കിഴക്കേ മന


30 വർഷങ്ങൾക്ക് മുൻപ് കിഴക്കെ മന. അർദ്ധരാത്രി പന്ത്രണ്ട് മണി.

“”””””””””അയ്യോ എന്റമ്മയേ ഒന്നും ചെയ്യല്ലേ മാമാ., അമ്മേ……””””””””””””””ആ അഞ്ച് വയസ്സുകാരിയുടെ കണ്ണുനീര് കാണാനും കേൾക്കാനുമുള്ള മനുഷ്യത്വം തൊട്ട് തീണ്ടിട്ടില്ലത്ത മനക്കലേ കാർന്നവർ മാധവൻ. കിഴക്കേ മന മാധവൻ. ജന്മന രക്തത്തിൽ അലിഞ്ഞു ചേർന്ന ക്രൂരത അതിന്നും അയാളിലെ വാർദ്ധക്യത്തിൽ ജ്വലിച്ച് നിന്നു. അയാളുടെ കണ്ണുകളിലെ പക അതാളി കത്തുന്നുണ്ടായിരുന്നു.“””””””””””അമ്മേ എണീക്കമ്മേ…… കണ്ണ് തുറന്ന് മോളെ നോക്കമ്മേ……”””””””””””ആ മാതൃഹൃദയത്തിലെ അവസാന ചലനവും നിലച്ചെന്ന സത്യം ആ കുരുന്ന് അറിഞ്ഞിരുന്നില്ല.“”””””””””ചേട്ടാ അവള് ചത്തു…..!!”””””””””””മാധവന്റെ വലം കൈ അന്നാട്ടിലെ പാവപ്പെട്ടവരുടെ പേടിസ്വപ്നം, രാക്ഷസന്റെ രൂപവും ഭാവവുമുള്ള, മാധവന് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന വേലൻ.“”””””””””മ്മ്, തേവിടിച്ചി…….!!”””””””””””“””””””””””അമ്മേ…., അമ്മേ…….””””””””””“”””””””””ഓഹ് നാശം. ഈ പെഴച്ചുണ്ടായവളേം കൊന്ന് കളയടാ….!!”””””””””””മാധവന്റെ വാക്കുകൾ അനുസരിച്ചിട്ടേ ഉള്ളൂ ഇക്കാലമത്രയും വേലൻ. എന്നാലിത് വേലന്റെ കൈകാലുകൾ വിറച്ചുപ്പോയി. അവന്റെ ഉള്ളം മരവിച്ചു പോയി. ഈ പ്രായത്തിൽ അവനുമുണ്ടൊരു അമ്മയില്ലാ പൈതൽ.“”””””””””എന്താടാ ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ…..??””””””””””തന്റെ വാക്ക് കേട്ടിട്ടും പ്രതിമ പോൽ നിക്കുവായിരുന്ന വേലനോട് മാധവൻ കടുപ്പിച്ചു.“”””””””””അല്ല ചേട്ടാ കുഞ്ഞിനെ എങ്ങനാ…..??””””””””””“”””””””””എന്താടാ ദയയോ അതും നിനക്ക്…..?? കൊല്ലാൻ പറഞ്ഞ അതേ കുഞ്ഞിന്റെ മുൻപില് വച്ചാ അതിന്റെ തള്ളേ തീർത്തെ. ഞാൻ പറഞ്ഞത് അതിനെ കൊല്ലാനാ, എന്താ വേലാ അനുസരിക്കാൻ മടിയുണ്ടോ…..??””””””””””“”””””””””ഇല്ല ചേട്ടാ, ഞാൻ ചെയ്തോളാം.””””””””””അതും പറയുമ്പോഴും വേലൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. മാധവനോടുള്ള ഭയം നന്നേ അയാൾക്കുണ്ട്. ഏറെ പാടുപ്പെട്ടണേലും വളരാൻ വിടാതെ ആ പിഞ്ചു ജീവനെയും പറിച്ചെടുത്തിരുന്നു ആയാൾ.“”””””””””രണ്ടും ജീവിച്ചിരുന്നപ്പോ വല്യ സ്നേഹം ആയിരുന്നു. കണ്ട് കഴിഞ്ഞാൽ ഇങ്ങനൊരു അമ്മേം മോളും ലോകത്തേക്കേ ഇല്ലാന്ന് തോന്നിപ്പോവും. രണ്ട് കുഴിയെടുത്ത് രണ്ടിനേം രണ്ടിടത്ത് മൂടിയെക്ക് വേലാ. എന്നിട്ട് വടക്കേ മലയിലേക്ക് വന്നോ. ഞാനവിടുണ്ടാവും….!! പിന്നെ വരുമുന്നെ പെഴച്ചവളും കുഞ്ഞും ആരാധിച്ച് പോന്ന ആ നാഗക്കാവ് കൂടെ പൊളിച്ച് തീ വച്ചേക്ക്…….!!”””””””””””മറുപടിക്ക് കാക്കാതെ പക നിറഞ്ഞ മനസ്സോടെ കാർക്കിച്ചാ ശവശരീരങ്ങളിൽ തുപ്പി ആയാൾ നടന്നകന്നു.യജമാൻ പറയുന്നത് മാത്രം കേട്ട് ശീലിച്ചാ നായ ഭംഗിയായി തന്റെ ജോലി പൂർത്തിയാക്കി.രണ്ട് മണി…….!!

അടുത്തടുത്തായി കണ്ട ആ അമ്മ കുഴിയിലും കുഞ്ഞ് കുഴിയും ചെറുതായി ഒരനക്കം.“””””””””””അമ്മേ……., അമ്മേ……. പേടിയാവുവാ അമ്മേ………”””””””””””“””””””””””അമ്മേടെ പൊന്നെന്തിനാ പേടിക്കണേ…..?? അമ്മയിവിടടുത്ത് തന്നില്ലേ……??”””””””””””ആകാശം കീറി മുറിച്ച് വിണ്ണിലേക്കിറങ്ങിയാ മിന്നൽ പിളർപ്പിൽ മുറ്റത്തെ തുളസിത്തറ നാമാവശേഷമായി. അകത്തേക്ക് തെളിഞ്ഞ വെളിച്ചത്തിൽ ആ കുഴികൾക്ക് മീതെ രണ്ട് കൈകൾ പുറത്തേക്കായി വന്നിരുന്നു., ഒരമ്മ കൈയും ഒരു പിഞ്ച് കൈയും…….!!

……….. ❤️❤️ …………

30 വർഷങ്ങൾക്ക് മുന്നേ മാധവന്റെ ക്രൂരത നിറഞ്ഞടിയാ അതേ സമയം, അതേ ദിവസം. മറ്റൊരിടം…….!!പാന്റിന്റെ ബാക്ക് പോക്കെറ്റിനുള്ളിൽ കിടന്ന ഫോൺ ശബ്ദിക്കാൻ തുടങ്ങിയിട്ട് ആറോ എഴോ തവണയായി. എന്നാലവനതൊന്നും അറിഞ്ഞിരുന്നില്ല. പകലന്തിയോളം അലഞ്ഞ് നടന്ന് രാത്രിയിലെപ്പോഴോ വന്ന് കിടന്നത് മാത്രമേ അവനോർമ്മയുള്ളൂ.“”””””””””നാശം……””””””””””വീണ്ടും വീണ്ടും നിർത്താതെ ഫോൺ അലറി വിളിച്ചപ്പോ, തന്റെ ഉറക്കം നഷ്ടമായ ദേഷ്യമാ മുഖത്ത് എടുത്ത് കണ്ടു.“”””””””””””എന്താടാ നാറി……??”””””””””””ഫോണെടുത്ത് അവനലറി“”””””””””എടാ മാളുവമ്മ മരിച്ചു…..!!””””””””””മറുതലക്കലിൽ നിന്നും കേട്ട വാർത്ത അവനെ അക്ഷരംപ്രതി ഞെട്ടിച്ചിരുന്നു. ഉച്ചമയങ്ങുമ്പോ കൂടെ ആ അമ്മ വിളമ്പി തന്ന തലേ ദിവസത്തെ പഴഞ്ചോറാണ് അവൻ കഴിച്ചിരുന്നത്. അനുവാദത്തിന് കാക്കാതെ കണ്ണുകൾ നിറഞ്ഞ് കവിയുമ്പോ അവനോർത്തത് അവളെയാണ് തന്റെ പെണ്ണിനെ., പാർവതി എന്ന തന്റെ പാറൂട്ടിയെ……..!!“””””””””””ഞാ…., ഞാനിറങ്ങുവാ കാശി…..”””””””””””അത്രമാത്രമേ അവന്റെ കണ്ണുനീര് അവനെ പറയാൻ അനുവദിച്ചുള്ളൂ.

ആ അമ്മയുടെ ചിരിയോടെയുള്ള മുഖം മനസ്സിൽ തങ്ങി നിൽക്കുവാണ്. വേദനയോടെ ഇരുട്ട് വീണാ വഴിയിലൂടെ അവന്റെ വണ്ടി നീങ്ങി. പേരിന് വേണ്ടി കണ്ട നാലോ അഞ്ചോ പേരെ അവഗണിച്ച് അവനകത്തേക്ക് കേറി. ഉമ്മറപ്പടിയിൽ കിടക്കുവാണമ്മ, അതേ വേഷം., ഒറ്റ നോട്ടത്തിൽ ഉറങ്ങിക്കിടക്കുവാന്നേ തോന്നു.

അടുത്തായി തന്നെ തന്റെ ഇഷ്ടപ്പെട്ടാ കരടിപ്പാവയേ കളിപ്പിക്കുന്ന തിരക്കിലാണ് അവന്റെ വായാടി. തൊട്ടടുത്തായി തന്നെ സഹോദര തുല്യനായി അവന്റെ കളിക്കൂട്ടുകാരൻ കാശിയും.“”””””””””എപ്പഴാടാ……??””””””””””നിറക്കണ്ണുകളോടെ അവൻ തിരക്കുമ്പോ അതുവരെയും എങ്ങനൊക്കെയോ ഒതുക്കിപ്പിടിച്ചിരുന്ന ആ കളിക്കൂട്ടുകാരനും പരിസരം പോലും മറന്ന് പൊട്ടി കരഞ്ഞിരുന്നു.“””””””””””അറിയില്ലാ ടാ. പാറൂട്ടി വാതിലിൽ തട്ടി വിളിക്കുമ്പഴാ ഞാനിങ്ങോട്ട് ഇറങ്ങിയേ. നോക്കുമ്പോ കണ്ടത് ചിരിയോടെ കിടക്കണ അമ്മയെയാ…….!!””””””””””അവന്റെ മറുപടി കേട്ട് കരയാനല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നവന്.“””””””””””ഏട്ടാ……”””””””””””എല്ലാം മറന്ന് തന്റെതായ ലോകത്തായിരുന്ന അവൾ എപ്പോഴോ തന്റെ പ്രിയതമനെ കണ്ടിരുന്നു. നിറപുഞ്ചിരിയോടെ അവൾ അവനരികിലായി ഇരുന്നു.“””””””””””അമ്മ ഉറങ്ങുവാ, ഉറങ്ങുവാ അമ്മ വിളിക്കണ്ട അമ്മേ……””””””””””””എന്നലാ പൊട്ടിപ്പെണ്ണിന് അറിയില്ലല്ലോ തന്റെ അമ്മ ഉണരാത്ത, എന്നെന്നേക്കുമായുള്ള ഉറക്കത്തിലാണെന്ന്. എന്നാൽ അവനത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കുഞ്ഞിനെ പോൽ അവനവളെ തന്റെ മാറോട് ചേർത്തിരുന്നു.

മുറപോലെ എല്ലാം അവൻ മുൻ നിന്ന് നടത്തി. മകൾ വച്ച കൊള്ളിയാൽ ആ അമ്മ അഗ്നിയിലൂടെ ലോകം വെടിഞ്ഞു. ആ കിളിക്കൂട്ടിൽ ആ കുഞ്ഞ് കിളി തനിച്ചായി പോവുമോ എന്നൊരു ചോദ്യം ബാക്കിയായി.

“””””””””””മോനെ ശിവാ…..??”””””””””””

“”””””””””””പറ മാളുവമ്മേ…..”””””””””””“””””””””””അമ്മക്ക് വയസ്സായി വരുവാട്ടോ, എന്തേലും സംഭവിച്ച് പോയാ എന്റെ കുഞ്ഞിനെ നോക്കിക്കോണേ മോനെ……”””””””””””“”””””””””””അമ്മക്ക് എന്ത് സംഭവിക്കാനാ….?? സമയോന്നായിക്കോട്ടെ ഈ ശിവൻ മാളുവമ്മേം പാർവതി ദേവിയേം കൊണ്ട് കൈലാസത്തിലേക്ക് പോവുന്നുണ്ട്…..!!”””””””“””””””””””ആർക്കും വിട്ട് കൊടുക്കരുത് മോനെ, എല്ലാരും പറയണത് കേക്കാണില്ലേ, എന്റെ കൊച്ചിന് തലക്ക് സുഖാല്ലാന്ന്, ഭ്രാന്തിയാന്ന്. നിനക്കുമങ്ങനെ തോന്നുവോ ശിവാ….??””””””””””””

“””””””””””എന്താ അമ്മേ ഇത്, എന്നെ പറ്റി ഇങ്ങനൊക്കെയാണോ കരുതിയേക്കണേ….?? പറയണോര് എന്താച്ച പറയട്ടെ. ദേ നോക്കിയേ, പാറൂട്ടിയെ ഞാനൊരുപാട് സ്നേഹിക്കുണുണ്ട്, ഇന്നല്ലേ നാളെ അമ്മയുടെ മുന്നില് വച്ച് തന്നെ ഞാനവളെ താലി ചാർത്തും……!!”””””””””””“””””””അത് കാണാനുള്ള യോഗം കൂടെ സർവ്വേശ്വരൻ എനിക്ക് തന്നാ മതി….!!”””””””“””””””””””അതൊക്കെ തരുമെന്റെ പൊന്നമ്മേ…… അല്ലാ, എവിടെ പാറൂട്ടി….?? ഇത്രേം ആയിട്ടും കണ്ടില്ലല്ലോ…..??”””””””””””“””””””””””ഓഹ്, മനുഷ്യന് കുടിക്കാനിവിടെ വറ്റില്ല, അവള് കണ്ട കാട്ട് പൂച്ചക്കൊക്കെ വിരുന്നൊരുക്കുവാ. ഇങ്ങനൊരു പെണ്ണ്…..!!”””””””””””

ഓർമ്മകളാൽ ബന്ധിയായി പോയ അവൻ സ്വബോധത്തിലേക്ക് ഉണരുമ്പോ, ഇനിയെന്ത് എന്നുള്ളത് അറിയാതെ പാവാട തുമ്പിൽ പിടിച്ച് അവനെ തന്നെ നിറക്കണ്ണുകളോടെ നോക്കിനിക്കുന്ന ആ കുഞ്ഞിക്കിളിയെയാണ് കണ്ടത്. ഒട്ടുമാലോചിക്കേണ്ടതായി വന്നിലവന്. ഒരുനിമിഷം പഴക്കാതെ അവളുടെ കൈകൾ കവർന്നവൻ നടന്നിരുന്നു., ആ അമ്മക്ക് കൊടുത്ത വാക്ക് നിറവേറ്റാൻ. അവനോടൊപ്പം പോവുമ്പഴും ആ കണ്ണുകൾ പിന്തിരിഞ്ഞ് നോക്കിയത് അഗ്നിയിൽ എരിഞ്ഞമരുന്ന തന്റെ അമ്മയെയാണ്. കാതുകളിൽ വീണത് അവളുടെ ഏട്ടൻ പറഞ്ഞ് കൊടുത്ത വരികളും.“””””””””””അമ്മ അമ്പാട്ടീടടുത്ത് പോയേക്കുവാ മോളെ……!!”””””””””””തന്റെ പെണ്ണിനേം കൂട്ടിയവൻ അവന്റെ തന്നെ വീട്ടിലേക്ക് ചേക്കേറി. ബന്ധുക്കൾ എന്ന് പറയാൻ ആരോരുമില്ലായിരുന്നു മാളുവമ്മക്കും മകൾ പാർവതിക്കും. മാളുവമ്മയുടെ ഭർത്താവ് അജയൻ., ഒരു കടത്തുക്കാരനായിരുന്നു. ഒരിക്കൽ ഒരു പേമാരിയുള്ള ദിവസം അക്കരക്ക് പോയതാ പിന്നെ തിരികെ വന്നിട്ടില്ല. അന്ന് മാളുവമ്മടേ വയറ്റിലാണ് കുഞ്ഞിക്കിളി. മാസം തികയാതെ പെറ്റതിന്റെയോ അതോ കഴിഞ്ഞ ജന്മം ചെയ്ത് കൂട്ടിയ പാപത്തിന്റേയോ ബാക്കിപത്രമെന്ന പോൽ ജനിച്ച് വീണ കുഞ്ഞിന് പടച്ചവൻ കൊടുത്ത ശിക്ഷ അതുമല്ലെങ്കിൽ അനുഗ്രഹമായിരുന്നു സ്ഥിരത ഇല്ലായിമ. നാട്ടാൾടെ ഭാഷയിൽ പറഞ്ഞാൽ ഭ്രാന്തി. എന്നാൽ മാളുവമ്മക്ക് അവൾ രാജകുമാരി തന്നായിരുന്നു, പട്ടിണിയിലും ദാരിദ്ര്യത്തിലും വളർന്ന രാജകുമാരി.“””””””””””അമ്മ അച്ചീടെ അടുത്ത് പോയതല്ലേ ഇനിയെന്നെ എന്നാ കൊണ്ട് പോവാൻ വരാ….??”””””””””””ആ മുഖം പ്രസന്നമാണ്. നടന്നതൊന്നുമാ പൊട്ടിപ്പെണ്ണിന് അറിയില്ല. ആ മുഖത്ത് സങ്കടമോ കണ്ണുകളിൽ കണ്ണുനീരോ ഒന്നും തന്നില്ല. എന്നാലതിനോളം വേദന അവനനുഭവിക്കുവാണ് ഈ നേരമത്രയും. രണ്ട് തലമുറക്ക് ജീവിക്കാനുള്ളത് അവന് നൽകി എന്നെന്നേക്കുമായാ അച്ഛനുമമ്മയും ലോകം വിടുമ്പോ പതറി പോയാ പത്ത് വയസ്സുകാരന് അന്നം നൽകിയതും, തുണയായതും ആ അമ്മയായിരുന്നു., മാളുവമ്മ. ഇന്നവരുമീ ലോകത്തില്ല. തനിക്കെന്ന് പറയാനിപ്പോ കൂടുള്ളത് അവളാണ് തന്റെ കളിക്കൂട്ടുകാരിയാ പാവത്തി പെണ്ണ്…..!!“””””””””””മ്മ്, അമ്മേം അച്ഛയും വരും, ന്നേ എപ്പഴേലും കൊണ്ടും പോവും., പക്ഷേങ്കി ശിവേട്ടനെ തനിച്ചാക്കി ഞാനെങ്ങോട്ടുമില്ല…..!!”””””””””””അപ്പോഴുമാ കരടിപ്പാവ അവളുടെ കൈയിൽ തന്നെയുണ്ട്. അതിനോടാണവൾ കൊഞ്ചിയതും. അവളുടെ പറച്ചില് കേട്ടവനാ മിഴികൾ നിറച്ചിരുന്നു സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ. നാലഞ്ചു മുറികളുള്ള ആ വല്യ വീട്ടിൽ തന്റെ തന്നെ മുറിയിലായി അവന്റെ പ്രാണനെ അവൻ പ്രതിഷ്ഠിച്ചു. ഇന്നലെ വരെ ആ അമ്മയേം മകളെയും അവനാ വീട്ടിലേക്ക് ക്ഷണിച്ചതാണ്. എന്നാ സമയമാവട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയത് ഇതിനായിരുന്നോ എന്നവൻ ചിന്തിക്കാതിരുന്നില്ല.“”””””””””എന്തേലും കഴിച്ചായിരുന്നോ…..??””””””””””അപ്പോഴും കരടിക്കുട്ടനോട് കിന്നാരം പറയുന്ന തിരക്കിലാണ് അവൾ. വിതുമ്പലോടെ അവൻ ചോദിച്ചു. ചിരിയോടെ അവൾ തലയിട്ടിയിരുന്നു., ഇല്ല…!!“””””””””””ഇന്നലെ രാത്രി ഒന്നും കഴിക്കാനില്ലായിരുന്നു. രാവിലെ കിഴങ്ങ് വേവിച്ച് തരാന്നും പറഞ്ഞാ അമ്മ കിടന്നേ. എന്നിട്ടിപ്പോ പാറൂട്ടിയേം പറ്റിച്ച് അച്ഛാടടുത്ത് പോയേക്കുവാ……!!”””””””””””അവനവിടെ നിൽക്കാൻ പോലും മനക്കട്ടി ഇല്ലായിരുന്നു. സകല നിയന്ത്രണവും വിട്ട് കരഞ്ഞുപ്പോകുമോ എന്നവൻ ഭയപ്പെട്ടിരുന്നു. താൻ കരഞ്ഞാൽ തന്റെ പെണ്ണും കരയും അതാ അവനെ കൂടുതൽ ഭയപ്പെടുത്തിയത്.“”””””””””എനിക്ക് കിഴങ്ങ് വേവിച്ച് തരോ ശിവേട്ടാ…….??”””””””””””തിരിഞ്ഞ് നടക്കുന്ന അവനെ നോക്കി പിന്നിൽ നിന്നവൾ വിളിച്ച് ചോദിക്കുമ്പോ ഉത്തരം പോലും പറയാതെ അവനാ മുറി വിട്ട് പോയിരുന്നു. ഒന്ന് കരയാൻ, അതുമല്ലെങ്കിൽ അവളുടെ വിശപ്പകറ്റാൻ….!!“””””””””ശിവേട്ടൻ എനിക്ക് എന്തേലും ഉണ്ടാക്കി തരുമായിരിക്കും, എന്തുണ്ടാക്കി തന്നാലും ഞാൻ കഴിക്കും. പിന്നെ നിനക്കെന്താടാ വേണ്ടേ…..??””””””””””ഇപ്പോഴുമവൾ അവളുടെ തന്നെ ലോകത്ത് തന്റെ കൂട്ടുകാരനായ കരടിയോട് സംസാരിക്കുവാണ്…….!!വിശപ്പിന്റെ വില അത് ശിവന് നന്നായറിയാം. പെയ്തൊഴിയാത്ത മേഘങ്ങൾ പോലെ മൂടി നിന്ന അവന്റെ മിഴികളെ അവഗണിച്ചവൻ തന്റെ പ്രണയിനിയെ ഊട്ടാൻ അടുക്കളയിലേക്ക് കേറി. രാവിലത്തേക്ക് ഉണ്ടാക്കാനായി ഇന്നലെപ്പോഴോ എടുത്ത് വച്ച ഗോതമ്പ് ഉരുളകളേ അവൻ ഫ്രിഡ്ജിൽ നിന്ന് വെളിയിലെടുത്തു. കറിക്കുള്ളതിന് അരിയുകയും, ചായക്ക് വെള്ളം വക്കുകയും, രണ്ട് കൈകൾക്കും വിശ്രമം നൽകാൻ അവനാഗ്രഹിച്ചിരുന്നില്ല. ഒടുവിൽ അരമണിക്കൂറിനകത്തായി അവൻ പണിപ്പെട്ട് എല്ലാം ഉണ്ടാക്കിയിരുന്നു. പാത്രത്തിലേക്ക് എടുത്ത് വച്ച മൂന്ന് ചപ്പാത്തിയും കുറുമ കറിയും ഒരു കൈയിലെടുത്ത് മറു കൈയിൽ ഒരു കപ്പ് ചായയുമായി അവൻ അവൾക്കരികിലേക്ക് നടന്നു.

എന്നാലെപ്പോഴോ വയറും പൊത്തിപ്പിടിച്ച് മയക്കം പൂണ്ട അവളെ കണ്ട് അവനൊന്ന് പകച്ചിരുന്നു. ഒട്ടും വൈകാതെ തന്നെ കൈയിലിരുന്നത് കട്ടിലിന്റെ ഓരോരത്തായി വച്ചവനവളെ വിളിക്കാൻ തുടങ്ങി.“””””””””പാറൂട്ടി, എഴുന്നേറ്റേ ദേ ഇത് കഴിച്ചിട്ട് കിടക്കാം മോളെ.., വാ എഴുന്നേൽക്ക്…….!!”””””””””””ആ മാൻപേടയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. അത് മയക്കത്തിന്റേത് ആയിരിന്നില്ല മറിച്ച് വയറ്റിനുള്ളിൽ ഒന്നുമില്ലാത്തതിന്റേത് ആയിരുന്നു. ഒന്ന് മൂരി നിവർന്നവൾ അവനെ നോക്കി പുഞ്ചിരി തൂകുമ്പോ, ആ പുഞ്ചിരി പോലും വിശപ്പിനെ മറച്ചു വച്ചിരുന്നില്ല.“””””””””””കഴിക്ക്……..!!”””””””””””അന്നാദ്യമായിയാവാം അവളാ ഭക്ഷണം കാണുന്നത് കൂടി. എന്തിനേറെ പറയുന്നു, ഇത്രേം കൊല്ലത്തിനിടക്ക് അവൾക്കതിന്റെ പേരോ രുചിയോ കൂടി അറിയില്ലായിരിക്കാം.“””””””””””എനിക്കാ……??”””””””””””തന്റെ പ്രിയ സുഹൃത്തിനേം ഒപ്പമിരുത്തി അവൾ അത്ഭുതം കൂറി തിരക്കി.“””””””””””എന്റെ പാറു മോൾക്ക് തന്നെയാ. കഴിച്ചോ, ദേ ചായയുമുണ്ട്. വേണേ മടിക്കണ്ട ചോദിച്ചോണം കേട്ടോ….??””””””””ഒരു കുഞ്ഞിന് ജന്മം കൊടുക്കാത്ത അവൻ ആ നിമിഷമൊരു അച്ഛനായി മാറിയിരുന്നു., അവന്റെ പെണ്ണിന്റെ തന്നെ അച്ഛൻ…….!!“””””””””””എന്ത് രുചിയാ ഇതിന്…..??””””””””””ചപ്പാത്തി പിച്ച് കുറുമയിൽ മുക്കി കഴിക്കുമ്പോ ആദ്യമായി അവളുടെ നാവ് ആ സ്വാദിനെ അറിഞ്ഞു. അവനിൽ നിന്നും മറുപടി കിട്ടാത്തതിനാൽ ആവും കഴിക്കുന്നത് നിർത്താതെ തന്നെ ഒളിക്കണ്ണാൽ അവളവനെ നോക്കിയിരുന്നു, എന്നാലവൻ നിറക്കണ്ണുകൾ ഒപ്പിയെടുക്കുന്നതാണാ പെണ്ണ് കണ്ടത്.“”””””””””എന്തിനായേട്ടാ കരയാണേ…..??””””””””””കഴിപ്പ് നിർത്തിയവൾ ചോദിക്കുമ്പോ ആ ചോദ്യത്തിൽ പോലും വിശാദം നിഴലിച്ച് കിടന്നു.“”””””””””””ഒന്നൂല്ലടാ, കണ്ണിലെന്തോ കരട് പോയതാ. ബാക്കി കൂടെ എടുത്ത് കഴിക്ക്…..!!””””””””””””അവളിൽ നിന്നും മുഖമൊളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് വെള്ളത്തിൽ വരച്ച വര പോലായി.“””””””””””എന്താ ഏട്ടന് പറ്റിയെ…..?? ന്നോട് പറ ശിവേട്ടാ……”””””””””””ആ മുഖമൊന്ന് വാടിയാൽ പിടയുന്നതാ പൊട്ടിപെണ്ണിൻ നെഞ്ചാണ്. അത് അവനോളം മനസ്സിലാക്കിയവരും ഇല്ല. എന്നിട്ടുമെന്തേ അവനത് ഓർത്തില്ലാ….?? അത്രേം നേരം നിയന്ത്രിച്ച് വച്ച കണ്ണുനീര് തുള്ളികൾ അവനോട് മാപ്പിരന്ന് കൊണ്ട് പുറത്തേക്ക് വന്നിരുന്നു. സങ്കടങ്ങളുടെ പെരുമഴ തന്നായിരുന്നു ശിവനപ്പോ കരഞ്ഞ് തീർത്തതും. നെഞ്ച് പൊട്ടി കരയുന്ന തന്റെ പ്രാണനെ കണ്ട് കാര്യം എന്താന്ന് പോലും അറിയാതെ അവളുമാ വെള്ളാരം കണ്ണുകൾ നിറച്ചു.“””””””””ശിവേട്ടാ……??””””””””””അവളുടെ വിതുമ്പല് പോലുമൊരു ചോദ്യമായി തന്നവസാനിച്ചു. കൈലിരുന്ന പാത്രം തിരികേയാ കട്ടിലിലേക്ക് തന്നെ വച്ച് അവൾ തന്റെ കാതലനേ മുറുക്കെ പുണർന്നു. തലയും പുറവും തലോടി അശ്വസിപ്പിക്കാൻ അവൾ എങ്ങനൊക്കെയോ ശ്രമിച്ച് കൊണ്ടേയിരുന്നു. പക്ഷേ അവൾ പറയുന്ന വാക്കുകൾക്ക് കൂടി അവന്റെ സങ്കടത്തെ ക്ഷെമിപ്പിക്കാനായില്ല. എന്നാൽ പോലുമാ പിടിയവൾ വിടാതെ തന്നെയിരുന്നു. തന്റെ ഏട്ടന്റെ സങ്കടം തീരുവോളം……!!“””””””””””പോട്ടെയേട്ടാ, കരയല്ലേ. ഏട്ടൻ കരഞ്ഞാ പാറൂട്ടിയും കരയും. ഏട്ടൻ ചിരിച്ചാൽ പാറൂട്ടിയും ചിരിക്കും……!!””””””””ഒടുവിൽ കണ്ണുനീരിന്റെ ആക്കം തേങ്ങലിലേക്ക് വഴിമാറി തുടങ്ങിയിരുന്നു.“””””””””””പോട്ടെട്ടോ ഉമ്മ……”””””””””””അവനിൽ നിന്നും വിട്ടുമാറി കുഞ്ഞ് കുട്ടിയെ അശ്വസിക്കും പോൽ പറഞ്ഞ് അവളുടെ അധരങ്ങളാൽ അവന്റെ വരണ്ടുണങ്ങിയ ചുണ്ടുകളിലേക്ക് അവൾ ചെറുതായിയൊന്ന് മുത്തിയിരുന്നു. അവളാൽ തന്നെ ആ കണ്ണുകളൊപ്പി അവനെ വീണ്ടും കെട്ടിപ്പിടിച്ചു എത്രയോ നേരം.“””””””””””പാറൂട്ടി……””””””””””“””””””””””മ്മ് എന്റേട്ടന്റെ സങ്കടോക്കെ മാറിയോ……??””””””””””“”””””””””ബാക്കിയെടുത്ത് കഴിക്ക്. ഏട്ടനൊന്ന് കുളിച്ചിട്ട് വരാം…….!!””””””””””അവളെ അടർത്തി മാറ്റിയവൻ എഴുന്നേൽക്കുമ്പോ എന്തോ ഒന്നവനെ പിടിച്ച് നിർത്തിയിരുന്നു. തിരിഞ്ഞ് നോക്കിയവൻ അവളുടെ നെറ്റിത്തടത്തിൽ ചുംബിച്ചു. ചിരിയോടെ അവളത് ഏറ്റുവാങ്ങി. പിടിച്ച് നിർത്തിയത് അവന്റെ മനസ്സ് തന്നായിരുന്നു. ആവൊരു ചുംബനത്തിനായി…….!!കുളിച്ചിറങ്ങിയ അവൻ കാണുന്നത്, അടുക്കളയിൽ താൻ കഴിച്ച പാത്രങ്ങൾ കഴുകി വച്ചടുത്ത ജോലിയിലേക്ക് തിരിയുന്ന പാറുനെയാണ്.“”””””””””എന്തായീ കാണിക്കണേ….?? ഇതൊക്കെ ചെയ്യാനിപ്പോ ഇവിടാരാ പറഞ്ഞേ…….??””””””””””“””””””””ആരും പറഞ്ഞില്ലല്ലോ……!!”””””””””””നിഷ്കളങ്കമായി അവളതിനെ ചിരിച്ചു തള്ളി.“””””””””””ഇങ്ങ് വന്നേ…….!!””””””””””””അവളുടെ കൈപ്പിടിച്ചവൻ മുറിക്കുള്ളിലേക്ക് അവളെ വീണ്ടും കൊണ്ടിരുത്തി. അമ്മ മരിച്ച് മണിക്കൂറുകൾ ആവുന്നേയുള്ളൂ., അതിന്റെതായ സങ്കടഭാവം അവൾക്കില്ല. അതറിഞ്ഞ് പൊരുത്തപ്പെടാനുള്ള ബുദ്ധി ആ വായാടിക്ക് സർവേശ്വരൻ കൊടുത്തില്ല. അവളിപ്പോഴും ചിറക് മുളച്ച ശലഭത്തെ പോലെ പാറി പറന്ന് നടക്കുവാണ്…..!!കർമങ്ങളെല്ലാം മുറപോലെ നടന്നു. എല്ലാം സന്തോഷത്തോടെ, നിറഞ്ഞ ചിരിയോടെ ചെയ്ത് തീർത്ത അവളെ രണ്ടാൾ ഒഴികെ വന്നവരെല്ലാം കൗതുകത്തോടെയാണ് നോക്കി കണ്ടത്. എല്ലാം കഴിഞ്ഞ് ശിവൻ തന്റെ പാർവതിയെ കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടും പോയി. എന്നാൽ പിന്നീടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം തന്നെ……!!“””””””””””ശിവാ………. ശിവാ………””””””””””””അതിരാവിലെയുള്ള വിളി കേട്ടാണ് അവൻ കണ്ണുകൾ തുറക്കുന്നത്. തന്റെ അടുത്ത് തന്നെ കൂട്ടുകാരനേം കളിപ്പിച്ച് കിടക്കുന്നുണ്ട് അവൾ. അവളീ ലോകത്തൊന്നും ആയിരുന്നില്ല. അത് മനസ്സിലാക്കിട്ടന്നോണം അവനെഴുന്നേറ്റ് ചെന്നു. എന്നാ അവന്റെ നിഴലനക്കം മതി അവൾക്കെല്ലാം മറക്കാൻ, അവളുമന്നേരം ചാടിപിടഞ്ഞ് എഴുന്നേറ്റിരുന്നു.“”””””””””””അഹ് ചെറിയമ്മാവാ എന്തായീ വഴി…..??”””””””””””“”””””””””””ശിവാ എന്താ നിന്റെ ഉദ്ദേശം…..??”””””””””””“”””””””””മനസ്സിലായില്ല…….!!””””””””””“”””””””””നീയീ ഭ്രാന്തിയേ കൂടെ പൊറുപ്പിക്കുന്നെന്റെ ഉദ്ദേശം എന്താന്ന്….??””””””””””””അയാളുടെ ശബ്ദം ഒരല്പം കടുത്തിരുന്നു. ശിവന്റെ അച്ഛന്റെ ഇളയ സഹോദരനാണ് ഈ വന്ന ഗോപാലൻ. ശിവന്റെ പേരിലുള്ള സ്വത്തുകളിൽ മാത്രം കണ്ണും മെയ്യും മറന്നിരിക്കുന്ന ഇയാളാണ് ശിവന് ബന്ധം എന്ന് പറഞ്ഞ് ചൂണ്ടി കാണിക്കാനെങ്കിലും ദൈവം ബാക്കിയാക്കിയ ഒരാൾ. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ., എന്ന് പറയും പോലാണ് ഇവിടെത്തെയും അവസ്ഥ. പത്തമ്പത് വയസ്സുണ്ട് അയാൾക്ക്, എന്നിട്ടും ആർത്തിക്കൊരു കുറവും ഇല്ല. ശിവന്റെ അച്ഛൻ മരിക്കും മുന്നേ തന്നെ അനിയനായ ഗോപാലന് വേണ്ടതൊക്കെ കൊടുത്തതുമാണ്. എന്നിട്ടും മതിയാവാതെ എല്ലാം കൈയിലാക്കാൻ കച്ചക്കെട്ടി പുറപ്പെട്ടാൽ എന്താ ചെയ്യാ……??

“””””””””””””രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാനിവിടുന്ന് പോവുന്നുള്ളൂ. രഹസ്യമായും പരസ്യമായും നാട്ടാര് ഓരോന്ന് പറഞ്ഞ് തുടങ്ങി. നിയായിട്ട് എന്റെ ഏട്ടൻ മോഹനന്റെ വില കെടുത്തരുത്. ഇന്ന് തന്നെ ഇവളെ എങ്ങോട്ടാന്ന് വച്ച കൊണ്ടാക്കിയേക്കണം………!!””””””””””””അയാളുടെ വർത്തമാനം കേട്ടിരച്ച് വന്നെങ്കിലും ശിവൻ സംയമനം പാലിച്ചായിരുന്നു നിന്നത്. എന്നാലാ പൊട്ടി പെണ്ണ് അപ്പോഴേക്കും പേടിച്ച് കണ്ണൊക്കെ നിറച്ചിരുന്നു. അവളുടെ കൈ അവന്റെ തോളിൽ മുറുകെ പിടിച്ചിരുന്നു. മുഖമവന്റെ പിന്നിൽ ഒളിപ്പിച്ച് വച്ച് ഒളികണ്ണാലെ അടിക്കടി അവൾ അയാളെ നോക്കുന്നുമുണ്ട്.

“””””””””എന്താ നീയൊന്നും പറയാത്തേ….?? ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ….??”””””””“””””””””””കേട്ടു., പക്ഷേ ചെറിയമ്മാവാ നാട്ടുകാര് ഓരോന്ന് പറയും. അതും കേട്ട് ഇങ്ങോട്ട് വന്ന് ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാനവളെ ചാക്കിൽ കെട്ടി പൂച്ചയെ കൊണ്ട് കളയുമ്മാതിരി എവിടേലും കൊണ്ട് കളയും എന്നാരും പ്രതീക്ഷിക്കണ്ട……..!!””””””””””””“”””””””””നീയീ തോന്ന്യവാസൊക്കെ ആരോടാ പറേണേന്ന് അറിയോ….?? നിന്റെ ചെറിയമ്മാവനാ ഞാൻ. നിന്റെ അച്ഛന് തുല്യം. ആ എന്നോടാ നീ എതിർത്ത് സംസാരിക്കണേ……!!”””””””””””അവന്റെ കോപം പതിന്മടങ്ങ് ആവാൻ ഇത് മതിയായിരുന്നു.“”””””””‘അച്ഛന് തുല്യം. എന്നിട്ടീ അച്ഛനെ ഞാൻ കണ്ടില്ലല്ലോ, ഞാനുണ്ടോ ഉറങ്ങിയോ എന്തിന് ജീവിച്ചിരിപ്പുണ്ടോന്ന് തിരക്കാൻ പോലും ഞാനിവിടെ ആരേം കണ്ടിരുന്നില്ല. നിങ്ങളെന്നൊക്കെ ഈ മുറ്റത്ത് വന്നിട്ടുണ്ടോ അന്നൊക്കേം ഓരോ കാരണങ്ങളും ഉണ്ടായിരുന്നു, എല്ലാം ചെന്നവസാനിക്കുന്നത് കാശിലും. നേരത്തെയമ്മാവൻ ഇവളെ ഒരു പേര് വിളിച്ചല്ലോ, നാളുകരെല്ലാം ചേർന്ന് ചാർത്തി കൊടുത്ത പേര് ഭ്രാന്തി. അവളെ അങ്ങനെ കാണുന്ന, വിളിക്കുന്ന നിങ്ങൾക്കൊക്കെയാ ശെരിക്കും ഭ്രാന്ത്……!!””””””””””””ദേഷ്യം കൊണ്ടോ, അതോ സങ്കടം കൊണ്ടോ അവനലറുവായിരുന്നു. എന്നാലവന്റെയാ ഭാവം അതയാളിലുണ്ടാക്കിയ ഭയത്തിന്റെ കണിക ചെറുതല്ല. അയാളെ ഗൗനിക്കാതെ അവളേം കൂട്ടിയവൻ അകത്തേക്ക് കേറി.“”””””””””””പിന്നെ ഒന്നൂടെ കേട്ടോ അമ്മാവാ ഇവളെന്റെ പെണ്ണാ, ഞാൻ കെട്ടാൻ പോണെന്റെ പെണ്ണ്. ഇനീം ആരേലും ഇതിനെ പറ്റി തിരക്കിയാ, ധൈര്യമായി പറഞ്ഞോളൂ അത് ശിവന്റെ ഭാര്യയാണെന്ന്…….!!”””””””””””അയാൾക്ക് മുന്നിലാ വാതിൽ കൊട്ടിയടഞ്ഞു. ഒടുങ്ങാത്ത പകയോടെയാണ് അയാളാ വീട് വിടുന്നത്.“”””””””””””പേടിച്ചോ…..??””””””””””””അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുനീരോപ്പി അവൻ തിരക്കി.“”””””””””മ്മ്……”””””””””

വിതുമ്പലോടെ അവൾ മൂളുമ്പോ, ഒന്നൂല്ല എന്നർഥത്തിൽ അവൻ കണ്ണുകൾ അടച്ച് കാണിച്ചു. പതിയെ ആണേലും അവളും ചിരിച്ചു.…………. ❤️❤️ ………….“”””””””””””തല്ലി കൊല്ലടാ ഈ ഭ്രാന്തിയെ….””””””””””””“”””””””””””അയ്യോ….., ഒന്നും ചെയ്യല്ലേ, ശിവേട്ടാ……. വേദനിക്കുന്നു, ശിവേട്ടാ…… അഹ് അമ്മേ……… ശിവേട്ടാ……””””””””””””അലറി കൂവിയവൾ ഞെട്ടി എഴുന്നേൽക്കുമ്പോ കൂടെ അവനും എഴുന്നേറ്റിരുന്നു.“”””””””””എന്താ…..?? പാറു, മോളെയെന്താ പറ്റിയെ സ്വപ്നം കണ്ടോ……??””””””””””“””””””””””‘ശിവേട്ടാ…..ശിവേട്ടാ””””””””””””തന്റെ തോളിൽ ചാരിയവൾ കരയാൻ തുടങ്ങി.“”””””””””””ശിവേട്ടൻ തന്നാ, പറയടാ എന്താ പറ്റിയെ…..?? കരയല്ലേ പാറു…… ഏട്ടനിവിടെ ഇല്ലേ കരയാതെ……”””””””””””“””””””””””എല്ലാരും എന്നെ ഭ്രാന്തിന്ന് വിളിക്കുന്നു. എല്ലാരും ചേർന്നെന്നെ അടിക്കുവേം ചെയ്യും. നിക്ക്……,,, നിക്ക് പേടിയാവുവാ…..”””””””””“””””””””””അയ്യേ എന്റെ പാറൂട്ടി സ്വപ്നം കണ്ടതാ. അല്ലേ തന്നെ ഏട്ടനിവിടെ ഉള്ളപ്പോ ആരാ എന്റെ പാറുനെ തൊടുന്നെന്ന് ഒന്ന് കാണണോലോ…. പേടിക്കണ്ട കിടന്നോ ഏട്ടൻ അടുത്ത് തന്നെയുണ്ട്….!!””””””””””””

ഒറ്റക്ക് കിടക്കാൻ കുഞ്ഞുനാളിലെ പേടിയുള്ള പാറുനെ, അതറിഞ്ഞിട്ട് തന്നെയാ ആദ്യ ദിവസം തൊട്ടേ തന്നോടൊപ്പം അവൻ കൂട്ടിയതും. അവളെന്തോ സ്വപ്നം കണ്ടതാന്നും, അത് കണ്ട് പേടിച്ച് കരഞ്ഞതാന്നും അവന് മനസ്സിലായിരുന്നു. അതിനാൽ തന്നെ അവളേം സമാധാനിപ്പിച്ച് അവൻ കിടത്തി.“”””””””””””ഏട്ടാ അവരെന്നെ അടിക്കും, എന്നെ തോനെ തവണ അടിച്ച്, ഞാൻ കൊറേ കരഞ്ഞു. അവിടെ മൊത്തം ഇരുട്ടായിരുന്നു. പിന്നെ പിന്നെ എന്നെ തീയും വച്ചു ഇന്ന് രാവിലെ വന്ന മാമൻ ന്നേ തീയും വച്ചു. പാറു മോൾക്ക് നല്ല വേദന എടുത്തു……!!”””””””””””ഉറക്കം വരാതെ അവനേം ചുറ്റി വരിഞ്ഞവൾ താൻ കണ്ട സ്വപ്നത്തെ അവന് മുന്നിൽ വിശദീകരിച്ചു.“”””””””””അതെല്ലാം സ്വപ്നാട്ടോ. പേടിക്കാതെ പ്രാർത്ഥിച്ചിട്ട് കിടന്നോ….!!””””””പേടിച്ചുള്ള അവളുടെ നോട്ടവും ഭാവവും കണ്ട് അവനും അവൾ കണ്ട സ്വപ്നം അത്രത്തോളം ഭയാനകമാണെന്ന് മനസ്സിലായിരുന്നു.“”””””””അല്ല പാറൂന്റെ കൂട്ടുകാരൻ എവിടെ….?? കണ്ടില്ലല്ലോ……??””””””””അവളുടെ ഉള്ളിലെ ചിന്ത മാറ്റാൻ തന്നെയാണ് അവനത് തിരക്കിയതും.“””””””””അഹ് ദാ കിടക്കുന്നുണ്ട് ഏട്ടൻ എടുത്ത് തരാം……!!”””””””””””നിലത്ത് വീണ് കിടന്ന കരടിപ്പാവയിൽ ദൃഷ്ട്ടി വീണതും അവനത് കുനിഞ്ഞെടുത്തു. എന്നാലവനെ പോലും ഞെട്ടിച്ചത് ആ പാവയുടെ മുഖമായിരുന്നു. അതിനിപ്പോ രണ്ട് കണ്ണുകളും നഷ്ട്ടമായിരിക്കുന്നു. ഇങ്ങനെ തന്നെ കൊടുത്താൽ അവളുടെ ഭയം കൂടെയുള്ളൂ., അവനതിനെ എടുക്കാതെ അവളേം ചേർത്ത് പിടിച്ച് കിടന്നു. ആ രാത്രി അവനെപ്പോഴോ ഉറങ്ങിയിരുന്നു, എന്നാ അവൾ., അവൾക്കുറങ്ങനെ കഴിഞ്ഞില്ല.രാവിലെ മുതലുള്ള തന്റെ പെണ്ണിന്റെ മാറ്റം അവനെ വല്ലാതെ അസ്വസ്ഥതനാക്കി. എന്നും തന്നെ വിട്ട് മാറാത്ത അവൾ ഒരു മൂലയിൽ ഒതുങ്ങി കൂടി. വാ തോരാതെ സംസാരിക്കുന്ന അവന്റെയാ വായാടി തത്തമ്മ കൂട്ടിലടച്ച് ഇട്ട പോലായി……!! അവന് അവന്റെയാ പഴേ പാറുനെ വേണം. അവൾക്കുള്ള ചോറുമായി അവൻ അവൾക്കരിലേക്ക് ചെന്നു.

“”””””””””കഴിക്ക്……..!!”””””””””””

വാടിയ മുഖവും കറുപ്പ് വീണ കൺപോളകളും കണ്ടവന്റെ ഹൃദയം പോലും ഇടിക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്നു.

“”””””””””ഏട്ടാ……??”””””””‘””

അന്നാ ദിവസം അവന് കേക്കാൻ കഴിയാതെ പോയാ വിളി. സംശയിച്ച് നിന്നാ ഹൃദയം വീണ്ടുമിടിക്കാൻ തുടങ്ങി.

“”””””””””എന്താടാ…..??””””””””””

“”””””””””നമ്മക്ക് എങ്ങോട്ടേലും പൂവാം. ഇവിടെ നിന്നാ എല്ലാരും ചേർന്നെന്നെ തീ വക്കും. എന്നെ അടിക്കും. മോൾക്ക് വേദന എടുക്കൂലേ….?? നമ്മക്ക് വേറെ എവിടേലും പോവാമേട്ടാ….??”””””””””

അവൾ ചോദിച്ചത് അതാണ് ഒരു കൂടുമാറ്റം. എന്നാലവനതിന് ഒട്ടും തന്നെ ചിന്തിക്കേണ്ടതായി വന്നിരുന്നില്ല. അവളുടെ സന്തോഷം മാത്രം കാണാൻ കൊതിക്കുന്ന ആ മനസ്സ് ആ കുഞ്ഞി കിളിയേം കൊണ്ട് കൂട് മാറാൻ തന്നെ തീരുമാനിച്ചു. പക്ഷേ എവിടെ……?? പണ്ടേപ്പഴോ അച്ഛൻ തനിക്കായി വാങ്ങിയിട്ടാ തറവാട് ഇന്നും അനാഥമാണ്. ഓർമകളിലേക്ക് ചേക്കറിവന്ന കിഴക്കേ മന.

“”””””””””””ആദ്യം എന്റെ മോളിത് കഴിക്ക്., നമ്മക്ക് പോവാട്ടോ……!!”””””””””””

“”””””””””മ്മ്…..”””””””””””

മൂളുമ്പോഴും തന്നെയേട്ടൻ പറ്റിക്കുവാണ് എന്ന തോന്നല് ആ പാവത്തിന്റെ മുഖത്ത് ഉണ്ടായിരുന്നു. എന്നാലതായിരുന്നില്ല സത്യം, ആ ഏട്ടൻ അവൾക്കായി തന്റെ പ്രാണൻ പോലും നൽകും എന്നറിയാതെ പോയാ പൊട്ടി പെണ്ണ്……!!

“””””””””””പറ ശിവാ……”””””””””””

“”””””””””കാശി കുറച്ച് നാള് ഞങ്ങളിവിടെ ഉണ്ടാവില്ല. പാറു ഇന്നലെയൊരു ദുസ്വപ്നം കണ്ടു. അവളാകെ വല്ലാണ്ടിരിക്കുവാ, എനിക്ക് കണ്ടിട്ട് സഹിക്കണില്ല. ഇവിടുന്ന് മാറണം അല്ലേൽ അവളെ അവര് ഉപദ്രവിക്കൂന്നൊക്കെ പറഞ്ഞ് പേടിച്ചിരിക്കുവാ. ഞാൻ കരുതി അതൊക്കെയൊന്ന് മാറി പഴേ പോലെ ആവുവോളമെങ്കിലും ഒന്ന് അവളേം കൂട്ടി വേറെ എങ്ങോട്ടേലും പോവാന്ന്….!!”””””””””””

“””””””””എങ്ങോട്ടെന്ന് വച്ചാൽ…..??””””””””””

“”””””””””ഞാൻ വിചാരിക്കുന്നത്, മരിക്കും മുന്നേ അച്ഛൻ വാങ്ങിയിട്ട ഒരു തറവാട് ഉണ്ട്. അല്പം ദൂരെയാ, എന്നാലും കുഴപ്പമില്ല. അങ്ങോട്ടേക്ക് മാറാന്നാ വിചാരിക്കണേ…..””””””””””

“”””””””””മ്മ് ശെരിടാ. നിനക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യ്. ഞാൻ കൂടെ തന്നെയുണ്ട്. എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം…….!!”””””””””””

ഫോണിലൂടെയുള്ള സംഭാഷണം നീളുമ്പോ അവൾ വന്നത് പോലുമവൻ അറിഞ്ഞിരുന്നില്ല.

“””””””””””കാശിയേട്ടനാ…..??”””””””””””

അവളുടെ ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞ് നോക്കുന്നത്.

“””””””””””മ്മ്, സംസാരിക്കുന്നോ…..??””””””””””

“””””””””””മ്മ് താ താ…..””””””””””””

പിടിച്ച് വാങ്ങിയവൾ അവനെ അനുകരിച്ച് എന്നപോലെ ചെവിയിലേക്ക് ചേർത്തു.

“””””””””””കാശിയേട്ടാ…..””””””””””

“”””””””””ഓ പറ ചുന്ദരി കുട്ടി….”””””””””””

“””””””””””ഞങ്ങള് ഇവിടുന്ന് പോവുവാ, കാശിയേട്ടനും വരുന്നോ…..??””””””””””

“””””””””””ഞാനില്ല നിങ്ങള് പോയിട്ട് വാ….”””””””””””

“””””””””””വരൂലേ….?? എന്നാ ഞാൻ പിണക്കാ…….!!”””””””””””

“”””””””””””ചുന്ദരി കുട്ടി പിണങ്ങല്ലേ, ഏട്ടൻ വരവേ……??””””””””””

“””””””””””പറ്റിക്കില്ലല്ലോ……??””””””””””

“””””””””””ഇല്ലെന്നേ, ശിവേട്ടന് ഫോൺ കൊടുത്തേ……”””””””””””

“”””””””””””അഹ്…… ശിവേട്ടാ ഇന്നാ….”””””””””””

ഫോൺ അവന്റെ കൊടുത്തവൾ അവന് ചുറ്റും വട്ടം വയ്ക്കാൻ തുടങ്ങി.

“””””””””””അതൂടെ പറയാനാടാ ഞാൻ വിളിച്ചേ…., ബുദ്ധിമുട്ട് ആവില്ലേൽ നീയും വരണം…….!!”””””””””

“””””””””””എനിക്കെന്ത് ബുദ്ധിമുട്ടെടാ അവളെന്റെ പെങ്ങളല്ലേ…..??””””””””””

“”””””””””””ശെരിടാ, ഉച്ചയാറിട്ട് ഇറങ്ങാം. പോരെ……??””””””””””

“””””””””””മതി മതി, എപ്പോഴായാലും നീയൊന്ന് വിളിച്ചോണ്ടാ മതി……!!”””””””””‘”

ഫോൺ കട്ട് ചെയ്ത അവൻ കാണുന്നത് പഴേ അവന്റെ പാറുനേയാണ്. ഈ മുഖം കാണാൻ, ഈ സന്തോഷം കാണാൻ, ഈ കുറുമ്പും വായാടിത്തവും കാണാൻ അവനേത് അറ്റം വരേം പോവും. ചിരിയോടെ അവളേം ചേർത്ത് പിടിച്ചവൻ നടന്നു.

നാല് മണിയോടെ എടുക്കേണ്ടത് എല്ലാമെടുത്ത് അവരിറങ്ങിയിരുന്നു. കൂടെ കണ്ണുകൾ നഷ്ട്ടപ്പെട്ട അവളുടെ കൂട്ടുകാരനേം കൂടെ കൂട്ടി. കണ്ണത്രയും വേഗം ചികിൽസിച്ച് ബേധമാക്കാമെന്ന തന്റെ ഏട്ടന്മാരുടെ ഉറപ്പിലാണ് അവൾ കാറിൽ കേറിയത് തന്നെ…….!!

വഴിയോര കാഴ്ചകൾ കണ്ട് അവളുടെ വെള്ളാരം കണ്ണുകളിൽ അത്ഭുതം കൂറി. ആദ്യമായി ആണ് അവളിതെല്ലാം കാണുന്നത്. തന്റെ വീടിന് വെളിയിൽ വേറൊരു ലോകമുണ്ടെന്ന് തന്നെ അവളറിയുന്നത് ഇതദ്യമായി ആവാം…..!!

സമയം 10.30

അടുത്ത് കണ്ട തട്ട് കടയിൽ കേറി കഴിച്ചു. പിന്നെ വീണ്ടും യാത്ര. തന്റെ നാഥന്റെ തോളിൽ ചാരി അവളും പതിയെ മയക്കത്തിലേക്കാണ്ടു. ചോദിച്ചും അറിഞ്ഞും ഏകദേശം ഒന്നൊന്നര മണിക്കൂറിനുള്ളിൽ അവരാ തറവാടിന് മുന്നിൽ വണ്ടിയൊതുക്കി.

“””””””””””എന്തിനാ മനുഷ്യാ വെറുതെ ഇങ്ങനെ കാശ് ചിലവാക്കണേ…..?? നമ്മുക്കിപ്പോ വീട് ഇല്ലാഞ്ഞിട്ടാ….?? ഈ തറവാടൊക്കെ വാങ്ങേണ്ട വല്ല ആവശ്യോം ഉണ്ടോ…??””””””””””

“”””””””””എടി ഭാര്യേ, ഞാനീ സമ്പാദിക്കുന്നത് നിനക്കും നമ്മടെ മോനും വേണ്ടിയാ. പിന്നെ ഇങ്ങനുള്ള ചെറിയ ചെറിയ വട്ട് എനിക്കുമുണ്ട്. ചുളു വിലക്ക് കിട്ടിയപ്പോ ഞാൻ വാങ്ങിയെന്ന് മാത്രം. ഈ മന എന്റെ മോനുള്ളതാ., അവിടം അവന് മടുത്തെന്ന് തോന്നിയാ ഇവിടെ വന്നും താമസിക്കാല്ലോ….?? ഇനി അതുമല്ലെങ്കിൽ നാളെയാവനൊരു കുടുംബം ആവുമ്പോ ഇവിടെ വരാലോ അല്ലേടാ മോനെ….??”””””””

“””””””””””അഹ് അച്ഛാ, അമ്മക്ക് ഇതൊന്നും അറിയത്തില്ല……!!””””””””””””

“”””””””””അത് തന്നെ…….!!”””””””””””

കളി ചിരിയോടെ കഴിഞ്ഞാ നിമിഷം., എന്നാ ആയുസ്സ് കുറവായിരുന്നു., രണ്ട് ദിവസം കഴിഞ്ഞായിരുന്നു അവരുടെ മരണം. ഓർമകളിൽ നിന്നും കണ്ണുനീരോടെ അവൻ പിൻവലിഞ്ഞു.

“””””””””മടുത്തിട്ടല്ലച്ഛാ, സമാധാനത്തിനും സന്തോഷത്തിനും വേണ്ടിട്ടാ. ഇവള് ചിരിച്ച് കണ്ടാലേ എന്റെ ഹൃദയം പോലും നിലക്കാതിരിക്കൂ…..!!””””””””””

കണ്ണുനീര് തുടച്ച് നീക്കിയവൻ അവളെ തട്ടി വിളിച്ചു. ചെറു മയക്കത്തിൽ ആയിരുന്ന അവൾ മെല്ലെ എഴുന്നേറ്റു.

“””””””””ഇനി ആരും വരില്ലാട്ടോ. നമ്മള് കൊറേ ദൂരയാ വന്നേക്കണേ. എന്റെ വാവക്ക് ഇഷ്ട്ടം ഉള്ളടത്തോളം നമ്മക്ക് ഇവിടെ തന്നെ കഴിയാം. വാ ഇറങ്ങ്…!!””””””

ഡോർ തുറന്നവനിറങ്ങിയ ശേഷം അവൾക്കായും തുറന്ന് കൊടുത്തു. പിന്നിലിരുന്ന കാശിയും ഇതിനോടകം ഇറങ്ങിയിരുന്നു.

“””””””””വാ…..”””””””””””

മുന്നാലേ അവൻ നടന്നു, അവന്റെ കൈയേ പിടിച്ച് അവളും.

“”””””””””വാ കാശിയേട്ടാ….”””””””””””

തിരിഞ്ഞ് നോക്കിയവൾ കാശിയേം വിളിച്ചു. തോളിൽ നിന്നൂർന്നിറങ്ങിയ ബാഗ് നേരെ ഇടുവായിരുന്നു അവൻ.

“”””””””””വരുവാ പെണ്ണേ, നീ നടക്ക്….”””””””””

ചിരിയോടെ പറഞ്ഞവൻ ബാഗും നേരയാക്കി അവർക്കൊപ്പം കൂടി. ചുറ്റിനും ഇരുട്ട് തളം കെട്ടി നിന്ന ആ പരിസരത്തോടെ ഫ്ലാഷ് ലൈറ്റ് വെളിച്ചത്തിൽ അവർ നടന്നു. ആദ്യ പടിയിൽ കാലിന്റെ സ്പർശനം എക്കുമ്പോ അരുത് തിരിച്ച് പോകാനായി പ്രകൃതി അപേക്ഷിച്ചു., അതിന്റെ അടയാളം എന്നോണം നെഞ്ച് തകരുമാറൊച്ചത്തിൽ വിണ്ണിലേക്കൊരു ഇടിമിന്നലടിച്ചു.

“”””””””””അയ്യേ ചുന്ദരി കുട്ടി പേടിച്ചോ….?? മിന്നലല്ലേ, ദേ മുന്നില് നിന്റെ ശിവേട്ടനുമുണ്ട്, പിന്നില് ഞാനുമുണ്ട്. പേടിക്കണ്ടാട്ടോ….”””””””””””

മിന്നാലിന്റെ വെളിച്ചവും ഇടിയുടെ മുഴക്കവും ആ കുരുന്ന് മനസ്സിൽ ഭയമുണ്ടാക്കി തീർത്തു. എന്നാലവളെ അശ്വസിപ്പിക്കാൻ നിഴല് പോലെ അവനുണ്ടായിരുന്നു, കൂടെപ്പിറക്കാതെ പോയ ആ സഹോദരൻ., കാശി……!!

ഇനി വേണ്ടത് അതാണ്., ആ വല്യ വാതിൽ തുറക്കാനായുള്ള താക്കോൽ. അച്ഛൻ നിധി പോലെ സൂക്ഷിക്കാൻ ഏല്പിച്ച താക്കോൽ അവൻ തന്റെ പോക്കെറ്റിൽ നിന്നും പുറത്തേക്കെടുത്തു.

പല തവണയുള്ള പരിശ്രമം, ഒടുവിൽ അവർക്ക് മുന്നിലാ വാതിൽ തുറക്കപ്പെട്ടു. എന്നാലവർ അറിഞ്ഞിരുന്നില്ല, മരണത്തിലേക്കുള്ള ക്ഷണമായിരുന്നു അതെന്ന്. അകത്തേക്ക് കേറുമ്പോ മിന്നൽ വെളിച്ചത്തിൽ ചുമരിന്മേൽ തെളിഞ്ഞത് മൂന്നാളുടെ അല്ല, അഞ്ചാളുടെ നിഴലായിരുന്നു…….!!

അതേ ആ അമ്മയും മകളും……..!!

Based On A Fake Story By Nadippin Nayakan ❤️ ❤️ ❤️