നമുക്കൊന്ന് തിരിച്ചു നടക്കാം…കറുകപ്പുല്ല് ഓരം പിടിപ്പിച്ച
നാട്ടുവഴികളിലേക്ക് കയ്യില്‍ ഓലപമ്പരവും പിടിച്ചു
ഓടിപ്പോകാം..അവിടെ പറമ്പില്‍ വീണു കിടക്കുന്ന കവുങ്ങിന് പട്ടയില്‍
ഇരുന്നു കൂട്ടുകാരനോട് വണ്ടി വലിക്കാന്‍ പറയാം..അമ്പലകുളത്തിലേക്ക്
എടുത്തു ചാടി ആമ്പല്‍ പൂ പറിച്ചു അവളുടെ മുടിക്കെട്ടില്‍
ചൂടിക്കാം..വീട്ടില്‍ എല്ലാവരും ഉച്ചമയക്കത്തില്‍ ആകുമ്പോള്‍
മൂവാണ്ടന്‍ മാവില്‍ കല്ലെറിയാം..ഒളിച്ചു കളിക്കാം..മൂന്നാത്തി
കളിക്കാം..വൈകുന്നേരം കൊയ്ത്തു കഴിഞ്ഞ പാടത്തു പന്ത് കളിച്ചു
വിയര്‍ത്തു പുഴയില്‍ മുങ്ങാന്‍ കുഴിയിട്ട് ഈറനോടെ വന്നു തേവരെ
തൊഴാം..വീട്ടില്‍ വന്നു നിലവിളക്കിന്റെ മുന്നില്‍ ഇരുന്നു നാമം ചൊ
ല്ലി ഭസ്മം തൊട്ടു ദൂരദര്‍ശനില്‍ ഭൂമി വന്നു കറങ്ങി കുഴിയില്‍ വീണ
ശേഷം വാര്‍ത്ത വായിക്കുന്ന ബാലകൃഷ്നനേം,മായയേയും കാണാം..
പപ്പടം കാച്ചുന്ന മണം മൂക്കില്‍ അടിക്കുമ്പോള്‍ നാട്ടുവരമ്പത്ത് ടോര്‍ച്ചിന്റെ
വെളിച്ചം കാണാം..അച്ഛന് കൊണ്ട് വന്ന പലഹാര പൊതി
അഴിക്കുമ്പോള്‍ മസാല ദോശയുടെ മണത്തിനൊപ്പം,ചട്നിയില്‍ നനഞ്ഞ
മനോരമ പത്രത്തിന്റെ കടലാസ് മണം ആസ്വദിക്കാം..അത്താഴം കഴി
ഞ്ഞു അമ്മയുടെ സാരിത്തുമ്പില്‍ മുഖം തുടച്ചു മുറ്റത്തെ കയറു
കട്ടിലില്കിടന്നു നക്ഷത്ത്രങ്ങളെ കണ്ടു അനിയന് ത്രിമൂര്‍തികളെയും
സപ്തര്‍ഷികളെയും കാണിച്ചു കൊടുത്തു ഉറങ്ങാം.