ആഗ്ര കന്റോൺമെന്റ് സ്റ്റേഷൻ.നാല് ദിവസം നീണ്ടുനിന്ന തന്റെ ആഗ്ര ട്രിപ്പ് ഒരുവിധം
ഓടിപ്പിടിച്ചു തീർത്ത ശേഷം റിനോഷ് പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ ട്രെയിൻ
പുറപ്പെട്ടിരുന്നില്ല.തൊട്ടടുത്ത്
കണ്ട മിനി സ്റ്റാളിൽ നിന്നും ഒരുകുപ്പി വെള്ളവും വാങ്ങി അവൻ തന്റെ ബോഗി തേടി
നടന്നു.S-7 33,എപ്പോൾ യത്രക്ക് ട്രെയിൻ ബുക്ക് ചെയ്താലും ഓൺലൈലിൽ പ്രിഫർ ചെയ്യുന്ന
സീറ്റ് നമ്പർ 33.തന്റെ ബാഗുമായി അവൻ തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു.
വലിയൊരു സ്റ്റേഷൻ പരിസരം.ആ തിരക്കിനൊത്ത അന്തരീക്ഷം.ചുറ്റും തങ്ങളുടെ
ലക്ഷ്യത്തിലേക്ക് പായുന്ന ജനങ്ങൾ.അവർക്ക് പിറകെ ഒരുകെട്ട് ചുമടും തലയിലേന്തി
നടക്കുന്ന,കൂലി
എന്ന് നമ്മൾ വിളിക്കുന്ന,ജീവിതഭാരം
കൂടുന്തോറും ചുമടിന്റെ ഭാരവും തന്റെ ശിരസ്സിലേറ്റുന്നവർ.ജീവിതം മുന്നോട്ട് നയിക്കാൻ
പലതരം ചെറു കച്ചവടങ്ങളുമായി ആ തിക്കിലും തിരക്കിലും അലയുന്നവർ.ഏകദേശം മധ്യഭാഗത്തായി
തന്റെ കോച്ചിന് മുന്നിൽ അവൻ നിലയുറപ്പിച്ചു.തന്റെ മുന്നിലൂടെ ഭക്ഷണവും കച്ചവടം
ചെയ്തുകൊണ്ട് നടന്നുനീങ്ങുന്നുവർ. ട്രെയിനിന്റെ അകത്തും പുറത്തും ആയി ചായയും
ചെറുകടികളും വിറ്റ് അവർ തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കാൻ പാടുപെടുന്ന കാഴ്ച്ച.
മുന്നിലൂടെ ചായയുമായി പോയ ഒരു വൃദ്ധന്റെ കയ്യിൽ നിന്ന് ചൂടു ചായയും വാങ്ങി
ഊതിക്കുടിച്ചുകൊണ്ട് അവൻ അവിടെ കണ്ട ബെഞ്ചിലേക്കിരുന്നു.
വിവിധ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ വിവരങ്ങൾ അവിടെ
മുഴങ്ങിക്കേട്ടുകൊണ്ടിരിക്കുന്നു. പ്ലാറ്റ് ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ടി വി
യിൽ വാർത്തയും ഇടക്ക് സർക്കാർ പരസ്യങ്ങളും നിർത്താതെ ഓടുന്നു.
ട്രെയിനിൽ കയറാനുള്ളവർ പതിയെ കയറിക്കൊണ്ടിരിക്കുന്നു.തനിക്ക് പിന്നിലായി വന്നുനിന്ന
ദീർഘദൂര ട്രെയിനിൽ നിന്നും ആ തിരക്കിലേക്ക് ഇറങ്ങുന്നവർ.ചില ചിരപരിചിതമായ റെയിൽവേ
സ്റ്റേഷൻ കാഴ്ച്ചകളും കണ്ടുകൊണ്ട്,ചായ കുടിച്ചുതീർന്ന സമയം അവനായുള്ള വണ്ടിയുടെ
അനൗൺസ്മെന്റ് മുഴങ്ങിത്തുടങ്ങി.
ട്രെയിൻ പുറപ്പെടാനുള്ള ചൂളംവിളി കേട്ടതും കപ്പ് ട്രാക്കിലേക്ക് ഏറിഞ്ഞ്
അവൻ ട്രെയിനിലേക്ക് കയറി തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു.
അവൻ തന്റെ മുപ്പത്തിമൂന്നാം നമ്പർ സീറ്റിലെത്തി.തന്റെ സഹയാത്രികർ അവിടെ സ്ഥാനം
പിടിച്ചിരുന്നു.തന്റെ സീറ്റിൽ ഇടം നേടിയ അവൻ ജാലകം തുറന്ന് ഒരിക്കൽ കൂടി ആ സ്റ്റേഷൻ
കാഴ്ച്ചകളിലേക്ക് കണ്ണുനട്ടു.ഒരിക്കൽ കൂടി ചൂളം വിളിച്ച് ട്രെയിൻ പതിയെ
നീങ്ങിത്തുടങ്ങി.ട്രെയിൻ സാവധാനം അതിന്റെ വേഗത കൈവരിച്ചു.ആ
സ്റ്റേഷൻ പരിസരം അവന്റെ പിന്നിൽ ഓടിയൊളിച്ചു.വീണ്ടുമവൻ തന്റെ കാഴ്ച്ചകളിലേക്ക്
കണ്ണുകൾ തുറന്നു. ഇനി നാല് മണിക്കൂർ…………അവൻ പതിയെ തന്റെ സഹയാത്രികരെ ഒന്ന്
ശ്രദ്ധിച്ചു.ഭാര്യയും ഭർത്താവും ഒരു പെൺകുട്ടിയും അടങ്ങുന്ന കുടുംബം.
കൂടാതെ മറ്റു രണ്ടുപേർ.അവരെ നോക്കി ആ കുടുംബം അടക്കം പറയുന്നു.എന്തോ ഒരിഷ്ട്ടക്കേട്
ആ മുഖങ്ങളിൽ നിഴലിച്ചിട്ടുണ്ട്.റിനോഷ് ഒരു തവണ കൂടി ആ യാത്രികരെ ശ്രദ്ധിച്ചു.രണ്ടു
സ്ത്രീ രത്നങ്ങൾ.ഒന്നു കൂടെയവൻ നോക്കി തനിക്ക് തെറ്റി എന്നവൻ മനസിലാക്കി.സ്ത്രീ
വേഷങ്ങളിൽ അവർ തിളങ്ങിനിന്നു. നല്ല ഐശ്വര്യം.നല്ല ഒതുക്കത്തിൽ സാരിയുടുത്ത്
അംഗലാവണ്യങ്ങൾ ഭംഗിയായി കാത്തുസൂക്ഷിച്ചിട്ടുള്ള രണ്ടുപേർ.മഹിളകൾ അവരുടെ ചമയത്തിനു
മുന്നിൽ ഒന്നുമല്ലയെന്ന് അവന് തോന്നി.സമൂഹം അവരെ പല പേരുകളിൽ വിളിച്ചു.തങ്ങളിലുള്ള
സ്ത്രീസഹജമായ വ്യതിയാനങ്ങളുടെ പേരിൽ അവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട്
നിൽക്കുന്നു.പുരുഷശരീവും
സ്ത്രീയുടെ മനസ്സുമുള്ള അവർ ഹിജഡയെന്നും,മൂന്നാം ലിംഗമെന്നും
ഭിന്നലിംഗമെന്നും ഒക്കെ അറിയപ്പെട്ട് മുഖ്യധാരയിൽ നിന്നും അകന്ന്
ജീവിക്കുന്നു.രാത്രികൾ അവർക്ക് കൂട്ടുകാരാവുന്നു,അവർ രാത്രിയുടെ കാവൽക്കാരും.
റിനോഷ് അവരെ ശ്രദ്ധിച്ചുകൊണ്ട് തന്റെ ഐ പോഡിൽ കെന്നി ജിയുടെ
എൻഡ്‌ലെസ്സ് ലവ് പ്ലേ ചെയ്തു. മെല്ലെ അതിൽ ലയിച്ചവൻ അവരുടെ പ്രവർത്തികൾ
വീക്ഷിച്ചു.ആ ഫാമിലി അല്പം അസ്വസ്ഥമായി കാണപ്പെട്ടു. ഭർത്താവ് ഇരു വശങ്ങളിലേക്കും
നോക്കുന്നുണ്ട്.ഇതൊന്നും കണ്ടില്ല എന്നു നടിച്ചുകൊണ്ടവർ അവരിൽ ഒതുങ്ങി യാത്ര
തുടരുന്നു.ആരെയോ പ്രതീക്ഷിച്ചെന്നപോലെ അവരുടെ അടുത്തേക്ക് ടി ടി ആർ വന്നെത്തി.
ഭർത്താവെന്ന് പറയുന്ന മനുഷ്യൻ അദ്ദേഹത്തോട് സംസാരിക്കുന്നു. സീറ്റ് മാറ്റികൊടുക്കുക
അതാണ് ആവശ്യം.പക്ഷെ സീറ്റ് ഒഴിവില്ല എന്ന കാരണത്താൽ അത് നിരാകരിച്ച ടി ടി ടിക്കറ്റ്
പരിശോധനക്കു ശേഷം തന്റെ ജോലി തുടർന്ന് മുന്നോട്ട് പോയി ആ മനുഷ്യൻ
പിന്നാലെയും.അവനവരെ ഒന്ന് നോക്കി,ഒന്ന് ചിരിച്ചു,അവർ തിരിച്ചും.സ്ത്രീജനങ്ങൾ
രണ്ടാളും ഒരു പകപ്പോടെ അവിടെയിരിക്കുന്നു.
ആ കമ്പാർട്ട്മെന്റിലെ സൈഡ് സീറ്റിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്.ഒറ്റ
നോട്ടത്തിൽ തന്നെയറിയാം പൂജാരി ആണ്.അവർ തൊട്ടടുത്തു നടക്കുന്ന
കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ അവരുടെ സംസാരത്തിൽ മുഴുകുന്നു
അവൻ നോക്കുമ്പോൾ ഭർത്താവ് നിരാശയോടെ മടങ്ങിവരുന്നുണ്ട്.ഒരു അഭ്യർത്ഥനപോലെ
പൂജാരിയോട് അയാൾ സംസാരിച്ചു.പൂജാരിയത് പുച്ഛിച്ചു തള്ളി.”എടൊ ഒരുവിധത്തില്
ഇരിക്കുന്നു എന്നേയുള്ളു.നികൃഷ്ട ജന്മങ്ങളുടെ കൂടെയാവും യാത്ര,ഒട്ടും
കരുതിയതല്ല.താൻ തന്റെ പാട് നോക്കി പോവുക.”ദൈവത്തിന്റെ വക്താക്കൾ,ആ ശക്തിയെ പൂജിച്ചു
ജീവിതം മുന്നോട്ട് നയിക്കുന്നവർ, അതെ ശക്തിയുടെതന്നെ സൃഷ്ട്ടിയെ
പച്ചക്ക് അധിക്ഷെപിക്കുന്നത് കേട്ട് അവന് പുച്ഛം തോന്നി,പരമപുച്ഛം.
നാടുനീളെ പീഡനക്കേസിലും പെട്ട് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തി തിന്നുകൊഴുക്കുന്ന
സമസ്ത പുരോഹിത വർഗത്തോടുമുള്ള എതിർപ്പ് അവന്റെ മുഖഭാവത്തിൽ തെളിഞ്ഞുനിന്നു.അവൻ
തന്റെ എതിർഭാഗത്തിരുന്ന രണ്ടുപേരെയും നോക്കി കണ്ണ് ചിമ്മി.പതിയെ ഹെഡ് ഫോൺ അഴിച്ചു
ബാഗിലേക്ക് വച്ചു.
എന്താ തന്റെ പേര്,കുറച്ചു നേരമായി കാര്യമായി ശ്രദ്ധിക്കുന്നുണ്ടല്ലോ?
ഒന്നുമില്ല,സാധാരണ ആരെയെങ്കിലും കമ്പനി കിട്ടാറുണ്ട്.പക്ഷെ ഇന്ന്………..
എനി വെ ഞാൻ റിനോഷ്.
എന്താ തനിക്കും സീറ്റ് മാറാൻ തോന്നുന്നുണ്ടോ…
ഹേയ്….എന്താ കഥ.അല്ല നിങ്ങളുടെ പേര് പറഞ്ഞില്ല.
ഓഹ് സോറി…. ഞാൻ വൈഗ,ഇവൾ ഭാഗ്യ….
നൈസ് നെയിം…………
അവരൊന്ന് സംസാരിച്ചുതുടങ്ങിയ സമയം ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക്
കയറുകയായിരുന്നു.അടുത്തിരുന്ന സ്ത്രീയും മോളും അവനെ ഇരുത്തി
നോക്കുന്നുണ്ട്.റിനോഷാവട്ടെ അത് കൂസാക്കാതെ അവരോട് അല്പം സംസാരിക്കാം എന്നുതന്നെ
കരുതി.
ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്നതും ചില കച്ചവടക്കാർ ഓടിയടുത്തു.പതിവ് സാധനങ്ങൾ
തന്നെ.ചെന മസാലയും
ആയി ഒരാൾ അതുവഴി പോകുന്നത് കണ്ടവൻ അയാളെ വിളിച്ചുനിർത്തി.
തനിക്ക് വാങ്ങിയതിനൊപ്പം അവൻ വൈഗയെയും ഭാഗ്യയെയും ഒപ്പംകൂട്ടി. കൂടെ ചൂട് മസാലാ
ടീയും അവരത് നിരസിച്ചു എങ്കിലും നിർബന്ധപൂർവ്വം അവൻ അവർക്കത് വാങ്ങിനൽകി.
അവരുടെ മുഖത്തൊരു തിളക്കമവൻ കണ്ടു.അടുത്തിരിക്കുന്നവർ പരമ പുച്ഛത്തോടെ അവനെ
നോക്കി.അത് കൂസാക്കാതെ അവനവർക്കൊപ്പം കൂടി.അവിടേക്കാണ് കൈകൾ കൂട്ടി തട്ടി
രണ്ടുമൂന്നുപേർ കടന്നുവന്നത്. അതെ,സമൂഹം അവജ്ഞയോടെ മാറ്റിനിർത്തുന്ന കൂട്ടർ.അവർ ഓരോ
ആളെയും തൊട്ടുരുമ്മി അവർക്കു മുന്നിൽ കൈനീട്ടുകയാണ്.ശല്യം ഒഴിവാക്കി വിടാൻ ചിലർ പണം
കൊടുത്തു വിടുന്നുണ്ട്.അവരവന്
മുന്നിലും എത്തി.തനിക്കടുത്തിരുന്ന
ആ ചേട്ടൻ പതിയെ പുറകിലേക്ക് വലിയുന്നതവൻ കണ്ടു.ആ കൂടെ വന്നയൊരാൾ അയാളുടെ കയ്യിൽ
പിടിച്ചു.അയാൾ തിരിഞ്ഞുനോക്കി.
“ഒന്ന് ചിരിച്ചിട്ടെങ്കിലും ഇല്ലാന്ന് പറഞ്ഞുകൂടെ”
അയാൾ കൈ തട്ടിമാറ്റി നടന്നകന്നു. അയാളുടെ കൂടെയുണ്ടായിരുന്ന
സ്ത്രീ ആ ചോദ്യം കേട്ട് ചൂളുന്നതവൻ കണ്ടു.റിനോഷ് തന്റെ പഴ്സ് തുറന്നു.
ചില്ലറയില്ലാതെ നിന്ന അവൻ കയ്യിൽ കിട്ടിയ നോട്ട് അവരുടെ കയ്യിലേക്ക് വച്ചു.അവനെ
ഞെട്ടിച്ചുകൊണ്ട് വൈഗ അയാളുടെ കയ്യിൽ പിടിച്ചു. അവർ പരസ്പരം നോക്കി.ഒന്നും
പറയാതെ അവൾ പറഞ്ഞത് മനസിലായെന്ന പോലെ അവർ അവന്റെ പോക്കറ്റിലേക്ക് ആ നോട്ട്
തിരുകി,അവന്റെ നെറുകയിലും
കൈവച്ച് നടന്നകന്നു.അത് കണ്ട് മറ്റുള്ളവർക്ക് ഒരത്ഭുതമായി.
അപ്പോഴേക്കും എവിടെനിന്നോ ആ വ്യക്തി,അവർക്കരുകിലേക്ക് എത്തി തന്റെ ഭാര്യക്കൊപ്പം
സ്ഥാനമുറപ്പിച്ചു.
കുറെ എണ്ണം ഇറങ്ങിക്കോളുംഓരോ കോലവും കെട്ടി.നാണമില്ലാത്ത
വർഗങ്ങൾ.ഇവറ്റകളെക്കൊണ്ടിപ്പൊ വല്ലാത്ത ശല്യമായി.തെണ്ടി നടക്കുവാ
ആൾക്കാരെ മെനക്കെടുത്താൻ.
ചേട്ടനെന്താ ജോലി?
അറിഞ്ഞിട്ടെന്തിനാ?
ചുമ്മാ പറയണം….. എല്ലാരുമൊന്ന് കേക്കട്ടെ.
ഒരു സൂപ്പർ മാർക്കറ്റ് നടത്തുവാ……
എന്തെ?
ശരി,ഒന്ന് ചോദിക്കട്ടെ ഈ പറഞ്ഞത് ഒള്ളതാണല്ലോ അല്ലെ?
ആണെങ്കിൽ?
ഈ പോയവരിൽ ഒരാൾക്ക് ജോലി കൊടുത്താൽ താങ്കൾ പറഞ്ഞ ഈ കൂട്ടത്തിൽ നിന്ന്
ഒരാളുടെയെങ്കിലും എണ്ണം കുറയില്ലെ?ഒന്നും ചെയ്യണ്ട, പരിഹസിക്കാതിരുന്നൂടെ?
അത് താനാണോ തീരുമാനിക്കുന്നത്.
തനിക്ക് തന്റെ കാര്യം നോക്കിയാൽ പോരെ.വെറുതെ എന്തിനാ ഇക്കണ്ട
സാധനങ്ങൾക്ക് വേണ്ടി വക്കാലത്ത് പറയുന്നെ.
ചേട്ടാ,താങ്കളാരെന്ന് എനിക്കറിയില്ല.
പക്ഷെ ഒന്ന് മനസിലായി.നിങ്ങളെ പോലെ മനസ്സിന് കുഷ്ട്ടം പിടിച്ചവർ ഉള്ളിടത്തോളം ഈ
സമൂഹം നന്നാവില്ല.
താനെന്താ നവോഥാന നായകനോ സമൂഹത്തെ ഒന്നാകെ മാറ്റിമറിക്കാൻ
അയ്യോ അല്ലെ…മനുഷ്യമനസുകളിൽ
മൂല്യശോഷണം സംഭവിക്കുന്ന ഈ കാലത്ത് ഞാനത് മുറുകെപ്പിടിക്കുന്നു
അത്രേയുള്ളൂ.നിങ്ങളെപ്പോലെ സംസ്കാരസമ്പന്നരെന്ന് സ്വയം ധരിക്കുന്നവർ തമ്മിൽ
തല്ലാനും മാറ്റി നിർത്താനും ഓരോ കാരണങ്ങൾ കണ്ടെത്തിക്കൊളും.അത് ജാതിയോ,
നിറമോ,വർഗ്ഗമോ എന്തിന് പറയുന്നു
ലിംഗത്തിന്റെ പേരില് പോലും ചേരി തിരിയുകയും മാറ്റിനിർത്തുകയും ചെയ്യുന്നൊരു സമൂഹം
എങ്ങനെ
നന്നാവാനാണ്.എനിക്ക് തോന്നുന്നില്ല.
അതുകൊണ്ടാണ് മഹത്തായ സംസ്കാരവും പാരമ്പര്യവുംമുള്ള
നമ്മുടെ നാട് ചിലസമയം തലകുനിച്ചു നിൽക്കേണ്ടി വരുന്നതും.
കൂടുതൽ പറയാനും കേൾക്കാനും നിൽക്കാതെ അവൻ അയാളിൽ നിന്നും മുഖം
തിരിച്ചു.വീണ്ടുമവന്റെ കണ്ണുകൾ പുറത്ത് കാഴ്ച്ചകൾ തേടി നടന്നു.ട്രെയിൻ
പുറപ്പെടാനുള്ള ചൂളം വിളി മുഴങ്ങി.ട്രെയിൻ നീങ്ങിത്തുടങ്ങി മുൻപ് കണ്ടവർ
ഇറങ്ങുന്നതവൻ
കണ്ടു.അവരെ കടന്നുപോകുമ്പോൾ
അവരുടെ മുഖത്തുനോക്കിയവൻ ചിരിച്ചു.അവർ തിരിച്ചും.
ആ സ്റ്റേഷൻ പിന്നിടുമ്പോൾ തനിക്കു പിന്നിലായി ആ നാമവും മറയുന്നത് അവൻ
കണ്ടു”മധുര”ആരോ
മുരടനക്കുന്ന ശബ്ദം കേട്ട റിനോഷ് നോക്കുമ്പോൾ ഭാഗ്യയാണ്.എന്താ എന്നവന്റെ കണ്ണുകളാൽ
അവളോടു ചോദിച്ചുകൊണ്ട് പുരികമനക്കി.
താങ്ക്സ്…….
എന്തിന്??
ഒന്നുല്ല,ആരും ഒരിക്കലും ഞങ്ങൾക്ക് വേണ്ടി ഒന്ന് സംസാരിച്ചിട്ടില്ല.പക്ഷെ
ഇയാള്,ആദ്യമായിട്ടാ ഇങ്ങനെയൊരു അനുഭവം.
ഞാനൊരു പൊതു സത്യം പറഞ്ഞു എന്നെയുള്ളൂ.അല്ലാതെ……..
ആയിരിക്കാം,പക്ഷെ ആരുമിതുവരെ
വെറുപ്പോടെയല്ലാതെ നോക്കിയിട്ടില്ല.
ഒരു നല്ല വാക്ക് പറഞ്ഞുകേട്ടിട്ടില്ല.
ഇന്നൊരാൾ അങ്ങനെ പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി.അത് കൊണ്ടൊരു നന്ദിവാക്ക്
പറഞ്ഞു.
ഇറ്റ്സ് ഓക്കേ,വരവ് വച്ചു.അല്ല ഇത് എവിടെപ്പോയി വരുന്നു രണ്ടാളും.
ഓഹ് ഒന്നും പറയണ്ട,താജ് മഹൽ കാണാൻ ഒരാഗ്രഹം.അതുകൊണ്ട് ഇറങ്ങിത്തിരിച്ചു.
അങ്ങനെയാണ് കാര്യങ്ങൾ.ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനമാവട്ടെ
പ്രചോദനം മാത്രം പോരല്ലോ.അതിന് സാഹചര്യം കൂടെ വേണ്ടേ.ദാ ഇപ്പൊ തന്നെ കണ്ടതല്ലേ
നിങ്ങൾ…..
അത് കാഴ്ച്ചപ്പാടിന്റെയാണ് വൈഗ.
ഇന്നും സമൂഹത്തിലെ വികലമായ കാഴ്ച്ചപ്പാടുകൾക്ക് മാറ്റമൊന്നുമില്ല.
വിമർശനങ്ങൾ പോലും വ്യക്തിഹത്യ ആയിമാറുന്ന കാലമാണ്.അല്ലെങ്കിൽ
വിമർശനമെന്നതിന് അങ്ങനെയൊരു അർത്ഥം കല്പ്പിച്ചുകൊടുക്കുന്നു.
ഇതൊന്നും അത്ര പെട്ടെന്ന് മാറില്ല.
മാറാത്തിടത്തോളം ഇങ്ങനെയങ്ങു പൊയ്ക്കോണ്ടിരിക്കും.
മറ്റുള്ളവരെ ശ്രദ്ധിക്കാതെ അവർ സംസാരിച്ചുകൊണ്ടിരുന്നു.സമയം
കടന്നുപോയി.ഫരിദാബാദ് പിന്നിട്ട് നിസാമുദിനും കടന്ന് ഡൽഹിയിൽ എത്തിയപ്പോൾ സമയം
വൈകിട്ട്
ഏഴ് കഴിഞ്ഞിരുന്നു.ആ ചുരുങ്ങിയ
സമയത്തിനുള്ളിൽ അവർത്തമ്മിൽ
സുഹൃത്തുക്കളെപ്പോലെ ആയിരുന്നു. പ്രതേകിച്ചു വൈഗയും റിനോഷും. ട്രെയിനിൽ കിട്ടിയ
കുറച്ചു നിമിഷങ്ങളിൽ ഒരു കൊച്ചു സൗഹൃദം അവിടെ ഉടലെടുത്തു.സമൂഹത്തിൽ ആട്ടലുകൾക്ക്
നടുവിൽ ജീവിക്കുന്ന തങ്ങളോട് മാന്യമായി ഇടപെട്ടപ്പോൾ അവനോട് തോന്നിയ ബഹുമാനം അതാവാം
പിരിയുമ്പോൾ കൈകൾ സ്വീകരിച്ചതും വൈഗ തന്റെ നമ്പർ അവന് നൽകിയതും.ഇനിയൊരു
കണ്ടുമുട്ടലൊ,ഒരു മെസ്സേജ് പോലും പ്രതീക്ഷിക്കാതെ തമ്മിൽ പിരിഞ്ഞ നിമിഷം ഭാവിയിൽ
ദൃഢമായൊരു സൗഹൃദത്തിന്റെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല.
*****
രാവിലെ തന്നെ ഡ്യൂട്ടിയിലുണ്ട് റിനോ.
ഡോക്ടർ അർച്ചനക്കൊപ്പം ഫസ്റ്റ് റൗണ്ടസ് നടത്തുകയാണ് അവൻ.
തന്റെ പ്രവർത്തനമേഘലയിൽ വന്നു ചേർന്ന ഉത്തരവാദിത്വങ്ങൾ,ഇന്നവൻ ഒരു ടീം ലീഡർ
പൊസിഷനിൽ എത്തി നിൽക്കുന്നു.റീന പോയതിൽ പിന്നെ ആദ്യ സമയങ്ങളിൽ അവന് അല്പം
ബുദ്ധിമുട്ടായിരുന്നു.പക്ഷെ അർച്ചന, അവരായിരുന്നു അവന്റെ വഴികാട്ടി. അൻപതിൽ
എത്തിനിൽക്കുന്ന പ്രായം.ഇപ്പോഴും ചുറുചുറുക്കോടെ രോഗികൾക്ക് മുന്നിൽ പുഞ്ചിരിച്ച
മുഖത്തോടെ നിൽക്കുമ്പോൾ ഇപ്പഴും ഇരുപതിന്റ ചെറുപ്പമാണ് അവർക്ക്.
അവന് അവരൊരു അത്ഭുതമായി നിലകൊള്ളുന്നു.ഒരെ ചിന്താഗതി വച്ചു പുലർത്തുന്ന അവർക്ക്
അധിക
സമയം വേണ്ടിയിരുന്നില്ല അടുക്കുവാ ൻ.അവന്റെ ഏഴ് വർഷത്തെ പരിചയ
സമ്പത്തിനൊപ്പം അവരുടെ സൗഹൃദവും ദൃഡമായിരുന്നു.അത് ഒരു കുഞ്ഞിന്റെ ജീവന് വെളിച്ചം
പകരുന്നതിൽ വരെ എത്തിനിന്നു.
അവന്റെ ഏറ്റവും അടുത്ത സുഹൃത്ത്
അതാണിന്ന് ഡോക്ടർ അർച്ചന.
റൗണ്ട് കഴിഞ്ഞു നിൽക്കുമ്പോഴാണ് റിനി അങ്ങോട്ടേക്കെത്തുന്നത്.അതെ റിനി…….റീനക്ക്
ശേഷം റിനോഷിന് കിട്ടിയ കൂട്ട്.ഒരു കൂട്ടിമുട്ടലിൽ തുടങ്ങി
അല്പം അസ്വാരസ്യങ്ങളിലൂടെ കടന്ന് അവന്റെ ജീവിതത്തിലേക്ക് പ്രവേശം
കണ്ടെത്തിയവൾ.എല്ലാം അറിഞ്ഞു തന്നെ,അവന്റെ വിട്ടുകൊടുത്ത പ്രണയത്തെ മനസിലാക്കി
അവന്റെ കുറവുകളിൽ അവന്റെ ശക്തിയായി നിൽക്കുന്നവൾ.”റിനി വർഗീസ്”
പ്ലാത്തോട്ടത്തിൽ വർഗീസ് തരകന്റെ മകൾ.ഇന്നവർ എൻഗേജ്ഡ് ആണ്.
ജോബ് പ്രൊഫൈൽ കോംപ്ലക്സ് പരിഹരിച്ച്,അവനെ അവളോട് ചേർക്കാൻ മുൻകൈ എടുത്തതും ഡോക്ടർ
അർച്ചന തന്നെ.അവർ തന്നെ മുൻകൈയ്യെടുത്താണ് പട്ടംപോലെ പറന്നു നടക്കാനുള്ള അവരുടെ
തീരുമാനത്തിന് ഒരു വിരാമമിട്ടതും.അഞ്ചു മക്കൾ,പക്ഷെ ഒരെയൊരു പെൺതരിയുടെ ഇഷ്ട്ടം
മനസ്സിലാക്കി തരകൻ ഒപ്പം നിന്നതും കാര്യങ്ങൾ വേഗത്തിലാക്കി.വരുന്ന പ്രണയദിനത്തിൽ
ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുവാൻ തയ്യാറെടുക്കുന്നവർ……
ആഹാ,നിന്നെ കണ്ടില്ലല്ലോന്ന് വിചാരിച്ചു.
നമ്മൾ ഇവിടെയൊക്കെ ഉണ്ട് ഡോക്ടർ.അല്പം തിരക്കിൽ പെട്ടു, കുറച്ച് ഇന്റർവ്യൂ
ഒക്കെയായിട്ട്.എച്ച് ആർ ഹെഡ് ആയിപ്പോയില്ലെ.ഇവിടെ ചിലരെപ്പോലെ തോന്നുന്ന വഴിക്ക്
പോവാനും കറങ്ങാനും നമ്മുക്കെവിട
സമയം. .. .
കേൾക്കുന്നു എങ്കിലും മൈൻഡ് ചെയ്യാതെ സിസ്റ്റത്തിൽ അല്പം ജോലി ചെയ്യുകയാണ്
റിനോഷ്.അർച്ചന ഒന്ന് പാളി നോക്കി.പ്രതികരണം ഒന്നും കാണാതെ,അവൾ അവനെ
തോണ്ടിവിളിച്ചു.ഒഴുക്കൻ മട്ടിൽ നോക്കുമ്പോഴുണ്ട് വീർത്തുകെട്ടിയ മുഖവുമായി റിനി
കൗണ്ടറിന് മുന്നിൽ തന്നെയുണ്ട്.
ഒന്ന് കണ്ടിട്ട് എത്രായി എന്നറിയുവോ, കറങ്ങിനടക്കുവല്ലേ.ഒന്ന് കാണാൻ
വന്നപ്പൊ…..മഗല്ലന്റെ പിന്മുറക്കാരൻ ആണെന്നാ ഭാവം.വല്യ ട്രാവലർ ആണെന്നുള്ള
ഭാവവും.അതെങ്ങനാ, വളം വച്ചു കൊടുക്കാൻ ഡോക്ടറും, താളത്തിന് തുള്ളാൻ വീട്ടുകാരും.
ഇപ്പൊ എന്റെ ആങ്ങളമാർക്കും അപ്പനും പോലും ഈ പണ്ടാരത്തിനെ മതി.
ഒള്ള കലിപ്പ് മുഴുവൻ അവിടെനിന്ന് കാണിച്ച റിനി ചവിട്ടിക്കുലുക്കി അവിടെനിന്നും
പോയി.അർച്ചനയും മറ്റുള്ളവരും ഇതൊക്കെക്കണ്ട്
കൺട്രോൾ പോയി ചിരിക്കുന്നുണ്ട്.
എന്റെ റിനോ,നിനക്കവളെ അറിയില്ലെ.എന്തിനാ വെറുതെ വട്ട് പിടിപ്പിക്കുന്നെ.
ഒരു രസം…..ഈ കാട്ടായം മാത്രേ ഉള്ളു ഡോക്ടർ.കുറച്ച് കഴിഞ്ഞു വിളിക്കും,പൂച്ചയെപ്പോലെ
പതുങ്ങി ഇങ്ങ് വരുകയും ചെയ്യും കണ്ടോ.
നീ ഭാഗ്യം ചെയ്തവനാ.അന്ന് നീ ഒരു
നന്മയുടെ പേരിൽ നിന്റെ പ്രണയം വിട്ടുകൊടുത്തു.ഒരു കുടുംബത്തിന്റെ സ്നേഹവും
അനുഗ്രഹവും നേടി.
അതിന്റെ ഫലം കിട്ടിയത് റിനിയുടെ രൂപത്തിലും.ചിലത് അങ്ങനാ,ആദ്യ പ്രണയം കിട്ടാതെ
പിന്നീട് കിട്ടുന്നത് ഉണ്ടല്ലോ,അതിന് മധുരമേറും…..
അവരുടെ സംസാരത്തെ ഖണ്ടിചു കൊണ്ട് ഫോൺ ബെല്ലടിച്ചു.താഴെ എമർജൻസിയിൽ നിന്നും ബെഡിന്
വേണ്ടിയുള്ള വിളിയാണ്.തിരക്കുള്ള ദിവസം,ആകെയുള്ളത് ഒരു ഡബ്ബിൾ ബെഡ് റൂമിലെ ഒരെണ്ണം
മാത്രം.
അതിലേക്ക് തീരുമാനമാക്കി ചുറ്റും നോക്കുമ്പോൾ മറ്റുള്ളവർ തിരക്കിട്ട ജോലികളിലാണ്.ആ
ബെഡ് തയ്യാർ ചെയ്ത ശേഷം അവന്റെ കാത്തിരിപ്പ് തുടങ്ങി.
കാത്തിരുന്ന ക്ലൈന്റ് എത്തി.കിടത്തി
ട്രോളിയുമായി പോകുമ്പോൾ,കൊണ്ട് വന്നവർ അടക്കം പറഞ്ഞു ചിരിച്ചു കൊണ്ടാണ്
പോകുന്നത്.ആദ്യമവൻ അത് കാര്യമാക്കിയില്ല.അവൻ തന്റെ സിസ്റ്റത്തിലേക്ക്
കണ്ണുനട്ടു.”ഭയ്യ ഒന്ന് വരുവോ?”ദയനീയമായിട്ടുള്ള വിളി. മഞ്ജുവാണ്,ഒരു സാധു
പെൺകുട്ടി.
അച്ഛന്റെ മരണശേഷം അമ്മയുടെ കഷ്ട്ടപ്പാടുകൾ കണ്ടുവളർന്ന കുട്ടി.
അവിടെനിന്നും പൊരുതി ജയിച്ചു തന്റെ അമ്മയെ ഒരു കുറവും കൂടാതെ നോക്കുന്ന അവളെ അവന്
ഒരുപാട് ഇഷ്ട്ടമാണ്.അവന്റെ കെയർ ധാരാളം അരിഞ്ഞുതന്നെ ജോലിയില് തുടരുന്നു.അവൻ
അങ്ങോട്ടേക്ക് ചെന്നു.രണ്ടു ബെഡുകൾ ഉള്ള മുറി. കർട്ടൻ കൊണ്ട്
തിരിച്ചിട്ടുണ്ട്.അപ്പുറം ഒരു അമ്മയാണ്,വൃദ്ധയായ സ്ത്രീ.
ഒറ്റക്കാണ് ആശുപത്രിവാസം.ഒരു ചടങ്ങ് പോലെ നേർച്ച കഴിക്കാൻ വരുന്ന മകൻ.തന്റെ
കാര്യങ്ങൾ സ്വയം ചെയ്യാം,പക്ഷെ ഒരു തണല് വേണ്ട പ്രായത്തിൽ ഒറ്റക്കാണ്.
റിനോഷ് പുതിയ പേഷ്യന്റിനെ നോക്കി.മുഖത്തിന് നീരുണ്ട്.എവിടോ കണ്ടു പരിചയം.സൂക്ഷിച്ചു
നോക്കി. ഭാഗ്യ……അന്നത്തെ ട്രെയിൻ യാത്ര അവന്റെ മനസ്സിലലെത്തി.ആഴ്ച്ചകൾ മൂന്ന് നാല്
കഴിഞ്ഞു.ഇടക്ക് എപ്പഴൊ ഒരു മെസ്സേജ് അയക്കും,റിപ്ലൈ പോലും നോക്കാറില്ല.പയ്യെ തന്റെ
ജോലിയും പ്രണയവുമായി ഒതുങ്ങി.
ഒരു ട്രെയിനിലെ പരിചയം,അവനത് മറന്നിരുന്നു.ഭാഗ്യക്കൊപ്പം വൈഗയും ഉണ്ട്,കൂടെ
പേരറിയാത്ത വ്യക്തിയും.
അവനെ കണ്ടു വൈഗ ഒന്ന് ചിരിച്ചു, തിരിച്ചവനും.അവളുടെ മുഖത്ത് ഒരു ആശ്വാസത്തിന്റെ
നെടുവീർപ്പ് കണ്ടു.
മഞ്ജുവിന്റെ പ്രശ്നം അവന് പിടികിട്ടി.
അവളെ അടുത്ത ജോലികൾക്കായി പറഞ്ഞുവിട്ട് റിനോഷ് അവിടെ നിന്നു
അവൻ കേസ് ഫയൽ എടുത്തു.അല്ല വൈഗ എന്താ പറ്റിയെ……
ഒന്ന് വീണു റിനോഷ്,സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ കാല് തെറ്റി.കുഴ തിരിഞ്ഞു എന്നാ അവള്
പറഞ്ഞെ.
മുഖം ഭിത്തിയിൽ ഇടിച്ചിരുന്നു.
എവിടെ വച്ചാണ് സംഭവം….
റൂമില്…..ഒന്ന് ഞങ്ങളിവിടെ അടുത്ത്
തന്നാ,കവിനഗറിൽ.അല്പം ഉള്ളിലാ.
ഞങ്ങളവിടെ ചെറിയൊരു സ്റ്റിച്ചിങ് സെന്ററും ബ്യുട്ടിക്കും നടത്തുന്നുണ്ട്. റൂമിന്
അടുത്ത് തന്നെയായിട്ട്.
രാവിലെ അങ്ങോട്ടേക്ക് ഇറങ്ങിയതാ.
കൂടെ ആരാ?
ഇത് മാലിനി.ഞങ്ങൾ മൂന്നുപേരും ഒന്നിച്ചാണ്.
അവന്റെ കണ്ണുകൾ ഫയലിലൂടെ സഞ്ചരിച്ചു.ഇൻട്രാ വീനസ് ഫ്ലൂയിഡ് റൺ ചെയ്യുന്നു.ആംഗിൾ
ട്വിസ്റ്റ് ചെയ്തിട്ടുണ്ട്.മുഖമിടിച്ചതിന്റെ കാണാനുണ്ട്,ഒരുവശത്ത് നീരുണ്ട്. കൺപോള
വീർത്തു കരുവാളിച്ചു കിടക്കുന്നു.കൈത്തണ്ടയുടെ ഭാഗം കൊണ്ട് നീര് വച്ചു കിടക്കുന്നു.
445600cookie-checkഇത് മാലിനി 1