എന്റെ ഓർമ്മകൾ

അതിരുകൾ ഇല്ലാത്ത താഴ്‌വാരം പോലെ കിടക്കുകയാണ് എന്റെ സ്വപ്‌നങ്ങൾ. നിന്നെ കുറിച്ച് ഒർക്കുവാൻ കൊതിക്കുമ്പോഴും
, നീ തന്ന നൊമ്പരങ്ങൾ മാത്രം ബാക്കി . ഒന്നിക്കാൻ കൊതിച്ച നമ്മെ കാലത്തിന്റെ കുസൃതിയിൽ അകലേണ്ടി വന്നെങ്കിലും,

നിന്നെ ഇന്നും കാത്തിരിക്കുന്നു അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കുമെന്ന പ്രതീക്ഷയോടെ.

ഒരിക്കൽ നീ ചോദിച്ച ചോദ്യം.

ഇന്നും എനിക്ക് അതിനു മറുപടിയില്ല,

നിന്റെ പ്രണയം മഴവെള്ളം പോലെ ഒഴുകി പോയപ്പോൾ, എന്റെ ഹൃദയത്തിൽ ബാക്കി ആയത് നീ തന്ന വേദനിപ്പിക്കുന്ന

ഓർമ്മകൾ മാത്രം.

നിന്റെ തമാശകൾ എന്നെ നോവിക്കുമ്പോഴും, നീ അറിഞ്ഞിരുന്നില്ല ആ ചിരിയുടെ പിന്നിലെ കണ്ണുനീർ .

ഇന്ന് നീ എവ്ടെയോ പോയി മറഞ്ഞിരിക്കുന്നു. ഓർമകളിൽ നിന്നും ദൂരെ എവ്ടെയോ. മറക്കാൻ ശ്രമിക്കുമ്പോഴും, വീണ്ടും, വീണ്ടും ഓര്ക്കുന്ന ഒര്മാകളായി നീ വീണ്ടും വരുന്നു.

പക്ഷെ ഒരിക്കൽ ഞാനും എത്തിച്ചേരും, നീ പോയ ഇടാതെ, അന്ന് നമ്മൾ ഒന്നിക്കും, എല്ലാ വേദനകളും മറന്നു

കാലമേ നിൻ കരവിരുതല്ലോ ഈ പ്രണയം
എന്തിനു നീ എന്നെ മോഹിപ്പിച്ചു

എന്തിനു നീ എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചു

കിട്ടില്ല എന്നറിഞ്ഞിട്ടും, നേടാൻ പറ്റാത്ത
അവളെ എന്തിനു നീ എന്റെ മുൻപിൽ കൊണ്ട് നിർത്തി.

പറഞ്ഞു തീരത വാക്കുകള ഉണ്ടെങ്കിലും
നടന്നു തീരത വഴികള ഏറെ ഉണ്ടെങ്കിലും

നാം ഒന്നിച്ചു പറഞ്ഞ കഥകിലെ റാണിയും
നാം ഒന്നിച്ചു നടന്ന വഴികളിലെ
പനിനീര് പുഷ്പവും നീ ആയിരുന്നു….