“സഞ്ജയ്….” അവൻ്റെ രോമം നിറഞ്ഞ മാറിൽ തല ചായ്ച്ചു കിടന്നവൾ വിളിച്ചു.
“ങും….”
പിന്നീട് അവളുടെ ശബ്ദം കേൾക്കാതായപ്പോൾ അവൻ തലപൊക്കി നോക്കി. കണ്ണുകൾ തുറന്നു , ഫാനിന്റെ കാറ്റിൽ പറക്കുന്ന ജനാല വിരിയിലേക്ക് ദൃഷ്ടിയൂന്നി കിടക്കുകയായിരുന്നു അവൾ…
“മീരാ….”
“മീരാ….”
“ഹാ….”
“നീ എന്താ ആലോചിക്കുന്നേ ?”
“ഒന്നൂല്ല….”
“ഹാ..പിന്നെന്താ നേരത്തെ വിളിച്ചിട്ട് ഒന്നും മിണ്ടാതിരുന്നത്…”
“ഏയ് , അത് ഞാൻ ചുമ്മാ നീ ഉറങ്ങിയോ എന്ന് നോക്കിയതാണ്..” അവളുടെ ദൃഷ്ടി ആ ജനാലവിരിയിൽ നിന്നും മാറ്റാതെ അവനു മറുപടി കൊടുത്തു…
വീണ്ടും ചുറ്റും കനത്ത ഇരുട്ടുപോലെ കനം വെച്ച മൗനം അവർക്കിടയിൽ തളം കെട്ടിനിന്നു…മനം മടുപ്പിക്കുന്ന നിശബ്ദത അവളിൽ അസ്വസ്ഥത ജനിപ്പിച്ചു. . ഇടംകണ്ണിട്ട് അവനെയൊന്നു പാളി നോക്കി അവൻ്റെ നെഞ്ചിൽ നിന്നിറങ്ങി തലയിണയിലേക്ക് തല ചായ്ച്ചു.
അവനവളെ അതിനനുവദിക്കാതെ അവനിലേക്ക് ചേർത്ത് പിടിച്ചു .വലിയ എതിർപ്പ് കാണിക്കാതെ അവൾ വീണ്ടും അവനിലേക്ക് ചേർന്നു കിടന്നു
“മീരാ …നിനക്കെന്തെങ്കിലും എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടോ ?”
“ഇല്ല…..’” എന്തോ അലക്ഷ്യമായി പറന്നുകൊണ്ടിരുന്ന ആ ജനാലവിരി അവളെ അസ്വസ്ഥയാക്കി.അതിനിടയിലൂടെ മുറിയിലേക്ക് അരിച്ചിറങ്ങുന്ന വെളിച്ചത്തിൽ അവളവന്റെ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് മറുപടി പറഞ്ഞു
“എനിക്കറിയാം നീ എന്താ മനസ്സിൽ ചിന്തിക്കുന്നതെന്ന്…എനിക്കത് ഊഹിക്കാം..”
“ഒന്നൂല്ല സഞ്ജു..”
“നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട.”
“ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്….നിന്നെയും എന്നെയും സംബന്ധിച്ച് , ഒരുപാട് പ്രത്യേകതകളുള്ള രാത്രി….കഴിഞ്ഞ മൂന്നുകൊല്ലമായി നമ്മൾ ആഗ്രഹിച്ച ദിവസം…സ്വപ്നം കണ്ട ദിവസം…പക്ഷെ നീ എനിക്ക്…..”
ബാക്കി പറയാൻ അനുവദിക്കാതെ അവളവന്റെ വായ പൊത്തി.
“എനിക്കറിയാം സഞ്ജു..നിന്റെ സാഹചര്യം , മാനസികാവസ്ഥ …എല്ലാം….ഒന്നും മനസിലാകാഞ്ഞിട്ടല്ല..എന്തോ ഈ താലി കഴുത്തിൽ വീണപ്പോൾ മുതൽ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്.നീ പറഞ്ഞതെല്ലാം സത്യമാണ് നമ്മൾ ഒരുപാട് ആഗ്രഹിച്ച നിമിഷമാണിത്..എന്നിട്ടും സന്തോഷിക്കാൻ പറ്റണില്ല സഞ്ജു…..”അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു
“ഏയ് , നീ അതൊന്നും ആലോചിക്കേണ്ട..എല്ലാം ശെരിയാകും…”
“ഹാ…”
“കുറച്ചു സമയം താ…അതുവരെ എന്നെ മനസിലാക്കി നീ കൂടെ വേണം.”
“എന്തിനാ നീ ഇങ്ങനൊക്കെ എന്നോട് പറയണേ , ആരോരുമില്ലാത്ത എനിക്ക് സ്വപ്‌നം കാണാൻ പോലുമാകാത്ത ജീവിതം നീ തന്നില്ലേ ?എനിക്കത് മതി…ഈ ജന്മം മുഴുവൻ നിന്റേതാവാൻ..”
“അഞ്ജനകുട്ടീടെ സർജറി കഴിയട്ടെ എന്നിട്ട് നമുക്ക് നമ്മുടെ കുടുംബ ജീവിതം ആരംഭിക്കാം .അതുവരെ എന്റെ മീരമോൾ ക്ഷമിക്കണം ട്ടോ….” അവളുടെ കവിളിൽ നുള്ളിക്കൊണ്ട് അവൻ പറഞ്ഞു. “പോടെ …”അവന്റെ മൂക്കിൽ അമർത്തി നുള്ളിക്കൊണ്ട് അവൾ അവനിലേക്ക് ചേർന്ന് കിടന്നു.
അവളെ അസ്വസ്ഥയാക്കിയ ജനാല വിരികൾ അപ്പോഴും കാറ്റിൽ കാണാ കുരുക്കുകൾ ഇട്ടുകൊണ്ടേയിരുന്നു..ഇരുണ്ട മൂലകളിൽ അദൃശ്യമായി വല നെയ്യുന്ന ചിലന്തിയെപ്പോലെ ….അവയെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു….ഒന്നുടെ കൂടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചു..അടഞ്ഞ പോളകളിലൂടെ രണ്ടു നീർതുള്ളികൾ ചാലുകീറി.
****
“എന്തിനാ സഞ്ജു കാശില്ലാത്ത സമയത്ത് ഇങ്ങനൊരു യാത്ര ..അതും ഇത്ര ദൂരം.” ബാഗിലേക്ക് ചുരിദാർ എടുത്തു വെച്ചുകൊണ്ട് അവൾ ചോദിച്ചു.
“ചുമ്മാ…എത്ര നാളാന്ന് വെച്ചാ നീ വീട്ടിലിരുന്നു ബോർ അടിക്കുന്നേ..ഒരു മാറ്റമൊക്കെ വേണ്ടേ ?”
“അതിനു ബാംഗ്ലൂർ വരെ പോകണമെന്നുണ്ടോ ?അഞ്ജനക്കുട്ടീടെ അസുഖമൊക്കെ ഭേദയിട്ട് മതിയായിരുന്നു..ഞാൻ കുറെ നേർച്ചയൊക്കെ നേർന്നിട്ടുണ്ട് …അപ്പോൾ ഞങ്ങളെ കൊണ്ടുപോകോ നീ?” നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ടവൻ വേദനയോടെ അവളെ നോക്കി.
“എന്തേ കൊണ്ടോകില്ലേ ?അപ്പോൾ കൊണ്ട് പോയാൽ മതിയായിരുന്നു.ഇപ്പോൾ ഇങ്ങനൊരു യാത്ര വേണ്ടായിരുന്നു.” അവളുടെ മുഖം വാടി.
“കൊണ്ടുപോകാമല്ലോ …, എന്തായാലും എനിക്ക് ബാംഗ്ലൂർ വരെ പോകേണ്ട കാര്യമുണ്ട് ..അപ്പോൾ നിന്നെയും കൂടെ കൂടി എന്നുള്ളു.കുറച്ചു കാശിന്റെ ആവശ്യത്തിനാണ് …അടുത്താഴ്ചയല്ലേ അവളുടെ സർജറി…”
“ഹും…നീ സമ്മതിക്കാഞ്ഞിട്ടാണ് ഇല്ലേൽ ഞാനും എന്തെങ്കിലും ജോലി നോക്കിയേനെ…”
“ആഹ്ഹ .. തൽക്കാലം വേണ്ട…”
“സഞ്ജു നാട്ടിൽ പോകുമ്പോൾ ഞാൻ കൂടെ വന്നോട്ടെ ?എനിക്കെല്ലാരേം കാണാല്ലോ ?സഞ്ജുന്റെ അമ്മയേം , അജ്ഞനകുട്ടിയേം , വല്യേടത്തിയേം കുഞ്ഞൂട്ടനേം എല്ലാം..ഇതിപ്പോ നീ പറഞ്ഞുള്ള അറിവല്ലേ എനിക്കുള്ളൂ .പിന്നെ കണ്ട ഫോട്ടോസും.
പിന്നെ കുഞ്ഞൂട്ടനെന്തേലും വാങ്ങി കൊണ്ട് പോകാട്ടോ നമുക്ക് ..അച്ഛനില്ലാത്ത കുട്ടിയല്ലേ ..നമ്മൾ വേണ്ടേ അവനെ നോക്കാൻ .. വല്യേടത്തിയെ സഹായിക്കാൻ … ആരൂല്ലതാവാന്ന് പറേണേ അത്ര സുഖമുള്ള ഏർപ്പാടല്ല.അതൊരു നോവാണ് ..ഒരിക്കലും ഉണങ്ങാത്ത നോവ്..ഒന്ന് കരയുമ്പോൾ ചേർത്ത് പിടിക്കാൻ …ന്താ നിന്റെ മുഖം വാടിയിരിക്കുന്നെന്ന് ചോദിയ്ക്കാൻ….സാരില്ല പോട്ടെ എല്ലാം ശെരിയാകുമെന്ന് പറയാൻ ഒരാളുണ്ടാവാന്ന് വെച്ചാൽ പുണ്യമാണ് .”
“അതൊക്കെ നിനക്ക് തോന്നുന്നത് മീര …ആരുമില്ലായിരുന്നെ”ങ്കിൽ എന്ന് എത്രവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ടെന്നോ ?ഈ ഉത്തരവാദിത്തങ്ങളൊന്നും തലയിൽ പേറേണ്ടായിരുന്നു….ഫ്രീ ബേർഡ് ആയിട്ട് നടക്കായിരുന്നു.”
“ഉവ്വ ..അങ്ങനൊന്നും പറയാൻ പാടില്ല..ഇതൊക്കെ സുഖമുള്ള നോവാ…ഒരാളുടെ ചുണ്ടിലെ പുഞ്ചിരിക്ക് കരണമാവന്ന വെച്ചാൽ അതൊരു ഭാഗ്യവും സഞ്ജു..”. അവളെന്തോ ആലോചിച്ചു ചിരിച്ചു
ചെന്നൈയിൽ നിന്നും ബാംഗ്ലൂർ ബസ് പുറപ്പെട്ടു , നഗര തിരക്കുകളിലേക്ക് ഊളിയിട്ടു.പുറത്തു ഇരുട്ട് കനംവെച്ചു തുടങ്ങി ..
ചുണ്ടിൽ പുഞ്ചിരിയും, ഉള്ളിൽ നൂറു നൂറു സ്വപ്നങ്ങളുമായി അവളവന്റെ കൈകോർത്തു പിടിച്ചു മെല്ലെ തോളിലേക്ക് ചാഞ്ഞു… അവളെ വരവേൽക്കാനെന്ന പോലെ ബാംഗ്ലൂർ നഗരവും …..മഞ്ഞിൽ കുളിച്ചു നിന്നു
++++
സഞ്ജയ്‌യുടെ കൈയും പിടിച്ചു കലാശിപ്പാളയത്തിറങ്ങുമ്പോൾ മീരയ്ക്കറിയില്ലായിരുന്നു തന്റെ ജീവിതത്തിന്റെ വഴിത്തിരിവിവിടെ ആണെന്ന്.
തണുത്ത കാറ്റടിച്ചപ്പോൾ അവളവനിലേക്ക് ഒന്ന് ചേർന്ന് നിന്നു. “നിനക്ക് തണുക്കുന്നുണ്ടോ ?”
“കുറച്ചു…” പല്ലുകൾ കൂട്ടി ഇടിക്കുന്നതിനിടയിലും അവളെങ്ങിനെയോ പറഞ്ഞൊപ്പിച്ചു.
അവൻ അവളെ ശ്രദ്ധിക്കാതെ മുന്നിൽ വന്ന ഓട്ടോ കൈകാണിച്ചു നിർത്തി.
“വാ..കയറ്….” അവരുടെ മുന്നിൽ നിർത്തിയ ഓട്ടോയിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു.
“ഒരുപാട് ദൂരം പോകണോ സഞ്ചു…എനിക്കെന്തോ ഒരു വല്ലായ്ക തോന്നുന്നു.”
“എന്തുപറ്റി ?” അവൻ ആകാംഷയോടെ ചോദിച്ചു
“എന്താണെന്നറിയില്ല..മനസ്സിൽ ഒരു സന്തോഷവും തോന്നുന്നില്ല..എന്തോ അരുതാത്തത് സംഭവിക്കാൻ പോകും പോലൊരു തോന്നൽ.”
“നീ വെറുതെ ഓരോന്ന് ചിന്തിച്ചിട്ടാണ്… ഇപ്പോഴത്തെ ഈ കഷ്ടപ്പാടൊക്കെ മാറിയാൽ നമുക്ക് മുന്നിൽ നല്ലൊരു ജീവിതമുണ്ട്….”
മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവളവനിലേക്ക് ചേർന്നിരുന്നു….
ഓട്ടോ ഗ്രീൻ ഗാർഡൻ അപ്പാർട്മെന്റിലെ ഗേറ്റിൽ നിർത്തി.അവരവിടെ ഇറങ്ങി.
സെക്യൂരിറ്റിക്ക് അവനെ പരിചയമുള്ളതുകൊണ്ട് ഗുഡ് മോർണിങ്ങ് വിഷ് ചെയ്തു ഗേറ്റ് തുറന്നു കൊടുത്തു.
“ഹേ സഞ്ജയ്.” പെട്ടെന്നാണ് ഒരു പെൺകുട്ടി ഓടി വന്നു അവനെ കെട്ടിപ്പിടിച്ചത്.
“ഹേ തൻവി.”
“അലക്സിനെ കാണാൻ ആണോ ?”
“അതേ..അവനുണ്ടല്ലോല്ലേ ?”
“ഉണ്ട് ഉണ്ട്…ഇത്….” മീരയെ നോക്കി കൊണ്ടവൾ ചോദിച്ചു.
“അതൊക്കെയുണ്ട്.” പിന്നെ പരിചയപ്പെടുത്താം…”
“ആഹ് …ഓക്കേ .”
എന്തോ അവരുടെ സംസാരം മീരയ്ക്ക് എന്തുകൊണ്ടോ ഇഷ്ടമായില്ല.കൂടാതെ സഞ്ജയുടെ മറുപടിയും.
ഡി-12 ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ കയറുമ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.. ഫ്ലാറ്റിന്റെ മുന്നിലെത്തി അവൻ ബെല്ലടിച്ചു..
“ഓഹ് ….ഇനീപ്പോ എന്തൊക്കെ കേൾക്കണോ ആവോ ?” അവൻ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.
“എന്തുപറ്റി സഞ്ജു ?” അവളൊന്നും മനസിലാവാതെ ചോദിച്ചു.
അവൻ ലോക്കിലേക്ക് ചൂണ്ടിക്കാണിച്ചു.
“Donot Disturb.”അപ്പോഴാണ് അവളും ഡോർ ലോക്കിൽ തൂക്കിയിട്ട ആ ബോർഡ് കണ്ടത്.. “നമ്മൾ അറിഞ്ഞോണ്ടല്ലലോ..”
“ഹാ..”
തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ഫ്ലാറ്റിന്റെ ഉൾഭാഗം കാണുന്നത്…എന്ത് neat ആൻഡ് ക്ലീൻ ആണിവിടെ..അവളെവിടെയെല്ലാം നോക്കിക്കണ്ടു.
“വെൽകം സഞ്ജു….”
വാതിൽ തുറന്നു പിടിച്ചു കൊണ്ട് അലക്സ് അവരെ സ്വാഗതം ചെയ്തു.
“ഞാൻ ഓർത്തു നീ ഉറക്കം ആയിരിക്കുമെന്ന്.”
“ആയിരുന്നു….”
“എന്താ സഞ്ജയ് നിന്റെ ഭാര്യക്ക് എന്നെ പിടിക്കില്ലെന്ന് തോന്നുന്നു.നോക്കി പേടിപ്പിക്കുന്നുണ്ടല്ലോ.”
സഞ്ജുവിനോടൊപ്പം അകത്തേക്ക് കയറിയ മീര ,അലെക്സിനെ തന്നെ നോക്കി നിന്നു കുറച്ചു നേരം..ആരോഗ്യദൃഢഗാത്രനായ പുരുഷൻ എന്നതിലുപരി അവനെ മുൻപരിചയം തോന്നി അവൾക്ക്…അതാലോചിച്ചു കൊണ്ട് നിൽക്കുന്നിടെയാണ് അവന്റെ ചോദ്യം .
“ഞാൻ അത് മറന്നു…മീര , ഇത് അലക്സ് , അല്ല ഡോക്ടർ അലക്സ് മാത്യൂസ്, ഞങ്ങൾ ഒന്നിച്ചു കുറച്ചു കാലം ബാംഗ്ലൂരിൽ ഉണ്ടായിരുന്നു.
“ഹലോ മീര ..”. അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈനീട്ടി. അവളനങ്ങാതെ നിൽക്കുന്നത് കണ്ടു സഞ്ജു അവളുടെ കൈപിടിച്ച് അലക്സിന്റെ നേരെ നീട്ടി.
“മീര സ്വന്തം ഇഷ്ട്ടത്തോടെ തരട്ടെ.അങ്ങനല്ലേ വേണ്ടത് ?
“തീർച്ചയായും….” സഞ്ജുവാണ് മറുപടി പറഞ്ഞത്.
അവളവരെ ശ്രദ്ധിക്കാതെ ഡ്രായിങ് റൂമിൽ തൂക്കി ഇട്ടിരുന്ന അലക്സിന്റെ ഒരു പഴയ ചിത്രത്തിലേക്ക് നോക്കിക്കൊണ്ടേയിരുന്നു.എവിടെയോ ഒരോർമ്മ മങ്ങിയൊരോർമ്മ അവളെ അസ്വസ്ഥയാക്കി.
“നിങ്ങൾ യാത്ര ചെയ്തു വന്നതല്ലേ ഫ്രഷ് ആയി വാ ഞാൻ അപ്പോഴേക്കും കഴിക്കാൻ ഉള്ളത് റെഡി ആക്കാം.”
അലക്സ് മുറി കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു
“സഞ്ജു , നീ വന്ന കാര്യം പറ..എന്നിട്ട് കാശും വാങ്ങി നമുക്ക് പോകാം…കഴിക്കാനൊന്നും നിൽക്കണ്ട .എനിക്കെന്തോ പേടി തോന്നുന്നു.” അവൾ സഞ്ജുവിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ഏയ് അലക്സ് നല്ലയാളാ.ഞങ്ങൾ തമ്മിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്ന് അറിയുമോ ?പെട്ടെന്ന് പോയാൽ അവനെന്തു വിചാരിക്കും?”
“അത് സാരില്ല . പുള്ളി ഡോക്ട്ടർ അല്ലേ , തിരക്ക് കാണില്ലേ ?അതുകൊണ്ട് നമുക്ക് പോകാം..”
“അഹ് .നീ എന്തായാലും ഒന്ന് ഫ്രഷ് ആവൂ.”അവൻ അലക്ഷ്യമായി അവളോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി. അവൾ മുറിയിൽ നിന്നിറങ്ങുമ്പോൾ അവർ രണ്ടുപേരും ഭക്ഷണം കഴിക്കുകയായിരുന്നു.
“മീരയെ കാണാതായപ്പോൾ ഞങ്ങൾ തുടങ്ങി..താൻ വാ ഇരിക്ക്.” അവൾക്ക് കസേര നീക്കിയിട്ടുകൊണ്ട് അലക്സ് പറഞ്ഞു.
“നിങ്ങൾ കഴിച്ചോ ഞാൻ പിന്നെ കഴിച്ചോളാം…”
“നീ വാ മീര…കുറെ നേരം വെയിറ്റ് ചെയ്തു…അവസാനം ഞാൻ പറഞ്ഞിട്ടാ കഴിക്കാനിരുന്നേ.”
“സാരില്ല സഞ്ചുവേട്ട…ഞാൻ കഴിച്ചോളാം.”
“ഓക്കേ..”
അവർക്ക് ശേഷം അവളും കഴിച്ചു കഴിഞ്ഞപ്പോൾ അലക്സ് ഹോസ്പിറ്റലിൽ പോകനായി റെഡി ആയി.നിങ്ങൾ ഒന്ന് കറങ്ങു അപ്പോഴേക്കും ഞാൻ തിരികെ എത്താം.”
“ഓക്കേ ഡാ”
“നമുക്ക് പോകണ്ടേ സഞ്ജു…”
“പോകാം..”
“പിന്നെ എന്തിനാ ഡോകടർ വരും വരെ വെയിറ്റ് ചെയ്യുന്നേ നീ കാശ് വാങ്ങിയിട്ട് വാ.നമുക് പോകാം.”
‘എന്താ സഞ്ജു മീര പറയുന്നേ ?”അവളുടെ മുഖം കണ്ടവൻ ചോദിച്ചു.
“ഏയ് ഒന്നുല്ലേടാ ..ഇവൾക്ക് ഇപ്പോൾ തന്നെ പോകണമെന്ന്..”
“എന്നെ പിടിച്ചു കാണില്ല…anyway നിങ്ങൾ എന്താച്ചാ തീരുമാനിക്ക് എനിക്ക് പോകാൻ സമയമായി.” “നീ വാ ശങ്കിച്ച് നിന്ന അവളെയും കൊണ്ടവൻ പുറത്തേക്ക് നടന്നു.
വൈകീട്ട് അലക്സ് ഹോസ്പിറ്റലിൽ നിന്നും വരുമ്പോൾ അവരവിടെ ഉണ്ടായിരുന്നു..അവൾ ചായ തിളപ്പിച്ച ഡൈനിങ് ടേബിളിൽ വെച്ചിരുന്നു.അലെക്സിനെ കണ്ടതും മുറിയിലേക്ക് പോയി
“ആഹാ….ഇതിപ്പോൾ പണ്ടാരോ പറഞ്ഞത് പോലെ ആയല്ലോ.” ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.
അലക്സ് ഫ്രഷ് ആയി ടേബിളിൽ വന്നിരുന്നു ചായ കുടിച്ചു .
“കൊള്ളാലോ..എന്തായാലും അവൾക്ക് കൈപുണ്യമുണ്ട്.”
സഞ്ജയ് ചിരിച്ചു.
“അപ്പോൾ എങ്ങിനെയാ സഞ്ജയ് കാര്യങ്ങൾ ?എപ്പോഴാ മടക്കം ?”
“നാളെ രാവിലെ…”
“ഹും….കാര്യങ്ങൾ എല്ലാം ഓക്കേ ആയില്ലേ ?”
“താങ്ക്സ് ഡാ….രാവിലെ നീ എഴുന്നേല്ക്കും മുന്നേ ഞാൻ പോകും..”സഞ്ജയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“പോട്ടെ മാൻ..എല്ലാം നന്നായി നടക്കും..നീ സന്തോഷായി പോയിട്ട് വാ…” അലക്സ് സഞ്ചയുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചിട്ട് മുറിയിലേക്ക് നടന്നു.
പകലത്തെ കറക്കത്തിന്റെ ക്ഷീണം കൊണ്ടവൾ കിടന്നപാടേ ഉറങ്ങിയിരുന്നു.
അടച്ച വാതിൽ പാതി തുറന്നുകൊണ്ട് , വാതിൽ പാളികൾക്കിടയിലൂടെ അവളുടെ മുഖത്തേക്ക് വീഴുന്ന വെട്ടത്തിൽ അവളെ നോക്കി നിന്നു..ഒന്ന് തിരിഞ്ഞു സഞ്ജയെയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് അകത്തേക്ക് കയറി.
കട്ടിലിന്റെ ഒരു ഭാഗത്തുകൂടി കയറി അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു.
മെല്ലെ കൈകളെടുത്ത് അവളെ തനിക്കഭിമുഖമായി തിരിച്ചു കിടത്തി.
“ങ്ങൂഹും.” ഞരങ്ങികൊണ്ടവൾ അവനിലേക്ക് ചേർന്ന് കിടന്നു.
തന്റെ നെഞ്ചിലമർന്നിരിക്കുന്ന അവളുടെ മുഖം മെല്ലെ പിന്നിലേക്ക് മാറ്റി…..കഴുത്തിലേക്കവന്റെ മുഖം ചേർത്തു..
“ഏയ് ..വേണ്ട സഞ്ജു.”അവളവനെ തട്ടി മാറ്റി…..
വീണ്ടും ആവേശത്തോടെ അവളെ തന്നിലേക്ക് ചേർത്തു…കഴുത്തിടുക്കിലേക്ക് മുഖമർത്തുന്നത് സഞ്ജുവല്ലെന്നു തിരിച്ചറിഞ്ഞതും..നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി…
“ഏയ്…. നിങ്ങളെന്താ കാണിക്കുന്നേ ?സഞ്ജുവെവിടെ ?”തന്റെ മുഴുവൻ ശക്തിയുമെടുത്ത് അവനെ പിന്നിലേക്ക് തള്ളിമാറ്റി കിടക്കയിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു.
“സഞ്ജു…..സഞ്ജു… അവനെ വിളിച്ചു വാതിൽ തുറന്നു പുറത്തേക്ക് പോയി.
“സഞ്ജു….”സെറ്റിയിൽ തലയിൽ കൈകൊടുത്തിരിക്കുന്ന അവന്റെ അടുത്തു ചെന്ന് കെട്ടിപ്പിടിച്ചു.
“സഞ്ജു..ഞാൻ പറഞ്ഞതല്ലേ വന്നപ്പോഴേ നമുക്ക് പോകാം ന്ന്..വാ സഞ്ജു നമുക്ക് പോകാം….വാ..”
“ഏയ്..എന്തുപറ്റി ?”
“എനിക്കിപ്പോ പോകണം..നീ വരുന്നുണ്ടോ ?നീ വന്നില്ലേൽ ഞാൻ പോകും.”
“ആഹാ….,മീരയ്ക്ക് അത്രയ്ക്ക് ധൈര്യമുണ്ടോ?” അവളുടെ പിന്നാലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്ന അലക്സ് ചോദിച്ചു.
“സഞ്ജു….നീ വരുന്നുണ്ടോ?ഞാൻ അവസാനായി ചോദിക്കാ..”
“മീര നീ ഒന്ന് റിലാക്സ് ആവൂ…” സഞ്ജു അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു.
“ഏയ് അവളെനിങ്ങിനെ റീലാക്സഡ് ആവും സഞ്ജു…അവളെപോലെ പതിവ്രതയായ ഭാര്യയെ എന്നെപ്പോലൊരു നീചൻ തൊട്ടശുദ്ധയാക്കിയില്ലേ ? ?ഇനീപ്പൊൾ അഗ്നി ശുദ്ധി വരുത്തണം.അല്ലെ മീര ?”
അവളവനെ കത്തുന്ന കണ്ണുകളോടെ നോക്കി
“അല്ല നിങ്ങളുടെ ഏതോ പുരാണത്തിൽ അങ്ങിനെ ഇല്ലേ ?അത് പറഞ്ഞുന്നുള്ളു.”
“നീ വരണ്ട.എനിക്കറിയാം പോകാൻ” സഞ്ജു അനങ്ങാതെ നിൽക്കുന്നത് കണ്ടവൾ പുറത്തേക്കുള്ള വാതിൽ തുറക്കാനായി നടന്നു.
“അങ്ങനങ്ങു പോയാലോ ..എന്തായാലും വന്നില്ലേ ഇനി കുറച്ചു ദിവസം ഈ ബാംഗ്ലൂർ ഒക്കെ ചുറ്റിക്കണ്ടു പതുക്കെ പോകാം .”
ഇതും പറഞ്ഞുകൊണ്ട് അലക്സ് അവളെ വയറിലൂടെ വട്ടം ചുറ്റിപ്പിടിച്ചു അവനിലേക്ക് ചേർത്ത് നിർത്തി.
“വിടെന്നെ…സഞ്ജു പ്ളീസ് ഇയാളോട് വിടടാൻ പറ..പ്ളീസ്…സഞ്ജു…”
അവൾ സഞ്ജയ്‌യുടെ മുഖത്തു നോക്കി കരഞ്ഞു പറഞ്ഞു.
ഒന്നും മിണ്ടാനാവാതെ തലകുനിച്ചവൻ നിന്നു.
“സഞ്ജു..പ്ളീസ്..”
അവൾ അവസാന ആശ്രയത്തിനെന്നോണം അവനെ നോക്കി..
അവനും അവളെ നോക്കി..രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി…
ഏറെക്കുറെ എല്ലാം അവൾക്ക് മനസ്സിലായിരുന്നു.. എതിർപ്പുകൾ അവസാനിപ്പിച്ചു സഞ്ജയുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.
അലക്സ് അവൻ്റെ അവളിലുള്ള പിടി അയച്ചു.അവളോടി ചെന്ന് സഞ്ജയ്‌യെ കെട്ടിപ്പിടിച്ചു.
“എന്നെ ഇവിടെ ഇട്ടിട്ട് പോകരുത് പ്ളീസ്..നിനക്ക് എന്നെ വേണ്ടെങ്കിലും കുഴപ്പമില്ല..ഞാൻ ഒരിക്കലും ഒരു ശല്യമായി വരില്ല..എന്നെകൂടെ കൊണ്ടുപോ സഞ്ജു..ഞാൻ കാലുപിടിക്കാം.പ്ളീസ്..”
അവളവന്റെ കാൽക്കലേക്ക് വീണു.
പെട്ടെന്നുള്ള പ്രവര്ത്തിയിൽ അവനും ഞെട്ടി പിന്നിലേക്ക് മാറി.
“മീര..ഞാൻ….”
“പ്ളീസ് സഞ്ജു..എന്നെക്കൂടി കൊണ്ടുപോ.നീ ന്നെ ഇവിടെ ഉപേക്ഷിച്ചു പോയാൽ ഞാൻ ജീവിച്ചിരിക്കില്ല..പ്ളീസ്….വഴിയിൽ ഉപേക്ഷിച്ചോളു..പക്ഷെ ഇവിടുന്ന് വിട്ടിട്ട് പോകല്ലേടാ..പ്ളീസ് സഞ്ജു…” അവളവിന്റെ കാലിൽ കെട്ടി പിടിച്ചു കിടന്നു കരഞ്ഞു.
“വാ..മതി.” അലക്സ് അവളെ പിടിച്ചെഴുന്നേൽപ്പിക്കാനായി ചെന്നു.
“പോ …എന്നെ തൊടരുത്…” അവളവന്റെ കൈ തട്ടിമാറ്റി.
“ആഹാ….” പഴയ വീറിപ്പോഴും അതുപോലെ തന്നെയുണ്ടല്ലോ ?”
അവൻ ചിരിച്ചുകൊണ്ടവളുടെ മുടിയിൽ കുത്തിപ്പിടിച്ചു..അല്ലേലും എനിക്കീ ചീറ്റപ്പുലികളെപോലെ ചീറുന്ന പെൺപിള്ളേരെയാ ഇഷ്ട്ടം.അല്ലാതെ ഒന്ന് തൊടുമ്പോ തന്നെ എന്നെ എന്തേലുമൊക്കെ ചെയ്യിച്ചായ എന്ന് പറഞ്ഞു തുണി ഉരിയുന്നവളുമാരെയല്ലേ.”
“എഴുന്നേൽക്ക്..” മുടിയിൽ പിടിച്ചു വലിച്ചു.
” ആഹ്ഹഹ്ഹ..വിടെന്നെ..”അവൾ വേദനകൊണ്ട് കരഞ്ഞു.ദുർബലമായ അവളുടെ ചെറുത്ത് നിൽപ്പുകൾ കണ്ടവൻ ആസ്വദിച്ചു..ഒടുവിലവൾക്കവന് വഴങ്ങേണ്ടി വന്നു…സഞ്ജയുടെ കാലിലെ പിടുത്തം വിട്ടു എഴുന്നേറ്റു നിന്നു.
അലക്സ് വീണ്ടും അവളുടെ പിന്നിലൂടെ അരക്കെട്ട് ചേർത്ത് കൈ വട്ടം ചുറ്റി തന്നിലേക്ക് ചേർത്തു നിർത്തി..സ്വതന്ത്രമായ അവളുടെ ഇടത്തെ കൈ അവന്റെ ഇടത്തെ കൈകൊണ്ട് പിടിച്ചു മടക്കി അവളുടെ പിന്നിലേക്ക് ചേർത്ത് വെച്ചു…അവളെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു…പാറി മുന്നിലേക്ക് വീണു കിടന്ന മുടി ഒതുക്കി വെച്ചവൻ അവളുടെ കഴുത്തിലേക്ക് ചുണ്ടു ചേർത്തു..
എതിർപ്പുകൾ ഒന്നും വകവെയ്ക്കാതെ അവനവളുടെ കഴുത്തിൽ ചുണ്ടു ചേർത്ത് അമർത്തി ഉമ്മ വെച്ചു..മെല്ലെ പല്ലുകൂട്ടി കടിച്ചു.
“അലക്സ്..പ്ളീസ്..അത്രെയെങ്കിലും നീ എനിക്ക് വേണ്ടി ചെയ്യ്..” സഞ്ജയ് കൈകൂപ്പിക്കൊണ്ട് അവനോട് പറഞ്ഞു..
“ഓക്കേ സഞ്ജു…സോറി…ഞാൻ നിന്റെ വികാരത്തെ മാനിക്കുന്നു…”
കൊച്ചുകുട്ടിയെ എടുക്കുന്ന ലാഘവത്തോടെ അവനവളെ പൊക്കി എടുത്തു. മുറിയിലേക്ക് നടന്നു.
“സഞ്ജു…പ്ളീസ്…” അവനെ വിളിച്ചു കരയാൻ മാത്രമേ അപ്പോൾ അവൾക്കാകുമായിരുന്നു.
മുഖം പൊത്തി കൊണ്ട് സഞ്ജയ് സെറ്റിയിലേക്ക് ഇരുന്നു.
പെട്ടെന്ന് എന്തോ തീരുമാനിച്ചപോൽ വേഗത്തിൽ എഴുന്നേറ്റ് മുറിയുടെ വാതിലിൽ തട്ടി..അപ്പോഴാണവന്റെ മൊബൈൽ ബെല്ലടിച്ചത്.വീട്ടിൽ നിന്നായിരുന്നു
“മോനെ സഞ്ജു , അഞ്ജനക്കുട്ടീടെ ഓപ്പറേഷന് വേണ്ട കാശ് ആ ശൂത്രിയിൽ അടച്ചിട്ടുണ്ട് ആരോ…മറ്റന്നാൾ തന്നെ ഓപ്പറേഷൻ നടത്താമെന്നു ഡോക്ടർ പറഞ്ഞു.മോനെപ്പോഴാ വരുന്നേ ?പിന്നെ വരുമ്പോൾ മീരമോളേം കൊണ്ട് വരുവോ ? പാവം അന്നതിനെ കുറെ ചീത്ത വിളിച്ചു ഫോണിൽ അന്നത്തെ സാഹചര്യം അതായിരുന്നല്ലോ….നിനക്ക് കിട്ടണ സ്ത്രീധനം പ്രതീക്ഷിച്ചാണ് ‘അമ്മ അന്ന് അങ്ങിനൊക്കെ പെരുമാറിയെ.അമ്മയോട് ദേഷ്യം തോന്നരുതെന്ന് നീ അവളോട് പറയണം..നിങ്ങൾ രണ്ടാളും വേഗം വരണംട്ടോ.”
“എന്താ സഞ്ജു ?” ഡോർ തുറന്നു പിടിച്ചുകൊണ്ട് അലക്സ് അവനോട് ചോദിച്ചു.
“ഒന്നൂല്ല..”
“
“നീ കേൾക്കണില്ലേ സഞ്ജുട്ടാ..” ഫോണിൽ കൂടി അവരുടെ ശബ്ദം പുറത്തേക്ക് വന്നു.
“അമ്മേ ഞാൻ അലക്‌സാ..അഞ്ജന്കുട്ടിക്ക് എങ്ങിനെയുണ്ട് ?” അലക്സ് അവൻ്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി
“ആഹ് അലെക്സ്മോനോ…അവള് സുഖമായിരിക്കുന്നു. മോനെ.കാര്യങ്ങയൊക്കെ അവൻ പറഞ്ഞില്ലേ .”
“പറഞ്ഞമ്മേ..എല്ലാം ഭംഗിയായി നടക്കും…വിഷമിക്കണ്ട .
“ശെരി മോനെ..”
അവർ ഫോൺ കട്ട് ചെയ്തു.
“അപ്പോൾ ഗുഡ് നൈറ്റ്…” സഞ്ജയെ നോക്കി വഷള് ചിരി ചിരിച്ചുകൊണ്ട് ഫോൺ കൈയിലേക്ക് കൊടുത്തു മുറിയിലേക്ക് കയറി കതകടച്ചു.
പിന്നിലേക്ക് ചേർത്ത് കെട്ടിവെച്ചിരുന്ന അവളുടെ കൈകളിൽ നിന്നും തുണി അഴിച്ചുമാറ്റി…
“ദേ..നീ പറഞ്ഞപോലെ നിന്നെ ഞാൻ വിട്ടിട്ടുണ്ട്…പൊയ്ക്കോ…ഈ മുറിയിൽ നിന്നിറങ്ങി പോകാൻ കഴിഞ്ഞാൽ ഞാൻ നിന്നെ അവന്റെ ഒപ്പം വിട്ടേക്കാം….നോക്ക്…”
അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു വാതിലിനടുത്തേക്ക് ഓടി..
ടേബിളിൽ ഇരുന്ന ഗ്ലാസ്സിലേക്ക് കുപ്പിയിൽ നിന്നും മദ്യം പകർത്തി ചുണ്ടിലേക്ക് ചേർത്തു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടവൻ നിന്നു.
ഡോർ ലോക്കിൽ അവളെത്ര തിരിച്ചിട്ടും അത് തുറന്നില്ല..
“താക്കോലെവിടെ?” അവൾ പ്രതീക്ഷയോടെ അവനെ നോക്കി.
“ഇനി അതും ഞാൻ എടുത്ത് തരണോ ?വേണമെങ്കിൽ കണ്ടുപിടിക്ക്.”
അവളാ മുറി മുഴുവൻ കണ്ണോടിച്ചു…അവസാനം അവൻ നിൽക്കുന്ന ടേബിളിനരികെ ചെന്നവിടെ മുഴുവൻ നോക്കി…ഭിത്തിയിലെ അലമാരയിലെ കട്ടിലിനടിയിലും നോക്കി….ഒടുവിൽ നിരാശയായി നിലത്തിരുന്നു.
“തോറ്റോ ?” അവനവളുടെ അടുത്ത് ചെന്ന് മുട്ടുകുത്തി ഇരുന്നു മുഖം പിടിച്ചുയർത്തി ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“എനിക്ക് കാത്തിരിക്കാൻ സമയമില്ല.വേഗമാവട്ടെ…”
വിതുമ്പിക്കൊണ്ടിരുന്ന അവളുടെ ചുണ്ടുകളും , കരഞ്ഞു കണ്മഷികലങ്ങിയ കണ്ണുകളും അവനെ വല്ലാതെ മോഹിപ്പിച്ചു.
“അന്നും നീ സുന്ദരിയായിരുന്നു മീര….പക്ഷെ ഇപ്പോഴാണ്…..” അവന്റെ കൈകൾ അവളുടെ കവിളിലൂടെ തഴുകി മെല്ലെ ചുണ്ടുകളിലേക്ക് നീണ്ടു.
“പോ..” അവനെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ പിന്നിലേക്ക് തള്ളിയിട്ട് അവൾ എഴുന്നേറ്റ് ഓടി അവൻ നിന്നിരുന്ന മേശയുടെ ഷെൽഫ് തുറന്നു പരിശോധിച്ചു.
അപ്രതീക്ഷിതമായ അവളുടെ ചെയ്തിയിൽ അവൻ മലർന്നടിച്ചു പിന്നിലേക്ക് വീണു.കൈയ്യിലിരുന്ന ഗ്ലാസ് തറയിൽ വീണ് ചിന്നിച്ചിതറി.
അവളവിടെയാകെ നോക്കിയെങ്കിലും അവിടെയും ഒന്നും കണ്ടില്ല..നിരാശയോടെ മേശപ്പുറത്തിരുന്ന സാധനങ്ങളൊക്കെ നിലത്തെറിഞ്ഞുടച്ചു..
“കഴിഞ്ഞോ ? “ കിതച്ചുകൊണ്ട് മേശയിൽ ചാരി നിൽക്കുന്നവളെ നോക്കി അവൻ ചോദിച്ചു.
“കഴിഞ്ഞെങ്കിൽ എനിക്ക് തുടങ്ങാനാണ്…” അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു..
“എൻ്റെ അടുത്ത് വന്നാൽ ഞാൻ കുത്തും.”
നിലത്തുടഞ്ഞു കിടന്ന ലിക്കർ ബോട്ടിലിന്റെ പൊട്ടിയ കഷ്ണം എടുത്തവന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
ചിരിച്ചുകൊണ്ട് മുന്നിലേക്ക് നടന്നവൻ അവളുടെ നീട്ടിപ്പിടിച്ച കൈയ്യിൽ കയറിപ്പിടിച്ചു പിന്നിലേക്ക് ചേർത്തുവെച്ചു…
“ആഹ്ഹ…” കൈയ്യിൽ പിടിച്ചിരുന്ന കുപ്പിച്ചീല്ല് അവളുടെ കൈകളിൽ ഉരഞ്ഞു മുറിവുണ്ടാക്കി….ആ വേദനയിൽ അതവളുടെ കൈകളിൽ നിന്നും താഴെ വീണു.
“ഹാ…ഇപ്പോൾ സമം ആയി…ഗിവ് ആൻഡ് ടേക്ക് എന്നല്ലേ.നീ എനിക്ക് തന്നത് ഞാൻ നിനക്ക് തിരിച്ചു തന്നു.എന്തേ….പിടിച്ചില്ലേ ??” അവളുടെ കാതുകളിലേക്ക് ചുണ്ടടുപ്പിച്ചുകൊണ്ടവൻ ചോദിച്ചു.
അവനിൽനിന്നുയർന്ന മദ്യത്തിന്റെ മണവും, ആദ്യമായൊരന്യ പുരുഷന്റെ സ്പർശനവും അവളിൽ അറപ്പുളവാക്കി.അവൾ മുഖം തിരിച്ചു നിന്നു..
ചുണ്ടു മെല്ലെ അവളുടെ ചെവിയിലേക്ക് ചേർത്ത് വെച്ച് ഉമ്മ വെച്ചു , താഴേക്ക് ഓടിച്ചു ചെവിത്തട്ടിലേക്കിറങ്ങി പല്ലുകൊണ്ട് മെല്ലെ കടിച്ചു.
അവളവനെ തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.
“പ്ളീസ് ….ഞാൻ എന്ത് വേണേൽ ചെയ്യാം..എന്നെ വെറുതെ വിട്ടേക്കോ ?” കൈകൂപ്പിക്കൊണ്ട് അവൾ യാചിച്ചു. അവനവളുടെ കൈ തട്ടിമാറ്റി.
“നീ എന്നോടിങ്ങനെ യാചിക്കാതെ…പൊരുതി നിൽക്ക്..അതാണെനിക്കിഷ്ടം..അതുകൊണ്ടാണല്ലോ എനിക്കിത്രേം കളി കളിക്കേണ്ടി വന്നത് നിന്നെ ഇവിടെ എത്തിക്കാൻ.”
ഇങ്ങിനെ പറഞ്ഞുകൊണ്ടവൻ അവളുടെ കഴുത്തിലേക്ക് മുഖം ചായ്ച്ചു. അപ്പോഴാണ് കഴുത്തിൽ അവളുടെ വിയർപ്പ് പറ്റി കിടക്കുന്ന കുഞ്ഞു താലി കണ്ടത്. അവനവളിൽ നിന്നകന്നു മാറി…ഒന്നുടെ അതിലേക്ക് നോക്കി…
തുടരും…