സിനേറിയോ – 2


‘ ഹോ.. ‘

മുഖത്ത് തന്റെ കൈ കൊണ്ടടിച് പ്രേത്യക ഒരു തരം ഫീലിംഗ് തീർക്കാണ് ആദി..ആരെ കാണരുതെന്ന് വിചാരിച്ചോ അയാളെ തന്നെ വർഷങ്ങൾക്ക് ശേഷം കാണേണ്ടി വരുന്നവന്റെ അവസ്ഥ.



‘ഈൗ പൂറിയെന്തിനാ ഇപ്പൊ ഇങ്ങട് എഴുന്നള്ളിയെ….ശ്ശോ ഞാനെന്തിനാ കക്കൂസി പോണന്ന് പറഞ്ഞെ ഛേ…. ഹോ എന്ത് ചെയ്താല ഇതങ്ങു മാറുക…കണ്ണാടിയിൽ തലയടിച് പൊട്ടിച്ചാലോ വേണ്ടാ.. കൈ കൊണ്ട് അടിച് പൊട്ടിച്ചാലോ…അല്ലേൽ വേണ്ട ടൈൽസ് അടിച് പൊട്ടിച്ചാലോ…ശെടാ ഞാനെന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കുന്നേ.. ഏതായാലും ഈ നിമിഷം മരിക്കുന്നതിന് മുന്പേ ഉണ്ടാകണ്ടേതല്ലേ ജസ്റ്റ്‌ ഫേസ് ഇറ്റ് ആദി, ഫേസ് ഇറ്റ്. കാമോൺ ബ്രീത് ഇൻ മ്ഫ്….. ബ്രീത് ഔട്ട്‌ ഹാ…..ബ്രീത് ഇൻ മ്ഫ്….ബ്രീത് ഔട്ട്‌ ഹാ…..ഉഫ് എമ്മാതിരി കള്ളിന്റെ മണം… ഒന്ന് പല്ല് തേച്ചിറങ്ങാടാ നാറിയെന്ന് മനസ്സാലെ പറഞ് ബ്രഷുമെടുത്ത്‌ കുറച്ച് നേരം തേച്ചു..

ഇനിയും ഇതിനകത്ത് നിന്നാ എനിക്ക് വല്ല വയറിളക്കവുമാണെന്ന് ആ വന്നവള് തെറ്റിദ്ധരിക്കും ഇറങ്ങിയേക്കാം..



ഹാളിലേക്ക് കടക്കുമ്പോ വന്നവളുണ്ട് ടേബിളിൽ കയ്യും കുത്തി ഒരു കൈകൊണ്ട് ടേബിളിൽ വച്ചിരുന്ന വെയിറ്റ് കറക്കി എന്തോ ചിന്തിച്ചോണ്ടിരിക്കുന്നു..വെള്ള കളറിലുള്ള കുർത്തയാണ് വേഷം.. ഇളം ക്രീം കളറിൽ നിറഞ്ഞിരിക്കുന്ന എംബ്രോയ്‌ഡറി മിനുക്കു പണികൾ ആ വസ്ത്രത്തിന്റെ മാറ്റു കൂട്ടിനിന്നു .. അതിന്റെ കൂടെ തന്നെ അതേ നിറത്തോടു കൂടിയ ഷാളും പാന്റും..നൂലുപോലെയുള്ള കൊലുസിട്ട കാലുകൾക് കൂടുതൽ ഭംഗിയെകാനായി പിങ്ക് മൗവ് കളറിനാൽ അലങ്കിതമായ കാൽ നഖങ്ങളും . ഇടതു കയ്യിലായി കുത്തിയിട്ടുള്ള ചിറകുകൾ വിടർത്തി പറന്നുകൊണ്ടിരിക്കുന്ന മൂന്നു നാല് പ്രാവുകളുടെ ടാറ്റുവിന് മുകളിൽ ആ സ്വാർണ ബ്രേസ്ലെറ്റ്‌ കയ്യുടെ ചലനത്തിനനുസരിച് മുന്നിലേക്ക്‌ പിന്നിലേക്കും ഊർന്നിറങ്ങികൊണ്ടിരുന്നു.. കാതുകളിലായി രണ്ട് ചെറിയ ജിമ്മിക്കി കമ്മൽ പള്ളിയിലെ മണിയിളകുന്ന പോലെ തെന്നി കളിച്ചു കൊണ്ടിരുന്നു ..

കഴുത്തിലായി സ്വർണത്തിന്റെ ചരട് പോലെയുള്ള നേർത്ത മാലയും .. അതിന്റെ ഭംഗി കൂട്ടുവാനായി നിക്ഷിത അകലത്തിൽ പിടിപ്പിച്ചിട്ടുള്ള സ്വാർണ മുത്തുകളും…ആകെയുള്ള ഒരു മാറ്റം വലിട്ടെഴുതികൊണ്ടിരുന്ന കണ്ണുകൾ ഇന്ന് ശൂന്യമാണ്.. എന്നാലും മൊത്തത്തിൽ ആളൊരു അഭൗമസൗന്ദര്യവതിയായിത്തന്നെയണ്.എന്താല്ലേ നിമിഷങ്ങൾക്കൊണ്ട് ഞാൻ എന്റെ മുന്നിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ആ സൗന്ദര്യത്തെ അണു വിടാതെ എന്റെ നഗ്ന നേത്രങ്ങൾക്കൊണ്ട് ഒപ്പിയെടുത്തില്ലേ…

കല്യാണം കഴിഞ്ഞിട്ട് ഒന്ന് അങ്ങാട് മിനിഞ്ഞിട്ടുണ്ട്.. അജിത്തിന്റെ ഒരു ഫാഗ്യം.. അല്ല എന്നിട്ട് ആ മൈരൻ എവിടെയാണാവോ..







…രക്തം തറയിൽ ചിന്തി ചിതറി കട്ട പിടിച് കിടക്കുന്നുണ്ട്…അപ്പുറത്തായി നാല് ബാഗുകളുടെ ഇടയിൽ ഒരു മൂല തകർന്ന ഗ്ലാസിനാൽ ഇരിക്കുന്ന കുഞ്ഞു മേശക്കരികിൽ ചിന്നിച്ചിതറിയ ഒരു ഓൾഡ് മങ്കിന്റെ കുപ്പിയും ഗ്ലാസും അതിന്റെ കുറച്ചപ്പുറത്തായി വേറൊരു ഓൾഡ് മങ്കിന്റെ കുപ്പിയും ഇരിക്കുന്നുണ്ട്.

ടേബിളിൽ മാട സ്വാമി തലേന്ന് രാത്രി വച്ചിട്ട് പോയ ജെഗ്ഗ് ഇരിക്കുന്നുണ്ട്.. കണ്ടപ്പോ എന്തോ കുടിക്കണമെന്ന് മോഹം.



മട മടാന്ന് വെള്ളം കുടിച് തിരിച് വച്ച് ചേച്ചിയുടെ അടുത്തുള്ള കസേരയിലേക്കിരുന്നു.



:ഗാതേച്ചി യെപ്പോ വന്നു..

ഇന്നേ വരെ ഉണ്ടാക്കിയെടുത്ത കൃത്യമ അപരിചിതത്യം മറച്ചു വച്ച് ഒന്ന് സംസാരിക്കാൻ ശ്രേമിച്ചു.



:ഹേ



:അല്ല. എപ്പോ വന്നെന്ന്



:ഇന്നലെ രാത്രി



:ഓ…. കുടിച്ചത് കുറച്ചു ഓവറായത് കൊണ്ട് ഒന്നും ഓർമയില്ല..



:നീ എന്നാടാ കുടിക്കാനോക്കെ തുടങ്ങിയെ



:ആ ചോദ്യത്തിന് എന്ത് പ്രസക്തിയാ ചേച്ചി .. ആണുങ്ങളായ കുറച്ചു കുടിച്ചെന്നു വരും ചിലപ്പോ വലിച്ചെന്നും വരും അങ്ങനെയല്ലേ…ചേ..ച്ചി



ഒരു പ്രേത്യേക രീതിയിൽ ഞാനത് പറഞ്ഞവസാനിപ്പിച്ചപ്പോ ചേച്ചിയുടെ മുഖം ഇരുണ്ട് കൊണ്ട് താഴ്ന്നു പോയി..

പറഞ്ഞത് സങ്കടമായെന്ന് തോന്നുന്നു.. കൊറച്ചു സങ്കട പെടട്ടെ…അല്ല പിന്നെ.. ഈ പൂറി തന്നെയല്ലേ എന്നോടും ഇത് പറഞ്ഞത്.



:അല്ല ചേച്ചി അജിത്ത്‌ വന്നില്ലേ കൂടെ







കൂടുതൽ നേരം അവളുടെ ആ ദേവി മുഖം ദുഃഖഭാവത്തിൽ കാണാനുള്ള മനസ്സില്ലാഞ്ഞിട്ട് കുറച്ചു നിമിഷം ആ സ്ഥായിയായ ഭാവം കണ്ട് ആത്മസതൃപ്തിയടഞ് അടുത്ത ചോദ്യമെറിഞ്ഞു…

ഞാനെന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ച പോലെയാണോ അതോ ചേച്ചി കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് കേട്ടപ്പോലെയാണോ ചേച്ചിയന്നേരം എന്നയൊരു നോട്ടം നോക്കി..ഒരു തരം അത്ഭുത ഭാവം.

കുറച്ചു നേരം എന്റെ മുഖത്ത് നോക്കിയിട്ട് ഒന്നും കണ്ടെത്താൻ പറ്റാഞ്ഞിട്ടാണെന്ന് തോന്നുന്നു മറുപടി വന്നു.



:ഇല്ലാ.. വന്നില്ല..



:അതെന്തേ



:ഒന്നുല്ല…നീ നാട്ടിലെ വിശേഷം വല്ലതും അറിയാറുണ്ടോ



:നാട്ടിലെ എന്ത് വിശേഷം അറിയാനാ ചേച്ചി…. വല്ലപ്പോഴും ചേട്ടൻ വിളിക്കുമ്പോ വല്ലതും പറയാന്ന് അല്ലാതെ എനിക്കെന്താറിയാനാ…അല്ലേലും അറിഞ്ഞിട്ടിപ്പോ എന്തിനാ



അത്‌ പറഞ് കഴിഞ്ഞപ്പോൾ കുറച്ചു നിമിഷം നിശബ്ദതയിലായിരുന്നു… എനിക്കാണേൽ ചോദിക്കാൻ ഒന്നും വായെന്ന് വരുന്നുമില്ല.. ചേച്ചിയാണെ ഒന്നു മട്ട് പറയുന്നുമില്ല.. ആ നിശബ്ദതയെ കീറി മുറിച്ചത് ടേബിളിലിരിക്കുന്ന ഫോൺ കണ്ണമ്മേന്ന് വിളിച് കരയാൻ തുടങ്ങിയപ്പോയാണ്.

ചേച്ചിയോട് കാൾ എടുക്കാനാണെന്നുള്ള സിഗ്നൽ കൊടുത്തിട്ട് അടുക്കളയിലേക്ക് നടന്നു..

നാട്ടീന്ന് ചേട്ടനാണ്.



:ഹലോ



:നിന്നെ എത്ര ടൈം വിളിച്ചടാ ഞാൻ



:എപ്പോ



:ഇന്നലെ രാത്രി



:ഓ.. അത്‌ നീയെയായിരുന്നോ..



:ആ.. ഞാൻ തന്നെ



:അല്ല എന്തിനാണാവോ വിളിച്ചേ



:അത് .. നീ ട്യൂഷന് പൊയ്‌കൊണ്ടിരുന്നില്ലേ ഒരു കുട്ടിയുടെ അടുത്ത്



:ഗാതേനെയാണോ ഉദേശിച്ചേ



:അതെ അവളതന്നെ.. അവളെന്റെയടുക്കലേക്ക് വന്നിരുന്നു…നിന്റെ അഡ്രസ്സും ചോദിച്ചു കൊണ്ട്..



:ഈ ഉത്തരമായിരുന്നു ഞാൻ ഇത്രയും സമയം ആലോചിച്ചു കൊണ്ടിരുന്നത്…എന്റെ അഡ്രസ് എങ്ങനെ ഇവൾക്ക് കിട്ടീന്ന്…ആളിവിടെ എത്തീക്കിണ്.. അല്ല എന്തിനാണ് എന്ന് ചോദിച്ചോ



:അവൾക്കെന്തോ അവിടെയുള്ള കമ്പനിയിൽ ജോലി റെഡിയായിട്ടുണ്ട്.. അവിടെ ആകെ അറിയാവുന്നത് നിന്നെയല്ലേ അത്‌ കൊണ്ട് ചോദിച്ചതാന്നാ പറഞ്ഞെ



:ഏതായാലും വന്ന് കേറിയപ്പോ തൊട്ട് ഐശ്വര്യമാണ്.

:എന്തെ..



:ഒന്നുല്ല.. ഞാൻ പിന്നെ വിളിക്കാ



:വെയ്ക്കല്ലേ…വെയ്ക്കല്ലേ



:എന്താണ്.. ഇനി വേറെ വല്ല ശനിയെയും എന്റെ അടുത്തെക്കയക്കാനാണോ



:അതൊന്നുമല്ല..



:പിന്നെയെന്താണാവോ.. അച്ഛന് വല്ലതും



:അതൊന്നുമല്ല പറയുന്നത് കേൾക്ക്.. ഐഷൂനെ കഴിഞ്ഞയാഴിച്ച പെണ്ണ് കാണാൻ വന്നിരുന്നു.. അത്‌ ഏകദേശം ശെരിയാവുന്ന മട്ടിലാണ് ഉള്ളത്.

അടുത്ത മാസം അവസാനം നടത്താന്നാ തീരുമാനം.. നിന്നോട് എന്തായാലും വരണെന്ന് ഐഷു പറയാൻ പറഞ്ഞിട്ടുണ്ടായിരുന്നു..



:ഓ.. അതെന്താപ്പാ അങ്ങനെ….. ഇങ്ങനെ അല്ലല്ലോ ഞാൻ പ്രതീക്ഷിച്ചത്



:എനിക്കും അറിയാത്തൊന്നുമില്ല…അവൾക്കെന്തോ മാറ്റമൊക്കെയുണ്ട് ഇപ്പോ…കുറച്ചായിട്ട് നിന്റെ ആ പൊടി പിടിച് കിടക്കുന്ന റൂമിലായിരുന്നു കിടത്തമൊക്കെ



:ഹേ…. വിഷയാണല്ലോ..(ഒരുമാതിരി സീരിയലിലും സിനിമയിലും കാണുന്ന പോലെ ) ഏതായാലും ഞാനൊന്ന് നോക്കട്ടെ.. ഇവിടെ ഫുൾ തിരക്കാണ്



:മ്മ്… അവളോട് വിളിച് പറയാൻ പറഞ്ഞപ്പോ നീ എടുക്കത്തില്ലന്നാ അവള് പറഞ്ഞത് അത്‌ കൊണ്ട ഞാൻ പറഞ്ഞെ..



:നോക്കട്ടെ.. ഉറപ്പൊന്നും പറയാൻ പറ്റത്തില്ല.. ഒരു സിനിമയുടെ വർക്ക്‌ ഒക്കെ വരുന്നുണ്ട് അടുത്ത മാസം..



:മ്മ്.. നിനക്ക് കഴിയാണേൽ വാ…



ഐഷു …ഐശ്വര്യ .. ഒരേയൊരു പെങ്ങള്.. ആ തള്ളേടെ വയറ്റില് ഇണ്ടായതോണ്ട് തന്നെ ആ തള്ളേടെ സ്വഭാവം ആയിരുന്നു എന്നോടും..

ആളുകളെ ഇടേന്ന് എന്റെ പുറത്തേക്ക് തെറിച്ചു നിന്നിരുന്ന പല്ലിനെ വച്ചു കൊണ്ട് കളിയാക്കാ.. ആവശ്യമില്ലാതെ അച്ഛന്റെ അടുത്ത് പോയിട്ട് ഞാൻ തല്ലിയെന്നും മാന്തിയെന്നും പറഞ് എനിക്ക് തല്ല് വാങ്ങി തരാ…എന്റെ പെയിന്റിംഗിന്റെ ഓരോ സാധനങ്ങൾ നശിപ്പിക്കാ…ഇതൊക്കെയായിരുന്നു പുള്ളികാരിയുടെ ഹോബി…അവസാനം കണ്ടത് എന്നാണെന്നുള്ള ഓർമയില്ല..അതിന് ഓർമ്മിക്കാൻ തക്കതായ കാര്യങ്ങൾ വേണ്ടേ..പിന്നെ ഓര്മയുള്ളതാണ് ആദ്യം പറഞ്ഞത്.. കേട്ടിട്ടില്ലേ ഇന്നലകളോടുള്ള കലഹങ്ങളാണ് ഓരോ ഓർമകളും.

. ഈ വരിക്കിപ്പോ ഞാൻ പറഞ്ഞതുമായിട്ട് വല്ല ബന്ധമുണ്ടോന്ന് എനിക്ക് തന്നെ അറിയില്ല.. ആ അത്‌ വിട് .

കണ്ടിട്ട് വർഷങ്ങളായി…പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ കല്യാണലോചനകൾ അന്യേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചായീന്ന് ചേട്ടൻ വിളിച്ചപ്പോ പറഞ്ഞ ഒരോർമയുണ്ട്.. കണ്ണടയുന്ന മുന്നേ എല്ലാ അച്ഛന്മാരെ പോലെയും ഒരേ ഒരു മോളുടെ മംഗല്യം നടത്തിക്കാണാണമെന്ന് അങ്ങേർക്ക് മോഹം.. അത്‌ കൊണ്ടാണ് ഇത്ര നേരത്തെ.. അവള് തടി കൂടിയിട്ട് ഒന്നുമങ്ങാട് ശെരിയായിട്ടില്ലായിരുന്നു.. ഇനി തടിയൊക്കെ കുറച്ചോ ആവോ…

ഇതൊക്കെയെന്തിനാ ഞാൻ ഇപ്പൊ ആലോചിക്കുന്നെ.. അതൊക്കെയടുത്ത മാസം. ഇപ്പൊ ഇവിടെ വന്ന സാധനത്തെ പറ്റി ആലോചിക്ക്..



തിരിച് ഹാളിലേക്ക് കടന്നപ്പോ ചേച്ചി ചുമരിൽ തൂക്കിയിട്ട എന്റെ കരവിരുതുകളെ സസൂഷമം നിരീക്ഷിക്കാണ്.



:ചിത്ര വരെയൊക്കെ ഇപ്പോഴുമുണ്ടോടാ



:ഏയ്.. സമയം കിട്ടാറില്ല ഇപ്പോ.. ചേച്ചി ഇങ്ങോട്ട് വരാനുള്ള കാരണം പറഞ്ഞില്ല.



അറിയാമെങ്കിലും എന്തേലുമൊക്കെ ചോദിക്കണ്ടേ അതോണ്ട് ചോദിച്ചെന്നുമാത്രം.



:എടാ എനിക്കിവിടെ ഒരു ഐടി കമ്പനിയില് ജോലി റെഡിയായിട്ടുണ്ട്.. എനിക്കാണേൽ ഇവിടെ ആരെയും പരിചയവുമില്ല…അതോണ്ട് ഇവിടെയൊന്ന് പരിചയമാകുന്നവരെ നീയൊന്ന് സഹായിക്കണം….



:അതിനെന്താ ചേച്ചി ഞാൻ സഹായിക്കാലോ..



എന്തിനാണ് ഇവളെ ഞാൻ സഹായിക്കേണ്ട ആവശ്യം എന്ന ചോദ്യം മനസ്സിൽ കിടന്ന് ഉരുളുന്നുണ്ടെങ്കിലും പുറത്തേക്ക് വന്ന മറുപടി അങ്ങനെയായിരുന്നു…



:അല്ല ചേച്ചി വല്ലതും കഴിച്ചോ…നമ്മക്ക് ഫുഡ്‌ ഓർഡർ ചെയ്താലോ.. ഇവിടെയിപ്പോ സാധങ്ങൾ ഒന്നും ഉണ്ടാകത്തില്ല…







അതിന് സമ്മതമെന്ന രീതിയിൽ അവള് തലകുലുക്കി..







“സാധനങ്ങൾ ഉണ്ടായാലും എനിക്കുണ്ടാക്കാനറിയത്തുമില്ല.. ആകെയറിയുന്നത് ഓംലെറ്റ് അടിക്കാനും ചായയിടാനും…അതും ടച്ചിങ്‌സിന് വല്ലതും വേണ്ടേ അതോണ്ട് പഠിച്ചെന്ന് മാത്രം ”



:ചേച്ചിക്ക് ഫ്രഷ് ആവണമെന്നുണ്ടെങ്കിൽ ആ റൂമിലേക്ക് പൊക്കോട്ടോ



വാതിലിന് വശത്തു വച്ചിരിക്കുന്ന ചെറിയ ട്രോളിയും ഉന്തി എന്റെ റൂമിന്റെ എതിരെയുള്ള മുറിയിലേക്ക് ഗാതേച്ചി നടന്നു നീങ്ങി… ചോര പാട് വീണ ഷർട്ട്‌ ഇത് വരെ ഞാൻ മാറ്റിയിട്ടില്ല.. എന്നിട്ടാണ് വേറൊരുത്തിയോട് കുളിക്കാൻ പറയുന്നത്..

ഈ വന്നു കേറിയ തലവേദന ഇപ്പോഴെന്നും പടിയിറങ്ങത്തില്ലെന്ന് മനസ്സിലായി.. ഒരു നെടുവീർപ്പിട്ട് ചൂലും അടികൂട്ടുവാരിയുമെടുത്ത്‌ പൊട്ടിയ ഓൾഡ് മങ്കിന്റെ കുപ്പിയുടെയും ഗ്ലാസിന്റെയും ചില്ലുകൾക്കിടയിലൂടെ ചാടി ചാടി ഒരു സ്ഥലത്ത് നിലയുറപ്പിച്ചു അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ തുടങ്ങി.. തലയിലെന്തോ ഒരു കനം ഉള്ള പോലെ… തറയിൽ അവശേഷിച്ച കട്ട പിടിച്ചു കിടക്കുന്ന രക്തതുള്ളികളെയും തുടച്ചു നീക്കി.. ഇവള് രാത്രി വന്നതല്ലേ.. ഇവൾക്കിതോക്കെയോന്ന് വൃത്തിയാക്കികൂടെ… ഹേ പിന്നെ അവളിപ്പോ അതൊക്കെ നേരായക്കും..

കുഴിമടിയത്തിയാണവള്…എത്ര വട്ടം അവളെ അമ്മ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നോ…ഹാ അതൊക്കെ ഒരു കാലം.



സോഫയിലിരുന്ന് അനുവിനൊന്ന് വിളിച്ചു നോക്കി.. കാര്യങ്ങളൊക്കെ നല്ല രീതിയിൽ പോകുന്നുണ്ടെന്ന് പറഞ്ഞതോടെ ആ ടെൻഷൻ മാറി കിട്ടി…അത്രക്ക് ടെൻഷൻ ഒന്നും ഇല്ലാർന്നു…എന്നാലും ചെറിയ തോതിലുള്ള ടെൻഷൻ.. അതൊന്ന് മാറാൻ വിളിച്ചെന്നു മാത്രം..

പാപ്പി അപ്പച്ചയില് ദിലീപ് മലർന്നു കിടക്കുന്ന പോലെ ഞാനും കാലുകളൊക്കെ നീട്ടി മൊബൈൽ നെഞ്ചിൽ വച്ച് ഉത്തരത്തിലെ പല്ലിയെ നോക്കിയങ്ങനെ കിടന്നു.. ഭാവിയിലെ വരും വരായ്മകളെ ചിന്തിച്ചു കൊണ്ട്…

ഇട്ട് മൂടാനുള്ള പണമല്ലേ അജിത്തിന്റെ കയ്യിലുള്ളത് പിന്നെയെന്തിനാണാവോ ഈ ഐ ടി ജോലി













വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ തല മാത്രം ഉഴർത്തി റൂമിന് നേരെ നോക്കി…എനിക്ക് അന്യം നിന്ന് പോയ കാഴ്ച വർഷങ്ങൾക്ക് ശേഷം അതാ എന്റെ മുൻപിൽ ദൃശ്യമായി…ഒരു ലൈറ്റ് ബ്ലൂ കളർ പാവാടയും നേവി ബ്ലൂ കളറിലുള്ള ഹാഫ് കൈയ് ടീ ഷർട്ടും ധരിച് ജല കണികകൾ ധാരധാരയായി വീഴുന്നു കൊണ്ടിരിക്കുന്ന വശങ്ങളിലേക്ക് കൊതിയിട്ട ആ കാർകൂന്തലെ തുണി കൊണ്ട് തുടച്ചു കൊണ്ട് മന്തം മന്തം ഇനിയും കണ്ട് തീരാത്ത ചുമരിൽ തൂക്കിയിട്ട എന്റെ കലാവിരുതുകളെ സസൂഷ്മം നിരീക്ഷിച്ച് അതിന്റെ സൗന്ദര്യത്തെ ആസ്വദിച്ചു നടന്നു വരികയാണ് എന്റെ പ്രണയ വിലാസിനി… മറ്റൊരാളുടെ പ്രണയ പുകമറക്കുള്ളിൽ വലയം ചെയ്യപ്പെട്ട് ഒരു കാലത്ത് എന്റെ പ്രണയ പളുങ്കു പാത്രത്തെ നിഷ്ടൂരം ചിന്നബിന്നമാക്കിയവൾ.. ഗാഥ..
എന്റെ ഗാതേച്ചി..ഋതുക്കൾ പലതും മിന്നി മറിഞ്ഞിട്ടും എന്റെ ഹൃദയത്തിൽ കൂടുതൽ വേരുറപ്പിച്ച പൂറിമോൾ…ഇവളെ പറ്റി പറയണമെങ്കിൽ എന്റെ കൗമാര കാലത്തേക്ക് യാത്ര ചെയ്യണം…ഇത് പോലെ ഒരു ഹാഫ് കയ്യ് ടീ ഷർട്ടും പാവാടയുമിട്ട് തലയും തുവർത്തി ടേബിളിൽ പുസ്തകവും തുറന്ന് വച്ചിരിക്കുന്ന എന്റെ പിന്നിലേക്ക് വന്നു നോക്കും…ആ സമയത്ത് ആ റൂം മുഴുവനും ചന്ദ്രിക സോപ്പിന്റെ മണമായിരിക്കും…. ചേച്ചി പിന്നിലുണ്ടെന്ന് ആ മണം അടിച്ച മനസ്സിലാകും…..തലയിൽ കെട്ടിയ തോർത്ത്‌ പറിച്ചെടുത്ത്‌ ജനലിൽ വിരിച് പുറത്തു പോയി ശേഷം രണ്ട് കട്ടൻ കാപ്പിയും ഒരു പ്ലേറ്റിൽ അടയോ കൊഴുക്കാട്ടയോ പഴം പൊരിയോ പക്കവടയോ നെയ്യപ്പമോ മിച്ചറോ ആയിട്ട് വരും..ചൂടുള്ളതാണേൽ ഒരു കഷ്ണം പിച്ചിയിട്ട് ഊതീയൂതി അതിന്റെ ചൂട് കുറച്ച് എന്റെ വായിലേക്ക് വച്ചു തരും. ഇനിയിപ്പോ ചൂടില്ലെങ്കിലും അങ്ങനെ തന്നെ.. അതെന്താടാ ഉവ്വേ നിനക്ക് കയ്യില്ലെ തനിയെ കഴിക്കാനെന്ന് ചോദിക്കേണ്ട.. ഞാൻ ചേച്ചി പറയുന്നത് എഴുതുവായിരിക്കും അതിന്റെ ഇടെക്കൂടെ കൈ കൈകൊണ്ടെടുത്ത്‌ കഴിക്കലൊന്നും നടക്കത്തില്ല.



ചൂട് കൂടിയ സമയത്ത്‌ കറന്റ് പോയ പിന്നെ നല്ല രസമായിരിക്കും.. ചെന്നിയിൽ രൂപമെടുത്ത്‌ ഓരോ പൊടികളും കൂടിച്ചേർന്ന് തുള്ളിയായി കവിളിലൂടെ ആ വെണ്ണ പോലെയുള്ള ചെറിയ സ്വാർണ രോമകൂപങ്ങൾ നിറഞ്ഞ ശരീരത്തിൽ പറ്റി പിടിച് സാവധാനം ഒഴുകി ഒഴുകി കവിളും കടന്ന് കഴുത്തിലൂടെ ഊർന്നിറങ്ങി ആ ടീ ഷർട്ടിൽ തട്ടി അപ്രതിക്ഷമാകും. സായാഹ്ന വെയിലിന്റെ മഞ്ഞ വെളിച്ചം തുറന്നിട്ട ജാലകത്തിലൂടെ കടന്ന് വന്നു ചേച്ചിയുടെ ഇളം റോസ് നിറത്തോടെ ആവരണം ചെയ്ത ചുണ്ടിന് മീതെ പറ്റി പിടിച്ച വിയർപ്പ് പൊടികളിൽ തട്ടി പ്രകാശിച്ചു നിന്നു.. മുന്നിലേക്ക് വീണ രണ്ട് മൂന്നു മുടി നാരുകൾക്കിടയിലൂടെ

ഇലയിലൂടെ വെള്ളം തെന്നി നീങ്ങുന്ന പോലെ തായേക്ക് തെന്നി വീണു.. അതൊന്ന് കയ്യെത്തി പിടിച്ച് നുണയാൻ ആഗ്രഹമുണ്ടെങ്കിലും അടക്കി വച്ചിരുന്ന കാലം.. അതിന്റ രുചിയറിയാൻ കൊതിച്ചിരുന്ന കാലം.. അന്നേരം ചേച്ചിയുടെ വിയർപ്പിന്റെയും സോപ്പിന്റെയും സമ്മിശ്ര ഗന്ധം ആ മുറിയുടെ മൂക്കും മൂലയിലും എന്തിന് ചെറിയ ചെറിയ അണുവിൽ പോലും അതിങ്ങനെ തിങ്ങി നിറഞ്ഞിരിക്കും…







സച്ചിന്റെ ഭാര്യ സച്ചിനേക്കാളും വയസ്സ് കൂടുതലാണെന്ന് പ്ലസ്ടുവിൽ പഠിക്കുമ്പോ ക്ലാസ്സിലെ ഏതോ ഒരുത്തന്റെ വായെന്ന് കേട്ടപ്പോ എന്ത് കൊണ്ട് എന്നേക്കാൾ മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ചേച്ചിയെ എനിക്ക് കല്യാണം കഴിച്ചു കൂടാന്ന് മനസ്സിൽ ചിന്ത വന്നു..പല ആഴ്ചകൾ ഞാനതും സ്വപ്നം കണ്ടിരുന്നു.. ചേച്ചിയുടെ അടുത്ത് നിൽകുമ്പോൾ പോലും മനസ്സിൽ ഞാനും ഗാതേച്ചിയും തമ്മിലുള്ള അനുരാഗങ്ങളായിരുന്നു മനസ്സിൽ ഓടിക്കൊണ്ടിരുന്നത്….ഞാനും ഗാതെച്ചിയും ഒരു ബെഡിൽ നഗ്നരായി പരസ്പരം പുണർന്നു കൊണ്ട് പുതപ്പിനുള്ളിൽ കിടക്കുന്നതും ഞങ്ങളുടെ ഇടയിലായി ഒരു ചെറിയ കുഞ്ഞും ഹാ ഹാ.. മീശ കിളർത്തു വരുന്ന പ്രായത്തിൽ അതും സ്വപ്നം കണ്ടിരുന്നു.. അപ്പോയായിരിക്കും ചേച്ചിയുടെ വക തലക്ക് കൊട്ട് കിട്ടുക. എന്നിട്ട് ഒരു പറച്ചിലും.. എന്ത് സ്വപ്നം കണ്ടോണ്ടിരിക്കാടാ..

എനിക്ക് വല്ലതും പറയാൻ പറ്റുമോ.. തലയും തടവി ഒന്ന് ഇളിച്ചു കാട്ടി വീണ്ടും പഠിത്തത്തിലേക്ക് ശ്രേദ്ധ കൊടുക്കാൻ ശ്രെമിക്കും.. പിടിച്ചു നിർത്താൻ തോന്നും ആ നിമിഷങ്ങളെ . പക്ഷെ സമയമാണ്..അതിങ്ങനെ കടന്നു പൊയ്‌കൊണ്ടിരിക്കും







പക്ഷെ എന്റെ സ്വപ്നങ്ങളെ തകർക്കാൻ കുറച്ചാഴ്ചകളെ വേണ്ടി വന്നൂള്ളു.. ക്ലാസും കഴിഞ്ഞ് ബസ്സിന്‌ വേണ്ടി കാത്തു നിൽകുമ്പോഴാണ് ചേച്ചി ഒരുത്തന്റെ കൂടെ ബൈക്കിൽ പോകുന്നത് അവിചാരിതമായിട്ട് കാണുന്നത്….എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുമ്പോലെ.. ആ രംഗം എന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നെ ഉണ്ടായിരുന്നില്ല. എന്നെ കൂടുതൽ വിഷമിപ്പിച്ചത് ചേച്ചി കേറിയ ബൈക്കിന്റെ ഉടമസ്ഥാനരാണെന്ന് കണ്ടപ്പോഴായിരിന്നു.. അജിത്ത്.. നാട്ടിലെയൊരു പണചാക്കിന്റെ മോൻ.. സ്വന്തമായി ഒരു ബൈക്കിന്റെ ഷോറൂം ഒക്കെയുണ്ട് പുള്ളിക്ക്.. പക്ഷെ ആ മലരൻ നല്ലയൊരു ഡ്രഗ്സോളിയായിരുന്നു എന്നാണ് നാട്ടിലുള്ള വർത്തമാനം.

നാട്ടിലെ ഗ്രൗണ്ടിനടുത്തുള്ള ഒരു മരത്തിന് കീഴെ അവനും കുറച്ചു ടീംസും ഉണ്ടാകും. കഞ്ചാവ് വലിക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്.



ചേച്ചിയോട് ഞാനെങ്ങനെ ഇത് പോയ്‌ പറയും.. മനസ്സിലത് അങ്ങനെ കിടന്ന് കിടന്ന് അവസാനം പ്ലസ്ടു എക്സാമിന്റെ തലേന്ന് രാത്രി ഞാൻ ചേച്ചിയോട് പറഞ്ഞു. അവൻ കഞ്ചാവോക്കെ വലിക്കുമെന്ന്..

അപ്പൊ ആ പൂറിമോൾ പറയാ..



:ആണുങ്ങളായ ചിലപ്പോ വലിച്ചെന്നും കുടിച്ചെന്നും വരും.. അല്ല നിനക്കെങ്ങനെ മനസ്സിലായി അത്‌ കഞ്ചാവാണെന്ന്…നീ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ



അതിന് ഉത്തരമൊന്നും ഇല്ലാത്തത് കൊണ്ട് പിടക്കുന്ന ഹൃദയത്തോടെ ചേച്ചിയെ നോക്കി നിന്നു.



:ന്നാ…ഇത് കൂടെ വച്ചോ.. അവൻ പ്രേമിക്കാൻ നടക്കുന്നു.. അവന്റെയൊരു ലവ് ലെറ്ററ്..ഇനി മേലാൽ അവനെ പറ്റി ആൾക്കാര് ഓരോന്ന് പറയണത് എന്റടുത്തു വന്ന് നിരത്തണ്ട.. മനസ്സിലായോ



ചുവന്ന മുഖത്തോടെ ചേച്ചി കണ്ണുകൾ കൂർപ്പിച് നിർദ്ധക്ഷ്യണ്യം ബാഗിനുള്ളിൽ ഞാൻ എഴുതി തയ്യാറാക്കി വച്ചിരുന്ന ലെറ്റർ നിലത്തേക്കെറിഞ്ഞു പറഞ്ഞു



:നാളെ മുതല് എക്സാം തുടങ്ങല്ലേ…അടുത്ത എക്സാം എന്നാണോ അതിന്റെ തലേന്ന് ബുക്കും എടുത്ത് വന്നമതി..



ചാലിട്ടഴുകിയ കണ്ണുനീരിനെ തുടച്ചു മാറ്റി തലയും കുലുക്കി ബാഗുമെടുത്ത്‌ വീട്ടിലേക്ക് ഓടി.. പിറകിലേക് കണ്ണുനീർ തുള്ളികൾ തെറിച്ചു കൊണ്ടിരുന്നു…കയ്യിൽ അപ്പോഴും ആ പ്രണയ ലേഖനം മുറുക്കെ പിടിച്ചിരുന്നു.

ഓടി വീട്ടിൽ കയറിയപ്പോ ആ തള്ളയുണ്ട് അച്ഛന് ചോറും മറ്റും വിളമ്പി കൊടുക്കുന്നു.. അരികിലായിട്ട് ചേട്ടനുമുണ്ട്..



:ആരടെ അടുത്തന്നാ അടിയും വാങ്ങിച്ച് മോങ്ങി വരുന്നെ



അതങ്ങ് ആ തള്ളയുടെ വായിൽ നിന്ന് കേട്ടപ്പോ അച്ഛന്റെ അടുത്തിന്ന് രണ്ട് തല്ല് കൊള്ളിയാലും വേണ്ടില്ല ആ തള്ളയുടെ കഴുത്തിനു പിടിച് രണ്ട് കീച്ച് കീച്ചാനാ തോന്നിയെ.. അവരെ മോൻ മുൻപിലുണ്ടായി പോയി..



ആ രാത്രിക്ക് ശേഷം ഞാൻ പിന്നെ ചേച്ചിയുടെ അടുത്തേക്ക് പോയില്ല.. ഒരെക്സാമും കഴിഞ്ഞിട്ട് എന്നെ കാണാത്തത് കൊണ്ട് ചേച്ചി വീട്ടിൽ വന്നു നോക്കിയിരുന്നു.. അത്‌ മുൻകൂട്ടി കണ്ട് ഞാൻ ആദ്യമേ അവിടെന്ന് വലിഞ്ഞു…രണ്ട് മൂന്നു പ്രാവശ്യം അങ്ങനെ നിരാശയിൽ പോകേണ്ടി വന്നു ചേച്ചിക്ക്.. ചേച്ചിയെ കണ്ടു മുട്ടാനുള്ള അവസരങ്ങളെല്ലാം ഞാൻ തന്നെ ഒഴിവാക്കി.. പ്ലസ്ടു റിസൾട്ട്‌ വന്ന് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്ന സമയത്ത് പതിവ് പോലെ റൂമിലേക്ക് കയറിയ ഞാൻ കാണുന്നത് ബെഡിൽ കിടക്കുന്ന കല്ല്യാണ ഷണക്കത്താണ്..
അഭിജിത് വെഡ്സ് ഗാഥ







വിറക്കുന്ന കൈകളോടെയും അനിയന്ത്രിദമായി മിടിക്കുന്ന ഹൃദയത്തോടെയും ഞാനത് വായിച്ചു..



നാട്ടിലെ പ്രമാണിയുടെ മകനല്ലേ. അതോണ്ട് വീട്ടുകാർക്കും ഒക്കെയായിരിക്കും.. അല്ലേലും പണത്തിന്റെ മുകളിൽ ഒരു പരുന്തും പറക്കത്തില്ലല്ലോ.. നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും ഷണമുണ്ടായിട്ടും ഞാൻ അന്നേ ദിവസം പോയില്ല.. എന്നെ ഗാതേച്ചി ചോദിച്ചിരുന്നെന്ന് ചേട്ടൻ പറഞ്ഞപ്പോഴും പ്രേതേകിച്ചൊന്നും തോന്നിയില്ല…അങ്ങനെ ഗാഥായെന്ന അധ്യായം എന്റെ ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധത്തിൽ അടഞ്ഞുവെന്ന് മനസ്സിലായി.. എനിക്ക് വേണ്ടി ഞാൻ മാത്രമേ ഉണ്ടാകത്തുള്ളൂന്ന് തിരിച്ചറിഞ് പഠനത്തിലേക് എല്ലാ ശ്രെദ്ധയും കൊടുത്തു.

അവിടുന്ന് പിന്നെ അറിയാലോ ചെന്നൈയിലെ ഐ ടി കമ്പനിയിൽ പ്ലേസ്മെന്റ് വഴി ജോലി കിട്ടുകയും അരുണിനെയും മാടയും ധ്രുപത് റോഷൻ വിശ്വാകിനെയുമൊക്കെ പരിചയപെടുന്നതും ജോലി രാജി വച്ചതും നന്ദണ്ണൻ കൂടെ കൂട്ടുന്നതും അവിടെന്നുള്ള വളർച്ചയുമൊക്കെ…

പക്ഷെ അപ്പോഴും കുറഞ്ഞ വർഷങ്ങൾ കൊണ്ട് അവള് എനിക്ക് ചുറ്റും സൃഷ്ടിച്ചെടുത്ത ശൂന്യതയിൽ നിന്നെനിക്കൊരിക്കലും മോചനമുണ്ടായിരുന്നില്ല.. ചേച്ചി എനിക്ക് എന്റെ ആരുമല്ലാത്ത ആരോ ആയിരുന്നു.







:നീ ഇവിടെ തനിച്ചാണോ…ഇന്നലെ ഉണ്ടായിരുന്ന രണ്ട് പേരെവിടെ.

കസേരയിലിരുന്ന് എന്റെ കിടപ്പും നോക്കി ഇരിക്കായിരുന്ന ചേച്ചി ചോദിച്ചു.



:അവരാദ്യം ഇവിടെയായിരുന്നു പിന്നെ അവരെ കല്യാണമൊക്കെ കഴിഞ്ഞപ്പോ വീടുമാറി.. ഇടക്ക് ഒന്ന് കുടിക്കാൻ ഇത് പോലെ ഇങ്ങോട്ടേക്ക് വരും.. ഇപ്പോ ഞാൻ തനിച്ചാണ്.



:ഓ.. അപ്പൊ എനിക്ക് താമസിക്കാൻ ഒരു ഇടമായി.

ചേച്ചി എന്തോ ലക്ക് കിട്ടിയ പോലെ ചിരിച്ചോണ്ട് പറഞ്ഞു.

അതിന് മനസ്സുകൊണ്ട് ഞാനും ചിരിച്ചു കൊടുത്തു.







:മുറിവ് നല്ലോണം ഉണ്ടോ



നെറ്റിയിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് ചോദിച്ചു. ഈ പൂറിയിത് ഇപ്പോഴാണോ കണ്ടേ എന്ന് ചോദിക്കാൻ വന്നെങ്കിലും ചോദിച്ചില്ല.. അല്ലേൽ അങ്ങനെയങ്ങോട്ട് ചോദിക്കാൻ പറ്റുമോ…



:ആ ഒരു മൂന്നു നാല് സ്റ്റിച്ചുണ്ട്.



:നിന്റെ വീഴ്ച കണ്ടപ്പോ ഞാൻ ശെരിക്കും പേടിച്ചു…ആ ഡ്രസ്സ്‌ ഒന്ന് മാറ്റാടാ കണ്ടിട്ട് തന്നെ എന്തക്കയോ പോലെ



:അതൊക്കെ മാറാ ചേച്ചി ഫുഡ്‌ കഴിക്ക്



ഇതിനിടക്ക് കൊണ്ട് വന്ന ഭക്ഷണത്തിന്റെ കാര്യം ഞാനോർമിച്ചു കൊണ്ട് പറഞ്ഞു.







മുന്നിൽ കൊണ്ട് വച്ച ഭക്ഷണം കണ്ടം വഴി ഇരുന്ന് വിഴുങ്ങുന്നുണ്ട്.. ഇന്നലെ തൊട്ട് പട്ടിണിയാണെന്ന് തോന്നുന്നു.. എനിക്കാണേൽ ചവച്ചരയ്ക്കുമ്പോൾ തല വേദനയെടുക്കുന്നു.അത്‌ കൊണ്ട് അധികമെന്നും കഴിക്കാൻ കഴിഞ്ഞില്ല..

എന്റെ ദോശയും കൂടെ ചേച്ചിടെ പാത്രത്തിലേക്ക് തട്ടി കൊടുത്ത്. കണ്ണു കൊണ്ട് കേറ്റികൊള്ളാൻ പറഞ്ഞു.

അതിന് ബാസന്തി വായിൽ ചോറും നിറച്ച് ഇളിച്ച പോലെ ചേച്ചി ദോശയും കുത്തി നിറച്ച് നന്ദി സൂചകമായി ഇളിച്ചു.

പത്രം കഴുകി വയ്ക്കുമ്പോൾ ചേച്ചി വന്നു തടഞ്ഞു അത്‌ സ്വയം ഏറ്റെടുത്തു. തടയാൻ ഞാനും നിന്നില്ല. ഏറ്റെടുക്കാൻ ആരേലും മുന്നോട്ട് വരികയാണെ പ്രോത്സാഹിപ്പിക്കണം. അല്ലാണ്ട് അവിടെ ഷോ ഇടാൻ നിൽക്കരുത്.. അതാണെന്റെ പോളിസി.. പ്രേത്യേകിച് ഗാതേച്ചി മുന്നോട്ട് വന്നാൽ.. .ഇനി ഞാനെന്തിനാ കിച്ചണിൽ നിൽകുന്നെ..കറങ്ങി തിരിഞ്ഞ് പോകാൻ നിൽകുമ്പോഴാണ് ചേച്ചിയുടെ തണുത്ത വിരലുകൾ എന്റെ കൈ തണ്ടയിൽ പിടി വീഴുന്നത്..എന്താണെന്നറിയാൻ തിരിഞ്ഞ് ചേച്ചിയുടെ നേരെ നോക്കി.



:എടാ നിനക്ക് ഞാൻ വന്നത് ബുന്ധിമുട്ടാണെന്നറിയാ.. പക്ഷെ എനിക്ക് പോകാൻ വേറെ ആരുമില്ലടാ.. എന്റെ ഗതി കേട് കൊണ്ടാണ്..



കണ്ണും നിറച്ച് ചേച്ചി മുഖത്തേക്ക് നോക്കി പറഞ്ഞപ്പോ എനിക്കെന്തോ പോലെയായി..



:ചേച്ചി വന്നതില് എനിക്കെന്ത് ബുന്ധിമുട്ട്.. അല്ലേൽ തന്നെ ഞാൻ ഇവിടെ തനിച്ചാ..



:അല്ല. എനിക്കറിയ.. നിനക്ക് വികാരങ്ങളെ ഒളിപ്പിക്കാൻ പറ്റത്തില്ല.. അത്‌ നിന്റെ മുഖത്ത് ഇങ്ങനെ മിന്നി മറഞ്ഞു നിൽക്കും.



:ഒന്ന് പോ ചേച്ചി…വർഷങ്ങൾക്ക് ശേഷം കാണുകയല്ലേ അത്‌ കൊണ്ടായിരിക്കും.. അത്‌ ചേച്ചി വേറെയൊരു അർത്ഥത്തിൽ എടുക്കല്ലേ..



ഗാതേച്ചിയെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു കൊടുത്തു..എന്നോട് ഇതൊക്കെയല്ലേ ചെയ്യാൻ പറ്റുകയുള്ളു.

അല്ലേലും ഈ പെണ്ണുങ്ങളുടെ പ്രധാന ആയുധമാണല്ലോ ഇമോഷണൽ ബ്ലാക്ക്മൈലിങ്.. ആ അഗാഥ ഗർത്ഥത്തിലേക്ക് ഈയുള്ള ഞാനും വീണു.. അല്ലെങ്കിൽ ഞാൻ ഇക്കാലമത്രയും സ്വരൂപിച്ചു വച്ചിരുന്ന വെറുപ്പും ദേഷ്യമൊക്കെ ഒരൊറ്റ കണ്ണുനീരിൽ അലിഞ്ഞില്ലാതെയാവുമോ…

അന്നേരമാണ് കാളിങ് ബല്ല് അടിയുന്നത്. ഇതിപ്പോ ആരാ ഈ നേരത്ത്



:ഞാൻ നോക്കീട്ട് വരാ



ചേച്ചിയെ അവിടെ തനിച്ചാക്കിയിട്ട് വാതിലിന് നേരെ നടന്നു. അപ്പോഴും ബെല്ല് നിർത്താതെ ശബ്ധിച്ചു കൊണ്ടിരിന്നു. കീ ഹോളിലൂടെ നോക്കിയപ്പോയുണ്ട് ഒരു കണ്ണ് അപ്പുറത്ത് നിന്ന് ഇങ്ങോട്ടേക്ക് നോക്കുന്നു…ഇതാരപ്പാ ഈ മാന്നേഴ്സില്ലാത്ത പൂണ്ടച്ചി..



വാതില് തുറന്നപ്പോഴുണ്ട് ആ പൂണ്ടച്ചി ഇളിച്ചോണ്ട് ഇരിക്കുന്നു.. വേറെയാര് അരുണ് .. ഇവിനെന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വന്നേ.. സ്വാതീടെ കൂടെ കറങ്ങാൻ പോയില്ലേ.



:എന്താണ് മൈരാ തുറക്കാനിത്ര താമസം..

കിതച്ചോണ്ട് വാതിൽ കട്ടിലിൽ ചാരി നിന്ന് അവൻ ചോദിച്ചു.



:ഞാൻ അടുക്കളയിലാരുന്നു.. എന്തെ ഇപ്പോ എഴുന്നള്ളിയെ.. സ്വാതി പുറത്താക്കിയോ.



:സ്വാതി അല്ല അണ്ടി…അടിച്ച കുപ്പിയും പൊട്ടിച്ച ഗ്ലാസ്സുമൊക്കെ ഒഴിവാക്കിയോ..

അവനെന്നെ ഉന്തി മാറ്റി അവിടെമൊത്തം കണ്ണുകൾ കൊണ്ട് തിരഞ്ഞു



:അതൊക്കെ ഒഴിവാക്കി .. എന്താ കാര്യം.



:ഒന്നും പറയേണ്ട.. ഞാൻ നേരം വൈകാൻ കാരണം ഇന്നലത്തെ കുടി കൊണ്ടാണെന്ന് അവള്, നീ ബൈക്കീന്ന് വീണിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയതായിരുന്നൂന്ന് അത്‌ കൊണ്ട് വൈകിയതാണെന്ന് ഞാനും.. അവസാനം അവള് പറഞ് അങ്ങനെയാണേൽ അവൾക്കും കൂടെ കാണണമെന്ന്.



:ആരേ കാണണന്ന്



:നിന്നെ അല്ലാണ്ടാരെ ..ആ കാറ് നിർത്തിയപ്പോ ഓടി കയറിയതാ ഞാൻ.. അവള് ഇപ്പോ കോണി കേറി വരും..നീ ഒരു കാര്യം ചെയ്യ് ആ സോഫയിൽ വയ്യാത്തത് പോലെ കിടന്നോ..ഷർട്ട്‌ മാറ്റാത്തത് ഏതായാലും നന്നായി. മുഖത്ത് കുറച്ച് ക്ഷീണമൊക്കെ വരുത്ത് ഞാനൊന്ന് മുള്ളിയിട്ട് വരാ.



അവനതും പറഞ് മുറിയിലെ ബാത്‌റൂമിലേക്ക് പോയി…

ഇനി അവൻ പറഞ്ഞ പോലെ കിടക്കണോ…ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ല.. തലയിലൊരു മൂന്നു നാല് സ്റ്റിച്ചുണ്ടല്ലോ അത്‌ തന്നെ ദാരാളം.. അവൻ പോയ വഴിയിൽ നിന്ന് കണ്ണെടുത്ത്‌ തിരിഞ്ഞപ്പോഴേക്കും സ്വാതി ഉള്ളിലേക്ക് കടന്നു വന്നു.

:ചേട്ടന് കുഴപ്പമൊന്നുമില്ലല്ലോ

ഒരു കറുപ്പ് കളറിലുള്ള ചുരിദാറും അതിന് മേച്ചായാ പാന്റുമിട്ട് കയ്യിൽ ഒരു കവറുമായി കടന്നു വന്ന സ്വാതി സ്വന്തം സഹോദരനോടെന്ന പോലെ ആരാഞ്ഞു



:ഇല്ല…ചെറിയൊരു വേദനയുണ്ട്.



:ഒന്നും വിചാരിക്കല്ലേ ചേട്ടാ…അങ്ങേര് നാവെടുത്താ നുണയെ പറയൂ എന്നോട്.

കെട്ടിയവന്റെ സ്വഭാവത്തെ കുറിച്ചുള്ള യാഥാർഥ്യം പറഞ് കൊണ്ട് വന്ന പൊതി എന്റെ കയ്യിലേക്ക് വച്ചു തന്നു.



:കൊറച്ചു മുന്തിരിയും ഓറഞ്ചുമാണ്.



:ആ അത്‌ നന്നായി, രാവിലെ വല്ലാണ്ട് കഴിക്കാൻ പറ്റിയില്ല…







അരുണവന്റെ പുറന്തള്ളലും കഴിഞ്ഞ് ഹാളിലേക്ക് വന്നത്.

അവനെന്റെ ഓപ്പോസിറ്റിരുന്ന് എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി.. എന്താണെന്നറിയാതെ ഞാനും അവനെ തന്നെ നോക്കി.



:സ്വാതി നീ കുറച്ചു വെള്ളം കൊണ്ട് വന്നേ

എന്നെ തന്നെ നോക്കി കൊണ്ട് അവൻ പറഞ്ഞു.

അവനത് പറഞ്ഞപ്പോ അവള് അടുക്കളയിലേക്ക് പോയി. ഇവര് രണ്ട് പേരുമെന്താ ടേബിളിൽ വച്ചിരിക്കുന്ന ജെഗ്ഗ് കണ്ടില്ലേ എന്നായി എന്റെ അപ്പോഴത്തെ ചിന്ത.

അവള് അടുക്കളയിലേക്ക് പോയ ആ നിമിഷം സോഫയിലിരിക്കുന്ന അരുണ് എന്റെ അടുക്കലേക്ക് വന്ന് കുത്തിന് പിടിച്ചു സോഫയിലോട്ട് അമർത്തി



:ഏത് പെണ്ണിനെയാടാ നാറി നീ വിളിച്ചു കേറ്റിയെ

ഒരപകടം പറ്റി തലയും പൊട്ടി ഇരിക്കുന്നവനെ കുത്തിന് പിടിച് ചോദ്യം ചെയ്യുന്ന ഈ മാങ്ങാണ്ടി മോറനയൊക്കെ



:വിട്. വിട്.. പറയാ



കഴുത്തിൽ പിടി മുറുക്കിയിരിക്കുന്ന അവന്റെ കൈകളെ കുടഞ്ഞെറിഞ്ഞു.



:എടാ കുണ്ണ മോനെ…നേരിട്ട് ചോദിച്ചാ പോരെ അതിന്…ഹൗ…അത്‌ എനിക്ക് അറിയുന്ന പെണ്ണാ



:ഏത് അറിയുന്ന പെണ്ണ്, മൈരേ നീ വെടി വയ്ക്കാൻ വല്ലതിനെയും കൊണ്ട് വന്നതാണോ..



:അല്ല നായെ.. എന്റെ അയൽപ്പക്കത്തുള്ളതാ



:ആയിക്കോട്ടെ.. അതിനെന്തിനാ ഇങ്ങോട്ടേക്ക് വന്നത്



:ഇവിടെയെന്തോ ജോലി ശെരിയായിട്ടുണ്ട്. ഇവിടെ ആകെ അറിയാവുന്നത് എന്നെയാണ് അതോണ്ട് വന്നതാണ്.



:ഹോ…ഇനി അടിക്കാൻ വേറെ വല്ല സ്പോട്ടും തിരയേണ്ടി വരുമോടെ.



:അതൊന്നും പറയാൻ പറ്റത്തില്ല.



:ശ്ശോ.. അല്ല എപ്പോ വന്ന്. ഇന്നലെയൊന്നും കണ്ടില്ലല്ലോ



:ആ ബെസ്റ്റ്.. നീയൊക്കെ എന്നെകാട്ടിലും ഓവറായിരുന്നോ.. എടാ പൊട്ടാ അവള് ഇന്നലെ രാത്രി വന്നെന്ന്



:.. അപ്പൊ നമ്മള് കുടിച്ചത് കണ്ടിട്ടുണ്ടാകില്ലേ



:പിന്നല്ലാതെ..



:ശ്ശോ…എന്നിട്ടാളെവിടെ



:അടുക്കളയില്



:അയ്യോ.. സ്വാതി അങ്ങോട്ടേക്കല്ലേ പോയത്



:അതൊന്നും പ്രേശ്നമില്ല…നീ കെടന്ന് മെഴുകാതിരുന്നാ മതി.



അരുണിന്റെ ചെന്നിയിൽ പൊടിയുന്ന വിയർപ്പ് തുള്ളികളെ നോക്കി ചിരിച് കൊണ്ട് പറഞ്ഞു…







:എന്താ ചേട്ടാ ഇവിടെ പുതിയ ആള് വന്നിട്ട് എന്നോടൊന്നും പറയൂലെ



അപ്പോഴേക്കും കയ്യിൽ വെള്ളവുമായി സ്വാതി വന്നു. പുറകിലായി ചേച്ചിയും..



:അത്‌ മറന്ന് പോയതാ…എന്റെ അയൽവാസിയാ ഗാഥ



അതിനിടയിൽ സ്വാതിയുടെ കയ്യിൽ നിന്ന് ഗ്ലാസ്സെടുത്ത്‌ ദാഹിച്ചു വലഞ്ഞവനെ പോലെ അരുൺ വെള്ളം ഒറ്റ മുറുക്കിന് അകത്താക്കി..



അവരെയൊക്കെ അവൾക്കും അവളെ ഇവർക്കും ഒന്ന് കണക്ട് ചെയ്ത് കൊടുത്തു… ഏതായാലും ഇവിടെ വന്നാൽ സ്വാതിക്ക് സംസാരിച്ചിരിക്കാനൊരാളായി..

കുറച്ച് നേരം ഞങ്ങൾ സംസാരിച്ചിരുന്നു..ഞങ്ങളല്ല അവര്.. ഞാൻ വെറുതെ അവര് പറയുന്നതും കേട്ട് ഇരിക്കാണ്.. ഏതായാലും വിചാരിച്ച പോലെ ഇന്നലത്തെ വെള്ളമടിയുടെ കാര്യമൊന്നും അറിയാതെ പോലും ഗാതേച്ചിയുടെ വായിൽ നിന്ന് വീണില്ല.. അത്‌ ഞങ്ങൾക്ക് എന്തോ വലിയ ഒരു ആശ്വാസമായി… സ്വാതിയറിഞ്ഞാൽ പിന്നെ അരുണിനെ ഇങ്ങോട്ടേക്ക് വിടത്തുമില്ല.. അങ്ങനെയായാൽ ഞാനും മാടയും മുഖത്തോട് മുഖം നോക്കി അടിക്കേണ്ടി വരും..

കുറച്ച് ചിരിയും കളികൾക്കും ശേഷം

അലനും അവന്റെ പെണ്ണും അവിടെന്നിറങ്ങി.. കൂടെ കറങ്ങാൻ പോരുന്നൊന്ന് ചോദിച്ചെങ്കിലും അതിനെ തള്ളി കളഞ്ഞു..വീണ്ടും ആ ഹാളിൽ ഞാനും ചേച്ചിയും തനിച്ചായി…രാവിലെ വല്ലാണ്ട് കഴിക്കാത്തത് കൊണ്ട് പസിയടക്കാൻ സ്വാതി തന്നിട്ടു പോയ ഓറഞ്ച് ജൂസടിച്ചു കുടിച്ചു . ചേച്ചി ചെയ്ത് തരാന്ന് പറഞ്ഞെങ്കിലും ഞാൻ തന്നെ സ്വയം ചെയ്തു.. വന്ന അന്ന് തന്നെ ഉള്ള പണി മൊത്തം ചെയ്യിപ്പിക്കുന്നത് ശരിയല്ലല്ലോ… എങ്ങനെ ഹേ



ഉച്ചക്ക് വായിൽ വയ്ക്കാൻ ഒന്നും അതിനകത്ത് ഇല്ലാത്തത് കൊണ്ട് പുറത്തേക്കിറങ്ങി…കൂടെ സ്റ്റുഡിയോ കാണാൻ ചേച്ചിയും ഉണ്ടെന്ന് പറഞ്ഞു..

പട്ടരുടെ വിശാലമായ പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ കയറി കിക്കറടിച്ചു… എന്തോ ഒരടിക്കൊന്നും ആള് ഒണാവുന്നില്ല… അല്ലേൽ ഒന്ന് രണ്ടടിക്ക് വിറക്കേണ്ട വണ്ടിയാണ്..

പെട്രോൾ ടാങ്കിലേക്ക് ഒന്ന് കണ്ണീറിഞ്ഞു ശേഷം ഒന്നു കുലുക്കി.. അപ്പൊ അതാണ് കാര്യം മാട സ്വാമിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് വന്നത് എണ്ണയടിക്കാതെയാണ്..

ടാങ്കിലേക്ക് ഉള്ള ശക്തിയെടുത്ത്‌ ഊതി കിക്കറടിച്ചു.. അതിൽ അവശേഷിച്ചിരിക്കുന്ന ഒന്ന് രണ്ട് തുള്ളികളുടെ മണം കിട്ടിയപ്പോ തന്നെ വണ്ടി റെഡിയായി..പെട്ടന്ന് ചേച്ചിയെ കയറ്റി അടുത്തുള്ള പമ്പിലേക്ക് വിട്ടു. പമ്പിലെത്തുമെന്ന് ഉറപ്പില്ലെങ്കിലും വേറെ ചോയ്സ് ഇല്ലാത്തത് കൊണ്ട് എവിടെ വച്ച് നിൽക്കുന്നോ അവിടെന്ന് തള്ളാന്ന് മനസ്സിൽ തീരുമാനിച്ചു വിട്ടു. ഒരു കിയ സെൽട്ടോസ് കാറുണ്ടായിരുന്നു.. അത്‌ അവന്മാര് കൊണ്ട് പോയതാണ്.. വേറെ കാറൊന്നും ഇല്ലാത്തത് കൊണ്ട് എവിടേലും ഷൂട്ടെന്തേലുമുണ്ടേൽ അതിലായിരിക്കും ക്യാമറയും അതിനോടനുബന്ധിച്ചുള്ള സാധന സാമഗ്രികളും വയ്ക്കുക . ആ സ്റ്റുഡിയോയുടെ പാർക്കിംഗ് ഏരിയയുടെ ഒരു മൂലയിൽ എപ്പോഴുമുണ്ടായിരിക്കും … ഞാനും മാടയും അരുണുമൊക്കെ കൂടുമ്പോൾ പട്ടരുടെ കാറായിരുന്നു ഉപയോഗിച്ചിരുന്നത്…വർഷങ്ങളായിട്ടുള്ള പരിജയം ഉള്ളത് കൊണ്ട് ഞങ്ങളെ നല്ല വിശ്വാസമാണ് പുള്ളിക്ക്…



മനസ്സിൽ കണ്ടത് പോലെ തന്നെ

പമ്പിലേക്കെത്താനുള്ള പകുതിക്ക് എത്തിയപ്പോ വണ്ടി ഓഫായി.. എല്ലാം വന്നു കയറിയവളുടെ ഭാഗ്യം…

ഇനിയിപ്പോ ഇതും ഉന്തികൊണ്ട് അടിച്ചു വീശുന്ന ഉഷ്ണ കാറ്റിൽ തള്ളി കൊണ്ട് പോകണം.. എന്തോ ചേച്ചി നടക്കാൻ പറ്റത്തൊന്നുമില്ലെന്ന് പറഞ്ഞില്ല ..അതും കൂടി പറഞ്ഞാ തൃപ്തി ആയി.

ആ നട്ടുച്ച നേരത്ത് ബൈക്കും ഉന്തി ഒരുവിധത്തിൽ പമ്പിലെത്തിച്ചു. ചേച്ചിയെ നോക്കിയപ്പോ വിയർത്തൊലിച്ച് ഒരു പരുവമായിട്ടുണ്ട്..

നെറ്റിയില് മുടിയൊക്കെയൊട്ടി കക്ഷമെല്ലാം നനഞ്ഞു വാടി തളർന്നു എന്റെ പുറകിൽ നടക്കുന്നുണ്ട്..
പെട്രോളും അടിച് അവിടെന്ന് നേരെ സ്റ്റുഡിയോയിലോട്ട് വിട്ടു. സ്വന്തം സ്റ്റുഡിയോ ആയത് കൊണ്ട് എപ്പോ വേണേലും തുറക്കാലോ.. അകത്തു കയറി എസിയും ഫാനുമിട്ട് ചേച്ചിയെ അതിനകത്താക്കി…

ഇനി കഴിക്കാനുള്ള വല്ലതും വേങ്ങണം.

ചേച്ചിയോട് അവിടെയിരിക്കാൻ പറഞ്ഞു കൊണ്ട് തിരിച്ചു അവിടെന്നിറങ്ങി തായേക്ക് പോയി.. സ്ഥിരമായി കയറാറുള്ള ബിരിയാണി കടയിൽ നിന്നും രണ്ട് തലപ്പാക്കെട്ടി ബിരിയാണി വാങ്ങി തിരിച് സ്റ്റുഡിയോയിലേക്ക് തന്നെ വിട്ടു..

മാറിലുണ്ടായിരുന്ന ഷോൾ അടുത്തുള്ള സോഫയിൽ കിടക്കുന്നുണ്ട്.. അതിൽ തന്നെ ചേച്ചി എസിയുടെ തണുപ്പും ആസ്വദിച്ചു കാലും കയറ്റി വച്ച് കിടക്കുന്നുണ്ട്.. തമിഴ് സിനിമാ ഇൻഡസ്ട്രിയലിലെ പേരു കേട്ട പല സംവിധായകരും നടന്മാരും നടിമാരുമൊക്കെ വന്നിരിക്കുന്ന പ്രീമിയും സോഫയിലാണ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും വന്ന ഇവള് കിടക്കുന്നത്.. അതിനെന്താപ്പാ ഇവളുടെ സൗന്ദര്യത്തിന്റെ അടുത്തു പോലും വരത്തില്ല ഇവിടെയുള്ള നടിമാർ.. അല്ലേലും കേരളത്തിലെ പെൺപിള്ളേരെ കാണാൻ പ്രേത്യേക സൗന്ദര്യമാണല്ലോ.. ആ സാരിയും ഒരു കുഞ്ഞി പൊട്ടും അങ്ങിട്ടാൽ എന്റെ സാറേ…..അത്‌ കൊണ്ടാണല്ലോ ഓരോരോ പാണ്ടികള് മലയാളി പെണ്ണുങ്ങളെ വളക്കാൻ ശ്രമിക്കുന്നത്.

ഞാനെന്താല്ലമേ പറയുന്നേ..















ടേബിളിൽ കെട്ടഴിച്ചു വച്ച പൊതിയെടുത്ത്‌ ആവി പറക്കുന്ന മസാലയിൽ കുളിച്ച ആ ബിരിയാണിയെ

ചേച്ചി ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. കൂടെ ചുമരിലൊട്ടിച്ചുവച്ചിരിക്കുന്ന നടന്മാരുടെയും നടിമാരുടെയും ഫോട്ടോയിലേക്ക്..



:ഇവരുടെ ഫോട്ടോയൊക്കെ ഈ സ്റ്റുഡിയോന്ന് എടുത്തതാണോ



കഴിക്കുന്നതിനിടക്ക് ചുമരിലോട്ടിച്ചുവച്ചിരിക്കുന്ന വോദികയുടെ വന്മഗൾ തന്താലെന്നുള്ള മൂവിയുടെ പോസ്റ്റർ ആവശ്യത്തിന് എടുത്ത ഫോട്ടോക്ക് നേരെ കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞു..



:ഏയ്.. അത്‌ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് എടുത്തതാണ്.. അതിന്റെ പോസ്റ്റർ ആവശ്യത്തിന് ഞങ്ങളെ ആയിരുന്നു വിളിച്ചിരുന്നത്.. അപ്പോ എടുത്തതാണ്



:അപ്പൊ സിനിമയിലും കയറി തുടങ്ങിയോ



:ആ.. ഇടക്ക് ഇതുപോലെ ഓരോരോ പടങ്ങളുടെ ഓർഡർ കിട്ടും.



:അല്ല.. ഞാൻ ചോദിക്കാൻ വിട്ടു പോയി. ഐ ടി ഫീൽഡ് എന്തേ നിർത്തിയെ



:അത്‌ എനിക്ക് ചേർന്ന പണിയെല്ലെന്ന് മനസ്സിലായി..









ഇന്നലെ പെൻഡിങ്ങിരുന്ന ജോലി തീർത്ത്‌ കൊടുക്കാൻ തന്നെ തീരുമാനിച്ചു..

എഡിറ്റിംഗ് ഒക്കെ തീർന്നിട്ടുണ്ട് ഇനി ടൈറ്റിലുകൾ കൊടുത്താൽ മതി..

ചേച്ചിക്ക് ബോറടിക്കേണ്ടന്ന് വിചാരിച് ഒരു കമ്പ്യൂട്ടർ ചേച്ചിക്കും തുറന്നു കൊടുത്ത്…

കൂടുതൽ നേരമൊന്നും അതിലേക്ക് നോക്കിയിരിക്കാൻ ചേച്ചിക്ക് താല്പര്യമില്ലായിരുന്നു… ചേച്ചി സ്റ്റുഡിയോയിൽ നിന്നിറങ്ങി ആ കോറിടോറിലൂടെ ഉലാത്താൻ തുടങ്ങി..

വർക്കിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുന്ന ഞാനിതറിയുന്നത് ചേച്ചി ആരോടോ സംസാരിച്ചുകൊണ്ട് അകത്തേക്ക് വരുമ്പോയായിരുന്നു.







കൂടയുണ്ടായിരുന്നത് ഞങ്ങളെ സ്റ്റുഡിയോയുടെ മുകളിലുണ്ടായിരുന്ന ഒരു ലോജിസ്റ്റിക് കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന തീർത്ഥയായിരുന്നു അത്‌..

കോഴിക്കോട്ടെ ഉപ്പുകാറ്റും കൊണ്ട് മധുര മൂറുന്ന ഹലുവയും കല്ലുമ്മക്കായയും നല്ല പട്ടയും എലക്കായുമിട്ട സുലൈമാനിയും കഴിച്ചു വളർന്ന ഒരു അസ്സല് കോഴിക്കോട്ടുകാരി.. തീർത്ഥ രവിശങ്കർ..

കാണാൻ ശിവദ നായരേ പോലെയായിരുന്നു..

പ്രേത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ലാതെ ചെന്നൈ നഗരത്തിൽ വന്ന ഒരാളായിരുന്നു തീർത്ഥ. ഇടക്ക് കിട്ടുന്ന ഒഴിവുകളിൽ വന്ന് എന്നോട് കത്തിയടിക്കലാണ് പുള്ളികാരത്തിയുടെ ഹോബി.. ഇവിടെ അടുത്തുള്ള ഒരു വാടക വീട്ടിലാണ് താമസം. കൂടെ കൂട്ടുകാരികളും. ചില സമയങ്ങളിൽ ഞാനവിടേക്ക് ഡ്രോപ്പ് ചെയ്ത് കൊടുത്തിട്ടുണ്ട്. അവള് മുഖേനയാണ് പാലക്കാട്ടുകാരനായ എനിക്ക് കോഴിക്കോട്ടെ ഭക്ഷണങ്ങളെ രുചിച്ചറിയാൻ കഴിഞ്ഞത് .. എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ സ്പെഷ്യലായിട്ട് ഉണ്ടാക്കി കൊണ്ടു വരാറുണ്ട്.. എന്നെ കാണാനാണ് സ്റ്റുഡിയോക്ക് വരുന്നതെന്നാണ് അവന്മാരുടെ ടോക്ക്… അവൾക്കെന്നോട് ഒരു ഇഷ്ടമുണ്ടെന്ന് എനിക്ക് തോന്നാതിരുന്നിട്ടില്ല.. ആ എന്തോ ആകട്ടെ.. ഞാൻ ഒരു കാമുകൻ നൽകുന്ന പരിഗണനയൊന്നും അവൾക്ക് കൊടുത്തിട്ടില്ല.



അവള് വന്നു എന്നോട് കുശലം ചോദിച്ചു. പിന്നെ അവര് രണ്ടുപേരും അവിടെയിരുന്നു എന്തെല്ലാമോ സംസാരിക്കാൻ തുടങ്ങി..

ഒടുവിൽ അവളുടെ ഒഴിവുസമയം കഴിഞ്ഞപ്പോ തീർത്ഥ ഒരു ടാറ്റയും തന്ന് അവിടെന്നിറങ്ങി മുകളിലേക്ക് കയറി പോയി..

എന്റെ ജോലിയും ഏകദേശം തീർന്നിരുന്നു.

ചേച്ചിക്ക് ഇവിടെ ഏത് കമ്പനിയിലാ ജോലി കിട്ടിയേന്ന് ചോദിച്ചതിന് മറുപടി തന്നത് ഞാൻ മുൻപ് വർക്ക്‌ ചെയ്തിരുന്ന കമ്പനിയുടെ പേരായിരുന്നു. ഞാൻ അവിടെയായിരുന്നു വർക്ക്‌ ചെയ്തിരുന്നത് കേട്ടപ്പോ ചേച്ചിക്കും അത്ഭുതം.. പിന്നെ അതിനെ കുറിച്ചായി ചർച്ച..ചേച്ചിക്ക് കമ്പനി ഒന്ന് കണ്ടാൽ

കൊള്ളാവെന്നുള്ള ആഗ്രഹം പറഞ്ഞപ്പോ ശെരിയെന്നു പറഞ് ബൈക്കിന്റെ ചാവിയുമെടുത്ത്‌ വിട്ടു..

ഇന്ന് സൺ‌ഡേ ആയത് കൊണ്ട് തന്നെ കമ്പനി ആകെ മൂകമായ അവസ്ഥയിലായിരുന്നു.. ഗേറ്റിന് പുറത്തുകൂടെ ഒന്ന് ചുറ്റി കണ്ട് നേരെ മാടയുടെ വീട്ടിലേക്ക് വിട്ടു.. ഇനി അവിടെ വന്നിട്ട് ഇവളെ കണ്ട് എന്റെ കുത്തിനുപിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതല്ലോ..

എന്റെ കൂടെ ഇവളെ കണ്ടിട്ട് അവന് അത്ഭുതം. പിന്നെ ഞാൻ തന്നെ ഇവളെ പരിചയ പെടുത്തി കൊടുത്തു. രണ്ട് പേരും ഒരേ കമ്പനി ആയതോണ്ട് ചേച്ചിക്കും സുഗമായി.. ഇനി കമ്പനിയിൽ പോയിട്ട് ഒറ്റക്കിരിക്കേണ്ടല്ലോ.

അവന്റെ അമ്മ നല്ല കൂട്ടാണ്. എപ്പോഴും മുഖത്ത് ഒരു ചിരിയായിട്ടായിരിക്കും ഞങ്ങളെ വരവേൽക്കുക. ആദ്യമൊക്കെ ഞങ്ങളെ രാത്രിയുള്ള ശാപ്പാട് ഇവിടെ നിന്നായിരുന്നു..ഞങ്ങളെന്ന് പറഞ്ഞാ ഞങ്ങളാറുപേരും. ശാപ്പാട് മാത്രമല്ലായിരുന്നു. ഞായറാഴ്ചയുള്ള വെള്ളമടിയും ഈ വീടിന്റെ മുകളിൽ നിന്നായിരുന്നു..

അവർക്ക് ആരോഗ്യപ്രേശ്നങ്ങൾ ഉടലെടുത്തപ്പോ ഞങ്ങള് തന്നെ അവിടെന്ന് മാറി.. മാത്രമല്ല കടെയുണ്ടായിരുന്നവന്മാർ വ്യത്യസ്ത ഭൂഘണ്ഡങ്ങളിലേക്ക് ചാടിയപ്പോ ആ വൈബും പോയി.. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ… അവരുണ്ടാക്കി തന്ന മസാല ചായ മൊത്തി കുടിച്ചുകൊണ്ടോർത്തു..

തുടരും….



എഴുതി കഴിഞ്ഞപ്പോൾ തന്നെ അയച്ചു കൊടുത്തതാണ്.. തെറ്റുകളുണ്ടോന്ന് അറിയത്തില്ല..



ഒരവേശത്തിന് എഴുതി തുടങ്ങിയതാണ് ഇവിടെ.. പിന്നെ പിന്നെ എഴുതാനുള്ള ത്വര ഇല്ലാണ്ടായി.. ലക്ഷ്മി തന്നെ എഴുതിയിട്ട് ആകെ മൂന്നോ നാലോ പേജ് ആയിട്ടുള്ളു..ഈ കഥയിലാണേ ക്ലൈമാക്സ്‌ എങ്ങനെയായിരിക്കണം എന്ന് ഞാൻ മനസ്സിൽ കണ്ടിട്ടുപോലുമില്ല.
കഥ എഴുതുന്നത് എനിക്ക് ചേർന്ന പണിയെല്ലാന്ന് അറിയാവുന്നത് കൊണ്ട് അവസാനിപ്പിച്ചാലോന്ന് പലയാവർത്തി ചിന്തിച്ചതാണ്.. പക്ഷെ എന്റെ ഈ തല്ലിപൊളി കഥകൾക്ക് പോലും ചില തുച്ഛമായ വായനക്കാർ കാത്തിരിക്കുന്നുണ്ടെന്ന് അറിയുമ്പോ അവരെ ചതിക്കണ്ടല്ലോന്ന് വിചാരിച്ചിട്ട് എഴുതുന്നതാണ്. കാരണം ഞാനുമൊരു വായനക്കാരനാണ്. പൂർത്തിയാക്കാതെ ഇരിക്കുന്ന ഒരുപാട് കഥകൾക്കു വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന ഒരു വായനക്കാരൻ.

ഈ കഥയെ കുറിച്ചുള്ള അഭിപ്രായം എഴുതാൻ മറക്കല്ലേ

മാതു