Forgiven 1 [വില്ലി ബീമെൻ]

കുറച്ച് ആളുകൾക്കായി നിങ്ങൾ കാത്തിരിക്കുമ്പോൾ അത് നിങ്ങളുടെ ആവശ്യമാണ്, നിങ്ങൾ ഒരാൾക്ക് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കുമ്പോൾ അത് ഒരു വിശ്വാസമാണ്,നിങ്ങൾ ഒരാൾക്ക് വേണ്ടി കുറച്ച് ആഴ്ചകൾ കാത്തിരിക്കുമ്പോൾ അത് ഒരു സൗഹൃദമാണ്, പക്ഷേ വരാത്ത ഒരാൾക്കായി നിങ്ങൾ കാത്തിരിക്കുമ്പോൾ അത് സ്നേഹമാണ്…



പ്രേണയത്തിന്റെ ഓർമ്മകൾ ഉപേക്ഷിച്ചു മറ്റാരുടെയോ പതിയായി ജീവിക്കുന്ന ആ മൂന്ന്പേരുടെ ജീവിതലേക്കും…



_________________________________________________



അനു ❤️‍🩹



പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ ഒരു നാലുകേട്ട് തറവാട്.



ശേഖരകുറപ്പ് രാവിലെത്തെ നടത്തം കഴിഞ്ഞു വീട്ടിന്റെ ഉമ്മറത്തുയിരുന്നു പത്രം വായിക്കുമ്പോൾ ആയിരുന്നു അനു പുറത്തേക്കു ഇറങ്ങിവന്നത്…



“അമ്മുമോൾ എവടെ..സ്കൂളിൽ പോകാൻ നേരം ഒരു ബഹളം പതിവ് ഉള്ളതും ആണലോ “…ശേഖരൻ അനുവിനോട് ചോദിച്ചു..



“മോൾക്ക് പനിയുടെ ഒരു ലക്ഷണം..ഇന്നു വീടാണ്ടെന്നു വെച്ചു”…



മംഗലത്തും വീട്ടിലെ ശേഖരകുറുപ്പ്..ഒരു കാലം നാട്ടിൽ പ്രേമണി ആയിരുന്നു.കൂടാതെ രാഷ്ട്രീയവും.ഇന്നു എല്ലാം നിർത്തി വീട്ടിൽ ഒതുങ്ങി കഴിയുന്നു..മൂന്നുമകൾ അതിലെ ഏറ്റവും ഇളയവാൾ ആണ് അനുശ്രീ…



“കിരൺ ഇന്നലെ വന്നിലെ”…ശേഖരൻ കൈയിലെ പത്രം മാറ്റിവെച്ചു അവളോട് ചോദിച്ചു..



“രാത്രി താമസിച്ച വന്നേ വെളുപ്പിന് പോയി “…



അനു മറുപടി പറഞ്ഞു…


“അനിതെ.അനിതെ”… ശേഖരൻ ഉച്ചത്തിൽ വിളിച്ചു…



അനിത അനുവിന്റെ അമ്മ..



“എന്നാ വിളിച്ചേ”…



അടുക്കളയിൽ നിന്നും ഓടിയാണ് അവര് വന്നത്…



“നീ ആദിയെ വിളിച്ചു പറ..ഇങ്ങോട്ട് ഒന്നും വരാൻ”…



“എന്താ കാര്യം”…



“അമ്മുമോളെ ഹോസ്പിറ്റലിൽ ഒന്നും കൊണ്ട് പോണം”…



“മോൾക് എന്ത് പറ്റി”…അനിത അനുവിനോട് ചോദിച്ചു…



“നിന്നോട് വിളിച്ചു പറയാൻ ഞാൻ പറഞ്ഞു”… ശേഖരൻ ദേഷ്യപെട്ടപ്പോൾ അവര് അകത്തേക്ക് പോയി…



അനിത ആദിയെ വിളിച്ചു വീട്ടിലേക്കു വരാൻ പറഞ്ഞു…



അനു മോളെ എടുത്തു വന്നു ശേഖരന്റെ അടുത്തേക്കും ചേർന്നുയിരുന്നു…



അപ്പോൾ അനിത അങ്ങോട്ട് വന്നു കുഞ്ഞിന്റെ നെറ്റിൽ ഒന്നും തൊട്ടും നോക്കി…



“അങ്ങനെ വലിയ ചൂട് ഒന്നും ഇല്ല”…



ശേഖരൻ ദേഷ്യത്തിൽ അനിതയെ ഒന്നും നോക്കി…



“നിനക്ക് ചായ എടുക്കട്ടേ മോളെ “…അനിത പെട്ടന്ന് അനുവിനോടായി ചോദിച്ചു..



“വേണ്ട അമ്മ..ഈ കുപ്പിയിൽ കുറച്ചു ചൂട് വെള്ളം തന്നൽ മതി”…



ശേഖരനെ നോക്കാതെ അനിത കുപ്പി കൈയിൽ വാങ്ങി അടുക്കളയിലേക്കു പോയി..



അമ്മുമോൾ ഇപ്പോളും നല്ല ഉറക്കമാണ്..



അനുവിന്റെ വേഷം ഒരു പഴയ ചുരിദാർ ആയിരുന്നു…



മുടിയിൽ ഒരു ക്ലിപ് മാത്രം..കഴുത്തിൽ പേരിനു കിരൺ കെട്ടിയ താലിമാലയും…



ശേഖരനും തന്റെ മോളെ കണ്ടിട്ട് എന്തോ പോലെ തോന്നി..ഈ വീട്ടിന്റെ ഐശ്വര്യം ആയിരുന്നവാൾ..ഇന്ന് അവളുടെ മുഖത്തെക്ക് നോക്കാൻ തന്നിക്കും കഴിയുന്നില്ല..തന്റെ തീരുമാനങൾ തെറ്റ് ആയിരുന്നു എന്നു മനസിൽ ആകാൻ അഞ്ചു വർഷങ്ങൾ എടുത്തിരിക്കുന്നു..അയാൾക്ക് സ്വയം പുച്ഛം തോന്നി.. ആരോടോയുള്ള വാശി തന്റെ മോളുടെ ജീവിതം തന്നെ ഇല്ലാതെയാക്കി…


കുറച്ചു സമയം കഴിഞ്ഞു ആദി കാർ ആയിട്ട് വന്നു…



ആദിത്യാൻ എന്നാ ആദി.. ശേഖരന്റെ അനിയന്റെ മകൻ…



“അച്ഛാ, ഞങ്ങൾ പോയിട്ടു വരാം “…



ശേഖരനോട് പറഞ്ഞു അനു അമ്മു മോളെയും എടുത്തു കാറിൽ കയറി…



“മിനി ആന്റിയുടെ വീട്ടിൽ പോയ മതിയോ”…ആദി അവളോട് ചോദിച്ചു കാർ തിരിച്ചു…



“നിനക്ക് ബുദ്ധിമുട്ട് ആയോ”…



“ഞാൻ രാവിലെ ലോഡ് ഇറക്കി വന്നേയുള്ളു..ഹോസ്പിറ്റലിൽ പോന്നേ പോകാം..”…



“ആന്റിടെ അടുത്ത് മതി”…



“കിരൺ ഏട്ടൻ ഇല്ലേ “…



“രാവിലെ പോയി”…അനു അമ്മുമോളെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു…



“നിന്റെ ഏട്ടൻ എന്ത് പറയുന്നു..”..ആദി മനഃപൂർവം ചോദിച്ച ചോദ്യം ആയിരുന്നു അത്…



തന്റെ അനുജത്തി കഴിഞ്ഞേ ആരുയുള്ളും എന്നു പറഞ്ഞവൻ സ്വന്തം കാര്യത്തിനും വേണ്ടി അവളെ.. അവൾ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നവനും തന്നെ കൈപിടിച്ചു കൊടുത്തു…



അനുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആദി പിന്നിട്ട് ഒരിക്കലും മംഗലത് തറവാട്ടിൽ കയറിട്ടില്ല…



“ചേച്ചിയുടെ വീട്ടിൽ പോയിയിരിക്കുവാ “…അവൾ മറുപടി പറഞ്ഞു…



“നീ വീട്ടിൽ തന്നെയിരിക്കാതെ..ഇടക്കും കമ്പനിയിലേക്കു ഓക്കേ ഇറങ്ങണം “…



“എന്നിക്ക് എന്റെ മോൾ മാത്രം മതി..ആരുടെ ഒന്നും വേണ്ട..”…



അനു അമ്മുമോളേടെ നെറ്റിൽ ഒരു ഉമ്മ കൊടുത്തു..അവളെ മാറോട് ചേർത്ത് പിടിച്ചു…



കാർ മിനിയുടെ വീടിന്റെ മുന്നിൽ എത്തി…



അനു മോളെ എടുത്തു ഇറങ്ങി…

“ഞാൻ വരണോ”…ആദി ചോദിച്ചു…



“വേണ്ട”…അവൾ അകത്തേക്കും നടന്നു…



വീട്ടിലേക്കും കയറിവരുന്ന അനുവിനെ കണ്ടപ്പോൾ മിനി അവളുടെ അടുത്തേക്കും നടന്നു വന്നു അമ്മു മോളെ കൈയിൽ മേടിച്ചു..



“എന്ത് കോലമാണ് അനു “…



അവൾ മിനിയെ നോക്കി ഒന്നും ചിരിച്ചു “.. “നിന്നെ കണ്ടല്ലേ മോളും വളരുന്നെ “…



അനു ഒന്നും മിണ്ടിയില്ല.മിനി അവളെ വിളിച്ചു അകത്തേക്ക് നടന്നു…



“അമ്മു മോളെ എഴുന്നേറ്റെ.ആന്റി ഒരു ഇഞ്ജക്ഷൻ തരട്ടെ”…



ടേബിൾ കിടത്തി അമ്മുവിന്റെ ദേഹത്തൊക്കെ പിടിച്ചു നോക്കി പരിശോദിച്ചു കൊണ്ടു മിനി ചോദിച്ചു.



“അമ്മു മോൾക് ഇഞ്ജഷൻ പേടിയാ “…



ഉറങ്ങി കിടന്ന അമ്മു പെട്ടന്ന് ചാടി എഴുന്നേറ്റു…



“എടി കള്ളി നിന്റെ കള്ള ഉറക്കം ആയിരുന്നോ “..



മിനി അമ്മുവിന്റെ വയറിൽ പിടിച്ചു ഇക്കിളിയിട്ടു…



അമ്മു കിടന്നു കുണുങ്ങി ചിരിക്കാൻ തുടങ്ങി..



അനു മോളെ ടേബിൾ നിന്നും എടുത്തു മടിയിൽ ഇരുത്തി…



“മോൾക്ക് നീ കഴിക്കാൻ ഒന്നും കൊടുക്കില്ലേ”…



അമ്മുവിന്റെ കണ്ണ്പോള താഴ്ത്തി നോക്കി മിനി ചോദിച്ചു…



“മോൾക് അമ്മ കഴിക്കാൻ തരുവല്ലോ”… അമ്മുവാണ് അതിനു മറുപടി പറഞ്ഞതും…



“ഒരു കുപ്പി മുരുന്നു തരും മിനിന്റി..മോൾ കുടിക്കണം കേട്ടോ”…



കുടിക്കാം എന്ന രീതിയിൽ അമ്മു തലയാട്ടി..



“ആരാ നിന്റെ കൂടെ വന്നേ”…



“ആദി”…



മിനി റൂമിലേക്കു കയറിപോയി ഒരു കുപ്പിമരുന്നു എടുത്തു വന്നു അനുവിന്റെ കൈയിൽ കൊടുത്തു…

“എന്തെങ്കിലും ഉണ്ടെങ്കിൽ അവനോട് എങ്കിലും പറ”…



“ഞങ്ങൾ ഇറങ്ങട്ടെ ആന്റി”…



അനു പുറത്തേക്കു ഇറങ്ങുന്നത് നോക്കി മിനി അവടെ നിന്നും..പഠിത്തം കഴിഞ്ഞു തന്നെ കാണാൻ ഓടി വന്നവളുടെ നിഴൽ മാത്രമാണ് അവൾ ഇപ്പോൾ..ഇന്ന് അവൾ താനെ സ്നേഹത്തോടെ കെട്ടിപിടിക്കില്ല.. ഞാനുടെ അല്ലെ അവളുടെ ഈ അവസ്ഥക്ക് കാരണം.അവരും മനസിൽ ഓർത്തു.



പുറത്തേക്കു ചെന്നപ്പോൾ തന്നെ അമ്മുമോൾ..



“ആദിമാമ്മ”..എന്നു വിളിച്ചു അവന്റെ കൈയിലേക്ക് ചാടി…



“അമ്മു മോളേടെ അസുഖം ഓക്കേ മാറിയോ”…



ആദി മോളെ എടുത്തു കവിൾ ഒരു ഉമ്മ കൊടുത്തു കൊണ്ടു ചോദിച്ചു…



“എന്നിക് ഐസ്ക്രീം വേണം”…



“പനിയുള്ള നിന്നങ്ക് ഞാൻ വാങ്ങി തരാം”.. അവൻ അമ്മുവിനെ എടുത്തു കാറിലേക്കും കയറി..”എന്ത് പറഞ്ഞു”…അനുവിനോട് ചോദിച്ചു അമ്മുവിനെ അവളുടെ കൈയിൽ കൊടുത്തു കാർ സ്റ്റാർട്ട്‌ ചെയ്തു…



“ഒരു ടോണിക് തന്നു”…



തിരിച്ചുയുള്ള യാത്രയിൽ അമ്മു ആദിയുമായി എന്തൊക്കെയോ സംസാരിച്ചുയിരുന്നു.. ചിരിയും കളിയുമായിരുന്നു..അനു വേറെ എന്തോ ചിന്തയിൽ മുഴുകി പുറത്തേക്കു നോക്കിയിരുന്നു…



വീട്ടിൽ എത്തി..ആദിയാണ് അമ്മുമോളെ എടുത്തു ഇറങ്ങ്യയത്…



“അച്ഛാ ഞാൻ ഇറങ്ങുവാ “… ശേഖരന്റെ കൈയിൽ അമ്മുവിനെ കൊടുത്തു അവൻ തിരിഞ്ഞു നടന്നു…



“നിന്റെ കല്യാണ കാര്യം എന്തയി”… കാറിൽ കയറാൻ തുടങ്ങി അവനോടയി ശേഖരൻ ചോദിച്ചു…



“അച്ഛനും താല്പര്യമില്ല “…



“ഞാൻ സംസാരിക്കണോ”…

“വേണ്ട”…



അനുവിനെ കൈ കാണിച്ചു.ആദി കാർ എടുത്തു പോയി..



“നി പോയി എന്തെങ്കിലും കഴിക്കു”…



ആദിയുടെ കാർ പോകുന്നതും നോക്കി നിന്ന അനുവിനോട് ശേഖരൻ പറഞ്ഞു.



“എന്നിക്ക് ഒന്നും വേണ്ട അച്ഛാ”..



അനു ഉമ്മറത്തെ കസേരയിൽ കയറിയിരുന്നു…



“അമ്മു മോൾ അടുക്കളയിലേക്കു ചെല്ല് “…



ശേഖരൻ മോളെ താഴെ നിർത്തികൊണ്ട് പറഞ്ഞു…



താഴെ വെക്കണ്ട താമസം അമ്മു അടുക്കളയിൽ ലേക്കു ഓടി…



“എന്നിക്ക് ഒന്നും ഉറങ്ങണം അച്ഛാ”…



തന്റെ അടുത്തേക്കും ഇരിക്കാൻ തുടങ്ങിയ ശേഖരനോട് പറഞ്ഞു അനു എഴുന്നേറ്റു…



“ചെല്ല്”…



അയാൾ പടിപ്പുരയിലേക്കും നോക്കിനിന്നു കൊണ്ടു പറഞ്ഞു..



റൂമിലേക്ക്‌ എത്തിയ അനു തന്റെ വസ്ത്രങ്ങൾ എല്ലാം അഴിച്ചു മാറ്റി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നും അവളുടെ ദേഹത്തോടെ കണ്ണോടിച്ചു..ഇന്നലെ രാത്രിയിൽ കിരൺ അനുവിന്റെ ദേഹത്ത് വരുത്തിയ മുറിപാടുകൾ.. അവൾക്ക് വേദനയിൽ ഉപരി സ്വയം പുച്ഛം തോന്നി…



കുളിച്ചു കഴിഞ്ഞു ബെഡിലേക്കു കിടന്നത് മാത്രമേ ഓർമ്മ ഉണ്ടായിരുന്നു..അമ്മു മോൾ എപ്പോളോ വന്നു അവളുടെ കൂടെ കിടന്നുയിരുന്നു…



ആരോ നെറ്റിൽ തടവുന്ന പോലെ തോന്നി..കണ്ണുകൾ തുറന്നാ അനു ഞെട്ടി..”കിരൺ “…അവൾ ചാടി എഴുന്നേക്കാൻ ശ്രെമിച്ചു എങ്കിലും അവൻ അവളുടെ തോളിൽ പിടിച്ചു ബെഡിലേക്കും തന്നെ തള്ളി..



“എന്താ ഉറക്കം അമ്മയും മോളും.വാ എഴുന്നേറ്റു നമ്മക്ക് പുറത്തു പോയി വരാം”…



അവളെ വിട്ടു കിരൺ കട്ടിലിൽ നിന്നും എഴുന്നേറ്റു…



“എന്നിക്ക് വയ്യ..”..



അമ്മുമോളെ ചുറ്റി പിടിച്ചു കൊണ്ടു അനു പറഞ്ഞു…



“ഞാൻ വിളിക്കുബോൾ ഒന്നും നി വരില്ല..എന്നിട്ട് സ്‌നേഹിക്കുന്നില്ല എന്നാ പരാതി..”..



കിരൺ വീണ്ടും അവളുടെ അടുത്തേക്ക് വന്നു നിന്നും അവളുടെ താടിയിൽ കുത്തിപ്പിടിച്ചു.



“എന്നാ അമ്മുമോളെ കൊണ്ട് പോട്ടെ..”…



അമ്മുവിന്റെ ദേഹത്തെക്കും നീണ്ട അവന്റെ കൈ അവൾ തട്ടിമറ്റി…



“തൊട്ട് പോകരുത് എന്റെ മോളെ..”…



“അപ്പോൾ എന്റെ മോൾ അല്ലെ..”…



കിരൺ പൊട്ടി ചിരിക്കാൻ തുടങ്ങി.കിരണിന്റെ ചിരി കേട്ട് അമ്മുമോൾ ഞെട്ടി എഴുന്നേറ്റു അനുവിന്റെ നെഞ്ചിൽ ലേക്കു കുടുതൽ ചേർന്ന് കിടന്നു..



“നിന്റെ തന്ത വിളിച്ചു പരാതി പറഞ്ഞു..ഒരുങ്ങി ഇരുന്നോ ഡിന്നർ പുറത്തു നിന്നും “…



അമ്മുമോളുടെ തലയിൽ തടവി കിരൺ തിരിഞ്ഞു നടന്നു..



“ഇതിന്റെ ഇടയിൽ വേഷം കേട്ട് എടുക്കാൻ നിന്നൽ..”…റൂമിന്റെ വാതിൽ വലിയ ശബ്ദത്തിൽ കൊട്ടിയടച്ചു കൊണ്ട് കിരൺ ഇറങ്ങി പോയി..



“അച്ഛനേ എന്നിക്ക് പേടിയാ “.. അനുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു അമ്മുമോൾ പറഞ്ഞു…



“അമ്മേയും മോളെയും കൊണ്ടു പോകാൻ മോളുടെ അച്ഛൻ വരും “…അനു അവളോട് തന്നെ ആ കള്ളം പറഞ്ഞു അമ്മുമോളെ തന്റെ മാറോട് അടക്കിപിടിച്ചു കിടന്നു…



“എന്താ വിളിച്ചേ..”…



ശേഖരന്റെ നിർത്താതെ ഉള്ള വിളികേട്ടിട്ട് ആയിരുന്നു അടുക്കളയിൽ നിന്നും അനിത ഓടി ഉമ്മറത്തേക്കും വന്നത്..

“രവിയോട് നാളെ ഇതുവരെയും വരാൻ പറയണം “…



“പെട്ടന്ന് എന്താ “…



“ഒരു യാത്രയുണ്ട് “…ശേഖരൻ മനസിൽ ചിലതുതൊക്കെ കണ്ണക്കും കൂട്ടികൊണ്ടായിരുന്നു അത് പറഞ്ഞത്…



——————————————————————അടുത്ത ദിവസം മറ്റൊരു നഗരത്തിൽ…



സേതു ❤️‍🩹



“ഏട്ടാ എഴുന്നേക്കു..”… സ്നേഹ അവന്റെ പുറത്തു തട്ടികൊണ്ടു വിളിച്ചു…



“9 ആയോ..”…



മറു വശതേക്കും ചരിഞ്ഞു കിടന്ന സേതു തന്റെ കൈകൾ മുകളിലെ ഉയർത്തി ഒരു കൊട്ടുവായിട്ടു കൊണ്ടു അവളുടെ നേരെ ചരിഞ്ഞു കിടന്നു…



“ചേച്ചിയുടെ വീട്ടിൽ പോണ്ടേ..”…



സ്‌നേഹ അവന്റെ കൈയിൽ പിടിച്ചു പോകാൻ നോക്കി…



“അവൾ കോളേജിൽ പോയില്ലേ..”…



സേതു പതുകെ അവളുടെ കൈയിൽ പിടിച്ചു എഴുന്നേറ്റു…



“നാളെ എൻഗേജ്മെന്റ്ല്ലെ..”…



“നീ പോ..ഞാൻ വരുന്നു..”…സേതു അവളെ പറഞ്ഞുവിട്ടു…



ഞാൻ ഗോപാലകൃഷ്ണൻ..വീട്ടിൽ എന്നെ ഗോപു എന്നു വിളിക്കും എല്ലാവരും..ഇപ്പോൾ എന്നെ പൊക്കി എഴുന്നേപ്പിച്ചിട്ട് പോയത് സ്‌നേഹ എന്റെ അനിയത്തി.. പഠിത്തം കഴിഞ്ഞു നില്കുന്നു..അച്ഛനും അവളെ ജോലിക്ക് വിടുന്നത് ഇഷ്ടമല്ല..psc ട്രൈ ചെയുന്നുണ്ട്..



ഞാൻ ഗോപാലകൃഷ്ണൻ ആണെകിലും..ഇത് സേതുവിന്റെ കഥയുടെ രണ്ടാം ഭാഗമാണ്…



എന്നെ പറ്റി പറഞ്ഞാൽ സ്വന്തം വീട്ടിൽ അച്ഛൻ അമ്മ അനിയത്തിയുടെയും കൂടെയും.വീട്ടിൽ നിന്നു പോയി വരവുന്ന നല്ല ഒരു ജോലിയുണ്ട്.



എന്റെ കല്യാണം കഴിഞ്ഞു 3 വർഷം ആയി..ഒരു 30 വയസ്കാരനും സുഖമായി ജീവിക്കാൻ ഇത്രയും പോരെ…

മേഘകൃഷ്ണൻ എന്റെ ഭാര്യ.കോളേജ് ടീച്ചറാണ്.. ഞാൻ BMW കാറിന്റെ ഷോറുമിൽ സർവീസ് മാനേജറാണ്..



ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ അമ്മ പിടിച്ചു വലിച്ചു കൊണ്ടു പോയത് ആയിരുന്നു..ഈ പറയുന്ന സാധനം ആയിട്ടാണ് ഞങ്ങൾ തിരിച്ചു വന്നത്…



കുളിച്ചു കഴിഞ്ഞു ഡ്രെസ്മാറി താഴേക്കും ചെന്നു… എന്റെ ഭാര്യ ലീവിങ് റൂമിലെ സോഫയിൽ മൊബൈൽ നോക്കിയിരിക്കുന്നുണ്ടു…



“അതെ ഈ മുണ്ട് പറ്റില്ല”..



ഞാൻ ഇറങ്ങി വന്നപ്പോൾ തന്നെ അവൾ പറഞ്ഞു…



“ഇതിനു എന്താ കുഴപ്പം..”..



ഞാൻ ഉടുത്തുത്തിരുന്ന കവി മുണ്ട് നേരെ പിടിച്ചു കാണിച്ചു ഞാൻ അവളോട് ചോദിച്ചു…



“എന്നാ ഒരു വെള്ളമുണ്ട് ഉടുത്തു വാ..”…



ആ പറച്ചിൽ ഒരു അപേക്ഷേ പോലെ എന്നിക്ക് ഫീൽ ചെയ്തു…



“എന്റെ ഏട്ടാ ഒന്നും വേഗം വാ..”…



പുറത്തു നിന്നും സ്‌നേഹയ്യടെ വിളിക്കുടെ ആയപ്പോൾ.ഞാൻ റൂമിലെക്ക് തിരിച്ചു നടന്നു…



എന്റെ കവിമുണ്ട് മാറ്റി.അവളുടെ വീട്ടിലേക്കു 15 കിലോമീറ്റർ ദുരം.കാർ വീട്ടിന്റെ മുറ്റത്തും ചെല്ലും ആരെ കാണിക്കാനാണ് ഒരുങ്ങി കെട്ടി പോകുന്നെ.അവടെ ചെന്നാൽ എന്തെകിലും പണിയായിട്ടു അവളുടെ അനിയന്മാരും വരും…



മിറർ ഡ്രോയറിന്റെ പുറത്തു എന്നിക്ക് ഇട്ടാനുള്ള ഡ്രസ്സ്‌ എടുത്തു വെച്ചിട്ടാണ് മേഡം പുറത്തു പോയിരുന്നത്..ഞാൻ തിരിച്ചു റൂമിൽ വന്നപ്പോളാണ് അത് ശ്രദ്ധിച്ചത്..ഞാൻ ഇട്ടിരുന്നത് മാറിയിട്ട് അവൾ എടുത്തു വെച്ചിരുന്നത് എടുത്തുത്തിട്ട് പുറത്തേക്കു ഇറങ്ങി…

മേഘ പതിവില്ലാതെ ചുരിദാർ ആയിരുന്നു വേഷം…



“നീ ഷോറൂമിൽ കയറുന്നുണ്ടോ..”..അച്ഛൻ ആയിരുന്നു..



സത്യൻ എന്നാണ് അച്ഛന്റെ പേര്..



പക്ഷേ എന്നോട് പറഞ്ഞത് മുഴുവൻ കള്ളങ്ങൾ ആയിരുന്നു..തെറ്റുകൾ ഒരുപാട് ചെയ്തു കഴിഞ്ഞുയായിരുന്നു ഞാൻ അതൊക്കെ മനസിൽ ആക്കിയത്…



“ഇല്ല..”… എന്നു പറഞ്ഞു ഞാൻ കാറിലേക്കു കയറി..



അമ്മ മേഘയുടെ ചെവിതിന്നു നിൽക്കുയായിരുന്നു…



അമ്മയുടെ പേര് മീനാക്ഷി യുപി സ്കൂൾ ടീച്ചർ ആയിരുന്നു…



“ഞങ്ങൾ രാവിലേ അങ്ങ് എത്തിയേക്കാം..”…



“ശെരി എന്നാ “… ഞാൻ അമ്മയോട് പറഞ്ഞു…



“മോളെ സൂക്ഷിച്ചു പോണ്ണേ “…



“പോയിട്ട് വരാം അമ്മേ..”… മേഘ അമ്മയോട് പറഞ്ഞു..കാർ മുന്നോട്ട് എടുത്തു…



വോൾസ് വാഗൻ പോളോ റെഡ് അവളുടെ അച്ഛൻ മേടിച്ചു കൊടുത്ത കാറാണ്…അത് കൊണ്ടുതന്നെ ഞാൻ അതിൽ തൊടാറില്ല..



പക്ഷേ കേറിയ ഉടന്നെ മൊബൈൽ ഞാൻ സ്റ്റേരെയോയിൽ കൺട്ട് ചെയ്തു മ്യൂസിക് ഓൺ ചെയ്തു…



ഞങ്ങളുടെ കല്യാണം കഴിഞ്ഞു..ആദ്യരാത്രിയും കഴിഞ്ഞു..അതും പോട്ടെന്നു വെകാം..അവളുടെ അമ്മയുടെ അങ്ങ് വിരുന്നു കഴിഞ്ഞുയാണ്ഇവളും പറയുന്നേ..എന്നെ അവൾക്കു ഇഷ്ടമായില്ല എന്നു..കുറച്ചു ടൈം വേണമെന്നു..



ഇന്നു മനസിൽ അകത്തെ ഒരു കാര്യമാണ്.



ആദ്യരാത്രിയിൽ തന്നെ.എന്നെ മൊത്തമായി എടുത്തോ എന്നു പറഞ്ഞു എന്റെ മുന്നിൽ കിടന്നു തന്നത് എന്തിനായിരുന്നു ഇവൾ.



പരസ്പരം വേദനീപ്പിക്കാതെ ഞങ്ങളുടെ യാത്ര തുടരുന്നു…

നാളെയാണ് അനിയന്റെ നിശ്ചയം അമ്മ ഇന്നലെയും രാത്രി വിളിച്ചപ്പോൾ പറഞ്ഞു ഗോപുവിനെ കുട്ടിയെ വരാവും എന്നു..അമ്മയും അച്ഛനും അന്നേ ദിവസമേ വരും.സ്‌നേഹ കൂടെ വരും.ഗോപുവിനോട് എങ്ങെനെ പറയും.കേറി വരുന്നത് രാത്രിയിൽ.ഞാൻ കോളേജിൽ പോകാൻ ഇറങ്ങുബോളും ഉറക്കം..കഴിഞ്ഞ ഓണത്തിനും പോയതാണ് വീട്ടിലേക്കു…



രാവിലെ ഉറക്കം എഴുന്നേറ്റു അടുക്കളയിൽ പോയി കുറച്ചു സമയം അമ്മയെ സഹായിച്ചു.. തിരിച്ചു വന്നു റെഡിയായി..ഒരു ഡാർക്ക്‌ ബ്ലൂ ചുരിദാർ എടുത്തിട്ടു.. കഴിഞ്ഞ ബർത്തഡേക്ക് ഗിഫ്റ്റ് ആയിട്ട് തന്നതാണ്…



ആൾ നല്ല ഉറക്കം രാത്രിയിലുള്ള ഫുട്ബോൾ കളി മുഴുവൻ കണ്ടിട്ടേ കിടക്കും..എന്റെ ചുരിദാറിന് മാച്ചിങ്യായ ബ്ലു ഷർട്ടു മുണ്ടും എടുത്തു ഡോയറിന്റെ മുകളിൽ വെച്ചു..9 മണി ആകുന്നേയുള്ളു ടൈംയുണ്ട്…ഞാൻ ഒരുങ്ങി താഴെക്കും നടന്നു… സ്‌നേഹ റെഡിയായി എന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു…



“അതെ പോണ്ടേ “….



“നിന്റെ ചേട്ടൻ വരണ്ടേ “….



“എന്റെ ചേച്ചി “… എന്നു പറഞ്ഞു അവൾ സ്റ്റെയർ കേറി മുകളിലേക്കു പോയി…



15 മിനിറ്റ് കഴിഞ്ഞു ഗോപു ഇറങ്ങിവന്നു… ഞാൻ എടുത്തു വെച്ചിരുന്ന ഡ്രസ്സ്‌ അല്ലായിരുന്നു ഇട്ടിരുന്നത്..ഞാൻ പറഞ്ഞപോൾ ആൾ തിരിച്ചു കേറിപോയി…



കാര്യം ഞങ്ങൾ അതികം മിണ്ടില്ല എങ്കിലും.. പരസ്പരം ഒരു അജസ്റ്റ്മെന്റിലാണ് മുന്നോട്ട് പോകുന്നത്…



പുറത്തേക്കു ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തുയിട്ടു… എന്റെ പുറകെ അമ്മയും ഇറങ്ങി വന്നു..

“മോളെ അവനോട്‌ കുറച്ചു അടുത്ത് പെരുമാറണം “…



വേറെ ഒന്നുകൊണ്ടല്ല..കഴിഞ്ഞ തവണ ഓണത്തിന് വീട്ടിൽ പോയാപോൾ വിശേഷം ഒന്നും ആയില്ലേ.. വർഷം മുന്ന് കഴിഞ്ഞു..ആർക്കാ പ്രശ്നം എന്റെയൊരു അമ്മായി ഗോപുവിനെ വട്ടം പിടിച്ചു.. ആൾ സ്ഥിരം ഒഴിവുകൾ പറഞ്ഞു നോക്കി.. അവസാനം അമ്മായി ഞങ്ങളുടെ പെരുമാറ്റത്തെ പറ്റിയായി സംസാരം..ആളുകൾ ചുറ്റുകുടിയാൽ ഗോപൂസ് ഡൌൺ ആകും..ഞാൻ അവസാനം എങ്ങനെയോ എന്റെ റൂമിൽ കൊണ്ടുവന്നു ഇരുത്തി..



അന്ന് തിരിച്ചു ഇറങ്ങുന്ന സമയം അമ്മയും അച്ഛനും എന്നെ കുറെ ഉപദേശിച്ചു..



എന്റെ പുറകെ നടന്നു സേഹിച്ചവൻ അവസാനം നാട്ടുകാരുടെ മുന്നിൽ എന്റെ കുടുംബത്തെ മുഴുവൻ നാണം കെടുത്തിട്ട് പോയാപോൾ എവിടെന്നു വന്നു എന്റെ അടുത്ത് ഇരുന്നാവൻ..അന്ന് താലി കഴുത്തിൽ കെട്ടുമ്പോൾ എന്നോട് ചെവിൽ പറഞ്ഞയിരുന്നു.



“സോറി “..



അച്ഛന്റെ സ്വത്തുകൾ മാത്രം കണ്ടും മുന്നോട്ട് വന്ന ബന്ധുക്കളെകൾ എന്തുകൊണ്ടും എന്നിക്ക് ശെരി യെന്നു തോന്നിയത് ഗോപുവിനെ ആയിരുന്നു…



ചതിച്ചിട്ടു പോയവനോടുള്ള ദേഷ്യം ആയിരുന്നില്ല… കൈയിൽ വന്ന ഭാഗ്യത്തെ വിട്ടു കളയാൻ കഴിയില്ലെന്ന തോന്നൽ..ആദ്യരാത്രിയിൽ തന്നെ എന്നെ മുഴുവനായി ഞാൻ കൊടുത്തു..



വിരുന്നിനു പോയപ്പോൾ ആ കൈയിൽ തുങ്ങി നടന്നു..എന്റെ ജോലിയെ പറ്റിയും കുടുംബകരെയും പറ്റിയും മാത്രമേ ചോദിച്ചുള്ളൂ..ബന്ധുക്കൾ മുഴുവൻ എന്റെ മുൻബന്ധത്തെ പറ്റി പറഞ്ഞപ്പോൾ.ആൾ ചിരിച്ചു കളഞ്ഞു…



കല്യാണം കഴിഞ്ഞു ഞാൻ വീണ്ടും ജോലിക്കും കയ്റും മുന്നേ ഞാൻ കുറച്ചു സമയം ചോദിച്ചു വാങ്ങി..മുന്ന് വർഷം ആകുന്നു..ആദ്യരാത്രിക്ക് ശേഷം എന്റെ ദേഹത്ത് മോശമായി തൊട്ടിട്ടില്ല..എന്റെ എല്ലാം വിശേഷ ദിവസങ്ങളും ഓർത്തിരുന്നു സമ്മാനങ്ങൾ തരും.ഞാൻ പറയുബോൾ ഒന്നിച്ചു പുറത്തേക്കു പോകും..ആളുടെ ജോലിയെ പറ്റിയോ വിദ്യാഭാസവോ ബാങ്ക് ബാലൻസുപോലും എന്നിക്ക് അറിയില്ല..ഞാൻ ചോദിച്ചിട്ടില്ല…

ഞാൻ ചോദിച്ചു വാങ്ങിയ സമയം ഒരുപാട് കഴിഞ്ഞു പോയിരിക്കുന്നു..ഒന്നിച്ചു ജീവിക്കാൻ സമയം ആയിരിക്കുന്നു…



തുടരും….



നേരെത്തെ എഴുതിവെച്ച കഥയാണ് നിങ്ങളുടെ അഭിപ്രായം പറയണം…