⏱️ദി ടൈം – 4⏱️

ഒരുപാട് വൈകി എന്നറിയാം അതിനു ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു കഥ മുഴുവൻ തീർത്ത ശേഷം ഒറ്റ പാർട്ടായി അപ്‌ലോഡ് ചെയ്യാം എന്നാണ് കരുതിയിരുന്നത് എന്നാൽ ലെങ്ത്ത്‌ കൂടിയാൽ ചിലർക്ക് ബുദ്ധിമുട്ടാകും എന്നുള്ളതുകൊണ്ട് ബാക്കിയുള്ള കഥ രണ്ട് പാർട്ട്‌ ആയി അപ്‌ലോഡ് ചെയ്യുന്നു കഥ മുഴുനും ഞാൻ എഴുതി കഴിഞ്ഞു അടുത്ത ഭാഗം അഥവാ ക്ലൈമാക്സ്‌ ഉടൻ അപ്‌ലോഡ് ചെയ്യും കുറിച്ച് പണികൾ കൂടിയേ ബാക്കിയുള്ളു കഥ വായിച്ചു അഭിപ്രായം കമെന്റ് ചെയ്യുക മോശമായെങ്കിൽ തീർച്ചയായും എഴുതുക എങ്കിലെ ക്ലൈമാക്സ്‌ നന്നാക്കാൻ കഴിയു 💙💙

6 മാസങ്ങൾക്ക് മുൻപ്

“അമ്മു നീ ഇതുവരെ റെഡിയായില്ലേ വേഗം വാ ”

അമ്മുവിന്റെ വീട്ടിലേക്കെത്തിയ റിയ അവളെ ഉറക്കെ വിളിച്ചു

“നീ എത്തിയോ ”

പതിയെ പടിക്കെട്ടുകൾ ഇറങ്ങിക്കൊണ്ട് അമ്മു അവളോട് ചോദിച്ചു

“നീ നല്ല ആളാ ഇതുവരെ ഒരുങ്ങിയില്ലേ എന്താടി ഇത് സമയം എത്രയായെന്നറിയാമോ ”

“റിയേ എനിക്ക് ഇന്ന് തീരെ സുഖം തോന്നുന്നില്ലെടി എന്തോ ഒരു വയ്യായിക പോലെ ”

“വേണ്ട മോളെ ഒരൊഴിവും പറയണ്ട അല്ലെങ്കിലും നിനക്കി പ്രശ്നം ഉള്ളതാ എല്ലാം പ്ലാൻ ചെയ്ത ശേഷം അവസാനം എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മാറൽ ഇത്തവണ പറ്റില്ല മോളെ വേഗം റെഡിയായിക്കെ നീതു അവിടെ റെഡിയായി നിൽപ്പുണ്ട് നമുക്ക് വേഗം പോകണം ”

പെട്ടെന്നാണ് അമ്മുവിന്റെ അമ്മ അവിടേക്ക് എത്തിയത്

“റിയമോൾ ആയിരുന്നോ വാ മോളെ ഞാൻ ചായ എടുക്കാം ”

“വേണ്ടമ്മേ ഞാൻ കുടിച്ചതാ ദാ ഇവളോട് ഒന്ന് വേഗം വരാൻ പറഞ്ഞാൽ മതി ”

“റിയേ ഇവൾക്ക് അത്ര സുഖമില്ലെന്നാ പറയുന്നത് നിങ്ങൾക്ക് മറ്റൊരു ദിവസം പോയാൽ പോരേ “

“അമ്മേ അവിടെ ഇന്നുകൂടിയേ പ്രോഗ്രാം ഉള്ളു ലാസ്റ്റ് ഡേയാണ്‌ ഇവൾക്ക് ഒരു കുഴപ്പവുമില്ല എല്ലാം ആക്ടിങ്ങാ അമ്മു വേഗം വരാൻ നോക്ക് ”

“റിയേ വയ്യെടി ”

“ശെരി നീ വരണ്ട പിന്നെ ഇനി എന്നോട് ഒരിക്കലും മിണ്ടാൻ വന്നേക്കരുത് കേട്ടല്ലോ ”

ഇത്രയും പറഞ്ഞു റിയ പതിയെ തിരിഞ്ഞു

“നിക്കെടി ഞാൻ വരാം പോരേ ഹോ ഇങ്ങനെയൊരു തൊട്ടാ വാടി ”

ഇത്രയും പറഞ്ഞു അമ്മു റൂമിലെക്ക് ചെന്നു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ റെഡിയായി പുറത്തേക്ക് എത്തി

“എങ്ങനെയുണ്ട് റിയേ കൊള്ളാമോ പുതിയ ഡ്രസ്സ്‌ ഒക്കെ കഴുകി ഇട്ടേക്കുവാ ഇതല്പം പഴയതാ ”

ഇട്ടിരിക്കുന്ന ഡ്രെസ്സിനെ ഒന്നുകൂടി നോക്കിയ ശേഷം അമ്മു പറഞ്ഞു

“ഹോ കൊള്ളാടി നീ എന്തിട്ടാലും സൂപ്പറല്ലേ വേഗം വാ സമയം പോയി ”

“റിയേ നിങ്ങൾ എങ്ങനെയാ പോകുന്നത് ”

അമ്മുവിന്റെ അമ്മ റിയയോടായി ചോദിച്ചു

“ബസ്സിലാ അമ്മേ ”

“ഉം ശെരി റിയേ സൂക്ഷിച്ചു പോണേ ഇവൾക്ക് ശ്രദ്ധ അല്പം കുറവാ നീ വേണം ഇവളെ നോക്കാൻ ”

“അതൊക്കെ ഞാൻ ഏറ്റു അമ്മേ നീ വാ അമ്മു ”

ഇത്രയും പറഞ്ഞു റിയ വീടിനു പുറത്തേക്കു നടന്നു ഒപ്പം അമ്മുവും അവർ പതിയെ വീടിനു അല്പം മാറി പാർക്ക് ചെയ്തിരുന്ന ഒരു കാറിനടുത്തേക്കെത്തി

“പുറകിൽ കയറിക്കോ അമ്മു ”

റിയ അമ്മുവിനോടായി പറഞ്ഞു

“കാറോ ഇതെങ്ങനെ ”

“അച്ഛൻ ഇന്ന് കാർ എടുത്തില്ല ഞാൻ പയ്യെ ഇങ്ങ് പൊക്കി എങ്ങനെയുണ്ട് ഇന്ന് നമുക്ക് പൊളിക്കാം ”

“അതിന് ആര് കാർ ഓട്ടിക്കും ”

“ഈ ഞാൻ അല്ലാതെ വേറേ ആര് ”

“അതിന് നിനക്ക് ലൈസൻസ് ഒക്കെ യുണ്ടോ ”

“ഓഹ് പിന്നെ എല്ലാരും ലൈസൻസ് ഉണ്ടായിട്ടല്ലെ വണ്ടിയോടിക്കുന്നത് നീ വാടി ഇത് ഇന്നത്തെക്കല്ലേ ഒരു പ്രശ്നവും ഉണ്ടാകില്ല ”

“റിയേ നീതു എവിടെ അവളെ വീട്ടിൽ ചെന്ന് പിക്ക് ചെയ്യണോ ”

“അവൾ നിന്നെ പോലെയല്ല നേരത്തേ എത്തിയിട്ടുണ്ട് കാറിൽ ഇരിപ്പുണ്ട് “

ഇത്രയും പറഞ്ഞു റിയ കാറിന്റെ ബാക്ക് ഡോർ തുർന്നു കൊടുത്തു ശേഷം ഫ്രണ്ട് ഡോർ തുറന്ന് റിയ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി റിയയുടെ അടുത്തായി തന്നെ ഫ്രണ്ടിൽ നീതുവും ഇരിപ്പുണ്ടായിരുന്നു

“എത്രനേരമായെടി പോയിട്ട് നീയൊക്കെ അവിടെ എന്ത് കഥയും പറഞ്ഞോണ്ട് നിൽക്കുകയായിരുന്നു ”

നീതു അരിശത്തോടെ റിയയോട് ചോദിച്ചു

“എന്റെ പൊന്നോ ദാ ഇവളെ ഒരുക്കി ഇറക്കണ്ടെ എന്നത്തെയും പോലെ ഇന്നും ഉടായിപ്പ് കാണിക്കാൻ നോക്കി ഞാൻ വിടോ കയ്യോടെ പൊക്കിക്കൊണ്ട് പോന്നു ഇവളില്ലാതെ നമുക്കെന്ത് ആഘോഷം ”

“ഞാൻ കള്ളം പറഞ്ഞതൊന്നുമല്ല റിയേ സത്യമായും എനിക്ക് സുഖമില്ലായിരുന്നു ”

“ഓഹ് പിന്നെ ”

“മതി റിയേ വേഗം വണ്ടിയെടുക്ക് നമുക്ക് പോകാം സമയം പോയി ”

ഇത് കേട്ട റിയ വേഗം തന്നെ വണ്ടി മുന്നോട്ടേക്കെടുത്തു

അവർ അല്പദൂരം മുന്നോട്ടേക്കു പോയി പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്

“എല്ലാരും ഒന്നു മിണ്ടാതിരുന്നെ അരുണാ വിളിക്കുന്നെ”

ഇത്രയും പറഞ്ഞു അമ്മു ഫോൺ അറ്റൻഡ് ചെയ്തു

“ഹലോ അരുൺ എന്താ വിളിച്ചത്… ഒ കുറവുണ്ട് അരുൺ ഇപ്പോൾ പ്രശ്നമൊന്നുമില്ല ഉം കൂടെ റിയയും നീതുവും ഉണ്ട് പേടിക്കണ്ടടാ എനിക്ക് ഒരു കുഴപ്പവുമില്ല ഹേയ് അവള് നിർബന്ധിച്ചൊന്നും കൊണ്ടുപോകുന്നതല്ല ഉം ശെരി പിന്നീട് വിളിക്കാം നീ വെച്ചോ ”

ഇത്രയും പറഞ്ഞു അമ്മു ഫോൺ വെച്ചു

“നിന്റെ മറ്റവൻ ആയിരിക്കും അല്ലേ ”

റിയ ചിരിച്ചുകൊണ്ട് ചോദിച്ചു

“അതെ അതിനിപ്പോൾ എന്താ”

“നമുക്കൊന്നുമില്ലേ അവൻ തേച്ചിട്ട് പോകുമ്പോൾ കരഞ്ഞോണ്ട് വരാതിരുന്നാൽ മതി ”

നീതു അമ്മുവിനോടായി പറഞ്ഞു

“തേക്കാൻ ഇത് നിന്റെ മറ്റവൻ അല്ലല്ലോ മോളെ ”

“കണ്ടോ റിയേ ഇവൾക്ക് എന്ത് കുരുവിന്റെ അസുഖം ഉണ്ടെന്നാ പറഞ്ഞത് വരട്ടെ ആന്റിയോട് ഇവളുടേയും ആ അരുണിന്റെയും എല്ലാ ചുറ്റികളിയും പൊക്കികൊടുക്കണം ”

“വേഗം ചെന്ന് പറഞ്ഞോ അമ്മക്ക് എല്ലാം അറിയാം ”

“നല്ല അമ്മയും മോളും അമ്മയായാൽ ഇങ്ങനെ തന്നെ വേണം ഒറ്റമോളല്ലെ അതിന്റെ കേടാ ഇവൾക്ക്”

“എടി നീ ”

“രണ്ടും ഒന്ന് നിർത്തിക്കെ പണിപാളിയെന്നാ തോന്നുന്നത് ”

റിയ പരിഭവത്തിൽ പറഞ്ഞു

“എന്താടി ”

“ടീ പോലീസ് ചെക്കിങ് പിടിച്ചാൽ അതോടെ തീർന്നു എല്ലാ പരുപാടിയും പൊളിയും പിന്നെ വീട്ടുകാരുടെ കയ്യിന്ന് കിട്ടുന്നത് വേറേ ”

“റിയേ നീ വണ്ടി തിരിക്ക് ”

പെട്ടന്നാണ് കുറച്ചകലെ മാറിനിന്ന പൊലീസുകാർ കാറിനു നേരെ നോക്കി അങ്ങോട്ടേക്ക് കൈ കാട്ടി വിളിച്ചത്

“തേഞ്ഞെടി അവര് വിളിക്കുന്നുണ്ട് എന്ത് ചെയ്യും ”

റിയ അവരോടായി ചോദിച്ചു

“പിടികൊടുക്കാം വേറേ വഴിയില്ല ”

അമ്മു റിയയോടായി പറഞ്ഞു

“ഒന്ന് പോയേ അമ്മു എന്റെ വീട്ടിലെങ്ങാനുമറിഞ്ഞാൽ പിന്നെ അത് മതി റിയേ നീ വണ്ടി തിരിച്ചെടുക്ക് നമുക്ക് വേറേ വഴിക്ക് പോകാം വേഗം വിട്ടോ ”

ഇത് കേട്ട റിയ വേഗം വണ്ടി തിരിച്ചു മുന്നോട്ടേക്കു പാഞ്ഞു

“വേഗം വിട് റിയേ ഇല്ലെങ്കിൽ അവർ പുറകേ വരും ”

റിയ കുറച്ചു കൂടി വേഗത്തിൽ വണ്ടി ഓടിച്ചു

“മതി റിയെ സ്പീഡ് കുറക്ക് ആരും പുറകെയൊന്നും വരുന്നില്ല ”
അമ്മു റിയയോടായി പറഞ്ഞു

“ആ “അടുത്ത നിമിഷം ശക്തമായ എന്തോ അവരുടെ കാറിൽ വന്നിടിച്ചു ആ കാർ പല തവണ റോഡിലൂടെ ഉരുണ്ട് റോഡിന്റെ മദ്യഭാഗത്ത്‌ തല കീഴായ് കിടന്നു

പല തരത്തിലുള്ള ശബ്ദങ്ങൾ കെട്ടാണ് റിയ തന്റെ കണ്ണുകൾ തുറന്നത് അവൾ അപ്പോഴും ആ കാറിനുള്ളിൽ തന്നെയായിരുന്നു അവളുടെ ശരീരത്തിന്റെ പല ഭാഗത്തും ശക്തമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു

“ആ “അവൾ പതിയെ സൈഡിലേക്ക് തിരിഞ്ഞു നോക്കി അവിടെ അവൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നീതുവിനെയായിരുന്നു

“നീതു.. റിയ ഏങ്ങിക്കൊണ്ട് അവളെ വിളിച്ചു എന്നാൽ അവളിൽ നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല അവൾ പൂർണമായും ചലനമറ്റുകിടക്കുകയായിരുന്നു

റിയ പണിപ്പെട്ട് പിന്നിലേക്ക് നോക്കി പിന്നിലെ സീറ്റിൽ അമ്മു ഉണ്ടായിരുന്നില്ല പെട്ടെന്ന് തന്നെ കാറിന്റെ മുൻ ഗ്ലാസ് തകർക്കപ്പെട്ടു ആരൊക്കെയോ ചേർന്ന് റിയയെ പുറത്തേക്കെടുത്തു

“അമ്മു.. നീതു” അപ്പോഴും റിയ ഇത്തരത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു

അവിടെ ആകെ ജനങ്ങൾ നിറഞ്ഞിരുന്നു

“രണ്ട് പിള്ളേര് തീർന്നെന്നാ തോന്നുന്നത് ”

അവിടെ കൂടി നിന്ന വരിൽ ഒരാളുടെ ശബ്ദം റിയയുടെ ചെവിയിലെത്തി

“നീതു..”റിയ അവളെ താങ്ങി എടുത്തവരിൽ നിന്ന് കുതറി മാറുവാൻ ശ്രമിച്ചു

“അമ്മു എവിടെ അവരെ രക്ഷിക്ക് ”

റിയയുടെ കണ്ണുകൾ നിറഞ്ഞോഴുകി പെട്ടെന്ന് തന്നെ ആളുകൾ അടുത്ത് നിന്നിരുന്ന ആംബുലൻസിൽ അവളെ കയറ്റി

**************—–************—–

ആരോ കയ്യിൽ പിടിത്തമിട്ടപ്പോഴായിരുന്നു അവൾ പഴയ ഓർമകളിൽ നിന്ന് പുറത്തേക്കു വന്നത്

“റിയ ”

അത് സാം ആയിരുന്നു

റിയ വേഗം തന്നെ നിറഞ്ഞിരുന്ന തന്റെ കണ്ണുകൾ തുടച്ചു ശേഷം സാമിന്റെ കൈ തട്ടി മാറ്റി

“മാറി നിൽക്ക് എന്റെ അടുത്ത് വരരുത് ”

ഇത്രയും പറഞ്ഞു റിയ മുന്നോട്ടേക്കു നടന്നു

“റിയാ ”

സാം അവളെ വിളിച്ചെങ്കിളിലും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുന്നോട്ട് തന്നെ നടന്നു

“ആ..” ദേഷ്യം കൊണ്ട് സാം സ്വയം അലറി

അല്പസമയത്തിനു ശേഷം സാം വീട്ടിൽ

“എവിടെയായിരുന്നെടാ ഇതുവരെ ”

അവനടുത്തേക്കുവന്ന ചേച്ചി അവനോടായി ചോദിച്ചു പെട്ടെന്നാണ് അവൾ സാമിന്റെ മുഖത്തെ അടികൊണ്ട പാട് കണ്ടത്

“സാമേ ഇതെന്താടാ ആരാടാ നിന്നെ തല്ലിയത് ”

“എന്നെ ആരും ഒന്നും ചെയ്തില്ല എന്നെ ഒന്ന് വെറുതെ വിടാമോ”

“ഒന്നുമില്ലേ ഒന്നുമില്ലാന്നിട്ടാണോ നിന്റെ കവിൾ ഇങ്ങനെ വീങ്ങിയിരിക്കുന്നത് ”

എന്നാൽ സാം മറുപടിയൊന്നും നൽകാതെ റൂമിനുള്ളിൽ കയറി കതകടച്ചു

“ഇവന്റെ അഹങ്കാരം ഇത്തിരികൂടുന്നുണ്ട് എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന് ”

ഇത്രയും പറഞ്ഞു ലിസി തന്റെ ഫോൺ കയ്യിലെടുത്തു

അല്പസമയത്തിനു ശേഷം സാമിന്റെ വീടിനുമുന്നിൽ

“എന്താ ചേച്ചി ഈ നേരത്ത്‌ വരാൻ പറഞ്ഞത് ഞാൻ പഠിച്ചോണ്ടിരിക്കുകയായിരുന്നു ”

ജൂണോ തന്നെ കാത്തു വീടിനു മുറ്റത്തു നിന്ന ലിസിയോടായി പറഞ്ഞു

“പഠിക്കാൻ അതും നീ ഒന്ന് പോയേടാ നീ ട്യൂഷനു വരുമ്പോൾ മാത്രമാണ് ബുക്ക്‌ തുറക്കുന്നത് എന്നെനിക്ക് നന്നായി അറിയാം ”

“ഇത് പറയാനാണോ ചേച്ചി എന്നോട് വരാൻ പറഞ്ഞത് ”

“അല്ലടാ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് “

“എന്ത് കാര്യം ”

“അത് പിന്നെ നമ്മുടെ സാമിന് എന്താടാ പറ്റിയത് ”

“ഓഹ് അത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമല്ലേ അവനെന്താ പറ്റിയത് ”

“അതാടാ ഞാനും ആലോചിക്കുന്നത് അവൻ ആളാകെ മാറി ഇപ്പോ പഴയ സാമേ അല്ല ചിലപ്പോഴൊക്കെ എന്നെക്കാൾ മുതിർന്ന പോലെയാ അവന്റെ സംസാരം ”

“അപ്പോൾ ചേച്ചിക്കും അത് തോന്നിയല്ലേ ”

“അതേടാ എനിക്കാണെങ്കിൽ അവന്റെ ഈ പെരുമാറ്റം കണ്ട് പേടിയാകുന്നുണ്ട് പിന്നെ ഇന്ന് അവൻ സ്കൂളിൽ ആരോടെങ്കിലും തല്ലുണ്ടാക്കിയോ ”

“തല്ലോ ചേച്ചിയെന്താ അങ്ങനെ ചോദിച്ചത് ”

“ടാ ഇന്നവൻ വീട്ടിൽ വന്നപ്പോൾ കവിളെല്ലാം വീങ്ങിയിരുന്നു ആരോ തല്ലിയപോലുള്ള പാടും കവിളിലുണ്ടായിരുന്നു നീ അതൊന്നും കണ്ടില്ലേ ”

“ഞാൻ എങ്ങനെ കാണാനാ ചേച്ചി ഇപ്പോൾ അവൻ ഏത് നേരവും അവളുടെ കൂടെയല്ലേ ”

“ഏതവളുടെ നീ ആരുടെ കാര്യമാ ജൂണോ ഈ പറയുന്നേ ”

“(ദൈവമേ തുലഞ്ഞ് )ഏതവൾ ഞാൻ ഇപ്പോൾ വല്ലതും പറഞ്ഞോ ”

“ജൂണോ കളിക്കരുത് സത്യം പറയടാ ഏത് പെണ്ണിന്റെ കാര്യമാ നീ പറഞ്ഞത് എന്നോട് ഒളിക്കാൻ നോക്കണ്ട ”

“അത് പിന്നെ ചേച്ചി ”

“പറയടാ സാമിന്റെ നല്ലതിനു വേണ്ടിയാ ഞാൻ ചോദിക്കുന്നത് ”

“അത്.. അവളൊരു സൈക്കോയാ ചേച്ചി ക്ലാസ്സിൽ പുതുതായി വന്ന ഒരുത്തി ”

“അവൾ കാരണമാണോ സാം ഇങ്ങനെ മാറിയത് ”

“ആണെന്നാ തോന്നുന്നത് അവനവളോട് മുടിഞ്ഞ പ്രേമമല്ലേ ”

“അവളുടെ പേരെന്താ ”

“റിയ ആള് ഭയങ്കര അഹങ്കാരിയാ ചേച്ചി ”

“റിയ അപ്പോൾ അന്ന് കാലത്ത് അവൻ അവളുടെ പേരാണ് പറഞ്ഞതല്ലേ ”

“പിന്നെ ചേച്ചി പറഞ്ഞില്ലേ അവന്റെ മുഖത്ത്‌ ആരോ തല്ലിയ പാടുണ്ടായിരുന്നുവെന്ന് അത് അവളായിരിക്കും എനിക്കുറപ്പാ ”

“ഉം മനസ്സിലായി എന്നാൽ നീ പൊക്കോ പിന്നെ അവനെയും അവളെയും പറ്റി എന്ത് വിവരം കിട്ടിയാലും എന്നോട് വന്ന് പറയണം ശെരി നാളെ കാണാം ”

ഇത്രയും പറഞ്ഞു ലിസി വീടിനുള്ളിലേക്ക് കയറി

“എന്തടി ഇത് “

വീട്ടിലേക്ക് കയറിയ ലിസിയോടായി അവളുടെ അമ്മ ചോദിച്ചു

“എന്താ അമ്മേ പ്രശ്നം എന്തിനാ ബഹളം വെക്കുന്നത് ”

“നിനക്കെന്താ ആ ചെറുക്കനുമായി രാത്രി ഒരു സംസാരം അവൻ കുറച്ചു മുൻപല്ലേ ട്യൂഷൻ കഴിഞ്ഞു പോയത് ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി ”

“ആരെങ്കിലും കണ്ടാൽ എന്താ കുഴപ്പം ”

“ഇവളെക്കൊണ്ട് ടി എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കണ്ട ആദ്യം ട്യൂഷൻ പഠിപ്പിക്കണം എന്ന് പറഞ്ഞു ഇപ്പോ..”

“അതെ അമ്മയുടെ ഊഹം ശെരിയാ ഞാനും ആ ജൂണോയും തമ്മിൽ മുടിഞ്ഞ പ്രേമത്തിലാ എന്താ ഇപ്പൊ പ്രശ്നം ”

“എടീ ഒരുംപെട്ടോളെ കുടുംബത്തിന്റെ മാനം കളയാനാണോ നിന്റെ ഉദ്ദേശം ”

“എന്റെ പൊന്നമ്മേ എന്റേ പുറകേ നടന്ന് ഇങ്ങനെ സ്‌പൈ വർക്ക് നടത്താതെ മോന്റെ കാര്യം കൂടി ഒന്ന് ശ്രദ്ധിക്ക് ഇല്ലങ്കിൽ അവൻ കൈ വിട്ടുപോകും ”

ഇത്രയും പറഞ്ഞു ലിസി തന്റെ റൂമിലേക്ക് പോയി

“ദൈവമേ ഇവൾ ഇതെന്തിനുള്ള പുറപ്പാടാ ”

ഇതേ സമയം സാം തന്റെ റൂമിൽ അസ്വസ്ഥതനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു

“അവളുടെ ഉള്ളിൽ ഇത്രയും ദുഃഖം ഉണ്ടായിരുന്നോ ഈ ഒരവസ്ഥയിലും അവളോടൊപ്പം നിൽക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകാരണം തന്നെയാകും അവൾ… ഇല്ല ഞാൻ അവളെ ഒരിക്കലും ഒറ്റക്കാക്കില്ല എങ്ങനെയെങ്കിലും അവളുടെ മനസ്സിനെ ശാന്തമാക്കണം അവളെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം ”

ഇത്രയും പറഞ്ഞു സാം റിയയുടെ ഡയറി കയ്യിലേക്കെടുത്തു ശേഷം അതിലേക്കു തന്നെ നോക്കിയിരുന്നു

അല്പസമയത്തിനു ശേഷം

“റിയ എന്താ ഇതുവരെയും ഒന്നും എഴുതാത്തത് അവളിപ്പോൾ ഏത് മാനസികാവസ്ഥയിലായിരിക്കും അവൾ ഇന്നും വീട്ടിൽ തനിച്ചാണെങ്കിലോ ”
സാം പതിയെ തന്റെ റൂമിൽ ഇട്ടിരുന്ന കലണ്ടറിലേക്കു നോക്കി

“ഇല്ല എനിക്കിനി തീരെ സമയമില്ല 3 ദിവസം ഇനി മൂന്നു ദിവസം കൂടി മാത്രം ചിലപ്പോൾ അതിനു മുൻപ് തന്നെ എനിക്കവളെ നഷ്ടപ്പെട്ടേക്കാം ഇല്ല അവളെ രക്ഷിക്കാൻ എനിക്കു ലഭിച്ച ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല ”

ഇത്രയും പറഞ്ഞു സാം ഡയറി പതിയെ കിടക്കയിലേക്കിട്ടു പെട്ടെന്നാണ് അതിൽ അക്ഷരങ്ങൾ തെളിയാൻ തുടങ്ങിയത്

“വേദനയേറിയ ഒരു ദിവസം കൂടി കടന്നു പോയിരിക്കുന്നു ആരും എന്നെ മനസ്സിലാക്കുന്നില്ല അരുണിനും അമ്മുവിന്റെ അമ്മയ്ക്കും എല്ലാവർക്കും എന്നോട് വെറുപ്പാണ് അവരുടെ എല്ലാ സന്തോഷവും അപഹരിച്ചവളാണ് ഞാൻ അന്ന് ഞാൻ ആ കാർ എടുത്തില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്റെ നീതു അവളുടെ ജീവനറ്റ ശരീരം ഇപ്പോഴും എന്റെ കൺമുന്നിലുണ്ട് എന്തിനായിരുന്നു ആ അപകടത്തിൽ നിന്ന് ഞാൻ മാത്രം രക്ഷപ്പെട്ടത് അന്ന് മരിച്ചിരുന്നെങ്കിൽ എനിക്കിത്രയും വിഷമിക്കേണ്ടിവരുമായിരുന്നില്ല കൂടാതെ ഇന്ന് സാമും എല്ലാം അറിഞ്ഞു അവൻ ഇതൊന്നുമറിയരുത് എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നാൽ ഞാൻ ഒരു കൊലയാളിയാണെന്ന് അവൻ അറിഞ്ഞിരിക്കുന്നു അരുണും അമ്മുവിന്റെ അമ്മയും എന്നെ ആട്ടി അകറ്റിയപ്പോൾ പോലും ഉണ്ടാകാത്ത വേദനയായിരുന്നു സാമിനെ അവിടെ കണ്ടപ്പോൾ എനിക്കുണ്ടായത് അവൻ ഒന്നും അറിയരുത് എന്ന എന്റെ സ്വാർത്ഥത മൂലമായിരിക്കാം അത് ഞാൻ പോലും അറിയാതെ ഞാൻ അവനെ സ്നേഹിക്കാൻ തുടങ്ങിയിരിക്കും എനിക്കതിനുള്ള അർഹതയില്ല എന്നറിഞ്ഞിട്ടുപോലും എന്നെ അവനിഷ്‌ടമാണോ? ആണെങ്കിൽ തന്നെ ഇപ്പോൾ അതോർത്ത്‌ അവൻ ദുഖിക്കുന്നുണ്ടാകും മറ്റന്നാൾ എന്റെ ജന്മദിനമാണ് അച്ഛൻ അത് ഓർക്കുന്നു കൂടി ഉണ്ടാകില്ല ഓരോ തവണയും എന്റെ പിറന്നാളിന് എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ കൂട്ടുകാർ അവരും ഞാൻ കാരണം.. ഇപ്പോൾ ഞാൻ ജീവിക്കുന്നത് തന്നെ അമ്മു എന്നെങ്കിലും ഉണരും എന്നുള്ള ഒറ്റ പ്രതീക്ഷയിലാണ് എനിക്കവളോട് മാപ്പ് ചോദിക്കണം അതു മാത്രമാണ് എന്റെ ജീവിതത്തിൽ ഇനി അവശേഷിക്കുന്ന ഏക കാര്യം അമ്മുവിന്റെ ജീവന് പകരമായി ദൈവത്തിന് എന്റെ ജീവൻ വേണമെങ്കിൽ അതും ഞാൻ സന്തോഷത്തോടെ നൽകും ”

ഇത്രയും വായിച്ച ശേഷം സാം പതിയെ കിടക്കയിലേക്കിരുന്നു

“ഞാൻ എന്താണ് ചെയ്യുക എനിക്ക് എന്താണ് ചെയ്യാൻ പറ്റുക അവളെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ഒരു വഴിയുമില്ലേ ഇങ്ങനെ ഒന്നും ചെയ്യാനാകാതെ കാഴ്ചക്കാരനായി നിൽക്കാനായിരുന്നോ ഞാൻ ഇങ്ങോട്ടേക്കു തിരികെ എത്തിയത് അവളുടെ മരണം വീണ്ടും കാണാനാണോ ദൈവം വീണ്ടും എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് എന്നെ ഇനിയും ശിക്ഷിച്ചു മതിയായില്ലേ ”

ഇത്രയും പറഞ്ഞു സാം പൊട്ടിക്കരയാൻ തുടങ്ങി

“എന്തെങ്കിലും എന്തെങ്കിലും ഒരു വഴി എനിക്ക് കാണിച്ചു താ എനിക്കിനിയും അവളെ നഷ്ടപ്പെടുത്താനാകില്ല ”

കരഞ്ഞു കലങ്ങിയ കണ്ണുമായി സാം എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു

********************——**************

“നിങ്ങൾ അറിഞ്ഞോ റിയ ആത്മഹത്യ ചെയ്തു ”

ക്ലാസ്സ്‌ ലീഡർ എല്ലാവരോടുമായി പറഞ്ഞു

” റിയാ..”

ഒരു നില വിളിയോടെ സാം പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു

“ഇല്ല.. അങ്ങനെയൊന്നും സംഭവിച്ചുകാണില്ല ”

പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്ന് ലിസി അകത്തേക്കുവന്നത്

“എന്താടാ നിനക്ക് അതിരാവിലെ തന്നെ ഏതവളുടെ പേരാ ഈ വിളിച്ചു കൂവുന്നേ ”

“ചേച്ചി മാറ് എനിക്ക് പോകണം ”

ഇത്രയും പറഞ്ഞു സാം ബാത്ത് റൂമിലേക്കു പോകുവാനായി ഒരുങ്ങി

“സാമേ ഏതാടാ ആ പെണ്ണ് ആരാടാ ഈ റിയ ”

“എനിക്കറിയില്ല ചേച്ചി മാറിനിൽക്ക് ”

“പക്ഷെ എനിക്കറിയാം ജൂണോ എന്നോട് എല്ലാം പറഞ്ഞു അവളുമായുള്ള കൂട്ടുകെട്ട് മര്യാദക്ക് അവസാനിപ്പിച്ചോ ക്ലാസ്സിൽ നടന്ന എല്ലാ കാര്യവും ഞാൻ അറിഞ്ഞു അവൾ നല്ല പെണ്ണല്ല സാമേ ”

“മാറി നിക്കെടി കോപ്പേ അവളെപറ്റി നിനക്കെന്തറിയാം എന്തറിയാമെന്ന് നിന്നെ പോലുള്ളവർ കാരണമാ അവൾ ഈ അവസ്ഥയിലായത് ആരെങ്കിലും അവളെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ഒന്ന് കൂടെ നിന്നെങ്കിൽ അവൾ ഒരിക്കലും ഇങ്ങനെയാകില്ലായിരുന്നു ”

ഇത്രയും പറഞ്ഞു ലിസിയെ തള്ളിമാറ്റിയ ശേഷം സാം മുന്നോട്ട് നടന്നു

അല്പസമയത്തിനുള്ളിൽ തന്നെ സാം വീട്ടിൽ നിന്ന് പുറത്തേക്കെത്തി ശേഷം മുന്നോട്ടേക്കു നടന്നു

“ആദ്യം റിയയുടെ വീട്ടിലേക്കു പോകാം അവൾക്കൊന്നുമില്ലെന്ന് ആദ്യം ഉറപ്പു വരുത്തണം ”

അല്പനേരത്തിനു ശേഷം സാം റിയയുടെ വീടിനു മുൻപിലെത്തി

“ഗേറ്റ് പൂട്ടിയിരിക്കുകയാണല്ലോ അപ്പോൾ അവൾ സ്കൂളിലേക്കുപോയി കാണും ”

ഇത്രയും പറഞ്ഞു സാം തന്റെ വാച്ചിലേക്കു നോക്കി

“ഹോ സമയം പോയല്ലോ ”

ഇത്രയും പറഞ്ഞു സാം വേഗത്തിൽ മുന്നോട്ടോടി

*******************************

എന്താ സാം ഇത് ഇത്രയും ലേറ്റായാണോ ക്ലാസ്സിലേക്കുവരുന്നത് ക്ലാസ്സിലേക്ക് വൈകിയെത്തിയ സാമിനോടായി സാർ ചോദിച്ചു

എന്നാൽ സാം അപ്പോഴും ഒഴിഞ്ഞു കിടക്കുന്ന റിയയുടെ സീറ്റ്‌ നോക്കി നിൽക്കുകയായിരുന്നു

“(അവൾ സ്കൂളിലെത്തിയില്ലേ )”

“എന്താ സാം ഒന്നും പറയാനില്ലേ ”

സാർ വീണ്ടും സാമിനോടായി ചോദിച്ചു

“സാർ അത് ”

ശെരി കയറി ഇരിക്ക് ഇനി വൈകിവന്നാൽ ക്ലാസ്സിൽ കയറാം എന്ന് കരുതണ്ട

ഇതുകേട്ട സാം പതിയെ തന്റെ ബെഞ്ചിലേക്ക് വന്നിരുന്നു ശേഷം ഒന്നുകൂടി റിയയുടെ സീറ്റിലേക്കു നോക്കി

ആ ക്ലസ്സ് വളരെ വേഗം കടന്നുപോയി സാമിന്റെ മനസ്സ് വളരെയേറെ അസ്വസ്ഥമായിരുന്നു

“അവളിതെവിടെ പോയതായിരിക്കും ഇനിയും ഇവിടെ തന്നെയിരുന്നാൽ ശെരിയാകില്ല അവൾ എവിടെയാണെങ്കിലും കണ്ടെത്തിയേ പറ്റു ”

“എന്താ അളിയാ ഈ ചിന്തിക്കുന്നേ ”

പെട്ടെന്നാണ് ജൂണോ സാമിന്റെ അടുത്തേക്ക് വന്നിരുന്നത്

“ജൂണോ നീ റിയയെ കണ്ടോ ”

“ഞാൻ ഒന്നും കണ്ടില്ല അല്ലെങ്കിൽ തന്നെ അവളെ നോക്കലാണോ എന്റെ പണി ”

“ശെരി ഞാൻ ഇറങ്ങുവാ ”

ഇത്രയും പറഞ്ഞു സാം ബാഗ് കയ്യിലെടുത്തു ”

“പോകുന്നെന്നോ എങ്ങോട്ട് ”

“അറിയില്ല എങ്ങനെയും റിയയെ കണ്ടെത്തണം ”

“ഹോ വീണ്ടും റിയ നിനക്കെന്താടാ അവള് വന്നോളും അവളെ കണ്ടെത്താൻ നീ ആരാ നിന്നെ നന്നായി ശ്രദ്ധിക്കാനാ ലിസി ചേച്ചി എന്നോട് പറഞ്ഞിരിക്കുന്നത് അതുകൊണ്ട് നീ അവളുടെ കാര്യമൊക്കെ മറന്നിട്ട് ആ പഴയ സാം ആയിക്കെ ”

എന്നാൽ സാം ജൂണോ പറഞ്ഞതു ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടേക്കു നടന്നു

“ടാ അടുത്തത് കെമിസ്ട്രി ലാബാ ഇന്ന് അസൈൻമെന്റ് വെക്കണ്ടേ ”

ജൂണോ സാമിനോടായി വിളിച്ചു പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി

“നീ ഇപ്പോൾ എന്താ പറഞ്ഞത് ”

“നിനക്കെന്താ ചെവികേൾക്കില്ലേ ഇന്ന് ലാബ് ഉണ്ടെന്ന് അസൈൻമെന്റ് വെക്കാനുള്ളതല്ലേ നീ അതും മറന്നോ ”
“(അതെ ഇന്നായിരുന്നു ആ ദിവസം ഞാൻ മരിക്കാൻ ഉറപ്പിച്ച ദിവസം റിയ ആദ്യമായി എന്നോട് സംസാരിച്ച ദിവസം ഞാൻ മരിക്കാനായി കെട്ടിടത്തിനുമുകളിലേക്കു ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു അവളായിരുന്നു അന്നെന്നെ തടഞ്ഞത് ഒരുപക്ഷെ അവളും അന്നവിടെ വന്നത്… ഇല്ല..”)

സാം വേഗം തന്നെ ജൂണോയെ തള്ളിമാറ്റി മുന്നോട്ടേക്കോടി

“എങ്ങോട്ടേക്കാടാ കോപ്പേ ഓടുന്നേ ഞാനും വരുന്നു ”

ഇത്രയും പറഞ്ഞു ജൂണോ സാമിന്റെ പുറകേ ഓടി എന്നാൽ പെട്ടെന്നായിരുന്നു രാഹുലും കൂട്ടുകാരും ജൂണോയുടെ മുന്നിൽ വന്നു നിന്നത്

“എങ്ങോട്ടാ ജൂണോ കൂട്ടാ ഇത്ര ദൃതിയിൽ ”

രാഹുൽ ജൂണോയോടായി ചോദിച്ചു

“അത് പിന്നെ..”

“നീ ഇങ്ങു വന്നേ ഞാൻ ചോദിക്കട്ടെ”

ഇത്രയും പറഞ്ഞ് രാഹുലും കൂട്ടുകാരും ജൂണോയെ ക്ലാസ്സിലേക്കു പിടിച്ചു കയറ്റി ഇതേ സമയം പടിക്കെട്ടുകളിലൂടെ മുകളിലേക്കോടുകയായിരുന്നു സാം അവൻ വേഗം തന്നെ ടെറസിനുമുകളിലേക്കെത്തി അവിടെ അവൻ കണ്ടത് കൈവരിയുടെ മുകളിൽ കയറി നിന്ന് താഴേക്കു നോക്കുന്ന റിയയെയാണ്‌

“റിയാ..”

അവൻ ഉറക്കെ വിളിച്ചു

അത് കേട്ട റിയ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി

“സാം നീ എന്താ ഇവിടെ ”

“റിയാ നീ എന്താ കാണിക്കുന്നെ താഴെയിറങ്ങ് അവിടെ നിൽക്കുന്നത് അപകടമാണ് ”

“നീ നിന്റെ കാര്യം നോക്ക് സാമേ ഞാൻ എവിടെ പോയാലും എന്തിനാണ് ഇങ്ങനെ പുറകേ വരുന്നത് ”

“റിയാ നീ ആദ്യം താഴെ ഇറങ്ങ് എന്നിട്ടെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ ”

“നീ പറയുന്നത് കേൾക്കാൻ നീ എന്റെ ആരാടാ.. പോകാൻ നോക്ക് സാമേ എനിക്ക് കുറച്ചു നേരം ഒറ്റക്ക് നിൽക്കണം ”

“നിന്നെ അങ്ങനെ ഒറ്റക്ക് വിട്ടിട്ടുപോകാൻ എനിക്കു പറ്റില്ല എനിക്കറിയാം നീ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് എന്റെ കൂടെ വാ റിയാ വേണ്ടാത്തതൊന്നും ചിന്തിക്കാൻ നിൽക്കരുത് ”

“എനിക്ക് വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാൻ നീ ആരാ നിന്റെ ഊഹം ശെരിയാ ഞാൻ ചാകാൻ തന്നെയാ ഇങ്ങോട്ടേക്കു വന്നത് നിന്റെ മുന്നിൽവെച്ച് അത് വേണ്ടാ എന്നാണ് കരുതിയത് എന്നാൽ നിനക്ക് പോകാൻ ഉദ്ദേശമില്ലല്ലോ ശെരി ഞാൻ ചാകുന്നത് കൺകുളിർക്കെ കണ്ടോ ”

ഇത്രയും പറഞ്ഞു റിയ ചാടാനായി തയ്യാറെടുത്തു അടുത്ത നിമിഷം സാമും കൈവരിയിലേക്കു ചാടി കയറി

“ചാടിക്കോ റിയാ നീ ചാടിയാൽ നിന്റെ പുറകേ ഞാനും വരും ”

“നിനക്കെന്താ വട്ടാണോ താഴെ ഇറങ്ങ് സാമേ “

“പറ്റില്ല.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ് നീ ചാടിയാൽ ഉറപ്പായും ഞാനും കൂടെ ചാടും ”

“നാശം.. ” ഇത്രയും പറഞ്ഞു റിയ പതിയെ താഴേക്കിറങ്ങി ഇതുകണ്ട സാമും പതിയെ താഴേക്കിറങ്ങിയ ശേഷം റിയയുടെ അടുത്തേക്കെത്തി

“എന്താടി നിന്റെ ഉദ്ദേശം നീ ആരാന്നാ നിന്റെ വിചാരം കൊച്ചു പെണ്ണല്ലേന്ന് കരുതിയപ്പോൾ തലയിൽ കയറിനിരങ്ങുന്നോ ”

റിയയുടെ അടുത്തേക്കെത്തിയ സാം സർവ്വനിയന്ത്രണവും വിട്ട് റിയയോട് സംസാരിക്കാൻ തുടങ്ങി

“ടാ നീ ”

“വാ അടക്കടി ഇല്ലെങ്കിൽ ഈ സാം ആരാണെന്നു നീ അറിയും ”

സാമിന്റെ ദേഷ്യം കണ്ട റിയ ഒന്നും മിണ്ടാനാകാതെ അവനുമുൻപിൽ നിന്നും

“നീ വലിയ മറ്റളാണെന്നാണോടി നിന്റെ വിചാരം സത്യത്തിൽ നീ ഒന്നുമല്ല നീ വരുമൊരു പേടിതൊണ്ടിയാ വേറും പേടിത്തൊണ്ടി ”

“സാമേ.. ”

റിയയുടെ ശബ്ദം ഉയർന്നു

“എന്താ നിനക്കിഷ്‌ടപ്പെട്ടില്ലേ എന്നാൽ സത്യം അതാണ് നീ ഒരു ഭൂലോകതോൽവിയാണ്‌ എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരു ഭീരു ”

ഇത് കേട്ട റിയയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

“എന്തിനാടി കരയുന്നേ നിന്റെ ആരെങ്കിലും ചത്തോ ”

“മതിയാക്ക് ശെരിയാ ഞാൻ ഒരു ഭീരുവാ ഒന്നിനും കൊള്ളാത്തവൾ കൂട്ടുകാരെ കുലക്ക്കൊടുത്തവൾ അങ്ങനെയുള്ള എന്നെ എന്തിനാടാ രക്ഷിക്കാൻ ശ്രമിക്കുന്നത് ”

“എനിക്കിഷ്‌ടമുണ്ടായിട്ട് എനിക്ക് നിന്നെ അങ്ങനെ മരിക്കാൻ വിടാൻ പറ്റില്ല പിന്നെ നീ പറഞ്ഞില്ലേ നീ കൂട്ടുകാരെ കുലക്കുകൊടുത്തുവെന്ന് അത് നീ അറിഞ്ഞുകൊണ്ട് ചെയ്തതാണോ അല്ല അതൊരപകടമായിരുന്നു ഇനിയിപ്പോൾ നിന്റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റുണ്ടായിരുന്നു എന്നുതന്നെകരുതുക ഇത്രയും നാൾ നീ അനുഭവിച്ച വേദയില്ലേ അതു തന്നെയാണ്‌ നിനക്കുള്ള ശിക്ഷ ഇനി എല്ലാം മറന്നു നീ ജീവിക്കണം ഇത് ഞാൻ അല്ല നിന്റെ കൂട്ടുകാർ തന്നെ പറയുന്നതാണ് പിന്നെ അമ്മു അവൾ ഉറപ്പായും എഴുനേൽക്കും അപ്പോൾ നീ അവളുടെ അടുത്തു വേണ്ടേ അവൾ ഉണരുമ്പോൾ നീ ഇല്ലെങ്കിൽ അവൾക്കത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ഇതൊന്നും ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കാൻ മാത്രം പൊട്ടിയാണോ റിയേ നീ “

സാമിന്റെ വാക്കുകൾ കേട്ട റിയ കരഞ്ഞുകൊണ്ട് സാമിനെ കെട്ടിപിടിച്ചു

“സാം…”

റിയക്ക് അവളുടെ വാക്കുകൾ മുഴുപ്പിക്കാൻ കഴിഞ്ഞില്ല അവൾ പൊട്ടികരയാൻ തുടങ്ങി സാം അവളെ കൂടുതൽ മുറുക്കി തന്നോട് ചേർത്തു നിർത്തി

“ടാ ദുഷ്‌ടാ “..

പെട്ടെന്നുള്ള ആ വിളികേട്ട റിയ സാമിൽ നിന്ന് അകന്നുമാറി ശേഷം ഇരുവരും മുന്നിലേക്കു നോക്കി അവിടെ അവർ കണ്ടത് ഒരു അണ്ടർവെയർ മാത്രം ഇട്ടുകൊണ്ട് നിൽക്കുന്ന ജൂണോയെയാണ്

“ടാ ജൂണോ നിന്റെ പാന്റ് എവിടെ ”

സാം ജൂണോയോടായി ചോദിച്ചു

“പാന്റും പോയി മാനവും പോയി എല്ലാം അവമ്മാര് ഊരിയെടുത്തു ”

“ആര് ഊരിയെടുത്തു ”

“വേറേ ആര് ആ രാഹുലും അവന്റെ കൂട്ടുകാരും നിന്നെ പറ്റിചോദിച്ചാ അവമ്മാർ എന്നെ എടുത്തിട്ടു പൂശിയത് നിനക്കിതൊന്നും അറിയണ്ടല്ലോ നീ ഇവിടെ പ്രേമസല്ലാപത്തിലല്ലേ എനിക്ക് ഇനി ജീവിക്കണ്ട എന്റെ മാനം പോയി ഞാൻ ചാകാൻ പോകുവാ നിങ്ങൾ കെട്ടിപിടിക്കേ മുത്തം വെക്കേ എന്ത് വേണമെങ്കിലും ചെയ്തോ ഇനി ഈ ജൂണോയെ ആരും നോക്കണ്ട ”

ഇത്രയും പറഞ്ഞു ജൂണോ പതിയെ മുന്നോട്ടേക്കു നടന്നു ശേഷം പതിയെ നിന്ന ശേഷം സാമിനോട്‌ വീണ്ടും സംസാരിക്കാൻ തുടങ്ങി

“നീ എന്താടാ എന്നെ തടയാത്തത് ”

ജൂണോ പരിഭവത്തിൽ സാമിനോട് ചോദിച്ചു

“നിനക്ക് മരിക്കാനുള്ള ധൈര്യമൊന്നുമില്ലെന്ന് എനിക്ക് പിന്നെ അറിയില്ലേ നീ ഇങ്ങു വന്നേ ”

സാം ചിരിച്ചുക്കൊണ്ട് ജൂണോയെ വിളിച്ചു

“പോടാ പട്ടി ഞാൻ ചാവും ”

“ജൂണോ നീ വാ നമ്മുക്ക് പ്രതികാരം ചെയ്യാം ”

സാം ജൂണോയോടായി പറഞ്ഞു

“പ്രതികാരമോ ”

“അതെ എന്റെ ഒരേ ഒരളിയനെ തൊട്ടാവമ്മാരെ ഞാൻ വെറുതെ വിടുമെന്ന് നീ കരുതുന്നുണ്ടോ അവമ്മാർ എവിടെയുണ്ടെടാ”

“അളിയാ നീ സീരിയസാണോ ”

“അതെ നീ അവമ്മാർ എവിടെയെന്ന് പറ ”

“അവമ്മാർ ആ ഗ്രൗണ്ടിൽ കാണും ”

“ഉം ശെരി നീ വാ റിയേ നീയും ”

“ഞാനോ ഞാൻ എന്തിനാ ”

“നീയും വേണം ”

ഇത്രയും പറഞ്ഞു റിയയുടെ കയ്യിൽ പിടിച്ചുകൊണ്ട് സാം മുന്നോട്ടേക്കു നടന്നു

അല്പസമയത്തിനു ശേഷം അവർ മൂന്നുപേരും ഗ്രൗണ്ടിനുമുൻപിൽ

“ടാ ദോ നിക്കുന്നു ആ നായിന്റെ മക്കള് ”

ജൂണോ സാമിനോടായി പറഞ്ഞു

“ശെരി നിങ്ങളിവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം ”
സാം റിയയോടും ജൂണോയോടും പറഞ്ഞു

“വേണ്ട ഞങ്ങളും കൂടി വരാം ”

റിയ വേഗം തന്നെ സാമിനോടൊപ്പം പോകാനായി ഒരുങ്ങി

“ഞങ്ങളോ എനിക്കിനി ഇടികൊള്ളാൻ വയ്യ വേണമെങ്കിൽ നീ പൊക്കോ ”

ജൂണോ റിയയോടായി പറഞ്ഞു

“ആരും വരണ്ടാ എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം ”

“നീ എന്താ ചെയ്യാൻ പോകുന്നത് ”

വെയിറ്റ് ആൻഡ് സീ ”

ഇത്രയും പറഞ്ഞു സാം രാഹുലിനെ ലക്ഷ്യമാക്കി നടന്നു

ഇതേ സമയം രാഹുൽ കൂട്ടുകാർക്കൊപ്പം

“ടാ ആ സാം വരുന്നുണ്ട് ജൂണോയെ തല്ലിയത് ചോദിക്കാനാണെന്നാ തോന്നുന്നത് ”

രാഹുലിനോടായി ഒരു കൂട്ടുകാരൻ പറഞ്ഞു

“വരട്ടെ ഇന്ന് അവന് എല്ലാത്തിനും ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട് ”

ഇത്രയും പറഞ്ഞു രാഹുൽ അവിടെ തന്നെ നിന്നു അല്പസമയത്തിനുള്ളിൽ തന്നെ സാം അവിടേക്ക് എത്തി

“എന്തടാ സോഡാകുപ്പി ഒരു ഗൗരവം ”

രാഹുൽ സാമിനോടായി ചോദിച്ചു ”

“അത് പിന്നെ നിങ്ങൾ ജൂണോയെ എന്തിനാ തല്ലിയത് ”

“ഓഹ് അത് ചോദിക്കാനാണോ നീവന്നത് ”

“അല്ല.. മാപ്പ് പറയാനാ ”

“മാപ്പൊ ”

“അതെ ഞാൻ നിന്റെ ശക്തി മനസ്സിലാക്കാതെ നിന്നോട് മോശമായി പെരുമാറി എന്നോട് ക്ഷമിക്കണം ജൂണോയോടും ക്ഷമിക്കണം ”

“ഹ ഹ ഹ കിട്ടേണ്ടത് കിട്ടിയപ്പോൾ നിനക്ക് വെളിവ് വന്നല്ലേ പറ്റില്ല നിനക്ക് ഒരു മാപ്പുമില്ല ”

“അങ്ങനെ പറയരുത് ഞാൻ വേണമെങ്കിൽ കാലുപിടിക്കാം ”

“ഹോ കാല് പിടിക്കുമോ എങ്കിൽ കാണട്ടെ വേഗം കാലു പിടിക്ക് ”

രാഹുൽ സാമിനോടായി പറഞ്ഞു ഇതുകേട്ടസാം പതിയെ കുനിഞ്ഞു രാഹുലിന്റെ കാലിൽ തൊട്ടു

“എനിക്കപ്പഴേ തോന്നി എന്തൊക്കെ ആയിരുന്നു ”

ഇതൊക്കെ കണ്ടുനിന്ന ജൂണോ റിയയോടായി പറഞ്ഞു

എന്നാൽ അടുത്ത നിമിഷം രാഹുലിന്റെ പാന്റ് താഴേക്കു വലിചൂരിയ ശേഷം സാം മുന്നോട്ടേക്കോടി

അവിടെ കൂടി നിന്ന കുട്ടികൾ എല്ലാം തന്നെ ഈ കാഴ്ച്ചകണ്ട് ചിരിക്കാൻ തുടങ്ങി സാം വേഗം തന്നെ ഓടി റിയയുടേയും ജൂണോയുടേയും അടുത്തേക്കെത്തി

“നിനക്കെന്താടാ വട്ടോ ”

ജൂണോ സാമിനോടായി ചോദിച്ചു എന്നാൽ സാം വേഗം തന്നെ റിയയുടെ കയ്യും പിടിച്ചു മുന്നോട്ടേക്കോടി

***************—-************——-******

അല്പദൂരം ചെന്നശേഷം സാം പതിയെ റിയയുടെ കയ്യിലെ പിടിവിട്ടു ശേഷം പതിയെ കിതക്കാൻ തുടങ്ങി അപ്പൊഴേക്കും റിയ പതിയെ ചിരിക്കാൻ തുടങ്ങിയിരുന്നു

“എന്തിനാ ചിരിക്കുന്നേ ”

സാം റിയയോടായി ചോദിച്ചു

“അല്ല നീയിപ്പോൾ എന്താ അവിടെ കാണിച്ചത് ” റിയ ചിരിഅടക്കിക്കൊണ്ട് ചോദിച്ചു

“അതൊ അതെന്റെ ഒരു തലതെറിച്ച ഫ്രണ്ട് എനിക്ക് പറഞ്ഞു തന്ന ബുദ്ധിയാ എന്താ കൊള്ളാമോ ”

“ഉം കൊള്ളാം അവമ്മാർ നാളെ എടുത്തിട്ടു കുടയുമ്പോഴും ആ ഫ്രണ്ട് കൂടെ തന്നെ ഉണ്ടായാൽ മതിയായിരുന്നു ”

“കുടയാനോ ഈ എന്നെയോ ഉം നടന്നത് തന്നെ അല്ല നിന്റെ വിഷമമൊക്കെ മാറിയോ ”

“താങ്ക്സ് സാം നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ.. ഞാൻ അമ്മുവിനെ കുറിച്ച് ആ സമയത്ത് ചിന്തിച്ചുപോലുമില്ല നീ പറഞ്ഞപ്പോഴാ ഞാൻ എന്ത് വലിയ തെറ്റാ ചെയ്യാൻ പോയത് എന്നെനിക്ക് മനസ്സിലായത് ”

“നന്ദിയൊക്കെ എന്തിനാ ഇതെന്റെ കടമയല്ലേ ഞാൻ നിന്റെ കാമുകൻ ആയിപോയില്ലേ ”

“കാമുകനോ എപ്പോൾ മുതൽ ”

“ഹയ് ഇത്രയൊക്കെ കാമുകൻ അല്ലതെ മറ്റാര് നിനക്ക് വേണ്ടി ചെയ്തു തരും ”

“അതിന് ഞാൻ നിന്നെ കാമുകനായി അംഗീകരിച്ചിട്ടില്ലല്ലോ ”

“ഇല്ലെങ്കിൽ ഇപ്പോൾ അംഗീകരിച്ചേക്ക് ആ പ്രശ്നം അങ്ങ് തീരുമല്ലോ ”

“ഉം.. അംഗീകരിക്കണമെന്നുണ്ട് പക്ഷെ ബിൽഡിങ്ങിന്റെ മുകളിൽ വെച്ച് നീ പെരുമാറിയ രീതിയൊക്കെ വെച്ച് നോക്കുമ്പോൾ ”

“അയ്യേ അതൊക്കെ എന്റെ ഓരോ നമ്പറുകൾ അല്ലേ നിന്നെ വിരട്ടാൻ എന്താ പേടിച്ചു പോയോ ”

അത് കേട്ട റിയ പതിയെ ചിരിച്ചു

“പിന്നെ റിയാ നാളെ നമുക്ക് ഒന്ന് പുറത്തു പോയാലോ ”

“പുറത്തോ ”

“അതെ നിനക്കുവേണ്ടി ഞാൻ നാളെ ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട് “

“സർപ്രൈസോ ”

“അതെ അപ്പോൾ നാളെ രാവിലെ റെഡിയായി നിന്നോ ഞാൻ വന്ന് വിളിച്ചോളാം ”

“ഉം ശെരി ”

പെട്ടെന്ന് തന്നെ റിയ സാമിനു പുറകിൽ എന്തിനെയോ ശ്രദ്ധിക്കാൻ തുടങ്ങിയത്

“എന്താ റിയാ എന്താ ഈ നോക്കുന്നത് ”

“സാം അവിടെ മരത്തിനു പുറകിൽ ആരോ ”

റിയ സാമിനടുത്തായി നിന്ന മരത്തിനെ ചൂണ്ടി പറഞ്ഞു

“ആരാടാ അവിടെ “സാം അങ്ങോട്ട് നോക്കി വിളിച്ചു ചോദിച്ചു പെട്ടെന്ന് തന്നെ മരത്തിനു പുറകിൽ മറഞ്ഞു നിന്നിരുന്ന ജൂണോ പുറത്തേക്കു വന്നു

“നീയോ ”

“അതെ അളിയാ ഞാൻ നിന്നോട് നന്ദിപറയാൻ വന്നതാ എനിക്കു വേണ്ടി നീ അവനിട്ടു നല്ല പണി കൊടുത്തില്ലേ ”

“ആണോ നീ ഇങ്ങ് വന്നേ ജൂണോ ”

സാം പതിയെ ജൂണോയെ വിളിച്ചു

“എന്തടാ അളിയാ ”

ജൂണോ പതിയെ സാമിന്റെ അടുത്തേക്കെത്തി

“ജൂണോ ഞങ്ങളിപ്പോൾ പറഞ്ഞതു വല്ലതും നീ കേട്ടോ ”

“ഹേയ് ഇല്ല ഞാൻ ഇപ്പോ വന്നതേ ഉള്ളു ”

അടുത്ത നിമിഷം സാം ജൂണോയുടെ തലക്കിട്ട് ഒന്ന് കൊടുത്തു

“ആ എന്തിനാടാ എന്നെ തല്ലിയത് ”

“ഇത് ഞാൻ നിനക്ക് നേരത്തേ തരാൻ വേണ്ടി വെച്ചിരുന്നതാ നീ എനിക്കെതിരെ സ്‌പൈ വർക്ക്‌ നടത്തുമല്ലേ ”

“സ്‌പൈ വർക്കോ ഞാനോ ”

“അയ്യോ ഒന്നുമറിയാത്ത പാവം സ്കൂളിലെ കാര്യങ്ങളൊക്കെ ചേച്ചിയോട് വിളമ്പുന്നത് നീയല്ലേടാ ഇനി എങ്ങാൻ എന്നെ പറ്റിയോ ഇവളെ പറ്റിയോ ചേച്ചിയോട് എന്തെങ്കിലും പറഞ്ഞൂന്ന് ഞാൻ അറിഞ്ഞാൽ ചേച്ചിയെ നിനക്ക് കെട്ടിച്ചു തരുന്ന കാര്യം എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വരും മനസ്സിലായോടാ ”

“ചേച്ചിയെ കെട്ടിച്ചു തരാനോ നിനക്കെന്താടാ ”

“നീ പോയേ.. റിയാ വാ നമുക്ക് ക്ലാസ്സിൽ കയറാം ”

“അവിടെ അവമ്മാർ കാണില്ലേ ”

“നാണക്കേടുകാരണം ആ രാഹുൽ ഇനി രണ്ടു ദിവസം ക്ലാസ്സിൽ കയറുമെന്ന് എനിക്കു തോന്നുന്നില്ല നീ വന്നേ ”

ഇത്രയും പറഞ്ഞു സാം റിയമായി മുന്നോട്ടേക്കു നടന്നു

അന്നേ ദിവസം വൈകുന്നേരം ജൂണോ സാമിന്റെ വീട്ടിൽ

“എന്താ ജൂണോ ഈ നേരത്ത്‌ ഇങ്ങോട്ട് ”

വീട്ടിലേക്കെത്തിയ ജൂണോയോടായി സാമിന്റെ അമ്മ ചോദിച്ചു

“ഇതെന്ത് ചോദ്യമാ ആന്റി ഞാൻ ക്ലാസ്സിനു വന്നതല്ലേ ചേച്ചി എവിടെ ”

“(അവന്റെ ഒരു ചേച്ചി ) ജൂണോ അവളിനി പഠിപ്പിക്കുന്നൊന്നുമില്ല അവൾക്ക് വയ്യെന്നാ പറയുന്നത് ”

“അയ്യോ അതെന്താ ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ചേച്ചി എവിടെ ഞാൻ ഒന്ന് ചോദിക്കട്ടെ ”

“എന്ത് ചോദിക്കാൻ അവൾക്ക് വയ്യ അത്ര തന്നെ നീ പോയിട്ട് സാം ഉള്ളപ്പോൾ വാ ”

“അപ്പോൾ സാം ഇതുവരെ വന്നില്ലേ ”

“എന്താടാ വരാൻ താമസ്സിച്ചത് നേരമിതെത്രയായി ”

പെട്ടെന്നാണ് ലിസി അങ്ങോട്ടേക്കെത്തിയത്

“ലിസി ചേച്ചി ചേച്ചി എന്നെ ഇനി പഠിപ്പിക്കില്ല എന്നു പറഞ്ഞോ ”

“നിനക്കെന്താടാ ജൂണോ ഞാൻ ഇത്ര നേരം നിന്നെ കാത്തിരിക്കുകയായിരുന്നു ഇന്ന് പുതിയ പൊർഷൻ പഠിക്കേണ്ടതല്ലേ ”

“അമ്മോ ഇപ്പഴാ സമാധാനമായാത് ഈ ആന്റി മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞു എന്താ ആന്റി ഇത് സാമിനെ പോലെ ആന്റിയും എന്നെ പറ്റിക്കാൻ തുടങ്ങിയോ ”
“എടി ലിസി നിനക്കിവിടെ കുറേ പണിയുള്ള തല്ലേ അതിനിടയിൽ എങ്ങനെയാ ഇവനെ പഠിപ്പിക്കാൻ പറ്റുന്നത് അവൻ വേറേ എവിടെയെങ്കിലും പോയി പഠിച്ചോട്ടേ”

“അമ്മ ഒന്ന് മിണ്ടാതിരുന്നേ ഇവന്റെ അമ്മേരേന്ന് ഞാൻ അഡ്വാൻസായി പൈസ വാങ്ങിയിട്ടുള്ളതാ അതുകൊണ്ട് പഠിപ്പിക്കാതിരിക്കാൻ പറ്റില്ല നീ വന്നേ ജൂണോ നമുക്ക് റൂമിൽ പോകാം ”

“റൂമിലോ വേണ്ട ഇവിടെ ഇരുന്ന് പഠിപ്പിച്ചാൽ മതി എന്തിനാ റൂമിലൊക്കെ പോകുന്നത് ഇവിടെ നല്ല സൗകര്യമുണ്ടല്ലോ ”

“അമ്മക്കിത് എന്തിന്റെ കേടാ നീ വാടാ ജൂണോ ”

ഇത്രയും പറഞ്ഞു ലിസി ജൂണോയുമായി റൂമിലേക്ക് നടന്നു

“എന്താ ചേച്ചി ആന്റി അങ്ങനെയെല്ലാം പറഞ്ഞത് വല്ല പ്രശ്നവുമുണ്ടോ ”

റൂമിലേക്കെത്തിയ ജൂണോ ലിസിയോടായി ചോദിച്ചു

“ഹേയ് ഒന്നുമില്ലടാ ”

“അല്ല എന്തോ പ്രശ്നമുണ്ട് ആന്റിക്ക് എന്നോട് എന്തോ ദേഷ്യമുള്ളത് പോലെ ”

“ടാ അത് പിന്നെ അമ്മ കരുതുന്നത് ഞാനും നീയും തമ്മിൽ പ്രേമമാണെന്നാ “

” പ്രേമമോ അതും ചേച്ചിയുമായിട്ട് അയ്യേ ”

“എന്തടാ ഒരു അയ്യേ ഞാൻ എന്തടാ അത്രയും മോശമാണോ ആണോന്ന് ”

“(ദൈവമേ പ്രശ്നമായി) ഹേയ് അങ്ങനെയല്ല ചേച്ചി സൂപ്പർ ചരക്കല്ലേ ”

അടുത്ത നിമിഷം ലിസി ജൂണോയുടെ തലക്കിട്ട് ഒന്ന് കൊടുത്തു

“ചരക്കോ അപ്പോൾ ഇതാണല്ലേ നിന്റെ മനസ്സിൽ വൃത്തികെട്ടവൻ ”

“എന്നെ അങ്ങ് കൊല്ല് സ്കൂളിൽ വച്ച് അനിയൻ തല്ലും വീട്ടിൽ വച്ച് ചേച്ചി ഞാൻ എന്താ നിങ്ങളുടെ ഫാമിലി ചെണ്ടയോ ”

“പിന്നെ വൃത്തികേട് പറഞ്ഞാൽ.. ”

“ഓഹ് സോറി ഞാൻ നല്ല ഭംഗി എന്നാ ഉദ്ദേശിച്ചത് വാക്ക് മാറിപ്പോയി ”

“എല്ലാത്തിനും കാരണം സാമാ അവനാ അമ്മയോട് നമ്മളെ പറ്റി വേണ്ടാത്തതൊക്കെ പറഞ്ഞു കൊടുക്കുന്നത് അവന്റെ പ്രേമം പിടിക്കരുതല്ലോ അതിന് നമ്മളെ ഉപയോഗിക്കുകയാ എല്ലാം ആ റിയയുടെ പ്ലാൻ ആയിരിക്കും ”

“ഉം എനിക്കും അങ്ങനെയാ തോന്നുന്നത് ഇന്ന് സാം എന്നോട് പറയുവാ ചേച്ചിയെ എനിക്ക് കെട്ടിച്ചു തരില്ലെന്ന് ”

“എന്നെയോ അവനെന്താ വട്ടാണോ ”

“എനിക്കും സംശയമുണ്ട് ചേച്ചി ആ റിയയുടെ കൂടെ നടന്ന് അവനും എന്തോ പറ്റിയിട്ടുണ്ട് ”

“ശെരിയാ ഇന്ന് രാവിലെ അവൻ എന്നെ ചീത്ത പറഞ്ഞു ഇതുവരെ അവൻ എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല ”

“പിന്നെ ചേച്ചി അവർ രണ്ടു പേരും എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട് ”

“പ്ലാനോ ”

“അതേ ഞാൻ ഒളിച്ചു നിന്ന് കേട്ടതാ നാളെ അവർ എങ്ങോട്ടോ പോകാൻ തീരുമാനിച്ചിട്ടുണ്ട് ”

“എങ്ങോട്ട് ”

“അറിയില്ല മുഴുവനും കേൾക്കാൻ പറ്റിയില്ല ”

“ടാ ജൂണോ ഇതിങ്ങനെ വിടാൻ പറ്റില്ല അവൾ എന്റെ അനിയനെ എന്തെങ്കിലും കുരുക്കിൽ കൊണ്ടുപോയി പെടുത്തും നാളെ നമ്മളും അവരോടൊപ്പം പോകുന്നു അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു എന്താ നിന്റെ അഭിപ്രായം ”

“അതിന് അവർ നമ്മളെ കൂടെ കൊണ്ട് പോകോ ചേച്ചി ”

“ടാ അവർ കൊണ്ടുപോകില്ല നമ്മൾ അവരെ ഫോളോ ചെയ്തു പോകണം അവർ പോലും അറിയാതെ “

“പ്രശ്നമാകോ ”

“ഞാനില്ലേടാ കൂടെ നീ ധൈര്യമായിരിക്ക് ”

തുടരും…

അടുത്ത ഭാഗം ക്ലൈമാക്സ്

“നിങ്ങൾ എല്ലാവരും കൂടി അവളെ മരണത്തിലേക്കാ തള്ളി വിട്ടിരിക്കുന്നത് ”

‌”സാം ഇന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനാ ”

“ലിസി ചേച്ചി ചേച്ചിക്ക് എന്നെ ഇഷ്ടമാണോ ”

“ആരാടാ നീ എന്റെ വീട്ടിൽ നിനക്കെന്താ കാര്യം ”

“സാം നിന്റെ ഇവിടുത്തെ സമയം അവസാനിച്ചിരിക്കുന്നു ”

“ഞാൻ തോറ്റ് പോയി ഒന്നും ചെയ്യാനാകാതെ തോറ്റുപോയി ”