അന്ധകാരം – 4

ഹായ് ഫ്രണ്ട്‌സ്. പേജിന്റെ എണ്ണം കണ്ടു നിരാശപ്പെടേണ്ട ഇത് വായിച്ചു കഴിയുമ്ബത്തേക്കും അടുത്ത ഭാഗം വരും.പാർട്ട്‌ പാർട്ട്‌ ആയി ഇടാൻ ആണ് പ്ലാൻ.കുറച്ചായി എഴുതാതുരുന്നത് കൊണ്ട് എത്രത്തോളം നന്നായി എഴുതാൻ പറ്റി എന്നറിയില്ല. ഈ ഭാഗം മാത്രം വായിച്ചു നിങ്ങൾക്ക് പറയാനും സാധിക്കില്ല. അടുത്ത ഭാഗങ്ങൾ കൂടെ വായിച്ചു തെറ്റുകൾ ചൂണ്ടികാണിക്കുവാണെങ്കിൽ ഒന്ന് കൂടെ നന്നാക്കാമായിരുന്നു.

പിന്നെ ഒരു പാട് കാര്യങ്ങൾക്ക് ഹൃദയത്തിൽ നിന്നും സോറി 🙏🙏

അധികം നേരം അതിനെ നോക്കി നിൽക്കാൻ എനിക്കയില്ല. ജനലും കർട്ടനും ഇട്ടു ഞാൻ തിരിച്ചു ബെഡിലേക്ക് കയറി കിടന്നു കണ്ണനെ കെട്ടിപ്പിടിച്ചു. കയ്യും കാലും എല്ലാം വിറക്കുന്നുണ്ട്. ഇങ്ങനെ ഒരു പരീക്ഷണം ഞാൻ പ്രതീക്ഷിച്ചതല്ല. ഈ നടക്കുന്നതെല്ലാം സത്യമാണോ അതോ എനിക്ക് പ്രാന്ത് ആകുകയാണോ എന്നും മനസിലാകുന്നില്ല. എനിക്ക് പ്രാന്ത് ആകുകയാണെങ്കിൽ കുഴപ്പമില്ല എന്റെ ജീവിതമേ കുളമാകുകയുള്ളു കണ്ണൻ സേഫ് ആയിരിക്കും. ഇനി എനിക്ക് പ്രാന്ത് ആകുകയല്ല ആ സാധനം ശെരിക്കും ഉണ്ടെന്നാൽ അത് ആപത്താണ്. എന്നാൽ അതെന്നതായിരിക്കും. അറിയണം. പക്ഷെ എങ്ങനെ..?. എന്തായാലും ഏതോ തിരുമേനിയെ വിളിക്കണം എന്ന് പറഞ്ഞതല്ലേ. ആയാൾ വരട്ടെ.എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് നോക്കാം. ഉറങ്ങാൻ വളരെ പാട് പെട്ടു. എന്നാലും അവൻ അടുത്തുള്ളത് കൊണ്ട് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഉറങ്ങി പോയി. പിന്നീട് എണീക്കുന്നത് കണ്ണന്റെ കൈ എന്റെ മുലകളിൽ അറിഞ്ഞപ്പോൾ ആണ്. ചെറുതായി നീരസം തോന്നിയെങ്കിലും കളിച്ചോട്ടെ എന്ന് വച്ചു.എനിക്കെന്നെ എന്റെ അനുവാദം ഇല്ലാതെ തൊടുന്നത് ഇഷ്ടമില്ല. അവൻ വേദനിപ്പിക്കൊന്നും ഇല്ല.അവന്റെ പ്രായം അതാണല്ലോ എന്ത് പറയാൻ..?.കണ്ണ് തുറന്നില്ല കുറച്ചു നേരം അങ്ങനെ കിടന്നു അവസാനം രാത്രിയിലെ ക്ഷീണം കാരണം ഒന്ന് കൂടെ മയങ്ങി.പിന്നെ എണീറ്റത് രാവിലെ ആയിരുന്നു. കണ്ണ് തുറന്നപ്പോൾ തന്നെ കണ്ടത് എന്നെ തന്നെ നോക്കി ഇരിക്കുന്ന കണ്ണനെ ആണ്.
“എന്താ..?”
“ഒന്നുല്ല”
“പിന്നെ എന്താ നോക്കി ഇരിക്കുന്നെ..?.പോയി ചായ കുടിക്ക് ”
“ഓ എന്റെ പൊന്നു ചേച്ചി എന്നെ ഇങ്ങനെ ഓർഡർ ചെയ്യുന്നത് നിർത്ത്. കാര്യം എനിക്ക് ചേച്ചി ചേച്ചി ആയിത്തന്നെ ഇരിക്കുന്നതാണ് ഇഷ്ടമെങ്കിലും കുറച്ചു ബഹുമാനം ഒക്കെ ആവാം ”
അവൻ കെറുവിച്ചു പറഞ്ഞു. ഇവന്!ബഹുമാനം!കൊള്ളാം.
“ഇപ്പൊ ഞാൻ ഏമാനെ എത്ര ബഹുമാനിക്കണം..?, മുട്ടിൽ ഇരിക്കണോ..?”
അത് പറഞ്ഞതും അവന്റെ ചുണ്ടിന്റെ ഒരു ഭാഗം പൊങ്ങി ഒരു വശളൻ ചിരി ഉയർന്നു. എന്റെ കണ്ണിലേക്കു തന്നെ നോക്കി അവൻ തലയനക്കി. ഞാൻ അടുത്തു കിടന്ന ഒരു തലയിണയെടുത്ത ഒന്നങ്ങു കൊടുത്തു. അതോടെ അവൻ ചിരിക്കാൻ തുടങ്ങി. അവന്റെ ചിരി കേൾക്കാൻ എന്നും എനിക്ക് ഇഷ്ടമായിരുന്നു. ഒന്നും ആലോചിക്കാതെ പൊട്ടി പൊട്ടി ചിരിക്കും. കണ്ടാൽ തന്നെ നമുക്ക് ചിരി വരും.
“നീ ചിരിക്കേണ്ട. ഇന്നലെ ഞാൻ ഉറങ്ങിയപ്പോൾ ഉള്ള കലാ പരുപാടി എല്ലാം ഞാൻ അറിഞ്ഞു. പിന്നെ പാവമല്ലേ എന്ന് വച്ചിട്ട മിണ്ടാണ്ട് കിടന്നേ. ഈ കണക്കിന് നിന്റെ കൂടെ കിടക്കാൻ പേടിക്കേണ്ടി വരുല്ലോ..”
“അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ. എനിക്ക് അനുവാതം തന്നത് മാത്രമല്ലേ ചെയ്തോള്ളൂ ”
“മ്മ് അതൊക്കെ ശെരിയാ പക്ഷെ എന്റെ അനുവാദം ഇല്ലാതെ എന്റെ ദേഹത്തു തൊട്ട കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും.”
ഇത്രയും പറഞ്ഞു ഞാൻ ബെഡിൽ നിന്നും ഇറങ്ങി. നേരെ ബാത്റൂമിൽ കയറിയെങ്കിലും വാതിൽ കുറ്റി ഇട്ടില്ല.പ്രഭാത കർമങ്ങൾ എല്ലാം ചെയ്തു പുറത്തിറങ്ങിയപ്പോഴും അവൻ ബെഡിൽ തന്നെ കിടക്കുന്നുണ്ടായിരുന്നു. ഞാൻ ചെന്നു അലമാരയിൽ നിന്ന് ഒരു ടർക്കി എടുത്ത് മുഖം തുടച്ചു അവനെ നോക്കി. അവൻ എന്നെ തന്നെ നോക്കി ആണ് ഇരിക്കുന്നത്.
“എന്താ..?”
“ഒന്നുമില്ല ”
“പിന്നെന്താ എന്നെ തന്നെ നോക്കി ഇരിക്കുന്നെ. പോയി പല്ല് തേച്ചു വാ ചായ കുടിക്കാം ”
“മ്മ് പോകാം.. ഒരു… കാര്യം ചോദിക്കട്ടെ..?”
“ഇങ്ങനെ ബിൽഡ് ആപ്പ് ഒകെ ഇട്ടു ഇപ്പൊ എന്താ ചോദിക്കാൻ..?”
“അത്… ദേഷ്യം പിടിക്കരുത് ”
“നീ ചോദിക്ക് എന്നിട്ട് തീരുമാനിക്കാം.”
അവൻ പയ്യെ എണീച്ചിരുന്നു.ഞാൻ മുഖം തുടക്കുന്നത് നിർത്തി അവനെ തന്നെ നോക്കി നിന്നു. എന്തോ പറയാൻ ഉണ്ട്. പക്ഷെ മടിയോ പേടിയോ എന്തോ ഉള്ള പോലെ. അവസാനം അവൻ ചോദിച്ചു.
“ചേച്ചിക്ക് ആരെ എങ്കിലും ഇഷ്ടം വല്ലോം ഉണ്ടായിരുന്നോ..?”
“എന്ന് വച്ച..?”
“അല്ല. കല്യാണം തീരുമാനിച്ചത് അങ്കിൾ ആണല്ലോ. അപ്പൊ ചേച്ചിക്ക് കാമുകനോ.. ക്രശോ വല്ലോം ഉണ്ടായിരുന്നോ എന്ന് ”
“അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ..?”
“ഒന്നുമില്ല വെറുതെ ചോദിച്ചെന്നെ ഒള്ളു.”
“എന്നാലും നീ അങ്ങനെ വെറുതെ ചോദിക്കാറില്ലല്ലോ ”
“ഒന്നുമില്ല ചേച്ചി.കല്യണം ഉറപ്പിച്ച അന്ന് മുതൽ ചേച്ചിക്ക് ഇതിനോട് അതികം താല്പര്യം ഇല്ലാത്ത പോലെയാണ് എനിക്ക് തോന്നിയത് അപ്പൊ വല്ല കാമുകനോ മറ്റോ ഞാൻ അറിയാതെ ഉണ്ടായിരുന്നോ എന്നറിയാൻ ”
“ഉണ്ടായിരുന്നെങ്കിലോ..?”
അവന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു. മാനത്തു കാർമേഘം വന്നു മൂടുന്നത് പോലെ.
“എടാ ചെക്കാ എനിക്ക് എന്തേലും ഉണ്ടായിരുന്നേൽ നീ അറിയില്ലേ. എനിക്ക് കല്യാണത്തിൽ തന്നെ താല്പര്യം ഇല്ലായിരുന്നു. ആർക്കേലും സ്വൊന്തം വീട് വിട്ടു വേറെ വീട്ടിൽ വേലക്കാരി ആയി ചെല്ലാൻ സന്തോഷം ഉണ്ടാകുവോ.?”
“അതില്ല”
അവന്റെ മുഖം പിന്നെയും പ്രകാശപൂർണമായി.
“അല്ല എന്താ ചോദിക്കാൻ കാരണം..?”
“ഒന്നുല്ല”
“ടാ നല്ല അടി വേടിക്കും ട്ടോ. എനിക്ക് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു അതിന് കാരണം പറഞ്ഞില്ലേൽ ദേഷ്യം ആണ് ”
“എന്നെ ഇനി തല്ലിയ ഞാൻ തിരിച്ചും തല്ലും”
“എന്നാ അന്ന് നിന്റെ ആന്ധ്യം ആകും ”
“ചേച്ചിയെക്കാളും എന്തായാലും ബലം എനിക്കുണ്ട് നമ്മുക്ക് അപ്പൊ കാണാം ”
“നീ എന്റെ ബലം ഇതുവരെ കണ്ടിട്ടില്ല നമുക്ക് കാണാം ”
“ഓ കാണാം ”
“ഇപ്പൊ നീ എണീച്ചു പല്ല് തേച്ചു ചായകുടിക്കാൻ നോക്ക് ”
“ഒമ്പ്ര”
അവൻ അതും പറഞ്ഞു ബാത്‌റൂമിലേക്ക് നടന്നു.
“ടാ വാതിൽ കുറ്റി ഇടേണ്ട ”
“ആ ”
അവൻ ഇറങ്ങാൻ കുറച്ചു സമയം എടുത്തു. ബാത്‌റൂമിന്ന് ഇറങ്ങിയതേ അവനെയും പിടിച്ചു താഴേക്ക് നടന്നു. വിശന്നിട്ടു കണ്ണ് കാണുന്നില്ല. അതുമല്ല ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മുന്നിൽ ഉണ്ട്.അതിനു ഉത്തരം കണ്ടുപിടിച്ചില്ലേൽ അപകടമാണ്.എത്രയും പെട്ടെന്ന് കണ്ടു്പിടിക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് കണ്ടുപിടിക്കണം പക്ഷെ എങ്ങനെ എന്ന് മാത്രമാണ് ഇപ്പൊ എന്റെ മുമ്പിലുള്ള ചോദ്യം. എന്തെങ്കിലും വഴി കണ്ടേ മതിയാകു. ഇപ്പൊ അത്യാവശ്യം ഭക്ഷണം ആണ്. എനിക്ക് കഞ്ഞിയെ കുടിക്കാൻ പറ്റു. അതെങ്കിൽ അത്. എന്തെങ്കിലും അകത്തു ചെന്നെ പറ്റു. എനിക്ക് ഈ വിശപ്പിന്റെ അസുഖം ഉള്ളതാണെ. താഴെ ചെന്നപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് മണത്തു. എന്റെ തൊട്ടുപുറകിൽ വന്ന കണ്ണനും അത് ഫീൽ ചെയ്തെന്നു തോന്നുന്നു അവനും നടത്തം നിർത്തി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഹാളിലെ ആൾക്കൂട്ടത്തെ നോക്കി നിന്നു.വേറെ ആരും അല്ല എന്റെ അമ്മയും അച്ഛനും അങ്കിളും ആന്റിയും ആണ്. എന്തോ തീരുമാനിച്ചു ഉറപ്പിച്ചുള്ള നിർത്തമാണെന്ന് കണ്ടാൽ അറിയാം. എന്തോ കാര്യമായി ചർച്ച നടന്നിട്ടുണ്ട്. ഞാൻ പതിയെ ഹാളിലേക് നടന്നു. എന്റെ തൊട്ടു പിറകിൽ കണ്ണനും.അവിടെ എത്തിയപ്പോയെക്കും മധു അങ്കിൾ എണീച്ചു എന്റെ അടുത്ത് വന്നു.
“എങ്ങനെ ഉണ്ട് മോളെ. എല്ലാം ഭേദമയോ..?”
“ആ അങ്കിൾ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല. ഇപ്പൊ എന്താ എല്ലാരും കൂടെ ഇരുന്നു ചർച്ച ചെയ്യുന്നേ..?”
“അതൊക്കെ പറയാം. ഇപ്പൊ മക്കൾ പോയി എന്തേലും കഴിച്ച് വാ ”
അടുക്കളക്ക് നേരെ തിരിഞ്ഞു അങ്കിൾ പറഞ്ഞു. അങ്ങനെ ഒന്നും അറിയാതെ പോകാൻ താല്പര്യം ഇല്ലെങ്കിലും വിശപ്പ് കാരണം ഞാൻ അവനെയും പിടിച്ചു അടുക്കളയിലേക്ക് നടന്നു. അമ്മ അപ്പവും മുട്ടക്കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്. എനിക്ക് കഴിക്കണം എന്നുണ്ടായിരുന്നു പക്ഷെ കഴുത്തിന്റെ കാര്യം ആലോചിച്ചപ്പോൾ വേണ്ട എന്ന് വച്ചു.അവനു അപ്പവും മുട്ടക്കറിയും എടുത്തു കൊടുത്തു ഞാൻ എന്റെ കഞ്ഞിയും എടുത്തു ടേബിളിൽ അവന്റെ ഓപ്പോസിറ്റ് ഇരുന്നു.
“എന്തേ അപ്പം കഴിക്കുന്നില്ലേ..?”
“പറ്റില്ലെടാ. നീറ്റൽ ഉണ്ടാകും ”
“എത്ര കാലം എന്ന് വച്ച കഞ്ഞി മാത്രം കിടിക്കുക..?”
“ആ അറിയില്ല.നീയല്ലേ ഡോക്ടർ ആകാൻ ഒക്കെ പഠിക്കുന്ന ആൾ. എന്നിട്ട് എന്നോടാണോ ചോദിക്കുന്നെ ”
“ഞാൻ തുടങ്ങിയിട്ടല്ലേ ഉള്ളു ചേച്ചി. ഇപ്പൊ തന്നെ ഒന്നും എല്ലാം പഠിപ്പിക്കില്ലാല്ലോ ”
“ആ അതും ശെരിയാ. എനിക്കറിയില്ലേടാ എത്ര കാലം കഞ്ഞി കുടിക്കേണ്ടി വരുമെന്ന്.ഇപ്പൊത്തേക്ക് നാല് ദിവസം ആയി. ഇനി രണ്ടു ദിവസം കൂടെ മതിയാകും എന്ന് തോന്നുന്നു.ചങ്കിൽ വേദന നന്നേ കുറവുണ്ട് ”
“മ്മ് ചുരുക്കി പറഞ്ഞ ചേച്ചിടെ ജീവിതം കഞ്ഞി നക്കി ”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അതിനു കളിയാക്കി ഒന്ന് ഇളിച്ചു കൊടുത്തു.ചളിയുടെ കാര്യത്തിൽ ആഷാനാണു പുള്ളി.
“ടാ നീ അവർ അവിടെ ഇരുന്നു ചർച്ച ചെയ്യുന്നതെന്താണെന്ന് ചിന്തിച്ചോ..?”
“ഓ നമ്മൾ കഴിച്ചു കഴിഞ്ഞു ചെല്ലുമ്പോ അവര് തന്നെ പറഞ്ഞു തരും പിന്നെ എന്തിനാ മെനകെടുന്നെ”
“അതല്ലടാ എന്നാലും എന്താണെന്നു ആലോചിചെങ്കിലും നോക്കണ്ടേ..?”
“ചേച്ചി ആലോചിക്ക്. ഞാൻ കഴിക്കട്ടെ”
അവൻ അതും പറഞ്ഞു ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കൊടുത്തു. അതെനിക്കത്ര പിടിച്ചില്ലേലും വിട്ടേക്കാം എന്ന് തീരുമാനിച്ചു.അവൻ പറഞ്ഞതിലും കാര്യം ഉണ്ട് എന്തിനാ വെറുതെ ടെൻഷൻ അടിക്കുന്നത്. കഞ്ഞിയും കുടിച്ചു പാത്രം എല്ലാം കഴുകി വച്ചു അവനെയും കൊണ്ട് ഹാളിൽ എത്തിയപ്പോയെക്കും ആന്റിയും അങ്കിളും പോയിരുന്നു. അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ടാളും എന്തോ കാര്യമായ ചർച്ചയിൽ ആണ്. ഞങ്ങൾ ഹാളിൽ എത്തിയത് രണ്ടു പേരും അറിഞ്ഞിട്ടില്ല. കണ്ണൻ നേരെ പോയി ആന്റി എന്നും വിളിച്ചു അവരുടെ ഇടയിലേക്ക് ഒറ്റ ചാട്ടം. രണ്ടു പേരും പേടിച്ചു സോഫയുടെ രണ്ടറ്റത്തേക്കും ചാടി.
“എന്റെ പൊന്ന് ചെക്കാ പേടിപ്പിച്ചു കളഞ്ഞല്ലോ ”
അമ്മ പരിഭവം പറഞ്ഞു. അച്ഛന് അവനെ നോക്കി ഒന്ന് ചിരിച്ചു മേശപ്പുറത്തെ കാറിന്റെ ചാവിയും എടുത്തു എണീറ്റു.
“ബാനു എനിക്ക് തോട്ടത്തിൽ ഒന്ന് പോണം. പണിക്കാർ ഉണ്ട്.ഉച്ചക്ക് വരില്ല.
മോനെ, മോളെ ഞാൻ ഇറങ്ങാ ”
എല്ലാവരോടും ആയി പറഞ്ഞു അച്ഛൻ ഇറങ്ങി പോയി. അച്ഛന് ഇങ്ങനെ ആണ്. എന്താണേലും അമ്മയോട് പറഞ്ഞിട്ടേ ചെയ്യൂ. എന്നാലും ഇപ്പൊ പെട്ടെന്ന് ഇറങ്ങിപോയതിൽ എന്തോ ഒരു പന്തികേട് ഉള്ളത് പോലെ.അച്ചൻ പോയതും കണ്ണൻ മുന്നിലെ മേശയിലെ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്തു കാണാൻ തുടങ്ങി.അതിന്റെ ഇടക്ക് അമ്മയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് എന്താണ് നടക്കുന്നത് എന്ന് മനസിലാകാഞ്ഞിട്ട് എന്തോ പോലെ. ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്ന് കൈ പിടിച്ചു എഴുന്നേൽപ്പിച്ചു അടുക്കളയിലേക്ക് കൊണ്ട് വന്നു. കണ്ണൻ ടീവിയിൽ ശ്രേദ്ധിച്ചോണ്ടിരുന്നത് കൊണ്ട് ഞങ്ങൾക്ക് അധികം മൈൻഡ് തന്നില്ല. അടുക്കളയിൽ എത്തിയതും ഞാൻ അമ്മയുടെ നേരെ തിരിഞ്ഞു.
“എന്താ അമ്മേ എല്ലാരും കൂടെ ഇരുന്നു ഗൂഡാലോചന ചെയ്യുന്നേ.എന്താ എന്നോട് ഒന്നും പറയാതെ..?”
“ഒന്നടങ്ങ് പെണ്ണെ. ഞാൻ പറയാം. പിന്നെ ഞങ്ങൾ ഗൂഡലോചന ഒന്നും അല്ല നടത്തിയേ. നിങ്ങളുടെ രണ്ടുപേരെയും കാര്യമാ.നിങ്ങളെ പെട്ടെന്ന് പിടിച്ചു കെട്ടിച്ചത് അബദ്ധമയോ എന്നൊരു തോന്നൽ ”
“അതെന്താ ഇപ്പൊ എല്ലാർക്കും കൂടെ അങ്ങനെ തോന്നാൻ..?”
“അല്ല ഇപ്പൊ നടക്കുന്നത് മൊത്തം അപശകുനങ്ങൾ ആണല്ലോ..”
“മ്മ് എന്നിട്ട്..?”
“അല്ല ഞങ്ങൾ വെറുതെ..”
“മ്മ് കിടന്ന് ഉരുളണ്ട.. ഞാൻ അന്ന് കാലു പിടിച്ചു കരഞ്ഞതാ എനിക്ക് അവനെ കെട്ടണ്ട എന്ന് അപ്പൊ ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ പിടിച്ചു കെട്ടിച്ചിട്ട് ഇപ്പൊ രണ്ടാമതൊന്നു ആലോചിക്കായിരുന്നു എന്ന്… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട ”
“സോറി മോളെ അന്നത്തെ സാഹചര്യം അതായിരുന്നില്ലേ.പിന്നെ അവനെ എനിക്ക് നല്ല ഇഷ്ട. എല്ലാം കൂടി ആയപ്പോ ”
“മ്മ് എന്നിട്ട് ഇപ്പൊ ഇഷ്ടം പോയ..?”
“ഏയ്‌ എനിക്ക് എന്നും അവനെ ഇഷ്ട. നിന്നെക്കാളും.”
“മ്മ് ഇനി ഞങ്ങളെ പിരിക്കാം എന്നൊന്നും ആരും വിചാരിക്കണ്ട”
“ഓഹോ അപ്പൊ അവിടെ വരെ എത്തി കാര്യങ്ങൾ ”
“ആ എത്തി.. ഞാനായിട്ട് എത്തിച്ചതൊന്നും അല്ലല്ലോ. എല്ലാരും കൂടെ തള്ളി എത്തിച്ചതല്ലേ. എന്റെ കണ്ണനെ ഞാൻ തരൂല്ല”
“അമ്പടി കള്ളി. അന്ന് കിടന്നു കരഞ്ഞു വിളിച്ചിട്ട് ഇത്ര പെട്ടെന്ന് കാലു മാറിയോ. നീ ആള് കൊള്ളാല്ലോ. ”
“അമ്മേ..”
ഞാൻ ഒരു വാണിംഗ് പോലെ വിളച്ചപ്പോൾ അമ്മ പെട്ടെന്ന് ചിരി അടക്കി.
“എന്നിട്ട് എല്ലാരും കൂടെ എന്ത് തീരുമാനമാണ്‌ എടുത്തത് എന്ന് പറഞ്ഞില്ല.”
“ഓ ഞങ്ങൾ വലിയ തീരുമാനം ഒന്നും എടുത്തില്ല.നിന്നെ ഒരു ഡോക്ടറിനെ കാണിക്കണം എന്ന് പറയുവായിരുന്നു. പിന്നെ നിങ്ങൾ ഹണിമൂൺ ഒന്നും പോയില്ലല്ലോ. ഒന്ന് മാറി നിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നി. അതൊന്നു സംസാരിക്കുവായിരുന്നു.ഊട്ടി നല്ല സ്ഥലമാണെന്ന പറഞ്ഞെ. അവിടെ നിന്റെ അച്ഛനൊരു തോട്ടവും ഉണ്ട്. നീ എന്ത് പറയുന്നു…?”
അപ്പോഴാണ് എനിക്കും അത് തോന്നിയത്. എന്തായാലും ആ വീട്ടിലേക്ക് ഞാൻ ഇനി പോകില്ല. അതുമല്ല ഇവിടുന്നു ഒന്ന് മാറി നിക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും. ആ സാധനം തൊട്ട് അപ്പുറത് ഉണ്ട് എന്ന തോന്നൽ എന്റെ സമാധാനം നന്നായിട്ട് കളയുന്നുണ്ട്.
“മ്മ്. എനിക്ക് എതിർപ്പൊന്നും ഇല്ല. നല്ലതാ ”
“ആ അതാ അമ്മയും പറഞ്ഞെ. അതൊന്നു സംസാരിക്കുവായിരുന്നു എല്ലാരും കൂടെ അപ്പോത്തെക്കും അവൾ എഴുതാപ്പുറം വായിച്ചു വന്നേക്കുന്നു ”
അതും പറഞ്ഞു അമ്മ തലക്കൊരു കിഴുക്ക് തന്നു. ഞാൻ ചമ്മിയ ഒരു ചിരി കൊടുത്തു. അമ്മയും ഞാനും പണ്ട് മുതലേ നല്ല കൂട്ട് ആണ്.
“അമ്മേ എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്. സത്യം പറയാവോ..?”
“അതെന്താ അങ്ങനെ ഒരു ചോദ്യം. നീ ചോദിച്ചതിനു ഞാൻ ഇത് വരെ കള്ളം പറഞ്ഞിട്ടുണ്ടോ..?”
“അതല്ല അമ്മ…. എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനാ. എനിക്ക് വട്ടാണെന്നെന്നും വിചാരിക്കരുത് ”
“എന്റെ മോൾക്ക് പ്രാന്ത് ഒന്നും ഇല്ല. അത് തലയിന്ന് എടുത്തു കളഞ്ഞേ. ആര് പറഞ്ഞു മോൾക്ക് പ്രശനം ഉണ്ട് എന്ന്. ഡോക്ടറിനെ കാണിക്കാം എന്ന് പറഞ്ഞത് ഒന്ന് കൺസൾട് ചെയ്യാൻ വേണ്ടി മാത്രമ ”
“ഓ എന്റെ പൊന്നമ്മെ എനിക്ക് വട്ടാണെന്നല്ല ഞാൻ പറഞ്ഞെ. ഞാൻ ചോദിക്കുമ്പോൾ അങ്ങനെ തോന്നിയാൽ തികച്ചും സ്വഭാവികം ആയിരിക്കും എന്നാ പറഞ്ഞെ. ഇപ്പൊ ആരാ എഴുതാപ്പുറം വായിക്കുന്നേ..”
“ഒരമ്മയുടെ വേദന നിനക്കൊന്നും പറഞ്ഞ മനസിലാകില്ല. നിനക്ക് ഒരു കൊച്ചു ഉണ്ടായാലേ അവർ ഓരോന്ന് പറയുമ്പോ ഉണ്ടാകുന്ന വേവലാതി എല്ലാം മനസുലാകൂ..” അമ്മ പരിഭവത്തിൽ പറഞ്ഞു
“ഞാൻ ഇപ്പൊ അനുഭവിച്ചോണ്ടിരിക്കുവാ..” ഞാൻ ഒന്ന് മുറുമുറുത്തു.
“എന്താ പറഞ്ഞെ..?”
“ഒന്നുല്ല. ഞാൻ ചോദിക്കട്ടെ..?”
“ആ ചോയിര് ”
ഞാൻ കിച്ചണിലെ സ്ലാബിൽ കയറി ഇരുന്നു. അമ്മ കുറച്ചു പച്ച കറി എടുത്തു അരിയാൻ തയ്യാറെടുത്തു. കണ്ണൻ ടീവി കാണുവാണെന്നു ഒന്ന് ഏന്തി വലിഞ്ഞു നോക്കി
“അമ്മക്ക് മധു അങ്കിളിനേം ലക്ഷ്മി ആന്റിയെയും എല്ലാം എത്ര ആയി അറിയാം..?”
“ഇതാണോ ഇപ്പോ ഇത്ര വലിയ ചോദ്യം. ഞങ്ങൾ ഇവിടെ വരുമ്പോ നിനക്ക് മൂന്ന് വയസ. അന്ന് മുതല അവരെ ഞങ്ങളും കാണാൻ തുടങ്ങിയത്. ആദ്യമാധ്യ ഒന്നും അത്രക്ക് കൂട്ട് ഇല്ലായിരുന്നു. അയൽക്കാർ ആണെന്ന് മാത്രം പിന്നെ കണ്ണൻ പിറന്നേ പിന്നെയാ അങ്ങോട്ട് കൂടുതൽ അടുത്തത്.നീ അവനെ അവർക്ക് പോലും കൊടുക്കില്ലായിരുന്നു.”
“മ്മ്… ആ വീടിനെ പറ്റി വല്ല മിസ്റ്ററിയോ കഥയോ മറ്റോ കേട്ടിട്ടുണ്ടോ..?”
“ഇല്ല. ഇത് വരെ ഇല്ല. നീ ഇപ്പോഴും അതൊന്നും മറന്നില്ല അല്ലെ. നിന്നെ പേടിപ്പിക്കേണ്ട എന്ന് വിചാരിച്ച ഞാൻ ചോദിക്കാഞ്ഞേ. ശെരിക്ക് എന്റെ മോൾ എന്ത് കണ്ട പേടിച്ചേ..?”
“അത്… അമ്മേ… കളിയാക്കി ചിരിക്കരുത് ”
“അമ്മ അങ്ങനെ ചെയ്യോ..?”
“മ്മ് ഞാൻ..ഞാൻ… ഒരു സാധനത്തിനെ കണ്ടു ”
“എന്ത് സാധനം..?”
“ഇരുട്ട് ”
“ഇരുട്ടോ..?”
“മ്മ് പുഴുക്കൾ അരിക്കുന്ന കയ്യും കാലും ഉള്ള ഇരുട്ട്”
അമ്മ പച്ചകറി അറിയുന്നതെല്ലാം നിർത്തി എന്നെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു
“എനിക്കറിയാം അമ്മേ നിങ്ങക്കൊന്നും വിശ്വാസം ആകില്ല എന്ന്. പക്ഷെ ഞാൻ കണ്ടതാ ”
“ആര് പറഞ്ഞു വിശ്വാസം ആകില്ല എന്ന്. ഈ ലോകത്ത് നമ്മൾ മാത്രം അല്ല ഉള്ളത്. മറ്റു പലതും ഉണ്ട്.
നിന്റെ അപ്പനും മറ്റുള്ളവർക്കൊന്നും അത് അത്ര വിശ്വാസം ഇല്ലെന്നു വരാം പക്ഷെ ഞാൻ ആ കൂട്ടത്തിലല്ല. എന്റെ കുഞ്ഞു അങ്ങനെ എന്തെങ്കിലും കണ്ടിട്ടുണ്ടെൽ ഇനി അവിടെ നിക്കണ്ട. വേറെ വീട് ഞങ്ങൾ വച്ചു തരാം. അല്ലേൽ ഇവിടെ നിന്നോ”
അമ്മക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയി എന്ന് കേട്ടപ്പോൾ തന്നെ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. പെട്ടെന്നു തന്നെ ഞാൻ അത് തുടച്ചു. എന്തോ വലിയ ആശ്വാസം.
“പിന്നെ മോൾ പറഞ്ഞത് എന്തിനെയോ കണ്ട് പേടിച്ചു എന്നല്ലേ. അപ്പൊയെ ഞാൻ ഊഹിച്ചതാ. ലക്ഷ്മിയും മധുവും അത് തന്നെയാ പറഞ്ഞെ. അവർ ഒരു തന്ത്രിയെ വിളിക്കുന്നുണ്ട്. ആയാൾ ചിലപ്പോ ഇന്ന് വരും. മോളെ ആരും വിശ്വസിക്കില്ല എന്നൊന്നും തോന്നേണ്ട ”
അമ്മ അതും പറഞ്ഞു എന്റെ അടുത്ത് വന്നു എന്റെ തലയിൽ തലോടി. ഞാൻ കണ്ണീർ വരാതിരിക്കാൻ പരമാവധി ശ്രേമിച്ചു.കുറച്ചു നേരം നിശബ്ദമായ ശേഷം ഞാൻ ബാക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചു.
“ആ വീട്ടിൽ ആരെങ്കിലും മരിച്ചതായി ഓർക്കുന്നുണ്ടോ..? എനിക്കറിയാത്ത ആരേലും ”
“ഇപ്പൊ നീ അതൊന്നും ആന്വേഷിക്കണ്ട. വിട്ടേക്ക്. നമുക്ക് വേറെ വീട് വച്ചു മാറാം. എന്റെ മോൾടെ ജീവിതം വച്ചുള്ള പരീക്ഷണത്തിനൊന്നും ഞാൻ നിക്കില്ല.”
“അതല്ലമ്മേ എനിക്ക് ഒരു ക്യൂരിയോസിറ്റി അത്രേ ഒള്ളു. അവിടെ ആരേലും മരിച്ചായിരുന്നോ..?”
“ഇല്ല മോളെ ഞങ്ങൾ വന്നിട്ട് ഭാഗ്യത്തിന് അവിടെ ആർക്കും ഒന്നും സംഭവിച്ചിട്ടില്ല.”
“വേറെ ഒന്നും ഇല്ലേ അമ്മേ..?”
ഞാൻ അവസാനം തോൽവി സമ്മതിച്ചു ദയനീയമായി ചോദിച്ചു. അമ്മക്ക് എന്നെ കണ്ടു പാവം തോന്നിയെന്നു തോന്നുന്നു.ഒന്ന് ശ്വാസം വലിച്ചു വിട്ടു നന്നായി ആലോചിക്കുന്നത് കണ്ടു. അവസാനം എന്തോ ഓർമ വന്നു എന്ന പോലെ പെട്ടെന്ന് തല എന്റെ നേരെ തിരിച്ചു. ഞാനും ആകാംഷയിൽ അമ്മയെ തന്നെ നോക്കി നിന്നു.
“ഒരു കാര്യം ഉണ്ട് പക്ഷേ അത് സത്യമാണോ എന്നൊന്നും അറിയില്ല ”
“എന്താമ്മേ..?”
“അത് ആ വീട് നിൽക്കുന്ന സ്ഥലത്തെ പറ്റിയ ”
“അതിനെന്താ..?”
“ആ സ്ഥലം ഒരു സ്ത്രീയുടെ ആയിരുന്നു. ആ സ്ത്രീക്ക് എന്തോ അമാനുഷിക ശക്തി എന്തോ ഉണ്ടായിരുന്നു പോലും. അതിന് മക്കൾ ഒന്നും ഉണ്ടായിരുന്നില്ല എന്തോ ശാപം കിട്ടി മക്കൾ ഉണ്ടാകുകയുമില്ല എന്നൊക്കെയാണെന്ന കേട്ടത്. അതിന്റെ കെട്ടിയോൻ കള്ള് കുടിക്കാൻ വേണ്ടി ആ സ്ഥലം മധുവിന്റെ അച്ഛനോ അപ്പൂപ്പനോ മറ്റോ പണയം വച്ചെന്നോ ആയാൾ മരിച്ചു പോയി ആ സ്ഥലം പൈസ കൊടുക്കാൻ ഇല്ലാഞ്ഞിട്ട് ഇവർക്ക് കൊടുത്തു എന്നൊക്കോ ആളുകൾ പറഞ്ഞിരുന്നു. ആ തള്ള ആ സ്ഥലത്തെയും അവരെയും ശപിച്ചിട്ട ഇറങ്ങിപ്പോയത് എന്നാ കേട്ടത്.പക്ഷെ അതൊക്കെ വെറും കെട്ടുകഥ മാത്രമാ ണെന്നാ ഞാൻ വിചാരിച്ചത്.ഇനി ആണെങ്കിലും അല്ലെങ്കിലും എന്റെ മോൾ അങ്ങോട്ട് പോണ്ട കേട്ടല്ലോ..?”
“മ്മ്.”
ഞാൻ മൂളി സമ്മതിച്ചു അമ്മയെ കെട്ടിപ്പൊടിച്ചു കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഹാളിലേക്ക് നടന്നു.കണ്ണൻ ഇപ്പോഴും ടീവി യുടെ മുമ്പിൽ ഉണ്ട്. ഏതോ ഇംഗ്ലീഷ് പടം ആണ് കണ്ടോണ്ടിരിക്കുന്നത്. ഞാൻ അവന്റെ സൈഡിൽ പോയി ഇരുന്നു ഇപ്പോ കിട്ടിയ പുതിയ വിവരം എന്റെ അനുഭവങ്ങളുമായിട്ട് കണക്ട് ചെയ്തോണ്ടിരുന്നു. പക്ഷെ ഒന്നും അങ്ങോട്ട് ടാലി ആയില്ല. അമ്മ പറഞ്ഞതനുസരിച് അതെല്ലാം എത്രയോ കാലം മുമ്പ് നടന്നതാണ്. പിന്നെ ഞാൻ അതിനെ നേരിട്ട് കണ്ടതും കേട്ടതും ആണ്.അതിന്,അവരെ ഒന്നും ചെയ്യാത്ത എന്നെയോ കണ്ണനെയോ ഉപദ്രവിക്കേണ്ട കാര്യം ഇല്ല. പ്രേത്യേകിച് എന്നെ. ഇപ്പൊ എന്നെ മാത്രം ആണ് ഉപദ്രവിക്കുന്നത്. അതും എന്നോട് പന്തയം വക്കുന്നത് പോലെ. കണ്ണനെ ആര് സ്വായന്തമാക്കും എന്ന് വെല്ലുവിളിക്കുന്ന പോലെ. വേറെ ആരെങ്കിലും ആയിരുന്നേൽ കണ്ണും പൂട്ടി ഇട്ടു കൊടുത്തു പോകാമായിരുന്നു. പക്ഷെ കണ്ണനെ അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ല.
“എടി ചേച്ചി!”
കണ്ണൻ എന്നെ ഉറക്കെ ഇളക്കി വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്. അവൻ എന്നെ തന്നെ നോക്കുന്നുണ്ട്.
“എത്ര നേരം ആയി വിളിക്കുന്നു. എന്താ ഇത്രക്ക് ആലോചിക്കാൻ…?”
“നിനക്കറിയില്ലേ..?”
“ഓ സോറി ”
അവൻ അതും പറഞ്ഞ എന്റെ സൈഡിലേക്ക് നീങ്ങി ഇരുന്നു എന്റെ തോളിലൂടെ കൈ ഇട്ടു എന്നെ അവന്റെ കഴുത്തിലേക്ക് ചാരി വച്ചു. അമ്മ വരുന്നുണ്ടോ എന്ന് ഏന്തി വലിഞ്ഞു നോക്കുന്നുണ്ട്. ഞങ്ങൾടെ കല്യാണം കഴിഞ്ഞ കാര്യം മറന്നു കാണും.
“ചേച്ചിക്ക് പേടി ആണേൽ നമ്മൾക്കു അവിടെ നിക്കണ്ട. ചേച്ചി പറഞ്ഞ പോലെ കയ്യിൽ cash ഉണ്ടേൽ ഒരു കൊച്ചു വീട് വാങ്ങാം. എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്റെ കൂടെ ചേച്ചി ഉണ്ടായ മതി. എന്തേ..?”
അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും നല്ല സന്തോഷം തോന്നി. ഞാൻ പറഞ്ഞതെല്ലാം എല്ലാർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടേലും എല്ലാരും എന്റെ ഭാഗത്തു തന്നെയാ.ഞാൻ അവന്റെ കഴുത്തിൽ കിടന്നു കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. അത് കണ്ടതും അവൻ എന്നെ ഒന്നുകൂടെ ഇറുക്കി അടുപ്പിച്ചു എന്റെ മൂക്കിന്റെ തുമ്പത് ഒരുമ്മ തന്നു എന്നെ തന്നെ നോക്കി ചിരിച്ചു.
“ഞാനൊന്നും കണ്ടില്ലേ രാമനാരായണ ”
അമ്മയുടെ പെട്ടെന്നുള്ള ശബ്ദത്തിൽ ഞങ്ങൾ രണ്ടു പേരും ഞെട്ടി സോഫയുടെ രണ്ടു ഭാഗത്തും പോയി ഇരുന്നു.ഞങ്ങൾ രണ്ടു പേരെയും കണ്ടു ചിരി അടക്കി അമ്മ റൂമിലേക്ക് പോയി. നാണക്കേട്. കണ്ണൻ എന്നെ നോക്കി ഒരു അവിഞ്ഞ ചിരി തന്നു. ഞാൻ തിരിച്ചും ഒന്ന് കൊടുത്തു.
“എന്നാ ഞാൻ പോട്ടെ. ഇന്ന് കുറച്ചു പണിയുണ്ട്. വൈകുന്നേരം വരാം. പിന്നെ ഇന്ന് വീട്ടിൽ ഏതോ മന്ത്രവാതി വരുന്നുണ്ട്. ചേച്ചി വേണേൽ പോയി കണ്ടോണ്ടു ”
അവൻ അതും പറഞ്ഞു എണീച്ചു എന്റെ നേരെ വന്നു അമ്മയുടെ റൂമിലേക്ക് എത്തി നോക്കി.
“ഇന്നെന്തു പണിയ നിനക്ക്..?”
“ഒന്നുല്ല. കൂട്ടുകാരൊക്കെയായി കവലയിൽ ഒക്കെ പോയി ഒന്ന് ചുറ്റി അടിച്ചു…”
“മ്മ്.. കള്ള് കുടിക്കാനോ സിഗരറ്റ് വലിക്കാനോ ആണ് പ്ലാൻ എങ്കിൽ മോൻ പോകാൻ നിക്കണ്ട.”
“പ്ലീസ്‌ ചേച്ചി ”
“എന്ത് പ്ലീസ്‌.. നീ എന്തിനാ കെട്ടി ഇറങ്ങി പോകുന്നെ എന്നെനിക്കറിയാം…കള്ള് കുടിച്ചെങ്ങാൻ വന്ന എന്റെ തനി സ്വാഭാവം അറിയും ”
“ഓ ”
“എന്ത്..?”
“ഒന്നുല്ല ഞാൻ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞതാ ”
“മ്മ് എന്നാ നിനക്ക് കൊള്ളാം ”
“മ്മ് ”
അവൻ ഒന്ന് മൂളി തിരിച്ചു നടക്കാൻ തുടങ്ങി.
“അതെന്താടാ എന്റെ അടുത്തേക്ക് ഇത്രേം വന്നിട്ട് തിരിഞ്ഞു പോണേ..?”
“ഓ ഞാൻ ഒരു ഉമ്മ വക്കാൻ വന്നതാ. പക്ഷെ മൂഡ് പോയി. ടാറ്റാ”
“ടാ പോവല്ലേ ഇവിടെ വാ ”
“എന്നാതിനാ”
“നീ വാ ”
അവൻ മനസില്ല മനസോടെ എന്റെ അടുത്തേക്ക് വന്നു. എന്റെ മുമ്പിൽ എത്തിയപ്പൊ ഞാൻ എണീറ്റു.
“ടാ നോക്ക്. ഈ കള്ളുകുടിയും സിഗേരറ്റ് വലി ഒന്നും നല്ലതല്ലടാ എനിക്ക് ഇഷ്ടവും അല്ല. ഇപ്പൊ തന്നെ കുറക്കാൻ നോക്കിയാലെ കുറച്ചു കഴിഞ്ഞു എല്ലാം നിർത്താൻ പറ്റു. എന്റെ ചക്കര അല്ലെ ചേച്ചി പറഞ്ഞ കേക്കുല്ലേ..?”
ഞാൻ ഒന്ന് കൂടെ അടുത്ത് അവന്റെ ഇടുപ്പിലൂടെ കൈ ഇട്ടു കെട്ടി പിടിച്ചു മുകളിലേക്ക് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവനും എന്നെ തന്നെ താഴേക്ക് നോക്കി നിന്നു. അവസാനം ശ്വാസം ഒന്ന് വലിച്ചു വിട്ടു. എന്നിട്ട് പറഞ്ഞു
“വലിക്കില്ല ”
“അപ്പൊ കൂടിയോ…?”
“പ്ലീസ്‌ ”
“ഒന്ന് “ഞാൻ പറഞ്ഞു
“നാല് ”
“ഒന്ന് ”
“മൂന്ന്..?”
“രണ്ട് ”
“രണ്ട് ഡീൽ ”
അവനോട് സമ്മതിച്ച സന്തോഷത്തിൽ അവൻ എന്നെ മുറുക്കി കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ഒരു ഉമ്മ തന്നു love you ന്നും പറഞ്ഞു ഇറങ്ങി പോയി.ഒരു കണക്കിന് അവനെ ഭർത്താവായി കിട്ടിയതും ഭാഗ്യമാണ്. ഞാൻ പറഞ്ഞ അവൻ കേൾക്കും. വേറെ വല്ലോരും ആണെങ്കിൽ കേട്ടെന്ന് വരില്ല.
എനിക്കാണേൽ കള്ളുകുടിക്കുന്നവരെയും സിഗരറ്റ് വലിക്കുന്നവരെയും കണ്ണെടുത്ത കണ്ടൂടാ. മാറ്റിയയെടുക്കണം. ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു സോഫയിലേക്ക് ഇരുന്നു.ഇപ്പോഴും മനസ് മുഴുവൻ ചോദ്യങ്ങളാണ്. ഞാൻ നേരെ റൂമിലേക്ക് നടന്നു. റൂമിൽ എത്തി വാതിലും ജനലും എല്ലാം തുറന്നിട്ട് നെറ്റിൽ കയറി പാരനോർമൽ ആക്ടിവിറ്റീസിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി.പല ആർട്ടിക്കിൾസും വായിച്ചു നോക്കി. നടന്നു എന്ന് പറയുന്ന ധാരാളം സംഭവങ്ങളും അത് ഫേക്ക് ആണെന്ന് ഡിബങ്ക് ചെയ്യുന്ന മറ്റു ചില ആർട്ടിക്കിൾസും എല്ലാം. അതിൽ നിന്നെല്ലാം എനിക്ക് മനസിലായ ഒരു കാര്യം ആർക്കും ഈ സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണ ഇല്ല. ഒരാൾ പറയുന്നതല്ല മറ്റൊരാൾ പറയുന്നത്. പാരനോർമൽ ആക്ടിവിറ്റീസിന് ഒരു പറ്റെർണും കാണുന്നില്ല. ഒരു സ്ഥലത്ത് നടക്കുന്നതല്ല മറ്റൊരു സ്ഥലത്ത് നടക്കുന്നത്.ഒരാൾ കണ്ട രൂപമല്ല വേറൊരാൾ കണ്ട പ്രേതത്തിന്. ഒരാൾ പറയുന്നു ആത്മാക്കൾക്ക് പത്തു മടങ്ങു ശക്തിയും പത്തു മടങ്ങു ബുദ്ധിയും ഉണ്ടാകും എന്ന്. മറ്റൊരാൾ പറയുന്നു അവർ ശക്തിയില്ലാത്ത വെറും എനർജി മാത്രമാണ് എന്ന്. എല്ലാം കൂടെ തല പുകയാൻ തുടങ്ങിയപ്പോൾ ഞാൻ ലാപ്ടോപ് അടച്ചു ഒന്ന് ഇരുത്തി ആലോചിച്ചു നോക്കി.അങ്ങനെ ഗാഡമായി ആലോചിച്ചോണ്ടിരുന്നപ്പോൾ അമ്മ വാതിക്കൽ വന്നു വിളിച്ചു.
“വൈഗ.”
എന്റെ പേര് പെട്ടെന്ന് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ തരിച്ചു പോയി. പക്ഷെ അത് ഞാൻ പുറത്തു കാണിച്ചില്ല.
“മോളെ അവരടെ വീട്ടിൽ ഞാൻ പറഞ്ഞ സ്വാമി വന്നിട്ടുണ്ട്. നിനക്ക് വേണമെങ്കിൽ പോയി ഒന്ന് കണ്ടോ.അധികം ഒന്നും അവിടെ നിക്കണ്ട. ഒന്ന് കണ്ട് എന്തേലും ചോദിക്കാനുണ്ടേൽ ചോദിച്ചു പോര്. പിന്നെ വല്ല ചാരടോ ഏലസ്സോ മറ്റോ കിട്ടുവോ എന്ന് നോക്ക്. എനിക്ക് മാസമാണ് വരാൻ പറ്റില്ല അല്ലേൽ ഞാൻ തന്നെ പോകുമായിരുന്നു. ”
അമ്മ പറഞ്ഞു. എന്നെ ഇപ്പൊ അയാളുടെ അടുത്തേക്ക് പറഞ്ഞു വിടുന്നത് ഇങ്ങനെ റൂമിൽ ഇരുന്നു അത് തന്നെ ആലോചിക്കതിരിക്കാനാണെന്നു എനിക്ക് മനസിലായി. ഞാൻ എന്തായാലും അയാളെ പോയി കാണാം എന്ന് തന്നെ തീരുമാനിച്ചു. എന്തായാലും ഈ വിശ്വാസങ്ങളുടെ ഒരുപുറം ഞാൻ കണ്ടു. മറുപുറവും കാണേണ്ടത് അത്യാവശ്യമാണ്. ഞാൻ എണീറ്റു ടി ഷർട്ടും പാന്റും മാറ്റി ഒരു ലൂസ് ചുരിദാറും പാട്ടിയാല പാന്റും എടുത്തിട്ടു. ഒരു ഷാളും ഇട്ടു.വീട്ടിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്ന് പുറത്തിറങ്ങിയതും ഞാൻ പേടിച്ചു സ്‌തംപ്പിച്ചു പോയി. ഒരു ഭീമകരമായ കറുത്ത പട്ടി. എന്നെ തന്നെ നോക്കി റോഡിന്റെ ഓപ്പോസിറ്റ് സൈഡിൽ നിക്കുന്നു. അതിന്റെ വായിൽ നിന്നും നുര പതയുന്നുണ്ട്.
അതിന്റെ പേടിപ്പെടുത്തുന്ന മുരൾച്ച എനിക്ക് റോഡിന്റെ ഇപ്പുറത്തു നിന്ന് തന്നെ കേൾക്കാം. അത് എന്നെ നോക്കി ഇപ്പൊ കടിക്കും എന്ന ഭാവത്തിൽ മുരളുകയല്ലാതെ മുമ്പോട്ട് വരുകയോ കുരക്കുകയോ ചെയ്തില്ല. എന്നാലും അതിന്റെ ഭീമകരമായ ബോഡി തന്നെ കണ്ടാൽ മതി ഏതൊരാളും പേടിക്കാൻ. ഞാൻ അവിടെ തന്നെ നിന്ന് അതിനെ തന്നെ നോക്കി.എങ്ങോട്ടെങ്കിലും അനങ്ങാൻ എനിക്ക് പേടി ആയി. അനങ്ങിയാൽ ചിലപ്പോൾ കടിച്ചു കീറിയെക്കും എന്നൊരു തോന്നൽ.ഇതല്ല ഇതിനപ്പുറം ഞാൻ ഒരാഴ്ചക്കുള്ളിൽ കണ്ടതായത് കൊണ്ട് സമയം കൂടും തോറും എനിക്ക് ധൈര്യം കൂടി വന്നു. അനങ്ങാനുള്ള ധൈര്യം അല്ല ആ പട്ടിയെ നോക്കാനുള്ള ധൈര്യം. ഞാൻ അതിനെ തന്നെ സൂക്ഷിച്ചു നോക്കി അതിൽ നിന്നും എനിക്ക് മനസിലായത് ആ പട്ടി മുരളുന്നത് എന്നെ നോക്കിയല്ല.
എന്റെ തൊട്ടു പുറകിലേക്ക് നോക്കിയാണ്.ഞാൻ കണ്ണ് ഒന്ന് സൈഡിലേക്ക് ആക്കി പുറകിലേക്ക് നോക്കി അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല പക്ഷെ ഞാൻ പിന്നെയും ആ പട്ടിയെ നോക്കിയപ്പോൾ അത് മുരണ്ടുകൊണ്ട് തന്നെ എന്റെ തോളിലൂടെ പുറകോട്ടു നോക്കുന്നുണ്ട്. അത് എന്റെ കണ്ണിലേക്കു ഒരു നിമിഷത്തേക്ക് നോക്കി ഒരു ചെറിയ ശബ്ദമുണ്ടാക്കി. ചെറിയ പട്ടിക്കുട്ടികൾ ഉണ്ടാകുന്ന ശബ്ദം പോലെ എന്നിട്ട് വീണ്ടും പുറകോട്ടു നോക്കി കൂടുതൽ ശബ്ദത്തിൽ മുരളാൻ തുടങ്ങി. ഇത്ര നേരം അവിടെ നിന്നിട്ടും അത് എന്നെ ഒന്നും ചെയ്യാത്തത് എന്റെ ധൈര്യം ഇരട്ടിപ്പിച്ചു ഞാൻ പതിയെ ഒരു കാൽ പുറകോട്ടു വച്ചു അതോടെ ആ പട്ടി ചെവിപൊട്ടുന്ന ശബ്ദത്തിൽ കുരക്കാൻതുടങ്ങി.ആ പട്ടിയുടെ ശക്തി ഓരോ കുരയിലും വ്യക്തമിയുന്നു. അതിന്റെ താടിയെല്ലുകൾ കൂട്ടി മുട്ടുന്ന ശബ്ദം കുരയുടെ ശബ്ദത്തേക്കാൾ മൂർച്ചയിൽ എന്റെ ഉള്ളിൽ ഭീതി പടർത്തി ഞാൻ പുറകോട്ടു വച്ച കാൽ മുമ്പോട്ട് തന്നെ വച്ചു. അതോടെ ആ പട്ടി ശാന്തനാകുകയും ചെയ്തു. അത് വീണ്ടും എന്റെ കണ്ണിൽ നോക്കി ഒരു ചെറിയ ശബ്ദമുണ്ടാക്കി എന്റെ തോളിലൂടെ നോക്കി മുരളാൻ തുടങ്ങി. എന്നോട് എന്തോ പറയുന്നത് പോലെ. ഞാൻ രണ്ടും കല്പിച്ചു ഒരു കാൽ മുമ്പോട്ട് വച്ചു അതോടെ ആ പട്ടി ഒരു സ്റ്റെപ് പുറകിലോട്ട് നടന്നു. അത് കണ്ടതും പരീക്ക്ഷണർത്ഥമായി ഞാൻ ഒരു കാൽ കൂടെ മുമ്പോട്ട് വച്ചു.ആ പട്ടി ഒരു സ്റ്റെപ് കൂടി പുറകോട്ടു വച്ചു. എന്നെ കണ്ടു പേടിച്ചത് പോലെ. ഞാൻ ഒരു സ്റ്റെപ് കൂടെ മുന്നോട്ട് വച്ചപ്പോൾ ആ പട്ടി എന്റെ മുഖത്തു നോക്കി ഒച്ച വക്കാൻ തുടങ്ങി. ഒരുതരം ഏറു കൊണ്ടാൽ പട്ടികൾ കരയുന്നത് പോലെ. ഞാൻ അവസാനമായി ഒരു സ്റ്റെപ് കൂടെ മുമ്പോട്ട് വച്ചപ്പോൾ ആ പട്ടി ഓടി കുറച്ചപ്പുറത്തെ വീട്ടിലെ ഗേറ്റ് കടന്നു ഉള്ളിലേക്ക് ഓടിപോയി. ഇപ്പൊ മനസിലായി ആ പട്ടി എവിടുന്നാണ് വന്നതെന്ന്. ആ വീട്ടിൽ ഒരു നസ്രാണിയാണ് താമസിക്കുന്നത്. അവർക്ക് ഈ പട്ടികളെയെല്ലാം പെറ്റ് ആക്കി വക്കുന്നത് വലിയ ഇഷ്ടമാണ്. പക്ഷെ കൊണ്ടുവന്നവയെല്ലാം ആഴ്ചകൾ കൊണ്ട് ചത്തു. ഇപ്പൊ പുതിയത് വാങ്ങിയതായിരിക്കും. എന്തായാലും നല്ല ഒന്നിനെയാണ് വാങ്ങിയിട്ടുള്ളത്.പണ്ട് വാങ്ങിയതെല്ലാം കാണാൻ മാത്രം ചന്ദം ഉള്ളവയിയിരുന്നു. പക്ഷെ ഇപ്പൊ വാങ്ങിയിട്ടുള്ളത് ഒന്നാന്തരം ബാലശാലിയാണ്.മറ്റുള്ളവയെല്ലാം ചത്തു പോയിട്ടായിരിക്കും.എന്തായാലും എന്റെ കാലിലും കയ്യിലും എല്ലാം ബലം വച്ചപ്പോൾ കുറച്ചു ശ്വാസം വലിച്ചു വിട്ടു കണ്ണന്റെ വീട്ടിലേക്ക് നടന്നു. ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറിയതും ഞാൻ പ്രതീക്ഷിച്ച പോലെ ചന്ദനം ഒക്കെ തൊട്ട് പരിചാരകരുമെല്ലാം ആയി നിക്കുന്ന പഴയ അമ്പസിഡർ കാറിനു പകരം ഒരു സ്വിഫ്റ്റ് ആണ് കണ്ടത്. അതും ചന്ദനകുറിയും ഭസ്മം ഒന്നും ഇല്ലാതെ. അധികം സ്റ്റിക്കർവർക്ക് പോലും ചെയ്തിട്ടില്ല. ആ വീട്ടിലുള്ള ബാക്കി കാറും ജീപ്പ്പുമെല്ലാം എനിക്കറിയാം ആ വണ്ടി മാത്രമേ അറിയാത്താതൊള്ളൂ അപ്പോ അത് തന്നെയായിരിക്കും നമ്പൂതിരിയുടേത്. ഞാൻ വീട്ടിലേക്ക് കയറി വാതിൽ ചാരി ആണ് ഇട്ടിരുന്നത് അത് കൊണ്ട് അത് പതിയെ തള്ളി അകത്തു കയറി. ഉള്ളിൽ കയറാൻ നല്ല പേടി ഉണ്ടായിരുന്നെങ്കിലും അകത്തു കേൾക്കുന്ന സംസാരം എന്നെ ആശ്വസിപ്പിച്ചു. ഞാൻ കയറി ചെന്നപ്പോൾ കണ്ടത് സോഫയിൽ ഇരിക്കുന്ന ഒരു സാരി ചുറ്റിയ സ്ത്രീയും അവർക്ക് വെള്ളം കൊണ്ട് കൊടുക്കുന്ന ലക്ഷ്മി ആന്റിയും ആ സ്ത്രീയോട് സൈഡിലുള്ള വേറെ ഒരു സോഫയിൽ ഇരുന്നു ബഹുമാനത്തോടെ സംസാരിക്കുന്ന മധു അങ്കിളിനേം ആണ്. ഞാൻ വന്നത് അങ്കിളും ആന്റിയും കണ്ടില്ല എന്നാൽ ഹാളിലേക് കാൽ എടുത്തു വച്ച മാത്രയിൽ ആ സ്ത്രീ എന്റെ നേരെ തിരിഞ്ഞു ചിരിച്ചു.ഹണ്ടർ കണ്ണുകളും ചുമന്ന ചുണ്ടും വെളുത്ത പല്ലുകളും കറുത്ത സാരിയുമുടുത്ത സ്ത്രീ. ഒരു പെണ്ണിനെ അധിസുന്ദരി ആക്കാനുള്ള എല്ലാ കാര്യങ്ങളും ആ മുഖത്തുണ്ട് എന്നാൽ ആ മുഖം സുന്ദരമായിരുന്നില്ല. എല്ലാം കുറച്ചു കൂടുതൽ ഉള്ളത് പോലെ. ചുണ്ടിലെ ചുവപ്പും മുഖത്തെയും പല്ലിലെയും വെളുപ്പും വളരെ ദൃടമായ താടിയെല്ലും മുഖത്തിനുള്ളിലെ എല്ലുകൾ എടുത്തു കാണിക്കുന്ന വിധത്തിൽ വലിഞ്ഞു മുറുകിയ കട്ടിയില്ലാത്ത തൊലിയും. കണ്ടാൽ തന്നെ
ആരായാലും നോക്കി നിന്നു പോകും.ഞാനും ആ ചിരിയിൽ പേടിച്ചു നിന്നു പോയി. പക്ഷെ ആ പട്ടിയെ പോലെ തന്നെ ആ സ്ത്രീയും നോക്കിയത് എന്നെ അല്ല. എന്റെ പുറകിലേക്കാണ്. അത് എന്നെ നന്നായി ആസ്വസ്തമാക്കി. ഞാൻ കൂടെ കൂടെ പുറകിലേക്ക് നോക്കി പക്ഷെ ഒന്നിനെയും കണ്ടില്ല. എന്നെ ആ സ്ത്രീ കണ്ടു എത്രയോ നേരം കഴിഞ്ഞാണ് അങ്കിളും ആന്റിയും എന്നെ കണ്ടത്.
“ആ ആരാ ഇത്. വൈഗ മോളോ. വാ ഇരിക്ക് ”
എന്നോട് മധു അങ്കിൾ പറഞ്ഞു. ആന്റി ഒന്നും മിണ്ടാതെ ട്രെയും എടുത്ത് അകത്തേക്ക് പോയി. ഞാൻ ചെന്നു അങ്കിളിന്റെ കൂടെ ഇരുന്നു.അപ്പോഴും ആ സ്ത്രീ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ആ ചിരിയും ആ ചുണ്ടത്തുണ്ട്. മാറ്റം എന്തെന്നാൽ ഇപ്പൊ എന്റെ മുഖത്തേക്കാണ് നോക്കുന്നത്. പറകിലേക്കല്ല.
“ഇത് ഞാൻ പറഞ്ഞ ആൾ എന്റെ മരുമകൾ വൈഗ. ഇവിടെ stfungs ടെക്കിൽ hr മാനേജർ ആണ്. മോളെ ഇത് തുളസി. മേപ്പാട് അദ്ദേഹത്തിന്റെ മോൾ ആണ്. കേട്ടു കേൾവി വച്ചു അച്ഛനാക്കൾ കഴിവുള്ളവളാണ് മകൾ ”
“എന്താ മധു ഏട്ടാ ഇത്. ഞങ്ങൾ സ്വൊന്തം പരിജയപെട്ടോളം ”
തുളസി ചിരിയോടെ പറഞ്ഞു. അവളുടെ ശബ്ദം വളരെ നേർത്തതായിരുന്നു. എന്നിരുന്നാലും തലയിൽ തുളച്ചു കയറുന്ന വിധത്തിലുള്ളത്. ചുരുക്കി പറഞ്ഞാൽ പാമ്പിന്റെ.. അപ്പോഴാണ് എനിക്ക് അത് മനസിലായത്.തുളസിയെ കണ്ടപ്പോ മുതൽ അവൾക്ക് എന്തിനെയോ ആയി സാമ്യം ഉള്ളത് പോലെ തോന്നിയിരുന്നു ഇപ്പൊ മനസിലായി. ഞാൻ എന്റെ തലയിലുള്ള ചിന്തകളൊന്നും പുറത്തു കാണിക്കാതെ ഒരു ചെറിയ ചിരി കൊടുത്തു. പിന്നെയും അവളും അങ്കിളും എന്തെക്കെയോ സംസാരിച്ചു അവസാനം ഞങ്ങളോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിലും ആയിക്കോള എന്നും പറഞ്ഞു അങ്കിൾ സ്ഥലം കാലിയാക്കി. അത് നേരത്തെ തീരുമാനിച്ചതാകും.
“ഹായ് എന്താ ഒന്നും മിണ്ടാതിരിക്കുന്നെ എന്നെ കണ്ട പേടി തോന്നുന്നുണ്ടോ..?”
ഞാൻ ചെറുതായൊന്നു മൂളി. ആ കണ്ണുകൾ നോക്കി കള്ളം പറയാൻ ആയില്ല.അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി.
“പേടിക്കേണ്ടഡോ ഞാൻ ഒന്നും ചെയ്യില്ല. Iam ഡോക്ടർ തുളസി. എന്നെ അല്ലി എന്ന് വിളിച്ചാൽ മതി.”
“അല്ലി..?”
“യെസ് അല്ലി.”
അവൾ യെസ് എന്ന് പറഞ്ഞപ്പോൾ ശെരിക്കും എനിക്ക് പാമ്പിനെ ആണ് ഓർമ വന്നത്. പക്ഷെ അവളുടെ കണ്ണിലെ ഫ്രണ്ട്‌ലിനെസ് എന്റെ ടെൻഷൻ കുറച്ചു കുറച്ചു.
“അപ്പോ അല്ലി ഡോക്ടർ ആണോ..?”
“യെസ് സൈക്യാട്രിസ്‌റ് ”
ഇപ്പൊ എല്ല കണികകളും നേരെ വീണു.ഒരു വെടിക്ക് രണ്ടു പക്ഷി. എനിക്ക് പ്രാന്താണേലും ഇവിടെ പ്രേതമുണ്ടേലും ഇവള് തന്നെ മതി.
“എന്താ ആലോചിക്കുന്നെ..?”
“ഏയ്‌ ഒന്നുമില്ല “
“ഓ അപ്പൊ എന്നോടൊന്നും പറയാൻ ഉദ്ദേശമില്ലേ..?. നിനക്കുള്ള ധാരാളം ചോദ്യങ്ങൾക്ക് എനിക്ക് മാത്രമേ ഉത്തരം നൽകാൻ പറ്റു ”
“എനിക്ക് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം വേണം എന്ന് മാമിനു എങ്ങനെ അറിയാം..?”
“കാൾ മി അല്ലി. പിന്നെ എങ്ങനെ അറിയാം എന്ന് ചോദിച്ചാൽ അത് സ്വാഭാവികം ആണ്. അത്രേ ഉള്ളു ”
“എന്റെ എന്ത് ചോദ്യത്തിനും ഉത്തരം തരുമോ..?”
“ചോദിക്ക്.. നോക്കാം ”
“ഈ പ്രേതം എന്ന് പറയുന്നത് ശെരിക്കുമുണ്ടോ..?”
എന്റെ ചോദ്യം കേട്ടതും അല്ലി ചിരിക്കാൻ തുടങ്ങി. പൊട്ടിച്ചിരിയൊന്നുമല്ല എന്തോ ചെറിയ തമാശ കേട്ട പോലുള്ള ചിരി.
“ഞാൻ അറിഞ്ഞ അത്രയും വച്ചു വൈഗക്ക് തന്നെ അതിനുള്ള ഉത്തരം അറിയാം.”
“അതിനു അല്ലി എന്തറിഞ്ഞു..? ഞാൻ അങ്കിളിനോടും ആന്റിയോടും ഒന്നും പറഞ്ഞിട്ടില്ല.”
“അതിനു ഞാൻ എല്ലാം അറിഞ്ഞത് അവര് പറഞ്ഞിട്ടാണെന്നു ആര് പറഞ്ഞു..?”
“പിന്നെ..?”
“ഓക്കേ ഇപ്പൊ വൈഗക്ക് എന്താ അറിയേണ്ടത്. പ്രേതം ഉണ്ടോ എന്നോ അതോ ഞാൻ എങ്ങനെ അറിഞ്ഞു എന്നോ..?”
ടഫ് ചോയ്സ് പക്ഷെ ഞാൻ പ്രേതത്തിൽ തന്നെ ശ്രെദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
“പ്രേതം ഉണ്ടോ എന്ന് ”
“വൗ സ്ട്രൈറ് മൈൻഡഡ്, നാരോ ഫോക്കസ്, ഡെടെർമിനേഷൻ, ഐ ലൈക്‌ ഇറ്റ്. ഇനി പ്രേതം ഉണ്ടോ ഇല്ലയോ എന്ന്. അത് നാളുകളായിട്ടുള്ള ഒരു ഡിബേറ്റ് ആണ്. ഇപ്പോ ഞാൻ ഉണ്ടെന്നു പറഞ്ഞാൽ നൂറുകണക്കിന് പേര് ഇല്ല എന്ന് വാദിക്കും. ഇനി ഞാൻ ഇല്ല എന്ന് പറഞ്ഞാൽ നൂറുകണക്കിന് പേര് ഉണ്ടെന്നു വാദിക്കും. അതിനു വ്യക്തമായൊരു ആൻസർ നൽകാൻ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം നമ്മളെ ദിവസവും ജീവിക്കാനും ഉറക്കത്തിൽ നിന്ന് ഉണരാനും പ്രേരിപ്പിക്കുന്നത് ഓരോ മോട്ടിവുകൾ ആണ്. അതായത് നാളെ അത് ചെയ്യണം നാളെ ഇത് ചെയ്യണം അങ്ങനെ അങ്ങനെ. പെട്ടെന്ന് അങ്ങനെ ഒരു മോട്ടിവും ഇല്ലാതെ വരുമ്പോൾ നമ്മൾക്ക് നാളെ എന്ത് ചെയ്യണം എന്നറിയില്ല. നാളെ എന്തിനു രാവിലെ എണീക്കണം എന്നറിയില്ല. ഇനി നാളെ എഴുന്നേൽക്കുന്നത് തന്നെ എന്തിനാണെന്ന് അറിയില്ല. അങ്ങനെ ഒരു സ്റ്റേജ് നമ്മൾ മോഡേൺ ആയിട്ട് ഡിപ്രെഷൻ എന്ന് വിളിക്കും അത് ഇവന്ച്വലി നാളെ എന്തിനു ജീവിക്കുന്നു എന്ന തോന്നലിൽ എത്തിക്കും അങ്ങനെയാണ് പലരും ഡിപ്രെഷൻ അടിച്ചു സൂയിസൈഡ് ചെയ്ത് എന്നൊക്കെ കേൾക്കാറില്ലേ അങ്ങനെ ഉള്ള കാര്യങ്ങളിൽ എത്തുന്നത്. അത് തന്നെയാണ് ആത്മാവിലും നടക്കുന്നത്. മരിക്കുമ്പോൾ നാളെ അത് ചെയ്യണം ഇത് ചെയ്യണം എന്ന് നിശ്ചയത്തോടെ മരിക്കുന്നവർ പിറ്റേന്നും എണീക്കുന്നു. ഇനി മരിക്കുമ്പോൾ ഇനി നാളെ എനിക്ക് അത് ചെയ്തേ പറ്റു എന്നൊന്നുമുള്ള ചിന്തായില്ലാതെ മരിക്കുന്നവർ എഴുന്നേൽക്കുന്നില്ല . സിമ്പിൾ.പിന്നെ മിക്ക മനുഷ്യർക്കും മരിക്കുന്നത് ഇഷ്ടമില്ല. അവരൊക്കെ പ്രേതമാകുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ചിലപ്പോൾ അത് അവരുടെ ഡിസൈറിന്റെ ഡെപ്ത് പോലെ ഇരിക്കും.energy cant be destroyed. It transfers,one form to another.കുറച്ചു പേര് കുറഞ്ഞ എനർജി ലെവലിലേക്ക് ട്രാൻഫർ ആകുന്നു. അവർ ഉറങ്ങുന്നു. കുറച്ചു പേര് ഹൈ എനർജി ലെവലിലേക്ക് ട്രാൻസ്ഫർ ആകുന്നു. അവർ ഉണർന്നിരിക്കുന്നു അവരുടെ ലക്ഷ്യം നിറവേറ്റാൻ “
“അപ്പൊ പ്രേതം ഉണ്ടെന്നാണോ..?”
“ഞാൻ പറഞ്ഞല്ലോ അതിനു വ്യക്തമായ ആൻസർ ഇല്ല.ഓരോരുത്തർക്കും അവരുടേതയാ ഡെഫിനിഷൻസ് ഉണ്ട് അതിൽ എന്റേത് നിനക്ക് പറഞ്ഞു തന്നു എന്ന് മാത്രം. You have to create your own definition.”
“അപ്പൊ അല്ലിയുടെ ഡെഫിനിഷൻ പ്രകാരം എല്ലാ പ്രേതങ്ങൾക്കും ഒരു ലക്ഷ്യമുണ്ട്. അവയാണ് അവരെ പ്രേതങ്ങളക്കുന്നത് ”
“Exactly ”
“അപ്പൊ ആ ലക്ഷ്യം നിറവേറിയാൽ..?”
“അവർക്ക് വീണ്ടും ഒരു ദിവസം എണീക്കേണ്ട ആവിശ്യം ഇല്ല. അവരെ ഉണർത്തി നിർത്താൻ അവർക്കു ഒരു ഡിസൈർ ഇല്ല.സൊ അവർ ഉറങ്ങുന്നു.ഇനി മറ്റു വാക്കുകളിൽ പറയുവാണേൽ മോക്ഷം കിട്ടുന്നു എന്നൊക്കെ പറയാം ”
“അപ്പൊ ഞാൻ കണ്ടു എന്ന് പറഞ്ഞ പ്രേതത്തിനും ലക്ഷ്യങ്ങൾ ഉണ്ടാകുമോ..?’
“ഉണ്ടാകുമായിരിക്കും. നമുക്ക് ഒന്ന് നടന്നു സംസാരിച്ചാലോ..?. നീ പേടിച്ച മുറി എല്ലാം ഒന്ന് കാണാം”
“അത് വേണോ..?”
“കം ഓൺ വൈഗ. ഞാൻ ഇല്ലേ. കൂൾ. ഇനി ആ റൂമിൽ ധൈര്യത്തോടെ കയറാൻ ഒരു ചാൻസ് കിട്ടി എന്ന് വരില്ല.”
എന്തോ അവൾ കൂടെ ഉള്ളപ്പോൾ ധൈര്യം വച്ച പോലെ. അതുമല്ല ആ മുറി ഒന്ന് പരിശോധിക്കാൻ ഇതിലും പറ്റിയ വേറെ ഒരു സമയം ഇല്ല. അങ്ങനെ ഞങ്ങൾ രണ്ടു പേരും സ്റ്റെപ് കയറാൻ തുടങ്ങി. മിണ്ടാതെ നടക്കുമ്പോൾ പേടി തോന്നുന്നത് കൊണ്ട് ഞാൻ വീണ്ടും സംസാരിക്കാം എന്ന് വച്ചു.
“അല്ലി..?”
“മ്മ്…?”
“അപ്പൊ ഈ പ്രേതങ്ങൾക്ക് കഴിവുകൾ എല്ലാം എങ്ങനെയാ കിട്ടുന്നെ…?”
“എന്ത് കഴിവുകൾ..?”
“ഈ വാതിലും ജനലും എല്ലാം അടക്കാനും. കറന്റ്‌ കളയാനും എല്ലാം ”
“നമ്മളും എനർജി തന്നെ അല്ലെ.നമ്മൾക്ക് അതൊക്കെ ചെയ്യാൻ പറ്റുന്നില്ലേ പിന്നെ എന്ത് കൊണ്ട് അവർക്ക് ചെയ്തൂടാ..?”
“പിന്നെ എന്താ അവർ നേരിട്ട് ചെന്നു അവർക്കു വേണ്ടത് ചെയ്യാത്തത്. അവർക്ക് സ്വൊന്തം ചെയ്ത് പെട്ടെന്ന് തന്നെ ഉറങ്ങിക്കൂടെ..?”
“വൈഗ നമ്മൾ മാറ്ററും എനെർജിയും കൂടെ ചേർന്നതാണ്. അവരാണെങ്കിൽ എനർജി മാത്രം ഉള്ളവയും.അവർക്ക് റിയൽ ലൈഫിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ലിമിറ്റ് ഉണ്ട്. ഇനി ലിമിറ്റ് ഇല്ലാതെ കാര്യങ്ങൾ ചെയ്യണമെങ്കിൽ റിയൽ വേൾഡ്മായി ബന്ധപ്പെടാൻ ഒരു മീഡിയം വേണം. അതായത് ഒരു വെസ്സൽ. നമ്മൾ ബാധ കയറി എന്നൊക്കെ പറയില്ലേ..?”
“മ്മ് “
“ആ അത് ”
അപ്പോയെക്കും ഞങ്ങൾ ആ റൂമിന്റെ മുമ്പിൽ എത്തി. അത് താഴിട്ട് പൂട്ടിയിട്ടേ ഉള്ളു. ഇവൾ വരുന്നത് കൊണ്ട് തുറന്നിട്ടതായിരിക്കും. ഒരു മടിയും ഇല്ലാതെ അവൾ വാതിൽ തുറന്നു അകത്തു കയറി എല്ലാം നോക്കാൻ തുടങ്ങി. ഞാൻ അകത്തു കയറാതെ പുറത്തു തന്നെ നിക്കുന്നത് കണ്ടപ്പോൾ എന്നെ നോക്കി ചിരിച്ചു ജനലും കർറ്റൈനും എല്ലാം തുറന്നിട്ടു. അപ്പോൾ ഞാൻ അകത്തു കയറി.അകത്തു കയറിയ ഞാൻ അക്ഷരർത്ഥത്തിൽ ഞെട്ടി പോയി.അന്ന് എനിക്ക് ഈ റൂമിനുള്ളിൽ ശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ കയറുമ്പോൾ പുറത്തെ വായുവിനെക്കാൾ എത്രയോ സുഖമായി റൂമിലെ വായു ശ്വസിക്കാൻ പറ്റുന്നുണ്ട്. ഞാൻ ഉള്ളിൽ കയറി ചുറ്റും ഒന്ന് നോക്കി. അല്ലി എന്നെ തന്നെ ശ്രെദ്ധിക്കുന്നതായി എനിക്ക് തോന്നി. പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല. ഞാൻ എല്ലായിടവും നോക്കി. ആ പാലും ഗ്ലാസും നോക്കി എന്നാൽ അത് അവിടെ ഇല്ലായിരുന്ന്. ഉണ്ടായിരുന്നേൽ അല്ലിക്ക് കാണിച്ചു കൊടുക്കാമായിരുന്നു. അല്ലി നടന്നു ബെഡിൽ കയറി ഇരുന്നു എന്നോടും ഇരിക്കാൻ പറഞ്ഞു. ഞാനും ബെഡിൽ കയറി ഓപ്പോസിറ്റ് സൈഡിൽ ഇരുന്നു. എനിക്ക് ഇനിയും ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു.
“അല്ലി..?”
“മ്മ് ”
“അപ്പൊ ഈ. പ്രേതംങ്ങൾ എന്താ എല്ലാവരെയും ദേഹത്തു കയറാത്തത്..?. ഒരു മീഡിയം ആയാൽ പോരെ..?. എന്തിനാ അവർ ഒരാളെ തിരഞ്ഞെടുക്കുന്നത്..?”
“വൗ കുറെചോദ്യങ്ങൾ ഉണ്ടല്ലോ. വെൽ അതിനുത്തരം പറയുവാണേൽ അവർക്ക് ചേർന്ന ഒരാളെ കിട്ടണം. അവർക്ക് ഇൻഫ്ലുൻസ് ചെയ്യാൻ കഴിയുന്നവരാകണം. ഒന്നെങ്കിൽ സ്വാന്തമായി വീക് ആയിട്ടുള്ള എനർജി അഥവാ മനസ് ഉള്ള ഒരാളെ അവർക്ക് കീയപ്പെടുത്തി ആ ബോഡി യൂസ് ചെയ്യാം. ഇനി വേറെ ഒരു വഴി അവരുടെ അതെ ലക്ഷ്യം നിറവേറ്റാൻ ശ്രമിക്കുന്നവരെ അവർക്ക് മീഡിയം ആയി സ്വീകരിക്കാം.”
“ഓഹോ നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം..?”
“ബിക്കോസ് ഇതെല്ലാം ഞാൻ ഉണ്ടാക്കി പറഞ്ഞതാണ് ”
“ഓ ഓക്കേ ”
“Yeah ”
……
….
“എന്ത്!”
ഞാൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു ചോദിച്ചതും അവൾ കിടന്നു ചിരിക്കാൻ തുടങ്ങി. എനിക്ക് വല്ലാണ്ട് ദേഷ്യം വന്നു.
“നീ ഇത്രേം നേരം എന്നെ കളിപ്പിക്കുവായിരുന്നോ..?”
പെട്ടെന്ന് എനിക്ക് ആ റൂമിൽ ഇരിക്കാൻ പേടി പോലെ തോന്നി.
“അല്ലാതെ പിന്നെ. സൂപ്പർനാച്ചുറൽ ആയ കാര്യങ്ങളിൽ ലോജിക്കൽ ആയിട്ടുള്ളൊരു എക്സ്പ്ലനേഷൻ തേടുന്ന ഒരാളോട് ഞാൻ എന്താ പറയുക വൈഗ ”
അപ്പോഴാണ് എനിക്കും ചെറിയ ചമ്മൽ തോന്നിത്തുടങ്ങിയത്.
“സൂപ്പർ നാച്ചുറൽ എന്ന് പറയുന്നത് നാച്ചുറൽ അല്ലാത്തതാണ്. അതിൽ നീ ലോജിക് ഉണ്ടെങ്കിലേ വിശ്വാസിക്കു എന്ന് പറഞ്ഞു നടക്കുന്നത് മണ്ടത്തരമാണ്. അത് കൊണ്ട ഒന്ന് കളിപ്പിക്കാം എന്ന് വച്ചത്.
സൈയൻസും പാര സൈയൻസും ഡിഫ്‌റിന്റ് ആയത് എന്ത് കൊണ്ടാണെന്നു ഒന്ന് ചിന്തിച്ചു നോക്കിക്കൂടെ ഇത്തരം കാര്യങ്ങളിൽ ലോജിക് നോക്കി ഓടുമ്പോൾ..?. ഇത് രണ്ടും കോൺട്രാടിക്ട് ചെയ്യുന്നവയാണ്.”
“അപ്പൊ ചുരുക്കി പറഞ്ഞാൽ എന്നെ ഇത്രേം നേരം മണ്ടത്തി ആക്കിയത് ഇത് പറയാനാണ്. ലോജിക് നോക്കരുത് എന്ന് അല്ലെ ”
“Exactly ”
“ഇതൊരുമാതിരി കോത്തോണത്തെ പരുപാടി ആയിപോയി.”
“എനിക്കറിയാം വൈഗ. അതല്ലേ അതിന്റെ രസം ”
“അപ്പൊ ലോജിക് നോക്കാതെ എനിക്ക് ഇപ്പൊ നടക്കുന്ന കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞു തരുമോ. ഇനിയും കളിപ്പിക്കല്ലേ പ്ലീസ്‌.”
“ഓക്കേ വൈഗ. അങ്ങനെ അധികം പറയാൻ ഒന്നും ഇല്ല. ഞാൻ പറഞ്ഞ പോലെ തന്നെ എല്ലാ ആത്മക്കൾക്കും ഒരു ലക്ഷ്യം ഉണ്ട്. അത് നിറവേറ്റാൻ അവർക്ക് സ്വൊന്തം സാധിക്കില്ല. അതിനായി അവർ ജീവനുള്ള ഒരു വസ്തുവിനെ മീഡിയം ആയി തിരഞ്ഞെടുക്കും.ജീവനുള്ള വസ്തുക്കളിൽ ഏറ്റവും സുപ്പീരിയർ മനുഷ്യൻ ആയതു കൊണ്ടും ഈ പ്രേതങ്ങളും ഒരു കാലത്ത് മനുഷ്യരായിരുന്നത് കൊണ്ടും നമ്മളാണ്‌ ഏറ്റവും നല്ല വെസ്സൽ. അവർക്ക് ഒരു മനുഷ്യനെ സ്വാന്തമായി ഉപദ്രവിക്കാൻ കഴിയുന്നതിൽ പരിമിതിയുണ്ട്. അതുകൊണ്ട് അവരെ പേടിപ്പിച്ചു അവരുടെ മനസിനെ ഇളക്കും.മനുഷ്യന്റെ സമനില തെറ്റിയാൽ അവർക്കു ഈസി ആയി ആ ബോഡിയെ വെസ്സൽ ആയി ഉപയോഗിക്കാം. അത് കൊണ്ടാണ് പ്രേതങ്ങൾ പേടിപ്പിക്കുന്നത്. അതാണ് അവർക്കുള്ള കഴിവ്.അത്രെയേ ഉള്ളു അവർക്കുള്ള കഴിവ്.”
“അതാണോ അത് എന്നെ കൊല്ലാത്തത് ”
“അതിനു വേണമെങ്കിൽ നിന്നെ കൊല്ലാമായിരുന്നു വൈഗ.അത് നിന്നെ വെറുതെ വിട്ടതാ ”
യാതൊരു വിധ ഭാവ വ്യത്യാസവും ഇല്ലാതെ അവൾ അത് പറഞ്ഞപ്പോൾ ശെരിക്കും എനിക്ക് എന്റെ മരണത്തെ അവളുടെ കണ്ണിൽ കാണാമായിരുന്നു.
“എന്ന് വച്ചാൽ..?”
“നീ ആൾറെഡി ഒരു വെസ്സൽ ആണ് വൈഗ….”