തിരിച്ചറിയാത്ത പ്രണയം

ഹലോ ഫ്രണ്ട്‌സ് ഞാൻ ഒരു തുടക്കകാരൻ ആണ്, ഞാൻ ആദ്യമായി ആണ് കഥയെഴുതുന്നത് അപ്പൊ അതിന്റെ പോരായ്മകളും കാണും, ഞാൻ ഒരു എഴുത്തുകാരൻ അല്ല ഞാൻ ഈ സൈറ്റിലെ ഒരു വായനക്കാരൻ ആണ് അങ്ങനെയാണ് ഒരു കഥയെഴുത്തണമെന്ന് എനിക്കും തോന്നിയത്, ഇത് ഒരു പ്രണയകഥയാണ് പിന്നെ കമ്പി കാണാൻ ചാൻസ് ഇല്ല ഇനി നിങ്ങൾക്ക് അങ്ങനെ വേണമെങ്കിൽ പറഞ്ഞാൽ ഞാൻ എന്നാൽ ആവുന്നവിധം ശ്രമിക്കാം, കമ്പി അങ്ങനെ എഴുതാൻ എനിക്ക് അറിയില്ല എന്നാലും നോക്കാം കഥ നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ പറയുക അതല്ല തുടരണ്ട എന്നാണ് എങ്കിൽ പറയുക ഇവിടെ വെച്ച് നിർത്തും, അപ്പൊ എല്ലാവരും വായിച്ചിട്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുക.

*അപ്പൊ കഥയിലോട്ട് *

***********************



“ഹലോ അച്ചേട്ടാ ഇറങ്ങാറായോ”

“ആടാ വിഷ്ണു ഞാൻ ഇപ്പൊ ഇറങ്ങും ഒരു പത്തു മിനിറ്റ് അരുൺ വന്നാൽ ഉടനെ ഇറങ്ങും”

“ആ ശരി എങ്കിൽ ഞാൻ എയർപോർട്ടിൽ ഉണ്ടാകും അച്ചേട്ടൻ വരുന്നതും കാത്തു എല്ലാവരും ഇവിടെ സന്തോഷത്തോടെ ഇരിക്കുവാണ്”

“മ്മ് ശരി”

“ഡാ അച്ചു ഇറങ്ങാം “12:30″ ന് ആണ് ഫ്ലൈറ്റ്”

“മ്മ്”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അരമണിക്കൂർ കൊണ്ട് അരുണിന്റെ കാർ അതുലിനെയും കൊണ്ട് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി

“ഡാ അപ്പൊ പറഞ്ഞത് ഒന്നും മറക്കണ്ട എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം”

“ആടാ അളിയാ”

“മ്മ് നീ എന്തുണ്ടെങ്കിലും വിളിക്ക്”

“ആ അപ്പൊ നാട്ടിൽ കാണാം”

“ആടാ അപ്പൊ ഹാപ്പി ജേർണി”

ആ സംഭാഷണം അവിടെ കഴിഞ്ഞു, അങ്ങനെ 2 വർഷത്തെ പ്രവാസം കഴിഞ്ഞ് ഞാൻ നാട്ടിൽ പോകുവാണ്, അങ്ങനെ എയർപോർട്ടിലെ ഫോർമായിറ്റീസ് എല്ലാം കഴിഞ്ഞ് ഞാൻ ഫ്ളൈറ്റിൽ കയറി എയർഹോസ്റ്റസ് വന്നു സീറ്റ് ബെൽറ്റ്‌ ഇടാൻ പറഞ്ഞു, അധികം വൈകാതെ തന്നെ മരുഭൂമിയുടെ മണ്ണിൽ നിന്ന് ഇൻഡിഗോ ഫ്ലൈറ്റ് പൊങ്ങി അങ്ങനെ പ്രവാസലോകത്തോട് വിട പറഞ്ഞു ഞാൻ പതിയെ സീറ്റിലേക്ക് ചാരിയിരുന്നു, ഞാൻ എന്റെ കഴിഞ്ഞു പോയ കാര്യങ്ങളും പ്രവാസജീവിതം തുടങ്ങാനുള്ള കാരണങ്ങങ്ങളും ആലോചിച്ചു കണ്ണുകൾ അടച്ചു

ഇനി എന്നെ പരിചയപെടുത്താം ഞാൻ അതുൽ, അതുൽ അജയചന്ദ്രൻ, ആലയത്തിൽ ശ്രീമാൻ അജയചന്ദ്രന്റെയും ശ്രീമതി അംബിക അജയചന്ദ്രന്റെയും 3 മക്കളിൽ രണ്ടാമത്തെ പുത്രൻ, എനിക്ക് മൂത്തത് ഒരു ചേട്ടൻ ആനന്ദ് അജയചന്ദ്രൻ ആള് ബാങ്ക് മാനേജർ ആണ്, പിന്നെ ഒരു പെങ്ങളുണ്ട് അതുല്യ അജയചന്ദ്രൻ, ചേട്ടന്റെ കല്യാണം കഴിഞ്ഞതാണ് അവരുടെ ലവ് മാര്യേജ് ആയിരുന്നു, ചേട്ടത്തിയുടെ പേര് ഗായത്രി ആനന്ദ്, ആള് ഡോക്ടർ ആണ് കോളേജിൽ പഠിക്കുന്ന സമയത്ത് രണ്ടുപേരും പ്രണത്തിലായിരുന്നു അങ്ങനെ ഏട്ടത്തിയുടെ വീട്ടിൽ അറിഞ്ഞു സീനായി ഏട്ടത്തിക്ക് വേറെ കല്യാണം ആലോചിച്ചു അങ്ങനെ രാത്രിക്ക് രാത്രി ഞങ്ങൾ അടിച്ചോണ്ട് വന്നു പിറ്റേന്ന് രാവിലെ കെട്ടിച്ചു കൊടുത്തു “ഹല്ല പിന്നെ ” അതിൽ പിന്നെ രണ്ടുപേരെയും അവർക്ക് കണ്ടുകൂടാതായി പിന്നെ എല്ലാവരെയും പോലെ രണ്ടു വിട്ടുകാരും ഒന്നായത് ഏട്ടത്തി മനുകുട്ടന് ജന്മം കൊടുത്തപ്പോൾ ആണ്, ഇപ്പൊ രണ്ടു വീട്ടുകാരും ഒരു കുടുംബം പോലെയാണ് അങ്ങനെ ഒരുകൊല്ലം കഴിഞ്ഞ് വീണ്ടും ഏട്ടത്തി ഞങ്ങളുടെ കുറുമ്പി കുട്ടി മീനുട്ടിക്ക് ജന്മം കൊടുത്തു അവൾ കാണുന്നത് പോലെയല്ലേ ആള് ഭയങ്കര കുറുമ്പിയാണ് പക്ഷേ എന്റെ അടുത്ത് ആള് പാവം ആണ് എനിക്കും അങ്ങനെ തന്നെ ഞാൻ ഉണ്ടെങ്കിൽ പിന്നെ അവൾക്ക് വേറെ ആരും വേണ്ട, പിന്നെ അതുമോൾ ഇപ്പൊ ഡിഗ്രി 2 ആം വർഷ വിദ്യാർത്ഥി ആണ്, എനിക്ക് നാട്ടിൽ ട്രാവൽസിന്റെ പരുപാടിയാണ് 3 ടൂറിസ്റ്റ് ബസും 2 ട്രാവലറും ഉണ്ട് നാട്ടിൽ ഉള്ള സകലമാന കല്യാണ ഓട്ടങ്ങളും സകലമാന സ്കൂൾ കോളേജ് ട്രിപ്പും പിടിച്ചു ആ വൈബും ആസ്വദിച്ചു പോകുകയാണ് പിന്നെ ഞാൻ പ്രവാസജീവിതത്തിലോട്ട് മടങ്ങിയത് അന്നത്തെ ആ കല്യാണം ആണ് , എനിക്ക് ഒരിക്കലും മറക്കാൻ ആകാത്ത ആ ദിവസം എന്റെ അമ്മുട്ടിയുടെ പിറന്നാൾ ദിവസം



സമയം രാവിലെ 6 മണി

“അച്ചുവേട്ട എഴുനേക്ക് 6 മണിയായി ഇന്നലെ പറഞ്ഞതല്ലേ രാവിലെ അമ്പലത്തിൽ പോകണമെന്ന്”

“ആ കുറച്ചൂടെ കഴിയട്ടെ അതുമോളെ നീ പോ”

“പറ്റില്ല എണീക്ക്”

“ഈ പെണ്ണ് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല പോയി റെഡിയാവ് ഞാൻ ദേ വരുന്നു”

“മ്മ് അങ്ങനെ വഴിക്ക് വാ ”

“പോടി പട്ടി”

അതും പറഞ്ഞിട്ട് ഞാൻ കുളിക്കാനായി ബാത്‌റൂമിൽ കയറി, ഷവർ ഓണാക്കി തലയിൽ തണുത്ത വെള്ളം വീണപ്പോൾ ആണ് ഇന്ന് അതുമോളുടെ പിറന്നാൾ ആണ് എന്ന് ആലോചിക്കുന്നേ ഇന്ന് അമ്പലത്തിൽ കൊണ്ട് പോകാമെന്നു പറഞ്ഞത് ഒന്ന് വിഷ് പോലു ചെയ്തില്ല അതിനു മുന്നേ അവളെ തെറിയും വിളിച്ചു കുളിക്കാനായി കയറിയത് കുളിയും കഴിഞ്ഞ് പുറത്തിറങ്ങി അലമാരയുടെ ഷെൽഫിൽ നിന്ന് നീല കരയുള്ള ഒരു കസവു മുണ്ട് എടുത്ത് ഉടുത്തു മുണ്ടിന് മാച്ചായാ ഒരു ബ്ലൂ ഷർട്ടും എടുത്തു ഇട്ട് ഫോണും വണ്ടിയുടെ ചാവിയും എടുത്ത് റൂമിൽ നിന്ന് ഇറങ്ങി “എങ്ങോട്ടാ രാവിലെ രണ്ടും” ദാ വരുന്നു നമ്മുടെ ഏട്ടത്തിയുടെ ചോദ്യം പിറകെ, ആ ഏട്ടത്തി ഇന്ന് അതുമോളുടെ പിറന്നാൾ അല്ലേ എന്റെ കഷ്ടകാലത്തിന് ഞാൻ അമ്പലത്തിൽ കൊണ്ടു പോകാമെന്നു പറഞ്ഞു അതുകൊണ്ട് മനുഷ്യനെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ ശല്യം ചെയ്യാൻ തുടങ്ങിയതാ പിശാച്, “ആ അല്ലെങ്കിലും എന്റെ പൊന്നുമോൻ ഈ സമയത്ത് എണീക്കില്ലന്ന് ചേച്ചിക്ക് അറിയാം, “ഓ ഊതിയതാണല്ലേ”

“ഹാപ്പി ബര്ത്ഡേ അതുമോളെ” താങ്ക്‌യൂ എന്റെ പുന്നാര ഏട്ടത്തി അതും പറഞ്ഞിട്ട് ഏട്ടത്തിയുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു അവൾ എന്റെ പുറകെ വന്നു, അതുമോളെ നീ വരുന്നുണ്ടോ, കാറിന്റെ ചാവി കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിലോട്ട് ഇറങ്ങി “ദാ വരുന്നടാ ചേട്ടാ” പുറകെ എത്തി അവളുടെ കലിപ്പിച്ചുള്ള മറുപടി, കാറിന്റെ ചാവിയും കൈയിലിട്ട് കറക്കി ഞാൻ കാർ പോർച്ചിൽ ഇറങ്ങി എന്റെ ഇഷ്ട്ട വാഹനമായ പോളോ കുട്ടന്റെ അടുത്തേക്ക് നടന്നു, ആ ഒരു കാര്യം പറയാൻ മറന്നു ഞാൻ ഒരു 100% ആടാർ “വണ്ടിപ്രാന്തനാണ് ” അങ്ങനെ ഇഷ്ട്ടപെട്ടു വാങ്ങിച്ച വണ്ടിയാണ് നമ്മുടെ “പോളോ GT TSI” കുട്ടൻ “ഡീ കുരുപ്പേ നീ വരുന്നുണ്ടോ” കലിപ്പിച്ചു ഒന്ന് വിളിച്ചിട്ട് ഞാൻ കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി സ്റ്റാർട്ട്‌ ചെയ്തു കാർ മുറ്റത്തിറക്കി, അല്ലെങ്കിലും ഈ പെണ്ണുങ്ങൾക്ക് ഒരുങ്ങാൻ നമ്മുടെ കണക്ക് പത്തു മിനിറ്റ് ഒന്നും പോരല്ലോ “ആ ഇവളെ കെട്ടുന്നവന്റെ അവസ്ഥ” അങ്ങനെ അവളെയും കൂട്ടി വണ്ടിയുമായി വീടിന്റെ അടുത്തുള്ള ശിവന്റെ അമ്പലത്തിലോട്ടു പോയി, കാറിൽ കയറിയപ്പോതൊട്ട് ഫോണിൽ വന്ന ബർത്ഡേ വിഷസിനെല്ലാം റിപ്ലേ കൊടുക്കുന്ന തിരക്കിലാണവൾ, പിന്നെ നമ്മളാണെങ്കിൽ കാറിലെ A C യുമിട്ട് ഒരു ഭക്തിഗാനം പെടപ്പിച്ചു അതും കേട്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു സ്റ്റീയറിങ്ങിൽ താളം പിടിച്ചു കാർ പതിയെ ചവിട്ടി വിട്ടു, അരമണിക്കൂർ കഴിഞ്ഞു അമ്പലത്തിൽ എത്തി, “ഡീ നീ ഇറങ് ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം” “ഉം വേഗം വരണം” ശരി തമ്പുരാട്ടി” അതും പറഞ്ഞിട്ട് രണ്ടു കൈയും കൂപ്പി തൊഴുതു അവളെ ഒന്ന് കളിയാക്കി ഞാൻ വണ്ടി പാർക്ക്‌ ചെയ്യാനായി പോയി, വണ്ടിയും പാർക്ക് ചെയ്തു ഞാൻ ഇറങ്ങി നടന്നു ആൽത്തറയിലെത്തി, “അതുമോളെ വാ” അവളെയും വിളിച്ചിട്ട് ഞാൻ നടക്കാനായി തിരിഞ്ഞു നടന്നു അമ്പലത്തിന്റെ വെളിയിൽ നിന്ന് ചെരുപ്പ് ഊരിയിട്ട് അമ്പലത്തിൽ കയറാനായി വലതു കാൽ എടുത്ത് വെയ്ക്കാനായി ഒരുങ്ങിയതും അതാ വെള്ളിപാദാസാരം ഇട്ട ഒരുകാൽ വെച്ചു ഒരാൾ അകത്തു കയറി, “ഏഹ് ” തിരിഞ്ഞു നോക്കിയതും ഐശ്വര്യം തുളുമ്പുന്ന ഒരു മുഖം, പക്ഷേ ആ മുഖതെന്തോ ഒരു സന്തോഷം ഇല്ലാത്തതു പോലെ, ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചു ആർക്കൊക്കെയോ വേണ്ടി മുഖത്ത് ഫിറ്റ്‌ ചെയ്ത ഒരു പുഞ്ചിരി പോലെ, പക്ഷേ ആ മുഖം കണ്ടാൽ അറിയാം ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ല, “ഹും” അതാ നമ്മുടെ കാന്താരി പെങ്ങൾ കലിപ്പിച്ചുള്ള നോട്ടവുമായി ബാക്കിൽ, “നീ ഇത് എവിടാരുന്നടി”

“ഞാൻ പാതാളത്തിൽ ഇപ്പൊ വന്നതേയുള്ളു 🤨”

“അവിടാരുണ്ട് നീന്റെ കെട്ടിയോനോ” ഞാൻ കലിപ്പിച്ചു ഒരു നോട്ടം നോക്കി അമ്പലത്തിനുള്ളിൽ കയറാൻ ഒരുങ്ങിയതും “അല്ല നീന്റെ അച്ഛൻ” ദാ വന്നു പുറകിൽ നിന്ന് കാന്താരി പെങ്ങളുടെ മാസ്സ് ഡയലോഗ് (നോക്കണ്ട ഞങ്ങൾ ഇങ്ങനെയാ)

അതും പറഞ്ഞുകൊണ്ട് അവൾ അകത്തു കയറി, ഞാൻ അമ്പലത്തിൽ കയറി ഒന്ന് തൊഴുതു ഒരു വലം വെച്ചു വന്നു നിന്നു, അവളെ നോക്കിയപ്പോൾ അവൾ അതാ നേരത്തെ കണ്ട ആ ഐശ്വര്യം തുളുമ്പുന്ന മുഖത്തിന്റെ ഉടമയോട് കാര്യം പറഞ്ഞു നിൽക്കുന്നു, അവളുടെ കൂടെ ഒരു നീല ധാവണി ഇട്ട ഒരു സുന്ദരിയും, അതുവുമായി കാര്യം പറഞ്ഞു നിൽക്കുന്ന അവളെ നോക്കിയൊന്ന് ഒന്നും കൂടി വലംവെച്ചു വന്നു, നാട്ടിൻപുറത്തുകാരി പെണ്ണെന്നു കേട്ടിട്ടയുള്ളു ദാ ഇപ്പൊ കണ്ടു ഒരു നീ പട്ടുപാവാടയും അതിനു മാചായ ബ്ലൗസും ആണ് വേഷം, അതുകണ്ടപ്പോൾ എന്തോ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു, 🙂

അല്ലെങ്കിലും പട്ടുപാവാടയും, സെറ്റുസാരിയോടൊന്നും വരില്ലല്ലോ ഇപ്പോഴത്തെ ന്യൂജെൻ വസ്ത്രങ്ങൾ, അല്ലെങ്കിലും പെണ്ണിനെന്നും അഴക് സെറ്റുസാരിയും ഉടുത്തു ഈറൻ മാറാത്ത മുടിയിൽ ഒരു തുളസി കതിരും ചൂടി നെറ്റിയിൽ ചന്ദന കുറിയും തൊട്ട് വരുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്,

അല്പസമയം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി പാർക്കിംഗ് ഏരിയലോട്ടു പോയി വണ്ടി എടുത്തു ആൽത്തറയിലെത്തി, കുറച്ചു കഴിഞ്ഞു അതുമോളുടെ പുറകെ അവരും ഉണ്ടായിരുന്നു ഞാൻ അവൾക്ക് കയറാനായി വണ്ടിയൊന്ന് റെസ് ചെയ്തു, അവളുടെ പുറകെ അവരും വന്നു, അവൾ കൈ കാട്ടി അവരെ വിളിച്ചു അഞ്ജു വാടി ഞങ്ങൾ ഡ്രോപ്പ് ചെയ്യാം, “വേണ്ട അതുമോളെ ഞങ്ങൾ നടന്നുപോക്കോളാം” “അച്ചേട്ടാ പോകുന്ന വഴിക്ക് ഇവരെയും കൂടി അപ്പുറത്ത് ഇറക്കുവോ ” ഉം” ഞാൻ ഒന്ന് മൂളി, ഞാൻ അതു പറഞ്ഞിട്ട് ഫോൺ എടുത്ത് സമയം നോക്കി, എന്റെ സമ്മതം കിട്ടിയതോടെ അവരും വന്നു വണ്ടിയിൽ കയറി, അവരും കയറിയതോടെ ഞാൻ വണ്ടിയെടുത്തു, വണ്ടിയിൽ കയറിയതോടെ അതുമോള് അവരുമായി സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധകൊടുത്തു ഇടയ്ക്കു എപ്പോഴോ എന്റെ കണ്ണുകൾ അകത്തെ ഗ്ലാസിൽ കൂടി അവളെ തേടി ആ കണ്ണുകൾ പുറത്തേ കാഴ്ചകളിലായിരുന്നു, ആ കണ്ണുകളിൽ ഉണ്ട് അവളുടെ സങ്കടങ്ങൾ അത് ഒളിപ്പിക്കാൻ എന്നവണ്ണം ഒരു നറുപുഞ്ചിരിയും, “ദൈവമേ എനിക്ക് എന്താ പറ്റിയെ ഒരാളുടെ വിഷമങ്ങൾ കണ്ടപ്പോൾ ഫീലാകുന്നോ” ഏയ്‌ വേണ്ട വേണ്ട ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ഒന്നും ആലോചിക്കണ്ട, അരമണിക്കൂർ കഴിഞ്ഞ് അതുമോളുടെ സംസാരം കേട്ടാണ് ഞാൻ ആലോചിച്ച കാര്യങ്ങളിൽ നിന്ന് തിരികെ വന്നത്

“അച്ചേട്ടാ ആ വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ നിർത്തണേ”

“ഉം” ഞാൻ ഒന്ന് മൂളി, വളവ് കഴിഞ്ഞു രണ്ടാമത്തെ വീടിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി, അവർ ഇറങ്ങി അതുമോളോട് യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു, ആ പട്ടുപാവാടകാരി എന്നെ ഒന്ന് നോക്കിയില്ലേ ഏയ്‌ ഇല്ല ചിലപ്പോ തോന്നിയതാവും, ഞാൻ ഒരു ആത്മഗതം പറഞ്ഞു പക്ഷേ അവസാനം പറഞ്ഞ ഇല്ല അല്പം ഉറക്കെയായി പോയി

“എന്താ”

“എന്ത്”

“അല്ല അച്ചേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഏയ്യ് ഞാൻ ഒന്നും പറഞ്ഞില്ല”

“പിന്നെ ഇല്ല എന്ന് പറഞ്ഞതോ”

“ഞാൻ ഒന്നും പറഞ്ഞില്ല നിനക്ക് തോന്നിയതാവും”

“ഉം” അവൾ ഒന്ന് ഇരുത്തി മൂളി, ഞാൻ അത് കാര്യമാക്കാതെ വണ്ടിയെടുത്തു പത്തു മിനിറ്റ് കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി, വണ്ടി പോർച്ചിൽ ഇട്ടിട്ടു ഞങൾ വീട്ടിൽ കയറി, എത്ര നേരം ആയാട പോയിട്ട്, അതും പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു, “ദാ നിങ്ങടെ മോളോട് ചോദിക്ക്” അത് പറഞ്ഞു അവളുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് ഞാൻ എന്റെ റൂമിലോട്ട് പോകാനായി സ്റ്റെയർ കയറാൻ ഓടി “പോടാ പട്ടി ചേട്ടാ” പുറകെ കാന്താരി പെങ്ങൾ വിളിച്ചു പറഞ്ഞു “അത് നീന്റെ കെട്ടിയോൻ നീ പോടി മരത്തവളെ”

“എന്തുവാ പിള്ളേരെ ഇത് രണ്ടിനെയും കെട്ടിക്കാറായി എന്നിട്ടും കുട്ടികളി മാറീട്ടില്ല” ദേ വന്നു നമ്മുടെ ഏട്ടത്തിയുടെ വക, “ഞാൻ അല്ല ഏട്ടത്തി ഇവനാ”

“എന്തുവാട അച്ചു അവൾ കൊച്ചുകുട്ടി ആണെങ്കിലും പറയാം നീ പോത്ത് പോലെ വളർന്നു എന്നിട്ടും ഒരുനാണമില്ലാതെ ആ കൊച്ചിന്റെ മെക്കിട്ടു കേറുന്നത് എന്തിനാ”

“അങ്ങനെ പറഞ്ഞു കൊടുക്ക് ഡോക്ടറെ”

അതു പറഞ്ഞു അവൾ എന്നെ കൊഞ്ഞനം കുത്തി “നീയും ഒട്ടും മോശമല്ല” അവൾക്കോ ബോധമില്ല ബോധമുള്ള നിനക്കെങ്കിലും ഒന്ന് മിണ്ടാതിരുന്നൂടെ” അവൾക്കും കിട്ടി ഡോക്ടറുടെ വക

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ റൂമിൽ പോകാനായി സ്റ്റെപ് കയറി പോയി പുറകെ ഡോക്ടറുടെ ചോദ്യം, “അച്ചു നീ ഇന്ന് ഫ്രീയാണോ” “അതേ എന്തെ ഏട്ടത്തി” എന്നാ നീ വൈകിട്ട് നമ്മുടെ ക്ലിനിക്കിലോട്ടു വരണം “എന്തിനാ ഏട്ടത്തി”, ഡാ നമ്മുടെ ആശ ചേച്ചിയുടെ മാമൻറ്റെ മോന്റെ കല്യാണത്തിന് വണ്ടി ബുക്ക് ചെയ്യാനാ എന്നോട് പറഞ്ഞു നിന്റെ കൂടെ ഒന്ന് പറഞ്ഞേക്കേണെന്നു, ” ആ ശരി ഏട്ടത്തി ഞാൻ വരാം” ആ ഒക്കെ എന്നാൽ മറക്കണ്ട അത് പറഞ്ഞു ഏട്ടത്തി പോയി, ഞാൻ പിന്നെ അത് പറഞ്ഞു റൂമിൽ പോയി പിന്നെ കാപ്പികുടിക്കാൻ നേരമാണ് മുറിക്ക് പുറത്ത് വന്നത്, കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ വണ്ടികൾ ഒതുക്കുന്ന ഷെഡിലോട്ടു പോയി അവിടെ ചെന്ന് എല്ലാം ഒന്ന് നോക്കി ഓഫീസിൽ കയറി ഓട്ടം എഴുതി ഇടുന്ന രജിസ്റ്റർ ബുക്ക്‌ എടുത്ത് കാറിൽ കയറി ടൗണിൽ പോയി, ഈ മാസത്തെ ലോൺ അടക്കാൻ ബാങ്കിൽ പോണമെന്നു വിചാരിച്ചു നിന്നപ്പോൾ ആണ് വിഷ്ണുവും അവന്റെ പൊണ്ടാട്ടി ശ്രീലക്ഷ്മിയും വരുന്നത് കണ്ടത്

“എങ്ങോട്ടാ രണ്ടും” ഞാൻ അത് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി

“ഹോസ്പിറ്റലിൽ പോയതാ അച്ചേട്ടാ ഇവളെയും കൊണ്ട് ചെക്കപ്പിന്” അപ്പോഴാണ് ശ്രീലക്ഷ്മിക്ക് വിശേഷം ഉള്ള കാര്യം തന്നെ അറിയുന്നത് കഴിഞ്ഞ ദിവസം ഏട്ടത്തിയെ കാണാൻ രണ്ടും കൂടി വീട്ടിൽ വന്നു അന്ന് ഞാൻ വീട്ടിൽ ഇല്ലായിരുന്നു അന്ന് അമലിന്റെ വീട്ടുകാരെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു അവന്റെ അച്ഛന് എന്തോ വയ്യായിക വന്നു അവൻ ബസ്സും കൊണ്ട് ഊട്ടിയിൽ ഓട്ടം പോയിരുന്നു, എന്റെ വണ്ടികളുടെ പകുതി ഡ്രൈവർമാർ എന്റെ കൂട്ടുകാർ തന്നെ, അങ്ങനെ അവരോടും യാത്ര പറഞ്ഞു ഞാൻ ചേട്ടൻ ജോലി ചെയുന്ന ബാങ്കിൽ ചെന്നു അപ്പോൾ അതാ അവിടെ ഞാൻ രാവിലെ അമ്പലത്തിൽ വെച്ച് കണ്ട ആ മുഖം അതേ അത് അവൾ തന്നെ രാവിലെ അതുമോളുടെ കൂടെ സംസാരിച്ച ആ പെണ്ണ് തന്നെ, കൂടെ അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു ഒരു പ്രായമുള്ള ആൾ, അവർ ചേട്ടൻ ഇരിക്കുന്ന ക്യാബിനിൽ കയറിപ്പോയി, (ചേട്ടൻ അവിടുത്തെ അസിസ്റ്റന്റ് മാനേജർ ആണ് അത് പറയാൻ മറന്നുപോയി) പക്ഷേ കൂടെയുള്ള ആളുടെ മുഖം കണ്ടാൽ അറിയാം പക്ഷേ വെക്തമല്ല


അരമണിക്കൂർ കഴിഞ്ഞു അവർ മാനേജരുടെ ക്യാബിനിൽ നിന്ന് ഇറങ്ങി, അപ്പോഴാണ് ഞാൻ അവളുടെ കൂടെയുള്ള പുള്ളിയെ ശ്രദ്ധിച്ചത് അത് എന്റെ അച്ഛന്റെ കൂട്ടുകാരൻ രാഘവൻ അങ്കിൾ ആയിരുന്നു അച്ഛന്റെ ഉറ്റ സുഹൃത്ത് അച്ഛനും അങ്കളും ചങ്കും ചങ്കുമാണ് ചെറുപ്പം തൊട്ടേ അവർ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ് ഒരുപായയിൽ ഉണ്ട് ഒരുപായയിൽ ഉറങ്ങി ഏത്,

അങ്ങനെ ഞാൻ വണ്ടികളുടെ ലോണും അടച്ചു റെസിപ്റ്റും വാങ്ങി ചേട്ടന്റെ ക്യാബിനിൽ കയറി

“ഡാ ചേട്ടാ” ചേട്ടൻ പെട്ടെന്ന് ഒന്ന് തലയുർത്തി നോക്കി ഞാൻ ആണെന്ന് കണ്ടപ്പോൾ പുള്ളിക്കാരൻ ഒന്ന് കലിപ്പിച്ചു നോക്കി, ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി പിന്നെ പുള്ളി വീണ്ടും ജോലിയിൽ മുഴുകി

“ഡാ ചേട്ടാ”

“എന്താടാ” വീണ്ടും കലിപ്പ് മൂഡ്, ” ഡാ അത് നമ്മുടെ രാഘവൻ അങ്കിൾ അല്ലേ അച്ഛന്റെ കൂട്ടുകാരൻ

“ഏത്”

“ഇപ്പൊ നീന്റെ അടുത്ത് നിന്നും പോയില്ലേ അച്ഛന്റെ കൂട്ടുകാരൻ

“മ്മ് അതേ”

“പുള്ളി എന്തിനാ വന്നേ പുള്ളിയുടെ മുഖത്ത് ടെൻഷൻ ഉള്ള പോലെ എന്താ കാര്യം”

“അത് അറിഞ്ഞിട്ട് സാറിന് എന്ത് വേണം” ദേ വീണ്ടും കലിപ്പ് മൂഡ്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഹാ പറയടാ ചേട്ടാ ഒന്നുമില്ലെങ്കിലും ഞാൻ നീന്റെ അനിയൻ അല്ലേ” ഞാൻ ഒന്ന് സോപ്പിട്ടു നോക്കി എവിടെ പറയാൻ, ” ഹാ പറയടോ മാഷേ” അത് പറഞ്ഞു ഞാൻ ഒളികണ്ണിട്ട് നോക്കി ഇപ്പൊ ഒന്ന് തണുത്ത മട്ടുണ്ട്

എടാ അത് പുള്ളി ഒരു വിദ്യാഭാസ ലോൺ എടുത്തിരുന്നു മൂത്ത മോളുടെ പഠിപ്പിന് അത് കുറേനാൾ അടച്ചില്ലല്ലോ അതിന്റെ മുതലും പലിശയും കൂടി ജപ്തിയാവറായി അങ്ങനെ ബാങ്കിൽ നിന്ന് നോട്ടീസ് അയച്ചിരുന്നു അതിന്റെ കാര്യത്തിന് ഒരു ഇളവ് കൊടുക്കാൻ പറഞ്ഞു വന്നതാ അവർക്ക് കുറച്ച് സാവകാശം കൊടുത്താൽ എത്രെയും പെട്ടെന്ന് അടച്ചോളാം എന്ന് മൂത്ത മോളുടെ പഠിപ്പ് പിന്നെ നടന്നില്ലല്ലോ അപ്പോഴല്ലേ പുള്ളിക്ക് വയ്യാതായത് പിന്നെ ആ കൊച്ചു പഠിക്കാൻ പോയിട്ടില്ല അത് പാതി വഴിക്ക് നിന്നു പുള്ളിയുടെ ഹോസ്പിറ്റൽ ചെലവും മറ്റു കാര്യങ്ങൾ എല്ലാം നോക്കിയത് അച്ഛൻ അല്ലേ, ഞാൻ അപ്പൊ തന്നെ അച്ഛനെ വിളിക്കാൻ തുടങ്ങിയതാ അപ്പൊ പുള്ളി പറഞ്ഞു വേണ്ട അത് ഒരു ബുദ്ധിമുട്ട് ആകുമെന്ന് ഞാൻ പറഞ്ഞിട്ടും കേട്ടില്ല പിന്നെ ഞാൻ എന്റെ റിസ്കിൽ കുറച്ച് ഇളവ് കൊടുത്ത് നിനക്ക് അറിയാലോ അച്ഛന്റെ ഏറ്റവും അടുത്ത സുഹത്തും അച്ഛന്റെ ചങ്കും ആണ് പുള്ളി എന്ന്, അപ്പൊ പുള്ളിക്ക് എന്ത് ആവിശ്യം വന്നാലും അത് അച്ഛൻ ഏറ്റെടുക്കും അത് എല്ലാവർക്കും അറിയുന്ന കാര്യമാണ് അത് കൊണ്ട് അച്ഛനോട് പറയരുത് എന്നും പുള്ളിക്ക് കുറച്ചു സാവകാശം കൊടുത്താൽ മതിയെന്നും പറഞ്ഞു എത്രെയും പെട്ടെന്ന് അടക്കാം എന്ന് പറഞ്ഞു,

അതും ശരിയാണ് പുള്ളിക്ക് ഒരു നെഞ്ച് വേദന വന്നു കുറച്ചുനാൾ ഹോസ്പിറ്റലിൽ ആയിരുന്നു അതിന് എല്ലാ ചെലവും നോക്കിയത് അച്ഛനാണ്, പുള്ളിക്ക് ജംഗ്ഷനിൽ ഒരു പലചരക്കു കടയുണ്ട് കുറച്ച് നാൾ ഹോസ്പിറ്റലിൽ ആയതുകൊണ്ട് കട നോക്കാൻ പറ്റിയില്ല പിന്നീട് അത് അച്ഛനാണ് കട പുതുക്കി പണിഞ്ഞു കൊടുത്ത് ആവിശ്യം ഉള്ള സാധനങ്ങളും അറേഞ്ച് ചെയ്തു കൊടുത്തത്, അത് വീട്ടിൽ എല്ലാവർക്കും അറിയുന്ന കാര്യം ആണ്, അച്ഛന്റെയും അങ്കിളിന്റെയും സൗഹൃദം കുഞ്ഞിലേ തൊട്ട് ഉള്ളതാണ്, അമ്മയ്ക്കും അങ്ങനെ തന്നെയാണ് ആന്റിയുമായി നല്ല അടുപ്പത്തിൽ ആണ് ചുരുക്കം പറഞ്ഞാൽ ഒരു കുടുംബം, പക്ഷേ പുള്ളിക്ക് ഇങ്ങനെ സംഭവിച്ച സമയത്ത് ഞാൻ ഗൾഫിൽ ആയിരുന്നു, പിന്നെ നാട്ടിൽ വന്നപ്പോൾ ഒരു പ്രാവശ്യം പുള്ളിയെ കണ്ടു, പിന്നീടാണ് ഞാൻ ലോൺ ഒക്കെ എടുത്ത് വണ്ടി പ്രസ്ഥാനം തുടങ്ങിയത് പിന്നെ ഇതിലോട്ട് ആയി എന്റെ മൈൻഡ് മൊത്തം, പക്ഷേ പുള്ളിക്ക് 2 മക്കൾ ഉണ്ടെന്ന് അറിയാം ഞാൻ ഇതുവരെ അവരെ കണ്ടിട്ടും ഇല്ല,

“ആ എങ്കിൽ ശരിയടാ ചേട്ടാ ഞാൻ പോകുന്നു”

“മ്മ് ശരി നീ ലോൺ അടച്ചോ”

“മ്മ് അടച്ചു”

“മ്മ് ശരി, ആ പിന്നെ നീ ഫ്രീയാണെങ്കിൽ വൈകുന്നേരം ഗായത്രിയെ ഒന്ന് വിളിക്കാൻ പറഞ്ഞു എന്തോ ഓട്ടത്തിന്റെ കാര്യം പറയാനാണ് എന്ന്”

“ആ ഏട്ടത്തി രാവിലെ പറഞ്ഞായിരുന്നു”

അതും കഴിഞ്ഞു ഞാൻ അവന്റെ ക്യാബിനിൽ നിന്ന് ഇറങ്ങി, ബാങ്കിന്റെ വെളിയിൽ ഇറങ്ങിയപ്പോൾ ആണ് അങ്കിളും ആ പേടമാൻ മിഴിയും കാണുന്നത് ഞാൻ കാറിൽ കയറി അവരെ വീട്ടിൽ ആക്കാമെന്നു വിചാരിച്ചു അവരുടെ അടുത്ത് പോകാനായി വണ്ടിയെടുത്തു അപ്പോഴേക്കും ചെറുപ്പക്കാരൻ ഒരു വണ്ടിയുമായി വന്നു അവരുടെ അടുത്ത് നിർത്തി അതിൽ നിന്ന് ഇറങ്ങി അവരുടെ അടുത്ത് വന്നു സംസാരിച്ചു കൊണ്ട് നിന്നു കുറച്ചു കഴിഞ്ഞു അവർ ആ വണ്ടിയിൽ കയറി പോയി , ഞാൻ പിന്നെ അവിടെ നിൽക്കാതെ നേരെ വീട്ടിലോട്ട് വെച്ചുപിടിച്ചു

വണ്ടിയും ഒതുക്കി ഞാൻ നേരെ അടുക്കളയിലോട്ട് വെച്ചു പിടിച്ചു

“അമ്മേ കഴിക്കാൻ എന്തെങ്കിലും താ”

“ആ നീ ഇരിക്ക് ഇപ്പൊ തരാം”

വീട്ടിൽ വന്നു ആഹാരം കഴിച്ചു ഒന്ന് മയങ്ങാനായി പോയി, ഫുഡ്‌ കഴിച്ചു കഴിഞ്ഞു റൂമിൽ എത്തിയ ഞാൻ a c യും ഇട്ട് കിടന്നു, കിടന്നു കഴിഞ്ഞു എന്റെ മനസ്സിൽ ഇന്ന് കണ്ട ആ പേടമാൻ മിഴിയെ ഓർത്തു എന്തോ അവളുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല, ആ മുഖം കണ്ടാൽ അറിയാം എന്തൊക്കെയോ വിഷമങ്ങൾ അതിനെ അലട്ടുന്നുണ്ട് എന്ന്, പക്ഷേ ഇത്രെയും നാളുകൾക്കു ഇടയിൽ ഒരുപാട് ആർഭാടാ വേഷങ്ങൾ കണ്ടിട്ടുണ്ട് ഒരുപാട് മലയാളതനിമയെ കണ്ടത് കൊണ്ടാണോ എന്തോ മനസ്സിന് ഒരു കുളിര്, അതു ആലോചിച്ചോണ്ട് കിടന്നപ്പോൾ എപ്പോഴോ എന്നെ നിദ്ര ദേവി പുൽകി

*******************

അങ്ങനെ ഇൻഡിഗോ ഫ്ലൈറ്റ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു



അങ്ങനെ ചെക്കിങ് എല്ലാം കഴിഞ്ഞു ഞാൻ എയർപോർട്ടിന്റെ വെളിയിൽ വന്നു അപ്പോൾ വിഷ്ണു എന്നെയും കാത്ത് വെളിയിൽ നിൽക്കുന്നത് കണ്ടു ഞാൻ വന്നു അവനെ ഒന്ന് ഹഗ് ചെയ്തു, “വിഷ്ണു സുഖമല്ലേടാ”

“സുഖം അച്ചേട്ടനോ”

“ആടാ സുഖം”

അത് കഴിഞ്ഞു ഞാനും അവനും വണ്ടിയിൽ കയറി, വിഷ്ണുവിന്റെ കാറിലാണ് ഞങ്ങൾ പോകുന്നത് എയർപോർട്ടിൽ നിന്ന് 8 മണിക്കൂർ യാത്രയുണ്ട് എന്റെ വീട്ടിലോട്ട്, വരുന്നവഴി ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല അല്ല സംസാരിക്കാൻ ഉള്ള മൂഡ് ഇല്ലായിരുന്നു

അങ്ങനെ വിഷ്ണുവിന്റെ കാർ ആലയത്തിൽ എത്തി (ആലയം എന്റെ വീടുപേരാട്ടോ) ഞാൻ കാറിൽ നിന്ന് ഇറങ്ങി ചുറ്റുമൊന്നു നോക്കി എല്ലാം പഴയപോലെ തന്നെ പിന്നെ ആകെ ഒരു മാറ്റം വീടിന്റെ അപ്പുറത്ത് ഒരു പുതിയ വീട് പണി നടക്കുന്നു, കാറിന്റെ സൗണ്ട് കേട്ട് എല്ലാവരും ഇറങ്ങി വന്നു ഏട്ടത്തിയും ഏട്ടനും അമ്മയും അച്ഛനും വന്ന് എന്റെ ചുറ്റും വന്ന് നിന്ന് ഓരോ കാര്യങ്ങൾ പറഞ്ഞു, അവരുടെ എല്ലാം അടുത്ത് ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ട് ഞാൻ അകത്തു കയറി “അതുമോൾ എന്തിയെ അമ്മേ” അകത്ത് ഉണ്ട് മോനെ നീ വാ അങ്ങനെ ഞാൻ അകത്തു കയറി മനുകുട്ടനും മീനുട്ടിയും എന്റെ അടുത്ത് വന്നു ഞാൻ അവരെ എന്റെ ഇരുകൈകളിലും എടുത്ത് മാറിമാറി ചുംബിച്ചു, അല്പസമയം കഴിഞ്ഞ് അകത്തു നിന്നു അതുമോൾ ഇറങ്ങി വന്നു കൂടെ വേറെയൊരാളും ആദ്യം എനിക്ക് മനസിലായില്ല ഞാൻ ഒന്നും കൂടി നോക്കി ആ കണ്ടതും ഞാൻ ഒന്ന് ഞെട്ടി അതേ അത് അവൾ തന്നെ അമ്മു
!!!!!!!”എന്റെ അമ്മുട്ടി “!!!!!!!!!!!



തുടരും……