സാമ്രാട്ട് Part 3

പ്രിയപെട്ട കൂട്ടുകാരെ. കുറച്ചു കമന്റ്‌ കളും ലൈകും കിട്ടി.

ഇനിയും ഞാൻ ഒരുപാട് പ്രദീക്ഷിക്കുന്നു. ഗുരുവിന്റെ അനുഗ്രഹം ഉണ്ട്‌ അതിനാൽ
മുന്നോട്ട് പോകുന്നു.

പ്ലീസ് ലൈക്‌ ആൻഡ് ഷെയർ യുവർ കോമ്മെന്റ്സ്.

ഓരോ കോമ്മെന്റിനുമായി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം നിങ്ങളുടെ….
സുരേഷ്

സാമ്രാട്ട് – ഭാഗം ൩

…..ചന്ദ്രോത് മന…

ചുമന്നു തിളങ്ങുന്ന പട്ടു, അത്രയും ചുമപ്പ്പ്പുള്ള പട്ടുസാരി അവൾ കണ്ടിട്ടില്ല.
വളരെമൃദുവായ പട്ടുസാരി, പാട്ടുബ്ലൗസ്‌ കറുത്ത താറുമുണ്ട്.

ആ ഉടയാടകൾ അവളുടെ ശരീരത്തിൽ പറ്റിപിടിച്ചു കിടന്നു. ആ വസ്ത്രം അവളുടെ അംഗലാവണ്യം
എടുത്തു കാട്ടുന്നവ ആയിരുന്നു.
അപ്പോൾ അവളെ കണ്ടാൽ ദുർഗാ ദേവിയെ കവിതയിൽ വർണ്ണിച്ചത് പോലെ തോന്നും .

തലമുടിയിൽ നിന്നും ഇറ്റുന്ന ജലകണങ്ങൾ അവളുടെ ബ്ലൗസിന്റെ നനച്ചു താഴക്ക് ഒഴുകി.ഒരു
അപ്സരസിനെ പോലെ അവൾ പൂമുഖത്തെത്തി.

അന്നുവരെ അവൾ തുറന്നു കാണാത്ത പൂജാമുറി തുറന്നിരിക്കുന്നു. ചുവന്ന പട്ടി ൽ
അലങ്കരിച്ച പൂജാമുറി. അപ്പുവും അമ്മുവും ചുവന്ന പട്ടു ധരിച്ചിരുന്നു.

രാജേന്ദ്രൻ ചുവന്ന താറുടുത്തിരുന്നു മേൽ വസ്ത്രം ഇല്ല.മനോഹരമായ തലപ്പാവ് ധരിച് ദേവി
വിഗ്രഹത്തെ തൊഴുതു നില്കുന്നു.

സാരസ്വാതി അതുകണ്ടു ആശ്ചര്യപ്പെട്ടു അരയും കൂസാത്ത അമ്പലത്തിൽ കയറാത്ത തന്റെ
ഭർത്താവ് ഇതാ പൂർണ ഭക്തി യോടെ പൂജ മുറിയിൽ ദേവി വിഗ്രഹത്തിനുമുന്നിൽ തൊഴുതു
നില്കുന്നു.

പാർവതി അമ്മ കറുത്ത മുണ്ടും കറുത്ത ബ്ലൗസും അതിനുമേൽ ചുവന്ന പട്ടു
ചുറ്റിയിരിക്കുന്നു. ഒന്നിന് പകരം മുന്ന് ഭസ്മക്കുറികൾ.

മകളെ മാളു………………………

മിണ്ടാതെ ഉരിയാടാതെ ഇവിടെ വന്നു നിൽക്കുക. പാർവതി അമ്മ പതിവില്ലത്ത ഗൗരവത്തിൽ
പറഞ്ഞു അല്ല ആജ്ഞാപിച്ചു .

വെള്ളി തട്ടെടുത്തു കുങ്കുമം നിൻെറ ഭർത്താവിന് തിലകമായ്‌ അണിയിക്കുക.

ഇനി ഒരുനുള്ള് നെഞ്ചിൽ അണിയിക്കുക. കുങ്കുമം നുള്ളി അവന്റെ നെഞ്ചിൽ തോട്ടപ്പോൾ
അവളുടെ കൈ തരിച്ചു.

അരുത് ഏകാകൃത…. പാർവതി അമ്മ ശാസിച്ചു.

ഇന്ന് നീ കാവൽ ക്കാരിയാണ്. ചന്ദ്രോത്തു മനയുടെ വിശ്വാസവും പ്രതീക്ഷയുമാണ്,നാളത്തെ
മനസാക്ഷി സൂക്ഷിപ്പുകാരി ആണ്.

അപ്പു അവളെ നോക്കി കുസൃതി ചിരി ചിരിച്ചു, അവളറിയാതെ അവളിലേക്ക് പുത്ര വാത്സല്യം
ഒഴുകി എത്തി.

അരുത്………

പർവതി അമ്മയുടെ ഉറച്ച ശാസനം.

സരസ്വതിക്ക് ഞാൻ പറഞ്ഞത് മനസിലായില്ല എന്നുണ്ടോ…………?

പാര്വ്വതി ആമമയുടെ പുരുഷമായ സ്വരം.

സരസ്വതിയുടെ ഉള്ളു കിടുങ്ങി ആദ്യമായ് അമ്മ തന്നോട് കയർത്തു സംസാരിക്കുന്നഉ.

രാജേന്ദ്ര….. കുമാരിക്ക് കുങ്കുമം അണിയിക്കുക,രാജേന്ദ്രൻ കുങ്കുമമെടുത്തു സരസ്വതി
യുടെ നെറുകയിൽ ചാർത്തി(കുമാരി,. തന്നെ എന്തിന് കുമാരി എന്നുവിളിക്കുന്നു, ഞാൻ
സുമംഗലി ആണ്,രണ്ട് മക്കളുടെ അമ്മയാണ് ).

കുമാരി ഈ കർമം കഴിയുംവരെ മറ്റൊന്നും ചിന്ദിക്കരുത് മാതാവിനെ അനുസരിക്കുക.

രാജേന്ദ്രന്റെ സ്വരം,അതി ഗംബീര്യമായാസ്വരം. അവൾ അവന്റെ സൂര്യ തേജസ് ദർശിച്ചുവോ ആവോ.

പാർവതി അമ്മ ധ്യാനത്തിൽ രണ്ടു കയ്യിലും കുങ്കുമം വാരി തൊഴുതു ഉയർത്തി.

ആരും പറയാതെ തന്നെ അമ്മു അമ്മുമ്മയുടെ കൈയിൽ.നിന്നും കുങ്കുമം വാരി തന്റെ
കഴുത്തിലും നെഞ്ചിലും പൂശി.

അഞ്ചു വയസുപോലും തികയാത്ത പൊന്നോമന മകളുടെ ചെയ്തികൾ മാളുവിന്റെ മനസ്സിൽ ഉൾകിടിലമായി
ആ അമ്മ മനസു തേങ്ങി.

നിലവിളക്കിലെ തിരി നാളം ക്വറ്റിലെന്നപോലെ ആടി ഉലഞ്ഞു.

കുമാരി……..

പർവയും രാജേന്ദ്രനും ഒരേസമയം വിളിച്ചു.

“ഉൻ മനസേ ഉന്നാൽ താൻ അടക്കമുടിയും”.

തിരുവിതാങ്കുർ തമിഴിൽ പാർവതി അമ്മ ആജ്ഞാപിച്ചു.

“രാജ സേവ മാനുഷ ധർമ്മം…… ,

മരണ ശിക്ഷ ക്ഷത്രിയ ധർമ്മം.”….

പൂജ മുറിയിൽ ആ വാക്കുകൾ മാറ്റൊലി കൊണ്ടു.

ഉനക്ക് എല്ലാമേ വഴിപോലെ പുരിനജ്‌ജി ടും കുമാരി.

അപ്പുവിന് നീയേ കുങ്കുമം കഴുത്തിലും മാറിലും പൊട്ടുവിട്.

രക്ത വർണ്ണ മായ കുങ്കുമം കയ്യിലാവാരി അവൾ അപ്പുവിന്റെ കഴുത്തിൽ ഒപ്പി. അവൻ അമ്മയെ
നോക്കി കുസൃതിച്ചിരി ചിരിച്ചു.പക്ഷെ അവൾ അതുകെണ്ടുവോ.

കുമാരി തങ്ക ഉടവാൾ കയ്യിലെടുത്തു നിലവിളക്കിന്റെ അഗ്നിയിൽ തൊട്ട് ദേവി യുടെ മുന്നിൽ
വച്ച് വന്ദിക്കുക.

ച്ചുവന്ന പാട്ടിൽ പൊതിഞ്ഞ വാൾ പീഠത്തിൽ ഇരുന്ന തട്ടിൽ നിന്നും അവൾ പുറത്തെടുത്തു
അസാധാരണ കനമുള്ള വെള്ളി കൈപിടികിട്ടിയ തങ്കവാൾ.

അത് നിലവിളക്കിന്റെ വെളിച്ചത്തിൽ പോലും വെട്ടിത്തിളങ്ങി. അവൾ ദേവി വിഗ്രഹത്തിന്
മുന്നിൽ വച്ചു തെഴുതു.

“കാലാളാണ് രാജാവിന് കാവൽ…

പടത്തലവനാണ് കാലാൾ….

കാലാളുടെ മരണം രാജാവിനെ കത്താൽ മരണം ഏറ്റുവാങ്ങാൻ തയ്യാറാകുക.”..

അസീരി പോലെ ആവാക്കുകൾ പാർവതി അമ്മയിൽ നിന്നും ഒഴുകിയെത്തി.

ദളപതി….(ശക്തമായ വിളി )

വട്sവള് എടുത്തു പ്രദിക്ഷണം ചെയ്യുക.

ആറടി ഉയരമുള്ള ദേവി വിഗ്രഹത്തിന് പിന്നിൽ നിന്നും ആസാദാരണ വലിപ്പമുള്ള കറുത്ത വടവാൾ
രാജേന്ദ്രൻ ഉരിയടുത്തു, ദേവി വിഗ്രഹത്തെ പ്രതിക്ഷ്ണം വെക്കാൻ തുടങ്ങി .

വാളിന്റെ പിന്നിൽ കൊച്ചുമണികൾ കെട്ടിയിരുന്നു അതിനും കറുപ്പ് നിറമായിരുന്നു. .
വാളിലെ മണികൾ കിലുങ്ങാൻ തുടങ്ങി,

മണികൾ തനിയെ കിലുങ്ങുപോലെ സരസ്വതി ക്ക് തോന്നി.

കുമാരി ദേവിയെ വണങ്ങി വടവാൾ വാങ്ങുക.

“ചന്ദ്രോത് മനയിലെ പരദേവതയുടെ വാളാണിത്”

“ഭക്തി യാണ് ശക്തി…….
ശക്തിയാണ് ദേവി…….”

സരസ്വതിക്ക് എല്ലാം കടങ്കഥപോലെ തോന്നി.

അവൾ യാത്രികമായി പരദേവതയുടെ ഉടവാൾ ഏറ്റുവാങ്ങി, വാളിന്റെ ഭാരം അത് സാദാരണ ഇരുമ്പിൽ
തീർത്ത തെല്ലുന്നുറപ്പക്കുന്നായിരുന്നു.

അതു ഉയർത്തിപ്പിടിക്കാൻ അവൾ നന്നേകാഷ്ട പെട്ടു.

ഉടവാൾ ഇടത് കൈയിൽപിടിക്കുക വലതുകാൽ പീഠത്തിൽ പവാക്കുക.

പാർ വ്വതി അമ്മ തുടർന്നു.

ദളപതീ… കുമാരിയെ ചിലങ്ക ധരിപ്പിക്കുക.

രാജേന്ദ്രൻ കുങ്കുമം വാരി അവളുടെ പാദ ത്തിലും കണം കലിലും തടവി. അതിനുശേഷം
തങ്കവാളിരുന്ന തട്ടിൽ നിന്നും ചിലങ്ക എടുത്തു തൊഴുതതിന് ശേഷം ഒരു മുട്ടുകുത്തി
ഇരുന്ന്.സരസ്വതിയുടെ വലതു കാലിൽ ച്ചിലങ്ക അണിയിച്ചു.

അവളുടെ കൈയ്യിൽ പിടിച്ച വടവാൾ ഭാരത്താൽ അടികൊണ്ടിരുന്നു
അത് നേരെപിടിക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു.

അവളുടെ കാലിൽ ചിലമ്പ് പറ്റിച്ചേർന്നു.

ഇനി കാൽ നിലത്തുവെക്കാം………

തങ്കവാൾ,വലതു കൈയ്യാലെടുക്കുക…….

സരസ്വതി തങ്കവാൾ എടുത്തു നിവർന്നു നിന്നപ്പോൾ പാർവതി അമ്മയുടെ കണ്ണിൽ പോലും അത്ഭുതം
നിറഞ്ഞുവോ?.ഗുഢ മന്ദസ്മിതത്തോടെ അവർ വീണ്ടും ആജ്ഞകൾ തുടർന്നു.

ദളപതി…….. ഉടവാൾ ഏറ്റുവാങ്ങിയാലും. രാജേന്ദ്രൻ ഒരുമുട്ടികുത്തി താഴെ ഇരുന്നു.

കുമാരി ആദ്യം ചിലങ്ക കെട്ടിയ കാൽ ദളപതിയുടെ ശിരസിൽ വെക്കുക.

അവൾ അറിയാതെ തന്നെ അവളുടെ കാലുകൾ തന്റെ ഭർത്താവിന്റെ തലയിൽ വച്ചു,

രാജേന്ദ്രൻ രണ്ടുകൈയാലും കാലുകളെ തലയിലേക്ക് അമർത്തി പിടിച്ചു.

ഇനി കാലെടുത്തു തങ്കവാൾ കൈയിൽ കൊടുക്കാം.

രാജേന്ദ്രൻ അവളുടെ മുന്നിൽ ഒരു ഭക്ഷ്ക്കരനെ പോലെ ഓച്ഛാനിച്ചു രണ്ടു കൈയും നീട്ടി
നിന്നു.

സരസ്വതി തങ്ക വാൾ രാജേന്ദ്രന്റെ തുറന്ന കയ്യിൽ വച്ചു.
ഉടനെ രാജേന്ദ്രൻ എഴുനേറ്റു, വാൾ ഓരോ കണ്ണിലും തൊട്ട് വന്നിച്ചു അതിനു ശേഷം.ദേവി
വിഗ്രത്തെ തൊഴുതു വാളുയർത്തി

“ദേവി ശക്തിയാൽ രാജാവ് നീണാൾ വാഴട്ടെ………………….,
നീണാൾ വാഴട്ടെ………………………….
നീണാൾ വാഴട്ടെ…………………………. എന്ന് ഉറക്കെ പറഞ്ഞു”

അമ്മുക്കുട്ടി അതു കേട്ടു കിലു കിലെ ചിരിച്ചു.

കുമാരി….. വലതു കയ്യിൽ കുത്തുവിളക്കെടുത്തു ശംഗു നാഥം കേട്ടാൽ മുന്നിൽ നടക്കുക
തെക്കേ കാഞ്ഞിരച്ചുവട്ടിലേക്ക്. പാർവതി അമ്മയുടെ ശബ്ദം.

പറഞ്ഞു വച്ചതു പോലെ വടക്കുനിന്നും ശംഗു നാഥം
മുഴങ്ങി, അത് എവിടുന്നായിരിക്കും?

ഒറ്റച്ചിലങ്കണിഞ്ഞ,
ഇടതു കൈയിൽ വടവാളും,വലതു കയ്യിൽ കുത്തുവിളക്കുമായി,
ചുവന്ന പട്ടുടുത്ത ദേവി പ്രതീകമായ,ത്രിപുര സുന്ദരി ആയ സരസ്വതി മുന്നോട്ട്
നീങ്ങി.അവളുടെ കാലുകളും നിതംബവും മാത്രം ചലിച്ചു കൊണ്ടിരുന്നു.

അവളുടെ കൺ പുരികങ്ങൾ അല്പം മുകളിലേക്ക് ഉയർന്നിരുന്നു അതു അവളുടെ മുഖത്തെ
ഗർവുള്ളതായി തോന്നിച്ചു, അവളുടെ അല്പം നീണ്ട മൂക്കിൻ തുമ്പിൽ വിയർപ്പുകണം ഉരുണ്ട്
കൂടിയിരുന്നു,മന്ദസ്മിതം ഒളിച്ചിരിക്കുന്ന അധരങ്ങളും രക്തവര്ണമായ കാവിൾ തടവും അവളെ
മറ്റെന്നത്തെക്കാളും സുന്ദരിയായ് തോന്നിച്ചു. ഒറ്റച്ചിലങ്ക കിലു കിലെ നിർത്താതെ
കിലുങ്ങി കൊണ്ടേ ഇരുന്നു .

അപ്പോൾ അവളെ കണ്ടാൽ ആരും അറിയാതെ തൊഴുതു പോകും. അത്രക്ക് ദിവ്യമായ എന്തോ അവളിൽ
കൂടിയിരിക്കുന്നു എന്നത് ഒരു സത്യം മാത്രം.

അമ്മക്ക് പുറകെ അപ്പുക്കുട്ടിയും അവന്റ തോളിൽ പിടിച്ചു പിന്നാലെ അവന്റെ
കുഞ്ഞേച്ചിയും നടന്നു. കുഞ്ഞേച്ചിയുടെ കരുതൽ കുഞ്ഞനുജനെ ഒരുപാട് സ്വാധിനിക്കുണ്ട്.
അവൻ ആദ്യം പറഞ്ഞ വാക്ക് കുടി “ചേച്ചി” എന്നാണ് അതും ജനിച്ചു 56ആം ദിവസം.

പാർവതി അമ്മ പൂജാമുറിയിലെ
വാൽക്കിണ്ടി കൈയിൽ എടുത്തു നിവർന്നു .

അവരുടെ മുക്കിലെ വൈര മൂക്കുകുത്തി മിന്നി തിളങ്ങി അവർക്കു പിന്നിലായി രാജെന്ദ്രൻ
പാർവതി അമ്മയെ അനുഗമിച്ചു.

എന്നും അവർക്കു മുന്നേ ഓടാറുള്ള, ടിപ്പു എന്ന ചന്ദ്രോത്തു മനയിലെ വളർത്തു നായയുടെ
കണ്ണുകൾ ഇന്ന് കുപ്പിച്ചില്ല് പോലെ തോന്നി. അവരുടെ വിസവസ്‌ഥനായ നായ.എന്തോ ഭയപ്പെടും
പോലെ,തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി…
ഏറ്റവും പിന്നാലെ യാണ് അവരെ അനുഗമിച്ചത്.

പേടിത്തൊണ്ടനായ രണ്ടാമത്തെ വളർത്തുനായയുടെ പൊടിപോലും മുറ്റത്തു കാണാനില്ല…. ഇല്ല
തെറ്റി, പടിഞ്ഞാറെ വാരാന്തയിലേ പഴയ കട്ടിലിനടിയിൽ ഭയന്ന് ഉ.ഉ…. ഉം എനന്ന മൂളലോടെ.
വാല് കലി നിടയിൽ ഒളിപ്പിച്ചു ചുരുണ്ടു കുടിയിരിക്കുന്നു.

അവിടെ അകലെ നിന്നുള്ള ചിവിടുകളുടെ ശബ്ദം മാത്രം.

**************************************
***ഇതേ സമയം മറ്റൊരിടത്തു ***

ശത്രുക്കൾ സത്യസന്ധരായതിനാൽ എതിർക്കാൻ എളുപ്പം ആണ്, അവർക്ക് അംഗബലവും ഇല്ല.

രജപുത്ര ധർമ്മ വിശ്വാസികൾ ആകയാൽ പിന്നിൽനിന്ന് കുത്തില്ല.

ത്രീ സന്ധ്യയ്‌ക്കുശേഷം ആയുധവും എടുക്കില്ല.

പിന്നെ ന്തിന് ഈ രാത്രിയിൽ….അങ് എന്തിന് ഭയക്കണം.

ഹാ ഹാ ഹാ ഹാ ഹാ……….ഭയമോ നമുക്കോ…….?

ഭയക്കേണ്ടത് താനഅല്ലെ വാര്യരെ…..

തന്റെ തലയല്ലേ നാം എടുക്കുക. ഹാ ഹാ ഹാ ഹാ…….

“ശൂന്യതയിൽ നിന്നും അഖിലാണ്ഡം പിറന്നെങ്കിൽ. അംഗ ബലത്തിന് എന്തു പ്രസക്തി
വാര്യരെ……….. “

ധർമ്മ പാലകനായ കൃഷ്ണൻ കണ്ണടച്ചപ്പോൾ സുദര്ശനചക്രമാണ് കൗരവ കുലം
മുടിച്ചതു.മറ്റുള്ളവർ കണ്ടത് പാണ്ഡവരെയും .

പടയൊരുക്കം ആരംഭിക്കുക…….
ആത്മാക്കളെ സൗര്ക്കുട്ടുക………..
ഉപാസന മൂർത്തികളെ വിളിച്ചെഴുനേൽപ്പിക്കുക…….

ആ അലർച്ച ഇപ്പോഴും നമ്മുടെ കാതിൽ മുഴങ്ങി കേൾക്കുന്നു.

ശത്രു ശക്തി പ്രാപിച്ചിരിക്കുന്നു വാര്യരെ…….

അങ്ങേക്ക് അറിയാമല്ലോ,നമുക്ക് ഇല്ലാത്തതു ഒന്നുമാത്രം. ഗുരു
പ്രീതി.

അങ്ങ് അതിനു ശ്രമിക്കുക.ബാക്കി ഈ വാര്യർ നോക്കിക്കൊള്ളാം

ഹാ ഹാ ഹാ ഹാ ഹാ ഹാ ഹാ.
പട്ടിണിക്കിട്ട് കൊന്ന ഗുരുവിന്റെ പ്രീതി പ്രദീക്ഷിക്കേണ്ട. പക്ഷേ ഗുരു
പഠിപ്പിച്ചതെല്ലാം നാം ഓർക്കുന്നു ഒന്നും മറന്നിട്ടില്ല.മറക്കുകയുമില്ല.

ഗുരു അവർക്കുകൊടുത്തിരിക്കുന്ന മറയെ നീ നീക്കുക….

അതിനു ശേഷം നാം സംഹാരം ആരഭക്കും
ഹാ ഹാ ഹാ ഹാ ഹാ………….
സംഹാരം അല്ല, ഉൻമൂലനം ഹാ ഹാ ഹാ ഹാ…….

ഇനി ഒരവസരം പോലും കൊടുക്കരുത്,
ആണും,പെണ്ണും,, ആത്മാക്കളും പരിവാരങ്ങളും,മൃഗങ്ങളും എന്തിനു അവർക്ക് തണലേകുന്ന
മരങ്ങളും……

ഹാ ഹാ ഹാ ഹാ ഹാ ……….എനിക്ക് അപ്പോഴേ ഉറങ്ങാൻ പറ്റു…….അയാൾ കുലുങ്ങി ചിരിച്ചു.

മാർജാര സംഹാരത്തിൽ തുടങ്ങാം അല്ലെ വാര്യരെ…..ഹാ ഹാ ഹാ ഹാ അയാൾ അട്ടഹസിച്ചു.

ഇരുട്ടിൽ നിന്നും പൊങ്ങിയ അയാളുടെ പെരുമ്പമ്പ് പോലുള്ള കൈൽ പിടയുന്ന ഒരു കരിം
പൂച്ച. അത് അയ്യാളുടെ കൈകൾ മന്തി പറിക്കുന്നു.

അയാൾ അതിനെ നോക്കി മുരണ്ടു അതിനുശേഷം അതിന്റെ കഴുത്തിൽ കടിച്ചു പറിച്ചു,.

പൂച്ചയുടെ രക്തം അയാളുടെ കൈയിലും മാറിലും തുടയിലും ഒലിച്ചിറങ്ങി.ഹാ ഹാ ഹാ ഹാ ഹാ
അയാളുടെ ചുണ്ടിലും കോമ്പല്ലിലും ചോര പറ്റിയിരുന്നു(രക്ത റാസ്കഷസിന്റ പ്രധികമാണ്
കരിം പൂച്ച).

വാര്യർ ഇത് കണ്ടു വിറങ്ങലിച്ചു. മഞ്ഞളിച്ച മുഖവുമായി അയാളെ വണങ്ങിയ ശേഷം വാര്യർ ആ
ഇരുണ്ട മുറിവിട്ടു.

****************************************
*******പതിമൂന്നാം കുലം(13 ) ****

13ആം കുലം. അധികം അറിയാത്ത സത്യം. പറച്ചി പെറ്റ 12കുലത്തെ പറ്റി നിങ്ങള്ക്ക് അറിയാം
എന്നതിനാൽ. 13ആം ഈ കുലത്തിന്റ ചരിത്രം അത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.

13ആം കുലത്തിൽ പിറന്നവർക്ക് അമാനുഷിക ശക്തി ഉള്ളവരാണ്.അവരെ നാഗകുലം എന്ന്
വിളിക്കപ്പെടുന്നു. അവർ യഥാർത്ഥത്തിൽ മനുഷ്യരല്ല. അവർ കാണാൻ മനുഷ്യരെ പ്പോലെ ആണ്
എന്നുമാത്രം. ആരോടും ദേഷ്യമോ സങ്കടമോ ഒന്നുമില്ലാത്ത കുലം.

അവരുടെ ദ്യനയന്തന ജീവിധവും മനുഷ്യരിൽ നിന്നും വെത്യസ്തമാണ്.
അന്നന്നത്തേക്കുള്ള ഭക്ഷണത്തിനായി മാത്രം ജീവിക്കുന്നവർ എന്നു പറഞ്ഞാൽ അത് തരം
താഴ്ത്തലാണ്. അവർ നാളെക്കായി ഒന്നും കരുത്താറില്ല എന്നുവേണം പറയാൻ.

ഭക്ഷണം ഒത്താൽ പിന്നെ ഈശ്വര പൂജയിലോ പ്രകൃതി ഭംഗി ആസ്വദിക്കാലോ ആണ് അവർക്കിഷ്ടം.

ഇത് കാണുന്ന മനുഷ്യ അൽപ്പൻമാർ അവരെ ലക്‌ഷ്യം ഇല്ലാത്ത മനുഷ്യ ജന്മം എന്ന്
അവഹേളിക്കാറുണ്ട്.

അവർ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആയി പാമ്പ് വിദ്യകളും കൺകെട്ടും കാണിച്ചാണ്
അഷ്ടിക്ക് വക ഉണ്ടാക്കുന്നത് എന്നു കാണുന്നവർ ക്ക് തോന്നും എങ്കിലും. അത് അവരുടെ
അമാനുഷിക ശക്തി തിയെന്ന് ആർക്കും അറിയില്ല .

13കുലവും പാമ്പാട്ടികളും വ്യത്യസ്തരാണ അത് മനസ്സിൽ വക്കുക അവ വരെയും
പാമ്പാട്ടികളെയും വേറിട്ടു തിരിച്ചറിയുക കഷ്ടം തന്നെയാണ്.

നാഗകുലഃജർക്കു സർപ്പദംശനം ഏൽക്കില്ല,മറ്റൊന്ന് അവർക്ക് പാമ്പുകളായി രൂപം മാറാൻ
കഴിയും എന്നുള്ളതാണ്. പലപ്പോഴും തങ്ങളുടെ കുട്ടികളെ പാമ്പിന്റെ കുടയിൽ ഇട്ടുകൊണ്ട്
അവർ യാത്ര ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ വിദ്യ കാണിക്കുമ്പോൾ പാമ്പുകൾ അവർ
പറയുന്നത് അനുസരിക്കുമ്പോൾ നമുക്കാൽബുദം തോന്നാമെങ്കിലും.
അനുസരിക്കുന്നവർ പാമ്പുകളല്ല അത് നാഗകുലക്കാരആണ്.

ഇവരുടെ മറ്റൊരുകഴിവ് വരാൻ ഉള്ള അപകടം മുൻകൂട്ടി അറിയാൻ ഉള്ള സിദ്ധി ആണ്.

നാഗകുലജാതർക്ക് വിഷം ഉണ്ട്‌ അവരുടെ ദംശനത്തിനു ആനയെക്കൊല്ലാനുള്ള വിഷം വരെ
ഉണ്ടാകാറുണ്ട്.

ചരിത്രം പറയാൻ ഇനിയും ഒരുപാട് സമയം വേണം. ഈ നിമിഷത്തിൽ ഒരുപാട് കാര്യങ്ങൾ
നടക്കുന്നതിനാൽ നമുക്ക് അതെല്ലാം കണ്ടു തിരിച്ചു വരാം.

നാഗ കുലത്തിൽ കറുത്ത സുന്ദരിക്കും വെളുത്ത സുന്ദരനും, കുഞ്ഞു പിറക്കാൻ
പോകുന്നു(നാഗമായ് മാറുമ്പോൾ അവൾ കറുപ്പിൽ വെള്ളവരെയുള്ള വെള്ളികെട്ടനെ പോലെയും,
അയ്യാൾ മഞ്ഞ ചേരയെപ്പോലെയുമാണ് ).
നാഗ കുലത്തിൽ ഇരട്ടക്കുട്ടികൾ സാദാരണയാണ്.

സ്വർണം പ്രസവവേദനയിൽ ആണ് വേദന കൂടുമ്പോൾ അവളുടെ പാദി മുകൾ ശരീരം പാമ്പായി അയാളെ
ചുറ്റുന്നുണ്ട്, വീണ്ടും മനുഷ്യ രൂപം. ഒടുവിൽ അവൾ ഒരു കോച്ച് നാഗ സുന്ദരിയെ
പ്രസവിച്ചു.

പ്രസവിച്ച് ഉടനെ 13ആം കുലക്കാർക്ക് ഇരട്ട നാവുണ്ടാകും,പിന്നീട് അത് മനുഷ്യ നാക്കു
പോലാകും. അവളുടെ കോമ്പല്ലുകൾ കുർത്തിരുന്നു അത് അതിശക്തമായ വിഷമുള്ളവൾ എന്നതിനുള്ള
അടയാളമയമായ വേണം എടുക്കാൻ.
പ്രസവ പീഡയിൽ അവൾ കരായത്ത് അവളുടെ മനോശക്തി ആയും കാണണം.
********************************************

ചന്ദ്രോത്-കൃഷ്ണൻന്റെ മന.
(കുറച്ചു സമയം മുൻപ് )

കൃഷ്ണ കുമാരൻ എന്ന കൃഷ്ണന് ഉൾ വിളി.

കൃഷ്ണൻ തന്റെ സഹധര്മിണി ആയ ലക്ഷ്മിയെയും കുട്ടികളെയും വിളിച്ചു പൂജ പുഷ്പം
കൊണ്ടുവരാൻ ആജ്ഞാപിച്ചു.

പട്ടുടുത്തു ധൃതിയിൽ നിലവിളക്ക് കൊളുത്തി പരദേവതക്ക് ഇഷ്ടപൂജ ചെയ്തു ആവാഹിക്കാൻ
തുടങ്ങി. പരദേവത പ്രീതി തെളിഞ്ഞപ്പോൾ.മഞ്ഞളും ചുണ്ണാമ്പും ചെറുനാരങ്ങായും ചേർത്ത്
കുരുതി ചായം കല്ലിൽ കമിഴ്ത്തി.

ശംഗു കയ്യിലെടുത്തു കിഴക്കോട്ടു തിരിഞ്ഞു ശ്വാസം വലിച്ചു ദീര്ഘമായി ശംഗ് വിളിച്ച
ശേഷം ദേവി പ്രീതി ക്കായി പൂജകൾ തുടർന്നു. അദ്ദേഹം സ്വല്പം ആശങ്കാകുലനായ്
കാണപ്പെട്ടു.

ആരും പറതെ തന്നെ ലക്ഷ്മിയും മക്കളും അദ്ദേഹത്തിന് ഇടതു ഭാഗത്തായി തൊഴുനിന്നു.

*********************************************

കാഞ്ഞിരമരം ലക്ഷ്യമായി സ്വരസൗതി നടക്കുന്നു,പകൽ പോലും കാഞ്ഞിരച്ചുവട്ടിൽ
ഇരുട്ടായിരിക്കും അപ്പോൾ രാത്രി യുടെ കാര്യം പറയാനുണ്ടോ.

പക്ഷേ അവൾ ലവലേശം ഭയമില്ലാതെ നടന്നു. സർപ്പകാവിനു നടുക്കാണ് കാഞ്ഞിരംമരം
അതിനുചവട്ടിൽ നാഗപ്രധിഷ്ട അവിടുന്ന് അംമ്പതുവരെയകലെ ബ്രഹ്മരാക്ഷസിന്റെ തറ.

“കർമ്മങ്ങൾ കരുതിയായിരിക്കണം,
മനസ് ഏകാകൃതം ആയിരിക്കണം”.

ഞങ്ങൾ കൂടെയുണ്ട്.

“ഇത്‌ കാവാണ് പ്രകൃതിയാണ്‌ ,കാവിലെ നീതിയും നിയമവും വേറെയാണ്”.

രാജേന്ദ്രന്റെ ശബ്ദം.

ടിപ്പു ഓരിയിടാൻ തുടങ്ങി,കൊലായിൽ കട്ടിലിനടിയിൽ ഒളിച്ച കൈസറും അവനോടൊപ്പം കൂടി.

തോഴുത്തിലെ പശുക്കൾ മുകളിലേക്കുനോക്കി ചാടുവാൻ തുടങ്ങി.അടുത്തുള്ള കാട്ടിൽനിന്നും
കുറുക്കന്മാരുടെ ഓരി.ആകെ ഭയാനകമായ അന്തരീക്ഷം.

സരസ്വതി ഉയർത്തിപ്പിടിച്ച വിളക്കും,വടവാളുമായ് നടക്കുന്നു.ഇപ്പോൾ.വടവാളിന്റെ ഭാരം
ലവലേശം അവളെ ബാധിക്കാത്ത പോലെ. കുത്തുവിളക്കിലെ തിരി അനങ്ങാതെ കത്തി കൊണ്ടിരുന്നു.

അവളുടെ മനസ് അല്പം പോലും ചഞ്ചലമല്ല എന്നതിന് സാക്ഷിയാണത്.

കുമാരി കുത്തുവിളക്കാൽ നാഗത്തട്ടിൽ നാഗരാജാവിനു ദീപം തെളിക്കുക.

സരസ്വതി വിളക്കുകൾ തെളിച്ചു പ്രാർത്ഥിച്ചു.

ഇനി ബ്രഹ്മരാക്ഷസിനെ ച്ചുറ്റി നാഗത്തട്ടിനെയും ചുറ്റി വലിയ പ്രദിക്ഷണം(അതായത്
നാഗത്തട്ടും, രാക്ഷസിന്റെ തറയും ചേർത്ത് ദീർഘ വൃത്തത്തിൽ പ്രദിക്ഷണം ) പാർവതി
അമ്മയുടെ സ്വരം.

സരസ്വതി നാഗ ത്തിട്ടിന്റെ വലത്തുചേർന്നു ചുറ്റി ബ്രഹ്മരക്ഷസിന്റ തറ
ലക്ഷ്യമായിനടന്നു. അവൾ തറക്കു മുന്നിൽ പ്രാർത്ഥിച്ചു.

അപ്പു,അമ്മു തറയിൽ പൂ വിതറുക.
അപ്പുവും കുനിഞ്ഞു നിന്നു പൂവ് എടുത്തു ഭംഗി ആയി അടുക്കുന്നു.
കുമാരി യും ദളപതിയും പ്രദിക്ഷണം തുടരുക………., നാഗത്താൻ തട്ടിൽ വീണ്ടും
പ്രാർത്ഥിക്കുക …..

അപ്പുവും അമ്മുവും കുനിഞ്ഞു നിന്നു പൂവ് അടുക്കന്നത് കണ്ട് പാർവതി അമ്മയിൽ ഒരു ഗൂഡ
മന്ദസ്മിതം.

അപ്പോഴേക്കും പാർവതി 50വരേ ദൂരെ ഉള്ള നാഗത്താൻ തട്ടിൽ നാഗരാജാവിനെയും,നാഗയക്ഷിയേയും
പ്രാർത്ഥിച്ചു. പെട്ടന്ന് നായയുടെയും കുറുനരിയുടെയും ഓരിയിടൽ ശബ്ദം നിലച്ചു. കൺ
തുറന്ന പസരസ്വതി കണ്ടത്.

ബ്രഹ്മരാക്ഷസിന്റ തറക്കു അടുത്തു കുത്തി വെച്ചിരുന്നു കൊടുവാൾ ഊരി എടുത്തു ഒരു
വ്യഗ്രത്തിന്റെ മുരൾച്ച യോടെ ആഞ്ഞു വീശുന്ന പാർവതി അമ്മയെ ആണ്.

കൊടുവാൾ വീശുമ്പോൾ ഉള്ള മൂളൽ,ഒരലർച്ച വെട്ടുകൊണ്ട് മുറിയുന്ന ശബ്ദം.ര.ക്തത്തിന്റ
രൂക്ഷ ഗന്ധം.

സരസ്വതി മക്കളെ……… എന്നലറി,അവളുടെ കൈയിലെ കുത്തുവിളക്കിലെ ദീപം ആഞ്ഞു കത്തി(അവളുടെ
ഇടതു കൈയ്യിലെ വാൾ വലതു കയ്യിലും വലതുകയ്യിലും… എപ്പോൾ എങ്ങനെ മാറി).കൈലുള്ള വാൾ
പമ്പരം പോലെ ചുറ്റുന്നു അവൾ ബ്രഹ്മ രാക്ഷസിന്റെ തറയിലേക്ക് പഞ്ഞു,അല്ല പറന്നു.

ചിലമ്പിന്റെയും വാളിലെ മണിയുടെയും കിലുക്കം ണിം ണിം ചിൽ…. ചിൽ ൽ.ണിം ണിം … ൽ ചിൽ..
ശബ്ദം മാത്രം.

കളരി അഭ്യാസിയും സർവോപരി യോദ്ധാവ് മായ രാജേന്ദ്രൻ അവളുടെ കുടയെത്താൻ പണിപ്പെട്ടു.
അരുത് ……..എന്നവൻ പറയുന്നു.

കോപത്താൽ വിറക്കുന്നു അവൾ ഞൊടിയിടയിൽ പാർവതി അമ്മയുടെ രണ്ടുകൈപ്പാട്‌ അകലെ , അവളുടെ
കൈയ്യിലെ വടവാൾ പാർവതി അമ്മയുടെ കഴുത്തിനുനേരെ പാഞ്ഞു.രാജേന്ദ്രൻ അവളെ പിന്നിൽ
നിന്നും ചുറ്റിപിടിച്ചു വലിച്ചു പക്ഷെ വൈകി പോയിരുന്നു. കയ്യിലുരുന്ന കൊടുവാൾ
പാർവതി അമ്മയുടെ കഴുത്തിനുനേരേ ശരവേഗത്തിൽ .പാഞ്ഞു ..

തുടരും.