അങ്ങനെ ദിവസങ്ങൾ കോഴിഞ്ഞുപൊക്കൊണ്ടിരുന്നു. ഇപ്പൊ ക്ലാസ്സ് തുടങ്ങിയിട്ട് നാലുമസമായി. ഞാനും റോഷനും അതുലും ഇപ്പൊ നല്ല കമ്പനി ആണ്. എന്തുചെയ്യാനും ഞങ്ങൾ മുന്നും ഒരുമിച്ച്. മദ്യപാനം ഒഴിച്ച്.
അത് പറഞ്ഞപ്പോളാ അതുൽ വെള്ളമടി ഒന്നും ഇല്ലാത്ത ഡീസന്റ് ചെക്കൻ ആയിരുന്നു. എന്ത് ചെയ്യാൻ റോഷൻ അവനെ ഇപ്പം നല്ല ഒരു കുടിയൻ ആക്കി മാറ്റിയിട്ടുണ്ട്. അതുൽ ആദ്യമായി വെള്ളമടിച്ചപ്പോ എന്ന കരച്ചിലാരുന്നെന്നോ.
അന്നും റോഷൻ പതിവുപോലെ കുടിക്കാൻ ഇരുന്നു ഞങ്ങൾ രണ്ടും ടെചിങ്സ് തിന്നാനും. അങ്ങനെ രണ്ട് പെഗ്ഗ് അകത്തു ചെന്നപ്പോ റോഷൻ ഞങ്ങളോട് വേണോന്ന് ചോദിച്ചു ഞാൻ വേണ്ടന്ന് പറഞ്ഞു. അതുൽ ടേസ്റ്റ് നോക്കാൻ വേണം എന്ന് പറഞ്ഞു.
റോഷൻ പിന്നെ ഒന്നും നോക്കിയില്ല ആടുക്കളെ പോയി ഒരു ഗ്ലാസ് എടുത്തോണ്ട് വന്ന് ചെറുതോരെണ്ണം ഒഴിച്ച് അതുലിനു കൊടുത്തു.
അതുൽ ആത്യം ഒന്ന് മണത്തു നോക്കി പിന്നെ കണ്ണടച്ചു പിടിച്ച് ഒരൊറ്റ കുടി. അവന് കസേരലിരുന്ന് പുളഞ്ഞു പോയി അപ്പോളത്തെ അവന്റെ മുഖ ഭാവം കാണനാരുന്നു.
പിന്നെ ചെക്കന് രസം പിടിച്ചില്ലേ അന്ന് റോഷൻ കുടിച്ചതിനേക്കാൾ കൂടുതൽ അവൻ കുടിച്ചു.
അങ്ങനെ അന്നത്തെ കലാപരുപാടി എല്ലാം അവസാനിപ്പിച്ച് ഞങ്ങൾ കിടക്കാൻ തീരുമാനിച്ചു ഒരുമുറിയിലാണ് ഞങ്ങൾ മുന്നും കിടക്കുന്നത്. രണ്ട് കട്ടിൽ ആണ് ഒരു ഞങ്ങടെ റൂമിൽ ഒള്ളത് ഒന്ന് വലുതും മറ്റേത് ചെറുതും ഞാൻ ഒറ്റക്ക് കിടക്കും അവന്മാർ ഒരുമിച്ചും. ഒരു 11 മണി ഒക്കെ ആയപ്പോ പട്ടി മോങ്ങുന്ന പോലെ ഒച്ച കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്. ലൈറ്റ് ഇട്ട് നോക്കിയപ്പോ അതുൽ കട്ടിലിന്റെ താഴെ കുത്തിയിരുന്ന് കാലിലേക്ക് മുഖം വച്ച് കരയുന്നു ആത്യം എനിക്ക് ചിരിവന്നു എങ്കിലും പിന്നെ പാവം തോന്നി. റോഷൻ ആണെ ഇതൊന്നും അറിയുന്നും ഇല്ല. ഞാൻ വേഗം ചാടി ഇറങ്ങി അതുലിനെ വിളിച്ചു. എവടെ അവൻ ഒരേ കരച്ചിൽ. റോഷനെ വിളിച്ചപ്പോ തന്നെ അവൻ ഞെട്ടി എഴുനേറ്റു. അവനും അതുലിന്റെ അടുത്തേക്ക് വന്നു.
ഞങ്ങൾ രണ്ടും അവനെ മാറി മാറി വിളിച്ചു അവസാനം അവൻ കരഞ്ഞതിന്റെ കാര്യം പറഞ്ഞു അവനു വീട്ടിൽ പോണമെന്നു…
അത് കേട്ടപാടെ റോഷൻ രണ്ട് തെറിയും പറഞ്ഞ് കാട്ടിലിലേക്ക് കേറി പുതച്ചു മൂടി കിടന്നു.
രണ്ടെണ്ണം അകത്തുചെന്നപ്പോ അതുലിനു നൊസ്റ്റു അടിച്ചതാണ്. ഞാൻ കൊറേ കഷ്ടപ്പെട്ടു അവനെ അന്ന് സമാധാനിപ്പിക്കാൻ. പിറ്റേന്ന് രാവിലെ ചോദിച്ചപ്പോ അവനാണേ ഒന്നും ഓർമ്മയും ഇല്ല. ഞാൻ വിചാരിച്ചു അവൻ ഇനി കുടിക്കില്ല എന്ന് പക്ഷെ എനിക്ക് തെറ്റി. ഇപ്പൊ അവൻ ഡെയിലി കുടിക്കും അതുവല്ല കുടിച്ച കരയുകയും ചെയ്യും ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ്. ചെലപ്പോ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ടീച്ചർ തല്ലി എന്നും പറഞ്ഞ് ചിലപ്പോ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഇഷ്ടപെട്ട കൊച്ചിനോട് പ്രണയം പറയാൻ പറ്റിയില്ല എന്ന് പറഞ്ഞ്. എല്ലാത്തിനും സമാധാനം പറയേണ്ടത് ഞാനും.
അങ്ങനെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു ഞാൻ ആണെ ഇതുവരെ വൈഗയോട് എന്റെ ഇഷ്ടം പറഞ്ഞിട്ടും ഇല്ല എന്തിന് പറയുന്നു ഞാൻ അവളോട് ഇതുവരെ ശെരിക്കും സംസാരിച്ചിട്ടുപോലും ഇല്ല. ക്കാസ്സിലെ മറ്റു കുട്ടികളോട് ഞാൻ നന്നായി സംസാരിക്കും എങ്കിലും അവളോടുമാത്രം എനിക്ക് സംസാരിക്കാൻ എന്തോ മടി..
അവളും ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല അവൾ ക്ലാസ്സിൽ വളരെ സൈലന്റ് ആണ്. എന്തൊക്കെയോ പ്രേശ്നങ്ങൾ ഒള്ളത് പോലെ എപ്പോളും എന്തെങ്കിലും ചിന്തയിൽ ആയിരിക്കും.
അതുലും റോഷനും പറഞ്ഞതനുസരിച് ഞാൻ അവസാനം അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഒരു ചൊവ്വാഴ്ച എന്തോ കാരണത്താൽ ഫ്രീ പീരിയഡ് കിട്ടി. ഫ്രീ പീരീഡ് കിട്ടിയാൽ പിന്നെ പറയണ്ടല്ലോ ആകെ മൊത്തം ഒച്ചയും ബഹളവും കളികളും എല്ലാമായി എല്ലാരും നല്ല ആഘോഷത്തിൽ ആണ്.
ലാസ്റ്റ് ബെഞ്ചിലാണ് വൈഗ ഇരിക്കുനത് അവളുടെ അടുത്തിരിക്കുന്ന കുട്ടികൾ മുമ്പിൽ ഉള്ള ബെഞ്ജിലേക്ക് കയറിയിരുന്ന് നല്ല സംസാരത്തിലാണ്.
വൈഗ ഒരു ബുക്കും തുറന്ന് വെച്ച് അതിൽ നോക്കി ഇരിക്കുന്നു. റോഷൻ പറഞ്ഞതനുസരിച് ഞാൻ അവളുടെ അടുത്തേക്ക് നടന്നു. അവൾ ബെഞ്ചിന്റെ സെന്ററിൽ ഇരുന്നതുകൊണ്ട് തന്നെ ബെഞ്ചിൽ രണ്ട് ഭാഗത്തേക്കും സ്ഥലം ഒണ്ടാരുന്നു ഞാൻ നേരെ കേറി അവളുടെ അടുത്തേക്ക് ഇരുന്നു. അവൾ എന്നെ ഒന്ന് നോക്കി എങ്കിലും നോട്ടം വീണ്ടും ബുക്കിലേക്ക് തിരിച്ചു.
റോഷനെ നോക്കിയപ്പോ അവൻ സംസാരിക്കാൻ ആംഗ്യം കാണിക്കുന്നു. ഞാൻ പതിയെ സംസാരിച്ചുതുടങ്ങി.
നീ എന്താ ആരുടെയും കൂടെ കൂടാത്തെ……?
അവൾ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
താൻ എന്താ എപ്പോം ആലോജിച്ചോണ്ട് ഇരിക്കുന്നെ….?
അതിനും അവൾ എന്നെ ഒന്ന് നോക്കി പിന്നെ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ ചുമലിൽ കൂച്ചി കാണിച്ചു..
ഇങ്ങനെ ആരോടും മിണ്ടാതെ ഇരുന്ന നിനക്ക് ബോർ ആകുലേ….?
എനിക്കാണേൽ മിണ്ടാടാതെ ഇരിക്കാനേ കഴിയില്ല…. നീ ഒന്നും ഇല്ലെങ്കിൽ ആരേലും എന്തേലും ചോതിച്ചാൽ അതിനെകിലും മറുപടി പറ…
മ്മ്….. അവൾ ഒന്ന് മൂളി..
അപ്പൊ ഒച്ച ഒണ്ട്….
ഞാൻ പതിയെ ആണ് പറഞ്ഞത് എങ്കിലും അവൾ കേട്ടു എന്ന് അവളുടെ നോട്ടം കണ്ടപ്പോ എനിക്ക് മനസിലായി.
ഞാൻ ചെറുതായി ഒന്ന് ഇളിച്‌കാണിച്ചു….. 😁
പിന്നെയും ഞാൻ അവളോട് എന്തൊക്കെയോ സംസാരിച്ചു അവളോട് സംസാരിച്ചിരുന്ന സമയം പോകുന്നത് അറിയില്ല എന്ന് ഞാൻ മനസിലാക്കി. അവൾക്ക് എന്തൊക്കെയോ വിഷമങ്ങൾ ഒണ്ട് അതുകൊണ്ടാണ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നില്കുന്നത്. എന്നാലും അവളോട് സംസാരിച്ചാൽ അവളും സംസാരിക്കുന്നുണ്ട് വലുതായി ഒന്നും പറയില്ല എങ്കിലും ചോദിക്കുന്നതിനു മറുപടി തരുന്നുണ്ട്.
ബെല്ലടിച്ചപ്പോളാണ് ഞാൻ അവളുടെ അടുത്തുനിന്നും എഴുന്നേറ്റത്. എഴുനെല്കുമ്പോ ഞാൻ പറഞ്ഞു.
ഡി പിന്നെ ഞാൻ നാളേം വരും സംസാരിക്കാൻ ഇനി നിന്നെ മിണ്ടാതെ ഇരിക്കാൻ ഞാൻ വിടില്ല. അപ്പ ശെരി നാളെ കാണാം.
അവൾ എന്നെ ഒന്ന് നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
നിന്നെ ഞാൻ സംസാരിപ്പിച്ചെടുത്തോളാടി എന്ന് മനസ്സിൽ പറഞ്ഞു ഞാൻ എന്റെ സീറ്റിലേക്ക് നടന്നു.
അന്ന് പിന്നെ അവളെ കണ്ടു എങ്കിലും സംസാരിക്കാൻ ഒള്ള സമയം കിട്ടിയില്ല. അടുത്തദിവസം രാവിലെ ഞാൻ റെഡി ആയി അവന്മാരെയും കുത്തി പൊക്കി നേരെ കോളേജിലേക്ക് വന്നു അവളെ കാണുക എന്നതാണ് മെയിൻ ഉദ്ദേശം. അവന്മാർ ആണെ എന്നെ എന്തൊക്കെയോ പറയുന്നും ഒണ്ട്. ഞാൻ അതൊന്നും കാര്യം ആക്കാൻ പോയില്ല.
പണ്ട് കോളേജിൽ ഒക്കെ പഠിക്കുമ്പോ പ്രേമിച്ചു നടക്കുന്നവരെ കാണുമ്പോ തന്നെ എനിക്ക് പുച്ഛം ആരുന്നു. അവന്മാർ രാവിലെ വരുന്നതും എല്ലാം ഞാൻ പുച്ഛത്തോടെ ആണ് കണ്ടിരുന്നത്. എന്ന ഇപ്പളോ ഞാനും അതെ അവസ്ഥയിൽ. കഷ്ടം തന്നെ ഹാ എന്തുചെയ്യാൻ മനുഷ്യൻ അല്ലെ പുള്ളേ…… 😀
അങ്ങനെ ഞാൻ ക്ലാസ്സിൽ അവക്ക് കാത്ത് ഇരിക്കാൻ തുടങ്ങി അവസാനം അവൾ വന്നു പക്ഷെ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. അവന്മാർ ആണെ ഒടുക്കത്തെ ചിരിയും. അതുകഴിഞ്ഞെപ്പിന്നെ ഞാൻ നേരത്തെ വരുന്നത് നിർത്തി എന്നാലും അവന്മാരുടെ കളിയാക്കൽ കുറഞ്ഞില്ല. പിന്നെ എനിക്ക് അതൊന്നും ഒരു പ്രേശ്നമേ അല്ലാത്ത രീതിയിൽ ഞാൻ നടന്നു. അല്ലതെ വേറെ വഴി ഇല്ലല്ലോ.
വൈഗയോട് സംസാരിക്കാൻ കിട്ടുന്ന ചാൻസ് ഒന്നും ഞാൻ ഇതുവരെ പാഴാക്കിയില്ല സമയം കിട്ടുമ്പോളൊക്കെ ഞാൻ അവളോട് സംസാരിക്കും. ഇപ്പോ അവക്കും എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല. എന്നെ കണ്ടാൽ ചിരിക്കുകയൊക്കെ ചെയ്യും.
എനിക്ക് അത് തന്നെ ധാരാളം ആയിരുന്നു അവളുടെ ചിരിക്കും ഒരു ഭംഗി ഒക്കെ ഒണ്ട് മാറ്റാരിലും കാണാത്ത ഒന്ന്. ഫാമിലിയിൽ നടന്ന ആക്സിഡന്റ് ആണ് അവളുടെ ഈ ഒളിച്ചുകളിക്കു പിന്നിൽ എന്ന് അറിയാമെങ്കിലും ഞാൻ അത്തെക്കുറിച്ചൊന്നും അവളോട് ഇതുവരെ ചോദിച്ചില്ല.
പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി ഇപ്പൊ ഞങ്ങൾ രണ്ടാം വർഷം ആയി.
വൈഗ ഇപ്പൊ എന്നോട് വളരെ ഓപ്പൺ ആയി തന്നെ സംസാരിക്കും. അവൾക്ക് പണ്ടത്തേതിൽനിന്ന് ഒരുപാട് മാറ്റം വന്നു. അവൾ ഇപ്പൊ ക്ലാസ്സിലെ മാറ്റ് കുട്ടികളോടും സംസാരിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. എല്ലാർക്കും അത് സന്തോഷം നൽകി.
അവളുടെ നമ്പർ എന്റെ കയ്യിൽ ഒണ്ട് എങ്കിലും ഞാൻ ഇതുവരെ അവൾക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഇടക്ക് ലീവ് ഉള്ളപ്പോ വീട്ടിലേക്ക് പോകുമ്പോളുമൊക്കെ അവളുടെ ശബ്ദം കേൾക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടാകാറുണ്ട് എങ്കിലും ഞാൻ അവളെ വിളിക്കാറില്ല എന്തോ അവൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്ന് ചിന്ത എന്നെ അതിൽനിന്നെല്ലാം പിൻവലിച്ചു.
റോഷന്റെ കൂടെ കൂടി ഞാൻ വെള്ളമടി തുടങ്ങിയില്ല എങ്കിലും സിഗരറ്റ് വലി തുടങ്ങി ഇപ്പൊ ഏകദേശം ആറുമാസത്തോളമായി തുടങ്ങിയിട്ട് ഇതിനിടയിൽ തന്നെ ഞാൻ ഒരു പത്തുവട്ടം എങ്കിലും സിഗരറ്റുവലി നിർത്തുകയും ചെയ്തു….. 😀 എവടെ ശെരിയാക്കാൻ അവന്മാർ വലിക്കുമ്പോ ഞാൻ പിന്നേം തുടങ്ങും….
ഇപ്പൊ ഞാൻ വൈഗയുടെ അടുത്ത് പോയി സംസാരിച്ചില്ല എങ്കിൽ അവൾ എന്റെ അടുത്തേക്ക് വരും ഞങ്ങൾ ഇപ്പൊ ഒരുപാട് സംസാരിക്കാറുണ്ട്. ഞാൻ പണ്ട് എങ്ങനെ ആയിരുന്നു എന്നും എല്ലാം അവളോട് പറഞ്ഞു കൊടുത്തു. അവൾ അവളുടെ പാസ്റ്റിനെ കുറിച്ച് അതികം ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ ചോദിച്ചിട്ടും ഇല്ല.
ഒരുപാട് സംസാരിക്കും എങ്കിലും ഇടക്ക് ഞങ്ങൾ രണ്ടും മൗനം ആയിരിക്കും ഒന്നും സംസാരിക്കാൻ ഇല്ലത്തത്തുപോലെ അല്ലെങ്കിൽ എല്ലാം സംസാരിച്ചു കഴിഞ്ഞു എന്നതുപോലെ. ആ അവസരത്തിലൊക്കെ ഞാൻ ചിന്തിക്കുന്നത് ഈ പ്രേമിക്കുന്നവർ എന്തായിരിക്കും സംസാരിക്കുക കാണുമ്പോൾ നേരിട്ടും അല്ലാത്തപ്പോ ഫോണിലൂടെയും അവർ എന്തായിരിക്കും വാ തോരാതെ സംസാരിക്കുന്നത്….?
പലപ്പോഴും എന്റെ ഇഷ്ടം അവളോട് പറയണം എന്ന് വിചാരിക്കും എങ്കിലും പിന്നെ ഞാൻ അത് വേണ്ട എന്ന് വെക്കും കാരണം അവൾ ഇപ്പോ എന്നോട് സംസാരിക്കുന്നുണ്ട് അടുത്ത് വന്നിരിക്കുന്നുണ്ട് ഇനി ഞാൻ ഇഷ്ടം പറഞ്ഞാൽ അത് അവൾക്ക് അംഗീകരിക്കാൻ പറ്റാത്തതാണെകിലോ. പിന്നെ അവൾ എന്നോട് മിണ്ടിയില്ല എങ്കിലോ അത് എനിക്ക് പറ്റില്ല. അതുകൊണ്ട് തന്നെ ഞാൻ എന്റെ ഇഷ്ടത്തെ എന്റെ മനസ്സിൽ തന്നെ വെച്ചു.
എന്നാലും ഞാൻ പറയാതെ പറയുന്നുണ്ടാരുന്നു എന്റെ പ്രെണയത്തെ. വൈഗ ഇപ്പൊ മാറ്റ് കുട്ടികളെ പോലെ ക്ലാസ്സിൽ ആക്റ്റീവ് ആയി എങ്കിലും ചില ദിവസങ്ങളിൽ അവൾ പഴയതുപോലെ സൈലന്റ് ആകും. ആ അവസരങ്ങളിൽ ഞാനും അവളെ ശല്യപെടുത്താറില്ല.
എനിക്ക് വൈഗയുടെ വിഷമത്തിന്റെ കാരണം ശെരിക്ക് മനസിലായത് ക്രിസ്തുമസ് സ്‌ലിബ്രേഷന്റെ അന്നാണ്. കോളേജിൽ രാവിലേ തുടങ്ങി വൈകുന്നേരം വരെ ഒള്ള ആഘോഷം ആണ് അത്. ഡാൻസ് കോമ്പറ്റീഷൺ ഒക്കെ ഉണ്ടാകും. എന്റെ നിറബന്ധത്തിന് വഴങ്ങി വൈഗ ഡാൻസിനു പങ്കെടുക്കുന്നുണ്ട്. അവളുടെ അച്ഛനും വരുന്നുണ്ട് മകളുടെ പെർഫോർമൻസ് കാണാൻ.
അച്ഛനെ എനിക്ക് പരിചയപ്പെടുത്തി തരാൻ അവൾക്ക് നല്ല ഉത്സാഹം ആയിരുന്നു. ഞാൻ മരത്തിന്റെ ചോട്ടിൽ ഇരുന്ന് സംസാരിക്കുക ആയിരുന്നു. കൂടെ റോഷനും വേറെ കുറച്ച് ഫ്രെണ്ട്സും ഒണ്ട് അതുൽ കേക്ക് കിട്ടുവോ നോക്കട്ടെ എന്ന് പറഞ്ഞു എങ്ങോട്ടോ പോയി…
സംസാരത്തിന്റെ ഇടക്ക് വൈഗ അങ്ങോട്ട് ഓടി വന്നു എന്നെ വിളിച്ചിറക്കി കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പാർക്കിങ്ങിലേക്ക് കൊണ്ടുപോയി. എനിക്ക് ആകെ കിളിപാറിയ അവസ്ഥ ആയിരുന്നു. കാരണം വൈഗ അത്യമായി ആണ് ഇത്ര സന്തോഷത്തിൽ കാണുന്നത്.
ങ്ങങ്ങൾ പാർക്കിങ്ങിൽ എത്തുമ്പോ ഒരു ഇന്നോവ കാറിൽ നിന്ന് വെള്ളേം വെള്ളേം ഇട്ട ഒരാൾ ഇറങ്ങുന്നു. അവൾ അയാളെ കണ്ട ഉടനെ പപ്പാ എന്ന് വിളിച്ചു അയൽക്കരികിലേക്ക് നടന്നു. ഞാൻ ആണെങ്കിൽ അവിടെ തന്നെ നിന്നു. അവർ രണ്ടും എന്തൊക്കെയോ സംസാരിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവസാനം സംസാരം നിർത്തി അവർ എന്റെ അടുത്തേക്ക് വന്നു വന്ന പാടെ അയാൾ കൈ എന്റെ ഷൈക്ഹാൻഡിനായി കൈ നീട്ടി ഞാൻ തിരിച്ചും. പിന്നെ അയാൾ സ്വന്തം പരിചയപ്പെടുത്തി.
ഞാൻ സോമ ശേഖർ വൈഗയുടെ പപ്പാ……
നല്ല ഗാംഭീര്യം ഒള്ള ശബ്ദം നല്ല മാന്യമായ പെരുമാറ്റം.
ഞാനും എന്നെ പരിചയപ്പെടുത്തി.
ഞാൻ കിച്ചു…. അല്ല കിരൺ….. വൈഗെടെ ക്ലാസ്സിലാ……
അത് എനിക്ക് അറിയാം….. മോള് വിളിക്കുമ്പോ പറയാറുണ്ട്……
മംമ്….
ഞാൻ ഒന്ന് മുളുക മാത്രേ ചെയ്തോളു…
കിരൺ നീ അച്ഛനെ പ്രോഗ്രാം തുടങ്ങുബോ സ്റ്റേജിൽ എത്തിക്കണേ ഞാൻ പോകുവാ പ്രാക്ടിസ് ഒണ്ട്…..
അവൾ അതും പറഞ്ഞ് വന്ന വഴി തിരിച്ചു ഓടി…..
പടച്ചോനെ പെട്ടു എന്ന് ചിന്തിച്ചുകൊണ്ട് അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി നില്കുന്നു.
കിരൺ നമ്മക്ക് ഒരു ചായ കുടിച്ചാലോ…..?
മ്മ്…. ഇവടെ കാന്റീൻ ഇല്ല പുറത്ത് പോകണം…..?
ഒക്കെ…. എന്ന വാ കാറിൽ പോകാം…..
ഇല്ല അത്ര ദൂരം ഒന്നും ഇല്ല ഇവടെ പുറത്ത് തന്നെ ഒണ്ട്…..
എന്ന വാ…. എനിക്ക് നിന്നോട് അൽപ്പം സംസാരിക്കാൻ ഒണ്ട്….
ഞാൻ നേരെ പുറത്തേക്ക് നടന്നു തൊട്ട് പിന്നാലെ ആയാളും. എനിയ്ക്കു ചെറിയ പേടി ഒക്കെ ഒണ്ടാരുന്നു കാരണം ഇനി ഞാൻ അയാളുടെ മകളെ എങ്ങാനും പ്രേമിക്കുകയാണോ എന്ന് അയാൾക്ക് ഡൌട്ട് ഒണ്ടോ. ഇനി വല്ല സിനിമയിൽ ഒക്കെ ഓണുന്നപോലെ എന്നെ തല്ലാൻ കൊണ്ടുപോകുക ആണോ…. ഇയാളെ കണ്ടിട്ട് മാന്യൻ ആണ്…. ഇതൊക്കെ ആയിരുന്നു എന്റെ ചിന്ത.
പുറത്തുള്ള ഒരു ബേക്കറിയിലേക്കാണ് ഞങ്ങൾ പോയത്. കേറിയ പാടെ അയാൾ രണ്ട് ചായ പറഞ്ഞു എന്നോട് കഴിക്കാൻ എന്തെങ്കിലും വേണോ എന്നും ചോദിച്ചു. ചില്ലുകൂട്ടിൽ ഇരുന്ന് പലഹാരങ്ങൾ എന്നെ ഇളിച്ചുകാണിച്ചു എങ്കിലും ഇയാൾ കൊല്ലാനാണോ വളർത്താൻ ആണോ കൊണ്ടുവന്നത് എന്ന് അറിയാത്തതുകൊണ്ട് ഞാൻ വേണ്ട എന്ന് പറഞ്ഞു.
ചായ വന്നു ഞാൻ ഒരു സിപ് കുടിച്ച ശേഷം തല പൊക്കി അയാളെ നോക്കിയപ്പോ പുള്ളി എന്നെ തന്നെ നോക്കി ഇരിക്കുന്നു. നോട്ടം അത്ര പന്തി അല്ലല്ലോ എന്ന് ചിന്തിച് ഇരുന്നപ്പോളേക്ക് പുള്ളി എന്റെ കയ്യിൽ കയറി പിടിച്ചു. പിന്നെ ഒരു ഡയ്‌ലോഗും.
എങ്ങനെയാ മോനോട് നന്ദി പറയേണ്ടത് എന്ന് എനിക്കറിയില്ല. എന്റെ മോളിപ്പോ പഴയതുപോലെ ആയി എല്ലാരോടും സംസാരിക്കാനും എല്ലാം തുടങ്ങി. എല്ലാത്തിനും കാരണം മോനാണ്.
ഇത് കേട്ടപ്പോ എന്റെ കിളി പോയി.
ഞാനോ…. എപ്പ എന്ന ചിന്ത ആയിരുന്നു എന്റേത്….
അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.
അവൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല. എല്ലാർക്കും അവളെ വലിയ ഇഷ്ടം ആയിരുന്നു. പ്രേതെയ്കിച്ചു അവളുടെ ചേട്ടന്. ഒരു വായാടി ആയിരുന്നു അവൾ. എല്ലാം തകർത്തത് ആ ദിവസം ആയിരുന്നു.
പറഞ്ഞു തുടങ്ങുബോലേക്കും അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ടപ്പോ എനിക്കും എന്തോ വിഷമം തോന്നി. ഇത്ര മുതിർന്ന ഒരാൾ എന്റെ മുന്നിൽ ഇരുന്ന് കരയുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ആകെ അസ്വസ്ഥത ഉണ്ടാക്കി. അതുകൊണ്ട് തന്നെ ഞാൻ അയാളെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി പറഞ്ഞു….
അച്ഛൻ ……. അങ്ങനെ വിളിക്കാല്ലോ അല്ലെ….
ഞാൻ അയാളെ നോക്കി എങ്കിലും മറുപടി ഒന്നും ഇല്ല. ഞാൻ തുടർന്നു.
അച്ഛൻ പറഞ്ഞുവരുന്നത് എന്താണെന്ന് ഏറെക്കുറെ എനിക്ക് അറിയാം നിങ്ങൾക്ക് ഫാമിലി ആയി ഒരു ആക്സിഡന്റ് പറ്റി എന്നൊക്കെ ഞാൻ അറിഞ്ഞതാണ്. അതിനുശേഷം ആണ് വൈഗ ഇങ്ങനെ എന്നും എനിക്ക് മനസിലായി. അതിന് ഇനി വിഷമിച്ചിട്ടു കാര്യം ഇല്ലല്ലോ. വൈഗ ഇപ്പൊ ഏറെക്കുറെ ഒക്കെ ആണല്ലോ. പിന്നെ എന്തിനാ അച്ഛൻ വിഷമിക്കുന്നത്.
പറഞ്ഞ ശേഷം ഞാൻ അയാളെ നോക്കി. ഒരുതരം നിസംഘ ഭാവം ആയിരുന്നു അയാളിൽ എനിക്ക് കാണാൻ സാധിച്ചത്.
ഒന്ന് നെടുവീർപ്പിട്ട ശേഷം ആയാൽ പറഞ്ഞുതുടങ്ങി. മോൻ അരിഞ്ഞത് പകുതിയും ശെരിയാണ് എന്നൽ അറിയാത്തതും ഒണ്ട്. അത് മോനോട് പറയണ്ട എന്ന് വിചാരിച്ചതും ആണ് എന്നാലും എല്ലാം ആരോടേലും പറയണം എന്ന് തോന്നുന്നു ഇന്നലെ എനിക്ക് ഒരു സമാധാനം കിട്ടു.
അന്ന് ആക്സിഡന്റ് ഉണ്ടായി എന്ന് ഉള്ളത് സത്യം തന്നെ ആണ്. ആ സമയത്ത് ഞാൻ നാട്ടിൽ ഇല്ലാരുന്നു ബിസിനസ് ആവശ്യത്തിനായി ഞാൻ തമിൾ നാട് പോയിരുന്നു. മോളുടെ ബര്ത്ഡേയ്ക്ക് വരണം എന്ന് ഉണ്ടാരുന്നു എങ്കിലും തിരക്കുകൾ കാരണം സാധിച്ചില്ല. ബർത്ത്ഡേയുടെ അന്ന് രാവിലെ അമ്പലത്തിലേക്ക് പോയതാണ് മോളും അവളുടെ ചേട്ടനും അമ്മയും. അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം മോള് എന്നെ വിളിച്ചിരുന്നു പിന്നെ ഞങ്ങൾ നാലും കുറെ നേരം സംസാരിച്ചു. എനിക്ക് വരാൻ പറ്റാത്തത്തിനെ കുറിച്ചും മറ്റുമാണ് അവൾ കൂടുതൽ സംസാരിച്ചത്. ഇടക്ക് ഒരു കടയുടെ മുന്നിൽ വണ്ടി നിരത്തി മോള് കടയിലേക്ക് പോയി. ഞാൻ ഭാര്യയോടും മോനോടും സംസാരിക്കുക ആയിരുന്നു. പിന്നീട് ഞാൻ കേൾക്കുന്നത് ഭയാനകമായ അലർച്ചെയും മറ്റും ആയിരുന്നു.
ബിസിനസ്സിൽ എന്റെ വളർച്ചയിൽ അസൂയ ഒള്ള ആരോ അല്ലെങ്കിൽ എന്റെ ശത്രുക്കളിൽ ആരോ എല്ലാരേയും തീരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഞങ്ങൾക്ക് ആണെ അവിടെ അതികം ബന്ധുക്കൾ ആരും ഇല്ലാരുന്നു.
ഞാൻ അടുത്ത നിമിഷം തന്നെ അവിടുന്ന് നാട്ടിലേക്ക് പുറപ്പെട്ടു. ഞാൻ എത്തുന്നതിനു മുൻപ് തന്നെ മോനും ഭാര്യയും എന്നെ വിട്ട് പോയിരുന്നു.
അയാൾ അത് പറഞ്ഞപ്പോളേക്ക് ശെരിക്കും കരഞ്ഞു പോയി. ഒരു അച്ഛന്റെ കരുതലും ഭാര്യയോടുള്ള സ്നേഹവും അതിൽ നിന്ന് എനിക്ക് മനസിലായി. അയാൾ വീണ്ടും തുടർന്നു.
മോള്…. വാളേ അന്ന് കാണാതായി അവൾ ചെല്ലാൻ സത്യത ഒള്ള സ്ഥലങ്ങളിൽ എല്ലാം വിളിച്ചു അന്വേഷിച്ചു. പോലീസുകാരും അവരുടേതായ അന്വേഷണങ്ങൾ തുടർന്നു. അവസാനം ഒരു ഹോസ്പിറ്റലിൽ വച്ച് അവളെ കിട്ടി. ആരൊക്കെയോ പിച്ചി ചീന്തി ഒന്നും സംസാരിക്കാനോ ഒന്ന് അനങ്ങാനോ പറ്റാതെ. അവക്ക് കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി ചികിത്സ ഞാൻ കൊടുത്തു എട്ട് മാസം…. എട്ട് മാസം എന്റെ മോള് കിടന്നു. ആ ആശുപത്രിയിൽ… ഞാൻ ആരേം അറിയുച്ചില്ല. ബാംഗ്ളൂരിൽ എനിക്ക് ഉണ്ടായിരുന്ന ബിസിനസ് എല്ലാം ഉപേക്ഷിച്ചു ഞാൻ കേരളത്തിലേക്ക്. തിരിച്ചു വന്നു ചോദിച്ച ബന്ധുക്കളോടെല്ലാം ആക്സിഡന്റ് എന്ന് മാത്രം പറഞ്ഞു പിന്നെ കിടന്നു എന്റെ മോള് രണ്ട് മാസം കൂടെ. പിന്നീട് ഇനി ഹോസ്പിറ്റലിൽ കിടന്നിട്ട് കാര്യം ഇല്ല വീട്ടിലേക്ക് കൊണ്ടുപോയിക്കൊള്ളാൻ പറഞ്ഞു. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. എന്റെ പ്രാർത്ഥനയുടെ ബലം കൊണ്ടാണോ എന്ന് അറിയില്ല രണ്ടുമാസം കൂടെ കഴിഞപ്പോ അവൾ എഴുനേറ്റു. ആത്യം കുറെ കരഞ്ഞു എന്നാലും ഞാൻ ആശുവസിച്ചു എന്റെ മോള് തിരിച്ചുവന്നുവല്ലോ. അത് മതിയാരുന്നു ഈ അച്ഛന്…..
പക്ഷെ പിന്നീട് നടന്നതെല്ലാം ഞാൻ ഓർക്കാൻ കൂടി താല്പര്യം ഇല്ലാത്ത കാര്യങ്ങൾ ആണ്. അവൾ നടന്നതെല്ലാം മനസിലാക്കിയപ്പോ പിന്നെ ഒന്നും സംസാരിക്കാതെ ആയി. ഓരോടും ഒന്നും മിണ്ടില്ല റൂമിൽ തന്നെ അടച്ചിരിക്കും.
അങ്ങനെ ദിവസങ്ങൾ കടന്ന് പോയ് ടീച്ചർ ആകണം എന്ന് അവളുടെ ആഗ്രഹം ആയിരുന്നു അതുകൊണ്ടാണ് ഞാൻ അവളെ നിർബന്ധിച്ചു അവളെ ഇവടെ ചേർത്തത്. പിന്നെ ഡോക്ടരും പറഞ്ഞു അവൾക്ക് ഒരു ചേഞ്ച് വേണം അന്ന് അതുകൊണ്ടാ അടുത്തൊക്കെ കോളേജ് ഉണ്ടായിട്ടും ഇത്ര ദൂരെ അവളെ ചേർത്തത്. അതുകൊണ്ട് എന്തായാലും എന്റെ മോള് ഒന്ന് ചിരിച്ച് കണ്ടല്ലോ…… ഇപ്പം ഈ അച്ഛൻ സന്തോഷവാനാണ് ലോകത്ത് അരെ അകളിലും….
ഇപ്പൊ അയാളുടെ കണ്ണുനീർ തുള്ളികൾക്കിടയിൽ കാണുന്ന ആ തിളക്കം സംതോഷത്തിന്റെ ആണെന്ന് എനിക്ക് മനസിലായി.
മോൻ എന്തുചെയ്തിട്ടാണ് ആണ് എന്റെ മോള് പഴയതുപോലെ ആയത് എന്ന് എനിക്ക് അറിയില്ല എന്തായലും ഒരുപാട് നന്ദി. നിങ്ങൾ തമ്മിൽ ഉള്ള ബന്ധം എന്താണെന്നു ഒന്നും ഞാൻ ചോദിക്കുന്നില്ല ഇത്രേം കേട്ടു കഴിഞ്ഞപ്പോ മോന് അവളെ കുറിച്ച് നേരത്തെ ഉണ്ടാരുന്ന ചിന്ത ഗതി ആയിരിക്കില്ല ഇനി എന്നും എനിക്ക് അറിയാം….. എന്നാലും ഒരുപാട് സന്തോഷത്തിലാണ് ഞാൻ ഇന്ന്….
അച്ഛൻ പറഞ്ഞത് എല്ലാം ഞാൻ കേട്ടു പിന്നെ അവൾക്ക് ഉണ്ടായ നല്ല മാറ്റത്തിനു കാരണം ഞാൻ ആണെന്നുള്ളതിൽ എനിക്കും സംതോഷം ഒണ്ട്. പിന്നെ ഞങ്ങൾ തമ്മിൽ ഒള്ള ബന്ധം. തുറന്ന് പറയുന്നതിൽ അച്ഛൻ ഒന്നും വിചാരിക്കരുത്. അവളോടുള്ള എന്റെ സമീപനം അല്ലെങ്കിൽ അവളെ കാണുമ്പോ എനിക്ക് തോന്നുന്ന ഫീൽ അത് എന്താണെന്ന് എനിക്ക് അറിയില്ല എന്തായാലും എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്. അച്ഛൻ പേടിക്കണ്ട ഞാൻ ഇത് അവളോട് പറഞ്ഞിട്ടില്ല ഇനി പറയുകയും ഇല്ല ആ കാര്യത്തിൽ അച്ഛന് എന്നെ വിശ്വസിക്കാം. അവൾക്ക് എന്നോടുള്ള പേരുമറ്റത്തിൽ നിന്നും അവൾ എന്നെ സ്നേഹിക്കുന്നു എന്ന സൂചന എനിക്ക് ഇതുവരെ കിട്ടിയില്ല. അതുമല്ല ഇനി അവളുടെ ചേട്ടന്റെ സ്ഥാനം ആണോ എനിക്ക് അവൾ തന്നത് എന്നും അറിയില്ല.
എന്തായാലും ഞാൻ അവളുടെ കൂടെ ഉണ്ടാകും.
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അത്രേം പറഞ്ഞു. അതുകേട്ടപ്പോ ആ അച്ഛന്റെ മനസും നിറഞ്ഞു എന്ന് എനിക്ക് അയാളുടെ മുഖഭാവം കണ്ടപ്പോ മനസിലായി. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല ഞാൻ ഒന്നും മിണ്ടാതെ എഴുനേറ്റു കോളേജ് ഗേറ്റ് അടുത്തപ്പോൾ തന്നെ വൈഗയുടെ ഡാൻസിന്റെ അന്നൗൻസ് മെന്റ് കേട്ടു എന്റെ കാലുകൾ അവൽക്കരികിലക്ക് സഞ്ചരിച്ചു. അവൾ എന്റെയാണ് എന്ന് മനസ്സിൽ തീരുമാനിച്ചപോലെ …..
തുടരും………
02cookie-checkഇതുപോലൊരു പ്രണയം – Part 4