വാലന്റൈൻസ് ഡേ

””ഹാപ്പി വാലന്റൈൻസ് ഡേ അങ്കിൾ..””

മോർണിങ് വാക്ക് കഴിഞ്ഞു ഫ്ലാറ്റിലേക്ക് കയറുമ്പോൾ എതിരെ വന്ന പെൺകുട്ടി വിഷ്‌ ചെയ്തപ്പോഴാണ് ജീവൻ പൊടുന്നന്നെ മൊബൈൽ എടുത്ത് ഡേറ്റ് നോക്കിയത് .

ഫെബ്രുവരി 14അറിയാതെ എതിരെ കാണുന്ന ഫ്ലാറ്റിന്റെ വാതിലിലേക്ക് നോക്കി.

‘ 14A ‘ സ്വർണ ലിപികളിൽ എഴുതി വെച്ചിരിക്കുന്ന ഹൗസ് നെയിം.

മെറിൻ…

അവൾ ഉണ്ടാകുമോ അകത്ത്. ഇന്നത്തെ ദിവസം താൻ മറന്നാലും അവൾ മറക്കില്ലല്ലോ .

തൻെറ ജന്മദിനവും നക്ഷത്രവും തങ്ങൾ കണ്ടു മുട്ടിയതും വിവാഹം കഴിച്ചതുമൊക്കെയായ ഡേറ്റുകൾ അവൾക്ക് മനഃപാഠമെങ്കിൽ ഇന്നത്തെ ഡേറ്റ് അവളൊരിക്കലും മറക്കില്ല .

നാല് വർഷങ്ങൾക്ക് മുൻപ് മെറിൻ തന്റെ മനസിലേക്ക് ചേക്കേറിയതും. ഒരു വർഷത്തെ പ്രണയത്തിന് ശേഷം തന്റെ ഭാര്യയാകുവാൻ അവൾ തിരഞ്ഞെടുത്ത ദിനവും ഫെബ്രുവരി 14. യാദൃശ്ചികമായി കോടതി നിശ്ചയിച്ച കൗണ്സലിംഗ് കാലാവധി തീരുന്ന ദിനവും ഇന്ന് തന്നെ.

ഒരു ചായ ഉണ്ടാക്കി കുടിച്ചു കൊണ്ട് സോഫയിൽ ഇരിക്കുമ്പോഴും മെറിൻ ആയിരുന്നു മനസിൽ.

ഒരു മനസ്സും ശരീരവുമായിരുന്ന തങ്ങൾക്ക് എവിടെയാണ് പിഴച്ചത് ? .ഒരു വർഷത്തെ പ്രണയവും രണ്ടു വർഷത്തെ ദാമ്പത്യവും കഴിഞ്ഞ് , ഒരു വർഷം മുൻപവൾ പടിയിറങ്ങിപോകുമ്പോൾ മനസ്സിൽ യാതൊരു വികാരവും തോന്നിയിരുന്നില്ല എന്നതൊരു സത്യമായിരുന്നില്ലേ ? ഒരു കുഞ്ഞുണ്ടാകാതെ പോയതാണോ തങ്ങളുടെ പരാജയം. അതോ താനവളെ മനസ്സിലാക്കുന്നതിലെ പരാജയമോ.? ആരുടെ കണക്കുകൂട്ടലിലാണ് പാകപ്പിഴ പറ്റിയത് ?

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
”’ മെറിൻ…”” കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ വാതിൽ തുറന്ന ജീവൻ മുന്നിൽ മെറിനെ കണ്ടപ്പോൾ ഒന്ന് പതറി.

തനിക്കിഷ്ടപ്പെട്ട ചുവന്ന സാരിയിൽ മെറിൻ.

”” അകത്തേക്ക് വരാമോ ജീവൻ.? ””’

”’വിത്ത് പ്ളേഷർ…”” വീട്ടുകാരിയോടുള്ള ഔപചാരികത

ജീവൻ വാതിൽക്കൽ നിന്ന് മാറിയപ്പോൾ മെറിൻ അകത്തേക്ക് കയറി.
“‘ ഒരാഴ്ച ..ഒരാഴ്ച ബിസിയായിരുന്നു മെറിൻ .അതാ .. ഇപ്പോൾ ക്ളീനാക്കാം “”

അലങ്കോലമായി കിടക്കുന്ന ഫ്ലാറ്റിന്റെ അങ്ങുമിങ്ങും അവളുടെ കണ്ണുകൾ പാഞ്ഞപ്പോൾ ജീവൻ വിളറിയ ചിരിയോടെ പറഞ്ഞു .പണ്ടും താനിങ്ങനെ ഓരോന്നും വലിച്ചുവാരിയിടുന്നതവൾക്ക് ഇഷ്ടമായിരുന്നില്ല . ‘ മനുഷ്യൻ മെനക്കെട്ടിരുന്നു അടുക്കി പെറുക്കിവെക്കുന്നതാ . വേറെ പണിയില്ലന്ന് കരുതിയോ ജീവനൊന്ന് ഒതുക്കി വെച്ചുകൂടെ . കൊച്ചുകുട്ടിയൊന്നുമല്ലല്ലോ’ യെന്ന പിറുപിറുക്കലുകൾ കേൾക്കാതെ താൻ മുറിയിലേക്ക് വലിയും . ടാർഗെറ്റിന്റെ ടെൻഷനുകളും പകലുള്ള ഓട്ടപ്പാച്ചിലുകളും കാരണം എവിടെയേലും ഒന്ന് കിടന്നാൽ മതിയെന്നായിരിക്കും തന്റെ ചിന്ത . .

“‘സാരമില്ല ജീവൻ . ഇതിലും കഷ്ട്ടമാണിപ്പോൾ എന്റെ ഫ്ലാറ്റ് . സമയമൊന്നിനും തികയുന്നില്ല .””

ഏലക്കയിട്ട ചായ കൊണ്ട് വന്നു കൊടുത്തപ്പോൾ ചിതറി കിടക്കുന്ന ബുക്കുകളും ഫയലുകളും അടുക്കി വെക്കുകയായിരുന്ന മെറിന്റെ കണ്ണുകളിൽ ആശ്ചര്യം .

“‘ജീവൻ ..ജീവനുണ്ടാക്കിയതാണോ ഇത് ? ..നല്ല ചായ . “”

Kambikathakal: ക്രിസ്തുമസ് രാത്രി – 4
“‘തനിച്ചായപ്പോൾ അത്യാവശ്യം പാചകമൊക്കെ പഠിച്ചു .ആദ്യം പുറത്തു നിന്ന് കഴിച്ചു , പിന്നെയത് മടുപ്പായി . ഇപ്പോൾ രണ്ടാൾക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കാൻ ഞാൻ മതി “‘

“‘ഓഹോ .. ദാറ്റ്സ് ഗുഡ് ജീവൻ . ഒരിക്കൽ ..ഒരിക്കൽ എനിക്കും ജീവന്റെ കൈപ്പുണ്യം എനിക്കും അറിയാൻ പറ്റുമോ ?”’

“” ഒരിക്കൽ .. പിന്നത്തേക്ക് മാറ്റി വെക്കണ്ട ..ഇന്ന് തന്നെയായിക്കോട്ടെ . പിന്നെ കൈപ്പുണ്യം ..അങ്ങനെയൊന്നുമില്ല . മെറിനുണ്ടാക്കുന്ന വെജിറ്റബിൾ ഫ്രെയ്ഡ്‌ റൈസിന്റെയോ ഗോപി മഞ്ചൂരിയുടെയോ ഒന്നും ടെയ്സ്റ്റ് ഞാൻ പുറത്തു നിന്ന് പൊലുമിത് വരെ വേറെ കഴിച്ചിട്ടില്ല “”

“‘താങ്ക്സ് യുവർ കോമ്പ്ലിമെൻറ് ജീവൻ “”‘ മെറിൻ ചായ കപ്പ് കിച്ചണിലേക്ക് കൊണ്ട് പോയി .

“”‘ ഇന്ന് തന്നെ …ജീവൻ ശെരിക്കും പറഞ്ഞതാണോ , എങ്കിൽ ഞാൻ ഹെൽപ്പ് ചെയ്യാം . വെജിറ്റബിളൊക്കെ കട്ട് ചെയ്യാൻ “”

“‘ ഓക്കേ ..ഓക്കേ .. ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട് . ഞാൻ റൈസ് കഴുകട്ടെ . മെറിൻ എന്റെ സ്‌പെഷ്യൽ ദം ബിരിയാണി കഴിച്ചിട്ടില്ലല്ലോ . നോക്ക് അതിനായി ഞനൊരു ദം വാങ്ങിയിട്ടുണ്ട് .ഇന്നൊരു ദിവസത്തേക്ക് നീയെനിക്ക് വേണ്ടി നോൺ വെജ് കഴിക്കുമോ , ഞാൻ വെജിൽ അത്ര എക്സ്പെർട്ട് അല്ല . “”
“‘എനിക്കിപ്പോൾ വെജോ നോൺ വെജോ എന്നൊന്നുമില്ല ജീവൻ. തിരിച്ചു കടിക്കാത്ത എന്തും കഴിക്കും . ഉണ്ടാക്കാൻ എളുപ്പത്തിലുള്ള ഫുഡ് ആണ് കൂടുതൽ ഞാൻ പ്രിഫർ ചെയ്യുക . അല്ലെങ്കിൽ ലേറ്റ് ആവും പഞ്ചിങ് “”” പറയുമ്പോൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കാതോടുന്ന ജീവനെ അവൾക്കോർമ വന്നു . കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് വേണ്ടെങ്കിൽ ഞാനാർക്കുവേണ്ടിയാ ഇതെല്ലാമുണ്ടാക്കുന്നെയെന്ന ചോദ്യം അവഗണിച്ചോടിയിറങ്ങുന്ന ജീവനെ . രാവിലെ പോകാനുള്ള ധൃതിക്ക് എന്തേലും വലിച്ചു വാരി തിന്ന് , വൈകി വരുമ്പോൾ ഉള്ളതെടുത്തു കഴിക്കുന്ന തനിക്കും ഇപ്പോൾ രുചിയൊരു പ്രശ്നമല്ലലോ എന്നവൾ ഓർത്തു .

ജീവൻ ഉത്സാഹത്തിൽ ജോലിയെടുക്കുന്നത് മെറിൻ നോക്കിക്കണ്ടു . അവളും എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അവനെ സഹായിച്ചു .

“” താങ്ക്സ് മെറിൻ . ഇത്രയും ഭംഗിയായി എല്ലാം അടുക്കി വെച്ചതിന് “”‘

ഫ്ലാറ്റ് മുഴുവൻ ഭംഗിയാക്കി വെച്ചിരിക്കുന്നത് കണ്ട ജീവൻ കണ്ണ് മിഴിച്ചു .ആഹാരം കഴിച്ചയുടനെ ഓഫീസിൽ നിന്ന് അർജെന്റ് കോൾ വന്നപ്പോൾ ഓടി പോയതായിരുന്നു ജീവൻ .

“‘ പച്ചമാങ്ങാ ജ്യൂസ് . ഹ്മ്മ് .. കൊള്ളാം . താനിപ്പോഴും പാചക പരീക്ഷണങ്ങൾ ഉണ്ടല്ലേ ..നന്നായിട്ടുണ്ട് , പുതിനയുടെ രുചി നാവിൽ “” ഫ്രഷായി വന്നപ്പോഴേക്കും ഗ്ലാസിൽ ഫ്രഷ് ജ്യൂസുമായി വന്ന മെറിനെ നോക്കിയവനത് , ഒരിറക്ക് കുടിച്ച ശേഷം പറഞ്ഞപ്പോൾ മെറിന്റെ കണ്ണുകളിൽ അഭിമാനം തിരതല്ലി .

“‘ദം ബിരിയാണിയുടെ അത്രയും ആയിട്ടില്ല കേട്ടോ എന്റെ ജ്യൂസ് . ജീവൻ കിച്ചണിൽ കയറുന്നത് ഞാനാദ്യം കാണുവാ . അതും ഇത്ര ടെയ്സ്റ്റി ആയിട്ടുള്ള ബിരിയാണി . അൺ ബിലീവബിൾ “”’

Kambikathakal: പാട്ടുപാവാടക്കാരി – 4
“” തനിച്ചായപ്പോൾ കിച്ചണിൽ കയറി പോയതാ . എനിക്കാരും ഹെൽപ്പിന് ഇല്ലല്ലോ ചെയ്തു തരാൻ “”

“”സമയം അഞ്ചര . ജീവനിന്ന് എന്താണ് പ്രോഗ്രാം ?”’

“‘ നതിങ് … മെറിന്റെ ഇഷ്ടം പോലെ .എന്തെ ? എവിടേലും പോകാനുണ്ടോ ?”’

“‘എവിടേലും ഒന്ന് പോയാലോ . നമ്മളൊന്നിച്ചുള്ള അവസാന ദിനമല്ലേ ?””
“‘ അങ്ങനെ പറയാം . പക്ഷെ എന്റെ മുന്നിൽ എന്നും മെറിനുണ്ടല്ലോ . മിക്കവാറും ഓഫീസിൽ പോകാനിറങ്ങുന്ന സമയത്താവും ഞാനുമിറങ്ങുക “”‘

“‘ഞാൻ കാണാറില്ലലോ ജീവനെ . ഞാൻ പോകാനായി മാറി നിന്നിട്ടുണ്ടാവുമല്ലേ .”‘

ജീവനാ ചോദ്യത്തിന് നേരെ മുഖം തിരിച്ചു .

“‘ ഒരഞ്ചു മിനുട്ട് ജീവൻ ..ഞാനീ ഡ്രെസ്സൊന്ന് മാറി വരട്ടെ …ഹേയ് ..നോക്കണ്ട . അഞ്ച് മിനുട്ട് മതി എനിക്ക് .”‘ ജീവൻ നോക്കിയപ്പോൾ മെറിൻ ചിരിയോടെ പറഞ്ഞു .

“‘എങ്ങോട്ടാ ജീവൻ ? ബീച്ച് , മ്യൂസിയം അതോ സിനിമക്കോ ?”’ കാർ മുന്നോട്ട് പായുമ്പോൾ മെറിൻ ജീവനെ നോക്കി ചോദിച്ചു .

“” അൽപകലെ ഒരു കുന്നുണ്ട് . എപ്പോഴും തണുത്ത കാറ്റടിക്കുന്ന ഒരു പ്രദേശം . തനിച്ചായെന്ന തോന്നലുണ്ടാവുമ്പോൾ ഞാൻ അവിടെച്ചെന്നിരിക്കാറുണ്ട് . എന്റെ ടെയ്സ്റ്റ് അല്ലല്ലോ മെറിന് . ഇഷ്ടപ്പെടുമോയെന്നറിയില്ല അവിടം “”””’

” എനിക്കിപ്പോഴങ്ങനെ പ്രത്യേകിച്ച് ടെയ്സ്റ്റ് ഒന്നുമില്ല ജീവൻ . പ്രണയിച്ചു വിവാഹം കഴിച്ചപ്പോഴേ വീട്ടുകാരുടെ മുഖം മാറിയത് ജീവൻ കണ്ടതാണല്ലോ . ഡൈവോർസ് കൂടെയായപ്പോൾ അത് പൂർത്തിയായി . “‘ മെറിന്റെ വാക്കുകൾ പതറി .

“”‘ ജീവനെ തോൽപ്പിക്കാനാണ് , തനിച്ചു ജീവിക്കുന്നത് കാണിച്ചു കൊടുക്കാനാണ് ജീവന്റെ മുന്നിൽ തന്നെയുള്ള ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്ന് ജീവൻ പറഞ്ഞെന്നറിഞ്ഞു . ജീവൻ എന്നെ ഒളിച്ചിനി മാറി നിൽക്കേണ്ട . ജിഎം തിരിച്ചു വരുന്നതിനാൽ ആ ഫ്ലാറ്റ് ഞാൻ വിടുവാ . ഒരിക്കലും ജീവന്റെ മുന്നിൽ ജയിക്കാനായിട്ടല്ല ഞാനാ ഫ്ലാറ്റിൽ താമസമാക്കിയത് . . എല്ലാവരാലും ഒറ്റപ്പെട്ട് പോയ ഞാൻ ഒരു ജോലിക്കായി തേടി ,എന്റെ കമ്പനിയിലെ . ജി എമ്മിന്റെ ഫ്ലാറ്റാണ് അത് . ചെറിയ വാടകയും ഓഫീസ് അടുത്താണെന്നതുമാണ് ഞാൻ ആ ഫ്ലാറ്റിൽ താമസിക്കാൻ കാരണമാക്കിയത് . തിരികെ വീട്ടുകാരുടെയടുത്തേക്ക് പോകരുതെന്ന് മാത്രമേ എനിക്കാഗ്രഹം ഉണ്ടായിരുന്നുള്ളൂ .””

“‘ഞാൻ …ഞാനങ്ങനെയൊന്നും പറഞ്ഞിട്ടില്ല മെറിൻ . നീ … സോറി മെറിൻ അവിടെ താമസിക്കാൻ തുടങ്ങിയതെനിക്കൊരു ആശ്വാസമായിരുന്നു . നീയെന്റെ കൺ മുന്നിൽ ..സോറി ..മെറിൻ എന്റെ കണ്മുന്നിൽ ഉണ്ടല്ലോയെന്ന ആശ്വാസം “”
“” നിയമപരമായി ഇന്ന് കൂടി ഞാൻ ജീവന്റെ ഭാര്യയാണ് . നീയെന്നോ താനെന്നോ എടിയെന്നോ ഇഷ്ടം പോലെ വിളിക്കാം . മൂന്നു വർഷം മൂത്തതെങ്കിലും പണ്ട് വിളിച്ചിരുന്ന പോലെ നീയെന്നും എടായെന്നുമൊക്കെ ഞാനും വിളിച്ചോട്ടെ . മെറിൻ എന്ന വിളി കേൾക്കുമ്പോൾ അപരിചിതരെ പോലെ ഒരു ഫീലിംഗ് …”” “‘ മെറിൻ കാറിൽ നിന്നിറങ്ങി ചുറ്റുപാടും നോക്കിക്കൊണ്ട് പറഞ്ഞു .

“”‘ മനോഹരമായിരിക്കുന്നു ഈ സ്ഥലം . നീയോർക്കുന്നുണ്ടോ ജീവൻ . ലാസ്റ്റ് സെമസ്ററിന് കൂട്ടുകാരോടൊപ്പം ടൂർ വന്ന ഞാൻ ഇതേപോലൊരു സ്ഥലത്തു വെച്ചാണ് നിന്നെ കണ്ടു മുട്ടിയത് . അതുമൊരു വാലന്റൈൻസ് ഡേയിൽ “”

“‘അന്ന് നീയൊരു പിങ്ക് കളർ ചുരിദാറായിരുന്നു മെറിൻ .നീയിടുന്ന കളറുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് . “” ജീവൻ കൂട്ടിച്ചേർത്തു .

“‘ നമ്മുടെ ഒന്നാം വിവാഹ വാർഷികത്തിന് നീ വാങ്ങിത്തന്ന ചുരിദാർ ഓർക്കുന്നുണ്ടോ ? അതിന്റെ കളർ ?”’

“‘ഞാൻ ..ഞാനോർക്കുന്നില്ല “‘ ജീവൻ മെറിന്റെ കണ്ണുകളിൽ നിന്ന് മുഖം തിരിച്ചു .

“‘ ആ ചുരിദാറാണ് ഞാനിട്ടിരിക്കുന്നത് അന്ന് നിനക്കെന്റെ ചുരിദാറിന്റെ കളറുകൾ എല്ലാമറിയാമായിരുന്നു . വൈകുന്നേരം ചാറ്റ് ചെയ്യുമ്പോൾ ഞാനിട്ടിരുന്ന ചുരിദാറിന്റെ കളറും നെയിൽ പോളീഷിന്റെ കളറും വരെ ഓർത്തു പറഞ്ഞിരുന്ന നീ . “”’

“‘ മെറിൻ …ഞാൻ …അന്ന് നീ മാത്രമായിരുന്നു ഞാൻ ..ഞാനും നീയും , നമ്മുടെ ലോകവും മാത്രം. .ജോലി കിട്ടിയ ഉടൻ വിവാഹം കഴിഞ്ഞപ്പോൾ ഞാൻ തിരക്കിലായി . പെട്ടന്ന് ജീവിതം മാറി മറിഞ്ഞത് ഉൾക്കൊള്ളാൻ പറ്റിയില്ല…”’

”””’. സാരമില്ല ജീവൻ ..ഇപ്പോൾ എനിക്കതറിയാം , നീയന്ന് അനുഭവിച്ചിരുന്ന ടെൻഷൻ ഒക്കെയും . ആദ്യത്തെ വാർഷികം തന്നെ മറന്നു പോയ നിന്നോട് ദേഷ്യപ്പെട്ടാണ് ഞാൻ ഈ ചുരിദാർ മേടിപ്പിച്ചത് .ബർത്ത് ഡേ യും വാർഷികവുമൊക്കെ ഒന്നും മറക്കാതെ ഓർത്തിരുന്ന , ആ ഞാനും തിരക്കുകളിൽ പെട്ടപ്പോൾ ഇന്നത്തെ ദിവസമോർക്കാനായി അലാം സെറ്റ് ചെയ്യേണ്ടി വന്നു . എന്തുകൊണ്ടാണ് നീ എല്ലാം മറന്നതെന്ന് ജോലിയുടെ ടെൻഷനിൽ പെട്ടപ്പോഴാണ് ഞാനും മനസ്സിലാക്കിയത് . ”” .
”’ ഞാൻ മാത്രമാണ് നിന്റെആശ്രയവും കമ്പനിയുമെന്ന് ഞാനും ഓർക്കേണ്ടതായിരുന്നു. നിന്നെ കേൾക്കുവാൻ ഞാനും ശ്രമിച്ചില്ല . .വിവാഹം കഴിച്ചപ്പോൾ എന്റെ ഉത്തരവാദിത്വം തീർന്നെന്നു ഞാൻ കരുതി . ””’

“”അതെ …പ്രണയകാലത്തിനപ്പുറവും ഇപ്പുറവും രണ്ടും രണ്ടാണെന്നറിയാൻ ഞാനും താമസിച്ചു പോയി . ഒരു ജോലി കിട്ടിയപ്പോൾ , ഒന്നിനും സമയം തികയുന്നില്ലാത്ത അവസ്ഥ . വർക്ക് ലോഡുകൾ കൂടി കെട്ടിക്കിടക്കാതെ താമസിച്ചു വരുമ്പോൾ ഉളള മെസ്സേജുകൾ ചാറ്റുകൾ , ഓരോന്നിനും മറുപടി കൊടുത്തില്ലെങ്കിൽ ഉണ്ടാവുന്ന പിണക്കങ്ങൾ …ഞാനന്നേരം നിന്നെയോർത്തു പോയി ജീവൻ ..””’ കയറ്റം കയറിയപ്പോൾ കൈ നീട്ടിയ ജീവന്റെ കയ്യിലവൾ മുറുകെ പിടിച്ചു .

Kambikathakal: ഞാൻ രതി
“‘ ഓഫീസിൽ നിന്ന് വന്നു ഉടനെ മൊബൈലിൽ നോക്കിയിരിക്കുമ്പോൾ ഇവിടെ വരുമ്പോഴെങ്കിലും അതൊന്ന് താഴെ വെക്കെന്ന് പറഞ്ഞു , ഒരുനാൾ ഞാൻ നിന്റെ മൊബൈൽ എറിഞ്ഞുടച്ചിട്ടുണ്ട് ..” മെറിന്റെ വാക്കുകളിൽ പശ്ചാത്താപം .

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“‘ തെറ്റുകൾ എന്റെ കയ്യിലുമുണ്ട് മെറിൻ … ഇന്ന് നീയുണ്ടാക്കിയ ജ്യൂസ് കുടിച്ചിട്ട് താങ്ക്സ് പറഞ്ഞപ്പോൾ നിന്റെ സന്തോഷം ഞാൻ കണ്ടതാണ് , മുറി ഭംഗിയായി അടുക്കി വെച്ചതിന് അഭിനന്ദിച്ചപ്പോൾ…ഞാനതിനു മുൻപ് നിന്നോടങ്ങനെ പറഞ്ഞിട്ടില്ല . ഒരു പുഞ്ചിരി കൊണ്ട് പോലും അഭിനന്ദിച്ചിട്ടില്ല . നീ അതൊക്കെ പണ്ടാഗ്രഹിച്ചിരുന്നെവെന്ന് നിന്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ സന്തോഷവുമാണ് എന്നോടത് പറഞ്ഞത് . ഭാര്യയോടെന്തിനത് പറയണമെന്ന് ഞാൻ ചിന്തിച്ചില്ല , നിന്റെ കൂടെ ഉത്തരാവാദിത്വമണല്ലോയെന്ന് ഞാൻ കരുതി . . ഒന്ന് നെഞ്ചോട് ചേർത്ത് കൊള്ളാമല്ലോടീ എന്ന് പറഞ്ഞിരുന്നേൽ എന്ന് നീയും ആശിച്ചിട്ടില്ലേ .കിച്ചണിൽ നിന്നെ ഹെൽപ്പ് ചെയ്തിരുന്നെങ്കിൽ ..അല്ലെങ്കിൽ അവിടെ നിന്റെ കൂടെയിരുന്ന് സംസാരിച്ചിരുന്നെങ്കിൽ എന്നൊക്കെ നീയും ആഗ്രഹിച്ചിരുന്നുവെന്ന് ഞാനും ഏകനായപ്പോഴാണ് മനസ്സിലാക്കിയത് .”’ “‘

“‘ജീവൻ …നിന്റെ തിരക്കുകൾ ഞാനും ഒരു ജോലിയിലായപ്പോഴാണ് മനസിലാക്കിയത് . അന്ന് ഞാനതാഗ്രഹിച്ചിരുന്നു. ഞായറാഴ്ചകളിൽ നിന്റെ കൂടെയൊരു ഔട്ടിംഗ് , പാർക്കിലോ ബീച്ചിലോ സിനിമയ്ക്കോ … പക്ഷെ ഇന്നൊരു ഞായർ കിട്ടുമ്പോൾ ഒരാഴ്ചത്തെ ഉറക്കം പോലും തീർക്കാൻ പണികൾ എന്നെ അനുവദിക്കാറില്ല . ഇന്ന് ഞാൻ മനസിലാക്കുന്നു അയച്ചാൽ മുഴുവനും ഓഫീസിൽ ഇരിക്കുന്ന നീ വീക്കെൻഡിൽ മുറിക്കുള്ളിൽ ചടഞ്ഞു കൂടിയതെന്തിനെന്ന് …””
””മെറിൻ നീയോർക്കുന്നുണ്ടോ …എല്ലാ വീക്കെൻഡിലും നിന്റെ ഹോസ്റ്റലിന് മുൻപ് ഞാൻ കാത്തിരിക്കുമായിരുന്നു . നിനക്കിഷ്ടമുള്ള ഈ കളർ ഷർട്ടോ ടി ഷർട്ടോ ധരിച്ചു . നിന്റെ മെനുവായിരുന്നു ഹോട്ടലിൽ ഞാൻ പ്രാമുഖ്യം കൊടുത്തത് . നിന്റെ ഫേവറിറ്റ് ഹ്‌റോയും ഹീറോയിൻസുമായിരുന്നു എന്റേതും …”‘

“‘ പ്രണയിച്ചിരുന്ന കാലത്ത് നീയെനിക്ക് വേണ്ടി നിന്റെ ഇഷ്ടങ്ങൾ ത്യജിച്ചതാണെന്ന് മനസ്സിലാക്കാൻ നമ്മൾ വേർപിരിയേണ്ടി വന്നു . നോൺ വെജ് ഇഷ്ടപ്പെടുന്ന നിനക്ക് ഞാൻ ഒന്നും ഉണ്ടാക്കി തന്നിരുന്നില്ല . കിച്ചണിൽ എന്റെ ഇഷ്ടങ്ങൾക്കായിരുന്നു ആധിപത്യം . ഒരിക്കലും ഞാൻ നിന്റെ ഇഷ്ടങ്ങൾ അറിഞ്ഞില്ല . പ്രണയവും വിവാഹവും രണ്ടും രണ്ടാണെന്ന് മനസ്സിലായപ്പോൾ ….”‘

“‘മെറിൻ .. മഴ ..മഴ വരുന്നു ..നമുക്കാ മരത്തിനടിയിലേക്ക് നിൽക്കാം …”‘

“”ഇവിടെങ്ങും ഒരു വീടോ കടയോ ഒന്നുമില്ല മെറിൻ ഒന്ന് കയറി നിൽക്കാൻ … ഇത് തലവഴിയിടൂ . നിനക്ക് അലർജിയുളളതല്ലേ …നനയണ്ട “‘ ഓവർ കോട്ടൂരി മെറിൻ പുതപ്പിക്കുമ്പോൾ അവൾ ജീവന്റെ നെഞ്ചിലേക്ക് ചാരി .

:”” ഈ ചൂട് ഉളളപ്പോൾ എനിക്കൊരു പനിയും വരില്ലെടാ …ഇന്ന് ..ഇന്നത്തെ ദിവസം തീരാതിരുന്നെങ്കിൽ …”” മെറിന്റെ സ്വരത്തിലെ കണ്ണുനീരിന്റെ നനവ് ജീവനും അതേ അവസ്ഥയിലായിരുന്നതിനാൽ അവൻ തിരിച്ചറിഞ്ഞു .

Kambikathakal: അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 1
“‘ നിനക്ക് എന്നാണ് ഫ്ലാറ്റ് ഒഴിവാക്കി കൊടുക്കേണ്ടത് ? …”‘

“‘ നിന്റെ അറിവിൽ ഏതേലും ഫ്ലാറ്റ് ഒഴിവുണ്ടോ …?”’ മെറിൻ കണ്ണുകളുയർത്തി അവനെ നോക്കി .

“”’ ഉണ്ട് ..ഫ്ലാറ്റ് നമ്പർ 14 B . വാടക തരേണ്ട

ഒന്നിച്ചു ഓഫീസ് വിട്ടു കയറി വരുമ്പോൾ ഒരു ചായ ഉണ്ടാക്കി തരാനും , ഫുഡ് ഉണ്ടാക്കി തന്നിട്ട് എങ്ങനെയുണ്ടെടാ കുരങ്ങാന്നു ചോദിക്കാനും , രണ്ടെണ്ണം അടിച്ചിട്ട് മൂന്നാമത്തേത് ഒഴിക്കുമ്പോൾ മതിയെടാ ഓവറാക്കണ്ടാന്ന് പറയാനും ..നീ എന്റെ ഫ്ലാറ്റിലേക്ക് പോരെ ..”‘

“‘ഡാ ..ഡാ ..എന്താ ..എന്താ നീ പറഞ്ഞെ ..നീ കുടിയും തുടങ്ങിയോ ..സമ്മതിക്കില്ല ഞാൻ പട്ടീ ..””‘ മെറിൻ അവന്റെ നെഞ്ചിൽ മുഷ്ടി ചുരുട്ടിയിടിച്ചു .
“‘ ഇന്നത്തെ ദിനവും അവസാനിക്കയാണ് അങ്ങനെ വീണ്ടുമൊരു വാലന്റൈൻസ് ഡേ കാരണമായി നമ്മളൊന്നിക്കാൻ അല്ലേടാ “” മഴമാറി തെളിഞ്ഞ അസ്തമയ സൂര്യന്റെ പ്രകാശം അവരെ ചുവപ്പണിയിച്ചു…

“‘ഹാപ്പി വാലന്റൈൻസ് ഡേ മെറിൻ …”‘

“‘ഹ്മ്മ് .. അതൊക്കെ പ്രണയിക്കുന്നവർക്കല്ലേടാ ..നമ്മൾ ഭാര്യാ ഭർത്താക്കന്മാരാണ് “”

“‘ .നീ എന്നിൽ നിന്ന് പോയപ്പോഴാണ് ഞാൻ വെറും സീറോയാണെന്ന് മനസ്സിലായത് ..നീയില്ലാതെ ഞാനും ഞാനില്ലാതെ നീയും പൂർണമല്ലന്നു മനസ്സിലാക്കിയ ഈ നാൾ .. ഇതല്ലേ നമ്മുടെ ആദ്യ വാലന്റൈൻസ് ഡേ ..നമ്മൾ ഇപ്പോഴും പ്രണയിക്കുന്നില്ലെടാ …”’

“‘അതെ പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും ഈ ജീവിതം മുഴുവൻ നമുക്ക് പ്രണയിക്കണം ചെക്കാ . അതിന് വേണ്ടി ദൈവം വീണ്ടുമൊരു ദിനം തിരഞ്ഞെടുത്തു … മനസ് നിറഞ്ഞ വാലന്റൈൻസ് ആശംസകൾ “”’ മെറിന് പറഞ്ഞു തീർക്കാനാവാതെ ജീവന്റെ ചുണ്ടുകൾ അവളെ മുദ്ര വെച്ചിരുന്നു…….