നഗ്നസത്യം

കുറ്റാന്വേഷണം എന്ന നോവലിന് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.എന്നിരുന്നാലും ആ കഥ വായിക്കുന്ന ആൾക്കാരുടെ എണ്ണം കുറവാണെന്നു തോന്നുന്നു. ആളുകൾക്ക് കൂടുതലും പ്രണയ കഥകളോടുള്ള താല്പര്യം ആയിരിക്കും കാരണം… വെറും തോന്നലാണ്.. ചിലപ്പോൾ പ്രണയകഥയും ഞാൻ എഴുതിയേകാം.

ഈ കഥയിലെ അരുണിന്റെ കഥയാണ് ഇവിടെ പറയാൻ പോവുന്നത്.. ഇനി കഥ അരുണിന്റെ പോയിന്റ് ഓഫ് വ്യൂലാണ് പറയാൻ പോവുന്നത്..

അപ്പോൾ തുടങ്ങാം അല്ലെ..

________________

ഒരു ക്യൂബക്കിളിൽ കാത്തിരിക്കുകയാണ് ഞാൻ.. ഈ നിമിഷം വരെ നടന്ന സംഭവങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു.. ശത്രുക്കൾക്കു പോലും ഇത്രയും കഠിനമായ അഗ്നിപരീക്ഷയ്ക്കു വിധേയമാകരുതേ എന്നു വിചാരിച്ചു. ഒരു ത്രില്ലർ സിനിമയ്ക്കുള്ള എല്ലാ സംഭവങ്ങളും ഇവിടെയുണ്ടായി.. ഒരു സത്യം തെളിയിക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങേളാണ് ചെയ്തത്.. സംഭവിച്ചതൊക്കെ ഒരു ദുസ്വപ്നമായി കാണാൻ ആഗ്രഹിച്ചു.

ഒടുവിൽ എന്റെ മനസ്‌ എന്നോട് പറഞ്ഞു. “നീതിപീഠം നൽകുന്ന ഏത് ശിക്ഷയും ഞാൻ വളരെ സന്തോഷത്തോടെ ഞാൻ സ്വീകരിക്കും..”

പെട്ടെന്ന് ഡോർ തുറന്നു ഒരാൾ വന്നു.. ഞാൻ അയാളെ ഒന്നു അടിമുടി നോക്കി.. ഒരു 35-40 വയസ്സ് പ്രായം, തലയിലെ മുടി കുറച്ചു കൊഴിന്നു പോയിരിക്കുന്നു..ട്രിമ് ചെയ്ത താടി, അത്ര ശക്ക്തിയില്ലാത്ത കണ്ണട വെച്ചിട്ടുണ്ട്.. വൈറ്റ് ചെക് ഷർട്ട്‌, ഡാർക്ക്‌ ബ്ലു പാന്റ്സ്, ബ്ലാക്ക് സോക്സ് ആൻഡ് ഷൂസ് ,അയാളുടെ കൈയിൽ ഒരു ഫയലുണ്ടായിരുന്നു. ഞാൻ അയാളെകണ്ടപ്പോൾ എഴുന്നേറ്റു വണങ്ങി..

അയാൾ :ഗുഡ് മോർണിങ്, എന്റെ പേര് രാം മോഹൻ, സീനിയർ ഇൻസ്‌പെക്ടർ സിബിഐ..

ഞാൻ : ഹലോ സർ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
രാം : നിങ്ങൾക്കിവിടെ ബുദ്ധിമുട്ട് ഉണ്ടായില്ലല്ലോ?

ഞാൻ : എന്നെ കസ്റ്റഡിയിൽ വെച്ചു തന്നെ ഇത് ചോദിക്കണോ, സർ?

രാം :സോറി, പക്ഷെ ഇത് ഒരു ഇൻട്രോഗാഷനല്ല, ഒരു ഡൌട്ട് ക്ലിയറൻസ് ആണ്.

ഞാൻ :മനസിലായില്ല..
രാം :പറയാം

അയാൾ എന്റെ ടേബിളിലിരുന്നു അയാളുടെ കൈയിലുള്ള ഫയൽ തുറന്നു..

അതിൽ ചില റിപ്പോർട്സുണ്ടായിരുന്നു, പിന്നെ ചില ഫോട്ടോസും..

* ആ ഫോട്ടോസ് കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ ഓർമ വന്നു.

രാം :നിങ്ങൾ ഭാഗമായ ഒരു കേസിനാസ്പദമായ ചില കാര്യങ്ങൾ ചോദിച്ചറിയണം. അതിനാണ് ഈ മീറ്റിംഗ്.മാത്രമല്ല എന്തെകിലും മിസ്സിങ്ങോ മറ്റോ ഉണ്ടെങ്കിൽ അതും ക്ലിയർ ചെയ്യാൻ..

ഞാൻ : കുറച്ചു വെള്ളം കുടിച്ചോട്ടെ, സർ..

രാം : യെസ്, യു മെയ്‌..

വെള്ളം കുടിച്ചതിനു ശേഷം..

രാം :നമുക്ക് തുടങ്ങാം അല്ലെ.

ഞാൻ : യെസ്..

എന്റെ ശ്രദ്ധ വീണ്ടും ഫോട്ടോസിലേക് തിരിച്ചു കൊണ്ട് അയാൾ തുടർന്നു..

രാം :ഞാനീ ഫോട്ടോസ് നിങ്ങളെ കാണിക്കുന്നത് ഇതുവരെ സംഭവിച്ച ഒരു കാര്യങ്ങളും മറക്കാതിരിക്കാൻ വേണ്ടിയാണ്..

Kambikathakal: രാഗിണിയുടെ രാത്രികള്‍
ഞാൻ :ഓക്കേ

രാം :എനിക്കിത് ആദ്യം മുതൽ അവസാനം വരെ നിങ്ങൾക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറയണം, എഗൈൻ എല്ലാം…

ഞാൻ :പറയാം സർ..

________________

ഞാൻ എന്റെ ഓഫീസിലെ ഫയൽസ് എല്ലാം അടുക്കി വച്ചു.. എന്നിട്ട് അതെല്ലാം ഒരു കാർഡ് ബോർഡ്‌ ബോക്സിൽ എടുത്തു വച്ചു.. പേടിക്കണ്ട എന്റെ ജോലി പോയതല്ല…ഞാൻ എന്റെ ബോസ്സിനെ കാണാൻ പോവുകയാണ്.. എന്റെ ലീവിന്റെ കാര്യം സംസാരിക്കാൻ.. പുള്ളിക്കാരൻ ഒരു ജോലി തന്നായിരുന്നു.. ആ ജോലി ചെയ്തു തീർത്താൽ പുള്ളി എനിക്ക് ലീവ് തരാമെന്ന് പറഞ്ഞായിരുന്നു.. എന്തായാലും ബെറ്റ് ഞാൻ ജയിച്ചു…

ഞാൻ വേഗം ബോസ്സിന്റെ കേബിനിലേക്ക് നടന്നു..

ഞാൻ : മെയ്‌ ഐ കം ഇൻ സർ?

യെസ്, കം ഇൻ..

ഞാൻ :ശേഷാദ്രി സർ, ഞാൻ ബെറ്റ് ജയിച്ചു..

അതു കെട്ട് ശേഷാദ്രി സർ, ചിരിച്ചു..

ബോസ്സ് :ശെടാ, അപ്പോൾ രണ്ട് മാസം ലീവ് അല്ലെ..

ഞാൻ :അതേ സർ..

ഞാൻ എന്റെ റിപ്പോർട്ട്‌ സബ്‌മിറ്റ് ചെയ്തു.. പുള്ളി അതു വായിച്ചു തുടങ്ങി..

5 മിനിറ്റ് വായിച്ചതിനു ശേഷം..
ബോസ്സ് :ആസ് ഐ എസ്‌പെക്ടഡ്, യൂ ആർ മൈ ബെസ്റ്റ് കോലീഗ്..

ഞാൻ :(മനസ്സിൽ )തമ്പുരാനറിയാം ആരോടൊക്കെ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നു..

താങ്ക്സ് സർ…

ബോസ്സ് :എന്താ ചിരിക്കുന്നത്?

ഞാൻ :ഒന്നുമില്ല സർ, ഞാൻ എന്റെ ലീവിന് പോവാൻ excited ആണ് സർ ,

ബോസ്സ് :എപ്പോഴാണ് കല്യാണം?

ഞാൻ : ഈ വെള്ളിയാഴ്ച..

ബോസ്സ് :ഉം

ഞാൻ : എന്ത്‌ പറ്റി, സർ?

ബോസ്സ് : ഒന്നുമില്ലടോ, അതു താനിവിടെയുള്ളത് എനിക്കൊരു സപ്പോർട്ട് ആയിരുന്നു. എന്റെ ആയുസ്സ് കഴിയുന്നത് വരെയെങ്കിലും താൻ എന്റെ കൂടെ ഉണ്ടാവണമെന്നുള്ളത് എന്തെയൊരു …

ഞാൻ : സർ, ഞാനിവിടെ നിന്ന് റിസൈൻ ചെയ്യുന്നില്ല,

ബോസ്സ് : അറിയാമെടോ.. പക്ഷെ അവൾ പോയതിനു ശേഷം ഒന്നിലും മനസുറക്കുന്നില്ല.. അന്ന് ട്രാക്കിൽ വരാൻ കാരണം നീയും ഈ സ്ഥാപനവും ആണ്.അതുകൊണ്ടാ..നീയില്ലാത്തത് ഒരു കുറവ് തന്നെയാണ്..

ഞാൻ : യെസ്, സർ..

ബോസ്സ് : ഒന്നു കാറ്റു വിടടോ.. 😂

ഞാൻ :ശെരി മാധവേട്ടാ..

ബോസ്സ് : അപ്പൊ പൊള്ളിച്ചടുക്കിക്കോ.. 😁🥰

ഞാൻ ചിരിച്ചുകൊണ്ട് കേബിനിൽ നിന്നിറങ്ങി..

________________

ഓഹ്, ഞാനെന്നെ പരിചയപെടുത്താൻ മറന്നു.. ഞാൻ അരുൺ ജ്യോതിസ്.. പഠിച്ചത് jnu വിൽ ജേർണലിസം പഠിച്ചു . ഇപ്പോൾ പാസ്സ് ഔട്ടായി ഡൽഹിയിലെ ഒരു ചെറിയ കമ്പനിയിൽ ജോലി ചെയ്യുന്നു.ഞാൻ ഇപ്പോൾ സംസാരിച്ചത് മാധവ് ശേഷാദ്രി എന്ന എന്റെ ഗുരുവിനോടാണ്.. അദ്ദേഹം എന്റെ ബോസ്സിനെക്കാലുപരി പിതൃസ്ഥാനത്തുള്ള വ്യക്തിയാണ്.

എന്റെ മാതാപിതാക്കൾ ഓർമ വച്ച നാൾ തന്നെ ഏതോ ആക്‌സിഡന്റ് ൽ വിട്ടു പിരിഞ്ഞു.. പിന്നെ എന്നെ നോക്കിയത് ഈ മനുഷ്യസ്നേഹിയാണ്.. വീട്ടിൽ വളർത്താതെ എന്നെ ഒരു അനാഥാലയത്തി എത്തിച്ചു വളർത്തി .. വേറൊന്നും കൊണ്ടല്ല, അവരുടെ വീട്ടിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു.അവിടെ എന്നിക്ക് പ്രശ്നമുണ്ടാവുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്..പക്ഷെ ഞാൻ വന്നതിന് ശേഷം അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടായി.. മക്കൾ കൈയൊഴിന്നു,6 മാസം മുന്നേ ഭാര്യ മരിച്ചു.. പിന്നെ ആരോഗ്യപ്രശ്നങ്ങൾ അങ്ങനെ പോകുന്നു..
ഞാൻ ശെരിക്കും ഒരു ഇൻവെസ്റ്റിഗറ്റീവ് ജേർണയലിസ്റ്റാണ്..എന്റെ ആവശ്യങ്ങൾക്കു വേണ്ടി ഞാൻ പല രഹസ്യങ്ങളും ചോർത്തി ഞാൻ ലേഖനങ്ങളെഴുതും, ഇടയ്ക് ഞാൻ ബിബിസി, CBN എന്നി ചാനലിൽ പാർട്ട്‌ ടൈം പോലെ വർക്ക്‌ ചെയ്തിട്ടുണ്ട്, എന്റെ ജോലി മികവ് കണ്ടിട്ടായിരിക്കണം, അവർ എനിക്ക് നല്ല ശമ്പളമുള്ള ജോലി ഓഫർ ചെയ്തു, പക്ഷെ ഞാൻ പോവാൻ വിചാരിച്ചില്ല..

Kambikathakal: കക്കോൾഡ് ഫാമിലി – 1
ഞാൻ എന്റെ റൂമിൽ പോയി, ആവശ്യത്തിനുള്ള ഡ്രെസ്സെസെല്ലാം പാക്ക് ചെയ്തു. പിന്നെ എന്റെ ഒരു ഡയറിയും..

അതിനിടയിൽ ഒരു കാൾ വന്നു,

ഹലോ?

ബോസ്സ് : അരുണേ..

ഞാൻ : ആ പറ മാധവേട്ടാ..

ബോസ്സ് : താനെങ്ങോട്ടാ, പോവുന്നത് കൃത്യമായി ?

ഞാൻ : അതു മുംബൈയിലേക്കു അവിടെ ഒരു ചാൻദാസ് പോർട്ടിലേക്..

ബോസ്സ് : അവിടെ ഒരു 2 സമ്പനമായ കുടുംബങ്ങൾ താമസിക്കുന്നുണ്ട്..

ഞാൻ :അറിയാം, അവിടെയാ കല്യാണം..

ബോസ്സ് : ങേ, മനസിലായില്ല…

ഞാൻ : സാറേ, എന്റെ കൂട്ടുകാരിയുടെ കല്യാണം ആ കുടുംബത്തിലുള്ള ഒരാളുമായാണ് നടക്കാൻ പോവുന്നത്…

ബോസ്സ് :ഓ അങ്ങനെയാണോ കാര്യം.. ആ അത് പോട്ടെ.. നിന്നോടൊരു കാര്യം പറയാൻ വേണ്ടിട്ടാണ് വിളിച്ചത്..

ഞാൻ :എന്താ..

ബോസ്സ് : അത്, ആ മിഥിലാപുരിയിലെ രാഷ്ട്രിയ ഗുണ്ടായില്ലേ ഒരു അമർ?

ഞാൻ : എനിക്കറിയാം, ഒരാവശ്യത്തിനായിട്ട് ഞാനങ്ങോട്ട് പോയിരുന്നു..

ബോസ്സ് : അയാൾ കൊല്ലപ്പെട്ടു..

ഞാൻ ഞെട്ടി.. അയാളെ കൊല്ലുകാ എന്നോകെയുള്ളത് സാധാരണ കാര്യമല്ല,

ഞാൻ :അതെങ്ങനെ?

ബോസ്സ് : കൂടുതലൊന്നും എനിക്കുമറിയില്ല, അയാളെ കൊന്നു അവരുടെ പാർട്ടി കൊടിമരത്തിൽ തൂക്കിയ നിലയിലാണ് കണ്ടത്.. അയാളുടെ അച്ഛൻ വിശ്വനാഥൻ മിനിസ്റ്റർ..

ഞാൻ : അറിയാം സാറെ, പുള്ളിക്കാരന്റെ ചുറ്റികളിയെ കുറിച്ച്..

ബോസ്സ് : വൈകാതെ അയാളും അറസ്റ്റ് ചെയ്യപ്പെടും.. തീവ്രവാദബന്ധമുള്ളതിന്..

ഞാൻ : അത് നന്നായി..അവരെപുള്ളല്ലാവരും അവരുടെ വാല് തൂങ്ങി നടക്കുന്നവരും എല്ലാവരും ശിക്ഷിക്കപ്പെടണം..

ബോസ്സ് : അപ്പോൾ നിന്റെ യാത്ര എങ്ങനെയാ?

ഞാൻ : ഫ്ലൈറ്റിൽ. ഡൽഹി റ്റോ മുംബൈ..പിന്നെ അവിടെന്ന് ബസ്സ്.. പിന്നെ അവരുടെ സ്ഥലത്ത് നിന്ന് ഒരു കിമി മാറി ഒരു പിജി ഉണ്ട്‌ അവിടെ ഒരു മാസത്തേക്കുള്ള അഡ്വാൻസ് കൊടുത്തിട്ടുണ്ട്…
ബോസ്സ് :ഈ കല്യാണത്തിന് ശേഷം?

ഞാൻ : ഭാരതപര്യേടനത്തിന് പോവും..

ബോസ്സ് : (ചിരിച്ചു കൊണ്ട് )അപ്പോൾ ശെരി മോനെ..

ഞാൻ : ശെരി മാധവേട്ടാ..

ഫോൺ കട്ടായി..

നിങ്ങൾ ആദ്യം വിചാരിച്ചു കാണും എന്റെ കല്യാണമാണ് നടക്കാൻ പോവുന്നതെന്നല്ലേ…എന്റെ അല്ല, കോളേജ് കാലഘട്ടത്തിൽ എന്റെ കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയുടെ കല്യാണമാണ് നടക്കാൻ പോവുന്നത്..

അവളുടെ പേര് നിത്യ.

പുള്ളിക്കാരിയെ പറ്റി പറയുകയാണെങ്കിൽ ഒരു സ്വപ്നജീവിയാണ്.. എപ്പോഴും ആലോചിക്കുന്നത് അവളുടെ ഫ്യൂചർ ഭർത്താവിനെ കുറിച്ചാണ്.. ഏത് തരത്തിലുള്ള വിശേഷണമാണ് ഇവിടെ ഉപയോഗിക്കേണ്ടതെന്ന് എനിക്കറിയില്ല.. ഒന്നുകിൽ ജീവിതത്തിലെ വേദനിപ്പിക്കുന്ന സത്യങ്ങൾ അറിയാതെ ജീവിക്കുന്നവൾ.. അതെല്ലെങ്കിൽ ഭൂലോക മണ്ടി..

ഓഹ്, സോറി, ട്രാക്ക് മാറിപ്പോയി.. അവളെ ഞാൻ ആദ്യമായി കണ്ടുമുട്ടുന്നത് jnuvil വെച്ചു തന്നെയാണ്..അവൾ ബഹിർമുഖിയായിരുന്നു.. ഞാൻ അവളുടെ നേർ ഓപ്പോസിറ്റ് സ്വഭാവമുള്ള ആളും.. നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് എങ്ങനെ സെറ്റായി എന്നത് തന്നെ അത്ഭുതമാണ്..

ആദ്യകാലങ്ങളിൽ എനിക്കവളോട് ഒരു ആകർഷണം ഫീൽ ചെയ്തിരുന്നു.. പിന്നീട് അതിൽ വലിയ കാമ്പില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഫ്രണ്ടായി തന്നെ ഒതുങ്ങി നിന്നു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പക്ഷെ എന്തിരുന്നാലും അവൾ ഒരു സ്വാതന്ത്ര്യവിചാരധാരയുള്ള ഒരു പെണ്ണായിരുന്നു.. അവൾ ആർക്കു വേണ്ടിയും സ്വന്തം സെൽഫ് റെസ്‌പെക്ട് വിട്ടു കൊടുക്കില്ല..അങ്ങനെയുള്ള സന്ദർഭത്തിൽ പ്രതികരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

അവളുമായുള്ള പഴയ കാലം അയവിറക്കി ഞാൻ ഞാൻ ഡൽഹി എയർപോർട്ടിലേക്..എയർ ഇന്ത്യയിൽ കയറി ഇക്കണോമിക് ക്ലാസ്സിലെ സീറ്റിലിരുന്നു..ശിവാജി എയർപോർട്ടിൽ ഇറങ്ങാൻ..

________________

പിന്നീട് ഒരു ടാക്സി ബുക്ക്‌ ചെയ്തു എന്റെ സ്ഥലവും പറഞ്ഞു കൊടുത്തു.. ചെറ്റ കുടിലുകളും ചേരികളും ചെളികളും മാറി മറ്റൊരു ലോകത്തേക്ക് ഞാൻ എത്തപെട്ടു..

സമ്പന്നതയുടെയും ആർഭാടത്തിന്റെയും ധാരാളിത്തത്തിന്റെയും ലോകം..

ചാൻദാസ് പോർട്ട്‌..

അത് പോർട്ട്‌ നഗരമാണെന്ന് പറയാം.

ചുറ്റും ആധുനിക വത്കരിക്കപ്പെട്ട നാട്.. അവിടെ കൂടുതലും ടൂറിസ്റ്റ്സായിരുന്നു.. അവർ അവരുടെ ജോലിയിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്നു.

ഒടുവിൽ അയാൾ എന്റെ സ്ഥലത്തെത്തിച്ചു..

ഞാൻ:കിതനാ ഹുവ?

ഡ്രൈവർ : 500

ഞാനാ പൈസയും കൊടുത്തു നേരെ വാടകവീട്ടിലേക് കയറി..
അവിടെ ഒരു മദ്യവയസ്കയായ സ്ത്രീ പേപ്പർ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു..

ഞാൻ : എസ്ക്യൂസ്‌ മീ?

അവർ എന്നെ നോക്കി.

അവർ സ്പുടമായ ഇംഗ്ലീഷിൽ..

യെസ്?

ഞാൻ : മിസ്. കാത്തെറിന?

കാത് :യെസ്..

ഞാൻ : ഗുഡ് ആഫ്റ്റർനൂൺ മാഡം.. ഞാൻ അരുൺ ജ്യോതിസ്..

Kambikathakal: ഓഫീസിലെ കളികൾ
എന്റെ ഐഡി കാർഡ് ഞാൻ കാണിച്ചു കൊടുത്തു..

നമ്മൾതമ്മിൽ ഫോണിൽ സംസാരിച്ചായിരുന്നു…

അത് കേട്ട് അവരുടെ മുഖം വിടർന്നു…

കാത് : ഓഹ്, യെസ് യെസ്.. ഓർക്കുന്നു… ഡൽഹിയിൽ നിന്നല്ലേ?

ഞാൻ : അതേ..

കാത് : ഒരു സംശയം, മിസ്റ്റർ..

ഞാൻ :അരുൺ..

കാത് : ആ അരുൺ, എന്തിനാണ് ഒരു മാസം മുൻപേ നിങ്ങൾ ഈ സ്ഥല ബുക്ക്‌ ചെയ്തത് .. വേറൊന്നും കൊണ്ടല്ല.. പൊതുവെ അങ്ങനെയാരും ചെയ്യാറില്ല.

ഞാൻ :അത് വേറൊന്നും കൊണ്ടല്ല, എനിക്കിവിടെ ഒരു ഫങ്ക്ഷന്നുണ്ട്, അപ്പോൾ അതിന്റെ തിരക്കെല്ലാം ഒഴിവാക്കാൻ നേരത്തെ ബുക്ക്‌ ചെയ്തു.. പിന്നെ പരിചയപ്പെട്ടപ്പോൾ ഉടമ മലയാളി.. അതുകൊണ്ട്..

കാത് : ഞാൻ കുട്ടിക്കാലം കോട്ടയത്തായിരുന്നു..പിന്നെ അച്ഛനും അമ്മയും ഇങ്ങോട്ട് കുടിയേറി…

ഞാൻ : റൂം കാണാൻ പറ്റുമോ?

കാത് : അതിനെന്താ, പ്ലീസ് കം..

അവർ എന്നെ ഒന്നാം നിലയിലേക്ക് വിളിച്ചു..എന്നിട്ട് അവർ റൂം കാണിച്ചു..

അത്യാവശ്യം സൌകര്യമുള്ള മുറി..അറ്റാച്ഡ് ബാത്രൂം, ടോയ്ലറ്റ്, പിന്നെ ബാൽക്കണി..

ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടമായി..

ഞാൻ :കൊള്ളാം. ഞാൻ അഡ്വാൻസ് ആൾറെഡി അടച്ചതാണെല്ലോ.

കാത് : അതേ, അത് കൊണ്ട് വേറെ പണമൊന്നും വേണ്ട..

ഞാൻ :അപ്പോൾ ശെരി, മിസ്..

കാത് : ചേച്ചീന് വിളിച്ചാൽ മതി?

ഞാൻ : അപ്പോൾ ശെരി ചേച്ചി..

കാത് : പിന്നെ 10 മണിക്ക് മുൻപേ വീട്ടിൽ കയറാൻ നോക്കണം കേട്ടോ.. കാരണം 9 :30ന് ഞാൻ ഫ്രണ്ട് ഡോർ അടയ്ക്കും..

ഞാൻ :ശ്രമിക്കാം..

കാത് : നിങ്ങൾ ആരുടെ ഫങ്ക്ഷന്നാണ് ഇവിടെ വന്നത്?

ഞാൻ : എന്റെ പഴയ കൂട്ടുകാരിയുടെ കല്യാണമാണ്, പേര് നിത്യ വരന്റെ പേര്…ഉമ് …
ആ..

അർമാൻ സാഹ..

അത് കേട്ടപ്പോൾ അവരൊന്നു ഞെട്ടി..

കാത് :അവരുടെ കല്യാണത്തിനാണോ നിങ്ങൾ?

ഞാൻ :അതേ, എന്താ കാര്യം?🤔

കാത്: രാജാകന്മാരുടെ കല്യാണത്തിന് വരുന്നയാളെ ആദ്യമായി കാണുകയാണ്..

അവർ ചിരിച്ചു കൊണ്ട് പോയി..

അവർ പറയുന്നത് കാര്യം തന്നെയാണ്..

സാഹ കുടുംബം രാജാകന്മാരുടെ കാലം മുതൽകെയുള്ള കുടുംബം ആയിരുന്നു.. വ്യാപാരത്തിൽ തുടങ്ങി സമ്പന്നരായ അവർ രാജാകന്മാരുമായി അടുപ്പത്തിലായി, പിന്നെ ബ്രിട്ടീഷ് കാരുടെ കൂടെ അടുപ്പം സ്ഥാപിച്ചു.. അത് സ്വാതന്ത്ര്യം വരെ എത്തി.. പിന്നെ അവരവിടുന്നു മാറി ഇവിടെ അവരുടെ സാമ്രാജ്യം പടുത്തുയർത്തി.. പക്ഷെ 80-90 കാലഘട്ടത്തിൽ അവർ സാമ്പത്തികമായി വളരെ നഷ്ടത്തിൽ പോവാൻ തുടങ്ങി.. പക്ഷെ പിന്നീട് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുനെറ്റു.. ഇപ്പോൾ അവരുടെ കുടുംബത്തിൽ 4പേരാണുള്ളത്

ധർമൻ സാഹ 70 വയസ്സ് 👨‍🦳

റൂഹാനി സാഹ 60 വയസ്സ്🧓

അർമാൻ സാഹ 30 വയസ്സ്🧒

Kambikathakal: അന്നമ്മയുടെ ആദ്യരാത്രി
അനുരാഗ് സാഹ 25 വയസ്സ്👦

വൈകാതെ നിത്യ സാഹ 22 വയസ്സ് 🥰👧

അങ്ങനെ അവൾ ആഗ്രഹിച്ച സ്വപ്നം സാക്ഷത്കരിക്കാൻ പോവുകയാണ് ..

പക്ഷെ…

അതു അവൾക്കു നല്ല ഭാവിയായിരിക്കുമോ നൽകുക? 😟

എനി വേ, നാളെ അവളെ പോയി കണ്ടിട്ട് തന്നെ ബാക്കി കാര്യം…ഇന്ന് ബുധനാഴ്ച.. മറ്റന്നാൾ കല്യാണം.. നാളെ ഒന്നു പോയി മുഖം കാണിക്കണം..

നല്ല യാത്ര ക്ഷീണമുണ്ട്.. കുളിച്ചിട്ട് ഉറങ്ങാം.. അങ്ങനെ വൈകുന്നേരം കുളിച്ചിട്ടു ഞാനുറങ്ങി..നല്ലൊരു നാളെ സ്വപ്നം കണ്ട് കൊണ്ട്..

________________

പിറ്റേന്ന് ഞാൻ എഴുന്നേറ്റു പ്രഭാതകൃത്യങ്ങൾ ചെയ്തു.. കല്യാണവീട്ടിലേക്ക് പോവാൻ തയാറെടുത്തു.. ഞാൻ റൂമിൽ നിന്ന് ഇറങ്ങാൻ നിൽകുമ്പോൾ കതെറിൻ ചേച്ചിയെ കണ്ടു..

ചേച്ചി : ആഹാ കാണാൻ നല്ല ഭംഗിയുണ്ടല്ലോ..

ഞാൻ : ഹഹ, താങ്ക്സ് ചേച്ചി..

ചേച്ചി : അപ്പോൾ എന്താണ് ഇന്നത്തെ പരിപാടികൾ?

ഞാൻ : ഇവിടെ പൂക്കളുടെ കടയുണ്ടോ?

ചേച്ചി : ആ ഉണ്ടല്ലോ, ഈ സ്ട്രീറ്റ് ന്നു ഇടതു നടന്നു 2nd ഷോപ്പ്. ഹാവ് എ ഗുഡ് ഡേ..
ഞാൻ : താങ്ക് യൂ ചേച്ചി.

ഞാൻ മെല്ലെ പൂക്കടയിലേക്ക് നടന്നു, ചുറ്റുമുള്ള ആളുകളെയും കടകളെയും വീക്ഷിച്ചു, സത്യം പറഞ്ഞാൽ വിദേശത്ത് എത്തിയ ഫീൽ… ഞാൻ ഇത് വരെ കണ്ട സ്ഥലത്തു നിന്ന് വളരെ വിഭിന്നമായ കാഴ്ചകൾ.. ക്യാമെറയിൽ ഓരോ ഫ്രെയിംകളെടുത്താൽ നല്ല വാൾപ്പെപെറായി ഉപയോഗിക്കാം.. അതിനെല്ലാം ഭംഗി കൂട്ടുന്ന തെളിഞ്ഞ സൂര്യനും.. അങ്ങനെ എല്ലാ ആസ്വദിച്ചു കൊണ്ട് ഞാൻ പൂക്കടയിലേക്ക് നടന്നു..

അങ്ങനെ ഞാൻ അവിടെ എത്തിയപ്പോൾ..

കടക്കാരൻ : സാർ എന്താണ് വേണ്ടത്?

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഞാൻ : ഒരു ബോക്വസ്റ്റ്..

കടക്കാരൻ : സർ, നിങ്ങൾക്കിഷ്ടമുള്ള പൂക്കൾ എടുത്തു ഒന്നു ഉണ്ടാക്കിക്കൊള്ളൂ. റേറ്റ് പിന്നെ പറയാം..

ആദ്യം കേട്ടപ്പോൾ ഒരത്ഭുതമുണ്ടായി.. നല്ല ക്രീയേറ്റീവ് വില്പന…🥰😅ഞാൻ ഒന്നു ചിരിച്ചു.. ഞാൻ വേഗം ഒരു സൂര്യകാന്തിയും.daffodillum, റോസും ,ഗെർബിരയും, ഓർക്കിടും ചേർത്ത് ഒരു മനോഹരമായ ബോക്കെ ഉണ്ടാക്കി.. അത് കണ്ടു കടക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു

കൊള്ളാം സർ,

ഞാൻ : എത്രയായി?

അയാൾ :500 സർ,

ഞാൻ പണവും നൽകി പുറപ്പെട്ടു..

കല്യാണവീട്ടിലേക്ക്..

________________

ഞാൻ അങ്ങനെ ആ സ്ഥലത്തെത്തി…ആ സ്ഥലം കണ്ടു ഞാൻ അന്തം വിട്ടു പോയി..

ഒരു വീടെന്നു പറയുന്നതിലുപരി, ഒരു ബാംഗ്ലാവ് എന്ന് പറയുന്നതായിരിക്കണം ശെരി..

ഒരു കൊച്ചു കുട്ടിയുടെ കൗതുകലാഘവത്തോടെ ഞാൻ ഉള്ളിലോട്ടു നടന്നു..

കണ്ണിന് കുളിരമയേകുന്ന കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഞാൻ മുൻപോട്ടു നടന്നു..

പെട്ടന്നു പിന്നിൽ ആരോ എന്നെ പിടിച്ചു വലിച്ചു..

ഞാൻ : ഹേയ്..

“നോക്കി നടക്കണം മിസ്റ്റർ..”

ആരോ പറഞ്ഞു

ഞാൻ ഒന്നു പിറകിലേക്ക് നോക്കി..

ഒരു 25-30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തി.. ഇരുനിറമാണെകിലും നല്ല മുഖകാന്തി.. മെറൂൺ ഫുൾ കൈ ഷർട്ട്‌.. കറുത്ത ജീൻസ്..ബ്ലാക്ക് ഫോർമൽ ഷൂസ്..

ഇത്രയുമാണ് ഞാൻ കണ്ടത്..

പെട്ടന്ന് അയാൾ പറഞ്ഞത് ഓർമ വന്നു കാല് വെക്കാൻ നോക്കിയ ഇടം നോക്കി.. അവിടമാകെ ചെളിയായിരുന്നു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ : സോറി, ഐ മീൻ താങ്ക്സ്..😅
അയാൾ : ചെളി ചവിട്ടി പോയാൽ വിവരമറിഞ്ഞെന്നെ..

ഞാൻ : അതെന്താ..

അയാൾ : സാഹ കുടുംബക്കാർ വൃത്തിയിൽ അല്പം കണിശകാരാണ്.. ചെറിയൊരു പ്രകോപനം മതി.. ഈ പരിപാടി തന്നെ വേണ്ടെന്നു വെയ്ക്കും..

ഞാൻ ഒന്ന് വല്ലാതായി,

“നിത്യ, നീ പെട്ടു പോയോ… ”

അയാൾ: എന്താണ് ആലോചിക്കുന്നത്?

ഞാൻ : ഏയ്‌, ഒന്നുമില്ല.

അയാൾ : നിത്യയുടെ ആരാ?

ഞാൻ :കോളേജിൽ പഠിച്ചതാ..നിങ്ങൾക്കെങ്ങനെ മനസിലായി?

അയാൾ :അത് അര്മാൻന്റെ കൂട്ടുകാരെ എനിക്കറിയാം..

ഞാൻ : നിങ്ങളാരാ?

അയാൾ : ഓഹ് സോറി, എന്റെ പേര് സാഹിൽ മെഹത്ത

ഞാൻ : നിങ്ങൾ മെഹത്ത ഫാമിലിയിൽ..

സാഹിൽ : അതേ അത് തന്നെ..

ഞാൻ : ഞാൻ അരുൺ..

സാഹിൽ : നൈസ് ടു മീറ്റ് യൂ..

ഞാൻ :നിങ്ങൾ ഇവിടെ ?

സാഹിൽ : ഞാൻ രണ്ട് പേരുടെയും കൂട്ടുകാരാണ്..

ഞാൻ :ഓഹ്, എനിക്ക് അവളെ ഒന്നു കാണണമായിരുന്നു..

സാഹിൽ : ഞാനും ഉണ്ട് അകത്തേക്ക് . ഞാൻ സാഹിലിന്റെ കൂടെ അകത്തേക്കു കടന്നു..

ഒരു ബ്രിട്ടീഷ് കൊട്ടാരത്തിൽ എത്തിയ അവസ്ഥ ആയിരുന്നു.. ബട്ലര്മാരും മെയിടുകളും അങ്ങിങായി ഓടി നടക്കുന്നു.. അതിഥികൾ പരസ്പരം സംസാരിക്കുന്നു.. എല്ലാം നോക്കികൊണ്ട്‌ വരുമ്പോൾ സാഹിൽ എന്നെ വിളിച്ചു..

അരുൺ, ഇവിടെ ഒന്നു വരാമോ?

ഞാൻ : ആ.

അവന്റെ പിന്നാലെ പോയപ്പോൾ എത്തിയത് ഒരു വൃദ്ധ ദമ്പതികളുടെ മുൻപിലാണ്..എനിക്ക് അവരെ കണ്ടപ്പോൾ തന്നേ മനസിലായി..ധർമൻ – റൂഹാനി..

സാഹിൽ : ഹലോ അങ്കിൾ, ആന്റി?ഇത് അരുൺ.. നിത്യയുടെ ഫ്രണ്ട്സാണ്..

ഞാൻ : ഗുഡ് മോർണിങ്..സർ, നിങ്ങളെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്…

എന്നാൽ അവർ ഒരു താല്പര്യം കാണിക്കാത്ത രീതിയിൽ നിന്നു.. അത് കണ്ടു ഞാനും ഒന്ന് മിണ്ടിയില്ല.. പെട്ടന്ന് റൂഹാനി..

അർമാൻ..

യെസ്, മോം..

ഒരു കറുത്ത കോട്ടും സ്യുട്ടും ഇട്ട സുമുഖനായ വ്യക്തി അവിടെ വന്നു.. ഒരു ചോക്ലേറ്റ് ബോയ് ടൈപ്പ്..

Kambikathakal: തണൽ – 3
റൂഹ് : ഇത് നിത്യയുടെ ഫ്രണ്ട്‌ ആണ്..
അർമാൻ : ഓഹ്, ഹലോ, യൂർ ഗുഡ് നെയിം?

ഞാൻ :അരുൺ, നിത്യയുടെ കോളേജ് മേറ്റ്‌ ആണ്..

അർമാൻ : ഇപ്പോൾ എന്ത്‌ ചെയ്യുന്നു?

ഞാൻ : റിപ്പോർട്ടർ ആണ്..

അത് കേട്ടപ്പോൾ ആ വൃദ്ധന്റെ ഭാവം മാറി..

അർമാൻ!!..

ആ വിളി എന്നെ ഒന്ന് ഞെട്ടിച്ചു…

നമുക്കൊരു കോൺസിഗ്ന്മെന്റുണ്ട്, ഉച്ചക്ക്, ബി റെഡി..

അതു പറഞ്ഞു അയാൾ ഇറങ്ങിപ്പോയി..

പിന്നെ അർമാനും..

ഞാൻ സാഹിലിനോട് :ഞാനെന്തെകിലും തെറ്റു ചെയ്തോ?

സാഹിൽ : ഏയ്‌, അതു കാര്യമാക്കേണ്ട, അല്പം റിസേർവ് ആയ characters ആണ് അതാ..

ഞാൻ : നിത്യ എവിടെ?

സാഹിൽ : വാ..

നമ്മൾ മറ്റൊരു മുറിയിലേക്ക് പോയി.. അവിടെ കണ്ടു എന്റെ പഴയ കോളേജ് മേറ്റിനെ..

അതേ പഴയ സുന്ദരിയായ മാലാഖയുടെ മുഖം.. പക്ഷെ അല്പം തടിച്ചിട്ടുണ്ട്.. കുറച്ചു സ്വർണമണിഞ്ഞിട്ടുണ്ട്..നല്ല പാൽവെള്ള പോലത്തെ നിറം.. ഇട്ടിരിക്കുന്നതാവട്ടെ ചുവന്ന അനാർക്കലിയുഉം ചുവന്ന ലെഗ്ഗിങ്‌സും…

ഞാൻ മെല്ലെ അവളുടെ അടുക്കൽ ചെന്ന്..

ഞാൻ : വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ്, മൈ ഡിയർ..

അവൾ അത് കേട്ട് ഒന്നു ഞെട്ടി തിരിഞ്ഞു നോക്കി.. എന്നെ ഒന്ന് കുറച്ചു നേരം നോക്കി നിന്നു.. പിന്നെ അവൾ എന്നെ കെട്ടിപിടിച്ചു നിന്നു.. കുറച്ചു നേരം കഴിഞ്ഞപ്പോ എന്റെ ഷർട്ടിൽ നനവ് അനുഭവപ്പെട്ടു..

ഡീ.. നീ കരയുയാണോ.. ചെ.. നാണക്കേട്.. 😅

നിത്യ : പോടാ..നിനക്കറിയില്ല ഞാനെത്ര നിന്നെ മിസ്സ്‌ ചെയ്തിട്ടുണ്ടെന്ന്..

ഞാൻ : ഇപ്പോൾ ഞാൻ വന്നില്ലേ, അധിക നേരം പിടിച്ചിരിക്കേണ്ട, അല്ലെകിൽ നിന്റെ ഫൈയാൻസ ക്കു പിടിക്കില്ല..

ഞാൻ അവൾക്കു ബോകെയും, ഒരു മോതിരവും കൊടുത്തു..അതു കിട്ടിപ്പോ അവളുടെ സന്തോഷമൊന്നു കാണേണ്ടതായിരുന്നു..

പെട്ടന്ന് സ്പൂൺ ഗ്ലാസ്സിലടിക്കുന്ന സൗണ്ട് കേട്ടു

“എവെരിബോഡി പ്ലീസ് ലിസെൻ..”

ആ ശബ്‍ദം കേട്ടിടത്തേക്കു നോക്കി..

ധർമൻ സാഹ അതിഥികളോട് പ്രസംഗം നടത്താൻ പോവുകയാണെന് തോന്നുന്നു..

” ഇന്ന് നമ്മൾ ഒത്തുകൂടിയിരിക്കുന്നത് എന്റെ മകനും സാഹ ഗ്രൂപ്പിന്റെ ceo ആയ അർമാൻ സാഹ..”
ഒന്ന് നിർത്തുമോ!!!…

ഉച്ചത്തിലുള്ള അലർച്ച കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി..

ഒരു ജാക്കറ്റിട്ട ഒരു ചെറുപ്പക്കാരൻ സ്വന്തം ബിയർ ബോട്ടിൽ താഴെ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് അലറി..

“എടൊ, കിഴവ.. തനിക്കാ കൂതിച്ചി പെണ്ണിനെ ഈ വീട്ടിൽ എന്തിനാടാ കയറ്റുന്നത്…ഈ പയ്യൻ പറയുന്നത് കേട്ടിട്ടു..

എങ്ങനെയാടോ ഇങ്ങനെ കള്ളംപറയാൻ കഴിയുന്നത് ”

ആദ്യം ഞെട്ടിയ ഞാൻ പിന്നെ കയറി ഇടപെടാൻ ശ്രമിച്ചു പിന്നെ ഇതിന്റെ ഇടയിൽ കയറി പെട്ടാൽ പിന്നെ പ്രശ്നം വരുന്നത് നിത്യക്കായിരിക്കും..

Kambikathakal: മകള്‍ക്ക് വേണ്ടിയൊരു ക്വട്ടേഷന്‍ – 1
അതിനിടെ ഒരു സാധാരണ ഡ്രസ്സ്‌ ധരിച്ച ഒരു ചെറുപ്പക്കാരൻ അയാളുടെ മുഷ്ടി ചുരുട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..

“അനുരാഗ്…ഷട് അപ്പ്‌..”

ധർമൻ മുറുമുറുത്തു..

ഷട് അപ്പോ, ഞാൻ നിന്റെ പട്ടിയല്ലടോ.. പറയുമ്പോ പറയുമ്പോ കുരക്കാൻ..

“അനുരാഗ്.. റൂമിലേക്ക് പോ..”

റൂഹാനിയും അലറി..

വേലക്കാരെല്ലാം വന്ന് വലിച്ചു കൂട്ടികൊണ്ട് പോവേണ്ടി വന്നു..

അയാൾ മറ്റെന്തെല്ലാമോ പുലമ്പി കൊണ്ടിരുന്നു..

അയാൾ പോയതിന് ശേഷം വീണ്ടും സംസാരിക്കാൻ ധർമൻ തുടർന്നു..

ക്ഷമിക്കണം, അവനു ചില വിഷമങ്ങളുണ്ട്.. എന്ത്‌ തന്നെയായാലും ഓൾ ഓഫ് യൂ പ്ലീസ് എൻജോയ് ദി മൊമെന്റ്,താങ്ക് യൂ

ഇതും പറഞ്ഞു ധർമൻ മൈക്ക് ഓഫ്‌ ചെയ്തു അവിടെ നിന്നു പോയി..

ഞാൻ ആ ദേഷ്യം അടക്കിപിടിച്ച ആ യുവാവിനെ നോക്കി..

അയാൾ മെല്ലെ ബംഗ്ലാവിൽ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു..

ഞാൻ ചെറുപ്പക്കാരന്റെ അടുത്തു പോയി സംസാരിച്ചു..

ഹലോ,?

അയാൾ തിരിഞ്ഞ് നോക്കി..

എന്താ?

ഞാൻ : നിങ്ങൾ നിത്യയുടെ ആരാ?

അയാൾ : ചേട്ടൻ..

അതും പറഞ്ഞു അയാൾ വേഗം പോയി..

പിന്നെ അധികനേരം നിൽക്കാൻ എനിക്കും വലിയ ഇന്റെരെസ്റ്റ്‌ തോന്നിയില്ല.. ചുമ്മാ അവിടിവിടെയായി കറങ്ങി നടന്നു…

അതിന്റെയിടെയിൽ സാഹിലിന്റെ അനിയത്തിയെ പരിചയപെട്ടു, സിയ മെഹത..

പേരിനൊരു പരിചയപ്പെടൽ മാത്രമേ അവിടെ നടന്നുള്ളു..

പിന്നെയും ഞാൻ അലഞ്ഞു തിരിഞ്ഞ് നടന്നു..

അങ്ങനെ വൈകുന്നേരം ആയി.. അവിടുന്ന് പോവ്വാൻ നേരം നിത്യ വിളിച്ചു..

ബാച്‌ലറോറേറ്റ് പാർട്ടിക്ക്..

കൂടെ സാഹിലും സിയ യും..

ഞാനും പോവാമെന്ന് സമ്മതിച്ചു..
അങ്ങനെ ഞാൻ അവരുടെ പാർട്ടിയിൽ കൂടി.. ഞാൻ മദ്യപിക്കാത്തത് കൊണ്ട് ഒരു ജ്യൂസ്‌ മാത്രം മേടിച്ചു കുടിച്ചു..നിത്യ റമും സാഹിൽ ടെക്യില്ലയും സിയ ബീറും കുടിച്ചു..

അങ്ങനെ നിത്യ മെല്ലെ പൂസായി തുടങ്ങി.. അങ്ങനെ അവളുടെ പ്രണയകഥ പറഞ്ഞു.. എങ്ങനെ അര്മാനുമായി കണ്ടു മുട്ടി.. അത് പ്രണയമായി മാറി എന്നൊക്കെ..

അതിനിടെ സിയയുടെ മുഖഭാവവും ശ്രദ്ധിച്ചു..

അങ്ങനെ രാത്രി വരെ നമ്മളിവിടെ നിന്നു..

സാഹിലും സിയയും നമ്മളോട് യാത്ര പറഞ്ഞു അവിടെനിന്നു പോയി..

ഞാനും നിത്യയും മാത്രമായി..

അവൾ എന്തോ ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു..

ഞാൻ : വാ നിത്യ, പോവാം..

പെട്ടന്ന് അവളെന്റെ കൈപ്പത്തിയിൽ കൈ വച്ചു..

നിത്യ : ടാ, അരുൺ..

ഞാൻ അവളെ നോക്കി..അവളെ കണ്ടു ഞാൻ വല്ലാതായി..

അവളുടെ കണ്ണുകളിൽ വിഷാദം കണ്ടു..

നീയെന്താ എന്നെ പ്രണയിക്കാതിരുന്നത്..

ആ ചോദ്യം കേട്ടു ഞാൻ ഞെട്ടി പോയി.. ഇവളിതെന്നതാണീ പറയുന്നത്?

ഞാൻ ദേഷ്യത്തിൽ :എന്താടി പറ്റിയത്?രാവിലത്തെ പ്രശ്നമാണോ?

അവൾ :അതല്ല

ഞാൻ : നിന്റെ വീട്ടുകാരുടെ കാര്യം?

Kambikathakal: കണ്ണന്റെ അനുപമ – 3
അവൾ : നിനക്കറിയാമല്ലോ അച്ഛന്റെയും അമ്മയുടെയും കാര്യം.. അച്ഛനോട് വലിയ അടുപ്പമില്ല.. അമ്മ ഈ കാര്യമറിഞ്ഞു പിണങ്ങിയിരിക്കുകയാണ്..

ഞാൻ : ചേട്ടനോ…

അവൾ ഒന്നും മിണ്ടിയില്ല..

ഞാൻ : അർമാൻ എന്തെങ്കിലും..

നിത്യ : ഏയ്‌, അർമാൻ നല്ല ഒരു മനുഷ്യനാണ്, എന്നാലും അയാൾ….

പെട്ടന്നു ഒരു വിളി..

നിത്യ…

ശബ്ദം വന്ന സ്ഥലത്തേക്ക് ഞാനും നിത്യ യും നോക്കി…

അർമാൻ..

അവളാകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്..

അർമാൻ നമ്മുടെ അടുത്തേക് കുതിച്ചു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
നാളെ നിന്റെ കല്യാണമാണ് എന്നിട്ട് നീ ഇവിടെ.. 😡

പാവമവിടെ ആലില കണക്കെ വിറക്കുകയാണ്..

ഞാൻ സംഭവം ഒന്നു തണുപ്പിക്കാൻ വേണ്ടി ഇടയിൽ കയറി..

നമ്മളിവിടെ ഒരു ബാച്‌ലർ പാർട്ടി…

താൻ ഇതിൽ ഇടപെടേണ്ട…

അയാളുടെ താക്കിത് എന്റെ വായടച്ചു..

പിന്നെ അയാൾ അവളെ വലിച്ചിഴച്ചു കൊണ്ട് പോയി..

ഒരു നോക്കുകുത്തിയെ പോലെ ഞാൻ എല്ലാം കണ്ടു നിന്നു..

പെട്ടന്നു ഞാനെന്റെ കൈയിൽ നോക്കി.
അവളെന്റെ കൈയിൽ എന്തോ ഒന്നു തന്നിരുന്നു..

പേപ്പർ കഷ്ണം…

അതിൽ posseidon എന്ന് എഴുതിയിരിക്കുന്നു…

എന്തായാലും നാളെ അവളോട്‌ തന്നെ ചോദിക്കാം..

ഞാനും അധികംആലോചിച്ചു സമയം കളയാൻ നില്കാതെ വീട്ടിലേക്കു തിരിച്ചു..

ഞാൻ ഉറങ്ങാൻ കിടക്കുന്നതിനിടെയിൽ നിത്യയുടെ വാക്കുകൾ എന്റെ മനസിലേക് ഓടി വന്നു…

ഞാൻ അവളെ സ്നേഹിച്ചിരുന്നോ? 🥺

പെട്ടന്ന് എന്റെ സ്വബോധം എന്നോട് പറഞ്ഞു..

വേണ്ട, അവളെ മറന്നേക്ക്…വെറുതെ എന്തിനാ അവളുടെ ജീവിതം..

വിങ്ങുന്ന മനസോടെ ഞാൻ കിടക്കയിലേക്ക് വീണു..

________________

അടുത്ത ദിവസം ഞാൻ നേരത്തെ എഴുന്നേറ്റു..മനസ്സിൽ അപ്പോഴും അവളുടെ വാക്കുകളായിരുന്നു..

എങ്ങനെയെല്ലാമോ, അതിൽ നിന്ന് പുറത്ത് വന്നു ഞാൻ പ്രഭാതകൃത്യങ്ങൾ ചെയ്തു..

അതിനിടയിൽ എന്റെ മനസ്സ് എന്നോട് ചോദിച്ചു..

ഞാനിനി പോണോ??

ചെ, ഇതിന് വേണ്ടിയല്ലേ ഇവിടം വരെ വന്നത്? എന്നിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാൽ?

ഞാൻ പാർട്ടി‌വെയർ ധരിച്ചു കതെരിനോട് യാത്ര പറഞ്ഞു…

കല്യാണവീട്ടിലെത്തിയപ്പോൾ…

ഞാൻ വിയർപ്പു മുട്ടി…

കേറാൻ ഒരു മടി…

ഞാൻ മെല്ലെ ഓരോ അടികളും വച്ചു വച്ചു നടന്നു..

അവിടെ സ്റ്റേജിൽ അഗ്നികുണ്ഠത്തിന് മുൻപിൽ ഇരിക്കുന്ന അർമാനേ ഞാൻ കണ്ടു പക്ഷേ..

നിത്യ അവിടെയില്ല..

ഞാൻ നടന്നു കൊണ്ടിരിക്കുമ്പോൾ നിത്യയുടെ ചേട്ടനെ ഞാൻ കണ്ടു.. അയാളുടെ അടുത്തിരിക്കാൻ ഞാനുറച്ചു..

ഞാൻ മെല്ലെ അയാളുടെ അടുത്തിരുന്നു..

ഒടുവിൽ ഹോമത്തിന് മുൻപിൽ ഇരിക്കുന്ന പൂജാരി പറഞ്ഞു..

വധുവിനെ വിളിക്കുക…

ഞാൻ നെഞ്ചിടിപ്പോടെ അവളെ കാത്തിരുന്നു…

എന്നാൽ അവൾ വന്നില്ല…

സമയം അതിക്രമിച്ചു കൊണ്ടിരുന്നു..

അതിനിടയിൽ ഒരു വേലക്കാരി ഓടിവന്നു പറഞ്ഞു…

നിത്യ മാഡത്തിനെ കാണാനില്ല..

എന്റെ നെഞ്ചിൽ വെള്ളിടി പൊട്ടി.. 😰🙀

(തുടരും )

നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക..