ആനിയുടെ പുതിയ ജോലി – 2


പുതിയ ദിവസം

പ്രഭാതം.. ഒരു പുതിയ ജോലി കണ്ടെത്താനുള്ള തീരുമാനവുമായി നമ്മുടെ ആനി ഉറക്കമുണർന്നു. ബ്രേക്ക്‌ഫാസ്റ്റും ലഞ്ചുമെല്ലാം തയ്യാറാക്കുന്ന അവളുടെ പതിവ് ജോലികൾ മുറ പോലെ നടന്നു. താമസിയാതെ റോഷനെയും ടിന്റുമോനെയും യാത്രയാക്കി അവൾ വീട്ടിൽ തനിച്ചായി. ആനി അവളുടെ ലാപ്ടോപ്പുമായി സോഫയിൽ ചെന്നിരുന്ന്, അവളുടെ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യുകയും ജോലിയുമായി ബന്ധപ്പെട്ട സൈറ്റുകളിൽ അതു വെച്ച് അപേക്ഷിക്കാനും തുടങ്ങി.

ഇതേ കാര്യങ്ങൾ അടുത്ത ഒരാഴ്ചയോളം തുടർന്നു. അതിന്റെ ഭാഗമായി ആനിയ്ക്ക് ചില ഇന്റർവ്യൂ കോളുകൾ ലഭിച്ചു. പക്ഷേ ഒന്നിലും അവൾ തൃപ്തയായില്ല. അടുത്ത ഞായറാഴ്ച ആവുമ്പോഴെങ്കിലും ഏതെങ്കിലും കമ്പനിയിൽ ജോലി കിട്ടണമെന്ന വാശിയിലായിരുന്നു അവൾ. മുൻപ് ആ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവൾക്ക് സോഫ്റ്റ്‌വെയർ മേഖലയിലുള്ള പരിചയം അത്ര വലുതല്ലായിരുന്നു. ഓരോന്ന് ചിന്തിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ ബെല്ലടിച്ചത്..

“ഹലോ സർ, എന്റെ പേര് ആനി എന്നാണ്.” ഒരു ഇന്റർവ്യൂ കാൾ പ്രതീക്ഷിച്ചു കൊണ്ടിരുന്ന ആനി ചോദിക്കാതെ തന്നെ ആദ്യമേ മറുപടി നൽകി.

“ഏഹ്?.. ഹഹ.. എന്താടോ ഇത്ര ഫോർമൽ ആയിട്ടുള്ളൊരു കാൾ അറ്റൻഡ് ചെയ്യൽ?” മറു തലയ്ക്കൽ നിന്നും ഒരു പെൺശബ്ദം വന്നു.

“ഓഹ്..! ചിത്ര!.. നീയായിരുന്നോ.. ഹൌ ആർ യൂ ടീ..” ആനി തന്റെ സുഹൃത്തിനോട് മറുപടി പറഞ്ഞു.

“മ്മ്.. സുഖമാടീ.. നീ എവിടെയാ? കുറച്ച് നാളായി വിവരമൊന്നും ഇല്ലല്ലോ.. നീ നമ്മുടെ ലേഡീസ് നൈറ്റിനു പോലും വന്നില്ല..” ചിത്ര അൽപ്പം പരിഹാസഭാവത്തോടെ പറഞ്ഞു.

“അയ്യോ, സോറി ചിത്രക്കുട്ടീ.. സത്യത്തിൽ ഞാനാ കാര്യം മറന്നു പോയി. ഒരു പുതിയ ജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു രണ്ടാഴ്ച മുഴുവൻ..”

“അതെന്തിനാ പുതിയ ജോലി?? വെയ്റ്റ്.. നിന്നെ വീണ്ടും പുറത്താക്കിയെന്ന് മാത്രം എനിക്ക് കേൾക്കണ്ട!..” ചിത്ര കളിയായിട്ടൊന്നു പറഞ്ഞു. ആനി അതു കേട്ടപ്പോൾ മറുപടി പറയാനാകാതെ അൽപ്പം നീരസപ്പെട്ടു..

“ഓഹ്.. സോറി ടാ.. ഞാൻ അറിഞ്ഞില്ലല്ലോ. ആ എന്തായാലും പോട്ടെ. നല്ല ജോലി ഇനിയും കിട്ടുമല്ലോ..” അവൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ ചിത്ര ക്ഷമാപണം നടത്തി. കുറച്ചു നേരം ഇരുവരുമൊന്നും മിണ്ടിയില്ല.

“മ്മ്.. എന്റെ കമ്പനിയിൽ ഒരു ഓപ്പണിംഗ് ഉണ്ടെന്നു തോന്നുന്നു. നിനക്ക് അവിടെ ജോലിയ്ക്ക് കയറാൻ പറ്റിയേക്കാം. നിന്റെ ബയോഡേറ്റ എനിക്ക് അയച്ചു താ.” ചിത്ര പറഞ്ഞു.

അതു കേട്ടതും ആനിയുടെ മനസ്സ് വീണ്ടും തുള്ളിച്ചാടാൻ തുടങ്ങി..

“സത്യമാണോ ചിത്ര.. താങ്ക്യൂ, ഞാൻ വേഗം അയയ്ക്കാം.”

“ഗുഡ്. പക്ഷെ നിന്നെ അവിടെ കയറ്റണമെങ്കിൽ ഈ വീക്കെൻഡ് എങ്കിലും നീ നമ്മുടെ ലേഡീസ് നൈറ്റിനു വരണം..” ചിത്ര പറഞ്ഞു.

“അത്.. ടാ എന്നോട് വിരോധമൊന്നും തോന്നരുത്. എനിക്കിപ്പൊ അവരെ എല്ലാവരേയും കാണാനുള്ള മൂടൊന്നുമില്ല.” ആനി മറുപടി പറഞ്ഞു.

“ആ എങ്കിൽ ശരി. നമ്മൾ രണ്ടുപേർ മാത്രമായാൽ പ്രോബ്ലം ഇല്ലല്ലോ?” ചിത്ര ചോദിച്ചു.

“അത് ഓക്കേ ടാ. നമുക്ക് മീറ്റ് ചെയ്യാം.” അങ്ങനെ അക്കാര്യം സംസാരിച്ചുകൊണ്ട് ആനി കാൾ കട്ട് ചെയ്തു.

ചിത്ര അവളുടെ കോളേജിലെ സുഹൃത്തായിരുന്നു, അവളും ആനിയുടെ നാട്ടിൽ നിന്നായിരുന്നു. ചിത്രയും ആനിയെപ്പോലെ വിവാഹത്തിനു ശേഷം നഗരത്തിലേക്ക് താമസം മാറി, ഉടനെ തന്നെ ജോലിയിൽ പ്രവേശിച്ചു. എന്നാലും അവൾക്ക് ആനിയെക്കാൾ കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്നു.

വീക്കെൻഡ് ആയപ്പോൾ ആനി അവൾക്ക് ലഭിക്കാൻ പോകുന്ന പുതിയ ജോലിയെക്കുറിച്ച് ചർച്ച ചെയ്യാനും ചിത്രയെ കാണാനുമുള്ള ആവേശത്തിലായിരുന്നു. അവരുടെ പതിവ് സ്ഥലമായ ഒരു കോഫി ഷോപ്പിൽ വെച്ച് രണ്ടുപേരും കണ്ടുമുട്ടി. ആനി മുൻപത്തെ 2 കമ്പനികളിൽ താൻ കഠിനാധ്വാനം ചെയ്തതിനെ പറ്റിയൊക്കെ അവളോട് പറഞ്ഞു. ആനിയുടെ ബയോഡേറ്റ അവർ സ്വീകരിച്ചെന്നും ആനിയെ അവിടെ ജോലിക്കെടുക്കാൻ മാനേജരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും ചിത്ര പറഞ്ഞു.

“ഞാൻ തീർച്ചയായും ഇനിയും കഠിനാധ്വാനം ചെയ്യും, ഇത്തവണ ആരും എന്നെ പിരിച്ചു വിടില്ല.”, ആനി ചിത്രയോട് ഉറപ്പിച്ചു പറഞ്ഞു.

“എന്നാൽ കുറച്ച് മാസങ്ങൾക്കുള്ളിൽ നിന്നെ അവരും പുറത്താക്കുമെന്ന് എന്റെ മനസ്സ് പറയുന്നു..” ചിത്ര അൽപ്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“ഏഹ്? എന്തിന്??.. നീ എന്തിനാ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നെ ചിത്രെ?” ആനി ഞെട്ടലോടെയും ഒരൽപ്പം ദേഷ്യത്തോടെയും ചോദിച്ചു.

“ലുക്ക്‌ ആനി.. ഞാൻ തുറന്നു പറയാം. നീ മറ്റുള്ളവരുമായി അധികം ഇടപഴകുകയോ സംസാരിക്കുകയോ ചെയ്യുന്ന ആളല്ല..” ചിത്ര പറഞ്ഞു.

“ഞാൻ ചെയ്യുന്നുണ്ടല്ലോ.”

ആനിയുടെ മുഖത്തേക്ക് നോക്കി ആനി അൽപ്പം കടുപ്പിച്ച് പറഞ്ഞു,

“സ്ത്രീകളുടെ കാര്യമല്ല ഞാൻ പറയുന്നത്..”

“പുരുഷന്മാരോടൊ?” ആനി അൽപ്പം നീരസത്തോടെ ചോദിച്ചു.

“ഉം..” ചിത്ര മൂളി.

“അത്.. എനിക്ക് അറിയില്ല ചിത്ര.. അവർ എന്നെ എങ്ങനെ നോക്കിക്കാണുന്നു എന്ന് നിനക്കുമറിയാമല്ലോ. ഞാൻ ഇതുവരെ ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം അവർ മാറിനിന്ന് ചില വൃത്തികെട്ട കമന്റുകളൊക്കെ പറയുമായിരുന്നു. ആ ടീമിലെ ആകപ്പാടെ ഉള്ളൊരു സ്ത്രീ ഞാനായിരുന്നു.” ആനി അൽപ്പം നിരാശയോടെ പറഞ്ഞു.

“അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ പാലുപോലെ വെളുത്ത നിറവും രൂപഭംഗിയുമുള്ള നിന്നെ കണ്ടാൽ ആരുമൊന്നു നോക്കിപ്പോവില്ലേ. വേണേൽ രണ്ട് കമന്റും പറയും.” ചിത്ര തന്റെ കൂട്ടുകാരിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

“ച്ഛെ.. സ്റ്റോപ്പ്‌ ഇറ്റ് ചിത്ര..”

ആനി അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരു നിമിഷത്തേക്ക് തന്റെ കൂടെ ജോലി ചെയ്തിരുന്ന പുരുഷൻമാരുടെ നോട്ടങ്ങൾ കടന്നു വന്നു. അവളെ കൊത്തിപ്പറിക്കുന്ന ആ കണ്ണുകളും, നേരിട്ടല്ലെങ്കിലും അവളെ വർണിച്ചു കൊണ്ട് അവർ പറഞ്ഞിട്ടുള്ള മോശം കമന്റുകളുമൊക്കെ. നേരിട്ട് സമ്മതിക്കാൻ വയ്യെങ്കിലും ചിത്ര പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി.

“ആ, എന്തായാലും ഇനി പുതിയ കമ്പനിയിൽ വരുമ്പോഴെങ്കിലും നീ അവരോട് അടുത്തിടപഴകി പെരുമാറുന്നതാണ് നല്ലത്. അല്ലേൽ വീണ്ടും ജോലി പോവും..” ചിത്ര ഒരു പ്രധാന കാര്യം പറയുന്ന ഭാവത്തോടെ മൊഴിഞ്ഞു.

“അത്തരത്തിലുള്ള വൃത്തികെട്ട പുരുഷന്മാരോട് ഞാൻ എങ്ങനെ അടുത്തിടപഴകാനാ നീ ഉദ്ദേശിക്കുന്നെ?..” ആനി അൽപ്പം ദേഷ്യം ഭാവിച്ചുകൊണ്ട് ചോദിച്ചു.

“എടാ.. അവന്മാർ ചെയ്യുന്നതെല്ലാം അങ്ങ് സമ്മതിച്ച് കൂടെ പോകണമെന്നല്ല ഞാൻ പറഞ്ഞെ, നിനക്ക് അവരോട് ഒരു സേഫ് അകലം പാലിച്ചുകൊണ്ട് തന്നെ ജോലി ചെയ്തു പോകാൻ കഴിയും. ചില സാഹചര്യങ്ങളിൽ ഒന്ന് കണ്ണടയ്ച്ചു കൊടുക്കണമെന്ന് മാത്രം. ” ചിത്ര പതിയെ മറുപടി നൽകി.
“ഏയ്‌, എനിക്കതൊന്നും ഇഷ്ടമല്ല. അവന്മാരുടെ ഒരു വേലയും എന്റെ അടുത്ത് നടക്കില്ല..” ആനി തല വലത്തേക്കും ഇടത്തേക്കും ആട്ടിക്കൊണ്ട് പറഞ്ഞു.

“എങ്കിൽ നിന്റെ ഇഷ്ടം.. പോ.. പോയി വീണ്ടും ജോലിയും കളഞ്ഞിട്ട് വാ..” ചിത്രയും തിരിച്ചടിച്ചു.

ആനി ഒന്നും പറയാനാകാതെ ചിത്രയെ മിഴിച്ചു നോക്കി.. അവളുടെ കണ്ണിൽ ചെറിയൊരു മിഴിനീർ തളം കെട്ടി..

“ആനി.. നിന്റെ മനസ്സിലുള്ളത് എന്താണെന്ന് എനിക്കറിയാം.. ഞാനും ആദ്യമൊക്കെ അങ്ങനെയായിരുന്നു. പക്ഷേ ഇവിടെ അങ്ങനെയായാൽ പറ്റില്ല.. എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നതെന്ന് വേണേൽ കൂട്ടിക്കോ..” ചിത്ര തന്റെ സുഹൃത്തിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“മ്മ്.. ശെരി, ഞാൻ ട്രൈ ചെയ്യാം. ഞാൻ എന്താണ് ചെയ്യേണ്ടത്?” ആനി അവളോട്‌ ചോദിച്ചു.

“ജസ്റ്റ്‌ റിലാക്സ് ടാ… അതത്ര പാടുള്ള കാര്യമൊന്നുമല്ല. ഞാനുണ്ടല്ലോ നിന്നെ അവിടെ നിന്നെ സഹായിക്കാൻ. എന്തായാലും, ആദ്യം തന്നെ ഒരു കാര്യം. ഇനി മുതൽ നീ സീരിയലിൽ കാണുന്ന അമ്മായിമാരെപ്പോലെ എല്ലാം മൂടിക്കെട്ടി ഡ്രസ്സ്‌ ധരിക്കുന്നത് നിർത്തുക. കുറച്ചു കൂടി മോഡേൺ ആവണം.” ചിത്ര പറഞ്ഞു.

“ഈ ഡ്രെസ്സിങ്ങ് സ്റ്റൈലിനു എന്താ കുഴപ്പം?” ആനി അമ്പരപ്പോടെ ചോദിച്ചു.

ചിത്ര ഒരു കള്ളച്ചിരിയോടെ, “അതൊക്കെ നിനക്ക് മനസ്സിലാവും.. ഇപ്പൊ നീ ഈ കോഫി കുടിക്ക്.”

അവരുടെ സംസാരം തുടർന്നു. ആനിയെ അവളുടെ പുതിയ ജോലിയിലും അതിനായുള്ള ഡ്രെസ്സ് ഷോപ്പിംഗിലുമൊക്കെ സഹായിക്കാമെന്ന് ചിത്ര വാഗ്ദാനം ചെയ്തു..



പുതിയ ജോലി





ഒരാഴ്ചയ്ക്കുള്ളിൽ ആനിയ്ക്ക് ചിത്രയുടെ കമ്പനിയിൽ ജോലി ലഭിച്ചു. വീണ്ടും അവൾ പുരുഷന്മാരുടെ കോർപ്പറേറ്റ് ലോകത്തേക്ക് പ്രവേശിക്കാൻ തയ്യാറായി.. ജോയ്ൻ ചെയ്യേണ്ട ദിവസം രാവിലെ അവളുടെ വീട്ടിൽ..



“ആഹാ.. ഇതാണോ നിന്റെ പുതിയ സാരി?” ആനി ഹാളിലേക്ക് വന്നപ്പോൾ അവളുടെ ഭർത്താവ് റോഷൻ അൽപ്പം അത്ഭുതത്തോടെ ചോദിച്ചു.



“യെസ്.. ഫസ്റ്റ് ഡേ തന്നെ ഒരു മതിപ്പ് ഉണ്ടാക്കാൻ ഓഫീസിൽ മോഡേൺ വസ്ത്രം ധരിക്കണമെന്ന് ചിത്രയാ നിർബന്ധിച്ചെ..” ആനി കുറച്ച് നാണത്തോടെ മറുപടി പറഞ്ഞു.



ആ സാരി അത്ര മോശമായ രീതിയിൽ ഒന്നുമല്ല ആനി ഉടുത്തിരുന്നത്. എന്നാലും അവൾ ഇത്തരമൊരു സാരി ധരിക്കുന്നത് ആദ്യമായിട്ടായിരുന്നു. മുന്താണി ചെറുതായി മടക്കി വശത്തേക്ക് ധരിക്കണമെന്നും സാരിയുടെ ഞൊറി അൽപ്പം താഴേക്ക് നീക്കണമെന്നും ചിത്ര അവളെ നിർബന്ധിച്ചിരുന്നു. ആനിയ്ക്ക് അത് വളരെ കൂടുതലായിട്ടാണ് തോന്നിയത്. അതുകൊണ്ട് അവളത് കഴിയുന്നതുപോലെ നീക്കി വെച്ചു. പതിവുപോലെ മുടി ഒരു ക്ലിപ് വെച്ച് കെട്ടി നെറ്റിയിൽ അവളൊരു ചുവന്ന പൊട്ടും വെച്ചു. അതിലാണ് അവൾക്ക് കൂടുതൽ ഭംഗിയെന്ന് റോഷൻ എപ്പോഴും പറയാറുണ്ട്..



“മ്മ്, എനിക്ക് ഇഷ്ടായി ആനി.. ഗുഡ് ലക്ക് ഫോർ ദ ഇന്റർവ്യൂ ഡിയർ..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.



“താങ്ക്സ് റോഷേട്ടാ.. വൈകിട്ട് വന്നിട്ട് അവിടുത്തെ വിശേഷങ്ങൾ പറയാം ട്ടോ..” അവൾ റോഷന്റെ കവിളിലൊരു ചുംബനം നൽകി. റോഷൻ തിരിച്ചും.



ടിന്റുമോനെ സ്കൂൾ ബസിൽ കയറ്റി വിട്ടിട്ട് റോഷൻ ഓഫീസിലേക്ക് പോയി. ആനി ചിത്രയ്ക്കായി വെയ്റ്റ് ചെയ്തു. ഫസ്റ്റ് ഡേ ആയതുകൊണ്ട് ആനിയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യാൻ എത്താമെന്ന് ചിത്ര പറഞ്ഞിരുന്നു. ചിത്ര അൽപ്പനേരം കഴിഞ്ഞപ്പോൾ അവളുടെ കാറിൽ എത്തി.



“താങ്ക്സ് ടാ.. ഇത്ര ദൂരം എനിക്കു വേണ്ടി വന്നല്ലോ.” ആനി തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ട സന്തോഷത്തിൽ പറഞ്ഞു.



“നോ വറീസ് ടാ. വാ നമുക്ക് വേഗം പോവാം.” ആനി ആ കാറിൽ കയറി പാസഞ്ചർ സീറ്റിൽ ഇരുന്നു. അവൾ ഒത്തിരി സന്തോഷത്തിൽ ആയിരുന്നു ഇന്ന്. ചിത്ര ആനിയെ ഒന്ന് സ്കാൻ ചെയ്ത് അത്ര തൃപ്തികരമല്ലാത്ത മട്ടിൽ ഒരു നെടുവീർപ്പ് നൽകി. ആനി അതുകണ്ട് ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു.



“മ്മ്, അറ്റ്ലീസ്റ്റ്, നീ സാരി കുറച്ചെങ്കിലും താഴോട്ടു ഇറക്കി ഉടുത്തല്ലോ. പുരുഷന്മാർക്ക് അതൊക്കെ ഇഷ്ടമാണ്.”



ആനി അതുകേട്ട് നാണിച്ചു പോയി. ചിത്ര സംസാരം തുടർന്നു. മറ്റുള്ളവരുമായി എങ്ങനെ സൗഹാർദ്ദപരമായി പെരുമാറണമെന്ന് ആനിയ്ക്ക് ചില നിർദ്ദേശങ്ങൾ നൽകി. അങ്ങനെ അവർ ഓഫീസിൽ എത്തി. അതൊരു വലിയ കമ്പനി ആയിരുന്നു. അവർ ലിഫ്റ്റിൽ കയറി പത്താം നിലയിൽ എത്തി. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ ചിത്ര ആനിയെയും വലിച്ചുകൊണ്ട് നേരെ ലേഡീസിന്റെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ആനിയ്ക്ക് അതെന്തിനാണെന്ന് മനസ്സിലായില്ല. അവിടെ നിന്ന ചിലർ അവരെ നോക്കുന്നതുമവൾ കണ്ടു.



“എന്താടാ.. നീയെന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നെ? എനിക്കിപ്പോ മുള്ളാനൊന്നും തോന്നുന്നില്ല!..” ആനി അവളുടെ കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് സ്വരം താഴ്ത്തി പറഞ്ഞു.



“അടങ്ങി നിൽക്ക് പെണ്ണെ.. ഞാൻ നിന്നെ ഒന്നുകൂടി ഒന്ന് റെഡി ആക്കട്ടെ..” അവൾ ആനിയെയും കൊണ്ട് വാഷ്ബേസിന്റെ അടുത്തുള്ള കണ്ണാടിയുടെ മുന്നിലെത്തി. എന്നിട്ട് ആനിയുടെ ക്ലിപ് ചെയ്തുവെച്ച മുടി അഴിച്ചിട്ട് അത് സ്വതന്ത്രമാക്കി. ആനി അത്ഭുതത്തോടെ ഒരു പാവയെ പോലെ നിന്നു കൊടുത്തു. ചിത്ര തന്റെ മേക്കപ്പ് കിറ്റ് എടുത്ത് തുറന്ന് ആനിയുടെ മുഖത്ത് കുറച്ചൊക്കെ മേക്കപ്പ് ഇട്ടുകൊടുത്തു.



“ഞാൻ അന്നേ നിന്നോട് മേക്കപ്പിന്റെ കാര്യം പറഞ്ഞതാ. എല്ലാ ദിവസവും മേക്കപ്പ് ഇട്ടുകൊണ്ടേ നീ ഇവിടെ വരാവൂ.” ചിത്ര അവളോട് ശകാരമട്ടിൽ പറഞ്ഞു. “മുടി ഇനി മുതൽ ക്ലിപ് ഇട്ട് വെക്കേണ്ട. നിനക്ക് നല്ല സിൽക്കി ഹെയർ ഉണ്ട്. അതിനെ വെറുതെ ഇങ്ങനെയിടുന്നതാ നിനക്ക് കൂടുതൽ ഭംഗി.” ആനി ഒന്നും മിണ്ടാതെ ചിത്രയുടെ ചെയ്തികൾ നോക്കി നിന്നു. ചിത്ര പിന്നീട് ആനിയുടെ സാരിയുടെ മുന്താണി ഒന്നുകൂടി ചെറുതായി മടക്കി വശത്തേക്ക് ക്രമീകരിച്ചു. അതവളുടെ പുതിയ ബ്ലൗസ്സിൽ കുറച്ച് ക്ലീവേജ് വ്യൂ നൽകുകയും ചെയ്തു. ആ പിളർപ്പ് കണ്ടപ്പോൾ ആനി ഒന്ന് പരിഭ്രാന്തയായി..



“ചിത്ര.. അതൽപ്പം കൂടുതലല്ലേ?” ആനി പരാതി പോലെ പറഞ്ഞു..



“അതൊന്നും സാരമില്ല ടാ.. അങ്ങനെയാണ് ഞാനും സാരി ധരിക്കുന്നത്.. അപ്പോൾ നിനക്കും ഒരു പ്രോബ്ലവുമുണ്ടാവില്ല.” ചിത്ര അവൾക്ക് ഉറപ്പ് നൽകി.



“ഇന്നത്തെ ദിവസം തന്നെ എക്സാമ്പിൾ ആക്കിക്കോ, വ്യത്യാസം കാണാം. ജസ്റ്റ്‌ ട്രസ്റ്റ്‌ മി ടാ..” ചിത്ര പറഞ്ഞു. ആനി പിന്നെ ഒന്നും മിണ്ടിയില്ല. അവൾക്ക് ചിത്രയെ വിശ്വാസമായിരുന്നു.



അവളുടെ ഡ്രെസ്സിങ്ങിൽ ഒടുവിൽ തൃപ്തയായ ശേഷം ആനിയെ ചിത്ര കണ്ണാടിയുടെ നേർക്ക് തിരിച്ചു നിർത്തി. ആനിയാ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തനിക്ക് കൂടുതൽ അഴക് വന്നതായിരുന്നു തോന്നിപ്പോയി. ചിത്രയുടെ മേക്കപ്പ് അവളുടെ മുഖസൗന്ദര്യത്തെ കൂടുതൽ എടുത്തുകാണിച്ചു എന്ന് വേണം പറയാൻ. പക്ഷേ കഴുത്തിനു താഴേക്കു നോക്കിയ അവൾ അൽപ്പം ഞെട്ടി പോയി. അവൾ ഭരിച്ചിരുന്ന ചുവന്ന ബ്ലൗസിന്റെ ഇടയിൽ മുലകളുടെ വെട്ട് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അതിനും താഴേക്ക് നോക്കിയപ്പോൾ അവളുടെ പൊക്കിൾ മറച്ചുകൊണ്ടാണെങ്കിലും വയറിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തുറന്നുകാണിക്കുന്നതായി ആനിയ്ക്ക് കാണാൻ കഴിഞ്ഞു..

അറിയാതെയവൾ കൈകൊണ്ടാ ഭാഗങ്ങൾ മറയ്ക്കാൻ ശ്രമിച്ചു. പക്ഷേ ചിത്രയുടെ ശക്കാരിച്ചുള്ള നോട്ടം കണ്ടപ്പോൾ അവൾക്കാ ചെയ്തി വിചിത്രമായി തോന്നി. അതുകൊണ്ടവൾ തന്റെ കൈകൾ ഇരുവശങ്ങളിലേക്ക് വയ്ക്കാൻ പരമാവധി ശ്രമിച്ചു. അവൾക്കാ ഡ്രെസ്സിങ്ങ് രീതി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്ന് പരീക്ഷിചു നോക്കാമെന്ന് അവൾ സ്വയം വാഗ്ദാനം ചെയ്തു..



ചിത്രയെ സംബന്ധിച്ച് സ്ത്രീകൾ ആ ഓഫീസിൽ സാധാരണയായി വസ്ത്രം ധരിക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ ആനിയ്ക്ക് ഇത് അവളുടെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു പടിയായിരുന്നു.



“ഈ പൊട്ടിന്റെ കാര്യമോ?” തനിക്കത് വേണോ വേണ്ടയോ എന്ന് ഉറപ്പില്ലാതെ ആനി ചോദിച്ചു.



“പൊട്ട് ശരിക്കും നല്ലതാണ്.. നിന്നെ അതിൽ കാണാൻ കൂടുതൽ സെക്‌സിയായി തോന്നും. ഇന്നത്തേക്ക് അതങ്ങനെ കിടന്നോട്ടെ..” ആനിയെ വീണ്ടും നാണിപ്പിച്ചുകൊണ്ട് ചിത്ര മറുപടി നൽകി.



“ഹ്മ്ം, ശെരി വാ, നമുക്ക് പോകാം.”





ആനി ഒരിക്കലും ഇതുപോലെ സാരി ഉടുത്തിട്ടില്ല. വീട്ടിൽ നിന്ന് എവിടെ പോയാലും മൂടിക്കെട്ടിയ രീതിയിൽ മാത്രമേ അവൾ ഡ്രെസ്സ് ചെയ്തിട്ടുള്ളു. ആ അവൾ, കൂട്ടുകാരിയുടെ നിർബന്ധപ്രകാരം ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ തുറന്നുകാട്ടി, അതും തനിക്ക് പരിചയമില്ലാത്ത ഒരു ഓഫീസിൽ കൂടി നടക്കുന്നു. ചിത്രയും സമാനമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ആനിയുടെ സൗന്ദര്യത്തിനു മുന്നിൽ ചിത്ര ചില പടികൾ താഴെയായിരുന്നു.



ഓഫീസിലെ ആൾക്കൂട്ടത്തിനിടയിലൂടെ ആനി ചിത്രയുടെ നടത്തത്തിലെ സ്റ്റൈൽ അനുകരിക്കാൻ ശ്രമിച്ചു. ഓഫീസിലെ മറ്റ് സ്ത്രീകളെയും ആനി നോക്കി. അവരെല്ലാം സമാനമായ വസ്ത്രം ധരിച്ചിരുന്നുവെന്ന് കണ്ടപ്പോൾ അവൾക്ക് വീണ്ടും ആശ്വാസം തോന്നി. ഇനിമുതൽ അവളും അവരെപ്പോലെ കോർപ്പറേറ്റ് ലോകത്തിലെ ഒരു വനിത ആണെന്ന് അവൾ മനസാലെ വിധിയെഴുതി..



ആനിയെയും കൂട്ടി ചിത്ര നേരെ മാനേജരുടെ ഓഫീസിലേക്ക് ചെന്ന് വാതിലിൽ മുട്ടി. അകത്തേക്ക് വരാൻ നിർദേശം കിട്ടിയപ്പോൾ അവർ രണ്ടുപേരും കയറി.



“ഗുഡ്മോർണിംഗ് രാജേഷ് സർ. ഇതാണ് ആനി.” ചിത്ര അവളുടെ കൂട്ടുകാരിയെ മാനേജർക്ക് പരിചയപ്പെടുത്തി. മാനേജർ രാജേഷ് 40 വയസുള്ള ഒരാളായിരുന്നു. അൽപ്പം കഷണ്ടിയും നരയും കയറിയ എന്നാലും കാണാനും തരക്കേടില്ലാത്ത മുഖം.



“ഹലോ, ഗുഡ് മോർണിംഗ് സർ.” ആനിയും കൂട്ടിച്ചേർത്തു. രാജേഷ് തന്റെ കസേരയിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവരെ അഭിവാദ്യം ചെയ്തു. ആനിയ്ക്ക് ഒരു ഷേക്ക്‌ഹാൻഡും കൊടുത്ത് ജോലി കിട്ടിയതിൽ അഭിനന്ദിച്ചു.



“വെൽക്കം ടു ദ കമ്പനി, ആനി. ഗ്ലാഡ് ടു മീറ്റ് യൂ.” ആനിയ്ക്ക് അയാളുടെ പെരുമാറ്റത്തിൽ നല്ല മതിപ്പു തോന്നി. തന്റെ പഴയ മാനേജരുമായി താരതമ്യം ചെയ്യുമ്പോൾ ഇദ്ദേഹം സൗമ്യനാണെന്ന് അവൾക്ക്‌ മനസ്സിലായി.



കുറച്ചുകൂടി ചർച്ചകൾക്കൊടുവിൽ, “ഞാൻ തനിക്ക് നമ്മുടെ ടീമിനെ പരിചയപ്പെടുത്താം.” എന്ന് പറഞ്ഞുകൊണ്ട് രാജേഷ് ഒരു മിനിറ്റ് പുറത്തേക്ക് പോയി. ചിത്രവും ആനിയും പരസ്പരം നോക്കി പുഞ്ചിരി തൂകി. ആനി വളരെ ത്രില്ലിൽ ആയിരുന്നു.





രാജേഷിനോടൊപ്പം അവരുടെ ടീം അകത്തേക്ക് വന്നു. ആനി അത്ഭുതത്തോടെ വന്നവരെ നോക്കി. രാജേഷ് പരിചയപ്പെടുത്തിയതു പോലെ 3 പേർ ആ ടീമിലുണ്ടായിരുന്നു. ടോണി, സമീർ, അമർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. മൂവരും ചെറുപ്പക്കാർ.



ആനി എല്ലാവരോടും സ്വയം പരിചയപ്പെടുത്തി. ഓരോരുത്തരായി മുന്നോട്ട് വന്ന് അവളുടെ കൈയിൽ ഷേക്ക്‌ഹാന്റ് നൽകി വെൽക്കം ചെയ്തു. അതിൽ ടോണി എന്ന് പേരുള്ള പയ്യൻ ഷേക്ക്‌ഹാന്റ് നൽകിയപ്പോൾ തന്റെ കയ്യിൽ പിടിച്ചപ്പോൾ ഒന്ന് ചെറുതായി അമർത്തിയത് ആനിയുടെ ശ്രെദ്ധയിൽ പെട്ടില്ല..



അവർ മൂവരും തിരിച്ചു പോയപ്പോൾ രാജേഷ് തുടർന്നു, “മിസ്സ്‌ ആനി, ഇവർ മൂന്നു പേരും ചെറിയ പിള്ളേരാ. കോളേജിൽ നിന്ന് ഇന്റേൺഷിപ് വഴി ജോലിയിൽ കയറിയവരാണ്. ഏതാനും മാസങ്ങളായി കമ്പനിയിൽ വന്നിട്ട്. ടീം ലീഡർ എന്ന നിലയിലുള്ള ആനിയുടെ എക്സ്പീരിയൻസിനെക്കുറിച്ച് ചിത്ര എന്നോട് പറഞ്ഞിരുന്നു. സോ, അവരെ ഉപദേശിക്കാനും സമയാസമയം ജോലി തീർത്തിട്ടില്ലെങ്കിൽ ഗുണദോഷിക്കുവാനുമുള്ള പൂർണസ്വാതന്ത്ര്യം ഞാൻ ആനിക്ക് വിട്ടുതരുന്നു. ഞാൻ ആവശ്യപ്പെടുന്ന സമയത്ത് വർക്ക്‌ തീർത്തു തന്നാൽ നിങ്ങളുടെ ടീമിന് വേഗം ഈ കമ്പനിയിൽ ഉയരം.. ഓൾ ദ ബെസ്റ്റ്!..”



അതു കേട്ടപ്പോൾ ആനി ചിത്രയെ ഞെട്ടലോടെ ഒന്ന് നോക്കി. അവൾക്കറിയില്ലായിരുന്നു ആദ്യമേ തന്നെ അവൾക്ക് ടീം ലീഡർ പോസ്റ്റ്‌ കിട്ടുമെന്ന്. ഉടനെ അവൾ സമനില വീണ്ടെടുത്തുകൊണ്ട് രാജേഷിന്റെ മുഖത്തു നോക്കി നന്ദി രേഖപ്പെടുത്തി.



“തീർച്ചയായും സാർ, താങ്ക്സ്..” ആനി മറുപടി പറഞ്ഞു.



“മ്മ്, ഹാപ്പി ആയല്ലോ ആനി. എന്റെ ഓഫീസ് താഴത്തെ ഫ്ലോറിലാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിചാൽ മതി കേട്ടോ..” ചിത്ര പറഞ്ഞു.



ആനി ചിത്രയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അവളെ യാത്രയാക്കി. രാജേഷ് ആനിയ്ക്ക് ഓഫീസിന്റെ ഓരോ സ്ഥലങ്ങളും ചുറ്റിക്കാണിച്ചു. നടക്കുമ്പോൾ ആനിയ്ക്ക് ചില സമയം അയാൾ തന്റെ ശരീരത്തിൽ അറിയാത്ത രീതിയിൽ നോക്കുന്നതായി തോന്നിപ്പോയി. ചിത്ര പറഞ്ഞത് അവളോർത്തു, രാജേഷിന് ഈ നോട്ടം മാത്രമേ ഉള്ളെന്നും, നിരുപദ്രവകാരിയാണെന്നുമൊക്കെ മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും അയാളുടെ കണ്ണുകളിൽ നിന്ന് രക്ഷപ്പെടാൻ ആനി തന്റെ എടുത്തുകാണിക്കുന്ന ഭാഗങ്ങൾ അറിയാത്ത രീതിയിൽ കൈ കൊണ്ട് മറയ്ക്കാൻ ശ്രെമിച്ചുകൊണ്ട് അയാളോടൊപ്പം നടന്നു. ഒടുവിൽ രാജേഷ് ആനിയ്ക്ക് അവളുടെ ഓഫീസ് ക്യാബിൻ കാണിച്ചു കൊടുത്തു.



“ആനിയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, എന്റെ ഓഫീസിലേക്ക് വന്ന് പറയാം. ഗുഡ് ലക്ക്!” രാജേഷ് അവളെ ഒന്നുകൂടി അടിമുടി നോക്കിയിട്ട് പറഞ്ഞുകൊണ്ട് പോയി.



‘അയാൾ ആരാണെന്നാ വിചാരം.. ഒരു പെണ്ണിന്റെ വേണ്ടാത്തിടത്തൊക്കെ ഇങ്ങനെ നോക്കാമോ.. എന്റെ ബോസ്സ് ഇല്ലായിരുന്നെങ്കിൽ ഒരെണ്ണം പൊട്ടിച്ചേനെ.. ആ ഇനി എല്ലാം ശ്രെധിച്ചു ചെയ്യാം..’ ആനി മനസ്സിൽ പിറുപിറുത്തുകൊണ്ട് അവളുടെ ക്യാബിനിലേക്ക് പോയി ഇരുന്നു..



– തുടരും

ടോണി