ആദി ഭദ്ര


ഇങ്ങനേ ഒരു കഥ ആദ്യം മായാണ് തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കണം …….

ഞാൻ എന്റെ ജീപ്പ് നിർത്തി ആ വീടിന്റെ പടി കടന്നു … ആ വീട്ടിലേക്ക് ഒരു നിമിക്ഷം നോക്കി നിന്നു … കുറേ വേതനിപ്പിക്കുന്ന ഓർമ്മകൾ മനസിലൂടേ കടന്ന് പോയി… ഒപ്പം ഒരു മുഖവും … അന്ന് ആ മുഖം കാണു പോ പ്രണയം തുടിച്ചിരുന്ന എന്നിൽ ഇപ്പോ അത് ഉണ്ടാ എന്ന് ചോതിച്ചാൽ വ്യക്തമല്ല … അല്ലങ്കിൽ ഞാൻ നരകിച്ചതും പിന്നേ ഈ നിലയിൽ എത്തിയതും അവളും വീട്ടുകാരും കാരണമാണ് …. മനസ്സിലേ ചിന്തകൾ ഒഴിവാക്കി … മെലേ ഞാൻ ആ പടികൾ കേറി …..(സോറി എന്നേ പറ്റി ഒന്നും പറഞ്ഞില്ല …. ഞാൻ ആദിദേവ്… തൃശ്ശൂർ നഗരത്തിൽ ചെറിയ തോതിൽ അറിയുന്ന ഒരാൾ …. ഹോസ്പ്പിറ്റൽ, ഷോപ്പിങ്ങ് മാൾ … തുണി കടകൾ …. ജ്വലറി … അങ്ങിനേ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങൾ ഉള്ള ഒരാൾ ….നിങ്ങൾ കഥകളിൽ എല്ലാം വായിച്ച പോലേ ..നായകൻ നാട് വിടുന്നു കൊടി സ്വരനായി തിരിച്ചു വന്ന് പ്രതികാരം വീട്ടുന്നു … ഇതല്ല എന്റെ കഥ …. പിന്നേ എന്താണ് എന്ന് ചോതിച്ച ഇനി പൂവും വഴി എല്ലാം പറയാം … ഒന്ന് ഉറപ്പിച്ച് പറയാം ഞാൻ ഈ കഥയിലേ വില്ലനാണ് … .ഒരു പക്കാ വില്ലൻ …. എന്നാൽ നായകന്റെ കയിൽ നിന്ന് അടി വേടിക്കുന്ന ക്ലീഷേ വില്ലൻ അല്ല … പിന്നേ നീ ആരാ എന്ന് ചോതിച്ചാ കാണാൻ പോണ പൂരം കണ്ട് തന്നേ അറിയണം അതലേ അതിന്റെ ശരി …………….)

….മെലേ ആ പടികൾ കേറിയപ്പോൾ മുന്നിൽ ഒരു 40, 42 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ കൂപ്പ് കയും മായി മുന്നിൽ നിൽക്കുന്നു …” അമ്മേ എന്താ ഈ ചെയ്യുന്നത് … തൊഴാൻ മാത്രം ഞാൻ അത്ര വലിയ ആൾ ഒന്നും മല്ല ….

” മോന് അറിയാത്തത് കൊണ്ട് ആണ് ഞങ്ങളുടേ ദൈവം ഇപ്പോൾ ആദി മോനാ ….അത് പറഞ്ഞ് കൊണ്ട് ഒരു 50 വയസിന് അടുത്ത് പ്രായം ഉള്ള ഒരാൾ വന്നു …എന്റെ മുഖത്ത് അപ്പോൾ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നു ഉള്ളു ….

നിറഞ്ഞ് ഒഴുക്കുന്ന കണ്ണുകൾ സാരി തലപ്പിനാൽ തുടച്ച് ആ സ്ത്രീ പറഞ്ഞു ….” മോനേ എന്റെ മകന്റെ പ്രശനം അറിയാലോ … രക്തം കട്ടപിടിക്കും പിന്നേ നേരായി ഹൃദയം രക്തം കടത്തിവിടുന്നില്ല എന്നലാം ആണ് ഡോക്ടർമാർ പറയുന്നത് …. അത് നേരേ ആവാൻ . അവൻ ജീവിക്കാൻ ഒരു ഇഞ്ചക്ഷന് 1 ലക്ഷം രൂപ ആണ് ചിലവ് …. 25 വയസായ അവന് താഴേ ഒരു പെൺ കുട്ടി കൂടി ഉണ്ടേ … അവളുടേ കാര്യം കൂടി നോക്കണ മലോ … എന്ത് ഒക്കെ പറഞ്ഞാലും ….

ആ സ്ത്രീ അവരുടേ മകളുടേ കാര്യം പറഞ്ഞപോൾ എന്തോ എന്റെ ഉള്ളിൽ ഒരു ദേഷ്യം വന്ന് നിറഞ്ഞു … അത് പുറത്തേക്കു കാട്ടാതേ ഞാൻ അവരോട് പറഞ്ഞു …..

” അങ്കിൾ അറിയാമലോ … എന്റെ അമ്മായിക്ക് സ്വന്തമായി അമേരിക്കയിൽ ഹോസ്പിറ്റൽ, അടക്കം ഒട്ടേറേ സ്ഥാപനങ്ങൾ ഉണ്ടന്ന് ഈ ദേവ് ഗ്രൂപ്പ് എന്ന എന്റെ സ്ഥാപനങ്ങളുടേ തുടക്കവും അവിടേ നിന്നു തന്നേ ആണ് …. പിന്നേ ഇപ്പഴത്തേ കാര്യം … അഴ്ച്ചയിൽ ഒരു ഇഞ്ചക്ഷൻ അതിന് ചിലവ് 1 ലക്ഷം രൂപ … അറിയാലോ എല്ലാം …

ഞാൻ പറഞ്ഞ് മുഴി വിക്കും മുൻപേ അവളുടേ അച്ഛൻ പറഞ്ഞ് തുടങ്ങി …..” അറിയാം മോനേ പക്ഷെ ഇത്രം കാശ് ആഴ്ച്ചതോറും ഉണ്ടാക്കുക എന്നതാണ് പ്രശനം .. ഞങ്ങളേ കൊണ്ട് താങ്ങില്ല അത് …….അവളുടേ അച്ഛൻ അതു പറഞ്ഞ് ഒന്നു വിതുബി ….” കാശ് ഒരു പ്രശനം മാക്കണ്ട അങ്കിൾ അവന്റെ എലാ ചിലവും ഞാൻ നോക്കാം എനിക്ക് ഉളപ്പോ തന്നാ മതി തന്നില്ലങ്കിലും കുഴപ്പമില്ല ….അവരേ നോക്കി നിഷ്കളങ്കമായി ഞാൻ പറയുമ്പഴും ഉള്ളിൽ ആരോ ഇരുന്ന് അരുത് എന്ന് പറയുന്നത് പോലേ .” മോനേ ഞങ്ങളുടേ ജീവൻ വരേ തരാം ഇതിന് പകരം മായിട്ട് അലാതേ ഞങ്ങൾ എന്ത് ചെയ്യാൻ ….അവർ രണ്ടു പേരും കൂടി കരഞ്ഞ് കൊണ്ട് നിന്നു ….ഒരു കയ്യാൽ കണീർ ഒപ്പി അവളുടേ അമ്മ പറഞ്ഞു ….” ഒരു വട്ടം എന്റെ മോൾക്കാരണം അടിച്ചിട്ട് ഉണ്ട് ഈ കരണത്ത് ഞാൻ … കാര്യം എന്താ എന്ന് അനേഷിക്കാതേ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ക്ഷമിക്കണം ഈ പാപികളോട് . ഇപ്പോൾ മകൻറെ ജീവൻ രക്ഷിക്കാനും നീ വേണ്ടിവന്നു..അവർ അത് പറഞ്ഞപ്പോൾ എന്തോ ഉള്ളിൽ ഒരു കൊളുത്തി വലി…“അല്ല അത് ചോദിക്കാൻ മറന്നു എവിടെ ഇവിടത്തെ സ്റ്റാർ . സീരിയൽ ലോകം വാഴുന്ന റാണി …ഞാൻ ഒരു പുച്ഛഭാവത്തോടേ അവരേ നോക്കി …..” എന്റെ മോൾ രാവ് എന്നോ പകലന്നോ ഇലാതേ കഷ്ടപെടുകയാണ് അവന്റെ ജീവൻ രക്ഷിക്കാൻ …. പക്ഷെ കാര്യം ഇല്ല അവൾ മോൻ പറഞ്ഞ പോലേ സീരിയൽ ലോകത്തേ റാണി ഒന്നും അല്ല … രണ്ട് സീരിയൽ അഭിനയിക്കുന്നുണ്ട് …. പിന്നേ ഒരു ചാനൽ പരിപാടിയും ….അതിന് മറുപടി പറയാതേ ഞാൻ അവളുടേ അച്ഛനോട് ആയി പറഞ്ഞു …

” അങ്കിൽ അവന്റെ ചിലവ് എലാം എടുത്ത് അവനേ ഞാൻ ജീവിതത്തിലേക്ക് കൊണ്ട് വരാം പക്ഷേ അതിന് പകരം മായി എനിക്ക് ഒരു കാര്യം വേണം ..” പറഞലോ ആദി ഞങ്ങൾ എന്തു വേണമങ്കിലും തരാം ഈ ജീവിതം വരേ …..

അവരേ നോക്കി ഞാൻ ഒന്ന് ചിരിച്ചു ….

” എന്നിക്ക് നിങ്ങളുടേ ജീവൻ ഒന്നും വേണ്ട പകരം അവളേ നിങ്ങളുടേ മോളേ എന്നിക്ക് വേണം …. എന്റെ ഭാര്യയായി ….

” മോനേ ….. അത് ………. അവളുടേ കല്യാണം ഉറപ്പിച്ചതലേ ചെറുപ്പത്തിലേ …. പിന്നേ അവർ തമ്മിൽ ഇഷ്ടത്തിലും ആണ് അത് കൊണ്ട് ……..ബാക്കി പറയാൻ പറ്റാതേ അവർ നിന്ന് ഉരികി …..

“ഹ ……ഹ ..ഹ……. ഹഅവരേ നോക്കി നന്നായി ഒന്ന് പൊട്ടിചിരിച്ചു ഞാൻ ….” എനിക്ക് വേണ്ടി ജീവൻ വരേ തരാം എന്ന് പറഞ്ഞ് അതികം സമയം ആയില്ല ഈ ചെറിയ കാര്യം പോലും ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നിലേ ……അവർ രണ്ട് പേരും മറുപടി ഇലാതേ തല കുനിച്ച് നിന്നു …. ഞാൻ മെലേ ഇരുന്ന സ്ഥലത്തിൽ നിന്ന് എന്നീച്ചു …..

അവരുടേ മുഖത്ത് ഒരു ഭയം നിറഞ്ഞ് നിൽക്കുന്ന പോലേ തോന്നി ….ഒരു ചെറിയ ചിരിയോട് കൂടി ഞാൻ തുടർന്നു ….

” ഈ ആദി ദേവിന് ഒരു വാക്കേ ള്ളൂ …. നിങ്ങളുടേ മകന് വേണ്ടി ആഴ്ച്ചയിൽ 1 ലക്ഷം വരുന്ന മരുന്ന് വെറുതേ തരാനും അവന്റെ ഓപ്പറേക്ഷന്റെ ചിലവ് നോക്കാനും ഞാൻ ഉണ്ടന്ന് പറഞ്ഞത് വെറും വാക്കല്ല …. ഇനി അവളേ എനിക്ക് തന്നില്ലങ്കിലും ഞാൻ അത് ചെയ്യും കാരണം എനിക്ക് ഒറ്റ തന്തയേ ഉളു ….

എന്തായാലും നാളേ തോട്ട് അവന്റെ ട്രീറ്റ് മെന്റ് തുടങ്ങണം അതിന് മുൻപ് … അവളോട് എന്നേ വന്ന് ഒന്ന് കാണാൻ പറ …. അതിനും പറ്റിയില്ലങ്കിൽ പിന്നേ ഞാൻ പിന്നേ ഒന്നിനും ഉണ്ടാവില്ല ….
നിറഞ്ഞ് വരുന്ന അവരുടേ കണ്ണുനീർ കണ്ടിട്ടും എനിക്ക് മനമാറ്റം ഒന്നും തോന്നിയില്ല :::: ഞാൻ ചെയ്യുന്നതാണ് ശരി എന്ന ഉറപ്പ് എന്നിക്ക് ഉള്ള വരേയും ആരേയും ഞാൻ വില വേക്കാറില്ല ….. ആ വീടിന്റെ പടി ഉറങ്ങി എന്റെ താറിൽ കെയറി പുറത്ത് കടന്നതും വീണ്ടും ആ മുഖം മനസിൽ തെളിഞ്ഞു …..

(നിങ്ങൾക്ക് മനസിലായി ഉണ്ടാവില്ലലേ ഈ അവൾ ആരാണന്ന് പറഞ്ഞ് തരാം മൊത്തം അല്ലട്ടാ എന്നാലും വില്ലന്റെ നായികയേ അറിയണ്ടേ )ഭദ്ര അതാണ് അവളുടേ പേര് നേരത്തേ നമ്മൾ പരിജയ പെട്ടലോ അവരുടേ മൂത്ത മോൾ …. എന്റെ പ്രാണൻ ആയിരുന്നു കുറച്ച് നാൾ …..

അവളേ ആദ്യം കണ്ട കഴ്ച്ച ഇപ്പഴും എന്റെ മനസിൽ ഉണ്ട് ….ഒരു മഞ്ഞ പട്ടുപാവാടയും ഇട്ട് . മുടി രണ്ട് ഭാഗത്തേക്കും കൊമ്പ് പോലേ കെട്ടി ഉൽത്സവ പറമ്പിൽ ഏതോ കളി പാട്ടം കിട്ടാൻ വേണ്ടി കുറുമ്പ് നിറഞ്ഞ അവളുടേ നിർത്തം ഇന്നും അത് ആലോജിക്കു പോ ഉള്ളിൽ ഒരു പിട പാണ് ….. പത്ത് വയസേ അന്ന് അവൾക്ക് കാണു …. അന്ന് മനസിൽ കേറി കൂടിയതാണ് … ഭദ്ര… പിന്നേ വളരും തോറും അവളോട് ഉള്ള പ്രണയം എന്നിൽ നിറഞ്ഞു …. പക്ഷേ അവളുടേ കണ്ണിൽ അവനേ ഉണ്ടായിരുന്നുളു …ശിവൻ ഭദ്രയുടേ അമ്മാവന്റെ മകൻ … ചെറുപ്പത്തിൽ തന്നേ അവൾ അവനാണന്ന് വീട്ടുകാർ ഉറപ്പിച്ചപ്പോൾ … ഞാൻ അവളിലേക്ക് അടുക്കാൻ നോക്കുന്ന വഴികൾ എല്ലാം അവൻ അടച്ചു …..ഒപ്പം എന്നേ നാട്ടിൽ നിന്നും ഒഴിവാക്കാൻ അവളും അവനും പിന്നേ എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയും കൂടി ഒരു കളി കളിച്ചപ്പോൾ ….. എനിക്ക് എല്ലാം നഷ്ടമായി …. ഇന്ന് എന്നേ എന്തിനും ഏതിനും വിളിക്കുന്ന നാട്ടുകാർ വരേ എന്നേ തള്ളി പറഞ്ഞു ….ഇപ്പോൾ എന്റെ കയ്യിൽ കാശ് ഉണ്ട് അത് കൊണ്ട് മാത്രം അവർക്ക് ഇപ്പോ എന്റെ വാക്കാണ് വലുത് ….അപ്പോൾ പറഞ്ഞ് വന്നത് അവൾ ഭദ്ര…

അവൾ ഇപ്പോ നാട്ടിൽ അത്യവ്യസ്യം അറിയുന്ന ഒരു നടി ആണ് സീരിയലും … ചാനൽ ഷോ അവതാരകയും മായി തകർക്കുകയാണ് ….. ശിവൻ ഇപ്പോ സ്കൂൾ മാഷ് ആണ് …. അവരുടെ വിഹാഹ നിശ്ച്ചയഉം കഴിഞ്ഞതാണ് ….

അപ്പോൾ നിങ്ങൾ ചോതിക്കും അവരേ അവരുടേ പാട്ടിന് വീട്ടുടേ എന്ന് …..” ഞാൻ പറഞ്ഞലോ ഈ ആദിദേവ് എന്ന ഞാൻ ആണ് ഇവിടേ വില്ലൻ വില്ലൻ ആ സ്വഭാവം കാണികണ്ടേ … ചരിത്രത്തിൽ ആദ്യമായി നായിക ഇതാ വില്ലന്റെ താലി അണിയാൻ പൂവുകയാണ് …. അല്ലങ്കിൽ അവളേ കൊണ്ട് അതിന് സമതിപ്പിക്കാൻ എന്നിക്കറിയാം … . കാരണം ഞാൻ ആണ് ഇനി അവളുടേ കഥ തിരുമാനിക്കാൻ പൂവുന്നത് ……..

ഞാൻ ജീപ്പ് ആശുപത്രി ലക്ഷ്യം വച്ച് ഓടിച്ചു … എന്റെ അളിയനേ കാണാൻ ….

ആശുപത്രിയിൽ എത്തിയതും ആദി അവന്റെ കലിപ്പ് നിറഞ്ഞ രൂപത്തിലേക്ക് എത്തി … ആരും കണ്ടാ രണ്ടാമത് ആ മുഖത്തേക്ക് നോക്കാൻ കഴിയാത്തവണം കലിപ്പ് അ മുഖത്ത് വന്നു … ദേവ്

ഗ്രൂപ്പിന്റെ തലവന് അത് ഒരു കുറവല്ല …..അവനേ അറിയുന്നവരും ജീവനക്കാരും അവനേ കണ്ട പോൾ ഭയഭക്തി ബഹുമാനത്തോടെ ഏനിച്ചു നിന്നു …….. അവൻ അവരേ എലാം ഒന്ന് നോക്കുക കൂടേ ചെയ്യാതേ നടന്ന് നീങ്ങി ….അതിൽ ലേഡീസ് സ്റ്റാഫിന് അവനേ കാണു പോ പ്രണയവും കാമവും വിളിച്ച് ഓതുന്ന ഒരു ഭാവം മായിരുന്നു … എന്നാൽ ആദി അവ എലാം കണ്ടാലും ശ്രദ്ധിക്കാറില്ല ….. ഉദിച്ച് നിൽക്കുന്ന സൂര്യന്റ അടുത്ത് പൂവാൻ അവർ ആരും ധൈര്യപ്പെടാറില്ല കാരണം ആ തേജസിന്റേ അടുത്ത് എത്തിയാൽ അവർ കത്തി കരിഞ്ഞ് പൂവും എന്ന് അറിയാമായിരുന്നു …..

അവൻ നടന്ന് 158 റൂം തുറന്നു അവിടേ വിനോദ് കിടക്കുന്നുണ്ടായിരുന്നു …. ചുണ്ടിൽ ഒരു ചെറു ചിരിയുമായി അവൻ വിനോദിന്റെ അടുത്തേക്ക് അടുത്ത പോൾ …. അവിടേ നിന്നിരുന്ന നേഴ്സിന് വരേ അത്ഭുതമായി കാരണം ആദിയുടേ ചുണ്ടിലേ ചിരിയാണ് കാരണം : അവർ ഇതുവരേ MD യുടേ മുഖത്ത് ദേഷ്യം അലാതേ വേറേ ഒരു ഭാവവും കണ്ടിട്ടില്ല ………അദിയേ കണ്ടതും വിനോദ് എനിക്കാൻ നിന്നു …” വേണ്ട നീ അവിടേ കിടന്നോ നാളേ തോട്ട് ഇഞ്ചഷൻ എടുക്കാം … പിന്നേ ഇവിടേ കിടക്കണം എന്ന് ഇല്ല ….ചുണ്ടിൽ വിരിഞ്ഞ ചിരി മാക്കാതേ അവനോട് പറഞ്ഞ് … അവന്റെ മറുപടിക്ക് കാക്കാതേ അവൻ തിരിഞ്ഞ് നടന്നു ….എന്നാൽ വിനോദിന് അവന്റെ രീതിയോട് ദേഷ്യം ഒന്നും തോന്നിയില്ല … കുറ്റബോദ്ധത്താൽ നീറുകയാണ് അവന്റെ മനസ് …..

ഇതേ സമയം കൊച്ചിയിൽ ഒരു തറവാട്ട് വീട് പഴമ്മ വിളിച്ചോതുന്ന പോലേ . ഓടുമേഞ്ഞ ഒരു നാലുകെട്ട് അവിടേ ആ വീടിന്റെ മുറ്റത്തായി ഒരു തുളസി തറ ഉണ്ട് …. ഒരു കസവ് സാരിയും ഉടുത്ത് കയ്യിൽ നിലവിളക്കും മായി ഒരു പെൺക്കുട്ടി നടന്ന് വരുകയാണ് ….പനംകുലപോൽ കിടക്കുന്ന അവളുടേ മുടി ഇഴകൾ അരകെട്ടിന് താഴേ വരേ കിടക്കുന്നുണ്ട് … സ്ത്രീത്വം വിളിചോതുന്ന മുഖ കാന്തി … നല്ല മുല്ല പൂവിന്റെ നിറം ആണ് അവൾക്ക് … പിരിക കൊടികൾ കരിമഷി എഴുതാതേ തന്നേ വളരേ മനോഹരമായി കിടക്കുന്നു … ആരേയും അടിമ ആക്കുന്ന പോലുള്ള കണ്ണുകൾ …. നേർത്തതും തുടുത്തതും മായുള്ള ചുണ്ടുകൾ അതിൽ മാറ്റ് കൂട്ടാൻ എന്നോണം ഒരു മറുക്… കണ്ട മാത്രയിൽ ആരും കൊതിച്ച് പൂവും … അമ്പലത്തിൽ ദേവി ആയി ആരാധിക്കാൻ തോന്നും അവളേ ….

അവൾ മെലേ ദീപം ആ തറയിൽ വെച്ച് … തുളസിൽ നിന്ന് ഒരു കതീർ അറുത്ത് അവളുടേ മുടിയിഴകളിൽ വച്ചു …. കൈകൂപ്പി പാർത്തിച്ചു നിൽക്കവേ …” കട്ട്എന്ന വാക്ക് കേട്ടു ഒപ്പം അവിടേ എലാം വെളിച്ചം വന്നു …

” ഭദ്ര തകർത്തു ഇനി ഇപ്പോ സീൻ ഒന്നും ഇല്ല … ഒരു 1 മണിക്കൂർ കഴിഞ്ഞ് വിളിക്കാം …സംവിധായകന്റെ വാക്കുകൾ കേട്ട് അവൾ തിരിച്ച് തന്റെ മുറിയിലേക്ക് വന്നു … ചാർജിൽ ഇട്ടിരിക്കുന്ന ഫോൺ എടുത്തതും അതിൽ 20 മിസ് കോൾസ് 18 എണ്ണം വീട്ടിൽ നിന്നാണ്. 2 എണ്ണം ശിവേട്ടന്റെയും ….. ശിവന്റെ കാര്യം ഓർ ആ പോൾ എന്തോ അവൾക്ക് നാണം തോന്നി ഇനി അതികം ഇല്ല ആ താലി അണിയാൻ …അവൾ വേകം വീട്ടിലേക്ക് വിളിച്ചു …..

” ആ അമ്മേ പറയൂ ഞാൻ ഷൂട്ടിൽ ആയിരുന്നു മോനൂന് കുഴപ്പം ഒന്നും ഇല്ല ലോ …

” അത് മോളേ നാളേ തൊട്ട് അവന് ഇഞ്ചഷനും മറ്റും തുടങ്ങണം അതികം നീട്ടി കൊണ്ട് പോയാൽ ശരിയാവില്ല എന്നാണ് പറയുന്നത് ….

” ഞാൻ ഇവിടേ നിന്നും കുറച്ച് കാശ് ചോതിച്ചിട്ടുണ്ട് അത് കിട്ടിയാൽ ഞാൻ വരാം നാളേ തന്നേ എല്ലാം തുടങ്ങാം ബാക്കി പിന്നേ നോക്കാം മ്മാ ….” മോളേ അവന്റെ മരുന്നിന്റേ ചിലവ് എലാം ശരി ആയിട്ടുണ്ട് ….


” എവിടന്ന് ….” അത് ….. മോൾ വേകം ഇങ്ങ് വാ നേരിട്ടു പറയാം എലാം …

” ആ അമ്മ ഞാൻ വേകം വരാം ശിവേട്ടനെ ഒന്ന് വിളിക്കട്ടേ….” വേണ്ടാ അവൻ വേണ്ടാ നീ മാത്രം വാ … നിന്നോട് മാത്രം പറയാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് …. അമ്മ പറയുന്നത് കേട്ടാൾ മോൾക്ക് ദേഷ്യം തോന്നും പക്ഷേ അവനേ തിരിച്ച് കിട്ടാൻ വേറേ വഴി ഒന്നും നമ്മൾക്ക് മുമ്പിൽ ഇല്ല ….അമ്മ എന്താ പറയുന്നത് എന്ന് ഭദ്രക്ക് മനസിലായില്ല ….” എന്താ അമ്മ കാര്യം പറ….

” … അത് … നീ വരു പോൾ ഓരാളേ കാണണം … ആളാണ് അവന്റെ ചികിൽത്സ ചിലവും മറ്റും എടുക്കുന്നത് എതിര് പറയരുത് അമ്മേടേ മോൾ ….

” ആരാണന്ന് പറ അമ്മ … അവന് വേണ്ടി എന്തും ചെയ്യാൻ ഞാൻ തെയാറാണ് അറിയാലോ അമ്മക്ക് ഭദ്രയേ ….

” നീ നാളേ ആദിയേ കാണണം അവനാണ് വിനോദിന്റെ ചിലവ് എലാം നോക്കാം എന്ന് പറഞ്ഞത്ആദി എന്ന് പറഞ്ഞ പോൾ അവളിൽ ഒരു നടുക്കം ഉണ്ടായി … താൻ ഉദ്ദേശിക്കുന്ന പേരായിരിക്കലേ അമ്മ പറയുന്നത് എന്ന് പ്രാർത്തിച്ചു കൊണ്ട്

അവൾ ചോതിച്ചു ….” ഏത് ആദി ….” മോളേ അത് ആദി ദേവ് … ദേവ് ഗ്രൂപ്പിന്റെ MD …

അവൾക്ക് നിന്ന നിൽപ്പിൽ താഴേക്ക് പോകുന്ന പോലേ …. കാരണം ആ പേര് അവളിൽ ഉണ്ടാക്കിയ നടുക്കം അത്രത്തോളം ഉണ്ടായിരുന്നു …. അവന്റെ മുനിൽ പോയി നിൽക്കാൻ തനിക്ക് കഴിയില്ല ….. ഇല്ല കഴിയണം മോനൂന് വേണ്ടി എന്ത് വേണമങ്കിലും ചെയ്യാം പരിഹസിക്കുമായിരിക്കും ചിലപ്പോൾ ഒരു അടി വരേ കിട്ടാം കുഴപ്പമില്ല മോനു രക്ഷപ്പെടാൻ വേണ്ടി അലേ …ഭദ്രയുടേ ഭാഗത്ത് നിന്ന് മറുപടി ഒന്നും കിട്ടാതേ ആയപോൾ അവളുടേ അമ്മ പേടിച്ചു … “മോളേ ഭദ്ര ” അവർ ഒന്ന് ഇരുത്തി വിളിച്ചു ….“അ… അ…..മ്മ ഞാ… ൻ പൂവാം ആദിയുടേ അടുത്തേക്ക്അത് പറയുപോൾ എന്തോ അവൾ വിറക്കുന്നുണ്ടായിരുന്നു ….. അവളുടേ അമ്മ ഫോൺ വെച്ചിട്ടും അവൾക്ക് എന്ത് ചെയ്യണം എന്നറിയാതേ നിന്നു ….അത്രക്കും അപമാനിച്ചിട്ടുണ്ട് ആദിയേ അറിവിലാത്ത കാലത്താണങ്കിലും ശീവേട്ടൻ പറയുന്നത് അതേ പോലേ അനുസരിച്ചു …. അതിന് ഒപ്പം ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞു കൊണ്ട് ആദിയുടേ അമ്മയും ഉണ്ടായിരുന്നു …. എന്തിനാണ് ഇങ്ങനെ ഒരു കാര്യത്തിന് അവന്റെ അമ്മ കൂട്ട് നിന്നത് എന്ന് അറിയില്ല ….. അന്നത്തേ ദിവസം ആദി ഞാൻ അത് ചെയില്ല എന്ന് പറഞ്ഞു കരഞ്ഞ പഴും … എന്റെ അമ്മ ആദിയേ തലുമ്പഴും അവർ അവന്റേ അമ്മ നോക്കി നിൽക്കുന്നത് കണ്ടു … ഒന്ന് തടയാൻ പോലും നിൽക്കാതേ …എന്തലാം ചിന്തകൾ കൊണ്ട് ഭദ്ര ആകേ മൂടോഫ് ആയി …. പിന്നേ അവിടേ നിൽക്കാതേ അവൾ ഇറങ്ങി സംവിധായകനോട് പറഞ്ഞു അവൾ കാർ എടുത്ത് തൃശ്ശൂരിലേക്ക് പുറപെട്ടു ആദിയേ കാണാൻ അവന്റെ കാൽ പിടിച്ചിട്ടാണങ്കിലും മാപ്പ് പറയണം … അവന്റെ ആശുപത്രിയിലേ മോനൂന്റെ രോകത്തിന് മരുന്ന് ഉള്ളു … കാരണം അമേരിക്കയിൽ നിന്ന് വരുന്നതാണ് അത്…. ചികിൽത്സ ചിലവ് അവൻ എടുക്കാം എന്നു പറഞ്ഞത് തന്നേ വലിയ കാര്യമാണ് ….. ഇല്ലങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു ആ ഓർമ്മയിൽ അവൾ വേകം വണ്ടി ഓടിച്ചു ….അവൾ തൃശ്ശൂർ ഉള്ള ആദിയുടേ ഓഫീസിൽ എത്തു പോ ഒരു 3.30 pm ആയിരുന്നു അവൾ കുറച്ച് നേരം സീറ്റിൽ കണ്ണുകൾ അടച്ച് ഇരുന്നു … ആദിയേ കാണാൻ വരുന്നത് ശിവനോട് പറയാത്തതിൽ അവൾക്ക് വിഷമം തോന്നി … എന്നാൽ വിനോതിന് മരുന്ന് പോലും വാങ്ങാൻ കഴിയാത്ത സമയത്ത് ഇത്തിരി കാശ് ചോതിച്ചാൽ ശിവേട്ടൻ ഇല്ല എന്നേ പറയു . അവൾ ഒന്ന് ശ്വാസം എടുത്ത് വലിച്ച് മേലേ പുറത്തേക്ക് ഇറങ്ങി …അ മൂന്ന് നില കെട്ടടത്തിലേക്ക് ഒന്ന് നോക്കി ” ആദി ഗ്രൂപ്പ് ” എന്ന് എഴുതിയ ബോർഡിൽ ഒന്നു നോക്കി നിന്നു പോയി … മെലേ ഭദ്ര പടി കെട്ടുകൾ കേറി ….” ഹലോ ആദി സാറിനേ ഒന്ന് കാണണമലോ ….ഫ്രണ്ടിൽ ഇരിക്കുന്ന കുട്ടിയോട് അവൾ ചോതിച്ചു ….“അപ്പോയ് മെന്റ് എടുത്തിട്ടുണ്ടോ ….ഭദ്ര അതിന് മറുപടി പറയാൻ തുടങ്ങും മുമ്പ് …. അവൾ സംസാരിച്ച കുട്ടിയുടേ മുനിലേ ഫോൺ റിംഗ് ചെയ്തു …. അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്ത് പറയുന്നത് കേട്ടു …. പിന്നേ ഭദ്രയേ നോക്കി പറഞ്ഞു …” സെക്കൻഡ് ഫ്ലോറിൽ ആണ് സാറിൻറെ ഓഫീസ് …..അവൾ അതു പറഞ്ഞ് തന്റെ ജോലിയിലേക്ക് തിരിഞ്ഞു ….ആ കുട്ടിക്ക് ഒരു പുഞ്ചിരി തൂകി അവൾ പതറുന്ന കാൽ വെപോടേ നടനു ….എന്നാൽ ഇതലാം തന്റെ മുന്നിലുള്ള സ്ക്രീനിൽ കണ്ട ആദിയുടേ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു …. എന്തിനേയും ചുട്ട് അരക്കാൻ പൂവുന്ന തിന് മുൻമ്പ് ഉള്ള ഒരു ശാന്തത പോലെ ……അവളേ കാത്ത് എന്നോണം അവൾ ഡോറിൽ മുട്ടിയപഴേക്കും അവൻ കടന്ന് വരാൻ അവൾക്ക് അനുവാതം നൽകി ….” അല്ല ആരിത് ഭദ്ര തമ്പുരാട്ടി അടിയനേ കാണാൻ വന്നതാണോ ….അവൾ മറുപടി പറയാതേ തഴേക്ക് നോക്കി നിന്നു ….” നിന്റെ നാക്ക് ഇറങ്ങി പോയാ … നുണ പറയാൻ നൂറ് നാവാണലോ ….” ദേവേട്ടാ അ…ത് അമ്മ പറഞ്ഞു കൊണ്ട് ഞാൻ ……അവൾ നിന്ന് വിക്കി അത് വേറേ ഒന്നും കൊണ്ടല്ല മറിച്ച് എന്തങ്കിലും അരുതാത്തത് പറഞ്ഞാൽ മോനൂന്റെ കാര്യം അവതാളത്തിൽ ആവുമോ എന്ന് അവൾ പേടിച്ചിരുന്നു ….അവളുടേ ദേവേട്ടാ എന്ന വിളി അവന് ഒരുപാട് ഇഷ്ടമായി തന്നേ അങ്ങിനേ ആരും വിളിക്കാറില്ല എലാവർക്കും ഞാൻ ആദി ആണ് …. പിന്നേ പറയത്തക്ക കൂട്ടുകാരും എന്നിക്ക് ഇല്ല … എലാത്തിനും കാരണം എന്റെ മുനിൽ ഇരിക്കുന്ന മുതൽ ആണ് …

” എന്തായാലും ഭദ്ര ഇരുന്നാട്ടേ….അവൾ കയ്യിലേ ഫോൺ ടെമ്പിളിൽ വെച്ച് കസേരയിലേക്ക് ഇരുന്നു ….” തന്റെ അമ്മ വലതും പറഞ്ഞോ തന്നോട് ….ചോദ്യഭാവത്തിൽ ആദി അവളേ നോക്കി ….” മോനൂന്റെ ചികിത്സയും മരുന്നും എലാം ദേവേട്ടൻ നോക്കാം എന്ന് പറഞ്ഞത് പറഞ്ഞു പിന്നേ ഇവിടേ വന്ന് കാണാൻ കൂടി ….” അതു മാത്രമേ പറഞ്ഞുളു ….അവൾ മനസിലാവാത്ത പോലേ അവനേ നോക്കി …….. അവൻ ഇരുന്ന ഇടത്തിൽ നിന്ന് എനിച്ച് അവളുടേ അടുത്തേക്ക് നടന്നു … അപ്പഴേക്കും അവളുടെ ഫോണിൽ ഒരു കോൾ വന്നു … രണ്ട് പേരും ആ ഫോണിലേക്ക് നോക്കി …. “ശിവേട്ടൻ ” എന്ന പേര് കണ്ടതും ആദിയുടേ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു …. എന്നാൽ അവന്റെ മാറ്റം അറിയാതേ അവൾ ആ കോൾ കട്ട് ചെയ്തു ….” ഭദ്ര …..അവന്റെ വിളിയിലേ ദേഷ്യം അറിഞ്ഞ അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു ….” നിന്റെ അനിയന്റെ എലാചിവും … അവന്റേ ഓപറേഷൻ നടത്തി അവന്റെ ഹൃദയത്തിൽ ഉള്ള പ്രശ്നത്തിന് പരിഹാരം നേടാം പക്ഷെ …..

” എന്താ ദേവേട്ടാ മോനൂന് എന്തങ്കിലും ….അവൾക്ക് അനിയന് വേറേ എന്തങ്കിലും പ്രശ്നം ഉണ്ടാ എന്നു ആയിരുന്നു ചിന്ത …. എന്നാൽ ആദിയുടേ അടുത്ത വാക്കുകൾ കേട്ടപ്പോ അവൾക്ക് മരിച്ചാൽ മതി താൻ എന്ന് തോന്നി …..

” നീ എന്റെ താലി സ്വീകരിക്കണം …..” എന്ത് ….കേട്ടത് വിശ്വാസിക്കാൻ ആവാതേ അവൾ തറഞ്ഞ് നിന്നു ….” . മനസിലായിലേ ഭദ്ര ഇനി മുതൽ ഭദ്ര ആദിദേവ് ആകണം മെന്ന് :::: എന്നാൽ മാത്രമേ എലാം നടക്കു…..” അത് നടക്കില്ല ദേവേട്ടാ അറിയാലോ ഞാനും ശിവേട്ടനും തമ്മിൽ ഉള്ള കല്യാണ നാൾ വരേ കുറിച്ചു ….അവൻ ഭദ്രയേ നോക്കി ഒരു രാക്ഷസനേ പോലേ ചിരിച്ചു …..” അറുത്ത് മുറിച്ച് അങ്ങിനേ പറയരുത് മോളേ …. നീ കേൾക്ക് … നിന്റ അച്ഛൻ അവന്റെ ചികിത്സക്കായി ആധാരം പണയപെടുത്തി കുറച്ചു കാശ് എടുത്തിരുന്നു. അത് കൊടുത്തത് ഞാനാ ഒരു രൂപ പോലും തീരിച്ച് അടച്ചില്ല …. പിന്നേ ഇപ്പോൾ തന്നേ ഇവിടേ എത്ര ബിൽ ആയി എന്ന് അറിയുമോ നിന്നക്ക് …… അതോ നീ പറയുന്ന മോനൂ നേ മരണം കൊണ്ട് പോയാലും സ്വന്തം അച്ഛൻ ജയിലിൽ പോയാലും . കുഴപ്പമില്ല എനിക്ക് എന്ന ഭാവം ആണ് നിന്നക്ക് എങ്കിൽ പൂവാം അതാണ് വഴി ….” എന്നേ ജീവിക്കാൻ സമതി ചൂടേ ദേവേട്ടാ നിങ്ങൾക്ക് ….. കാശില്ല എന്ന കാരണം കൊണ്ട് എന്നേ വിലക്കു എടുക്കുക ആണോ ……?

” അങ്ങനേ തോന്നിയാ നിനക്ക് …. നീയും നിന്റെ മറ്റവനും പിന്നേ എന്റെ അമ്മ എന്നു പറയുന്ന ആ തേവിടിച്ചിയും കാരണം നഷ്ട പെട്ടത് എനിക്ക് എന്റെ കൂടേ പിറപ്പിനേ ആണെന്ന് ഞാൻ പറയണ്ടലോ ….. നീ അലേ എനിക്ക് എതിരേ ശാക്ഷി പറഞ്ഞത് …. എന്റ കുഞ്ഞു പെങ്ങളേ ഞാൻ പിഡിപ്പിക്കുന്നത് കണ്ടന്ന് …. അലേടി …..ചുമരിൽ ആഞ്ഞ് അടിച്ച് അവൻ അവന്റെ ദേഷ്യം തീർത്തു ……” ഭദ്ര എനിക്ക് എന്ന് പതിനാല് വയസേ ഉള്ളൂ എന്റെ കുഞ്ഞൂന് പത്തും ….

എന്റെ കുട്ടി ഇവിടേ അനാഥാലയത്തിൽ ഉണ്ടന്ന് അറിയാൻ ഞാൻ വൈകി …. അതികം പറയുന്നില്ല ഞാൻ ആരാണ് അവളേ ഇങ്ങനേ ആക്കിയത് എന്ന് എനിക്ക് അറിയാം കൊന്ന് തള്ളിയേനേ ഞാൻ പക്ഷേ എന്റെ കുഞ്ഞ് ഒരു കാര്യം ആവശ്യപെട്ടു അത് എനിക്ക് നടത്തി കൊടുക്കണം അതിന് എന്തും ഞാൻ ചെയ്യും ….അതേ സമയം ഓടി വന്ന് ആദിക്ക് എതിരേ പറയാൻ തന്നോട് പറയുന്ന . ശിവന്റെ മുഖം അവളുടേ മനസിലേക്ക് വന്നു ഒപ്പം…. സാരി തലപ്പ് കൊണ്ട് വിയർപ്പ് തുളികൾ തുടച്ച് പേടിച്ച് നിൽക്കുന്ന ആദിയുടേ അമ്മയുടേ മുഖവും അവളുടേ മനസിലേക്ക് മിനി കടന്നുവന്നു.” നിന്റെ അനിയന്റെ ജീവൻ രഷിക്കാൻ ഇതേ മാർകം ഉള്ളു ഭദ്ര നി എന്റെ താലി ഏറ്റുവാങ്ങിയേ പറ്റു …

“എന്താ നീ ഒന്നും പറയാത്തത് …” ദേവേട്ടാ …… എനിക്ക് സമതം മാണ് എന്റെ മോനൂന് വേണ്ടി പക്ഷേ എനിക്ക് കുറച്ച് സമയം തരണം ….” ഒരിക്കലും സാതിമല്ല ഭദ്ര…. ഇന്ന് ഈ നിമഷം മുതൽ നീ എന്റേ പെണ്ണ ആണ് …. ഇനി മുതൽ നിന്റെ ഫോണിലേക്ക് ശിവനോ അവന്റെ കൂട്ടുകാരോ … ആരങ്കിലും വിളിച്ചാൽ …. ഇല്ല വിളിക്കില്ല എനിക്ക് അറിയാം അത് ….. പിന്നേ അവനേ നീ ഇനി കാണാൻ പാടില്ല അവൻ വന്നാലും നീ ഒന്നും മിണ്ടാൻ പാടില്ല …. 10 സെക്കന്റിന് കൂടുതൽ അവന്റെ മുനിൽ നീ നിൽക്കാൻ പാടില്ല ഞാൻ കൂടേ ഇലാതേ ……ആദി മെല്ലേ നടന്ന് ലോക്കറിൽ നിന്ന് ഹൃദയത്തിന്റേ ആകൃതിയിൽ ഉള്ള ലോക്കറ്റ് ഓട് കൂടിയ മാല എടുത്തു എന്നിട്ട് അവളുടേ കഴുത്തിൽ അവളുടേ സാരിക്ക് മുകളിൽ ലോക്കറ്റ് കാണുന്ന രീതിയിൽ ഇട്ടു …..അവൾ അവനേ നോക്കി നിന്നു ….” ഇത് ഒരു സാധാരണ മാല അല്ല …. ഇത് എപ്പഴും ഇങ്ങനേ തന്നേ ഇടണം …. ഇതിൽ കേമറവും GPS സും …. സൗണ്ട് റെക്കോർഡറും ഉണ്ട് …. 24 മണിക്കൂറും വർക്ക് ചെയ്യും എനിക്ക് അറിയണം നീ ആരേ കാണുന്നു എന്ത് ചെയ്യുന്നു എന്ന് …. ഈ ലോക്കറ്റ് മൂന്നുപ്രാവശ്യം വൈബ്രേറ്റ് ചെയ്ത് കഴിഞ്ഞാൽ നിൻറെ മുന്നിൽ നിൽക്കുന്ന ആള് ആരാണങ്കിലും അവിടേ നിന്ന് നീ പൂവണം …..അവൾ ഒരു ഭയത്തോടേ അവനേ നോക്കി …..” നീ അനുഭവിക്കാൻ പൂവുനതേ ഉള്ളു ഭദ്ര എന്റെ അനിയത്തിയുടേ കണീൽ നിന്ന് വന്ന ഒരോ കുളിക്കും പകരം ഞാൻ വീട്ടും നീ വാ…

അവൾ മറുത്ത് ഒന്നും പറയാതേ അവന്റേ ഒപ്പം നടന്നു …. അവളുടേ ഉള്ളിൽ അപ്പോ ആദിയോട് താൻ ചെയ്ത വലിയ തെറ്റിനുള്ള പ്രായശ്ചിത്തം ആയിരുന്നു ..: എന്നാൽ അവൾ അറിഞ്ഞില്ല അവളുടേ വേണ്ട പെട്ടവരുടേ കഴുത്ത് അറക്കാനുള്ള മുനോടി ആയാണ് . ആദിദേവിന്റെ ഭാര്യ സ്ഥാനം എന്ന് …..

ഇനിയാണ് കളിയുടേ ചുവട് മാറുന്നത് ചതിയുടേ വഞ്ചനയുടേ ….. സ്നേഹത്തിന്റെ …. മധുര പ്രതികാരം …..ശിവൻ സ്കൂളിൽ ഭയഗര ദേഷ്യത്തിൽ നടക്കുകയാണ്. അതിന്റെ തീവ്രത എന്ന പോലേ അവന്റെ കണ്ണു രണ്ടും ചുവന്ന് തുടിച്ചിട്ടുണ്ട് …. ഭദ്ര ആദി ഗ്രൂപ്പിലേക്ക് പൂവുന്നു കണ്ടു എന്ന് അഖിൽ പറഞ്ഞപോൾ തൊട്ട് തുടങ്ങിയതാണ്. ഭദ്ര ആണങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നും മില്ല …. അവൻ അവളേ നേരിട്ട് കാണാൻ അവളുടേ വീട്ടിലേക്ക് ഇറങ്ങി ……

ആദിയുടേ ഒപ്പം അവന്റെ ജീപ്പിൽ ഇരിക്കുംമ്പഴും അവളുടേ മനസിൽ പലചിന്തകൾ ആയിരുന്നു …. ഞാൻ ചെയ്യുന്നത് ശരി ആണോ ചെറുപ്പം തൊട്ട് ആഗ്രഹിക്കുന്നതാണ് ശിവേട്ടേന്റെ ഒപ്പം ഉള്ള ജീവിതം ആൾക്ക് എന്നേ ജീവനേക്കാൾ എറേ ഇഷ്ടമാണ് …. പക്ഷേ ഇപ്പോൾ ഒന്ന് കണ്ട് കാര്യങ്ങൾ പറയാൻ പോലും എനിക്ക് പറ്റില്ല ….. കാരണം ദേവേട്ടൻ മോനൂന്റെ കാര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞ് എന്നേ വിലക്ക് വേണ്ടിച്ചു …… മോനൂന് വേണ്ടി സ്വയം ഒരു വിൽപ്പന ചെരക്കായി മാറിയിരിക്കുന്നു ഞാൻ …. എത്ര ഞാൻ എത്ര കഷ്ടപെട്ടാലും കുഴപ്പമില്ല എന്റെ അച്ഛൻ ജയിലിൽ പൂവാതേയും എലാം രക്ഷപെടു മങ്കിൽ …. ദേവേട്ടന്റെ താലി ഏറ്റ് വാങ്ങി ജീവിതം ജീവിച്ച് തീർക്കും ഞാൻ …. ശിവേട്ടന് എന്നേക്കാളും നല്ല പെണ്ണിനേ കിട്ടും …….കുറേ നേരം മായി സീറ്റിൽ കണ്ണുകൾ അടച്ച് ഇരിക്കുന്ന ഭദ്രയേ ആദി ഒന്ന് നോക്കി. അവളുടേ മനസിലേ വിഷമം അറിയാവുന്നതിനാൽ അവൻ ഒന്ന് ചിരിച്ചു. ഒരുപാട് അർത്ഥം ഒളിഞ്ഞ് ഇരിക്കുന്ന പോൽ ഉള്ള ചിരി ….. അവളുടേ വണ്ടി ഓഫീസിൽ ഇട്ട് ഇതിൽ കേറാൻ പറഞ്ഞപ്പോൾ മറുത്ത് ഒന്നും പറയാതേ കേറിയ അവളേ ഓർത്തപ്പോൾ അവനും ഉള്ളിൽ ഒരു കൊളുത്തി വലി ഉണ്ടായി …. എന്നാൽ തന്റെ അനിയത്തിയേകുറിച്ച് ഓർത്തപ്പോൾ അത് മാറുകയും ചെയ്തു …..വണ്ടി ഒന്ന് ഉലഞ്ഞ് നിന്നപോൾ ഭദ്ര കണ്ണുകൾ തുറന്നു …. മുൻപിൽ തന്റെ വീട് കണ്ടപ്പോൾ അവൾ അവനേ ഒന്ന് നോക്കി …. കാരണം എവിടേക്ക് ആണ് പോകുന്നത് എന്ന് അവൾക്ക് അറിയിലായിരുന്നു…. ആദി കേറാൻ പറഞ്ഞു അവൾ കേറി വണ്ടിയിൽ . താൻ ഇപ്പോ ആദിദേവ് വില കൊട്ത്ത് വാങ്ങിയ ഒരാളാണ് എന്ന നിലയിൽ അവൻ എന്ത് പറഞ്ഞോ അത് അനുസരിക്കാൻ അവൾ ഒരുക്കമായിരുന്നു …..


” ഇന്ന് ഇവിടേ വച്ച് നീ പറയണം നിന്നക്ക് ആദിദേവിന്റെ ഭാര്യ ആയാൽ മതി എന്ന് …..” ദേവേട്ടാ …. അത് ….” പറ്റില്ല എന്നാണങ്കിൽ ഞാൻ എന്റെ ജീപ്പുമായി പൂവാം …. പകരം പോലീസ് ജീപ്പ് വരും ഇവിടേക്ക് നിന്റെ അച്ഛനേ കൊണ്ട് പൂവാൻ …. ഒപ്പം ഒരു ആമ്പുലൻസും അതിൽ നിന്റെ അനിയന്റെ മൃതദേഹവും ഉണ്ടായിരിക്കും ……കണ്ണുകൾ നിറച്ച് അവൾ അവനേ ഒന്ന് നോക്കി എന്നിട്ട് അവൾ പറഞ്ഞു ….” ദേവേട്ടാ ഞാൻ ദേവേട്ടൻ പറഞ്ഞ എല്ലാ കാര്യങ്ങളും സമതിക്കുന്നു ….. ഇനി ഞാൻ ശിവേട്ടനേയോ മറ്റു ആരേയും കാണില്ല …. ഞാൻ ഏട്ടന്റെ താലി കഴുത്തിൽ സ്വീകരിച്ച് ഒരു അടിമ യേ പോലേ കഴിയാം ….അവൻ അവളുടേ വലത്തേ കയ്യിൽ പിടിച്ചു ….. ഭദ്ര ഞെട്ടി അവനേ നോക്കി അവന്റെ കണ്ണുകളിൽ വാൽത്സല്യം നിറഞ്ഞു നിൽക്കുന്നത് കണ്ട അവൾ ഒന്ന് ഞെട്ടാതിരുന്നില്ല …..

” ഭദ്ര നിന്നേ ഒരിക്കലും എന്റെ അടിമ ആയി കഴിയാനല്ല ഞാൻ കൂടേ കൂട്ടുന്നത് . എന്റെ ഭാര്യ എന്ന നിലയിൽ എലാ അവകാസവും നിനക്ക് ഉണ്ടാവും എന്റെ മക്കൾക്ക് ജന്മം നൽകുന്നതും ഈ ഉദരത്തിൽ നിന്ന് ആവും . ഞാൻ നിന്റേ അടുത്ത് പറഞ്ഞ കാര്യങ്ങൾ വെച്ച് നീ തെറ്റുദരിച്ചിരിക്കാം .. പക്ഷേ എനിക്ക് അങ്ങിനേ ചെയ്യാൻ കഴിയുമോളേ…….. ഒരു കാര്യം ഞാൻ ഉറപ്പ് തരാം നിന്നേ ഒരിക്കലും ഞാൻ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കില്ല ……. പക്ഷേ എന്റെ വാക്ക് മറികടന്ന് ഞാൻ പാടില്ല എന്ന് പറയുന്ന ഓരാളേ നീ കണ്ടാ അവനേ ഞാൻ കൊലാ കൊല ചെയ്യും ….. നീ പണ്ട് കണ്ട ആദി ദേവ് അല്ല ഞാൻ …..അവസാന വാക്കുകൾ പറയു പോൾ അവന് ഒരു ചെകുത്താന്റെ ഭാവം മായിരുന്നു ….. എന്തോ ഭദ്രക്ക് പെട്ടന്ന് പേടി തോന്നി അവൾ വേകം വണ്ടിയിൽ നിന്ന് ഇറങ്ങി വീട് ലക്ഷ്യം വെച്ച് നീങ്ങി …. തൊട്ട് പിറകേ ആദിയും …….. ആദിയും ഭദ്രയും ഒരുമിച്ച് വരുന്ന് കണ്ട അവളുടേ അച്ഛനും അമ്മക്കും അധിശയമായി….. അവർ ഒരു ഭയത്തോടേ അത് നോക്കി ….. എന്നാൽ ആദിദേവ് പതിവിലും ശാന്തത ആയിരുന്നു ….അവൻ വീടിന് അടുത്ത് എത്തിയതും അവർ വന്നേ കൂപ്പ് കയോട് സ്വീകരിച്ചു ….എന്നാൽ ആദി ചിരിച്ച് കൊണ്ട് തന്നെ അത് തടഞ്ഞു. .” ഇനി എന്നേ തോഴുകയോന്നും വേണ്ടാ. എലാം ഭദ്ര പറയും ….അവർ ഭദ്രയുടേ മുഖത്തേക്ക് നോക്കി … അവൾ ഒന്ന് ആദിയുടേ മുഖത്തേക്ക് നോക്കി …. അവൻ അവളേ നോക്കി നിൽക്കുകയാണ് ….” അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ശിവേട്ടേന്റെ വീട്ടിൽ പോയി നമ്മൾക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല എന്ന് പറയണം ……” മോളേ നീ എന്താ ഈ പറയുന്നത് ഇതുവരേ കാര്യങ്ങൾ എത്തിച്ചിട്ട് .. ഇപ്പോ ന്താ ഇങ്ങനേ പറയുന്നേ നാട്ടുകാരോട് എന്ത് പറയും ….അവളുടേ അമ്മ പറഞ്ഞു ….” അത് മാത്രമല്ല നിങ്ങളുടേ കാര്യം ചെറുപ്പത്തിലേ ഉറപ്പിച്ചതലേ .അളുടേ അച്ഛൻ ചോദ്യ ഭാവത്തിൽ ഭദ്രയുടേ നേരേ നോക്കി ……..” എന്റെ തീരുമാനത്തിൽ മാറ്റം ഇല്ല അച്ഛനും അമ്മയും അത് മനസിലാക്കണം. കാരണം എന്റെ തീരുമാനം ഉറച്ചതാണ് ……വലാത്ത ഉറപ്പ് ഉണ്ടായിരുന്നു ഭദ്രയുടേ വാക്കുകൾക്ക് …….” ഈ കല്യാണം മുടക്കി നീ ആരേ കെട്ടാനാ……..അതുവരേ ഒന്നും മിണ്ടാതേ നിന്നിരുന്ന ആദി അവരുടേ മുന്നിലേക്ക് നിന്നു ……” നിങ്ങൾക്ക് മനസിലായിലേ ഈ ” ആദിദേവിന്റെ ” ഭാര്യ ആകാൻ പൂവുകയ ഈ നിൽക്കുന്ന ഭദ്ര……ഭദ്രയുടേ അച്ഛൻ പകപോടേ അവനേ നോക്കി ……” അതേ എനിക്ക് വലുത് എന്റെ അനിയൻ ആണ് അതിന് വേണ്ടി ഞാൻ എന്തും ചെയ്യും…… പിന്നേ ഒരു കാര്യം കൂടി ഇനി ശിവേട്ടൻ …. വ…ന്നാ എന്നേ ഇനി വിളിക്കരുത് …….അത് പറഞ്ഞതും അവൾ കരഞ്ഞ് കൊണ്ട് അകത്തേക്ക് കയറി പൂവാൻ നിന്നതും അവിടേ ഞെട്ടിച്ച് കൊണ്ട് ഒരു വിളിവന്നു …..

” ഭദ്ര ………….. നീ ഈ ആദിയുടേ പെണ്ണാ ഇനി നീ കരയരുത് അറിയാലോ എന്നേ ……..അവൾ അതിന് സമതം എന്നോണം ഒന്ന് തലയാട്ടി ………ആദി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും പിന്നിൽ നിൽക്കുന്ന ശിവനേ കണ്ടു ….അവൻ ശിവനോട് ആയി പറഞ്ഞു ….” ഹാ നീ ഉണ്ടായിരുന്നോ ഇവിടേ അപ്പോ ആ കല്യാണം മുടങ്ങി ….. കളി തുടങ്ങിയിട്ടേ ഉള്ളു .ഞാൻ നിന്റേ പാവത്താൻ ഭാവം ഉണ്ടലോ അത് ഞാൻ തകർത്ത് എറിയും . പിന്നേ നീ ചെയ്ത തെറ്റിനും നിന്റേ കൂട്ടാളിക്കും ഞാൻ ഒരു വിരുന്ന് ഒരുക്കുന്നുണ്ട് കാത്തിരുന്നോ നീ …..അവൻ അതുപറഞ്ഞ് നടന്ന് അകലു പോൾ . ഒന്നും മനസിലാവാതേ അവനേ നോക്കി നിന്നു ഭഭ്ര …..” ടീ നീ സൂഷിച്ചോ എന്നേ ചതിച്ച് നീ അതികം നാൾ വാഴില്ല …..” ശിവേട്ടനേ ഞാൻ എങ്ങിനേ ചതിച്ചൂന്നാ പറയുന്നത് ….. ശരിയാണ് നമുടേ കല്യാണം ചെറുപ്പത്തിലേ ഉറപ്പിച്ചതാണ് … പക്ഷേ എന്റെ മോനൂന് ഒരു രൂപയുടേ മരുന്ന് വാങ്ങാൻ ഞാൻ ചോതിച്ചാൽ പോലും ശിവേട്ടൻ കാശ് തരില്ല …. എന്നാൽ എനിക്ക് പതിനായിരത്തിന്റെ ചുരിന്ദാർ വാങ്ങി തരാനും മറ്റും കാശ് ചിലവാക്കുകയും ചെയ്യും ….. എന്റെ ജീവിതം തന്നേ എന്റെ വീട്ടുകാർക്ക് ഉള്ളതാ ….. അച്ഛൻ ജയിലിൽ പൂവാതേ ഇരിക്കാനും എന്റെ മോനു ജീവിതത്തിലേക്ക് തിരിച്ചു വരാനും എന്നിക്ക് ദേവേട്ടന്റെ ഭാര്യ ആയേ പറ്റു …… എന്നാലും ഒരു കാര്യം എന്നിക്ക് ഇന്ന് മനസിലായി . ദേവേട്ടൻ ശിവേട്ടനോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും . എന്നേ കൊണ്ട് പറയിപ്പിച്ച കാര്യങ്ങൾ സത്യമല്ല എന്ന് …… നിങ്ങൾ അറിയാൻ വേണ്ടി ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾ വിജാരിക്കും പോലേ ദേവേട്ടന്റെ അനിയത്തി മരിച്ചിട്ടില്ല ഇന്നും ജീവനോടേ ഉണ്ട് ……

ഭദ്രയുടേ ആ വെളിപെടുത്തൽ അവരേ ഒന്നാകേ ഉലച്ചു ….. ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് ശിവന് ആദിയേ തീർക്കാൻ ഉള്ള കരുക്കൾ നീക്കാൻ തുടങ്ങി ….എന്നാൽ അവൻ അറിഞ്ഞില്ല താൻ കൊലാൻ നോക്കുന്നത് …… കാലന്റെ കയർ സ്വയം കയ്യിൽ ഏന്തിയ …. ആദിദേവിനേ ആണന്ന് ………നിത ….. വിജിത്ത് …….നിങ്ങൾക്ക് താൽപര്യം ഉണ്ടങ്കിൽ തുടർന്നും എഴുതും ഇല്ലങ്കിൽ ഇവിടേ വച്ച് നിർത്തും …………