ആനന്ദം – 1

ഒന്ന്

2018 ജനുവരി 23, 5:45 AM

ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷന് ഏതാനും കിലോമീറ്ററു കൾക്കു മുൻപുള്ള ആവടി എന്ന ചെറിയ റെയിൽവേസ്റ്റേഷൻ അതി രാവിലെ ട്രാക്കിലും ട്രാക്കിൻ്റെ പരിസരത്തുമൊക്കെയായി വെളിക്കിറഞാനിരുന്നവർ സുരക്ഷിതമായ മറ്റുസ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഹോൺ മുഴക്കി വേഗത കുറച്ച് നാലാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ആലപ്പി ചെന്നെ എക്‌സ്പ്രസ്സ് വന്ന് നിൽക്കുമ്പോഴേക്കും പുറത്തേ ക്കിറങ്ങുവാനുള്ള ആളുകളുടെ തിരക്ക് വാതിലിനരികിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ട്രെയിൻ നിൽക്കുന്നതിനു മുൻപേതന്നെ ആളുകൾ തിക്കിത്തിരക്കി ഇറങ്ങിത്തുടങ്ങി ചെന്നൈ സിറ്റിയുടെ ഔട്ടറിൽ താമസിക്കുന്നവരും ജോലിചെയ്യുന്നവരുമൊക്കെയാണ് സാധാരണ ആ സ്റ്റേഷൻ ഉപയോഗിക്കാറുള്ളത്. തിരക്കുകൾക്കിടയിൽപ്പെട്ട് ഞെരി ഞ്ഞമർന്ന ബാഗുകളുമായി ഒരുവിധത്തിൽ ശ്രീറാമും പുറത്തേക്കി റങ്ങി.

വലിയ കേടുപാടുകളില്ലാതെ പുറത്തേക്കിറങ്ങിയ സമാധാനത്തിൽ അവൻ പ്ലാറ്റ്ഫോമിൽ നിന്ന് ഒന്ന് നടുനിവർത്തി.ആ സ്റ്റേഷനിൽ ഇറങ്ങിയ ആളുകളൊക്കെയും നിമിഷനേരം കൊണ്ട് പല ഭാഗത്തേക്കും ചിതറിപ്പോയി. ആ സമയത്ത് ട്രെയിൻ ഹോൺ മുഴങ്ങിക്കൊണ്ട് വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. ചുമലിലും തോളിൻ്റെ ഇരുവശങ്ങളിലും തൂക്കിയിട്ടിരുന്ന ബാഗുകൾ നിലത്തേക്ക് ഊരിവച്ചിട്ട് അവൻ പ്ലാറ്റ്ഫോമിൽ മൊത്തമായി ഒന്ന് കണ്ണോടിച്ച് നോക്കി. തന്നെ കൂട്ടുവാനായി ബിനീഷേട്ടൻ എത്തിയി ട്ടില്ല. നിലത്തിരിക്കുന്ന ബാഗുകൾ സമീപത്തെ സിമൻ്റ് ബെഞ്ചിലേക്ക് കയറ്റിവച്ച് പ്ലാറ്റ്ഫോമിലെ ഡ്രിങ്കിങ് വാട്ടർടാപ്പിനരികിലേക്ക് മുഖം കഴു കാനായി ശ്രീറാം നടന്നു.

ടാപ്പ് തുറന്നതും ‘ശൂ..’ എന്നുള്ള ശബ്ദം മാത്രം കേട്ടു. ടാപ്പിൽ രണ്ടുവട്ടം തട്ടിനോക്കിയപ്പോൾ കേട്ട ശബ്ദത്തിൽ വ്യത്യാസമുണ്ടായതല്ലാതെ വെള്ളം വന്നില്ല. മുഖം കഴുകാനുള്ള പദ്ധതി ഉപേക്ഷിച്ച് അവൻ ബാഗുകൾ വച്ചിരുന്ന ബെഞ്ചിലേക്ക് പോയിരുന്നു.

തന്റെ എതിർവശത്തുള്ള ട്രാക്കിൽ ഒരാൾ ഒരുകുപ്പി വെള്ളവുമായി ബീഡിയും വലിച്ച് കുത്തിയിരിക്കുന്നത് കണ്ടപ്പോൾ അവൻ ചുറ്റു പാടും ഒന്ന് ശ്രദ്ധിച്ചു ദൂരേക്ക് മാറിയും ചില ആളുകൾ രണ്ട് ട്രാക്കുക ളുടെ നടുഭാഗത്തും ട്രാക്കിനുള്ളിലുമൊക്കെയായി കാര്യം സാധിക്കുവാൻ വേണ്ടി കുത്തിയിരിപ്പുണ്ട്. സമീപത്തുള്ള പബ്ലിക് നോക്കി. അത് താഴിട്ട് പൂട്ടിയിട്ടിരിക്കുന്നു. ടോയ്‌ലറ്റിലേക് നോക്കി. അത് താഴിട്ടു പൂട്ടിയിരിക്കുന്നു.

എന്തായാലും തമിഴ്‌നാട്ടിലെ ആദ്യത്തെ കണി കൊള്ളാം. ശ്രീറം സ്വയം പിറുപിറുത്തു

ഫോണെടുത്തു അതിൽ ഒരുമണിക്കൂർ മുൻപേ വിളിച്ച ബിനീഷേട്ടന്റെ നമ്പർ ഒരിക്കൽക്കൂടി ഡയൽ ചെയ്തു.

‘റാമേ നീ എത്തിയോടാ’

‘പിന്നില്ലേ നിങ്ങളിതെവിടാണ് മനുഷ്യാ. ഞാനിവിടെ കുറേ അപ്പി ടീമ്സിന്റെ നടുവിലാണ് ‘

‘ഹ ഹ ഹ ഇതൊക്കെ ഇവിടെ സർവ്വസാധാരണമല്ലേ. നീ ഒരു കാര്യം ചെയ്ഇപ്പോൾ നിൽക്കുന്ന പ്ലാറ്റ്ഫോമിന്റെ ഓപ്പോസിറ്റ് കാണുന്ന റോഡിലേക്ക് വന്നുനിൽക്ക്.’

‘ ഏത് ആ എസ്.ബി.ഐയുടെ എ.ടി.എം. കാണുന്ന ഭാഗത്തെ റോഡാണോ.’

“ഓ അതുതന്നെ, അങ്ങോട്ടേക്ക് പോര്. ഞാൻ ദേ ഇപ്പോ എത്തും’ അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു. കോൾ കട്ടായതും ചുറ്റുപാടും ഒരിക്കൽക്കൂടി നിരീക്ഷിച്ചിട്ട് ബാഗുകളുമെടുത്ത് ശ്രീറാം എതിർവശത്തുള്ള റോഡ് ലക്ഷ്യമാക്കി നടന്നു.

ഒൻപത് വർഷത്തോളമായി ചെന്നൈയിലെ ഡി.എച്ച്.എൽ. ഐ.ടി. പാർക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ബിനീഷേട്ടൻ. ഏറ്റവുമടുത്ത സുഹൃത്തായ മനീഷിൻ്റെ ചേട്ടനായ തിനാൽ ശ്രീറാമിനും സഹോദരസ്നേഹം അയാളോടുണ്ടായിരുന്നു. മുപ്പത് വയസ്സായെങ്കിലും വീട്ടുകാരുടെ കല്യാണക്കെണിയിലൊന്നും വീഴാതെ ബാച്ചിലർ ലൈഫ് ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരുവനായിരുന്നു ബിനീഷേട്ടൻ.

പഴനിയിലും രാമേശ്വരത്തും ക്ഷേത്രസന്ദർശനത്തിന് കുടുംബസ മേതം പലപ്പോഴായി പോയിട്ടുണ്ടെങ്കിലും സിനിമാപഠനത്തിന് തമിഴ് നാട് തിരഞ്ഞെടുക്കുമ്പോൾ ഏക ധൈര്യം ബിനീഷേട്ടൻ ചെന്നൈയി ലുള്ളതായിരുന്നു.
എതിർവശത്തുള്ള റോഡിലേക്ക് അവൻ നടന്നെത്തിയതും റോഡി ന്റെ ആരംഭത്തിൽ കാണുന്ന എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ട റിൻ്റെ മുന്നിൽ ഒരു കറുത്ത ക്ലാസ്സിക് ബുള്ളറ്റിൽ ചാരിനിൽക്കുന്ന ബിനീഷേട്ടനെ കണ്ടു.

‘ഓയ് ബിനീഷേട്ടാ… അവൻ ഓടിച്ചെന്ന് അയാളെ കെട്ടിപ്പിടിച്ചു.

‘എന്തുവാടാ ഇത്. നാട്ടിലെ നിൻ്റെ സാധനങ്ങൾ മൊത്തം ഇങ്ങ് കൊണ്ടുപോന്നോ. ഇതിപ്പോ ഒരുപാട് ബാഗുകളുണ്ടല്ലോ?’

അവൻ്റെ വലിയ മൂന്ന് ബാഗുകൾ കണ്ടു അയാൾ അമ്പരന്നു.

ഒരു വഴിക്ക് പോകുവല്ലേ. എൻ്റെ ലാക്കി .’ സാധനസാമഗ്രികളെല്ലാം ബാഗിലാക്കി ഇങ്ങെടുത്തേച്ചു’

‘ശരി ശരി സമയം കളയണ്ട. നമുക്ക് ഫ്ലാറ്റിലേക്ക് പോകാം. കുറച്ചു കഴിഞ്ഞാൽ റോഡിലൊക്കെ നല്ല തിരക്കാവും.’

ശ്രീറാം നിലത്തേക്കു വച്ച ബാഗുകളിൽ ഒന്നെടുത്ത് തന്റെ തോളി ലേക്ക് ക്രോസാക്കി ഇട്ടുകൊണ്ട് ബിനീഷേട്ടൻ പറഞ്ഞു. ഒരു പൊട്ട ലോടെ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യപ്പെട്ടു. ബാഗു കൾ താങ്ങിക്കൊണ്ട് റാം ബൈക്കിൻ്റെ പിന്നിലേക്ക് കയറിയിരുന്നു. ആക്‌സിലേറ്റർ കൂട്ടി ഒന്ന് ശബ്ദമുണ്ടാക്കിയശേഷം ഫസ്റ്റ് ഗിയറിൽ ബിനീഷേട്ടൻ ബൈക്ക് മുന്നോട്ടെടുത്തു. ബുള്ളറ്റിൻ്റെ പിൻസീറ്റിലി രുന്ന് അവൻ ചെന്നൈ നഗരത്തെയാകെ നോക്കിക്കണ്ടു.

വണ്ടികൾ തലങ്ങും വിലങ്ങും ഓടിയോടി പൊടിമയമായ അന്ത രീക്ഷം. ലൂണപോലുള്ള വണ്ടികളാണ് ആളുകൾ അധികമായി ഉപ യോഗിക്കുന്നത്. റോഡിൻ്റെ ഇരുവശത്തും ചായക്കടകൾക്കു മുന്നിലി രുന്ന് സ്ത്രീകൾ ഉൾപ്പെടെ പ്രായം ചെന്നവർ ചായ കുടിച്ച് കുശലം പറയുന്നു. മിക്കവരുടെയും കൈയിൽ നാലുമണിപ്പലഹാരംപോലുള്ള സമൂസയോ ചെറിയ വെട്ടുകേക്കോ ഉണ്ട്.

പലരുടെയും അരികിൽ പൂക്കൂടയും ചീരക്കൂടയും കെട്ടിടംപ ണിക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമൊക്കെയിരിപ്പുണ്ട്.

‘അതാണവരുടെയൊക്കെ ബ്രേക്‌ഫാസ്റ്റ്’ റാം അവരെ സൂക്ഷ്‌മ

മായി നിരീക്ഷിക്കുന്നത് മിററിൽക്കൂടി കണ്ട ബിനീഷേട്ടൻ പിന്നിലേക്ക്

തിരിഞ്ഞുനോക്കിക്കൊണ്ട് പറഞ്ഞു. അവൻ ഒന്ന് മൂളിയശേഷം വീണ്ടും ചുറ്റുപാടുകളിലേക്ക് കണ്ണുപായിച്ചു. ഏകദേശം അരമണിക്കൂറെടുത്തു ബിനീഷേട്ടൻറെ താമസസ്ഥല മായ അയ്യപ്പൻതാങ്കലിലെത്താൻ. സാമാന്യം തിരക്കുള്ള ഒരു തെരു വിലായിരുന്നു ബിനീഷേട്ടൻ്റെ ഫ്ലാറ്റ്. നടുവിൽക്കൂടി ചവിട്ടുപടികൾ മുകളിലേക്ക് പോകുന്ന തരത്തിലുള്ള രണ്ടുനില കെട്ടിടം. രണ്ട് നിലക ളിലായി അന്യോന്യം അഭിമുഖീകരിക്കുന്ന തരത്തിൽ നാല് ഫ്ലാറ്റുകൾ. മുകളിലത്തെ നിലയിൽ വലതുഭാഗത്തായിരുന്നു അവരുടെ ഫ്ലാറ്റ്.

ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറുമ്പോൾ ട്രെയിനി ലേക്ക് കാലെടുത്തുവച്ചപ്പോൾ തനിക്കുണ്ടായ അതേ മനോവിഷമം റാമിന് വീണ്ടുമുണ്ടായി. ചെറുപ്പംമുതൽ വീട്ടിൽനിന്നും അധികമായി അവനങ്ങനെ മാറിനിന്നിട്ടില്ല. ബാഗിൻ്റെ സൈഡിലെ നെറ്റുകൊണ്ടുള്ള അറയിൽനിന്നും ഒരു ബോട്ടിൽ ഊരിയെടുത്ത് അവശേഷിച്ചിരുന്ന ഇളം ചുവപ്പ് നിറമുള്ള വെള്ളം ശ്രീറാം വായിലേക്ക് കമിഴ്ത്തി.

‘ദാഹിക്കുന്നേൽ ഫ്രിഡ്‌ജിൽ തണുത്ത വെള്ളമിരിപ്പുണ്ടെടാ അവൻ ആക്രാന്തത്തോടെ വെള്ളം കുടിക്കുന്നത് കണ്ടതും അയാൾ പറഞ്ഞു.

ഇത് പണ്ടുതൊട്ടേയുള്ള ഒരു ശീലമാണ് ചേട്ടാ. എപ്പോഴേലും മാറിനിൽക്കേണ്ടിവന്നാൽ അമ്മ കരിങ്ങാലിയിട്ട് തിളപ്പി ച്ചുവച്ചേക്കുന്ന ഒന്നോ രണ്ടോ കുപ്പി വെള്ളം കൈയിൽ കരുതും എന്നിട്ട് വീടോ വീട്ടുകാരെയോ മിസ്സ് ചെയ്യുമ്പോൾ ഒരിറക്ക് വെള്ളമങ്ങ് കുടിക്കും. അതോടെ എന്റെ ഹോം താൽക്കാലിക ശമനമുണ്ടാവും.’ വീട്ടിൽനിന്നും അതിൽനിന്നും സിക്ക്‌നസിന്

അവൻ പറയുന്നതൊക്കെ കേട്ട് എന്തോ സംശയം തോന്നിയ ബിനീ തുറന്നുനോക്കി. അതിനുള്ളിൽ ഒരുലിറ്റർ അളവിലുള്ള പത്തോളം കുപ്പികളിൽ ഇളം ചുവപ്പ് നിറത്തിലുള്ള കരിങ്ങാലിവെള്ളം നിറച്ചു വച്ചിരിക്കുന്നതു കണ്ട് അയാളുടെ കണ്ണുതള്ളിപ്പോയി.

‘ ദൈവമേ പത്ത് ബോട്ടിലോ. കരിങ്ങാലിവെള്ളവും തൂക്കി ചെന്നൈ യ്ക്ക് വരാൻ നിനക്കെന്താടാ പ്രാന്താണാ’
അയാളുടെ ചോദ്യം കേട്ട് റാം ഉറക്കെ ചിരിച്ചു. രണ്ട് ബെഡ്റൂമും ഒരു കിച്ചണും ചെറിയ ഹാളും ഒരു കോമൺ ബാത്റൂമും അടങ്ങുന്ന ഒതുങ്ങിയ ഒരു ഫ്ലാറ്റായിരുന്നു അത്. ഹാളിലെ ഉള്ള സ്ഥലത്തായി ഒരു സോഫയും ചെറിയ ടേബിളുമൊക്കെ ഇട്ടിട്ടുണ്ട്. പിന്നെ ഹാളി ലെതന്നെ ഷെൽഫിലായി അറിയപ്പെടുന്ന എല്ലാ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയും നിരത്തിവച്ചിരുന്നു. ബെഡ്റൂമുകളിലൊന്നിന് ഒരു നീളൻ ബാൽക്കണിയുണ്ടായിരുന്നു. അവിടെ നിന്നാൽ മുന്നിലെ തെരുവ് മൊത്തമായി കാണാം.

‘ദേ ആ കാണുന്നതാ നിൻ്റെ മുറി.’ ബാൽക്കണിയുള്ള മുറി കാട്ടി ബിനീഷേട്ടൻ പറഞ്ഞു.

‘ആഹാ. അടിപൊളി’

ബാൽക്കണിയുള്ള റൂം കിട്ടിയ സന്തോഷത്തിൽ റാം ബാഗുമെ ടുത്ത് മുറിയിലേക്ക് കയറിയതും മുറിയുടെ ഭിത്തിയിൽ മുഴുവനും പല നിറത്തിലുള്ള പേപ്പറുകളിൽ എന്തൊക്കയോ ഇംഗ്ലിഷ് വാചകങ്ങ ളൊക്കെ എഴുതി ഒട്ടിച്ചുവച്ചിരിക്കുന്നത് കണ്ടു. മാത്രവുമല്ല തുണികൾ വയ്ക്കുന്ന ഷെൽഫിൽ ഒരുപാട് വസ്ത്രങ്ങളും കുത്തിത്തിരുകി വച്ചി രുന്നു.

‘ഇവിടെ വേറെ ആരാണുള്ളത്. റാം തിരിഞ്ഞുകൊണ്ട് ചോദിച്ചു.

“എടാ നിന്നെപ്പോലെതന്നെ എൻ്റെ ഒരു കൂട്ടുകാരൻ്റെ അനിയനും ഇവിടെനിന്ന് ബികോം. പഠിക്കുന്നുണ്ട്, കിരൺ. ഇപ്പോൾ കക്ഷി നാട്ടിൽ വരെ പോയേക്കുവാ. ഉടനെ വരും. ആള് ലേശം അരപ്പിരിയാ. എന്താ യാലും നിനക്ക് ചേരും.’

‘നാട്ടിൽ ഇതിനുമാത്രം കോളേജുകളുണ്ടായിട്ടും ബീക്കോമൊക്കെ ചെന്നൈയിൽ വന്ന് പഠിക്കുന്നോ. അപ്പോൾ അരപ്പിരിയല്ല, മുഴുപ്പി രിയാ’

‘അപ്പോൾപ്പിന്നെ വേറെ ഫിലിം സ്‌കൂളൊക്കെ നാട്ടിലുണ്ടായിട്ടും നീ ഇവിടെത്തന്നെ സിനിമ പഠിക്കാൻ വന്നതോ.’

‘ഹിഹി. അത് പിന്നെ ഞാൻ സിനിമ മാത്രമല്ലല്ലോ ഇവിടുത്തെ ആളു കളുടെ ലൈഫ് പഠിക്കാനും അതൊക്കെ ഒരു കഥയാക്കി എഴുതാനും കൂടിയല്ലേ വന്നേ.’ റാം ഇളിച്ചുകൊണ്ട് പറഞ്ഞു.

‘അതൊക്കെ നല്ലതുതന്നെ. പക്ഷേ, ലൈഫ് പഠിക്കുന്ന കൂട്ടത്തിൽ തലതെറിക്കാനും പറ്റിയ ബെസ്റ്റ് സ്ഥലമാ ചെന്നൈ, മര്യാദയ്ക്ക് നിന്നാ ഞാനും മര്യാദയ്ക്കാ. അനിയൻ്റെ കൂട്ടുകാരനാണെന്നോ കഥയെഴു ത്തുകാരനാണെന്നോ ഒന്നും നോക്കൂല്ല. അടുക്കളേൽ ചപ്പാത്തിപ്പ ലക ഇരിപ്പുണ്ട്. എന്തേലും അലമ്പിന് പോയാ തലമണ്ട അടിച്ചു ഞാൻ പൊട്ടിക്കും. കേട്ടല്ലോ. എന്തായാലും നീ പോയി ഫ്രഷായിട്ട് വാ. താഴത്തെ കടേൽ പോയി വല്ലതും കഴിക്കാം.’ ബിനീഷേട്ടൻ സ്വന്തം മുറിയിലേക്ക് നടന്നുപോയി.

റാം അയാൾ പറഞ്ഞ വാക്കുകൾ ഒരിക്കൽക്കൂടി ചിന്തിച്ചുനോക്കി.

‘ഏയ് തലയൊന്നും അടിച്ചു പൊട്ടിക്കില്ലായിരിക്കും. ഇനി മനീ ഷിൻ്റെ പുരികത്തിലെ ആ മുറിപ്പാട് ഇയാളെങ്ങാനും തലയടിച്ച് പൊട്ടി ച്ചതിന്റെയാകുമോ.’

എന്തോ എടുക്കാനായി ഹാളിലേക്ക് തിരികെവന്ന ബിനീഷേട്ടൻ അന്തരീക്ഷത്തിലേക്കും നോക്കിക്കൊണ്ടുനിൽക്കുന്ന റാമിനെ നോക്കി ചോദിച്ചു: ‘നീ ഫ്രഷാവാൻ പോയില്ലേ.’

‘ദേ പോയി. പോയി.’

അവൻ വേഗത്തിൽ ബാത്റൂമിലേക്ക് കയറി.

അവരുടെ അപ്പാർട്ട്മെൻ്റിന് മുന്നിലുള്ള റോഡിൽനിന്നുമാണ് ഓയിൽ മിൽറോഡ് എന്ന് വിളിപ്പേരുള്ള ആ തെരുവിൻ്റെ ആരംഭം.

പച്ചക്കറിക്കടകൾ, ദോശമാവ് വിൽക്കുന്ന കടകൾ, ഇലട്രോണിക് കടകൾ, ചിക്കൻ സ്റ്റാൾ, കരിക്ക് വിൽക്കുന്ന കട, ചെറിയ ചെറിയ തട്ടു കടകൾ കൂട്ടത്തിൽ അല്പം പ്രൗഢിയോടെ നിൽക്കുന്ന നിൽഗ്രിസ് എന്ന മിനി സൂപ്പർമാർക്കറ്റ്. ഇതൊക്കെയാണ് പ്രധാനമായും ആ തെരുവി ലുള്ളത്. പിന്നെ റോഡ്സൈഡിലായി തട്ടുകളിൽ പൂക്കൾ വിൽക്കാൻ നിൽക്കുന്ന തമിഴ്‌നാടിൻ്റെ പൈതൃകത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ വസ്ത്രധാരണം ചെയ്‌ത വലിയ മുക്കുത്തിയിട്ട ചില അമ്മച്ചിമാരും.

റാമും ബിനീഷേട്ടനും തട്ടുകടപോലെ തോന്നിച്ച ഒരു ചെറിയ ഹോട്ട ലിൽ കയറി ദോശ ഓർഡർ ചെയ്‌തു. വെളുത്ത തേങ്ങ ചട്‌നിയും പുതിനയില ചട്‌നിയും സാമ്പാറും കൂട്ടി അല്പം പുളിയുള്ള ചൂട് ദോശ കഴിച്ചപ്പോൾ റാമിന് രുചിയിൽ എന്തോ പ്രത്യേകത തോന്നി. പുതിന യില ചട്നി അങ്ങനെ ദോശയൊപ്പം കഴിച്ചിട്ടില്ലാത്തതുകൊണ്ടാവും പ്രത്യേക രുചിയെന്ന് അവനോർത്തു. പക്ഷേ, ദോശമാവിന് ഒരു ലിറ്റ റിന് മുപ്പതുരൂപ എന്നുള്ള ബോർഡ് തൂക്കിയ കടകളുള്ള അതേ തെരു വിലെ തട്ടുകടയിൽ ഒരു ദോശയ്ക്ക് പതിനഞ്ചുരൂപ വാങ്ങുന്ന ഗുട്ടൻസ് റാമിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല.
‘എങ്കിലും ഇതിച്ചിരി അന്യായമല്ലേ ചേട്ടാ!’ കടയിൽനിന്നും തിരികെ റൂമിലേക്ക് നടക്കുമ്പോൾ അവൻ ബിനീഷേട്ടനോട് പറഞ്ഞു.

‘ഹഹഹ. ദോശമാവൊക്കെ വാങ്ങി അത് ചുട്ട് തേങ്ങ ചിരകി അത് ചമ്മന്തിയാക്കി എപ്പോ കഴിക്കാനാടാ, ചെന്നൈയിൽ സമയം കണ്ടെത്തുന്ന ബാച്ചിലേഴ്‌സ് തീരെ കുറവാ. ഇവിടെ സമയത്തി നാണ് വില. ഇപ്പോൾ ആ ദോശയ്ക്ക് ഇരുപത് രൂപയാക്കിയാലും കഴിക്കാൻ ആ യിട്ട് ആളുകൾ വരുമെന്നവർക്കറിയാം: പുള്ളിക്കാരൻ ലാഘവ ത്തോടെ പറഞ്ഞു.

” ബിനീഷേട്ടാ. ദോശ ഞാൻ ചുട്ടോളാം, നാളെത്തൊട്ട് നമുക്ക് വീട്ടിൽത്തന്നെ പാചകം ചെയ്‌ത്‌ കഴിച്ചാലോ. പിന്നെയീ പുറത്തെ ഫുഡും അത്ര ഹെൽത്തിയല്ലല്ലോ’

അവന്റെ ചോദ്യം കേട്ട് ബിനീഷേട്ടൻ വീണ്ടും ചിരിച്ചു.

“ഇതൊക്കെ നാടുമാറി നിൽക്കുമ്പോഴുള്ള ആദ്യത്തെ ആവേശ മാടാ. നാളെത്തൊട്ട് നീ പഠിക്കാൻ പോയി തുടങ്ങുവല്ലേ. തിരക്കുള്ള ബസ്സിലും ട്രെയിനിലുമൊക്കെ കേറി ഊപ്പാട് വരുമ്പോൾ അത് താനേ മാറിക്കോളും’

റാം പിന്നെ ഒന്നും പറയാൻ പോയില്ല.

ഫ്ലാറ്റിൽ തിരിച്ചെത്തിയതും എന്തൊക്കെയോ ഓൺലൈൻ ജോലികൾ ചെയ്യാനുണ്ടെന്നും പറഞ്ഞ് ബിനീഷേട്ടൻ അയാളുടെ മുറിയിലേക്ക് കയറി. റാം തന്റെ മുറിയിൽനിന്നും ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. ഒരു കസേരയെടുത്ത് അവിടെയിടാമെന്ന് വിചാരിച്ചപ്പോൾ അവിടെ ഒരു കസേര മുൻപേ കിടപ്പുണ്ട്. ചിലപ്പോൾ ആ മുറിയിൽ താമസിക്കുന്ന കിരണിന് ബാൽക്കണിയിൽ വന്നിരിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുമെന്ന് അവൻ ഊഹിച്ചു.

റൂമിൽ മൊത്തം അർത്ഥം മനസ്സിലാകാത്ത തരത്തിലുള്ള എന്തൊ ക്കയോ ഇംഗ്ലിഷ് വാചകങ്ങൾ എഴുതി ഒട്ടിച്ചുവച്ചിരിക്കുന്നതും റൂമിൽ കിടന്നിരുന്ന ഫ്രീക്കൻ വസ്ത്രങ്ങളും കണ്ടപ്പോൾ മുതൽ കിരണി നൊപ്പം ഒരേ മുറിയിൽ തനിക്ക് അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന ചോദ്യമായിരുന്നു റാമിൻ്റെ മനസ്സിൽ. അഥവാ അവന് ബുദ്ധിമുട്ടാ ണെന്ന് തോന്നിയാൽ കിടപ്പ് ഹാളിലേക്ക് മാറ്റാമെന്ന് റാം മനസ്സി ലോർത്തു.

ബാൽക്കണിയിൽ പോയിരുന്നതിനുശേഷം ഫോണെടുത്ത് വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചപ്പോൾ അത് പ്രവർത്തിക്കുന്നില്ല എന്ന വന് മനസ്സിലായി. ഉടൻതന്നെ അയൽവീട്ടിൽ വിളിച്ച് താൻ ചെന്നൈ യിൽ എത്തിയ വിവരം അമ്മയെ ധരിപ്പിക്കുവാൻ അറിയിച്ചു. പ്രകൃതി സ്നേഹിയും ആരോഗ്യകാര്യത്തിൽ അവിശ്വസനീയമായ തരത്തിൽ ശ്രദ്ധിക്കുന്നതുമായ അവൻ്റെ അച്ഛൻ അരവിന്ദൻ വീട്ടിൽ ആരും മൊബൈൽഫോൺ ഉപയോഗിക്കാൻ സമ്മതിച്ചിരുന്നില്ല. ആവശ്യമു ള്ളപ്പോൾമാത്രം ഓണാക്കി ഉപയോഗിക്കണം എന്ന വ്യവസ്ഥയിലാണ്

ചെന്നൈയിലേക്ക് പോരുമ്പോൾ റാമിന് അച്ഛൻ ഒരു മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുന്നതുപോലും. അതും സിനിമാപഠനം എന്നൊക്കെ പറഞ്ഞ് കെഞ്ചിയപ്പോൾ മാത്രമാണ് ക്യാമറയുള്ള അത്യാ വശ്യം നല്ലൊരു ഫോൺ വാങ്ങിക്കൊടുത്തതും. പാരമ്പര്യമായി പ്രക്യ തിയെയും മണ്ണിനെയും അമിതമായി സ്നേഹിക്കുന്ന ഒരു നാടൻ കുടുംബമായിരുന്നു റാമിൻ്റേത്. അവൻ്റെ അച്ഛൻ നാലേക്കറോളം വരുന്ന സ്ഥലത്ത് പലതരം പച്ചക്കറികളും പഴവർഗ്ഗങ്ങളുമുൾപ്പെടെ നെല്ലുവരെ കൃഷിചെയ്യുന്നുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾ കഴി ഞ്ഞുള്ള ഭക്ഷ്യവസ്തു‌ക്കൾ വിൽക്കും. ജൈവപച്ചക്കറികളും പഴ ങ്ങളും വാങ്ങാൻ റാമിൻ്റെ വീട്ടിലേക്ക് എന്നും അനവധി ആളുകൾ വന്നെത്തിക്കൊണ്ടിരുന്നു. ചെറുപ്പത്തിൽ റാമിന് അച്ഛനോട് ഭയങ്കര മായ വെറുപ്പായിരുന്നു. പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അച്ഛന്റെ ചെയ്ത‌തികളും പറയുന്ന കാര്യങ്ങളും അവനെ കൂടുതൽ ഇരുത്തി ചിന്തിപ്പിച്ചു. താനും കുടുംബവും അനുഭവിക്കുന്ന മനശ്ശാ ന്തിയും കലർപ്പില്ലാത്ത അന്നവും സമൂഹത്തിൽ ജീവിക്കുന്ന ഭൂരിഭാഗം ആളുകളുടെയും സ്വപ്‌നമാണെന്ന് തിരിച്ചറിഞ്ഞ നാൾമുതൽ അച്ഛൻ അവന്റെ റോൾമോഡലായി മാറി. ആ അച്ഛനെ കണ്ട് വളർന്നതിനാൽ അവനിലും ചില പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടായി. അങ്ങനെയൊരു ലക്ഷ്യമായിരുന്നു സിനിമാപഠനവും പുസ്‌തകമെഴുത്തും പുസ്‌തകമെ ഴുത്തിനെ അച്ഛൻ പൂർണ്ണമായും പിന്തുണച്ചു പക്ഷേ, സിനിമാപഠനം അയാൾക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. അച്ഛനെ പറഞ്ഞ് സമ്മതിപ്പി ക്കാനായി അമ്മയും അനുജത്തിയും അവൻ്റെയൊപ്പം കൂടി. ഒടുവിൽ ഒരുവർഷത്തെ ഫിലിം ഡിപ്ലോമ കോഴ്‌സ് ചെയ്യുവാൻ അവനെ അച്ഛൻ അനുവദിച്ചു.
തമിഴ്‌നാടും അവിടത്തെ ആളുകളുടെ ജീവിതശൈലിയും റാമിന് എന്നും ഒരു കൗതുകമായിരുന്നു താൻ ആദ്യമായി എഴുതുന്ന പുസ്‌ത കത്തെ തമിഴ്‌നാടുമായി ബന്ധപ്പെടുത്തുവാൻ അവൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ സന്ദർ ശിക്കാൻ പോയിട്ടുള്ള അനുഭവങ്ങൾകൊണ്ട് ഒരു കഥ മുഴുമിപ്പി ക്കാൻ സാധിക്കില്ല. അങ്ങനെയാണ് തമിഴ്‌നാട്ടിലെ സിനിമാപഠനത്തെ പ്പറ്റി അവൻ ഗൗരവമായി ചിന്തിച്ചത്. ഒടുവിൽ മനീഷിൻ്റെ ചേട്ടനെ വിളിച്ച് ചെന്നൈയിലെ മികച്ച ഫിലിം സ്‌കൂളുകളെപ്പറ്റി അന്വേഷിക്കു വാനും ചട്ടംകെട്ടി ബാക്കിയുള്ള കാര്യങ്ങളൊക്കെ എടിപിടീന്നായി രുന്നു. ഫിലിം കോഴ്‌സ് ചെയ്യാൻ സമ്മതിക്കുമ്പോൾ റാം അതിന വേണ്ടി തമിഴ്‌നാട് തിരഞ്ഞെടുക്കുമെന്ന് അച്ഛനും കരുതിയിരുന്നില്ല എങ്കിലും അവന് കൊടുത്ത വാക്കിൻമേൽ അയാളും ഒടുക്കം സമ്മ തിച്ചു. തന്റെ ഇരട്ട ലക്ഷ്യങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചപ്പോൾ ജീവ തത്തിൽ ആദ്യമായി വീട്ടുകാരെ പിരിയാൻപോകുന്നതിലുള്ള ദുഃഖ മാത്രമായിരുന്നു അവന്, പ്രത്യേകിച്ചും തൻ്റെ അമ്മയെ.

തമിഴ്‌നാട് എന്ന തൻ്റെ ഫാൻ്റസിലോകത്തിലേക്ക് വന്നെത്തിയ അന്നത്തെ ദിവസം ഓരോന്നും ആലോചിച്ചും വീട്ടുകാരെ പിരിഞ്ഞ ദുഃഖം വരുമ്പോൾ ഇടയ്ക്കിടെ കരിങ്ങാലിവെള്ളം കുടിച്ചുതീർത്തും

അവൻ സമയം തള്ളിനീക്കി.

പിറ്റേന്ന് പുലർച്ചെ ഏകദേശം അഞ്ചുമണിയായപ്പോൾ ബാൽക്കണി യിൽനിന്നുമുള്ള കതക് സാവധാനത്തിൽ തുറക്കുന്ന ശബ്ദം കേട്ട് റാം ഞെട്ടിയുണർന്നു. ആ വാതിലിന് ലോക്കില്ലാത്തത് അവൻ തലേന്നേ ശ്രദ്ധിച്ചിരുന്നു.

കതക് തുറന്നതും വീണ സ്ട്രീറ്റ്‌ലൈറ്റിൻ്റെ വെളിച്ചത്തിൽ റാം ആ കാഴ്‌ച കണ്ടു. വാതിൽ തുറന്ന് ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര മുള്ള ആരോ അകത്തേക്ക് കടക്കുന്നു. ആദ്യമൊന്ന് ഭയന്നെങ്കിലും അവൻ ബെഡ്ഷീറ്റ് തലവഴിയിട്ടുകൊണ്ട് കട്ടിലിൽനിന്നും സാവധാന ത്തിൽ നിലത്തേക്കിറങ്ങി. എന്നിട്ട് ശബ്ദമുണ്ടാക്കാതെ മുട്ടിൽ നിരങ്ങി വാതിലിനരികിലേക്ക് ചെന്നു. അപ്പോഴേക്കും അകത്ത് കടന്നയാൾ മുന്നിലേക്ക് നാലഞ്ച് ചുവടുകൾ വച്ചിരുന്നു. റാം പെട്ടെന്നുതന്നെ നിലത്തുനിന്നും ചാടിയെഴുന്നേറ്റിട്ട് കാലുകൊണ്ട് ചവിട്ടി വാതിലടച്ചു. ശേഷം ഒരു സെക്കൻ്റുപോലും പാഴാക്കാതെ അകത്തേക്ക് കടന്ന യാളുടെ മേൽ ചാടിവീണിട്ട് അയാളെ ബെഡ്ഷീറ്റിൽ മൊത്തമായി പൊതിഞ്ഞുപിടിച്ചുകൊണ്ട് ബലമായി നിലത്തേക്കിരുത്തി. അയാൾ രക്ഷപ്പെട്ട് പോകാതിരിക്കുവാനായി അയാളുടെ പുറത്തേക്ക് കയറി ഇരിക്കുകയും ചെയ്തു.

‘കള്ളൻ. കള്ളൻ. ബിനീഷണ്ണാ ഓടിവായോ’

റാം ഉച്ചത്തിൽ അലറിവിളിക്കാൻ തുടങ്ങിയ കാര്യങ്ങൾ അതിനെ ക്കാൾ ഉയർന്ന ശബ്ദത്തിൽ ബെഡ്ഷീറ്റിനുള്ളിൽനിന്നും കേട്ടതും റാം ഒരുനിമിഷം കിടുങ്ങിപ്പോയി. താനിനി വേറെ വല്ലയിടത്തുമാണോ എന്നുപോലുമവൻ സംശയിച്ചു. എങ്കിലും അവനും ബിനീഷേട്ടന്റെ പേര് ഉച്ചത്തിൽ വിളിച്ച് കൂവി.

ഒച്ചയും ബഹളവും കേട്ട് ബിനീഷേട്ടൻ ആ റൂമിലേക്ക് ഓടിവന്ന് ലൈറ്റിട്ടതും റാം മുകളിലും ആഗതൻ നിലത്തുവീണ് ചതഞ്ഞ തവ ളകണക്കെ അടിയിലുമായി കിടക്കുന്നത് കണ്ടു. അയാൾ ഓടിച്ചെന്ന് റാമിനെ പിടിച്ചുമാറ്റി. തറയിൽ കമിഴ്ന്നുകിടന്നിരുന്ന ആഗതൻ ഒരുവി ധത്തിൽ നിലത്തുതന്നെ മലർന്ന് കിടന്നു.

‘നീയെന്താടാ ഇപ്പോ.’ ബിനീഷേട്ടൻ ആഗതനെ നോക്കി അത്ഭുത ത്തോടെ ചോദിച്ചു.

കിരണായിരുന്നു അവൻ.

‘എന്റ്ണ്ണാ, അണ്ണന് ഞാനിന്നലെ രാത്രി വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചിരുന്നു, വെളുപ്പിനെ വരുമെന്നും പറഞ്ഞ്. തറയിൽ എഴുന്നേറ്റി രുന്ന് നടുവ് തടവിക്കൊണ്ട് കിരൺ പറഞ്ഞു.

‘ഹമ്മേ ഇതാരാ?’ റാമിനെ നോക്കി കിരൺ ചോദിച്ചു.

“ഞാൻ അന്നുപറഞ്ഞില്ലേ ഒരുത്തൻ നാട്ടീന്ന് വരുന്നുണ്ടെന്ന’

‘ഹാ പുള്ളിയാരുന്നാ എന്റെ നടുവ്. ഹൂ.’

അതുപറഞ്ഞിട്ട് അവൻ നിലത്തുനിന്നും കൈകുത്തി എഴുന്നേറ്റു നിന്ന് ഒന്ന് മൂരിനിവർന്നു. എന്നിട്ട് ടേബിളിൽ ഇരുന്ന റാമിൻ്റെ കതി ങ്ങാലിവെള്ളക്കുപ്പിയിലെ വെള്ളം പകുതിയോളം ഒറ്റയടിക്ക് കുടിച്ചു.. തീർത്തു
സോറി. ഇതുവഴി കയറിയപ്പോ ഞാൻ കള്ളനാന്നാ കരുതിയേ റാം കിരണിനരികിലേക്ക് നടന്നുചെന്നിട്ട് ചെറിയൊരു പരുങ്ങലോടെ പറഞ്ഞു.

‘സാരമില്ലണ്ണാ. ഇതാ ഞാൻ രാത്രികാലങ്ങളിൽ വരികേം പോവുകോ ചെയ്യുന്ന വഴി. ഇങ്ങേരെ ഉറക്കത്തി ബുദ്ധിമുട്ടിക്കാതിരിക്കാനാ ഈ വഴി കേറുന്നേ.’

ദേഹത്ത് ചുറ്റിക്കിടന്നിരുന്ന ബെഡ്ഷീറ്റ് കിടക്കയിലേക്ക് വലിച്ചെറി ഞ്ഞുകൊണ്ട് കിരൺ റാമിന് കൈകൊടുത്തു.

‘അപ്പോൾ ഹലോൺ. ഞാനാണ് കിരൺ.’

‘ഞാൻ ശ്രീ റാം’

‘നല്ല ബെസ്റ്റ് പരിചയപ്പെടൽ.’ ബിനീഷേട്ടൻ ഉറക്കം പോയ അരിശ ത്തിൽ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു. ശേഷം എന്തോ പുലമ്പിക്കൊണ്ട് തൻറെ മുറിയിലേക്ക് തിരിച്ചുപോയി. കിരണും ദാമും പരസ്‌പരം നോക്കി ചിരിച്ചു.

അച്ഛനും അമ്മയും ചേട്ടനുമടങ്ങിയ കിരണിൻ്റെ കുടുംബം ഒമാ നിലെ സലാലയിൽ പത്ത് വർഷത്തോളമായി ഒരു ഹോട്ടൽ നടത്തു കയാണ്. കൊല്ലത്തെ ആശ്രാമം എന്ന സ്ഥലത്ത് മാമൻ്റെയും കുടും ബത്തിന്റെയുമൊപ്പം താമസിച്ചിരുന്ന കിരൺ തനിക്ക് നാട്ടിൽനിന്നും ഒരു മാറ്റം വേണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഉപരിപഠനത്തിനായി രണ്ടുവർഷങ്ങൾക്കു മുൻപ് അവനെ ചേട്ടൻ ഉറ്റസുഹൃത്തായ ബിനീ ഷിന്റെ അരികിലേക്ക് അയയ്ക്കുകയായിരുന്നു. അവൻ്റെ ചെലവുകൾക്ക് വേണ്ട പണം അച്ഛനും അമ്മയും ചേട്ടനും ഓരോ വിഹിതങ്ങളായി മാസാമാസം അയച്ചുകൊടുത്തിരുന്നതിനാൽ കക്ഷിക്ക് ചെന്നൈ യിൽ കുശാലായിരുന്നു. റാമും കിരണും വിശദമായി പരസ്‌പരം പരി ചയപ്പെട്ടതിനുശേഷമാണ് ഉറങ്ങാൻ കിടന്നത്.

കോളേജിൽ അവന്റെ ആദ്യ ദിവസമായതിനാൽ അന്ന് ഹാഫ് ഡേ ലീവെടുത്ത് ബിനീഷേട്ടൻതന്നെ റാമിനെ കോളേജിൽ കൊണ്ടാക്കുവാ നായി ഒപ്പം പോയി.

‘വൈകിട്ടെപ്പോൾ വരും. ബൈക്കിൽനിന്നും ഇറങ്ങിയതിനുശേഷം പുറത്തേക്ക് ചാടിയ ഷർട്ടിൻ്റെ പിൻഭാഗം ജീൻസിനുള്ളിലേക്ക് തരികെ ഇൻചെയ്തുകൊണ്ട് റാം ചോദിച്ചു.

‘വൈകിട്ട് തന്നത്താനെ തിരക്കിപ്പിടിച്ചങ്ങ് വാ. നോക്കട്ടെ നിനക്ക് ജീവിതം പഠിക്കാൻ എത്രത്തോളം യോഗ്യതയുണ്ടെന്ന്

അത് പറഞ്ഞിട്ട് ബിനീഷ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്‌ത്‌ ഓടിച്ചുപോയി. വളർത്തുനായ്ക്കുട്ടിയെ തെരുവിൽ കളഞ്ഞിട്ട് പോകുംപോലെയുള്ള അയാളുടെ പോക്ക് നോക്കി നിന്ന റാം തിരിഞ്ഞുനിന്ന് തൻ കോളേ ജിലേക്ക് നോക്കി.

വള്ളികൾ പടർത്തിയ വെസ്റ്റേൺ സ്റ്റൈലിലെ ഒരു പച്ചനിറമുള്ള ഒറ്റ ഗേറ്റ്. അത് തുറക്കുന്നത് രണ്ട് ഉയർന്ന കെട്ടിടങ്ങളുടെ നടുവിലേ ക്കുള്ള ഒരു നീളൻ ഇടനാഴിയിലേക്കാണ്. വഴിയിൽ നിലത്തായി ചതു രാകൃതിയിലുള്ള കരിങ്കൽപാളികൾ പാകി അവയ്ക്കിടയിലെ ഗ്യാപ്പിൽ പുല്ലും വളർത്തിയിരുന്നു. ആ വഴിയുടെ അവസാനത്തിൽ ഇടതുവ ശത്തും വലതുവശത്തുമായി ഇരുകെട്ടിടത്തിനുള്ളിലേക്കും പോകു വാനുള്ള ചവിട്ടുപടികളുണ്ട്. വലതുവശത്തെ കെട്ടിടം നാല് നിലകളും ഇടതുവശത്തെ കെട്ടിടം മൂന്ന് നിലകളുമായിരുന്നു. ഇരു കെട്ടിട ത്തിനും ചെങ്കൽനിറം പൂശിയിരുന്നു. അവയുടെ നടുവിലെ നീളൻവ ഴിയിലായി പൂക്കളും വള്ളിച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിനുപു റമേ ഭിത്തിയിലായി എന്തോ തരം പായലും പടർത്തി കയറ്റിയിട്ടുണ്ട്. ആ പായലിനിടയിൽ ദി ചെന്നൈ അക്കാദമി എന്ന കോളേജിൻ്റെ പേര് വെളുത്ത നിറത്തിൽ മുഴച്ചുനിന്നു. ആദ്യമായി ആ കോളേജിലേക്ക് വന്നെത്തുന്ന ഏതൊരാൾക്കും ഫുൾ പോസിറ്റീവ് എനർജി കൊടു ക്കുന്ന പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതും കോളേജിനു മുന്നിൽ അത്രയും മരങ്ങളുള്ളതുകൊണ്ടാവണം വീശുന്ന കാറ്റിന് ഒരു പ്രത്യേക തണുപ്പും അനുഭവപ്പെട്ടു.

റാം ഗേറ്റ് കടന്നതും രണ്ട് പെൺകുട്ടികൾ ഭരതനാട്യക്കാരുടെ വസ്ത്രത്തിൽ ചിലങ്കയുടെ ശബ്ദവുമായി നടന്നുവരുന്നത് കണ്ടു.

ഫിലിം കോഴ്സുകൾക്കു പുറമേ അവിടെ ഡാൻസിൻ്റെയും മ്യൂസി

ക്കിൻ്റെയും കോഴ്‌സുകൾ ഉണ്ടെന്ന് അവരുടെ വെബ്സൈറ്റിൽ

അവൻ കണ്ടിരുന്നു. ‘എക്സ്ക്യൂസ് മീ. കോളേജ് റിസപ്ഷൻ എങ്കെ’ ഭരതനാട്യക്കാരിക ളോട് അവൻ ചോദിച്ചു.

ആ പെൺകുട്ടികൾ പുഞ്ചിരിച്ചുകൊണ്ട് ഒരുപോലെ വലതുവ ശത്തെ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി
പടികൾ കയറി മുകളിലേക്ക് ചെന്നപ്പോൾ അവിടെ ഒരു കമ്പ്യൂ ട്ടറിനു മുന്നിലായി ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് തോന്നിച്ച ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. സാധാരണ റിസ പ്ഷനുകളിൽ ഇരിക്കുന്ന ചെറുപ്പക്കാരികളായ പെൺകുട്ടികളിൽ

കാണുന്ന യാതൊരുവിധ അലങ്കാരങ്ങളും അവളിൽ റാം കണ്ടി പഴയ ഫാഷനിലുള്ള ഒരു ചുരിദാറിൽ ഷോൾ കാർഡുമായി അവളെ കണ്ടപ്പോൾ ഇനി പിഷനിസ്റ്റെന്ന് അവൻ സംശയിച്ചുനിന്നു. ഇരുവശത്തേക്കുമിട്ട നിലയിൽ പിന്നിക്കട്ടിയ മുടിയും കഴുത്തിലണിഞ്ഞ ഐഡി കാർഡ് മായി അവളെ കണ്ടപ്പോൾ ഇനി അവൾതന്നെയാണോ റിസപ്ഷൻ ഇസ്റ്റ് എന്നു അവൻ സംശയിച്ചു.

(തമിഴ് സംഭാഷണങ്ങൾ മലയാളത്തിലാക്കിയിരിക്കുന്നു.) തിസംശയത്തോടെ അവളെ നോക്കുന്നത് കണ്ട് അവൾ നെയും നോക്കി.

ശ്രീ അവളെ സംശയത്തോടെ നോക്കുന്നത് കണ്ടു അവൾ അവനെയും നോക്കി.

യെസ്. എന്തുവേണം.’

ഈ DEM (ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്) പുതിയ ക്ലാസ്സ്?

ആർ യൂ മിസ്റ്റർ ശ്രീറാം അരവിന്ദ്.

അവൾ തന്റെ പേര് പറയുന്നത് കേട്ടപ്പോൾ റാമിന് സന്തോഷമായി

‘യെസ്. ഐ ആം

‘വൈ ആർ യൂ സോ ലേറ്റ്.’ അവൾ കടുപ്പത്തിൽ ചോദിച്ചു. പെട്ടെന്ന് അവന്റെ മുഖത്തെ സന്തോഷം മാറി ഞെട്ടലായി.

‘ലേറ്റോ. എന്നോട് പത്തുമണിയാണല്ലോ പറഞ്ഞത്?

ഇംപോസിബിൾ. ഇവിടെ കറക്റ്റ് ഒൻപതരയ്ക്ക് ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും. മൂന്നുമണിക്ക് അവസാനിക്കുകയും ചെയ്യും. അതിൽ ഒരു മാറ്റവുമില്ല. പിന്നെ ഇത് തൻ്റെ ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാർണിങ്. ഇനി മേലിൽ ലേറ്റായി വരരുത്. അഥവാ വന്നാൽ, ഞാൻ മുകളിലേക്ക് കയ റ്റിവിടില്ല. ഓക്കേ വരൂ. ഞാൻ ക്ലാസ്സ് കാണിച്ചുതരാം.’

ഉപദേശത്തിനുശേഷം സീറ്റിൽനിന്നും എഴുന്നേറ്റ അവൾ മുകളിലേ ക്കുള്ള പടികൾ കയറിപ്പോയി.

സ്വതന്ത്രമായി പറന്നുനടക്കാവുന്ന ഒരിടം പ്രതീക്ഷിച്ചെത്തിയ അവന് താൻ വീണ്ടും സ്‌കൂൾ കാലഘട്ടത്തിലേക്ക് ചെന്നെത്തിപ്പെ ട്ടതുപോലെ തോന്നി.

ഒന്നും മിണ്ടാതെ റാം അവളെ അനുഗമിച്ചു. മൂന്നാം നിലയിലായി എയർ കണ്ടീഷൻ ചെയ്‌ത ഒരു റൂം എത്തിയതും അവൾ നിന്നു. ശേഷം വാതിൽ തുറന്നുകൊണ്ട് അകത്ത് ക്ലാസ്സെടുത്തുകൊണ്ടിരുന്ന ചെറുപ്പക്കാരനെ പുറത്തേക്ക് വിളിച്ചു. എന്നിട്ട് റാമിനെ കാട്ടി ലേറ്റായി വന്ന ആളാണെന്ന് പറഞ്ഞു.

റാം അയാളോട് സോറി പറഞ്ഞു.

‘ഓക്കേ, നോ പ്രോബ്ലം. അകത്തേക്ക് വരൂ.’

അയാൾ റാമിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. റിസപ്ഷ നിലെ പെൺകുട്ടി തിരികെ താഴേക്കും പോയി.

“ഗായ്സ്. ഇത് നിങ്ങളുടെ ക്ലാസ്സിലെ ഏക മലയാളിയാണ്. പുള്ളി ക്കാരൻ സ്വയം പരിചയപ്പെടുത്തട്ടെ.’

ക്ലാസ്സിലേക്ക് കയറിയയുടൻ സർ അത് പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം ഒന്ന് ശങ്കിച്ചുപോയെങ്കിലും സൈഡ് ബാഗ് തോളിൽനിന്നും ഊരി കൈയിൽ പിടിച്ചുകൊണ്ട് അവൻ സംസാരിച്ചുതുടങ്ങി.

‘എന്റെ പേര് ശ്രീറാം. ഞാൻ കേരളത്തിലെ ആലപ്പുഴ എന്ന ജില്ല യിൽനിന്നുമാണ് വരുന്നത്. ഞാൻ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞതാണ്.

ആ സമയത്ത് കുട്ടനാട് എന്നും ഹൗസ്ബോട്ട് എന്നുമൊക്കെയുള്ള വാക്കുകൾ പലരിൽനിന്നും ഉയർന്നുകേട്ടു.

‘എനിക്ക് തമിഴ് വളരെ കുറച്ചുമാത്രമേ അറിയൂ. അതുകൊണ്ട് എന്നെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ ഞാൻ വഴിയേ പറയാം. നന്ദി. അവൻ പറഞ്ഞുനിർത്തി.

എല്ലാവരും അവനെ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിൽ കൈയടിച്ചു. അവൻ തനിക്കൊപ്പം സിനിമ പഠിക്കാൻ പോകുന്ന തന്റെ സുഹൃത്തുക്കളെ എല്ലാവരെയും നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു.

‘താങ്ക്സ് ഫോർ ദി കൈയടി!

റാം അത് പറഞ്ഞതും സാർ ഉൾപ്പെടെ എല്ലാവരും കൈയടി അവ സാനിപ്പിച്ചുകൊണ്ട് കൂട്ടത്തോടെ ചിരിച്ചു.

‘റാം. ഇവിടെ നിൻ്റെ മലയാളത്തിലെ പല വാക്കുകളും ഡബിൾ മീനി ങ്ങാണ്. സോ ബീ കെയർഫുൾ.’

സാർ അങ്ങനെ പറഞ്ഞത് എന്തിനാണെന്ന് പിടികിട്ടിയില്ലെങ്കിലും ശരി എന്ന് പറഞ്ഞതിനുശേഷം അവൻ ഒഴിവുള്ള സീറ്റ് നോക്കി.

മൊത്തം പതിനഞ്ചുപേരാണ് DFM ബാച്ചിലുള്ളത്. അതിൽക്കൂടു തൽ ആളുകൾക്ക് അവർ ഒരുവർഷം അഡ്‌മിഷൻ കൊടുത്തിരുന്നില്ല. വീഡിയോ ഇൻ്റർവ്യൂ ഉൾപ്പെടെ മൂന്നോളം ടെസ്റ്റുകൾ പാസ്സായ ശേഷ മാണ് റാം ഉൾപ്പെടെ അവർ ഓരോരുത്തരും ആ ക്ലാസ്സിലേക്ക് എത്ത പ്പെട്ടതും.
അഞ്ച് നിരകളിലായി മൂന്ന് സീറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഏറ്റവും പിന്നിലായി ഒരു സീറ്റ് ഒഴിഞ്ഞുകിടന്നിരുന്നു. റാം അതിൽ ചെന്നിരുന്നു. റാം ഉൾപ്പെടെ പതിനാല് ആണുങ്ങളും ഒരൊറ്റ പെണ്ണു മായിരുന്നു ആ ബാച്ചിലുണ്ടായിരുന്നത്. റാം ചെന്നിരുന്നതും അവന്റെ ഇടതുവശത്തിരുന്ന ഒരുവൻ ഇളിച്ചുകൊണ്ട് അവന് കൈകൊടുത്തു

‘ഹായ് ഐ ആം വെട്രി’

റാം അവനെ നോക്കി ഒന്ന് ചിരിച്ചു.

ശിവ എന്ന് പേരുള്ള സാറായിരുന്നു ക്ലാസ്സ് എടുത്തുകൊണ്ടിരു ന്നത്. പുള്ളി വേൾഡ് സിനിമയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു.

“മച്ചാ തമിഴിൽ കൈയടി എന്നുവച്ചാൽ മാസ്റ്റർബേഷൻ’ ക്ലാസ്സ് നട ക്കുന്നതിനിടയിൽ വെട്രി രഹസ്യംപോലെ പറഞ്ഞു.

റാം ഒരുനിമിഷം ഞെട്ടി.

റാമിൻ്റെ ചമ്മിയ മുഖം കണ്ട് വെട്രി വാ പൊത്തി ചിരിച്ചു.

‘ഹായ് എന്റെ പേര് രേഷ്‌മ.’ വെട്രിയുടെ തൊട്ടപ്പുറമിരുന്ന പെണ്ണ് റാമിന് എത്തിപ്പിടിച്ച് കൈകൊടുത്തു.

‘ചുമ്മാതാടാ ഇവൾ ഭാരതി ശാപ്പാട് ഭാരതി. എവിടെ കല്യാണ

ഉണ്ടേലും പോയി ഓസിന് ശാപ്പാടടിക്കും.’ ‘പോടാ കുമ്മണാമൂഞ്ചീ’

വെട്രിയുടെ തലയ്ക്കിട്ട് അവൾ ഒരു കൊട്ട് കൊടുത്തു.

ആങ്ങളയും പെങ്ങളും കൂടി ആ പയ്യനേപാദിങ്ങടെ ലെവ- ആക്കുവോ? ശിവ സാർ മുന്നിൽനിന്നും വിളിച്ചുചോദിച്ചു. ‘നോ സർ’ വെട്രിയും രേഷ്‌മയും ഒരുപോലെ പറഞ്ഞു.

റാം അവർ ഇരുവരെയും മാറി മാറി നോക്കി. ആങ്ങളയും.. പെങ്ങളും ഒരുമിച്ച് ഫിലിം കോഴ്‌സ് ചെയ്യുന്നത് അവന് പുതുമയായ തോന്നി. ബ്രേക്ക് സമയത്ത് ക്ലാസ്സിൽ എല്ലാവരും റാമിനെ പരിചയ പ്പെടുവാനായി ചെന്നു. മിക്കവരുടെയും ആവശ്യം കുട്ടനാടും ഹൗസ ബോട്ടുമൊക്കെയായിരുന്നു. കൂടുതൽ കമ്പനിയടിച്ചാൽ കൈയിൽ നിന്നും പണം ചെലവാകാൻ നല്ല ചാൻസുള്ളതിനാൽ ഒരു പരിധി യിൽ കവിഞ്ഞ് റാം ആരോടും സംസാരിക്കാൻ നിന്നില്ല. ഉച്ചയ്ക്ക് കോളേ ജിന്റെ സമീപത്തുള്ള ഹോട്ടലിൽ പോയി അവൻ ബിരിയാണി കഴിച്ചു..

തമിഴ്നാട്ടിലെ ബിരിയാണിയിൽ കേരളത്തിലേതിനെക്കാൾ മൂന്നിരട്ട മസാലയാണ് ഉപയോഗിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് ക്ലാസ്സ് വിട്ടപ്പോൾ തിരികെ അയ്യപ്പൻതാങ്കലിലെത്തുക എന്നതായിരുന്നു റാമിൻ്റെ അടുത്ത വെല്ലുവിളി ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ പതിനഞ്ച് കിലോമീറ്ററിൽ കൂടു തൽ കാണിച്ചു. പക്ഷേ, എങ്ങനെ പോകും? അവൻ കോളേജിന്റെ ഇടറോഡിൽനിന്നും പ്രധാന റോഡിലേക്ക് ബാഗും തൂക്കി നടന്നു. നുങ്കമ്പാക്കം റെയിൽവേസ്റ്റേഷൻ 200 മീറ്റർ എന്ന അടയാളബോർഡ് കണ്ടപ്പോൾ അവൻ ആ ദിശയിലേക്കു നീങ്ങി.

നുങ്കമ്പാക്കം സ്റ്റേഷൻ്റെ മുന്നിലത്തെ റോഡിൽ തമിഴ് സിനിമകളി ലെ ഫൈറ്റ് സീനിൽ കാണാറുള്ള തെരുവോര ചന്ത പോലെ തോന്നിച്ചു. റോഡ് പാതിയും കൈയേറി പഴങ്ങൾ, പച്ചക്കറികൾ, പൂവുകൾ തുടങ്ങി ഇലക്ട്രോണിക് സാധനങ്ങൾവരെ വിൽക്കാൻ നിൽക്കുന്ന അനവധി ആളുകൾ. അതിനിടയിൽ ഒരു ഓട്ടോ സ്റ്റാൻ്റും. എങ്ങും കലപില ശബ്ദങ്ങൾ.

ആരോടാണ് അയ്യപ്പൻതാങ്കൽ പോകാനുള്ള വഴി ചോദിക്കുന്ന തെന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് അവൻ്റെ തോളിലാരോ തട്ടി യത്. നോക്കുമ്പോൾ ക്ലാസ്സിൽ കൂടെയിരുന്ന വെട്രിയാണ്. അപ്രതീ ക്ഷിതമായി ആൾക്കൂട്ടത്തിൽ പരിചിതമായ ഒരു മുഖം കണ്ട ആശ്വാ സത്തോടെ റാം അവനെ നോക്കി ചിരിച്ചു. ‘എന്താ ഇവിടെ നിൽക്കുന്നത്. അവൻ തമിഴിൽ ചോദിച്ചു.

‘എനിക്ക് അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത് പോകണം. അവിടെ

യാണ് എന്റെ താമസസ്ഥലം. പക്ഷേ, എങ്ങനെയാ പോകുന്നതെന്ന്

ഒരു ഐഡിയയുമില്ല.’ റാം മലയാളവും തമിഴും കലർത്തി പറഞ്ഞു. ‘മച്ചാ എനിക്ക് മലയാളം കേട്ടാൽ മനസ്സിലാവും. പക്ഷേ, നീ ഇത്ര സ്‌പീഡിൽ പറയാതെ പതിയെ നിർത്തി നിർത്തി പറ’ വെട്രി അവൻ പറഞ്ഞത് പൂർണ്ണമായി മനസ്സിലാവാത്ത രീതിയിൽ പറഞ്ഞു.

‘എനിക്ക് അയ്യപ്പൻതാങ്കൽ എന്ന സ്ഥലത്ത് പോകണം. പക്ഷേ, എങ്ങനെയാ പോകുന്നതെന്ന് അറിയില്ല.’ റാം പറഞ്ഞു. സാവധാനത്തിൽ

‘അയ്യപ്പൻതാങ്കലോ അതിവിടെനിന്ന് ഒരുപാട് പോകണമല്ലോ മച്ചാ. ആദ്യം ലോക്കൽ ട്രെയിൻ കയറി ഗിണ്ടി സ്റ്റേഷനിൽ ഇറങ്ങണം. അവി ടെനിന്ന് ബസ്സിൽ പോകണം.’
‘അയ്യോ. അത്രയും ചുറ്റിക്കറങ്ങണോ.’

ക്ലാസ്സ് കഴിഞ്ഞ് വന്നിട്ട് പാചകം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ

ബിനീഷേട്ടൻ പറഞ്ഞ കാര്യം അവനോർത്തു.

ഫ്ലാറ്റിൽ ചെല്ലുമ്പോൾ തൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് അയാൾ നേരത്തേതന്നെ ചിന്തിച്ചിരിക്കുന്നു.

‘എന്തുപറ്റി?’ അന്തരീക്ഷത്തിലേക്ക് നോക്കി അതൊക്കെ ആലോചി ച്ചുകൊണ്ട് നിന്നിരുന്ന അവനെ വെട്രി പിന്നെയും തട്ടിവിളിച്ചു.

റാം വെറുതെ ഒന്ന് റെയിൽവേസ്റ്റേഷനിലേക്ക് കിടക്കുന്ന മേൽപ്പാ ലത്തിലേക്ക് നോക്കി. സ്റ്റേഷനിലേക്കുള്ള ജനസാഗരം പടികളിലൂടെ ഒഴുകിനീങ്ങുന്നു.

‘മച്ചാ. ഒരു കാര്യം ചെയ്യാം. ഞാൻ ഗിണ്ടി റെയിൽവേസ്റ്റേഷന്റെ അടുത്തുകൂടിയാണ് പോകുന്നത്. എൻ്റെ ബൈക്കിൽ വരുന്നുണ്ടേൽ റെയിൽവേസ്റ്റേഷൻ ബസ്സ്റ്റോപ്പിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.’ വെട്രി പറഞ്ഞു.

അവൻ വച്ച ആ ഓഫർ റാം പൂർണ്ണമനസ്സോടെ സ്വീകരിച്ചു. പകരം ഇവൻ ഹൗസ് ബോട്ടും കുട്ടനാടും ഒന്നും ചോദിക്കല്ലേ ദൈവമേ എന്നാ യിരുന്നു അവൻ്റെ മനസ്സിൽ.

പോകുന്ന വഴിക്ക് ഓരോ സ്ഥലത്തിൻ്റെ പേരും ഓരോ കടയുടെ പ്രത്യേകതയുമൊക്കെ വെട്രി അവന് പറഞ്ഞുകൊടുത്തു.

‘വെട്രിയുടെ വീട് ഗിണ്ടിയിലാണോ’ യാത്രയ്ക്കിടയിൽ റാം ചോദിച്ചു.

‘ഏയ്. അല്ലല്ല. ഐ ആം ഫ്രം മധുര’

‘അപ്പോൾ ഇവിടെ.’

‘ഇവിടെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി നിൽക്കുവാ’

‘അപ്പോൾ രേഷ്‌മയോ?’

‘അവളുടെ വീട് ഇവിടെയാണ്.

‘ങേ, അപ്പോ പെങ്ങളെന്നുപറഞ്ഞതോ?’

‘മച്ചാ. ഞങ്ങളുടെ അപ്പ ഒന്ന്. അമ്മ രണ്ട്. ഇപ്പോ അപ്പ അവരുടെ കൂടെയാണ് എന്റെ അമ്മ വേറെ കല്യാണം കഴിച്ച് മധുരയിലും മ മക്തിപരമായ ഒരു വലിയ സംഭവം അവൻ നിസ്സാരമായി പറഞ്ഞത് കേട്ടു റാം വാ പൊളിച്ചു പോയി.

‘മച്ചാ സിനിയിൽ എന്താവാനാണ് ആഗ്രഹം’ ഞ്ഞതു കേട്ട് റാം വാ പൊളിച്ചുപോയി. ബൈക്കോടിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. നല്ലൊരു സ്ക്രിപ്റ്റ് റൈറ്റർ കം ഡയറക്ടറാവണം.’

എനിക്ക് നിനക്കോ വെട്രി

എനിക്ക് ഡയറക്ടർ കം ആക്റ്റർ കം സിനിമാറ്റോഗ്രാഫർ കം

‘ആഹാ അടിപൊളിയാണല്ലോ.’

‘മച്ചാ, അടിപൊളി എന്നുവച്ചാൽ! ‘അടിപൊളി എന്നുവച്ചാൽ സൂപ്പർ എന്ന്.’

അടിപൊളി എന്ന വാക്ക് ഒഴികെ ബാക്കി മൊത്തം വാക്കുകൾ തമിഴിൽ സംസാരിച്ചതിനാൽ തനിക്കും തമിഴ് ഈസിയായി സംസാരി ക്കാൻ കഴിയുമെന്ന ആത്മവിശ്വാസം റാമിനുണ്ടായി.

ഗിണ്ടി സ്റ്റേഷനു മുന്നിലെ ബസ്സ്റ്റോപ്പിൽ അവനെ ഇറക്കുമ്പോൾ വെട്രി ഒന്ന് ചിരിച്ചിട്ട് ഒരു പ്രത്യേക രീതിയിൽ തലകുലുക്കി കാണിച്ചു.

റാമും അതനുകരിച്ച് തിരികെ തലകുലുക്കി.

വെട്രി പോയശേഷം അയ്യപ്പൻതാങ്കൽ പോകാൻ ഏത് ബസ്സിലാണ് കയറേണ്ടതെന്നറിയാൻ റാം ഒരു പോലീസുകാരനോട് ചോദിച്ചപ്പോൾ 54-49 149…154… എന്നിങ്ങനെ നാല് നമ്പരുകൾ അയാൾ പറഞ്ഞു

കൊടുത്തു.

‘ഇത് എന്ത് പരിപാടിയാണ്. ഓരോ സ്ഥലത്തേക്ക് ഓരോ നമ്പറോ. ഈ നമ്പറൊക്കെ എങ്ങനെ കാണാതെ പഠിച്ചുവയ്ക്കും?’ റാം സ്വയം

അങ്ങനെ അതുമാലോചിച്ച് നിൽക്കുമ്പോൾ 54 എന്നെഴുതിയ ബസ്സ് വന്നുനിന്നു. അതിൽ ആകെ മൊത്തം തിക്കും തിരക്കുമായി രുന്നു.

ബസ്സിനകത്തുള്ളതിനെക്കാൾ ആളുകൾ കയറാനായിട്ട് പുറത്തു

ണ്ടെന്ന് മനസ്സിലാക്കി അവൻ വീണ്ടും അവിടെത്തന്നെ അടുത്ത ബസ്സി

നായി കാത്തുനിന്നു. സമയമപ്പോൾ നാലുമണികഴിഞ്ഞിരുന്നു. സ്‌കൂളുകൾ വിട്ടതിനാൽ റോഡിലെ തിരക്കും വർദ്ധിച്ചു.

ഇരുപത് മിനിട്ടോളം കഴിഞ്ഞപ്പോൾ അതേ റൂട്ടിലോടുന്ന മറ്റൊരു ബസ്സ് വന്നു. അതിലും മുൻപത്തെ അതേ അവസ്ഥ. ഒടുവിൽ ആ ബസ്സിലേക്ക് ആളുകൾക്കൊപ്പം റാമും ഇടിച്ചുകയറി. ഡോറിൽ നിൽ അരുതെന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, റാം ഉൾ പ്പടെ മൂന്നുനാലുപേർ ഡോറിൽ തൂങ്ങിയാണ് നിന്നിരുന്നത്.

പെട്ടെന്ന് എയർ കംപ്രസ്സർ മുഖേന അടയുന്ന ഡോർ തനിയേ അട 7. യുവാൻ തുടങ്ങി. അവർ നാലുപേരും ആ ഡോറിലായി അമർത്തി തള്ളിപ്പിടിച്ചുകൊണ്ട് ഉറക്കെ വിളിച്ചുകൂവി. ബസ്സ് പെട്ടെന്ന് സഡൻ 1 ബ്രേക്കിട്ട് നിന്നു.

‘ഞാൻ എത്രതവണ പറഞ്ഞു. കയറി നിൽക്കാൻ. കണ്ടക്ടർ ദേഷ്യ
ത്തിൽ വാതിലിൽക്കൂടി തല പുറത്തേക്കിട്ടുകൊണ്ട് വിളിച്ചുപറഞ്ഞു. ‘ഡോറിൽ നിൽക്കുന്നവർ ഇറങ്ങ്. താഴെയിറങ്ങ്. അയാൾ വീണ്ടും പറഞ്ഞു.

ആ സമയത്ത് റാം തിരക്കിനിടയിൽ നുഴഞ്ഞുകയറി ബസ്സിനുള്ളി ലേക്ക് കയറിപ്പറ്റി. ഡോറിൽ നിന്നിരുന്ന ബാക്കി മൂന്നുപേർ എന്തൊ ക്കെയോ ചീത്തയും പറഞ്ഞുകൊണ്ട് റോഡിലേക്ക് ഇറങ്ങിപ്പോയി.

ബസ്സ് വീണ്ടും മുന്നോട്ടെടുത്തു.

ഒരു ഈർക്കിൽ കുത്താൻപോലും ഇടമില്ലാത്തത്ര തിരക്കായി രുന്നു ബസ്സിനുള്ളിൽ. പോരാത്തതിന് ട്രാഫിക് ബ്ലോക്കും.

ബ്ലോക്കിനനുസരിച്ച് ഡ്രൈവർ ആക്‌സിലേറ്ററിലും ബ്രേക്കിലും തുട രെത്തുടരെ കാൽ അമർത്തുന്നതിനാൽ യാത്രക്കാർ മുന്നിലേക്കും പിന്നിലേക്കും നിരന്തരം ആടിയുലഞ്ഞുകൊണ്ടിരുന്നു. റാമാണെങ്കിൽ രണ്ട് കൈയും മുകളിലത്തെ കമ്പിയിൽ അമർത്തിപ്പിടിച്ച് തൂങ്ങിയുള്ള ഒരു സാഹസികയാത്രയിലായിരുന്നു.

ഓരോ ബ്രേക്കിലും ജീൻസിനുള്ളിൽ ഇൻ ചെയ്‌തുവച്ചിരുന്ന അവ ന്റെ ഷർട്ട് വെളിയിലേക്ക് വന്നുകൊണ്ടിരുന്നു. ഒടുവിൽ എക്‌സിക്യൂ ട്ടീവ് സ്റ്റൈലിൽനിന്നും സാധാരണക്കാരനായി മാറുകയും ചെയ്‌തു. അവൻ നിർവികാരതയോടെ സീറ്റിൽ ഇരിക്കുന്നവരെ നോക്കി.

ഇരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അതും മിക്ക വരും ഹെഡ്സെറ്റ് വച്ച് ഓൺലൈനായി സീരിയൽ കാണുകയും പാട്ടു കേൾക്കുകയുമൊക്കെ ചെയ്‌തുകൊണ്ടിരുന്നു.

പോരൂർ എന്ന സ്ഥലത്തെ ഒരു ചെറുതടാകവും താണ്ടി ബസ്സ് അങ്ങനെ ആടിയുലഞ്ഞ് പോകുന്നതിനിടയിൽ റാമിൻ്റെ ജീൻസിന്റെ മുൻഭാഗത്തായി എന്തോ ഒരു സ്‌പർശംപോലെ തോന്നി. നോക്കു മ്പോൾ ഒരു അമ്മാവൻ സൈഡ് ബാഗ് തൂക്കി, അത് തോളിൽനിന്നും ഊർന്ന് വീണുപോകാതിരിക്കുവാനായി അതിൽ പിടിച്ചിരിക്കുന്നത്. കണ്ടു.

തികച്ചും സ്വാഭാവികം എന്നോർത്ത് നിൽക്കുമ്പോൾ വീണ്ടും ഒരു മാതിരി തലോടൽപോലെ ഒരു അനുഭവം തോന്നി. അവൻ നോക്ക മ്പോൾ അയാൾ അതുപോലെതന്നെ അവൻ്റെ മുന്നിലായി ചരിഞ്ഞ നിൽപ്പുണ്ട്.

പിന്നെ റാം അതീവ ശ്രദ്ധയോടെ നിന്നു. നോക്കുമ്പോൾ ആ കള്ളക്കിളവൻ കൈകൊണ്ട് ഇടയ്ക്കിടെ അവൻ്റെ സിബ്ബിൻ്റെ ഭാഗത്ത മനഃപൂർവ്വം ഉരയ്ക്കുകയാണ്. അത്രയും തിരക്കിനിടയിലും ഇയാൾക്ക് ഇതൊക്കെ ആസ്വദിക്കാൻ കഴിയുന്നുണ്ട് എന്നോർത്ത് കൊണ്ട് അവൻ ഷൂ കൊണ്ട് അയാളുടെ കാൽവിരലുകളിൽ അമർത്തിയൊരു ചവിട്ടു കൊടുത്തു.

കിളവൻ വേദന കടിച് അമർത്തുന്നത് കണ്ടപ്പോൾ റാമിന് ചിരി വന്നു.

കമ്പി പ്രതീക്ഷിക്കുന്നു എന്ന് എനിക്കറിയാം അടുത്ത ഭാഗത്തിൽ തീർച്ചയായും ഉൾപെടുത്താൻ ശ്രെമിക്കാം. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. വിത്ത്‌ ലവ് ആയിഷ

തുടരും…