ഇനിയുള്ള ഭാഗങ്ങൾ വൈകുവാൻ സാധ്യത ഉള്ളതിനാൽ എഴുതിയ അത്രയും തരാം എന്ന് കരുതി . ക്ലാസ്സ് ഒക്കെ തുടങ്ങിയതിൻ്റെ ഒരു തിരക്ക് ഉണ്ട എങ്കിലും ബാക്കി ഉടനെ തന്നെ തരാൻ ശ്രമിക്കാം… എല്ലാവരുടെയും support ഉണ്ടാവണം
സാത്താൻ
മാർക്കസും ജോണും കൂടിയുള്ള സംഭാഷണം തൽക്ഷണം തന്നെ ഗോകുൽ അർജുൻ്റെയും കിച്ചുവിൻ്റെയും ചെവിയിൽ എത്തിച്ചു. അത് കേട്ട ഉടനെ രണ്ടുപേരുടെയും മുഖത്ത് ഒരു പുഞ്ചിരി മാത്രം ആണ് കാണാൻ കഴിഞ്ഞത്.
കിച്ചു: അജു ഇപ്പൊൾ കര്യങ്ങൾ ഒക്കെ ഒന്നുകൂടി എളുപ്പം ആയി എന്ന് തോന്നുന്നു അല്ലേ. നിൻ്റെ എതിരാളികളും നമ്മുടെ മൂന്ന് പേരുടെയും പൊതു ശത്രുവും ഒരുമിച്ച് അത് എന്തായാലും കൊള്ളാം .
അർജുൻ: പക്ഷേ അത് അത്രക്ക് നിസാരമായി കാണുകയും വേണ്ട. ജോൺ ഒരു പ്രശ്നം അല്ല അവൻ്റെ കൂടെ ഇനി ഇപ്പൊൾ അധികം ആളുകളും ഇല്ല പക്ഷേ മാർക്കസ് അത് നമുക്ക് കുറച്ച് ടാസ്ക് ആണ്. ഒന്നാമത് അവൻ്റെ കയ്യിൽ ഉള്ളതെല്ലാം മോഡേൺ weapons ആണ്. രണ്ടാമത് അവൻ്റെ ആൾബലം നമുക്ക് നേരിട്ട് നേരിടാൻ പറ്റുന്നതിൽ കൂടുതലും. ആഹ് ആവശ്യം നമ്മുടേതായി പോയില്ലേ വരുന്നിടത്ത് വെച്ച് കാണാം.
കിച്ചു: നമുക്ക് ആദ്യം തന്നെ ഇവരെ ഇവിടുന്ന് മാറ്റണം. അഥവാ നമുക്ക് എന്തെങ്കിലും പറ്റിയാലും കുഞ്ഞുങ്ങളും ഇവരും safe ആയിരിക്കണം.
അർജുൻ: ഞാൻ സംസാരിച്ചിരുന്നു പക്ഷേ നമ്മളെ വിട്ടിട്ട് പോവില്ല എന്ന് വാശി ആണ് സൂസനും ആരതിക്കും അച്ചുവിനു പിന്നെ ഇതൊന്നും അറിയാത്തത് കൊണ്ട് ഒരു ടൂർ ആണെന്ന് കരുതി അവള് പോയ്ക്കൊളും.
കിച്ചു: അപ്പൊൾ പിന്നെ എന്ത് ചെയ്യാൻ ആണ് പ്ലാൻ?
അർജുൻ: ഒരു വഴിയുണ്ട് പക്ഷേ റിസ്ക് കുറച്ച് കൂടും.
.കിച്ചു: നീ എന്താ പറഞ്ഞു വരുന്നത്?
അർജുൻ: നിനക്ക് ഇപ്പൊൾ തന്നെ ഏകദേശം മനസ്സിലായി കാണുമല്ലോ?
കിച്ചു: എടാ പക്ഷേ അത് …… വേണോ?
അർജുൻ: ഒന്നും പറ്റില്ല ബ്രോ… നമ്മൾ ഇതിന് മുൻപും കുറെ കളികൾ ഇങ്ങനെ കളിച്ചിട്ടുള്ളതല്ലെ
കിച്ചു: അന്നത്തെ പോലെ സക്സസ് ആയാൽ കുഴപ്പമില്ല. ഇനി അഥവാ പാളിയാൽ
അർജുൻ: ഇല്ലാട പാളില്ല. പ്രതികാരം ഇപ്പൊൾ അവന്മാരുടെ ബുദ്ധി മറച്ചിട്ടുണ്ട് സോ നമുക്ക് ഒന്ന് കളിച്ചു നോക്കാം.
കിച്ചു: നോക്കാം അല്ലെ?
അർജുൻ: പിന്നല്ല. നീ ഗോകുലിനെ വിളിച്ചിട്ട് അവരുടെ എല്ലാവരുടെയും ഫോൺ അവൻ്റെ നിരീക്ഷണത്തിൽ തന്നെ വേണം എന്ന് പറഞ്ഞെക്ക്. പിന്നെ പിള്ളേരെയും റെഡി ആക്കി നിറുത്താൻ പറ.
കിച്ചു: അവന്മാർ റെഡി ആണ്. ഇനി ഇപ്പൊൾ അറിയേണ്ടത് എവിടെ എപ്പോൾ അത് മാത്രം ആയിരിക്കണം.
അർജുൻ: ആഹ് നോക്കാം.
കിച്ചു: വരുന്നിടത്ത് വെച്ച് കാണാം അല്ലേ?
അർജുൻ: പിന്നല്ലാ നീ വാ കിടക്കാം.
*രാത്രി അർജുൻ്റെ മുറിയിൽ………
സൂസൻ: അജു എന്തൊക്കെ ആണ് ഈ കാണിക്കുന്നത്? നമുക്ക് ഈ പകയും പ്രതികാരവും ഒക്കെ വേണോ?
(അർജുൻ്റെ നെഞ്ചില് തല ചായ്ച്ചു കിടന്നുകൊണ്ട് ആവലാതിയോടെ അവള് ചോദിച്ചു.)
അർജുൻ: സൂസാ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളത് അല്ലേ അരുൺ എനിക്ക് ആരായിരുന്നു എന്ന്? ആ അവനെ ഇല്ലാതാക്കിയ ഇവന്മാരെ വെറുതെ വിടണം എന്നാണോ നീ പറയുന്നത്? പിന്നെ ഇവിടെ ഇപ്പൊ ഉള്ള ഞങൾ മൂന്നാൾക്കും കുടുംബം ഇല്ലാതാക്കിയത് അവൻ ആണ് മാർക്കസ് അവനെയും വെറുതെ വിടണം എന്നാണോ?
സൂസൻ: അജു എനിക്ക് പേടിയാ നിനക്ക് എന്തേലും പറ്റിയാൽ ഞങ്ങൾക്ക് ആരാ ഉള്ളത്?
(അവള് കരയാൻ തുടങ്ങി)
അർജുൻ: നീ ഇങ്ങനെ പേടിക്കാതെ പെണ്ണേ എനിക്ക് ഒന്നും പറ്റില്ല. പിന്നെ നമുക്ക് മനസമാധാനം ആയിട്ട് ജീവിക്കണം എങ്കിൽ ഇത് ചെയ്താലേ പറ്റൂ.
സൂസൻ: എനിക്ക് പറ്റില്ല അജു നീ ഇല്ലാതെ.ഒന്ന് അത് അനുഭവിച്ച് അറിഞ്ഞത് ആണ് ഞാൻ പക്ഷേ ഇനി എന്നെ കൊണ്ട് പറ്റില്ല അതാ ഞാൻ..
അർജുൻ: എനിക്ക് ഒന്നും പറ്റില്ല. പിന്നെ ഞാൻ ഉണ്ടാകും എന്നും നിൻ്റെയും മോളുടെയും കൂടെ. പിന്നെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു.
സൂസൻ: എന്താ പറ
അർജുൻ: നമ്മുടെ ആദി ഇല്ലെ അവൾ എത്രനാൾ എന്ന് പറഞ്ഞാ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത്? ഒരു കൂട്ട് വേണ്ടെ അവൾക്കും
സൂസൻ: എനിക്കും തോന്നിയിരുന്നു അത്. പക്ഷേ ചേച്ചി സമ്മതിക്കില്ല എന്നാ തോന്നുന്നേ. ഇപ്പോഴും ചേട്ടനെ മാത്രം സ്നേഹിച്ചു കൊണ്ട് നടക്കുവാ പാവം.
അർജുൻ: അതൊക്കെ നമുക്ക് പറഞ്ഞ് സെറ്റ് ആക്കാം. ഞാൻ പറയാൻ വന്നത് നമുക്ക് അവളെ ഗോകുലിൻ്റെ കയ്യിൽ ഏൽപ്പിച്ചാൽ എങ്ങനെ ഉണ്ടാവും?
സൂസൻ: ആഹ് ബെസ്റ്റ്. രണ്ടാളും ഏകദേശം ഒരേപോലെ ജീവിക്കുന്നവർ ആണ്. അവരുടെ മനസ്സിൽ ഉള്ളവരെ മാറ്റികൊണ്ട് ഇത് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?
അർജുൻ: ഒന്ന് ശ്രമിച്ചു നോക്കാം
സൂസൻ: നടന്നാൽ സന്തോഷം മാത്രം ഉള്ളൂ. എല്ലാവർക്കും ഒരുമിച്ച് ഒരു വീട്ടിൽ തന്നെ . നല്ല രസമായിരിക്കും അല്ലേ?
അർജുൻ: അതാണ്. ആ നമുക്ക് നോക്കാം.
സൂസൻ: എന്നാ പിന്നെ ഉറങ്ങിയാലോ?
അർജുൻ: ഉറങ്ങാൻ പോവാണോ? അപ്പൊൾ ഒന്നും ഇല്ലെ ഇന്ന്?
സൂസൻ: sorry മോനെ രക്ത ദിനങ്ങൾ ആണ് .
അർജുൻ: ഓ അങ്ങനെ ആണോ? എന്നാ എൻ്റെ പെണ്ണ് ഉറങ്ങിക്കോ
( അതും പറഞ്ഞു അവൻ അവളുടെ മുടിയിഴകൾ തലോടി കൊണ്ടിരുന്നു. പണ്ട് ചെയ്തു കൂട്ടിയത്തിന് മുഴുവൻ ഉള്ള ഒരു പ്രായശ്ചിത്തം കൂടി ആയിരുന്നു ഇപ്പൊൾ അവൻ അവൾക്ക് കൊടുക്കുന്ന സ്നേഹം. )
അവൻ്റെ ചൂടേറ്റ് കിടന്ന് അവള് ഉറങ്ങി കഴിഞ്ഞപ്പോൾ അവൾക്കും കുഞ്ഞിനും നെറ്റിയിൽ ഒരു ചുമ്പനവും നൽകി അവൻ പുറത്തേക്ക് ഇറങ്ങി. ഇറങ്ങുമ്പോൾ തൻ്റെ pistol എടുത്ത് മേശ പുറത്ത് വെച്ച ശേഷം ഇത് എപ്പോഴും കയ്യിൽ ഉണ്ടായിരിക്കണം എന്നും എഴുതി വെച്ചിരുന്നു.
അപ്പോഴേക്കും കിച്ചു ഉം പുറത്തേക്ക് വന്നിരുന്നു.
അർജുൻ: ആരതിയുടെ കയ്യിൽ കൊടുത്തോ അത്?
കിച്ചു: അഹ് . പക്ഷേ ഉപയോഗിക്കും എന്ന് തോന്നുന്നില്ല നല്ല പേടി ഉണ്ട് അത്രയും വലുപ്പം ഉണ്ടല്ലോ? എന്തായാലും റൂമിൽ സെറ്റ് ചെയ്തിട്ടുണ്ട്.
അർജുൻ: ആഹ് അതൊക്കെ ഉപയോഗിക്കും ആവശ്യം വരുമ്പോൾ തനിയെ.
കിച്ചു: എന്നാല് നമുക്ക് ഇറങ്ങിയാലോ? വീടിൻ്റെ പുറത്തെ കര്യങ്ങൾ ഒക്കെ സെറ്റ് അല്ലേ?
അർജുൻ: അതൊക്കെ സെറ്റ് ആണ്.
കിച്ചു: അപ്പൊൾ ഇറങ്ങാം അല്ലെ?
അർജുൻ: വാ പോയേക്കാം വൈകണ്ട!
അവർ നേരെ കാർ പോർച്ചിൽ ചെന്ന് മൂടി ഇട്ടിരുന്ന കാറിൻ്റെ ഷീറ്റ് മാറ്റി. 1998 മോഡൽ mustang 🐎 ആയിരുന്നു അത്. രണ്ടുപേരും അതിൽ കയറി ഒരു വലിയ മുറൽചയോട് കൂടെ തന്നെ അത് പുറത്തേക്ക് ഓടിച്ചിറക്കി. മതിലിനു വെളിയിൽ എത്തിയ ശേഷം അർജുൻ ചെന്ന് ഗേറ്റ് അടച്ച് ശേഷം തൻ്റെ കയ്യിൽ ഉള്ള റിമോട്ട് ഓൺ ചെയ്തു.
മതിലിനു ചേർന്നുള്ള കൂടുകളുടെ വാതിലുകൾ ഉയരുന്നത് മാത്രം കാണിച്ചു. ശേഷം അവർ കാറിൽ കയറി വണ്ടി മുൻപോട്ട് എടുത്തു. ഏതോ ഒരു ലക്ഷ്യ സ്ഥാനം മുന്നിൽ കണ്ടുകൊണ്ട് ആ വണ്ടി ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് പാഞ്ഞു.
ഇതേ സമയം മർക്കസും കൂട്ടരും ജോണിൻ്റെ വീട്ടിൽ എത്തിയിരുന്നു. അവർ സംസാരിക്കുന്നതിന് ഇടയിൽ ജോൺ മർക്കസിനോട് ചോദിച്ചു..
ജോൺ: അല്ല മാർക്കസ് എന്നോട് അവനു വെറുപ്പ് തോന്നാൻ ഒരു കാരണം ഉണ്ട് . പക്ഷേ ഈ ബോംബയിൽ കിടക്കുന്ന താൻ എങ്ങനെ ആണ് അവന്മാരുടെ ശത്രു ആയത്?
മാർക്കസ്: ബോംബയിൽ മാത്രം അല്ല ജോൺ ഇന്ത്യ മുഴുവനും എൻ്റെ കൈകൾ പതിഞ്ഞിട്ടുണ്ട്. ഇവിടെ കേരളത്തിലും എൻ്റെ സ്ഥാപനങ്ങൾ ഉണ്ട്. അത് കെട്ടി പടുക്കാൻ വേണ്ടി പലരുടെയും സ്ഥലങ്ങൾ തട്ടി എടുക്കേണ്ടതായിട്ട് വന്നിട്ടുണ്ട്. അതോടൊപ്പം പല ജീവനുകളും.
ജോൺ: പക്ഷേ അതും ഇവരും കൂടി ഉള്ള ബന്ധം?
മാർക്കസ്: ഞാൻ തട്ടിയെടുത്ത പ്രോപർട്ടി കളിൽ മൂന്നെണ്ണം മാത്രം ആണ് കുടുംബത്തിൽ ആരെയെങ്കിലും ഒക്കെ ബാക്കി വെച്ച് theerkkendi വന്നിട്ടുള്ളത്. അതിൽ രണ്ടുപേർ ആണ് ഇവർ.
ജോൺ: അപ്പൊൾ മൂന്നാമൻ?
മാർക്കസ്: അവനെ കുറിച്ച് വലിയ അറിവോന്നും ഇല്ല. പുറത്ത് എവിടെയോ ആണ് എന്നാണ് എൻ്റെ ആളുകൾ തിരക്കി അറിഞ്ഞത്.
ജോൺ: ഓ അപ്പൊൾ ആ കണക്ക് ആണല്ലേ ഇവന്മാർ രണ്ടുപേരുടെയും ലക്ഷ്യം.
മാർക്കസ്: അതെ. പക്ഷേ അത് തീർക്കാൻ അവന്മാർ ജീവനോടെ ഇനി കാണില്ല. അവന്മാർ എന്നല്ല അവന്മാരുടെ പരമ്പര പോലും ഉണ്ടാവില്ല.
ജോൺ: 😠 ഉണ്ടാവരുത് ഒരുത്തനും തീർക്കണം എല്ലാം.
മാർക്കസ്: തീർത്തിറിക്കും ജോൺ. രണ്ടു പയ്യന്മാർ വിചാരിച്ചാൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് അവന്മാർ കാണിച്ചു. ഇനി നമ്മൾ എന്തൊക്കെ ചെയ്യും എന്ന് അവന്മാർ അറിയും.
അവർ സംസാരിക്കുന്നതിന് ഇടയിലേക്ക് മർക്കസിൻ്റെ വലം കൈ പാട്രിക് കയറി വന്നു പറഞ്ഞു
പാട്രിക്: boss അവന്മാർ എവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ട്.
മാർക്കസ്: എവിടെ ആണ്?
പാട്രിക്: നാഷണൽ ഹൈവേ യില് തന്നെ ഉണ്ട് moving ആണ്
മാർക്കസ്: പാട്രിക് ഒരു കാരണ വശാലും അവന്മാർ രക്ഷപെടരുത് . പിടിച്ചിരിക്കണം ഇന്ന് തന്നെ
പാട്രിക്: ശെരി ബോസ്സ് . ഇനി നമ്മൾ കാണുമ്പോൾ എൻ്റെ കയ്യിൽ അവന്മാർ ഉണ്ടാവും.
അതും പറഞ്ഞുകൊണ്ട് പാട്രിക് പുറത്തേക്ക് പോയി. അതികം വൈകാതെ ഒരു കൂട്ടം വാഹനങ്ങൾ അവിടെ നിന്നും പുറപ്പെട്ടു.
*ഹൈവേ…..
അർജുൻ്റെയും കിച്ചുവിൻ്റെയും വണ്ടി റോഡിലൂടെ പാഞ്ഞു പോയികൊണ്ടിരുന്നൂ. പെട്ടന്നാണ് വണ്ടിയുടെ ടയർ എന്തോ കൊണ്ട് പൊട്ടുന്നതും നിയന്ത്രണം വിട്ട കാർ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പോയി ഇടിച്ചതും. അപകടത്തില് എയർബാഗ് ഓപ്പൺ ആയി എങ്കിലും ഇടിയുടെ ആഘാതത്തിൽ രണ്ടുപേരുടെയും ബോധം കുറച്ച് സമയത്തേക്ക് പോയിരുന്നു. ബോധം വന്ന കിച്ചുവും അർജുനും വണ്ടിയിൽ നിന്നും ഇറങ്ങാൻ നോക്കുമ്പോൾ കാണുന്നത്. ഏതോ ക്രൈനിൽ പൊക്കി കൊണ്ടുപോയി കൊണ്ടിരിക്കുന്ന തങ്ങളുടെ കാറും തങ്ങളും ആയിരുന്നു. അതിനു ചുറ്റും ആയി വരിയായി വരുന്ന കാറുകൾ കൂടി കണ്ടപ്പോൾ തങ്ങൾ അവരുടെ പിടിയിൽ ആയി കഴിഞ്ഞു എന്ന് ഇരുവരും മനസ്സിലാക്കി കഴിഞ്ഞിരുന്നു.
അവരെ നേരെ കൊണ്ടുപോയത് ഒരുപാട് കാലം ആയി പൂട്ടി കിടക്കുന്ന ഒരു ഫാക്ടറിയിൽ ആയിരുന്നു. അവിടെ എത്തിയ ഉടനെ ആയുധ ധാരികളായ മർക്കാസിൻ്റെ ആളുകൾ അവരെ ഒരു കസേരയിൽ കെട്ടി ഇടുകയും അവർക്ക് ചുറ്റും ആയി അവരെ വളയുകയും ചെയ്തിരുന്നു.
ഒരു ഇരുമ്പ് വടിയും ആയി അവർക്കരികിൽ എത്തിയ പാട്രിക് അവരെ മാറി മാറി പ്രഹരം ഏൽപ്പിക്കാൻ തുടങ്ങി ഏകദേശം ഒരു മണിക്കൂറോളം നീണ്ട ഉപദ്രവങ്ങൾക്ക് ഒടുവിൽ നിറുത്തി. ശേഷം ആർക്കോ വേണ്ടി കാത്തിരിക്കുന്ന പോലെ അയാള് അവിടെ ഇരുന്നു.
കുറച്ച് സമയത്തിന് ശേഷം ഒരു കാർ അവിടെ വന്ന് നിന്നു. ശേഷം അതിൽ നിന്നും ഇറങ്ങിയ മർക്കസിനെയും ജോണിനെയും അവർ കണ്ടൂ. തൻ്റെ അനിയനെ കൊന്ന അർജ്ജുനനെ കണ്ട ജോൺ ഓടി വന്ന് അവനെ കസേരയോട് കൂടെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങി. അവൻ്റെ വായിൽ നിന്നും മുഖത്തും ശരീരത്തിൽ ഉള്ള പല മുറിവുകലിലൂടെയും രക്തം ഒലിച്ചിറങ്ങുന്ന കണ്ട ജോൺ വീണ്ടും ആ മുറിവുകളിൽ ഇടിച്ചുകൊണ്ട് അവനെ കൂടുതൽ നരഗിപ്പിച്ച് കൊണ്ടിരുന്നു.
ജോൺ: പോലെയാടി മോനെ നീ എൻ്റെ ആൻ്റണിയെ തീർത്തപ്പോൾ എന്താ പറഞ്ഞത് അടുത്തത് ഞാൻ ആണന്നു അല്ലേ. എന്നിട്ട് ഇപ്പൊൾ ആരാടാ തായോളീ ചവാൻ പോവുന്നത്.
മാർക്കസ്: ജോൺ പിള്ളേര് കളി അറിയാവുന്നവർ കളിക്കുന്നത് കണ്ടിട്ടില്ല അതാ.
ജോൺ: കാണിച്ചു കൊടുക്കാം മാർക്കസ് ഇവന്മാരെ.
എടാ നീയൊക്കെ അങ്ങനെ വെറുതെ ചാവും എന്ന് കരുതണ്ട നീയൊക്കെ സംരക്ഷിക്കുന്ന കുടുംബം ഉണ്ടല്ലോ അത് കത്തി അമരുന്നത് കണ്ടുകൊണ്ട് ആയിരിക്കും നീയൊക്കെ ചാവുന്നതു.
അതും പറഞ്ഞുകൊണ്ട് അയാള് അവിടെ ഉണ്ടായിരുന്ന tv ഓൺ ആക്കി. തങ്ങളുടെ വീട്ടിലേക്ക് കയറാൻ ഗേറ്റ് തുറക്കാൻ പോവുന്ന ആളുകളെ ആണ് അതിലൂടെ live ആയി അവർ കണ്ടത്.
എന്നാല് അവർ ഭയപ്പെടുന്നത് കാണാനും തങ്ങളുടെ കുടുംബത്തെ ഒന്നും ചെയ്യരുത് എന്ന് യാജിക്കുന്നതും കേൾക്കാൻ വേണ്ടി കാത്തിരുന്ന ജോണിനും മർക്കസിനും നിരാശ മാത്രം ആയിരുന്നു ഭലം. ഭയത്തിന് പകരം അവരുടെ ചുണ്ടുകളിൽ ചിരിയാണ് വിരിഞ്ഞത്. അതുകണ്ട് നിന്ന മർക്കാസിൻ്റെ വലം കൈ ആയിട്ടുള്ള പാട്രിക് അവരെ രണ്ടാളെയും വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി.പക്ഷേ അവരുടെ ചിരി വീണ്ടും തുടർന്നു. അത് കണ്ട് കലി കയറി മാർക്കസ് അവരോട് ചോദിച്ചു.
മാർക്കസ്: ഉള്ളതെല്ലാം ചാവാൻ പോവുമ്പോഴും നിനക്കൊക്കെ എന്താടാ ഇത്ര ചിരി.
അത് കേട്ട അർജുൻ്റെ മുഖത്ത് പഴയ ആ പൈശാചികത നിറഞ്ഞ ചിരി നിറഞ്ഞു ശേഷം അവൻ ചോദിച്ചു
അർജുൻ: ആര് ചാവാൻ പോവുന്നത്? നിനക്കൊക്കെ തോന്നുന്നുണ്ടോ മാർക്കസ് ഒന്നും കാണാതെ ഞങൾ അവിടുന്ന് ഈ രാത്രി ഇറങ്ങി പോരും എന്ന്? അത്രക്ക് പോട്ടൻമാർ ആണ് ഞങൾ എന്ന് നിനക്കൊക്കെ തോന്നിയോ? ഇവന് ബോധം ഇല്ലങ്കിലും ഞങൾ എങ്ങനെയുള്ളവർ ആണ് എന്ന് നിനക്ക് നല്ലപോലെ അറിയില്ലേ മാർക്കസ്?
അത്രയും പറഞ്ഞ ശേഷം അർജുൻ അവരോട് സ്ക്രീനിൽ നോക്കാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു….
തുടരും………
കുറവാണ് എന്നറിയാൻ അടുത്ത ഒന്നോ രണ്ടോ ഭാഗതോടെ ഈ കഥ തീരുന്നതാണ്