ജലവും അഗ്നിയും – 12

പിറ്റേ ദിവസം നേരത്തെ എഴുന്നേറ്റ്… കാർത്തിക ആണേൽ കുഞ്ഞിനേയും കെട്ടിപിടിച്ചു സുഖം ആയി ഉറങ്ങുക ആയിരുന്നു.

ഞാൻ റെഡി ആയി വന്നപ്പോഴാണ് അവൾ എഴുന്നേക്കുന്നത് തന്നെ.

പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഇറങ്ങാൻ നേരം.. സ്റ്റെല്ല വന്നു പറഞ്ഞു…

“എനിക്ക് കേരളത്തിലേക്ക് ട്രാൻസ്ഫർ കിട്ടി അതും സ്വന്തം നാട്ടിൽ… ഞാൻ അങ്ങോട്ടേക് ഇന്ന് ഇവിടത്തെ വർക്ക്‌ ഒക്കെ കഴിഞ്ഞു ഇറങ്ങും.”

“ആഹാ… ഞങ്ങൾ പയ്യെ അങ്ങോട്ടേക്ക് ലാണ്ടിയെക്കവമേ.”

പിന്നെ ഞാൻ എന്റെ ജോലിക് ഇറങ്ങി…

വൈകുന്നേരം വന്നപ്പോൾ അമ്മക് സഹായി ആയി ഒരു ആളെ കണ്ടു.

കാർത്തിക എന്നോട് പറഞ്ഞായിരുന്നു… ഒരാളെ നിയമിച്ചു എന്ന്.

എന്നെ കണ്ടതോടെ അവൾ പതുങ്ങുന്നത് കണ്ടു.

അവൾ ഉണ്ടാക്കി തന്ന ഫുഡും എല്ലാം കഴിച്ചു ഞങ്ങൾ വർത്തമാനം പറഞ്ഞും കൊണ്ടു തന്നെ.

അവൾ കിച്ചണിൽ ആയിരുന്നു ആ നേരം.

“അർച്ചമേ അവളെ ഒന്ന് വിളിച്ചേ…”

“ജാനി…. ജനി..”

“ഹം അമ്മേ മതി..”

അവിടെ വന്നതും എന്റെ തോക് അവളുടെ നേരെ തന്നെ ചുണ്ടി.

അർച്ചയും കാർത്തികയും ഞെട്ടി പോയി.

“എന്ത…

മോനെ…. അവൾ.. പാവമാ…”

അർച്ചമയുടെ സംസാരം കേട്ടിട്ട് എനിക്ക് ചിരി വന്നു.

കാർത്തിക കുഞ്ഞിനെ കെട്ടിപിടിച്ചു മാറി നിന്ന്

“അമ്മേ…

എങ്ങനെ കിട്ടി ഈ മൊതലിനെ…”

എന്റെ തോക്കിന്റെ എയിം അവളുടെ നെറ്റിയിൽ നിന്ന് മാറുന്നില്ലായിരുന്നു.

“ഓൺലൈൻ ന്ന് കിട്ടിയതാ.”

“എന്താണ് അമ്മേ…”

ഞാൻ എന്റെ തോക്ക് എടുത്തു ടേബിൾ വെച്ച്.

എന്നിട്ട് അർച്ച അമ്മയെ നോക്കി. പറഞ്ഞു.

“വേലക്കാരി ആണെന്ന് പറഞ്ഞു കൊണ്ടു വന്നേക്കുന്നു ഈ മൊതല് എത്ര എണ്ണതെ പരാലോകത്ത്ക്ക് അയച്ചിട്ട് ഉണ്ടെന്ന് ഒരു കണക്ക് ഇല്ലാ.

ഏതാണ്ട് അർച്ച കുട്ടി ഒക്കെ ips ഇൽ പുണ്ടു വിളയാടി കൊണ്ടു നടന്ന സമയത്ത്.. PAK മടയിൽ കയറി പണിയുന്ന ഒരു ചാരൻ പെണ്ണ് എന്ന് പറയാം.

റൂൾസ് അനുസരിച്ചു മനസിലാക്കിയാൽ അപ്പൊ ഷൂട്ട്‌ ചെയ്തേക്കണം എന്നാ നിയമം.”

ജാനി അപ്പൊ തന്നെ…

“എന്ത് അടെ.. ഏതു വേഷത്തിൽ വന്നാലും നീ എന്നെ പോകുവാണോ…

പിന്നെ വെടിവെക്കാൻ ഇങ്ങ് വാ നിന്ന് തരാം ഞാൻ.”

അർച്ചയും കാർത്തികയും അന്തം വിട്ട് നിന്ന്.

അവൾ അവിടെ ഇരുന്നു പ്ലേറ്റ് എടുത്തു ഫുഡ്‌ വിളമ്പി കഴിച്ചു കൊണ്ടു ഇരുന്നു.

അർച്ചയും കാർത്തികയും അന്തം വിട്ട് നില്കുന്നത് കണ്ടു അവൾ തന്നെ പറഞ്ഞു.

“എന്റെ മോൻ ഒരു പെണ്ണിനേയും കെട്ടി കുഞ്ഞു ആയി ജീവിതം തുടങ്ങി എന്നറിഞ്ഞപ്പോൾ കാണാൻ വന്നതാണേ…

ഓ സോറി പെറ്റമയല്ല ട്ടോ… PAK എന്റെ മകൻ ആണ് ഇവൻ…”

അപ്പൊ തന്നെ കാർത്തിക.

“ഐഷുമാ.”

അവളുടെ ആ അന്തം വിടൽ ഒക്കെ വിട്ട് ഐഷു ന്റെ അടുത്ത് വന്നു ഇരുന്നു.

“ഏട്ടൻ പറഞ്ഞിട്ട് ഉണ്ട്… ഒരു തീപ്പൊരി സാധനം എന്റെ പൊറ്റമയായി അങ്ങ് PAK ഇൽ ജോലി ചെയ്തിട്ട് ഉണ്ടെന്ന്.”

“ആഹാ അപ്പൊ നീ എന്റെ എല്ലാം നിന്റെ പെണ്ണിനോട് പറഞ്ഞുലെ..”

“അതോകെ പോട്ടെ ഇപ്പൊ എന്താകുമോ ഇവിടെ?”

“പുതിയ ഒരു മിഷൻ വന്നാലോ.. ഒരാളുടെ അമ്മയെയും അച്ഛനെയും കണ്ടു പിടിച്ചു കൊടുക്കാൻ…

മെസ്സേജ് വന്നപ്പോൾ തന്നെ ഞാൻ ഇങ് പോന്നു..

ഈ പ്രായത്തിൽ ഇനി വയാടോ… PAK കിടക്കാൻ.”

“എന്തായാലും എനിക്ക് ഒരു കൂട്ടു ആയി..

ഞാൻ ആലോചിക്കുക ആയിരുന്നു ഇവളെ ഇങ്ങനെ വീട്ടിൽ ഇട്ടിട്ട് പണിക്ക് പോകുന്നത്.. കുറച്ച് പേടി ഉണ്ടായിരുന്നു ഇവിടെ…”

“അയിന്?”

“അയിന് ഒന്നുല്ല.”

അവൾ ഫുഡ്‌ കഴിച്ചു കഴിഞ്ഞു കൈ ഒക്കെ കേഴുകി വന്നു.

എന്റെ അടുത്ത് വന്നു സല്യൂട് അടിച്ചു.

“T3 സ്കോഡ് A1 ജാനി റിപ്പോർട്ടിങ് സാർ.”

അർച്ച അമ്മക്കും സല്യൂട് കൊടുക്കേണ്ടി വന്നു.

പിന്നീട് അവളും ഞങ്ങളുടെ വീട്ടിൽ ഒരു വേലകരിയുടെ വേഷത്തിൽ വീട്ടിലെ അംഗം ആയി തുടർന്നു.

ദിവസങ്ങൾ കഴിഞ്ഞു കൊണ്ടു ഇരുന്നു.

അപ്പോഴേക്കും ഡാർക്ക്‌ ഫൈൻഡർ ഞങ്ങളുടെ ടീമിനെ എല്ലാം വിവരം അറിച്ചു കഴിഞ്ഞിരുന്നു ഒരാളെ ഒഴിച്ച്.

എനിക്ക് കേരളത്തിലേക്ക് സ്ഥലമാറ്റം ചോദിച്ചു എങ്കിലും..അതിലും നല്ലത് ഈ മിഷൻ കഴിയുന്നവരെ ഞാൻ
പിന്നെ ഞങ്ങൾ നാട്ടിലേക്കു തിരിച്ചു. ജാനിയും കൂടെ ഉണ്ടായിരുന്നു. അർച്ചമ്മയും ജാനിയും തിക്ക് ഫ്രെണ്ട് ആയി എന്ന് വേണേൽ പറയാം.

പിന്നെ കുഞ്ഞിന്റെ കാര്യം… അതും ജാനി ഏറ്റെടുത്തു. അവൾക് കുഞ്ഞില്ലാത്തതിന്റെ വിഷമം മൊത്തം കാർത്തികയുടെ കുഞ്ഞിനെ നോക്കി തീർത്തു കൊണ്ടു ഇരിക്കുന്നു.

കാർത്തിക ആണേൽ ഡാർക്ക്‌ ഫൈൻഡർ പറഞ്ഞ ക്ലൂ ഒക്കെ അനുസരിച്ചു. പല റെകാർഡുകളും അരിച്ചു പറക്കുവാ ആയിരുന്നു.

അതിനുള്ള ഡോക്യുമെന്റ് ഒക്കെ ഡാർക്ക്‌ ഫൈൻഡർ അവളുടെ സിസ്റ്റത്തിലേക് കൊടുത്തു കൊണ്ടു ഇരിക്കും.

അവളുടെ ഡൌട്ട് ഒക്കെ ഡാർക്ക്‌ ഫൈൻഡർ ന്റെ അടുത്ത് ചോദിക്കുകയും അത് ആ രാജ്യത്തിലേ സിസ്റ്റം തിന്ന് ഹാക്ക് ചെയ്തു ഇവൾക്ക് റിവ്യൂ കൊടുത്തു കൊണ്ടു ഇരുന്നു.

സിങ്കപ്പൂർ പോർട്ടിൽ ഒരു ചൈനിസ് കാർഗോ ഷിപ്പ് ആ സമയം വന്നിരുന്നു എന്ന് അവൾക് കണ്ടെത്താനും കഴിഞ്ഞു.

ഷിപ്പിൽ ഉള്ളവരെ കൾ കൂടുതൽ ഫുഡ്‌ അവർ വാങ്ങി ഇരുന്നു എന്നും കണ്ടെത്തി.

ആ കപ്പൽ സോമാലിയ തീരാതു ഒരു മാസം സ്റ്റേ ചെയ്തു എന്നും കിട്ടിയതോടെ ഞങ്ങൾ ഉറപ്പിച്ചു.

അവിടെ എന്തോ നടക്കുന്നുണ്ടെന്ന്.



അങ്ങനെ ദിവസങ്ങൾ കടന്നു പോയി കൊണ്ടു ഇരുന്നു.

പക്ഷേ ഒരാൾ ഇത് വരെ റിപ്പോർട്ട്‌ ചെയ്തില്ല.

അങ്ങനെ ഞങ്ങൾ വരാന്തയിൽ സംസാരിച്ചു കൊണ്ടു ഇരിക്കുക ആയ്യിരുന്നു.

ഞാൻ അർച്ച, നന്ദൻ, ജ്യോതിക കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ടു ഇരിക്കുന്നു, ജാനി ആണേൽ കാർത്തികയുടെ മുടി ചിക്കി കൊടുത്തു കൊണ്ടു ഇരിക്കുന്നു… ഞാൻ ആണേൽ നെക്സ്റ്റ് എന്താണ് പ്ലാൻ എന്ന് ആലോചിച്ചു വരാന്തയിൽ കാർത്തികയുടെ മടിയിൽ തല വെച്ച് കിടക്കുവായിരുന്നു.

അപ്പോഴാണ് ഒരു ഓട്ടോ വന്നു മുറ്റത് വന്നു നിന്നത്…

അതിൽ നിന്ന് ഒരു ബാഗും എടുത്തു ഒരു ചെറുപ്പക്കാരൻ ഇറങ്ങിട്ട്..

“അതെ ഒരു 500രൂപ തരുവോ…

കൈയിൽ നയാ പൈസ ഇല്ലെയെ..”

ഞാൻ ആ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കി.

എന്റെ മുഖത്ത് ഒരു ചിരി വന്നു.

ബാക്കി ഉള്ളവർക് ഒന്നും ആളെ മനസിലായില്ല പക്ഷേ ജാനിക്ക് മനസിലായി.

ഞാൻ ജ്യോതികയെ നോക്കി…

അവൾ വേഗം തന്നെ ഓട്ടോ കാരന്റെ അടുത്ത് ചെന്ന് ഗൂഗിൾ പെയ് ചെയ്തു…

ഓട്ടോ കാരനെ പറഞ്ഞു വിട്ട് ശേഷം തിരിച്ചു വീട്ടിലേക് ഓടി കയറാൻ നോക്കിയപ്പോൾ.

“ഡീ…

ഈ പെട്ടി ഒക്കെ ഒന്നു ചുമ്മാന്ന് ഉള്ളിലേക്കു വെക്കാൻ സഹായിക്കടി.”

ജ്യോതിക… അപ്പൊ തന്നെ.

“തന്നെ തന്നെ ചുമ്മാന്നോ.”

എന്ന് പറഞ്ഞു അവൾ ഓടി കുഞ്ഞിന്റെ അടുത്ത് വന്നു ഇരുന്നു.

ലെവൻ ആ പെട്ടി വലിച്ചു സൈഡിൽ വെച്ചിട്ട്.

എന്റെ അടുത്ത് വന്നു നിന്ന് ചിരിച്ചു.

എന്നിട്ട് കാർത്തികയെ അടിമുടി നോക്കിട്ട്.

ഒരു ഷേക്ക്‌ ഹാൻഡ് കൊടുക്കാൻ നോക്കി…

പക്ഷേ അവൾക് ആളെ മനസിലായില്ല അതുകൊണ്ട് ഷേക്ക്‌ ഹാൻഡ് കൊടുത്തില്ല.

അത് മനസിലാക്കിയ അവൻ പുറകിൽ നിൽക്കുന്ന ജനിയെ കണ്ടു.

“ഒറ്റക്ക് ഇട്ടേച് മുങ്ങില്ലേ…”

അപ്പൊ തന്നെ ജാനി..

“അതിന് നീ ഏതാടാ വാഴേ.”

“ഓ എന്നെ മറന്നു അല്ലെ … പക്ഷേ എന്റെ സാറിന് മാറിവി ഉണ്ടാകില്ലായിരിക്കും.

അല്ലെ വിവേക് സാറെ…. സോറി… കാർത്തിക് സാറെ.”

“നിന്നെ എനിക്ക് മനസിലായില്ലല്ലോ.”

“ആയോ സാറെ… ചതിക്കല്ലേ…

താമസിച്ചു പോയി…

ജയിലിൽ ആയിരുന്നു…

ആരും അറിയിച്ചില്ല… അവസാനം ഈ അടുത്ത് ആഴ്ച അറിഞ്ഞേ… എല്ലാത്തിനും വിഷം വെച്ചിട് ഓടി കിതാച് വന്നതാ…

കൈയിൽ നയാ പൈസ ഇല്ലാ.. കള്ള വണ്ടി കയറി യാ ഷൊർണുർ എത്തിയെ…

പിന്നെ ഓട്ടോ വിളിച്ചു… ഇങ് എത്തിയത്.”

അപ്പൊ തന്നെ അവനെ ചേർത്ത് പിടിച്ചിട്ട്…

“നീ തിരിച്ചു എത്തി എന്ന് ഞാൻ അറിഞ്ഞായിരുന്നു.. ”

ഞാൻ കാർത്തികയെ നോക്കി പറഞ്ഞു..

“എന്നെ വരെ അടിച്ചു ഇടാൻ ആൾ ഉണ്ടോ എന്ന് നീ ചോദിച്ചില്ലേ…

ദേ ഇവന് കഴിയും…

അതായത്…ഞാൻ ട്രെയിങ് കൊടുത്ത ഒരേ ഒരാൾ.

അനിരുധ്.”

അപ്പൊ തന്നെ കാർത്തിക്ക് ആളെ മനസിലായി. വേറെ ഒന്നും അല്ല ഞാൻ അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു.

ജാനി ചിരിച്ചിട്ട്..

“ഇത് എന്ത് കോലം ആടാ… ബനിയനും നിക്കറും..”

“ഡീ നീ ഒന്നും പറയണ്ട…
ഉടുക്കാൻ തുണി ഇല്ലാതെയാ pak ന്ന് ജയിലിൽ കിടന്ന ഞാൻ ചാടി നിന്റെ അടുത്ത് വന്നപ്പോൾ… നീ ഇന്ത്യലേക് മുങ്ങി എന്ന് അറിഞ്ഞേ..

പിന്നെ അവിടെ ന്ന് തൊട്ട് തുണികൾ അടിച്ചു മാറ്റിയ ഇവിടെ വരെ എത്തിയെ.”

“അപ്പൊ ഈ ബാഗ് എന്താണ്.?”

“തെളിവ് ഇട്ടേച് പോകരുതെല്ലോ എല്ലാം ഇതിൽ ഉണ്ട്.”

അവൻ ആ ബാഗിൽ നിന്ന് കുറയെ ഡോക്യുമെന്റ് ഒക്കെ എടുത്തു എന്റെ കൈയിൽ തന്നു ബാക്കി എല്ലാം തപ്പി നോക്കിയ ശേഷം അതെല്ലാം വെളിയിൽ കൊണ്ടു പോയി ഇട്ട് അങ്ങ് കത്തിച്ചു അതും നോക്കി അവൻ നിന്ന്.

ഞാൻ അവൻ തന്ന ഡോക്യുമെന്റ് എല്ലാം നോക്കിട്ട് ആവശ്യം ഇല്ലാത്തത് എല്ലാം കിറി കളഞ്ഞ ശേഷം ആവശ്യം ഉള്ളത് പാക്ക് ചെയ്തു ഒരു പോസ്റ്റ്‌ ഐഡി ജനിക് കൊടുത്തു അങ്ങോട്ടേക്ക് തപാൽ വഴി ഇപ്പൊ തന്നെ അയച്ചേക്കു എന്ന് പറഞ്ഞു. ജാനി അപ്പൊ തന്നെ ജ്യോതികയേയും കൂട്ടി അവളുടെ സ്കൂട്ടി പോയി.

അനിരുധ് ആ കാത്തുന്നതും നോക്കി അവിടെ നിൽക്കുക ആയിരുന്നു.

അനിരുത്… എന്നുള്ള കാർത്തിയുടെ വിളി കേട്ട് ആണ് അവൻ തിരിച്ചു വന്നേ.

കാർത്തിക അപ്പൊ തന്നെ.

“ഡാ വല്ലതും കഴിച്ചോ….”

“ഇല്ലാ ചേച്ചി…

തല്ലിപ്പെടച്ചു കയറി വന്നത് ആണ്…

മലയാളം അങ്ങനെ ശെരിക്കും വഴങ്ങുന്നില്ല പറയാൻ..

ശെരി ആകും.

സാർ. നാളെ ഞാൻ മുത്തശ്ശി ടെ അടുത്തു പോകുവാ…

ഇന്ന് ഇവിടെ സ്റ്റേ ചെയ്യാൻ സഥലം ഉണ്ടോ?”

അപ്പൊ തന്നെ അർച്ചമ്മ….

“ഇയാൾക്കു ഇഷ്ടം ഉള്ള മുറി കാണിച്ചു കൊടുക്ക് മോളെ…

ആട്ടെ മോന്റെ മുത്തശ്ശി എവിടാ…”

“അങ്ങ് കൊല്ലത് ആണ്…

കാണാൻ പോകണം.

ആൾ ഉണ്ടാകുമോ എന്നറിയില്ല… എന്നാലും.”

“അപ്പൊ അമ്മയും അച്ഛനും.”

“മംഗലാപുരം ഫ്ലൈറ്റ് ക്രഷ് ഇൽ മരിച്ചു പോയി…”

വാ വന്നു ഫുഡ്‌ കഴിക്ക്… കാർത്തിക അവനുള്ളത് വിളമ്പി വെച്ചിട്ട് വിളിച്ചു.

അവൻ വേഗം പോയി കൈ ഒക്കെ കഴുകി വന്നു ഇരുന്നു കഴിച്ചു.

ഞാനും അവന്റെ ഒപ്പം വന്നു ഇരുന്നു.

“കാർത്തിക ചേച്ചി…

സാറിന്റെ ലവ് സ്റ്റോറി ഒക്കെ എനിക്ക് പറഞ്ഞു തരണട്ടോ.”

“അതൊക്കെ ഞാൻ പറഞ്ഞു തരാആം

നീ ആദ്യം ഫുഡ്‌ ഒക്കെ കഴിച്ചു… കുളിച്ചു സുഖം ആയി കിടന്ന് ഉറങ്ങു…

ബാക്കി എഴുന്നേറ്റ് കഴിഞ്ഞു സംസാരികം.”

അവൻ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു കാർത്തിക കാണിച്ചു കൊടുത്ത റൂമിൽ സുഖമായി കിടന്ന് ഉറങ്ങി.

ഞാൻ കാർത്തികയേയു വിളിച്ചു പുറത്തേക് ഇറങ്ങിട്ട്.

“ഡീ ഇനി അവനെ എനിക്ക് മിലട്ടറി ലേക്ക് വിടാൻ തോന്നണില്ല.

നല്ല പ്രായത്തിൽ തൊട്ട് ഇപ്പൊ വരെ ജീവിതം സന്തോക്ഷിച്ചിട്ട് ഇല്ലാ.

അവന്റെ ഡോക്കുമെന്റ് സെന്റ് ചെയ്തപ്പോൾ.. അവനും നാട്ടിലെ ഒരു പോലീസ് പോസ്റ്റ്‌ അങ്ങ് കൊടുക്കാൻ ടിക്ക് ചെയ്തു അയച്ചു.

പക്ഷേ അവൻ ആണ് തീരുമാനിക്കേണ്ടത്…

തിരിച്ചു മടങ്ങിയാൽ അത്രേ ഉള്ള്.”



അപ്പോഴേക്കും ജാനിയും ജ്യോതികയും വന്നു.

ജാനി അവൻ എവിടെ എന്ന് ചോദിച്ചു.

അവൻ ജ്യോതികയുടെ അടുത്ത് ഉള്ള റൂമിൽ കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞു.

അപ്പൊ തന്നെ ജ്യോതിക..

“അയ്യൊ ചേച്ചി ആ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്യാൻ ഇരുന്നതാ ഞാൻ..”

“ഡീ… ഞാൻ നോക്കിയപ്പോൾ നല്ല മുറി കണ്ടപ്പോൾ അത് കൊടുത്തു.”

അപ്പൊ തന്നെ ജാനി പറഞ്ഞു.

“ബെസ്റ്റ്…

ഇനി നിനക്ക് ആ റൂം കിട്ടിട്ടും കാര്യം ഇല്ലാ… അവൻ കൊള്ളാം ആക്കിയേ തരു.”

“എന്നാൽ ഒന്ന് അറിയണലോ.”

എന്ന് പറഞ്ഞു ജ്യോതിക കാലി തുള്ളി പോകാൻ നേരം കാർത്തിക അവളുടെ കൈയിൽ പിടിച്ചിട്ട്.

“അവൻ ഒന്ന് സുഖം ആയി ഉറങ്ങട്ടെടി… നിനക്ക് വേണേൽ ഞങ്ങളുടെ മുറി എടുത്തോ.

കുറച്ചു വിർത്തി ഉള്ള മുറി കണ്ടപ്പോൾ അത് കൊടുത്തു പോയി.”

“ചേച്ചി പറഞ്ഞു കൊണ്ട് ഞാൻ വിടുന്നു..

അധികം നാൾ ഒന്നും കാണില്ലല്ലോ അയാൾ.”

“ഡീ മിണ്ടാതെ ഇരിടി.”

…………..



വൈകുന്നേരം ഇരുണ്ടപ്പോൾ ആണ് അവൻ എഴുന്നേറ്റ് വരുന്നേ.

ജ്യോതികയെ കണ്ട അനിരുധ്.

“ഗുഡ് മോർണിംഗ്….”

“മിസ്റ്റർ…. ഈവെനിംഗ് ആണ് മോർണിംഗ് അല്ലാ.”

എന്ന് പറഞ്ഞു ജാഡ കാണിച്ചു അവൾ പോയി.

അവൻ പുറത്ത് വന്നു പിന്നെ വരാന്തയിൽ ഇരുന്നു.

അപ്പോഴേക്കും കാർത്തിയും വന്നു.
അതോടെ അവൻ വിശേഷങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ഇരുന്നു.

“എന്നാലും എങ്ങനെ എന്റെ സാർ നെ ചേച്ചി വളച്ചു കുപ്പിയിൽ ആക്കി.”

“ഞാൻ ഒന്നും കുപ്പിയിൽ ആക്കി ഒന്നും ഇല്ലാ.

നിന്റെ സാർ ആണ് എന്നെ കുപ്പിയിൽ ആക്കിയേ.”

അത് കേട്ട് ഞാൻ.

“ആ എന്നിട്ട്…”

“എന്നിട്ട് ഒന്നുല്ല….

നിനക്ക് എന്താടാ വേണ്ടേ ചപ്പാത്തിയോ ദോശയോ…?”

അവൻ ആലോചിച്ചിട്ട്…

“കുറച്ചു കഞ്ഞി കിട്ടുമോ…

കഞ്ഞിയും അച്ചാറും മോര് കുട്ടനും…

എന്ത് ടെസ്റ്റ്‌ ആണെന്ന് അറിയാമോ… കഴിച്ചിട്ട് അഞ്ചു വർഷം ആയി.”

“എന്നാ നീ ഇവിടെ ഇരിക്ക് ഞാൻ എടുത്തു കൊണ്ട് വരാം..”

കാർത്തിക ഉള്ളിലേക്കു പോയി.

“സാർ എന്താണ് പ്ലാൻ…

സമയം ഒട്ടും കളയാൻ ഇല്ലാ…

ഇറങ്ങുവാ…. അടിക്കുക…. തപ്പുക…

കിട്ടിയാൽ കൊണ്ട് വരുക…

നഷ്ടം ഒന്നും ഇല്ലാ അമ്മയെയും അച്ഛനെയും കിട്ടിയാൽ ലാഭം.”

“ഈ ആഴ്ച അവസാനം DF ന്റെ സാറ്റലൈറ്റ് ലക്ഷ്യത്തിന്റെ മുകളിൽ എത്തി…

ഒരു സാറ്റലൈറ്റ് ക്ലോഡ് സൃഷ്ട്ടിക്കും… ചൈനസ്സ് സാറ്റ്ലറ്റ് DF ന്റെ സാറ്റലൈറ്റിന്റെ താഴെ ഉള്ള ഓർബിറ്റൽ ആയത് കൊണ്ട് തന്നെ അവിടെ എന്താണ് നടക്കാൻ പോകുന്നെ എന്നുള്ള വിവരം പോലും പീപ്പോൾ ലിബറേഷൻ ആർമിയിക്ക് കിട്ടില്ല…

30മിനിറ്റ് മാത്രം ആയിരിക്കും നമുക്ക് കിട്ടുക.

അമേരിക്ക നിർമിത ഭൂഗർഭ തുരംഗം തകർക്കുന്ന ബോംബ് C-16 വിമാനത്തിൽ നിന്ന് ഇടുന്നു… അതിന്റെ കൂടെ നമ്മളും 10പേര് ഉം ലക്ഷ്യത്തിലേക് ചാടുന്നു.

ബോംബ് പാതിച്ച ശേഷം നമ്മൾ ആ സ്പോട് ലേക്ക് ഇറങ്ങി ഉള്ളിലേക്കു കയറുന്നു. ആറു പേര് മാത്രം…

ബാക്കി നാല് പേര് C17വിമാനത്തിന് ഇറങ്ങാൻ ഉള്ള സ്ഥലം കണ്ടു പിടിക്കുകയും റെഡി ആകുകയും ചെയ്യണം.

30മിനിറ്റ് കഴിഞ്ഞു ഈ സ്ഥലത്ത് നമ്മൾ എത്തുമ്പോഴേക്കും ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യാൻ റെഡി ആയിരിക്കണം. ടോട്ടൽ 45മിനിറ്റ്.” “സാർ…

അപ്പൊ ബോംബ് ഇടുമ്പോൾ അതിന് ആ കോൺക്രീറ്റ് പാളി അടർത്തി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ?”

“കഴിഞ്ഞ മാസം ഒരു സൌണ്ട് ഇമ്പ്ൾസ് df ന്റെ സാറ്റലൈറ്റിൽ നിന്ന് വിട്ടിരുന്നു…10000സ്‌ക്വരഫീറ്റ് ന്റെ ഒരു ബിൽഡിങ് തന്നെ അതിന്റെ അടിയിൽ പണിതു വെച്ചിട്ട് ഉണ്ട്..
സൗണ്ട് കടന്ന് പോയി റിട്ടേൺ വരുന്ന കാലുലേഷൻ ഒക്കെ വെച്ച് നോക്കുമ്പോൾ മുകൾ ഭാഗആം ഒന്നും അത്ര കാട്ടിക്ക് ഒന്നും അല്ല.
പിന്നെ അമ്മയെയും അച്ഛനും ഉണ്ടേൽ തന്നെ അവരെ എല്ലാം ഏറ്റവും താഴെ ഉള്ള റൂമിൽ ആയിരിക്കും..”
“എന്തായാലും നമുക്ക് ഇറങ്ങി പരിശോധിച്ചിട്ട് കാണാം.”
അപ്പോഴേക്കും കാർത്തിക അവനുള്ള ഫുഡ്‌ ആയി ഇറായത് വന്നു..
പിന്നെ ഞങ്ങൾ മൂന്നുപേരും വർത്തമാനം പറഞ്ഞു അവന്റെ ഇഷ്ടം ഉള്ള കഞ്ഞിയും അച്ചാറും തൈരും മോരും കൂട്ടി കഴിച്ചു.
ഇത് കണ്ടു ജ്യോതികക് എന്തോ പറയാൻ വന്നെങ്കിലു.