ഏലപ്പാറയിലെ നവദമ്പതികൾ – 2

കിട്ടിയ പ്രോത്സാഹനങ്ങൾക്ക് നന്ദി…. കമ്പി പ്രതീക്ഷിക്കുന്നവർക്ക് ഈ ലക്കവും നിരാശരാകേണ്ടി വരും…. തേല്ലോന്ന് ക്ഷമിക്കുക….

ഇത്തിരി ജോലിതിരക്കുകളുണ്ട്…. അതിനിടയിലും സമയം കണ്ടെത്തി എഴുതിയതാണ്…. ഇഷ്ടപെട്ടെങ്കിൽ ലൈക്‌ അടിക്കുക… കമന്റ്സ് ഇടുക… ഇഷ്ടമായെങ്കിൽ മാത്രം മതി….

ഈ ഭാഗവും തുടങ്ങട്ടെ….

റീന ശ്രീയുടെ ശരീരത്തിലേക്കും അയ്യാളെയും മാറി മാറി നോക്കി കൊണ്ടിരുന്നു…

ഡോർ തുറന്നു നിന്ന മനുഷ്യൻ റീനയെ തന്നെ നോക്കി നിന്നു…

പക്ഷെ അയാളെ കണ്ട് റീനയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി…

റീന : ചേച്ചി… അയ്യാൾ..????????

ആ വ്യക്തിയിലേക്ക് റീന കൈ ചൂണ്ടിയതും അവൾ ദേവിയുടെ തോളിലേക്ക് കുഴഞ്ഞു വീണു……..

വൻ തിരക്കായിരുന്നു ശ്രീയുടെയും ശാന്തിയുടെയും സംസ്കാര ചടങ്ങിന്…

വരുന്നവർ റീനയുടെ സങ്കടം കണ്ട് ഒപ്പം കരയാതെ മടങ്ങിയിരുന്നില്ല…..

ബാലന്റെ ഒക്കത്തുള്ള പാച്ചുവിനെ കണ്ട് കണ്ണു നനയാത്ത ആരും തന്നെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല….

ചടങ്ങിന് വന്ന എല്ലാവരും കൂടുതലും ശ്രദ്ധിച്ചത് ഒരേയൊരാളെ മാത്രമായിരുന്നു….

അയാളെ തന്നെയാണ് റീനയും ശ്രദ്ധിച്ചു കൊണ്ടിരുന്നത്….

വരുന്നവർ ഒക്കെ കണ്ടു തൊഴുതു മടങ്ങുമ്പോൾ മൃത ശരീരങ്ങളുടെ കാൽ ഭാഗത്തു മാറി നിന്നിരുന്ന അയാളെ റീന ദേവിയുടെ തോളിൽ കിടന്നു നോക്കികൊണ്ടിരുന്നു….

റീനയുടെ നോട്ടം മനസ്സിലാക്കിയ ദേവി റീനയുടെ താടിയിൽ പിടിച്ചു തന്റെ മുഖത്തേക്ക് തിരിച്ചു…

ദേവി : അതാണ് ശ്രീരാജ്…… രാജു……ശ്രീയുടെ ചേട്ടൻ…..

ആ വാക്കുകൾ റീനയ്ക്ക് ഞെട്ടലായിരുന്നു…. അല്പം മാറി നിന്നു കേട്ട ജോയ് മോനും അതൊരു ഷോക്ക് ആയിരുന്നു…

റീന ചിന്തിച്ചു…. ചേട്ടനോ… ഏതു ചേട്ടൻ…. ഇവിടെയുള്ള ചേട്ടൻ….. ഒരിക്കൽ പോലും തന്നോട് പറയാതിരുന്ന അല്ലെങ്കിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു ചേട്ടൻ….. ശ്രീജിത്തോ അല്ലെങ്കിൽ അമ്മയോ ഒരിക്കൽ പോലും സൂചിപ്പിച്ചിട്ടില്ല അങ്ങനൊരു ചേട്ടനെ പറ്റി…..

പക്ഷെ ആളെ കണ്ടാൽ അത് ചേട്ടൻ തന്നെയാണെന്ന് മനസ്സിലാവും….. ശ്രീയേട്ടന്റെ അതെ ഛായ… അല്ലെങ്കിൽ ശ്രീരാജിന്റെ അതെ ഛായയാണ് ശ്രീയേട്ടൻ….അല്പം വ്യത്യാസങ്ങൾ കാഴ്ചയിലുണ്ടെങ്കിലും ആർക്കും കണ്ടാൽ അവർ സഹോദരങ്ങൾ ആണെന്ന് മനസ്സിലാകും ….. പക്ഷെ എന്തിനു ഇത് മറച്ചു വെച്ചു….

ദേവിയുടെ ആ വാക്കുകൾ അവളിൽ ആയിരം ചോദ്യങ്ങൾ ഉയർത്തിയെങ്കിലും സന്ദർഭം ഇതായത് കൊണ്ട് കൂടുതലൊന്നും ചോദിച്ചില്ല….

അല്ലെങ്കിൽ തന്നെ ഇനി അതൊക്കെ എന്തിനു…. തനിക്ക് നഷ്ടപെടാനുള്ളതൊക്കെ നഷ്ടപ്പെട്ടു…

ബാലൻ : മോനെ രാജു…. നീ ഇങ്ങനെ നിന്നാലെങ്ങനാ….. പോയി കുളിച്ചു വാ…

റീന രാജുവിന്റെ മുഖത്തേക്ക് നോക്കി…

രാജു പക്ഷെ റീനയെയോ മറ്റു ആളുകളെയോ നോക്കിയില്ല…..

രാജു കുളിച്ചു മുണ്ടും തോർത്തുമണിഞ്ഞു വന്നു ശേഷ ക്രിയകൾ ചെയ്തു…..

മുഖം മറയ്ക്കുമ്പോൾ റീന ചെന്നു ശാന്തിയുടെയും അവളുടെ ശ്രീയേട്ടന്റെയും മുഖത്തു ഉമ്മ വെച്ച് കരഞ്ഞത് എല്ലാവരുടെയും നെഞ്ചിൽ ഒരു നോവായി നിന്നു.. ശ്രീയുടെ മുഖം പോലും ആരെയും കാണിച്ചില്ല…. തല ഭാഗത്തു തുണിയുടെ പുറത്ത് ചുംബനം നൽകി…… ബാലനും ദേവിയും വിങ്ങിപൊട്ടി…. ഒന്നുമറിയാതെ പാച്ചുവും വിശന്നു കരയുന്നുണ്ടായിരുന്നു….

അവസാനം ശ്രീരാജാണ് ചുംബിച്ചത്…. കരഞ്ഞു പിടയുമ്പോഴും റീന ശ്രീരാജിനെ നോക്കി….. ആദ്യം ശ്രീജിത്തിന്റെ തലയിൽ തലോടി ചുംബനം നൽകി….

പിന്നീട് ശാന്തിയുടെ മുഖത്തു കുറെ നേരം നോക്കി നിന്നു…. മൂന്ന് വട്ടം അമ്മയെ ചുംബിച്ചു അവൻ…. കരഞ്ഞില്ലെങ്കിലും കണ്ണിൽ നിന്നു കണ്ണുനീർ വന്നത് അമ്മയുടെ മുഖം മറച്ചപ്പോൾ ആയിരുന്നു….

എല്ലാ ചടങ്ങുകളും കഴിഞ്ഞു ശരീരങ്ങൾ കൊണ്ടു പോകുമ്പോൾ റീന അലറി കരഞ്ഞു… ആ വേളയിൽ രാജു തിരിഞ്ഞു അവളെ നോക്കി…

അങ്ങനെ വിലാപയാത്രയായി അവരെ വഹിച്ചു ആംബുലൻസ് നീങ്ങുന്നത് റീന നോക്കി നിന്നു…
_________________________________________

മാളിയേക്കൽ തറവാടിൽ കരഞ്ഞു തളർന്നു കിടപ്പായിരുന്നു എൽസി…. തോമസ് മുറിയിലേക്ക് വന്നപ്പോൾ എൽസി തലയുയർത്തി…

എൽസി : എനിക്കെന്റെ മോളെ കാണണം….

അലമാരയിളെ ലോക്കറിൽ നിന്നു എന്തോ പരതുകയായിരുന്നു തോമസ്…

എൽസി,: നിങ്ങൾ കേട്ടില്ലേ… എനിക്കെന്റെ മോളെ കാണണം….

തോമസ് : പോയി കണ്ടോ… പക്ഷെ വേഗം വേണം…. പെട്ടെന്ന് തന്നെ ആ തേവിടിശിയെയും ഞാൻ തീർക്കും….

എൽസി : നരകിക്കും നിങ്ങൾ….. എന്റെ ശാപം നിങ്ങളോട് പകരം ചോദിക്കാതിരിക്കില്ല…..

തോമസ് : നിന്റെ ശാപം…. ത്ഫൂ…..

എൽസി : നോക്കിക്കോ…. നിങ്ങൾ ചെയ്തതിനു പകരം നിങ്ങൾക്കും കിട്ടും…

തോമസ് : പകരം ചോദിക്കാൻ വരട്ടെടി…. അല്ലെങ്കിൽ തന്നെ ഇനി ആര് വരാൻ…..

________________________________________

സമയം രാത്രിയായി…. മരണ ചടങ്ങിൽ പങ്കെടുത്ത ആളുകളൊക്കെ പോയി വീട് വിജനമായി… ആ വീട്ടിൽ റീനയും കുഞ്ഞും പിന്നെ ബാലനും ശ്രീരാജും പിന്നെ ശ്രീരാജിന്റെ ഒരു സുഹൃത്തും മാത്രമായി…

ദേവി അവളുടെ വീട്ടിൽ രാത്രിക്കുള്ള ഭക്ഷണം തയാറാക്കുവായിരുന്നു…

ജോയ്മോൻ വൈകീട്ടാണ് പോയത്…

ബാലൻ : മോനെ രാജു….

ഉമ്മറത്തെ കസേരയിൽ ചാഞ്ഞു കണ്ണടച്ച് കിടക്കുകയായിരുന്നു ശ്രീരാജ്…

രാജു : ബാലേട്ടാ…

ബാലൻ : ഇന്നലെ രാവിലെ വരെ ഞങ്ങൾ കളിച്ചു ചിരിച്ചു തമാശ പറഞ്ഞു പോയതാ…. പക്ഷെ…

ബാലൻ കരഞ്ഞു തുടങ്ങി…ശ്രീരാജ് പക്ഷെ വിദൂരതയിലേക്ക് നോക്കി ഇരുന്നു..

രാജു : ഞാനും വിചാരിച്ചില്ല ഇങ്ങനെ വാർത്തയായി ബാലേട്ടൻ വിളിക്കുമെന്ന്… എന്റെ അമ്മ…..

റീന അവരുടെ പുറത്തെ സംസാരം കേട്ടു തളർന്നു കിടക്കുകയായിരുന്നു… പാച്ചു അവളുടെ തൊട്ടരികിൽ ഉറങ്ങി കിടക്കുവായിരുന്നു….

റീന നന്നായി ക്ഷീണിച്ചു…. തന്റെ റൂമിൽ താൻ ഒറ്റയ്ക്കാണെന്നും പിന്നെ ഭിത്തിയിലുള്ള കല്യാണ ഫോട്ടോ കണ്ടതോടു കൂടി കരഞ്ഞു തുടങ്ങി…

ബാലനും രാജുവും അവളുടെ തേങ്ങിയുള്ള കരച്ചിൽ കേട്ടു സംസാരം നിർത്തി….

അപ്പോഴേക്കും ദേവി ഭക്ഷണമായി എത്തി…

ബാലൻ : വാ മോനെ വല്ലതും കഴിക്കാം… നീ ഒന്നും കഴിച്ചില്ലല്ലോ…

രാജു : മം…

ബാലൻ : കൂട്ടുകാരനെ വിളിക്കുന്നില്ലേ

രാജു : പാപ്പി…. വാ

ജീപ്പിൽ ഉറങ്ങുകയായിരുന്ന നല്ല അസ്സൽ തമിഴൻ പാണ്ടി പുറത്തേക്കിറങ്ങി വന്നു…. നല്ല ഉയരവും ശരീരവും നീളൻ മുടിയും കണ്ടാൽ ആരുമൊന്ന് ഭയക്കും…. മുഖത്ത് കുറ്റി രോമങ്ങൾ….

രാജു : ഇതെന്റെ ചങ്ങാതിയാ….പളനിവേൽ…. പാപ്പിയെന്നു വിളിക്കും

ബാലൻ : കയറി വാ…

ബാലൻ പാപ്പിയേ നോക്കി അകത്തേക്ക് ക്ഷണിച്ചു….

പാപ്പി കയറി ഉമ്മറത്തിരുന്നു….താൻ അവിടെ ഇരുന്നോളാമെന്നു ശ്രീരാജിനോട് ആംഗ്യം കാണിച്ചു പാപ്പി…

ബാലനും ശ്രീരാജും അകത്തേക്ക് കയറി…. റീനയുടെ മുറി ചാരി കിടക്കുവായിരുന്നു…

ബാലനും രാജുവും മേശയിൽ ഇരുന്നു… ദേവി അവർക്ക് ഭക്ഷണം വിളമ്പി കൊടുത്തു….

റീനയ്ക്കുള്ള ഭക്ഷണവുമായി മുറിയിലേക്ക് കടന്നു ദേവി…

ദേവി: മോളെ…. നീ രണ്ടു ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്…വാ ഈ കഞ്ഞിയൊന്നു കഴിക്ക്…

റീന : എനിക്ക് വേണ്ട ചേച്ചി…. വിശക്കുന്നില്ല…

ദേവി : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….. എന്തെങ്കിലും കഴിക്ക്… നിന്റെ കോലം ഒന്ന് നോക്ക്…. നീ പട്ടിണി കിടന്നാൽ ദോഷം പാച്ചുവിനാ….

റീന : പറ്റുന്നില്ല ചേച്ചി….

റീന ദേവിയുടെ കൈ പിടിച്ചു കരഞ്ഞു തുടങ്ങി…

ദേവി : നീ ഇങ്ങനെ കരയാതെ….. നിന്നെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയില്ല മോളെ….പക്ഷെ നീ നിന്റെ കുഞ്ഞിന്റെ കാര്യം കൂടി നോക്ക്….

അവരുടെ അകത്തുള്ള സംസാരം കേട്ടു രാജു ഭക്ഷണം കഴിക്കുന്നത് നിർത്തി… ബാലൻ അവനോട് കഴിക്കുന്നത് തുടരാൻ കണ്ണോണ്ട് കാണിച്ചു…

ദേവി എങ്ങനെയൊക്കെയോ അവളെ പറഞ്ഞു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിച്ചു….

റീന : ഞാൻ മുഖം കഴുകി വരാം ചേച്ചി….

ദേവി : ഞാൻ വിളമ്പി വെക്കാം…

റീന ഒരു തോർത്ത്‌ മുണ്ടുമായി മുറിയിൽ നിന്നു പുറത്തുള്ള ബാത്‌റൂമിലേക്ക് പോയി….

ഭക്ഷണം കഴിക്കുന്ന രാജു അവളെ പക്ഷെ ശ്രദ്ധിച്ചില്ല…
രാജുവും ബാലനും ഭക്ഷണം കഴിച്ചു പുറത്തേക്കിറങ്ങി….. പാപ്പി ഭക്ഷണം കഴിച്ചു പുറത്ത് സിഗർറ്റ് വലിക്കുയായിരുന്നു…

മുഖം കഴുകാൻ പോയ റീനയെ കാണാതെ ദേവി ചെന്നു അന്വേഷിച്ചു…

ദേവി : റീനേ…. മോളെ റീനേ

ബാലനും രാജുവും ദേവിയെ വിളിക്കുന്നത് കേട്ടു….

ദേവി : എവിടെയാ നീ….

ദേവി ചെന്നു കുളിമുറിയുടെ വാതിൽ തുറന്നു….

ദേവി : ബാലേട്ടാ……..ഓടിവായോ

ഒരലർച്ചയായിരുന്നു ദേവി… ബാലനും രാജുവും നേരെ കുളിമുറിയിലേക്കോടി…

അവർ ചെന്നു കണ്ടത് കൈയിലെ ഞരമ്പ് മുറിച്ചു രക്തം വാർന്നോഴുകുന്ന റീനയെയാണ്….

രാജു ചെന്നു റീനയെ കോരിയെടുത്തു പുറത്തേക്കൊടി….. റീനയുടെ ബോധം നഷ്ടപ്പെട്ടിരുന്നു….

രാജു : പാപ്പി… വണ്ടി എടുക്കെടാ….

പാപ്പി ചാടി വണ്ടിയിൽ കയറി… ആ വരവ് കണ്ടാലറിയാം പണിയാണെന്ന്….

രാജു : ബാലേട്ടാ…വാ…

ബാലൻ : ദേവി നീപാച്ചുവിനെ നോക്ക്..

ദേവി കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു…….

ബാലൻ : ഞങ്ങൾ എത്തിയിട്ട് വിളിക്കാം….

വണ്ടി നേരെ പാഞ്ഞു ആശുപത്രിയിലേക്ക്….

ബാലൻ : ഇവിടെ അടുത്ത് ഒരു ക്ലിനിക് ഉണ്ട്… എന്റെ പരിചയക്കാരനാ…. അവിടേക്ക് പോകാം….

രാജു : പാപ്പി….

പാപ്പി ബാലൻ പറഞ്ഞ വഴിയിലൂടെ വിട്ടു…

ക്ലിനിക് തക്ക സമയത്തിന് എത്തി….

ബാലനും രാജുവും പുറത്തു കാത്തു നിന്നു…

മണി : ബാലേട്ടാ..

ബാലൻ : ആ മണി….. എന്തായെടാ….

മണി : അതേയ് ഡ്യൂട്ടി ഡോക്ടർ ചെറുപ്പക്കാരനാ…. ഇപ്പൊ വരും പേടിക്കാൻ ഒന്നുമില്ല….

ബാലൻ : ടാ ആളോട് പറഞ്ഞോ…

മണി : ഇപ്പൊ വരും…

അപ്പോഴേക്കും ഡോക്ടർ എത്തി…

ഡോക്ടർ : ശരിക്ക് പോലീസിനെ അറിയിക്കേണ്ട കാര്യമാണ്…. പക്ഷെ ആ കുട്ടിയുടെ മെന്റൽ ഇഷ്യൂ വെച്ചു ഇനി അതും കൂടി വേണ്ട എന്നിട്ട് വെച്ചിട്ടാണ്…

ബാലൻ : ഡോക്ടർ…..ഭർത്താവും അമ്മയും മരിച്ച ആ ഒരു ഇതില് ചെയ്തു പോയതാണ്…

ഡോക്ടർ : മണി പറഞ്ഞു…. മുറിവ് അത്ര ആഴത്തിലല്ല പിന്നെ രക്തം അധികം പോയിട്ടുമില്ല… എന്നാലും നാളെ വരെ ഇവിടെ കിടക്കട്ടെ….പക്ഷെ അധികം ആളുകൾ അറിയുന്നതിന് മുൻപ് കൊണ്ടു പൊയ്ക്കോ…

ബാലൻ : മം..

ബാലൻ വിളിച്ചു കാര്യങ്ങൾ ദേവിയോട് പറഞ്ഞു…. ദേവിക്കും അതൊരശ്വാസമായി……

രാവിലെ റീന കണ്ണു തുറന്നു…. മുന്നിലിരുന്ന ബാലനെ അവൾക്ക് അഭിമുഖീകരിക്കാൻ ആയില്ല…

ബാലൻ : നീ എന്ത് പണിയ കാണിച്ചേ മോളെ….

റീനയുടെ കണ്ണുകളിൽ നിന്നു കണ്ണീർ ഒഴുകി… അതായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം…

രാജു പുറത്ത് ബില്ല് പേ ചെയ്ത് ഉള്ളിലേക്ക് കയറു…

റീന രാജുവിണെ നോക്കിയില്ല…

രാജു : ബാലേട്ടാ ഡ്രിപ് കഴിഞ്ഞ പോകാം…..

ബാലൻ : മം… ഞാൻ ജോയ്മോനെ വിളിക്കട്ടെ….

ഡിസ്ചാർജ് കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് മടങ്ങി….

പാപ്പിയും രാജുവും മുന്നിലും പിന്നെ ബാലനും റീനയും പിന്നിലും…. ആരും വഴിയിൽ ഒന്നും മിണ്ടിയില്ല…

വീട്ടിലെത്തിയപ്പോൾ വീട് അടച്ചു കിടക്കുകയായിരുന്നു…. ദേവിയും പാച്ചുവും ബാലന്റെ വീട്ടിലായിരുന്നു….

റീന ആദ്യം കയറി… വാതിൽ പൂട്ടിയിടാത്തതുകൊണ്ട് അകത്തേക്ക് കയറി റൂമിലേക്ക് പോയി… ബാലനും രാജുവും ബാഗും മരുന്നുമൊക്കെ എടുത്തു പിന്നാലെ കയറി….

റീന മുറിയിലേക് കയറി കട്ടിലിൽ ഇരുന്നു…അപ്പുറത്തെ വീട്ടിൽ നിന്നു പാച്ചുവിന്റെ കരച്ചിലിന്റെ ശബ്ദം കേട്ടു…

റീന : പാച്ചു…

ബാലനെ നോക്കിയാണ് പറഞ്ഞത്…..

ബാലൻ : ദേവി… ഞങ്ങളെത്തി…

ദേവി കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു…. രാജു ആണെങ്കിൽ കസേരയിൽ ഇരുന്നു മരുന്നുകൾ മേശയിലേക്ക് വെച്ചു…

ദേവി അപ്പോഴേക്കും വന്നു… പാച്ചു കരയുന്നുണ്ടായിരുന്നു….

റീന : മോനെ

പാച്ചുവിനെ എടുക്കാൻ റീന കട്ടിലിൽ നിന്നെണീറ്റ് ദേവിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ രാജു അവർക്കിടയിൽ കയറി നിന്നു….

രാജു : മോനോ…. നിന്റേതു മോൻ…

റീനയോട് ആണ് ചോദിച്ചത്… അതും ആ ഗംഭീര ശബ്ദത്തിൽ…റീന ആണെങ്കിൽ ഞെട്ടി…

രാജു : പറയെടി നിന്റെ ഏതു മോൻ

ബാലൻ : രാജു…

രാജു : ബാലേട്ടൻ മിണ്ടണ്ട….

ബാലനും റീനയും പരസ്പരം നോക്കി… അവരുടെ പിന്നിൽ ദേവിയും പാച്ചുവും….

രാജു : ഇന്നലെ നീ ചാവാനൊരുങ്ങിയപ്പോൾ നിന്റെ മോന്റെ ചിന്ത ഉണ്ടായിരുന്നില്ലേ…. ഈ കുട്ടിയെ പറ്റി നീ ആലോചിച്ചോ…എന്നിട്ടിപ്പോ അന്വേഷിക്കുന്നു
റീന കരഞ്ഞു കൊണ്ട് തല താഴ്ത്തി നിന്നു…

രാജു : അല്ലങ്കിൽ ഇതിനെ കൊന്നിട്ട് നീ ചാവ്….

ബാലൻ,: മോനെ രാജു…പോട്ടെ

രാജു : ഇവളുടെ തന്തേനേം തള്ളേനേം പറഞ്ഞു ഇവളെ അങ്ങോട്ട് അയക്ക്…. ഇതൊക്കെ കണ്ടാൽ എനിക്ക് പെരുത്തു കയറും…

ബാലൻ അത് കേട്ടു റീനയെ നോക്കി…

രാജു അതും പറഞ്ഞു അവിടെന്നിറങ്ങി പുറത്ത് ചെന്നിരുന്നു….പാപ്പി പുറത്തുള്ള റൂമിൽ കിടക്കുകയായിരുന്നു….

ദേവി കുഞ്ഞിനെ കൈ മാറി റീനയോടൊപ്പം മുറിയിലേക്ക് കടന്നു…

പാച്ചുവിന് മുലപ്പാൽ കൊടുക്കുമ്പോൾ റീന തന്റെ അവസ്ഥയോർത്തു കരയുകയായിരുന്നു…….

ദേവി : എന്ത് അവിവേകമാ നീ ചെയ്തത്….

റീന : ചെയ്തു പോയി ചേച്ചി ഞാൻ….. അയാള് പറഞ്ഞ പോലെ ഞാൻ എന്റെ കുഞ്ഞിനെ ഓർത്തില്ല….. നിങ്ങളെ ഓർത്തില്ല….

ദേവി : മതി കരഞ്ഞത്… പാല് കൊടുക്കുമ്പോൾ കരയല്ലേ….

ദേവി അവളുടെ കണ്ണീർ തുടച്ചു…

ദേവി : അവൻ അങ്ങനാ… ദേഷ്യം വന്നാൽ പിന്നെ എന്താ ചെയുക പറയുക എന്നറിയില്ല….

റീന ദേവിയെ നോക്കി…

റീന : ചേച്ചി… എനിക്ക് മനസ്സിലാകുന്നില്ല… ആരാ അയാൾ…. ഇന്നേ വരെ എന്നോട് അമ്മയോ ഏട്ടനോ ഇയ്യാളെ പറ്റി ഒരു വാക് പോലും പറഞ്ഞിട്ടില്ല…. ഇങ്ങനെ ഒരു ചേട്ടനെ പറ്റി ഒന്ന് സൂചിപ്പിച്ചിട്ടു പോലുമില്ല…നിങ്ങൾ പോലും എന്നോട് പറഞ്ഞിട്ടില്ല…

ദേവി : അതൊക്കെ ഒരു വലിയ കഥയാ മോളെ….

റീന ദേവിയെ തന്നെ നോക്കി ചാഞ്ഞിരുന്നു….. പാച്ചു വിശപ്പ് മാറിയതിനാൽ ഉറങ്ങി കഴിഞ്ഞിരുന്നു…

ദേവി : നീ എപ്പോഴും ചോദിക്കാറില്ലേ നിന്റെ അമ്മ ശാന്തി എന്താ സന്തോഷമില്ലാതെ ഇരിക്കുന്നെ എന്നു…പുറമെ ചിരിച്ചാലും ഉള്ളുകൊണ്ട് നീറുന്ന ജീവിതമായിരുന്നു നിന്റെ അമ്മയുടെ….അറിവ് വെച്ച് നാൾ മുതൽ ശ്രീജിത്തും ചോദിച്ചിട്ടുണ്ട് എന്താ ചേച്ചി അമ്മയ്ക്ക് ഒരു സന്തോഷമില്ലാതെ…. എപ്പോഴും ഒറ്റക്കിരുന്നു കരയും എന്താ കാരണമെന്നൊക്കെ അവൻ ഇടയ്ക്ക് ചോദിക്കാറുണ്ട്….

റീന ശ്രദ്ധയോടെ കേട്ടിരുന്നു…..

ദേവി : താ ഇവനാണ് കാരണം….

റീന : അതിനു എന്താ ഉണ്ടായത്…. ഞങ്ങളിൽ നിന്നു ഇങ്ങനെ മറച്ചു വെക്കാൻ മാത്രം വലിയ പ്രശ്നമാണോ….

ദേവി : നീ കല്യാണം കഴിഞ്ഞു വന്നിട്ട് ഇന്നേ വരെ മധു ചേട്ടന്റെ ഫോട്ടോ കണ്ടിട്ടുണ്ടോ…..

ശരിയാണ്… റീന ഇന്നേ വരെ അമ്മായിയച്ഛന്റെ ചിത്രം കണ്ടിട്ടില്ല…

റീന : ഇല്ല….

ദേവി : മധു ചേട്ടന്റെ മരണത്തിനു ശേഷമാണു അവൾ ഇങ്ങനെ ആയത്… മരണമെന്ന് പറഞ്ഞാൽ അത് കൊലപാതകമായിരുന്നു…

റീന : ചേച്ചി…. എന്തൊക്കെയാ ഈ പറയുന്നേ…

ദേവി : അതെ മോളെ….

റീന : കൊന്നെന്നോ? ആര്…

ഒരു നിമിഷത്തെ മൗനത്തിനു ശേഷം ദേവി മറുപടി പറഞ്ഞു…

ദേവി : രാജു……. ശാന്തിയുടെ മൂത്ത മകൻ….

റീന : ചേച്ചി…

ദേവി : അതെ മോളെ…പ്രായത്തിന്റെ കുസൃതിയിൽ… വേണമെന്ന് വെച്ചിട്ടോ അല്ലാതെയോ എന്നെന്നിക്കറിയില്ല…അങ്ങനെ സംഭവിച്ചു….

റീനയിൽ ഉദ്വെഗം നിറഞ്ഞു….

റീന : തെളിച്ചു പറ ചേച്ചി…

ദേവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….

ദേവി : മധു ചേട്ടനും ശാന്തിയുംമുറച്ചെറുക്കനും മുറപ്പെണ്ണുമാണെങ്കിലും ഇവരുടെ ബന്ധത്തിന് ഇരു വീട്ടുകാർക്കും സമ്മതം ഉണ്ടായിരുന്നില്ല…. എന്നാലും അത് അവഗണിച്ചു അവർ വിവാഹിതരായി…ഒളിച്ചോടിയതാ രണ്ടാളും….

റീന : എങ്ങോട്ട്

ദേവി : കോയമ്പത്തൂർ…. അവിടെ ഏതോ മില്ലിൽ ആയിരുന്നു ജോലി…വൈകാതെ തന്നെ ശ്രീരാജ് പിറന്നു….ഇവൻ പിറന്നതോടെ കുടുംബക്കാരുടെ വഴക്ക് തീർന്നു…എന്നാലും അവർ കോയമ്പത്തൂർ തന്നെ തുടർന്നു..

റീന നിവർന്നിരുന്നു…

ദേവി : ഇവൻ ജനിച്ചേ പിന്നാ അടുത്ത പ്രശ്നം തുടങ്ങിയത്….ഈ രാജു ചെറുപ്പത്തിൽ മഹാ വികൃതി ആയിരുന്നു….ഭയങ്കര വാശിയും പിന്നെ ഒടുക്കത്തെ ദേഷ്യവും…. സ്കൂളിൽ പോയ കാലം തൊട്ട് എന്നും പരാതികളായിരുന്നു….. ഒരു മാതിരി വെടക്ക് പിള്ളേരെ പോലെ…മധു ചേട്ടന് ഇവന്റെ സ്വഭാവം തീരെ ഇഷ്ടപെട്ടിരുന്നില്ല… ആകെ അവനു കൂട്ടായി ഉണ്ടായിരുന്നത് അവന്റെ അമ്മ ശാന്തിയായിരുന്നു…. അച്ഛന്റെ തല്ലിൽ നിന്നു എന്നുമവനെ പിടിച്ചുമാറ്റാനെ അവൾക്ക് സമയമുണ്ടായിരുന്നുള്ളൂ…..കുറെ ഡോക്ടറെ കാണിച്ചു… സ്കൂളിൽ തന്നെ അഞ്ചാം ക്ലാസ്സിലെ പഠിക്കുമ്പോൾ കൗൺസിലിംഗ് ഒക്കെ ചെയ്യിപ്പിച്ചു….പക്ഷെ രക്ഷയുണ്ടായില്ല…അതിനിടയിൽ ശ്രീജിത്തും ജനിച്ചു….
റീന : എന്നിട്ട്

ദേവി : ശ്രീജിത്ത്‌ ജനിച്ചതോടെ എല്ലാവരുടെയും സ്നേഹം അവനിലോട്ട് പോയി… കാരണം ഇവന്റെ സ്വഭാവം ഇതാണല്ലോ…അതോടെ അവനു അച്ഛനോടുള്ള ദേഷ്യം കൂടി… പോരാത്തതിന് എരിവ് കയറ്റാൻ കുറെ പാണ്ടി പിള്ളേരും ….ശ്രീജിത്തിന് രണ്ടോ മൂന്നോ വയസ്സ് പ്രായം…. ഇതേ പോലെ എന്തോ കുരുത്തക്കേടിനു അച്ഛൻ തല്ലി…. തലങ്ങും വിലങ്ങും അടികിട്ടി….. ആ ദേഷ്യത്തിൽ ഇവൻ ചെയ്തതെന്താണെന്നോ….

റീന ദേവിയെ തന്നെ നോക്കി….

ദേവി : മധു ചേട്ടൻ സ്കൂട്ടറിൽ ജോലിക്ക് പോകുന്ന വഴിയിൽ ഒളിച്ചിരുന്ന് ഒരു ഗുണ്ട് പൊട്ടിച്ചു എറിഞ്ഞു….. സ്ഫോടനത്തിൽ വണ്ടിയിൽ നിന്നു തെറിച്ചു വീണതും പിന്നെ പൊള്ളിയതുമായിരുന്നു മരണ കാരണം….

റീന : ചേച്ചി…

ദേവി : പക്ഷെ ഇവൻ എറിയുന്നത് കണ്ട സാക്ഷികൾ പോലീസിൽ പരാതി നൽകി….

റീന അത് കേട്ടു ഞെട്ടി

റീന : സ്വന്തം അച്ഛനെ കൊന്നെന്നോ….

ദേവി : മം… ഇതേ ഞെട്ടലായിരുന്നു അന്ന് ശാന്തിക്കും….. പാവം….. ഒരു വശത്തു ഭർത്താവിന്റെ വിയോഗവും പിന്നെ ഇവന്റെ അറസ്റ്റും….ശാന്തി അതോടെ തകർന്നു…. പോലീസ് കൊണ്ടു പോകുമ്പോ ഇവന്റെ കരച്ചിൽ… ഇന്നും ബാലേട്ടൻ അത് പറയുമ്പോൾ കരയും…

റീന : എന്നിട്ട്

ദേവി : ശാന്തി കുറെ കരഞ്ഞു….. പക്ഷെ ശാന്തി അതോടെ അവനെ വെറുത്തു തുടങ്ങി…. പ്രായത്തിന്റെ ചാപല്യത്തിൽ ചെയ്തതല്ലേ…. പോലീസ് അവനെ ജുവനയിൽ ജയിലിയിൽ ആക്കി…. മധു ചേട്ടന്റെ മരണത്തോടെ ശാന്തിയുടെ അച്ഛനും ആങ്ങളയും ചെന്നു അവരെ വൈകാതെ പേരാമ്പ്രയിലേക്ക് കൊണ്ട് പോയി….ശരിക്കും ഇങ്ങനെ ഒരു മോനുള്ളത് അധികമാർക്കും അറിയില്ല… ശാന്തിയുടെ നാത്തൂനു പോലും അറിയില്ല….. ശ്രീജിത്ത്‌ ഏക മകനാണെന്നാണ് എല്ലാരുടെയും വിചാരം…..

റീന : അപ്പൊ ഇയ്യാൾ പിന്നെ…അവിടെ…

ദേവി : രാജു അഞ്ചോ ആറോ കൊല്ലം കിടന്നു…പക്ഷെ ശാന്തി അവനെ കാണുവാൻ ഒരു വട്ടം പോലും പോയിട്ടില്ല…. അത്ര മാത്രം അവനെ വെറുത്തു… പക്ഷെഅമ്മയല്ലേ…. സ്വന്തം കുഞ്ഞിനെ പൂർണമായി വെറുക്കാൻ ഒരമ്മയ്ക്കും കഴിയില്ല….എനിക്കറിയാം ഒരമ്മയുടെ വേദന…. ഉള്ളാലെ എന്നും ഇവനെ ഓർത്തു കരഞ്ഞിട്ടേ ഉള്ളൂ പാവം….

റീന : പിന്നെ അവർ തമ്മിൽ കണ്ടിട്ടേ ഇല്ലേ…

ദേവി : മം… പിന്നെ…… ജയിലിൽ നിന്നിറങ്ങണ സമയത്ത് അവന്റെ അമ്മാവന്റെ അഡ്രെസ്സ് ആണ് കൊടുത്തിരുന്നത്…. ജയ്ലർ ഒരിക്കൽ അമ്മാവനെ വിളിച്ചു….. ആളും പിന്നെ ബാലേട്ടനും കൂടിയാണ് അവനെ കാണാൻ പോയത്…അപ്പോഴേക്കും അവൻ ആളാകെ മാറിയിരുന്നു…പക്ഷെ അവനെ സ്വീകരിക്കാൻ ശാന്തി തയ്യാറായിരുന്നില്ല…. ബാലേട്ടനും അവന്റെ അമ്മാവനും അവനു അവിടെ ഒരു ജോലി ഏർപ്പാടാക്കി കൊടുത്തു… പക്ഷെ നാട്ടിലേക്ക് ആരും അവനെ വിളിച്ചില്ല….

ദേവി ദുഖത്തോടെ പറഞ്ഞു തീർത്തു…

ദേവി : രണ്ടു വർഷം കഴിഞ്ഞു അവൻ നാട്ടിലേക്ക് വന്നിരുന്നു… ഒരിക്കൽ അവന്റെ അമ്മയെ കാണാൻ അവൻ പേരാമ്പ്രയിലേക്ക് പോയി…. ശ്രീജിത്ത്‌ ക്ലാസ്സിലേക്ക് പോയ സമയമായിരുന്നു….. പക്ഷെ ശാന്തി….

റീന : അമ്മ

ദേവി : അമ്മ അവനെ തല്ലി… കുറെ വഴക്കും പറഞ്ഞു….എന്നിട്ട് സ്വയം കുറെ കരഞ്ഞു….മേലാൽ വന്നു പോകരുതെന്നും പറഞ്ഞു പറഞ്ഞയച്ചു….അന്ന് ബലേട്ടനെ അന്വേഷിച്ചു ഇവിടെ വന്നു… അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ പറഞ്ഞു കുറെ കരഞ്ഞു…. രാത്രി ഇവിടെ തങ്ങി…… തനിക്ക് പറ്റിയ ചെയ്തികളെ ഓർത്തു കുറെ കരഞ്ഞു കൊണ്ട് ഇവിടുന്നു മടങ്ങി…..

റീന : പിന്നെ വന്നിട്ടില്ല….

ദേവി : ഇല്ല…. പിന്നെ ഇപ്പോഴാണ് അവൻ വരുന്നത്…… ഇടയ്ക്ക് വിളിക്കും….നാട്ടിലേക്ക് തിരിച്ചു വന്നപ്പോഴും പിന്നെ നിങ്ങടെ കല്യാണം കഴിഞ്ഞപ്പോഴൊക്കെ ബാലേട്ടൻ അറിയിച്ചിരുന്നു….

റീന രാജുവിന്റെ കഥ കേട്ട് പാച്ചുവിനെ തലോടി കൊണ്ടിരുന്നു…

ദേവി : ഇപ്പോ എന്തോ മെക്കാനിക് ഒക്കെയാണ്… എന്നാലും രാജുവിന് അവിടെ എന്തൊക്കെയോ പരിപാടികൾ വേറെയുണ്ട്…. ആ കൂടെയുള്ളവനെ കണ്ടില്ലേ….. പേടി തോന്നാ മുന്നിൽ വന്നു നിൽക്കുമ്പോൾ….

റീന : ശ്രീയേട്ടനും അയാളും ഇതുവരെ കണ്ടിട്ടില്ല…
ദേവി : ഇല്ല… അവനെ കാണണം എന്നു പറയുമായിരുന്നു… അവന്റെ അച്ഛനെ ഇല്ലാതാക്കിയതിൽ ക്ഷമ ചോദിക്കണമെന്നൊക്കെ പറഞ്ഞിരുന്നതാ….. പക്ഷെ…..

ദേവി വിതുമ്പി… ഒപ്പം റീനയും…..

ദേവി : അതാണ് ഇവന്റെ കഥ….ഒരിക്കലും അവൾ ഓർക്കരുത് എന്നു കരുതിയാവാം ശ്രീജിത്തിനോട് പോലും പറയാതിരുന്നത്…..പക്ഷെ ഒരിക്കലും അവൾക്ക് അത് മറക്കാൻ കഴിഞ്ഞിട്ടില്ല….. അച്ഛൻ അപകടത്തിൽ മരിച്ചുവെന്നാണ് ശ്രീജിതതിനോടും ഈ നാട്ടുകാരോടൊക്കെ പറഞ്ഞിട്ടുള്ളത്….

റീന ആകെ ചിന്തയിലായി….

ദേവി : നീ ഭക്ഷണം കഴിക്ക്… ഞാൻ എടുത്തു വെക്കാം….

പുറത്ത് ഉമ്മറത്തു കസേരയിൽ ചാഞ്ഞു കിടന്നുറങ്ങുവായിരുന്നു രാജു…. ബാലൻച്ചെന്നു രാജുവിനെ വിളിച്ചു…

ബാലൻ : ടാ…. വാ വല്ലതും കഴിക്കാം…

രാജു ഉറക്കത്തിൽ നിന്നെണീറ്റു…

രാജു : ബാലേട്ടാ ഞങ്ങൾ കുറച്ചു കഴിഞ്ഞാൽ തിരിക്കും…

ഉമ്മറത്തേക്ക് വന്ന ദേവിയും അത് കേട്ടു നിന്നു…

ബാലൻ : ഇത്ര പെട്ടെന്നൊ…

രാജു : പോണം… അവിടെ കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…

ദേവി : മോനെ അപ്പൊ ഇവിടെയോ…. അവരുടെ ചടങ്ങുകൾ കിടക്കുകയല്ലേ…. സഞ്ചയനം വരെയെങ്കിലും നിനക്ക്…

രാജു : അതിനു ഞാൻ അന്ന് വന്ന പോരെ….ഞാൻ അവിടെ എത്തിയില്ലെങ്കിൽ ശരിയാവില്ല…

ഇവരുടെ സംസാരം കേട്ടു പാപ്പിയും ഉണർന്നു…

ദേവി ബാലനോട് ചോദിക്കാനായി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു….

ബാലൻ : അല്ല മോനെ അപ്പൊ ഇവരുടെ കാര്യം എങ്ങനാ

രാജു : ആരുടെ

ബാലൻ: റീനയും കുഞ്ഞും….

രാജു : അത് ഞാനെന്തു പറയാനാ….

പാപ്പി രാജുവിനെ നോക്കി…. ദേവി ബാലനെയും..

രാജു : അവരെ അവളുടെ അമ്മയും അച്ഛനുമില്ലേ…. അവരുടെ അടുത്താക്കണം….. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ…

ബാലൻ : മോനെ…..ചെറിയ പ്രശ്നം ഉണ്ടെടാ….

രാജു ബാലനെ നോക്കി….

രാജു ചോദിക്കാൻ തുനിഞ്ഞതും ഒരു ബെൻസ് കാർ വീടിന്റെ മുറ്റത്ത് വന്നു നിന്നു….

രാജു ആരാണെന്ന് സൂക്ഷിച്ചു നോക്കി…ജോയ്മോനും എൽസിയും പിന്നിൽ നിന്നിറങ്ങി…… എൽസി ആകെ തകർന്ന അവസ്ഥയിലായിരുന്നു…. ജോയ്മോൻ എൽസിയെ കൈപിടിച്ചാണ് കയറിയത്….

രാജു കസേരയിൽ നിന്നെണീറ്റു…. ബാലനോട് ആരാണെന്നു കണ്ണുകൊണ്ട് ചോദിച്ചു….

ദേവി : റീനയുടെ അമ്മയും സഹോദരനും…..

എൽസി : റീന….

ദേവി : വാ…. കിടക്കുവാ…..

ദേവി എൽസിയെ കൂട്ടി റീനയുടെ മുറിയിലേക്ക് പോയി… അകത്തു കയറിയത് കരച്ചിലിന്റെ ശബ്ദമായിരുന്നു രാജു പുറത്തുനിന്നു കേട്ടത്….

ഇപ്പോ ജോയ്മോനും ഉമ്മറത്തു നിന്നു കരയുന്നുണ്ടായിരുന്നു…

എൽസി : എന്നാലും നീ എന്ത് പണിയ കാണിച്ചേ കൊച്ചേ….

റീന : എനിക്ക് ഇനി ആരുണ്ട് മമ്മ…… എല്ലാം തകർത്തില്ലേ അപ്പ…… ഞാൻ എന്ത് തെറ്റാ അപ്പയോട് ചെയ്തത്…എന്തിനാ അവരെ കൊന്നത്…… മാതാവേ…..

കരച്ചിലിനിടെ രാജു ആ വാക്കുകളിലേക്ക്ക് ശ്രദ്ധിച്ചിരുന്നു…. രാജു ബാലന്റെ മുഖത്തേക്ക് നോക്കുകയും ചെയ്തു….

ബാലൻ ഒരു അപകടത്തിൽ മരിച്ചു എന്നെ പറഞ്ഞുള്ളൂ…. അതൊരു കൊലപാതകമാണെന്നും റീനയുടെ വീട്ടുകാരാണ് ചെയ്തതെന്നു ഒന്നും ശ്രീരാജിനോട് പറഞ്ഞിരുന്നില്ല…

മാത്രമല്ല ഇവരുടെ കല്യാണ കാര്യവും വൻ പ്രശ്നമായിരുന്നു അതൊന്നും രാജുവും അറിഞ്ഞിരുന്നില്ല….

രാജു : ബാലേട്ടാ…. ഇവരെന്തൊക്കെയാ പറയുന്നേ…

ബാലന്റെ കണ്ണുകൾ നിറഞ്ഞു….

ബാലൻ : മോനെ…. അപകടം ആയിരുന്നില്ല……

രാജു : ബാലേട്ടാ

ജോയ്മോൻ : കൊന്നതാ…… റീനയുടെ അപ്പനും കൂട്ടരും കൂടി….

രാജു ജോയ്മോനെ നോക്കി….ജോയ്മോൻ ഇവരുടെ പ്രണയം തൊട്ടുള്ള കാര്യങ്ങൾ ഓരോന്നായി എല്ലാം രാജുവിനോട് പറഞ്ഞു… കല്യാണവും അതിനെ ചൊല്ലിയുള്ള വെല്ലുവിളിയും കൊലപാതകവും അത് ചെയ്തതാരാണെന്നും എല്ലാം ജോയ്മോൻ പറഞ്ഞു കൊടുത്തു…

ബാലൻ : നിന്നെ പേടിച്ചിട്ടാ ഞാൻ ഈ കാര്യങ്ങളൊന്നും പറയാതിരുന്നത്…

രാജു കസേരയിൽ ഇരുന്നു… അവന്റെ മുഖത്തെ ഭാവവും നിറവും മാറിയത് പാപ്പിയറിഞ്ഞു… പാപ്പി ചെന്നു രാജുവിന്റെ തോളത്തു തട്ടി….

രാജു കുറെ നേരം എന്തോ ആലോചിച്ചു….

മുറിയിൽ നിന്നുള്ള കരച്ചിലിന്റെ ശബ്ദം നിന്നു…. മമ്മയും റീനയും എന്തോ സംസാരിക്കുകയാണ്…. എൽസി പാച്ചുവിനെ എടുത്തതും അവൻ ഉറക്കത്തിൽ നിന്നു എന്നീറ്റു കരച്ചിലായി…. എൽസിക്ക് കൊച്ചുമോനെ താലോലിക്കാനായില്ല…കഴിയുന്നുണ്ടായിരുന്നില്ല…..
ദേവി : പാച്ചുവിനെ തന്നോളൂ…

ദേവി പാച്ചുവിനെ വാങ്ങി ഉമ്മറത്തേക് പോയി…. നല്ല കരച്ചിലായിരുന്നു….

എൽസി : മമ്മ പോട്ടെ മോളെ…അപ്പ അറിയാതെയാണ് ഞാൻ വന്നത്….വൈകുന്നതിനു മുന്പേ എത്തണം…

റീന : മമ്മ….. ഞാൻ എന്താ ചെയ്യാ ഇനി…

എൽസി : നീ എവിടേക്കെങ്കിലും മാറി നിൽക്ക്……ഞാൻ പ്രാർത്ഥിക്കാം മോളെ…. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ….

കരഞ്ഞിട്ടാണ് എൽസി പുറത്തേക്കിറങ്ങിയത്….ഒപ്പം റീനയും ഇറങ്ങി….

കരഞ്ഞു കൊണ്ടിരുന്ന പാച്ചുവിനെ രാജുവിന്റെ കയ്യിലേക്ക് കൊടുത്തു ദേവി…

ദേവി : ഇനി നീ പറ ഇവരെ എന്താ ചെയ്യേണ്ടത്…

കുഞ്ഞിനെ കയ്യിൽ കിട്ടിയ രാജു എണ്ണീറ്റ് നിന്നു….കൊച്ചുകുട്ടികളെ അങ്ങനെ എടുത്തോ കൊഞ്ചിച്ചോ ശീലമില്ലാത്തയാളാണ് രാജു….

പക്ഷെ പാച്ചു പെട്ടെന്ന് തന്നെ കരച്ചിൽ നിർത്തി… പരിചയമുള്ള, അവനിഷ്ടമുള്ള ആരുടെയോ ദേഹത്താണ് അവൻ ചാഞ്ഞു കിടക്കുന്നത് എന്നു മനസ്സിലായിട്ടുണ്ടാവണം…. ആ കാഴ്ച കണ്ടാണ് റീനയും മമ്മയും ഉമ്മറത്തേക്ക് വന്നത്…. ഒപ്പം ജോയ്മോനും ബാലനും ദേവിയും അതി കണ്ടു അന്ധം വിട്ടു നിന്നു….

ദേവി : ശ്രീജിത്ത്‌ എടുത്താൽ മാത്രമേ അവൻ കരച്ചിൽ നിർത്താറുള്ളൂ…

രാജു അതി കേട്ട് ദേവിയെ നോക്കി…റീനയുടെ കണ്ണുകൾ അതു കേട്ടു നിറഞ്ഞു…..

രാജുവിന്റെ മുഖത്തു നോക്കി ചിരിച പാച്ചുവിനെ പാപ്പി സന്തോഷത്തോടെ നോക്കി ഒപ്പം രാജുവിനെയും….

ജോയ്മോൻ : വല്യ മമ്മി…… ഇതാണ് ശ്രീജിത്തേട്ടന്റെ ചേട്ടൻ….

എൽസി രാജുവിന്റെ അടുത്തേക്ക് വന്നു ഒരു കയ്യിൽ പിടിച്ചു കരഞ്ഞു

എൽസി : കൊന്നതാ മോനെ….. എന്റെ ഭർത്താവും ആങ്ങളമാരും മോനും കൂടി…ഇവരെ അനാഥമാക്കി…. നിന്നെയും…

എൽസിയുടെ കരച്ചിലിനിടെ റീനയുടെ മുഖത്തേക്ക് നോക്കി രാജു…

എൽസി : ഇവളെ രക്ഷിക്കണം…. അല്ലങ്കിൽ ഇവളെയും കുഞ്ഞിനേയും തീർക്കും അവർ…..എത്രയും പെട്ടെന്ന് ഈ നാട് വിടണം… എന്റെ മോൾക്ക് വേറെയാരുമില്ല…..

രാജു ഇത് കേട്ടു പാപിയെ നോക്കി…. പാപ്പിയും വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…

രാജു : അമ്മ….. അതിനു എന്റെ കൂടെ….. ഞാൻ ഇവരെ…

എൽസി : എനിക്ക് വേറെ ആരുമില്ല സഹായം ചോദിക്കാൻ… മോന്റെ അമ്മയുടെ സ്ഥാനത്തു നിന്നു അപേക്ഷിക്കുവാ…. ഞാൻ കാലു പിടിക്കാം…. എന്റെ മോളെയും കുഞ്ഞിനേയും കൈവിടരുത്…..

രാജു : അമ്മ കരയല്ലേ…..

എൽസിയുടെ കണ്ണുനീരിൽ അവൻ അവന്റെ അമ്മ ശാന്തിയുടെ മുഖമാണ് കണ്ടത്….. അതിനാൽ തന്നെ അമ്മമാർ എന്ത് പറഞ്ഞാലും അവൻ അനുസരിക്കും….

രാജു : അമ്മ….വിഷമിക്കണ്ട…ഞാനുണ്ട്…..

എൽസി : ഒന്നിനും മടിക്കാത്തവരാ എന്റെ വീട്ടുകാർ….

രാജു : അതോർത്തു പേടിക്കണ്ട…. ഞാൻ ഉള്ളടത്തോളം അവർക്ക് ഒരു പോറൽ പോലും ഏൽക്കില്ല പോരെ….

എൽസി പാച്ചുവിനെ എടുത്തു കുറെ ഉമ്മകൾ കൊടുത്തു…. എന്നിട്ട് റീനയുടെ കയ്യിലേക്ക് ഏല്പിച്ചു… അവളെയും കെട്ടിപിടിച്ചു കരഞ്ഞു….

എൽസി : മമ്മ പോകുവാ….. മോളു എവിടേലും സുരക്ഷിതയാണെന്നു കേട്ട മതി മമ്മക്ക്…. ജോയ്മോൻ വിളിക്കും…. പേടിക്കണ്ട…. നിന്റെ ആശ്വാസത്തിനായി മമ്മ എന്നും പ്രാർത്ഥിക്കും….

എൽസി റീനയ്ക്ക് ഒരു കവർ കൈമാറി…

പോകുന്ന നേരം രാജുവിന്റെ കയ്യിൽ പിടിച്ചു എൽസി കരഞ്ഞു….

എൽസി : ഞാൻ പോട്ടെ…

ജോയ്മോനും റീനയെ കെട്ടിപിടിച്ചു കരഞ്ഞു യാത്ര ചോദിച്ചു…..

ബാലനും ദേവിയും രാജുവും കൂടി അവരെ യാത്രയാക്കി….

പാപ്പി മുറ്റത്തേക്കിറങ്ങി രാജുവിന്റെ വിളിച്ചു…. ദേവിയും ബാലനും അകത്തേക്ക് റീനയോടൊപ്പം പോയി…

പാപ്പി : അണ്ണാ…എന്താ പ്ലാൻ

രാജു : അറിയില്ല…

പാപ്പി : ഇവരെ എങ്ങോട്ട് കൊണ്ടുപോകാനാണ്…

രാജു : അറിയില്ല

പാപ്പി : അണ്ണാ….അവിടെയുള്ള പ്രശ്നങ്ങൾ പോരാണ്ടാണോ ഇവരെ അങ്ങോട്ട് കൊണ്ടുപോകുന്നത്

രാജു : പിന്നെ ഞാൻ എന്ത് ചെയ്യാനാണ്…. നീയും കേട്ടതല്ലേ കഥകൾ….ഈ അവസ്ഥയിൽ ഞാൻ അവരെ എങ്ങനെ ഒറ്റയ്ക്കായി പോകാനാണ്…

ഇവരുടെ സംസാരം കേട്ടു ബാലൻ മുറ്റത്തേക്ക് വന്നു…

പാപ്പി അതോടെ സംസാരം കുറച്ചു…

ബാലൻ : റീനയുടെ അച്ഛനോട് മുട്ടി നിൽക്കാനുള്ള കെൽപ്പൊന്നും എനിക്കില്ലെടാ… അല്ലെങ്കിൽ ഞാൻ നോക്കിയേനെ ഇവരെ…എനിക്കെന്റെ റോഷിനിയെ പോലാ അവൾ…പക്ഷെ ഇവരെ സംരക്ഷിക്കാൻ ഞാൻ കൂട്ടിയാൽ കൂടില്ല…
രാജു : ബാലേട്ടാ അതോർത്തു വിഷമിക്കണ്ട…പക്ഷെ എത്ര നാൾ…

ബാലൻ : അറിയില്ല….അതൊക്കെ നമ്മുക്ക് ആലോചിക്കാം….

_______________________________________

മാളിയേക്കൽ മാർബിൾ ഫാക്ടറിയുടെ ഓഫീസിൽ കണക്കുകൾ നോക്കുകയായിരുന്നു പീറ്റർ…..

അപ്പോഴാണ് അകത്തേക്ക് റോണി വന്നത്…

റോണി : എളേപ്പ…

പീറ്റർ : മം

റോണി : ആ നാറി ശ്രീജിത്തിന് ഏതാണ്ടൊരു ചേട്ടനുണ്ടത്രേ…

പീറ്റർ : ഏതു ചേട്ടൻ…. നീ അല്ലെ പറഞ്ഞെ അവനു അമ്മ മാത്രമേ ഉള്ളുവെന്നു…

റോണി : ആ..അതെ…. പക്ഷെ സത്യമാണ്…. അവനു ഏതോ ഒരു ചേട്ടനുണ്ട്… സ്വന്തമാണോ അതോ ഇനി വല്ല കസിനാണോ എന്നറിയില്ല…

പീറ്റർ ചിന്തയിലായി…..

പീറ്റർ : അവന്റെ പേരെന്താന്നാ പറഞ്ഞത്

റോണി : ശ്രീരാജ്…… ശ്രീരാജ് മാധവൻ

പീറ്റർ : നീ ആ മനോജിനെ വിളി……

റോണി ci മനോജിനെ വിളിച്ചു…..

__________________________________________

രാത്രി നേരം…

ദുഃഖം താങ്ങാനാകാത്ത അവസ്ഥയിലും ആകെ ചിന്ത കുഴപ്പത്തിലായിരുന്നു റീന. മമ്മ പറഞ്ഞു ഇയാളുടെ കൂടെ എങ്ങോട്ടെങ്കിലും മാറാൻ…

എങ്ങോട്ട് മാറാൻ…. ഒന്നും അറിയാത്ത ഒരാളുടെ കൂടെ ഞാൻ എങ്ങോട്ട് പോകാൻ അതും ഈ കുഞ്ഞിനേം കൊണ്ട്……

പുറത്ത് എന്തൊക്കെയോ സംസാരത്തിലായിരുന്നു പാപ്പിയും രാജുവും…. ബാലനും ദേവിയും രാത്രിക്കുള്ള ഭക്ഷണവുമായി വന്നു…

ബാലൻ : വാ…കഴിക്കാം…

എല്ലാരും കൂടെ ഭക്ഷണം കഴിക്കാൻ പോയി…….

________________________________________

മാളിയേക്കൽ തറവാട്ടിൽ മധ്യ സൽക്കാരം നടക്കുകയായിരുന്നു…. തോമസും അനിയൻ ജോണും കൂടി…

അതിനിടയിലേക്കാണ് പീറ്ററും റോണിയും വന്നത്…

പീറ്റർ : ആ ഇതെന്തു കുടിയാ…

തോമസ് : എവിടെയായിരുന്നെടാ നിങ്ങൾ….

റോണി : ചില കാര്യങ്ങളുണ്ടായിരുന്നു…

റോണിയുടെ മുഖത്തെ വാട്ടം കണ്ടു ജോണിന് ചോദിക്കാതിരിക്കാനായില്ല..

ജോൺ : എന്താടാ ഒരു വാട്ടം

റോണി : അത് എളേപ്പ പുതിയൊരു പ്രശ്നം. .

തോമസും ജോണും അവനെ നോക്കി

ജോൺ : എന്താടാ…

റോണി ഒരു ഗ്ലാസ്‌ എടുത്തു അടിച്ചു

ജോൺ : എന്താടാ പീറ്ററെ

പീറ്റർ : അത് ചേട്ടായി…. ആ മരിച്ചവനു ഒരു ചേട്ടനുണ്ടത്രേ

ജോൺ : ആർക്കു..

പീറ്റർ : റീനയുടെ ആ നാറിക്ക് ഒരു ചേട്ടനുണ്ടത്രേ

ജോൺ : അതെവിടുന്നാടാ പെട്ടെന്നൊരു ചേട്ടൻ…. അവര്ക് വേറെ ആരും ഇല്ല എന്നാണല്ലോ അറിവ്…

റോണി : എന്നാ ഉണ്ട്…. ഒരു ചേട്ടൻ…. ഒരേ ചോര…. അവനാണ് ചടങ്ങുകളൊക്കെ നടത്തിയത്…

തോമസ് : ഓഹ്….. അങ്ങനെ ഒരാളുണ്ടെങ്കിൽ ഓക്കേ…. അതിനു ഇപ്പൊ എന്താ…

പീറ്റർ : അവൻ ആളത്ര നിസ്സാരകാരനല്ല….

തോമസ് : പിന്നെ

പീറ്റർ : അവൻ തേനിയിലാണ് താമസം…. പേരിനൊരു മെക്കാനിക് ആണ്…. അല്ലറ ചില്ലറ CC പിടുത്തം… രാഷ്ട്രീയ ബിസിനസ്‌ സെറ്റൽമെന്റ് കൊറട്ടേഷൻ…. അതൊക്കെയാ പരിപാടി…

തോമസ് : മ്മ്മ്….

ജോണും തോമസും പരസ്പരം നോക്കി….

റോണി: അവിടത്തെ പോലീസ് ഏമാന്മാർക്ക് സ്ഥിരം തലവേദനയാ…..

പീറ്റർ : ആദ്യമായി ജയിലിൽ പോകുന്നത് പന്ത്രണ്ടാമത്തെ വയസ്സിൽ…. അതും സ്വന്തം അച്ഛനെ കൊന്നതിനു…..

അത് കേട്ടു തോമസ് ഒന്ന് ഞെട്ടി….

പീറ്റർ : പിന്നെ 23ആം വയസ്സിൽ…. ഒരു കത്തി കുത്തു…..

റോണി : അതിനു ശേഷം കേസുകൾ കുറെ ഉണ്ടെങ്കിലും ജയിലിൽ പോയിട്ടില്ല….. ഏതോ വലിയ പുള്ളിയുടെ പ്രൊട്ടക്ഷൻ ഉണ്ടവന്….

പീറ്റർ : അവനു അത്യാവശ്യത്തിനു പിടിപാടും ആളുകളുമൊക്കെയുണ്ട്…. അങ്ങനെ നിസ്സാരമായി കൈകാര്യം ചെയ്യാൻ പറ്റാത്ത ഒരിനം….

അടുത്ത ഗ്ലാസ്‌ എടുത്തു തോമസ് ചാരുകസേരയിൽ ചാഞ്ഞിരുന്നു…

തോമസ് : അപ്പൊ അവൻ പണിയാണ്…

പീറ്റർ : മം… അച്ചായാ…

ജോൺ : അല്ല അവന്റെ അമ്മയുടെയും അനിയൻറെയും കാര്യം അറിഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾക്ക് എതിരെ വരാൻ അധികം സമയം വേണ്ട

തോമസ് : അതിനു മുന്പേ നമ്മൾ അവന്റെ നേരെ പോകണം….

തോമസ് ചിരിച്ചു കൊണ്ട്…

തോമസ് : ഇത് സേലമല്ല…… കണ്ണൂരാണ്… നമ്മുടെ കണ്ണൂർ …..

ജോൺ : എന്നാ വൈകണ്ട…..

തോമസ് : റോണി… അവന്മാരോട് തയ്യാറായി ഇരിക്കാൻ പറ….

റോണി : ശരി അപ്പ…

___________________________________________
ഭക്ഷണം കഴിച്ചും ആരും ഉറങ്ങിയില്ല…. റീനയും ദേവിയും അവളുടെ മുറിയിലായിരുന്നു…. പാച്ചു മാത്രം ഉറങ്ങി…

ബാലനും പാപ്പിയും രാജുവും ഉമ്മറത്ത് ഇരുന്നു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു…

രാജു : ഇത്രയും വെറി പിടിച്ച ആളുകൾ ഉണ്ടോ ബാലേട്ടാ…. സ്വന്തം മോളെ കൊല്ലാൻ മാത്രം ദേഷ്യം ഉള്ളവർ…

പാപ്പി : അണ്ണാ…നമ്മുടെ അവിടെ തന്നെ ഇത് നടന്നതല്ലേ… സമുദായം മാറി പ്രേമിച്ചതിനു ആ രാമ ചേട്ടിയാരുടെ മകനെയും മരുമകളെയും കൊന്നില്ലേ…..

രാജു : എന്നാലും എങ്ങനെ മനസ്സ് വരുന്നു

ബാലേട്ടൻ : വേട്ട നായ്കളാ മോനെ….. പറഞ്ഞിട്ട് കാര്യമില്ല…

രാജു ചില കണക്കു കൂട്ടലുകൾ നടത്തുകയായിരുന്നു…

ബാലൻ : എന്താ നിന്റെ പ്ലാൻ

രാജു : ബാലേട്ടാ.. ആദ്യം ഇവരെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റണം….അതിനു ശേഷം എനിക്ക് ചില കാര്യങ്ങളുണ്ട്…

ബാലൻ : മോനെ എനിക്കറിയാം നിന്റെ മനസ്സ്…. പക്ഷെ നീ പ്രതികാരം മനസ്സിൽ വെച്ചു നടന്ന ഇവരുടെ കാര്യം..

രാജു ഇടയ്ക്ക് കയറി…

രാജു : അങ്ങനെ ക്ഷമിക്കാനുള്ള മനസ്സൊന്നും എനിക്കില്ല ബാലേട്ടാ…. പക്ഷെ ഒന്ന് ഞാൻ ഉറപ്പ് തരാം…ഞാൻ ജീവനോടെ ഉള്ള കാലം വരെ ഇവർക്കൊന്നും സംഭവിക്കില്ല…

അതിനിടയിലേക്കാണ് ദേവി വന്നത്…

ദേവി : ചേട്ടാ…

ബാലൻ : മം..

ദേവി : അവൾക്ക് സമ്മതമല്ലത്രെ

ബാലൻ : എന്ത്

രാജു ദേവിയെ നോക്കി…

ദേവി : അവൾ എങ്ങനെയാ ഒരു അപരിചിതന്റെ കൂടെ തനിച്…. എങ്ങോട്ടാ എന്നൊന്നും അറിയാതെ…

രാജു : മം… എനിക്ക് മനസ്സിലായി…. ഞാൻ അവളെ കുറ്റം പറയില്ല… പക്ഷെ ജീവനോടെ ഇരിക്കണമെങ്കിൽ വന്നേ പറ്റൂ… അല്ലാതെ എനിക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റില്ല…. മാത്രമല്ല എന്റെ സ്ഥലത്തേക്ക് ഇവരെ കൊണ്ടു പോയാലെ എനിക്ക് മനസമാധാനം കിട്ടൂ…

ബാലൻ : ഞാൻ സംസാരിക്കാം അവളോട്…

രാജു : എന്തായാലും പെട്ടെന്ന് വേണം… ഇവിടെ നിൽക്കുന്നത് അത്ര നല്ലതല്ല…

ബാലനും ദേവിയും തലയാട്ടി…

__________________________________________

രാവിലെ നേരത്തെ ഉണർന്നു റീന… അല്ലെങ്കിലും അവളുടെ ഉറക്കമൊക്കെ പോയില്ലേ….. ഇന്നലെ ബാലനും ദേവി ചേച്ചിയും പറഞ്ഞ കാര്യങ്ങളായിരുന്നു മനസ്സിൽ…

ഇങ്ങനെയൊരു ഒറ്റപ്പെടൽ അവൾ നേരിടേണ്ടി വരുമെന്ന് വിചാരിച്ചതല്ല…. പക്ഷെ…..

റീന രാവിലെ തന്നെ കരഞ്ഞു തുടങ്ങി…. കണ്ടാൽ ഇപ്പൊ ആകെ തളർന്നു ക്ഷീണിതയായ ഒരു സ്ത്രീ…

രാജുവും പാപ്പിയും വണ്ടി സ്റ്റാർട്ട്‌ ചെയ്തു എങ്ങോട്ടോ പോകുന്നതിന്റെ ശബ്ദം

ബാലൻ : മോളെ റീനേ…

ബാലേട്ടന്റെ വിളി കേട്ടാണ് അവൾ കരച്ചിൽ നിർത്തിയത്…

റീന പുറത്തേക്ക് ചെന്നപ്പോൾ ബാലൻ ഉമ്മറത്തു ഇരിപ്പായിരുന്നു…

ബാലൻ : അവർ എവിടെ മോളെ…

റീന : അറിയില്ല ബാലേട്ടാ….. എങ്ങോട്ടോ വണ്ടിയിൽ പോയി…

ബാലൻ : ആ വരട്ടെ……

അപ്പോഴേക്കും ദേവി വന്നു..

ദേവി : നീ ഒന്ന് പോയി കുളിച്ചേ മോളെ… എന്ത് കോലമാ…. ആ മരുന്നൊക്കെ കഴിക്ക്….

റീന തലയാട്ടി…. അപ്പോഴാണ് റീനയുടെ ഫോൺ ബെല്ലടിച്ചത്…. ജോയ്മോൻ ആണ്…

റീന ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു…

റീന : എന്താടാ…

ജോയ് മോൻ : ചേച്ചി…… എവിടെയാ

റീന : വീട്ടിൽ….

ജോയ്മോന്റെ ശബ്ദം കേട്ടു ബാലൻ അവളെ നോക്കി…. എന്നിട്ട് റീനയുടെ കയ്യിൽ നിന്നു ഫോൺ വാങ്ങി…

ബാലൻ : എന്തടാ ജോയ്…

ജോയ് : ബാലേട്ടാ… ഇവര് എല്ലാം അറിഞ്ഞു…

ബാലൻ : എന്തറിഞ്ഞു

ജോയ് : ശ്രീജിത്തേട്ടന്റെ ചേട്ടനെ പറ്റി പറയുന്നുണ്ടായിരുന്നു…. എൽസി മമ്മിയ എന്നെ വിളിച്ചു പറഞ്ഞത്….ചേച്ചിയെയും ആളെയും വേഗം തീർക്കാനാണു പരിപാടി….

ബാലൻ : അങ്ങനെ പറഞ്ഞോ…

ജോയ് : ശ്രീയേട്ടന്റെ ചേട്ടൻ ഒരു ഭീഷണി ആവുമത്രേ…. ആളെ പറ്റി അവർ അന്വേഷിച്ചു….. അതുകൊണ്ട് ആളെയും ചേച്ചിയെയും പെട്ടെന്ന് തന്നെ തീർക്കണം എന്ന അവർ തീരുമാനി ച്ചത്

അത് ഫോണിൽ കേട്ട ദേവിയും റീനയും ബാലനും കേട്ടു തരിച്ചു നിന്നു…

ജോയ് : നീ കേൾക്കുന്നുണ്ടോ ചേച്ചി

റീന : ആ….. എടാ ഞാൻ എങ്ങോട്ടാ എന്നു വെച്ച…

ജോയ് : നീ ആ ചേട്ടന്റെ കൂടെ എങ്ങോട്ടേലും മാറിനിൽക്ക്…പറയുന്നത് കേൾക് ചേച്ചി…
ബാലൻ : ഞങ്ങൾ എന്താ ചെയ്യണ്ടേ…

ജോയ് : പെട്ടെന്ന് തന്നെ ഇവരോട് പോകാൻ പറ…. ബാലൻ ചേട്ടാ ഞാൻ പിന്നെ വിളിക്കാം…..

ദേവിയും റീനയും പരസ്പരം നോക്കി

_________________________________________

ഉച്ചയോടെയാണ് രാജുവും പാപ്പിയും തിരിച്ചു വന്നത്….

ബാലനും ദേവിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു…

രാജു കയറി ചെല്ലുമ്പോ എല്ലാരും ടെൻഷൻ അടിച്ചു നിൽക്കുവായിരുന്നു….

രാജു : എന്താ എല്ലാരും ഇങ്ങനെ ഇരിക്കുന്നത്…

രാജു അകത്തു കയറിതോടെ റീന അവളുടെ മുറിയിലേക്ക് പോയി…

ബാലൻ : നിങ്ങൾ എവിടെക്കാ പോയത്…

രാജു : ഞാൻ പോലീസ് സ്റ്റേഷൻ വരെ…

റീന അകത്തു നിന്നു ഇവരുടെ സംഭാഷണങ്ങളിലേക്ക് ചെവിയോർത്തു…

രാജു : ഞാൻ അപകടത്തിന്റെ കാര്യങ്ങളറിയാൻ പോയതാണ്…

ബാലൻ : എന്നിട്ട്

രാജു : സംഭവം രണ്ടു തമിഴന്മാരാണ് അറസ്റ്റിലായത്… പക്ഷെ ജാമ്യത്തിൽ വിടും… വൈകാതെ തന്നെ…. പക്ഷെ യഥാർത്ഥ കുറ്റവാളികൾ വേറെ ആരോ ആണ്…

അപ്പോഴേക്കും പാപ്പി പുറത്തേക്ക് പോയി ഫോണിൽ ആരെയോ വിളിച്ചു……ഫോണു രാജുവിന് കൈമാറി…. രാജു ഫോണിൽ സംസാരിച്ചു വെച്ചു…

രാജു : ബാലേട്ടാ….. ആ തമിഴന്മാരെ വാടകയ്ക്ക് എടുത്തതാണ്….. ചെയ്തത് വേറെ രണ്ടുപേർ ചേർന്നാണ്…..

ബാലൻ : നീ ഇതെങ്ങനെ…

രാജു : അറിഞ്ഞു… കോയമ്പത്തൂർ ഗാങ് ആണ് അറസ്റ്റിലായവർ….8 ലക്ഷം രൂപ ഇവർക്ക്…..

ബാലൻ : ആരെയാ കണ്ടത്

രാജു : ഒരു CI മനോജ്‌… പക്ഷെ ഈ കാര്യങ്ങൾ ഞാൻ വേറെ വഴിയിലൂടെ അറിഞ്ഞതാ

ബാലൻ : മോനെ ആ CI അവരുടെ ആളാ….

രാജു : മം…. തോന്നി…. അതുകൊണ്ട് തന്നെ ജീവനിൽ ആപത്തുണ്ട് എന്നു പറഞ്ഞു കേസ് കൊടുക്കാനും പറ്റില്ല…എന്തായാലും എന്റെ ഡീറ്റെയിൽസ് എല്ലാം കൊടുത്തിട്ടുണ്ട്…

ബാലൻ : പക്ഷെ അത് പ്രശ്നമാവില്ലേ

രാജു : ആവും… പക്ഷെ എന്നാലും അവർ കണ്ടു പിടിക്കും…

ബാലൻ : അപ്പോ..

രാജു : പേടിക്കണ്ട ബാലേട്ടാ….

ബാലൻ : പക്ഷെ ചെയ്യിപ്പിച്ചത് ആരാണെന്നു എല്ലാർക്കും അറിഞ്ഞിട്ടും….നമ്മുക്ക് കോടതി വഴി കേസ് കൊടുതു നോക്കിയാലോ…

രാജു : പ്രയോജനമുണ്ടാവുമോ… അവർ അത്രയ്ക്കും സ്ട്രോങ്ങ്‌ ആണ്…. പോലീസും കോടതിയുമൊന്നും ആജീവനാന്തം സംരക്ഷണ തരില്ല…

ബാലൻ : എന്തൊരു വിധിയാണ് ഈ പെണ്ണിന്റെ

രാജു : ചെയ്യിപ്പിച്ചത് അപ്പനും എളേപ്പന്മാരുമാണെങ്കിലും ശരിക്കും വണ്ടി ഇടിച്ചവർ ഏതോ നോർത്ത് ഇന്ത്യ കാരാണ്…അവർക്ക് 30 ലക്ഷമാണ് വീശിയത്… എന്റെ അമ്മയെയും അനിയനെയും തീർക്കാൻ…

റീന അകത്തു കരയുകയായിരുന്നു…

ദേവി : മോനെ… അതിനിടയിൽ…. ജോയ് വിളിച്ചിരുന്നു….

രാജു : മം….

ദേവി ജോയ് പറഞ്ഞ കാര്യങ്ങൾ രാജുവിനോട് പറഞ്ഞു…..

രാജു പാപ്പിയേ നോക്കി….

പാപ്പി : അണ്ണാ….

രാജു : ബാലേട്ടാ….

ബാലൻ : ഇനി എന്താ ചെയ്യുക…

രാജു : ഞാൻ പറയുകയാണെങ്കിൽ….മാറണം

ബാലൻ : എപ്പോ…

രാജു : ഇന്ന് തന്നെ…. വേറെ ഒന്നും കൊണ്ടല്ല….. എന്റെ ഊഹം ശരിയാണെങ്കിൽ ശരിക്കുമുള്ള ടീം ഇവിടം വിട്ടു പോയിട്ടില്ല….നമ്മളേം കൂടി തീത്തെ അവർ പോകൂ…

ദേവി വിയർത്തു

രാജു : എന്റെ വരവ് കൂടി അറിഞ്ഞ സ്ഥിതിക്ക് അവർ പെട്ടെന്ന് തന്നെ പ്ലാൻ നടപ്പാക്കാനാകും നോക്കുക

പാപ്പി പുറത്ത് ആർക്കൊക്കൊയോ വിളിക്കുന്നുണ്ടായിരുന്നു….

രാജു : പാപ്പി സാദനങ്ങൾ റെഡി ആക്കിക്കോ… ഇന്ന് തന്നെ വിടണം

ദേവി : ഇന്ന് തന്നെ എന്നു പറഞ്ഞാ….

രാജു : എന്റെ കാര്യമാണെങ്കിൽ എനിക്ക് കുഴപ്പമില്ല… പക്ഷെ ഇവരെ…. ഇവരുടെ കാര്യം നോക്കണ്ടേ

ബാലൻ : അവൻ പറയുന്നതല്ലേ ശരി….

ദേവി : എന്നാലും മോളോടൊന്നു ചോദിക്കാതെ…

ബാലൻ : റീന….

റീന കണ്ണു തുടച്ചു പുറത്തേക്ക് വന്നു…

ബാലൻ : മോളെ…. ജോയ് പറഞ്ഞത് നീ കേട്ടതല്ലേ… വേറെ വഴിയില്ല മോളെ…

റീന : എന്നാലും ഞാൻ….. നിങ്ങളെ ഒക്കെ വിട്ട് ഒറ്റയ്ക്ക്…

രാജു : എനിക്ക് നിന്റെ വിഷമം മനസ്സിലാകും…. പക്ഷെ നീ ഇവിടെ നിക്കുന്ന ഓരോ നിമിഷം ഇവർക്കും കൂടെ ഭീഷണിയാണ് …..

ദേവി : ഞങ്ങടെ കാര്യം ഓർക്കണ്ട പാച്ചുവിന്റെ കാര്യം ഓർക്ക്….

റീന എല്ലാവരുടെയും സമ്മർദ്ദത്തിനു വഴങ്ങി തലയാട്ടി…

രാജു : പാപ്പി… വണ്ടി….
പാപ്പി : ശരിയാക്കിയിട്ടുണ്ട്….

ബാലൻ : ഞാൻ ജോയ്മോനെ ഒന്ന് വിളിക്കട്ടെ…

ബാലൻ ഫോണെടുത്തു ജോയിയെ വിളിച്ചു…

ബാലൻ : ജോയ്… ഞാൻ രാജുവിന് കൊടുക്കാം…

ജോയ് : ചേട്ടാ..

രാജു : ഹലോ…

ജോയ് : ചേട്ടാ…. ചേട്ടനെ പറ്റി അവർ സംസാരിക്കുന്നുണ്ടായിരുന്നു…. എന്തോ അവർ പ്ലാൻ ചെയ്തിട്ടുണ്ട്…. അവിടെ നിന്നാൽ ചേച്ചിക്കൊപ്പം നിങ്ങൾക്കും അപകടമാണ്…. വേഗം മാറണം…

രാജു : ജോയ്… ഞങ്ങൾ വിടുവാണ്… ഇന്ന് ഇപ്പൊ തന്നെ…

ജോയ് : ചേട്ടാ അതാ നല്ലത്…. എവിടേക്കാണ്….

രാജു : നാളെ ബാലേട്ടൻ വിളിക്കും….. അപ്പൊ പറയാം….

ജോയ് : ചേച്ചിക്ക് കൊടുക്കുമോ

രാജു ഫോൺ റീനയ്ക്ക് നീട്ടി….റീന ഫോൺ വാങ്ങി ചെവിയിൽ വെച്ചു … ജോയ് പറഞ്ഞതൊക്കെ കരഞ്ഞു കൊണ്ട് കേട്ടു നിന്നു….

ബാലൻ : നീ വേഗം ചെന്നു സഹായിക്കാൻ നോക്ക് അവളെ…

ദേവി റീനയുടെ മുറിയിലേക്ക് പോയി…

റീന ഫോൺ ബാലന് കൊടുത്തു….

ബാലൻ : ഇനി…

രാജു : ബാലേട്ടാ….. ആദ്യം ഇവിടുന്നു സേലം….. പക്ഷെ അവിടെ നിൽക്കാനും പറ്റില്ല…. അവർക്ക് തമിഴ് നാട്ടിലൊക്കെ അത്യാവശ്യം ബന്ധങ്ങളുണ്ട്…. അവിടെന്നും പോകണം…

ബാലൻ : എങ്ങോട്ട്

രാജു : അറിയില്ല…. അവിടെ ചെന്നാലോചിക്കാം…. അതിനുള്ള സാവകാശം സേലമെത്തിയാൽ കിട്ടും…. അവിടെ അങ്ങനെ പെട്ടെന്ന് അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല….

ബാലൻ : എന്നാലും നിന്റെ ഡീറ്റെയിൽസ് അവർക്ക് കിട്ടിയ സ്ഥിതിക്ക്…

രാജു : ഞാൻ മനപ്പൂർവം കൊടുത്തതാ…. അല്ലെങ്കിൽ എന്റെ ഡീറ്റെയിൽസ് എടുക്കാൻ അവർ ബലേട്ടനെ ഉപദ്രവിക്കും….ഇതിപ്പോ ഞാൻ അവിടെ ആണെന്നറിഞ്ഞാൽ അവർ അങ്ങോട്ടേക്ക് തന്നെ വരുള്ളൂ…

ബാലൻ എല്ലാം ശരിവെച്ചു തലയാട്ടി…

രാജു : എത്ര നാളത്തേക്ക് എന്നൊന്നും ഇപ്പൊ പറയാൻ പറ്റില്ല… പക്ഷെ കാര്യങ്ങൾക്ക് ഉപായം കാണണ വരെ ഒരു ഒളിതാവളം….

ബാലൻ : എന്തായാലും നീ കൂടെ വേണം… ഇവരെ ഒറ്റയ്ക്കാക്കരുത്…

രാജു : ഞാനുണ്ടാകും ബാലേട്ടാ…. സേഫ് ആയി ഞാൻ ഒരുനാൾ ഇവരെ നിങ്ങൾക്ക് തിരിച്ചു തരും….

പാപ്പി : അണ്ണാ റെഡി ആണ്

ബാലൻ റീനയുടെ മുറിയിലേക്ക് പോയി…

ബാലൻ : നിങ്ങൾ വേഗം ഒരുങ്ങി വാ…

റീനയും ദേവിയും സങ്കടത്തോടെയാണ് ഡ്രെസ്സുകൾ പാക്ക് ചെയ്തത്…

ബാലൻ : എല്ലാം വാരി കൊണ്ട് പോകണ്ടാ….

റീന തന്റെ കല്യാണം ഫോട്ടോയും പിന്നെ അമ്മയുടെ ഒരു ഫോട്ടോയും പിന്നെ അവരുടെ ഒരു കുടുംബ ഫോട്ടോയും എടുത്തു വെച്ചു… പിന്നെ ആവശ്യത്തിന് ഡ്രെസ്സും പാച്ചുവിന്റ മരുന്നുമൊക്കെ എടുത്തു റെഡി ആക്കി വെച്ചു…

ദേവി : നീ പോയി കുളിച്ചു വാ…

ദേവി ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കി…

റീന കുളി കഴിഞ്ഞു വന്നു റെഡി ആയി…. റീനയുടെ മുഖമാകെ മ്ലാനമായിരുന്നു….. ഒരർത്ഥത്തിൽ അവൾ അനാഥയായി കഴിഞ്ഞിരിക്കുന്നു… എല്ലാരും ഉണ്ടെങ്കിലും ആരുമില്ലാത്തവൾ…

ഇനി പോകുന്നത് ഭർത്താവിന്റെ ചേട്ടന്റെ കൂടെ….. കൊല്ലാനാണോ വളർത്താനാണോ എന്നറിയാതെ ഒരുങ്ങി….

എല്ലാവരും ഭക്ഷണം കഴിചക്കാൻ ഇരുന്നു

റീനയ്ക്കാണെങ്കിൽ ഒന്നുമിറങ്ങുന്നില്ലായിരുന്നു…. താൻ വലത് കാൽ വെച്ചു കയറി വന്ന വീടല്ലേ….. ഇനി മടക്കം എന്നാണാവോ അതോ ഇനിയൊരു മടങ്ങി വരവില്ലെന്നാണോ….

ദേവിയും വിഷമിച്ചിരിക്കയായിരുന്നു… ഭക്ഷണം മുഴുവൻ കഴിക്കാനായില്ല അവൾക്ക്

പാപ്പിയും രാജുവും വേഗം റെഡി ആയി… യാത്ര പറയണ്ട അവസരം വന്നു…

ദേവിക്കും ബാലനും സഹിക്കാനാകാത്ത വിഷമമാണ് എന്നു കണ്ടാലറിയാം…. റീനയുടെ അവസ്ഥയും അത് തന്നെ….. റീന വീട് നോക്കി കരച്ചിലോടെ ഇറങ്ങി….. പാച്ചുവിനെ ദേവി ഉമ്മകൾ കൊണ്ട് മൂടി….

ദേവി : ഇങ്ങനെ ഒന്നുമല്ല പാച്ചു ഞാൻ വിചാരിച്ചത്… പക്ഷെ…..

ദേവിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…

ബാലൻ : വിഷമിക്കല്ലേ ദേവി….. കുറച്ചു നാൾ കഴിഞ്ഞാൽ അവൾ തിരിച്ചി വരും….

രാജു : ഇങ്ങനെ കരയണ്ട…. അവൾ നിങ്ങളുടെ അടുത്തേക്ക് തന്നെ വരും….

റീന ദേവിയെയും കെട്ടിപിടിച്ചു കരഞ്ഞു… ദേവി റീനയ്ക്ക് ഉമ്മ നൽകി…. ബാലനെയും റീന കെട്ടി പിടിച്ചു കരഞ്ഞു… ബാലനും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല….
രാജു : എന്നാ പോകുവല്ലേ….

പാപ്പി ജീപ്പിന്റെ ബാക്‌ഡോർ തുറന്നു കൊടുത്തു….

റീന കയറിയിരുന്നു….പാച്ചുവിനെ ദേവി റീനയുടെ മടിയിലേക്ക് കിടത്തി…

റീന : ദേവിയേച്ചി… വരട്ടെ എന്നാൽ…

ദേവി തലയാട്ടി….

ബാലൻ : മോനെ…. ഇവരെ നോക്കിക്കോണം…

രാജു : എന്റെ അനിയന്റെ കൊച്ചും അവന്റെ ഭാര്യയുമാണ്…. അവർക്ക് ഒന്നും വരത്തില്ല…

ബാലൻ രാജുവിനീ കെട്ടിപിടിച്ചു…

രാജു : ബാലേട്ടാ…

ബാലൻ : മം

രാജു : ഇവളുടെ വീട്ടുകാരോ അല്ലെങ്കിൽ വേറെ ആളുകളോ വന്നു അന്വേഷിച്ചാൽ ഞാൻ പറഞ്ഞ വിലാസം കൊടുക്കണം…..

ബാലൻ : പക്ഷെ അത്

രാജു : പേടിക്കണ്ട… അങ്ങനെ ആരേലും വന്നാൽ ആ അഡ്രെസ്സ് കൊടുക്ക്… എന്നിട്ട് എന്നെ വിളിച്ചു പറഞ്ഞാൽ മതി….അപ്പോഴേക്കും ഞാൻ ഇവരെ അവിടെ നിന്നു മാറ്റും…അല്ലെങ്കിൽ അവർ നിങ്ങളെ ഉപദ്രവിക്കും….

രാജുവും വണ്ടിയിൽ കയറി…..4 മണിയോടെ അവർ ഇറങ്ങി….

________________________________________

പീറ്റർ ഓഫീസിലായിരുന്നു…. റോണിയുടെ ഫോൺ കാൾ വന്നാണ് അവൻ ശ്രദ്ധിച്ചത്….

പീറ്റർ : ഹലോ…

റോണി : അപ്പയെവിടെ….

പീറ്റർ : അറിയില്ല….എന്തെ

റോണി : വിളിച്ചിട്ട് എടുക്കുന്നില്ല….

പീറ്റർ : എന്താ കാര്യം….

റോണി :അവരില്ലേ…അവർ മുങ്ങി എന്നാ തോന്നുന്നേ….

പീറ്റർ : അതെങ്ങനെ…ആരാ പറഞ്ഞെ

റോണി : ആ ബോസ്കോ എലെക്ട്രിക്കൽസ്…… അവൻ അവന്റെ കടയിൽ ഉള്ളപ്പോൾ കണ്ടു… അവളും കുട്ടിയും പിന്നെ ആ ചേട്ടൻ തെണ്ടിയും കൂടി ജീപ്പിൽ പോകുന്നത്…. ജീപ്പിന്റെ പുറകിൽ ബാഗും പെട്ടിയും ഉണ്ടായിരുന്നു….

പീറ്റർ : ഓഹ്… അപ്പൊ നാടു വിട്ടു….ശരി ഞാൻ ചേട്ടായിയെ വിളിക്കാം….നീ അപ്പയെ വിളി…

_________________________________________

പാലക്കാട്‌ കോയമ്പത്തൂർ വഴി തേനി അതായിരുന്നു എളുപ്പം വഴി….. നല്ല റോഡ് ആയതോണ്ട് കുഴപ്പമില്ല….. പക്ഷെ ഇരുട്ടി കഴിഞ്ഞാൽ നല്ല തണുപ്പാണ്….

രാജു : പാപ്പി…. രാത്രിക് മുന്പേ കേരളം കടക്കണം…..

പാപ്പി : ഏറ്റണ്ണ….

റീന പിന്നിൽ മിണ്ടാതെ ഇരിക്കുകയായിരുന്നു…. പാച്ചു നല്ല ഉറക്കവും…. യാത്ര ആണെങ്കിൽ അവൻ നല്ല ഉറക്കമാ….

റീന വഴിയിൽ ഒന്നും മിണ്ടിയില്ല….. രാജുവും പാപ്പിയും ഇടയ്ക്ക് എന്തോ സംസാരിക്കും….

ആ യാത്രയിലെ മൂകത തന്നെ റീനയ്ക്ക് ഭയം പോലെ തോന്നി….

റീന പുറത്തേക്ക് നോക്കി…..രാത്രി 8 മണിയായി….കോയമ്പത്തൂർ എത്തിയെന്നു തോന്നുന്നു…

രാജു : സിനോജിനെ വിളി….. കോയമ്പത്തൂർ എത്തിയെന്നു പറ….

പാപ്പി ഒരു നല്ല ഹോട്ടലിന് മുന്നിൽ കാർ പാർക്ക്‌ ചെയ്തു….. എന്നിട്ടിറങ്ങി ഫോണിൽ വിളിച്ചു…..

രാജുവും ഇറങ്ങി ജീപ്പിന്റെ പിന്നിലേക്ക് പോയി…

രാജു : എന്തെങ്കിലും കഴിക്കാം…. ഇനി ഇവിടം വിട്ടാൽ നല്ല ഭക്ഷണം ഒന്നും കിട്ടില്ല….

റീന : എനിക്ക് വിശപ്പില്ല….

രാജു : ഉച്ചക്ക് കഴിച്ചതല്ലേ…. വെറുതെ വിശന്നിരിക്കണ്ട …

റീന : എനിക്ക് വേണ്ട…. നിങ്ങൾ കഴിച്ചോള്ളൂ…

രാജുവിന് അവളുടെ സംസാരത്തിൽ നിന്നു അവരെ അത്ര പിടിച്ചിട്ടില്ല എന്നു മനസിലായി…. അതിനാൽ തന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല…

രാജു : എന്നാ അകത്തേക്ക് വാ…. ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട….

റീന : സാരല്ല്യ… നിങ്ങൾ പൊയ്ക്കോളൂ

രാജുവിനു ഇങ്ങനെ “വേണ്ട,ഇല്ല, പറ്റില്ല” എന്നൊക്കെ പറയുന്നത് അത്ര രസമുള്ള കാര്യമല്ല… പക്ഷെ എന്ത് ചെയ്യാൻ….. രാജു ഹോട്ടലിന്റെ അകത്തേക്ക് പോയി…

അവർ പോയതോടെ റീനയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു ഇരിക്കുന്നതിനെ പേടി അലട്ടി തുടങ്ങി….

അവൾ തല പുറത്തോട്ട് ഇട്ടു ഹോട്ടലിലേക്ക് നോക്കി… അവിടെ സൈഡ് സീറ്റിൽ ഇരുന്ന രാജു അവളെ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു….

രാജു എന്തോ പറഞ്ഞു പാപ്പിയും അവളെ നോക്കി….പാപ്പി പുറത്തേക്ക് വന്നു ജീപ്പിന്റെ അടുത്തെത്തി ഡോർ തുറന്നു…

പാപ്പി : തങ്കച്ചി….. ഒറ്റയ്ക്ക് ഇരിക്കണ്ട…. അകത്തേക്ക് വരൂ…

റീന : സാരല്യ….

പാപ്പി : നിങ്ങൾ ഇവിടെയിരുന്നു പേടിക്കുന്നത് കണ്ടിട്ടാണ് കഴിക്കുന്ന ഞാൻ എണീറ്റു വന്നത്…. വരൂ പ്ലീസ്…..
ആ ക്ഷണം അവൾക് നിരസിക്കാനായില്ല….. അവളും പാച്ചുവും പാപ്പിയുടെ കൂടെ അകത്തേക്ക് വന്നു അവരുടെ കൂടെ ഇരുന്നു…. തല താഴ്ത്തിയാണ് അവളിരുന്നത്….

രാജു അവളെ മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ചു… റീനയ്ക് ചെറിയ വിശപ്പുണ്ടായിരുന്നെങ്കിലും അവൾ അവരോടൊപ്പമായതിനാൽ വേണ്ട എന്നാ പറഞ്ഞു പോയതാണ്..അത് രാജുവിനും അറിയാം…

പാപ്പി : തങ്കച്ചി…എന്തെങ്കിലും ഫുഡ്‌ പറയട്ടെ….

റീന : വേണ്ട…

രാജു തങ്കച്ചിയെന്നുള്ള വിളി കേട്ടു പാപ്പിയേ നോക്കി…. പാപ്പി ചെറിയ ചമ്മലിൽ അവന്റെ ഭക്ഷണം കഴിച്ചു….

രാജു : വിശപ്പുണ്ടെങ്കിൽ കഴിച്ചോളും…

റീനയ്ക് ചെറിയ ഒരു താക്കീത് പോലെ തോന്നി…..

അതിനിടയിൽ രാജു ഫോണിൽ ബാലേട്ടനെ വിളിച്ചു റീനയ്ക് കൊടുത്തു

രാജു : വിളിച് പറ ബാലേട്ടനെ….നമ്മൾ കോയമ്പത്തൂർ എത്തി… രാവിലെ ആവുമ്പോഴേക്കും തേനി എത്തുമെന്നു…

റീന ഫോൺ വാങ്ങി…ബാലേട്ടനോട് സംസാരിച്ചു….. ദേവിയും ഒപ്പമുണ്ടായിരുന്നു…. കാര്യങ്ങൾ ധരിപ്പിച്ചു ബാക്കി എത്തിയിട്ട് വിളിക്കാം എന്നു പറഞ്ഞു കാൾ കട്ട്‌ ചെയ്തു…

പാപ്പിയുടെ ഭക്ഷണം കഴിഞ്ഞു കൈ കഴുകി വന്നപ്പോഴേക്കും ഒരു ഇന്നോവ കാർ വന്നു ഇവരുടെ ജീപ്പിനടുത്ത് നിർത്തി ഹോട്ടലിലേക്ക് നോക്കി… അകത്തു നിന്നു പാപ്പി കൈ വീശി കാണിച്ചു….

പാപ്പി പുറത്തേക്ക് പോയി ഇന്നോവ കാറിന്റെ ഡ്രൈവർ സിനോജിനെ കെട്ടിപിടിച്ചു ജീപ്പിന്റെ താക്കോൽ കൈ മാറി….

റീന ഇതെല്ലാം ഉള്ളിൽ നിന്നു നോക്കി ഇരിക്കയായിരുന്നു…രാജുവും കൈ കഴുകി വന്നു അതിനിടയിൽ…..

രാജു : പോകാം….

റീന രാജുവിന്റെ വരവോടെ എഴുനേറ്റു…. പക്ഷെ അവൾക്ക് നല്ല. മൂത്ര ശങ്ക തുടങ്ങി….പക്ഷെ രാജു മുന്നോട്ട് നീങ്ങി ബില്ല് കൊടുത്തു… റീന അയാളുടെ പിന്നാലെ പോയി…

രാജു : എന്തെ

റീന : കുഞ്ഞിനെ ഒന്ന് പിടിക്കാമോ…

രാജു റീനയിൽ നിന്നു പാച്ചുവിനെ വാങ്ങി പുറത്തിറങ്ങി….

റീന ബാത്‌റൂമിൽ പോയി തിരിച്ചു വന്നപ്പോൾ രാജുവും പാപ്പിയും പിന്നെ സിനോജും കൂടി നല്ല സംസാരമായിരുന്നു…. ഞാൻ സാരിയൊക്കെ നേരെയാക്കി ജീപ്പിന്റെ അടുത്തേക്ക് നീങ്ങി…..

റീന : കുഞ്ഞിനെ തന്നോളൂ…

രാജു കുഞ്ഞിനെ കൊടുത്തു സിനോജുമായി കുറച്ചക്കലേക്ക് മാറി നിന്നു….

റീന പാച്ചുവുമായി ജീപ്പിലേക്ക് കയറാൻ പോയപ്പോൾ പാപ്പി വിളിച്ചു…

പാപ്പി : തങ്കച്ചി… അതിലല്ല.. ഈ കാറിലേക്ക് കയറിക്കോളൂ

ഇന്നോവ ചൂണ്ടിയാണു പറഞ്ഞത്

റീന സംശയത്തോടെ രാജുവിന്റെ നോക്കി… രാജു അയാളുമായി നല്ല സംസാരത്തിലായിരുന്നു…

പാപ്പി : പേടിക്കണ്ട… കയറൂ

റീന രാജുവിന്റെ നോക്കി കൊണ്ട് ഇന്നോവയിലേക്ക് കയറി….

പാപ്പി ഡോർ അടച്ചു…

പാപ്പി : തങ്കചി…നിങ്ങൾക്ക് ആ ജീപ്പിൽ ഒരു സൈഡ് ആയി ഇരിക്കാൻ ബുദ്ധിമുട്ടാവും… അതാ അണ്ണൻ ഈ കാർ പറഞ്ഞത്… ഇതിൽ ചാഞ്ഞിരിക്കാം… കുഞ്ഞിനെയും സുഖമായി പിടിച്ചിരിക്കാം…

റീനയ്ക്ക് അതി വലിയൊരു ആശ്വാസമായിരുന്നു… ഒന്ന് ചാഞ്ഞിരിക്കാൻ അവളും ആഗ്രഹിച്ചിരുന്നു… കുറെ നേരത്തേ യാത്രയല്ലേ… പക്ഷെ തന്റെ സൗകര്യം കണക്കിലാക്കി വേറെ വണ്ടി ഏല്പിച്ച രാജുവിനോട് അവൾക്ക് ഒരു ചെറിയൊരു നന്ദി തോന്നി….

റീന : ചേട്ടാ താങ്ക്സ്….

പാപ്പി ഡ്രൈവർ സീറ്റിലേക്ക് കയറി…. അൽപ സമയത്തിനകം രാജു വന്നു മുന്നിൽ കയറി..

രാജു : പോകാം….

പാപ്പി വണ്ടിയെടുത്തു….. സിനോജ് ഇവരുടെ ജീപ്പ് എടുത്തു കൈ വീശി കാണിച്ചു യാത്രയായി…

വണ്ടി കുറച്ചു ദൂരം പിന്നീട്ടതും പാച്ചു എണീറ്റു കരച്ചിലായി… പാൽ കൊടുക്കണം… പക്ഷെ രണ്ടു അന്യ പുരുഷന്മാരുടെ പിന്നിലിരുന്നു എങ്ങനെ എന്നു കുറെ നേരം റീന ആലോചിച്ചു….

പാച്ചു നല്ല കരച്ചിലായതോടെ രാജു പപ്പിയേ തട്ടി…. പാപ്പി വണ്ടി നിറുത്തി

രാജുവും പാപ്പിയും പുറത്തിറങ്ങി.. പാപ്പി പിന്നിലേക്ക് വന്നു

പാപ്പി : പാപ നല്ല കരച്ചിലാണല്ലോ… പാൽ കൊടുത്തോളു…. ഞങ്ങൾ മാറി നിൽക്കാം…

വണ്ടിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു പാപ്പി മാറി നിന്നു…

റീനയ്ക്ക് രണ്ടു പേരോടും ബഹുമാനം തോന്നി….അവൾ സ്വസ്ഥമായി പാച്ചുവിന് പാൽ കൊടുതു…
പാച്ചുവിന്റെ കരച്ചിലിന്റെ ശബ്ദം നിന്നതും പാപ്പി ചോദിച്ചു

പാപ്പി : കഴിഞ്ഞോ

റീന : പാച്ചു ഉറങ്ങി.. വന്നോളൂ

അവർ തിരിച്ചു വണ്ടിയിലേക്ക് കയറി…ഇത്തവണ രാജുവാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയത്…

അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു… യാത്രയിൽ റീന ഇടയ്ക്കൊക്കെ കരഞ്ഞു കൊണ്ടിരുന്നു…. രാജുവും പാപ്പിയും അത് ശ്രദ്ധിച്ചു…. അതുപോലെ തന്നെ പാച്ചു കാരണം യാത്രയിൽ നാലഞ്ചു വട്ടം വണ്ടി നിർത്തേണ്ടി വന്നു….പാൽകുടിയും മൂത്രവും അപ്പിയിടലും തന്നെ…

രാവിലേ ഒരു 6 മണിയോടെ അവർ തേനിയെത്തി …. റീന നല്ല ഉറക്കമായിരുന്നു…..

വണ്ടി ചെന്നു നിന്നത് ഒരു ഗാരേജിനു മുന്നിലായിരുന്നു…. ശ്രീ ശക്തിവേൽ മോട്ടോർ ഗാരേജ്….

രാജു തിരഞ്ഞു നോക്കുമ്പോൾ റീന നല്ല മയക്കത്തിലായിരുന്നു… പാച്ചുവും… കരഞ്ഞു കരഞ്ഞു റീനയുടെ കണ്ണു വീർത്തു…

രാജു : ടാ… അവളെ വിളി…

പാപ്പിയിറങ്ങി റീനയെ വിളിച്ചു….റീന ഞെട്ടിയുണർന്നു….

പാപ്പി : വാ… സ്ഥലമെത്തി

റീന കുഞ്ഞിനേയും കൂട്ടിയിറങ്ങി… പാപ്പി വണ്ടിയിൽ നിന്നു സാധനങ്ങേലെടുത്തു മുന്നോട്ട് നീങ്ങി… റീന പാപ്പിയേ അനുഗമിച്ചു…. രാജു അവരുടെ മുന്നിലായിരുന്നു….

റീന ചുറ്റും കണ്ണോടിച്ചു നടന്നു….. ഏതോ ഒരു കൊച്ചു ഗ്രാമം….പരിചിതമല്ലാത്ത നാട്….. വേറേതോ ഗ്രഹത്തിൽ എത്തിയ പോലെ… റോഡിൽ അധികം ആളുകളില്ല എന്നാലും ഉള്ളവർ റീനയെ തന്നെയാണ് നോക്കുന്നത്….

കൊച്ചു കൊച്ചു വീടുകൾ…ചെറിയ ഇടവഴികൾ…. നടക്കുമ്പോൾ വലിയൊരു മോട്ടോർ ഗാറേജ് കണ്ടു…. ശ്രീ ശക്തിവേൽ മോട്ടോർ ഗാറേജ്…

അതും കഴിഞ്ഞു അവർ ചെന്നെത്തിയത് ഒരു കൊച്ചി വീടിന്റെ മുമ്പിൽ….

പാപ്പി : വാ ഉള്ളിലേക്ക് വാ…..

പാപ്പി കയറി ആ വീടിന്റെ ഉമ്മറത്തു ഇരുന്നു…

രാജു ആണെങ്കിൽ ആ വീട്ടിൽ സാദനം വെച്ചിട്ട് വേറെ എങ്ങോട്ടോ പോയി…

പാപ്പി : മല്ലി……മല്ലി…

മല്ലി : ഓഹ്… അണ്ണാ… വന്നോ….

റീന ഉമ്മറത്തു കയറിയിരുന്നു… നല്ലൊരു വൃത്തിയുള്ള വീടായിരുന്നു… വലിയ മുറ്റം….. മുറ്റത് വലിയൊരു മാവ്,ചെറിയ ചെടികൾ, വേപ്പിന്റെ മരം, പിന്നെ കുറെ ഔഷധ ചെടികളും… നന്നായി അടിച്ചു വാരി കിടക്കുന്ന സ്ഥലം…..മാവിന്റെ തണൽ കാരണം വീടിനുള്ളിൽ കുളിർമ തോന്നി

ഉള്ളിൽ നിന്നു ഗർഭിണിയായ ഒരു പെണ്ണും ഇറങ്ങി വന്നു…

റീന അവളെ നോക്കി… നിറവയറുമായി അവളെ കണ്ടു റീന എണീക്കാനൊരുങ്ങി…

മല്ലി : ഇരിക്കൂ…ഇരിക്കൂ….

മല്ലിയും റീനയും പരസ്പരം വിഷ് ചെയ്തു…..

മല്ലി : കുഞ്ഞു നല്ല ഉറക്കമാണെന്ന് തോന്നുന്നു….

തമിഴ് ചുവയുള്ള മലയാളം റീനയ്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു….

റീന തലയാട്ടി….റീന പാപ്പിയേ നോക്കി…

റീന : ചേട്ടന്റെ വൈഫ്‌ ആണോ

മല്ലി അത് കേട്ടു ചിരിച്ചു… പാപ്പിയും

പാപ്പി : അല്ല…അതെന്റെ തങ്കച്ചി….

റീന : ഓഹ്… സോറി…

മല്ലി : നോ പ്രോബ്ലം…

പെട്ടെന്ന് രാജു ഡ്രസ്സ്‌ മാറി വന്നു….. രാജു വന്നതോടെ പാപ്പി പോയി…

രാജു : മല്ലി ചായ ഇട്ടോ…

മല്ലി : അണ്ണാ…. ഇപ്പൊ എടുക്കാം….

രാജു അവളുടെ ബാഗ് എടുത്തു അകത്തേക്ക് വെച്ചു…

റീനയ്ക്ക് ഇവർ ആരൊക്കെയാ എന്നറിയാൻ ഭയങ്കര ആകാംഷ ഉണ്ടായിരുന്നു…അപ്പോഴേക്കും മല്ലി ചായയുമായി വന്നു… ഒരു ഗ്ലാസ്‌ റീനയ്ക്കും കൊടുത്തു

മല്ലി : കട്ടൻ ചായ ആണ്… കുടിക്കുമോ…

റീന തലയാട്ടി… ഇന്നലെ ഉച്ച മുതൽ ഒന്നും ഉള്ളിലേക്ക് ചെന്നിട്ടില്ല….അവൾ ആ ചായ വാങ്ങി കുടിച്ചു…. നേരം നന്നായി വെളുത്തു…

റീന ചായ കുടിച്ചു ഗ്ലാസ്‌ മല്ലിക്ക് കൊടുത്തു….

രാജു : ഇന്നലെ മുതലുള്ള ഇരിപ്പല്ലേ… വേണമെങ്കിൽ കിടന്നോ…

രാജു റീനയോടായി പറഞ്ഞു… പക്ഷെ അവൾക്ക് ഈ സ്ഥലം പരിചയമല്ലാത്തതുകൊണ്ട് ഉള്ളിലേക്ക് കയറാൻ മടിച്ചു നിന്നു…

മല്ലി : അകത്തേക്ക് വരൂ ചേച്ചി…

രാജു : ചേച്ചിയല്ല….. അനിയത്തിയാ….

ഫോണെടുത്തു ബലേട്ടനെ വിളിക്കുന്നതിനിടയിൽ മല്ലിയോടായി പറഞ്ഞു……

രാജു : ബാലേട്ടാ… ഞങ്ങളെത്തി….

റീന ബാലനുമായി രാജു സംസാരിക്കുന്നതിനിടയിൽ മല്ലിയെ നോക്കി…

നിറം കുറവാണെങ്കിലും നല്ല സ്ത്രീത്വം തുളുമ്പുന്ന ഐശ്വര്യമുള്ള മുഖം…. നെറ്റിയിൽ കുങ്കുമം തൊട്ട് മുടിയിൽ പൂ ചൂടി മഞ്ഞ ചെരടിൽ കോർത്ത താലിയണിഞ്ഞു നിക്കുന്ന മൂക്കുത്തിയണിഞ്ഞ ഗർഭിണിയായ ചെറുപ്പകാരി… ഒരു 26 -27 വയസ്സ് പ്രായം… സാദാ പുഞ്ചിരിക്കുന്ന മുഖം അവൾക് നല്ല ശോഭയേകി….
റീന അകത്തേക്ക് പോകാനൊരുങ്ങുമ്പോൾ ഒരു 5 വയസ്സുകാരി മല്ലിയുടെ സാരി തുമ്പിൽ പിടിച്ചു പുറത്തേക്ക് വന്നു….. ഉറക്ക ചടവോടെ റീനയുടെ മുഖത്തേക്ക് നോക്കി… രാജുവിന്റെ കണ്ടതോടെ രാജുവിന്റെ അടുത്തേക്ക് പോയി ആ കുട്ടി

രാജുവേട്ടന്റെ ഭാര്യയും മോളുമായിരിക്കും ഇവർ….

രാജു ആ പെൺകുട്ടിയെ പുണർന്നു…

രാജു : രവീണ കുട്ടി എഴുന്നേറ്റോ…

രവീണ : ആമ മാമ….. നിങ്ങൾ എവിടെ ആയിരുന്നു…. പാപ്പി മാമനെയും കാണാനില്ലാലോ….

രാജു ഒന്ന് ചിരിച്ചു…..

രാജു : ഒരു സ്ഥലം വരെ പോയതാ…

മല്ലി : മോളെ… പോയി പല്ല് തേക്ക്….

രവീണ : താ വരുന്നു മാമ…. വീണ്ടും പോകുമോ ..

രാജു : ഇല്ല

അതും കേട്ട് രാജുവിന്റെ അടുത്ത് നിന്നു പോയി…

മല്ലി : ചേച്ചി…

റീന : റീന എന്നു വിളിച്ച മതി….

മല്ലി : വാ…

റീന അവളെ അകത്തേക്ക് വിളിച്ചു…

റീന അകത്തേക്ക് ചെന്നു… രണ്ട് മുറികളുള്ള വീട്…..ഒരു ഹാൾ അടുക്കള….

മല്ലി അവളെ ഒരു മുറിയിലേക്ക് കൊണ്ട് പോയി… നല്ല മുറി… ചെറുതാണ് എന്നാലും സൗകര്യമുണ്ട്….

മല്ലി : ഇവിടെ വിശ്രമിക്കു….നിങ്ങൾക്ക് വേണ്ടി ഒരുക്കിയത…

റീന : ബുദ്ധിമുട്ടായി അല്ലെ

മല്ലി : എനിക്കോ….. നന്നായിട്ടുണ്ട്… അണ്ണൻ പറഞ്ഞാൽ ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട്…

റീന : അണ്ണൻ…????

മല്ലി : രാജു അണ്ണൻ…

റീന : അപ്പൊ നിങ്ങളുടെ ഭർത്താവ്….

രാജു : അവൻ എവിടെ ?

പുറത്തു നിന്നു രാജു ചോദിച്ചു

മല്ലി : നിങ്ങൾ വരുമെന്ന് പറഞ്ഞു സാദനങ്ങൾ വാങ്ങാൻ പോയി….

രാജു :ഈ പുലർച്ചയോ

മല്ലി : അതെപ്പോഴും അങ്ങനെയല്ലേ… അവസാന സമയത്താ മൂപ്പർക്ക് ബോധം വരാ…

മല്ലി : റീന എന്താ ചോദിച്ചത്…

റീന : നിങ്ങളുടെ ഭർത്താവ്….

മല്ലി : എൻ പുരുഷൻ വന്ത് ശക്തി….സോറി… എൻറെ ഭർത്താവ് പുറത്ത് പോയേക്കാണ്… ശക്തി… അതാണ് ആൾ…

അവരുടെ കല്യാണം ഫോട്ടോ ആ മുറിയിൽ ഉണ്ടായിരുന്നു… അതിലേക്ക് വിരൽ ചൂണ്ടിയാണു മല്ലി പറഞ്ഞത്…

റീന ആ ഫോട്ടോയിലേക്ക് നോക്കി….

റീന : ഇപ്പൊ എത്ര മാസമായി….

മല്ലി : 7 കഴിഞ്ഞു

ഒരു സ്കൂട്ടർ വന്നു നിന്ന സൗണ്ട് കേട്ടാണ് റീന പിന്തിരിഞ്ഞത്…

മല്ലി : ആളു വന്നു…. കുഞ്ഞിനെ തരൂ…

റീന മല്ലിയുടെ കയ്യിലേക്ക് കൊടുത്തു… മല്ലി പാച്ചുവിനെ എടുത്തു കൊഞ്ചിച്ചു… മുറിയിലുള്ള തൊട്ടിലിൽ കുഞ്ഞിനെ കിടത്തി….

മല്ലി : വാ റീന

റീന മല്ലിയോടൊപ്പം പുറത്തേക്ക് വന്നു…

നോക്കുമ്പോൾ മുറ്റത് ആക്ടിവ വണ്ടി സ്റ്റാൻഡിൽ ഇടുന്ന ശക്തിയെ കണ്ടു…. പാവം തമിഴൻ ലുക്ക്‌….. മുടിയും കുറ്റി താടിയുമൊക്കെ ആയ ചെറുപ്പകാരൻ…

വണ്ടിയിൽ കവറിൽ ഞാത്തിയിട്ടിരിക്കുന്ന കോഴിയെയും താറാവിനെയും കണ്ടു മല്ലി പിറുപിറുത്തു…

മല്ലി : കണ്ടോ രാജു അണ്ണാ..ഇങ്ങേർക്ക് വിവരമില്ല എന്നു ഞാൻ പറയുന്നത് വെറുതെയല്ല എന്നു മനസ്സിലായില്ലേ…

റീനയും രാജുവും ശക്തിയെ നോക്കി…

ശക്തി : വിവരമില്ല.. അതല്ലേ നിന്നെ കെട്ടിയത്….

ഹായ് നല്ല അസ്സലായി മലയാളം സംസാരിക്കുന്നു… ആ തമിഴ് ചുവയില്ല…

മല്ലി : എൻറെ മനുഷ്യ കോഴിയും താറാവും വാങ്ങാൻ നിങ്ങളോട് ആരാ പറഞ്ഞെ…

ശക്തി : പിന്നെ….. എന്റെ അണ്ണന്റെ വീട്ടുകാർ വരുമ്പോൾ നിന്റെ ഉണക്ക സാമ്പാറും രസവും മതിയോ….

രാജു : മണ്ടൻ

രാജു പിറുപിറുത്തുകൊണ്ട് പേപ്പർ വായനയിൽ വീണ്ടും മുഴുകി…..

മല്ലി : അവർ എവിടെ നിന്ന വരുന്നത്…. എന്ത് കഴിഞ്ഞിട്ടാണ് വരുന്നത് എന്നൊക്കെ വല്ല ഓർമ്മയുണ്ടോ

ശക്തി : ഓഹ്…..

അപ്പോഴാണ് ശക്തിക്ക് പിടികിട്ടിയത്… മരണം കഴിഞ്ഞനുടനെ നോൺ കഴിക്കില്ലലോ… വൃതമല്ലേ…

ശക്തി : അപ്പൊ ഇത് ഇനി എന്ത് ചെയ്യും

രാജു : നിന്റെ അണ്ണാക്കിലേക്ക് തള്ള്…

അപ്പോഴാണ് ഡ്രസ്സ്‌ മാറി കുളിച് പാപ്പി വരുന്നത്…

പാപ്പി : ആഹാ….. കോഴിക്കറി… താറാവ് കറി…. എന്റെ ശക്തി….

ശക്തി : പോടാ…. ഇത് കൊണ്ട് പോയി തിരിച്ചു കൊടുക്ക്….

പാപ്പി : എനിക്ക് വയ്യ…. നീ പോ..

ശക്തി : പ്ലീസ് ടാ സൊന്ന കേള്‌ടാ….

പാപ്പി വണ്ടിയുടെ താക്കോൽ വാങ്ങി മനസ്സില്ലമനസ്സോടെ പോയി…

മല്ലി : നിങ്ങൾ ഇനി എന്നാണ് നേരെയാവുക

ശക്തി : അമ്മ തായേ നീ പോ ഉള്ളെ….
അപ്പോഴാണ് അകത്തു നിന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്…. റീന അകത്തേക്ക് നോക്കി…. പക്ഷെ പാച്ചുവിന്റെ കരച്ചിലല്ല…

മല്ലി : ഓഹ്…എണീറ്റോ….

റീന മല്ലിയെ നോക്കി

മല്ലി : അത് രഘുവരൻ….

മല്ലി അകത്തേക്ക് പോയി രണ്ടു വയസ്സുള്ള ആൺകുട്ടിയെ എടുത്തു വന്നു….

അമ്മയുടെ മുഖത്തു നോക്കി ചിരിക്കുന്ന രഘുവരനെ കണ്ടു റീനയ്ക്ക് സന്തോഷം തോന്നി….

അപ്പോഴേക്കും രവീണയും കുളിച്ചു വന്നു….

ശക്തി : രവീണ മാഡം……ക്ലാസ്സില്ലേ ഇന്ന്…

രവീണ തലയാട്ടി… പക്ഷെ മിണ്ടാതെ അകത്തേക്ക് പോയി..

ശക്തി : എന്താ അവിടെ നിക്കുന്നെ…. ഇരിക്കൂ

റീനയെ നോക്കിയാണ് ശക്തി പറഞ്ഞത്….

റീന കുഴപ്പമില്ല എന്നു പറഞ്ഞു….

ശക്തി : രാസാത്തി പിണക്കത്തിലാണല്ലോ….

മല്ലി : അത് പുതിയ കാര്യമല്ലല്ലോ….

മല്ലിയും അത് പറഞ്ഞു അകത്തേക്ക് പോയി..

ശക്തി : തങ്കച്ചി ഇരിക്കൂ….. നമ്മുടെ വീടാണ്…..

റീന അവടെ ചാരി നിന്നു….ശക്തി മറ്റു സാദനങ്ങളുമായി അകത്തേക്ക് പോയി…

രാജു പേപ്പർ വായന നിർത്തി റീനയെ നോക്കി…

രാജു : ഏതു നേരവും വഴക്കും പിണക്കവുമാണ് രണ്ടാളും…. പക്ഷെ കുട്ടികൾ മൂന്നാവറായി…..

യഥാർത്ഥത്തിൽ മല്ലിയെയും ശക്തിയെയും കണ്ടപ്പോൾ റീനയുടെ ദുഖഭാരം കൂടി… അവൾക്ക് ശ്രീയേട്ടന്റെയും അവളുടെ കാര്യവും ഓർമ്മ വന്നു….

രാജു : ഇത് ശക്തി….. എന്റെ അനിയാണ്… പാപ്പിയും…..

റീന അനിയനെന്നു പറഞ്ഞപ്പോൾ രാജുവിന്റെ നോക്കി

രാജു : അനിയൻ എന്നു പറഞ്ഞാൽ ഒരമ്മ പ്രസവിച്ചില്ല എന്നെ ഉള്ളൂ… അനിയന്മാരാ രണ്ടും… പിന്നെ ഒരു അനിയത്തിയും അവളുടെ പിള്ളേരും…. ഇത്രയുമാണ് എന്റെ ലോകം…

ഇത് കേട്ടാണ് ശക്തി പുറത്തേക്ക് വന്നത്…

രാജു : പിന്നെ അമ്മയുടെ ലോകത്ത് ഒരിക്കലും ഞാൻ ഉണ്ടായിരുന്നില്ല…ഇപ്പൊ അമ്മയുമില്ല

റീനയ്ക് അത് കേട്ടു വിഷമം തോന്നി….

ശക്തി : എന്താ അണ്ണാ ഇത്….. നിങ്ങളല്ലേ എല്ലാർക്കും ധൈര്യം തരേണ്ടത്.. ആ നിങ്ങൾ തന്നെ ഇങ്ങനെ വിഷമിച്ചാലോ…

റീനയുടെ കണ്ണുകളും നിറഞ്ഞിരുന്നു…

ശക്തി : ധാ തങ്കച്ചിയും കരയണ്…..

രാജു റീനയെ നോക്കി…

മല്ലി വന്നു റീനയെ കൂട്ടി കൊണ്ട് പോയി…

അപ്പോഴേക്കും പാച്ചു പണി പറ്റിച്ചിരുന്നു….

രവീണ : അമ്മ… പാപ മുള്ളി…

റീന കുളിമുറിയിൽ നിന്നാണ് രവീണയുടെ ശബ്ദം കേട്ടത്….

റീന : അയ്യോ… ഞാൻ വരാം

മല്ലി : വേണ്ട… നിങ്ങൾ കുളിച്ചോളൂ… ഇത് ഞാൻ നോക്കിക്കോളാം…

റീന പ്രഭാത കാര്യങ്ങളും കുളിയും കഴിഞ്ഞു ഒരു സാരിയുമുടുത്ത് മുറിയിലേക്ക് വന്നപ്പോൾ രവീണ പാച്ചുവിനെ കളിപ്പിക്കുകയായിരുന്നു…

മല്ലി ആ തൊട്ടിലിലെ തുണി മാറ്റി വിരിച്ചു….

പാച്ചു രവീണയെ നോക്കി കളിച്ചു കൊണ്ടിരുന്നു…

റീന : ചേച്ചിയുടെ കുഞ്…..

മല്ലി : അച്ഛന്റെ കൂടെയുണ്ട്….

മല്ലി പാച്ചുവിനെ റീനയ്ക്ക് കൊടുത്തു… രവീണയോട് ഭക്ഷണം കഴിക്കാനായി പറഞ്ഞു….

രവീണ സ്കൂൾ ഡ്രസ്സ്‌ ധരിച്ചു ഭക്ഷണം കഴിച്ചു….സമയം 9 മണി ആവാറായി…കോഴിയെയും. താറാവിനെയും തിരിച്ചേല്പിച്ചു അപ്പോഴേക്കും പാപ്പിയും വന്നു…

ശക്തി : എന്തെങ്കിലും പറഞ്ഞോ അയാള്

പാപ്പി : നിന്റെ തന്തക്കും തള്ളക്കും വിളിച്ചു…. പോരെ…രാവിലെ തന്നെ ബുദ്ധിമുട്ടിച്ചതിനു….

ശക്തി : മം…

പാപ്പി വന്നു രഘുവരനെ ശക്തിയുടെ കയ്യിൽ നിന്നു എടുത്തു കൊഞ്ചിച്ചു…

യൂണിഫോംമും ബാഗും ഒക്കെ എടുത്തു രവീണ റെഡി ആയി പുറത്തേക്ക് വന്നു…

മല്ലി രവീണയ്ക്കു മുത്തം കൊടുത്തു…. രവീണ പാപ്പിയോടും രാജുവിനോടും ടാറ്റാ പറഞ്ഞു യാത്രയായി…

ശക്തി : അച്ഛന് ടാറ്റാ ഇല്ലേ

രവീണ : ഇല്ല

ശക്തി : എന്നടാ രാസാത്തി…

രവീണ : അപ്പാക്ക് രഘുവേയും വരാ പൊറ പാപവെയും മട്ടും താനേ പുടിക്കും….

ശക്തി : യാർടാ അപ്പടി സൊന്ന

രവീണാ : പാപ്പി ചിത്തപ്പാ സൊന്ന

ശക്തി പപ്പിയേ ദയനീയമായി നോക്കി… മല്ലി കൂടെ ചിരിച്ചു…

ശക്തി : ഡേയ് പാപ്പി… നിനക്ക് ഞാൻ എന്നെടാ ദ്രോഹം പണ്ണേ…

പാപ്പി ഇത് ശ്രദ്ധിക്കാതെ കുഞ്ഞിനെ എടുത്തു തിരിഞ്ഞു നിന്നു…

ശക്തി : രാസാത്തി… വെറുതെ പറഞ്ഞതാ… രഘു പാപ്പ എല്ലാം പിന്നാടി… നീ താനെ എൻ തങ്കം….
രവീണാ : സത്യം…

ശക്തി : ആമാടാ…

രവീണ ഓടി ചെന്നു ശക്തിക്ക് ഉമ്മ നൽകി… ടാറ്റാ പറഞ്ഞു ഇറങ്ങി…. കൃത്യം 9മണിക്ക് രവീണയുടെ സ്കൂൾ ഓട്ടോ വന്നു….

എന്തോ മറന്ന പോലെ രവീണ ഓടി വന്നു റീനയുടെ. മുറിയിലേക്ക് വന്നു… അകത്തു പാൽ കൊടുക്കുകയായിരുന്ന റീന ഒന്നു ഞെട്ടിയെങ്കിലും രവീണ ആയതുകൊണ്ട് ചിരിച്ചു

രവീണ : ആന്റി ടാറ്റാ… വന്ത് പാക്കലാം…

രവീണ ടാറ്റാ കൊടുത്തു യാത്രയായി

മല്ലി : വാ ഭക്ഷണം കഴിക്കാം…

മല്ലി റീനയുടെ മുറിയില്ലേക്ക് ചെന്നു…

മല്ലി : കുഞ്ഞുറങ്ങിയോ..

റീന : ആ ചേച്ചി….

മല്ലി : കിടത്തിക്കോളൂ… എന്നിട്ട് വാ ഭക്ഷണം കഴിക്കാം…

റീന : അവർ കഴിക്കട്ടെ….എന്നിട്ടിരിക്കാം…

ആയിക്കോട്ടെ എന്നെ മട്ടിൽ മല്ലി തലയാട്ടി…

റീന നോക്കുമ്പോൾ മൂവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു…അവർ എന്തോ കാര്യമായി ഞാൻ കേൾക്കാതെ സംസാരിക്കയായിരുന്നു…

മല്ലി : അവർ അങ്ങനെയാ… ഒരുമിച്ചിരുന്നേ കഴിക്കൂ… ചെറുപ്പം തൊട്ടേ… ജയിലിലുള്ള പഴക്കമാണ്…

പറഞ്ഞു കഴിഞ്ഞാണ് മല്ലിക്ക് അമളി മനസ്സിലായത്…. റീന അത് കേട്ട് മല്ലിയെ നോക്കി… മല്ലി ശ്രദ്ധിക്കാത്ത പോലെ പുറത്തേക്ക് വന്നു….

ഭക്ഷണം കഴിഞ്ഞു അവർ മൂന്ന് പേരും ഓരോരോ കാര്യങ്ങളായി പുറത്തേക്ക് പോയി….

പാച്ചുവും രഘുവരനും ഒരേമുറിയിൽ കിടന്നുറങ്ങി….

മല്ലി : വാ റീന…. കഴിക്കാം…

റീന ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്… യാത്രയും കുളിയും കഴിഞ്ഞതോടെ ഭയങ്കര വിശപ്പും ക്ഷീണവും അനുഭവപ്പെട്ടു….

മല്ലി രണ്ടു പേർക്കും ദോശ വിളമ്പി….

മല്ലി : ദോശ കഴിക്കില്ലേ…

റീന : മം..

രണ്ടു പേരും കഴിക്കുന്നതിനിടെ റീനയാണ് ചോദ്യങ്ങൾക്ക് തുടക്കമിട്ടത്

റീന : അവർ മൂന്ന് പേരും

മല്ലി : അവർ ചെറുപ്പത്തിലേ ഒരുമിച്ചാ… ജുവനിൽ ജയിലിൽ കണ്ടു മുട്ടിയവർ…. പാപ്പി അനാഥനാണ്…. ശക്തിയുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു… ഒരു കള്ളുകുടിയൻ അച്ഛനുള്ളത് ജീവിച്ചിരിപ്പുണ്ടോ ആവോ… പിന്നെ രാജു അണ്ണൻ… അണ്ണന്റെ കാര്യമാണെങ്കിൽ ഇങ്ങനെ ആയി…

റീന അത് കേട്ടു സങ്കട പെട്ടു

മല്ലി : അയ്യോ… വിഷമിപ്പിക്കാൻ പറഞ്ഞതല്ല…അണ്ണന് അമ്മയെ വളരെ ജീവനായിരുന്നു… ചെറുപ്പത്തിൽ നടന്നതൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്…. അതോർത്തു ഒരുപാട് കരഞ്ഞിട്ടുമുണ്ട്… എന്നെങ്കിലും അമ്മ വിളിക്കുമെന്ന് പ്രതീക്ഷിച്ചു…പക്ഷെ…

റീന : സത്യം പറഞ്ഞാൽ അവിടെ ആർക്കും അറിയില്ല ആളെ പറ്റി..

മല്ലി : അറിയാം….

റീനയ്ക് ഒരു ദോശ കൂടി കൊടുത്തു… വിഷമമുണ്ടെങ്കിലും റീനയ്ക്ക് നല്ല വിശപ്പുള്ളതായി മല്ലിക്ക് തോന്നി…

മല്ലി : ഒരു അപകട മരണം എന്നാണ് ഫോൺ വന്നത്…. പിന്നീട് നാട്ടിലെത്തി പാപ്പി പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്… എന്നാലും അങ്ങനെ മനസ്സ് വന്നു..

റീന ഭക്ഷണത്തിനു മുന്നിൽ കരഞ്ഞു…

മല്ലി : സോറി… സോറി… ഞാനറിയാതെ…..

മല്ലി റീനയുടെ കൈകളിൽ കോർത്തു പിടിച്ചു…

റീന : എൻറെ വിധിയാണ് ചേച്ചി….. ഇങ്ങനെ വിധവയായി ജീവിക്കണമെന്നതാവും കർത്താവിന്റെ തീരുമാനം…

മല്ലി : വിഷമിക്കണ്ട…. കടവുൾ വെറുതെ വിടില്ല…. കണ്ടിപ്പാ….കടവുൾ പൊറുത്താലും അണ്ണൻ വെറുതെ വിടില്ല….

റീനയൊന്നു മല്ലിയെ നോക്കി

റീന : ഇവർ എന്താ പണി

മല്ലി : അവിടെ കണ്ടില്ലേ…. ശ്രീ ശക്തിവേൽ ഗാറേജ്….

റീന : ആ

മല്ലി : ആ അതന്നെ… മെക്കാനിക്കാണ്… ശ്രീരാജിലെ ശ്രീ….. ശക്തി,പിന്നെ പളനി വേൽ എന്ന പാപ്പി…. അതാണ് ശ്രീ ശക്തി വേൽ ഗാരേജ്….

റീന : ഓഹ്…

മല്ലി : പക്ഷെ എല്ലാം ചട്ടമ്പി കേസുകളിലും ഇവരുണ്ട്…. എന്നും തല്ലും അടിപിടിയും ഒക്കെ ആയിരുന്നു പണ്ട്….. പോലീസ് കേസ് കുറെയുണ്ട്….

റീന എല്ലാം ഗൗരവത്തോടെ കേട്ടിരുന്നു…

മല്ലി : ഇപ്പൊ അടിപിടി ഇല്ല…. രാജു അണ്ണനും പാപ്പിയും സെറ്റൽമെന്റ് കോംപ്രമൈസ് ടോക്ക്സ്… പിന്നെ വേറെയും എടപാടുകളുണ്ട്…

റീന : അപ്പൊ ശക്തി…

മല്ലി : ശക്തി ഇപ്പൊ ഫുൾ ടൈം മെക്കാനിക്… എന്നെ കെട്ടിയതോടു കൂടി അണ്ണൻ പിന്നെ ശക്തിയെ ഒഴിവാക്കി… എന്നെയോർത്താണ് അണ്ണൻ അത് ചെയ്തത്…
റീന : ഇവിടെ എല്ലാരും മലയാളം സംസാരിക്കുമല്ലേ….

മല്ലി : അണ്ണൻ മലയാളത്തിലെ ഞങ്ങളോട് സംസാരിക്കൂ…. അവർ മൂന്ന് പേരും നന്നായി സംസാരിക്കും… ഞാനും രവീണയും സംസാരിക്കും പക്ഷെ അത്ര ഫ്ലൂവന്റ അല്ല…

റീനയുടെ ഭക്ഷണം കഴിഞ്ഞെങ്കിലും ഇതൊക്കെ കേട്ടിരുന്നു…

മല്ലി : മല്ലിയുടെ നാടേവിടെയാ…

മല്ലി: അറിയില്ല…. ഞാൻ എവിടെത്തുകാരിയാ അമ്മയും അച്ഛനുമാര എന്നൊന്നും അറിയില്ല…. ഓർഫനേജിലാ ഓർമ വെച്ച കാലം മുതൽ….ഈ ചട്ടമ്പി ആയി നടന്നിരുന്ന ശക്തി എന്നെ ഓർഫനേജിൽ നിന്നു ഇറങ്ങിയ കാലത്തു കണ്ടുമുട്ടിയതാ…. പിന്നെ പിന്നിൽ നിന്നു പോയിട്ടില്ല….. മുടിഞ്ഞ ലവ് സ്റ്റോറി ആയി…. പിന്നെ ചോദിക്കാനും പറയാനും ഞങ്ങൾക്ക് ആരുമില്ലാത്തതിനാൽ ഒന്നിച്ചു….ഇപ്പൊ താ ഇവിടം വരെയെത്തി….

തന്റെ വയറിലേക്ക് ചൂണ്ടിയാണു മല്ലി പറഞ്ഞത്…

മല്ലി : പാവമാ ശക്തി… സ്നേഹിക്കാൻ മാത്രമേ അറിയൂ…അത് കൊണ്ട് തന്നെ മണ്ടത്തരം ഇത്തിരി കൂടുതലാണ്…..അണ്ണനും പാപ്പിയും കഴിഞ്ഞേ ആൾക്ക് വേറെ ലോകമുള്ളൂ….അവർ മുന്നിട്ട് നിന്നാണ് കല്യാണമൊക്കെ നടത്തി തന്നത്…കണ്ടാൽ കാട്ട് മൃഗങ്ങളുടെ സ്വഭാവമാണെങ്കിലും പാവങ്ങളാ…മൂന്നും ഉറ്റ ചങ്ങാതികളാ… അല്ല അനിയന്മാരമായിട്ടാണ് അണ്ണൻ അവരെ കൊണ്ട് നടക്കുന്നത്…

മല്ലിയുടെ വിവരണത്തിൽ റീനയ്ക്ക് ഇവരോടുണ്ടായിരുന്ന ഒരകൽച്ച കുറഞ്ഞ പോലെ തോന്നി…

മല്ലി : വാ ഇനി കുഞ്ഞുങ്ങളെ കുളിപ്പിക്കണ്ടേ… എന്നിട്ട് കുറച്ചു നേരം റീന വിശ്രമിക്കൂ….

പാച്ചുവിനെ കുളിപ്പിച്ചു റീന കുറച്ചു നേരം കിടന്നു…. അന്ന് ആ ദിവസത്തിന് ശേഷം ഉറക്കമൊന്നും ശരിയാവുന്നില്ല…. അമ്മയുടെയും ശ്രീയേട്ടന്റെയും മുഖമാണ് എപ്പോഴും മനസ്സിൽ… കരഞ്ഞിട്ടാണെങ്കിൽ കണ്ണീർ വറ്റുന്നുമില്ല….

പക്ഷെ ഇന്ന് കുറച്ചു നേരം ഉറങ്ങി പോയി…. രണ്ടു മണിയിടെയാണ് റീന എണീറ്റത്…. പാച്ചു തൊട്ടപ്പുറത്ത് ബെഡിൽ ഷീറ്റ് വിരിച്ചു കിടക്കുന്നുണ്ടായിരുന്നു….

മല്ലി : എണീറ്റോ…

റീന : ആം ചേച്ചി…

മല്ലി : ഞാൻ ഉറങ്ങിക്കോട്ടെ എന്നു വെച്ചു വിളിക്കാതിരുന്നതാ.. വാ വല്ലതും കഴിച്ചിട്ടാകാം ബാക്കി….

റീന : മോനോ….

മല്ലി : ഇപ്പൊ കിടത്തിയെ ഉള്ളൂ

റീന പാച്ചുവിനെ ശരിക്ക് കിടത്തി മല്ലിയുടെ കൂടെ ഭക്ഷണം കഴിച്ചു….. അവർ കുറെ നേരം സംസാരിച്ചു… മല്ലിയോട് നല്ല മതിപ്പ് തോന്നി റീനയ്ക്ക്…

ഭക്ഷണം കഴിന്നു റീന മല്ലിയെ സഹായിച്ചു…. മല്ലി വേണ്ടെന്നു പറഞ്ഞെങ്കിലും റീന കൂട്ടാക്കിയില്ല…

4 മണി ആയതോടെ രവീണയും വന്നു…. പിന്നെ മല്ലി അവളുടെ പിന്നാലെ ആയി….

മല്ലി : റീനേ… ഒരു രക്ഷയുമില്ല…..ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകുന്ന ഇനമാണ് ഇവൾ… ആ കിടന്നുറങ്ങുന്നതും ഏതാണ്ട് ഈ ഐറ്റം തന്നെയാ… ഇനി വരാനുള്ളത് എങ്ങനെ ആണാവോ…

റീന മല്ലിയുമായി നല്ല കൂട്ടായി… ഒപ്പം രവീണയും ഉള്ളത് കൊണ്ട് അവളുടെ ദുഃഖം കുറച്ചൊക്കെ കടിച്ചമർത്താൻ സാധിച്ചു…

രവീണയാണെങ്കിൽ രണ്ടു അനിയന്മാരെ നോക്കുന്നു തിരക്കിലായിരുന്നു…..

റീനയും മല്ലിയും എല്ലാ കാര്യങ്ങളും ചർച്ച ചെയ്തു…..റീനയ്ക് ഇവർ തമ്മിലുള്ള ദൂരം കുറഞ്ഞ പോലെ തോന്നി…. മാത്രമല്ല ശ്രീരാജിനോടുള്ള ഒരകൽച്ച കുറഞ്ഞതയും തോന്നി…

റീന : നിങ്ങൾ എല്ലാവരും ഇവിടെ ആണോ താമസം….

മല്ലി : കല്യാണത്തിന് മുൻപ് മൂന്ന് പേരും ഇവിടാർന്നു…. കല്യാണം ശേഷം അണ്ണനും പാപ്പിയും മാറി….. താ രണ്ട് വീടു അപ്പുറത്താണ് താമസം…. അത് വാടകയ്ക്കാ….പക്ഷെ ഭക്ഷണം എല്ലാവരും ഇവിടെന്നാ….

അവരുടെ സംസാരം നീണ്ടു പോയി….7 മണി ആയപ്പോൾ പാപ്പിയാണ് ആദ്യം വന്നത്…

പിന്നാലെ അര മണിക്കൂർ കഴിഞ്ഞു രാജുവും ശക്തിയുമെത്തി…

എല്ലാവരും അല്പം ഗൗരവത്തിലായിരുന്നു….. മല്ലിയും റീനയും പുറത്തേക്കു വന്നു നിന്നപ്പോൾ തന്നെ എന്തോ പന്തികേടുണ്ട് എന്നു തോന്നി….

മല്ലി : എന്നാച്…… യെ ഒരേ ടൾ മാരി….

രാജു : ബാലേട്ടൻ വിളിച്ചിരുന്നു…. അവർ അവിടെ തേടിയെത്തിരുന്നു….. നിന്റെ ചേട്ടനും അങ്കിളും…. ചെറിയ ഭീഷണിയും പിന്നെ നമ്മൾ എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കിയാണ് പോയത്…
റീന അത് കേട്ടു വല്ലാതായി…

ശക്തി : പക്ഷെ അത് മാത്രമല്ല പ്രശനം….

മല്ലി : പിന്നെ….

പാപ്പി : തങ്കച്ചിയുടെ അപ്പൻ വലിയ പുള്ളിയാണല്ലേ….

റീന അതേയെന്ന് തലയാട്ടി…

രാജു : കോയമ്പത്തൂരും മധുരയിലും നമ്മളെ പറ്റിയന്വേഷിച്ചു…..പരിചയമുള്ളവരായത്‌കൊണ്ട് നമ്മൾ അറിഞ്ഞു….പക്ഷെ വേറെ ചിലരുണ്ടല്ലോ….പണ്ട് ചെയ്തതിന്റെ വൈരാഗ്യം വെച്ചു നമ്മളോട് കോർക്കാൻ കാത്തിരിക്കുന്നവർ….. അവർ ഒരുമിക്കാൻ തീരുമാനിച്ചാൽ…….

രാജുവിന് ചെറിയ ടെൻഷനുണ്ട്….

പാപ്പി : അണ്ണാ…..അങ്ങനെ നമ്മുക്ക് പേടിക്കണോ….

രാജു : പേടിയല്ല…. പക്ഷെ ഇപ്പോ ഇതൊക്കെ ഒഴിവാക്കേണ്ട സമയമാണ്….

രാജു റീനയെ നോക്കി…..

രാജു : വിദേശത്തു അറിയാവുന്ന ആരെങ്കിലും ഉണ്ടോ… സുഹൃത്തുക്കളോ വിശ്വസിക്കാൻ പറ്റിയ ബന്ധുക്കളോ…

റീന ഇല്ലെന്നു തലയാട്ടി…

ശക്തി : അണ്ണാ… നോർത്തിലേക്ക് എവിടെളും നോക്കണോ….

രാജു : അത് പറ്റില്ല…. അവിടൊന്നും നമ്മുക്ക് ഒരാശ്രയത്തിന് ആരെയും കിട്ടില്ല…. തൊട്ടടുത്തുള്ള എവിടേലും…. കുറച്ചു നാളത്തേക്ക് മാറണം…..നമ്മുക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന രീതിയിൽ…

രാജുവും പാപ്പിയും ശക്തിയും കുറെ നേരം ആലോചിച്ചു….

അപ്പോഴേക്കും റീനയുടെ ഫോണിലേക്ക് ദേവി വിളിച്ചു….

റീന : ചേച്ചി…

ദേവി : ആ മോളെ…. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ…. രാവിലെ അവർ വന്നിരുന്നു…

റീന :മ്മം… ഞാൻ അറിഞ്ഞു ചേച്ചി…

ദേവി : രാജു പറഞ്ഞ അഡ്രെസ്സുമയാണ് അവർ പോയത്….

റീന : ചേച്ചി ഞാനങ്ങോട്ടു വിളിക്കാം…

മല്ലി അപ്പോഴേക്കും ചായയുമായി വന്നു….

പാപ്പിയാണ് ഒരു ഐഡിയ പറഞ്ഞത്…

പാപ്പി : അണ്ണാ….ഒരു സ്ഥലമുണ്ട്

രാജു : എവിടെ….

പാപ്പി : കേരള തമിഴ് നാട് ബോർഡർ…. വണ്ടന്മേട് കഴിഞ്ഞാണ് സ്ഥലം…

ശക്തി : ആരാ പറഞ്ഞത്

പാപ്പി : നമ്മുടെ ശരവണൻ ഇല്ലേ… മറ്റേ ഷെട്ടി കേസിലെ മൂന്നാമൻ…

രാജു : ആ അവൻ…

പാപ്പി : അവൻ രണ്ടു മാസം ഒളിവിൽ പോയ സ്ഥലമാണ്…. എന്നോട് ഒരിക്കൽ പറഞ്ഞതാ…. പോലീസിന് എത്തിപ്പെടാൻ അല്പം ബുദ്ധിമുട്ടാ… അവനറിയാം ആ സ്ഥലം…

രാജു : എന്ന അവനെ ഒന്ന് കിട്ടണമല്ലോ…

ശക്തി : അവനെ ഇങ്ങോട്ടു വിളിക്കാം…. കഴിഞ്ഞ ആഴ്ച അവനു ജാമ്യം കിട്ടിയതാ….

റീന അവരെ മാറി മാറി നോക്കി…. മല്ലി കുട്ടികളുടെ കാര്യം നോക്കാനായി .അകത്തേക്ക് പോയി .. ഒരു അര മണിക്കൂർ കഴിയുമ്പോഴേക്കും ശരവണനെത്തി….

ശരവണൻ : ആ എല്ലാരുമുണ്ടല്ലോ… എന്താണ് അണ്ണന്മാരെ നമ്മളെ ഒക്കെ വിളിക്കാൻ കാരണം…

രാജു : എന്താ ബുദ്ധിമുട്ടായോ…നീ ഇപ്പൊ വലിയ പുള്ളിയല്ലേ…

ശരവണൻ : രാജു അണ്ണാ…. നമ്മുക്ക് ഇട്ടു തന്നെ വേണോ…

ശരവണൻ അകത്തേക്ക് കയറിയിരുന്നു….

റീനയെ നോക്കി ആരാണെന്നു പാപ്പിയോട് ചോദിച്ചു….

പാപ്പി : ടാ…. നീ അന്ന് ഒളിവിൽ പോയില്ലേ… കേരളത്തിൽ… ആ ബോർഡറിന്റെ അടുത്ത് എവിടെയൊ

ശരവണൻ : ആ…

പാപ്പി : ആ സ്ഥലം… എന്തെ

പാപ്പി : അതെങ്ങനെയുണ്ട്….

രാജു : ശരവണാ… കാര്യം നേരിട്ട് പറയാം… കുറച്ചു കാലം അണ്ടർഗ്രൗണ്ട് പോണം…

ശരവണൻ : എന്ന ആ സ്ഥലം ബെസ്റ്റ് ആണ്… പക്ഷെ ഒരു പ്രശനമുണ്ട്…

ശക്തി : എന്ത്…

ശരവണൻ : അത് മാരീഡ് കപ്പിൾസിനെ കിട്ടൂ…

പാപ്പി : എന്നു വെച്ചാൽ…

ശരവണൻ : എന്നു വെച്ചാൽ… ദമ്പതികൾ….. ഭാര്യയും ഭർതാവിനും….. കുടുംബത്തിനെ അവർ കൊടുക്കൂ

രാജു : എന്നിട്ട് നിനക്കെങ്ങനെ കിട്ടി…

ശരവണൻ : അതണ്ണ…നമ്മുടെ ടോമി അകത്തല്ലേ….അപ്പൊ അവന്റെ ഭാര്യയുമായിയാണ് ഞാൻ പോയത്…

ശക്തി : നാറി…

ശരവണൻ : അത് ഇപ്പൊ ആ ബ്രോക്കർ അങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യും… പക്ഷെ സ്ഥലം സൂപ്പർ ആണ്…. ഒന്നും പേടിക്കണ്ട….ഏലപ്പാറ…

ശക്തി : ഏലപ്പാറ…

ശരവണൻ : അവിടെ അണ്ണൻ സേഫ് ആണ്…

രാജു : എങ്ങനെ…

ശരവണൻ : അണ്ണാ…കട്ടപ്പന കഴിഞ്ഞു ഒരു 10 കിലോമീറ്റർ കഴിഞ്ഞാണ് വണ്ടന്മേട്….. അതാണ് ലാസ്റ്റ് സ്റ്റോപ്പ്‌… അവിടെന്നു ഒരു 6 km കൂടി ഹൈ റേഞ്ച് കയറണം.. എന്നിട്ടാണ് ഞാനീ പറയുന്ന ഏലപ്പാറ…

റീനയും അയ്യാളുടെ വാക്കുകളിലേക്ക് കാതോർത്തു….

ശരവണൻ : നമ്മുടെ തമിഴ് നാട് ബോർഡറിൽ നിന്നു വെറും 3 km…. അത് കൊണ്ട് ഏതു സൈഡിൽ നിന്നു ആളുകൾ വന്നാലും നമ്മൾക്ക് അറിയാൻ പറ്റും…നമ്മുക്ക് ഈസി ആയി മുങ്ങാം…. പിന്നെ ഈ ഏലപ്പാറയിൽ ആകെ വിരലിലെണ്ണാവുന്നവർ മാത്രമേ ഉള്ളൂ…. അതുകൊണ്ട് തന്നെ ആര് വന്നാലും പോയാലും നമ്മുക്ക് പെട്ടെന്ന് അറിയാം… ഡീസന്റ് ആളുകളാ… ഞാൻ മുൻ‌കൂർ ജാമ്യം കിട്ടിയപ്പോഴാണ് അവിടെന്നു പോന്നത്… അല്ലെങ്കിൽ അവിടെ സെറ്റ് ആയാലോ എന്നാലോചിച്ചതാ….
രാജു : തേനിയിൽ നിന്ന് എത്ര ദൂരമുണ്ട്…

ശരവണൻ : ഒരു 60- 65 km….. അത്രയ്ക്ക് ഉള്ളൂ… പക്ഷെ ഹൈ റേഞ്ച് ആണ്…

ശക്തി : ആരെയാ കാണേണ്ടത്…

ശരവണൻ : ബ്രോക്കറുണ്ട് അണ്ണാ….ആയ്യാളാണ് ആ വീട് നോക്കുന്നത്… നല്ല വീടാണ്…

പാപ്പി : നമ്പർ .

ശരണവൻ ആ ബ്രോക്കറുടെ നമ്പർ അണ്ണന് കൊടുത്തു…

രാജുവും പാപ്പിയും ശക്തിയും അത് മതിയെന്ന് ഉറപ്പിച്ചു…. പക്ഷെ ദമ്പതികളായി എങ്ങനെ പോകും…..

ശരവണൻ : അല്ല ആരാണു അണ്ണന്റെ വൈഫ്‌….

അവർ എല്ലാവരും കൂടി റീനയെ നോക്കി…

റീനയ്ക്ക് അത് ബുദ്ധിമുട്ടായിരുന്നു…അത് മുഖത്തു നിന്നു രാജുവിന് മനസ്സിലായി…

രാജു : ശരവണാ… നീ വിട്ടോ വിളിക്കാം…

ശരവണൻ : ഓഹ് മതി അണ്ണാ…..

ശരവണൻ പോകാനൊരുങ്ങിയതും ശക്തി വിളിച്ചു

ശക്തി : ഇതിരിക്കട്ടെ….

അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അവന്റെ പോക്കറ്റിലേക്ക് തള്ളി

ശരവണൻ : വേണ്ടായിരുന്നു

പാപ്പി: നിന്നോട് ഞങ്ങൾ ഇതിനെ പറ്റി ചോദിച്ചിട്ടില്ല…. നീയൊന്നും ഞങ്ങളോട് പറഞ്ഞിട്ടുമില്ല

ശരവണൻ : ഓഹ് അങ്ങനെ..ഞാൻ നിങ്ങളെ ഇന്ന് കണ്ടിട്ടേയില്ല… പോരെ

അതും പറഞ്ഞു ശരവണൻ ഇറങ്ങി…

മല്ലിയും റീനയും അകത്തേക്ക് പോയി…

റീന : ചേച്ചി ഞാൻ എങ്ങനെ…

മല്ലി : നീയും കേട്ടതല്ലേ….

രാജുവാണ് അകത്തേക്ക് വന്നത്…

രാജു : റീന….

ആദ്യമായാണ് രാജു അവളെ പേരെടുത്തു വിളിച്ചത്

രാജു : ഇവിടെ അധികം നിക്കാൻ പറ്റില്ല… നിന്നാൽ ഇവർക്കാണ് പ്രശ്നം..

റീന : പക്ഷെ

ഭർത്താവ് മരിച്ചു ഒരാഴ്ച പോലും തികയാത്ത റീന എങ്ങനെ വേറെയൊരാളുടെ ഭാര്യയായി നാടകം കളിക്കുമെന്ന ചിന്തയിലായിരുന്നു….

മല്ലി : റീനേ… എനിക്ക് മനസ്സിലാകും… പക്ഷെ ഇതാവുമ്പോൾ സേഫ് ആണ്… കുറച്ചു നാളത്തെ കേസ് അല്ലെ….

റീന : നമുക്ക് വേറെ എവിടെങ്കിലും

രാജു : വീട് കിട്ടാൻ ദമ്പതികളായി നിന്നാൽ മതി…

റീന : എന്നാലും…

രാജു : എനിക്ക് വേറെ വഴിയില്ല… അനുസരിക്കുക…

ഇത്തിരി ഈർഷയിലാണ് രാജുവത് പറഞ്ഞത്…

രാജു : മല്ലി പറഞ്ഞു മനസ്സിലാക്കാൻ നോക്ക്…

ശക്തിയും പാപ്പിയും രാജുവും കൂടി ഭക്ഷണം കഴിക്കുന്ന സമയത്ത് മല്ലി റീനയെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി…

ഒരു വഴിയും വേറെ പെട്ടെന്ന് കിട്ടാത്തതുകൊണ്ട് റീന സമ്മതം മൂളി…

മല്ലി : അണ്ണാ റീന ഒക്കെയാണ്….

രാജു : പാപ്പി

പാപ്പി : അണ്ണാ.

രാജു : രാവിലെ നീ നേരത്തെ അവനെയും കൂട്ടി ആ സ്ഥലം കാണണം….വീണ്ടും പരിസരവും ഇന്ന് കണ്ടു വാ…

പാപ്പി : ശരി അണ്ണാ…

രാജു : ശക്തി…രണ്ട് പുതിയ സിം…. പിന്നെ സാദാ ഫോണുകൾ രണ്ടെണ്ണം…

ശക്തി : ഓക്കേ അണ്ണാ…

_____________________________________

രാവിലേ റീന നേരത്തെ എണീറ്റു…. പക്ഷെ പാപ്പിയും രാജുവും സ്ഥലം വിട്ടിരുന്നു….

അടുക്കളയിൽ ആയിരുന്ന മല്ലിയെ കണ്ടു റീന ചോദിച്ചു

റീന : അവർ എവിടെ

മല്ലി : ആ എണീറ്റോ… ഇന്നാ കാപ്പി കുടി….. അവർ എത്തും കുറച്ചു കഴിഞ്ഞാൽ…

റീനയും കാപ്പി കുടി കഴിഞ്ഞു മല്ലിയെ സഹായിച്ചു….

രാവിലത്തെ കാര്യങ്ങൾ റീനയും സഹായിച്ചതോടെ എല്ലാം പെട്ടെന്ന് തീർന്നു… രവീണയെ ഒരുക്കി സ്കൂളിലേക്ക് വിട്ടു… രഘുവരനും പാച്ചുവും എണീറ്റു കളിച്ചു കൊണ്ടിരുന്നു…

ശക്തി : മല്ലി

മല്ലി : ആ വരുന്നു…

ശക്തി : താ എടുത്തു വെക്ക് അണ്ണന് കൊടുത്താൽ മതി….

മല്ലിയുടെ കയ്യിൽ സിമ്മും ഫോണും പിന്നെ കുറച്ചു കാശും കൊടുക്കുന്നത് റീന കണ്ടു….

ശക്തി : അണ്ണന് കൊടുക്കണം….

മല്ലി അതെടുത്തു വെച്ചു…

ശക്തി : തങ്കച്ചി ഞാൻ പോയിട്ട് വരാം… ഗാരേജിലുണ്ടാവും… അണ്ണൻ വരുമ്പോൾ വിളിച്ചാൽ മതി…

റീനയ്ക് ഇവിടം ആശ്വാസമായി വരുകയായിരുന്നു… പ്രത്യേകിച്ച് മല്ലിയുടെ കൂട്ട്… പക്ഷെ ഇനി ഇവിടുന്നും പോകേണ്ടി വരുമല്ലോ

മല്ലി : എന്താ ആലോചിച്ചു ഇരിക്കുന്നത്…

റീന : വിധവയായ ഞാൻ എങ്ങനെ വേറെ ആളുടെ ഭാര്യ..

മല്ലി ഇടയ്ക്ക് കയറി.

മല്ലി : കുറച്ചു നാളത്തേക്കല്ലേ… എനിക്കറിയാം… പക്ഷെ കേട്ടിട്ട് എനിക്ക് അതാ നല്ലത് എന്നു തോന്നുന്നേ…. ഇവിടുന്നു അടുത്താണ്… ഒരു ഒന്നൊന്നര മണിക്കൂർ…

റീന : മം…

വൈകുനേരമായപ്പോഴാണ് രാജു ജീപ്പുമായി വന്നത്…..നാട്ടിലേക്ക് വന്ന അതെ ജീപ്പ്….
രാജു : മല്ലി…

മല്ലി : ആ അണ്ണാ…

റീനയും മല്ലിയുടെ കൂടെ പുറത്തേക്ക് വന്നത്…

രാജു : പാപ്പി വിളിച്ചിരുന്നു… എല്ലാം സെറ്റ് ആണ്… ബ്രോക്കറെ കണ്ടു… കാര്യങ്ങൾ അല്പം വളച്ചാണ് ആളുടെ അടുത്ത് പറഞ്ഞത്…

റീന കേൾക്കാനായി രാജു റീനയോട് പറഞ്ഞു

രാജു : കടം കയറി നാട് വിട്ടു വരുന്നതാണെന്ന പറഞ്ഞിട്ടുള്ളത്…. കുറി കമ്പനി പൊളിഞ്ഞു… നാട്ടിലുള്ളതെല്ലാം വിറ്റു… ബാക്കിയുള്ളതെടുത്തു ഇങ്ങോട്ടു പൊന്നു എന്നാണ് പറഞ്ഞിട്ടുള്ളത്…. അവിടെ എന്തെങ്കിലും ജോലി നോക്കണം… ഒരു ഭാര്യയും കുഞ്ഞുമുണ്ടെന്നാണ് ബ്രോക്കറോട് പറഞ്ഞിട്ടുള്ളത്…

റീന ഈ കഥകളൊക്കെ കേട്ടു അങ്ങനെ നിന്നു…

മല്ലി : അണ്ണാ ഈ കഥകൾ ആരുണ്ടാക്കിയതാ

രാജു : ഞാൻ തന്നെ…അയ്യാള് വിശ്വസിക്കണ്ടെ…

റീന രാജുവിനെയും മല്ലിയെയും

രാജു : പിന്നെ മാളിയേക്കൽ തോമസിന്റെ ആളുകൾ കോയമ്പത്തൂർ എത്തിയിട്ടുണ്ട്….

റീന അത് കേട്ട് രാജുവിന്റെ മുഖത്തു നോക്കി…

രാജു : വീട് സെറ്റ് ആയ സ്ഥിതിക്ക് നാളെ രാവിലെ തന്നെ സ്ഥലം വിടണം…. നമ്മൾ എത്തുമ്പോഴേക്കും പാപ്പി അവിടത്തെ കാര്യങ്ങൾ നോക്കിക്കോളും…

മല്ലി : ഞാൻ ശക്തിയെ വിളിക്കട്ടെ…

ഉമ്മറത്തു രാജുവും റീനയും മാത്രമായി…

രാജു : എന്റെ ഭാര്യ ആണെന്ന് പറഞ്ഞുവെന്നു വെച്ച് പേടിക്കണ്ട…വിശ്വസിച്ചു കൂടെ പോരാം…. നിങ്ങൾക്ക് ഒന്നും വരില്ല..

റീന മറുപടിയൊന്നും പറഞ്ഞില്ല…

റീന : എന്റെ കുഞ്ഞിന് വേണ്ടി ഞാൻ തയ്യാറാണ്….

ശക്തി അപ്പോഴേക്കും എത്തി…

രാജു : എന്തായി കിട്ടിയോ

ശക്തി : കിട്ടി

മല്ലി ആ കവറുമായി വന്നു… അതെടുത്തു തുറന്നു…

രാജു : ഫോണും സിമ്മും മാറ്റണം….

റീനയോടായി പറഞ്ഞു

രാജു : അതിനു മുമ്പായി ആരെങ്കിലും വിളിച്ചു പറയാനുണ്ടെങ്കിൽ വിളിച്ചോ..നാളെ രാവിലെ ഇവിടുന്നു പോകുമെന്ന് പറ… പിന്നെ ഇനി വിളിക്കാനുള്ള വേറെ ഒരു നമ്പറും കൊടുക്കണം…. ഇപ്പൊ തരുന്ന നമ്പർ കൊടുക്കണ്ട..

റീന അകത്തേക്ക് പോയി ജോയ്മോനെയും ബാലേട്ടനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു….. ദമ്പതികളുടെ കഥയൊഴിച്ചു….കാരണം അവരെന്തു വിചാരിക്കുമെന്ന് വെച്ചിട്ടാവണം…

പക്ഷെ അവസാനം വിളിച്ചത് തന്റെ മമ്മയെ ആണ്…റീന മമ്മയോട് എല്ലാ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു….

ഫോണുമായി റീന പുറത്തേക്ക് വന്നു..

രാജു : എന്താ…

റീന : മമ്മയാണ്… സംസാരിക്കണമെന്ന്…

രാജു ആ ഫോൺ വാങ്ങി

രാജു : ആ അമ്മ

എൽസി : മോനെ… നിങ്ങൾ എന്തൊക്കെയാ പറയുന്നതെന്ന് എനിക്കറിയില്ല… എന്റെ മോളും കുഞ്ഞും സുരക്ഷിതരായാൽ മതി…

രാജു : ഒന്നും പേടിക്കണ്ട….. നല്ലതിനാണ്… എല്ലാവരുടെയും…

രാജു ഫോൺ കട്ട്‌ ചെയ്ത് റീനയ്ക്ക് കൈമാറി…

റീന ഫോണുമായി മുറിയിലേക്ക് പോയി… അവൾക്ക് പെട്ടെന്ന് സങ്കടം വന്നു അവളുടെ അവസ്ഥയോർത്ത്…

മല്ലി : അണ്ണാ റീന ആകെ തകർന്ന അവസ്ഥയിലാണ്…ഇങ്ങനെ ഒരു നാടകം

രാജു ഇടയിൽ കയറി

രാജു : എനിക്ക് വേണ്ടിയല്ല എന്നു ആദ്യം അവൾ മനസ്സിലാക്കണം… അവൾക്കും അവളുടെ കുഞ്ഞിനും വേണ്ടിയാണു….

മല്ലി പിന്നെ ഒന്നും പറഞ്ഞില്ല… റീന ഉച്ചത്തിലുള്ള സംസാരം കേട്ടു

രാജു : അവൾക്ക് പോയത് ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ്… സ്വന്തമെന്നു പറയാൻ അവളുടെ കുഞ്ഞെങ്കിലുമുണ്ട്…. പക്ഷെ എനിക്കോ……

പാച്ചുവിന്റെ കരച്ചിൽ കേട്ടതോടെ രാജു പിന്നെ നിർത്തി….

ശക്തി : മല്ലി… നീ വളുടെ സാദനങ്ങൾ പാക്ക് ചെയ്യ്… എന്നിട്ട് ഭക്ഷണം എടുത്ത് വെക്കു…

മല്ലി അകത്തേക്ക് പോയി….

ശക്തി : അണ്ണാ… മറ്റേത് കിട്ടിയോ

രാജു ഇടുപ്പിൽ നിന്നൊരു കവർ എടുത്ത് ശക്തിയെ കാണിച്ചു…

അന്ന് രാത്രി ശക്തിയും മല്ലിയും റീനയും രവീണയും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്…. രാജുവിനു വേണ്ടെന്നു പറഞ്ഞു… ഭക്ഷണം കഴിക്കുന്നതിനിടയിൽ റീന രാജുവിനെ നോക്കുന്നുണ്ടായിരുന്നു….

ഭക്ഷണം കഴിഞ്ഞു എല്ലാ പണിയും കഴിഞ്ഞു മല്ലിയും റീനയും സംസാരിച്ചിരുന്നു…

റീന : മല്ലി ചേച്ചി … ആരോടും പറയരുത്…

മല്ലി : എന്താ….

റീന : അണ്ണൻ എങ്ങനെ ആണ്

മല്ലി : എന്നു വെച്ചാൽ

റീന : ചൂടാനാണോ
മല്ലി : മം.. അതുണ്ട്… ദേഷ്യം പെട്ടെന്ന് വരും…. പക്ഷെ പെട്ടെന്ന് മാറും…നല്ലവനാ…

റീന : പേടിയുണ്ട്

മല്ലി : തോന്നി

റീന : പിന്നെ

മല്ലി : പിന്നെ????

റീന : ഈ പെണ്ണും വിഷയത്തിൽ?

മല്ലി അവളുടെ ആശങ്ക ചുമ്മാ കേട്ടു ചിരിച്ചു….പക്ഷെ റീനയുടെ മുഖം കണ്ടു നിർത്തി…

മല്ലി : വിശ്വസിക്കാം….ധൈര്യമായി ആളുടെ കൂടെ പോകാം…നിനക്ക് ഒന്നും സംഭവിക്കില്ല….

റീന : എനിക്ക് ചെയ്യുന്നത് തെറ്റാണോ എന്നു…

മല്ലി : കൂടുതൽ ചിന്തിക്കണ്ട… കിടന്നുറങ്ങാൻ നോക്ക്….രാവിലെ നേരത്തേ ഇറങ്ങണം….സാധനങ്ങളൊക്കെ എടുത്തു വെച്ചില്ലേ?

റീന : മം.

________________________________________

രാവിലെ 6 മണിയോടെ രാജുവും റീനയും പാച്ചുവും റെഡി ആയി…. മല്ലി ഇവർക്കുള്ള ചായയും ദോശയും റെഡി ആക്കി…

പക്ഷെ രണ്ടു പേരും ചായ മാത്രമേ കുടിച്ചുള്ളൂ

രാജു : എന്ന പോകാം…

ശക്തി റീനയുടെയും രാജുവിന്റെയും ബാഗുകൾ എടുത്തു ജീപ്പിലേക്ക് കയറ്റി വെച്ചു…

റീന പാച്ചുവിനെ എടുത്തു ഇറങ്ങി…. മല്ലിയെ നോക്കി കെട്ടിപിടിച്ചു…

റീന : നന്ദിയുണ്ട്…..ഒരുപാട്

മല്ലി : ചെ.. അങ്ങനൊന്നും പറയല്ലേ…

റീന : ഇനി എന്നാണെന്നു അറിയില്ല…

മല്ലി : അതൊക്കെ ശരിയാവും… ഞങ്ങളൊക്കെ ഇല്ലേ….പെട്ടെന്ന് തന്നെ കാണാം… ഞങ്ങൾ ഒരു ദിവസം അങ്ങോട്ട് വരാം…

ശക്തി : നീ ഈ വയറും വെച്ചാണോ പോകുന്നത്

മല്ലി : അണ്ണാ….. ഇയ്യാളെയും ഒന്ന് കൊണ്ടു പോകാൻ ഒക്കുമോ…

രാജു അജു കേട്ടൊന്നു ചിരിച്ചു…

റീന : രവീണ മോളോട് പറയണം…

മല്ലി : മം… പറയാം…

റീന ശക്തിയോട് യാത്ര പറഞ്ഞു

ശക്തി : ഒന്നും കൊണ്ടും പേടിക്കണ്ട…തങ്കച്ചി സേഫ് ആയിരിക്കും

റീന പിന്നിൽ കയറാൻ നോക്കി

രാജു : അവിടെ ഇരുന്നു നടു വേദനിക്കണ്ട…

രാജു മുന്നിലെ ഡോർ തുറന്നു….

റീന മടിയോടെ മുന്നിലെ കയറി…. പാച്ചു നല്ല ഉറക്കമായിരുന്നു….. ശക്തി ആ ഡോർ അടച്ചു…

ശക്തി : അണ്ണാ നല്ല തണുപ്പാണെന്നാണ് പാപ്പി പറഞ്ഞത്..എന്തെങ്കിലും വാങ്ങണമെങ്കിൽ ബോർഡർ കടക്കും മുമ്പ് വാങ്ങിക്കോ…

രാജു മല്ലിയുടെ കൈ പിടിച്ചു പറഞ്ഞു

മല്ലി : നിന്റെ ആരോഗ്യം നോക്കണം… കുറച്ചു നാളത്തേക്ക് ഞാൻ ഇല്ലെന്നു കരുതി വെറുതെ അവനുമായി തല്ലുണ്ടാക്കരുത്

മല്ലി : ഇല്ല

മമ്മിയുടെ കണ്ണുകൾ നിറയുന്നത് റീന സീറ്റിലിരുന്നു കണ്ടു

രാജു : മോളോട് ഞാൻ പോയെന്നു പറ…

മല്ലി രാജുവിന്റെ കെട്ടിപിടിച്ചു കരഞ്ഞു…

രാജു : എന്തായിത്…. നീയുള്ളതാണ് എന്റെ ധൈര്യം… അല്ലാതെ ഈ പൊട്ടനെ ഏല്പിച്ചു പോകാൻ പറ്റുമോ…

ശക്തിയെ നോക്കിയാണ് രാജുവതു പറഞ്ഞത്…

മല്ലി കണ്ണുകൾ തുടച്ചു…

രാജു : പോട്ടെടാ….

ശക്തി ഒന്നും പറഞ്ഞില്ല…

രാജു : ടാ… ഇവൾ ഒറ്റയ്ക്കാ…. അതും ഗർഭിണി… നീ ഇവിടുണ്ടാവണം…മക്കളുടെ കാര്യം മറക്കരുത്…ഗാരേജിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി….. ബാക്കിയൊക്കെ പാപ്പി നോക്കിക്കോളും….കേട്ടോ

ശക്തി സങ്കടത്തോടെ തലയാട്ടി…

ശക്തി : അണ്ണാ… ഭദ്രം….

രാജുവും ശക്തിയും കെട്ടിപിടിച്ചു….. അവരുടെ സൗഹൃദം കണ്ടു റീനയ്ക്കും കണ്ണു നിറഞ്ഞു…..

രാജു : അപ്പൊ ഇനി യാത്രയില്ലാ….. ഞാനെത്തിയിട്ട് വിളിക്കാം…. പാപ്പി വൈകീട്ടോടെ എത്തും…

ശക്തി + ശരി അണ്ണാ

രാജു വണ്ടിയിൽ കയറി ഇരുവരോടും യാത്ര പറഞ്ഞ് വണ്ടി സ്റ്റാർട്ടാക്കി…..

റീന മല്ലിക്കും ശക്തിക്കും കൈ വീശി… കരഞ്ഞു കൊണ്ട് റീനയും യാത്രയായി….

ഒരുപാട് ആശങ്കയോടെ റീന പാച്ചുവുമായി തന്റെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയായി തേനിയിൽ നിന്നു യാത്രയായി…..

ഏലപ്പാറയിലേക്ക്……..







തുടരും………







നിങ്ങളുടെ അഭിപ്രായമനുസരിച്ചു അടുത്ത ഭാഗം വരുന്നതായിരിക്കും….അല്ലെങ്കിൽ അടുത്ത കടയിലേക്ക് കടക്കും….പക്ഷെ അല്പം തിരക്കുള്ള സമയമാണ്…വൈകാൻ സാധ്യതയുണ്ട്



നന്ദിയോടെ….

ആശാൻ……..