ആനിയുടെ പുതിയ ജോലി – 4


ആനി അവളുടെ പുതിയ കമ്പനിയിൽ എല്ലാവരും അറിയുന്ന ഒരു നല്ല ടീംലീഡർ ആയി മാറിക്കഴിഞ്ഞു. ഒരു രണ്ടാം ശനിയാഴ്ച രാത്രി 7 മണിക്ക്, ആനിയുടെ പഴയ ഫ്രണ്ട്സിന്റെ ലേഡീസ് നൈറ്റ്‌ പാർട്ടിയിൽ..

“വെരി നൈസ് ആനീ.. അങ്ങനെ നീയും നമ്മുടെ ലേഡീസ് നൈറ്റ് അറ്റൻഡ് ചെയ്തല്ലോ.. ആൾസോ, യൂ ലുക്ക്‌ സോ പ്രെറ്റി നൗ!👌” ആനിയുടെ ഫ്രണ്ട് ആയ ബുഷ്‌റ പറഞ്ഞു.

“താങ്ക്സ് ആൻഡ് സോറി ബുഷ്‌റ.. ഞാൻ എന്റെ പുതിയ ജോലിയുടെ തിരക്കിലായിരുന്നു. ഇന്നാണ് ഒന്ന് ഇങ്ങോട്ട് വരാനുള്ള മൂഡ് ഉണ്ടായെ.” ആ രാത്രി തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളിൽ സന്തോഷിച്ചുകൊണ്ട് ആനി മറുപടി പറഞ്ഞു.

“അതെ ആനീ, നിനക്കിപ്പോ നല്ല മാറ്റമുണ്ട്. നൈസ് സാരി. നിന്റെ പുതിയ ഹെയർസ്റ്റൈലും കൊള്ളാം..” വേറൊരു പെണ്ണ് കമന്റ് ചെയ്തു. ആനി അതിലും പുളകം കൊണ്ടു. നെറ്റിയിൽ ചുവന്നൊരു പൊട്ടുമായി അസ്സലൊരു മലയാളി വെർഷൻ സണ്ണി ലിയോണിനെ പോലെയാണ് അവളെക്കാനാനിപ്പോൾ എന്ന് ചിത്ര പറഞ്ഞത് ആനി ഓർത്ത് ഉള്ളിൽ ചിരിച്ചു..

“നിനക്കിപ്പോ ഒത്തിരി ഫാൻസും ഉണ്ടായിരിക്കുമല്ലോ.. ഐയാം ഷുവർ ഓഫ് ഇറ്റ്!” ബുഷ്‌റ കൂട്ടിച്ചേർത്തു.

അത് ഒരർത്ഥത്തിൽ സത്യവുമായിരുന്നു. ആനിയിപ്പോൾ ഓഫീസിലായിരിക്കുമ്പോഴോ അല്ലെങ്കിൽ റോഷനൊപ്പം പുറത്തുപോകുമ്പോഴൊക്കെ തന്നെ ആളുകൾ രണ്ടാമതൊന്നു കൂടി ചൂഴ്ന്നു നോക്കുന്നത് അവൾക്കനുഭവപ്പെടാറുണ്ട്..

റോഷനും അതൊക്കെ ശ്രദ്ധിച്ചിരുന്നു. എങ്കിലും ആ ആളുകൾ തന്നെ അസൂയയോടെ അങ്ങനെ നോക്കുമ്പോൾ അവന് ഉള്ളിൽ ചിരിയാണ് വന്നത്. ആനിയെപ്പോലെ സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് റോഷൻ അവളോട് പറയാറുണ്ടായിരുന്നു. ഇപ്പൊ അവളുടെ വസ്ത്രധാരണത്തിലെ മാറ്റവും മേക്കപ്പും കോസ്മെറ്റിക്കുകളുമെല്ലാം തീർച്ചയായും അവളുടെ ഭംഗി വീണ്ടും കൂട്ടി. അതവരുടെ ജീവിതശൈലിയെ കൂടി മാറ്റിമറിച്ചുവെന്ന് വേണം പറയാൻ. ടിന്റുവിന്റെ ജനനം മുതൽ ആനിക്ക് കിട്ടിയ തടിയും ചെറുതായി അയഞ്ഞ വയറുമൊക്കെ ഒന്ന് കുറയ്ക്കാൻ ആനിയ്ക്ക് ആഗ്രഹവും തോന്നി തുടങ്ങി..

ആനി പുതിയ കമ്പനിയിൽ ചേർന്നിട്ട് ഇപ്പൊ രണ്ടാഴ്ചയായിരുന്നു. ചിത്രയുടെ നിർദേശം പോലെ പതിയെ അവളിലെ ഡ്രസിങ് സ്റ്റൈലും മാറി വന്നു. അവൾക്കും അതിപ്പോ ഇഷ്ടമായിരുന്നു. എങ്കിലും ഓവറായിട്ട് ഒന്നും അവൾ തന്റെ ശരീരം കാണിച്ചതുമില്ല. ബ്ലൗസിനു ഇടയിൽക്കൂടി മാറിലെ പിളർപ്പ് കാണിക്കുന്നതിലും പൊക്കിളിനു താഴെയായി സാരി ഉടുക്കുന്നതിലും, എന്നാലുമത് അവളാൽ കഴിയുന്നതു പോലെ സാരിത്തുമ്പ് കൊണ്ട് മറയ്ക്കുന്നതിലും ആനിയിപ്പോൾ എക്സ്പെർട്ട് ആയി..

“എല്ലാം ചിത്രയുടെ ഹെല്പ് കൊണ്ടാ.. ഡ്രെസ്സ് ഷോപ്പിങ്ങിലൊക്കെ അവളാ ഇപ്പോ എന്റെ ഗുരു..” അവിടെ നിൽക്കുന്ന ചിത്രയെ ചൂണ്ടിക്കൊണ്ട് ആനി പറഞ്ഞു.

“ആഹാ.. എടീ ചിത്രെ, എന്നിട്ട് ഞങ്ങളെയൊന്നും നീ ഇന്നുവരെ മിനുക്കിയെടുത്തില്ലല്ലോ ഇവളെ പോലെ..” എന്ന് ബുഷ്‌റ പരിഭവത്തോടെ കമന്റ് ചെയ്തു.

“അതിന് നീയൊക്കെ ആൾറെഡി മോഡേൺ അല്ലേ ബുഷ്‌റ.. ഹഹ.. ഇനി ഞാനായിട്ട് എന്തൂട്ട് മിനുക്കാനാ ഇതിൽ!” ചിത്ര ചിരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. എല്ലാവരും അതുകേട്ട് ചിരിക്കുച്ചു. ശെരിയായിരുന്നു, ബുഷ്‌റയുടെ ഡ്രെസ്സ് ഒത്തിരി മോഡേൺ ആയിരുന്നു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഒരു പാർട്ടിവെയർ ടോപ്പും മുട്ടു വരെ എത്തുന്ന ഒരു വെൽവറ്റ് പാവാടയുമായിരുന്നു അവളുടെ വേഷം.

എല്ലാരും അവരവരുടെ കുശുകുശുപ്പ് തുടർന്നുകൊണ്ട് ആ ലേഡീസ് നൈറ്റ് തകൃതിയായി നടന്നു. അപ്പോൾ..

“ചിത്ര.. എനിക്ക് നിന്നോടൊന്നു പ്രൈവറ്റ് ആയി സംസാരിക്കണം. ഒന്ന് വരാമോ?” ആനി ചിത്രയെ വലിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്, എന്താടാ?” അവർ ബാൽക്കണിയിലേക്ക് നീങ്ങിയപ്പോൾ ചിത്ര അവളുടെ ബിയർ നുണഞ്ഞുകൊണ്ട് ചോദിച്ചു. (ആനി ഇതൊന്നും കുടിക്കാറില്ല. ചിത്ര ഇതുവരെ നിർബന്ധിച്ചതുമില്ല.)

“അത്..” ആനി ഒന്ന് മടിച്ചു..

“എന്താടീ പെണ്ണേ കാര്യം.. വിളിച്ചോണ്ട് വന്നിട്ട്.. ഒന്നും പറയാൻ വയ്യേ?.. ചിത്ര ഒന്ന് കണ്ണുരുട്ടി.

“എടാ അത്.. എന്റെ ടീമിലെ ആ മൂന്ന് മണ്ടന്മാരെ പറ്റിയാ..”

“ഹ ഹ.. അവന്മാർക്കെന്ത് പറ്റി? വീണ്ടും വല്ല കുരുത്തക്കേടും ഒപ്പിച്ചോ?” ചിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു.

“ടാ തമാശയല്ല, സീരിയസ് ആയിട്ട് പറയുവാ. എന്റെ ഇപ്പഴത്തെ അവസ്ഥ എന്താന്നു വെച്ചാൽ, ഞാൻ 3 കുട്ടികളെ ദത്തെടുത്തത് പോലെയാണ്. അവന്മാർ നേരാംവണ്ണം ജോലി ഒന്നും കംപ്ലീറ്റ് ചെയ്യാറില്ല. തരം കിട്ടുമ്പോൾ വെറുതെ എന്നോട് വന്ന് ശൃംഗരിക്കാൻ വേണ്ടി വരും.. പക്ഷെ ഞാനവന്മാരെ അപ്പൊത്തന്നെ അവിടുന്ന് ഓടിക്കും.. ഞാനാണ് അവന്മാരുടെ ടീം ലീഡർ. പക്ഷേ ഇതിപ്പോ അവന്മാർക്കു വേണ്ടി ഞാൻ തന്നെ എല്ലാ ജോലികളും തീർക്കേണ്ട അവസ്ഥയാ. എങ്ങനെ അവന്മാരെ നേരെയാക്കണമെന്ന് എനിക്കറിഞ്ഞൂട. അഥവാ ഞാനവരെ ശകാരിച്ചാലും അതും പറഞ്ഞെന്നെ അവന്മാർ കളിയാക്കും, ദേഷ്യപ്പെടുമ്പോൾ ഞാൻ സുന്ദരി ആണെന്നും പറഞ്ഞ്..”

അവളുടെ കവിളുകൾ അത് പറയുമ്പോൾ ഒന്ന് ചുവന്നിരുന്നു.. ചിത്ര മറുപടി പറയാതെ അവൾ പറയുന്നത് കേട്ട് നിന്നു. ഒന്ന് ഉമിനീറിക്കിയ ശേഷം ആനി തുടർന്നു..

“മാനേജർ രാജേഷ് ഇപ്പൊത്തന്നെ എന്റെ ടീമിനെ നോട്ടമിട്ടു വെച്ചിട്ടുണ്ട്. ഡെഡ്ലൈൻ സമയം കഴിഞ്ഞാലും വർക്ക്‌ തീർക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലേ എന്നും പറഞ്ഞ് അയാളും ശകാരിച്ചു ഇന്നലെ. ഇനിയും ഇങ്ങനെ ആണേൽ അതെന്റെ ജോലിയെവരെ ബാധിക്കുമെന്ന് മുന്നറിയിപ്പും തന്നു.. ഇങ്ങനെ പോയാൽ മിക്കവാറും ഉടനെ ഈ ജോലിയും പോവും.. ഞാനെന്താടാ ചെയ്യേണ്ടത്..”

ആനിയെ ഞെട്ടിച്ചുകൊണ്ട് ചിത്രയ്ക്കതു കേട്ട് ചിരിയാണ് വന്നത്..

“എന്റെ ആനി.. നീ ഇത്രയ്ക്ക് പാവമാണല്ലോ.. ഞാൻ നിനക്ക് അതിനുള്ള പോംവഴി അന്നേ തന്നതല്ലേ..” ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്തോന്ന്? ഞാൻ ആ ചെറുക്കന്മാരുമായും പിന്നെ ആ കോന്തൻ മാനേജറുമായുമെല്ലാം എപ്പോഴും ശൃംഗരിച്ചോണ്ടിരിക്കണമെന്നാണോ നീ പറയുന്നെ?..” ദേഷ്യഭാവത്തോടെ ആനി പറഞ്ഞു.

“എടാ, ആ മാനേജർനെ വിട്.. പിന്നെ ആ മൂന്നെണ്ണം. അവന്മാർ എന്തായാലും കുട്ടികളല്ല. പിന്നെ കെട്ടിടത്തോളം അവർക്ക് നിന്നെ ഇഷ്ടവുമാണ്. അതുകൊണ്ടു തന്നെ എന്നും നിനക്ക് സപ്പോർട്ട് ആയിരിക്കും. നിന്റെ ഭാഗത്ത് നിന്ന് ഒരു അൽപ്പം പ്രോത്സാഹനം കിട്ടിയാൽ, അവന്മാർ തീർച്ചയായും എല്ലാ ജോലികളും ചെയ്യും. നീയൽപ്പമൊന്ന് അയഞ്ഞുകൊടുക്കണമെന്ന് മാത്രം..” ചിത്ര കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
ആനിയ്ക്കിപ്പോ 30 വയസ്സായിരുന്നു. ആ ചെറുപ്പക്കാർക്ക് 22 വയസ്സും. എങ്കിലും അവളെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും കുട്ടികളായിരുന്നു. അതുകൊണ്ട് അവന്മാർ അവളുമായി അടുത്തിടപെടുമ്പോൾ എന്തെങ്കിലും വിരോധം തോന്നിയാലും അവൾക്കവരോട് അറിഞ്ഞുകൊണ്ട് ദേഷ്യപ്പെടാൻ കഴിഞ്ഞില്ല.. ചിത്രയോട് അത് പറഞ്ഞാലും അവൾക്ക് മനസിലാകില്ലെന്ന് ആനിയ്ക്ക്‌ തോന്നി..

അന്നേരമാണ് പെട്ടെന്ന് ആനിയുടെ ഫോൺ ബെല്ലടിച്ചത്. അതെടുത്തപ്പോൾ, “ഹലോ, ശനിയാഴ്ച്ച ആയിട്ട് എന്താ ആനിചേച്ചീ പ്രോഗ്രാം?”

ഒരു പുരുഷശബ്ദമായിരുന്നു അത്. പേര് നോക്കിയപ്പോൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്‌ ആയ “ഓഫീസ് പാർട്ടി” എന്ന് കണ്ടു. അവരുടെ ടീമിലെ 4 പേർക്കും വേണ്ടി ടോണിയാണ് അത് ക്രിയേറ്റ് ചെയ്തത്.

ആനി: “ഹലോ, ഞാനെന്റെ ഫ്രണ്ട്സുമായി ഒരു പാർട്ടിയിലാ ഇപ്പൊ. ഇതാരാ സംസാരിക്കുന്നെ?”

ടോണി: നിങ്ങളുടെ ടീമിലെ വഷളൻ..

ആനി: ആഹാ.. ടോണി അല്ലേ? എന്താ ഈ നേരത്ത്?”

ടോണി: “ആനിച്ചേച്ചിയെ കുറിച്ച് ആലോചിക്കുവായിരുന്നു. അങ്ങനെ വിളിച്ചതാ.. 😊”

ആനി: “ഓഹ്.. വളരെ നല്ല തമാശ.. നിങ്ങളൊക്കെ ഇപ്പൊ ഗേൾഫ്രണ്ട്സുമായിട്ട് ചാറ്റും മറ്റുമാണെന്ന് എനിക്കറിഞ്ഞൂടെ..”

ഉടനെ..

രമേഷ്: “അതിനാര് പറഞ്ഞു ഞങ്ങൾക്ക് ഗേൾഫ്രണ്ട്സ് ഉണ്ടെന്ന്? ഒരുത്തിയും ഞങ്ങളെ തിരിഞ്ഞുപോലും നോക്കീട്ടില്ല ഇന്നുവരെ..☹️ ഞങ്ങൾക്ക് ആകപ്പാടെ ഉള്ളത് ആനിച്ചേച്ചി മാത്രമാ..😌”

ആനി: “ആഹ.. വീണ്ടും തമാശ.. അപ്പൊ എല്ലാവരുമുണ്ടോ അവിടെ..”.

റെമോ: “ഉണ്ടല്ലോ.. വാ നമുക്ക് സംസാരിക്കാം..”

ആനി: “വെരി ഗുഡ്‌.. അപ്പൊ നിങ്ങൾ മൂന്നുപേരും കൂടി സംസാരിച്ചോ.. ഞാൻ പോകുവാ..”

ടോണി, രമേഷ്, റെമോ: “😥”😢”🥺”

“അയ്യോ ആനിച്ചേച്ചീ, പോവല്ലേ..” മൂന്നു പേരും ഒരുപോലെ പറഞ്ഞു..

ആനി: “ഹഹ.. ഹ്മ്മ് ശരി.. ഞാൻ വീട്ടിലെത്തിയിട്ട് പറ്റിവാണേൽ മെസ്സേജ് അയക്കാം. ഇപ്പൊ ഇവിടെ ബിസിയാ.. ടാറ്റാ ബൈ ബൈ ഡിയർ ബ്രദേഴ്സ്!..” ആനി അവരുടെ മറുപടി കേൾക്കുന്നതിനു മുന്നേ തന്നെ ഒരു ചിരിയോടെ കാൾ കട്ടാക്കി..

ടോണിയോടും രമേഷിനോടും റെമോയോടും താൻ എത്രയെളുപ്പമാ അടുപ്പത്തിലാതെന്ന് ആനി വീണ്ടും ചിന്തിച്ചു. കഴിഞ്ഞ 2 ആഴ്ച കൊണ്ട്, പുറമെ ദേഷ്യം കാണിച്ചുകൊണ്ടാണെങ്കിലും അവളും ആ ചെറുപ്പക്കാരുടെ കമ്പനി കൂടുതലായി ആസ്വദിക്കാൻ തുടങ്ങിയിരുന്നു.. അതോടൊപ്പം, അവരുടെ നിരന്തരമായ മണ്ടത്തരങ്ങളും ഫ്ലർട്ടിംഗുമൊക്കെ ആനിയ്ക്ക് അറിയാതെയാണേലും അവരോടൊരു ആത്മബന്ധമുണ്ടാക്കി.. ആദ്യമായിട്ടാണ് അവൾക്കിങ്ങനെയൊരു അനുഭവം. എന്തായാലും അവർ തന്റെ ഇഷ്ടമില്ലാതെ ഒന്നും തന്നെ ചെയ്യില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്, അവർ തന്നോടിനി ഒരു മോശമായ രീതിയിൽ പെരുമാറുന്ന അവസ്ഥ ഉണ്ടാവുന്നതുവരെ അവരുമായി ഈ സൗഹൃദം പുലർത്തുക എന്നതാണ് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്നും ആനി സ്വയം തീരുമാനിച്ചു..

“ആനീ, ചിത്ര.. നിങ്ങളെന്താ അവിടെ നിൽക്കുന്നെ? വേഗം അകത്തേക്ക് വാ.. നമുക്ക് കാർഡ്സ് കളിക്കാം” ബുഷ്‌റ അവരുടെ അടുത്തേക്ക് ചെന്നുകൊണ്ട് പറഞ്ഞു. ആനിയും ചിത്രയും പിന്നെ അകത്തേക്ക് ചെന്ന് ആ പാർട്ടിയുടെ ബാക്കി സമയം എൻജോയ് ചെയ്തു. അവിടുന്നു തന്നെ ഭക്ഷണവും കഴിച്ചു.

രാത്രി 11 മണിയോടെ ചിത്ര ആനിയെ വീട്ടിൽ കൊണ്ടു വിട്ടു. ആനി അവൾക്ക് ബൈ പറഞ്ഞുകൊണ്ട് വീടിനകത്തു കയറി, ഫ്രിഡ്ജിൽ നിന്നും കുറച്ച് വെള്ളമെടുത്ത് കുറിച്ച് വാതിലും ലൈറ്റുമെല്ലാം അടച്ചുകൊണ്ട് ബെഡ്റൂമിലേക്ക് ചെന്നു. റോഷനും ടിന്റുമോനും അപ്പോഴേക്കും നല്ല ഉറക്കമായിരുന്നു. അവൾ എത്താൻ താമസിക്കുമെന്ന് റോഷനോട് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. ആനി പിന്നെ അവളുടെ സാരി അഴിച്ചുമാറ്റി ഒരു നൈറ്റി എടുത്തിട്ടുകൊണ്ട് ഉറങ്ങാൻ കിടന്നു.

ഒരു 11:30 ആയപ്പോൾ ആനിയുടെ ഫോണിൽ ചില നോട്ടിഫിക്കേഷൻ ശബ്ദങ്ങൾ വരാൻ തുടങ്ങി. അവൾ പാതിമയക്കത്തിൽ ഫോൺ എടുത്തു നോക്കി. ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ കുറച്ച് മെസേജുകൾ കണ്ടു.

“ഹലോ” “ചേച്ചി എവിടെയാ?” “വീട്ടിലെത്തിയോ?” “ഞങ്ങൾക്ക് വീട്ടിൽ ചെന്നിട്ട് മെസേജ് അയക്കാമെന്ന് പറഞ്ഞതല്ലേ..” “ഹലോൺ!”

ആനി ആ മെസ്സേജുകൾ കണ്ട് ഒന്ന് പുഞ്ചിരിച്ചു.. ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലേന്ന് അവൾ അതിശയപ്പെട്ടു. റോഷൻ ഇതൊന്നുമറിയാതെ ഉറങ്ങുന്നതു കണ്ടപ്പോൾ അവൾക്ക്‌ പിന്നെയൊന്ന് ആ മെസ്സേജിനു റിപ്ലൈ കൊടുത്തു നോക്കാമെന്ന് തോന്നി. അങ്ങനെയവൾ മറുവശം തിരിഞ്ഞു കിടന്നുകൊണ്ട് റിപ്ലൈ ടൈപ്പ് ചെയ്യാൻ തുടങ്ങി..

ആനി: ‘എന്തിനാ ഇപ്പൊ മെസ്സേജ് അയക്കുന്നെ? സമയം എത്രയായെന്ന് വല്ല ധാരണയുമുണ്ടോ?’

ടോണി: ‘യെസ്.. ഇറ്റ്സ് ചാറ്റിംഗ് ടൈം! 😊’

ആനി: ‘മനുഷ്യന്റെ ഉറക്കവും കളഞ്ഞിട്ട്.. എനിക്കിപ്പോ ചാറ്റ് ഒന്നും ചെയ്യണ്ട!’ ഒരു കുസൃതി ചിരിയോടെ ആനി റിപ്ലൈ കൊടുത്തു.

രമേഷ്: ‘പിന്നെ ആനീ ചേച്ചിക്ക് ഇപ്പൊ വേറെന്താ പണി?’

ആനി: ‘ഓഹ്, വീണ്ടും എല്ലാരുമുണ്ടോ.. അതിരിക്കട്ടെ, ‘ആനീ മാഡത്തിന്’ എന്ത് പറ്റി? 🤨’

രമേഷ്: ‘ക്ലോസ് ഫ്രണ്ട്സിനിടയിൽ മാഡം വിളി ഒന്നും വേണ്ടല്ലോ.. 😉’

ആനി: ‘ആരു പറഞ്ഞു നമ്മൾ ക്ലോസ് ഫ്രണ്ട്‌സ് ആണെന്ന്? 😏’ ആനി ഉള്ളിൽ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.

ടോണി: ‘😢😢😢😢’

റെമോ: ‘😔’

രമേഷ്: ‘ഇങ്ങനെ കണ്ണീച്ചോര ഇല്ലാത്ത വർത്താനം പറയല്ലേ ആനിചേച്ചീ.. 🤧’

ആനി: ‘ഹ്മ്മ് ശരി ശരി.. നമ്മൾ ക്ലോസ് ഫ്രണ്ട്സാണ്. പോരെ കൊരങ്ങന്മാരെ? 😬’ ആനിയും ആ ചാറ്റ് എൻജോയ് ചെയ്യാൻ തുടങ്ങി..

രമേഷ് : ‘ഐയാം ഹർട്ട് ഇൻസൈഡ്.. ഐ നീഡ് എ ഹഗ്.. 🥲’

ടോണി: ‘എനിക്കും..🥲’

റെമോ: ‘മീ റ്റൂ..🥲’

ആനി അത് കണ്ട് ചിരിക്കണോ അവരോട് ദേഷ്യപ്പെടണോ എന്ന് ശങ്കിച്ചു.. അവൾ റിപ്ലൈ കൊടുക്കാത്തപ്പോൾ അവന്മാർ വീണ്ടും അതേ മെസ്സേജ് ഇട്ടു.

ഒരു മിനിറ്റിനു ശേഷം…

‘(ഹഗ്സ്! 🫂)’ ആനി അവളുടെ ചുണ്ടൊന്ന് ചെറുതായി കടിച്ചുകൊണ്ട് മെസ്സേജ് ബട്ടൺ ക്ലിക്ക് ചെയ്തു..

റെമോ: താങ്ക്യൂ ആനി ചേച്ചീ..😊’

ടോണി: ‘🫂🫂🫂’

രമേഷ്: ‘പോര.. എനിക്കുണ്ടായ വേദനയ്ക്ക് ഈ സ്മൈലി മാത്രം പോരാ.. ശരിക്കുമൊരു ഹഗ് തന്നെ വേണം.. 😿’

ആനി: ‘അയ്യട!.. അത് സ്വപ്നത്തിൽ പോലും നടക്കില്ല..👿’ ആനി ചിരിയോടെയാണേലും റിപ്ലൈ കൊടുത്തു.

രമേഷ്: ‘ആഹ.. ഞാൻ അതിനെക്കുറിച്ച് സ്വപ്നം കാണുകയാണെന്ന് ചേച്ചിക്കെങ്ങനെ മനസ്സിലായി!..😉’

ആനി: ‘എന്റെ ഈശ്വരാ..🙄 എടാ ചെറുക്കാ, നിങ്ങളെക്കാൾ ഒത്തിരി പ്രായമുള്ള ഒരു സ്ത്രീയുമായിട്ടാണ് നിങ്ങൾ മൂന്നുപേരും കൂടി ശൃംഗാരിക്കുന്നതെന്ന ബോധമുണ്ടോ.. അതോ നിങ്ങൾ കണ്ണിൽ കാണുന്ന എല്ലാ പെണ്ണുങ്ങളോടും ഇങ്ങനെയാണോ ബിഹേവ് ചെയ്യാറുള്ളത്?🙄’ ആനി അൽപ്പം കടുപ്പിച്ചുകൊണ്ട് റിപ്ലൈ ചെയ്തു.
റെമോ: ‘ഇല്ല, ഞങ്ങൾക്കങ്ങനെ വേറെ ആരുമായും അടുപ്പമില്ല. പ്രോമിസ്..’

ടോണി : ‘യെസ് ആനീ ചേച്ചീ. ഞങ്ങൾക്ക് ഗേൾഫ്രണ്ട്സ് പോയിട്ട് ഞങ്ങളല്ലാതെ വേറൊരു ബെസ്റ്റ് ഫ്രണ്ട് പോലുമില്ല.. ആ ഞങ്ങളോടാണ് ചേച്ചി ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയുന്നെ.. 😔’

ആനി: ‘…….’

രമേഷ്: ‘ആനി ചേച്ചി.. ചേച്ചി ഒത്തിരി സുന്ദരിയും സെക്.. വേണ്ട, സുന്ദരിയാണ്.. ചേച്ചിയെപ്പോലെ ഒരു ഗേൾഫ്രണ്ടിനെ കിട്ടിയാൽ അത് ഞങ്ങളുടെ ഭാഗ്യമായിരിക്കും..💯 (ഹഗ്സ്).’

ആനിയ്ക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിപോയി അതുകൂടി കേട്ടപ്പോൾ.. ഇവന്മാരുടെ ചാട്ടം എങ്ങോട്ടാണെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവളൊന്നു മടിച്ചുകൊണ്ട് റിപ്ലൈ കൊടുത്തു..

ആനി: ‘ഹ്മ്മ്.. സോ, നിങ്ങൾ മൂന്ന് പേർക്കും എന്നെ നിങ്ങളുടെ കാമു.. നോ, ഗേൾഫ്രണ്ടായി വേണമെന്നാണോ പറയുന്നെ? 🙄’

ടോണി: ‘ഒരുമിച്ച് വേണ്ട.. ഞങ്ങൾ ഷെയർ ചെയ്തോളാം.. 😊’

ആനിയുടെ ഹൃദയമിടിപ്പ് കൂടി.. ഈ ചെറുക്കന്മാർ തന്നെ വിടുന്ന മട്ടില്ല..

ആനി: ‘ശരി, ഇനഫ് ഫ്‌ളർട്ടിങ്..🚫 നിങ്ങളിന്ന് എന്തൊക്കെയാണ് ചെയ്തത്?’ ആ വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ട് ആനി ചോദിച്ചു.

രമേഷ്: ‘ഉം, പ്രത്യേകിച്ചൊന്നുമില്ല.. ശനിയാഴ്ച അല്ലേ. ഒരു സിനിമയ്ക്ക് പോയി. പിന്നെ വീട്ടിൽ വന്നിട്ട് ഡ്രിങ്ക്‌സ് കഴിച്ചു.’

‘നിങ്ങൾ കുടിക്കുമോ?!’ ആനി അത്ഭുതത്തോടെ ചോദിച്ചു.

രമേഷ്: ‘അത്യാവശ്യം.. 😌’

റെമോ: ‘ഞാൻ കുടിക്കില്ല ആനി ചേച്ചീ.. ഇവന്മാർ രണ്ടും മാത്രമാ..’

ടോണി: ‘ഓ ശെരി മിഷ്ടർ നന്മമരം.🤓 ഞങ്ങൾ കുടിയന്മാരാ..’

ആനി അതിന് മറുപടി കൊടുക്കാൻ തുടങ്ങിയപ്പോൾ റോഷൻ കിടക്കുന്ന ഭാഗത്തുനിന്ന് നീങ്ങുന്നത് ശ്രദ്ധയിൽ വന്നു. അവർ ചാറ്റ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോ അരമണിക്കൂറോളം ആയിരുന്നു. ഇനിയും തുടരേണ്ടെന്ന് കരുതിക്കൊണ്ട്..

ആനി: ‘ഒക്കെ ശരി “ക്ലോസ് ഫ്രണ്ട്‌സ്”. നേരം വൈകി. നമുക്ക് പിന്നീട് സംസാരിക്കാം. ബൈ..’

ടോണി: ‘അയ്യോ, പോവല്ലേ..😟’

ആനി: ‘ഗുഡ് നൈറ്റ് ബോയ്സ്..😴’

രമേഷ്: ‘ഹ്മ്മ് ഓക്കെ.. ഗുഡ്‌നൈറ്റ്‌ ആനിച്ചേച്ചി.. ഞാൻ പറഞ്ഞത് മറക്കണ്ടാ ട്ടോ.. നിങ്ങൾക്കുള്ള കെട്ടിപ്പിടിത്തം തരാൻ റെഡിയായിട്ട് വന്നാൽ മതി തിങ്കളാഴ്ച.. 😌’

ആനി: ‘അയ്യട.. എനിക്ക് സൗകര്യമില്ല!😬’

രമേഷ്: ‘നമുക്ക് കാണാം..😌’

ആനി: ‘ആ കാണാം..😴’

രമേഷ്: ‘😈’

ടോണി: ‘😘’

റെമോ: ‘ബൈ ആനി ചേച്ചീ..🥰’

ആ സ്മൈലികൾ കണ്ട് ആനിയ്ക്ക് ശെരിക്കും നാണം വന്നു.. എങ്കിലും റിപ്ലൈ കൊടുത്തില്ല. ‘ഈ തല തെറിച്ച ചെറുക്കന്മാരെ ഞാനിനി എങ്ങനെ കണ്ട്രോൾ ചെയ്യാനാ ഈശ്വരാ’ന്ന് അവൾ ചിന്തിച്ചു. വരുന്നത് വരട്ടെ എന്ന് വിചാരിച്ചുകൊണ്ട് അവൾ പിന്നെ റോഷന്റെ ഭാഗത്തേക്ക് തിരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചു.. അപ്പോഴും അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു…

– തുടരും

✒️ടോണി