ്മയും അച്ഛനും പുറത്തേക്ക് നടന്നു.. അവൾ എന്റെ അടുത്തേക്ക് വന്നു.. “ വന്നു കേറിയപ്പോൾ തന്നെ എല്ലാം പോയി പറഞ്ഞു അല്ലെ…” ഞാൻ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു.. “ അത്…ഞാൻ അറിയാതെ…പറഞ്ഞു പോയതാ…” അവൾ എന്റെ മുഖത്തു നോക്കാതെ പേടിയോടെ എന്നോട് പറഞ്ഞു.. ഞാൻ ദേഷ്യത്തിൽ വാതിലിൽ അടച്ചു വെളിയിലേക്ക് ഇറങ്ങി.. കുറച്ചു നേരം ബാൽക്കണിയിൽ പോയി ഇരുന്നു.. അറിയാതെ ഉറങ്ങി പോയി… ആരോ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നെ.. “ ചേട്ടാ… വാ അമ്മ കഴിക്കാൻ വിളിക്കുന്നു.. “ അവൾ പറഞ്ഞിട്ട് നടന്നു.. ഞാൻ താഴെ ചെന്നു കഴിച്ചു തിരിച്ചു പൊന്നു.. ആരോടും അധികം സംസാരിക്കാൻ നിന്നില്ല. അവളും അച്ഛനും അമ്മയും എന്തെക്കെയോ സംസാരിക്കുന്നുണ്ടാരുന്നു… അവൾ ഇപ്പോൾ ഈ വീട്ടിലെ ഒരു ആളായി കഴിഞ്ഞിരിക്കുന്നു.. ഇപ്പോൾ അമ്മയ്ക്കും അച്ഛനും എന്നെക്കാലും കാര്യം ആണ് അവളെ … ഞാൻ സ്നേഹിച്ചില്ലേൽ എന്താ… അവർ വാരിക്കോരി കൊടുക്കുന്നുണ്ടാല്ലോ സ്നേഹം… ഞാൻ മനസ്സിൽ ആലോചിച്ചു റൂമിലേക്ക് വന്നു .. പെട്ടന്ന് രണ്ടണ്ണം അടിക്കാം എന്ന് വിചാരിച്ചു കുപ്പി കൈയിൽ എടുത്തു.. ഇന്നലെ കുടിക്കാതെ ആയപ്പോൾ എനിക്ക് സംഭവിച്ചത് മനസ്സിലേക്ക് ഓടി വന്നു.. “എന്റെ ആരോഗ്യം എല്ലാം നശിച്ചു… ഈ പേരുപടി നിർത്തിയാലോ… “ ഞാൻ മടിച്ചു കുപ്പി ടാബ്ലലിൽ വെച്ചു… “ ഓ കുറച്ചു കുടിച്ചിട്ട് ചാകുവാനെ ചാവട്ടെ.. “ കുപ്പി വീണ്ടും കൈയിൽ എടുത്തു രണ്ടെണ്ണം അടിച്ചു..അപ്പോളേക്കും വാതിലിൽ തുറക്കുന്ന ശബ്‌ദം കേട്ടു.. ഞാൻ നോക്കിയപ്പോൾ… എന്നെ നോക്കി നിൽക്കുന്ന നീതുവിനെ ആണ് കാണുന്നെ.. അവളുടെ മുഖം ആകെ മാറീട്ടുണ്ട്… നീ പോടീ പുല്ലേ എന്നെ ഭാവത്തിൽ.. ഞാൻ രണ്ടെണ്ണം കൂടെ അടിച്ചിട്ട് വന്നു ബെഡിൽ കിടന്നു.. അവൾ വന്നു ലൈറ്റ് ഓഫ്‌ ആക്കിയിട്ട് എന്റെ അടുത്ത് വന്നു കിടന്നു… ഞാൻ തിരിഞ്ഞു കിടന്നു… ഓരോന്ന് മനസ്സിൽ ആലോചിച്ചു കണ്ണുകൾ മെല്ലെ അടച്ചു… പെട്ടന്ന് “അതെ..” പുറകിൽ നിന്നും എന്നെ തോണ്ടി വിളിച്ചു.. ഞാൻ മെല്ലെ തിരിഞ്ഞു നോക്കി… “ അച്ഛനേം അമ്മയേം കണ്ടേ സന്തോഷത്തിൽ അറിയാതെ പറഞ്ഞു പോയതാ….. “ Kambikathakal: ആൾ കുട്ടത്തിൽ തനിയെ – 1 “ഉറങ്ങാനും സമ്മതിക്കില്ലേ.. “ ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു.. രാവിലെ ഉണർന്നപ്പോൾ അവൾ അടുത്ത് ഉണ്ടാരുന്നില്ല.. കുറച്ചു നേരം മുടിപ്പുതച്ചു കിടന്നു.. ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റെ… “ ഹരിതചേച്ചിയോ…” ഞാൻ കണ്ണ് തിരുമി അത്ഭുതത്തോടെ ചോദിച്ചു… “ ഓ എന്താ എനിക്ക് ഇവിടെ വരാൻ മേലെ…” ചേച്ചി കളിയാക്കി.. ഞാൻ ചിരിച്ചു കാണിച്ചു.. “ എന്നാ ചേച്ചി ഒരു മുന്നറിയിപ്പും ഇല്ലാതെ…” “ അതൊക്ക ഉണ്ട് നീ വാ…എല്ലാരും ഉണ്ട് താഴെ…. “ ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു…ചേച്ചി അവിടെ തന്നെ ഉണ്ടാരുന്നു.. എന്നെ കണ്ടതും ഒന്ന് കലിപ്പിച്ചു നോക്കി.. ഞാൻ എന്താ എന്നാ ഭാവത്തിൽ നോക്കി.. “ എന്താടാ ഇത്…” ചേച്ചി ടേബിൾൽ ഇരുന്ന കുപ്പി എനിക്ക് നേരെ കാണിച്ചു ചോദിച്ചു.. “ അത് പിന്നെ.. ചേച്ചി.. “ ഞാൻ മടിച്ചു മടിച്ചു ചേച്ചിയോട് പറഞ്ഞു. “ നീ ഇപ്പോൾ താഴോട്ട് വാ എന്നിട്ട് നമ്മക്ക് ഒന്ന് സംസാരിക്കണം…” ദേഷ്യപ്പെട്ടു പറഞ്ഞിട്ട് ചേച്ചി മുൻപിൽ നടന്നു.. ഞാൻ പുറകിലും.. താഴെ ചെന്നപ്പോൾ അമ്മാവനും അമ്മായിയും എല്ലാരും ഉണ്ടാരുന്നു…അവർ എന്തോ വലിയ ചർച്ചയിൽ ആരുന്നു.. “ആ ദേ അവൻ വന്നല്ലോ…” എന്നെ കണ്ടതും.. അമ്മാവൻ പറഞ്ഞു “ അമ്മയുടെ പിറന്നാൾ ആണ് വരുന്ന ഞായറാഴ്ച…നീയും നേരത്തെ ഇവരുടെ കൂടെ വന്നോണം .. അവിടെ ഒരുപാടു കാര്യങ്ങൾ ഉള്ളതാ.. “ ഞാൻ എല്ലാം തലകുലുക്കി ശെരി വെച്ചു…എല്ലാം കേട്ടു അമ്മയുടെ അടുത്ത് നീതു ഉണ്ടാരുന്നു.. ദൈവമേ ഞാൻ എങ്ങനെ അവിടെ പോകും… എന്റെ അമൃത…. ഇല്ല എനിക്ക് പറ്റില്ല ഇനി അവിടെ പോകാൻ..വെല്യമ്മയുടെ പിറന്നാൾൽ നിന്നും എങ്ങനേലും ഒഴിവാക്കണം… എന്റെ സമാധാനം നഷ്ടട്ടിരുന്നു.. അവിടെ നടന്നത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു പോയി.. ചേച്ചി പോകുന്നതിനു മുന്നേ വെള്ളം അടിക്കുന്നതിനു കുറെ വഴക്ക് പറഞ്ഞു.. എനിക്ക് അത് ഒന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥ ആരുന്നില്ല…എല്ലാ തലയാട്ടി സമ്മതിച്ചു… സമയം പോയത് അറിഞ്ഞേ ഇല്ല.. ഞാൻ റൂമിൽ ഇരുന്ന കുപ്പി കുടിച്ചു…ആലോചിച്ചു ഇരുന്നു.. “ ഇല്ല…എനിക്ക് ഇനി അവിടെ പോകാൻ കഴിയില്ല..” ഞാൻ മനസ്സിൽ വീണ്ടും വീണ്ടും അത് പറഞ്ഞോടിരുന്നു…വാതിൽ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ നീതു കേറി വരുന്നത് കണ്ടു…അവൾ എന്റെ ഇരുപ്പ് കണ്ടു നല്ല രസത്തിൽ അല്ല എന്ന് തോന്നിയിട്ടാവണം ഒന്നും മിണ്ടാതെ ബാത്‌റൂമിൽ കേറീട്ടു വന്നു കിടന്നു.. Kambikathakal: ഏദേൻസിലെ പൂപാറ്റകൾ – 1 “ അതെ… കിടക്കുന്നില്ലേ…” കുറച്ചു നേരം ആയിട്ടു ഞാൻ അവിടെ ഇരിക്കുന്നത് കണ്ടിട്ട് ചോദിച്ചേ ആവണം.. ഞാൻ മറുപടി ഒന്നും പറയാതെ എണീറ്റ് പോയി ലൈറ്റ് ഓഫ്‌ ചെയ്തിട്ട്.. വന്നു ചെയറിൽ ഇരുന്നു… നാട് വിട്ട് പോയാലോ.. ഈ നശിച്ച ജീവിതത്തിൽ നിന്നും ഒരു സമ്മതം കിട്ടും.. അതിനുള്ള വഴി ആലോചിക്കാം.. അത് തന്നെ ആണ് ശെരി.. ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി… രാവിലെ ഉണർന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല.. എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാത്തപോലെ…എവിടേലും ഒന്ന് പോയി സമാധാനത്തോടെ നിൽക്കണം… ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു ബാഗ് പാക്ക് ചെയ്തു… “ ആ എണീറ്റോ…” ചായയും ആയി വാതിലിൽ തുറന്ന് നീതു അകത്തേക്ക് വന്നു…. “ രാവിലേ റെഡി ആയി എവിടെക്കാ…” അവൾ ചായ മേശയിൽ വെച്ചു…ബാഗ് പാക്ക് ചെയുന്ന എന്നോട് ചോദിച്ചു.. “ ഞാൻ ഒന്ന് ബാംഗ്ലൂർ ഓഫീസിൽ വരെ പോകുവാ.. “ ഞാൻ ബാഗ് പാക്ക് ചെയ്തു തോളിൽ ഇട്ട് പറഞ്ഞു… “ എന്നാ വരുന്നേ.. “ “ കുറച്ചു ദിവസം കഴിയും…” ഞാൻ ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ മറുപടി കൊടുത്തു… ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “ ഞാനും വരട്ടെ…” അവൾ ഒരു ആകാംഷയോടെ ചോദിച്ചു.. “ എന്തിനു അവിടേം എനിക്ക് സമാധാനം തരിലെ…” ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ താഴേക്കു നടന്നു.. താഴെ അച്ഛനും അമ്മയും ഉണ്ടാരുന്നു… “ നീ ഇത് എവിടെ പോകുവാ.. “ അമ്മ എന്നെ കണ്ടതും ചോദിച്ചു… “ ബാംഗ്ലൂർ വരെ പോകുവാ ഓഫീസിൽ.. രണ്ടു ദിവസം കഴിഞ്ഞു വരാം…” ഞാൻ അമ്മയോട് പറഞ്ഞിട്ട് നടന്നു… “ എന്നാൽ മോളേക്കൂടെ കൊണ്ടുപോകാൻ മേലാരുന്നോ…” അച്ഛൻ അടുത്തേക്ക് നടന്നു വന്നു ചോദിച്ചു… “ ഇല്ല…അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്.” ഞാൻ മറുപടി പറഞ്ഞു നടന്നു… “ നിക്കട…അവിടെ.. “ അച്ഛൻ പുറകിൽ നിന്നും വിളിച്ചു.. “ നിനക്ക് അവളെ കൂടെ കൊണ്ടുപോയാൽ എന്താ…അവൾക്കും ആഗ്രഹം കാണില്ലേ വരണം എന്ന്..” അച്ഛൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു… “ ഇത് എന്തൊരു കഷ്ട്ട…എന്റെ കൂടെ ആര് വരണം ഞാൻ എവിടെ പോകണം എന്ന് തീരുമാനിക്കുന്നത് ഞാനാ…ഒത്തിരി ഭരിക്കാൻ ഒന്നും വരണ്ട…” ഞാൻ അച്ഛന് നേരെ കൈ ചൂണ്ടി ചോദിച്ചു…ഞാൻ തിരിഞ്ഞു നടന്നു.. പറഞ്ഞു കഴിഞ്ഞ അത് തെറ്റായി പോയത് എന്ന് തോന്നിയത്.. എന്റെ മനസ്സ് എന്റെ കൺട്രോളിൽ ആരുന്നില്ല… നീതു ഒന്നും മേണ്ടത്തെ കണ്ണ് നിറഞ്ഞു എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു…ഞാൻ വീടിന്റെ ഗേറ്റ് കിടന്നു.. ഒരു ഓട്ടോയിൽ കയറി.. റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു… ബാംഗ്ലൂർ എത്തി ഔട്ലെറ്റിൽ പോയി രണ്ട് ഫുള്ളും കഴിക്കാൻ ഉള്ളതും വാങ്ങി ഫ്ലാറ്റിലേക്ക് നടന്നു ജോസഫ് ചേട്ടന്റെ കൈയിൽ നിന്നും താക്കോൽ വാങ്ങി.. “ ഭാര്യ എന്ത്യേ…” “ അവൾ നാട്ടിൽ ഉണ്ട്…ഞാൻ ഇപ്പോൾ പെട്ടന്ന് ഒരു ആവിശ്യത്തിന് വന്നതാ…” Kambikathakal: കാക്ക കുയില്‍ – 3 കൂടുതൽ സംസാരം നീട്ടാതെ ഞാൻ റൂമിൽ കയറി..ചേട്ടൻ ഫ്ലാറ്റൊക്കെ ക്ലീൻ ആക്കി ഇട്ടിട്ടുണ്ട്…ഞാൻ പോയി ഡ്രസ്സ്‌ മാറി ഒന്ന് ഫ്രഷ് ആയി ബാൽക്കണിയിൽ പോയി നിന്നു.. ഒഹ് വല്ലാതെ ഒരു സമാധാനവും സന്തോഷവും.. സന്ധ്യയായി…നല്ല തണുത്ത അന്തരീഷം.. ഞാൻ പോയി ഒരു ബോട്ടിൽ എടുത്തു തിരിച്ചു വന്നു ഇരുന്നു കുടിക്കാൻ തുടങ്ങി .. വെല്യമ്മയുടെ പിറന്നാൾ കഴിയുന്ന വരെ എന്തായാലും ഞാൻ നാട്ടിലോട്ട് ഇല്ല…എനിക്ക് പറ്റില്ല അവിടെ ഇനി പോകാൻ.. ശേ.. അച്ഛനോട് ദേഷ്യപ്പെടണ്ടാരുന്നു…. ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു.. പെട്ടന്ന് ഫോൺ ബെൽ അടിച്ചു… “ ഹലോ.. “ “അങ്ങ്. എത്തിയോ…” അമ്മ അവിടുന്ന് ദേഷ്യത്തിൽ ചോദിച്ചു… “ മ്മ് കുറച്ചു നേരം ആയി…” “ നിനക്ക് എന്താ പറ്റിയെ…നീ എന്തിനാ എല്ലാരോടും ദേഷ്യപ്പെട്ടു ഇറങ്ങി പോയെ…” ഞാൻ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു… “ ആ കൊച്ചു എത്ര നേരം ഇരുന്നു കരഞ്ഞന്നോ.. നീ അച്ഛനോട് എന്തൊക്കെയാ പറഞ്ഞെ…” അത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സിൽ പെട്ടന്ന് അലിഞ്ഞപോലെ… “ അത് അമ്മേ അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞതാ…എന്റെ മൂഡ് ഒന്നും ശെരിയല്ലാരുന്നു..” ഞാൻ അമ്മക്ക് മറുപടി നൽകി… “ നീ പെട്ടന്ന് തിരിച്ചു വാ… എല്ലാരും ഇവിടെ വിഷമിച്ചു ഇരിക്കുവാ… നീ ആ കൊച്ചിനെ ഒന്ന് വിളിക്കു…’ അമ്മ എന്നോട് ഒരു അപേക്ഷ പോലെ പറഞ്ഞു… “ആ അമ്മേ…” ഞാൻ ഫോൺ കട്ട്‌ ചെയ്തു…പെട്ടന്ന് എനിക്ക് വല്ലാത്ത കുറ്റബോധം തലക്ക് പിടിച്ചു… “അവളെ ഒന്ന് വിളിക്കാം…” എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ ഫോൺ എടുത്തു… “ വേണ്ട.. വിളിച്ചിട്ട് ഇപ്പോൾ എന്തു പറയാനാ.. “ ഞാൻ ഫോൺ പോക്കറ്റിൽ ഇട്ട്.. ബെഡിൽ പോയി കിടന്നു… ഹാ. എന്തൊരു സമാധാനം..പക്ഷെ ഞാൻ എന്തെക്കെയോ മിസ്സ്‌ ചെയുന്നു…ഞാൻ എന്തിനു ഇങ്ങനെ എല്ലാരിൽ നിന്നും ഒളിച്ചോടണം..ഇങ്ങനെ ഓടിയാൽ ഞാൻ എവിടെ വരെ ഓടും… .എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.. “ എടാ ചെക്കാ…നീ എന്തിനാ വിഷമിച്ചു ഇരിക്കുന്നെ…” അമൃത എന്റെ അടുത്ത് ഇരുന്നു എന്റെ തലയിൽ തലോടി.. എന്നോട് ചോദിച്ചു.. “ നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലടി…എന്നെ തനിച്ചാക്കി നീ എവിടെ പോയതാ…” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്ക് ചോദിച്ചു… “ അത് ഒന്നും സാരമില്ല…ഇത്രേം നാളും ഞാൻ ഇല്ലാതെ നീ ജീവിച്ചില്ലേ…ഇപ്പോൾ നീ തനിച്ചല്ലല്ലോ.. കൂടെ ഒരു ആൾ ഇല്ലേ…” “ എനിക്ക് പറ്റുന്നില്ല ആമി…” “ ദേ ചെക്കാ…അടി വാങ്ങും…ഞാൻ ഉണ്ടാലോ നിന്റെ കൂടെ.. പക്ഷെ നീ.. നീ എന്തിനാ ഇങ്ങനെ നശിക്കുന്നെ… Kambikathakal: എന്‍റെ ചേച്ചിയുടെ ഹസ്സ് നീതു അവൾ ഒരു പാവമാ…നീ മാത്രേ ഒള്ളു അവൾക്ക്…നിങ്ങൾ ഒരു കുടുംബം ആയി ജീവിക്കുന്നെ എനിക്ക് കാണണം.. “ അവളുടെ കൈ എന്റെ തലമുടിയിലൂടെ ഓടി നടന്നു…അതിന്റെ സുഖത്തിൽ ഞാൻ ലയിച്ചു കിടന്നു.. “ ഡാ…ചെക്കാ.. നീ സത്യം ചെയ്യ്.. നീതുവിനെ ഇനി കരയിക്കില്ല എന്ന്…അവളെ സ്നേഹിക്കും എന്ന്…” എന്റെ കണ്ണുകൾ നിറഞ്ഞു…ഞാൻ മറുപടി ഒന്നും കൊടുത്തില്ല.. “ അയ്യേ എന്റെ ചെറുക്കൻ കരയുവാണോ.. “ അവൾ എന്റെ കണ്ണുകൾ തുടച്ചു പറഞ്ഞു… “ ദേ ചെറുക്കാ സത്യം ചെയ്യ് അല്ലെ എനിക്ക് ദേഷ്യം വരും…” ഞാൻ മനസ്സില്ല മനസ്സോടെ സത്യം ചെയ്തു.. അവളുടെ മുഖം എന്റെ കൈക്കുള്ളിൽ ആക്കി എന്റെ മുഖത്തേക് അടിപ്പിച്ചു.. “ ആമി.. “ പെട്ടന്ന് ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു…നേരം വെളുത്തു… “ദൈവമേ… എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്‍നം കണ്ടേ…” ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ എടുക്കുന്ന ഓരോ ശ്വാസത്തിലും ആമിയുടെ മണം എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്..എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ഞാൻ കണ്ടത് സ്വപ്നം ആണോ.. യാഥാർഥ്യം ആണോ എന്ന് എനിക്ക് തിരിച്ചു അറിയാൻ പറ്റുന്നില്ല.. “ ആമി…. “ ഞാൻ ഉറക്കെ വിളിച്ചു…എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…കുറച്ചു നേരം അവിടെ കിടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ മെല്ലെ എണിറ്റു ഓഫീസിൽ പോയി.. അവിടെ ചെന്ന് എല്ലാരേം ഒന്ന് മീറ്റ് ചെയ്തു എന്റെ സാധങ്ങൾ എല്ലാം എടുത്തു.. യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി… സാധങ്ങൾ എല്ലാം ഫ്ലാറ്റിൽ വെച്ചു..വൈകുന്നേരം ആയപ്പോൾ നാട്ടിലേക്കുള്ള വണ്ടി പിടിച്ചു…ഷീണവും മദ്യത്തിന്റെ ശക്തിയും കാരണം പെട്ടന്ന് ഉറങ്ങി.. രാവിലെ നാട്ടിൽ എത്തി വീട്ടിലേക് വിട്ടു… ഗേറ്റ് തുറന്ന് അകത്തേക്ക് കയറി..സിറ്റ്ഔട്ട്‌ൽ അച്ഛൻ പത്രവും വായിച്ചു ഇരുപ്പുണ്ടാരുന്നു…എന്നെ കണ്ടതും എണിറ്റു.. “ അച്ഛാ അത് അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.. ആകെ വട്ടായി ഇരിക്കുവാരുന്നു…” അച്ഛൻ എന്തോ പറയാൻ വരുന്നതിനു മുന്നേ ഞാൻ ചാടി കേറി പറഞ്ഞു…അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല ഞാൻ റൂമിലേക്ക് നടന്നു.. ബാഗ് കൊണ്ട് വെച്ച് ബെഡിൽ ഇരുന്നപ്പോളേക്കും അമ്മയും നീതുവും റൂമിലേക്ക് വന്നു.. അമ്മ വന്നേ പാടെ എന്റെ കൈക്കിട്ട് നല്ല ഒരു അടി വെച്ചു തന്നു.. “ ആരോട് ചോദിച്ചിട്ടാടാ വീട്ടിൽ കയറിയെ…” അമ്മ ദേഷ്യത്തിൽ എന്നോട് ചോദിച്ചു..ഞാൻ ഒന്നും മിണ്ടാതെ നിന്നു… “ മനുഷ്യനെ തീ തെറ്റിക്കാൻ…” അമ്മ കൈ ഊങ്ങി എന്നോട് പറഞ്ഞു…ഞാൻ ചിരിച്ചു സമ്മാനിച്ചു ബെഡിൽ ഇരുന്നു.. “ നീ ഈ വീട്ടിൽ നിന്നും ഇനി ഇറങ്ങുന്നത് എനിക്ക് ഒന്ന് കാണണം.. “ Kambikathakal: താഴ് വാരത്തിലെ പനിനീർപൂവ് – 6 അമ്മ ഒരുഅടി കൂടെ തന്നിട്ട് തിരിച്ചു പോയി.. നീതു എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിട്ട് അവളും ഇറങ്ങി പോയി…ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു കിടന്ന് ഉറങ്ങി…നല്ല ഷീണം ഉണ്ടാരുന്നു… ഉച്ചക്ക് ആണ് എണീറ്റെ…ഞാൻ പയ്യെ താഴേക്ക് ചെന്നു.. അമ്മയും അച്ഛനും അവിടെ ഉണ്ടാരുന്നില്ല..നീതു അവിടെ ഇരുന്നു ടീവി കാണുന്നു.. ഞാൻ അടുക്കളയിൽ പോയി വല്ലതും കഴിക്കാൻ ഉണ്ടോ എന്ന് നോക്കി…അപ്പോളേക്കും അവൾ വന്നു പ്ലേറ്റ് എടുത്തു അതിലേക്ക് ചോറ് വിളമ്പി… അവൾ മുഖത്തേക്ക് ഒന്ന് നോക്കുന്നു പോലും ഇല്ല.. അവൾ കറി എല്ലാം വിളമ്പി.. ടേബിള്ൽ കൊണ്ടുപോയി വെച്ചു..അവൾ ഒന്നും മിണ്ടാതെ പോയി ടീവി കണ്ടു ഇരുന്നു.. ഞാൻ കൈ കഴുകി പോയി ഇരുന്നു കഴിക്കാൻ തുടങ്ങി… അവൾ എന്നെ നോക്കുന്നതേ ഇല്ല…എന്തോ അവൾ എന്നോട് മിണ്ടാത്തത് എന്നിൽ വല്ലാത്ത ഒരു വീർപ്പ്മുട്ടൽ ഉണ്ടാക്കി.. ഞാൻ കഴിച്ചു പ്ലേറ്റും ആയി എണീറ്റപ്പോൾ അവൾ ഓടി അടുത്ത് വന്നു അത് കൈയിൽ നിന്നും വാങ്ങി അടുക്കളയിലേക്ക് നടന്നു.. “ നീതു…” ഞാൻ അവളെ വിളിച്ചു.. പക്ഷെ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്ക് നടന്നു…അത് എന്നിൽ നല്ല വിഷമം ഉണ്ടാക്കി.. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പോയി കൈ കഴുകി ടീവി കാണാനായി ഇരുന്നു..വലിയ താല്പര്യം ഇല്ലാതെ ചാനൽ മാറ്റി ഇരുന്നു.. അവൾ നടന്നു അടുത്തേക്ക് വരുന്ന കാലൊച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവൾ എന്നെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി.. എന്തോ അവൾ എന്നെ ഒഴുവാക്കുന്നത് പോലെ.. അവളിലെ ഈ മാറ്റം എന്നെ വല്ലാതെ വിഷമിപ്പിക്കുന്ന പോലെ.. ഞാൻ ടീവി കണ്ടു കുറച്ചു നേരം കൂടെ ഇരുന്നു.. “അമ്മയും അച്ഛനും ഇതുവരേം വന്നില്ലല്ലോ..അവർ എവിടെ പോയതാണോ..വൈകുന്നേരം ആയല്ലോ..” ഞാൻ മനസ്സിൽ വിചാരിച്ചു…ഞാൻ കിച്ചണിൽ പോയി ഒരു കാപ്പി ഇട്ടു വന്നു അതും കുടിച്ചു ടീവി കണ്ട് ഇരുന്നു.. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… അപ്പോളേക്കും അവൾ ഇറങ്ങി വന്നു.. എന്നെ നോക്കാതെ കിച്ചണിലേക്ക് പോയി.. ഞാൻ അവളുടെ പുറകെ നടന്നു.. “ നീതു…” അവൾ മിണ്ടാതെ കാപ്പി ഗ്ലാസ്‌ലെക്ക് ഒഴിച്ച്.. “ നീതു.. അമ്മയൊക്കെ എവിടെ പോയി…? “ അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ ഗ്ലാസും എടുത്തു നടന്നു..എന്നിൽ അത് വലിയ സങ്കടം ഉണ്ടാക്കി.. “ നീതു…. “ “ അവർ വല്യമ്മക്ക് മാല വാങ്ങാൻ പോയതാ…” അവൾ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞിട്ട് ടീവിയുടെ മുന്നിൽ പോയി ഇരുന്നു.. അവൾക്ക് ഞാൻ മിണ്ടുന്നതു താല്പര്യം ഇല്ലെന്ന് എനിക്ക് തോന്നി.. ഞാൻ അവിടുന്ന് വീടിനു വെളിയിൽ ഇറങ്ങി. ചുമ്മാ ഒന്ന് നടക്കാം എന്ന് വിചാരിച്ചു.. നടന്നു പിള്ളാര്‌ കണ്ടത്തിൽ ഫുട്ബോൾ കളിക്കുന്നതും നോക്കി അവിടെ ഇരുന്നു.. സമയം പോയത് അറിഞ്ഞില്ല.. ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ തിരിച്ചു നടന്നു… വീട്ടിൽ ഞാൻ ആകെ ഒറ്റപ്പെട്ടപോലെ.. എന്റെ കൈയിലെ തെറ്റ് അല്ലെ.. അപ്പോൾ ഇതൊക്കെ ഞാൻ അനുഭവിക്കണം.. ഓരോന്ന് ആലോചിച്ചു നടന്നു വീട്ടിൽ എത്തി.. ഗേറ്റ് തുറന്നപ്പോൾ വണ്ടി കാണുന്നില്ല.. Kambikathakal: മോഡേൺ മാര്യേജ് – 9 “ അമ്മയും അച്ഛനും വന്നില്ലേ.. “ ഞാൻ മനസ്സിൽ വിചാരിച്ചു അകത്തേക്ക് കയറി.. വിളക് കത്തിച്ചിട്ടുണ്ട്..ആരെയും കാണുന്നില്ല.. ഞാൻ റൂമിലേക്ക് നടന്നു..റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ നീതു അകത്തു നിന്ന് തുണി മടക്കുന്നു… “ അമ്മയും അച്ഛനും വന്നില്ലേ…” ഞാൻ അവളോട്‌ ചോദിച്ചു..അവൾ മറുപടി ഒന്നും പറയാതെ നിന്ന് തുണി മടക്കുവാണ്…. വെറുതെ ചോദിച്ചു ഇനി വെറുപ്പ് കൂട്ടണ്ട എന്ന് വിചാരിച്ചു.. ഞാൻ ടൌൽ എടുത്ത് ബാത്‌റൂമിൽ കയറി.. ഇറങ്ങി വന്നപ്പോൾ അവൾ അവിടെ ഇരുന്നു എന്തെക്കെയോ വായിക്കുവാരുന്നു.. ഞാൻ ശല്യപെടുത്താതെ താഴേക്ക് പോയി ടീവി കണ്ടു ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ താഴേക്ക് ഇറങ്ങി വന്നു.. “ അച്ഛനും അമ്മയും തറവാട്ടിലേക്ക് പോയി.. ഇനി വലിയമ്മയുടെ പിറന്നാൾ കഴിഞ്ഞേ വരൂ…നമ്മളോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു തലേ ദിവസം …”