ആന്മരിയ – 10

“ഹലോ..? ” ഷിജിത് ഫോൺ എടുത്ത ഉടനെ തന്നെ ചോദിച്ചു “എടാ എനിക്ക് ഒരു ഹെല്പ് വേണം ” “എന്ത്..?” “ഒരുത്തണെ പൊക്കണം ” “ആരെ..?” “നിനക്ക് മരിയയെ കെട്ടാൻ നിന്നവനെ അറിയോ..?” “നീ അത് വിട്ടില്ലേ..?” “നിനക്ക് അറിയോ..?” “ആ അറിയാം. ഇവിടുള്ളൊരു വെടക്കൻ ആണ്.പരനാറി ” “മ്മ് അവനെ പൊക്കണം ” “അവനെയാ..?” “മ്മ് അവനെ” “എന്തിനു..?” “അതൊക്കെ പറയാം. നീ പൊക്ക് ” “ടാ മൈരാ നീ പൊക്ക് പൊക്ക് എന്ന് പറയുമ്പോ പൊക്കാൻ അവൻ എന്റെ കുണ്ണ അല്ല ഒന്ന് സാവകാശം താ നമക്ക് വേണ്ടത് എന്താണെന്നു വച്ചാ ചെയ്യാം ” “മ്മ്. കൈ വിടല്ലേടാ.. ആകെ താളം തെറ്റി കിടക്കുവാ ” “ഞാൻ അങ്ങനെ പറഞ്ഞോ പൂറ.ഞാൻ ഉണ്ട് നീ കാര്യം ഒന്ന് പറ ” ഞാൻ ഒരു വലിയ ശ്വാസം എടുത്ത് വിട്ടു. എന്തായാലും ഇവൻ എന്നേലും അറിയേണ്ടതാണ്. ഇത്ര കാലം പറയാതിരുന്നത് തന്നെ അവനേം കൂടെ വലിച്ചിഴക്കേണ്ട എന്ന് വച്ചിട്ട. എന്നെ പോലെ അല്ല. ഒരമ്മയും ചേച്ചിയും ഉണ്ട് അവനു. ഞാൻ മുന്നിൽ കണ്ട ഒരു കസേര വലിച്ചിട്ടു അതിലേക്ക് ഇരുന്നു. തലയിലെ അഡ്രിനലിൻ റഷ് കഴിഞ്ഞെന്നു തോന്നുന്നു. കയ്യിലെ വേദന തുളച്ചു കയറുന്നുണ്ട്. തല ക്രസയിൽ ചാരി മുകളിലോട്ട് നോക്കി ഇരുന്നു. “ടാ പോയ..?” “ഇല്ല. ഞാൻ എവിടെ തുടങ്ങും എന്ന് ആലോചിച്ചിരിക്കുവാ” “നീ ഇപ്പൊ ചാടിയ പ്രശ്നം എവിടുന്നാ തുടങ്ങിയേ..?” “അത് ഒരു എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു ” “എന്ത്..?” “മ്മ്.കുറച്ചു പഴയതാ ” “മൊത്തം പറ. അവനെ പൊക്കുന്ന കാര്യം നമ്മുക്ക് ശെരിയാക്കാം. നീ പേടിക്കണ്ട. ഇവിടെ എന്നോട് ഒരുത്തനും ചോദിക്കാൻ വരില്ല. കള്ളൻ മാധവന്റെ മകൻ എന്ന് പറഞ്ഞ ഒരു തെണ്ടിയും വലം വക്കൂല്ല” അവൻ അത്രക്ക് കോൺഫിഡൻസിൽ പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത ആശ്വാസം ആയി. അവനോട് അവിടെ മുട്ടാൻ ഒരുത്തനും നിക്കില്ല. ഇത്രേം കാലത്തിനിടക്ക് ഞാൻ അടിയുണ്ടാക്കിയ കുറെ പേര് ഉണ്ട്.എന്നെ കുറെ പേര് തോൽപ്പിച്ചിട്ടും ഉണ്ട്. പക്ഷെ എന്നെ പുല്ല് പോലെ മലർത്തി അടിച്ചിട്ടുള്ളവൻ ഇവൻ മാത്രമാണ്‌. അവിടത്തെ പോലീസുകാർക്ക് പോലും അവനെ ഇച്ചിരി പേടിയുണ്ട് അതിനു തക്കതായ കാരണവും ഉണ്ട്. ഞാൻ പതിയെ നടന്നതെല്ലാം പറഞ്ഞു തുടങ്ങി. ഈ ഇടയായിട്ടു ഇതിനു തന്നെ ഇപ്പൊ സമയം ഉള്ളു. ഞാൻ പറഞ്ഞു വന്നതിന്റെ ഇടക്ക് അവന്റെ കുറെ പൊട്ടിത്തെറികൾ ഉണ്ടായെങ്കിലും മുഴുവനും പറയും വരെ അവൻ കേട്ടു നിന്നു. അവനോട് ഇതൊന്നും മുന്നേ പറയാതിരുന്നത് തന്നെ ആണ് പ്രധാന പ്രശ്നം.എല്ലാം പറഞ്ഞു കഴിഞ്ഞു ഒരു ഭരണിപ്പാട്ട് തന്നെ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു കുറച്ചു നേരം മിണ്ടാണ്ടിരുന്നപ്പോ അവൻ ശാന്തമായി. “കൊള്ളാല്ലോടാ ഒരു സിനിമക്കുള്ളതുണ്ടല്ലോ ” “മ്മ് ” “എന്നിട്ട് ഇപ്പൊ അവൾ എന്തേ..?” “അവൾ അവടെ കരഞ്ഞു കരഞ്ഞു ഉറങ്ങി ” “ഇവൾ മൊത്തത്തിൽ ഒരു മിസ്റ്ററി ആണല്ലോ അളിയാ. നീ നല്ല ആളെയാ കയറി പ്രേമിച്ചേ. നിനക്ക് ഇത് വേണോ.?” “അതൊക്കെ ഞാൻ എന്നോട് തന്നെ ഒരുപാട് ചോദിച്ചതാ. പുതിയതൊന്നും അല്ല ” “എന്നാലും എന്റെ മോനെ നീ ഇത്രേം കാലം എന്നോട് ഇത് പറഞ്ഞില്ലല്ലോ. എന്റെ എല്ലാ കാര്യങ്ങളും നിനക്ക് അറിയാവുന്നെ അല്ലെ ” “സോറി ടാ ഞാൻ ഇതൊന്നും ഇങ്ങനെ ആകും എന്ന് വിചാരിച്ചതല്ല. നീ ഒന്ന് അടങ്. സോറി ” “എനിക്ക് നല്ല ദേഷ്യം ഉണ്ട് പക്ഷെ നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ ഒന്നും വരാനില്ലാത്തതോണ്ട് ഒന്നും പറയുന്നില്ല.” “മ്മ് നീ ഒന്ന് സഹായിക്ക് എനിക്ക് ഇപ്പൊ ഇത് ഒറ്റക്ക് നടക്കും എന്ന് തോന്നുന്നില്ല.” “മ്മ് ഞാൻ നോക്കട്ടെ. അവനെ പൊക്കാനൊന്നും പാട് ഇല്ല. പക്ഷെ അവനെ പൊക്കിയിട്ട് നീ എന്താ അവനെ ചെയ്യാൻ പോണേ എന്നാണ് എനിക്കറിയേണ്ടത്. നിന്റെ സ്വാഭവം വച്ചു നീ എങ്ങാനും അവനെ തട്ടിയ ഞാനും ഉള്ളില. അത് കുഴപ്പമില്ല പക്ഷെ എന്റെ അമ്മേം പെങ്ങളേം നീ നോക്കണ്ടി വരും ” “ടാ കൊല്ലാനൊന്നും അല്ലടാ. അതല്ലേ നിന്നെ വിളിച്ചേ “ “മ്മ് ശെരി. ഞാൻ വിളിക്കാം. നീ ചെന്നു അവിടത്തെ പ്രശനം എല്ലാം സോൾവ് ചെയ്യ് ” “എങ്ങനെ..?” “നീ അവളെ ആദ്യം ഒരു മനുഷ്യനായിട്ട് കാണ്. ഒന്ന് ചെന്നു സമാധാനിപ്പിക്ക്. എന്തായാലും ഇത്രേം ഒക്കെ അവളെ ചെയ്തില്ലേ പ്രതികാരം ഒരു പൊടിക്ക് കുറച്ചേക്ക്. ഒന്നുല്ലേലും ഒരു പെണ്ണല്ലേ ” “ആ അപ്പൊ നീ അവളുടെ ഭാഗതാണോ. നേരത്തെ എന്റെ ഭാഗത്താന്നാണല്ലോ തോന്നിയെ. എന്റെ ജീവിതത്തിനും ഫീലിങ്‌സിനും വില ഒന്നും ഇല്ലേ..?” “ആദ്യം ഉണ്ടായിരുന്നു.ഇപ്പൊ ഇല്ല. നീയായിട്ട് നശിപ്പിച്ചു ” “ഒന്ന് പോടാ ” “എന്തായാലും നീ ഒന്ന് ചെന്നു സമാധാനിപ്പിക്ക്.അതിനു നിനക്ക് പറ്റൂല്ലേ..?” “മ്മ് പറ്റും ” “അല്ല നിനക്ക് ഇപ്പോഴും അവളോട് ദേഷ്യം ഉണ്ടെങ്കി പിന്നെന്തിനാ അവനെ പൊക്കാനൊക്കെ നിക്കുന്നെ..?” “ദേഷ്യം ഉണ്ടെടാ എന്നാലും അവളെ എത്ര കാലം മനസിൽ കൊണ്ട് നടന്നതാടാ. അവൾക്ക് വേദനിക്കുമ്പോ എനിക്കും വേദനിക്കൂല്ലേ..?” “നിനക്കെന്തൊ കാര്യമായിട്ട് പറ്റിയിട്ടുണ്ട് ഒരു ഡോക്ടറിനെ കാണിക്കുന്നത് നല്ലതാകും ” “ആരെ സാവിത്രിയേയോ..?” “പോടാ.. അവളുടെ കാര്യം മിണ്ടരുത് ” “മ്മ് ഇവിടെ ഇരിക്കുന്ന ഞാനാണോ അതോ എന്റെ കയ്യിന്നു പൈസയും കടം വാങ്ങി ലണ്ടനിൽ പോയി അവളുടെ കല്യാണം മുടക്കിയ നീയാണോ ഡോക്ടറിനെ കാണണ്ടേ..?” “ഓക്കേ ഞാൻ തോൽവി സമ്മതിച്ചു. നീ നിനക്ക് തോന്നുന്നത് എന്താണെന്നു വച്ചാൽ ചെയ്യ്. ഞാൻ എല്ലാം ഒന്ന് നോക്കിയിട്ട് വിളിക്കാം ” അതും പറഞ്ഞു അവൻ ഫോൺ വച്ചു.അവനോട് സംസാരിച്ചപ്പോൾ എന്തോ വല്ലാത്ത സമാധാനം. എന്റെ പെണ്ണിനെ ഇങ്ങനെ ആക്കിയവൻ അങ്ങനെ ഞെളിഞ്ഞു നടക്കേണ്ട. മിനിമം കയ്യും കാലുമെങ്കിലും തല്ലി ഒടിക്കണം. ഇനി മരിയയെ എന്ത് ചെയ്യും.ഞാൻ പയ്യെ എണീറ്റു മുറിയിലേക് നടന്നു.അവൾക്ക് എന്താണ് പറ്റിയതെന്നോ എന്ത് തേങ്ങയാണ് അവളെ ഇങ്ങനെ പേടിപ്പിച്ചതെന്നോ അറിയണമെന്നുണ്ടെങ്കിൽ നാളെ ആകണം. അത് വരെ എങ്ങനെ പിടിച്ചു നിക്കും. ഈ വക ചിന്തയുമെല്ലാം ആയി ബാൽക്കണി അടച്ചു കുറ്റി ഇട്ടു റൂമിൽ കയറിയപ്പോൾ കണ്ടത് ഒരു ബോൾ പോലെ കാലുകൾ രണ്ടും മാറത്ത് വച്ച് അതിനു ചുറ്റും കെട്ടിപ്പിടിച്ചു ചുരുണ്ടു കിടക്കുന്ന മരിയയെ ആണ്. സത്യം പറഞ്ഞാൽ കണ്ടപ്പോൾ വല്ലാത്ത പാവം തോന്നി. എന്തോ കാര്യമായി അവൾക് പറ്റിയിട്ടുണ്ട്. ഇനി ബാധ വല്ലോം കയറിയതാവുമോ..?. ഏയ്‌ ചാൻസ് ഇല്ല. വെറുതെ പേടിക്കേണ്ട. അങ്ങനെ അവൾ കിടക്കുന്നത് അധികനേരം കണ്ടു നിക്കാൻ പറ്റിയില്ല ബെഡിലേക് നടന്നു കയറി കിടന്നു.ഞാൻ ബെഡിലേക്ക് കയറിയതും ആരോ വന്നു എന്ന് അറിഞ്ഞത് പോലെ അവൾ ചാടി പിടഞ്ഞു എഴുന്നേറ്റ് എന്നെ പേടിയോടെ നോക്കി. അവസാനം ഞാനാണെന്ന് ഉറപ്പു വന്നപ്പോൾ റൂമിനു ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പു വരുത്തി വീണ്ടും അതുപോലെ തന്നെ കിടന്നു. നന്നായി വിറക്കുന്നുണ്ട് അവൾ. ഞാൻ ഒന്നുടെ അടുത്തേക്ക് നീങ്ങി കിടന്നു. അവൾ താത്തി വച്ച തല പയ്യെ ഉയർത്തി അടുത്തേക്ക് നീങ്ങിയ എന്നെ നോക്കി. ആ കണ്ണുകളിൽ അപ്പോഴും നനവ് ഉണ്ടായിരുന്നു. എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു.പക്ഷെ അവളെ കെട്ടിപിടിച്ചു ആരും ഒന്നും ചെയ്യില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. അവസാനം ഷിജിത് പറഞ്ഞ പോലെ എനിക്ക് തോന്നുന്നത് ചെയ്തു. പയ്യെ ഞാൻ എന്റെ കൈ വിടർത്തി ഒരു കൈ അവളുടെ നേരെ പൊക്കി വിളിച്ചു. ഒന്നും പറഞ്ഞില്ല. അവൾക്ക് മനസിലായി എന്ന് അവളുടെ കണ്ണുകൾ കണ്ടപ്പോൾ മനസിലായി. ഒന്ന് ശങ്കിച്ചെങ്കിലും അവസാനം അവൾ പയ്യെ കാലിലെ കേട്ട് അയിച്ചു കാൽ താത്തി നീങ്ങി നീങ്ങി വന്നു. പകുതി എത്തി ഒന്നുടെ എന്റെ കണ്ണിലേക്കു നോക്കി.എന്റെ മുഖത്ത് എന്ത് എക്സ്പ്രഷൻ ആണ് ഉണ്ടായിരുന്നത് എന്നെനിക്കറിയില്ല എന്തായിരുന്നേലും അത് അവളെ ഒന്ന് ആശ്വസിപ്പിച്ചു പിന്നെയും നീങ്ങി വന്നു അവസാനം എന്റെ കൈക്കുള്ളിൽ എത്തി. സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു. ഏറെ മോഹിച്ച സ്വർഗം.പക്ഷെ അത് എനിക്ക് വിധിച്ചിട്ടുള്ള സ്വർഗം അല്ല എന്ന് അറിവ് സന്തോഷത്തോടൊപ്പം നോവും തന്നു. പക്ഷെ ഇപ്പൊ കിട്ടുന്ന സന്തോഷവും സുഖവും അത് ആലോചിച്ചു കളയാൻ മനസു അനുവദിച്ചില്ല. ഒരു മനുഷ്യന് എപ്പോയെങ്കിലും ഇച്ചിരി സന്തോഷം ലഭിക്കണം ജീവിക്കാനായി. ഇപ്പൊ കിട്ടുന്നതെന്താണെന്ന് എനിക്കറിയില്ല. പക്ഷെ അതെനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഓവർതിങ്ക് ചെയ്തു അത് കളയാൻ മനസു വന്നില്ല പകരം ഞാൻ ചരിഞ്ഞു കിടന്നു അവളെ എന്റെ കൈ വലയത്തിൽ ആക്കി. ഇപ്പൊ അവളുടെ മുഖം എന്റെ നെഞ്ചിലും കൈകൾ എന്റെ കുറുകെയുമാണ്. എന്റെ കൈയ്യിലെത്തിയപ്പോൾ സമാധാനമായെന്ന പോലെ അവൾ റിലാക്സ് ആവാൻ തുടങ്ങി. കുറച്ചു ദിവസം മുമ്പ് വരെ നേരെ തിരിച്ചു ആയിരുന്നു. എന്റെ അടുത്ത് വരുമ്പോയെ ടെൻഷൻ അടിച്ചു അറ്റെൻഷൻ ആയിആണ് നിന്നിരുന്നത്. ഇപ്പൊ അതിനും മാറ്റം ഉണ്ട്. അതും എനിക്ക് നന്നായി ഇഷ്ടപെട്ടു.എന്താണ് അവളെ ഇത്രക്ക് പേടിപ്പിച്ചത് എന്നറിയില്ല പക്ഷെ എന്തായാലും അതിനോട് ചെറിയ നന്ദി ഒക്കെ തോന്നി തുടങ്ങുന്നുണ്ട്. സ്വാർത്ഥമാണെന്ന് അറിയാം എന്നാലും എത്ര ആഷിച്ചതാ ഒരു ദിവസം എങ്കിൽ ഒരു ദിവസം അവളായിട്ട് സ്വൊന്തം ഇഷ്ടത്തിൽ എന്റെ കയ്യിൽ കിടക്കുന്നത്.എന്തായാലും ഇപ്പോയൊന്നും എനിക്ക് ഉറക്കം വരും എന്ന് തോന്നുന്നില്ല. ഞാൻ പതിയെ തല താഴ്ത്തി അവളെ നോക്കി. അവൾ കണ്ണടച്ചു ചെറിയ കുട്ടിയെ പോലെ സുഖമായി ഉറങ്ങുന്നുണ്ട്. നേരത്തെ പോലെ അല്ല. ഇപ്പൊ മുഖം കുറെ കൂടെ റിലാക്‌സ്ഡ് ആണ്. എന്റെ ഇടതു കയ്യിലാണ് തല വച്ചിരിക്കുന്നത് വലതു കൈ കൊണ്ട് അവളെ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. അവളുടെ ഒരു കൈ എന്റെ കുറുകെ ആണ് മറ്റൊന്ന് ഞങ്ങളുടെ ഇടയിൽ അമർന്നു നില്കുന്നുണ്ട്. ആ കൈ കൊണ്ട് എന്റെ ടി ഷർട്ട്‌ ചുരുട്ടി പിടിച്ചിട്ടുണ്ട്.ഞാൻ എഴുന്നേറ്റ് പോകും എന്ന് പേടി ഉള്ള പോലെ. കുറെ നേരം അവളെ തന്നെ നോക്കി നിന്നു. എന്റെ നെഞ്ച് ഇടിക്കുന്ന റേറ്റ് നോക്കുവാണെങ്കിൽ ഈ രാത്രി ഒറ്റ തരി ഉറക്കം എനിക്ക് കിട്ടൂല്ല. അവൾ ഉണർന്നിരിക്കുമ്പോ ഇത്ര അടുത്ത് അവളെ നോക്കി ഇരിക്കാൻ കിട്ടത്തും ഇല്ല. അപ്പൊ കണ്ണെടുക്കാൻ തോന്നിയില്ല. വേറൊരു കാര്യം മനസിൽ വന്നത് ഞാൻ ഇത്ര ഒക്കെ ചെയ്തിട്ടും എന്റെ കയ്യിൽ അവൾക്ക് സുരക്ഷിതത്വം ഫീൽ ചെയ്യുന്നുണ്ട് എന്നാണ്. അത് എന്നെ വല്ലാതെ അസ്വസ്ഥാനക്കി. അത്ര ഒക്കെ വേണമായിരുന്നോ എന്നൊരു ചോദ്യം മനസ്സിൽ വന്നു. പക്ഷെ അപ്പൊ തന്നെ ഞാൻ ആ ചോദ്യം മായ്ച്ചു കളഞ്ഞു. അവൾ ചെയ്തതിനെ ഞാനും തിരിച്ചു ചെയ്തോള്ളൂ കൂടുതൽ ഒന്നും ഇല്ല. ഇനി ഒരു പൊടിക്ക് ഡീസന്റ് ആയേക്കാം. അല്ലെങ്കിൽ എനിക്കും ഇവളെ കയറിപ്പിടിച്ചവനും തമ്മിൽ വ്യത്യാസം ഒന്നും കാണില്ല.അത് ആലോചിച്ചപ്പോയെ എന്റെ രക്തം തിളക്കുന്നത് ഞാൻ അറിഞ്ഞു. ഇത് വരെ എനിക്ക് ഒരു നോഷൻ ഉണ്ടായിരുന്നു എന്തൊക്കെ ആയാലും ഇവള് കൂടെ സഹകരിക്കാതെ ഒന്നും നടക്കില്ല എന്ന്. അവൾ തന്നെ പറഞ്ഞതും ആണ് കിടന്നു കൊടുത്തു എന്ന്. പക്ഷെ ഇന്ന് നടന്നതൊക്കെ കണ്ടപ്പോൾ എന്തോ പോലെ. ഞാൻ ഒന്ന് കൂടെ അവളെ എന്നിലേക്ക് അടുപ്പിച്ചു. അത് ഇഷ്ടപെട്ടെന്ന് പോലെ അവളും എന്റെ കുറുകെയുള്ള കൈ മുറുക്കി ഒന്ന് കൂടെ നെഞ്ചിലേക്ക് മുഖം കയറ്റി വച്ചു. ഷിജിത് പറഞ്ഞ പോലെ ഇവളും മനുഷ്യൻ തന്നെയല്ലേ. ഒരു കറക്ഷൻ,കുരുട്ടുബുദ്ധി ഉള്ള മനുഷ്യൻ!.പക്ഷെ മനുഷ്യൻ തന്നെ!. ഇനി എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണോ..?.എനിക്ക് എല്ലാം കൂടെ ആലോചിച്ചു ആലോചിച്ചു പ്രതീക്ഷിച്ചതിനു വിപരീതമായി ഉറക്കം വരാൻ തുടങ്ങി.ഇനിയും ഉറങ്ങാതെ കിടന്ന മൂത്രമൊഴിക്കാൻ മുട്ടും എന്ന് പേടിയുള്ളോണ്ടു അവളെ ഒന്നുടെ മുറുക്കെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു കണ്ണടച്ച് കിടന്നു എപ്പോയോ ഉറങ്ങിപോയി…. രാവിലെ എണീക്കുമ്പോൾ അവൾ എന്റെ കയ്യിൽ ഇല്ലായിരുന്നു.അതെന്നെ ചെയുതായി നിരാശനാക്കി. എഴുന്നേറ്റ് പല്ലുതേപ്പും മുഖം കഴുകലും എല്ലാം കഴിഞ്ഞു താഴേക്ക് നടന്നു.താഴെ എത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ അവൾ അടുക്കളയിൽ ഉണ്ടായിരുന്നു. തിരക്കുപിടിച്ചു എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്. ഞാൻ അടുക്കളിയിൽ കയറിയത് കണ്ടു അവൾ പെട്ടെന്ന് സ്റ്റോപ്പ്‌ ആയി.എന്റെ മുഖത്തു നോക്കാൻ അവൾക്ക് എന്തോ മടി ഉള്ളത് പോലെ. ഇന്നലെ രാത്രി എന്റെ കയ്യിൽ കിടന്നതിന്റെ ചമ്മലാണോ അതോ ഇന്നലെ അതൊക്കെ കാട്ടി കൂട്ടിയതിനുള്ള ചമ്മലാണോ എന്ന് ദൈവത്തിന് അറിയാം. ഞാൻ പതിയെ നടന്നു എന്നും പോയി ഇരിക്കാറുള്ള സ്ലാബിൽ കയറി ഇരുന്നു. “മ്മ് എടുത്തോ.. എന്നെ നോക്കണ്ട ” ഞാൻ പറഞ്ഞു. “മ്മ്..ഞാൻ ഇന്ന് എണീക്കാൻ കുറച്ചു വൈകി.ഇപ്പൊ പുട്ടും കടലക്കറിയും ഉണ്ടാക്കാം. കടലക്കറി കൂടെ ആയ മതി ” അതും പറഞ്ഞു അവൾ എന്റെ മുഖത്തു നോക്കാതെ വീണ്ടും അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടാൻ തുടങ്ങി.ഞാൻ കുറച്ചു നേരം നോക്കി നിന്നു അവസാനം പറഞ്ഞു. “ഇങ്ങനെ പെട്ടെന്ന് ഉണ്ടാക്കണം എന്നൊന്നും ഇല്ല. ഞാൻ ഒന്നും ചെയ്യില്ല. നീയുള്ളോണ്ട് ഭക്ഷണം എങ്കിലും കിട്ടുന്നുണ്ട്. പയ്യെ ഉണ്ടാക്കിയ മതി ” ഞാൻ അത് പറഞ്ഞതും അവൾക്ക് സമാധാനം ആയ പോലെ ഒരു ചെറിയ ചിരി തന്നു. അപ്പോഴും എന്റെ കണ്ണുകളെ അവോയ്ഡ് ചെയ്യുന്നത് പോലെ. ഇവളോട് ഇപ്പൊ എങ്ങനെയാ ചോദിക്കുക. എന്റെ മുഖത്തോട്ടു പോലും നോക്കുന്നില്ല. എന്തായാലും ഇന്നലെ കാട്ടിക്കൂട്ടിയതിനോക്കെ ഒരു എക്സ്പ്ലനേഷൻ കിട്ടണം.എന്നാലേ ഇനിയും അങ്ങനെ ഉണ്ടാകാതെ ഇരിക്കാൻ ശ്രേദ്ധിക്കാൻ പറ്റു. അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നു അവൾ ചോദിച്ചു. “കൈ വേദന ഉണ്ടോ…?” ഞാൻ ആദ്യം കേട്ടില്ല. ഒന്ന് കൂടെ ചോദിച്ചപ്പോൾ ആണ് കേട്ടത്. “ഇല്ല. കുറവുണ്ട് ” “മരുന്ന് കഴിച്ചോ..?” “ഇല്ല ഭക്ഷണം കഴിക്കട്ടെ “ “ഭക്ഷണത്തിനു മുമ്പ് ഉള്ളതില്ലേ…?” “മ്മ് ഉണ്ട് ” “എന്നാ കഴിച്ചിട്ട് വാ ” ഇത്രയും പറഞ്ഞതും എന്റെ മുഖത്തു നോക്കാതെയാണ്. എന്നെ മനഃപൂർവ്വം അടുക്കളയിൽ നിന്ന് ഒഴിവാക്കുന്നത് പോലെ.ഇനി അവൾ പറഞ്ഞിട്ട് ചെയ്തില്ല എന്ന് വേണ്ട എന്ന് വച്ചു താഴെ ഇറങ്ങി റൂമിലേക്ക് നടന്നു. അവൾ പറഞ്ഞത് ഞാൻ കേട്ടപ്പോൾ അവൾടെ മുഖത്തുണ്ടായ ആശ്ചര്യം ഞാൻ ശ്രെദ്ധിക്കാതിരുന്നില്ല. എന്നാലും അവളെ വെറുതെ വിടാൻ എനിക്ക് പ്ലാൻ ഇല്ല. മരുന്ന് കുടിച്ചു നേരെ ചെന്നു അടുക്കളയിലേക്ക് തന്നെ. നേരത്തെ ഇരുന്ന അതെ സ്ഥലത്ത് കയറി ഇരിക്കുവേം ചെയ്തു. “ഹാളിൽ പോയി ഇരുന്നോ. ഞാൻ കോഫീ കൊണ്ട് വരാ ” “വേണ്ട ഞാൻ ഇവിടെ ഇരുന്നോളാം ” പിന്നെ അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. അതുകൊണ്ട് കടലകറി ഉണ്ടാക്കുന്നതിൽ ശ്രദ്ധിച്ചു.ഞാൻ കുറച്ചു നേരം അവിടെയും ഇവിടെയും നോക്കി പുട്ടിലെ തേങ്ങ മാത്രം എടുത്ത് തിന്നോണ്ടിരുന്നു. അവസാനം അവൾ പാത്രം എന്റെ മുന്നിന്ന് മാറ്റി വച്ചു. “ഇന്നലെ എന്താ ഉണ്ടായേ..?” അവസാനം സഹിക്കാൻ പറ്റൂല്ല എന്ന് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ചോദിച്ചു.ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു എന്ന പോലെ അവൾ പെട്ടെന്ന് സ്റ്റക്ക് ആയി.കുറച്ചു നേരം അങ്ങനെ തന്നെ നിക്കുന്ന കണ്ടപ്പോൾ ഞാൻ പിന്നേം ചോദിച്ചു. “മരിയ ഇന്നലെ എന്താ ഉണ്ടായേ. എന്തൊക്കെയാ കാണിച്ചു കൂട്ടിയെ. എന്താ പ്രശ്‌നം ഉണ്ടായതെന്നു പറ. ഇനി അങ്ങനെ വരാതെ നോക്കാം. ഒരു പ്രാവശ്യം കൂടെ നീ അങ്ങനെ ഒക്കെ കാണിക്കവാണേൽ അമ്മയാണെ ഞാൻ നിന്നെ പ്രാന്താശുപത്രിയിൽ കൊണ്ടാക്കും.” അവൾ കൈ രണ്ടും ഡ്രെസ്സിൽ പിടിച്ചു പിരിക്കാൻ തുടങ്ങി. ഇപ്പോ എനിക്കറിയാം അങ്ങനെ അവൾ പിടിച്ചു പിരിക്കുന്നത് നേർവസ് ആയിട്ടാണെന്നു. “സത്യം പറ മരിയ. ഞാൻ ഒന്നും ചെയ്യില്ല. ഇപ്പൊ നിന്നെ കേറിപ്പിടിക്കാൻ ഒന്നും എന്നെ കൊണ്ട് വയ്യ.കണ്ടില്ലേ…? അല്ലേലും നിന്നെ മൊത്തത്തിൽ പീഡിപ്പിക്കാൻ ഒന്നും പ്ലാൻ ഇല്ലായിരുന്നു. ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പ്ലാൻ ഇന്നും ഇല്ലായിരുന്നു. ഉണ്ടായിരുന്നെ എന്നെ ആവാമായിരുന്നു.പിന്നെ ഞാൻ ഇത് വരെ നിന്നെ തല്ലിയിട്ടൊന്നും ഇല്ലല്ലോ… എന്നെ നീയാ തല്ലിയിട്ടുള്ളെ” “അത് കയ്യിലിരിപ്പിന്റെ അല്ലെ ” അവൾ പയ്യെ പറഞ്ഞു. പക്ഷെ ഞാൻ അത് കേട്ടു പക്ഷെ ഒന്നും പറയാൻ പോയില്ല. സത്യമാണ്. “പറ. എന്താ ഇന്നലെ ഉണ്ടായേ..? പറയാണ്ട് നിന്റെ അടുത്തിന്നു മാറില്ല.” അവൾ വീണ്ടും കൈ പിടിച്ചു ഡ്രെസ്സിൽ ഇട്ടു പിരിക്കാൻ തുടങ്ങി അവസാനം പയ്യെ പയ്യെ പറയാൻ തുടങ്ങി. “അത്…. അവരെ കണ്ടപ്പോ…” ” അവരെ കണ്ടപ്പോ പേടിച്ചോ..?” “മ്മ്…” “എന്തിനു..? അയാളെ നിനക്കു അറിയോ..? ആയാൾ നിന്നേ ഉപദ്രവിച്ചിട്ടുണ്ടോ..?” എന്റെ ചോര തിളക്കുന്നത് ഞാൻ അറിഞ്ഞു. എന്തേലും ചെയ്തിട്ടുണ്ടേൽ അയാളുടെ പെട്ടു തല ഞാൻ റോഡിലിട്ട് ഉരക്കും. “ഇല്ല. അയാളെ എനിക്കറിയില്ല ” “പിന്നെ..?” “അത്… ആയാൾ… പറഞ്ഞു..” “ഒന്ന് തെളിച്ചു മൈരാ..” അവള് പെട്ടെന്ന് തിരുഞ്ഞു എന്നെ നോക്കി. “സോറി…’മരിയ’. അക്ഷരം പിഴചതാണ്..” ഞാൻ ഒരു അവിഞ്ഞ ചിരിയും കൊടുത്തു. കുറച്ചു ഫ്രണ്ട്‌ലി ആയിട്ട് നിന്നാൽ അവൾ കൂടുതൽ കംഫട്ടബിൾ ആകും എന്നാണ് വിചാരിച്ചത് പക്ഷെ അത് അവളെ കൂടുതൽ നേർവസ് ആക്കുകയാണ് ചെയ്തത്. എന്റെ ക്ഷമ നശിക്കുന്നത് ഞാൻ അറിഞ്ഞു, ഒന്നും പറഞ്ഞില്ല. പക്ഷെ അവൾക്കത് ഫീൽ ചെയ്തെന്നു തോന്നുന്നു അവൾ വലിയ ശ്വാസം എടുത്തു പറയാൻ തയ്യാറെടുത്തു. “അത് ആയാൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു….പൈസ…. എനിക്കാണ്….” അവൾ കൂടുതൽ പറയാൻ കഴിയാതെ നിർത്തി എന്നെ ദയനീയമായി നോക്കി. “പൈസ നിനക്കോ..?. എന്തിനു..? നിനക്ക് പൈസ വല്ലോം വേണോ..? എന്റെലുണ്ടല്ലോ” “അതല്ല. ഞാൻ…. തരാനില്ലേ അഞ്ചു ലക്ഷം… അത്…” “അതിനു..?” എനിക്കൊന്നും മനസിലായില്ല. അവളുടെ കണ്ണിന്നു പിന്നേം കണ്ണീരു വരാൻ തുടങ്ങിയിരുന്നു. എനിക്കൊന്നും മനസിലാക്കാഞ്ഞിട്ട് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.പക്ഷെ ഒന്നും പറഞ്ഞില്ല. ക്ഷെമിച്ചു നിന്നു. “…ഞാൻ.. പറഞ്ഞില്ലെ.. വീട്ടിക്കൊള്ളാം എന്ന്..” “മ്മ്..” ” ആയാൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു… അയാള്… നീ എന്നെ.. ” ഇത്രയും പറഞ്ഞു അവൾ പൊട്ടികരയാൻ തുടങ്ങി.എനിക്കൊന്നും മനസിലായില്ല. ഞാൻ താഴേക്ക് നോക്കി ചിന്തിച്ചു നോക്കി. ഇവൾ എന്ത് തേങ്ങയാണ് പറയുന്നത് എന്ന്. ഇന്നലെ നടന്നതെല്ലാം ഒന്നുടെ ആലോചിച്ചു നോക്കി.അങ്ങനെ പുറകോട്ടു ആലോചിച്ചു കൊണ്ടെ ഇരുന്നു.ആശുപത്രിയിലെയും… അവിടത്തെ കുളിയുടെയും… ചെറിയരി കഞ്ഞയുടെയും എല്ലാം ഓർമ വന്നു. അവസാനം ഒന്നു കൂടെ പുറകോട്ടു ചിന്തിച്ചു.അവൾ പൊട്ടിത്തെറിച്ചു എന്നെ ചീത്ത വിളിച്ച അന്ന്. പെട്ടെന്ന് എന്റെ നെഞ്ചിൽ തീ ആളിയത് ഞാനറിഞ്ഞു. എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നതിനു മുമ്പേ എന്റെ കണ്ണ് നിറയുന്നതും ഞാൻ അറിഞ്ഞു. ഇപ്പൊ എല്ലാം മനസിലായി. നെഞ്ചിലെ തീ ദേഹം മൊത്തം വ്യാപിക്കുന്നത് പോലെ തോന്നി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിപോയി. പക്ഷേ തല പൊക്കാനോ അവളെ നോക്കാനോ എനിക്കായില്ല. സ്വൊന്തം ഭാര്യ എന്നെ കുറിച്ച് ഇങ്ങനെയാണ് ധരിച്ചു വെച്ചിരിക്കുന്നത്. അതിലും താഴാൻ ഒരുത്തനും ഈ ഭൂമിയിൽ ആകില്ല.എനിക്ക് താഴേക്കു തന്നെ നോക്കി ഇരുന്നു വരുന്ന ദേഷ്യവും സങ്കടവും അറപ്പും വെറുപ്പും എല്ലാം സഹിക്കാനേ കഴിഞ്ഞുള്ളു.അവള് വിചാരിച്ചത് ഞാൻ അവളെ വിക്കുവാണെന്ന… വേശ്യയായി… പൈസക്ക്… അയാൾക്ക്… എന്റെ പൈസ തിരിച്ചു പിടിക്കാൻ…. എന്നിട്ട് അവൾ ഞാൻ വിളിച്ചിട്ട് ഫ്രിഡ്ജിന്റെ ഇടയിന്ന് ഇറങ്ങി വന്നു…. ബെഡിൽ അയാളെ പ്രതീക്ഷിച്ചു പേടിച്ചു കിടന്നു…ഇന്നലെ മൊത്തം അയാൾ വരും എന്ന് പേടിച്ചു ഇരുന്നു…. എന്നിട്ടും എന്റെ കയ്യിൽ ആശ്വാസം കണ്ടു… എനിക്ക് പെട്ടെന്ന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഇന്നലെ മുഴുവൻ ഞാൻ മറ്റുള്ളവരെ കുറ്റം പറഞ്ഞു പ്രതികാരം ചോദിക്കാനെന്നും പറഞ്ഞു ഇരുന്നു. പക്ഷേ ആ സമയം മൊത്തം അവളെ ആ നിലയിലാക്കിയത് ഞാനായിരുന്നു. അവളുടെ കഴുത്തിൽ താലികെട്ടിയവൻ.എന്നോട് എന്ത് പ്രതികാരം ചോദിക്കും. ഇപ്പൊ അനുഭവിക്കുന്ന വേദനക്ക് മേലെ വേദനിപ്പിച്ചു ആർക്ക് എന്നോട് പ്രതികാരം ചോദിക്കാൻ കഴിയും എന്നറിയില്ല. ഇത്രക്കും അവളുടെ മുമ്പിൽ ഞാൻ തരം താഴ്ന്നു എന്നറിഞ്ഞപ്പോൾ നെഞ്ചിൽ ആരോ ഇരുന്നു തുളക്കുന്നത് പോലെ.അവളുടെ കൈ ഞാൻ എന്റ്റെ കയ്യിന്റെ മേൽ അറിഞ്ഞു.അവൾ എപ്പോയോ എന്റെ തൊട്ട് അടുത്തേക്ക് നീങ്ങിയിട്ടുണ്ട്.ഞാൻ തലയുയർത്തി നോക്കിയില്ല.അവളെ മുഖത്തു നോക്കുന്നേലും ബേധം ചാകുന്നതാണ്. “ടാ നോക്ക് ” അവൾ വിളിച്ചു. പക്ഷെ ഞാൻ തല പൊക്കിയില്ല. എന്റെ കണ്ണിന്നു ഇപ്പോഴും കണ്ണീർ വരുന്നുണ്ട്.വേറെ ഏതു പെണ്ണും ഞാൻ അങ്ങനെ ഉള്ള ഒരാളാണെന്നു വിചാരിച്ചാലും എനിക്ക് കുഴപ്പം ഇല്ല.പക്ഷെ ഇവൾ…. ഈ കാര്യത്തിൽ ഇതിനു മാത്രം വിഷമിക്കാനെന്തിരിക്കുന്നു എന്നും മനസിലാകുന്നില്ല.ഇതിലും വൃത്തികെട്ട പേരുകൾ ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോ മാത്രം നാണക്കേട് കൊണ്ട് തൊലിയൂരിയുന്നത് പോലെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല.ഞാൻ കാരണമാണ് അവൾ എന്നെ കുറിച്ച് അങ്ങനെ ഒരു നിഗമനത്തിൽ എത്തിയത് എന്നതും എന്നെ ഏറെ വേദനപ്പിച്ചു. അവൾ രണ്ടു കൈയും എന്റെ കവിളിൽ വച്ചു മുഖം പൊക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാൻ ബലം പിടിച്ചു താഴേക്കു തന്നെ നോക്കി നിന്നു. ഇപ്പൊ അവളുടെ കണ്ണിലേക്കു നോക്കാൻ എനിക്കാവില്ല. അവൾ കൈ കൊണ്ട് കവിളിൽ പിടിച്ചപ്പോ കണ്ണീർ മൊത്തം മുഖത്ത് ആയി. മുഖം മുഴുവൻ നനഞ്ഞ പോലെ. അത് കൊണ്ട് തന്നെ അവൾ ബലം പിടിച്ചു മുഖം പൊക്കാൻ നോക്കുമ്പോ കൈ തെന്നി പോകുന്നുണ്ട്. അവൾ എന്തൊക്കെയോ പറയുന്നും ഉണ്ട്. പക്ഷെ ഞാനൊന്നും കേൾക്കുന്നില്ലായിരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.കുറച്ചു നേരം ഇരുന്നപ്പോൾ സങ്കടവും വേദനയും എല്ലാം പോയി ആകെക്കൂടെ ഒരു മരവിപ്പ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.അവൾ അപ്പോഴും എന്റെ അടുത്ത് നിന്ന് പോയിട്ടില്ല.അവൾ അവളുടെ ഡ്രെസ്സിൻറെ ഒരു ഭാഗം പൊക്കി എന്റെ മുഖം മുഴുവൻ തുടച്ചു തന്നു. അതിനു അവൾടെ സ്മെല് ആയിരുന്നു.എല്ലാം എന്റെ മൈൻഡിൽ രജിസ്റ്റർ ആകുന്നുണ്ട് പക്ഷെ പ്രതികരിക്കാൻ മാത്രം ഞാൻ കൂട്ടാക്കിയില്ല.അവസാനം അവിടെ ഇനി നിന്നാൽ ശെരിയാവില്ല എന്ന് കണ്ടപ്പോൾ പെട്ടെന്ന് സ്ലാബിൽ നിന്നും ഇറങ്ങി ഹാളിലേക്ക് നടന്നു. അവൾ എന്നെ പിടിച്ചു വക്കാൻ ശ്രേമിച്ചെങ്കിലും അവക്കുള്ളതിനേക്കാൾ എത്രയോ ബലം എനിക്കുണ്ടായിരുന്നു. ഇത് വരെ ഞാൻ അത് അവളുടെ നേരെ ഉപയോഗിച്ചിട്ടില്ല. ഇപ്പൊ ഞാൻ അവൾ എത്ര പിടിച്ചു വച്ചിട്ടും നിക്കാത്തത് കൊണ്ട് അവൾക്കത് മനസിലായി എന്ന് തോന്നുന്നു.അവൾ ബലമായി പിടിച്ചു വക്കുന്നത് നിർത്തി വാക്ക് കൊണ്ട് നിർത്താൻ ശ്രേമിച്ചു. പക്ഷെ അത് മറ്റേതിനേക്കാൾ വിഫലമായൊരു ശ്രമമായിരുന്നു എന്ന് മാത്രം.ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഒന്നും കാണുന്നുണ്ടായിരുന്നില്ല. എന്തോ ആകെക്കൂടെ മരവിച്ച അവസ്ഥ.അവൾ എന്നെ പിന്തിരിപ്പിക്കാൻ ശ്രേമിക്കുന്നതെല്ലാം ഞാൻ ഒരു മങ്ങിയ ചിത്രം പോലെ ആണ് കണ്ടത്. എനിക്കൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ കാറിൽ എത്തണം.നേരെ പോയത് റൂമിലേക്കാണ് അവിടെ നിന്നു ചാവിയും എടുത്തു വീടിനു പുറത്തിറങ്ങി.ഈ സമയമെല്ലാം അവൾ ഓരോന്ന് പറഞ്ഞു പിന്നാലെയും മുന്നാലെയും ആയി ഉണ്ടായിരുന്നു. ഞാൻ ശ്രെദ്ധ കൊടുത്തില്ല. നേരെ വണ്ടിയിൽ കയറി പറപ്പിച്ചു വിട്ടു. ഇപ്പോഴും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നുണ്ട്. എന്തിനാണെന്ന് മാത്രം മനസിലായില്ല. അവൾക്ക് ഞാൻ ആരുമല്ല. പിന്നെ അവൾ എന്നെകുറിച് എന്ത് ചിന്തിച്ചാലെന്ത് എന്ത് വിചാരിച്ചാലെന്ത്. ഒന്നും മാറാൻ പോകുന്നില്ല.ഇപ്പൊ ഈ കണ്ടിഷനിൽ വണ്ടി ഓടിക്കാൻ പാടില്ല. അത് തന്നെ ആണെന്ന് തോന്നുന്നു അവളും പിന്നാലെ നടന്നു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ ഇപ്പൊ എനിക്ക് വെറുതെ ഇരിക്കാൻ ആവില്ല. കണ്ണിൽ കണ്ണീർ നിറഞ്ഞു കാഴ്ച മറയുന്നുണ്ട്.കണ്ണു തുടരെ തുടരെ ചിമ്മാതെ കാണാൻ കൂടെ വയ്യ എന്ന അവസ്ഥയിൽ ആയി. ഇപ്പൊ വണ്ടി പോകുന്നത് ഏകദേശം നൂറിന്റെ മുകളിൽ ആണ് പക്ഷെ അത് പോരാ എന്നൊരു തോന്നൽ. ഒറ്റ കാരണം കൊണ്ട് മാത്രം ഞാൻ വീണ്ടും സ്പീഡ് കൂട്ടിയില്ല.കുട്ടികൾ സ്കൂളിൽ പോകുന്ന സമയമാണ്. പിഞ്ചു കുഞ്ഞുങ്ങൾ കാണും.സ്കൂളുകൾ ഉള്ള എല്ലാ വഴിയും ഒഴിവാക്കി ഞാൻ പറപ്പിച്ചു വിട്ടു. മനസ് ശാന്തമാകുന്നത് വരെ. ചിലർ മനസ് വേദനിച്ചാൽ കള്ള് കുടിക്കും ചിലർ കഞ്ചാവ് വലിക്കും ചിലർ ആരെയെങ്കിലും വിളിച്ചു സങ്കടങ്ങൾ എല്ലാം പറയും.പക്ഷെ എനിക്ക് ഇതാണ്. പണ്ട് കാർ ഇല്ലാത്ത സമയത്ത് ബൈക്ക് ആയിരുന്നു. ബൈക്ക് ഇല്ലാത്ത സമയത്ത് ഓട്ടവും.ഉമ്മ മരിച്ച അന്ന് ഓടി ഓടി ഓടി തലകറങ്ങി അരിച്ചാലിൽ വീണപ്പോൾ ആണ് നിർത്തിയത്.ഇന്നും അതുപോലെ ഓടണം എന്ന് തോന്നിപോയി. ഫോണിൽ നിർത്താതെ കോളുകൾ വരുന്നുണ്ട്. മരിയയുടെ ആണ്.അത് കൂട്ടാക്കിയില്ല.അവസാനം മൊബൈൽ എടുത്തു സ്വിച്ച് ഓഫ്‌ ചെയ്തു വച്ചു.എത്ര നേരം വണ്ടി ഭ്രാന്തമായി ഓടിച്ചു എന്നറിയില്ല അവസാനം നേരത്തെ പ്രാവിശ്യത്തെ പോലെ തന്നെ പിന്നാലെ പോലീസ് വണ്ടി കൂടിയപ്പോൾ നിർത്തി.വണ്ടി നിർത്തിയതും പോലീസ് ജീപ്പ് എന്റെ വണ്ടിയുടെ കുറുകെ വന്നു നിന്നു. ദേഷ്യത്തിൽ നാല് പോലീസുകാര് ഇറങ്ങി വന്നു എന്റെ കാറിന്റെ ഡോറിന്റെ സൈഡിൽ വന്നു ഡോർ വലിച്ചുതുറന്നു എന്റെ കോളറിനു പിടിച്ചു പുറത്തേക്ക് വലിച്ചു. “ആരുടെ അമ്മേടെ കെട്ടിക്കാനാണെടാ നിന്റെ ഒടുക്കത്തെ പോക്ക്..” ദേഷ്യത്തിലുള്ള അലർച്ച മാത്രമേ കേട്ടൊള്ളു. പിന്നെ അറിഞ്ഞത് കവിളിലേ പുകയലാണ്. എന്നെ കോളറിനു പിടിച്ചു തന്നെ പോലീസ് ജീപ്പിലേക്ക് കയറ്റി. എന്റെ കാറിൽ ഒരു പോലീസുകാരൻ കയറി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല പക്ഷെ എതിർത്തു ഒന്നും പറയാനായില്ല.എന്നെ നേരെ കൊണ്ട്പോയത് സ്റ്റേഷനിലേക്കാണ്. ആവുടുന്നും കിട്ടി ഒരുപാട് ചീത്ത പക്ഷെ എന്തോ ഭാഗ്യത്തിന് പിന്നെ ആരും ദേഹത്തു കൈ വച്ചില്ല. എന്റെ കരഞ്ഞു കലങ്ങിയ കണ്ണും കണ്ണീർ വറ്റിയ മുഖവും കണ്ടിട്ടാണെന്നു തോന്നുന്നു. അവസാനം എന്നോട് സ്റ്റേഷനിലെ ഒരു ബെഞ്ചിൽ ഇരിക്കാൻ പറഞ്ഞു. കഴിഞ്ഞ പ്രാവിശ്യം പിടിച്ച പോലീസുകാര് അല്ല. ഇവർ കുറെ കൂടെ മയത്തിൽ ആണ് പെരുമാറുന്നത്. ആരോ എനിക്ക് ഒരു ഗ്ലാസ്‌ കൊണ്ട് വന്നു തന്നു. അത് കുടിച്ചപ്പോൾ ആണ് എത്ര ദാഹം ഉണ്ടായിരുന്നു എന്ന് മനസിലായത്. ഇന്ന് രാവിലെ എണീച്ചപ്പോൾ ഈ ടൈമിൽ പോലീസ് സ്റ്റേഷനിൽ ഇരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. ഇപ്പോഴും നല്ല സങ്കടം ഉണ്ട്. അതിനുമാത്രമുള്ള കാര്യം ഒന്നുമില്ല. ഞാൻ കെട്ടിയ ഏറെ കാലം സ്നേഹിച്ച പെണ്ണിന് എന്നെ മനുഷ്യനായി കാണാൻ വയ്യ. അത്രയേ ഒള്ളു. പക്ഷെ എന്റെ തല പറയുന്നത് ഹൃദയത്തിന് കേൾക്കാൻ താല്പര്യം ഇല്ലാത്തതു പോലെ കിടന്നു വിങ്ങികൊണ്ടിരിക്കുവാണ്. എന്റെ അവസ്ഥ കണ്ടാണെന്നു തോന്നുന്നു അവിടെ ഉള്ള പോലീസുകാർ പിന്നെ എന്നോട് പെരുമാറിയത് മയത്തിൽ ആണ്. എന്നോട് വീട്ടുകാരോ കൂട്ടുകാരോ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്നു പറഞ്ഞു. അത് അവരെ കുറച്ചു ദേഷ്യപെടുത്തി എന്ന് തോന്നുന്നു. ആരും ഇല്ലെങ്കി ഇവിടെ തന്നെ കിടന്നോ എന്നും പറഞ്ഞു പോയി. പിന്നെ ആരും എന്റെ വഴിക്കെ തിരിഞ്ഞു നോക്കിയില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആ ബെഞ്ചിൽ ഒരു സൈഡിലേക്ക് കിടന്നു. എനിക്ക് സങ്കടം വന്നാൽ ക്ഷീണം വരും. അത് പണ്ട് മുതലേ അങ്ങനെ തന്നെയാണ്.നല്ല ഉറക്കവും വരും. അതുകൊണ്ടു തന്നെ അവിടെ കിടന്നു ഉറങ്ങി പോയി.ഇടക്ക് ആരോ എന്റെ കവിളിൽ തലോടുന്നത് അറിഞ്ഞപ്പോൾ ആണ് ഞാൻ എണീറ്റത്. അവിടെ വേദന ഉണ്ട്. അവിടെയാണെന്ന് തോന്നുന്നു അടി കിട്ടിയത്. ഭാഗ്യത്തിന് തുന്നിനു ഓപ്പസിറ്റ് സൈഡിൽ ആണ് അടി കിട്ടിയത് അല്ലേൽ വീണ്ടും ആശുപത്രിയിൽ കിടന്നേനെ, ഒറ്റക്ക്. പയ്യെ കണ്ണ് തുറന്നപ്പോൾ ആദ്യം തന്നെ കണ്ടത് ഞാൻ കാണാൻ ആഗ്രഹിക്കാത്ത മുഖം തന്നെ ആയിരുന്നു മരിയയുടേത്.പെട്ടെന്നു എന്താണ് പറ്റിയത് എന്ന് കത്തിയില്ലെങ്കിലും പിന്നെയാണ് മനസിലായത് എന്റെ ഫോൺ കാറിൽ നിന്ന് എടുത്തു വിളിച്ചതാണ്. എന്റെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ ഇങ്ങോട്ട് വിളിച്ചു വരുത്തിയതാണ്.പിന്നെ അവിടുന്ന് വിട്ടത് si യുടെ വക ഒരുപാട് ഉപദേശം എല്ലാം ആയാണ്.പോലീസുകാരിലും കാണും ഇങ്ങനെ കുറച്ചു പേര്.അവസാനം പോലീസ് സ്റ്റേഷനിന്ന് ഇറങ്ങിയപ്പോൾ വൈകുന്നേരം ആയിട്ടുണ്ട്. ഇതിന്റെ ഉള്ളിൽ കയറിയ സമയം പോകുന്നത് അറിയില്ല. ഞാനും മരിയയും ഒന്നും സംസാരിച്ചില്ല.അതെന്തായാലും നന്നായെന്ന് തോന്നിപ്പോയി. ഇവിടെയുള്ള സകലമാന പോലൊസ്സ്റ്റേഷനിലും ഇവൾ കാരണം കേറാൻ പറ്റി. വണ്ടി എടുത്തത് അവൾ ആണ്. പോലീസ് സ്റ്റേഷൻ ആയത് കൊണ്ടും ഇവിടെ വച്ചു ഇനിയും ഡ്രൈവിംഗ് സീറ്റിൽ കയറിയ എന്നെ അവർ പിടിച്ചു ഓടക്കുഴൽ വായിക്കുമെന്നുമറിയുന്നൊണ്ടും ഉറക്കപിച്ച് ഉണ്ടായിരുന്നത് കൊണ്ടും ഞാൻ എതിർപ്പ് പറഞ്ഞില്ല. അവൾ എങ്ങനെ ഇവിടെ എത്തി.അവളെ തിരിഞ്ഞു നോക്കിയപ്പോൾ അവൾടെ ശ്രദ്ധ മുഴുവൻ റോഡിൽ ആണ്. രാവിലെ ഇട്ട അതെ വേഷമാണ് . ഒരു ഷാൾ ഉണ്ട് എന്ന് മാത്രം. ഇത് മാറ്റാനൊന്നും സമയം കിട്ടിയില്ലേ..? ഒരുപാട് വാങ്ങിക്കൊടുത്തിട്ടുണ്ടല്ലോ. അവൾക്ക് ഞാൻ നോക്കി നില്കുന്നത് ഫീൽ ചെയ്തെന്നു തോന്നുന്നു അവൾ എന്നെ തിരിഞ്ഞു നോക്കി. “വേറെ ഡ്രസ്സ്‌ ഒന്നും കിട്ടിയില്ലെ..?” “എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. പോലീസു കാർ വിളിച്ചപ്പോ എവിടേലും പോയി ഇടിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടാകും എന്നാ വിചാരിച്ചേ. മനുഷ്യൻ ഈ നേരം വരെ തീ തിന്നുവായിരുന്നു ” ഞാൻ തല ചെരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു. അല്ലേലും അതങ്ങനെയേ വരു. എല്ലാ പ്രശ്നങ്ങളും കഴിഞ്ഞു വൈകുന്നേരം ആകുമ്പോ കുറ്റം ആണുങ്ങളുടെ തലയിലായിരിക്കും. അതിനി എന്തിലായാലും. “ബാറിലേക്ക് വിട് ” ഞാൻ പുറത്തേക്ക് നോക്കി നിന്നുകൊണ്ട് തന്നെ പറഞ്ഞു. “ടാ നീ ഞാൻ പറയുന്നതൊന്നു കേൾക്ക്..” “അതിനു തന്നെയാ പറഞ്ഞെ ഏതേലും ബാറിലേക്ക് വിട് ” “എവിടെയാ ബാർ..?” “ആ ” എനിക്കെങ്ങനെ അറിയാൻ. ഇതേതാ സ്ഥലം എന്ന് പോലും വല്യ നിശ്ചയം ഇല്ല. അവൾ തിരിഞ്ഞു എന്നെ ഒന്ന് നോക്കി പിന്നെ ഒന്നും പറയാതെ നേരെ വണ്ടി വിട്ടു. കുറച്ചപ്പുറത്തേക്ക് പോയപ്പോൾ സൈഡിൽ ഒരു ചെറിയ പെട്ടി ചായക്കട കണ്ടു. അവിടെ ഒന്ന് സൈഡ് ആക്കാൻ പറഞ്ഞപ്പോൾ കുറച്ചു ബുദ്ധിമുട്ടി ആണേലും അവളെ അവിടെ സൈഡ് ആക്കി. എന്റെ അത്ര നന്നായിട്ട് വണ്ടി ഓടിക്കാൻ അറിഞ്ഞൂടാ. പ്യാവം. “ഏട്ടാ ഇവിടെ ബാർ എവിടെയാ ബാർ ” ഞാനാ ചായക്കടക്കാരനോട് ചോദിച്ചു. അവിടെ കൂടി നിന്ന എല്ലാരും എന്നെ തിരിഞ്ഞു നോക്കി. ഞാനതിനു മൈൻഡ് കൊടുത്തില്ല. “എന്തിനാ മോനെ..?” “കുറുക്കനണ്ടി മേടിക്കാൻ” “ഈ റോഡിനു നേരെ വിട്ടോ. കുറച്ചു കഴിഞ്ഞാൽ വലതു സൈഡിൽ ബോർഡ്‌ കാണാം.” അവിടെ ചായ കുടിച്ചോണ്ടിരുന്ന വേറൊരു ചേട്ടൻ എഴുന്നേറ്റ് പറഞ്ഞു തന്നു.അത് കേട്ടതും അവൾ വണ്ടി എടുത്തു. എന്നെ ഒരു താങ്ക്സ് പോലും പറയാൻ സമ്മതിച്ചില്ല. ഞാനായിട്ട് അവളോട് ഒന്നും പറയാനും പോയില്ല. ഇപ്പൊ ഒന്നിനെ കുറിച്ചും ആലോചിക്കാനോ പറയാനോ തോന്നുന്നില്ല. ആകെക്കൂടെ ഡ്രെയിൻ ആയ പോലെ.അവൾ നേരെ ബാറിലേക്ക് തന്നെ വിട്ടു.ഫോർ സ്റ്റാർ ആണ് പാർക്കിംഗ് ഉണ്ട് ഗുഡ്.വണ്ടി നിർത്തി അവൾ പുറത്തേക്കിറങ്ങാൻ നിന്നു. “എങ്ങോട്ടാ..” “എനിക്ക് മേടിച്ചു തരൂല്ലേ..?” “അതൊക്കെ തരാം പക്ഷെ ഇവിടെ ഇരുന്ന മതി. ഞാൻ മേടിച്ചിട്ട് വര. വീട്ടിൽ പോകാം ” അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി.ആ ടി ഷർട്ടും ട്രാക്ക്പാന്റും ഇട്ടു ഞാൻ അവളെ ബാറിൽ കയറ്റാം!….കേരളമാണ് നൂറു ശതമാനം സാക്ഷരത ഉള്ളവരാണ്. നേരെ കയറി ചെന്നു കുറച്ചു ബിയർ വാങ്ങി ഒരു ഫുൾ അൽഫാമും വാങ്ങി ടച്ചിങ്‌സ് ആയി. ബ്രാണ്ടിയോ വിസ്കിയോ വല്ലതും വാങ്ങണോ എന്നൊരു ശങ്ക വന്നെങ്കിലും അവള് കാരണം എന്റെ ആരോഗ്യം കൂടെ നശിപ്പിക്കാൻ എനിക്ക് തോന്നിയില്ല. ജീവിതമോ അവളു നക്കി! ആരോഗ്യം അവിടെ കിടക്കട്ടെ. ഇപ്പൊ അങ്ങനെ ഒന്ന് തുടങ്ങിയ ചിലപ്പോൾ അത് ശീലമാകും. ബിയർ തന്നെ ശീലമാവാൻ ആയി. വാങ്ങി തിരിച്ചു കാറിൽ കയറി വീട്ടിലേക്ക് വിടാൻ പറഞ്ഞു. വഴിയൊക്കെ കണ്ടുപിടിച്ചു വീട്ടിൽ എത്തിയപ്പോയെക്കും രാത്രി ആയി. ഇപ്പൊ ഉറക്കപ്പിച്ചെല്ലാം പോയി. മൈൻഡ് ശെരിയായപ്പോൾ പിന്നെയും അവളെ ഫേസ് ചെയ്യാൻ മടി പോലെ തോന്നി. അവൾക്കും അത് ഫീൽ ചെയ്തെന്നു തോന്നുന്നു വീട്ടില് കയറിയപ്പോൾ തന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു ചാവി അവളുടെ പോക്കറ്റിൽ ഇട്ടു. ഇനി ഇറങ്ങി പോകാനും പറ്റില്ല കാറിന്റെ കീയും അവൾ പോക്കറ്റിൽ തന്നെ വച്ചു. “നീ ബാൽക്കണിയിൽ പോയി ഇരുന്നോ ഞാൻ എല്ലാം കൊണ്ട് വര ” അവൾ എന്നോട് എന്തോ അധികാരം വച്ചു പറഞ്ഞു.അതെനിക്കത്ര പിടിച്ചില്ലേലും അവൾടെ അടുത്തിന്നു രക്ഷപെടാനുള്ള മാർഗം ആയതുകൊണ്ട് ഞാൻ നേരെ മുകളിലേക്ക് വിട്ടു. ബാൽക്കണി തുറന്നു അവിടെയുള്ള കസേരയിൽ പോയി ഇരുന്നു. ഇന്നലെ ഇവിടെ ഇരുന്ന് വേറെ ഒരുത്തനെ പണിയാൻ പ്ലാൻ ചെയ്യുവായിരുന്നു. അതൊക്കെ ഓർത്തപ്പോൾ ചിരി വന്നു പോയി.അധിക നേരം ഇരിക്കേണ്ടി വന്നില്ല. അവൾ ഒരുപ്ലേറ്റിൽ അൽഫം ചൂടാക്കി കൊണ്ടുവന്നു വച്ചു പിന്നെയും താഴെപ്പോയി കുപ്പികൾ കൂടെ എടുത്തോണ്ട് വന്നു.വന്ന ഉടനെ എനിക്ക് ഒരെണ്ണം പൊട്ടിച്ചു തന്നു. ഇന്ന് ഇവൾക്ക് എന്നെ കുടിപ്പിക്കാൻ നല്ല ഉത്സാഹം ആണല്ലോ. ഞാൻ ഒന്നും മിണ്ടാതെ അവൾ പൊട്ടിച്ചു തന്നത് എടുത്തു കുടിച്ചു. ഇതൊക്കെ ചെയ്യുന്നത് ഒറ്റ കാരണം കൊണ്ടാണ്. എന്നും എനിക്ക് അടുത്തത് എന്താണ് ചെയ്യേണ്ടത് എന്നൊരു ധാരണ ഉണ്ടാകും പക്ഷെ ഇന്ന് അടുത്ത നിമിഷം എന്ത് ചെയ്യണം എന്നൊരു പിടിത്തുവും ഇല്ല. അവളോട് സംസാരിക്കണം എന്നില്ല പക്ഷെ അതല്ലാതെ അടുത്തത് എന്ത് ചെയ്യും എന്നെനിക്കറിയില്ല. ഓടിപ്പോകാനോ ലെറ്റസ്‌ ബ്രേക്ക്‌ അപ് എന്ന് പറഞ്ഞു ഒഴിവാക്കി വിടാനോ പറ്റിയ സാഹചര്യത്തിൽ അല്ല.എന്താണേലും നേരിട്ട് പരിഹാരം കണ്ടു മുമ്പോട്ട് പോകുക തന്നെ വേണം.കുറച്ചു നേരം സൈലൻസിൽ ഇരുന്നു രണ്ടു പേരും കുടിച്ചു കൊണ്ടേ ഇരുന്നു. അവസാനം നിശബ്ദധ ഭേദിച്ചത് അവൾ തന്നെ ആയിരുന്നു. “നിനക്ക് ഫീൽ ആകും എന്നെനിക്കറിയായിരുന്നു. അതാ എനിക്ക് പറയാൻ മടി ഉണ്ടായിരുന്നെ. പക്ഷെ ഇത്രത്തോളം ഫീൽ ആകും എന്ന് വിചാരിച്ചില്ല.” “എനിക്ക് ഫീൽ അയൊന്നും ഇല്ല ” അതിനു അവൾ മറുപടി ഒന്നും തന്നില്ല. “നീ ഞാൻ പറയുന്നത് കേൾക്കുവോ..?” “കേട്ടോണ്ടിരിക്കുവല്ലേ ” ഞാൻ മറുപടി പറഞ്ഞതെല്ലാം അവളെ നോക്കാതെയാണ്. അത് അവളെ നിരാശപ്പെടുത്തിയെന്ന് തോന്നുന്നു കുറച്ചു നേരത്തേക്ക് അവിടുന്ന് ശബ്ദം ഒന്നും കേട്ടില്ല. പെട്ടെന്ന് എന്റെ മടിയിൽ എന്തോ വന്നു ഇരുന്നു. ഞെട്ടി മുമ്പിലേക് നോക്കിയപ്പോൾ അവൾ ആയിരുന്നു.എന്റെ മുഖത്തിന്റെ തൊട്ടു മുമ്പിൽ ആയിരുന്നു അവളുടെ മുഖം. ഇപ്പൊ അവളുടെ കണ്ണുകളെ അവകണിക്കാൻ എനിക്കായില്ല ഉണ്ടകണ്ണ്!.അവൾ പയ്യെ കൈ കൊണ്ട് വന്നു അടി കിട്ടിയ കവിളിൽ ഒന്ന് തുഴുകി. “ഒരുപാട് ഉപദ്രവിച്ചോ..?” അവള് പതുക്കെ ചോദിച്ചു. “ഏയ്‌ ഒരെണ്ണം മാത്രം കിട്ടി ” അതില് അവൾ ചെറുതായി ചിരിച്ചു എന്റെ തോളിലേക് കിടന്നു. “എന്തിനാ വെറുതെ എപ്പോഴും അടികൊള്ളാൻ പോണേ. അടങ്ങി ഇരുന്നൂടെ..?” ഞാൻ അതിനു ഒന്നും പറഞ്ഞില്ല. “ടാ ഈ ലോകത്ത് എനിക്ക് ഇപ്പൊ വിശ്വാസം ഉള്ള ഒറ്റ ആളെ ഒള്ളു.” അതെന്റെ കുരിയോസിറ്റി കൂട്ടി. “ആരെ..?” “നിന്നെ ” അവൾ ഒരു സംശയവും ഇല്ലാണ്ട് പറഞ്ഞു. ഇങ്ങനെ മുഖത്തു നോക്കി കള്ളം പറയാനും വേണം ഒരു കഴിവ്. ഞാൻ അതിനും ഒന്നും പറഞ്ഞില്ല. പുറത്തോട്ടു നോക്കി ഇരുന്നു. “വിശ്വാസം ആയില്ല അല്ലെ…?” അവൾ ചോദിച്ചു. അതിനും എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. “പണ്ട് ഞാൻ ചെറുതായിരുന്ന കാലത്ത് എന്റെ അച്ഛനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. എപ്പോ വീട്ടിൽ വന്നാലും ഞാൻ ഓടി അടുത്ത് ചെല്ലും വെള്ളം കൊണ്ട് കൊടുക്കും എന്റെ വിശേഷങ്ങൾ എല്ലാം പറയും എല്ലാം തിരക്കും അങ്ങനെ അങ്ങനെ…മമ്മിയോട് എനിക്ക് അധികം കൂട്ട് ഇല്ലായിരുന്നു. കാരണം എനിക്കറിയായിരുന്നു മമ്മി എന്റെ ശെരിക്കുള്ള അമ്മയല്ല എന്ന്. എന്നെ കാണാൻ എന്റെ ശെരിക്കുള്ള അമ്മയെപ്പോലെ തന്നെയായിരുന്നു. അതുകൊണ്ട് എന്നെ കാണുമ്പോ അച്ഛന് അമ്മയെ ഓർമ വരും. അത് മമ്മിക്ക് ഇഷ്ടമില്ല. അതുകൊണ്ട് തന്നെ മമ്മിയും എന്നോട് വലിയ കൂട്ട് ഇല്ലായിരുന്നു.ഞാൻ എത്ര ഒക്കെ അച്ഛനെ ഇഷ്ടപ്പെട്ടാലും അങ്ങേർക്ക് ഞാൻ എന്നും ഒരു അതികപറ്റ് ആയിരുന്നു. ഞാൻ എന്ത് ചെയ്താലും കുഴപ്പമില്ല. എനിക്കെന്തായാലും കുഴപ്പമില്ല അങ്ങനെ ഒരു മൈൻഡ് സെറ്റ്. ഞാൻ എന്നൊരാള് ഉണ്ട് എന്ന് പോലും ചിലപ്പോ അച്ഛന് ഓർമ ഇല്ലായിരുന്നു.ക്രിസ്മസിനും പെരുന്നാളിനുമൊക്കെ ഡ്രെസ്സും ഗിഫ്റ്റുമൊക്കെ വാങ്ങുമ്പോൾ എന്നെ മാത്രം മറക്കും ബാക്കി എല്ലാർക്കും എടുക്കും. പിന്നെ കുറെ വളർന്നു വന്നപ്പോൾ അച്ഛന് എന്നോട് ദേഷ്യമാണെന്ന് എനിക്ക് മനസിലായി തുടങ്ങി അതുകൊണ്ട് തന്നെ ഞാനും അങ്ങോട്ട് അധികം അടുക്കാതെയായി. എന്നാലും അച്ഛനോടുള്ള ഇഷ്ടമോ ബഹുമാനമോ ഒന്നും കുറഞ്ഞില്ല. അതിനിടക്കാണ് മെൽവിൻ ഉണ്ടായതു. അന്ന് മുതല അച്ഛന് വീണ്ടും ചിരിക്കാനും സംസാരിക്കാനും എല്ലാം തുടങ്ങിയത്. എന്നോടല്ല ട്ടോ. എപ്പോഴും എല്ലാരും അവനെ കൊഞ്ചിക്കുന്നതും നോക്കുന്നതും എല്ലാം കാണുമ്പോ അസൂയതോന്നാറുണ്ട് പക്ഷെ അവനെ എനിക്ക് ഇഷ്ടക്കുറവൊന്നും ഉണ്ടായില്ല.എപ്പോഴും എന്റെ കയ്യിൽ തന്നെ ആയിരുന്നു അവൻ. എനിക്ക് വീട്ടിൽ ആരേലും ഉണ്ട് എന്ന് തോന്നിയത് തന്നെ അവൻ ഉണ്ടായേ പിന്നെയാ. അവനും എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാൻ എടുത്താലേ കരച്ചിൽ നിർത്തു. ഞാൻ കൊടുത്താലേ കഴിക്കൂ അങ്ങനെ അങ്ങനെ…. ഒരു പ്രാവിശ്യം പേറ്റു നോവ് അറിഞ്ഞോണ്ടാണെന്നു തോന്നുന്നു പിന്നെ മമ്മി എന്നോട് വലിയ കൂട്ട് ആയിരുന്നു. ഞാൻ ആദ്യം ആദ്യം ഒന്നും മൈൻഡ് ചെയ്തില്ല പിന്നെ അത്രേം നാൾ കിട്ടാത്ത ഒരമ്മയുടെ സ്നേഹം കിട്ടാൻ തുടങ്ങിയപ്പോ എനിക്കും അധികാകാലം മസിലുപിടിച്ചു നിക്കാൻ പറ്റിയില്ല. പിന്നെ കുറച്ചു കാലത്തേക്ക് സുഖമായിരുന്നു.എന്റെ അനിയൻ എന്റെ മമ്മി…. പിന്നെ അവൻ വലുതായി അവനും അച്ഛനെ വലിയ ഇഷ്ടമായിരുന്നു. ഭാഗ്യത്തിന് അച്ഛന് അവനെയും വലിയ ഇഷ്ടമായിരുന്നു. അച്ഛനോട് കൂടുതൽ അടുക്കാനെന്നോണം അവൻ എന്നോട് അകൽച്ച കാണിക്കാൻ തുടങ്ങി. ആദ്യം അകൽച്ച മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നെ പിന്നെ അത് ദേഷ്യമായി. ചേച്ചി എന്ന വിളി പോയി എടി പോടീ എന്നായി.അവനെ സ്കൂളിൽ കൊണ്ട് വിട്ടിരുന്ന ഞാൻ കൂട്ടുകാരെ കാണിക്കാൻ കൊള്ളാത്തവളായി.ഞാൻ വലിഞ്ഞു കയറി വന്നവളായി. അച്ഛന്റെ സ്വത്ത്‌ ആവിശ്യമില്ലാതെ മുടിക്കുന്നവളായി.എന്റെ ഒപ്പം കിടന്നിരുന്ന അവന് അവളുടെ കൂടെ കിടക്കൂല്ല എന്നായി. നന്നായി വേദനിച്ചായിരുന്നു. ഒരുപക്ഷെ അച്ഛന് എന്നോട് കാണിക്കുന്ന അകൽച്ചയെക്കാൾ. എന്നാലും എനിക്കവനെ ഇഷ്ടമായിരുന്നു. അവന്റെ ഡ്രെസ്സെല്ലാം അലക്കിയിരുന്നതും അവന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നതും ഞാൻ തന്നെ ആണ്.അങ്ങനെ പ്ലസ് ടു കഴിഞ്ഞു ഞാൻ mbbs സിനു പഠിക്കാൻ ചേർന്നു. എനിക്ക് വലിയ ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആകണമെന്ന്. രണ്ടുകൊല്ലം നന്നായി പഠിക്കുകയും ചെയ്തു. പക്ഷെ രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവനു ഏതോ വലിയ സ്കൂളിൽ പോകാനാണെന്നും പറഞ്ഞു എനിക്ക് ഫീസ് തരാതെയായി. അവനു ഞാൻ ഡോക്ടർ ആവുന്നത് ഇഷ്ടമില്ലായിരുന്നു എന്ന് തോന്നുന്നു. ആദ്യം മുതലേ എന്നെ അത്രക്ക് പൈസ മുടക്കി പടിപ്പിക്കാൻ അച്ഛന് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു പിന്നെ മമ്മിയാണ് ഒരു വിധം അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചത്. ബാംഗ്ല്ലൂരിൽ എത്തിയെ പിന്നെയാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്. പെട്ടെന്നു അതും തീർന്നു. രണ്ടു കൊല്ലം നന്നായി പഠിച്ചിട്ടു അവസാനം ഫീസ് കെട്ടാൻ ഇല്ലാതെ ഡ്രോപ്പ് ഔട്ട്‌ ചെയ്തു. പിന്നെ ആ കോളേജിലെ തന്നെ എന്നെ അറിയുന്ന ലക്ച്ചേഴ്സിന്റെ റെക്കമെന്റെഷനിൽ ആണ് എനിക്ക് നഴ്സിങ്ങിന് സീറ്റ്‌ കിട്ടിയത്. ആഗ്രഹിച്ച പണിയല്ലേലും ഇതെങ്കിലും കിട്ടിയല്ലോ എന്നായിരുന്നു എന്റെ ചിന്ത. അതിനിടക്കാണ് ഞാൻ അശ്വിനെ കാണുന്നത്. ഒരുതവണ വണ്ടി ഇടിച്ചു കിടന്നപ്പോ അവനാ എന്നെ എടുത്തു ആശുപത്രിയിൽ എത്തിച്ചത് . അന്നേ വരെ എന്റെ ജീവിതത്തിൽ ഞാൻ ഒരാണിൽ നിന്ന് സ്നേഹം അനുഭവിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അവൻ എനിക്ക് തന്ന കേറിങ്ങിൽ ഞാൻ വീണു പോയി.അബദ്ധമാണ്!അറിയാം. പക്ഷെ നടന്നു പോയി. ഏറെ നാൾ കിട്ടാത്ത ഒരു തരം സ്നേഹം കിട്ടിയപ്പോൾ അതെനിക്ക് നന്നായി ഇഷ്ടപ്പെട്ടു.അവനു കാര്യങ്ങൾ സീരിയസ് ആയി എടുക്കാൻ പറഞ്ഞപ്പോൾ ഞാനും വീട്ടിൽ പറഞ്ഞു. അവരെല്ലാം എതിർത്തെങ്കിലും ചില്ലി cash സ്ത്രീതനം കൊടുക്കേണ്ട എന്ന് പറഞ്ഞപ്പോൾ അച്ഛനും മെൽവിനും സമ്മതിച്ചു. അവർക്കെന്നും വലുത് എന്നെക്കാളും പണമായിരുന്നു. അത് വരെ എന്നെ തന്നെ കെട്ടി ഇവിടെ നിന്നോളാം എന്ന് പറഞ്ഞ അശ്വിൻ സ്ത്രീധനം ഒന്നും കിട്ടില്ല എന്നറിഞ്ഞപ്പോൾ പെട്ടെന്ന് കാലു മാറി. അവനു പുറത്തു പോയി രക്ഷപ്പെടണം. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജീവിതം വേണമെങ്കിൽ അവനു നല്ല ജോലി വേണം. അമേരിക്കയിൽ പോയി പണിയുടുത്തു പൈസ ഉണ്ടാക്കണം. അത് കഴിഞ്ഞു എന്നെ രാജകുമാരിയേ പോലെ നോക്കാമെന്നുമൊക്കെയായി. അതിനും എന്റെൽ നിന്ന് പണം വേണായിരുന്നു. പറ്റിച്ചും വെട്ടിച്ചും പിശുക്കിയും പട്ടിണി കിടന്നും അതും ഞാൻ ഉണ്ടാക്കി കൊടുത്തു. അത് കഴിഞ്ഞു ഞാൻ അറിഞ്ഞത് അവനു അവിടെ എന്തോ അപകടത്തിൽ പെട്ടു എന്നാണ്. അതിന്റെ ഷോക്കിൽ നിന്നും മാറുന്നതിനു മുമ്പ് വീട്ടിലേക്ക് കൊണ്ട് വന്നു അവിടെ വച്ചു അച്ഛന്റേം അനിയന്റേം അമ്മാവന്മാരുടെയും മുമ്പിൽ വച്ചു നരകം!. അവർ അത് നോക്കിനിക്കുകയും അതിനു വേണ്ട വഴി ഒരുക്കുകയും അതിൽ പങ്കുചേരുകയും ചെയ്തു.അതെല്ലാം കഴിഞ്ഞു എന്റെ ഭർത്താവിന്റെ ഊഴമായിരുന്നു. പക തീർക്കൽ!. അങ്ങനെ ആ വഴിയും കുറച്ചു. എന്റെ ജീവിതത്തിൽ പ്രധാനമായിട്ട് വന്ന ആണുങ്ങളാണ് ഇവരെല്ലാം.അവരെല്ലാം കാരണം ഉള്ളത് കൊണ്ടോ കാരണം ഇല്ലാതെയോ എന്നെ ദ്രോഹിച്ചിട്ടുണ്ട്. ഇനി പറ എനിക്കൊരാളെ വിശ്വസിക്കാൻ അത്ര ഈസി ആയി സാധിക്കുവോ..? ” ഇത്രയും കഥപോലെ പറഞ്ഞു അവസാനം ഒരു ചോദ്യവും കൂടെ ഇട്ടു അവൾ എന്റെ കണ്ണിലേക്കു നോക്കി.എന്തോ ആ കണ്ണുകളിലേക്ക് നോക്കാൻ പേടി ആകുന്നത് പോലെ.നിർജീവം!. ജീവനില്ലാത്ത കണ്ണുകൾ എന്നെ സംശയത്തോടെ മുകളിലേക്ക് നോക്കുന്നുണ്ട്. “ഇല്ല..” ഞാൻ ഒറ്റ വാക്കിൽ ഉത്തരം ഒതുക്കി. “തെറ്റ്!” അവൾ തീർത്തും പറഞ്ഞു. പതിയെ ആ ചുണ്ടുകളിലേക്കും കണ്ണുകളിലേക്കും ചിരി നിറഞ്ഞു. “എനിക്ക് നിന്നെ വിശ്വാസമാണ്. ഞാൻ ഇത്രയും പറഞ്ഞത് എന്തിനാണെന്നാൽ എനിക്ക് എത്ര തന്നെ നിന്നെ വിശ്വാസം ഉണ്ടേലും എന്തേലും സംശയപ്പിക്കുന്ന കാര്യങ്ങൾ നടന്നാൽ എന്റെ ഇന്സ്ടിങ്ങ്സ് എന്നെ എപ്പോഴും വാണിംഗ് ചെയ്തു കൊണ്ടെ ഇരിക്കും.അത് ഒരു സർവ്വയ്‌വൽ മെക്കാനിസം ആണ്. അതാണ്‌ ഇന്നലെയും സംഭവിച്ചത്. ഇന്നലെ നിന്നെ പറ്റിപ്പിടിച്ചു കിടന്നപ്പോ എത്ര സേഫ് ആയാണെന്നോ തോന്നിയത്. നിന്റെ കൈ കുറുകെ കിടക്കുമ്പോ ആരും എന്നെ ഒന്നും ചെയ്യില്ല എന്നൊരു തോന്നലാണ്.” ഇത്രയും പറഞ്ഞു അവൾ എന്റെ മടിയിൽ ഒന്ന് കൂടെ ചെരിഞ്ഞു ഇരുന്നു എന്റെ നെഞ്ചിൽ മുഖം വച്ചു ചുരുണ്ടു കിടന്നു. “എന്നെ വിശ്വാസമാണെങ്കി പിന്നെ എങ്ങെനെയാ ഞാൻ നിന്നെ വിൽക്കും എന്നൊക്കെ തോന്നിയെ..?” എന്റെ മനസിനെ മുറിച്ചോണ്ടിരുന്ന ചോദ്യത്തിന് ഞാൻ ശബ്ദം നൽകി. “എന്നെ ഇവിടെ കൊണ്ട് വന്ന മുതൽ നീ എന്നെ കണ്ടിട്ടുള്ളത് ഒരു വേശ്യ ആയിട്ടാണ്. അതെന്നോട് എപ്പോഴും പറയാറും ഉണ്ട്. എല്ലാം കൂടെ ആലോചിച്ചപ്പോ… സോറി ടാ…” അവസാനം അവൾ കണ്ണിൽ വെള്ളം നിറച്ചു എന്നെ നോക്കി സോറി പറഞ്ഞു. ആ സോറി അവളുടെ ഉള്ളിന്ന് വന്നതാണെന്ന് എനിക്ക് ആ കണ്ണുകളിലൂടെ മനസിലായി. “മ്മ്. നിന്റെ മാത്രം തെറ്റല്ല. എന്റേം കൂടിയ ” ഞാനും സമ്മതിച്ചു. അതോടെ ഞങ്ങളുടെ ഇടയിൽ തളം കെട്ടി നിന്ന ഏതോ മതിൽ പൊളിഞ്ഞ പോലെ. കൂടുതൽ എളുപ്പത്തിൽ ശ്വാസം എടുക്കാൻ ആയി.അത് അവൾക്കും തോന്നി എന്ന് തോന്നുന്നു. ഒരു വലിയ നെടുവീർപ്പ് ഇടുന്നത് ഞാൻ കേട്ടു. എന്നാലും ഒരുപാട് ചോദ്യങ്ങൾ ബാക്കി ആയിരുന്നു. “നീ എന്താ നിന്റെ ജീവിതത്തിൽ വന്ന എല്ലാ ആണുങ്ങളും നിന്നെ ദ്രോഹിച്ചിട്ടുണ്ടെന്നു പറഞ്ഞെ..? അശ്വിൻ എന്താ ചെയ്തേ…?” അത് കേട്ടതും എന്തോ തമാശ കേട്ടത് പോലെ അവൾ ചെറുതായി ഒന്ന് ചിരിച്ചു. പക്ഷെ ആ കണ്ണിലെ വേദന ആ ചിരികൊണ്ട് അവൾക്ക് മറക്കാൻ ആയില്ല. “ഞാൻ മണ്ടിയൊന്നും അല്ല സഹലെ. അവനെന്നെ മോണിറ്ററി ജയിൻസിനു വേണ്ടി കുറെ യൂസ് ചെയ്തിട്ടുണ്ട്. അന്നെല്ലാം അവനോടുള്ള സ്നേഹം കൊണ്ട് എല്ലാത്തിനും ഓരോ കാരണങ്ങൾ കണ്ടുപിടിച്ചു എന്നെ തന്നെ ഞാൻ പറഞ്ഞു ഓരോന്ന് വിശ്വസിപ്പിച്ചു. അവൻ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് തന്നെ ആയിരുന്നു ഞാൻ വിശ്വസിച്ചു കൊണ്ടിരുന്നേ… ഇവിടെ വരുന്നത് വരെ… നിന്നെ അടുത്ത് അറിഞ്ഞത് വരെ… ഇപ്പൊ എനിക്ക് അത്ര ഉറപ്പില്ല. ഇപ്പൊ എനിക്കറിയാം എന്താണ് സ്നേഹം എന്നും എങ്ങനെയാണു അത് മനസിലാക്കുക എന്നും എല്ലാം . അവനോട് എനിക്കുള്ള സ്നേഹത്തിന്റെ മറ നീക്കി ആലോചിക്കുമ്പോ എനിക്ക് ഒരുപാട് കാര്യങ്ങൾ മനസിലാകുന്നുണ്ട് ” “അപ്പൊ നിനക്ക് ഇപ്പൊ അവനെ ഇഷ്ടമില്ലേ..?” “എനിക്കറിയില്ല…” “അപ്പൊ അവൻ വന്നാൽ നീ ഇറങ്ങി പോകില്ലേ…?” എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു. അത് പേടിച്ചിട്ടാണോ അതോ സന്തോഷം കൊണ്ടാണോ എന്നറിയില്ല. “പോകും!” അവളുടെ ദൃടമായ ശബ്ദം എന്റെ എല്ലാ ചിന്തകളെയും കീറിമുറിച്ചു. ഞാൻ അവളെ സംശയത്തിൽ നോക്കി. എന്റെ മുഖഭാവം കണ്ടാണെന്നു തോന്നുന്നു അവൾ ചിരിക്കാൻ തുടങ്ങി. “എന്തിനാ ഇപ്പൊ കിടന്നു കിണിക്കുന്നെ..?” “ഒന്നുല്ല. നിന്റെ മുഖഭാവം കണ്ടിട്ട്. അതിൽ കറക്റ്റ് ആയി കാണായിരുന്നു എന്നോട് നിനക്ക് ചോദിക്കാൻ ഉണ്ടായിരുന്നേ എന്ന്” “എന്ത്..?” “നിനക്ക് വട്ടാണോ എന്ന് ” ഞാൻ ഒന്നും മിണ്ടിയില്ല.അത് കൊണ്ട് തന്നെ അവൾ പിന്നെയും തുടർന്നു. “ഞാൻ അവനു കൊടുത്ത വാക്കാ ഞാൻ അവനു വേണ്ടി കാത്തിരിക്കാ എന്ന്.ഇത്രയൊക്കെ ചെയ്തതും സഹിച്ചതുമെല്ലാം മുഴുവൻ അവനു വേണ്ടി അല്ലെങ്കിലും പകുതി എങ്കിലും അവനു വേണ്ടി ആണ്.ഒരുത്തന്റെ കൂടെ ജീവിക്കാം എന്ന് മനസറിഞ്ഞു വാക്ക് കൊടുത്തു അവൻ കൺവെട്ടത്തിന്നു മറഞ്ഞപ്പോൾ വേറെ ഒരാളെ അവന്റെ സ്ഥാനത് വക്കാൻ എനിക്കാവില്ല.അവൻ വന്നു വിളിച്ചാൽ ഞാൻ പോകും. ഞാൻ അവനെ സ്നേഹിക്കുന്നില്ലേലും അവൻ എന്നെ കൊണ്ട് പോകുന്നത് നരകത്തിലേക്കാണെലും!.അവൻ എന്നെ വേണം എന്ന് പറയുക ആണെങ്കിൽ മാത്രം. എന്നെ വേറെ ഒരാൾ ഉപയോഗിച്ചതാണെന്നു അറിയുമ്പോൾ അവന്റെ പ്രതികരണം എന്താകും എന്നറിയില്ല.” “അപ്പൊ അവൻ നിന്നെ വേണ്ട എന്ന് പറയുവാണേൽ നീ എന്റെ കൂടെ തന്നെ നില്കുവോ..?” “ഇല്ല!” അതും ഞാൻ പ്രതീക്ഷിക്കാത്ത ഒരു ആൻസർ ആയിരുന്നു.ഞാൻ പിന്നേം അവളെ സംശയത്തിൽ നോക്കി നിന്നു. അത് കണ്ടു അവൾ തന്നെ വിശദീകരിക്കാൻ തുടങ്ങി. “അങ്ങനെ ഒരുത്തന്റെ എച്ചിൽ തിന്നേണ്ടവൻ അല്ലേടാ നീ. അവനു എന്നെ വേണ്ടങ്കിൽ നിന്റെ കൂടെ ഞാൻ കൂടത്തൊന്നും ഇല്ല. യു ഡിസേർവ് ബെറ്റർ . നിനക്ക് ശെരിക്കും നീ ആഗ്രഹിച്ച പോലത്തെ പെണ്ണിനെയാണ് വേണ്ടത്. നിന്റെ വില അളക്കാത്ത, നിന്നെ പറ്റിക്കാത്ത എപ്പോഴും നിന്റെ കൂടെ നിക്കുന്ന നിന്നെ മാത്രം സ്നേഹിക്കുന്ന ഒരുവൾ. നിന്നെ കിട്ടുന്നവളൊക്കെ ഭാഗ്യം ചെയ്തവൾ ആകുമെടാ എനിക്കത്ര ഭാഗ്യം ഒന്നുമില്ല. നീ അവളെ പൊന്നു പോലെ നോക്കും എനിക്കറിയാം.” ഇത്രയും പറഞ്ഞു അവൾ എന്റെ പാടുള്ള കവിളിൽ ഒരു ചെറിയ ഉമ്മ തന്നു. “അപ്പൊ നീ എന്താ ചെയ്യാ..?” “അറിയില്ല. ഇനി ഒരാളെ കൂടെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ എനിക്കാവില്ല. അനുഭവിച്ചിടത്തോളം മതിയായി. ചിലപ്പോ നീ പറഞ്ഞപോലെ ഒറ്റക്ക് എവിടേലും ചത്തു ചീഞ്ഞു കിടക്കും. എനിക്ക് നിന്നെ പോലെ പുഴക്കളെ ഒന്നും പേടി ഇല്ല. ജീവിച്ചിരിക്കുമ്പോൾ ഉള്ള വേദനകളെ പേടിയൊള്ളു.” പിന്നെ കുറച്ചു നേരത്തേക്ക് രണ്ടുപേരും സൈലന്റ് ആയിരുന്നു. ഇതിപ്പോ തിന്നേം ഇല്ല തീറ്റിക്കേം ഇല്ല എന്നാ അവസ്ഥയിൽ ആയി പോയി. ഇവൾ പറയുന്നതൊന്നും മനസിലാകുന്നും ഇല്ല. ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടേൽ ഇപ്പൊ അവനെ സ്നേഹിക്കുന്നില്ലേൽ അവനെ മറന്നു എന്റെ കൂടെ സുഖമായി ജീവിച്ചൂടെ…?. ഇനി ശെരിക്കും ഇവൾക്ക് പ്രാന്ത് ആണോ..?. ചികിൽസിച്ചാൽ മാറിക്കിട്ടുവാണേൽ നോക്കാമായിരുന്നു. ഇനി എനിക്കാണോ പ്രാന്ത്. എല്ലാം കൂടെ ആലോചച്ചു പ്രാന്ത് പിടിക്കാൻ തുടങ്ങിയപ്പോൾ കുപ്പിയിൽ നിന്ന് ഒരു വലിയ സ്വിഗ് കൂടെ എടുത്ത് മേശപ്പുറത്ത് വച്ചു. അതിന്റെ തണുപ്പെല്ലാം എപ്പോയോ വിട്ടായിരുന്നു. അവളുടെ അനക്കം ഒന്നും കാണാത്തതു കൊണ്ട് താഴേക്ക് നോക്കി.ഉറങ്ങി പോയിട്ടുണ്ട്. ഇവളെ തന്നെ എനിക്ക് സ്നേഹിക്കാൻ കിട്ടിയൊള്ളു… വേറെ എത്ര നല്ല പെണ്ണുങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. എന്റെ പടച്ചോനെ ഒരു സംഗതിയും എനിക്ക് ജീവിതത്തിൽ ഈസി ആക്കി തരരുത് ട്ടോ. അതിനു ഉത്തരമെന്നോണം മാനത്തു ഒരു വലിയ ഇടി മിന്നൽ വെട്ടി.രണ്ടു സെക്കന്റിനുള്ളിൽ ഭൂമി കുലുക്കുന്ന വിധത്തിലുള്ള ഇടിയും. അത് കേട്ടതും അവൾ കൂടുതൽ എന്റെ ദേഹത്തേക്ക് ചാഞ്ഞു. ഇപ്പൊ നല്ല ധൈര്യം എല്ലാം വച്ചിട്ടുണ്ട്. അല്ലേൽ ഇങ്ങനെ എന്റെ മടിയിൽ വന്നു ഇരിക്കുവേം കിടക്കുവേം ഒന്നും ചെയ്യില്ല. എന്നെ വിശ്വാസമാണ് എന്നല്ലേ പറഞ്ഞെ…. ചിലപ്പോ സത്യമാവാം. ചെറുതായി മഴ ചാറാൻ തുടങ്ങിയപ്പോൾ അവളെയും എടുത്തു ഞാൻ റൂമിലേക്ക് നടന്നു. ഇവളെ എടുത്ത് എടുത്ത് ഇപ്പൊ ഇത് ശീലമായി. അവളുടെ വെയ്റ്റ് എത്ര ആന്റിസിപ്പേറ്റ് ചെയ്യണം എന്ന് എനിക്ക് ഇപ്പൊ മനഃപ്പാഠം ആണ്.റൂമിൽ കൊണ്ട് കിടത്തി തിരിച്ചു വാതിലടക്കാൻ തിരിഞ്ഞപ്പോൾ അവള് വിട്ടില്ല. നല്ല മുറുക്കത്തിൽ തന്നെ എന്റെ ടി ഷർട്ടിൽ പിടിച്ചിട്ടുണ്ട്. ഉറക്കത്തിൽ തന്നെ ആണ്. അങ്ങനെ കിടന്ന് ഉറങ്ങുമ്പോൾ നല്ല ഭംഗി ആണി കാണാൻ. അവൾടെ ദൈവം ആ ഭംഗിക്കനുസരിച് വിവേകബുദ്ധി കൊടുത്തില്ല കഷ്ട്ടം!പകരം കുരുട്ടുബുദ്ധി ധാരാളം കൊടുത്തിട്ടുണ്ട്. ഞാൻ കൈ എല്ലാം പതുക്കെ വിടുവിച്ചു പ്ലേറ്റും ബീറുമെല്ലാം ഫ്രിഡ്ജിൽ കൊണ്ട് വച്ചു വാതിൽ എല്ലാം അടച്ചു കുറ്റി ഇട്ടു. അപ്പോഴത്തെക്കും മഴ നല്ല തകർത്തു പെയ്യുന്നുണ്ട്. അടിച്ചു മിന്നി നല്ല തണുത്ത കാറ്റും വീശുന്നുണ്ട്. അടച്ചുറപ്പുള്ള വീട്ടിൽ ഇറുക്കുന്നവർക്കെല്ലാം നല്ല ഒരു രാത്രിയും നല്ലൊരു വീട് ഇല്ലാത്തവർക്ക് പേടിയോടെ ഉറങ്ങാൻ ഉള്ള ഒരു രാത്രിയും. അതാണ്‌ ആ മഴ. ഞാൻ രണ്ടും അനുഭവിച്ചിട്ടുണ്ട്.ഇടിവെട്ടുന്ന ശബ്ദം നല്ല പോലെ കേൾക്കാം. കറന്റ്‌ പോകാൻ വലിയ ചാൻസ് ഉണ്ട്. കേരളത്തിൽ കറന്റിന്റേം മഴയുടെയും അത്ര സ്ട്രോങ്ങ്‌ റിലേഷൻഷിപ് ലൈല മജ്നു വിനു പോലും ഇല്ല. ഞാൻ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു ഹാളിൽ നിന്നും തിരുച്ചു റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഹാളിലെ ചൂട് ക്രമാദിദമായി കുറഞ്ഞപോലെ. മഴയുടെ കാരണം കുറഞ്ഞപോലെയല്ല. ഒറ്റയടിക്ക് പതിനഞ്ചു ഡിഗ്രിയോളം കുറഞ്ഞു കൂടാതെ ഹാളിൽ എന്നെ കൂടാതെ വേറെ ആരോ ഉള്ളത് പോലെ ഒരു ഫീൽ. ആരോ എന്നെ തുറിച്ചു നോക്കുന്നതായി.എന്റെ സകലമാന ഇൻസ്റ്റീൻക്സും എന്നോട് അവിടെ നിന്ന് ഓടാൻ പറയുന്നത് പോലെ.പക്ഷെ എനിക്ക് അനങ്ങാൻ ആയില്ല. പതിയെ ഒരു ദുർഗന്ധം ഹാൾ മുഴുവൻ പരക്കാൻ തുടങ്ങി. ലൈറ്റിന്റെ സ്വിച്ച് ഇടണമെങ്കിൽ ഹാളിന്റെ ഓപ്പസിറ്റ് സൈഡിൽ എത്തണം. പക്ഷെ അത് വരെ ഇരുട്ടത് നടക്കാൻ ഇപ്പൊ എന്തോ പേടി പോലെ. അവിടെ ആരോ എന്നെ കാത്തു ഇരിക്കുന്നത് പോലെ ഒരു തോന്നൽ.പതിയെ പതിയെ ഏതോ സ്ത്രീ ഇരുന്നു കരയുന്നത് കേട്ടു.എന്റെ കയ്യും കാലും വെള്ളം പോലെ ആകുന്നത് ഞാൻ അറിഞ്ഞു.അനങ്ങാൻ പോലും ആകുന്നില്ല അത്രക്ക് പേടി ആകുന്നു. ആ കരച്ചിലിന്റെ ഇടക്ക് എന്തൊക്കൊയോ പറയുന്നും ഉണ്ട്. എന്റെ നെഞ്ചിടിപ്പ് തന്നെ എന്റെ ചെവിയിൽ ചെണ്ടമേളം നടത്തുന്നത് കൊണ്ട് ആദ്യം അത് മനസിലായില്ല. പിന്നെ പിന്നെ ക്ലിയർ ആകാൻ തുടങ്ങി. അവ്യക്തമാണ് പക്ഷെ ശെരിക്കു ശ്രേദ്ധിച്ചാൽ കുറച്ചു മനസിലാകുന്നത് പോലെ “എന്റെ കണ്ണൻ…. സഹായിക്ക്..” ഇത് തന്നെ ആണ് അത് പല തവണ പറഞ്ഞു കൊണ്ടിരിക്കുന്നത്. നന്നായിട്ട് തേങ്ങി കരയുന്നും ഉണ്ട് പെട്ടെന്ന് വലിയ ഒരു മിന്നൽ ജനാലകളിലൂടെ കീറി മുറിച്ചു ഉള്ളിലേക്ക് വന്നു ഒറ്റ നിമിഷത്തേക്ക് ഹാൾ പ്രകാശപൂരിതമാക്കി. അതിൽ ഞാൻ കണ്ടു. ഹാളിന് നടുവിൽ കറുത്ത കമ്പിളി പുതച്ച പോലെ ഇരുട്ട്. അതിൽ നിന്നും പാതി വെന്ത പുഴുവരിക്കുന്ന മുഖവും കൈകളും മാത്രം പ്രത്യക്ഷം. അതിന്റെ കണ്ണിൽ നിന്നും ചോരയും പുഴുക്കളും ധാര ധാര ആയി ഒഴുകുന്നുണ്ട്. അതെന്നെ തന്നെ നോക്കി നിന്നു കരയുകയായിരുന്നു. അതിനെ കണ്ടതും എന്റെ ഫൈറ്റ് ഓർ ഫ്ലൈറ്റ് റീഫ്ളക്സ് ഓൺ ആയി. ഒറ്റ ചാട്ടത്തിന് സ്റ്റെപ്പിലേക്ക് കയറി മുകളിലേക്ക് ഓടി. വാതിലെല്ലാം തള്ളി തുറന്ന് നേരെ ബെഡിലേക്ക് എടുത്തു ചാടി. എനിക്ക് ശ്വാസംകിട്ടുന്നില്ല. മരിയ പെട്ടെന്ന് ചാടി എഴുന്നേറ്റ് എന്നോട് എന്താ എന്നാല്ലാം ചോദിക്കുന്നുണ്ട് പക്ഷെ എനിക്ക് വിറച്ചു വാതിലിനെ നോക്കി ഇരിക്കാനല്ലാതെ ഒന്നിനും ആയില്ല. ഇങ്ങനെയൊരു സംഭവം ജീവിതത്തിൽ ആദ്യമായിട്ടാണ്.വിറച്ചിട്ടാണേൽ പല്ലും പല്ലും കൂട്ടി ഇടിക്കാൻ തുടങ്ങി. എന്റെ പരുവം കണ്ടിട്ട് അവളും നന്നായി പേടിച്ചിട്ടുണ്ട്. “ടാ എന്താടാ പറ്റിയെ. എന്തേലും കണ്ടോ..?” അവൾ പെട്ടെന്ന് എണീറ്റു എന്റെ മുമ്പിൽ ഇരുന്നു ചോദിച്ചു.എനിക്ക് അവളെ നോക്കണം എന്നുണ്ട് പക്ഷെ വാതിലിന്മേൽന്ന് കണ്ണെടുക്കാൻ പേടി പോലെ. അത് മനസിലായെന്ന പോലെ അവൾ പെട്ടെന്ന് എണീറ്റു പോയി വാതിൽ അടച്ചു കുറ്റി ഇട്ടു തിരിച്ചു ബെഡിലേക്ക് വന്നു. അപ്പോഴാണ് ശ്വാസം നേരെ വീണത്. വന്ന അവൾ എന്റെ മുഖം ചുറ്റി പിടിച്ചു അവളുടെ മാറത്തേക്ക് വച്ചു. സാധാരണ എനിക്ക് ഒരു കമ്പി വരാൻ ഉള്ള പണിയാണേലും ആ സമയത്തു കമ്പി പോയിട്ട് വേറൊരുതരത്തിലുള്ള ചിന്ത പോലും ഉണ്ടായില്ല. അവൾ എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കുന്നുണ്ട് പക്ഷെ ഞാൻ എല്ലാം ഒരു മൂളൽ പോലെ മാത്രമേ കേട്ടൊള്ളു. എന്റെ ചെവിയിൽ അതിന്റെ കരച്ചിൽ മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളു. “എന്റെ കണ്ണൻ…സഹായിക്ക്” ആരാണ് കണ്ണൻ. അതെന്താണ്….? ഒന്നും അറിയില്ല പക്ഷെ അതിനെ എനിക്ക് ഇനി ജീവിതത്തിൽ കാണണ്ട.ഒരു വിധം പേടി എല്ലാം കുറഞ്ഞപ്പോൾ അവൾ പറയുന്നത് എന്താന്നൊക്കെ കേൾക്കാൻ തുടങ്ങി. അവൾ എന്നെ സമാധാനിപ്പിക്കാൻ നോക്കുവാണ്. അവളുടെ പരിചിതമായ സ്മെല്ലിൽ അങ്ങനെ കുറച്ചു നേരം ഇരുന്നപ്പോൾ ഒന്ന് ശാന്തമായി. ഞാൻ ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നെ നോക്കി ചോദിച്ചു. “എന്താ പറ്റിയെ..?” അവളും പേടിച്ചിട്ടുണ്ട് എന്ന് ആ മുഖം കണ്ടാൽ അറിയാം. പക്ഷെ ഇപ്പൊ അവളെ സമാധാനിപ്പിക്കാൻ എന്നെ കൊണ്ട് ആവില്ല. “ഞാൻ… ഞാൻ… ഒരു.. സാധനത്തിനെ കണ്ടു..” “എന്ത് സാധനം..?” “ഇരുട്ട്… പുഴു… ചോര… പാതി വെന്ത മുഖം… കറുപ്പ്… ഇരുട്ട്…” എനിക്ക് അതിനെ കുറിച്ച് പറഞ്ഞപ്പോയെ പേടി ആവാൻ തുടങ്ങി. അതുകൊണ്ട് ഒറ്റ ഒറ്റ വാക്കിൽ പറയാനല്ലാതെ മുഴുവനായി വിവരിക്കാൻ എനിക്കായില്ല. പുറത്തു മഴ തകർത്തു പെയ്യുന്നുണ്ട്. ആരാണ് കണ്ണൻ. അവനെന്താ പറ്റിയെ…?. അതെന്തിന് എന്റെ അടുത്ത് വന്നു. ഇതും എന്റെ തലയിൽ ഓടി കൊണ്ടെ ഇരുന്നു. പക്ഷെ അവൾടെ കൈ എന്റെ കുറുകെ കിടക്കുമ്പോ എന്തോ സമാധാനം ഉള്ള പോലെ. “നിനക്ക് തോന്നിയതാവും.പേടിക്കണ്ട… ഞാനില്ലേ കിടക്ക്..” “മ്മ്…?” “കിടക്കാൻ…. അവിടെ ഒന്നുല്ല ” “ഉണ്ട് മരിയ.. നീ കാണാഞ്ഞിട്ട ” “ഇല്ല ഒന്നുല്ല…. ഇനി ഉണ്ടെങ്കി തന്നെ ഇങ്ങോട്ട് വരില്ല ഞാനില്ലേ…നീ കിടക്ക്..” അവൾ പിന്നേം പറഞ്ഞു എന്നെ ബെഡിലേക്ക് തള്ളിയപ്പോൾ ഞാൻ നേരെ കിടന്നു. അവളും ശെരിക്കു കിടന്നു എന്നെ ചുറ്റി പിടിച്ചു. അപ്പൊ വല്ലാത്ത ആശ്വാസം തോന്നി. കുറച്ചു നേരം അതിനു പ്രതീക്ഷിച്ചു ഇരുന്നെങ്കിലും ഒന്നും കാണാത്തതുകൊണ്ട് ഒന്ന് കൂടെ റിലേക്‌സ്ഡ് ആയി. കുറച്ചു നേരം കൂടെ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി.പിറ്റേന്ന് രാവിലെ എണീച്ചത് ആകെ ഡിസ്ഓറിയന്റ്ഡ് ആയി ആണ്.അപ്പുറത്ത് നോക്കിയപ്പോൾ മരിയയെ കണ്ടില്ല. ഇവൾ ഇതെപ്പോ എണീക്കുന്നോ ആവോ…?. ഇന്നലെ ഇപ്പൊ എന്താ ഉണ്ടായേ..?. ഇന്നലെ തന്നെ ഒരുപാട് കാര്യങ്ങൾ നടന്നു. ഞാൻ അവിടെ തന്നെ കിടന്ന് എല്ലാം ആലോചിച്ചെടുത്തു. ആദ്യം ഓർമ വന്നത് ആ സാധനത്തിനെ ആണ്. ഞാൻ ചുറ്റും ഒന്ന് നോക്കി. അവിടെ അത് ഇല്ല എന്ന് ഉറപ്പായപ്പോൾ വീണ്ടും സമാധാനം ആയി. പിന്നെ ആലോചിച്ചപ്പോൾ ഉടക്കിയത് മരിയ പറഞ്ഞതെല്ലാം ആണ്. പ്രതികാരം എല്ലാം തീർത്ത് ഞാൻ എനിക്കുള്ള ചാൻസ് കൂടെ നശിപ്പിച്ചിട്ടുണ്ട്. സബാഷ്. ഒരു കാര്യം പറയുവാണേൽ അവൾ പറഞ്ഞത് തന്നെയാ ശെരി. ഐ ഡിസേർവ് ബെറ്റർ. അതിപ്പോ എത്ര വേദന തന്നാലും ഇവളെ പിരിയുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. ഇപ്പൊ ഒരു കാര്യം ഉറപ്പാണ് അവൻ വന്നു അവളെ വേണം എന്ന് പറഞ്ഞാലും വേണ്ട എന്ന് പറഞ്ഞാലും അവളെ എനിക്ക് നഷ്ടപ്പെടും. ഇനി അവൻ വരുന്നില്ല എന്നാണ് കാണുന്നതെങ്കിലും അവള് പറഞ്ഞതനുസരിച്ചു അവൾ തന്നെ എന്റെ ജീവിതത്തിന്നു പോകും. എങ്ങനെ നോക്കിയാലും അവള് പോകും. അത് വരെ അവൾ എന്റെ കൂടെ കാണും. എന്ത് കൊണ്ട് അത് ആസ്വദിച്ചൂട…?. ഞാൻ എന്നോട് തന്നെ ചോദിച്ചു. എത്രയോ കാലം സ്വപ്നം കണ്ടതാണ് അവളുമായിട്ട് ജീവിക്കുന്നെ അപ്പൊ കിട്ടുന്നത്ര മുതലാക്കിയാൽ ലാഭമാകില്ലേ..? എന്നോട് ഞാൻ തന്നെ ഓരോ മുടന്തം ന്യായം പറയുമ്പോഴും എനിക്ക് എന്നെ തന്നെ അധികനേരം വിഡ്ഢിയാക്കാൻ പറ്റിയില്ല. എനിക്ക് അവളെ വേണം. ഒരു നാണവും ഇല്ലാണ്ട് ഇപ്പോഴും എനിക്ക് അവളെ ഇഷ്ട. കുറച്ചു കാലത്തേക്കെങ്കിൽ കുറച്ചു കാലത്തേക്ക് എനിക്ക് അവൾ വേണം. ദൈവം കാലാകാലത്തേക്ക് അവളെ എനിക്ക് തരില്ല അപ്പൊ ഉള്ള എത്ര കാലമാണോ അത്രയും ആസ്വദിക്കാം. അവളെ കൈവിടുമ്പോ അത് വല്ലാണ്ട് വേദനിപ്പിക്കും. വേദനിക്കുന്നെങ്കിൽ വേദനിക്കട്ടെ. എന്നെങ്കിലും മരിക്കും എന്നറിഞ്ഞിട്ടും എല്ലാരും ജീവിക്കുന്നുണ്ടല്ലോ. തൊട്ടടുത്ത് വേണ്ടത് ഉണ്ടായിട്ടും ആസ്വദിക്കാൻ പറ്റാതെ ഇരിക്കുന്നത് ഒരു വല്ലാത്ത അവസ്ഥയാണ്.ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ പ്രധാന കാരണം അവളുടെ ഉള്ളിൽ ആ തെണ്ടി ഇപ്പൊ അത്രക്ക് ഇല്ല എന്നാ കാരണമാണ്. ആ കാര്യമാണ് ഏറ്റവും കല്ലുകടിആയിതോന്നിയിരുന്നത്.അവള് വേറെ ഒരുത്തനെ മനസിൽ വച്ചു എന്റെ അടുത്ത് നിക്കുന്നു എന്ന്. ഇപ്പൊ എന്തോ ധാരാളം ആശ്വാസം ഉണ്ട്.ഇന്നലെ അവൾടെ ചൂട് തട്ടി കിടന്നപ്പോ ഒടുക്കത്തെ ഫീൽ ആയിരുന്നു. അതും അവൾ തന്നെ ചുറ്റിപ്പിടിച്ചത്.എന്റെ തലയിൽ ഉറങ്ങും വരെ അവളുടെ വിരലുകൾ ഉണ്ടായിരുന്നു, ഉഴിഞ്ഞുകൊണ്ട്. അത് അപ്പോ വല്ലാണ്ട് ആസ്വദിക്കാൻ പറ്റിയില്ല. ഇനി എന്നേലും അങ്ങനെ കിടക്കാൻ പറ്റുമോ ആവോ. ഞാൻ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു. വലിയ റൂമിൽ ഒറ്റയ്ക്ക് നിക്കുമ്പോ വീണ്ടും ആ രൂപത്തിനെ ഓർമ വന്നു. ഇനി കള്ള് കുടിച്ചു ബോധമില്ലാതെ തോന്നിയതാകുമോ…?. എന്തായാലും ഞാൻ ജീവിതത്തിൽ ഇന്നേ വരെ അങ്ങനെ പേടിച്ചിട്ടില്ല. മുള്ളാണ്ടിരുന്നത് ഭാഗ്യം. ഞാൻ ബാത്റൂമിൽ കയറി പല്ലുതേച്ചു കുളിച്ചു ഡ്രസ്സ്‌ മാറി. ഇന്നലെ കുളിച്ചില്ല വിയർത്തു നാറുന്നുണ്ടായിരുന്നു.കുളിച്ചോണ്ടിരുന്നപ്പോൾ ഇടക്കിടക്ക് പുറകോട്ടു നോക്കേണ്ടി വന്നു എന്തോ പേടി പോലെ. മുഖത്തു സോപ്പ് തേക്കാൻ കണ്ണടച്ചപ്പോ തൊട്ടു പെട്ടെന്ന് കഴുകി കളയും വരെ ഒരു സമാധാനവും ഇല്ലായിരുന്നു. അങ്ങനെ കുളി എല്ലാം കഴിഞ്ഞു താഴെ എത്തി. പതിവിന് വിപരീതം ആയി അവൾ ഹാളിൽ ഇരുന്നു ടീവി കാണുകയായിരുന്നു. ന്യൂസ്‌ ചാനലിന്റെ സൗണ്ട് കേൾക്കാം. ഇവളിപ്പോ എന്താ ഇത്ര ശ്രെദ്ധയിൽ കണ്ടോണ്ടിരിക്കുന്നെ..?. ഞാൻ പയ്യെ സ്റ്റെപ് എല്ലാം ഇറങ്ങി. അവളും കുളിച്ചിട്ടുണ്ട്. അവളെ കണ്ടപ്പോൾ എന്തോ പോലെ. ഇന്നലെ പേടിച്ചു തൂറി ഓടി കയറിയത അവളുടെ അടുത്തേക്ക്. അവസാനം അവള് സമാധാനിപ്പിച്ചിട്ട ഉറങ്ങിയത് തന്നെ. ഇത്രേം കാലം ഞാൻ അവളുടെ മുമ്പിൽ കഷ്ടപ്പെട്ട് ബിൽഡ്അപ്പ് ചെയ്ത ഇമേജ് എല്ലാം ഒറ്റ രാത്രി കൊണ്ട് കുളമായി.പതിയെ നടന്നു അവളിരിക്കുന്ന സോഫയുടെ മറ്റേ അറ്റത് പോയി ഇരുന്നു ടീവി യിലേക്ക് ശ്രേദ്ധിച്ചു. ഇവൾ ഇത്ര ശ്രേദ്ധിച്ചു കാണുന്ന ന്യൂസ്‌ എന്താണെന്നു അറിയണമല്ലോ. പക്ഷെ ചെന്ന് ഇരുന്നതും ന്യൂസ്‌ ചാനലിൽ പരസ്യം ആയി. ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി. അപ്പോഴാണ് ഞാൻ ശ്രേദ്ധിച്ചത് അവൾ ടീവിയിലേക്ക് തന്നെ നോക്കി ചിരി അടക്കാൻ ശ്രമിക്കുന്നത്. ഞാൻ അവളെ കണ്ടെന്നു മനസിലായതു അത് കൂടി. അവൾ പൊട്ടി ചിരിക്കാണ്ടിരിക്കാൻ താഴത്തെ ചുണ്ടിൽ പല്ല് കൊണ്ട് കടിച്ചു പിടിച്ചിട്ടുണ്ട്. കണ്ണെല്ലാം നിറയാനും തുടങ്ങിയിട്ടുണ്ട്. ഞാൻ തോൽവി സമ്മതിച്ചു വലിയ ഒരു ശ്വാസം വലിച്ചു വിട്ടു. “ചിരിച്ചോ…” ഞാൻ പറയേണ്ട താമസം അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. എന്റെ കൂടെ വന്നതിനു ശേഷം അവൾ ഇങ്ങനെ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരുപാട് കണ്ടിട്ടുണ്ട്. ഇപ്പോഴും അതെ ഭംഗിയുണ്ട് ആ ചിരി കാണാനും കേൾക്കാനും.അതിന്റെ ഭംഗി കുറച്ചത് ഒരേ ഒരു കാര്യം മാത്രമാണ് എന്നെ കളിയാക്കിയുള്ള ചിരിയാണതെന്നുള്ളത്.പെട്ടെന്ന് അവള് കഷ്ടപ്പെട്ട് ചിരി അടക്കി എന്നെ നോക്കി. “സോറി ടാ. നിന്നെ ഇത് വരെ അങ്ങനെ കണ്ടിട്ടില്ല. ഒടുക്കത്തെ ക്യൂട്ട് ആയിരുന്നു ” “മ്മ് നിനക്ക് ക്യൂട്ട്. ഞാൻ കണ്ടത് നീ വല്ലോം ആണ് കണ്ടതെങ്കിലും സ്പോട്ടിൽ വടിആയേനെ ” “അല്ല നീ എന്താ കണ്ടേ..?” “എന്തിനാ കളിയാക്കി ചിരിക്കാനല്ലേ..” അതിനു അവൾ എനിക്ക് വേറൊരു പുഞ്ചിരി തന്നു. അവളെ ഇത്ര ഫ്രീ ആയിട്ടു കാണുന്നത് ഇപ്പോഴാണ്. മനസിലുള്ളതെല്ലാം പുറത്തു വന്നപ്പോൾ ഫ്രീ ആയിക്കാണും. എന്നോടുള്ള പേടിയും പോയിട്ടുണ്ട്. ഇപ്പൊ ആ പഴയ മരംചാടി പെണ്ണിന്റെ ഒരംശം അവളിൽ കാണാം.ഇവളെ ഞാൻ വിൽക്കും എന്ന് അവള് ചിന്തിച്ചല്ലോ എന്നാലോചിച്ചപ്പോൾ വീണ്ടും നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി. ഞാൻ മനസിലേക്ക് ഓരോന്ന് കടന്നു വരുന്നതിനു മുമ്പ് വിഷയം മാറ്റാം എന്ന് തീരുമാനിച്ചു. “എന്താ ഇന്ന് ന്യൂസ്‌ എല്ലാം കാണുന്നെ…?” “സോറി ഞാൻ ബ്രേക്ഫാസ്റ്റ് എടുത്തു വക്കാം. വിശക്കുന്നില്ലെ ” അവൾ അതും പറഞ്ഞു പെട്ടെന്ന് എണീറ്റു അടുക്കളയിലേക്ക് നടന്നു.മ്മ്… മുഴുവനായും എന്നോട് പൊരുത്തപ്പെട്ടിട്ടില്ല ഇപ്പോഴും. പക്ഷെ കുറെ അടുത്തിട്ടുണ്ട്.ഇപ്പൊത്തേക്ക് അത് മതി. അപ്പോയെക്കും പരസ്യം തീർന്നു ന്യൂസ്‌ വീണ്ടും ആരംഭിച്ചു.പ്രധാന വാർത്തകൾ തുടങ്ങിയതേ നാടുനടുക്കിയ ഒരു വാർത്തയിലേക്കായിരുന്നു. ഊട്ടിയിൽ പത്തു പതിനേഴു പേരെ ആരോ കഷ്ണം കഷ്ണം ആക്കി മുറിച്ചു കൂട്ടി ഇട്ടു കത്തിച്ചു,അതും നടു റോട്ടിൽ. ആരാണ് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ യാതൊരു ക്ലൂവും കിട്ടിയിട്ടില്ല.ഇത് ടെറ-റിസ്റ്റുകളുടെ പണിയായിരിക്കാം എന്നാണ് പോലീസുകാരുടെ പ്രാധമിക നിഗമനം.പക്ഷെ നാട്ടുകാരെല്ലാം പറയുന്നത് ഏതോ സാരി ഉടുത്ത പെണ്ണാണ് അത് ചെയ്തത് എന്നാണ്. മഴയായതിനാൽ ആരും ശെരിക്കു കാണുകയും ചെയ്തില്ല. പക്ഷെ ഒരൊറ്റ ആളെ കൊണ്ട് അതും ഒരു പെണ്ണിനെകൊണ്ട് പതിനേഴ് ആണുങ്ങളെ കൊന്ന് കണ്ടം കണ്ടം ആക്കി നടുറോട്ടിൽ കൊണ്ട് വന്നു കൂട്ടി ഇട്ടു കത്തിക്കാൻ കഴിയില്ല എന്നത് പോലീസുകാർ ആ വാദങ്ങളെ വില കൊടുക്കാതിരിക്കാൻ കാരണമാക്കി. എനിക്ക് ആ ന്യൂസ്‌ കേൾക്കുന്തോറും ആസ്വസ്ഥത കൂടി കൊണ്ടേ ഇരുന്നു. യാതൊരു വിധ ബന്ധം ഇല്ലേലും ഇന്നലെ ഞാൻ കണ്ട രൂപത്തിനും ഇന്ന് നടന്ന കാര്യത്തിനും എന്തോ പങ്ക് ഉണ്ടന്നു ആരോ പറയുന്നത് പോലെ.അധികം നേരം അത് കണ്ടു കൊണ്ട് നിക്കാൻ എനിക്കായില്ല. പെട്ടെന്ന് ടീവി ഓഫ്‌ ചെയ്ത് ഡൈനിങ് റൂമിലേക്ക് ചെന്നു. അവൾ മേശയിൽ എല്ലാം എടുത്തു വച്ചിട്ടുണ്ട്. പത്തിരിയും ഗ്രീൻപീസ് മസാലയും ആണ്.കൊള്ളാം ഇന്നൊരു പിടി പിടിക്കണം. ഞാൻ കയ്യും കഴുകി നേരെ ചെന്നു സീറ്റിൽ ഇരുന്നു. ഭക്ഷണം കണ്ടപ്പോഴാ ഓർമ വന്നത് ഒടുക്കത്ത വിശപ്പുണ്ട്. അവൾ പെട്ടെന്ന് രണ്ടു പ്ലേറ്റ് കൊണ്ടുവന്നു ഒന്നിൽ എനിക്ക് പത്തിരിയും ഗ്രീൻപീസും ഇട്ടുതന്നു അവൾക്കുള്ളത് അവളും എടുത്തു എന്റെ ഓപ്പോസിറ്റ് ഇരുന്നു. കഴിച്ച് തുടങ്ങിയപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപെട്ടു. ഗ്രീൻപീസിൽ ചിക്കെൻ മസാല എല്ലാം ഇട്ടിട്ടുണ്ടെന്നു തോന്നുന്നു. നല്ല ടേസ്റ്റ്. ഞാനതു പറയുകയും ചെയ്തു. അതവൾക്ക് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ നല്ല ടേസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോൾ അവൾടെ മുഖവും ചിരിയും നൂറു വാൾട്ട് ഉണ്ടായിരുന്നു. ഇന്ന് നല്ലൊരു ദിവസമാണല്ലോ എന്ന് ആലോചിച്ചു ആസ്വദിച്ചു കഴിച്ചോണ്ടിരുന്നപ്പോൾ എന്റെ ഫോൺ അടിക്കാൻ തുടങ്ങി. അവൾ പെട്ടെന്ന് എണീറ്റു അത് എടുത്തു കൊണ്ട് വന്നു എനിക്ക് തന്നു വീണ്ടും കഴിക്കാൻ തുടങ്ങി. “താങ്ക്സ് ” അവളതിനു ചെറിയൊര് ചിരി തന്നു വീണ്ടും ഭക്ഷണത്തിൽ ശ്രെദ്ധ കൊടുത്തു. നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. ഇവളും ഇന്നലെ ഒന്നും കഴിച്ചില്ലേ..?. ഞാൻ ശ്രെദ്ധ അവളിൽ നിന്നും മാറ്റി ഫോൺ എടുക്കാൻ നിന്നപ്പോയെക്കും കട്ട്‌ ആയി. ഫോൺ തിരിച്ചു മേശപ്പുറത്തേക്ക് വച്ചപ്പോയെക്കും അത് വീണ്ടും അടിച്ചു.അറിയാത്ത നമ്പർ ആയിരുന്നു. ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ചു. ഏതോ പെൻഷബ്ദം ആയിരുന്നു അങ്ങേ അറ്റത്ത്. “ഹലോ..?” “ഹലോ ഇത് സഹൽ ആണോ..?” “യെസ് സഹൽ സ്പീകിംഗ്. ഇത് ആരാണ്…?” “നിങ്ങടെ വീട്ടിൽ അല്ലെ സിസിലിയമ്മ വർക്ക്‌ ചെയ്തോണ്ടിരുന്നേ…?” “മ്മ് ഏച്ചിക്കെന്താ..?” “അത്….” പിന്നീട് എനിക്കൊന്നും ഓർമ ഇല്ലായിരുന്നു. എല്ലാം വേദനയാ… എന്തും വേദനയ… സ്നേഹം വേദനയ….