Kambikathakal ആന്മരിയ – 6

ഹായ് ഫ്രണ്ട്‌സ് ഈ ഭാഗം ഇച്ചിരി ലാഗ് ഫീൽ ചെയ്യാനോ ഓവർ ആയി തോന്നാനോ ചാൻസ് ഉണ്ട് സോറി കഥയുടെ ഫ്ലോ കൊണ്ടുപോകാനാണ്. എന്റെ മനസ്സിൽ കഥക്ക് ഒരു ഫ്ലോ ഉണ്ട് അത് നഷ്ടപെട്ട കഥ എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റ്‌ലി ആകാൻ ചാൻസ് ഉണ്ട്. അധികം എക്സ്പീരിയൻസ് ഇല്ലാത്തതാണ്. അടുത്ത പാർട്ട്‌ മുതൽ ഇത് അവരുടെ കഥ മാത്രമായിരിക്കും സഹലിന്റെയും ആന്മരിയയുടെയും. ഇനി hate ആൻഡ് റൊമാൻസിലേക്കു കഥ കൊണ്ട് പോകാനാണ് തീരുമാനം. അപ്പൊ കഥയിലേക്ക്.
പിന്നീട് നടന്നേതെല്ലാം പെട്ടെന്നായിരുന്നു. പോലീസ് വന്നു എന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി എന്നെ പിടിച്ചു നിലത്തു കിടത്തി. എന്റെ രണ്ടു കയ്യും ബാക്കിൽ വച്ചു വിലങ്ങു വച്ചു. താഴെ ബോധം കെട്ടും കരഞ്ഞുവിളിച്ചും കിടക്കുന്ന എല്ലാവരെയും അവർ ആംബുലൻസിൽ കയറ്റി അയച്ചു. എല്ലാം ഒരു കോടയിലൂടെ ആണ് ഞാൻ കണ്ടത്. എന്റെ മനസ്സിൽ ഇനി നടക്കാൻ പോകുന്നതിനെ കുറിച്ചു മാത്രമായിരുന്നു ചിന്ത.എന്റെ ജീവിതം എപ്പോഴും ഞാൻ മുമ്പോട്ട് പ്ലാൻ ചെയ്യാറുണ്ട് എന്നാൽ ഇപ്പോൾ നടക്കുന്നത് ഞാൻ പ്ലാൻ ചെയ്യാത്ത ഒരു രംഗം ആണ്.എനിക്ക് ഇനി രണ്ടു വഴികൾ മാത്രമേ ഉള്ളു.

രണ്ടും എനിക്ക് യാതൊരുവിധ കൺട്രോളും ഇല്ലാത്ത വഴികൾ. എന്റെ ജീവിതം ഇപ്പൊ മറ്റൊരാളുടെ കയ്യിൽ ആണ് അതും ഞാൻ ഏറെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എന്റെ കഥയിലെ കാമുകിയും വില്ലത്തിയും ആയൊരുവളുടെ കയ്യിൽ.എന്നെ അവർ പിടിച്ചു പോലീസ് ജീപ്പിൽ കയറ്റുമ്പോൾ വീടിനു മുമ്പിൽ മരിയ അടക്കം എല്ലാവരും വന്നു നില്കുന്നുണ്ടായിരുന്നു.എല്ലാവരുടെ മുഖത്തും പല പല ഭാവങ്ങൾ. എന്റെ മനസ് ആകെ കോട മൂടിയത് കൊണ്ട് എനിക്ക് ഒന്നും ചിന്ദിക്കാൻ സാധിക്കുന്നില്ലായിരുന്നു അത് കൊണ്ട് തന്നെ അവരുടെ മുഖഭാവങ്ങൾ ഞാൻ ശെരിക്കു ശ്രേദ്ധിച്ചു.അവരുടെ മുഖത്ത് ഞാൻ മറ്റുള്ളവർ എന്നെ എങ്ങനെയാണു കാണുന്നത് എന്ന് കണ്ടു .എന്റെ ക്യാരക്റ്ററിന്റെ മറ്റൊരു മുഖത്തിന് മറ്റുള്ളവരുടെ പ്രതികരണം. ഞാൻ ഏറെ നാൾ മൂടിവെക്കാൻ ശ്രമിച്ച എന്റെ യഥാർത്ഥ മുഖത്തിനെ കണ്ടതിലുള്ള പ്രതികരണം.
ചേച്ചി നന്നായി പേടിച്ചിട്ടുണ്ട് എൻറെ മുഘത്തേക്കും മുറ്റത്തു തളം കെട്ടി കിടക്കുന്ന ചോരയിലേക്കും ആംബുലൻസ് ഡ്രൈവരും പാരമെഡിക്കൽസും വാരി കൂട്ടി കൊണ്ട് പോകുന്ന അവളുടെ വീട്ടുകാരെയും മാറി മാറി നോക്കുന്നുണ്ട്. രണ്ടാമത് ചേട്ടന്റെ മുഖമായിരുന്നു. അതിൽ ഭയമല്ലായിരുന്നു പകരം ഒരു യുദ്ധം ജയിച്ച ഭടന്റെ ആത്മസംതൃപ്തിയും അഭിമാനവും ആയിരുന്നു.എന്റെ മുഖത്തേക്ക് നോക്കിയത് പേടിയോടെ അല്ല പകരം അഭിമാനത്തോടെ ആണ്. മൂന്നാമത് അനീഷയുടെ മുഖം ആയിരുന്നു അവളുടെ മുഖത്തു ടെൻഷൻ ആയിരുന്നു ഇനി എന്ത് നടക്കും എന്ന ടെൻഷൻ. അടുത്തത് മരിയയുടെ മുഖമായിരുന്നു. അവളുടെ മുഖഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി.അവളുടെ മുഖത്തു യാതൊരുവിധ ഭാവവും ഇല്ലായിരുന്നു. ഇതെല്ലാം അവൾ നേരത്തെ പ്രതീക്ഷിച്ചതാണെന്ന പോലെ. ഇനി അവളുടെ കയ്യിലെ ഡിസിഷനിലാണ് എന്റെ ജീവിതത്തിന്റെ അർത്ഥം എന്ന് ഞാൻ ഒന്ന് കൂടി മനസിലാക്കി. ഇപ്രാവുശ്യം അത് എന്നെ വല്ലാണ്ട് ഭയപ്പെടുത്തി.ഞങ്ങളെ എല്ലാവരെയും പെട്ടെന്ന് തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി. ഇഞ്ചുറി പറ്റിയവരെ ഹോസ്പിറ്റലിലേക്കും. പോലീസ് ജീപ്പിലുള്ള യാത്ര മുഴുവനും ഇനി എന്ത് ചെയ്യും എന്നായിരുന്നു എന്റെ ചിന്ത. ഞാൻ പല പോസ്സിബിൾ ഔട്ട്‌കംസും മനസ്സിൽ ചിത്രീകരിച്ചു നോക്കി എല്ലാം എത്തിയത് ഡെഡ്എൻഡിൽ.

Kambikathakal: മായമാമിയിലെ എന്റെ മായാലോകം – 2
ഞാൻ കണക്കുകൂട്ടിയതിൽ വച്ചു നടക്കാൻ ഏറ്റവും സാധ്യതയുള്ളത് രണ്ടു കാര്യങ്ങൾ ആണ്.അവ രണ്ടും മരിയയുടെ കയ്യിൽ. അവൾ ഇനി പറയുന്നത് എന്റെ ജീവിതം തീരുമാനിക്കും. അവളെ ഞാൻ തട്ടികൊണ്ട് വന്നതാണെന്നും അത് ചോദിക്കാൻ വന്ന അവളുടെ അച്ഛനെയും അങ്ങളെയെയും കൂട്ടുകാരെയും ഞാൻ കൊല്ലാൻ ശ്രേമിച്ചു എന്നും അവൾ പറയുകയാണെങ്കിൽ വധശ്രമം, പെൺവാണിഭം,കിഡ്നാപ്പിംഗ്,അസ്സ്വാൾട്,അങ്ങനെ മുഴുവൻ സീരിയസ് ഓഫെൻസസ് വച്ചു കേസ് ഫയൽ ആകാൻ ചാൻസ് ഉണ്ട് . മിനിമം പത്തു പന്ത്രണ്ടു കൊല്ലം അകത്തു കിടക്കും.ഇത് ഒരു പോസ്സിബിലിറ്റി. രണ്ടാമത്തത് എനിക്കനുകൂലമാണ്. അവൾ അവളുടെ കുടുംബത്തിനെതിരെ ഒരു ഡോമെസ്റ്റിക് അബ്യുസിന് കേസ് ഫയൽ ചെയതു ഞാൻ തട്ടികൊണ്ട് വന്നതല്ല അവളെ സഹായിക്കാൻ വന്നതാണ് എന്ന് പറഞ്ഞാൽ ഞാൻ ചെയ്തത് സെൽഫ് ഡിഫെൻസ് എന്ന പേരിൽ ആക്കി ഊരിപോരാം.
എന്നാൽ എനിക്ക് യാതൊരുവിധ മുറിവോ പ്രശ്നമോ ഇല്ലാത്തതും എന്നെ തല്ലാൻ വന്നവരുടെ ഇഞ്ചുറിയുടെ ആഴവും വച്ചു നോക്കുമ്പോൾ ആ ലൂപ്ഹോൾ അത്രത്തോളം വർക്ക്‌ ആകണം എന്നില്ല അല്ലെങ്കിൽ അവൾ എൻറെ ലീഗൽ വൈഫ്‌ അല്ലെങ്കിൽ ഡയറക്റ്റ് റിലേറ്റീവ് ആകണം.സ്വൊന്തം ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ ഡിഫെൻഡ് ചെയ്യാൻ ഒരു ഭർത്താവിന് അവകാശം ഉണ്ട്.അത് മാത്രമല്ല അത് എന്റെ സ്വൊന്തം സെൽഫ്ഡിഫെൻസ് ആയും എനിക്ക് കോടതിയിൽ ചിത്രീകരിക്കാം. അവരാണല്ലോ കയ്യിൽ കിട്ടിയതൊക്കെ എടുത്തു എന്റെ വായിൽ വന്നു ചാടിയത്.ഇതെല്ലാം കണക്കുകൂട്ടി കഴിഞ്ഞപ്പോയെക്കും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നെ തള്ളി അവർ ലോക്കപ്പിൽ കയറ്റി എന്റെ കൈവിലങ്ങു അയിച്ചു.എന്നെ തള്ളി താഴെ ഇട്ടു “അടങ്ങി ഒതുങ്ങി കിടന്നോണം.ഹീറോയിസം വല്ലോം കാണിക്കാനാണ് മോന്റെ ഉദ്ദേശവെങ്കി എന്റെ തനി സ്വരൂപം നീ അറിയും” ഇത്രയും എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അയാൾ സെൽ അടച്ചു പോയി. എല്ലാ പോലീസുകാരും വല്യ ടെൻഷനിൽ ആണ്. പോലീസ് സ്റ്റേഷനിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും പായുന്നുണ്ട്. അപ്പോയെക്കും മരിയയുടെ അച്ഛനും ബാക്കിയുള്ളവരും അവിടെ എത്തി ഇപ്പോഴും എട്ടൊമ്പത് പേര് ബാക്കി ഉണ്ട്. ചെ. എന്തായാലും നനഞ്ഞു, കുളിച്ചു കയറിയാൽ മതിയായിരുന്നു. എന്റെ ജീവിതം കുളം തൊണ്ടിയിട്ട് ആ നായിന്റെ മക്കൾ അവിടെ രണ്ടു കാലിൽ നിൽക്കുന്നത് കണ്ടിട്ട് എന്റെ കാലിന്റെ അടിയിൽ നിന്നും വിറഞ്ഞു കയറി.അവരെ ഞാൻ കിടക്കുന്ന സെല്ലിൻറെ ഒപ്പിസിറ്റ് ആയിട്ട് ഒരു മൂലയിൽ കൂട്ടം കൂട്ടി നിർത്തി.

അതിൽ ഉള്ള പല ചെറുപ്പക്കാരും എന്നെ പേടിയോടെ നോക്കുന്നുണ്ട്. ഇനി അവന്മാർ ഒരാൾ വിളിക്കുമ്പോ ഒന്നും നോക്കാതെ ഒരുത്തനെ തല്ലികൊല്ലാൻ ഇറങ്ങില്ല.ഞാൻ എന്റെ ടെമ്പർ കണ്ട്രോൾ ചെയ്യാൻ ശ്രേമിച്ചു ഇവിടെ നിന്നും എന്ത് വിലകൊടുത്തും രക്ഷപെട്ടെ പറ്റു. ദേഷ്യം പിടിച്ചു നിക്കുമ്പോൾ എനിക്ക് ചിന്തിക്കാൻ സാധിക്കാറില്ല. ഞാൻ സെല്ലിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.ഓരോ നടത്തത്തിലും ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഇരുന്നു.ഒരു വിധം മൈൻഡ് ക്ലിയർ ആയപ്പോൾ ചിന്ദിക്കാൻ തുടങ്ങി. ഞാൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് ആരും കാണാൻ ചാൻസ് ഇല്ല പിന്നെ അവർ തിരഞ്ഞു കണ്ണൂർ വരെ എങ്ങനെ എത്തി എന്ന് മനസിലാകുന്നില്ല. ഫോളോ ചെയ്തതാണെങ്കിൽ ഞങ്ങൾ കണ്ണൂർ എത്തിയപ്പോ തന്നെ അവരും പുറകിൽ എത്തേണ്ടതാണ്.ഞങൾ എവിടെയാണ് ഉള്ളത് എന്ന് എനിക്കും അനീഷക്കും മരിയക്കും മാത്രമേ അറിയൂ.
അനീഷക്ക് അവരെ അങ്ങനെ പരിജയം ഇല്ല. വിളിച്ചു പറയാൻ ചാൻസ് ഇല്ല.അതുമല്ല അങ്ങനെ പുറകിന്നു കുത്തുന്ന ഒരുത്തി അല്ല അവൾ അവൾ കുത്തുന്നെങ്കിൽ നെഞ്ചിൽ കണ്ണിൽ നോക്കി നിന്നു കുത്തും. പിന്നെ ഞാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ മരിയ….. ഞാൻ പെട്ടെന്ന് എഴുന്നേറ്റു നിന്നു. ഞാൻ ഇത്രയും നേരം എങ്ങനെ ഇത് മിസ്സ്‌ ചെയ്തു എന്നെനിക്കു വിശ്വസിക്കാൻ ആയില്ല.ഈശ്വരാ….എനിക്ക് അപ്പോൾ ഇന്ന് രാവിലെ മുതൽ നടന്ന എല്ലാ കാര്യങ്ങളും ഓർമ വരാൻ തുടങ്ങി.എന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.ഞാൻ വിചാരിച്ചത് മരിയ വെറും പൊട്ടിപെണ്ണായിരിക്കും എന്ന്. പക്ഷെ അല്ല.ഇപ്പൊ എല്ലാം പീസുകളും ഒന്നൊന്നായി അടുത്തു.മരിയ…. മരിയ.. മരിയാ…ഞാൻ എൻറെ ജീവിതം പണയം വച്ചു മറ്റൊരുത്തനു വേണ്ടി കല്യാണം പോലെയുള്ള അത്ര വലിയ റിസ്ക് അവൾ ചോദിച്ചാൽ എന്നല്ല ആര് ചോദിച്ചാലും എടുക്കില്ല എന്നവൾക്കാരൊയാമായിരുന്നു അതുകൊണ്ട് ഒന്നരമാസം പീഡനം സഹിച്ചു. എന്നെ വിളിച്ചില്ല.

Kambikathakal: പുനസമ്മേളനം – 2
മരിയ…. മരിയ…. മരിയ… അവസാന നിമിഷം നല്ലൊരു പ്ലാനുമായി എന്നെ വിളിച്ചു. വളരെ നല്ലൊരു പ്ലാൻ. എന്റെ അനുവാദമില്ലാതെ എന്റെ ഭാര്യയായി ആ സുരക്ഷിതത്തിൽ അവളുടെ വീട്ടുകാരെ പേടിക്കാതെ കഴിയാൻ ഉണ്ടാക്കിയ പ്രെഗ്നനൻസി പ്ലാൻ. അതിൽ ഞാൻ വീണില്ല. അവളെ വിളിച്ചു സംസാരിച്ചു ആ പ്ലാൻ ഞാൻ പൊളിച്ചു.സഹായിക്കാൻ വേണ്ടി മാത്രം വരാം എന്നേറ്റു. കല്യാണം കഴിക്കില്ല എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. മരിയ… മരിയ…. മരിയ… ഒരു പ്ലാൻ ചീറ്റിയപ്പോൾ അതിലേറെ ഈസി ആയ മറ്റൊരു പ്ലാൻ അവൾ തിരഞ്ഞെടുത്തു.മരിയ…. മരിയ… മരിയ…എന്നെ കൊണ്ട് തന്നെ അവളോട് ‘എന്നെ കെട്ടുമോ’എന്ന് കെഞ്ചിപ്പിക്കുക .കൃത്യം പറയുവാണെങ്കിൽ എന്നെ ഞാൻ ഇപ്പൊ നിൽക്കുന്ന സ്ഥലത്ത് നിർത്തുക പോലീസ് സ്റ്റേഷനിൽ. ഒന്നെങ്കിൽ അവളെ കല്യാണം കഴിക്കുക അല്ലെങ്കിൽ ജയിലിൽ കഴിയുക എന്ന രണ്ടേ രണ്ടു വഴി മാത്രവുമായി. മരിയ…. മരിയ…മരിയ…

ഇപ്പൊ എല്ലാം എനിക്ക് മനസിലായി.എന്ത് കൊണ്ട് അവൾ അവളുടെ ഒരൊറ്റ മുറിവ് മറക്കാൻ ശ്രമിക്കാഞ്ഞത്. എല്ലാം എനിക്ക് കാണിച്ചു തന്നത്. എന്റെ മുന്നിൽ വളരെ വീക് ആയി അഭിനയിച്ചത്. എന്റെ വിശ്വാസം പിടിച്ചു പറ്റാൻ കാറിൽ സ്വാർണവും വച്ചു കയ്യിൽ വെറും ആയിരം രൂപ വച്ചു ധൈര്യത്തിൽ ഇറങ്ങി പോയത്. ഞാൻ അവളെ അടുത്ത് എത്തിയപ്പോ തന്നെ അവൾക്കു ബോധം പോയത്. അത്ര നേരം ബോധം ഇല്ലാതിരുന്ന അവൾ അനീഷയുടെ കാൾ വന്നപ്പോ പെട്ടെന്ന് എണീറ്റത്.എന്റെ വിശ്വാസം പിടിച്ചുപറ്റാൻ അവളോട് എനിക്ക് വേണ്ടി സംസാരിച്ചത് എന്നോട് കെഞ്ചരുത് എന്ന് പറഞ്ഞത്. അതൊരു വാണിംഗ് ആയിരുന്നോ എന്നെ കൊണ്ട് അവൾ അവളോട് കെഞ്ചിക്കും എന്ന് അവൾ പറയാതെ പറഞ്ഞതാകുമോ.
മരിയ…. മരിയ… മരിയ…. അവളുടെ ആദ്യത്തെ പ്ലാൻ പൊട്ടിയപ്പോ പിന്നെ ചെയ്യാൻ പറ്റുന്ന പ്ലാനുകളിൽ ഏറ്റവും ഈസിയുള്ളതും വളരെ എഫക്റ്റീവ് ആയതുമായ ഒരു പ്ലാൻ തിരഞ്ഞെടുത്തു. എന്നെ പോലെ തന്നെ. എന്റെ കൂടെ ഇറങ്ങി വരുക, എന്റെ വിശ്വാസം പിടിച്ചു പറ്റുക, എന്റെ കൂടെ താമസിക്കുക, അവളുടെ വീട്ടുകാരെ സ്ഥലവിവരം അറിയിക്കുക, അവർ വരുമ്പോൾ ഞാൻ എന്തായാലും അവളെ പ്രൊട്ടക്ട ചെയ്യാൻ fight ചെയ്യും അതിലൂടെ പോലീസ് കേസ് ആക്കുക.എന്നെ കൊണ്ട് തന്നെ അവളെ പ്രൊപ്പോസ് ചെയ്യിപ്പിക്കുക.ഒരു മാലാഖയെ പോലെ പോലീസ് കേസിൽ നിന്നും എന്നെ കല്യാണം കഴിച്ചു രക്ഷിക്കുക. എന്റെ വിശ്വാസം പിടിച്ചു പറ്റുക, അവളെ മറ്റവൻ വരുന്ന വരെ എന്നെ അങ്ങനെ പറ്റിച്ചു എന്റെ പ്രൊട്ടക്ഷനിൽ ഈസി ആയി ജീവിക്ക,

ചെയ്യേണ്ടത് ഇത്ര മാത്രം എന്റെ കൂടെ ഇറങ്ങി വരുക വീക് ആയി അഭിനയിക്കുക. അപ്പൊ വഴിയിൽ കളയാതെ ഒപ്പം കൊണ്ടുപോകും പിന്നെ എവിടെയെങ്കിലും എത്തിയ എങ്ങനെയെങ്കിലും സ്ഥലവും എന്നേയേം കാണിച്ചു കൊടുക്കുക. അവളുടെ പാർട്ട്‌ തീർന്നു ബാക്കി ഒക്കെ ഞാൻ നോക്കിക്കോളും. ഈസി പ്ലാൻ, എഫക്റ്റീവ് പ്ലാൻ … മരിയാ….. മരിയാ…. മരിയാ… പെർഫെക്ട് കാൽക്യൂലേഷൻ, പെർഫെക്ട് പ്ലാനിങ്, പെർഫെക്ട് എക്‌സിക്യുഷൻ, നീ എനിക്ക് പറ്റിയ എതിരാളി തന്നെ.ഇനി എനിക്ക് ഒരു സംശയവും ഇല്ല.ഞാൻ ഒന്ന് ചോദിച്ചാൽ അവൾ എന്നെ കല്യാണം കഴിക്കും അവളുടെ വീട്ടുകാരുടെ കൂടെ പോകില്ല. പക്ഷെ ഞാൻ ചോദിക്കണോ…?. എനിക്കങ്ങനെ ആരോടും തോറ്റു കൊടുത്ത് ശീലം ഇല്ല. അവൾക്ക് അത്രക് ചിന്ദിക്കാമെങ്കിൽ എനിക്കും ഒരു പ്ലാൻ ക്രിയേറ്റ് ചെയ്യാം.

ഞാൻ ഇരുന്നു ആലോചിക്കാൻ തുടങ്ങി. ഇപ്പോ എന്റെ മൈൻഡ് ഷാർപ് ആയിരുന്നു. അവളോട് കളിക്കുമ്പോ പഴയ പോലെ അല്ല ബുദ്ധിക് കളിക്കണം.എന്റെ പേരിൽ കേസ് വന്നാൽ അതിൽ നിന്നും ഊരിപോരാൻ എനിക്കെന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് കണക്കു കൂട്ടി തുടങ്ങി.മൈൻഡ് ക്ലിയർ ആയപ്പോൾ തന്നെ ഐഡിയകൾ വരാൻ തുടങ്ങി.എനിക്കൊരു ലോയെറിനെ വേണം.ക്രിമിനൽ ലോയർ ആണെങ്കിൽ അത്രയും മെച്ചം,
അറേഞ്ച് ചെയ്യാം.ഏട്ടനെ കൊണ്ട് അവരുടെ പേരിൽ ഒരു കേസ് ഫയൽ ചെയ്യിക്കണം. അവരുടെ പേരിൽ എത്ര കേസ് ഉണ്ടോ അത്രയും കോടതിയിൽ ആയുധമായി ഉപയോഗിക്കാം. അനീഷയുടെ വീടിന്റെ അടുത്തുള്ള ആരെയെങ്കിലും സാക്ഷിയായി കിട്ടണം കോടതിയിൽ ഞാൻ എന്റെയും മരിയയുടെയും ജീവൻ രക്ഷിക്കാനാണ് fight ചെയ്തതെന്ന് ടെസ്റ്റിമോണി ചെയ്യാൻ ആളുണ്ടെങ്കിൽ എന്റെ ഭാഗം ഒന്ന് കൂടെ ശ്കതമാകും. അടി നടക്കുമ്പോൾ അങ്ങോട്ട് കയറി ചെന്നു അടിക്കാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചിരുന്നു. ഇങ്ങോട്ട് വന്നവരെ ആണ് ഞാൻ അടിച്ചത്.കണ്ടു നിൽക്കുന്ന ആർക്കും അത് ഡിഫെൻസ് ആയെ തോന്നു.

ഞാൻ അടിച്ചിട്ടവരെ കുറിച് അന്വേഷിക്കണം. അവർക്കു ഏതേലും ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉണ്ടെങ്കിൽ അതും എന്നെ വല്ലാണ്ട് ഹെല്പ് ചെയ്യും. അനീഷ ഡോക്ടർ ആണ്. അവൾ ആണ് മരിയയെ ട്രീറ്റ്‌ ചെയ്തത് അവൾ മരിയയുടെ മുറിവുകളുടെ കാലപഴക്കം തെളിയിക്കാൻ കഴിഞ്ഞാൽ അസ്സ്വാൾട്ട് നടക്കുമ്പോൾ ഞാൻ കോഴിക്കോട് ആയിരുന്നു എന്നെനിക്കു തെളിയിക്കാൻ സാധിക്കും. എന്റെ ഫോണിൽ ഫോൺ റെക്കോർഡിങ് ഉണ്ട് അതിൽ അവൾ വിളിച്ചു വരാൻ പറഞ്ഞത് ഡിസ്പ്ലേ ശെരിയാക്കിയാൽ എടുക്കാൻ പറ്റിയെക്കും.അതിൽ അവൾ തന്നെ സമ്മതിച്ചിട്ടുണ്ട് അവളുടെ വീട്ടുകാരണ് അവളെ ഉപദ്രവിച്ചത് എന്ന്. എന്റെ അക്കൗണ്ടിൽ നിന്നും അവളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത അമൌണ്ടിന്റെ ഡീറ്റെയിൽസ് ബാങ്കിൽ പോയാൽ ലഭിക്കാവുന്നതേ ഒള്ളു.

ബാംഗ്ലൂരിൽ നിന്നും ആര്യയെ വിളിക്കുകയാണെങ്കിൽ അശ്വിന്റെയും അവനു പൈസ അയച്ചു കൊടുത്ത കാര്യവും കോടതിയിൽ കൺഫേം ചെയ്യാം.പുറത്തു നീങ്ങുന്ന കരുക്കൾ എല്ലാം എനിക്കെതിരാണ് അതിനനുസരിച്ചു എനിക്കും കരുക്കൾ നീക്കേണ്ടതുണ്ട്. അവളുടെ അച്ചനും ആങ്ങളയും ഞാനും എല്ലാം ഇപ്പൊ അവൾ കളിക്കുന്ന ചെസ്സിലെ അണികളാണ്.ഞാൻ അവരെ നോക്കി അവളുടെ അച്ഛന്റെ മുഖത്തു സന്തോഷമാണ് അവള് പറഞ്ഞു കാണും അവരുടെ ഭാഗത്തു നിന്നോളാം എന്ന്, ഒരു വെടിക്ക് രണ്ടു പക്ഷി! അവർ അറിയുന്നില്ല അവളോട് ചെയ്ത എല്ലാ കാര്യത്തിനും അച്ഛനും മകനും അഴിയെണ്ണാൻ പോകുകയാണെന്നു. എനിക്കപ്പോൾ മനസിലായി ഞാൻ എത്ര ഒക്കെ തെളിവുകൾ നിരത്തിയാലും അസ്സ്വാൾട് ചെയ്യപ്പെട്ട ആളും അത് ചെയ്ത ആളും ഞാനാണ് കുറ്റകാരൻ എന്ന് പറഞ്ഞാൽ എനിക്ക് വേറെ വഴി ഒന്നും ഉണ്ടാകില്ല.
ഒരുപക്ഷെ രക്ഷപ്പെട്ടേനെ പക്ഷെ എന്റെ പേരിൽ ഒരു പെണ്ണ് കേസ് രജിസ്റ്റർ ആയതാണ്.ഒത്തുതീർപ്പാക്കിയ കേസ് ആണേലും fir രജിസ്റ്റർ ചെയ്താൽ അത് ക്ലോസ് ചെയ്യാനല്ലാതെ വെട്ടാൻ ആകില്ല. അതുമല്ല പണ്ടത്തെ എന്റെ പേരിലുള്ള അടിപിടി കേസുകൾ. എനിക്ക് മാത്രമല്ല ഈ ലോകത്ത് ബുദ്ധിയുള്ളത് അവർ ഇറക്കുന്ന വക്കീൽ എൻറെ ഹിസ്റ്ററി പരിശോധിച്ചാൽ ഞാൻ എത്ര തെളിവ് നിരത്തിയാലും ജയിലിൽ പോകാൻ ചാൻസ് ഉണ്ട്. ആ സമയം ഞാൻ സെലിനെ മനസ് അറിഞ്ഞു ശപിച്ചു. പീഡനശ്രമവും കൊലപാതകശ്രമവുമായിരുന്നു അന്നത്തെ കേസ്, അത് തന്നെ ധാരാളം.ഇപ്പൊ ഇതെല്ലാം കൂടി ആകുമ്പോ എന്നെ ജയിലിൽ അടക്കാൻ ജഡ്ജിമാർക്കും വലിയ ഉത്സാഹം ആയിരിക്കും. നൂറു ശതമാനം ഉറപ്പു പറയാൻ പറ്റില്ല ചിലപ്പോ ഇറങ്ങി പൊന്നേക്കാം പക്ഷെ ജീവിതം വച്ചു അത്ര വലിയ ഒരു ചാൻസ് എടുക്കാൻ കഴിയില്ല.

Kambikathakal: ഒരു തുടക്കകാരന്‍റെ കഥ – 6
എനിക്ക് മനസിലായി ഞാൻ ശെരിക്കും പെട്ടു എന്ന്. ഇനി മരിയ വന്നിട്ട് അവളുടെ പ്ലാനിന്റെ ബാക്കി കാണാം അല്ലാതെ ഇപ്പൊ ഒന്നും ചെയ്യാൻ ഇല്ല. ഇവിടുന്ന് ഇറങ്ങിയ ശേഷം അവൾ നിർത്തുന്നിടത്തു വച്ചു ഞാൻ തുടങ്ങും.എന്നും ഞാൻ എന്റെ ബുദ്ധിയിൽ അഹങ്കരിച്ചിരുന്നു ഇപ്പോഴാണ് അതിനു പെർഫെക്ട് ആയിട്ടുള്ള ഒരു എതിരാളിയെ കിട്ടുന്നത്.നീ നിന്റെ പ്ലാൻ കളിക്ക് മോളെ ഇവിടുന്ന് ഇറങ്ങിയിട്ട് ഏട്ടൻ കാണിച്ചു തരാം ബാക്കി. ഞാൻ ബുദ്ധിക് കളിക്കാം എന്ന് തീരുമാനിച്ചു.

ഇപ്പൊ അവളുടെ പ്ലാൻ വഴി പോകാം അതാവുമ്പോ ഒരു കെടും ഇല്ലാതെ ഇറങ്ങി പോകാം അത് കഴിഞ്ഞു അവളുടെ പ്ലാൻ എന്താണ് എന്നറിയുന്നത് കൊണ്ട് അവളുടെ കബട സ്നേഹത്തിൽ വീഴില്ല. കല്യാണം കഴിയുവാണെങ്കിൽ അവളുടെ മേലെ എനിക്ക് കുറച്ചു അധികാരം ഉണ്ടാകും. എന്റെ ജീവിതം വച്ചു നീ ചെസ്സ് കളിക്കും അല്ലേടി കഴുവെറിടെ മോളെ. നീ തന്നെ എന്നെ നിന്റെ ഭർത്താവ് ആക്ക് അത് കഴിഞ്ഞു ഞാൻ ശരിക്ക് കാണിച്ചു തരാം ഞാൻ ആരാണെന്നു. അവൾ തന്നെ ആറു മാസത്തിൽ എന്നെ ഡിവോഴ്സ് ചെയ്യും ഇല്ലെങ്കി ഞാൻ ചെയ്യിക്കും.ഞാൻ അവൾ വരുന്നതിനു വേണ്ടി കാത്തിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോയെക്കും അനീഷയും ഏട്ടനും ചേച്ചിയും മരിയയും വന്നു. മരിയ ഇപ്പോൾ കരയുന്നുണ്ടായിരുന്നു. കൊളളാം
ലെറ്റ്‌ ദെ പാർട്ടി ബിഗിൻ. ഇട്സ് ഹെർ ഷോ ടൈം.

അവൾ ആദ്യം കരഞ്ഞു കൊണ്ട് വന്നത് എന്റെ സെല്ലിന്റെ മുന്നിലേക്കാണ്. എന്നെ ശെരിക്കു ഒന്ന് നോക്കി. ദേഹത്തു മുറിവൊന്നും കണ്ടില്ല അപ്പൊ എന്റെ മുഖത്തു നോക്കി ചോദിച്ചു “എന്തെങ്കിലും പറ്റിയോ ടാ. ഐ യാം റിയലി സോറി ടാ. ഞാൻ അവര് വന്നു പ്രശ്നം ഉണ്ടാകും എന്ന് വിചാരിച്ചില്ല.” ബാക്കിൽ എന്റെ ഭാവി അമ്മായിയപ്പൻ വായും പൊളിച്ചു നോക്കി ഇരിക്കുന്നുണ്ട്. പുള്ളിക്കൊന്നും മനസിലായിട്ടില്ല.ഞാനും വിട്ടുകൊടുത്തില്ല. “ഇല്ല മരിയ ഒന്നും പറ്റിയില്ല ഇനി പറ്റിയാലും എനിക്ക് കുഴപ്പം ഒന്നും ഇല്ല നിനക്ക് വേണ്ടി അല്ലെ ” അവൾ ഒന്ന് സ്റ്റക്ക് ആയി എന്റെ മുഖത്തേക്ക് നോക്കി. ഞാൻ എന്റെ മുഖം പരമാവധി ഇന്നസെന്റ് ആക്കി വക്കാൻ ശ്രമിച്ചു അവൾ അത് വിശ്വസിച്ചു എന്ന് തോന്നുന്നു. അങ്ങനെ ആർക്കും അവളുടെ പ്ലാൻ ഡികോഡ് ചെയ്യാൻ പറ്റി എന്ന് വരില്ല. അതിന്റെ ആത്മവിശ്വാസത്തിൽ ആണെന്ന് തോന്നുന്നു അവൾക് സംശയം ഒന്നും വന്നില്ല. ഞാൻ ഒരു തരി ഇട്ടു കൊടുത്തു അവളുടെ ബാക്കി പെർഫോർമൻസ് കാണാം എന്ന് വച്ചു.അപ്പോയെക്കും ഞങ്ങളെ എല്ലാവരെയും si സാറിന്റെ ഓഫീസിലേക്ക് വിളിച്ചു.

Kambikathakal: കാമ കാവടി – 5
എന്നെ സെൽ തുറന്നു ഉള്ളിലേക്ക് കൊണ്ട് പോയി പിന്നാലെ ഏട്ടനും അനീഷയും അവളുടെ അച്ഛനും അവരുടെ കൂട്ടത്തിലെ രണ്ടു പേരും കൂടെ അകത്തു കയറ്റി. അകത്തു കയറിയപ്പോൾ തന്നെ si എണീച്ചു നിന്നു അത് ഏട്ടനോടുള്ള ബഹുമാനമാണ് എന്നെനിക്ക് മനസിലായി.പട്ടാളക്കാരൻ ആണല്ലോ അതും മേജർ. ഏട്ടനെയും മരിയയെയും അനീഷയെയും അയാൾ മുന്നിൽ ഇരുത്തി ഞങ്ങാളോട് ബാക്കിൽ നിക്കാൻ പറഞ്ഞു. അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി എന്റെ ദേഹത്തു മുറിവോ ചതവോ ചളിയോ ഒന്നും കാണാത്തത് അയാൾക്ക് സംശയം ഉണ്ടാക്കി എന്ന് തോന്നുന്നു. അവസാനം അയാൾ സംസാരിക്കാൻ തുടങ്ങി. ഏട്ടനോടാണ് ആദ്യം തുടങ്ങിയത്. “സർ ഇപ്പൊ പ്രശ്നം കുറച്ചു സീരിയസ് ആണ്. അവിടുന്ന് ആശുപത്രിയിൽ കൊണ്ട്പോയതിൽ രണ്ടു പേരുടെ നില ഗുരുതരമാണ് അതുമല്ല ഇതിനെല്ലാം ഉള്ള കാരണം ഒന്നും ഞങ്ങള്ക്ക് ഇത് വരെ മനസിലായിട്ടില്ല.ഇപ്പൊ ഞങ്ങൾക്ക് എല്ലാവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്” ഏട്ടൻ തലയാട്ടി സമ്മതിച്ചു. ആദ്യം ചോദ്യം അവളുടെ അച്ഛനോടായിരുന്നു.ഒരു തലക്കിൽ നിന്നാണ് തുടങ്ങുന്നത് എന്ന് തോന്നുന്നു. “ഹലോ മിസ്റ്റർ പീലിപ്പോസ് നിങ്ങൾക് പറയാനുള്ളത് എന്താണെന്നു വച്ച ഇപ്പൊ പറയാം ഇനി ഞാൻ വേറെ ഒരാളോട് ചോദിക്കുമ്പോ ഇടയ്ക്കു കയറി കണ കുണ പറഞ്ഞ സ്വൊന്തം മോൾ ഇവിടെ ഇരിക്കുന്നതൊന്നും ഞാൻ നോക്കില്ല.അപ്പൊ തുടങ്ങിക്കോ.” അപ്പുറത് മറ്റൊരു വനിതാ പോലീസ് എല്ലാം എഴുതി എടുക്കാൻ തയ്യാറായിട്ടുണ്ട്. “സാറെ എനിക്ക് ഒന്നും പറയാൻ ഇല്ല.ഒരച്ഛന്റെ വേദന നിങ്ങൾ മനസിലാക്കണം. അവളെ ഇത്രയും കാലം ഞാൻ നോക്കി വളർത്തി വലുതാക്കി ഒരു നല്ല കല്യാണലോചനയും കൊണ്ട് വന്നു അത് നടക്കാൻ നേരത്തു ഇവൻ വന്നു അവളെ അടിച്ചു വിരട്ടി എന്റടുത്തിന്ന് തട്ടി കൊണ്ട് പോയി.ഇന്ന് കല്യാണം നടക്കേണ്ടതായിരുന്നു. എല്ലാവരുടെയും മുന്നിൽ ഞാൻ നാണം കെട്ടു അതെല്ലാം പോട്ടെ എന്റെ പുന്നാര മോളെ അവന്റെ കയ്യിന്ന് രക്ഷിക്കാൻ വന്ന എന്റെ മോനേം എന്റെ കൂട്ട്കാരേയും ഇവൻ അടിച്ചു ഒരു പരുവമാക്കി. ഈ നാട്ടിൽ നീതിയും ന്യാവുമൊന്നും ഇല്ലേ സാറെ.
ആർക്കും എന്ത് വേണേലും കാണിക്കാം എന്നാണോ. ഒന്നുല്ലേലും എന്റെ സ്വൊന്തം മോൾ അല്ലേ സാറെ “ഇത്രയും പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു എന്നാൽ si യുടെ മുഖം കണ്ടാൽ അറിയാം അയാൾ പറഞ്ഞത് ഒന്നും തന്നെ വിശ്വസിച്ചിട്ടില്ല. അടുത്തത് അയാൾ എന്നെ നോക്കി. ഇനി എൻറെ ഊഴം ആണ്. വാക്കുകൾ ശ്രേദ്ധിച്ചു ഉപയോഗിക്കണം അവളുടെ പ്ലാൻ വർക്ക്‌ഔട്ട്‌ ആവില്ല എന്ന് കണ്ടാൽ അവൾ അവളുടെ അച്ഛന്റെ കൂടെ കൂടാൻ ചാൻസ് ഉണ്ട്.കൂടാതെ അവളുടെ മേൽ ഏതെങ്കിലും രീതിയിലുള്ള പഴി വന്നാലും അവൾ കാൽ മാറാൻ ചാൻസ് ഉണ്ട്. ഈ കളി മുഴുവൻ അവളുടെ കയിൽ ആണ്. ഒന്നെങ്കിൽ അവളുടെ അച്ഛനെ ജയിലിൽ ആക്കി എന്റെ കൂടെ എന്റെ ഭാര്യയായി വരും അല്ലെങ്കിൽ എന്നെ ജയിലിൽ ആക്കി അവളുടെ അച്ഛന്റെ കൂടെ പോകും.ഞാൻ പറയുന്നതെന്തായാലും അവൾ എന്റെ കൂടെ നിക്കാൻ പാകത്തിനായിരിക്കണം.എന്റെ തല നൂറു കിലോമീറ്റർ സ്പീഡിൽ ഓടികൊണ്ടിരിക്കുകയായിരുന്നു. അവസാനം ഞാൻ മെല്ലെ പറഞ്ഞു തുടങ്ങി. “സാറെ ഞാനും മരിയയും കുറെ കാലമായിട്ട് ഇഷ്ടത്തിലാണ്. ഞങ്ങൾ പെട്ടെന്ന് ഒരു സൗന്ദര്യ പിണക്കത്തിൽ പെട്ടു ബ്രേക്ക്‌ അപ്പ്‌ ആയി ഒരു കൊല്ലം മുമ്പേ. പിന്നെ ഞാൻ എന്റെ തെറ്റ് മനസിലാക്കി അവളെ എന്റെ ജീവിതത്തിലേക്കു കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും അപ്പോയെക്കും അവളുടെ നിശ്ചയം കഴിഞ്ഞു. അത് എന്നെ വല്ലാതെ തളർത്തി അതുകൊണ്ട് ഞാൻ എന്റെ ജീവിതവുമായി മുമ്പോട്ട് പോകുകയായിരുന്നു പക്ഷെ കുറച്ചു കാലം മുമ്പേ അവളുടെ ഫിയാൻസെ അമേരിക്കയിൽ പോയി എന്തോ പ്രശനത്തിൽ പെട്ടു എന്നും പറഞ്ഞു ആ എൻഗേജ്മെന്റ് ബ്രേക്ക്‌ ആയത് ഞാൻ അറിഞ്ഞു അപ്പൊ തന്നെ ഞാൻ അവളെ വിളിച്ചു നമ്മൾക്ക് വീണ്ടും ഒരുമിക്കാൻ പറ്റുവോ എന്ന് ചോദിച്ചു അവൾക്കും ആ എൻഗേജ്മെന്റിൽ അധികം താല്പര്യമില്ലായിരുന്നു കേരളത്തിലെ കാര്യം സാറിന് അറിയാമല്ലോ എത്ര ഒക്കെ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞാലും ഈ വക കാര്യങ്ങൾ കാരണവന്മാർ ആണല്ലോ തീരുമാനിക്ക.

Kambikathakal: സുഹൃത്തിന്റെ ഭാര്യ ജാസ്​മിൻ
ഞാൻ വിളിച്ചു ചോദിച്ചപ്പോ എന്നെ മറന്നിട്ടില്ലായിരുന്നു എന്ന് അവളും സമ്മതിച്ചു ഞങ്ങൾ ഒന്ന് കൂടെ ഒരുമിച്ചു പക്ഷെ പെട്ടെന്ന് അവൾ എന്നോടുമായിട്ടുള്ള എല്ലാ കോണ്ടാക്റ്റും കട്ട്‌ ചെയ്തു ഞാൻ വിചാരിച്ചത് അവൾ എന്നെ വീണ്ടും ഇട്ടു പോയി എന്നാണ് പക്ഷെ ഒന്നര മാസത്തോളം ആയെന്നു തോന്നുന്നു അവൾ പിന്നേം വിളിച്ചു കരഞ്ഞുപിടിച്ചു അവളെ വന്നു കൂട്ടികൊണ്ട് പോകാൻ പറഞ്ഞു. അവളെ ഇവർ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയായിരുന്നു അത് നിരസിച്ചതിന് ഇവളെ പീഡിപ്പിക്കുക ആയിരുന്നു. അത് കേട്ടതും ഞാൻ അവളെ വന്നു ആരും അറിയാതെ കൂട്ടി കൊണ്ട് അനീഷയുടെ അടുത്ത് വന്നു ഇവൾ ഡോക്ടർ ആണല്ലോ. മരിയയുടെ അസുഖം എല്ലാം മാറിയിട്ട് വിവാഹം കഴിക്കാനായിരുന്നു പ്ലാൻ എന്നാൽ അപ്പോയെക്കും ഇവർ എല്ലാവരും കൂടെ മുന്ന് കാറും ആയി ഏട്ടന്റെ വീട്ടിൽ എത്തി. സാർ ഒന്ന് അവളെ നോക്ക് ഇവളോട് ഈ രീതിയിൽ കണ്ണി ചോരയില്ലാതെ പെരുമാറിയ ഇവർക്ക് ഞാൻ അവളെ വിട്ടു കൊടുക്കുമോ.
ഓളോച്ചോടി എന്നും പറഞ്ഞു കൊന്നു വരെ കളഞ്ഞേക്കാം എന്റെ പെണ്ണിനെ അങ്ങനെ ആരും ചെയ്യുന്നത് എനിക്ക് സഹിക്കില്ല.എന്നിട്ടും ഞാൻ അവരോട് ഒന്നും പറഞ്ഞില്ല ലീഗൽ ആയിട്ടു മൂവ് ചെയ്യാം എന്നാണ് വിചാരിച്ചത്. പക്ഷെ അവരാണ് കമ്പും വടിയും കത്തിയുമൊക്കെ ആയി എന്നെ തല്ലാൻ വന്നത്. എന്റെയും മരിയയുടെയും ജീവൻ രക്ഷിക്കാൻ എനിക്ക് fight ചെയ്യേണ്ടി വന്നു. അല്ലെങ്കിൽ ഞങളുടെ മുമ്പിൽ മരണമായിരുന്നു.നമ്മുടെ കേരളത്തിൽ ഇത്രയും നല്ല പോലീസുകാർ ഉണ്ടായിട്ടും ഒന്നരമാസം എന്റെ പെണ്ണിനെ അവർ ഉപദ്രവിച്ചു എന്നെ സ്നേഹിച്ചതിന്.

ഇനി ഞാൻ ജയിലിൽ പോയി അവർ ഇവളെ കൊണ്ട് പോകുകയാണെങ്കിൽ ഇവൾ എന്തൊക്കെ സഹിക്കേണ്ടി വരും എന്നെനിക്കറിയില്ല. ഒന്ന് സഹായിക്കണം സാർ. സ്നേഹിക്കുന്നത് ഇത്ര വലിയ തെറ്റാണോ. ഒരാൾ ആരെ വിവാഹം കഴിക്കണം എന്നത് അയ്യാളുടെ തീരുമാനം അല്ലെ അല്ലാതെ അത്ര കാലം നോക്കി വളർത്തി എന്ന് പറഞ്ഞു വേറൊരാൾ പറയുന്ന പോലെ ജീവിതകാലം മുഴുവൻ ജീവിക്കണം എന്നുണ്ടോ..? “ഞാൻ പറഞ്ഞു കഴിഞ്ഞപ്പോയെക്കും എല്ലാവരും സൈലന്റ് ആയിരുന്നു. എല്ലാരും എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. അയാൾ മെല്ലെ എഴുന്നേറ്റ് അവളുടെ അച്ഛന്റെ അടുത്ത് പോയി കാരണം നോക്കി ഒന്നങ് പൊട്ടിച്ചു.

“നിന്നോട് ഞാൻ പറഞ്ഞതല്ലേ നിനക്ക് പറയാനുള്ളത് മൊത്തം പറഞ്ഞോണം മറ്റുള്ളവർ അവർക്കു പറയാനുള്ളത് പറയുമ്പോൾ കൊണക്കാൻ നിക്കരുത് എന്ന്”അയാൾ ഒരു അലർച്ചയിൽ ചോദിച്ചു.ഞാൻ പറഞ്ഞോണ്ടിരുന്നപ്പോൾ പല തവണ എന്നെ അയാൾ ഇന്റെരെപ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. Si തിരിച്ചു സീറ്റിൽ വന്നിരുന്നു. അടുത്തത് അനീഷയോടെയാരുന്നു ചോദ്യം. “നിനക്ക് ഇവരെ അറിയോ. ഇവളെ ചികിൽസിച്ചത് നീയല്ലേ നിനക്ക് എന്താ പറയാനുള്ളത്” അനീഷ എപ്പോഴത്തെയും പോലെ ബോൾഡ് ആയി മറുപടി പറയാൻ തുടങ്ങി. “എനിക്ക് ഇവരെ രണ്ടു പേരെയും സ്കൂൾ കാലം മുതൽ അറിയാം. എൻറെ അറിവ് വച്ചു ഇവൻ ഇങ്ങനെ പെണ്ണുങ്ങളെ ഉപദ്രവിക്കുന്ന ഒരുത്തൻ അല്ല. ഇവളും വാശിക്കാരി ആണ്. അവനു വേണ്ടി ഇത്രക്ക് പീഡനം സഹിച്ചു എന്ന് പറഞ്ഞാലും എനിക്ക് വലിയ വിശ്വാസക്കുറവൊന്നും ഇല്ല. പിന്നെ ഇവരുടെ ലവിന്റെ കാര്യം എനിക്കറിയില്ലായിരുന്നു. ഇവളുടെ ദേഹത്തു ചവിട്ട് കിട്ടിയതിന്റെയും അടി കിട്ടിയതിന്റെയും ചതവുകളും ന്യൂട്രിർഷൻസ് കിട്ടാത്തതിന്റെ ക്ഷീണവും ഉണ്ട്.
അതുമല്ല എന്റെ അടുത്ത് എത്തിയപ്പോൾ വളരെ ഡിഹയ്ഡ്രെറ്റഡ് ആയിരുന്നു. ചെവിയിൽ ചെറിയ ഡാമേജ് ഉണ്ട് കൃത്യമായി ട്രീറ്റ്‌ ചെയ്തില്ലെങ്കിൽ അത് കേൾവികുറവിന് കാര്ണമായേക്കാം. എല്ലാ ഇഞ്ചുറിയും പല പ്രാവിശ്യമായി ഉണ്ടായതാണ്. ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. കുറെ ഉണങ്ങിയ മുറിവും മാറാനായ ചതവും അവളുടെ ദേഹത്ത് ഉണ്ട്. ഇത്രയൊക്കെയേ എനിക്ക് പറയാനൊള്ളൂ.” അവൾ പറഞ്ഞു നിർത്തി. അവളുടെ കാര്യത്തിൽ എനിക്ക് പേടിയില്ലായിരുന്നു. അവൾ എന്റെ ഭാഗമേ നിക്കു എന്ന് എനിക്കറിയാമായിരുന്നു. പിന്നീട് ചോദിച്ചത് ഏട്ടനോടായിരുന്നു. ഏട്ടനും സംസാരിക്കാൻ തുടങ്ങി.

“ഞാൻ ഇന്ന് രാവിലെ മുതലാണ് ഇവരെ കാണാൻ തുടങ്ങിയത് അത് കൊണ്ട് എനിക്ക് ഇവരെ ശെരിക്ക് അറിയില്ല. ഇവൻ അവളെ വീട്ടിൽ കൊടുന്നപ്പോൾ അവൾക്കു ബോധം ഇല്ലായിരുന്നു എന്നാൽ അവളെ തട്ടികൊണ്ട് വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഭുദ്ധിമുട്ടുണ്ട് കാരണം ഇവൾ അവനെയും അവൻ ഇവളെയും ചേർത്ത് പിടിച്ചാണ് എന്റെ വീടിന്റെ പടി കയറിയത്. ബലമായി പിടിച്ചു കൊണ്ട് വന്നതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല.പിന്നെ എന്റെ വീട്ടിൽ കയറി അഭ്യാസം കാണിച്ച ഇവരെ വെറുതെ വിട്ടത് തന്നെ ഭാഗ്യം ആണെന്ന് വിചാരിച്ചാൽ മതി.ഇവരാണ് ആദ്യം അവനെ തല്ലാനായി ഓങ്ങിയത്. അവനെ തല്ലാൻ വന്നവരെ മാത്രമാണ് അവൻ തിരിച്ചടിച്ചത് അല്ലാതെ ഒരാളെയും തൊട്ടിട്ടില്ല.അവൻ പറയുന്ന കാര്യം സത്യമാണെങ്കിൽ അവന്റെ ഭാര്യയാകാൻ പോകുന്നവളെ സംരക്ഷിക്കാൻ അവനു അധികാരം ഉണ്ട്. അത് ചെയ്തില്ലെങ്കിൽ അവൻ ആണാണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. പിന്നെ എന്റെ വീട്ടിലേക്കു അതിക്രമിച്ചു കടന്നു വധഭീഷണി മുഴക്കിയതിന് എനിക്ക് ഒരു സെപ്പറേറ്റ് കേസ് ഇവരുടെ പേരിൽ ചാർജ് ചെയ്യാനുണ്ട്”

Kambikathakal: എങ്കിലും എന്റെ സുലോചനേ – 1
“ഓക്കേ സാർ. ഞാൻ വേണ്ടത് ചെയ്യാം. ഇനി ആന്മരിയ പറയു എന്താണ് നിനക്ക് പറയാനുള്ളത്.” എന്റെ നെഞ്ചിടിപ്പു കൂടുന്നത് ഞാൻ അറിഞ്ഞു. അവൾ എങ്ങാനും ഞാൻ പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞാൽ എന്റെ കാര്യം കട്ട പുക ആയിരിക്കും. അവൾ അങ്ങനെ പറയാൻ ചാൻസ് ഇല്ല എന്നെനിക്കറിയാം. എന്നാലും പേടിക്ക് മാത്രം കുറവൊന്നും വന്നില്ല. അവളുടെ പ്ലാൻ അനുസരിച്ചു തന്നെയാണ് ഇപ്പോ എല്ലാം പോകുന്നത്. അത് ഒന്ന് കൂടെ ഈസി ആക്കാൻ വേണ്ടി ആണ് ഞാൻ അവളുടെ ദേഹത്തേക്ക് ഒരു തരത്തിലുള്ള ആരോപണവും ഇടാഞ്ഞത്. ഇപ്പൊ അവൾ ഞാൻ പറഞ്ഞത് സമ്മതിച്ചാൽ അവൾക് എന്റെ കയ്യിൽ നിന്നും വാങ്ങിയ അഞ്ചു ലക്ഷത്തിന്റെ കണക്കോ എന്നോട് നുണ പറഞ്ഞതോ കല്യാണം മുടക്കാൻ എന്നെ ഇല്ലാത്ത കൊച്ചിന്റെ അച്ഛനാക്കാൻ ശ്രമിച്ചാതോ ഒന്നും അവരുടെ മുമ്പിൽ പറയേണ്ട.
മാത്രവുമല്ല ഞാൻ തന്നെ ആണ് ഇങ്ങനെ ഒരു കഥ ഉണ്ടാക്കിയത് അപ്പൊ ടെക്നിക്കലി ഞാൻ തന്നെ ആണ് അവളോട് എന്നെ കല്യാണം കഴിക്കുമോ എന്ന് ചോദിക്കുന്നത്. അത് കൊണ്ട് ഇങ്ങനെ ഒരു ഓപ്പോർട്യൂണിറ്റി വേറെ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാൻ ചാൻസ് ഇല്ല.അത് കൊണ്ട് തന്നെ ആണ് ഞാൻ അങ്ങനെ ഒരു കഥ മെനഞ്ഞു ഉണ്ടാക്കിയത്.ഇപ്പൊ ഒരു റിസ്ക് എടുക്കാൻ സാധിക്കില്ല. വിചാരിച്ച പോലെ തന്നെ അവൾ സംസാരിക്കാൻ തുടങ്ങി.

“സഹൽ പറഞ്ഞതെല്ലാം സത്യമാണ് സാർ. ഞങ്ങക്ക് രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. ഇവർ നിർബന്ധിച്ചിട്ട ഞാൻ ആദ്യത്തെ എൻഗേജ്മെന്റിന് യെസ് പറഞ്ഞത്.രണ്ടാമത്തെതിന്നു യെസ് പറയാത്തതിന് എന്നെ വീട്ടിൽ ഇട്ടു ഇവരെല്ലാം കൊല്ലാ കൊല ചെയ്യുകയായിരുന്നു. കല്യാണത്തിന്റെ തലേന്ന് അതായത് ഇന്നലെ ഞാൻ ആണ് അവനെ വിളിച്ചത് എന്നെ രക്ഷിക്കാൻ. അവൻ വരുകയും ചെയ്തു പക്ഷെ ഇവിടെ എത്തിയപ്പോ എന്നെ അവർ വിളിച്ചിരുന്നു അവർ ഞാൻ നിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തില്ലെങ്കിൽ അവനെയും എന്നെയും കൊല്ലും എന്ന് പറഞ്ഞു ഇവിടെ വന്നിട്ട് ഞങ്ങളുടെ കല്യാണം നടത്തി തരാം എന്നും പറഞ്ഞു അത് കൊണ്ട് ഞാനാണ് ഞങ്ങൾ എവിടെയാ നിക്കുന്നത് എന്ന് പറഞ്ഞു കൊടുത്തത് പക്ഷെ അവർ വന്നത് ഞങ്ങളെ ഉപദ്രവിക്കാൻ ആയിരുന്നു.

സഹലിന് തിരിച്ചു അടിക്ക അല്ലാതെ നിവർത്തി ഇല്ലായിരുന്നുഞങ്ങളെ ഒന്ന് സഹായിക്കണം സാറെ” ഇത്രയും പറഞ്ഞു അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി. ഞാനും അനീഷയും അവളുടെ അച്ഛനും അവളുടെ അഭിനയം കണ്ടു കിളി പാറി നിക്കയുവായിരുന്നു. പക്ഷെ പോലീസ് അവൾ പറഞ്ഞത് വിശ്വസിച്ചു.എണിറ്റു ചെന്നു അവളുടെ അച്ഛനെ പിടിച്ചു എല്ലാരുടേം ഇടയിൽ ഇട്ടു നാല് പൊട്ടിച്ചു. ഇവൾ ഞാൻ വിചാരിച്ചതിലും മിടുക്കി ആണ് എത്ര പെട്ടെന്നാണ് ഇതൊക്കെ ആലോചിച് എടുത്തേ.എന്തായാലും കാര്യങ്ങൾ എന്റെ ഭാഗത്തേക്ക്‌ ചരിയുന്നത് കണ്ട് എനിക്ക് ഇച്ചിരി ആശ്വാസം വന്നു. Si സാർ തിരിച്ചു വന്നു സീറ്റിൽ ഇരുന്നു. കുറച്ചു ശാന്തമായ ശേഷം എന്നോടും സാറിനോടും മരിയയോടും ആയി പറഞ്ഞു.

Kambikathakal: വധു ടീച്ചറാണ് – 3
“കാര്യം നിങ്ങളുടെ ഭാഗത്തു തന്നെ ആണ് ന്യായം പക്ഷെ അവളെ അവരുടെ അടുത്ത് നിന്ന് പ്രോടക്ട് ചെയ്യാൻ നീ അവളുടെ ആരും അല്ല. ഇപ്പോ ആശുപത്രിയിൽ കിടക്കുന്നവർക് എന്തേലും സംഭവിച്ചാൽ സെൽഫ്ഡിഫെൻസ് മാത്രം വച്ചു ഊരി പോരാൻ നിനക്ക് കഴിയില്ല. അല്ലെങ്കിൽ കോടതിയിൽ കേസ് എത്തുന്നതിനു മുമ്പ് ഇവളെ നീ കല്യാണം കഴിക്കണം. എന്നാൽ കേസ് ഒന്നും വരാതെ രക്ഷപെട്ടേക്കും.ആന്മരിയ ഇവരുടെ പേരിൽ ഒരു കേസ് എഴുതി തരണം ബാക്കി ഞങ്ങൾ നോക്കി കൊള്ളാം.
നിനക്ക് ഒരു ലോയറിനെ സംഘടിപ്പിച്ചു ജ്യാമത്തിന് അപേക്ഷിക്കാമെങ്കിൽ ഇവിടുന്ന് ഇവരുടെ കേസ് കോടതി എത്തും വരെ നിനക്ക് ജാമ്യം തരാൻ എന്നെ കൊണ്ട് പറ്റും പക്ഷെ അധികം സമയം ഉണ്ടാകില്ല ഏറി പോയാൽ രണ്ടു ദിവസം. അതിനുള്ളിൽ ഇവളെ കല്യാണം കഴിച്ചു കോടതിയിൽ കേസ് വാദിക്കുമ്പോൾ അവളെ പ്രോട്ക്ട് ചെയ്യാനാണ് അവരോട് fight ചെയ്തത് എന്ന് വരുത്തി തീർക്കാൻ സാധിച്ചാൽ നിനക്ക് ഫ്രീ ആയി പോകാം അത്രയേ എന്നെ കൊണ്ട് ചെയ്യാൻ പറ്റു അതും സാറിന്റെ ആൾ ആയതു കൊണ്ട് ആണ് ഞാൻ വിട്ടുവീഴ്ച ചെയ്യുന്നത് അല്ലെങ്കിൽ നീ കാണിച്ചു കൂട്ടിയതിനു മിനിമം ആറു മാസമെങ്കിലും നിന്നെ അകത്തിടണം. ഒരു മയത്തിൽ ഒക്കെ അടിക്കേണ്ടെടോ…?”അയാൾ എന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്നത് അവസാനിപ്പിച്ചു. ഞാൻ നിലത്തേക്ക് നോക്കി നിന്നു. അപ്പൊ ഏട്ടൻ പറഞ്ഞു

“വക്കീലിനെ ഒക്കെ നമുക്ക് സംഘടിപിക്കാം.വളരെ നന്ദിയുണ്ട് ഇപ്പൊ ഇവരെ സാഹയിക്കേണ്ടത് എന്റെ കൂടെ കടമ ആണ്. ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം കോടതിയിലെ ജഡ്ജി എന്റെ ഫ്രണ്ട് ആണ്. എന്നെ സഹായിക്കുന്നത് കൊണ്ട് നിനക്ക് ദോഷം ഒന്നും വരാതെ ഞാൻ നോക്കിക്കൊള്ളാം.” “അയ്യോ അതൊന്നും വിഷയമില്ല സാർ ഇവരുടെ അവസ്ഥ എനിക്ക് മനസിലാകും. ഞാനും ലവ് മാര്യേജ് ആയിരുന്നു. പക്ഷെ എനിക്ക് ചെയ്യാൻ കഴിയുന്നതിൽ പരിമിതി ഉണ്ട് അതുകൊണ്ട് ഇതിൽ കൂടുതൽ ഒന്നും എന്നെ കൊണ്ട് ചെയ്യാൻ സാധിക്കില്ല.”പിന്നെ അവരെല്ലാം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എന്നെ പിടിച്ചു ലോക്കപ്പിൽ തന്നെ ആക്കി. എൻറെ ഓപ്പോസിറ്റ് ലോക്ക് അപ്പിൽ അവളുടെ അപ്പൻ കിടക്കുന്നുണ്ട് പാവം. എല്ലാരും കൂടെ ഒത്തുകളിച്ചു ഇപ്പൊ പവനായി ശവമായി.ഇങ്ങനത്തെ ഒരു മോളെ നിന്റെ സഞ്ചിയിൽ തന്നെ വച്ചാ മതിയായിരുന്നല്ലോ തന്തേ നീ തന്നെ അല്ലെ ഭൂമിയിലേക്ക് കൊണ്ട് വന്നത്,

അനുഭവിക്ക്.കുറച്ചു നേരം കഴിഞ്ഞപ്പോയെക്കും വക്കീൽ വന്നു. എന്നെ പുറത്തു വിടാൻ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവർ എല്ലാം ചേർന്നു നിന്നു ഒക്കെ പരിഹരിച്ചു എന്തോ ലൂപ് ഹോൾ കണ്ടു പിടിച്ചു എന്നെ പുറത്തിറക്കി. മാക്സിമം രണ്ടു ദിവസം അതിനുള്ളിൽ മരിയയുടെ കേസ് കോടതിയിൽ എത്തും അതിനുള്ളിൽ എനിക്ക് അവളെ കല്യാണം കഴിക്കണം. എല്ലാം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയപ്പോ പുലർച്ചെ ആയിരുന്നു.ഇനി എനിക്ക് വേറെ വഴി ഒന്നും ഇല്ല. അവളെ കല്യാണം കഴിച്ച് എന്റെ ജീവിതം രക്ഷിക്കണം.കല്യാണം കഴിചില്ലേലും ചിലപ്പോ എനിക്ക് ഊരിപോരമായിരുന്നു പക്ഷെ ആശുപത്രിയിലുള്ള രണ്ടു പേർക്ക് നില ഗുരുതരം ആണ്. അവർക്ക് എന്തേലും പറ്റിയ എന്റെ ഗതി അധോഗതി ആകും.
ഇപ്പൊ ഇത് തന്നെ വഴി. പിന്നെ എല്ലാം നടന്നത് പെട്ടെന്നായിരുന്നു. എന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത് ഏട്ടനായിരുന്നു. ഞങ്ങളെ നേരെ കൊണ്ട് പോയത് ഒരു അമ്പലത്തിലേക്ക് ആയിരുന്നു അവിടെ വച്ചു ആ മുഷിഞ്ഞ വേഷത്തിൽ എന്നെകൊണ്ട് അവളെ താലികെട്ടിച്ചു സിന്ദൂരം തൊടുവിപ്പിച്ചു. പിന്നെ നേരെ കൊണ്ട് പോയത് രജിസ്ട്രാർ ഓഫീസിലേക്ക് ആയിരുന്നു.പുള്ളി നല്ല പിടിപാടുള്ള കുട്ടത്തിൽ ആണെന്ന് തോന്നുന്നു എല്ലാവരെയും അറിയാം. ഈ സമയത്തെല്ലാം മരിയയുടെ മുഖം പ്രസന്നമായിരുന്നു. എല്ലാം അവൾ വിചാരിച്ച പോലെ തന്നെ നടക്കുന്നുണ്ട്. എനിക്ക് വേറെ ഒന്നും ചെയ്യാനാകാതെ എന്റെ ചുറ്റും നടക്കുന്നതിനനുസരിച് നടന്നു കൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായി ആയിരുന്നു എന്റെ ലൈഫിന്റെ മേൽ ഉള്ള മൊത്തം കംട്രോളും എന്റെ കയ്യിൽ നിന്നും പോകുന്നത്.

Kambikathakal: ചേച്ചിയുടെ അപ്പത്തിന്‍റെ രുചി
ഇപ്പൊ അവൾ എന്റെ ഭാര്യ ആണ്. അവൾ എന്ത് നേടണം എന്ന് വിചാരിച്ചോ അതവൾ നേടി. എല്ലാം കഴിഞ്ഞു കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി എന്നെ തിരിച്ചു ജയിലിലേക്ക് തന്നെ കൊണ്ട് പോയി ഞാൻ ഒരു പ്രതി ആണല്ലോ മെഡിക്കൽ ചെയ്യണം നാളെ കോടതിയിൽ ഹാജർ ചെയ്യണം.ഇത് എല്ലാം കൂടെ ആയപ്പോ എനിക്ക് താങ്ങാൻ കഴിയാതെ ആയി. ലോക്ക്അപ്പിൽ എത്തിയതും ഞാൻ കിടന്നു ഉറങ്ങി. എല്ലാ കാര്യങ്ങളിൽ നിന്നും രക്ഷപെടാൻ അത് തന്നെ ഒള്ളു മാർഗം.ഈ സമയമെല്ലാം എനിക്ക് മരിയയോടുള്ള വെറുപ്പ് കൂടി കൂടി വരുക ആയിരുന്നു.

അങ്ങനെ പിറ്റേന്ന് ഞങ്ങളെ കോടതയിൽ ഹാജരാക്കി. അവരും നല്ല ഒരു വക്കീലിനെ ഏർപ്പാട് ആക്കിയിട്ടുണ്ട് എന്നാൽ ഞങ്ങൾ നിരത്തിയ വിറ്റ്നെസ്സുകൾക്കും തെളിവുകൾക്കും മുമ്പിൽ അവർക്കു പിടിച്ചു നിക്കാൻ ആയില്ല.അവസാനം കേസ് വിധി വന്നപ്പോ എനിക്കനുകൂലമായിരുന്നു.അവർക്കു ഗാർഹികപീഡനത്തിനും അസ്സ്വാൾറ്റിനും ആഫ്രേയ്ക്കും കൂടെ രണ്ടു കൊല്ലം ശിക്ഷ കിട്ടി. അച്ഛനും മകനും ഇനി കുറച്ചു കാലം അകത്തു കിടക്കും. കോടതി വിധി കഴിഞ്ഞു പുറത്തിറങ്ങിയപ്പോ എന്നെ കാണാൻ എല്ലാരും ഉണ്ടായിരുന്നു. Si സാറും ഏട്ടനും ചേച്ചിയും അനീഷയും എല്ലാരും. അവരുടെ മുമ്പിൽ സന്തോഷമായി അഭിനയിച്ചു മരിയയെ കെട്ടിപിടിച്ചു ചിരിച്ചു നിന്നെങ്കിലും എന്റെ മനസ്സിൽ പക എരിയുക ആയിരുന്നു.ഇനി ഇവൾ എന്റെയാണ്.
എന്റെ ജീവിതം അവളുടെ ആവുഷ്യത്തിന് അവൾ തകിടം മറിച്ചു ഇനി നിന്റെ ജീവിതം എന്റെ കയ്യിൽ ആണ്.ഏട്ടൻ അവരുടെ വീട്ടിൽ നിൽക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ അവളെയും കൊണ്ട് അപ്പോ തന്നെ മലപ്പുറത്തേക് തിരിച്ചു.ഇവൾ കളിച്ചത് ആരോടാണെന്നു അവൾ വൈകാതെ മനസിലാക്കും. അതിന് ബെസ്റ്റ് സ്ഥലം എന്റെ വീട് ആണ്.എന്റെ കോട്ട. ഇത്രയും കാലം എന്നെ തൊട്ട് കളിച്ചവരെ ഞാൻ വെറുതെ വിട്ടിട്ടില്ല ഇപ്രാവിശ്യവും വെറുതെ വിടാൻ പോകുന്നില്ല. എന്റെ പൈസക്ക് എന്റെ വീട്ടിൽ നിന്ന് എന്റെ പ്രൊട്ടക്ഷനിൽ അവളുടെ മറ്റവനെ കൊണക്കാൻ അവൾ വിചാരിക്കുംപോലെ ഞാൻ വെറും മണ്ടൻ അല്ല.അതവൾ വൈകാതെ മനസിലാക്കും.മനോഹരമായ ഇരു വശവും നെൽപടമുള്ള നീണ്ട വരിപാതയിലൂടെ ഞങ്ങൾ മുമ്പോട്ട് പോയികൊണ്ടിരുന്നു. അവളുടെ നരകത്തിലേക്ക്.

തുടരും…..