Malayalam Kambi പിഎസ്സി ക്ലസ്സിലെ പ്രണയം

“അമ്മേ ഞാൻ ഇറങ്ങുന്നു…”

അമ്മു പടി കടക്കുമ്പോൾ വിളിച്ചു പറഞ്ഞു. പാടവരമ്പത്തു കൂടി നടന്നു വരുന്ന അച്ഛൻ

“എങ്ങോട്ട് മോളെ തിറുതിക്ക് ”

“അച്ഛാ ഇന്നാണ് നാണു മാഷ് ലൈബ്രറിയുടെ അടുത്തു പിഎസ്‌സി കോച്ചിങ് തുടങ്ങുന്നത്.”

അതു പറഞ്ഞു അവൾ വേഗം നടന്നു. ആ ഗ്രാമത്തിലെ എല്ലാവർക്കു പ്രിയങ്കരിയാണ് അമ്മു .എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചു നടക്കുന്ന മിടുക്കി നഗരത്തിലെ കോളജിൽ ഡിഗ്രി പഠിക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് വീട്ടിലേക്കു പോരും, ഒറ്റമോളായകൊണ്ടു കൊഞ്ചിച്ചു വളർത്തിയെങ്കിലും കാര്യങ്ങളൊക്കെ പക്വതയോടെ കൈകാര്യം ചെയ്യാൻ അവൾ മിടുക്കിയായിരുന്നു.

തടിപ്പടികൾ കയറി വായനശാലയുടെ വാതിൽക്കൽ എത്തുമ്പോൾ.. അവിടെ ക്ലാസ് തുടങ്ങിയിരുന്നു പത്തുപതിനഞ്ചു പേരെ വന്നിട്ടുള്ളൂ.. നാണുമാഷ് അവളെ അകത്തേക്ക് വിളിച്ചിരുത്തി.. പുറകിലേക്കു കൈചൂണ്ടി മാഷ് തുടർന്നു ..

“ഇതെന്റെ മോനാണ് നീരജ് കുറേക്കാലമായി ഇവൻ ഡൽഹിയിൽ പഠിക്കുകയായിരുന്നു.. ഇനി ഇവിടെ ഉണ്ടാവും സിവിൽ സർവീസ് ടെസ്റ്റ് നു പഠിക്കുകയാണ്..”

അമ്മു തിരിഞ്ഞു നോക്കി അതേ താടിയൊക്കെ വച്ച ഒരു കണ്ണാടിക്കാരൻ ബുജിയെ പോലെ

“ഇവനാണ് നിങ്ങൾക്കു ക്ലാസ് എടുക്കുന്നത് ”

അവളുടെ മുഖത്തു ഒരു ചിരി വിടർന്നു. നീരജ് മാഷ് ക്ലാസ് എടുത്തു തുടങ്ങി.കുട്ടികൾക്കൊക്കെ മാഷിനെ ഇഷ്ടായി.. അമ്മുവിന്റെ അടുത്തു ഇരുന്ന അവളുടെ കൂട്ടുകാരി മീനു ചെവിയിൽ പറഞ്ഞു

“മാഷ് സൂപ്പറാണല്ലോ ”

അമ്മുവിന് തോന്നിയിരുന്നു പക്ഷെ അവൾ പറഞ്ഞു.

“അത്ര പോര കള്ള താടിയും കണ്ണടയും ഓകെ എനിക് ഒരു വശപിശക്‌ തോന്നുന്നു..”

ആഴ്ചകൾ കഴിഞ്ഞു കൊണ്ടിരുന്നു .ഇപ്പോൾ ആഴ്ച അവസാനം ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു വരാനും ഞായറാഴ്ച്ച മാത്രമുള്ള പി എസ് സി ക്ലാസ്സിനു പോകാനുമൊക്കെ അമ്മുവിന് നല്ല താത്പര്യമായി..കാരണം നീരജ് മാഷ് തന്നെയായിരുന്നു..

അവളുടെ മനസിൽ അയാൾ അറിയാതെ പ്രണയ പുഷ്പമായി വിരിയുകയായിരുന്നു..എങ്കിലും ഒരിക്കൽ പോലും അതു പറയാൻ അവൾക്കു കഴിഞ്ഞില്ല..

അടുത്ത ഞായറാഴ്ച്ച ഒരു പി എസ് സി ടെസ്റ്റ് ഉണ്ട് അടുത്ത ഗ്രാമത്തിലെ സ്കൂളിലാണ് .അങ്ങോട്ടു പോകുന്നതിനെ കുറിച്ചു പറഞ്ഞപ്പോളാണ് അറിയുന്നത് മാഷിനും അവിടെ തന്നെയാണ് ടെസ്റ്റ് എന്നത്.. വീട്ടിൽ മാഷിന്റെ ഒപ്പമണന്നു പോകുന്നത് എന്നു പറഞ്ഞപ്പോൾ സമ്മതിച്ചു..

രാവിലെ എഴുമണിക്കെത്തണം സെന്ററിൽ .ആദ്യ ബസിനു തന്നെ പുറപ്പെട്ടു. അവളുടെ മനസിൽ ടെസ്റ്റിനേക്കാളും മാഷിനോട് പ്രണയം പറയണം എന്ന ചിന്ത മാത്രമായിരുന്നു. ടെസ്റ്റ് കഴിഞ്ഞിറങ്ങി കാപ്പി കുടിക്കാൻ കയറി നാട്ടിൻ പുറത്തെ ചെറിയ കടയിൽ അവിടെ നല്ല തിരക്ക്. അവൾക്ക് മഷിനോട് എങ്ങനെയും പറഞ്ഞേ പറ്റു എന്ന ചിന്തയായി.. ചായ കുടിച്ചിറങ്ങുമ്പോൾ മാഷിന് കോൾ വന്നു കുറെ നേരം ഹിന്ദിയിൽ സംസാരിച്ചു. അവൾ കൗതുകത്തോടെ അതു കേട്ടു നിന്നു ഒന്നു മനസ്സിലാവാതെ..അയാൾ കോൾ വച്ചു.. തിരിച്ചു വന്നു അവളെ നോക്കി ചിരിച്ചു.

അവളുടെ മനസ്സ് പ്രണയം പറയാൻ വെമ്പി.ഉള്ളിൽ തട്ടി തടഞ്ഞ ഇഷ്ടണ് എന്നു പറയാനുള്ള വാക്കുകൾ ഉള്ളിൽ നിറഞ്ഞു..മാഷ് സംസാരിച്ചു

“എന്റെ ഹിന്ദി കേട്ട് ഞെട്ടിയോ അമ്മു..”

അവൾ ചിരിച്ചു.

“സെറീനയാണ്..അതു..

പഞ്ചാബിയാണ് എൻറെ ക്ലാസ്മേറ്റ്‌ ആയിരുന്നു.. രണ്ടു മൂന്നു വർഷമായി ഞങ്ങൾ പ്രണയത്തിലാണ് ,വീട്ടിൽ അച്ചോനോട് പറഞ്ഞിട്ടില്ല ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്..”

അവളുടെ കണ്ണുകൾ ചുവന്നു എങ്കിലും സന്തോഷം അഭിനയിച്ചു.. ബസിൽ മടങ്ങുമ്പോൾ അവളുടെ മനസ്സ് വല്ലാതെ സങ്കടത്തിലായി..

പിന്നീടുള്ള ആഴ്ചകളിൽ വീട്ടിലേക്കുള്ള വരവും കുറഞ്ഞു മാസത്തിൽ ഒന്നായി..കോച്ചിങ്ങിന് പോകുന്നതും നിറുത്തി..

ഒരു ദിവസം നാട്ടിൽ വന്നപ്പോൾ അച്ഛൻ പറഞ്ഞാണ് അറിഞ്ഞത് നീരജ് മാഷ് ഡൽഹിക്കു പോയി അവിടെ വച്ചു ട്രെയിനിൽ നിന്നും വീണ്..ഒരു കാൽ പാദം മുറിഞ്ഞു പോയി എന്ന്.. കുറച്ചു നാളത്തെ ചികിത്സക്ക് ശേഷം വീട്ടിൽ വന്നു അത്രേ…ഇപ്പോൾ വെപ്പ് കാൽ വച്ചു നടന്നു വരാറുണ്ട്..ക്ലാസ്സിൽ..

അവൾ നഗരത്തിലേക്ക് പോകാൻ നിൽക്കുമ്പോൾ അന്ന് ആക്സമികമായി അയാളെ ബസ് സ്റ്റോപ്പിൽ വച്ചു കണ്ടതു .

“മാഷേ ….”

അയാൾ ചിരിച്ചു.

“എന്തു പറ്റു ശരിക്കും സെറീന എവിടെ”

അയാൾ അൽപനേരം സംസാരിക്കാതെ നിന്നു

“അവളുടെ വീട്ടുകാർ മറ്റൊരാളുമായി അവളുടെ കല്ല്യാണം നടത്താൻ..തീരുമാനിച്ചു ..ആ വീട്ടിൽ പെണ്ണ് ചോദിച്ചു ചെന്ന എന്നെ… അവർ ഈ കാൽ മുറിച്ചു.. അവൾ എന്നേ അറിയില്ല എന്ന് പറഞ്ഞു..”

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു…അവളുടെ മനസ്സ് വെമ്പി..ഉള്ളിൽ അടക്കിവച്ച പ്രണയം പറയാൻ.. അവൾ ഒരു.കരച്ചിൽ പോലെ ചോദിച്ചു…

“മാഷിന് എന്നെ ഇഷ്ടമാണോ..”

അയാളുടെ കണ്ണുകൾ നിറഞ്ഞു..

“അമ്മു.. നിന്റെ സ്‌നേഹം കണ്ടില്ല എന്നു ഞാൻ നടിക്കുകയായിരുന്നു.. അതാണ് ഞാൻ അന്ന് അങ്ങനെ പറഞ്ഞതു.. അതു കഴിഞ്ഞു നീ ക്ലാസ്സിൽ വരാതായപ്പോൾ എനിക്ക് മനസിലായി…നീ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു.”

അവൾ തേങ്ങി കരഞ്ഞു..

അയാൾ അവളുടെ കൈയിൽ ചേർത്തു പിടിച്ചു പറഞ്ഞു..

“ഇനി ഞാൻ നിന്നെ സങ്കടപെടുത്തില്ല..”

നഗരത്തിലേക്കുള്ള ബസിൽ അവർ ഒരു സീറ്റിൽ.. യാത്രായായി..സ്നേഹത്തിന്റെ തിരയോടുങ്ങാത്ത കടലായ അമ്മുവും..തിരയുടെ തഴുകലിനായി കൊതിച്ച നീരജ് മാഷും…