വില്ലൻ – Part 6

ലോകം മുഴുവൻ കോറോണയുടെ ഭീതിയിൽ ആഴ്ന്നു കഴിഞ്ഞു..വീടിന് വെളിയിൽ വെറുതെ

ഇറങ്ങാതിരിക്കുക…നമ്മൾ ഒരാളുടെ ശ്രദ്ധ പോലും പലരെയും ഈ മഹാമാരിയിൽ നിന്ന്

രക്ഷിക്കും..അതുപോലെ ഒരാളുടെ അശ്രദ്ധ പലരുടെയും ജീവന് തന്നെ ഭീഷണി

ആകും..പ്രത്യേകിച്ചും അവരുടെ പ്രിയപ്പെട്ടവരുടേത്…ഉത്തരവാദിത്വമുള്ളവരാകുക…നമ്മൾ

ഇതിനെയും അതിജീവിക്കും..??

ഞാൻ ഇതുവരെ വില്ലനിൽ ശ്രമിക്കാത്ത ജോണറുകൾ

കുറവാണ്..ത്രില്ലർ..മിസ്റ്ററി…സസ്പെൻസ്..ആക്ഷൻ..മാസ്സ്..സെക്സ്…അങ്ങനെ എല്ലാം ട്രൈ

ചെയ്തിട്ടുണ്ട്..പക്ഷെ റൊമാൻസ് ഞാൻ ട്രൈ ചെയ്തിട്ടില്ല…ഈ ഭാഗത്തിൽ കൂടുതലും

റൊമാൻസാണ്..??

ഒരു പ്രേമത്തിലും പോയി പെടാത്ത ഒരുത്തനാണ് റൊമാൻസ് എഴുതിയിട്ടുള്ളത്…അതിന്റെ

ഏറ്റക്കുറച്ചിലുകൾ നല്ലപോലെ ഉണ്ടാകും..നന്നാവേണ്ടത് എവിടെയാണെന്ന് അറിയിക്കുക..ഞാൻ

ഇമ്പ്രൂവ് ചെയ്യാം…?

വില്ലൻ സീരീസ് നിർത്തണോ നിർത്തേണ്ടയോ എന്നൊരു ആശങ്ക കൂടി ഞാൻ പങ്കുവെക്കുന്നുണ്ട്…

നിങ്ങളുടെ അഭിപ്രായം അറിയിക്കുക..✌️✌️

അപ്പൊ തുടങ്ങാം…☠️☠️

പെട്ടെന്ന് ഒരു അംബാസിഡർ കാറിന്റെ ഹോണടി അവിടെയുള്ളവർ കേട്ടു..എല്ലാവരും ഗേറ്റിന്റെ

അടുത്തേക്ക് നോക്കി…അതാ വരുന്നു…സുനാമി..ഒരു കറുത്ത അംബാസിഡർ ഡിജിപി ഓഫീസിന്റെ

ഗേറ്റ് കടന്ന് ഉള്ളിലേക്ക് വന്നു…അത് പോർച്ചിൽ വന്നു നിന്നു…എല്ലാവരും അവിടേക്ക്

നോക്കി…ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് പിന്നിലെ ഡോർ തുറന്നു…ഒരു കാൽ

പുറത്തേക്ക് വന്നു…ഡോർ പിടിച്ചുകൊണ്ട് വെള്ള ഷർട്ടും വെള്ള തുണിയും ധരിച്ച ഒരാൾ

പുറത്തേക്കിറങ്ങി…അവിടെയുള്ളവർ എല്ലാം പേടിയോടെ അയാളെ നോക്കി…പ്രായം ഒരു അമ്പതിന്

മുകളിൽ വരും…പക്ഷെ കണ്ടാൽ അത്ര തോന്നില്ല…കരുത്തൻ.. അസാമാന്യ കരുത്തൻ…നരച്ച കട്ട

താടിയും പലയിടത്തും നരച്ച മുടിയിഴകളും…പിന്നെ തന്റെ കൊമ്പൻ മീശയും…അയാൾ എല്ലാവരെയും

നോക്കി…അയാൾ തന്റെ

മുണ്ടൊന്ന് ശെരിയാക്കി…എന്നിട്ട് എല്ലാവരും കാൺകെ തന്റെ കൊമ്പൻ മീശ ഒന്ന്

പിരിച്ചു…പക്കാ മാസ്സ്…

ഡിജിപിയും കിരണും പുറത്തേക്ക് വന്ന് അദ്ദേഹത്തെ ഉള്ളിലേക്ക് ക്ഷണിച്ചു…അദ്ദേഹം

ഉള്ളിലേക്ക് നടന്നു…ഓഫീസിൽ കയറി കസേരയിൽ ഇരുന്നു…ഡിജിപി എന്തോ ചോദിക്കാനായി

വന്നു…പക്ഷെ അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് സംസാരിക്കരുത് എന്ന് ആംഗ്യം

കാണിച്ചു…എന്നിട്ട് അയാൾ വാച്ചിൽ നോക്കി…

സമയം 11:00

ഓരോ സെക്കണ്ടും ഒരു മണിക്കൂറെന്ന പോലെ കടന്നുപോയി…ഡിജിപിയും എസ്പി കിരണും ഒന്നും

മിണ്ടാതെ പേടിയോടെ അദ്ദേഹത്തെ നോക്കിനിന്നു…അയാൾ അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ

എന്തോ പ്രതീക്ഷിച്ചു ഇരിക്കുന്നുണ്ടായിരുന്നു…

സമയം 11:01

സെക്കണ്ടിന്റെ സൂചി പന്ത്രണ്ടിൽ വന്ന് ചേർന്നതും നിമിഷസൂചി ചെറുതായി മുന്നോട്ട്

ചാടി 11:01 ൽ എത്തി…അത് കണ്ടതും അദ്ദേഹം ഏഴുന്നേറ്റ് തിരിഞ്ഞു നടന്നു…ഡിജിപിയും

എണീറ്റു…

“സാർ…”..ഡിജിപി വിളിച്ചു…അയാൾ നിന്നു… പതിയെ തിരിഞ്ഞു…ഡിജിപി ചോദ്യഭാവത്തിൽ അയാളെ

നോക്കിനിന്നു…

“ഞാൻ വന്നത് 10:59 ന്… ഒരു നിമിഷം…അത് ഞാൻ നിങ്ങൾക്ക് തന്ന മര്യാദ…ഇപ്പൊ 11:01..ഒരു

നിമിഷം അവർക്കു വേണ്ടിയും…ദി മീറ്റിംഗ് ഈസ് ഓവർ…”…അയാൾ പറഞ്ഞു…

“ബട്ട് സാർ…”…ഡിജിപി പറഞ്ഞു…

“സമയം അമൂല്യമാണ് സാറേ…വളരെ അമൂല്യം…പിന്നെ നിങ്ങൾ ഉദ്ദേശിച്ച സമാധാനം…അതെനിക്ക്

പുതിയതാണ്…എന്നിട്ടും ഒരു മാറ്റം നല്ലതാണെന്ന് കരുതി ഈ വയസ്സാംകാലത്തും ഞാൻ

വന്നു…പക്ഷെ എന്ത് ചെയ്യാം…നന്നാവാൻ സമ്മതിക്കില്ല…ഇനി നിങ്ങളോട് പറയാൻ ഉള്ളത്…നല്ല

കാഴ്ച്ചക്കാർ ആവുക…അത് മാത്രം…”…അത്രയും പറഞ്ഞിട്ട് അയാൾ വാതിൽക്കലേക്ക് നടന്നു…

“സാർ ഒന്ന് നിൽക്കൂ…എനിക്ക് പറയാനുള്ളത് കേൾക്കൂ…”..ഡിജിപി പറഞ്ഞു…പക്ഷെ അത്

കേൾക്കാതെ അയാൾ വാതിൽക്കലേക്ക് നടന്നെത്തി…പെട്ടെന്ന് വാതിൽക്കൽ ഉണ്ടായിരുന്ന കിരൺ

അയാളുടെ നെഞ്ചിനുനേരെ കൈനീട്ടി നിർത്താൻ ശ്രമിച്ചു…

“കിരൺ നോ…..”..ഇത് കണ്ട ഡിജിപി ആക്രോശിച്ചു…

തന്റെ നെഞ്ചിന് നേരെനിന്ന ആ കൈ അയാൾ നോക്കി…പിന്നെ നെഞ്ചിനുനേരെ

കൈനീട്ടിയവനെയും…ഒരൊന്നൊന്നര നോട്ടം…(ല്യൂസിഫെറിൽ ലാലേട്ടൻ നോക്കുന്ന പോലുള്ള ഒരു

നോട്ടം…)…ആ നോട്ടത്തിൽ തന്നെ കിരണിന്റെ മുക്കാല്ഭാഗം ജീവനും നഷ്ടപ്പെട്ടിരുന്നു…അവൻ

പേടിച്ചു പെട്ടെന്ന് തന്നെ കൈ താഴ്ത്തി…അയാൾ പക്ഷെ അവനെ തന്നെ നോക്കി നിന്നു…

“ഒരാളുടെ നേരെ കൈവെക്കുകയോ വീശുകയോ ചെയ്യുന്നതിനുമുമ്പ് മിനിമം അയാൾ ആരാണെന്ന്

അറിഞ്ഞുവെക്കുന്നത് നല്ലതാ…നിന്റെ ആയുസ്സിന്…”…അയാൾ തന്റെ ഗംഭീര്യമുള്ള ശബ്ദത്തിൽ

സംസാരിച്ചു…കിരൺ ഭയന്നിട്ട് ഒരക്ഷരം മിണ്ടാൻ ആവാതെ നിന്നു…

“അറിഞ്ഞുവെച്ചോ…

പേര് അബൂബക്കർ ഖുറേഷി….?

ഊര് മിഥിലാപുരി…☠️?☠️”

അബൂബക്കർ ഖുറേഷി അവനെയും കടന്ന് പോയി…കിരൺ ഒരു ദീർഘ ശ്വാസം എടുത്ത് ആശ്വാസത്തോടെ

നിന്നു…

“നിന്റെ തലയിൽ വെറും കാറ്റാണോടാ പൊട്ടൻകണാരാ…”…ഡിജിപി ദേഷ്യത്തോടെ കിരണിനോട്

ചോദിച്ചു…

“സാറേ അത്…”…കിരൺ ഉത്തരം പറയാനാവാതെ വിക്കി…

“എടാ പൊട്ടാ… നീ ഇപ്പൊ തടയാൻ നോക്കിയത് മരണത്തിന്റെ ഹോൾസെയിൽ ഡീലറെയാണ്…”…ഡിജിപി

പറഞ്ഞു..

കിരൺ അബൂബക്കർ ഖുറേഷി പോയ വഴിയേ നോക്കി…ഒരു സുനാമി വന്നൊഴിഞ്ഞു

പോലെയുണ്ടായിരുന്നു…സുനാമി ഉണ്ടാക്കിയ നഷ്ടങ്ങൾ ഓരോരുത്തരുടെയും നെഞ്ചിലായിരുന്നു…

◆◆◆◆◆◆◆◆◆◆◆◆◆◆◆

സമർ പിന്നിലേക്ക് നടന്നു…

അവിടെയാണ് അവന്റെ ആത്മമിത്രങ്ങൾ കിടക്കുന്നത്…അവൻ അടുത്തേക്ക് വരുന്നു

എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ മുരൾച്ചയുടെ ശബ്ദം കൂടി..സമർ പതിയെ പിന്നിലെ

വാതിലിന്റെ അടുത്തെത്തി…അവിടെ നിന്നു.. അവരുടെ ഒച്ചയ്ക്ക് വേണ്ടി കാതോർത്തു..അവരുടെ

മുരൾച്ച സമറിന്റെ കാതിലേക്ക് വീണു..അവൻ ചിരിച്ചുകൊണ്ട് അവിടെ നിന്നു… അവർ എന്താ ഇനി

ചെയ്യുക എന്ന ഭാവത്തിൽ…സമർ തങ്ങളെ പറ്റിക്കുകയാണെന്ന് ആ ബുദ്ധിമാന്മാരായ

നായ്ക്കൾക്ക് മനസ്സിലായി…അവരും ഒന്നും മിണ്ടാതെ ഇരുന്നു..പെട്ടെന്ന് അവരുടെ മുരൾച്ച

നിന്നപ്പോൾ എന്താ പറ്റിയതെന്നറിയാൻ സമർ ചെവി കൂർപ്പിച്ചുകൊണ്ട് വാതിലിനടുത്തേക്ക്

നിന്നു… പെട്ടെന്ന് അവർ ഓരോ ഒന്നൊന്നര കുര കുരച്ചു.. സമർ ചിരിച്ചുകൊണ്ട്

പിന്നിലേക്ക് നിന്നു അവരുടെ ആ കുസൃതിയിൽ…പിന്നെ പതിയെ ആ വാതിലുകൾ തുറന്നു…സമർ

പുറത്തേക്ക് നോക്കി..

അവരെ രണ്ടുപേരെയും നോക്കി…അവർ അവനോട് കുരച്ചുചാടി… കെട്ടിയിട്ടിരുന്നത് കൊണ്ട്

അവർക്ക് സമറിന്റെ അടുത്തേക്ക് വരാൻ സാധിച്ചില്ല…

“ഹായ് ബാഷാ… ഹായ് റോക്കി…”…സമർ അവരെ രണ്ടുപേരെയും നോക്കി കൈ കാണിച്ചുകൊണ്ട്

പറഞ്ഞു…അതാണ് അവർ രണ്ടുപേരുടെയും പേര്..ബാഷാ..റോക്കി…അവർ ബൗ ബൗ എന്ന് കുരച്ചു…

രണ്ടുപേരും എണീറ്റ് നേരെ നിന്നു… സമറിനെക്കാൾ നീളവും തടിയുമുണ്ടായിരുന്നു

അവർക്ക്…ഒരു കടുവയുടെ വലിപ്പം തന്നെ…എന്നാൽ അത്ര അങ്ങ് ഇല്ലതാനും…അവർ രണ്ടുകാലിൽ

എണീറ്റ് നിന്ന് സമറിനെ അടുത്തേക്ക് വിളിച്ചു..തുടൽ കെട്ടിയത് കാരണം അവർക്ക് അധികം

മുന്നോട്ട് ചലിക്കാൻ സാധിച്ചില്ല…കുറേ നാളുകൾക്ക് ശേഷം തന്റെ യജമാനനെ കണ്ട ആ

നായ്ക്കൾക്ക് അവരുടെ സ്നേഹം അടക്കാൻ സാധിച്ചില്ല…അവർ രണ്ടുപേരും സമറിനെ അടുത്തേക്ക്

വിളിച്ചുകൊണ്ടിരുന്നു…ഇമ്മാനെ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ

പറ്റുന്ന ഇനമാണ്…ചത്താലും കൂറ് മാറില്ല…

സമർ ബാഷയുടെ അടുത്തേക്ക് ചെന്നു..അവൻ അടുത്തെത്തിയതും ബാഷാ സമറിന്റെ മേലിലേക്ക്

വീണു…അവനെ രണ്ടുകാലിൽ നിന്ന് കെട്ടിപ്പിടിച്ചു…മുഖമാകെ നക്കി….

“ബാഷാ…റിയലി മിസ്ഡ് യൂ…”…സമർ ഒരു കൈകൊണ്ട് അവന്റെ തലയിൽ പിടിച്ചിട്ട് മറ്റേ

കൈകൊണ്ട് അവന്റെ വയറിൽ പിടിച്ചു അവനെ താങ്ങി…സമറിന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ

പാഞ്ഞു..അവന്റെ രോമങ്ങളിൽ സമർ തലോടി…ബാഷയ്ക്ക് സമറിനെ കണ്ടതിലുള്ള സ്നേഹം അടക്കാൻ

സാധിക്കുന്നില്ലയിരുന്നു…അവൻ നിർത്താതെ അവനെ ഉമ്മ വെച്ചുകൊണ്ടിരുന്നു…സമറിന്റെ

ചെവിയിലും തലമുടിയിലുമൊക്കെ അവൻ നക്കിക്കൊണ്ടിരുന്നു..ബാഷയെ താങ്ങി നിർത്തുക

എന്നുള്ളത് പാടുള്ള കാര്യമാണ്..ഒരു മുന്നൂറ് നാന്നൂറ് കിലോ ഭാരമുണ്ട് അവന്…

അവനെയാണ് സമർ താങ്ങി നിന്നത് ഇത്രയും നേരം…സമർ ബാഷയെയും താങ്ങിക്കൊണ്ട് റോക്കിയുടെ

അടുത്തേക്ക് തിരിഞ്ഞു…ബാഷാ സമറിനെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ റോക്കിയും സമറിന്റെ

കാലിൽ വലിക്കാൻ തുടങ്ങിയിരുന്നു..റോക്കിയെ കെട്ടിയ ഇടത്ത് നിന്നും ദൂരം

കുറച്ചുള്ളത്കൊണ്ട് അവന് സമറിന്റെ മേലേക്ക് കേറാൻ കഴിഞ്ഞില്ല…

സമർ ബാഷയെയും താങ്ങി അവന്റെ തുടലിന്റെ അടുത്തെത്തി..സമർ റോക്കിയുടെ തുടൽ

അഴിച്ചു…പിന്നെന്താ കഥ…രണ്ടുപേരും കൂടി സമറിന്റെ മേലേക്ക് കയറി…വേറെയൊന്നും

നോക്കിയില്ല സമർ നിലത്ത് കിടന്നു..നോ രക്ഷ…റോക്കിയും ബാഷയും കൂടി സമറിനെ നക്കി

വെളുപ്പിച്ചു..കുറെ കാലമായി കാണാത്ത പരിഭവം മുഴുവൻ ഉണ്ടായിരുന്നു അവരുടെ

സ്നേഹപ്രകടനത്തിൽ..സമർ അവരുടെ രോമങ്ങളിലൂടെ തലോടിക്കൊണ്ടിരുന്നു…റോക്കിയും ബാഷയും

ഇടയ്ക്കിടയ്ക്ക് തലപൊക്കി സമറിന്റെ മുഖത്തേക്ക് നോക്കും പിന്നെയും അവന്റെ ദേഹത്ത്

കിടന്ന് ഉമ്മ വെക്കും..ഇതൊരു രണ്ടുമൂന്ന് തവണ ആയപ്പോൾ സമർ “എന്താടാ…”..എന്ന്

ചോദിച്ചു..അവർ അതിന് ഒരു ഒന്നൊന്നര കുര വെച്ചുകൊടുത്തു സമറിന്റെ ആ

ചോദ്യത്തിന്..കുറേ നാളായി മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ ചോദ്യം

ചോദിക്കുന്നോടാ നാറി എന്നായിരുന്നു റോക്കിയുടേം ബാഷയുടേം കുരയുടെ പൊരുൾ…അത് സമറിന്

മനസ്സിലായി..സമർ രണ്ട് കൈകൊണ്ടും അവരെ ചേർത്ത് പിടിച്ചു അവരുടെ നെറ്റിയിൽ തുരുതുരാ

ഉമ്മ കൊടുത്തു…അവർ രണ്ടുപേരും മൂളിക്കൊണ്ട് അത് ഏറ്റുവാങ്ങി…സമർ രണ്ടുപേരെയും

അതുപോലെ തന്നെ ചേർത്തുപിടിച്ചുകൊണ്ട് അവിടെ കിടന്നു…യജമാനന്റെ സ്നേഹം കിട്ടിയതോടെ

റോക്കിയും ബാഷയും ഹാപ്പി ആയിരുന്നു…അവർ രണ്ടുപേരും അവനെ പറ്റിപ്പിടിച്ചു അവിടെ

കിടന്നു..സമർ അവരെ തലോടി…

“ഡാ….”…സമർ അവരെ നീട്ടിവിളിച്ചു…അവർ അത് കേട്ട് ചെറിയ ഒരു മൂളൽ കൊടുത്തു…

“സോറി…”..സമർ അവരോട് പറഞ്ഞു..അതിനും ഒരു മൂളൽ അവർ സമറിന് തിരികെ കൊടുത്തു…റോക്കിയും

ബാഷയും സമറിന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..രണ്ടുപേരും അവരുടെ ശരീരം മുഴുവൻ

സമറിന്റെ മേൽ ഇടാതിരിക്കാൻ ശ്രമിച്ചു..അവർക്കറിയാം അത് അവനെ താങ്ങില്ല എന്ന്.. ഓരോ

നിമിഷവും അവന് വേണ്ടി ചിന്തിക്കാൻ മനുഷ്യന്മാർ മാത്രമല്ല സമറിന് സ്വന്തമായുള്ളത്…ദാ

ഈ രണ്ട് പേരും ഉണ്ട്..റോക്കിയും ബാഷയും…സമറിന് വേണ്ടി മരിക്കാനും തയ്യാറായ

വിശ്വസ്തരായ അവന്റെ രണ്ട് കൂട്ടുകാർ..അവർ ആ കിടപ്പ് തുടർന്നു…

പെട്ടെന്ന് സമറിന്റെ ഫോൺ ശബ്‌ദിച്ചു..സമർ ഫോൺ എടുക്കാൻ വേണ്ടി എണീക്കാൻ

ശ്രമിച്ചു..അപ്പോ ബാഷാ ഒരു കാലെടുത്ത് സമറിന്റെ ദേഹത്ത് കയറ്റി വെച്ചിട്ട് പോകണ്ട

എന്ന ഭാവത്തിൽ കിടന്നു..സമറിനും ചിരി വന്നു അത് കണ്ട്..

“ഡാ ഫോൺ എടുക്കാനാടാ… എവിടേക്കും പോകില്ല…”..ഞാൻ ബാഷയോട് കെഞ്ചി…അപ്പൊ അവൻ കാൽ

ഇറക്കിവെച്ചു…ഞാൻ എണീക്കാൻ നോക്കി…അപ്പൊ ദാ റോക്കിയും കാൽ കയറ്റി വെച്ചു…ഞാൻ

റോക്കിയുടെ മുഖത്തേക്ക് നീ പക പോക്കുവാണല്ലേ എന്ന ഭാവത്തിൽ നോക്കി…ഒന്ന് പോടാപ്പാ

എന്ന ഭാവത്തിൽ അവൻ തിരിച്ചും…

“ഇനി നിന്നോട് പ്രത്യേകം വേറെ പറയണോ.. കാൽ മാറ്റടാ…”..ഞാൻ റോക്കിയോട് പറഞ്ഞു…അവൻ

കാൽ മാറ്റി…ഞാൻ എണീറ്റ് ഫോൺ കീശയിൽ നിന്ന് എടുത്തു…കുഞ്ഞുട്ടനായിരുന്നു.. രാവിലെ

എണീറ്റപ്പോൾ മൂപ്പനെ ഞാൻ കണ്ടിട്ടില്ലായിരുന്നു…ഞാൻ കാൾ എടുത്തു നടന്നു..റോക്കിയും

ഒപ്പം കൂടി…ബാഷാ അവിടെ നിന്നു…

“നീ രാവിലെതന്നെ എവിടെ പോയെടാ…”..ഞാൻ കുഞ്ഞുട്ടനോട് ചോദിച്ചു…

“നീ അത് വിട്… എന്തായി കാര്യങ്ങളൊക്കെ…”..കുഞ്ഞുട്ടൻ എന്നോട് തിരിച്ചു ചോദിച്ചു…

“എന്ത് കാര്യങ്ങൾ…”…ഞാൻ ചോദിച്ചു…

“ഓ.. ഒന്നും അറിയാത്ത ഇള്ളിള്ളാക്കുഞ്ഞ്…കളിച്ചോണ്ട് നിക്കാതെ കാര്യം പറയടാ…”..അവൻ

പറഞ്ഞു..

“എന്ത് കാര്യമാടാ നീ പറയുന്നേ…”..എനിക്ക് മനസ്സിലായെങ്കിലും ഞാൻ അറിയാത്ത ഭാവത്തിൽ

അവനോട് ചോദിച്ചു…

“ഡാ ചെറ്റെ നിന്റെ കുഞ്ചുണ്ണൂലിയുമായി കുണുങ്ങൽ തുടങ്ങിയോ എന്ന്…”…കുഞ്ഞുട്ടൻ

ദേഷ്യത്തോടെ ചോദിച്ചു…

“കുഞ്ചുണ്ണൂലിയോ…അതാരാ…”…ഞാൻ വീണ്ടും അവനെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു…

“നിന്റെ കുഞ്ഞമ്മേടെ നായര്.. പറ മൈ@&#*#×#×….”..കുഞ്ഞുട്ടൻ രാവിലെതന്നെ കലിപ്പിൽ

തന്നെ…

“അവൾ എണീറ്റിട്ടില്ലെടാ…”…ഞാൻ അവനെ പിന്നെയും വട്ട് പിടിപ്പിക്കാതെ പറഞ്ഞു

അല്ലെങ്കി അവൻ കൊടുങ്ങല്ലൂരമ്മയ്ക്ക് കൊടുക്കുന്ന പ്രസാദം എനിക്ക് തരും…എന്തിനാ

രാവിലെ തന്നെ വയർ നിറയ്ക്കുന്നെ…

“പോയി സംസാരിക്കേടാ നാറി…സ്വർഗത്തിലെ കട്ടുറുമ്പ് ആവണ്ടാ എന്ന് കരുതി പുലർച്ചയ്ക്ക്

എണീറ്റ് പോന്ന എന്നെ പറഞ്ഞാൽ മതിയല്ലോ…”…കുഞ്ഞുട്ടൻ പറഞ്ഞു…ചെക്കൻ എനിക്കും

അവൾക്കും ഒരു സ്പേസ് തരാൻ വേണ്ടി മുങ്ങിയതാ… കട്ടചങ്ക് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ

ആണ്…

“സ്വർഗ്ഗമോ…”..ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അതെ…സ്വർഗം തന്നെ…മനുവിന്റേം കുഞ്ചുണ്ണൂലിയുടേം സ്വർഗം…”…കുഞ്ഞുട്ടൻ പറഞ്ഞു…

“ഹമ്…”…ഞാൻ മൂളി…

“ഡാ…”..കുഞ്ഞുട്ടൻ എന്നെ വിളിച്ചു…

“പറ…”…ഞാൻ മറുപടി കൊടുത്തു…

“നിന്റെ കുഞ്ചുണ്ണൂലിക്ക് ഒരു മാറ്റവും ഇല്ലെടാ..പണ്ടത്തെപ്പോലെ തന്നെ..പാവം

പൊട്ടിപെണ്ണ്.. പിന്നെ അന്നത്തെ അവളുടെ കുറുമ്പും..ഒരു മാറ്റവും ഇല്ലെടാ…അവൾ എന്നും

നിന്റേതാ.. നിന്റേത് മാത്രം….”…കുഞ്ഞുട്ടൻ പറഞ്ഞു…

“അറിയാടാ..ഇത്രയും കൊല്ലമായും ഞാൻ അവളുടെ പിന്നാലെയല്ലേ…അവളെ എനിക്ക്

അറിയാം..മറ്റാരേക്കാളും..”…ഞാൻ അവനോട് പറഞ്ഞു…

“ഇത്രയും കാലം ഒഴിഞ്ഞുമാറി നിന്നിട്ട് ഇപ്പൊ എന്താടാ അവളെ നീ നിന്റെ അടുക്കൽ

എത്തിച്ചത്…പൗരസമിതി ഒക്കെ നിന്റെ കളിയാണെന്ന് മനസ്സിലായി..എന്താടാ

കാര്യം…”…കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു…

“സമയം അടുത്ത് തുടങ്ങിയെടാ…അടുത്ത് തുടങ്ങി…അവളുടെ ആ സ്നേഹം

ഒരിക്കൽക്കൂടി….”…എനിക്ക് വാക്കുകൾ കിട്ടാതെയായി…

“ഒരിക്കൽക്കൂടി അതൊന്ന് അറിയാനൊരു പൂതി…”…ഞാൻ വാക്കുകൾ മുഴുമിച്ചു…കുഞ്ഞുട്ടൻ എന്റെ

വാക്കുകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കാത്തുനിന്നു…

“അത് കിട്ടുമെടാ…അവൾ നിനക്കുള്ളതാ.. കുഞ്ചുണ്ണൂലി മനുവിന് ഉള്ളതാ.. നീ ആരാന്ന്

അറിയുന്ന നിമിഷം അവൾ നിന്നെ സ്നേഹിച്ചു കൊല്ലും…”..കുഞ്ഞുട്ടൻ പറഞ്ഞു…

“വേണ്ടെടാ…അത് പറയണ്ടാ.. അത് ശേരിയാവില്ല..അവൾ ഞാൻ ആരാണെന്ന് അറിയാതെ എന്നെ

സ്നേഹിക്കണം…അത് മതി…”…ഞാൻ അവനോട് പറഞ്ഞു…

“എടാ എന്തിനാടാ ഇത് ഇങ്ങനെ കോംപ്ലിക്കേറ്റ് ആക്കുന്നെ..അത് വേണോ…ഇന്നലെ തന്നെ

നിന്റെ മുഖം ഞാൻ കണ്ടതാ…”…കുഞ്ഞുട്ടൻ പറഞ്ഞു…

“എന്തെ…”…ഞാൻ അവനോട് ചോദിച്ചു…

“അവൾ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു ഇരുന്ന് ചോറ് തിന്നപ്പോ ഞാൻ നിന്റെ മുഖം

കണ്ടതാ…രക്തം ഇല്ലായിരുന്നു നിന്റെ മുഖത്ത്…”…കുഞ്ഞുട്ടൻ പറഞ്ഞു…

“ശരിയാടാ…ചത്തുപോയി ഞാൻ…അകലെയായിരുന്നപ്പോൾ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല…വിഷമം

സഹിക്കാൻ പറ്റുന്നതായിരുന്നു… പക്ഷെ അവൾ എന്റെ തൊട്ടടുത്ത് ഉണ്ടായിട്ടും ഒരക്ഷരം

പോലും മിണ്ടാതെ ഇരുന്നപ്പോൾ തീർന്നു പോയി ഞാൻ…”…ഞാൻ അവനോട് പറഞ്ഞു…

“അതോണ്ടാവും നേരെ അടുക്കളയിലേക്ക് വിട്ടത് അല്ലെ…”…

“ഹമ്… നീ കണ്ടു അല്ലെ…”…

“കണ്ടു..കണ്ടു…ഒറ്റയ്ക്ക് സമാധാനമായി സംസാരിച്ചോട്ടെ എന്ന് കരുതിയാ ദാഹിച്ചിട്ടും

വെള്ളം എടുക്കാൻ പോലും ആ വഴിക്ക് വരാഞ്ഞത്..”…കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഓഹോ…”…

“ആഹാ…”…

“എന്നിട്ട് നീ ഇപ്പൊ എവിടാ…”..ഞാൻ പിന്നെ ഓരോരോ വിശേഷങ്ങൾ ചോദിച്ചുകൊണ്ട്

ഉദ്യാനത്തിലേക്ക് നടന്നു…ഒപ്പം റോക്കിയും…

ഇതേസമയം…..

ഷാഹി തന്റെ പേടമാൻ മിഴികൾ കഷ്ടപ്പെട്ട് തുറന്നു…ദൈവമേ ഇത്ര നേരത്തെ നീ

വെളുപ്പിച്ചോ…ദൈവത്തോട് രാവിലെതന്നെ ചിണുങ്ങിക്കൊണ്ടാണ് മൂപ്പത്തിയുടെ എണീക്കൽ…അവൾ

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അട്ടത്തേക്ക് ഒന്ന് നോക്കി…അട്ടത്ത് ഒന്നും ഉണ്ടായിട്ടല്ല

പുഞ്ചിരിച്ചുകൊണ്ട് രാവിലേ എണീറ്റാൽ പിന്നെ അന്ന് നടക്കുന്നത് എല്ലാം

നല്ലതായിരിക്കും എന്നാരോ പറഞ്ഞുകൊടുത്തിട്ടുണ്ട്…അതോണ്ട് ചെറിയ ഒരു

പുഞ്ചിരി…എന്തായാലും അട്ടത്ത് ഒട്ടിപ്പിടിച്ചു നിന്നിരുന്ന പല്ലികൾ ഒക്കെ

ഹാപ്പിയായി…അത്രയ്ക്ക് നല്ല ഒരു പുഞ്ചിരി അല്ലെ അവർക്ക് രാവിലെ കിട്ടിയത്…അവൾ ബെഡിൽ

ഒന്ന് ഞെളിപിരി കൊണ്ടു…പെട്ടെന്ന് അവളിലേക്ക് ഒരു സംഗീതം ഒഴുകിയെത്തി…അവൾ

കാതുകൂർപ്പിച്ചു..ആ ഗാനം അവളിലേക്കെത്തി…

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

പൂക്കൾ പൂക്കും തരുണം ആറുയിരേ

പാർത്തതാരും ഇല്ലയേ…

ഉലറം കാലെയ് പോഴുതൈ മുഴുമതിയം

പിരിന്തു പോവതില്ലയെ…

നേട്രുവരൈ നേരം പോക വില്ലയേ

ഉനാത് അരുകെ നേരം പോതവില്ലയെ..

എതുവും പേസവില്ലയെ, ഇന്ദ്രു യെനോ

എതുവും തോൺട്രവില്ലയ്യേ .. ഇത് ഏതുവോ… ..

ഇരവും വിടിയവില്ലയെ, അത് വിടിന്താൽ

പകലും മുടിയവില്ലയേ….

പൂന്തലിറേ..ഓഓഓഓഓ…

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

വാർത്തയ് തെവയില്ലയ്, വാഴും കാലം വരയ്,

പാവയ് പാർവയ് മോതി പെസുമേ…

നേട്രു തെവയില്ലയ്, നാളൈ തെവയില്ലയ്

ഇൻഡ്രു ഇന്ത നൊഡി പോതുമേ…

വേരിൻഡ്രു വിതയെന്ദ്ര വിൺതൂവും മഴയ് ഇൻഡ്രു

ഇത് എന്ന ഇവൻ തോട്ടം പൂ പൂക്കുതെ…

വാലിന്ദ്രി പോരിന്ദ്രി വലികിന്ദ്ര യുദ്ധ മെന്ദ്രു

ഇത് എന്ന ഇവനുക്കുൾ എന്നെയ് വെല്ലുതെ.. ..

ഇദയം മുഴുതും ഇരുക്കും

ഇന്ത തയക്കം, എൻഡ്രു കൊണ്ടു നിരുത്തും..

ഇതയ് അറിന്താൽ എൻഡ്രു കിടയ്ക്കും വിളക്കം,

അതു കിടൈത്താൽ സൊല്ല വേണ്ടും എനക്കും

പൂന്തലിരേ…..

Oh where would i be…

Without this joy inside of me….

It makes me want to come alive….

It makes me want to fly into the skyyy…..

Oh where would i be?…

If i didn’t have you next to me?….

Oh where would i be?….

Oh where, oh where?…. ohhhh…where……..

എന്ത മേഘം ഇത്.. എന്തൻ വാസൽ വന്തു ..

എങ്കും ഈറ മഴയ് തൂവുതേ ..

എന്ന ഉറവ് ഇത്..

എതുവും പുരിയവില്ലയ് എൻഡ്രു പോതും ഇത് നീളുതെ…

യാരെൻഡ്രു അറിയാമൽ, പേർകൂടെ തെരിയാമൽ

ഇവളോട് ഒരു സൊന്തം ഉരുവാനതെ…

യെനെന്ദ്രു കേൾക്കാമൽ, തടുത്താലും നിർക്കാമൽ

ഇവൻ പോകും വഴിയെങ്കും മനം പോകുതേ…

പാഥയ് മുടിന്ത പിറകും,

ഇന്ത ഉലകിൽ പയനം മുടിവതില്ലയെ…

കാട്രിൽ പറന്ത പറവയ് മറൈന്ത പിറകും..

ഇലയ് തൊടൻഗും നടനം മുടിവതില്ലയ്യേ ..!

ഇതു എതുവോ ..!

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ ന നാ ന നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

പൂക്കൾ പൂക്കും തരുണം ആറുയിരേ

പാർത്തതാരും ഇല്ലയേ…

ഉലറം കാലെയ് പോഴുതൈ മുഴുമതിയം

പിരിന്തു പോവതില്ലയെ…

നേട്രുവരൈ നേരം പോക വില്ലയേ

ഉനാത് അരുകെ നേരം പോതവില്ലയെ..

എതുവും പേസവില്ലയെ, ഇന്ദ്രു യെനോ

എതുവും തോന്ദ്രവില്ലയെ…

എന്ന പുതുമൈ ..

ഇരവും വിടിയവില്ലയെ, അത് വിടിന്താൽ

പകലും മുഡിയവില്ലയേ…

അത് എതുവോ….

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

ധനാ ധോന്ത നാ നാ

നാ നാ നാ

(one of my Fav song aan..Madrasapattinam enna tamil movieyil ullathan..plz try

to hear…U will feel loved..?)

സമർ രാവിലെ എണീറ്റപ്പോൾ ഇട്ട് പോയതായിരുന്നു ആ ഗാനം…

ആ മധുരഗാനം അവളിലേക്ക് ഒഴുകിയെത്തി…അവൾ അതിൽ ലയിച്ചു തന്നെ ഇരുന്നു..അവളിൽ പ്രേമം

നുരപൊന്തി..

പണ്ടാരോ പറഞ്ഞ പോലെ

അവളുടെ ഉള്ളിൽ ചിത്രശലഭങ്ങൾ പറക്കാൻ തുടങ്ങി…എന്റെ വയറിൽ ഒക്കെ അവ പറക്കാൻ

തുടങ്ങി…ചിത്രശലഭങ്ങളുടെ ചെറിയ ചിറകടികൾ ഒക്കെ എന്റെ അടിവയറ്റിൽ ഫീൽ

ചെയ്യാൻതുടങ്ങി..എനിക്ക് ഇക്കിളി വരുന്നു.എന്താ ഒരു നല്ല സുഗന്ധം…ചിത്രശലഭങ്ങൾ

പൂക്കളിൽ നിന്ന് തേനിനോടൊപ്പം നുകർന്നെടുത്ത സവിശേഷമായ സുഗന്ധം..അതെന്റെ ശരീരമാകെ

പരത്തിയപോലെ..എല്ലാത്തിനും ഒരു നറുമണം….

എനിക്ക് കുളിര് കോരി തുടങ്ങി…ആകെ തണുക്കുന്നു… ഇതാണോ പ്രേമത്തിന്റെ കുളിര്..

പടച്ചോനെ എന്റെ കേസ് കൈവിട്ടുപോയോ..തണുത്തിട്ട് കൈയൊക്കെ തരിച്ചപോലെ..ഞാൻ

കയ്യെടുത്ത് മുഖത്തിൽ വെച്ചു… ഞാൻ പെട്ടെന്ന് തന്നെ കൈ പിൻവലിച്ചു…എന്തൊരു

തണുപ്പ്..ഇതിപ്പോ എന്താ ഇങ്ങനെ…

ജനലിലൂടെ ഒഴുകിവന്ന ഇളംകാറ്റ് എന്റെ അവസ്ഥ മോശമാക്കി..ഫീലിംഗ്സ് കൂട്ടി..എന്റെ

മുടിയിഴകളൊക്കെ പാറി കളിച്ചു ആ കാറ്റിൽ…ആ കാറ്റിന് എന്തോ പ്രത്യേകതയുണ്ട്..എന്തോ

ഞാൻ ഒന്ന് റീഫ്രഷ് ആയപോലെ…

അവൾക്കെന്തൊക്കെയോ തോന്നിത്തുടങ്ങി…ആ പാട്ട്..അവളിൽ എന്തൊക്കെയോ നിറച്ചു.. അതിലെ

വരികൾ…അതിലെ ഓരോ വാക്കുകളും അവൾക്ക് വേണ്ടി എഴുതിയതാണെന്ന്‌ അവൾക്ക് തോന്നി…അതിൽ

തന്നെക്കുറിച്ചല്ലേ പറയുന്നേ..അവൾക്ക് തോന്നിപ്പോയി…താൻ ഇത്രയും കാലം കാത്തിരുന്നവൻ

എന്റെ അടുത്തെത്തിയെന്നല്ലേ ആ വരികൾ പറഞ്ഞത്…അവനാണോ..അവനുവേണ്ടിയാണോ ഞാൻ

കാത്തിരുന്നത്..അവനാണോ ദൈവം എനിക്കായി കാത്തുവെച്ചത്…സമർ അവനാണോ…ഒരു വാക്ക് പോലും

മിണ്ടാതെ ഒരു നോക്കിൽ നൂറു കാര്യം പറഞ്ഞില്ലേ…അവൾക്കിന്നലെ അവനോട് ഒന്നും

മിണ്ടാതിരുന്നത് ഓർമ വന്നു..വായ്കൊണ്ട് ഒരു വാക്കും പറയാതെ കണ്ണുകൾ കൊണ്ട് നോട്ടം

കൊണ്ട് അവനെനിക്ക് ആയിരം പൂച്ചെണ്ടുകൾ കൈമാറിയില്ലേ..അവനെ ഞാൻ ഇതിനുമുൻപ്

കണ്ടിട്ടുപോലുമില്ല..പക്ഷെ ഇവിടെ വന്നതിന് ശേഷം അവനെ ആലോചിക്കാതെ ഒരു ദിവസം പോലും

എന്റെ ജീവിതത്തിൽ കടന്നുപോയിട്ടില്ല..അവനെക്കുറിച്ചു ആലോചിക്കുന്ന ഓരോ നിമിഷം

എന്തൊക്കെയോ..എന്തൊക്കെയോ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്…ഒരു സംരക്ഷണം..ഒരു

കരുതൽ…ഏതൊരു പെണ്ണും ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്ന പ്രഥമ കാര്യം..അത് പക്ഷെ

അവനെ ഒരിക്കൽപോലും കാണാതെ എനിക്ക് ഫീൽ ചെയ്തിട്ടില്ലേ… അവന്റെ ഓരോ വാക്കുകളും

അവന്റെ ശബ്ദം പോലും തന്നെ ഒരു മായികലോകത്തേക്ക് കൊണ്ടുപോയില്ലേ..ഞാൻ കേട്ട ആ സൂഫി

സംഗീതം അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഒരു മാൻപേടയെ പോലെ അവന്റെ കരവലയത്തിനുള്ളിൽ

കിടന്ന് കേൾക്കാൻ താൻ എത്ര തവണ കൊതിച്ചിട്ടുണ്ട്…ഒരിക്കൽ പോലും കാണാത്ത അവന്റെ

നെഞ്ചിലെ ഓരോ രോമങ്ങളും ഞാൻ എണ്ണിത്തീർത്തില്ലേ…അവനെ കണ്ടപ്പോളോ…എവിടെയോ

കണ്ടുമറന്നപോലെ…എവിടെയോ കണ്ട് പരിചയിച്ച മുഖം..ഞാൻ കണ്ട കനവുകളിലേത് പോലെ…അവൻ എന്നെ

പറ്റിച്ചപ്പോൾ.. അവന്റെ കുറുമ്പിന് മുന്നിൽ ഞാൻ തോറ്റപ്പോൾ.. ശരിക്കും ഞാൻ അവനെ

കൂടുതൽ ഇഷ്ടപ്പെടുക അല്ലെ ചെയ്തത്…അവനെ കൂടുതൽ ഇഷ്ടപ്പെട്ടത്തിന്റെ നാണം അല്ലെ ഒരു

വാക്ക് പോലും മിണ്ടാനാവാതെ എന്നെ ഭക്ഷണം കഴിപ്പിച്ചത്…ആ മൗനം അവൻ കാട്ടിയ കുറുമ്പ്

എന്നെ വേദനിപ്പിച്ചു എന്ന് അവന് തോന്നിയപ്പോൾ അവൻ എന്നെ തേടി വന്നില്ലേ…എന്നെ

സംസാരിക്കാൻ..എന്നെ ചിരിപ്പിക്കാൻ…അവനും ഉണ്ടോ എനിക്ക് അവനോട് തോന്നിയ ആ

ഒരിഷ്ടം…അതോ ഞാൻ ഒരു പാവം പിടിച്ച പെണ്ണ് ആണെന്ന് കരുതി വന്നതാണോ..അല്ല…എനിക്ക്

എവിടെയാ അവനെ ആഗ്രഹിക്കാനുള്ള യോഗ്യത..ആരുടെയൊക്കെയോ കാരുണ്യം കൊണ്ടാണ്

പഠിക്കുന്നത് പോലും..ആ ഞാനാ ഒരു കൊട്ടാരം സ്വന്തമായുള്ളവനെ ആഗ്രഹിക്കുന്നെ…അത്

വേണ്ടാ.. അത് ശരിയാവില്ല…മനസ്സിൽ നൂറ് നൂറ് കിനാവുകൾ പൊന്തി വരുന്നുണ്ട്…എന്നെ

അതിലൊന്നും വീഴാതെ കാക്ക് പടച്ചോനെ..നിങ്ങൾക്കറിയാലോ എന്റെ കഥ…ആഗ്രഹം ഉണ്ട് ആ

രാജകുമാരനെ എന്റേതാക്കാൻ… അവന്റെ സ്വർഗത്തിൽ ജീവിക്കാൻ…അവന്റെ മാത്രം

സ്വന്തമായി..അവന്റെ നെഞ്ചിൽ ഓരോ രാവും തലവെച്ചു കിടന്നുറങ്ങാൻ..പക്ഷെ എനിക്ക്

അതിനുള്ള യോഗ്യതയില്ല… അങ്ങനെയുള്ള അർഹിക്കാത്ത മോഹങ്ങളിൽ നിന്നൊക്കെ നീയെന്നെ

രക്ഷപ്പെടുത്ത്…ഞാൻ അവന്റെ വേലക്കാരി മാത്രമാണ് ഇപ്പൊ….

അപ്പോളാണ് അവൾ അതോർത്തത്… രാവിലത്തെ ചായ ഉണ്ടാക്കി കൊടുത്തിട്ടില്ല…പടച്ചോനെ

എനിക്ക് ഇത് എന്തുപറ്റി…അവൾ എണീറ്റ് അടുക്കളയിലേക്ക് പാഞ്ഞു…

എന്തൊരു മറവിയാണ് പടച്ചോനേ…ഇങ്ങക്ക് ഒന്ന് ഓർമിപ്പിച്ചൂടെ…അവൾ വെള്ളം എടുത്ത്

ഗ്യാസിൽ വെച്ചു… അവൻ ഇനി എന്ത് കരുതുമോ ആവോ…ഇന്നലെ മുഖം വീർപ്പിച്ചിരുന്നു

വെറുപ്പിച്ചു..ഇപ്പൊ ഇതാ തന്റെ കടമയും മറന്നിരിക്കുന്നു…എനിക്ക് ഭയങ്കര

അഹങ്കാരമാണെന്ന് അവൻ കരുതില്ലേ…ആ കാപ്പിപ്പൊടി എവിടെ…ഇത് എവിടെയാ പോയി

ഒളിച്ചിരിക്കുന്നെ…പണ്ടാരമടങ്ങാൻ…ഹാ..ഇവിടെ ഒളിച്ചിരിക്കാണോ.. അവൾ

കാപ്പിപൊടിയെടുത്ത് തിളച്ച വെള്ളത്തിൽ ഇട്ടു..ഏലക്കയെടുത്ത് പൊടിച്ചിട്ടു…ഒന്ന്

വേഗം ആവ് അങ്ങട്… ഷാഹി അടുക്കളയിൽ നിന്ന് ഓരോന്ന് പിറുപിറുത്തു…പെട്ടെന്ന് അവൾ സമർ

സംസാരിക്കുന്നത് കേട്ടു… പടച്ചോനെ…സമർ എണീറ്റിട്ടുണ്ടല്ലോ..പിന്നിലുണ്ട്…എന്ത്

തോന്നുമോ ആവോ…അവൾ കോഫീ ചെറുതായി ആറ്റിയിട്ട് അതുമായി പിന്നിലേക്ക് നടന്നു…സമർ

ഉദ്യാനത്തിലേക്ക് പോയതറിയാതെ..അവളെയും കാത്ത് ബാഷാ അവിടെ നിക്കുന്നത് അവൾ

അറിഞ്ഞില്ല…

അവൾ കാപ്പിയുമായി പിന്നിലേക്കെത്തി… അവൾ കാപ്പിയെടുത്ത് മേശയിൽ വെച്ചിട്ട് തന്റെ

ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കി…എന്നിട്ട് കാപ്പി കയ്യിലെടുത്ത് വാതിൽ തുറന്ന്

പുറത്തേക്കിറങ്ങി…അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു…സമറിനെ കണ്ടില്ല…ഇവൻ ഇത്

എവിടെപ്പോയി…പെട്ടെന്ന് ഒരു മുരൾച്ച അവൾ കേട്ടു.. അവൾ കേട്ടഭാഗത്തേക്ക് പതിയെ തല

തിരിച്ചു…അവളുടെ കണ്ണുകൾ ബാഷയുടെ മേൽ പതിഞ്ഞു..ബാഷാ അവളെ നോക്കിനിൽക്കുന്നു..അവൾ

പേടിച്ചു വിറച്ചു..അവന്റെ തുടൽ അഴിച്ചിട്ടിരിക്കുന്നു..പടച്ചോനെ എന്താ

ചെയ്യുക..അവൾക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല..അവൾ അനങ്ങാതെ കപ്പും സോസറും

പിടിച്ചു നിന്നു..വിറച്ചിട്ട് കപ്പും സോസറും ഇടിക്കുന്ന സൗണ്ട് അവൾ കേട്ടു… അവൾ

ബാഷയെ നോക്കി…അവൻ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു..അവന്റെ ദംഷ്ട്രങ്ങൾ

കാണിച്ചു നാവ് പുറത്തേക്കിട്ട് അവൻ അവളെ തന്നെ നോക്കി നിന്നു…അവൻ അവളെ നോക്കി

മുരളിക്കൊണ്ടിരുന്നു… അവൾ ആകെ ഭയന്നുവിറച്ചു…തന്റെ ജീവൻ ഇപ്പൊ പോകും എന്ന് അവൾക്ക്

തോന്നി…കാലിൽനിന്നൊക്കെ എന്തൊക്കെയോ കേറി വരുന്നപോലെ തോന്നി…കാലൊക്കെ മണ്ണിൽ

ഉറച്ചപോലെ..ഒന്നും അനക്കാനാവാതെ നിസ്സഹായയായി അവൾ നിന്നു.. ബാഷാ അവളെ തന്നെ നോക്കി

നിന്നു..ആ ഭീകരനായ നായയുടെ ഒരു കടിക്ക് പോലും ഷാഹി തികയില്ലായിരുന്നു..ബാഷാ ഒന്ന്

മേലേക്ക് വീണാലും അവൾ നുറുങ്ങി പോകും…നെറ്റിയിൽ നിന്ന് വീഴുന്ന വിയർപ്പുതുള്ളികൾ

തുടക്കാൻ പോലും ആവാതെ അവൾ പേടിച്ചു നിന്ന്…പെട്ടെന്ന് ആണ് അത്

സംഭവിച്ചത്…സോസരിന്മേൽ നിന്ന് കപ്പ് മറിഞ്ഞു കോഫീ അവളുടെ മേലേക്ക് വീണു..ചൂട്

കാപ്പി മേലേക്ക് വീണപ്പോൾ അവൾ ഞെട്ടിച്ചാടി…ആ ഒരു ചലനത്തിനായാണ് ബാഷാ

കാത്തിരുന്നത്…അവൻ അവളുടെ അടുത്തേക്ക് കുതിച്ചു…അവളെ കടിച്ചുമുറിക്കാൻ…ഷാഹിയും അത്

കണ്ടു…അവൾ പേടിച്ചു വിറച്ചു..ഒന്ന് അനങ്ങാൻ പോലും ആവാതെ അവൾ നിസ്സഹായയായി

നിന്നു…ബാഷാ അവളുടെ അടുത്തേക്ക് കുതിച്ചു…അവന്റെ ഓരോ കുതിപ്പിലും അവൾ മരണം

കണ്ടു..അവൾ അമ്മേ… അമ്മേ…..ന്ന് വിളിച്ചു ആർത്തു….ബാഷാ

അടുത്തേക്കെത്തികൊണ്ടിരുന്നു…അവന്റെ പല്ലുകൾ ഒക്കെ തിളങ്ങുന്നത് അവൾ കണ്ടു…അവന്റെ

വായിൽ നിന്ന് വെള്ളം വരുന്നത് അവൾ കണ്ടു..അവന്റെ കണ്ണുകൾ ഒക്കെ കൂർത്ത് തന്നെ

മാത്രം ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നത് കണ്ടു..തനിക്കിനി അധികം സമയമില്ല എന്ന്

അവൾക്ക് തോന്നി…അവൻ അടുത്തെത്തി..ഒരൊറ്റ കുതിപ്പുകൂടി..അതോടെ തീരും..ഞാൻ…അവൻ എന്നെ

കടിച്ചുകുടയും…തന്നെ രക്ഷിക്കാൻ ആരുമില്ല…ദൈവത്തോട് പ്രാർത്ഥിക്കാൻ പോലും അവൾക്ക്

കഴിഞ്ഞില്ല..അവൻ അടുത്തെത്തി…ഇപ്പൊ തീരും…ഷാഹി പേടിച്ചു കണ്ണടച്ചു..തന്റെ കാലൻ

തൊട്ടടുത്തെത്തി എന്ന ഉൾഭയത്താൽ…

പെട്ടെന്ന് അവൾ ഒരു വിളി കേട്ടു…”ഹേയ് ബാഷാ…”…പക്ഷെ അവൾ കണ്ണ് തുറന്നില്ല…അവൾ

മരണത്തെ വരിക്കാനായി കാത്ത് നിന്നു… അവൾ കണ്ണുകൾ ഇറുക്കിയടച്ചു.. തന്നെ അവനിപ്പോ

കടിച്ചുകുടയും…അവൾ പേടിച്ചു പേടിച്ചു നിന്നു… അവൾ ഒന്നും ചെയ്യാനാവാതെ പാതി ചത്തു

നിന്നു… പക്ഷെ കുറച്ചുകഴിഞ്ഞിട്ടും നായയുടെ കടി എൽക്കാത്തതിനാൽ അവൾ മെല്ലെ കണ്ണ്

തുറന്നു നോക്കി…അപ്പോൾ മുൻപിൽ നായ ഇല്ലായിരുന്നു…പക്ഷെ അവൻ എന്നെ നോക്കി

നിൽക്കുന്നുണ്ടായിരുന്നു…അവൻ…എന്റെ രക്ഷകൻ..എന്റെ മാത്രം…എന്റെ മാത്രം സമർ…

സമർ കുഞ്ഞുട്ടനോട് സംസാരിച്ചു കഴിഞ്ഞു പിന്നിലേക്ക് വരുകയായിരുന്നു…റോക്കി എന്നെ

ഒട്ടിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു…ഞാൻ അവന്റെ തലയിൽ ഒന്ന് തലോടി…

“ഇനി കുറച്ചുനാളത്തേക്ക് എവിടേക്കും പോണില്ലെടാ… പേടിക്കേണ്ട ട്ടോ..”..ഞാൻ അവന്റെ

തലയിൽ തലോടിയിട്ട് പറഞ്ഞു…അവൻ ഒന്ന് മൂളി…

“അല്ല..അവൻ എവിടെ പോയി..”..ഞാൻ ബാഷയെ കാണാത്തത് കൊണ്ട് അവനോട് തിരക്കി…ഞാനും അവനും

കൂടി പിന്നിലേക്ക് നടന്നു..അടുത്തെത്താനായപ്പോൾ ബാഷാ മുരളുന്ന ഒച്ച കേട്ടു… ഓഹ്..

ഏതോ പൂച്ച അവന്റെ മുന്നിൽ ചെന്ന് പെട്ടിട്ടുണ്ട്…അവന്റെ കാര്യം ഇന്ന് അവൻ

തീരുമാനമാക്കും..ഞാൻ പതിയെ അങ്ങോട്ട് നടന്നു…പെട്ടെന്ന് ഇമ്മാ എന്നുള്ള

അലറിക്കരച്ചിൽ ഞാൻ കേട്ടു…അത് എന്റെ ചെവിയെ പൊള്ളിച്ചു…ഷാഹി…പൂച്ചയല്ല…ഷാഹിയാണ്

ബാഷയുടെ മുന്നിൽ പെട്ടത്…എന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നി…ഓടി ഞാൻ

പിന്നിലോട്ട്… പറന്നു എന്ന് പറയുന്നതാവും ശരി…അവൾ…അവളെ അവൻ…എനിക്ക് ഓർക്കാൻ പോലും

കഴിഞ്ഞില്ല…എന്റെ ഷാഹി…ഞാൻ എന്ത് പൊട്ടത്തരമാണ് കാണിച്ചത്…ഷാഹിയെ ബാഷയുടെ മുന്നിൽ

ഇട്ടുകൊടുത്ത്…ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ചാടി..ഓരോ സെക്കണ്ടും

എനിക്ക് ഓരോ യുഗങ്ങൾ പോലെ തോന്നി…ദൈവത്തിനോട് ഒന്നും പ്രാര്ഥിക്കാത്ത ഞാൻ അവൾക്ക്

വേണ്ടി അവന്റെ കാലിൽ വീണു..കണ്ട് കൊതി തീരും മുൻപ് അവളെ എന്നിൽ നിന്ന് എടുക്കല്ലേ

എന്ന് ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു…ദൈവം എന്റെ പ്രാർത്ഥന കേട്ട് എന്ന്

തോന്നുന്നു…ഞാൻ അവിടെയെത്തുമ്പോൾ ബാഷാ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുവാണ്… എന്റെ

തൊണ്ടയിൽ ആരൊക്കെയോ കയറി പിടിച്ച പോലെ തോന്നി എനിക്ക്..പക്ഷെ അവിടെ ജീവനുവേണ്ടി

പകച്ചു നിൽക്കുന്നത് എന്റെ ഷാഹിയാണ്…എന്റെ സ്വന്തം…എന്റെ കനവ്…എന്റെ തൊണ്ടയിൽ

വലിഞ്ഞുമുറുക്കിയ ചങ്ങലകളെ പൊട്ടിച്ചുകൊണ്ട് ഞാൻ ആർത്തുവിളിച്ചു…

“ഹേയ് ബാഷാ………..”…

ബാഷാ ആ വിളി കെട്ടു.. അവൻ നിന്നു… ഷാഹി കണ്ണിറുക്കി അടച്ചു പേടിച്ചു നിൽക്കാണ്…

പാവം…ഞാൻ ബാഷയെ അടുത്തേക്ക് വിളിച്ചു..അവൻ അടുത്തേക്ക് വന്നു..അപ്പോഴും അവൾ

കണ്ണടച്ച് തന്നെ നിൽക്കുന്നു..ഞാൻ അവളെ നോക്കിനിന്നു…അവൾ പേടിച്ചു മരിച്ചോ എന്ന്

ഞാൻ ഒരു നിമിഷം പേടിച്ചു..പക്ഷെ എന്റെ ആശങ്കകളെ തീർത്തുകൊണ്ട് അവൾ തന്റെ പേടമാൻ

മിഴികൾ തുറന്നു…കണ്ണീര് തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിൽ…അത്

എന്റെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി…അവൾ എന്നെ നോക്കി…എന്നെ നോക്കി തന്നെ അനങ്ങാതെ

നിന്നു…

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…

അവൾ അപ്പോഴും തന്റെ നിൽപ്പ് മാറ്റിയില്ല..ഞാൻ അവളുടെ തൊട്ടുമുന്നിലെത്തി…അവൾ മുഖം

കുനിച്ചു ആ നിർത്തം തന്നെ നിൽക്കുന്നു..അവൾ ചെറുതായി വിറക്കുന്നുണ്ട്.. പാവം

നന്നായി പേടിച്ചുപോയി…

“ഹേയ്…”…ഞാൻ അവളെ പതിയെ വിളിച്ചു..അവൾക്ക് ഒരു അനക്കവും ഇല്ല…

ഞാൻ കുനിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി…എന്റെ കൈ കൊണ്ട് പതിയെ അവളുടെ കവിളിൽ

തട്ടി…

“ഹേയ് ഷാഹീ..”..ഞാൻ അവളെ വിളിച്ചു…അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി…കണ്ണീര് വന്ന

ആ കണ്ണുകൾക്ക് പോലും അത്ര ഭംഗി…മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു..ഇതൊക്കെ

കണ്ടപ്പോൾ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് തലയിൽ തലോടി അവളുടെ ചെവിയിൽ നിനക്ക്

ഒന്നുമില്ലാ.. ഞാനില്ലേ.. പേടിക്കണ്ടാ ട്ടോ..എന്നൊക്കെ..പറയാൻ എന്റെ മനം

കൊതിച്ചു..പക്ഷെ പറഞ്ഞില്ലാ…അവൾ എന്റെ മുഖത്തേക്ക് തന്നെ ഇമ വെട്ടാതെ

നോക്കിനിന്നു..

“ആർ യു ഓക്കേ..”..ഞാൻ അവളോട് പതിയെ ചോദിച്ചു..

പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേക്ക് പതിയെ മുഖം കൂപ്പുകുത്തി..ഞാൻ ആ പ്രവൃത്തിയിൽ

അന്തം വിട്ടു നിന്നു… ഞാനെന്താണോ കൊതിച്ചത് അത് അവൾ ചെയ്തിരിക്കുന്നു…പക്ഷെ നോർമൽ

ആയിരുന്ന എന്റെ ഹൃദയമിടിപ്പ് അബ്നോർമൽ ആയി..ഹൃദയമിടിപ്പ് കൂടി..ശ്വാസം എടുക്കാൻ ഞാൻ

നന്നേ ബുദ്ധിമുട്ടി..ഞാൻ അവളെ നോക്കി…അവൾ മുഖം നെഞ്ചിൽ പൂഴ്ത്തിയതിനാൽ എനിക്ക്

അവളുടെ മുഖം കാണാൻ സാധിച്ചില്ലാ…അവളുടെ മുടിയിഴകൾ കണ്ടു..ഞാൻ പതിയെ അവളുടെ

മുടിയിഴകളിൽ തലോടി..മൂർധാവിൽ നിന്നും പതിയെ തലോടിക്കൊണ്ടിരുന്നു..അവൾ ഒരു

പ്രതികരണവും ഇല്ലാതെ നെഞ്ചിൽ മുഖം പൂത്തി നിന്നു.. ഞാൻ പതിയെ അവളുടെ തല

തലോടിക്കൊണ്ടിരുന്നു…ഒന്നും മിണ്ടിയില്ല ഞങ്ങൾ പക്ഷെ എനിക്കാ ഫീൽ ഭയങ്കരമായി

ഇഷ്ടപ്പെട്ടു…ഇത് തീരാതെ നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു…ഞാൻ ഇത്രയും കാലം

കാത്തിരുന്നവൾ എന്റെ നെഞ്ചിൽ കിടക്കുന്നു…ഒരുപക്ഷെ ഇത്രയ്ക്ക് സന്തോഷകരമായ

നിമിഷങ്ങൾ എനിക്ക് കൊറേ കാലത്തിനുശേഷം ആണ് കിട്ടുന്നത് എന്ന് തോന്നിപ്പോയി…ഏതോ ഒരു

തമിഴ് പാട്ട് എന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നു…

“നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…

നീരുക്കുൾ മൂഴ്കിടും താമരൈ…

സട്രെന്ദ്രു മാറുതു വാനിലയ്…

പെന്നെ ഉൺ മെൽ പിഴയ്….

നില്ലാമൽ വീസിടും പെരലയ്….

നെഞ്ചുക്കുൾ നീന്തിടും താരകൈ…

പൊൺവന്നം സൂടിയ കാരിഗയ്….

പെണ്ണെ നീ കാഞ്ചനയ്…

ഓ ശാന്തി ശാന്തി ഓ ശാന്തി…

യെൻ ഉഴിരായ് ഉഴിരായ് നീയേന്തി…

യേൻ സെൻഡ്രായി സെൻഡ്രായി യെനൈ താണ്ടി…

ഇനി നീതാൻ യെന്തൻ അന്താതി…

നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്….

നീരുക്കുൾ മൂഴ്കിടും താമരൈ….

സട്രെന്ദ്രു മാറുത് വാനിലയ്

പെണ്ണെ ഉൺ മെൽ പിഴയ്…

യേതോ ഒൻഡ്രു എന്നൈ ഈർക്ക…

മുക്കിൻ നൂനി മർമം സേർക്ക…

കള്ളത്തനം യെതും ഇല്ലാ…

പുന്നകയോ പോകവില്ല…

നീ നിന്ദ്ര ഇടം എൻഡ്രാൽ

വിലയ് യേരി പോകാതോ…

നീ സെല്ലും വഴി എല്ലാം

പനിക്കട്ടി ആകാദോ…

യെന്നോട് വാ വീടു വരൈക്കും…

യെൻ വീട്ടയ് പാർ എന്നൈ പിടിക്കും….

ഇവൾ യാരോ യാരോ തെരിയാതെ…

ഇവൾ പിന്നാൽ നെഞ്ചെ പോകാതെ…

ഇഡു പൊയ്യോ മയ്യോ തെരിയാതെ…

ഇവൾ പിന്നാൽ നെഞ്ചെ പോകാതെ…

നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…

നീരുക്കുൾ മൂഴ്കിടും താമരൈ….

സട്രെന്ദ്രു മാറുത് വാനിലയ്…

പെണ്ണെ അ

ഉൻ മെൽ പിഴയ് ഓ ഓ…….”

ഈ പാട്ട് എനിക്കുവേണ്ടി എഴുതിയപോലെ തോന്നി..ഓരോ വരികളും…ഓരോ വരികളും എനിക്ക് വേണ്ടി

എഴുതിയ പോലെ…നെഞ്ചുക്കുൾ പെയ്തിടും മാ മഴയ്…പെണ്ണെ നീ എന്റെ നെഞ്ചിൽ നിന്റെ മുഖം

പൂത്തിയപ്പോൾ എന്റെയുള്ളിൽ പെയ്ത മഴയുടെ അത്ര ഭംഗിയുള്ള മഴ എന്റെ ജീവിതത്തിൽ ഇത്

വരെ പെയ്തിട്ടില്ലാ…ആ ഒരു മഴ തന്ന ഫീൽ വേറെ ഒന്നിനും തരാൻ സാധിച്ചിട്ടില്ല…വേറെ ഒരു

പെണ്ണിനും ഈ ഫീൽ തരാൻ സാധിക്കില്ല…നീ..നിനക്ക്…നിനക്ക് മാത്രമേ അത് സാധിക്കൂ…ഐ ലവ്

യൂ ടീ… യു ആർ മൈ ലവ് ഫോർ എവർ…?…

അവൾക്ക് ഒരു അനക്കവുമില്ലായിരുന്നു…അവളുടെ ഹൃദയമിടിപ്പ് മാത്രം എന്റെ നെഞ്ചിൽ

പതിഞ്ഞുകേട്ടു… ഞാൻ പതിയെ എന്റെ കൈകൾ കൊണ്ട് അവളുടെ കവിളിൽ പിടിച്ചു അവളുടെ മുഖം

ഉയർത്തി..അവൾ എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ആ പെടാമാൻ മിഴികളിൽ നിന്നും എനിക്ക്

കണ്ണെടുക്കാൻ പറ്റാതായി..അവളുടെ കണ്ണുകളിൽ തന്നെ ഞാൻ കുറച്ചുനേരം

നോക്കിനിന്നു…അവളുടെ മുഖം എന്റെ കൈകൾക്കുള്ളിൽ കിടന്നു…ഒരു ചെറിയ പൂച്ചക്കുട്ടിയെ

പോലെ അവൾ എന്നെ നോക്കി കൊണ്ട് തന്നെ എന്റെ കൈകളിൽ മുഖം വെച്ചു നിന്നു…

“പേടിച്ചോ…”…ഞാൻ മെല്ലെ അവളുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ചോദിച്ചു…അവൾ പതിയെ

തലയാട്ടി കാണിച്ചുതന്നു പേടിച്ചുപോയെന്ന്… മനോഹരം…അത്ര ഭംഗിയായിരുന്നു അവൾ

തലയാട്ടിയപ്പോൾ.. ഒരു നിഷ്കളങ്കമായ ചെറിയ കുഞ്ഞിന്റെ കുട്ടിത്തം മുഴുവൻ അതിൽ

നിറഞ്ഞു നിന്നു…അത് കണ്ടപ്പോൾ എനിക്ക് ചുംബിക്കാൻ തോന്നി..കെട്ടിപ്പിടിച്ചു അവളുടെ

കണ്ണീർ ചാടിയ കണ്ണുകളിൽ ഒന്ന് മുത്തം വെക്കാൻ ഞാൻ കൊതിച്ചു…പക്ഷെ ഞാൻ കണ്ട്രോൾ

ചെയ്തു നിന്നു…

“സാരല്ലാ ട്ടോ…”..ഞാൻ പറഞ്ഞു…പെട്ടെന്ന് അവൾ എന്നിൽ നിന്നും വിട്ടുനിന്നു..എന്ത്

പറ്റിയെന്നറിയാതെ ഞാൻ അവളെ നോക്കി…അവൾ ചുറ്റുമൊന്ന് നോക്കി…പെട്ടെന്ന് ബാഷയെയും

റോക്കിയെയും കണ്ടപ്പോൾ എന്റെ പിന്നിലേക്ക് നീങ്ങി നിന്നു… അവൾക്ക് അവരെ നല്ല

പേടിയാണെന്ന് എനിക്ക് മനസ്സിലായി…ഞാൻ അവളെയും കൊണ്ട് തറയിൽ ഇരുന്നു…അവൾ എന്നെ

ചുറ്റിപ്പറ്റി തന്നെ ഇരുന്നു…

ഞാൻ ബാഷയെയും റോക്കിയെയും നോക്കി..അവരെ അടുത്തേക്ക് വിളിച്ചു…

“വേണ്ടാ…”..ഞാൻ അവരെ അടുത്തേക്ക് വിളിച്ചത് കണ്ടിട്ട് ഷാഹി എന്നോട് പറഞ്ഞു..

“പേടിക്കണ്ട…”..ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു…അപ്പൊ അവളിൽ കുറച്ചു ധൈര്യം

വന്നതുപോലെ എനിക്ക് തോന്നി…

റോക്കിയും ബാഷയും അടുത്തേക്ക് വന്നു..ഷാഹി പേടിച്ഛ് എന്റെ കയ്യിൽ മുറുക്കെ

പിടിച്ചു..തോളിന് പിന്നിൽ മറഞ്ഞു നിന്നു… ബാഷയും റോക്കിയും എന്റെ അടുത്ത് വന്നു

നിന്നു…ഞാൻ ഷാഹിയെ അവരുടെ മുന്നിലേക്ക് കൊണ്ട് വന്നു…അവൾ പേടിച്ചിട്ട് എന്നെ

പറ്റിയാണ് നിന്നത്…

“ഷാഹീ… ഇത് ബാഷാ…പിന്നെ ഇത് റോക്കി…”..ഞാൻ റോക്കിയെയും ബാഷയെയും തൊട്ടുപറഞ്ഞു…അവൾ

തലയാട്ടി…

“റോക്കി..ബാഷാ…ഇത് ഷാഹി…നമ്മുടെ ഫ്രണ്ട് ആണ് ട്ടോ…”..ഞാൻ റോക്കിയോടും ബാഷയോടും

പറഞ്ഞു..അത് കേട്ടപ്പോൾ അവർ അവളുടെ മുഖത്തേക്ക് നോക്കി..അത് കണ്ടപ്പോൾ ഷാഹിയുടെ

എന്റെ കയ്യിന്മേലുള്ള പിടുത്തത്തിന്റെ ശക്തി കൂടി..

“പുതിയ ഫ്രണ്ട് കൈ കൊടുക്കെടാ..”..ഞാൻ റോക്കിയോടും ബാഷയോടും പറഞ്ഞു…

“അവർക്കുനേരെ കൈ നീട്ട്..”..ഞാൻ ഷാഹിയോട് പറഞ്ഞു…അവൾ വേണ്ടയെന്ന് തലയാട്ടി…

ഞാൻ അവളുടെ കയ്യിൽ പിടിച്ചു…പറ്റെ സോഫ്റ്റ് ആയിരുന്നു അവളുടെ കൈ..പോരാത്തതിന് ചെറിയ

തണുപ്പും..പിന്നെ ചെറിയ ഒരു വിറയലും ഉണ്ടായിരുന്നു അവളുടെ കയ്യിന്..ഞാൻ അതിൽ അവളെ

വേദനിപ്പിക്കാതെ മുറുകെ പിടിച്ചു…

“പ്ളീസ്…വേണ്ടന്നേ…”..അവൾ എന്നോട് കെഞ്ചി…

ഞാൻ അവളുടെ കൈകൂട്ടി പിടിച്ചിട്ട് ബാഷയുടെ നേരെ കൈനീട്ടി…അത് കണ്ടപ്പോൾ ബാഷയും

അവന്റെ കൈനീട്ടി…ഞാൻ അവളുടെ കൈകൊണ്ട് ബാഷയ്ക്ക് ഒരു ഷേക്ക് ഹാൻഡ്

കൊടുപ്പിച്ചു..പക്ഷെ അവളെ കൊണ്ട് പിടി വിടുവിച്ചില്ല…അവൾ അവന്റെ കൈ പിടിച്ചു അവന്റെ

മുഖത്തേക്ക് നോക്കി..അവൾക്ക് പേടി മാറിത്തുടങ്ങിയിരുന്നു..അവൾ ബാഷയുടെ മുഖത്ത്

നോക്കി ചിരിച്ചു…പിന്നെ എന്റെ മുഖത്തേക്ക് നോക്കി…അവൾക്ക് അത് ഭയങ്കര

ഇഷ്ടപ്പെട്ടിരുന്നു..അതിൽ ഞാൻ ഭയങ്കര ഹാപ്പിയായി..അവൾ എന്നെ നോക്കി ചിരിച്ചു..എന്റെ

സന്തോഷം ഇരട്ടിയായി..ഞാനും അവൾക്ക് ഒരു ചിരി കൊടുത്തു…ശേഷം അവൾ റോക്കിക്കും ഷേക്ക്

ഹാൻഡ് കൊടുത്തു…ഞാൻ അവളുടെ കൈ കൊണ്ട് മെല്ലെ അവരുടെ ശരീരത്തിൽ തലോടിപ്പിച്ചു..അവൾ

വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും റോക്കിയുടെയും ബാഷയുടെയും ശരീരത്തിൽ

തലോടി..ഇടയ്ക്കിടയ്ക്ക് ഓരോ കുസൃതി ചിരി എനിക്ക് തരും..ആ ഒരു നിമിഷത്തിന് വേണ്ടി

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി നിൽക്കും..കിട്ടി കഴിഞ്ഞാലോ പെരുത്ത് ഹാപ്പി…

“ഇനി വേറെ ഒരു പണി കൂടെ ഉണ്ട്..”..ഞാൻ പറഞ്ഞു..ഷാഹി എന്റെ മുഖത്തേക്ക്

എന്താണെന്നറിയാതെ നോക്കി നിന്നു…

“റോക്കി..ബാഷാ..ഗിവ് ഹെർ എ ഹഗ്…”..ഞാൻ റോക്കിയോടും ബാഷയോടും അവളെ കെട്ടിപ്പിടിക്കാൻ

പറഞ്ഞു…അവൾക്ക് എന്തേലും പറയാൻ കഴിയുന്നതിന് മുൻപ് റോക്കിയും ബാഷയും അവളെ

കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു…അവൾ നിലത്തേക്ക് കിടന്നുപോയി അവരുടെ

ഭാരത്താൽ…റോക്കിയും ബാഷയും അവളെ ശ്രദ്ധിച്ചു കെട്ടിപ്പിടിച്ചു..റോക്കിയുടെയും

ബാഷയുടെയും പതുപതുത്ത ശരീരത്തിൽ അവൾ കിടന്നു..അവരുടെ രോമങ്ങളിൽ അവൾ

തലോടിക്കൊണ്ടിരുന്നു..അവൾ നല്ലപോലെ ചിരിക്കുന്നുണ്ടായിരുന്നു..കുറച്ചുനേരം മുൻപ്

അവളിൽ കണ്ട പേടി ഒക്കെ എവിടെയോ പോയ് മറഞ്ഞിരുന്നു…അവൾ ബാഷയോടും റോക്കിയോടും നല്ല

കൂട്ടായി..എല്ലാത്തിനും മുകളിൽ അവൾ ചിരിക്കാൻ തുടങ്ങി…എല്ലാം മറന്ന്…സന്തോഷത്തോടെ…

കുറച്ചുകഴിഞ്ഞു ഞങ്ങൾ രണ്ടുപേരും ഉള്ളിലേക്ക് പോയി..അവൾ എനിക്ക് കാപ്പി ഇട്ടു

തന്നു..തിരികെ അടുക്കളയിലേക്ക് പോയി..ഞാൻ കാപ്പി കുടിച്ചു.. എന്താ ടേസ്റ്റ്..ഇവൾ

എല്ലാ കാര്യത്തിലും പുലി ആണല്ലോ..കുറച്ചുകഴിഞ്ഞു ഞാൻ കുളിക്കാൻ വേണ്ടി ഷവറിൽ

കയറി…എന്റെ ചിന്ത മുഴുവനും അവളെക്കുറിച്ചായിരുന്നു..അവൾ എന്റെ നെഞ്ചിലേക്ക്

വീണത്‌.അത് സ്ലോ മോഷനിൽ ഞാൻ ആലോചിച്ചു കണ്ടു..എത്ര മനോഹരമായിരുന്നു അത്..ശരിക്കും

പ്രണയാർദ്രം… അവളോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും എന്നിൽ പ്രണയം നിറച്ചു..എന്നും

അതുപോലെ പോയിരുന്നെങ്കിൽ കൊതിച്ചു ഞാൻ..അവൾ എന്നെ പ്രേമിക്കുക ഒന്നും വേണ്ട..എന്റെ

അടുത്ത് തന്നെ ഉണ്ടായാൽ മതി എന്നും എപ്പോഴും….

കുറച്ചപ്പുറത്ത് വേറെ ഒരു ഷവറിന് കീഴിൽ ഉള്ള ആളുടെ അവസ്ഥയും ഇത് തന്നെ

ആയിരുന്നു..വേറാര് നമ്മുടെ ഷാഹി തന്നെ..പടച്ചോനെ എനിക്കിത് എന്താ പറ്റിയെ.. ഞാൻ

എങ്ങനെയാ അവന്റെ നെഞ്ചിലേക്ക് വീണത്..എനിക്കെന്താ പറ്റിയെ…അറിഞ്ഞുകൊണ്ടല്ലെങ്കിലും

അങ്ങനെ വീണത് നന്നായി..അവന്റെ കൈകൾ എന്നെ തലോടിയപ്പോ അവന്റെ കൈകളിൽ എന്റെ മുഖം

കോരിയെടുത്തപ്പോ എന്നെ വാക്കുകൾ കൊണ്ട് സമാധാനിപ്പിച്ചപ്പോ ഞാൻ എത്ര

സന്തോഷിച്ചെന്ന് അറിയാമോ..എന്റെ ഹൃദയം പൊട്ടി പോയേനെ..അവന്റെ നെഞ്ചിൽ മുഖം

പൂഴ്ത്തിയപ്പോ ഞാൻ എത്ര സുരക്ഷിതയാണെന്ന് എനിക്ക് മനസ്സിലായി…ഒരു പക്ഷെ എന്റെ

ഉപ്പച്ചിക്ക് ശേഷം ആദ്യമായിട്ടാണ് ഞാൻ അത്രയ്ക്ക് സുരക്ഷിതയാണെന്ന് തോന്നുന്നത്…ആ

നെഞ്ചിൽ എനിക്കെന്നും കിടക്കാൻ നീ വിധി തരുമോ റബ്ബേ…

അവൾ കുളിച്ചു കഴിഞ്ഞു ഡ്രസ്സ് ചെയ്തിട്ട് സമറിന് കഴിക്കാൻ വേണ്ടി ബ്രേക്ക് ഫാസ്റ്റ്

എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചിട്ട് കോളേജിലേക്കിറങ്ങി..അവൾ ഇടയ്ക്കിടയ്ക്ക്

പിന്നിലോട്ട് നോക്കും…വേറെ ഒന്നുമല്ല സമർ വരുന്നുണ്ടോ എന്നറിയാൻ..വന്നാൽ തന്നെ

കണ്ടാൽ ആ ബുള്ളറ്റിൽ തന്നെയും കോളേജിലേക്ക് കൊണ്ടുപോയാലോ..അവൾക്ക് ആ ബുള്ളറ്റിൽ

കയറാൻ നല്ല പൂതി ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ ശബ്ദം

കേൾക്കുമ്പോൾ അവൾ തിരിഞ്ഞു നോക്കും..അത് സമറല്ല എന്നറിയുമ്പോൾ നിരാശപെടും…പക്ഷെ സമർ

വന്നതേ ഇല്ലാ.. അവൾ ബസിലാണ് കോളേജിലേക്ക് പോയത് എന്നത്തേയും പോലെ…

★★★★★★★★★★★★★★

ഗോവ…..

സാന്റാ മറീന…

കടലിലെ സ്വർഗം…അതാണ് സാന്റാ മറീന ഷിപ് ..എല്ലാത്തരം ലക്ഷറിയും അനുഭവിക്കാൻ പറ്റിയ

ഇടം..ഡ്രഗ്സ്..സെക്സ്..എല്ലാം… ബിസിനസ്സ്കാരന്മാരുടെ ചൂതാട്ട കേന്ദ്രം…കാസിനോ…

ഗോവൻ കടൽത്തീരത്തു നങ്കൂരമിട്ട് കിടക്കുന്ന ഒരു കൊച്ചു കൊട്ടാരം അതാണ് സാന്റാ

മറീന..

ഒരുത്തൻ പറന്ന് വന്ന് കസേരകളിൽക്കൂടി വീണു…

“എന്റെ കാസിനോയിൽ വന്ന് അലമ്പ് കാണിക്കാൻ മാത്രമായോടാ നായിന്റെ

മക്കളേ…”…അടികിട്ടിയവനോട് ഒരാൾ അലറി…

തല്ല് കിട്ടിയവൻ എണീറ്റ് വന്ന് അയാളെ തല്ലാൻ കയ്യോങ്ങി… അയാൾ അവന്റെ കയ്യിൽ

പിടിച്ചു ഒറ്റ തിരിക്കൽ തിരിച്ചു…അവന്റെ കൈ വാഴത്തണ്ട് പോലെ ഒടിഞ്ഞുതൂങ്ങി… അയാൾ

അവന്റെ അവന്റെ വയറിന് നോക്കി ഒരു ചവിട്ട് കൊടുത്തു അവൻ പിന്നെയും നേരെ

കസേരകൾക്കിടയിലേക്ക്…

പെട്ടെന്ന് ഒരാൾ ആളുകളുടെ ഇടയിൽ നിന്നും അയാൾക്ക് നേരെ ചാടിവീണു..അയാൾ പെട്ടെന്ന്

ഒഴിഞ്ഞുമാറി…

“മാർക്കസ് നീ ഇനി അധിക നാൾ ഇവിടെ വാഴും എന്ന് കരുതണ്ടാ..അലെക്സിയുടെ പിള്ളേരെ

വെറുപ്പിച്ചിട്ട് നിനക്ക് അതിന് സാധിക്കില്ല…”..അവൻ അയാളോട് പറഞ്ഞു…അയാൾ..

മാർക്കസ്…

വിൽഫ്രഡ് മാർക്കസ്…സാന്റാ മറീനയുടെ അധിപൻ…കരുത്തിന് ഇന്നും ഒരു കോട്ടം വരാത്ത ഒരു

നാല്പത്തഞ്ചുകാരൻ…

“സാന്റാ മറീനയുടെ തന്ത ഞാനാണെങ്കി ഇവിടെ അധിക നാൾ വാഴുമോ ഇല്ലയോ എന്നൊക്കെ ഞാൻ

തീരുമാനിച്ചോളാം… അതിന് ഒരു പന്നീടെ മോനും ഇങ്ങോട്ട് കയറി വരണ്ടാ…”..എന്ന്

പറഞ്ഞിട്ട് മാർക്കസ് അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…അവൻ തെറിച്ചുപോയി..

“തൂത്തുവാരി കളയെടാ…”..മാർക്കസ് തന്റെ അനുയായികളോട് പറഞ്ഞു…

“ഗയ്സ്.. ജസ്റ്റ് ചിൽ.. വാസ് ദാറ്റ് ഫൺ… ഹഹ്‌..?”…മാർക്കസ് കണ്ടുനിൽക്കുന്ന

ആളുകളോട് ചോദിച്ചു..

ആളുകൾ ചിരിച്ചു കയ്യടിച്ചു..

“റ്റൂ മച്ച് ഫൺ..”..ഒരു പെണ്ണ് വിളിച്ചുപറഞ്ഞു…

“സം ബ്ലഡി ക്രീപ്സ്…എന്ജോയ് ദി നൈറ്റ് ഡിയർസ്…”..മാർക്കസ് അവരോട് പറഞ്ഞു…

ആളുകൾ തിരിഞ്ഞു അവരുടെ വിനോദങ്ങളിൽ ഏർപ്പെട്ടു…

“സാർ…”..മാർക്കസിനെ അവന്റെ ഒരു അനുയായി വിളിച്ചു…

“വാട്ട്…”..മാർക്കസ് ചോദിച്ചു…

“ഒരു സന്ദേശം വന്നിട്ടുണ്ട്…”…അയാൾ മാർക്കസിനോട് പറഞ്ഞു…

“പറയൂ…”..മാർക്കസ് അയാളോട് പറഞ്ഞു..

“☠️ചെകുത്താൻ വേട്ടയ്ക്ക് ഇറങ്ങിയിട്ടുണ്ട്…☠️”

അയാൾ മാർക്കസിനോട് പറഞ്ഞു..ആ സന്ദേശം അയാളിൽ ഒരു ഞെട്ടലുളവാക്കി…

“അയച്ച ആളുടെ പേര്…”..മാർക്കസ് അയാളോട് ചോദിച്ചു…

“അജയൻ…”..അയാൾ പറഞ്ഞു…

“കാൾ ഹിം ആൻഡ് ഗിവ് ഇറ്റ് ടു മി…”…മാർക്കസ് അയാളോട് പറഞ്ഞു…

അയാൾ കാൾ ചെയ്തിട്ട് ഫോൺ മാർക്കസിന് കൊടുത്തു…അപ്പുറത്ത് ഫോൺ എടുത്തു…

“വിൽഫ്രഡ് മാർക്കസ് ഹിയർ…”…അയാൾ അജയനോട് പറഞ്ഞു…

“സാറെ അജയനാണ്…”…അജയൻ പറഞ്ഞു..

“നിന്റെ സന്ദേശം കിട്ടി..ഏതാ ഈ പുതിയ ചെകുത്താൻ…”…മാർക്കസ് അജയനോട് ചോദിച്ചു…

“പുതിയതല്ല സാറെ…പഴയതാണ്…”…അജയൻ പറഞ്ഞു…

“അതേതാ ഈ പഴയത്…ഏതാ ഊര്…”…മാർക്കസ് അജയനോട് ചോദിച്ചു…

“മിഥിലാപുരി…”..അജയൻ പറഞ്ഞു…

ആ പേര് തന്നെ മാർക്കസിൽ ഒരുതരം ഭയം ജനിപ്പിച്ചു…

“ആര് അബൂബക്കറോ…”…മാർക്കസ് അജയനോട് ചോദിച്ചു…

“അബൂബക്കറെക്കാൾ മുന്തിയ ഇനമാണ്…”…അജയൻ പറഞ്ഞു…

“സമർ…?”…തന്റെ ഭയം പുറത്തുകാണിക്കാതെ മാർക്കസ് ചോദിച്ചു…

“അതെ…സമർ അലി ഖുറേഷി..?”…അജയൻ പറഞ്ഞു…ആ പേര് മാർക്കസിലേക്ക് ഒരു കൂർത്ത

കത്തിയെപ്പോലെ തറച്ചുകയറി…

“അപ്പൊ രാംദാസിനെ തീർത്തത്…”…മാർക്കസ് സംശയത്തോടെ ചോദിച്ചു…

“രാംദാസ് മാത്രമല്ല…”…അജയൻ പറഞ്ഞു…

“പിന്നെ…”…

“അസീസിനേം…”..അജയൻ പറഞ്ഞു…

വെള്ളിടി കിട്ടിയപോലെ മാർക്കസ് അജയൻ പറഞ്ഞത് കേട്ടിരുന്നു…

“ഓഹോ…”..മാർക്കസ് പറഞ്ഞു…

“സാറ് ഒന്ന് നോക്കിയിരുന്നോ…”..അജയൻ മാർക്കസിന് ഒരു മുന്നറിയിപ്പ് കൊടുത്തു…

“സാന്റാ മറീനയിൽ വന്ന് അവനെന്നെയങ്ങ്‌ ഉലത്തും…”…മാർക്കസ് വാശിയോടെ പറഞ്ഞു…

“സാറെ അവന്റെ പേര് സമർ അലി ഖുറേഷി എന്നാണ്…”…അജയൻ പറഞ്ഞു…

“സൊ…”..മാർക്കസ് തിരിച്ചു ചോദിച്ചു…

“നമ്മുടെ നാട്ടുകാർ അവന് വേറെ ഒരു പേരിലാണ് വിളിക്കുന്നത്…ചെകുത്താന്റെ

സന്തതിയെന്ന്…”…അജയൻ പറഞ്ഞു…

“ഹമ്…”…മാർക്കസ് അതിന് മൂളിക്കൊടുത്തു…

“ആ പേര് അബൂബക്കറിന്റെ മകനായതുകൊണ്ട് മാത്രമല്ല കൊടുത്തത് എന്ന് നമുക്ക്

രണ്ടുപേർക്കും അറിയാം…”…അജയൻ പറഞ്ഞു…

“അതിന്…”…മാർക്കസ് ചോദിച്ചു…

“സൂക്ഷിച്ചാൽ നന്ന്…”…അജയൻ പറഞ്ഞു…

“ആ…”..എന്ന് പറഞ്ഞു മാർക്കസ് ഫോൺ കട്ട് ചെയ്തു…മാർക്കസ് ശരിക്കും ഭയന്നിരുന്നു…മരണം

തന്റെ തൊട്ടുമുന്നിൽ എത്തിയപോലെ അയാൾക്ക് തോന്നി…മാർക്കസ് തന്റെ അനുയായിയെ വിളിച്ചു

സെക്യൂരിറ്റി ടൈറ്റ് ആക്കാൻ പറഞ്ഞു…

“എന്തുപറ്റി സാർ…”..അനുയായി ചോദിച്ചു…

“ഡെവിൾ ഈസ് കമിങ്…”..ഒരുതരം ഭയം കലർന്ന സ്വരത്തോടെ മാർക്കസ് മൊഴിഞ്ഞു….

★★★★★★★★★★★★★★

ദിവസങ്ങൾ കടന്നുപോയി…സമറും ഷാഹിയും തമ്മിൽ ചെറിയ കൂട്ടായി..സമറിന് ഷാഹിയോട്

വലുതായിട്ട് അടുക്കാൻ ഇനിയും സാധിച്ചിട്ടില്ല..എന്തെങ്കിലും സംസാരിക്കും

കുറച്ചുനേരം..പിന്നെ രണ്ടും വേറെ വേറെ വഴിക്ക് പോകും..രണ്ടുപേർക്കും പരസ്പരം

നല്ലപോലെ കൂട്ട് ആവണം എന്നുണ്ട്..പക്ഷെ അതിന് പറ്റിയ ഒരു സാഹചര്യം രണ്ടുപേർക്കും

കിട്ടിയില്ല..അവൾ ഒരു യജമാനനോട് ഉള്ള ബഹുമാനം അവന് കൊടുത്തു..അവൻ എത്ര അടുക്കാൻ

ശ്രമിച്ചിട്ടും അവൾ അങ്ങോട്ട് അടുത്തില്ല.. പക്ഷെ അവളുടെ ഉള്ളിലും അവനോട് അടുക്കണം

എന്നുണ്ട് പക്ഷെ ഒരു പൈസ പോലും വാങ്ങാതെ തന്നെ ഇവിടെ താമസിക്കുന്ന അവന്റെ

കാരുണ്യത്തിൽ കൂടുതൽ കൈ കടത്താൻ അവൾ ആഗ്രഹിച്ചില്ല…ഇടയ്ക്കിടയ്ക്ക് കുഞ്ഞുട്ടൻ

പ്രത്യക്ഷപ്പെടും…ഒരു ജഗപൊകയാകും ആ ദിവസം മുഴുവൻ…പക്ഷെ അവനും സമറിനെയും ഷാഹിയെയും

അടുപ്പിക്കാൻ സാധിച്ചില്ല…പിന്നെ അവൻ വന്ന പോലെ തന്നെ മുങ്ങും…ഷാഹി ഇപ്പോഴും ബസിൽ

തന്നെയാണ് കോളേജിലേക്ക് വന്നുകൊണ്ടിരുന്നത്…സമറിന്റെ വീട്ടിൽ ആണ് താൻ എന്നുള്ളത്

ഗായത്രിയോടും അനുവിനോടും ഷാഹി ഇനിയും പറഞ്ഞിട്ടില്ല…സമറും കോളേജിൽ നിന്ന് ഷാഹിയോട്

ഒന്നും സംസാരിക്കാൻ പോകാറില്ല…ഗായത്രിയും അനുവും സമറിനെക്കുറിച്ചു ഓരോന്ന്

പറയുമ്പോൾ ഷാഹി ഉള്ളിൽ ഊറിച്ചിരിക്കും…അവളും ഓരോന്ന് കൂട്ടി പറഞ്ഞുകൊടുക്കും…അവൾ

അതിൽ വളരെ സന്തോഷം കണ്ടെത്തി..

ഗായത്രിയും അനുവും ഞാനും കൂടി ഇന്റർവെൽ ന് പുറത്തേക്ക് ഇറങ്ങി…ഞങ്ങൾ ഓരോന്ന്

സംസാരിച്ചു ഉദ്യാനത്തിലേക്ക് പോയി..അതാണ് ഞങ്ങളുടെ പ്രധാന താവളം…അപ്പോൾ സമർ ബൈക്കിൽ

പുറത്തേക്ക് പോകുന്നത് ഞങ്ങൾ മൂന്നുപേരും കണ്ടു…

“എന്നാ ലുക്ക് ആണെടി ഇവന്…”..അനു പറഞ്ഞു…

അത് സത്യമാണ് എനിക്കും തോന്നി..അത്ര ഭംഗിയായിരുന്നു സമറിനെ കാണാൻ..കട്ടതാടിയും

കട്ടിമീശയും നല്ല ഉയരവും അതിനൊത്ത തടിയും കരുത്തുറ്റ ശരീരവും പിന്നെ നല്ല നിറവും

ചൊറുക്കുള്ള മുഖവും…ഏത് പെണ്ണും അവനെ ആഗ്രഹിക്കും…ഏതെങ്കിലും സാധാ ഡ്രസ്സ് ധരിച്ചാൽ

തന്നെ അവനെ കാണാൻ ഒടുക്കത്തെ ലുക്ക് ആണ്.. ഇന്നാണെങ്കിൽ ഷർട്ട് ന് മുകളിൽകൂടി ഒരു

ജാക്കറ്റും ഇട്ടിട്ടുണ്ട്…എന്തൊരു ലുക്ക് ആണ് ഈ പഹയന്…

“അച്ചായത്തി കണ്ണേറ് തുടങ്ങി…”..ഗായത്രി അനുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…ഷാഹിയും

ചിരിച്ചു അത് കേട്ടിട്ട്..

“നീ ചിരിക്കണ്ടാ…”..അനു ഷാഹിയോട് പറഞ്ഞു…