മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം – 5


ലേക്ക് ഐല്‍ നോത്രേ ഡാം, അല്ലെങ്കില്‍ നോത്രേ ഡാം ഐലന്‍ഡ് ലേക്കിന്‍റെ കരയില്‍ ആണ് കാതറിന്‍റെ വീട്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് വിക്തോര്‍ ഹ്യൂഗോയുടെ പ്രസിദ്ധമായ രചനയുടെ പേരിലുള്ള ആ തടാകത്തിന്‍റെ മനോഹാരിത വാക്കുകള്‍ക്കപ്പുറമാണ്.



“എന്താ ഇവിടെത്തന്നെ വീട് വാങ്ങാന്‍ കാരണം?”

പിറ്റേ ഞായറാഴ്ച്ച പള്ളിയില്‍ വെച്ച് കണ്ടപ്പോള്‍ റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് തന്നോട് ചോദിച്ചു.



“പുസ്തകങ്ങള്‍ ആണ് എപ്പോഴും കൂട്ട്..”



താന്‍ പറഞ്ഞു.



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഈ ലേക്ക് എന്‍റെ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍റ്റെ പേരിലാണ്…അതാണ്‌ കാരണം…”





ഒരു ലൈബ്രേറിയന്‍ എന്ന നിലയില്‍ പുസ്തകങ്ങളുമായി അടുപ്പമുള്ള കാതറിന് ആ വീട് വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെങ്കിലും അത് തന്നെയാണോ യഥാര്‍ത്ഥ കാരണം എന്ന് പലതവണ ആലോചിച്ചിട്ടുണ്ട് അവള്‍.



ലമ്പര്‍ ജാക്ക് ബ്രേക്ഫാസ്റ്റ് [പഴങ്ങളും കേക്കുമടങ്ങുന്ന കനേഡിയന്‍ പരമ്പരാഗത പ്രഭാത ഭക്ഷണം.] ഉണ്ടാക്കുന്ന തിരക്കിനിടയില്‍പ്പോലും അവള്‍ക്ക് ജനാലയിലൂടെ തടാകത്തിന്റെ അഗാധ ശാന്തതയിലേക്ക് നോക്കാതിരിക്കനായില്ല. തടാകക്കരയിലെ ഈ വീട് വാങ്ങിയത് തെറ്റായ തീരുമാനമായിരുന്നോ? അവള്‍ സ്വയം ചോദിച്ചു. സ്റ്റീഫന്‍ ഡേവിസിനെ മറക്കാനാണ് താന്‍ ക്യുബെക് വിട്ടത്. പക്ഷെ, കരയില്‍ നിബിഡമായി നില്‍ക്കുന്ന മെക്സിക്കന്‍ ഡാലിയകളെ തൊട്ടുതഴുകുന്ന നോത്രേ ഡാം ഐലന്‍ഡ് തടാകത്തിരകള്‍ സ്റ്റീഫനെയല്ലാതെ മറ്റാരെയും ഓര്‍മ്മിപ്പിക്കുന്നില്ല താനും, എപ്പോഴും.



കാരണം ഇതുപോലെ ഒരു തടാക തീരത്ത് വെച്ചാണ്, ക്യുബെക്കിലെ ലേക്ക് അല്‍ബനേലില്‍ വെച്ചാണ്‌, താന്‍ അയാളെ ആദ്യം കാണുന്നത്.



പിന്നെ, അതേ തടാക കരയില്‍ ആണ് പ്രണയം മധുരിക്കുന്ന മയില്‍ നൃത്തമായി മുറുകിയ നാളുകള്‍ അവനുമായി താന്‍ ഏതാണ്ട് മുഴുവന്‍ പിന്നിട്ടത്…



ട്യൂലിപ്പ് പുഷ്പ്പങ്ങളുടെ മദഗന്ധം കാറ്റില്‍ നിറഞ്ഞ ഒരു തടാകതീര സായാഹ്നത്തില്‍, വസന്തം പുകഞ്ഞു കത്താന്‍ തുടങ്ങിയ ഏപ്രില്‍ മാസത്തില്‍, പരസ്പ്പരം കരവലയത്തില്‍ അമര്‍ന്നുണര്‍ന്ന്‍ നില്‍ക്കവേ താന്‍ ചോദിച്ചു:-



-ഇന്ന് കവിതകള്‍ ഒന്നുമില്ലേ?



-ഉണ്ട്…കാതറിന്‍…കവിതയില്ലാതെ എനിക്ക് നിന്‍റെ മുമ്പില്‍ നില്‍ക്കാന്‍ പറ്റുമോ?



-കേള്‍ക്കട്ടെ…



-തെളിമാനത്തിനു താഴെ, ചുറ്റും ബൊഹീമിയന്‍ പക്ഷികള്‍ വിദൂരതയില്‍ നിന്ന് പറന്നടുക്കുമ്പോള്‍, പൂത്തുലയുന്ന ചന്ദന മരത്തില്‍ കൂട് കൂട്ടിയ വാനമ്പാടിയായി നീ എന്‍റെ മുമ്പില്‍ നില്‍ക്കുന്നു കാതറിന്‍…



-വൌ…നല്ല ഇമേജറി…



-കാതറിന്‍, ഇപ്പോള്‍ എനിക്ക് ഹൃദയരക്തത്തില്‍ ചാലിച്ച ഒരു സ്വപ്നമുണ്ട്. പറയട്ടെ, ഞാനത്?



-എന്താ അത്?



-മെയ് മാസമഴമേഘമായി വന്ന് നിനക്ക് ഒരു കുളിരാകട്ടെ ഞാന്‍?



-എന്നുവെച്ചാല്‍?



– എന്നുവെച്ചാല്‍ മഴയായി വന്ന് എനിക്ക് നിന്നെ നനയ്ക്കണം. അഗ്നിയായി വന്ന് ദഹിപ്പിക്കണം, വസന്തമായി വന്ന് പുഷപ്പനൃത്തമാടണം, ശിശിരമായി വന്ന് നിന്‍റെ ഇലയുടയാടകള്‍ അഴിക്കണം…



-പന്നീ, അതിന്‍റെ ഇന്നര്‍ മീനിംഗ് എനിക്ക് മനസ്സിലായില്ല എന്ന് കരുതരുത്…എന്നെ ന്യൂഡ്‌ ആക്കിയിട്ട് നിനക്ക് സെക്സ് ചെയ്യണം എന്നല്ലേ പച്ചയ്ക്ക് പറഞ്ഞാല്‍?



ലേക്ക് ആല്‍ബനേലിന്‍റെ ഇളം ചൂടാര്‍ന്ന കരയില്‍, ട്യൂലിപ്പുകളുടെ സുഗന്ധം നിറഞ്ഞ കാറ്റില്‍, അവനെ തള്ളിമറിച്ചിട്ട്‌ താന്‍ അവന്‍റെ കയ്യില്‍ നിന്നും മണലിലൂടെ ഓടി…



പിന്നാലെ അവനും…



അവസാനം കിതച്ചുകൊണ്ട് താന്‍ നില്‍ക്കുമ്പോള്‍, അവന്‍റെ പ്രണയത്തിന്‍റെ ചൂട് അറിയാനുള്ള മോഹം തന്‍റെ ആത്മാവിലേക്ക് കൂടി പടര്‍ന്നിരുന്നു…



പിന്നെ, എത്രയോ പ്രാവശ്യം, ലേക്ക് അല്‍ബേനിന്‍റെ, ട്യൂലിപ്പ് പൂക്കളുടെ സുഗന്ധം നിറഞ്ഞ കാറ്റില്‍, അയാളുടെ വീട്ടില്‍, തടാക സംഗീതത്തിന്‍റെ മുറുകിയ താളം കേട്ട് അവന്‍റെ പ്രണയമറിഞ്ഞിട്ടുണ്ട് താന്‍…



ഭ്രാന്തമായ പ്രണയം, ഭ്രാന്തമായ ഭോഗം, ഭ്രാന്തമായ രതിമൂര്‍ച്ചകള്‍…



പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു. സ്റ്റീഫനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളില്‍ നിന്നും അപ്രതക്ഷ്യമായി. വാതിലിനപ്പുറത്ത് നിന്നും ഓക്സിലിയറി ക്രച്ചസിന്‍റെ സഹായത്താല്‍ നെവില്‍ അങ്ങോട്ട്‌ വന്നു. നെറ്റിയില്‍ മുറിവുണ്ട്. മുഖത്ത് കുറ്റബോധമുണ്ട്. ഒരു നിമിഷം ദേഷ്യമവളെ കീഴടക്കിയെങ്കിലും പിന്നെ ദയനീയഭാവവും അവസാനം സ്നേഹവുമവളില്‍ നിറഞ്ഞു.



“നല്ല വേദനയുണ്ട് മമ്മാ…”



അവന്‍ പറഞ്ഞു.



അവള്‍ അടുത്ത് വന്ന്‍, അവന്‍റെ തലമുടിയില്‍ അരുമയായി തഴുകി. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് അലിവോടെ നോക്കി. അവന്‍റെ നെറ്റിയില്‍ അവളുടെ ചുണ്ടുകള്‍ അമര്‍ന്നു. പിന്നെയും അല്‍പ്പ നേരം അവള്‍ അവനെ നോക്കി നിന്നു.



“നെവീ…”



സ്വരത്തില്‍ പാരുഷ്യം കലര്‍ത്താന്‍ ശ്രമിച്ച് കാതറിന്‍ അവനെ വിളിച്ചു.



“ഞാന്‍ നിന്‍റെ പപ്പയെ വിളിക്കാന്‍ പോകുവാ…”



“നോ…”



അവന്‍ പെട്ടെന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു.



“എന്‍റെ കൂടെ നിന്നാല്‍ ശരിയാകില്ല നീ…നിനക്കിപ്പോള്‍ വേണ്ടത് പപ്പയെ ആണ്…”



“മമ്മാ…”



അവനവളെ സൂക്ഷിച്ചു നോക്കി.



“സ്കൂളില്‍ നിന്ന് പണിഷ്മെന്‍റ്റ് എന്താ കിട്ടാന്‍ പോണത് എന്ന് ചിന്തിച്ചോ നീ?”



അവളുടെ രൂക്ഷമായ സ്വരത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നെവില്‍ തലകുനിച്ചു.



“റസ്റ്റിക്കേറ്റ് ചെയ്താല്‍? റസ്റ്റിക്കേറ്റ് ചെയ്താല്‍ പിന്നെ എവിടെ പോകും നീ? ഏത് സ്കൂളില്‍ പഠിക്കും?”



നെവില്‍ തല ഉയര്‍ത്തിയില്ല.



“അത്കൊണ്ടാണ് പറയുന്നത്, നിനക്ക് എന്നെ അല്ല ഇപ്പോള്‍ വേണ്ടത്, നിന്‍റെ പപ്പയെ ആണ്…ഈസ് ദാറ്റ് ക്ലിയര്‍?”

**************************************************



ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ ഓഫീസിന് വെളിയില്‍ കസേരയില്‍ ക്രച്ചസ്സുമായി ഇരിക്കുമ്പോള്‍ നെവിലിന് അസ്വസ്ഥത വെളിയില്‍ കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.



കേട്ടതൊക്കെ ശരിയാണ് എങ്കില്‍, സ്കൂള്‍ നിയമമനുസരിച്ചും ഫെഡറല്‍ നിയമമനുസരിച്ചും പരമാവധി ശിക്ഷ റസ്റ്റിക്കേഷനില്‍ കുറഞ്ഞതൊന്നുമല്ല. മറ്റെല്ലാം ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. അയാള്‍ തനിക്ക് ശിക്ഷയിളവ് തരാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല.

മമ്മായെന്ത് ചെയ്യും ശിക്ഷ ഇനി റസ്റ്റിക്കേഷനാണെങ്കില്‍?



അവനൊരെത്തും പിടിയും കിട്ടിയില്ല.



പെട്ടെന്ന് ഡീനിന്‍റെ കതക് തുറക്കപ്പെട്ടു. അതില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. റെഡ് ഹൌസ് ഫ്ലവര്‍ ഉണ്ട് അവളുടെ കോളറില്‍.



“ഡീന്‍ അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു,”



അത് പറഞ്ഞ് അവള്‍ കോറിഡോറിലൂടെ പോയി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


നെവില്‍ അകത്തേക് ചെന്നു.



മേശമേല്‍ വിടര്‍ത്തി വെച്ച പുസ്തകത്തിലാണ് ഡീനിന്‍റെ ശ്രദ്ധ.



“സാര്‍…”



അവന്‍ വിളിച്ചു.



“മിസ്റ്റര്‍ റെയ്ഗന്‍…”



അവന്‍ വിളിയാവര്‍ത്തിച്ചു.



“ആഹ്…”



അയാള്‍ മുഖമുയര്‍ത്തി നോക്കി.



“നെവില്‍…കമോണിന്‍…”



അയാള്‍ കൈ ഉയര്‍ത്തി കസേര ചൂണ്ടിക്കാണിച്ചു.



നെവില്‍ ഇരിപ്പിടത്തില്‍ ഇരുന്ന് അയാളെ നോക്കാന്‍ ശ്രമിച്ചു.



“ദിലീപിന്‍റെ അവസ്ഥ അത്ര നിസ്സാരമല്ല…”



പ്രോഫസ്സര്‍ ജസ്റ്റിന്‍ റെയ്ഗന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.



നെവില്‍ ഒന്നും പറയാനാവാതെ മുഖം താഴ്ത്തി.



“സെയിന്‍റ് ലോറന്‍സ് സ്കൂളിന്‍റെ സിറ്റി റാങ്ക് എത്രയാണ് എന്ന് നെവിലിന് അറിയാമോ?”



അയാള്‍ ചോദിച്ചു.



“അറിയാം മിസ്റ്റര്‍ റെയ്ഗന്‍…”



അവന്‍ പറഞ്ഞു.



“റാങ്ക് നമ്പര്‍ വണ്‍…”



“ഓക്കേ…നാഷണല്‍ റാങ്കിങ്ങില്‍ ഏത് പൊസിഷനിലാണ് നമ്മുടെ സ്കൂള്‍…ഓവര്‍ ആള്‍ പെര്‍ഫോര്‍മന്‍സില്‍…?”



“നമ്പര്‍ സിക്സ് സാര്‍…”



“ഫോറിന്‍ സ്റ്റുഡന്‍റ്റ്സിന്‍റെ പെര്‍സെന്‍റ്റ്?”



“ഫോര്‍ട്ടി, സാര്‍…”



അയാള്‍ അല്‍പ്പ നേരം നിശബ്ദനായി അവനെ നോക്കി. അയാളുടെ നോട്ടം നേരിടാന്‍ നെവിലിന് അല്‍പ്പം ബുദ്ധിമ്മുട്ട് തോന്നി.



“നെവില്‍…”



പിന്നെ ജസ്റ്റിന്‍ റെയ്ഗന്‍ അവനെ വിളിച്ചു.



“ക്യുബെക്കില്‍ നിന്നും സെയിന്‍റ് ലോറന്‍സ് സ്കൂളിലേക്ക് വരാനുണ്ടായ സാഹചര്യം നിനക്ക് ഓര്‍മ്മയുണ്ടോ?”



അവന്‍റെ മുഖം വീണ്ടും താഴ്ന്നു.



പിന്നെ വിഷമിച്ച് മുഖമുയര്‍ത്തി. അയാളുടെ നേരെ നോക്കി പതിയെ ശിരസ്സനക്കി.



“ഇന്‍ വോയിസ്, പ്ലീസ്…”



പ്രോഫസ്സര്‍ റെയ്ഗന്‍ ശബ്ദമുയര്‍ത്തി.



“എനിക്ക് ഓര്‍മ്മയുണ്ട് സാര്‍…”



“ഗുഡ്…”



അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു. അയാളുടെ പുഞ്ചിരി പക്ഷെ തന്നെ ദഹിപ്പിക്കുന്നത് പോലെയാണ് നെവിലിന് തോന്നിയത്.



“ഇപ്പോള്‍ കൂട്ടുകാരാക്കിയിരിക്കുന്നവരുടെ ഹിസ്റ്ററി വല്ലതും നെവിലിന് അറിയാമോ?”



എന്താണ് പറയേണ്ടത് എന്ന് അവന് അറിയില്ലായിരുന്നു.



“പോട്ടെ, അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം…”



അയാള്‍ വീണ്ടും പുഞ്ചിരിച്ചു.



“ഫിലിപ്പ്….”



ഡീന്‍ ഉരുവിട്ടു.



“രണ്ട് മാസം റിഹാബിലിറ്റെഷന്‍ സെന്‍റ്ററില്‍ കഴിഞ്ഞിട്ടുണ്ട്, ഡ്രഗ് ടേക്കിങ്ങിന്….നാല് പോലീസ് കേസുണ്ട് സ്ട്രീറ്റ് ഫൈറ്റിന്… രണ്ട് പ്രാവശ്യം പരീക്ഷ ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട് മാല്‍പ്രാക്റ്റീസ് നടത്തിയതിന്….”



അവന്‍ അയാളെ നോക്കി തലകുലുക്കി.



“രവീണ…”



അയാള്‍ മന്ത്രിച്ചു.



“ഡ്രഗ് അഡിക്ഷന്‍ മാറ്റാന്‍ റിഹാബിലിറ്റെഷന്‍ ആറുമാസം. ഷോപ്പ് ലിഫ്റ്റിംഗ് [കടകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കല്‍] അഞ്ചു തവണ… ക്ലാസ് മേറ്റിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുന്നു ഇപ്പോള്‍…”



ഇത്തവണ നെവില്‍ ശരിക്കും ഞെട്ടുന്നത് ഡീന്‍ കണ്ടു.



“ജഗദീഷ്….”



ഡീന്‍ പറഞ്ഞു.



“ഏഴ് കേസുകളുണ്ട് അവന്‍റെ പേരില്‍… മോഷണം, ഫൈറ്റ്, ആള്‍ക്കഹോള്‍…”



നെവില്‍ തലകുലുക്കി.



“സാന്ദ്ര…”



ഡീന്‍ വീണ്ടും ഉരുവിട്ടു.



“ഡ്രഗ്സ്…റിഹാബിലിറ്റെഷന്‍ ഉണ്ടായിട്ടില്ല…അവളുടെ അച്ഛന്‍ പണമെറിഞ്ഞ് സാക്ഷികളുടെ മൊഴി മാറ്റിച്ചു…അതുകൊണ്ട് രക്ഷപ്പെട്ടു…ആല്‍ക്കഹോള്‍ ലഹരിയില്‍ വഴക്കുണ്ടാക്കി ഒരാളുടെ തലയടിച്ചു പൊട്ടിച്ചു… അവിടെയും അവളുടെ പണക്കാരന്‍ അച്ഛന്‍ ദൃക്സാക്ഷികള്‍ക്ക് പണം നല്‍കി കേസ് ഒതുക്കി…



നെവില്‍ കേട്ടിരുന്നു.



അയാള്‍ പറഞ്ഞതൊക്കെ വിദ്യാര്‍ഥികളെപ്പറ്റിയുള്ള കോണ്‍ഫിഡന്‍ഷ്യലായ കാര്യങ്ങളാണ്. പുറത്ത് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍. എന്തുകൊണ്ടായിരിക്കാം തന്നോട് ഇയാള്‍ ഇതൊക്കെ പറഞ്ഞത്?



നെവിലിന് മനസ്സിലായില്ല.



“ഇനി നിന്‍റെ കാര്യം…”



അയാള്‍ തുടര്‍ന്നു.



“ട്രെസ്സ്പാസ്സ് ചെയ്യാന്‍ പാടില്ലാത്ത പ്രോപ്പര്‍ട്ടിയിലാണ് നിങ്ങള്‍ ഇന്നലെ രാത്രി ചെലവിട്ടത്, നിങ്ങള്‍ എല്ലാവരുടെയും പ്രായം ഇരുപതില്‍ താഴെയാണ്, അനുവദിച്ച ആല്‍ക്കഹോള്‍ ഇരുനൂറു മില്ലീലിറ്റര്‍, ഓരോരുത്തരും കഴിച്ചത്, ഒന്നര ലിറ്റര്‍….”



നെവില്‍ തലകുനിച്ചു.



“അതിനും പുറമേ….”



ഡീന്‍ തുടര്‍ന്നു.



“അതിനും പുറമേ, എസ് പി സി എയുടെ വസ്തുക്കള്‍ നശിപ്പിച്ചു…ഓവര്‍ സ്പീഡില്‍ കാറോടിച്ച് ട്രാഫിക് നിയമം തെറ്റിച്ചു… ലാസ്റ്റിലി….”



ഡീന്‍ അവനെ നോക്കി.



“ലാസ്റ്റിലി…ഷറീഫിന്‍റെ മുമ്പില്‍ നിന്ന് അയാളെ ഇവേഡ് ചെയ്യാന്‍ ശ്രമിച്ചു…”



അയാള്‍ നിര്‍ത്തി നെവിലിനെ നോക്കി.



“കേസ് ഫെഡറല്‍ കോടതിയ്ക്ക് വിട്ടാല്‍ ഒരു വര്‍ഷം വരെ ഇംപ്രിസണ്‍മെന്‍റ്റ് കിട്ടും, മിനിമം…”



സ്വരം പരമാവധി ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് ഡീന്‍ പറഞ്ഞു.



“അങ്ങനെ വന്നാല്‍ നിന്‍റെ ഭാവി എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മുമ്പോട്ട്‌ ഏതെങ്കിലും സ്കൂളോ കോളെജോ നിനക്ക് അഡ്മിഷന്‍ തരുമോ?”



നെവിലിന്റെ മുഖം സ്ഥബ്ധമാകുന്നത് അയാള്‍ കണ്ടു.



“സ്കൂള്‍ നിയമമനുസരിച്ച് ശിക്ഷ എന്താണ് എന്നറിയാമോ നെവിലിന്?”



അവന്‍ തല കുനിച്ചിരുന്നു.



“പറയൂ, അറിയാമോ?”



അവന്‍ മുഖമുയര്‍ത്തി അയാളെ നോക്കി.



“റസ്‌റ്റിക്കേഷന്‍…”



അവന്‍ പറഞ്ഞു.



ഡീന്‍ ഒന്നും മിണ്ടിയില്ല. മൌനമങ്ങനെ തുടര്‍ന്നപ്പോള്‍ നെവില്‍ അസഹ്യതയോടെ അയാളെ നോക്കി. ടെന്‍ഷന്‍ കാരണം അവനിരിപ്പുറച്ചില്ല. ഡീന്‍ ഇപ്പോള്‍ പറയും “റസ്‌റ്റിക്കേഷന്‍…” നെവില്‍ നിന്‍റെ ശിക്ഷ റസ്‌റ്റിക്കേഷന്‍….



“നീ ഇവിടെ ആദ്യ വര്‍ഷമായത് കൊണ്ട് ഞാന്‍ റസ്റ്റിക്കേഷന്‍ തരുന്നില്ല…”



ഡീന്‍ പറഞ്ഞു.



അവിശ്വസനീയതോടെ അവന്‍ ഡീനിനെ നോക്കി. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അവന്‍റെ ചുണ്ടുകള്‍ വിറച്ചു.



“പക്ഷെ…ശിക്ഷയുണ്ട്…”



അവന്‍റെ മുഖഭാവത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അയാള്‍ തുടര്‍ന്നു.


“ഒന്ന്, ഒരാഴ്ച്ച ജാനിറ്റര്‍ വര്‍ക്ക്…സ്വീപിംഗ് അടക്കം…”



ഡീന്‍ അവന്‍റെ പ്രതികരണം അറിയാന്‍ നോക്കി.



നെവില്‍ നിര്‍വികാരനായി ഇരിക്കുകയാണ്.



‘രണ്ട്, ചാരിറ്റി ട്യൂട്ടറിംഗ്…”



നെവില്‍ അപ്പോഴും നിര്‍വികാരത പാലിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“മൂന്ന്‍, ഒരു മാസം മുടങ്ങാതെ മമ്മയോടൊപ്പം ചര്‍ച്ച് അറ്റന്‍ഡ് ചെയ്യണം…”



നെവില്‍ മുഖം ചുളിച്ചു.



“എന്താ പറ്റില്ലേ?”



അവന്‍റെ ഭാവമാറ്റം കണ്ട് ഡീന്‍ പ്രസന്നത വെടിഞ്ഞ് ചോദിച്ചു.



“പറ്റില്ല” എന്ന് പറഞ്ഞാല്‍ “എന്നാല്‍ റസ്‌റ്റിക്കേഷന്‍” തന്നെയാവാം എന്ന് ഡീന്‍ പറയും.



“പറ്റും…”



നെവില്‍ അനിഷ്ടഭാവത്തോടെയാണെങ്കിലും അങ്ങനെ പറഞ്ഞു.



“നാല്…”



ഡീന്‍ അത് പറഞ്ഞ് അവനെ നോക്കി.



എന്തും സഹിക്കാന്‍ തയ്യാറായ അവസ്ഥയിലാണ് അവന്‍റെ ഇരിപ്പെന്ന് അയാള്‍ കണ്ടു.



“സ്കൂളിലെ ഫാള്‍ സീസണിലെ ഡ്രാമയില്‍ അഭിനയിക്കുക…”



സ്കൂളില്‍ എല്ലാ വര്‍ഷം നാല് നാടകങ്ങള്‍ അരങ്ങേറും. ഓരോ സീസണിലും ആണത് നടക്കുക. സമ്മര്‍, വിന്‍റര്‍, ഫാള്‍, മഴക്കാല സീസണുകളില്‍.



“നോ…”



അവന്‍ പെട്ടെന്ന് പറഞ്ഞു.



“എന്താ?”



സ്വരത്തില്‍ ക്രുദ്ധത വരുത്തി ഡീന്‍ പെട്ടെന്ന് ചോദിച്ചു.



“എന്തെങ്കിലും പറഞ്ഞോ?”



“സാര്‍, ഹാര്‍ഡ് ആയ മറ്റു എന്ത് പണീഷ്മെന്‍റ് വേണേലും തന്നോളൂ, പക്ഷെ ഡ്രാമയില്‍ അഭിനയിക്കുന്നത്…”



“ശരി…”



അവന്‍റെ അപേക്ഷ സമ്മതിച്ചത് പോലെ ഡീന്‍ പറഞ്ഞു.



അവന്‍റെ മുഖം പ്രകാശമാനമായി.



“സമ്മതിച്ചു…ഡ്രാമ വേണ്ട…”



അവന്റെ മുഖത്തെ പ്രസന്ന ഭാവത്തിലേക്ക് അയാൾ ഒരു നിമിഷം നോക്കി.



“ചര്‍ച്ചില്‍ പോക്കും ജാനിറ്റര്‍ വര്‍ക്കും ട്യൂട്ടറിംഗ് വര്‍ക്കും വേണ്ട..പകരം ഒരെണ്ണം തരാം..മതിയോ?”



ഡീനിന്‍റെ മുഖമിരുണ്ടു. അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നവന് മനസ്സിലായി.



“ഇതിനെല്ലാം പകരം റസ്‌റ്റിക്കേഷന്‍ ലെറ്റര്‍ ഒപ്പ് വെച്ചു തരാടാ മൈരേ”, എന്നാണ് ഇയാള്‍ പറയാന്‍ പോകുന്നത്!



“അത് മതിയോ മിസ്റ്റര്‍ നെവില്‍?”



“വ്…വേ…വേണ്ട മിസ്റ്റര്‍ റെയ്ഗന്‍…”



കണ്ണുകള്‍ താഴ്ത്തി അവന്‍ പറഞ്ഞു.



“ഞാന്‍ ഡ്രാമയില്‍ അഭിനയിച്ചോളാം…”



“ചെയ്ത തെറ്റിന്റെ ഗ്രാവിറ്റി മനസ്സിലായെങ്കില്‍, പോകുന്നതിനു മുമ്പ് ഇതുകൂടി കേള്‍ക്ക്,”



നെവില്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് ജസ്റ്റിന്‍ റെയ്ഗന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.



“ഈ ശിക്ഷയിളവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇതുപോലെ മറ്റൊരു തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് എഴുതി ഒപ്പിട്ടിട്ട് പോകണം…”



അയാള്‍ ഫയലില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് അവന്‍റെ നേരെ നീട്ടി.



“നീ ഒപ്പിടുന്ന എഗ്രീമെന്‍റ്റ് തെറ്റുന്ന നിമിഷം, ഈ ശിക്ഷയിളവ് ക്യാന്‍സല്‍ ആകും…”



പേപ്പറിലെ ഉള്ളടക്കം വായിക്കുകയായിരുന്ന നെവിലിനോട് അയാള്‍ തുടര്‍ന്നു.



“നീ വായിച്ചുകൊണ്ടിരിക്കുന്ന ടേംസ് അനുസരിച്ച്…ഈസ് ദാറ്റ് ക്ലിയര്‍?”



നെവില്‍ നിശബ്ദനായി അയാളെ നോക്കി.



ഡീന്‍ അവന്‍റെ അടുത്തേക്ക് വന്ന് അവന്‍റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ അതീവ ശാന്തതയോടെ വീണ്ടും ചോദിച്ചു:-



“ഈസ് ദാറ്റ് ക്ലിയര്‍ മിസ്റ്റര്‍ നെവില്‍ സ്റ്റീഫന്‍?”



“യെസ്, മിസ്റ്റര്‍ റെയ്ഗന്‍…”



സ്വരം പതറാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച് അവന്‍ പറഞ്ഞു.



പിന്നെ പേപ്പറില്‍ ഒപ്പ് വെച്ചതിന് ശേഷം ഓഫീസിന് പുറത്തേക്ക് പോയി.

*******************************************************



പിറ്റേ ദിവസം, ഞായര്‍, സൌത്ത് മോണ്‍ട്രിയോള്‍ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്… നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ആരാധാനാലയങ്ങളില്‍ ഒന്നാണ് സൌത്ത് മോണ്‍ട്രിയോളിലെ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്. റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് ആണ് പാസ്റ്റര്‍. ഒരുകാലത്ത് ക്യാനഡയിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒന്നായിരുന്ന ജൊഹാന ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍. ഭാര്യ ജോഹാനയുടെ മരണ ശേഷം ഫാക്ടറികള്‍ എല്ലാം നിശ്ചലമാണ്. മറ്റൊന്നിലും ഉത്സാഹമില്ലാതെ, ബൈബിള്‍ വായനയിലും, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ചാരിറ്റികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലും മാത്രം ശ്രദ്ധിച്ച് ഏക മകളായ ഹെലനോടൊപ്പം ജൊഹാന വില്ലയെന്ന മാന്‍ഷന്‍ ഹൌസില്‍ കഴിയുകയാണ് അദ്ദേഹം.



ചര്‍ച്ചിന്‍റെയകം ഏകദേശം നിറഞ്ഞിരുന്നു. സൌത്ത് മോണ്‍ട്രിയോളിലെ ലോറല്‍ അവന്യൂവിലെ ആ പള്ളിയില്‍ ഏകദേശം നൂറ് ഇടവക അംഗങ്ങളാണുണ്ടായിരുന്നത്. ക്യാനഡയിലെ റിലീജിയസ് ഡെമോഗ്രാഫി നോക്കിയാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്. കാരണം റഷ്യ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ക്യാനഡയുടെ ആകെ ജനസംഖ്യ തന്നെ ഏകദേശം മൂന്നരക്കോടി മാത്രമേയുള്ളൂ. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം.



സാങ്ച്ചുറിയുടെ ലെഫ്റ്റ് എന്‍ട്രി ഡോര്‍ തുറന്ന് റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് പ്രവേശിച്ചു. സകലരുടെയും ശ്രദ്ധ അദ്ധേഹത്തിലേക്ക് നീണ്ടു.



ഭംഗിയുള്ള ഇളം കറുപ്പ് കോട്ടിന്റെ ലേപ്പല്‍സ് വൃത്തിയായി അയണ്‍ ചെയ്ത് നെഞ്ചോരം ചേര്‍ന്ന് അമര്‍ന്നിരുന്നു. ഒരു ചുളിവ് പോലുമില്ലാതെ കോട്ടിന്റെ ഫിറ്റ്‌ സൈഡ് പുറത്തെ ചുവന്ന ബോഗൈന്‍വില്ലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണമേറ്റ് തിളങ്ങി. ഡബിള്‍ വെന്‍റ്റ് ചെയ്ത വെന്‍സും കഫ്സും ഗോര്‍ജ്ജും പെര്‍ഫെക്റ്റ് സ്യൂട്ടിംഗിന്‍റെ മാതൃകയെന്നോണം കൂടുതല്‍ ഭംഗിയായി.



ആറടി ഉയരമുള്ള, സുമുഖനായ, റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ്, തൊണ്ണൂറുകളിലെ സിനിമാതാരം റിച്ചാര്‍ഡ് ഗിയറിന്‍റെ തനിപ്പകര്‍പ്പായിരുന്നു. മുഴക്കമുള്ള ബാരിട്ടോണ്‍ ശബ്ദം, തീക്ഷ്ണ തീവ്രമായ നോട്ടം, ചുണ്ടുകളില്‍ എപ്പോഴും കാണുന്ന പുഞ്ചിരി….



“യേശുവില്‍ പ്രിയ സഹോദരരെ…”



ജര്‍മ്മന്‍ ആക്സെന്‍റ്റില്‍ റവറന്‍റ്റ് ഡെറിക്സണ്ന്‍റെ സ്വരം പള്‍പ്പിറ്റില്‍ നിന്നും മുഴങ്ങി.



“ദൈവത്തോട് പ്രത്യേകമായി നന്ദി പറയേണ്ട ഒരു ദിവസമാണ് ഇന്ന്….”



അത് പറഞ്ഞ് അദ്ദേഹം മൂന്നാമത്തെ നിരയിലിരുന്ന കാതറിനേയും സമീപമിരുന്ന നെവിലിനെയും നോക്കി. കാതറിന്‍ അദേഹത്തിന്‍റെ നേര്‍ക്ക് പുഞ്ചിരി തൂകി. നെവിലാകട്ടെ താല്‍പ്പര്യമില്ലാത്ത ഒരു നോട്ടമെറിഞ്ഞു.



“റെക്സ് ഹോട്ടല്‍ ഉടമ, നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരു വെല്‍ വിഷര്‍, ഇന്ത്യാക്കാരന്‍ ദാമോദരന്‍റെ മകന്‍ ദിലീപ്, എന്‍റെ മകള്‍ ഹെലന്‍റ്റെ സ്കൂള്‍ മേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു….”


അദ്ധേഹത്തിന്‍റെ കണ്ണുകള്‍ നെവിളില്‍ തറഞ്ഞു.



നെവില്‍ തിരിച്ചു നോക്കിയെങ്കിലും പതിയെ കണ്ണുകള്‍ താഴ്ത്തി. അപ്പോള്‍ അങ്ങേ അറ്റത്ത് ഇരുന്ന സാന്ദ്രയെ അവന്‍ കണ്ടു. അമ്മയോടൊപ്പമാണ് അവള്‍. “സാരമില്ല” എന്ന അര്‍ത്ഥത്തില്‍ അവള്‍ കൈ ഉയര്‍ത്തിക്കാണിച്ചു. നെവില്‍ അപ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.



“ഹിന്ദു മത വിശ്വാസിയാണ് അദ്ദേഹമെങ്കിലും നമ്മുടെ മൊത്തം ഇടവകയുടെയും പ്രാര്‍ത്ഥന ആവശ്യപ്പെട്ടിട്ടുണ്ട്…ദൈവ ചിന്തയും അച്ചടക്കവും ധാര്‍മ്മികതയുമില്ലാത്ത നമ്മുടെ ചില ഇടവകാംഗങ്ങളുടെ ക്രൂര പ്രവര്‍ത്തിയുടെ ഫലമായാണ് ആ കുട്ടിക്ക് ഇതുപോലെയൊരു ദുരന്തനുഭവമുണ്ടാക്കിയത്….”



അദ്ദേഹം വീണ്ടും നെവിലിനെ നോക്കി.



അവന്‍ അദ്ധേഹത്തില്‍ നിന്നും കണ്ണുകള്‍ മാറ്റി സാന്ദ്രയെ നോക്കി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“സാരമില്ല,” എന്ന അര്‍ത്ഥത്തില്‍ അവള്‍ വീണ്ടും അവന്‍റെ നേരെ കൈ കാണിച്ചു.



“നമുക്ക് ആരാധന ആരംഭിക്കാം…”



റവറന്‍റ്റ് ഡെറിക്സണ്‍ മുമ്പിലിരിക്കുന്ന വിശ്വാസികളെ മൊത്തത്തില്‍ ഒന്ന് നോക്കിയതിന് ശേഷം പറഞ്ഞു.



അപ്പോള്‍ ക്വയര്‍ അംഗങ്ങള്‍ മുമ്പോട്ട്‌ വന്നു. ക്രീം, ഇളം മഞ്ഞ നിറത്തില്‍ കസ്സോക്കും സര്‍പ്ലീസും അവര്‍ ധരിച്ചിരുന്നു. സ്ത്രീകള്‍ സ്കാര്‍ഫും.



ഏകദേശം പന്ത്രണ്ടോളം ആളുകള്‍ ഉണ്ടായിരുന്നു ക്വയറില്‍.



“ഗോഡ്!”



പിമ്പില്‍ നിന്നും ഒരു സത്രീസ്വരം നെവില്‍ കേട്ടു.



“അതാരാ മിഡിലില്‍ നില്‍ക്കുന്ന ആ സുന്ദരി….?”



“ജീസസ്!”



മറ്റൊരു സ്വരം അവന്‍ പിമ്പില്‍ നിന്നും കേട്ടു.



“ഇത്രയും സൌന്ദര്യമോ? ഈസ് ഷി മേഡ് ഓഫ് ഗോള്‍ഡ്‌?”



നെവില്‍ തല തിരിച്ചു പിമ്പോട്ടു നോക്കി.



പിന്‍ നിരയില്‍ ഇരുന്ന ആസ്ത്രീകളെ അവന്‍ മുമ്പ് കണ്ടിട്ടില്ല. അവന്‍ നോട്ടം അവിടെ നിന്നും പിന്‍വലിച്ചു.



“ആരാ അത്?”



അവര്‍ വീണ്ടും ചോദിക്കുന്നത് കേട്ടു.



“ഹെലന്‍….”



കാതറിന്‍ പിമ്പോട്ട് തിരിഞ്ഞ് അവരോട് പറയുന്നത് നെവില്‍ കേട്ടു.



“ഹെലന്‍ ജൊഹാന ഡെറിക്സണ്‍… റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റിന്‍റെ മകള്‍…”



നെവില്‍ ആദ്യം അദ്ഭുതപ്പെട്ട് മമ്മയെ നോക്കി.



പിന്നെ ക്വയര്‍ ഏരിയായിലേക്കും.



അവിടെ ക്വയര്‍ ഗ്രൂപ്പിന്‍റെ മദ്ധ്യത്തില്‍ ഹെലന്‍ നില്‍ക്കുന്നത് അവന്‍ കണ്ടു.



ഹെലന്‍ ജൊഹാന ഡെറിക്സണ്‍….



[തുടരും]