കടലിന്റെ മർമ്മരം


എന്തിനോവേണ്ടി എഴുതി കൂട്ടുന്ന ഭ്രാന്ത് നിങ്ങളിലൂടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന നിമിഷം, നിങ്ങളത് ഇരു കൈ നീട്ടി സ്വീകരിക്കുമ്പോൾ ന്നിലുണ്ടാകുന്ന സന്തോഷം.. അത് മാത്രാണ് ‘ വേടൻ’ ന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന നിക്ക് വേണ്ടു.., പിന്നെ നേരിട്ട് അല്ലാതെ ഇതിലൂടെ കിട്ടിയ കുറച്ച് ചങ്കുകൾ അതിൽ എടുത്ത് പറയുന്ന അച്ചു ന്ന അതുൽ ബ്രോ.. താങ്കളുടെ കഥ എത്രയും പെട്ടെന്നു എഴുതി തീരട്ടെ നാശംസിച്ചു ഞാൻ ന്റെ ഈ ആമുഖം ഇവിടെ നിർത്തുന്നു.. അയ്യേ…ഇതൊരുമാതിരി പ്രസംഗം പോലെയായി.. ഇല്ലേ..! ഹം നികും തോന്നി..

ഡേയ്…. തെറിയൊന്നും പറയരുത് ” നാമം ഇല്ലാത്തവൾ, പ്രണയിനി,” ല്ലാം പെന്റിങ് ആണ് ന്നും ഒരു അപ്ഡേഷനും തന്നിട്ടിലെന്നും അറിയാം. വേറെയൊന്നും കൊണ്ടല്ല എഴുതാൻ ഉള്ള വെറും മടി.. അതന്നെ കാരണം.. ഇനിയും താമസിക്കും ന്നറിയിച്ചുകൊണ്ട് ഞാൻ നെന്റെ ഈ ചെറു എഴുത്തു ഇവിടെ ഇടുന്നു.. എന്തായാലും കമന്റ്‌ ൽ അറിയിക്കണം ഓക്കേ.. ഞാനൊരു സാഡിസ്റ് ആണെന്ന് ഒരു കര””കമ്പി “” കേട്ടു. ഇതൊന്ന് വായിച്ചു നോക്കേടെ ന്നിട്ട് പറ ഞാൻ സാഡിസ്റ് ആണോന്ന്.. അല്ല പിന്നെ..,

അപ്പോ പൂവാം …,

********************************

“” ക്കെക്കൂടി ഞനെടുത് കത്തിച്ചുകളയും പെണ്ണെ…! അതൊന്ന് ഒതുക്കി കെട്ടിക്കൂടെ നിനക്ക്..? “”

കടൽകാറ്റിന്റെ മർമ്മരം ചെറു തണുപ്പേറിയ സുഖം നൽകുമ്പോൾ, അതിന്റെ ലാളനയിൽ വിടർത്തിയിട്ട ന്റെ മുടിയിഴകൾ അവന്റെ കാഴ്ചകളെ പലപ്പോഴായി മറച്ചതിലുള്ള ആലസം അവനെടുത്തു കാട്ടി.. പറഞ്ഞതും കടക്കണ്ണിൽ ഇടക്കിടെ ന്നെ നോക്കുന്നുമുണ്ട്..!

“” ആണെങ്കിൽ സഹിച്ചോ നിയ്യ്.. ഞാൻ പറഞ്ഞയല്ലേ വെട്ടി നിർത്താമെന്ന് ന്നിട്ടിപ്പോ നിക്കയോ കുറ്റം.. ഹും.. “”

പാറി പറക്കുന്ന മുടികളെ വാശിയോടെ കെട്ടിയൊതുക്കി അവന് മുഖം കൊടുക്കുമ്പോൾ, കോർപ്പിച്ചുള്ള നോട്ടമാണ് മറുപടി.,

“” ങാഹ്.. ഞാൻ അങ്ങനെയോക്കെ പറഞ്ഞെന്നിരിക്കും അതും കേട്ട് മുടിമ്മേലങ്ങാനും തൊട്ടാ…! “”

പറയുന്നതിനോടൊപ്പം അവനെന്നെ വശം ചേർന്ന് പുണർന്നുനിന്നു.., കവിളിൽ ചെറു തണുപ്പ് തന്നവൻ ചിരിയോടെതന്നെ ന്റെ കവിളിൽ കവിൾ ചേർത്തു കടലിന്റെ ആഴങ്ങളുടെ അടിത്തട്ടു തൊട്ടറിയാൻ കൂടെകൂടി..

“” ഞനൊന്ന് ചോദിച്ചാ സത്യം പറയോ നിയ്യ്….? “”

“” കൊല്ലം രണ്ടായിട്ടും ന്നോട് ചോദിക്കാൻ നിനക്കിപ്പോളും മുഖവരയോ…? നി ചോദിക്കേടി പെണ്ണെ “”

കേൾക്കാൻ കാത്തിരുന്നപോലെ ആ കൂവള മിഴികൾ വിടർന്നു, അവന്റെ ചെമ്പൻ കണ്ണുകളിൽ സ്വന്തം മുഖം തെളിഞ്ഞു വന്നതും അവളിൽ എന്തൊക്കെയോ ഒഴുകി ഇറങ്ങുന്ന പോലെയൊരു തോന്നൽ..

“” നിനക്കെന്നിൽ ഏറ്റവും പ്രിയപ്പെട്ടതെന്താണ്…?? “”

ആ ചെമ്പൻ കണ്ണുകൾ ചുളുങ്ങി, അവയെന്റെ മിഴിയിലെ രഹസ്യങ്ങൾ കവർന്നേടുക്കാൻ നെന്നപോലെ മുഖമാകെ അലഞ്ഞു..പിന്നെയതോരു ചെറുപുഞ്ചിരിയായി,

“” ഹും.. ന്തേയ്‌ പെട്ടന്നങ്ങനെ തോന്നിക്കാൻ..??””

“” അതൊക്കെയുണ്ടെന്ന് കുട്ടിക്കോ, ആദ്യം മറുപടി പറ നിയ്യ്…! “”

അവനൊന്ന് കണ്ണുകളടച്ചു നിശ്വസിച്ചു, പിന്നെ മിഴികൾ തുറന്നെന്നെ നോക്കി നിറപുഞ്ചിരി ന്നിലേക്കും തൂകി, മറുപടി പറയാൻ തുടക്കമിടുമ്പോലെ അവൻ ന്റെ മുന്നിൽ പ്രണയാദ്രമായി മുട്ടിലിരുന്നു, അവന്റെ കണ്ണുകളെ നേരിടാനാവാതെ കുനിഞ്ഞ മുഖമവൻ തന്റെ കൈകളാൽ താങ്ങി നേരെ നിർത്തി.

“” നിന്നിലെനിക് പ്രിയപ്പെട്ടതായി പലതാണ് പെണ്ണെ.. നിന്റെ ഈ കറുപ്പുതോൽക്കും കൂവളമിഴികൾ നിക്ക് പ്രിയപ്പെട്ടതാണ്.., വിയർത്തോട്ടി നനവിന്റെ ആവരണം തീർത്തു നീ ന്റെ നെഞ്ചിൽ സ്ഥാനം പിടിക്കുമ്പോൾ ന്നെ പുണരുന്നനിന്റെയി കാർക്കുന്തലിന്റെ മണമെനിക്ക് പ്രിയപ്പെട്ടതാണ്..,

ചെറുപ്പിണക്കത്തിൽ നിന്നോട് മിണ്ടാതെ നില്കുംനേരം ന്റെ കള്ളപ്പിണക്കം മാറ്റാൻ നീ ന്റെ ചുണ്ടിൽ തരുന്ന ചുടുചുംബനം നിക്ക് പ്രിയപ്പെട്ടതാണ്., അവയുടെ അവസാനം ശ്വാസം ഷെയിച്ചു ന്റെ കഴുത്തിൽ നീ തരുന്ന ചെറുവേദനയെനിക് പ്രിയപ്പെട്ടതാണ്.., പിന്നെ…! “”

“” പിന്നെ….? “”

“” പിന്നെ നിന്റെ ശ്വാസം പോലും നിക്കായി മാത്രമാണെന്ന് അറിയുന്ന, നിന്റെ ഹൃയത്തിന്റെ താളം നിന്റെത് മാത്രമാണെന്ന് അറിയുന്ന നിമിഷമാണ് നീ നിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത്..!””

അവന്റെ കണ്ണിലെ വശ്യത ന്നെ പുൽകിതുടങ്ങിയെന്ന് തോന്നിയതും, ഞാൻ മുഖം വെട്ടിച്ചു.

“” കാര്യം ചോദിക്കുമ്പോൾ പൈങ്കിളി ഡയലോഗടിക്കുന്നോ ജന്തു.. “”

മുഖത്തുള്ള ചെറുനാണം മറച്ചുകൊണ്ടുഞാൻ അവനെ കളിയാക്കുമ്പോൾ, മറുപടി പറയാതെ ന്റെ മുഖത്തേക്കവന്റെ മുഖമടുപ്പിച്ചു, ഒന്ന് ഞെട്ടിനിന്ന ഞാൻ ചുറ്റുംകണ്ണോടിച്ചു..

“” ന്താ ചെക്കാ നിയ് കട്ടണേ.. ദേ ആള്ക്കാര് നോക്കണെന്ന്..! “” അവന്റ കൈകളിൽ ഞാൻ ന്റെ പിടിമുറുക്കി, ബലമില്ലാത്ത ഒരു പ്രതീക്ഷേതം.

മറുപടി പറയാതെ ന്റെ സീമന്ത രേഖയിൽ അവന്റെ ജീവന്റെ ചുവപ്പ് ചലിച്ചിടത്ത് അവനവന്റെ ചുണ്ടുകൾ ചേർത്തു.. ഞാൻ പോലുമറിയാതെ ന്റെ മിഴികൾ കൂമ്പിയടഞ്ഞു, കൈകൾ കഴുത്തിലെ അലിലയിൽ കോർത്ത താലിയിൽ പിടിമുറുക്കി,..

*********************************************

പഠിക്കുന്ന സമയത്ത് ആ ചെമ്പൻ കണ്ണുകളോട് തോന്നിയ പ്രണയം,. ആരാരും അറിയാതെ അവനെ ഞാൻ ന്റെ സ്വന്തമാക്കിയ നിമിഷങ്ങൾ, അവന്റ സങ്കടത്തിലും, സന്തോഷത്തിലും, ദെഷ്യത്തിലും, വിജയത്തിലും ഞാനവമ്പോലുമറിയാതെ കൂട്ടായുണ്ടായിരുന്നു..

പറയാൻ പേടിയായിരുന്നു…. എന്നോ ചലനമറ്റ കാലുകൾക്ക് അവകാശിയായ ഈ പെണ്ണിന് അവനോട് പ്രണയം ന്ന് പറഞ്ഞാൽ എന്തായിരിക്കും മറുപടി ന്നോർത്ത്, പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയം..

ഒരിക്കൽ ലൈബ്രറിയിൽ നിന്ന് ” വിഷാദം പൂക്കുന്ന മരങ്ങൾ “” ന്ന മാധവി കുട്ടിയുടെ ബുക്കും നെഞ്ചിലേറ്റി കൂട്ടുകാരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങിയ ന്നെ കാത്താ ചെമ്പൻ കണ്ണുകൾ ആ പടിക്കെട്ടിൽ കൈയും കൂട്ടിപിണച്ചുനിൽക്കുന്നുണ്ടായിരുന്നു. അവന്റ ആ മിഴികൾ ന്നിൽ തങ്ങി നിന്നില്ല കൂടെ നിന്നവളെ തേടി ആ മിഴികൾ നീങ്ങുന്നത് ഞാൻ ഒരു വേദനയോടെ കണ്ടുനിന്നു, അന്നദ്യമായി എനിക്ക് ന്റെ ഈ അവസ്ഥയിൽ ദേഷ്യം തോന്നി.., വിഷമം നിറഞ്ഞു,

താൻ ഏറെ സ്നേഹിക്കുന്ന ഒരുവൻ തന്റെ മുന്നിൽ നിന്ന് മോറ്റൊരാളെ സ്വന്തമാക്കാൻ തയാറെടുക്കുന്ന നിമിഷം. മരിച്ചു പോയിരുന്നെല് ന്ന് വരെ തോന്നിയിരുന്നു നിക്കപ്പോ.. കണ്ണുകൾ ന്തിനോ വേണ്ടി ചുറ്റും അലഞ്ഞു.., ഒടുവിൽ നീറിയ നെഞ്ചുമായി ഞാൻ ആ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“” നിങ്ങള് സംസാരിക്ക് ഞാൻ.. അങ്ങോട്ടേക് നിക്കാം..!!””
ഉള്ളുനീറുന്ന വേദനയിൽ കണ്ണിൽ ഉറ പൊട്ടിയവരുന്ന മിഴിനീരിനെ വാശിയോടെ തടഞ്ഞു വയ്ക്കുമ്പോളും മനസ്സ് അസ്വസ്തമായിരുന്നു, പതിയെ ഞാൻ വീൽചെയറിൽ കൈകൾ അമർത്തി മുന്നിട്ടേക് ആഞ്ഞു, പെട്ടന്ന് പിന്നിൽ നിന്ന് വന്ന ബലത്തിൽ ന്റെ കൈകൾ അവിടെ തറഞ്ഞു നിന്നു.

“” ഹാ.. താൻ അങ്ങനെയങ്ങ് പോയപ്പിന്നെ… നിക്ക് പറയാനുള്ളത് പിന്നാരു കേൾക്കും. ! “”

“” ഏഹ്ഹ്.. !! “” അത്ഭുതമായിരുന്നു ന്നിൽ.. ചെറു ചിരിയോടെ ന്റെ മുന്നിൽ മുട്ടിൽ കുത്തി അവൻ പറഞ്ഞു അവന്റെ പ്രണയം.. ന്തെല്ലാമോ അവൻ നോട്‌ പറഞ്ഞു., സന്തോഷം മൂലം ചെവിയിൽ മർമ്മരങ്ങൾ ഇല്ല നേർത്ത സ്വരം മാത്രം.. ന്നാൽ ഞാൻ കേട്ടത് ഇത്ര മാത്രം “” ജീവനുള്ളടത്തോളം കാലം പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. ഈ മിഴി നിറയാതെ കൂടെ കണ്ണും ന്നും. “”

ജീവൻ നിലച്ചുപോയോ ന്നുപോലും സംശയിച്ചിരുന്നു, സ്വപ്നവോ മിഥ്യയോ ന്നുപോലും നിച്ചയമില്ല.

“”വെർതെ.. വെറുതെ പറ്റിക്കാൻ പറയണതൊന്നുമല്ലല്ലോ ന്നെ..! “”

ന്റെ മുഖം കണ്ടവൻ, നിറഞ്ഞ കണ്ണുകളിൽ ചിരി ചാലിച്ചവൻ അല്ലെന്ന് തലയാട്ടി.., ന്റെ കൈയുടെ മുകളിൽ കൈകൾ ചേർത്തവൻ ന്റെ കണ്ണിലേക്ക് നോട്ടമെറിഞ്ഞു.

മറുപടി പറയാൻ കഴിഞ്ഞില്ല നിക്ക്.. ആ ഒരു നിമിഷം ന്നിലൂടെ ഓടിക്കറിയ നൂറുക്കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ പോലും നില്കാതെ ഞാൻ അവനെ വാരിപ്പുണർന്നു , ഒരേ സമയം ചിരിക്കുകയും കരയുകയും എന്തെല്ലമോ പദംപറച്ചിലുംക്കെകൂടി ആകെ ബഹളം.. ന്നാൽ ന്നിൽ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു ന്നിലൂടെ മിന്നിമറഞ്ഞത്.

“” അത്ര ഇഷ്ടണോ ന്നെ..! “”

“” ജീവനാ.. !! “”

“” കാലിന് ശേഷിയില്ലാത്ത…ല്ലാത്ത ഈ..പെണ്ണിനെ നിനക്ക്… നിനക്കെന്തിനാടാ.. “”

“” കാലുകളുടെ ശേഷിയില്ലായിമ്മയല്ല പെണ്ണെ നിന്റെ സൗന്ദര്യം.. നിന്റെ യി സ്നേഹവും, നിറഞ്ഞ പുഞ്ചിരിയും മതിയെനിക് നിന്നെ ന്റെ ആയുസ്സൊളം പ്രണയിക്കാൻ.. “”

ന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവനെന്നെ കൈകളാൽ കോരിയെടുത്തു, അത് തീരെ പ്രതീക്ഷിക്കാത്ത ഞാൻ ഒന്ന് പതറി യെങ്കിലും പിന്നിലുണ്ടായിരുന്നവൾ ചിരിക്കുന്ന സ്വരം കേട്ടതും എങ്ങുനിന്നോ വന്നേനെ മൂടിയ നാണത്തിന്റെ കൈയൊപ്പ് പോലെ ആ നെഞ്ചിൽ അവന്റെ വിയർപ്പിന്റെ ഗന്ധവും ആസ്വദിച്ചു ഞാൻ ചാഞ്ഞു..

തിരിഞ്ഞു നോക്കാതെ അന്ന് നടന്ന നടത്തം ചെന്നുനിന്നത് കത്തിയാളുന്ന അഗ്നിക്ക് മുന്നിലാണ്, ന്നെയും കോരിയെടുത്ത് മണ്ഡപത്തിലേക്ക് കേറുമ്പോൾ അവനിൽ തങ്ങിനിന്നത് ന്നോടുള്ള തീരാത്ത പ്രണയമാണ്.,

അവന്റെ ജീവൻ ചാലിച്ചെഴുതിയ താലി കഴുത്തിലേക്ക് ഏറ്റുവാങ്ങുമ്പോൾ നിറഞ്ഞു കാഴ്ച മങ്ങിയ മിഴികളിൽ ഞാൻ ന്റെ പ്രാണനെ…ന്റെ ജീവന്റെ പാതിയെ കൈകൂപ്പി ഞാൻ നോക്കി കണ്ടു.., ന്നിലവനോടുള്ള അടങ്ങാത്ത പ്രണയം അവനിലേക്ക് പകരാൻ ഉള്ളു തുടിച്ചിരുന്നു ആ നിമിഷം.. ഒരു പെണ്ണെന് ഏറ്റവും പ്രിയപ്പെട്ട നിമിഷത്തിലൊന്ന് അവളുടെ വിവാഹം.അതുമവൾ ഇഷ്ടപെട്ട പുരുഷന്റെ കൂടെ.. അതെ ഞാൻ., ഞാനല്ലേ ഈ ലോകത്തിൽ വച്ചേറ്റവും വല്യ ഭാഗ്യവതി..

ന്റെ നിറഞ്ഞു തുളുമ്പറായ മിഴികൾ തുടച്ചവൻ മുപ്പത്തി മുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ആ ദേവിയുടെ സാന്നിധ്യത്തിൽ ന്റെ സീമന്ത രേഖയിൽ ചുവപ്പ് ചാലിച്ചു ന്നെയവന്റെ സ്വന്തമാക്കി. കുട്ടിനായി ഒരു ചെറു മുത്തവും, നിറഞ്ഞ മിഴിയോടെ ചിരിച്ച ന്റെ ഭാവം കണ്ട് കൂടെ നിന്നവരിലും ചിരി ഒഴിക്കിയേത്തി. ആ യാത്ര തുടങ്ങിട്ട് ഇന്നേക്ക് രണ്ട് കൊല്ലമാകുന്നു..

******************************************

“” നീ കടല് നോക്കി സ്വപ്നം കാണുവാണോ പെണ്ണെ..!””

അപ്പോളാണ് ഓർമകളിൽ നിന്ന് ഞാൻ പുറത്ത് വന്നത്.. അതോർത്തെന്നിൽ ചിരി മുളച്ചതും

“” ന്തോ വേണ്ടാത്തത് ചിന്തിച്ചു കുട്ടിട്ടുണ്ടല്ലോ പെണ്ണെ നീ…!””

“” ച്ചീ.. അസത്തെ… വേണ്ടാതീനം പറയുന്നോ..””

കൈമുട്ട് മടക്കി അവനിൽ വേദന സമ്മാനികുമ്പോൾ, അവിടം ഞാൻ തന്നെ തിരുമ്മി കൊടുത്തിരുന്നു.. സംഭവം വേദനിച്ചില്ലെങ്കിലും അവന്റെ മുഖമൊന്ന് മാറിയാൽ നിക്കത് സഹിക്കാൻ കഴിയില്ല..

കുറച്ചു നേരം കൂടെ കടൽ കാറ്റേറ്റ് തിരികെ പോകാനായി അവനെന്റെ വീൽ ചെയർ പതിയെ മുന്നോട്ടേക് ഉരുട്ടി, പോകുമ്പോളും ചിരിയിലും കളിയിലും നിറയുന്ന അവന്റെ മുഖം ന്നിൽ പിന്നെയും സന്തോഷത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

“” അതെ..പിന്നൊരു കാര്യം അമ്മ ചോദിച്ചു..? “”

“” ഉം… ന്നതാ അമ്മ ചോദിച്ചേ…? “”

“” രണ്ടു കൊല്ലമായില്ലേ.. നിങ്ങൾക്ക് പ്രണയിച്ചു കൊതി തീർന്നില്ലെങ്കിലും, അവർക്ക് അവരുടെ പേരക്കുട്ടിടെ അപ്പൂപ്പനും അമ്മുമ്മേം ആകാൻ കൊതിയുണ്ടെന്ന്.. “”

“” ഹോ…ന്നിട്ട് നീയെന്തു പറഞ്ഞു..?? “”

“” ഞാൻ പറഞ്ഞു ന്റെ കെട്ടിയോന്റെ കുട്ടിക്കളിയൊക്കെ മാറീട്ടെ ഞങ്ങളു അതിനെ കുറിച്ച് ആലോചിക്കുന്നുള്ളു ന്ന്..! ‘”

പറഞ്ഞതും അവൻ വീലചെയർ നിർത്തി പെടുന്നനെ ന്റെ ഇടുപ്പിൽ പിച്ചീ..

“” ഹാ.. ഡ്രാ വിട്രാ… വേദനിക്കണ്…

ന്റെ പൊന്നല്ലേ.. യ്യോ.. വിട്.. “”

പിടിയായാഞ്ഞതും, അവൻ പുറകിൽ നിന്നു

“” മോൾടെ കെട്ടിയോന്റെ കുട്ടിക്കളി ല്ലാം മോള് ഇന്ന് കാണും..,, അവരോട് വിളിച്ചു പറഞ്ഞോ… ഉടനെ അപ്പൂപ്പനും അമ്മുമ്മയും ആകാൻ റെഡിയായിക്കോളാൻ.. ഹാ ഹാ അത്രക്ക് ആയോ നീ.. ഡോണ്ട് അണ്ടറസ്റിമേറ്റ് ദ പവർ ഓഫ് അ കോമൺ മാൻ…. യു ഗെറ്റ് ഇറ്റ് ലേഡി..””

“” അയ്യേ… ആളൊള് നോക്കണ് ജന്തു.. ച്ചീ.. ഇതൊലൊരു കോന്തൻ വായിനോക്കിയേയാണല്ലോ ഈശ്വര നീ നിക്ക് തന്നത്.. “”

അവനവന്റെ പെണ്ണിനെക്കൊണ്ട് ആ മണൽത്തരിയിലൂടെ കടൽകാറ്റിന്റെ കൂട്ടുപിടിച്ചു പതിയെ നീങ്ങി..

“” പ്രാന്തൻ വായിനോക്കി നിന്റെ അച്ഛൻ..!! “”

ഒന്നിളിച്ചവളെ കളിയാക്കി പറഞ്ഞവൻ അവളുടെ തലക്കിട്ടൊരു കോട്ടും കൂടെ കൊടുത്തതും മുല്ലപ്പൂ പോലുള്ള കുഞ്ഞി പല്ലുകൾ തെളിഞ്ഞു, മുത്തുപോഴിക്കുന്ന ചിരിയവളിൽ നിന്നും പുറത്തേക്കൊഴുകി..

ഇനിയുമൊരു ആയിരം യുഗം അവന്റെ പാതിയെ സന്തോഷിപ്പിക്കാനും, സംരഷിക്കാനും, അവളുടെ കുറുമ്പുകൾ ഏറ്റുവാങ്ങാനും ലാളനകൾ ആസ്വദിക്കാനുമായി അവന്റ ഉള്ളം എന്നുമാവാക്കായി മാത്രം മിടിക്കും.,

ന്നാൽ അവൾക്കവൻ മറ്റെന്തെല്ലാമോവാണ്.., കഴിക്കാൻ മടികാട്ടുമ്പോൾ സ്നേഹത്തോടെ ഊട്ടുന്ന അച്ഛനാണ്, തല്ലുപിടിക്കുമ്പോൾ അവനവൾക് അനിയനാണ്, തെറ്റുകൾ കാട്ടുമ്പോൾ വഴക്ക് പറഞ്ഞവനെന്നിൽ ജേഷ്ടനായിട്ടുണ്ട്, ഒടുക്കം ന്റെ പ്രണയം അവനിൽ നൽകി ആ ചൂടെറിയ വിയർപ്പൊട്ടിയ നെഞ്ചിൽ തലച്ചയ്ക്കുമ്പോൾ അവനെന്റെ സ്വന്തമാകും..ന്റെ ജീവനാകും..

അതെ കാലുകൾക്ക് ചലനമില്ലാത്തവളെ പ്രണയിക്കുന്ന ഭ്രാന്തൻ..

അവസാനിച്ചു..

വേടൻ