Kambikadha കാണാമറയത്ത് – 1

അറിഞ്ഞോ..?

ആ പയ്യൻ മരിച്ചൂ ട്ടൊ ”’

കഷ്ടം…..

വർഷങ്ങളോളമായി…മനസ്സിൽ ചേക്കേറിയ പെൺകുട്ടി”’ ഒരു സുപ്രഭാതത്തിൽ വേറേ ഒരുവൻ്റ കൂടെ ഇറങ്ങി പോയെന്ന് കേട്ടാൽ….ഒരു പക്ഷേ ഇത് തന്നെയാകും നമ്മുടേയും അവസ്ഥ….!

പിന്നേ…നാട്ടിൽ വേറേ പെൺ കുട്ടികളില്ലല്ലോ..?

പോകാൻ പറ….

കേവലം ഒരു തേപ്പിനു വേണ്ടി ജീവൻ കളഞ്ഞല്ലോ…?

പെറ്റ വയർ ഇതെങ്ങിനെ സഹിയ്ക്കും…?

ആരോർക്കാൻ”” അല്ലേ….

മാതാപിതാക്കളെയൊന്നും ഇപ്പഴത്തെ പല പിള്ളാർക്കും…..ഒരു വിലയുമില്ല….അവരുടെ കാര്യ സാധ്യതയ്ക്ക് വേണ്ടിയുള്ള ഒരു ഉപകരണം മാത്രം…

എന്നാലും മരിക്കേണ്ട കാര്യമില്ലായിരുന്നു….

വേറേ സുന്ദരിയെ കെട്ടി മിടുക്ക് കാണിക്കണമായിരുന്നു…

ഇത് ഒരു തരം വല്ലാത്ത ഒളിച്ചോട്ടമായി പോയി….

പുരുഷൻ്റെ വാരിയെല്ലെടുത്താണത്രെ സ്ത്രീയേ സൃഷ്ടിച്ചത്….അപ്പോൾ അവൾ അവൻ്റെ പക്കിന് തന്നെ കുത്തണം….ഭയങ്കരി……

പ്രകൃതി കണ്ണീരണിഞ്ഞു…

കത്തി കരിഞ്ഞ അവൻ്റെ ശരീരം തിരിച്ചറിയാൻ,,,,,, പുറത്തു വെച്ചിരിയ്ക്കുന്ന ചിത്രം മാത്രം…..

ചങ്കിടിപ്പോടെ കാത്തു നിന്നവരെ””’ കണ്ണീരിലാഴ്ത്തി….അങ്ങു ദൂരേ….സ്മശാനത്തിൽ അവൻ….വീണ്ടും കത്തി ചാമ്പലായി….വെറും ചാരമായി…..

ഒരു പക്ഷേ”” സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടതിനാലാവില്ല….സ്നേഹം നടിച്ച ചങ്ക് ചങ്കിൽ കുത്തിയപ്പോൾ…..തളർന്ന് തകർന്ന് പോയതാവും….

അവസാനമായി അവൻ ഇങ്ങിനെ എഴുതി…..

““എൻ്റെ മരണം””’ നിങ്ങൾക്ക് ഞാൻ തരുന്ന വിവാഹ സമ്മാനമാണ്…പളുങ്ക് പോലുള്ള നിങ്ങളുടെ ഹൃദയം തകരാതിരിയ്ക്കാൻ…..ഞാൻ എന്ന കാരിരുമ്പിനെ….കേവലം ഒരു പിടി ചാരമാക്കുന്നു….വിട…

”’,”’ അവന്തിക””’
കരഞ്ഞു കലങ്ങി കനം തൂങ്ങിയ കൺ പോളകൾ മെല്ലെ തുറന്നു….

ഇല്ല…ഞാൻ വിശ്വസിക്കില്ല,,,,

അവന് അതെങ്ങിനെ ചെയ്യാൻ തോന്നി..?

ദൈവമേ…..അത്രമാത്രം അവൻ എന്നെ നെഞ്ചിലേറ്റിയിരുന്നോ..?

അറിഞ്ഞില്ല പൊന്നേ……അറിയിച്ചില്ല….

കോലാഹലങ്ങളെല്ലാം കെട്ടടങ്ങി…..

സ്മശാന മൂകത തളം കെട്ടിയ പുതിയ ഭവനം….ആരിലും ഉയിരില്ല…..ഉരിയാടാൻ ശക്തിയില്ല……

”’ ശരത്…അവനും ഷോക്കിലാണ്…ഇത്രയൊക്കെ ആരും പ്രതീക്ഷിച്ചില്ലല്ലോ…?

ഇത്രമേൽ അവളെ നീ സ്നേഹിച്ചിരുന്നു വെങ്കിൽ….!