ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒന്നുകൂടി നന്ദി പറയുന്നു. ഇനി ഒരു പാർട്ട് കൂടി മാത്രം ആണ് ഈ കഥയ്ക്ക് ഉള്ളത് എല്ലാവരുടെയും സപ്പോർട്ട് ഇനി അങ്ങോട്ടും ഉണ്ടാവണം എന്ന് ഒന്ന് കൂടി പറയുന്നു.
NB: മുൻ ഭാഗങ്ങൾ വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക അല്ലങ്കിൽ ഒരു തേങ്ങയും മനസ്സിലായി എന്ന് വരില്ല!!!അപ്പോൾ തുടങ്ങുവാന് ട്ടാ…..
ആരതി 9 by സാത്താൻ 😈
കഥ ഇതുവരെ……..
ആന്റണിയെ കൊന്ന ആർജ്ജുനെ വകവരുത്തുവാൻ കാത്തുനിന്ന ജോണിന് ഒരു പുതിയ കൂട്ടാളിയെ കൂടി കിട്ടുന്നു. അർജുന്റെയും കൂട്ടുകാരുടെയും പൊതു ശത്രു ആയ മാർക്കസ്.
മാർക്കസും ജോണും ചേർന്ന് അർജ്ജുനും കിച്ചുവും സഞ്ചരിച്ച കാർ അപകടപ്പെടുത്തുകയും അവരെ തട്ടിക്കൊണ്ടുപോയി തല്ലാനും തുടങ്ങിയിരുന്നു.
ശേഷം അവരുടെ കുടുംബത്തെ കൊല്ലാൻ ആളെ അയക്കുന്നു. അപ്പോഴേക്കും ഇവർക്ക് പിടികൊടുത്തതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ എല്ലാം തന്നെ അർജ്ജുന്റെയും കൂട്ടുകാരുടെയും പ്ലാൻ ആയിരുന്നു എന്ന് അറിയുന്നു,……….
ബാക്കി വായിച്ചറിയുക 😜
സ്‌ക്രീനിൽ നോക്കിയ മാർക്കസും ജോണും മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ ഞെട്ടി എന്ന് പറയുന്നതാവും ശെരി.
ഗേറ്റ് തുറന്ന് ഇറങ്ങിയ ഗുണ്ടകളെ ഒരു മുരൾച്ചയോടെ ഏതോ ജീവികൾ ആക്രമിക്കുന്നത് ആണ് അവർ കണ്ടത്. എന്ത് ജീവി ആണെന്ന് അറിയാൻ ഒരുപാട് താമസിക്കേണ്ടി വന്നില്ല. പുറത്തെ ശബ്ദങ്ങൾ കേട്ടിട്ട് വീട്ടിലെ ലൈറ്റ്റുകൾ എല്ലാം തെളിഞ്ഞു.
അപ്പോൾ ആ ജീവികൾ എന്താണ് എന്ന് എല്ലാവരുടെയും കണ്ണുകളിൽ പതിഞ്ഞു. അതുകണ്ടു ജോൺ ഫോൺ വിളിച്ചു കൂട്ടാളികളോട് പറഞ്ഞു.
📲
John: എന്തിനാടാ പേടിച്ചു പുറകോട്ട് പോവുന്നത് വെറും പട്ടികൾ അല്ലെ? അല്ലാതെ പുലികൾ ഒന്നും അല്ലല്ലോ? കടി കിട്ടിയാലും ഇൻജെക്ഷൻ എടുക്കാം. നിയൊക്കെ പോയ പണി ആദ്യം തീർക്കാൻ നോക്ക്.
അതുകേട്ട മാർക്കസ് അവനോടു അലറിക്കൊണ്ട് പറഞ്ഞു.
മാർക്കസ് : എടാ മരമണ്ടാ അവന്മാരോട് അവിടുന്ന് മാറി നിൽക്കാൻ പറ. നീ പറഞ്ഞ പോലെ സാധാരണ പട്ടികൾ അല്ല അത്. ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള HIMALAYAN മാസ്റ്റിഫ് ആണ് അത്.
അതെന്ത് തേങ്ങ എന്ന രീതിയിൽ ജോൺ ഒന്ന് മാർക്കസിനെ നോക്കി അപ്പോഴേക്കും സ്‌ക്രീനിൽ തന്റെ ശിങ്കിടികളുടെ കരച്ചിൽ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു.
*അർജുന്റെ വീട്ടിൽ ഈ സമയം
ഗേറ്റ് തുറന്ന ഗുണ്ടകൾ ഓരോരുത്തരുടെയും മുകളിലേക്ക് ചാടി കയറിയ നായകൾ അവരുടെ കഴുത്തു കടിച്ചു പറിച്ചു ചിലരുടെ മുഖവും ചിലരുടെ കൈ കാലുകളും അവയുടെ അക്രമത്തിൽ പരിക്കെറ്റ് രക്തം വമിക്കുന്നുണ്ടായിരുന്നു. രക്തത്തിന്റെ മണം കിട്ടിയ നായ്ക്കൾ ഒന്നുകൂടെ അക്രമശക്തരായി അവരുടെ ആക്രമണം തുടർന്ന്. ഈ സമയം എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു അർച്ചന.
അർച്ചന : സൂസി എന്താ ഇവിടെ നടക്കുന്നത് ആരേലും ഒന്ന് പറ. ആരാണ് അവർ?
സൂസൻ : ചേച്ചി പേടിക്കണ്ട എല്ലാം നമുക്ക് വേണ്ടി തന്നെ ആണ്.
അർച്ചന : നമുക്ക് വേണ്ടിയോ? നീ ഒന്ന് തെളിച്ചു പറ സൂസ
സൂസൻ : അതൊക്കെ ഞാൻ പതിയെ പറഞ്ഞു മനസ്സിലാക്കി തരാം. ഇപ്പോൾ ഒന്ന് മാത്രം പറന്നു തരാം കിച്ചു ചേട്ടനും അജുവിനും ഗോകുലിനും ആരും ഇല്ലാതാക്കിയ ആൾക്കാർ തന്നെ ആണ് ഇപ്പോൾ പുറത്ത് നമ്മളെയും ഇല്ലാതാക്കാൻ എത്തിയിരിക്കുന്നത്. പിന്നെ ചേച്ചി കരുതുന്ന പോലെ അടി എന്ന് എഴുതി കാണിക്കുമ്പോൾ ഓടുന്ന ആൾക്കാർ അല്ല കേട്ടോ അവർ. കുടുംബത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ മടി ഇല്ലാത്ത ചെകുത്താൻ മാർ ആണ് മൂന്നും.
അർച്ചന : എന്നിട്ട് അവർ എവിടെ?
സൂസൻ : അത് എനിക്കും അറിയില്ല ചേച്ചി എണീക്കുമ്പോൾ ഇത് തരാൻ പറഞ്ഞു.
അതും പറഞ്ഞു അവൾ ഒരു തോക്ക് അർച്ചനയുടെ കയ്യിലും കൊടുത്തു അർജുൻ കൊടുത്ത തോക്ക് അവളും കയ്യിൽ പിടിച്ചു. ഇതൊക്കെ കണ്ട അർച്ചന ആകെ വിരണ്ടു നിൽപ്പായിരുന്നു. അവളെയും കൂട്ടി സൂസൻ ആരതിയുടെ മുറിയിലേക്ക് പോയി അവിടെ എത്തിയ രചനയും സൂസനും അവിടെ ഇരിക്കുന്ന സാധനം കണ്ട് ഒന്നുകൂടി ഞെട്ടി…
ഇതേ സമയം പുറത്ത് അർജുന്റെ നായകൾ വന്ന ഗുണ്ടകളിൽ പകുതിയോളം പേരുടെ ജീവൻ എടുത്തു കഴിഞ്ഞിരുന്നു അവിടെ പല ഭാഗങ്ങളിൽ ആയിട്ട് പലരുടെയും ശരീര ഭാഗങ്ങൾ കൈകൾ കാൽക്കൽ ചെവി എന്നിങ്ങനെ ചിതറി കിടപ്പുങായിരുന്നു. മനുഷ്യരെ കാൾ നന്നായി തങ്ങളുടെ യജമാനാനെയും കുടുംബത്തെയും അവർ സംരക്ഷിച്ചു. എന്നാൽ ഈ സമയം ഗേറ്റിന്റെ പുറത്ത് നിന്നിരുന്നവർ വീടിന്റെ പുറകിലത്തെ മതിൽ ചാടി ഉള്ളിൽ കടന്നു. അവർ പിണഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറി വീടിനകം മുഴുവനും അരിച്ചു പെറുക്കാൻ തുടങ്ങി.
വീട്ടിൽ ആരോ കയറി എന്ന് മനസ്സിലാക്കിയ അവർ മൂന്നു പേരും (ആരതി, സൂസൻ, അർച്ചന ) ഉള്ളിലെ പേടി പുറത്ത് കാണിക്കാതെ ആ മുറിക്കുള്ളിൽ അവർ വരുന്നത് കാത്തിരുന്നു. മുകളിലേക്ക് ആരൊക്കെയോ കയറി വരുന്ന ശബ്ദം അവരുടെ കാത്തുകളിലേക്ക് തുളഞ്ഞു കയറി. ആരതി കിച്ചു പറഞ്ഞത് പ്രകാരം കാത്തിരിക്കുന്ന ആ ആയുധത്തിന്റെ അടുത്തേക്ക് നീങ്ങി. അവൾ ഡോറിന്റെ നേരെ മുൻപിലായി അതുറപ്പിച്ച ശേഷം വെയിറ്റ് ചെയ്തു. സൂസനും കയ്യിൽ ഉള്ള pistol മുറുകെ പിടിച്ചു എന്നാൽ ഇതൊക്കെ കണ്ട് ആകെ ഭയന്നിരിക്കുക ആയിരുന്നു അർച്ചന. പാവം അതിനു എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. അവൾ അഭി മോനെയും ആമി മോളെയും നെഞ്ചോടു ചേർത്ത് അവിടെ ഒരു മൂലയിൽ തന്നെ ഇരുന്നു. പുറത്തെ ശബ്ദങ്ങൾ ഒക്കെ കേട്ടു ഭയന്നിട്ടാവണം കുട്ടികൾ കരയുവാൻ തുടങ്ങി.
കുട്ടികളുടെ ശബ്ദം കേട്ട അകത്തു കയറിയവർ മുഴുവനും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അവർ ആ അടച്ചിട്ട മുറിക്കുമുന്നിൽ എത്തിയ ശേഷം വാതിൽ ശക്തമായി അടിച്ചു തകർക്കാൻ തുടങ്ങി. ഈ ശബ്ദങ്ങൾക്ക് ഒക്കെ കുട്ടികൾ പേടിച്ചു കരയുന്നുണ്ടായിരുന്നു. ആരതി കുട്ടികളുടെ രണ്ടാളുടെയും ചെവിയിൽപഞ്ഞി വെച്ചുകൊടുത്ത ശേഷം വീണ്ടും തന്റെ സ്ഥാനത് നിലയുറപ്പിച്ചു.
വാതിൽ പൊളിച്ചുകൊണ്ടിരുന്ന ഗുണ്ടകൾ അത് പൊളിച്ചു ഉള്ളിലേക്ക് കയറി. കയറിയ ഉടനെ തന്നെ ആദ്യം കേറിയ ആൾക്കാർ ഒരു അലർച്ചെയുടെയും വേറെ എന്തോ ഒരു ഭീകര ശബ്ദത്തിന്റെ അകമ്പടിയോടെയും പുറത്തേക്ക് തെറിച്ചു വീണു ജീവൻ വെടിഞ്ഞു. അവരുടെ ശരീരത്തിൽ നിന്നും ചോര അവിടെ ആകെ പരന്നു.
ബാക്കി ഉണ്ടായിരുന്ന ഗുണ്ടകൾ ഭയത്തോടെ തന്നെ തങ്ങൾ ഇതുവരെ നേരിൽ പോലും കണ്ടിട്ടില്ലാത്ത ആ ഭീകരനെ കണ്ടു വിറച്ചു. അതെ L7A2 JENERAL PURPOSE MECHINEGUN
ലോകത്തിലെ തന്നെ ഏറ്റവും പവർഫുൾ ആയ തോക്കുകളിൽ പ്രധാനി. ഒരു ട്രിഗറിൽ തന്നെ നൂറുകണക്കിന് ബുള്ളറ്റുകൾ തുപ്പുന്നവൻ. ജീവൻ പോകും എന്ന് ഉറപ്പായി നിൽക്കുന്ന സമയത്തും ആ കൂട്ടത്തിൽ ഒരുവൻ അതിൽ എഴുതിയിരുന്ന പേര് വായിച്ചു “ഡ്രാഗൺ”
ബാക്കിയുള്ളവരെ കണ്ട ആരതി ഒന്നുകൂടി കിച്ചു പഠിപ്പിച്ചു തന്ന പ്രകാരം അതിലെ ട്രിഗ്ഗർ വലിച്ചു പേരുപോലെ തന്നെ അൽപ്പം തീയും കൂടി കലർത്തി അതിൽ നിന്നും ബുള്ളറ്റുകൾ പാഞ്ഞു ചെന്ന് അവന്മാരുടെ തല തുളച്ചു കയറി. അൽപ്പം സമയം കൊണ്ട് തന്നെ അവിടെ എല്ലാവന്മാരും ചത്ത് വീണു കഴിഞ്ഞിരുന്നു. ഇതൊക്കെ കണ്ടു കുട്ടികൾ എന്തോ കളിപ്പാട്ടം ആണെന്ന് കരുതി കൈകൊട്ടി ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും പുറത്ത് ഉണ്ടായിരുന്നവരിൽ മുഴുവൻ ആൾക്കാരെയും നായ്ക്കലും കൊന്നിരുന്നു.
ഇതുമുഴുവനും സ്‌ക്രീനിൽ കൂടി കണ്ടു കൊണ്ടിരുന്ന ജോണും മാർക്കസും അൽപ്പം ഭയത്തോടെ തന്നെ അർജുനെയും കിച്ചുവിനെയും നോക്കി. അത് കണ്ട അർജുൻ അതെ പൈശാചിക ഭാവത്തോടെ തന്നെ അവരോടു ചോദിച്ചു
അർജുൻ : ഇനി പറ ആരുടെ മരണം?!
മാർക്കസ് : നിയൊക്കെ കുടുംബത്തെ രക്ഷിച്ചു പക്ഷെ ഇവിടുന്ന് രക്ഷപെടാൻ പറ്റും എന്ന് തോന്നുന്നുണ്ടോ നിനക്കൊക്കെ
കിച്ചു : എടാ മരമണ്ടൻ മൈരേ നിനക്കൊക്കെ ഇപ്പോഴും തോന്നുന്നുണ്ടോ ഞങ്ങളെ നിങ്ങൾ ആണ് പിടിച്ചത് എന്ന്
അർജുൻ : അങ്ങനെ പിടിക്കാൻ ആണേൽ 3 കൊല്ലം മുൻപ് തന്നെ നിനക്ക് കിട്ടില്ലായിരുന്നോ മാർക്കസ്
അവരുടെ വാക്കുകൾ കേട്ട മാർക്കസ് ദേഷ്യം കൊണ്ട് വിറച്ചു. അയാൾ ദേഷ്യത്തോടെ അവിടെ നിന്നുകൊണ്ട് അലറി.
മാർക്കസ് : പാട്രിക് തീർത്തേക്ക് അവൻ മാരെ. നിയൊക്കെ കൂടി പിടിതന്നത് ആണേലും ഇവിടുന്ന് നിയൊക്കെ ജീവനോടെ പോവില്ലടാ തായോളി കളെ. പാട്രിക് കൊന്നേക്ക് രണ്ടിനെയും
പാട്രിക് തന്റെ കയ്യിലുള്ള കത്തിയും ആയിട്ട് അവരുടെ അടുത്തേക്ക് നടന്നു നീങ്ങി
അയാൾ പോവുന്ന വഴി ജോൺ വിളിച്ചു പറഞ്ഞു
ജോൺ : പാട്രിക് അതിൽ ഒരുത്തന്റെ നാവും കയ്യും ആദ്യം മുറിച്ചെടുക്കണം അവന്റെ അർജുന്റെ
അതിനു ഓക്കേ പറഞ്ഞുകൊണ്ട് അയാൾ അർജുന്റെ നേരെ നടന്നുകൊണ്ടിരിക്കുന്നു അവന്റെ അരികിൽ എത്തിയ അയാൾ ഒരു അലർച്ചയോടു കൂടി തന്നെ അവന്റെ നേരെ കത്തി വീശാൻ നോക്കി പെട്ടന്ന്
അർജുൻ: ഹേയ് നിറുത്തിക്കെ ഒരു കാര്യം ചെയ്യുമ്പോൾ ഒന്ന് കൗണ്ട് ഒക്കെ ചെയ്യണ്ടേ? ആഹ് ഇനി ഇപ്പോൾ ഞാൻ തന്നെ എണ്ണാം.
അതുകണ്ട മാർക്കസ്
മാർക്കസ് : അവൻ എണ്ണട്ടെ പാട്രിക്കെ അവസാനത്തെ ആഗ്രഹം ആയിരിക്കും.
അതും പറഞ്ഞുകൊണ്ട് അയാളും ജോണും കൂടി ചിരിക്കാൻ തുടങ്ങി
അർജുൻ അവന്മാർ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് തന്നെ എണ്ണാൻ തുടങ്ങി.
അർജുൻ : ത്രീ…… ടു…… One…… ഷൂട്ട്
അത് പറഞ്ഞതും ഒരു ബുള്ളറ്റ് പാഞ്ഞുവന്നു പാട്രിക്കിന്റെ തല തുളച്ചു കയറി.
അർജുൻ : ഞാൻ വീണ്ടും ചോദിക്കുന്നു മാർക്കസ് ആരുടെ മരണം ജോൺ നീ എങ്കിലും പറ ആരുടെ മരണം
പാട്രിക് ചത്തു മലച്ചു കിടക്കുന്നത് കണ്ടു ഞെട്ടി നിക്കുന്ന ഇരുവരോടും ആയിട്ട് അവൻ ചോദിച്ചു. അത് കേട്ട് ദേഷ്യം വന്ന അവർ രണ്ടുപേരും കൂടി ബാക്കിയുള്ള അവരുടെ ആളുകളോടായി പറഞ്ഞു
ജോൺ & മാർക്കസ് : എന്ത് നോക്കി നിൽക്കുവാടാ തീർക്കാൻ രണ്ടിനെയും. ഷൂട്ട് them ഡൌൺ.
അതുകേട്ടു നിന്ന തോക്കുകൾ കയ്യിലെന്തിയ അവരുടെ ആളുകൾ അർജുന്റെയും കിച്ചുവിന്റെയും നേരെ നീങ്ങി. എന്നാൽ മാർക്കസിനെയും ജോണിനെയും ഒന്നുകൂടി ഞെട്ടിച്ചുകൊണ്ട് പോയവർ മുഴുവനും അർജുന്റെയും കിച്ചുവിന്റെയും പുറകിലായി നിലയുറപ്പിച്ചു. ശേഷം ജോണിന്റെയും മാർക്കസിന്റെയും കൂടെ ബാക്കി ഉണ്ടായിരുന്നവരെ എല്ലാവരെയും ഒന്ന് എതിർക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ വെടിവെച്ചെറിഞ്ഞു. ഇതിപ്പോൾ എന്താ ഉണ്ടായേ എന്ന് പോലും മനസ്സിലാക്കാതെ അവർ എല്ലാവരും ചത്തുവീണു.
അതിൽ ഒരാൾ അർജുന്റെയും കിച്ചുവിന്റെയും കെട്ടുകൾ അഴിച്ചു കൊടുത്തു. ശേഷം അവിടെ നിന്നിരുന്ന മാർക്കസിനെയും ജോണിനെയും അതെ കസേരയിൽ കെട്ടി ഇട്ടു.
ഇത്രയും ഒക്കെ ആയപ്പോൾ അർജുൻ ഇരുവരോടും ആയിട്ട് വീണ്ടും പറയാൻ തുടങ്ങി
Arjun: എന്തൊക്കെ ആയിരുന്നു മാർക്കസ് നിന്റെയും ഇവന്റെയും ബിൽഡ്പ്പ്. പക്ഷെ നീയൊന്നും മനസ്സിൽ പോലും ചിന്തിച്ചില്ല നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഞങ്ങൾ മാനത്തുകാണും എന്ന് 🤣. പിന്നെ ഇവർ നിങ്ങളെ ചതിച്ചത് ഒന്നും അല്ല കേട്ടോ നിങ്ങളുടെ ആളുകൾ മുഴുവനും ഇങ്ങോട്ട് വരും വഴി തന്നെ പടം ആയി ഇത് മുഴുവനും എന്റെ പിള്ളേർ ആണ്.
പെട്ടന്ന് അർജുന്റെ മുഖം പിശാചിനെ പോലെ ചുവന്നു അവൻ പൈശാചികം ആയ ചിരിയോടെ വീണ്ടും അവരോടു ചോദിച്ചു
അർജുൻ : ഇനി പറ മാർക്കസ് ആരുടെ മരണം?
Tell me WHOSE FUCKING DEATH?
തുടരും………………