തിരുവട്ടൂർ കോവിലകം 11
Story Name : Thiruvattoor Kovilakam Part 11
Author : വിശ്വനാഥൻ ഷൊർണ്ണൂർ
Read from beginning
വെള്ളിയിൽ കെട്ടിയ ആ പുലിമുഖത്തിന്റെ കണ്ണുകളുടെ സ്ഥാനത്ത് ശോണ വർണ്ണത്തിൽ രണ്ട് ചെറിയ രത്നങ്ങൾ പതിച്ചിട്ടുണ്ട്
അവ സദാ തിളങ്ങി കൊണ്ടിരിക്കുന്നു. ഊന്നുവടിക്ക് പിറകെ വന്ന കൈവിരലിൽ നവരത്ന കല്ലുകള്‍ പതിച്ച ഒരു തടിച്ച മോതിരവും ഉണ്ട് .
കാറിന്റെ ഡോർ തുറന്ന് അദ്ദേഹം പുറത്തേക്കിറങ്ങി ചുവന്ന പട്ടാണ് വേഷം മുഴുവനായും നരച്ച താടിയും മുടിയും പരന്ന നെറ്റി തടത്തിൽ നീളത്തിൽ വരച്ച ചന്ദനക്കുറി , നെരച്ച രോമാവൃതമായ നെഞ്ചില്‍ സ്വർണ്ണം കെട്ടിയ രുദ്രാക്ഷം.
തീക്ഷണമായി തിളങ്ങുന്ന കണ്ണുകള്‍
അദ്ദേഹം പതിയേ കോവിലകം ലക്ഷ്യമാക്കി നീങ്ങി . അദ്ദേഹം കോവിലകത്തിന്റെ ഗെയ്റ്റിന്റെ മുന്നിലേക്കെത്തിയതും ശ്യാമിനെ വിട്ട് ഉമയായ് മാറിയ അവന്തിക ഗെയ്റ്റിലേക്ക് തിരിഞ്ഞു കൂടെ തീഗോളവും കരി നാഗവും .
വല്ലാത്ത ശബ്ദത്തില്‍ അവൾ മൂളിക്കൊണ്ടിരുന്നു .
പെട്ടെന്ന് ആകാശം മേഘാവൃതമായി ആകാശത്ത് നിന്നും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടിയും മിന്നലും ശക്തി പ്രാപിച്ചു.
തൊടിയിലെ മരങ്ങളെല്ലാം ഇളകിയാടാൻ തുടങ്ങി കരിയിലകൾ അന്തരീക്ഷത്തിലേക്കുയർന്നു കാറ്റില്‍ കോവിലകത്തിന്റെ ഗെയ്റ്റുകൾ താനെ അടയാനും തുറക്കാനും തുടങ്ങി .
കാറില്‍ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയ പരികർമിയോട് തിരുമേനി ഇറങ്ങണ്ടാ എന്ന് കൈകൊണ്ട് ആഗ്യം കാണിച്ചു .
മുന്നോട്ട് നടന്നു നീങ്ങിയ തിരുമേനി കാറ്റിന്റെ ശക്തിയില്‍ പുറകോട്ട് വെച്ചു പോയി.
ഈ സമയം ഉമയായി മാറിയ അവന്തിക പൊട്ടിച്ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു അവളുടെ വായിൽ നിന്നും തീ വിമിക്കാൻ തുടങ്ങി .
“വീണ്ടും നീ വന്നു അല്ലേ “
മുരണ്ട് കൊണ്ടവൾ ചോദിച്ചു .
“വന്നതല്ല നീ വരുതിയല്ലേ “
തിരുമേനി മറുപടി പറഞ്ഞു .
“ഇനി നിനക്കെന്നെ തളക്കാൻ കഴിയില്ല ”
അവള്‍ ഉറക്കേ ഉറക്കേ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു .
“നീ എത്ര ശക്തി പ്രാപിച്ചാലും നിന്നേ തളച്ചിട്ടേ നോം ഇവിടുന്നു പോകൂ….
അവള്‍ മുരണ്ട് കൊണ്ട് ആ മുത്തശ്ശി മാവിന്റെ വലിയ ശിഖരത്തിലേക്കൊന്ന് നോക്കി കൈകൊണ്ട് എന്തോ ആഗ്യം കാണിച്ചു . ആ ശിഖരം അടർന്ന് കാറ്റില്‍ ഒരപ്പൂപ്പൻ താടിയേ പോലെ പറന്നു വന്നു .
ആ മാവിന്റെ ശിഖരം മൂത്തേടം തീരുമേനിയുടേ നേരക്ക് തിരിഞ്ഞു
പാഞ്ഞു വരുന്ന മാവിന്റെ ശിഖരത്തിനു നേരേ പുലിമുഖം കെട്ടിയ ഊന്നു വടി ഉയർത്തി ഉടനെ അതിന്റെ കണ്ണുകള്‍ ശക്തിയായി ജ്വലിക്കാൻ തുടങ്ങി കണ്ണിന്റെ സ്ഥാനത്തുണ്ടായിരുന്ന രത്നങ്ങളിൽ നിന്നും തെറിച്ചു വീണ അഗ്നിച്ചീളുകൾ അന്തരീക്ഷത്തില്‍ വെച്ചു തന്നെ ആ മാവിന്‍ ശിഖരത്തെ കത്തിച്ചു ചാമ്പലാക്കി.
ഇത് കണ്ട് വീണ്ടും പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു .
ഈ സമയം കരിനാഗവും തീഗോളവും മുത്തേടം തിരുമേനിയുടെ നേരേ പാഞ്ഞടുത്തു .
അതി ശക്തമായ കാറ്റ് തിരുമേനിയുടെ മുന്നോട്ടുള്ള നീക്കം തടസ്സപ്പെടുത്തി ആകാശത്ത് അപ്പോഴും വെള്ളിടി മുഴങ്ങി കൊണ്ടിരുന്നു .
മുത്തേടം തിരുമേനി ഇടത് കൈകൊണ്ട് ഉന്നു വടി തറയില്‍ കുത്തിപ്പിടിച്ച് വലതു കൈ രദ്രാക്ഷമാലയിൽ പിടിച്ച് കൊണ്ട് മന്ത്രം ചൊല്ലാൻ തുടങ്ങി .
“ഓം …..ചടുല ചടുല ക്ഷിപ്രാഥാർത്ഥി”
തിരുമേനി മന്ത്രോച്ചാരണം ഉച്ചത്തിലാക്കിയപ്പോഴും അവള്‍ ഒരു കൂസലുമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു .
ശീൽക്കാരത്തോടെ ചീറിയടുത്ത കരിനാഗത്തിനു നേരെ തിരുമേനി മടിശ്ശീലയിൽ നിന്നും ഒരു രുദ്രാക്ഷം എടുത്ത് നെഞ്ചോട് ചേര്‍ത്ത് മന്ത്രിച്ചു കൊണ്ട് താഴോട്ടിട്ടു ഭൂമിയില്‍ പതിച്ച രുദ്രാക്ഷം ഞൊടിയിടകൊണ്ട് ഒരു കീരിയായ് രൂപാന്തരം പ്രാപിച്ച് ഫണം വിരിച്ച് നിൽക്കുന്ന കരിനാഗത്തിന്റെ മേലേക്ക് ചാടിവീണു.
പിന്നീട് അവിടെ ഒരങ്കം തന്നെ നടന്നു
ഒടുവില്‍ കീരി കരിനാഗത്തിന്റെ പത്തിയിൽ കടിച്ചു കുടഞ്ഞതും കരിനാഗം മുല്ലമാലയായ് മാറി.
ഉടനെ തീരുമേനി വലതും കരം ആ കീരിക്കു നേരെ നീട്ടിയതും ആ ജീവി രുദ്രാക്ഷമായ് മാറി. അന്തരീക്ഷത്തിലൂടെ പറന്നു വന്നു തീരുമേനിയുടെ ഉള്ളം കയ്യിലെത്തി
ഈ സമയം അവള്‍ ചീറിക്കൊണ്ട് ഒന്നുറക്കെ അട്ടഹസിച്ചു .
പെടുന്നനെ അവിടെ ആ കറുത്ത കൂറ്റന്‍ നായ പ്രത്യക്ഷപ്പെട്ടു . ഇര കണ്ട വേട്ട മൃഗത്തേ പോലെ തന്റെ നേരെ പാഞ്ഞു വരുന്ന കൂറ്റന്‍ നായയേയും അഗ്നി ഗോളത്തേയും കണ്ട മൂത്തേടം തിരുമേനിയുടെ കണ്ണുകള്‍ ഒന്ന് ചൂളിച്ചെറുതായി……!!
(തുടരും…………)