കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…ഇനിയും എന്നെ അങ്ങനെ
പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു…
പിന്നെകഴിഞ്ഞ തവണ ഒരാൾ എന്നോട് ഒരു കാര്യം ഇങ്ങനെ ചെയ്യാൻ പറഞ്ഞിരുന്നു…അതിനൊരവസരം
വന്നാൽ ഞാൻ അങ്ങനെ ചെയ്തിരിക്കും എന്ന് ഞാനയാൾക്ക് വാക്ക് കൊടുത്തിരുന്നു…അത്
അങ്ങനെ തന്നെ പ്രവർത്തിക്കാൻ എനിക്ക് ഈ പാര്ടിൽ അവസരം കിട്ടിയിട്ടുണ്ട്…അത്
നിങ്ങൾക്ക് വഴിയേ മനസ്സിലാകും….
പിന്നെകഴിഞ്ഞ തവണത്തെ പാര്ടിൽ ഞാൻ കമന്റുകളിൽ കൊടുത്ത നിർദ്ദേശം ഞാൻ ഒന്നുകൂടെ
ആവർത്തിക്കുകയാണ്…
നിങ്ങൾ വില്ലൻ എന്ന കഥ വായിക്കുമ്പോൾ കെജിഫ് ലെ മാസ്സ് സീൻസ് അല്ലെങ്കി അതിലെ
പാട്ടുകൾ,BGM ഒക്കെ മനസ്സിലൂടെ ഓടിച്ചു നോക്കുക..ഓരോരുത്തരുടെയും പഞ്ച് ഡയലോഗിന്
അല്ലെങ്കി ആക്ഷന് ഒക്കെ ആ ഇമോഷൻ കൊണ്ടുവന്നാൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ വേറെ
ലെവൽ ആകും..സമറിന്റെയൊക്കെ പോർഷൻ എഴുതുമ്പോൾ ഞാൻ കൂടുതൽ കേൾക്കുന്ന പാട്ട്
വിക്രമിന്റെ രാവണിലെ വീരാ വീരാ എന്ന പാട്ട് ആണ് അതുപോലെ കെജിഫ് ലെ പാട്ടുകളും
ആണ്..??? എനിക്ക് എഴുതുമ്പോൾ കിട്ടുന്ന ഫീൽ നിങ്ങൾക്ക് വായിക്കുമ്പോൾ കിട്ടാൻ
ഇങ്ങനെ ചെയ്യുന്നത് ഉപകരിക്കും..ഷാഹിക്ക് ലവ് സോങ്‌സും(munbe vaa en anbe vaa,n
enjukkul peidhidum)❤️❤️
ഈപാര്ടിൽ കഥ വേറെ ലെവലിലേക്ക് പോകും…കഥയുടെ മാറ്റത്തെ കുറിച്ചു അഭിപ്രായം
നൽകുക…വില്ലനിസം ഓവർ ലോഡഡ് ആണ്…☠️?☠️
അപ്പൊ തുടങ്ങല്ലേ….?
അവൾ പേജ് മറിച്ചു… രണ്ടാമത്തെ പേജിൽ കുറച്ചു വാക്കുകൾ കുറിച്ചിട്ടിരുന്നു…
സമർഅലി ഖുറേഷി…..?
ഖുറേഷികളിൽ ഒന്നാമൻ…☠️
സമർ അലി ഖുറേഷി…ഖുറേശികളിൽ ഒന്നാമൻ..ഷാഹി സ്വയം മനസ്സിൽ ഉരുവിട്ടു..ഷാഹി പേജ്
മറിച്ചു..അതിലെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തി..
ഞാൻ ആനന്ദ് വെങ്കിട്ടരാമൻ..ഒരു പാലക്കാടൻ പട്ടർ..എല്ലാവരും ഡയറി എഴുതുക സ്വന്തം കഥ
എഴുതാനാണ്.. എന്നാൽ ഞാൻ ഇവിടെ എഴുതുന്നത് ഞാൻ കണ്ട ഒരു ജീവിതം ആണ്..ഞാൻ കൺകുളിർക്കെ
വീക്ഷിച്ച ഒരു ജീവിതം…അത്ഭുതത്തോടെയും ആകാംഷയോടെയും ഭയത്തോടെയും കണ്ടു നിന്ന ഒരു
ജീവിതം..
സമർ അലി ഖുറേഷി…?
അവൻ എന്റെ കഥയിലെ നായകനാണോ അതോ വില്ലനോ…എന്തോ അതിന് എനിക്ക് ഇനിയും ഉത്തരം
കിട്ടിയിട്ടില്ല..അതുകൊണ്ട് തന്നെ അവനാണ് എന്റെ കഥയിലെ നായകൻ എന്ന് പറയുന്നതിൽ
പ്രസക്തിയില്ല..പ്രധാന കഥാപാത്രം..അവനെ നമുക്ക് അങ്ങനെ അഭിസംബോധന ചെയ്യാം..സമറാണ് ഈ
കഥയിലെ പ്രധാന കഥാപാത്രം..
അവൻ…സമർ അലി ഖുറേഷി…അവനെക്കുറിച്ചു അറിയണമെങ്കിൽ അതിന് മുമ്പ് നമുക്ക് രണ്ടുപേരെ
പരിച്ചയപ്പെടേണ്ടതുണ്ട്… അതിൽ ഒന്നാമൻ അബൂബക്കർ ഖുറേഷി..സമറിന്റെ പിതാവ്..അബൂബക്കർ
ഖുറേഷി ആരാണെന്ന് അറിഞ്ഞാലെ സമർ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകൂ..
അബൂബക്കർഖുറേഷി..?
സ്വദേശം തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് മിഥിലാപുരി(Fiction)..വീരന്മാരുടെ
നാട്..സ്വന്തം അഭിമാനത്തിന് തന്റെ ജീവനേക്കാൾ വില കൊടുക്കുന്ന ധീരന്മാരുടെ
നാട്..അതാണ് മിഥിലാപുരി..അബൂബക്കർ ഖുറേഷിയുടെ സാമ്രാജ്യം..മിഥിലാപുരിയിലെ കിരീടം
വെക്കാത്ത രാജാവാണ് അബൂബക്കർ ഖുറേഷി..അവിടുത്തെ ജനങ്ങൾക്ക് അബൂബക്കർ ഖുറേഷി
പറയുന്നത് കഴിഞ്ഞേ ഒരു വാക്കുണ്ടായിരുന്നുള്ളൂ..അതിന് കാരണം ഒരേ ഒരു വികാരം..ഭയം..ആ
വാക്കിന് മറുവാക്ക് പറഞ്ഞു കഴിഞ്ഞാൽ സ്വന്തം തല ഇരിക്കേണ്ട ഇടത്ത് ഉണ്ടാകില്ല
എന്നുള്ള ഭയം..
പക്ഷെഈ കഥ തുടങ്ങുന്നത് അബൂബക്കർ ഖുറേഷിയിൽ നിന്നല്ല..അത് കുറച്ചുമുന്പാണ്… കുറച്ചു
കുറേ മുൻപ്..☠️
സ്ഥലംമധുരൈ..
അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ്
ജെല്ലിക്കെട്ട്..കാളയുടെ പൂഞ്ഞിലേക്ക് വീണ് അതിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന
ഓരോരുത്തനും അത് അവന്റെ വീരത്വം തെളിയിക്കാനുള്ള അവസരമാണ്..അതിൽ വിജയിക്കുന്നവന്
സമൂഹത്തിൽ വലിയ സ്ഥാനം കിട്ടിയിരുന്നു അത് കൊണ്ട് തന്നെ ജെല്ലിക്കെട്ടിൽ നിരവധി പേർ
കാളയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു..പറഞ്ഞപോലെ അടങ്ങാനല്ലൂർ
ജെല്ലിക്കെട്ട്..വാടിവാസലിലൂടെ പാഞ്ഞു വരുന്ന കാളയ്ക്കായി ഓരോ വീരനും
കാത്തുനിന്നു..ഒടുവിൽ ആ നിമിഷം വന്നെത്തി..അതാ വരുന്നു..ഒരു ക്രുദ്ധനായ കാള.. കാളയെ
കണ്ട ഓരോ വീരനും ഒന്ന് ഞെട്ടി…കാരണം അതിന്റെ തടിയും വലിപ്പവും..എന്നാൽ പിന്മാറാൻ
പലരും തയ്യാറല്ലായിരുന്നു…കണ്ണും ചുവപ്പിച്ച് പൊടിപാറ്റി വരുന്ന കാളയുടെ
മുന്നിലേക്ക് വീരന്മാർ പാഞ്ഞുവീണു…രണ്ടുമൂന്ന് പേർ കാളയുടെ കൊമ്പ് കൊണ്ടുള്ള കുത്ത്
കിട്ടി വീണു…ചിലർ അവന്റെ പൂഞ്ഞിൽ പിടിക്കാൻ നോക്കി..ആ ശ്രമം വിജയിക്കുമെന്ന്
തോന്നിയ ഘട്ടത്തിൽ അവൻ കുതറി..അവനുമേൽ തൂങ്ങി നിന്നിരുന്നവർ പലവഴിക്ക് തെറിച്ചു
വീണു..
വീണുകിടന്ന ആളുകളുടെ ദേഹത്തേക്ക് കാള പാഞ്ഞുകയറി തന്റെ കൊമ്പുതാഴ്ത്തി..അവിടം ഒരു
ചോരക്കളമായി മാറി..വീരന്മാർ പലവഴിക്ക് ഓടി…കാള തന്റെ രുദ്രതാണ്ഡവം ആടി..
പെട്ടെന്ന് ഒരു വാതിൽ തുറന്നു..ഒരു ബലിഷ്ഠമായ കാല് ജെല്ലിക്കെട്ട് നടക്കുന്ന
പൂഴിയിലേക്ക് പതിച്ചു..പൊടി പാറി..അയാൾ മത്സരക്കളത്തിലേക്ക് നടന്നു
വന്നു…ആറടിപൊക്കമുള്ള ഒരു മഹാ കരുത്തൻ… ഒരു കൊമ്പൻ മീശക്കാരൻ..മരണംകൊണ്ട് ആറാടുന്ന
ആ കാളയുടെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം കടന്നുവന്നത്..ഭയത്തിന്റെ ലേശം
കണിക പോലും അയാളിൽ ഉണ്ടായിരുന്നില്ല..ജെല്ലിക്കെട്ട് കണ്ടോണ്ടിരുന്ന കാണികൾ അയാൾ
വരുന്നത് കണ്ട് കയ്യടിച്ചു..അയാൾക്കുവേണ്ടി ആർപ്പുവിളിച്ചു..കരഘോഷം മുഴക്കി…ഒരു
പേര് അവിടെ മാറ്റൊലി കൊണ്ടു… ഒരൊന്നൊന്നര പേര്..
അഹമ്മദ്..?
അഹമ്മദ് ഖുറേഷി…☠️
അഹമ്മദ്കൈകൾ ഉയർത്തി കാണികൾക്ക് നേരെ വീശി…
“വേട്ട ആരംഭമായിട്ച്ച് ടോയ്…” കാണികളിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
കാണികൾക്ക്നേരെ കൈവീശിയ ശേഷം അഹമ്മദ് കാളയ്ക്കുനേരെ തിരിഞ്ഞു..അഹമ്മദിന്റേം
കാളയുടേം കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി..കാള അഹമ്മദിനെ നോക്കി…കാളയുടെ ഇമയൊന്ന്
വെട്ടി..ഇതുവരെ കണ്ടവന്മാരെ പോലെ അല്ല ഇവൻ എന്ന് കാളയ്ക്ക് മനസ്സിലായി…ഇവൻ ആള്
പിശകാ…കാള മുന്നോട്ട് കുതിക്കാൻ വേണ്ടി തന്റെ പിൻകാലുകൾ കൊണ്ട് മണ്ണിൽ പിന്നോട്ട്
മണ്ണ് പാറ്റി..കാള തന്റെ സർവശക്തിയും എടുത്ത് മുന്നോട്ട് കുതിച്ചു..അഹമ്മദിനെ
ലക്ഷ്യമാക്കി…
അഹമ്മദ് തന്നെ ലക്ഷ്യമാക്കി വരുന്ന കാളക്കൂറ്റനെ കണ്ടു..അവൻ വരുന്നത് അഹമ്മദ്
കണ്ണിമ വെട്ടാതെ നോക്കി നിന്നു..കാള തന്റെ അടുത്ത് എത്താനായ നിമിഷം കാള തന്റെ
കൊമ്പ് അഹമ്മദിന് നേരെ തിരിച്ചനിമിഷം അഹമ്മദ് കാളയുടെ ഇടത്തെ കൊമ്പിന്റെ സൈഡിലൂടെ
വെട്ടിഒഴിഞ്ഞുമാറി കാളയുടെ പൂഞ്ഞിൽ കടന്നുപിടിച്ചു..കാള അഹമ്മെദിനെയും ഏറ്റി പായാൻ
തുടങ്ങി..അഹമ്മദ് പക്ഷെ പിടിവിടാൻ തയ്യാറായില്ല..അവന്റെ പൂഞ്ഞിലെ പിടുത്തത്തിന്റെ
ബലം അഹമ്മദ് കൂട്ടി..കാള തന്റെ പാച്ചിൽ നിർത്തി..ഒരിടത്തു നിന്നു.. അഹമ്മദ് അവന്റെ
പൂഞ്ഞിൽ പിടിച്ചു അവനെ കിടത്താൻ നോക്കി..കാള അതിനു വഴങ്ങി..അഹമ്മദിന്റെ
കരുത്തിനുമുന്നിൽ വഴങ്ങേണ്ടി വന്നു..കാള അഹമ്മദിന് കീഴ്പ്പെട്ടു..കാള കിടക്കാനായി
കാലുമടക്കി..കാള പൂർണമായും അഹമ്മദിന് കീഴ്പ്പെട്ടു എന്ന് തോന്നിയ നിമിഷം..അവൻ
വീണ്ടും കുതറി..അഹമ്മദ് തെറിച്ചു വീണു..അഹമ്മദ് ദേഷ്യം കൊണ്ട് വിറച്ചു..അഹമ്മദിന്റെ
കണ്ണുകൾ ചോരനിറമായി.. അഹമ്മദ് കൈകൊണ്ട് തന്റെ കൊമ്പൻ മീശപിരിച്ചു..ഷർട്ടിന്റെ കൈ
മടക്കി മുകളിലേക്ക് കയറ്റി..തന്റെ മുണ്ട് മടക്കികുത്തി കീശയിൽ നിന്നും ഒരു
ബീഡിയെടുത്ത് തിരികൊളുത്തി..അഹമ്മദ് പുകയൂതി ആകാശത്തേക്ക് വിട്ടു..
കണ്ടുനിന്ന കാണികൾക്ക് കാര്യം ഏറെക്കുറെ പിടികിട്ടി…അഹമ്മദ് ഖുറേഷിയുടെ
വീരസാഹസകൃത്യങ്ങളിലേക്ക് ഇന്ന് ഒരു ഏട് കൂടെ എഴുതിചേർക്കേണ്ടിവരും..അഹമ്മദ് ബീഡി
വലിച്ചു പുക പുറത്തേക്ക് ഊതി വിട്ടുകൊണ്ടേയിരുന്നു…കാള ഒരു റൌണ്ട് ചുറ്റി
അഹമ്മദിനുമുന്നിൽ വന്നു നിന്നു…അഹമ്മദ് ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകളഞ്ഞു…ശേഷം കൈകൾ
പൂഴിയിൽ ആഴ്ത്തി..കയ്യിന്മേൽ പറ്റിയിരുന്ന മണ്ണുകൊണ്ട് തന്റെ നെറ്റിയിൽ തിലകം
ചാർത്തി…ശേഷം കൈകളിലുണ്ടായിരുന്ന മണ്ണ് കുടഞ്ഞു..കാളയെ തന്റെ അടുത്തേക്ക് കൈകൊണ്ട്
ക്ഷണിച്ചു…കാള വീണ്ടും അഹമ്മദിന് നേരെ പാഞ്ഞടുത്തു..ഇത്തവണ അഹമ്മദ് മാറാൻ
നിന്നില്ല..കാള കൊമ്പുകുലുക്കി അഹമ്മദിന് നേരെ പാഞ്ഞുകയറി…അഹമ്മദ് കാളയുടെ രണ്ട്
കൊമ്പിലും പിടുത്തമിട്ടു..അഹമ്മദ് ഞരങ്ങിക്കൊണ്ടു പിന്നിലേക്ക് പോയി പക്ഷെ പിടുത്തം
മാത്രം വിടാൻ കൂട്ടാക്കിയില്ല..കാള അഹമ്മദിന്റെ ശരീരത്തിൽ കൊമ്പുകളിറക്കാൻ ആവോളം
ശ്രമിച്ചുകൊണ്ടിരുന്നു…അഹമ്മദിന്റെ പിന്നിലേക്കുള്ള ഞരങ്ങിപോക്ക് അപ്പോയേക്കും
നിന്നിരുന്നു…അഹമ്മദ് കാളയുടെ കൊമ്പുകൾ രണ്ടും രണ്ടുവശത്തേക്ക് പിടിച്ചു
ചെരിച്ചു..കാള പ്രാണവേദനകൊണ്ട് പുളഞ്ഞു..അഹമ്മദ് പിടി അയക്കാൻ
കൂട്ടാക്കിയില്ല…കൂടുതൽ ചെരിച്ചുകൊണ്ടിരുന്നു… അഹമ്മദ് കോപം കൊണ്ട്
വിറച്ചു…അഹമ്മദിനുള്ളിലേക്ക് ദേഷ്യം ഇരച്ചുകയറി…അഹമ്മദ് തന്റെ തലകൊണ്ട് കാളയുടെ
തലമേൽ ആഞ്ഞുകുത്തി..കാളയിൽ നിന്ന് ഒരു ഞരക്കം എല്ലാവരും കേട്ടു..അഹമ്മദ് കാളയുടെ
കൊമ്പിന്മേലുള്ള പിടി വിട്ടു..അടുത്ത ബീഡിയെടുത്ത് കത്തിച്ചു…എന്നിട്ട് കാളയെ
നോക്കി വലിച്ചുകൊണ്ടേയിരുന്നു…കാള തലയൊന്ന് കുതറി..അഹമ്മദിനെ നോക്കി..തലമെലോട്ട്
നോക്കി ഒരു സൈഡിലേക്ക് മറിഞ്ഞുവീണു..കാളയിൽ ഒരു അനക്കവും ഉണ്ടായില്ല…കാണികൾ ഈ കാഴ്ച
കണ്ടു അമ്പരന്നു…
“ഇതെന്തൂട്ട് മനുഷ്യജന്മമാണ്…”..കാണികളിലൊരുത്തൻ വിളിച്ചുചോദിച്ചു..ആ ചോദ്യം
കേട്ടപ്പോൾ തന്നെ ചോദിച്ചവൻ മധുരൈക്കാരൻ അല്ല എന്ന് അവിടെയുള്ളവർക്ക്
മനസ്സിലായി…കാരണം ഒരു മധുരൈക്കാരൻ അങ്ങനെ ചോദിക്കില്ല..കാരണം മധുരക്കാരന് ഇത്
അഹമ്മദ് ഖുറേഷിയുടെ അനേകം വീരസഹാസകൃത്യങ്ങളിൽ ഒന്ന് മാത്രമാണ്..പുറമേക്കാരന് ഇത്
അത്ഭുതവും..
“ഇതോ..ഇതാണ് അഹമ്മദ് ഖുറേഷി…മിഥിലാപുരിയുടെ സുൽത്താൻ..”…കാണികളിലൊരുത്തൻ വിളിച്ചു
ചോദിച്ചവന് മറുപടി കൊടുത്തു…
അഹമ്മദ് ഖുറേഷി..പറഞ്ഞതുപോലെ മിഥിലാപുരിയുടെ സുൽത്താൻ…അബൂബക്കർ ഖുറേഷി അഹമ്മദിന്റെ
ഒരേ ഒരു മകൻ..മിഥിലാപുരിയുടെ അന്നത്തെ രാജാവായിരുന്നു അഹമ്മദ് ഖുറേഷി..മിഥിലാപുരി
അഹമ്മദിന്റെ നാട്ടുരാജ്യവും..അഹമ്മദ് ഖുറേഷി…ജനങ്ങൾക്ക് മനസ്സമ്മതൻ..
കാരുണ്യവാൻ..ജനങ്ങളുടെ നന്മയെ മാത്രം മുന്നിൽ കാണുന്നവൻ…അഹമ്മദിന് കീഴിൽ
മിഥിലപുരിയിൽ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു..
അഹമ്മദ് ഖുറേഷി…ഒരു പക്കാ മധുരക്കാരൻ…വീരൻ..അടങ്ങാനല്ലൂർ ജെല്ലിക്കെട്ടിൽ വാടിവാസൽ
തുറന്ന് പാഞ്ഞുവരുന്ന ഒരു ഏതൊരു കാളയും അഹമ്മദിനെ കണ്ടാൽ പേടിച്ചുനിന്നുപോകും…ആ
കാളയ്ക്കറിയാം തന്റെ ശൗര്യവും വീരവും അഹമ്മദിനുമുന്നിൽ വിലപ്പോകില്ല
എന്ന്…ആത്മവീര്യമുള്ള തമിഴന്റെ പോരാട്ടമാണ് ജെല്ലിക്കെട്ട്..അഹമ്മദ്
ഖുറേഷി…ആത്മവീര്യമുള്ള തമിഴന്റെ ഒരേയൊരു പര്യായം…
മിഥിലാപുരി..പറഞ്ഞതുപോലെ ഖുറേഷികളുടെ നാട്ടുരാജ്യം..വീരന്മാരുടെ നാട്..ജനിച്ചു
വീഴുന്ന ഏതൊരാൺകുട്ടിക്കും അവന്റെ നാലാം വയസ്സ് മുതൽ ആയോധനപരിശീലനം നൽകി
തുടങ്ങിയിരുന്നു…പഠിപ്പിക്കുന്നത് സകല ആയോധനകലകളിലും ഒന്നാമനായ അക്ബർ
അബ്ബാസി..നൂറുപേർ ഒന്നിച്ചു തല്ലാൻ ചെന്നാലും അക്ബർ അബ്ബാസിയുടെ ദേഹത്തു ഒന്ന്
തൊടാൻ പോലും സാധിക്കില്ലായിരുന്നു..വീരാധിവീരൻ..ആറടിപൊക്കവും അതിനൊത്ത തടിയും ആനയെ
മറിച്ചിടാനുള്ള ശക്തിയും ചേർന്നവൻ അക്ബർ അബ്ബാസി..മിഥിലപുരിയിൽ ജനിച്ചുവളരുന്ന ഓരോ
ആൺകുട്ടിയേയും വീരനാക്കേണ്ട ചുമതല അക്ബർ അബ്ബാസിക്കായിരുന്നു..തന്റെ പിതാവ് കാസിം
അബ്ബാസിയിൽ നിന്ന് കൈവന്ന ഈ ദൗത്യം തന്റെ പിതാവിനെക്കാളും കഴിവുറ്റതായി അക്ബർ
ചെയ്തുപോന്നു..അബ്ബാസി കുടുംബത്തിനായിരുന്നു ഖുറേഷി കുടുംബത്തിന്റെ സംരക്ഷണചുമതല..
അഹമ്മദ് ഖുറേഷിയുടെ വലംകൈയായിരുന്നു അക്ബർ അബ്ബാസി…അഹമ്മദിന്റെ മകൻ അബൂബക്കർ
അക്ബറിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും..
അഹമ്മദ് മിഥിലാപുരിയിലെ ജനങ്ങൾക്ക് കണ്ണിലുണ്ണിയായിരുന്നു..അവരുടെ ആഗ്രഹങ്ങളും
ഇഷ്ടങ്ങളും സാധിച്ചുകൊടുക്കുന്നതിൽ ഒരു മടിയും കാട്ടാത്ത അവരുടെ ഒരേയൊരു
നാട്ടുരാജാവ്..അഹമ്മദിന്റെ ഭാര്യ റസിയ ബീഗം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു
പ്രവർത്തിക്കുന്ന ഉത്തമഭാര്യ..സ്നേഹത്തിന്റെ നിറകുടം..അന്നമോ സഹായമോ ചോദിച്ചുവരുന്ന
ഒരാളെയും ഖുറേഷി കുടുംബം കൈമലർത്തി ഇതുവരെ പറഞ്ഞു വിട്ടിട്ടില്ലാ..ജനങ്ങൾക്ക് ഒരു
പ്രശ്നമുണ്ടോ അത് പരിഹരിക്കാതെ ഖുറേഷി കുടുംബം ഉറങ്ങിയിട്ടില്ലാ..ഉടൽ മണ്ണുക്ക്
ഉയിർ തമിഴനുക്ക്..അതായിരുന്നു അവരുടെ നയം…കൃഷിക്കും ജനങ്ങളുടെ ക്ഷേമത്തിനും അവർ
നിലകൊണ്ടു…അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും മിഥിലാപുരിയിൽ നിറഞ്ഞുനിന്നു..
പക്ഷെ സന്തോഷവും സമാധാനവും മിഥിലപുരിയിൽ ഏറെക്കാലം നീണ്ടുനിന്നില്ല..ചെകുത്താന്റെ
കഴുകൻ കണ്ണുകൾ മിഥിലപുരിക്ക് മേൽ വീണു..വെളിച്ചം അത് സന്തോഷത്തിന്റെയും
ഐശ്വര്യത്തിന്റെയും പ്രതീകമാണ്..വെളിച്ചം ചെറിയകാറ്റിൽ കെടാതെ നിക്കും…പക്ഷെ
അവിടുത്തെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചം കെടുത്താൻ കൊടുങ്കാറ്റ്
തന്നെ വീശി…
പെട്ടെന്ന് ഒരു വണ്ടി വീടിനുമുന്നിലേക്ക് വന്നുകയറുന്ന ശബ്ദം ഷാഹി കേട്ടു.. അവൾ
പെട്ടെന്ന് തന്നെ ഡയറി അടച്ചിട്ട് മേശയുടെ വലിപ്പിലേക്ക് ഇട്ടു..നല്ലപോലെ
വായിച്ചുവരികയായിരുന്നു,അതിനിടയിൽ ഇപ്പോ ഇത് ആരാ എന്ന് ഷാഹി ചിന്തിച്ചുകൊണ്ട്
ഹാളിലേക്ക് നടന്നു..
“വരിക്കച്ചക്കേടെ ചുള കണക്കിന്
തുടു തുടുത്തൊരു കല്യാണി….
തുടു തുടുത്തൊരു കല്യാണി…
കൊടക്കരയില് കാവടിയാടുമ്പോ
കണ്ടെടി ഞാനൊരു മിന്നായം…
കണ്ടെടി ഞാനൊരു മിന്നായം….
ചാട്ടുളി മുന തുള തുളയ്ക്കണ
മൂർച്ചയുള്ളൊരു നോട്ടമാ…
മൂർച്ചയുള്ളൊരു നോട്ടമാ…
കാല് ഇടറുന്നു വായിരെറിയണു
ഇടി കുടുങ്ങണു നെഞ്ചിൽ…
ഇടി കുടുങ്ങണു നെഞ്ചിൽ…”
മൂളിപ്പാട്ട് കേട്ടപ്പോൾ തന്നെ ഷാഹിക്ക് ആള് ആരെന്ന് പിടികിട്ടി..നിങ്ങൾക്ക്
കിട്ടീല്ലേ…? അതെ…സാക്ഷാൽ കുഞ്ഞുട്ടൻ തന്നെ…
“എന്താ മോനെ പതിവില്ലാതെ ഈ വഴിക്കൊക്കെ..?”..ഹാളിലെത്തിയ ഷാഹി കുഞ്ഞുട്ടനോട്
ചോദിച്ചു…
“തമ്പുരാട്ടി ഇവിടെ ഭരണമേറ്റെടുത്തിനുശേഷം അടിയന് ഈ വഴിക്ക് വരാൻ പാടില്ലാ
എന്നായോ…”…കുഞ്ഞുട്ടൻ ലേശം ബ്രാഹ്മണചുവയുള്ള സംസാരത്തിൽ തിരിച്ചടിച്ചു….
“വരാൻ പാടില്ല്യാ എന്നൊന്നും ഇല്ല്യാ പക്ഷെ മുൻകൂട്ടി അങ്ങ് അനുവാദം വാങ്ങണം…അതിന്
നിവൃത്തിയില്ലാ എന്നുണ്ടോ…ഹേ..”…ഷാഹി അതെ ചുവയിൽ തിരിച്ചും അടിച്ചു…ഷാഹിയുടെ
പറച്ചിൽ കണ്ട് കുഞ്ഞുട്ടന് ചിരി വന്നു..
“മുൻകൂട്ടി അനുവാദം നിന്റെ കുഞ്ഞമ്മേടെ നായരോട് എടുക്കാൻ പറ കാന്താരി…”..കുഞ്ഞുട്ടൻ
ചിരിച്ചു കൊണ്ട് പറഞ്ഞു..
ഷാഹിയും അവന്റെ ചിരിയിൽ പങ്കുചേർന്നു..
“എന്താ മോളെ പരിപാടി.”.
“എന്ത് പരിപാടി…”..ഷാഹി സംശയത്തോടെ ചോദിച്ചു..
“ഒരു പരിപാടിയും ഇല്ലാ…?”..കുഞ്ഞുട്ടൻ വീണ്ടും സംശയത്തോടെ ചോദിച്ചു…ഷാഹി
ഭയന്നു..താൻ ഡയറി വായിച്ചത് അവർ അറിഞ്ഞു എന്ന് അവൾക്ക് തോന്നി…
“അത് പിന്നെ….അത്…”..ഷാഹി ഒരുത്തരം പറയാനാകാതെ കുഴങ്ങി..
“ബ്ബ ബ്ബ ബ്ബാ അല്ലാ..എന്തേലും പരിപാടിയുണ്ടോ ഇല്ലയോ.”…കുഞ്ഞുട്ടൻ ചാക്കോ മാഷ്
സ്റ്റൈലിൽ ചോദിച്ചു..
“ഇല്ല…”..ഷാഹി ഒരു നെടുവീർപ്പെടുത്ത് പറഞ്ഞു..എന്നിട്ട് കുഞ്ഞുട്ടന്റെ മുഖത്തേക്ക്
നോക്കി….
“ഇതങ്ങട് പറഞ്ഞാൽ പോരെ പോത്തെ….നീയൊന്ന് റെഡിയാക്…നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്…”
“എവിടേക്ക്….?”
“ഇന്ന് നമ്മുടെ ശാന്തേച്ചിയുടെ ഇളയമോളുടെ പിറന്നാളാണ്…നിന്നോട് പറയാൻ ചേച്ചി നിന്നെ
നോക്കിയിട്ട് കണ്ടില്ലാ എന്ന് പറഞ്ഞു…അപ്പൊ എന്നെ വിളിച്ചു നിന്നെ കൂട്ടിക്കൊണ്ട്
ചെല്ലാൻ പറഞ്ഞു…അപ്പൊ മോളൂസ് വേഗം പോയി റെഡിയായിക്കെ…”….കുഞ്ഞുട്ടൻ പറഞ്ഞു..
“ആ പ്പൊ വരാം…”…എന്ന് പറഞ്ഞു അവൾ ഉള്ളിലേക്ക് പോയി….കുറച്ചുകഴിഞ്ഞു അവൾ കുഞ്ഞുട്ടന്
കാപ്പി കൊടുത്തു..
“അപ്പൊ ആതിഥ്യമര്യാദയൊക്കെ അറിയാമല്ലേ…”
“പിന്നെന്താ…”….അവൾ പിന്നേം ഉള്ളിലേക്ക് പോയി…
കുറച്ചുകഴിഞ്ഞു ഷാഹി കുളിയൊക്കെ കഴിഞ്ഞു അണിഞ്ഞൊരുങ്ങിവന്നു..അവളുടെ സൗന്ദര്യം
ദിവസം ചെല്ലുംതോറും അല്ല നിമിഷം ചെല്ലുംതോറും വർധിക്കുകയായിരുന്നു.. ഷാഹിയുടെ
സൗന്ദര്യം കണ്ട് കുഞ്ഞുട്ടൻ അന്തംവിട്ട് അവളെ തന്നെ നോക്കി നിന്നു…ഷാഹി
കുഞ്ഞുട്ടനോട് പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു..
“ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിവന്നതോ…”…കുഞ്ഞുട്ടൻ പകുതി അതിശയത്തോടെയും
പകുതി കളിയായും ഷാഹിയോട് ചോദിച്ചു..
“അല്ലാ എന്ന് പറയാൻ മാഷ് ഭഗവതിയെ നേരത്തെ കണ്ട പരിചയമൊന്നുമില്ലല്ലോ…”
“ന്നാ ഭഗവതി വന്നാട്ടെ…”…കുഞ്ഞുട്ടൻ ഷാഹിയെ ജീപ്പിനടുത്തേക്ക് ആനയിച്ചു…അവർ
വാതിൽപൂട്ടി ഇറങ്ങി…കുഞ്ഞുട്ടൻ ഷാഹിയുടെ വീടിനെ ലക്ഷ്യമാക്കി ജീപ്പോടിച്ചു…
“സമർ എന്നാ വരുക…”…ഷാഹി ചോദിച്ചു…
“കാവിലെ ഭഗവതിയല്ലേ….ഒന്ന് ദിവ്യദൃഷ്ടിയിലൂടെ നോക്കിയോക്ക്…”…കുഞ്ഞുട്ടൻ നേരത്തെ
കിട്ടിയ അടി തിരിച്ചടിച്ചു..ഷാഹി കണ്ണുരുട്ടി കുഞ്ഞുട്ടനെ നോക്കി….കുഞ്ഞുട്ടൻ
ചിറികൊട്ടി ചിരിച്ചു…
“അവൻ വരുമ്പോ വരും…അവൻ എന്നാ വരുക എന്നുള്ള ചോദ്യത്തിന് ഒരുത്തരം ഏത്
ദിവ്യദൃഷ്ടിയിലൂടെ നോക്കിയാലും കാണാൻ പറ്റില്ലെന്റെ ഭഗവതിയെ…”…കുഞ്ഞുട്ടൻ
കുറച്ചുകഴിഞ്ഞു പറഞ്ഞു..ഷാഹി അതിനൊന്ന് മൂളി…
“അല്ലാ..ഗിഫ്റ്റ് ഒന്നും വാങ്ങേണ്ടേ…”…ഷാഹി ചോദിച്ചു…
“അതൊക്കെ എപ്പോളെ വാങ്ങി..”…കുഞ്ഞുട്ടൻ പറഞ്ഞു…
“ആര്…?”
“സമർ…”
“ഹേ… സമർ വന്നോ…എന്നിട്ട് വീട്ടിലേക്ക് വന്നിട്ടില്ലല്ലോ..”..ഷാഹി തുടരെ തുടരെ
ചോദിച്ചു…
“ഓ പെണ്ണെ…ഓരോന്നായി ചോദിക്ക്…അവൻ വന്നിട്ടില്ല…ഗിഫ്റ്റ് അയച്ചു തന്നു… അവനാണ്
ബര്ത്ഡേ പരിപാടി പ്ലാൻ ചെയ്തത്…”
“ഓഹോ…അങ്ങനെയാണല്ലേ…”
“ഹാ അങ്ങനാ…അവര് തമ്മിൽ നല്ല കൂട്ടാണ്…”…കുഞ്ഞുട്ടൻ കണ്ണിറുക്കികൊണ്ട് ഷാഹിയോട്
പറഞ്ഞു…
“ആര് തമ്മിൽ…?”
“ബർത്ഡേ ഗേളും സമറും തമ്മിൽ…”..കുഞ്ഞുട്ടൻ പിന്നേം കണ്ണിറുക്കികൊണ്ട് പറഞ്ഞു..
“മ്മ്…”..ഷാഹി അതിനൊന്ന് മൂളി..പക്ഷെ കുഞ്ഞുട്ടന്റെ വാക്കുകൾ അവളിൽ ചെറുതായി ഒരു
വേദനയോ നിരാശയോ കൊത്തിയിട്ടിരുന്നു.. അവൾ വിദൂരതയിലേക്ക് നോക്കി ജീപ്പിൽ
ഇരുന്നു..ഷാഹി പെട്ടെന്ന് സൈലന്റ് ആയത് കുഞ്ഞുട്ടനും ശ്രദ്ധിച്ചു..അവന്റെ മുഖത്തു
ചെറിയ ഒരു സ്മിതം വിരിഞ്ഞു പക്ഷെ അവൻ ഒന്നും ചോദിക്കാൻ പോയില്ലാ…ശാന്തയുടെ വീട്
എത്തുന്ന വരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല..
കുഞ്ഞുട്ടൻ ജീപ്പ് ഒരു ചെറിയ ടെറസിട്ട വീട്ടിലേക്ക് കയറ്റി..കയറ്റിയ പാടെ വാതിൽ
തുറന്ന് ശാന്തേച്ചി പുറത്തേക്ക് വന്നു…ശാന്തേച്ചി ഷാഹിയുടെ അടുത്തേക്ക് വന്നു
കയ്യിൽ പിടിച്ചു…
“സുഖമല്ലേ മോളെ….”
“സുഖം തന്നെ ചേച്ചി…”
“മോളെ ഞാൻ കോളേജിൽ കുറെ നോക്കി..കണ്ടില്ല…പിന്നെയാ ഇവന് വിളിച്ചു പറഞ്ഞത്..”..ശാന്ത
കുഞ്ഞുട്ടനെ ചൂണ്ടിപറഞ്ഞു..
“അത് സാരമില്ല ചേച്ചി…ഞാൻ പ്രിൻസിപ്പൽ ഓഫീസിൽ ആയിരുന്നു…”…ഷാഹി പറഞ്ഞു.
“അകത്തേക്ക് വാ മോളെ..ഡാ വാ…”..കുഞ്ഞുട്ടനെയും ഷാഹിയെയും ശാന്ത വീട്ടിനുള്ളിലേക്ക്
ക്ഷണിച്ചു…
“ആ അങ്ങനെ വിളിക്ക്..എന്താ വിളിക്കാൻ ഇത്ര മടി…”..കുഞ്ഞുട്ടൻ കളിയായി പറഞ്ഞു…
“നീ ഇവിടത്തെ വാല് അല്ലെടാ…കേട്ടോ മോളേ..ഇവൻ ഇടയ്ക്ക് ഇങ്ങോട്ട് വരും…വന്നുകേറിയ
പാടെ അടുക്കളയിലേക്ക് ഒരു പോക്ക് അങ്ങ് പോകും..എന്നിട്ട് അവന്റെ മൃഷ്ടാന്നഭോജനം
എല്ലാം കഴിഞ്ഞിട്ടേ അവൻ നമ്മോട് ഒരു വാക്ക് മിണ്ടൂ…”…ശാന്ത കുഞ്ഞുട്ടനെ
കളിയാക്കി…ഷാഹി അത് കേട്ട് കുഞ്ഞുട്ടനെ നോക്കി കളിയാക്കിച്ചിരിച്ചു..
“വേണ്ട മോളെ വേണ്ട മോളെ(സ്വപ്നക്കൂടിലെ പാട്ടിന്റെ താളത്തിൽ)”…അവരുടെ അടുത്ത്
ചെന്ന് പാടിയിട്ട് ഉള്ളിലേക്ക് കയറിപ്പോയി..അവരും ഉള്ളിലേക്ക് കയറി…ശാന്ത
അകത്തേക്ക് പോയി…കയറിയപാടെ ഒരു യുവതിയെ ഷാഹി കണ്ടു…ഒരു കൊച്ചുസുന്ദരി…പ്രായം ഒരു
20-22 വരും…ഇത് തന്നെ കുഞ്ഞുട്ടൻ പറഞ്ഞ ആൾ..അവൾ പിറന്നാളാഘോഷത്തിന്റെ ഓരോ
തിരക്കുകളിൽ വ്യാപൃതയായിരുന്നു…ഷാഹി അവളെ ലേശം അസൂയയോടെ നോക്കി..
കുറച്ചുകഴിഞ്ഞു ശാന്ത ഷാഹിയുടെ അടുത്തേക്ക് വന്നു..
“വാ മോളെ ഒരാളെ കാണിച്ചു തരാം…”…ശാന്ത ഷാഹിയുടെ കൈപിടിച്ച് ഒരു റൂമിലേക്ക് കയറി..
“അഞ്ചൂ…”..ശാന്ത വിളിച്ചു…ഒരു ഒന്പതുവയസ്സുകാരി പെൺകുട്ടി അവരുടെ അടുത്തേക്ക് ഓടി
വന്നു..ശാന്ത അവളെ പിടിച്ചിട്ട്..
“ഇതാണ് എന്റെ ഏറ്റവും ഇളയമകൾ അഞ്ചു..”..ശാന്ത പറഞ്ഞു..ഷാഹിയുടെ മുഖത്ത് പെട്ടെന്ന്
ഒരു ചിരി വന്നു..അവൾക്ക് കുറെ എന്തെന്നില്ലാത്ത ആശ്വാസം തോന്നി..അവൾ തിരിഞ്ഞു
കുഞ്ഞുട്ടനെ നോക്കി…കുഞ്ഞുട്ടൻ അത് കണ്ടു…അവനും കാര്യം മനസ്സിലായി..
അവൻ ഒരു ആക്കിയ ചിരി ചിരിച്ചു…ഷാഹി അത് കണ്ട് കണ്ണുരുട്ടിയിട്ട് തരാട്ടോ എന്ന്
പറഞ്ഞു….
ഷാഹി തിരിച്ചു അഞ്ജുവിനെ നോക്കി…
“ഹായ് അഞ്ചൂ…”…ഷാഹി പറഞ്ഞു..
“ഹായ് ചേച്ചി…”..അഞ്ചു തിരിച്ചും മറുപടി പറഞ്ഞു..
“മോൾക്ക് ഇതാരാണ് എന്ന് മനസ്സിലായോ..”..ശാന്ത അഞ്ജുവിനോട് ചോദിച്ചു..ഇല്ലായെന്ന്
അവൾ തലയാട്ടി..
“ഞാൻ പറഞ്ഞില്ലേ ഞാൻ ഈയടുത്ത് നല്ലൊരു ചേച്ചിയെ പരിചയപെട്ടൂ എന്ന്…”..ശാന്ത
അഞ്ജുവിനോട് പറഞ്ഞു…
“ഹാ ഷാഹി താത്ത…”…അഞ്ചു പെട്ടെന്ന് ഓർത്തെടുത്തു പറഞ്ഞു..
“ഹാ അത് തന്നെ…”..ശാന്തേച്ചി പറഞ്ഞു…അഞ്ചു ഷാഹിയെ
കെട്ടിപിടിച്ചു..ഷാഹിയും…കുഞ്ഞുട്ടൻ ഗിഫ്റ്റ് എടുത്തോണ്ട് വന്നു..ഷാഹിയും
കുഞ്ഞുട്ടനും കൂടി അത് അവൾക്ക് കൊടുത്തു…അഞ്ചു ഗിഫ്റ്റ് പൊതിഞ്ഞത്
പൊളിച്ചുനോക്കി..ഒരു വയലിൻ ആയിരുന്നു അതിന്റെയുള്ളിൽ…അഞ്ചു സന്തോഷം കൊണ്ട്
തുള്ളിച്ചാടി…
“സമറിക്ക എവിടെ കുഞ്ഞുട്ടേട്ടാ…”..അഞ്ചു കുഞ്ഞുട്ടനോട് ചോദിച്ചു…
“അവൻ നാട്ടിലില്ലല്ലോ മോളേ…”..കുഞ്ഞുട്ടൻ പറഞ്ഞു…അഞ്ജുവിന്റെ മുഖം വിഷാദമായി…
സമറിന്റെ പേര് കേട്ടപ്പോൾ ഷാഹിക്ക് പ്രിൻസിപ്പൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു…അവളുടെ
മുഖവും മ്ലാനമായി..ശാന്ത അത് ശ്രദ്ധിച്ചു…
“അവൻ നാട്ടിൽ വന്നാൽ ആദ്യം മോളുടെ അടുത്തേക്ക് കുഞ്ഞുട്ടേട്ടൻ കൊണ്ടുവരാം
ട്ടോ..”…കുഞ്ഞുട്ടൻ അഞ്ജുവിനോട് പറഞ്ഞു…അതുകേട്ടപ്പോൾ അവൾ വീണ്ടും
ഹാപ്പിയായി…കുഞ്ഞുട്ടൻ അഞ്ജുവിനേം കൊണ്ട് കേക്കിന്റെ അടുത്തേക്ക് പോയി…
“എന്തുപറ്റി മോളെ…”..ശാന്ത ഷാഹിയുടെ അടുത്ത് വന്നു ചോദിച്ചു…ഷാഹി പ്രിൻസിപ്പൽ
പറഞ്ഞകാര്യങ്ങൾ ശാന്തയോട് പറഞ്ഞു…
“ഇതിൽ വല്ല സത്യവും ഉണ്ടോ ചേച്ചി…”…ഷാഹി ശാന്തയോട് ചോദിച്ചു…
“അത് മുഴുവനും സത്യമാണ്..”…ശാന്ത അവളോട് പറഞ്ഞു…അതുകേട്ടപ്പോൾ ഷാഹിയുടെ മുഖത്ത്
ഭീതി പരന്നു…
“മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട…അവൻ ഒരിക്കലും നിന്റെ മാനത്തിന് വിലപറയില്ല…”…ശാന്ത
അതുകണ്ടിട്ട് പറഞ്ഞു…
“പക്ഷെ ചേച്ചി…”..ഷാഹിയുടെ വാക്കുകൾ മുഴുമിക്കാൻ ശാന്ത സമ്മതിച്ചില്ല..
“നീ അന്ന് ഉദ്യാനത്തിൽ ഇരുന്നില്ലേ..ഇനിയെന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും
ഇല്ലാതെ…അതുപോലെ ഒരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്…അന്ന് അവനാ എന്നെ
രക്ഷിച്ചത്…”…ശാന്ത പറഞ്ഞു…ഷാഹി ചോദ്യഭാവത്തിൽ ശാന്തയെ നോക്കി…ശാന്ത തുടർന്നു…
“ഒരു കൊല്ലം മുൻപാണ്…ഈ സംഭവം…എനിക്ക് മൂന്ന് മക്കളാണ് അഞ്ജുവിനെയും കൂട്ടി…ഏറ്റവും
മൂത്തത് അച്ചു(അശ്വതി),രണ്ടാമത്തവൾ അനു(അനുപമ) പിന്നെ അഞ്ചുവും(അഞ്ജലി)…മൂത്തവൾ
പഠിക്കാൻ നല്ല മിടുക്കിയാണ്…പ്ലസ് ടൂ കഴിഞ്ഞ് അവൾക്ക് എൻട്രൻസ് എഴുതി സീറ്റ്
കിട്ടി.. ഡോക്ടർ പഠിത്തത്തിന്..നമ്മളെക്കൊണ്ടുണ്ടോ അതൊക്കെ കൂട്ടിയാൽ കൂടുന്ന്..
പക്ഷെ അവൾ കുറെ വാശിപിടിച്ചു…എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പണം
ഇല്ലായിരുന്നു..അപ്പൊ അവൾ എഡ്യൂക്കേഷൻ ലോൺ ഒക്കെ കിട്ടും ആധാരം ഒന്ന് വെച്ചാൽ
മാത്രം മതിയെന്നൊക്കെ പറഞ്ഞപ്പോ ഞാൻ സമ്മതം മൂളി..അപ്പോഴും ഒരു പ്രശ്നം
കിടപ്പുണ്ടായിരുന്നു..ആധാരം രാജൻ ഫൈനാൻസിയേഴ്സിൽ ആയിരുന്നു…ഒരു ഇരുപതിയാറായിരം രൂപ
കൂടി കടം ബാക്കിയുണ്ടായിരുന്നു…ഞാൻ അത് കണ്ടവന്റെ ഒക്കെ കാല്‌പിടിച്ചു
ഉണ്ടാക്കിയിട്ട് മോളെയും കൂട്ടി രാജന്റെ അടുത്തേക്ക് പോയി..
(ഇനി എന്റെ കണ്ണിലൂടെ)
“എന്താ ശാന്തേ ഈ വഴിക്കൊക്കെ…”..രാജൻ ശാന്തയെയും അച്ചുവിനെയും കണ്ടിട്ട് ശാന്തയോട്
ചോദിച്ചു..രാജന്റെ കണ്ണുകൾ അച്ചുവിന്റെ ശരീരത്തിൽ കൊത്തിവലിച്ചു… അവന്റെ കണ്ണുകൾ
അവളുടെ മുലയിലും ചുണ്ടുകളും ഒക്കെ പാറിനടന്നു…
“ആധാരം വേണമായിരുന്നു സാറേ…ബാക്കി പൈസ കൊണ്ടുവന്നിട്ടുണ്ട്…”
“എന്താ ശാന്തേ പെട്ടെന്ന് ഒരു അത്യാവശ്യം…”..രാജൻ ചോദിച്ചു…
“അത് വേറൊന്നുമല്ല സാറേ ഇവളുടെ പഠിപ്പിനാണ്.. ആധാരം വെച്ചാൽ വിദ്യാഭ്യാസ ലോൺ
കിട്ടും അത് വെച്ചു ഇവളെ അങ്ങ് പഠിപ്പിക്കാം എന്ന് കരുതി…”…ശാന്ത പറഞ്ഞു…രാജൻ
അച്ചുവിനെ നോക്കി..രാജന്റെ വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു…അച്ചുവിന്
അയാളുടെ നോട്ടം ഇഷ്ടമായില്ല..
“എന്താ മോളുടെ പേര്..”..രാജൻ അച്ചുവിനോട് ചോദിച്ചു….
“അശ്വതി..”..അവൾ മറുപടി കൊടുത്തു…
“മോൾ എന്താ പഠിക്കാൻ പോണേ…”
“MBBS…”…
“ഓഹോ കൊച്ചു ഡോക്ടർ ആവാൻ പോണല്ലേ…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു…പക്ഷെ അയാളുടെ
മനസ്സിൽ നിന്നെ ഞാൻ ഡോക്ടർ ആക്കില്ലെടി…നിന്നെ ഞാൻ എന്റെ വെപ്പാട്ടിയാക്കും…എന്തൊരു
സൈസ് ആണ് മോളേ… എന്നൊക്കെയായിരുന്നു….
രാജൻ ശാന്തയുടെ കണക്ക് പുസ്തകം തുറന്നു…അതിൽ കാര്യമായിട്ട് നോക്കുന്നപോലെ
അഭിനയിച്ചു…അച്ചുവിനെ എങ്ങനെ സ്വന്തമാക്കാം എന്നായിരുന്നു അയാളുടെ മനസ്സിൽ…അയാൾ ഓരോ
കുരുട്ടുബുദ്ധികൾ ആലോചിച്ചു…
“അപ്പൊ ബാക്കി ഒരു എണ്പത്തിയാറായിരം രൂപ അടച്ചാൽ ശാന്തയ്ക്ക് ആധാരം
കൊണ്ടുപോകാം..”..രാജൻ ശാന്തയോട് പറഞ്ഞു..
“എണ്പത്തിയാറായിരം രൂപയോ…”..ശാന്ത കണ്ണുംതള്ളി ചോദിച്ചു…
“അതെ…”…രാജൻ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു…
“അത്രയൊന്നും ഇല്ല സാറേ ഇരുപത്തിയാറായിരം രൂപയെ ബാക്കിയുള്ളൂ….”…ശാന്ത പറഞ്ഞു…
“ആര് പറഞ്ഞു…”
“ഇവിടുന്ന് തന്നെ…കഴിഞ്ഞതവണത്തെ അടവ് അടച്ചപ്പോൾ പറഞ്ഞതാണ്….”
“അത് അപ്പോഴത്തെ കണക്ക്..ഇത് ഇപ്പോഴത്തെ കണക്ക്…”…രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
“മനസ്സിലായില്ലാ….”…ശാന്ത പറഞ്ഞു…
“ഇതാണ്..ഞാൻ ഒരു കാര്യം കാര്യപ്പെട്ട് പറയുമ്പോൾ ആർക്കും മനസ്സിലാകില്ല…”…രാജൻ
ചിരിച്ചുകൊണ്ട് പറഞ്ഞു…ശാന്തയും അച്ചുവും ചോദ്യഭാവത്തോടെ അയാളെ നോക്കി…
“അതായത്…കൂടുതൽ വന്ന അറുപതിനായിരം രൂപ ഞാൻ ഇവൾക്ക് ഇട്ട വിലയാണ്…”…രാജൻ അച്ചുവിനെ
ചൂണ്ടിക്കൊണ്ട് പറഞ്ഞു…
“അവളെ എനിക്ക് ഒരു രാത്രി തന്നാൽ ഞാൻ ആ അറുപതിനായിരം രൂപയങ്ങ്
മറന്നേക്കാം..അല്ലെങ്കി നീ ഇവളെ ഡോക്ടർ ആക്കുന്ന കാര്യം അങ്ങ് മറന്നേക്ക്…”…രാജന്റെ
ശബ്ദം കട്ടിയായി..
“ഇത് ചതിയാണ്….”…ശാന്ത പറഞ്ഞു…
“ചതിയാണല്ലോ…നമ്മളെ ഭരിക്കുന്നവരും രക്ഷിക്കുകയാണെന്ന് പറയുന്ന നമ്മുടെ സ്വന്തം
ഭരണാധികാരികൾ വരെ എത്രയോ വലിയ ചതികൾ ചെയ്യുന്നു…ഇത് ചതിയന്മാരുടെ ലോകമാണ്…ഇത് ഈ
ലോകത്തിലെ ഒരു ചെറിയ കുന്നിക്കുരുവോളം വലിപ്പമുള്ള ചതി മാത്രമാണ്…”…രാജൻ അവരെനോക്കി
ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഞങ്ങൾ പോലീസിൽ പരാതി കൊടുക്കും….”…അച്ചു രാജനോട് ദേഷ്യത്തോടെ പറഞ്ഞു…
“ടീ കൊച്ചുപെണ്ണേ… നീ എവിടെ പോയി പരാതിപ്പെടാനാണ്.. സ്ഥലം എസ് ഐ രാജീവൻ എന്റെ
സ്വന്തം അനിയനാണ്… അവിടെ പോയി പരാതിപറഞ്ഞാൽ ആദ്യം അവൻ നിന്റെ ടേസ്റ്റ് നോക്കും
എന്നിട്ടെ എനിക്ക് കിട്ടൂ…അത് വേണോ…വെറുതെ എന്തിനാ എന്നെ സെക്കന്റ് ഹാൻഡ്ലേർ
ആക്കുന്നെ..”…രാജൻ അവളോട് പറഞ്ഞു..അച്ചു അത് കേട്ട് പേടിച്ചു ശാന്തയുടെ പിറകിലേക്ക്
പോയി…
“ശാന്തേ…നീ രണ്ട് വലിയ പൊട്ടത്തരം കാണിച്ചു…ഒന്നാമത്തേത് എന്റെ കമ്പനിയിൽ ആധാരം
പണയം വെച്ചു… രണ്ടാമത്തേത് എന്നെപ്പോലൊരു വേട്ടനായയുടെ മുന്നിലേക്ക് ആധാരം
തിരിച്ചെടുക്കാൻ ഇവളെയും കൂട്ടി വന്നു…ഇങ്ങനെയൊക്കെ പൊട്ടത്തരം കാണിക്കാമോ
ശാന്തേ..”…രാജൻ ചിരിച്ചുകൊണ്ട് ശാന്തയുടെ നേരെ തിരിഞ്ഞു ചോദിച്ചു…
“സാർ ഞങ്ങൾ പാവങ്ങളാ… ഞങ്ങളെ ഉപദ്രവിക്കരുത്…ന്റെ മോൾ ഇതുവരെ ഒരു ആഗ്രഹവും എന്നോട്
പറഞ്ഞിട്ടില്ല…ഒരു ഡോക്ടറാവണം എന്ന് അവൾ വല്ലാതെ കൊതിച്ചുപോയി…ചതിക്കരുത്
ഞങ്ങളെ…”…ശാന്ത കരഞ്ഞുകൊണ്ട് കൈകൂപ്പി രാജനോട് അപേക്ഷിച്ചു…
“അത് തന്നെയല്ലേ ശാന്തേ ഞാനും പറഞ്ഞെ…ഇവളെ നമുക്ക് ഡോക്ടറാക്കാം അതിനുമുമ്പ് ഇവളെ
എന്റെയാക്കണം അത്രയേ ഒള്ളൂ…”…രാജൻ പറഞ്ഞു…
“വാ മോളേ…”…ശാന്ത അച്ചുവിന്റെ കൈപിടിച്ച് പുറത്തേക്ക് പോകാൻ ഒരുങ്ങി…
“നീ ഇവളെയും കൊണ്ടുപോകുന്നതൊന്നും കുഴപ്പമില്ല…പക്ഷെ ഇവൾ എന്റേതായിരിക്കും..ഒരു
നായയ്ക്കും എന്നെ അതിൽനിന്ന് തടയാനാകില്ല…”…രാജൻ അച്ചുവിനെ നോക്കി കോപത്തോടെ
പറഞ്ഞു..
“ആരും ഇല്ലാത്തോർക്ക് ദൈവം ഉണ്ടാകും സാറേ…ദൈവം…”..ശാന്ത അച്ചുവിനെയും കൊണ്ട്
പുറത്തേക്കിറങ്ങി…അവൾക്ക് എന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയില്ലായിരുന്നു….
“ചേച്ചി എന്താ ചെയ്തത് എന്നിട്ട്…”…ഷാഹി ശാന്തയോട് ചോദിച്ചു..
“എന്ത്ചെയ്യാൻ…ഇരുപത്തിയാറായിരം രൂപ തന്നെ ഞാൻ കണ്ടെത്തിയത് കണ്ടവരുടെയൊക്കെ കയ്യും
കാലും പിടിച്ചിട്ടാണ്…പക്ഷെ എനിക്ക് എന്റെ മോളെ കരച്ചിൽ കണ്ട് നില്ക്കാൻ
പറ്റില്ലായിരുന്നു…ഞാൻ അയാളോട് പറഞ്ഞത് സത്യമാ..അവൾ എന്നോട് ഒരു ആഗ്രഹവും
പറഞ്ഞിട്ടില്ലായിരുന്നു…അവളുടെ അച്ഛൻ പോയതിനുശേഷം ഞാൻ അവരെ എത്ര കഷ്ടപ്പെട്ടാണ്
വളർത്തിയത് എന്ന് അവൾക്ക് അറിയാമായിരുന്നു…അതുകൊണ്ട് തന്നെ ഒരു ആഗ്രഹവും അവൾ
എന്നോട് പറഞ്ഞിട്ടില്ല…പത്തിൽ നിന്നും പ്ലസ് ടൂവിൽ നിന്നും ഒക്കെ ക്ലാസ്സിലെ
കുട്ടികളെല്ലാം ടൂർ പോയപ്പോളും അവൾ പോയിരുന്നില്ല..അതിന് അവൾ ഒരിക്കലും എന്നോട്
പരാതി പറഞ്ഞിട്ടില്ല..ഒരു വാക്ക് പോലും മുഖം വീർപ്പിച്ചു സംസാരിച്ചിട്ടില്ല..അവൾക്
ഞാൻ എന്ത് വാങ്ങി കൊടുക്കുന്നോ അതായിരുന്നു അവളുടെ ഓണാപ്പുടവയും വിഷുപ്പുടവയും
ഒക്കെ…ഒരിക്കലും അത് വേണം ഇത് വേണം എന്ന് പറഞ്ഞു അവൾ എന്നെ
ബുദ്ധിമുട്ടിച്ചിട്ടില്ല..ഞാൻ അവളോട് സെലക്ട് ചെയ്യാൻ പറഞ്ഞാൽ അവൾ ആരും കാണാതെ
പ്രൈസ് ടാഗ് നോക്കും…എന്നിട്ട് അതിൽ ഏറ്റവും വിലക്കുറവുള്ളത് ചൂണ്ടിക്കാണിക്കും…
ഒരു ആശയും ഒരു ആഗ്രഹവും അവൾ എന്നോട് പറഞ്ഞിരുന്നില്ല..അത്രയ്ക്ക് നല്ല
പെണ്ണാണവൾ…വേണ്ടപ്പെട്ടവരുടെ മനസ്സ് നോക്കിയേ അവൾ ഒരു കാര്യം ചെയ്യൂ…അവൾ
ആദ്യമായിട്ട് ഒരു ആശ പറഞ്ഞപ്പോ എനിക്ക് അത് സാധിച്ചുകൊടുക്കാണ്ടിരിക്കാൻ
പറ്റുമോ…പറ്റില്ലാ… ഞെരങ്ങി ഞാൻ പിന്നേം..വീണു…പിന്നെയും വീണു…മറ്റുള്ളവരുടെ
കാലുകളിൽ…ഒരു ചിന്തയെ എന്റെ മനസ്സിൽ ഉണ്ടായൊള്ളു… എന്റെ അച്ചുവിന്റെ സന്തോഷം…അവളുടെ
ആഗ്രഹം നടത്തിക്കൊടുക്കുമ്പോഴുള്ള അവളുടെ ചിരി കാണാൻ…സന്തോഷം കാണാൻ..എനിക്ക് ഒരു
മടിയും തോന്നിയില്ല മറ്റുള്ളവരുടെ കാലിൽ വീഴാൻ…പക്ഷെ….. ഒന്നും നടന്നില്ല..ഒരാൾ
പോലും പൈസ തന്നില്ല…അവസാന പ്രതീക്ഷയെന്നവണ്ണം സുസനോടും പോയി ഞാൻ ചോദിച്ചു…അതിന് അവൾ
മറുപടി പറഞ്ഞത് എന്താണെന്ന് അറിയുമോ…നിന്നെപ്പോലുള്ളവരെന്തിനാ വലിയ സ്വപ്‌നങ്ങൾ
കാണുന്നെ..അതൊന്നും നിന്നെപോലെയുള്ള കൊടിച്ചിപട്ടികൾക്ക്
വിധിച്ചിട്ടുള്ളതല്ല…അടിച്ചുതെളിക്കാരിയുടെ മകൾ അടിച്ചുതെളിക്കാരിയായാൽ
മതി…ഡോക്ടറാവണ്ട… അതിന് യോഗ്യതയുള്ളവർ വേറെയുണ്ട്…നീ വേണമെങ്കിൽ നിന്റെ മകൾക്ക്
ഹോസ്റ്റലിലെ അടിച്ചുതെളിക്ക് താല്പര്യം ഉണ്ടെങ്കിൽ പറ..അത് ഞാൻ ചേർത്തി തരാം.. ഒരു
കമ്മീഷനും വാങ്ങാതെ…സൂസൻ എന്നോട് ചിരിച്ചു കൊണ്ട് പറഞ്ഞു…എന്റെ മനസ്സാകെ
മരവിച്ചിരുന്നു..ഞാൻ പുറത്തേക്ക് നടന്നു…അവസാനത്തെ പ്രതീക്ഷയും
അസ്തമിച്ചിരിക്കുന്നു..എങ്ങനെ ഞാൻ എന്റെ മോളെ ഡോക്ടർ ആക്കും…അവളെ ഞാൻ എങ്ങനെ ഫേസ്
ചെയ്യും..ഞാൻ ഡോക്ടറാവും എന്ന വാക്ക് കേൾക്കാൻ കൊതിക്കുന്ന എന്റെ പൊന്നുമൊളോട് ഞാൻ
എങ്ങനെ പറയും നീ ഒരു ഡോക്ടർ ആകില്ലെന്ന്…എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു ഞാൻ
പോലും അറിയാതെ…എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടിയില്ല…ഇരുന്ന
ഇരുപ്പിൽ മരിച്ചുപോകണേ എന്നുപോലും ഞാൻ പ്രാര്ഥിച്ചുപോയി…”…ശാന്ത ഷാഹിയോട് പറഞ്ഞു…
“എന്നിട്ട്..”…ഷാഹി ശാന്തയോട് ചോദിച്ചു…
“എന്നിട്ടെന്താ മോളെ ഞാൻ ആ വരാന്തയിൽ കുറെ നേരം ഇരുന്നു..എന്റെ കണ്ണുകൾ ആകെ കലങ്ങി
കണ്ണിൽ നിന്ന് വെള്ളമൊക്കെ വരുന്നുണ്ടായിരുന്നു…ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവിടെ
ഇരുന്നു..കുറെ പേർ വരാന്തയിലൂടെ കടന്നുപോയി…എന്റെ മോളുടെ കഷ്ടതയോർത്ത് ദൈവത്തിനോട്
ഞാൻ കുറെ പരാതി പറഞ്ഞു…എവിടുന്ന് ഉത്തരം കിട്ടാൻ..അവന് നമ്മളെ സഹായിക്കലല്ലേ
പണി..അവൻ നമ്മളുടെ കരച്ചിലും പ്രാർത്ഥനയും ഒന്നും കേൾക്കില്ല..അങ്ങനെയൊരോന്ന്
ആലോചിച്ചു ഞാൻ അവിടെ ഇരുന്നു…കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്നോട്…എന്താ ചേച്ചി ഇവിടെ
ഇരുക്കുന്നെ എന്ന് ചോദിച്ചു..ഞാൻ തിരിഞ്ഞുനോക്കി…സമറായിരുന്നു അത്…ആദ്യ ദിവസം തന്നെ
അവൻ ഉണ്ടാക്കിയ പുകിൽ കാരണം എനിക്ക് അവനോട് ഒരു ഭയമുണ്ടായിരുന്നു…മാത്രമല്ല നല്ല
കാശുള്ള വീട്ടിലെ ചെറുക്കനാണെന്ന സംസാരവും എന്നെ ഭയപ്പെടുത്തി..കാരണം അവർക്ക്
എല്ലാം കുട്ടിക്കളിയാണല്ലോ…ഞാൻ അവനോട് ഒന്നുമില്ലായെന്ന് പറഞ്ഞു..”
(ഇനി എന്റെ കണ്ണിലൂടെ അല്ലെങ്കി കുറച്ചു ബോർ ആകും)
“വെറുതെ ആരെങ്കിലും കരയുമോ…”… സമർ ശാന്തയോട് ചോദിച്ചു..
“മനുഷ്യന് ഓരോ പ്രശ്നങ്ങൾ ഉണ്ടാകും…അപ്പോൾ കരഞ്ഞു എന്നൊക്കെ വരും…”
“എന്താ ചേച്ചിയുടെ പ്രശ്നം..”…സമർ ശാന്തയോട് ചോദിച്ചു…
“അത് പറഞ്ഞുതരാൻ നീയാരാ എന്റെ..”..ശാന്ത സമറിനോട് ദേഷ്യത്തോടെ ചോദിച്ചു…
“ശെരിയാ…ഞാൻ നിങ്ങളുടെ ആരും അല്ലാ…പക്ഷെ ഒരാൾ കരയുമ്പോ അവരുടെ കണ്ണീർ തുടക്കാനാ
എന്നെ പഠിപ്പിച്ചിട്ടുള്ളത്.. അല്ലാതെ കണ്ടുകൊണ്ട് പോകാനല്ല… അതുകൊണ്ടാ
ചോദിച്ചത്….ഐയാം സോറി…”….സമർ ശാന്തയോട് ഇത്രയും പറഞ്ഞിട്ട് പോകാനൊരുങ്ങി…ശാന്ത
പെട്ടെന്ന് അവനെ തടഞ്ഞു…
“ക്ഷമിക്കണം മോനേ…എന്റെയോരോ വിഷമങ്ങൾ കൊണ്ട് പറഞ്ഞുപോയതാ… ക്ഷേമിക്ക് നീ…”…ശാന്ത
കരഞ്ഞുകൊണ്ട് സമറിനോട് പറഞ്ഞു…
“ചേച്ചി…ആദ്യം കരച്ചിൽ നിർത്തൂ… നിങ്ങൾ എന്താ പ്രശ്നം എന്ന് പറയൂ… എന്നെ ഒരു മോനായി
നിങ്ങൾക്ക് കരുതാം…ഞാൻ ഒരിക്കലും നിങ്ങളെ വഞ്ചിക്കില്ല…”…സമർ ശാന്തയുടെ കണ്ണ്
തുടച്ചുകൊണ്ട് പറഞ്ഞു…ആ വാക്കുകൾ ശാന്തയിൽ അവനിൽ വിശ്വാസം ഉണ്ടാക്കി…അവൾ നടന്ന
കാര്യങ്ങൾ ഒക്കെ പറഞ്ഞു…സമറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“എനിക്കിനി എന്ത് ചെയ്യണം എന്നറിയില്ല മോനെ…ചോദിക്കാവുന്നവരോടൊക്കെ ഞാൻ
ചോദിച്ചു…എന്റെ മകളുടെ കരച്ചിൽ കണ്ടിട്ടാണെങ്കി എനിക്ക് ഒരു സമാധാനവും
കിട്ടുന്നില്ല…”…ശാന്ത സമറിനോട് പറഞ്ഞു…
“പൈസ കൊടുത്താലും അയാൾ അച്ചുവിനെ ഒഴിവാക്കും എന്ന് തോന്നുന്നുണ്ടോ…”…സമർ ശാന്തയോട്
ചോദിച്ചു…അതിനവൾക്ക് ഉത്തരമില്ലായിരുന്നു…
ഒരു നിശബ്ദത അവർക്കിടയിൽ പടർന്നു..സമർ ഫോൺ എടുത്തു…അവൻ എന്തോ തീരുമാണിച്ചുറപ്പിച്ച
മട്ടിൽ ആയിരുന്നു…അവൻ ഒരാളെ വിളിച്ചു…
“കുഞ്ഞുട്ടാ…വണ്ടിയും കൊണ്ട് കോളേജിന്റെ മുൻപിലേക്ക് വാ…”…സമർ അത്രയും പറഞ്ഞിട്ട്
ഫോൺ കട്ട് ചെയ്തു…എന്നിട്ട് ശാന്തയ്ക്ക് നേരെ തിരിഞ്ഞിട്ട്…
“ചേച്ചി വാ പോകാം…”..അവൻ അവളെ പിടിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു…
“എങ്ങോട്ടാ മോനെ..”…ശാന്ത ചോദിച്ചു..
“അതൊക്കെയുണ്ട്… വാ..”
സമർ അവരുമായി കോളേജിന് മുൻപിലേക്ക് നടന്നു…കുഞ്ഞുട്ടൻ ജീപ്പുമായി അവിടെ
എത്തിയിരുന്നു…
“ചേച്ചി കയറ്…ചേച്ചിയുടെ വീട്ടിലേക്കുള്ള വഴി ഒന്ന് പറഞ്ഞുതരണെ…”…സമർ ശാന്തയോട്
പറഞ്ഞു…അവൾ വഴി പറഞ്ഞുകൊടുത്തു…അവർ ശാന്തയുടെ വീട്ടിലെത്തി…
“ചേച്ചി അച്ചുവിനെ വിളിക്ക്…”…സമർ ശാന്തയോട് പറഞ്ഞു..ശാന്ത വീട്ടിനുള്ളിലേക്ക്
കയറി…സമർ കുഞ്ഞുട്ടനോട് കാര്യങ്ങൾ ധരിപ്പിച്ചു അവർ വരുന്നതിനുമുമ്പ്…ശാന്ത മകളുമായി
പുറത്തേക്ക് വന്നു…
“ചേച്ചിയുടെ കയ്യിൽ അയാളുടെ നമ്പർ ഉണ്ടോ…”…സമർ ശാന്തയോട് ചോദിച്ചു…ശാന്ത അതെയെന്ന്
തലയാട്ടി…
“എന്നാ ചേച്ചി അയാളെ വിളിച്ചിട്ട് അച്ചുവിനേം കൂട്ടി വരാം എന്ന് പറ…”..സമർ
പറഞ്ഞു…ഇത് കേട്ട് അച്ചു പേടിച്ചു…
“മോനെ..ഇവൾക്ക് വല്ലതും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല…”..ശാന്ത പറഞ്ഞു..