പ്രിയ വായനക്കാർക്ക്, കൂട്ടുകാർക്ക്…
മാസ്റ്റർ ആവശ്യപ്പെട്ടത് പോലെ ഒരു കമ്പൈൻഡ് റൈറ്റിങ് ഇവിടെ തുടങ്ങുന്നു. കഥ ഞാനും
മാസ്റ്ററും ചർച്ച ചെയ്തിട്ടില്ല. ഇതിന്റെ അടുത്ത അദ്ധ്യായം മാസ്റ്റർ
എഴുതുന്നതായിരിക്കും. ഈ കഥയുടെ തുടർച്ചയായി ആണ് മാസ്റ്റർ എഴുതുന്നതെങ്കിലും അത്
എന്തായിരിക്കാം എന്നതിനെ കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല. അതുപോലെ എന്റെ
എഴുത്തിനെ പറ്റി മാസ്റ്റർക്കും.
മന്ദൻരാജയും ഞാനും പ്ലാൻ ചെയ്ത് ഡിസ്ക്കഷന് ശേഷമെഴുതുന്ന മറ്റൊരു കമ്പൈൻഡ് വർക്ക്
കൂടിയുണ്ട്. അത് അടുത്ത ആഴ്ചയോടു കൂടിയുണ്ടാവും.അതിന്റെ എഴുത്തിനിടയിലാണ് സൈറ്റിലെ
“മാസ്റ്റർ” ആയ മാസ്റ്ററുടെ ഒരു പ്രൊപ്പോസൽ. മാസ്റ്ററെപ്പോലെ ഒരു വലിയ എഴുത്തുകാരൻ
എന്നെപ്പോലെ ഒരാളെ ഇതിലേക്ക് ക്ഷണിച്ചതിന് നന്ദി.
അത് കൊണ്ട് ഈ അദ്ധ്യായം സമർപ്പിക്കുന്നത് മാസ്റ്റർക്ക് തന്നെയാണ്.
പരമ ബോറ്…”
പിമ്പിലിരുന്ന അരുൺ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.
മറ്റു കുട്ടികളും അങ്ങനെയായിരുന്നു. മിക്കവരുടെയും മുഖങ്ങളിൽ ഉത്സാഹമില്ല.
ഉറക്കച്ചടവും ക്ഷീണവുമൊക്കെയാണ് മിക്ക മുഖങ്ങളിലും. ചിലർ ഡെസ്ക്കിൽ മുഖം
പൂഴ്ത്തികിടക്കുന്നു. പെൺകുട്ടികൾ മാത്രം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
“ബോറോ?”
ഡെന്നിസ് ചോദിച്ചു.
“മൾട്ടിനാഷണൽ കമ്പനിയിലെ സി ഇ ഓയുടെ കോർണർ ഓഫീസുപോലെയുള്ള എ സി ക്ലാസ്സ് റൂം.
സ്റ്റേറ്റ് ഓഫ് ആർട്ട് ആയ ഫർണിച്ചർ…നോക്ക്… പായലും പൂപ്പലുമില്ലാത്ത, ഏ വൺ നെരോലാക്
പെയിന്റ്റിൽ മിന്നുകയും മിന്നിത്തിളങ്ങുകയും ചെയ്യുന്ന ചുവരുകൾ…ഇത്രയൊക്കെ നിന്റെ
അണ്ണാക്കിലേക്ക് തള്ളി തന്നിട്ട് മൈത്താണ്ടി നിനക്കിതൊക്കെ ബോറായി തോന്നുന്നെന്നോ?”
“മാത്രമോ?”
മുമ്പിൽ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന അമീഷ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
“മുമ്പിലെ വലിയ ജനലുകളിലൂടെ ….അല്ല ജനൽ അല്ല …ജാലകങ്ങളിലൂടെ നോക്കൂ…വെയിലിൽ പുതച്ച
ഹരിതാഭയായ ഭൂമി…അതിനപ്പുറം നീലമലകൾ ..നീല മലകൾക്കപ്പുറം മേഘങ്ങൾ ഉത്സവനൃത്തം
ചെയ്യുന്ന ചക്രവാളം….ഇതെല്ലാമുണ്ടായിട്ടും ബോറോ മിസ്റ്റർ അരുൺ പണിക്കർ?”
“ഞാൻ അരുൺ പണിക്കർ അല്ല..ഒന്നാന്തരം ചോകോനാ,”
അരുൺ ഇഷ്ടപ്പെടാത്തത് പോലെ പറഞ്ഞു.
“ആട്ടെ എന്താ ഇത്ര ബോറാവാൻ?”
“രാഗിണി ചോദിച്ചു.
“എന്റെ രാഗിണി നീ ചുമ്മാ എന്നെക്കൊണ്ട് തെറി പറയിക്കരുത്…”
അരുൺ ക്രുദ്ധനായി.
“എന്നതാ ബോറല്ലാത്തത്?”
പിന്നെ അവൻ അസ്വസ്ഥനായി വാതിൽക്കലേക്ക് നോക്കി.
“ബോറടിയുടെ അങ്ങേയറ്റമെത്തിക്കാൻ വേണ്ടി ഇപ്പം വരും പ്രൊഫസ്സർ മഹാലിംഗം….ഇവനൊക്കെ
എന്നതാ ഈ പഠിപ്പിക്കുന്നെ? വാ തുറന്നാൽ അപ്പം ഗീർവാണം…സ്വന്തം പൊക്കൽ…മഹാലിംഗം…”
“മഹാലിംഗം എന്നൊക്കെ ചുമ്മാ പറയുന്നതാരിക്കും…”
ഡെന്നിസ് പറഞ്ഞു.
“വാസ്തവത്തിൽ വല്ല കുഞ്ഞിപ്പക്കി എന്നൊക്കെയായിരിക്കും പേര്!”
“ഓ!”
രാഗിണി ഡെന്നിസിന്റെ നേരെ അടിക്കാൻ കയ്യോങ്ങി.
“വാ തുറന്നാൽ അന്നേരം വരും ഊള വർത്താനം!”
“ഊള വർത്താനവോ?”
ഡെന്നിസ് രാഗിണിയെ നോക്കി.
“അയാള് മഹാലിംഗം ആണെന്ന് നിനക്ക് അത്രയ്ക്ക് ഉറപ്പുണ്ടോ?”
“അയ്യേ ഇവനെ ഞാൻ!”
രാഗിണി കയ്യുയർത്തി ഡെന്നീസിനെ അടിച്ചു.
മംഗലാപുരത്തിനടുത്ത് മേദിനിപുരിയിൽ, പഴയ മൈസൂർ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള
റോയൽ കോളേജ് ഓഫ് എൻജിനീയറിങ് എക്കാലത്തും വിദ്യാഭ്യാസചിന്തകരുടെ സജീവ
ചർച്ചാവിഷയമാണ്. എല്ലാ സ്ട്രീമുകളിലും നല്ലൊരു ശതമാനം മലയാളി വിദ്യാർത്ഥികളുണ്ട്.
കോളേജിന്റെ രാജ്യാന്തര പ്രശസ്തിയും നൂറു ശതമാനത്തിലെത്താറുള്ള പ്ലേസ്മെൻറ്റ്
റെക്കോഡും വിട്ടുവീഴ്ച്ചയില്ലാത്ത അച്ചടക്ക നിഷ്ക്കർഷയും അതിന്റെ ഏറ്റവും പ്രധാന
ആകർഷണങ്ങളായിരുന്നു. നഗരത്തിൽ നിന്ന് വിട്ട് പ്രശാന്തവും ഹരിതാഭവുമായ
മേദിനിപ്പുരിയിലാണ് ഇരുനൂറ് ഹെക്റ്റർ ചതുരശ്ര വിസ്തൃതിയിലുള്ള കാമ്പസ്സിൽ കോളേജ്
കെട്ടിട സമുച്ഛയങ്ങൾ സ്ഥിതി ചെയ്യുന്നത്.
നിരുന്മേഷരായ കുട്ടികളുടെ മുമ്പിലേക്ക് അപ്പോൾ കോളേജ് ഡീൻ രാം പ്രസാദ് ഹെഗ്‌ഡെ
കടന്നു വന്നു.
കുട്ടികൾ എല്ലാവരും എഴുന്നേറ്റ് നിന്നു.
“ഗുഡ് മോണിങ് സാർ,”
അവർ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
“ഗുഡ് മോണിങ് ഇരിക്കൂ,”
പോഡിയത്തിനു മുമ്പിൽ നിന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു.
കുട്ടികൾ ഇരുന്നു. അദ്ദേഹം പറയാൻ പോകുന്നത് എന്തായിരിക്കാം എന്നോർത്ത് ആകാംക്ഷയോടെ
അദ്ദേഹത്തെ നോക്കി.
“നിങ്ങളുടെ ഓപ്റ്റിക്കൽസ് അധ്യാപകൻ പ്രൊഫസ്സർ മഹാലിംഗം ഇന്ന് മുതൽ അവധിയിലാണ്…”
ആകാംക്ഷ നിറഞ്ഞ മുഖങ്ങളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“പകരം ഞാൻ പുതിയ ഒരു അധ്യാപികയെ പരിചയപ്പെടുത്തുകയാണ്…”
അത് പറഞ്ഞ് അദ്ദേഹം വാതിൽക്കലേക്ക് നോക്കി.
കുട്ടികളും.
അപ്പോൾ കുട്ടികൾ ആ വിസ്മയം കണ്ടു.
വാതിൽക്കൽ നിന്ന് പുൾപ്പിറ്റിന് നേരെ നടന്നടുക്കുന്ന ഒരു സൗന്ദര്യധാമം.
കുട്ടികൾ, പ്രത്യേകിച്ചും ആൺകുട്ടികൾ, അവരെക്കണ്ട് വിസ്മിതഭാവത്തോടെ കണ്ണുകൾ
അടയ്ക്കുകയും തുറക്കുകയും ചെയ്തു.
അവർ ഇരിപ്പിടങ്ങളിൽ നിവർന്നിരുന്നു.
“ഈശ്വരാ…!”
കൂട്ടുകാർ കേൾക്കെ അരുൺ മന്ത്രിച്ചു.
“ഇതെന്താ സ്വർണ്ണ വിഗ്രഹമോ?”
“എടാ ഇത് മനുഷ്യസ്ത്രീ തന്നെയാണോടാ?”
ഡെന്നിസ് തുറന്ന വായോടെ ചോദിച്ചു.
“എന്റെയമ്മേ!”
അരുൺ മറ്റാരും കേൾക്കാതെ കൂട്ടുകാരായ ഡെന്നിസും രാഗിണിയും മെഹ്റുന്നിസയും അമീഷയും
മാത്രം കേൾക്കാൻ പാകത്തിൽ അവൻ മന്ത്രിച്ചു.
“എന്തൊരു സ്ട്രക്ച്ചറാടീ…കണ്ടുപഠിക്ക്!”
“എനിക്ക് ഉള്ള സ്ട്രക്ച്ചർ ഒക്കെ മതി..”
അസുഖകരമായ സ്വരത്തിൽ രാഗിണി പറഞ്ഞു.
“ഈ സ്ട്രക്ച്ചറിന് പറ്റുന്നോമ്മാര് മതി എനിക്ക്…”
“മിണ്ടാതിരി,”
മെഹ്റുന്നിസ പറഞ്ഞു.
“നിങ്ങക്ക് എന്തിന്റെ കേടാ? ഡീൻ സാർ എന്താ പറയുന്നേന്ന് കേക്കട്ടെ,”
“ഇത് സോഫിയ മാഡം,”
കുട്ടികളുടെ നേരെ പുഞ്ചിരിയോടെ നോക്കുന്ന യുവസുന്ദരിയെ ചൂണ്ടി ഡോക്റ്റർ രാം പ്രസാദ്
ഹെഗ്‌ഡെ പറഞ്ഞു.
“മഹാലിംഗം സാറിന് പകരമായി ഇന്ന് ചേർന്നതാണ്. മാഡം കേരളത്തിൽ, കണ്ണൂർ ജില്ലയിൽ
നിന്നാണ്,”
“പടച്ചോനെ!”
മെഹ്റുന്നിസ അദ്‌ഭുതത്തോടെ കൂട്ടുകാരെ നോക്കി. അവരും അദ്‌ഭുതത്തോടെ പരസ്പ്പരം
നോക്കുകയായിരുന്നു.
“നമ്മടെ നാട്ടുകാരിയാണോ? അത് പൊളിച്ചു!”
എല്ലാകുട്ടികളും അവരെ അദ്‌ഭുതത്തോടെയാണ് നോക്കുന്നത്.
“എടാ ഇങ്ങനെ വാ പൊളിച്ച് നോക്കല്ലേ!”
അരുണിനോട് മെഹ്റുന്നിസ പറഞ്ഞു.
“എങ്ങനെ നോക്കാതിരിക്കും എന്റെ മെഹ്‌റൂ?”
അവൻ അവളുടെ കാതിനോട് ചുണ്ടുകൾ അടുപ്പിച്ച് പറഞ്ഞു.
“മാഡത്തിന്റെ കണ്ണിലേക്കൊന്ന് നോക്കിക്കേ…എന്ത് വിടർന്ന കണ്ണുകളാടീ!
കൊത്തിവലിക്കുന്ന പോലത്തെ നോട്ടം! എന്താ അഴകുള്ള മൂക്ക്!..വൗ !! നോക്കിക്കേ പഴുത്ത
ഓമയ്ക്കാ മുറിച്ച് നോക്കുമ്പം കാണുന്ന കളറാ ലിപ്പ്സിന്…നീയാ ലോവർ ലിപ്പൊന്ന്
നോക്കെടീ മൈര് മെഹ്‌റൂ…ഓ..എന്റെ ഈശ്വരാ…”
“എന്നാടാ കൊഴപ്പമായോ?”
മെഹറുന്നിസാ അവന്റെ അരക്കെട്ടിലേക്ക് നോക്കി ചോദിച്ചു.
“കൊഴപ്പം മൈര്…!”
അരുൺ മുരണ്ടു.
“ഞാനൊന്ന് കംപ്ലീറ്റ് ചെയ്യട്ടെ എന്റെ മെഹ്‌റൂ! നോക്കെടീ മാഡത്തിന്റെ ആ
സ്ട്രക്ച്ചർ! എന്റെ അമ്മെ …എന്നാ ഒരു സ്ട്രക്ച്ചർ…നിന്റെ നോട്ടത്തി എത്ര ആരിക്കൂടീ
മാഡത്തിന്റെ സൈസ്?”
“ഓ! ഇവന്റെ കാര്യം!”
മെഹ്രുന്നിസാ ഇഷ്ടപ്പെടാത്ത സ്വരത്തിൽ പറഞ്ഞു.
“അരുണേ! പഠിപ്പിക്കുന്ന ടീച്ചറിനെ പറ്റിയാ നിന്റെയീ വെടല വർത്താനം എന്നോർമ്മ വേണം
കേട്ടോ!”
“എടീ അതിനെന്നാ? റെസ്പെക്ക്റ്റ് ഒക്കെയുണ്ട്…അതൊന്നും കളയുന്നില്ല…മാഡത്തിന്റെ
സൈസും റെസ്പെക്റ്റും തമ്മി എന്നാ ബന്ധം?”
അവൻ അവളെ ഇളിഭ്യമായി നോക്കി.
“പ്ലീസ് ഒന്ന് പറ മെഹ്‌റൂ…എത്രയാ സൈസ് നിന്റെ നോട്ടത്തി?”
“മുപ്പത്തി എട്ടേലും വരൂടാ,”
സോഫിയയുടെ മാറിലേക്ക് നോക്കി മെഹ്റുന്നിസ പറഞ്ഞു.
“കപ്പ് ഡി ആരിക്കും,”
“ഹോ!”
അരുൺ തുടകൾ കൂട്ടിഞെരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാടാ ഇപ്പത്തന്നെ ബാത്ത് റൂമി പോണോ?”
മെഹ്റുന്നിസ ചോദിച്ചു.
“എന്നാടീ?”
സോഫിയയെത്തന്നെ ശ്രദ്ധിച്ചിരിക്കയായിരുന്ന രാഗിണി മെഹ്റുന്നിസയോട് തിരക്കി.
“ഇവന് മാഡത്തിനെ കണ്ടിട്ട് കമ്പി ആയെന്നാ തോന്നുന്നേ!”
അരുണിന്റെ നേരെ കണ്ണുകൾ കാണിച്ച് മെഹ്റുന്നിസ പറഞ്ഞു.
“അയ്യേ! വൃത്തി കെട്ടവൻ!”
അരുണിന്റെ നേരെ നാക്ക് കടിച്ചുകൊണ്ട് രാഗിണി മുഷ്ടിചുരുട്ടി കാണിച്ചു.
ഡോക്റ്റർ രാംപ്രസാദ് ഹെഗ്‌ഡേ അപ്പോൾ സോഫിയ ജെയിംസ് എന്ന പുതിയ അസിസ്റ്റന്റ്
പ്രൊഫസ്സറുടെ വിദ്യാഭ്യാസ പശ്ചാത്തലമൊക്കെ വിവരിക്കുകയായിരുന്നു.
“എല്ലാവരും വായിൽ ഈച്ചകേറ്റിക്കൊണ്ടാ മാഡത്തെ നോക്കുന്നത്,”
രാഗിണി കൂട്ടുകാരോട് പറഞ്ഞു.
“ഒരാളൊഴികെ. രവി ചന്ദ്രൻ. അവൻ മാത്രം പതിവ് പോലെ…”
അപ്പോൾ മെഹ്റുന്നിസയും അരുണും ഡെന്നിസും പിമ്പിലെ ഏറ്റവുമറ്റത്തെ നിരയിലേക്ക്
നോക്കി.
രവി ചന്ദ്രൻ ജനാലയിലൂടെ പുറത്തെ വെയിൽ വീണ മലനിരകളിലേക്ക് നോക്കിയിരിക്കയായിരുന്നു
അപ്പോൾ.
മേദിനിപ്പൂരിലെ തണുത്ത മലനിരകൾ വെയിലിൽ സുഖം കൊള്ളുന്ന സമയമാണ്. മലഞ്ചെരുവുകളിലെ
പോപ്ലാർ മരങ്ങൾ ഇലകളിലൂടെയും ചില്ലകളിലൂടെയും നിഴലുകളിലൂടെയും ഏകാന്തതയുടെ
മഹാസൗന്ദര്യം കാണിച്ചു തരുന്നു. ഇലത്തലപ്പുകളിൽ മഞ്ഞിൻകണങ്ങൾ വെളുത്ത പൂക്കളായി
വെയിലിന്റെ തലോടലേറ്റ് മയങ്ങുന്നു. പച്ചപ്പുല്ല് സാന്ദ്രമാക്കിയ നിലത്ത് വെയിലിന്റെ
മൃദുലത.
രവി ചന്ദ്രൻ നിർന്നിമേഷമായി ആ കാഴ്ചകളൊക്കെയും കണ്ണുകളിലേക്ക് പകർന്നു….
പരിചയപ്പെടുത്തിക്കഴിഞ്ഞ് ഡോക്ടർ രാം പ്രസാദ് ഹെഗ്‌ഡെ പോയപ്പോൾ കുട്ടികളെല്ലാവരും
പുഞ്ചിരിയോടെ സോഫിയയെ നോക്കി.
“”എല്ലാവരോടും പേര് ചോദിച്ച് പരിചയപ്പെടണമെന്നുണ്ട്…”
സോഫിയ പറഞ്ഞു.
“എന്നാ സൗണ്ടാടാ!”
അരുൺ പറഞ്ഞു.
“സൗണ്ട് എന്ന് പറയല്ലേടാ പട്ടി! വോയ്‌സ്! വോയ്‌സ് എന്ന് പറ. സൗണ്ട് എന്നാൽ ഒച്ച.
വോയ്സ് എന്നാൽ ശ്രുതി ശുദ്ധമായ ശബ്ദം!”
ഡെന്നിസ് അവനെ തിരുത്താൻ ശ്രമിച്ചു.
“”മഹാലിംഗം സാറിന് പകരമായത് കൊണ്ട് ദേവയോനിയെന്നോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത്
ദേവയാനിയെന്നോ എന്നെങ്കിലും ആയിരിക്കണമായിരുന്നു മാഡത്തിന്റെ പേര്!”
ഡെന്നിസ് പറഞ്ഞു.
അമീഷ മറ്റാരും കാണുന്നില്ല എന്നോർത്ത് അവന്റെ തുടയിൽ നുള്ളി.
“എന്നാടി?”
പക്ഷെ മെഹ്റുന്നിസ അത് കണ്ടിരുന്നു.
“ക്ലാസ്സിൽ വെച്ചാണോ ഹാൻഡ്ജോബ്?”
“പോടീ പട്ടി!”
അമീഷ അവളോട് കയർത്തു.
“വൃത്തികേട് പറയരുത്! ഞാനവന്റെ തൊടേൽ പിച്ചീതാ,”
“പറച്ചില് കേട്ടാ തോന്നും നീ ഇതുവരെ അവനു ഹാൻഡ്‌ജോബ് കൊടുത്തിട്ടില്ലെന്ന്…”
രാഗിണി അവജ്ഞയോടെ പറഞ്ഞു.
“എടീ മൈരേ!”
ഡെന്നിസ് രാഗിണിയോട് ദേഷ്യപ്പെട്ടു.
“നിന്റെ ആ കൊണച്ചനാക്കുകൊണ്ട് ഇംഗ്ലീഷ് പറയല്ലേ! മറ്റുള്ളോരു കേക്കൂടീ. നീയെന്നാ
മദാമ്മയാണോ? മലയാളത്തി വാണവടി എന്ന് പറഞ്ഞാ എന്നാ?”
“എന്റെ മാതാവേ!”
അമീഷ ചമ്മിയ മുഖത്തോടെ കുനിഞ്ഞിരുന്നു.
“മൈരേ! നീ എല്ലാവരുടെ അടുത്തും അത് വിളമ്പിയല്ലേ?”
കുനിഞ്ഞിരിക്കുകയായിരുന്ന അമീഷ മുഖം തിരിച്ച് ഡെന്നിസിനോട് കലികയറി ചോദിച്ചു.
“എന്നത്?”
ഡെന്നീസ് തിരിച്ചു ചോദിച്ചു.
“ഞാനെങ്ങും ആരോടും പറഞ്ഞില്ല. എനിക്കെന്നാ മാനം ഒന്നുവില്ലേ? നീ പോടീ! നീയാരിക്കും
പറഞ്ഞൊണ്ട് നടന്നത്. നാണവില്ലാത്തത്!”
“ഡെന്നീസെ ഡാഷ് മോനെ!”
അമീഷയുടെ ശബ്ദം ഉയർന്നു.
“പെമ്പിള്ളേരുടെ വായീന്ന് തെറി കേക്കണ്ടേ പൊലയാടി മോനെ, വായടക്കി വെച്ചോണം…ങ്‌ഹാ!”
“നിങ്ങൾ അക്കാര്യം പറഞ്ഞ് അടിയുണ്ടാക്കണ്ട,”
രാഗിണി ചരിച്ചു.
“എടാ പന്നീ ഡെന്നീസെ, ഇവള് നിനക്ക് കയ്യേപ്പിടിച്ച് തരുമ്പം ഞാനാ ജനലിനപ്പറത്ത്
ഒണ്ടാരുന്നെടാ…പൊരിഞ്ഞ സുഖംകൊണ്ട് നീയും ഇവളും ഓരോന്ന് വിളിച്ചുകൂവുവല്ലാരുന്നോ…
അതെങ്ങനാ സിബ്ബഴിച്ച് കഴിഞ്ഞാ രണ്ടിൻറ്റെം വാ നിറച്ചും തൃശൂർ പൂരത്തിന്റെയത്രേം
സൗണ്ടാ!”
“ഒന്ന് മിണ്ടാതിരി”
അരുൺ ശബ്ദമുയർത്തി.
“എന്റെ കോൺസെൻട്രെഷൻ പോകുന്നു..ഞാൻ മാഡത്തിനെ ശരിക്കൊന്ന് നോക്കട്ടെ,”
അന്ന് സോഫിയ പറഞ്ഞതൊന്നും ആൺകുട്ടികൾ കേട്ടുകാണാൻ സാധ്യതയില്ല. പീരിയഡ്
അവസാനിക്കരുതേ എന്നായിരുന്നു ഓരോരുത്തരും ആഗ്രഹിച്ചത്.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ അവർ മുമ്പിലൂടെ നീങ്ങുന്ന രവിചന്ദ്രനെ കണ്ടു.
“രവി,”
അടുത്തെത്തി ഡെന്നിസ് അവന്റെ തോളിൽ പിടിച്ചു.
“എങ്ങനെയുണ്ട് പുതിയ മാഡം?”
രവി നിരുന്മേഷവാനായി അവരെ നോക്കി.
“യാ, ഷിയീസോക്കെ…ഗുഡ് കമാൻഡ് ഓവർ ലാങ്ങ്വേജ്…”
അവൻ പറഞ്ഞു.
“എടാ വിശ്വാമിത്രാ ലാങ്‌വേജ് ..മാങ്ങാത്തൊലി ഒന്നും അല്ല..മാഡത്തിനെ കാണാൻ എങ്ങനെ
ഉണ്ടെന്ന്?”
രവിയുടെ മുഖമിരുണ്ടു. കണ്ണുകൾ ക്രുദ്ധമായി. അവൻ മുമ്പിൽ നിൽക്കുന്നവരെ രൂക്ഷമായി
നോക്കി.
“ഡെന്നിസ് ഐ ടോൾഡ് യൂ..ഇതുപോലെ ഉള്ള സംസാരങ്ങൾ ഒന്നും എനിക്കിഷ്ടല്ലെന്ന്.. ദെൻ വൈ
ദ ഹെൽ ഡൂ യൂ കണ്ട്ടിന്യൂ ടോക്കിങ് ലൈക് ദിസ്?”
“ഇതൊക്കെ നോർമൽ അല്ലെ രവി?”
അവന്റെ ഭാവം കണ്ടപ്പോൾ അമീഷ ചോദിച്ചു.
“നീയെന്തിനാ ഇങ്ങനെ ഇ പ്രായത്തിൽ നോർമ്മലായി എല്ലാവരും കാണുന്ന കാര്യങ്ങളെയൊക്കെ
പുച്ഛിച്ച് സംസാരിക്കുന്നെ?”
“എല്ലാവരും?”
കലിപ്പ് വിടാതെ രവി ചോദിച്ചു.
“ഈ ക്യാമ്പസിലെ എല്ലാ ആൺകുട്ടികളും പെൺകുട്ടികളും നിങ്ങൾ ഇഷ്ടപ്പെടുന്നതൊക്കെ
ഇഷ്ടപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ?”
“നിനക്ക് കാര്യമായ കേടുണ്ട്!”
രാഗിണി പറഞ്ഞു.
“എന്തിനാ ഈ ഫ്രോഡ് എക്സ്പ്രഷൻസൊക്കെ? ഒറ്റ പെണ്ണിനേം നോക്കത്തില്ല…അങ്ങനെ
ഒള്ളോമ്മാര് മഹാപെർവേർട്ട് അരിക്കൂന്നെല്ലാർക്കും അറിയാം!”
രവി ചന്ദ്രൻ അവളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നെ അവളുടെ നേരെ അടുത്തു.
കൂട്ടുകാർക്ക് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അവൻ രാഗിണിയെ പിടിച്ച്
വലിച്ചടുപ്പിച്ച് അവളുടെ അധരം കടിച്ചമർത്തി ചുംബിച്ചു.
അധരം പല്ലുകൾക്കിടയിലേക്കെടുത്ത് കടിച്ചു വലിച്ചു.
അഞ്ചു സെക്കൻഡ് നേരം ആ നില തുടർന്നു.
“മതിയോ?”
കിതച്ചുകൊണ്ട് അവൻ ചോദിച്ചു.
“ഇപ്പം ഞാൻ നോർമൽ തന്നെയാണ് എന്ന് മനസ്സിലായില്ലേ സർവ്വേക്കാരിക്കും
കൂട്ടുകാർക്കും?”
“എടാ?”
ഡെന്നിസ് രവിയുടെ നേരെ ചീറി.
“എന്നാ പോക്രിത്തരവാടാ കാണിച്ചേ?”
രവി അവന്റെ നേരെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
“ശൂരത്തോം ആണത്തോം സെക്യൂരിറ്റി ഗാർഡിന്റെ ഉത്തരവാദിത്തോം കാണിക്കേണ്ടത് ഏതെങ്കിലും
ഒരുത്തൻ അവരാധിച്ച് കഴിഞ്ഞതിന് ശേഷമല്ല…അതിന് മുമ്പാ! കൊറേ കൂട്ടുകാര്
വന്നേക്കുന്നു! ഇക്കണക്കിന് ഇവളെ ആരേലും റേപ്പ് ചെയ്താരുന്നേലോ?”
എല്ലാവരെയും ഒരിക്കൽകൂടി മാറി മാറി നോക്കിയതിന് ശേഷം രവി പോയി.
“സോറീഡാ,”
അരുൺ രാഗിണിയുടെ തോളിൽ പിടിച്ചു.
“അവൻ പെട്ടെന്നെങ്ങനെ ചെയ്തപ്പം ഞങ്ങള് ഒന്ന് പതറിപ്പോയി…സോറി…”
കൂട്ടുകാർ രാഗിണിയെ തന്നെ നോക്കി. അവൾ കരയുമെന്നും പൊട്ടിത്തെറിക്കുമെന്നും തങ്ങളെ
അധിഷേപിക്കുമെന്നും അവർ കരുതി.
“എന്തേലും ഒന്ന് പറയെടീ,”
ഡെന്നിസ് പറഞ്ഞു.
“എന്ത് പറയാൻ!”
രാഗിണി മുറിപ്പാട് വീണ തന്റെ അധരത്തിൽ വിരലമർത്തി.
“ഇത്രേം സ്വീറ്റായി ഒരു കിസ്സ് കിട്ടുന്നത് ഇതാദ്യമാണ്…! അവനെ അങ്ങ് കല്യാണം
കഴിച്ചോലെന്നാന്നാ എന്റെ ആലോചന!”
“ആഹാ!”
ഡെന്നിസ് ചിരിച്ചു.
“അപ്പോൾ അങ്ങനെയായോ! ഇത്രേയുള്ളൂ പെണ്ണിന്റെ കാര്യം! കൊള്ളാവുന്ന ഒരുത്തൻ ഒന്ന്
ശരിക്കും ഞെക്കിപ്പിടിച്ചാ തീരുന്ന മസിലു പിടുത്തവേ ഈ പെണ്ണുങ്ങക്കെല്ലാം ഒള്ളൂ!”
“അതേ!”
രാഗിണി ചൊടിപ്പോടെ പറഞ്ഞു.
“പക്ഷെ കൊള്ളാവുന്നവൻ ആരിക്കണം!”
പിറ്റേ ദിവസം വൈകുന്നേരം.
മേദിനിപുരിയുടെ പച്ചക്കുന്നതിന് മേൽ, പോപ്ലാർ മരങ്ങളുടെ കീഴെ നേർത്ത മഞ്ഞിൻ
പാളികൾക്കിടയിലൂടെ നടക്കുകയായിരുന്നു രവി.
മങ്ങിയ കണ്ണാടിച്ചില്ലുകൾ പോലെ പോപ്ലാർ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ ആകാശം.
ദൂരെ ആരോ പാടുന്നുണ്ടോ?
ഒരു ഇടയപ്പെൺകുട്ടി?
ആകാശത്തെ പ്രണയിക്കുന്ന മഞ്ഞിന്റെ തണുപ്പിലൂടെ അലോസരം സൃഷ്ടിച്ചുകൊണ്ട്
ചിത്രശലഭങ്ങളും ദേശാടനപ്പക്ഷികളും ഒഴുകിപ്പറക്കുന്നു.
രവി നോക്കുമ്പോൾ ലോകത്തിന്റെ അനന്തതയോളം മേദിനിപ്പുരി തണുത്ത് കിടക്കുകയാണ്.
ഈശ്വരന്മാർ കാവലിരിക്കുന്ന കൊടുംപാലമരത്തിന്റെ കീഴ് വരെ പോകണം. അവിടെ
പള്ളിയുറങ്ങുന്ന ബസവേശ്വര മാറമ്മയുടെ തളത്തിൽ ചെന്നിരിക്കണം. അതിന് മുമ്പിലെ
ചതുപ്പ് നോക്കി രാത്രിയേറുവോളവുമിരിക്കണം. ചുറ്റുമുള്ള സർപ്പശിലകളിൽ, പകലുറങ്ങുകയും
രാത്രി ദുഷ്ടസംഹാരം നടത്തുകയും ചെയ്യുന്ന പൂർണ്ണയ്യാവിന്റെ അടഞ്ഞ കണ്ണുകളിൽ,
ഇരുട്ട് അലങ്കാരമായ ഗോമതേശ്വര പാദങ്ങളിൽ ഭൂതവും ഭാവിയും മറന്ന് വർത്തമാനത്തിന്റെ
തേൻ ലഹരി മാത്രമറിഞ്ഞ് ഉറങ്ങണം. ചവിട്ടടിപ്പാതയുടെ വിജനതയിലൂടെ സംഗീതവും നെല്ലിൻ
ചാരായത്തിന്റെ ലഹരിയുമായെത്തുന്ന സിദ്ധപ്പയും ശിവാനിയും വരുമ്പോൾ ഉണരണം…
രവി ചെല്ലുമ്പോൾ കൊടുംപാലമരത്തിന്റെ കീഴ് വിജനമായിരുന്നു.
അവിടെ, മൃദുവായ പുല്ലിന്റെ സ്വാന്തനിപ്പിക്കുന്ന സുഖത്തിൽ അവൻ സിദ്ധപ്പയെയും
ശിവാനിയേയും കാത്ത് കിടന്നു.